Monday, March 16

Author: tirurangaditoday

18 കാരിയുടെ മരണം ;  നിപ പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കി: ഡിഎംഒ
Malappuram

18 കാരിയുടെ മരണം ; നിപ പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കി: ഡിഎംഒ

മലപ്പുറം : ജില്ലയില്‍ മക്കരപ്പറമ്പ് ചെട്ടിയാരങ്ങാടിയില്‍ നിപ ബാധ സംശയിച്ച് 18 വയസ്സുകാരി മരിച്ച സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക. സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി ഡി.എം.ഒയുടെ അധ്യക്ഷതയില്‍ ജില്ലാ പ്രോഗ്രാം ഓഫീസര്‍മാരുടെയും, എപിഡമോളജിസ്റ്റുകള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ എന്നിവരുടെ യോഗം ചേര്‍ന്നു. കേസ് റിപ്പോര്‍ട്ട് ചെയ്ത സ്ഥലത്ത് ജില്ലാ സര്‍വയലന്‍സ് ഓഫീസര്‍ ഡോ.സി. ഷുബിന്റെ നേതൃത്വത്തിലുള്ള ആരോഗ്യസംഘം സര്‍വ യലന്‍സ് നടത്തി. സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടവര്‍, ആരോഗ്യപ്രവര്‍ത്തകര്‍ നിര്‍ദ്ദേശിക്കുന്ന ദിവസം വരെ ക്വാറന്റൈന്‍ പാലിക്കേണ്ടതും കുടുംബാംഗങ്ങള്‍, പൊതുജനങ്ങള്‍, എന്നിവരുമായി ഇടപഴകുന്നത് ഒഴിവാക്കേണ്ടതുമാണ്. ഇവര്‍ക്ക് ഏതെങ്കിലും തരത്തിലുള്ള രോഗലക്ഷണങ്ങള്‍ അനുഭവപ്പെടുന്ന സമയത്ത് ഉടന്‍ തന്നെ ആരോഗ്യപ്രവര്‍ത്തകരെ അറിയിക്കണം. ജ...
university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

ഗ്രാജ്വേഷൻ സെറിമണി ( യു.ജി. ) 2025: ജൂലൈ 9 വരെ അപേക്ഷിക്കാം കാലിക്കറ്റ് സർവകലാശാലാ അഫിലിയേറ്റഡ് കോളേജുകൾ വഴിയും വിദൂര വിഭാഗം മുഖേനയും 2025 അധ്യയന വർഷം ബിരുദപ്രോഗ്രാം ( യു.ജി. ) വിജയകരമായി പൂർത്തീകരിച്ച വർക്ക് വൈസ് ചാൻസിലറിൽ നിന്ന് ബിരുദ സർട്ടിഫിക്കറ്റ് നേരിട്ട് കൈപ്പറ്റാൻ അവസരം. ‘ഗ്രാജ്വേഷൻ സെറിമണി 2025’ ചടങ്ങിന് ഓൺലൈനായി അപേക്ഷ സമർപ്പിക്കുന്നതിനു ള്ള സമയം ജൂലൈ ഒൻപത് വരെ നീട്ടി. 2020 പ്രവേശനം ബി.ആർക്., 2021 പ്രവേശനം ബി.ടെക്. വിദ്യാർഥികൾക്കും ഇപ്പോൾ അപേക്ഷിക്കാം. 2500/- രൂപയാണ് ഫീസ്. സർട്ടിഫിക്കറ്റ് ഫോൾഡർ, കോൺവൊക്കേഷൻ ഗൗൺ, ക്യാപ്, സർട്ടിഫിക്കറ്റ് സ്വീകരിക്കുന്നതിന്റെ ഫോട്ടോ, ഗ്രൂപ്പ് ഫോട്ടോ മുതലായവ ചടങ്ങിന്റെ ഭാഗമായി ലഭിക്കും. ചടങ്ങിന്റെ വീഡിയോ തത്സമയം യൂട്യൂബിൽ സംപ്രേക്ഷണം ചെയ്യും. കൂടാതെ സെൽഫി പോയിന്റുമുണ്ടാകും. അഞ്ചു ജില്ലകളിലായി തിരഞ്ഞെടുത്ത കേന്ദ്രങ്ങളിലായിരിക്കും പരിപാടി. ബിരുദദ...
Malappuram

വീട്ടുകാര്‍ പുറത്തുപോയ തക്കത്തിന് അമ്മിക്കല്ലുകൊണ്ട് വീടിന്റെ പിന്‍വാതില്‍ തകര്‍ത്ത് സ്വര്‍ണാഭരണം മോഷ്ടിച്ചു ; 17-കാരന്‍ പിടിയില്‍

കിഴിശ്ശേരി: വീട്ടുകാര്‍ പുറത്തുപോയ തക്കത്തിന് അമ്മിക്കല്ലുകൊണ്ട് വീടിന്റെ പിന്‍വാതില്‍ തകര്‍ത്ത് അകത്തുകയറി സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച 17-കാരന്‍ പോലീസിന്റെ പിടിയില്‍. കിഴിശ്ശേരി വാളശ്ശേരി ചോലയില്‍ മുഹമ്മദ് ബഷീറിന്റെ വീട്ടിലാണ് മോഷണം നടന്നത്. കിഴിശ്ശേരി സ്വദേശിയായ 17 കാരന്‍ തന്നെ ആണ് പോലീസ് പിടികൂടിയത്. രണ്ടര പവന്‍ സ്വര്‍ണാഭരണമാണ് 17 കാരന്‍ മോഷ്ടിച്ചത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവം. രാത്രി ഏഴിന് വീടു പൂട്ടി പുറത്തുപോയ മുഹമ്മദ് ബഷീറും കുടുംബവും രാത്രി 11-ന് തിരിച്ചെത്തിയപ്പോഴാണ് അലമാരയില്‍ സൂക്ഷിച്ച ആഭരണങ്ങള്‍ മോഷണം പോയത് അറിഞ്ഞത്. തുടര്‍ന്ന് കൊണ്ടോട്ടി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പോലീസ് കിഴിശ്ശേരി അങ്ങാടിയിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. സംശയമുളവാക്കിയ ഒരു വാഹനത്തെക്കുറിച്ച് കൂടുതല്‍ അന്വേഷിച്ചാണ് പതിനേഴുകാരനിലെത്തിയത്. കുട്ടിയുടെ വീട്ടില്‍ നിന്ന് ഒളിപ്പിച്ച നിലയില്‍ രണ്ടര...
Malappuram

മലപ്പുറത്ത് ലാസ്റ്റ് ബെല്ലില്‍ പിടിച്ചെടുത്തത് കുട്ടികള്‍ ഓടിച്ച 200 വാഹനങ്ങള്‍ ; രക്ഷിതാക്കള്‍ക്കെതിരെ കേസ്

മലപ്പുറം : സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ജില്ലാ പോലീസിന്റെ നേതൃത്വത്തില്‍ നടത്തുന്ന 'ഓപ്പറേഷന്‍ ലാസ്റ്റ് ബെല്‍' ശക്തമാക്കി. കഴിഞ്ഞ ദിവസം സ്‌കൂള്‍ പരിസരങ്ങളില്‍ നടത്തിയ വാഹന പരിശോധനയില്‍ ഇരുന്നൂറോളം വാഹനങ്ങള്‍ പിടിച്ചെടുത്തു. ആകെ 50 കേസുകളാണ് ഇത്തരത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതില്‍ 36 കേസ് രക്ഷിതാക്കള്‍ക്കെതിരെയാണ്. പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥികളുടെ ഡ്രൈവിങ്, സ്‌കൂള്‍ പരിസത്തെ തല്ലൂകൂടല്‍ എന്നിവ തടയുന്നതിനായാണ് ലാസ്റ്റ് ബെല്‍ നടപ്പിലാക്കിയിട്ടുള്ളത്. സ്‌കൂള്‍ പരിസരങ്ങളിലെ അക്രമങ്ങള്‍, അനധികൃത വാഹന ഉപയോഗം, ലഹരി ഉപയോഗം നിയമലംഘനങ്ങള്‍, സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ ഡ്രൈവിങ് എന്നിവ തടയുന്നതിനാണ് ഈ പ്രത്യേക പരിശോധന. സ്‌കൂള്‍ വിട്ടതിന് ശേഷം വിദ്യാര്‍ത്ഥികള്‍ ബസ് സ്റ്റാന്‍ഡ് ഉള്‍പ്പെടെയുള്ള പൊതുസ്ഥലങ്ങളിലും മറ്റും സംഘടിച്ച് വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞ്...
Kerala

തലയോട്ടി പൊട്ടി, വാരിയെല്ലുകള്‍ പൂര്‍ണ്ണമായും ഒടിഞ്ഞു, ആന്തരിക രക്തസ്രാവമുണ്ടായി ; ബിന്ദുവിന്റെ പ്രാഥമിക പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കെട്ടിടം തകര്‍ന്നു വീണ് മരിച്ച തലയോലപ്പറമ്പ് സ്വദേശി ബിന്ദുവിന്റെ പ്രാഥമിക പോസ്റ്റ്‌മോര്‍ട്ട് റിപ്പോര്‍ട്ട് പുറത്ത്. തലക്കേറ്റ ഗുരുതര പരിക്കും ആന്തരിക രക്തസ്രാവവുമാണ് ബിന്ദുവിന്റെ മരണകാരണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഭാരമുള്ള വസ്തുക്കള്‍ പതിച്ചാണ് ആന്തരികാവയവങ്ങള്‍ക്കു ക്ഷതമേറ്റതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കോണ്‍ക്രീറ്റ് തൂണുകള്‍ വീണ് ബിന്ദുവിന്റെ തലയോട്ടി തകര്‍ന്നിരുന്നതായാണ് ഇന്‍ക്വിസ്റ്റ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ബിന്ദുവിന്റെ മുഖത്തും സാരമായ പരുക്കേറ്റിരുന്നു. തലയുടെ മുക്കാല്‍ ശതമാനവും തകര്‍ന്നിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നുണ്ട്. വാരിയെല്ലുകള്‍ പൂര്‍ണ്ണമായും ഒടിഞ്ഞുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ബിന്ദുവിന്റെ ശ്വാസകോശം, കരള്‍, ഹൃദയം ഉള്‍പ്പെടെയുള്ള ആന്തരീകാവയവങ്ങള്‍ക്ക് ഗുരുതരമായി ക്ഷതമേറ്റിരുന്നു. രണ്ടര മണിക്...
Malappuram

പെരിന്തല്‍മണ്ണയില്‍ ചികിത്സയിലുള്ള 38 കാരിക്ക് നിപ സ്ഥിരീകരിച്ചു ; യുവതി വെന്റിലേറ്ററില്‍ ; നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി

മലപ്പുറം : പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പാലക്കാട് തച്ചനാട്ടുകര സ്വദേശിനിയായ യുവതിക്ക് നിപ സ്ഥിരീകരിച്ചു. പൂനെ വൈറോളജി ലാബില്‍ നിന്നുള്ള 38 കാരിയുടെ പരിശോധന ഫലം പോസിറ്റിവാണെന്ന് സ്ഥിരീകരിച്ചതോടെ മേഖലയില്‍ നിയന്ത്രണമേര്‍പ്പെടുത്തി. രോഗിയുടെ സമ്പര്‍ക്കപ്പട്ടികയിലെ നൂറിലധികം പേര്‍ ഹൈറിസ്‌ക് സമ്പര്‍ക്ക പട്ടികയിലാണ്. യുവതി ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. കടുത്ത പനിയും ശ്വാസതടസവും അനുഭവപ്പെടുന്ന യുവതി വെന്റിലേറ്ററിലാണ് കഴിയുന്നത്. അതേസമയം 38കാരിയ്ക്ക് നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി പാലക്കാട് ജില്ലാ ഭരണകൂടം. പ്രദേശത്തെ ആരാധനാലയങ്ങള്‍ അടച്ചിടാനും പള്ളികളിലെ വെള്ളിയാഴ്ച പ്രാര്‍ത്ഥന ഒഴിവാക്കണമെന്നും അധികൃതര്‍ അറിയിച്ചു. അതേസമയം, യുവതിയുടെ സമ്പര്‍ക്ക പട്ടികയിലുള്ള ആരും ചികിത്സയിലില്ല. യുവതിയുടെ 3 മക്കള്‍ക്കും നിലവില്‍ പനിയി...
Malappuram

വനമഹോത്സവം ആചരിച്ചു

മലപ്പുറം : കേരള വനം വന്യജീവി വകുപ്പ് മലപ്പുറം സാമൂഹ്യവല്‍ക്കരണ വിഭാഗം മലബാര്‍ സ്‌പെഷ്യല്‍ പോലീസുമായി ചേര്‍ന്ന് മേല്‍മുറി എം.എസ്.പി ഫയറിങ് റേഞ്ചില്‍ ഫലവൃക്ഷത്തൈകള്‍ നട്ടുപിടിപ്പിച്ചു. എം.എസ്.പി ഫയറിങ് റേഞ്ച് ഹരിതാഭമാക്കുന്നതിന്റെ ഭാഗമായി 400 വൃക്ഷത്തൈകളാണ് നട്ടുപിടിപ്പിച്ചത്. പോലീസ് ട്രെയിനികളുടെ പരിശീലനത്തിന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്. കേന്ദ്രസര്‍ക്കാരിന്റെ പദ്ധതിയായ 'സ്‌കൂള്‍ നഴ്‌സറി യോജന' പ്രകാരം മൊറയൂര്‍ വി.എച്ച്.എം.എച്ച് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഉത്പാദിപ്പിച്ച തൈകളാണ് നട്ടുപിടിപ്പിച്ചത്. മലപ്പുറം സോഷ്യല്‍ ഫോറസ്റ്റ്ട്രി റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍ വിഷ്ണുരാജ് വൃക്ഷത്തൈ നടീല്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ഡെപ്യൂട്ടി റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍ എന്‍.പി. ദിവാകരനുണ്ണി പദ്ധതി വിശദീകരണം നടത്തി. ആംഡ് പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ മുഹമ്മദ് മര്‍സൂക്, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍മാരായ പി.എന്‍....
National

അശ്രദ്ധമായി വാഹനമോടിച്ചുണ്ടാകുന്ന അപകട മരണം ; നഷ്ടപരിഹാരം ഇന്‍ഷുറന്‍സ് കമ്പനികള്‍ നല്‍കേണ്ടതില്ലെന്ന് സുപ്രീം കോടതി

ദില്ലി : അശ്രദ്ധമായി വാഹനമോടിച്ചുണ്ടാകുന്ന അപകട മരണങ്ങളില്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ ബന്ധുക്കള്‍ക്ക് നഷ്ടപരിഹാരം നല്‍കേണ്ടതില്ലെന്ന് സുപ്രീം കോടതി. അമിത വേഗത്തില്‍ കാറോടിച്ച് അപകടത്തില്‍പ്പെട്ട് മരിച്ചയാളുടെ കുടുംബത്തിന് 80 ലക്ഷം നഷ്ടപരിഹാരം നല്‍കണമെന്ന ആവശ്യം തള്ളികൊണ്ടാണ് പി.എസ് നരസിംഹ, ആര്‍ മാധവന്‍ എന്നിവരടങ്ങുന്ന ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചത്. സ്വന്തം തെറ്റു കാരണം വരുത്തി വെച്ച അപകടത്തിന് നഷ്ട പരിഹാരം നല്‍കാന്‍ കഴിയില്ലെന്നാണ് കോടതി പറഞ്ഞിരിക്കുന്നത്. നഷ്ടപരിഹാരം ആവശ്യപ്പെട്ടുകൊണ്ട് അപകടത്തില്‍ മരിച്ച ആളുടെ ബന്ധുക്കള്‍ നല്‍കിയ ഹര്‍ജി നിരസിച്ച കര്‍ണാടക ഹൈക്കോടതിയുടെ തീരുമാനത്തില്‍ ഇടപെടാന്‍ സുപ്രീം കോടതി വിസമ്മതിച്ചു. 2014 ജൂണ്‍18നാണ് എന്‍.രവിഷ കാറപകടത്തില്‍ മരിച്ചത്. അപകട സമയത്ത് പിതാവും സഹോദരിയും കുട്ടികളും വാഹനത്തിനുള്ളിലുണ്ടായിരുന്നു. രവിഷ ഗതാഗത നിയമങ്ങള്‍ പാലിക്കാതെ വളരെ അശ്രദ്...
Local news

തിരൂരങ്ങാടി നഗരസഭയില്‍ ഡിജിറ്റല്‍ ഭൂമി സര്‍വെ പൂര്‍ത്തിയായി ; 1773 ഹെക്ടറില്‍ സര്‍വെ നടത്തി

തിരൂരങ്ങാടി: തിരൂരങ്ങാടി നഗരസഭയില്‍ ഡിജിറ്റല്‍ ലാന്റ് സര്‍വെ പൂര്‍ത്തിയായി. 1773 ഹെക്ടറില്‍ സര്‍വെ നടത്തിയിട്ടുണ്ട്. 25000 കൈവവശക്കാരിലായിട്ടാണ് ഇത്രയും ഭൂമിയുള്ളത്. ഇതു വരെ റീ സര്‍വെ നടന്നിട്ടില്ലായിരുന്നു. നഗരസഭ ഭരണസമിതി പ്രത്യേക താല്‍പ്പര്യമെടുത്താണ് നഗരസഭയില്‍ ഡിജിറ്റല്‍ ലാന്റ് സര്‍വെ വേഗത്തിലാക്കിയത്. സര്‍വെ ഓഫീസായി ചന്തപ്പടിയിലെ നഗരസഭ കെട്ടിടം വിട്ടു നല്‍കിയത് എളുപ്പമാക്കി. സര്‍വെ സംബന്ധിച്ച് നഗരസഭ ചെയര്‍മാന്‍ കെ.പി മുഹമ്മദ്കുട്ടി, വികസന കാര്യ ചെയര്‍മാന്‍ ഇഖ്ബാല്‍ കല്ലുങ്ങല്‍, ഹെഡ് സര്‍വെയര്‍ പിഎസ് ഷൈബി അവലോകനം നടത്തി. കഴിഞ്ഞ വര്‍ഷം ജൂണിലാണ് സര്‍വെ തുടങ്ങിയത്. ഡിജിറ്റലൈസ് ചെയ്തതോടെ ഭുഉടമകള്‍ക്ക് അവരുടെ ഭൂമി വിവരങ്ങള്‍ എത്രയെന്നും മറ്റും സൈറ്റില്‍ നിന്നും വൈകാതെ ഡൗണ്‍ലോഡ് ചെയ്യാനും കഴിയും. സ്വകാര്യ ഭൂമികള്‍, റോഡുകള്‍, വയലുകള്‍, പുറമ്പോക്കുകള്‍ പൊതുസ്ഥലങ്ങള്‍, തുടങ്ങിയവയെല്ലാം പ...
Malappuram

മലപ്പുറത്ത് വീണ്ടും നിപ ? മരിച്ച 18 കാരിയുടെ സാംപിള്‍ പരിശോധനയ്ക്ക് അയച്ചു

മലപ്പുറം : ജില്ലയില്‍ വീണ്ട നിപയെന്ന് സംശയം. കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ വച്ച് 18 കാരിക്കാണ് നിപയെന്ന് സംശയിക്കുന്നത്. പ്രാഥമിക പരിശോധനയില്‍ നിപ കണ്ടെത്തിയെങ്കിലും സ്ഥിരീകരിക്കുന്നതിനായി സാംപിള്‍ പൂനെ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. കഴിഞ്ഞമാസം 28നാണ് പെണ്‍കുട്ടി കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്ക്കെത്തിയത്. ഈ മാസം ഒന്നാം തീയതിയാണ് പെണ്‍കുട്ടിയുടെ മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചത്. തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് പോസ്റ്റ് മോര്‍ട്ടം നടത്തിയത്. നിപ സംശയത്തെത്തുടര്‍ന്ന് പോസ്റ്റ്മോര്‍ട്ടം നടത്തിയ ഡോക്ടറും മറ്റ് ജീവനക്കാരും ക്വാറന്റീനില്‍ പ്രവേശിച്ചു. അതേസമയം, നിപ ലക്ഷണങ്ങളോടെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പാലക്കാട് നാട്ടുകല്‍ സ്വദേശിനിയായ 38കാരിയുടെ നില ഗുരുതരാവസ്ഥയില്‍ തു...
Other

വിശ്വാസികൾ ഒഴുകിയെത്തി; മമ്പുറം നേർച്ചക്ക് ഭക്തിനിർഭരമായ സമാപനം

തിരൂരങ്ങാടി : ഖുഥ്ബുസ്സമാന്‍ മമ്പുറം സയ്യിദ് അലവി മൗലദ്ദവീല തങ്ങളുടെ ആത്മീയ സാമീപ്യവും പുണ്യവും തേടി മമ്പുറത്തേക്കൊഴുകിയ വിശ്വാസികളാൽ  മഖാമും പരിസരവും നിബിഡമായി. ആയിരങ്ങള്‍ക്ക് ആത്മീയാനുഭൂതി പകര്‍ന്ന് ഇന്നലെ ഉച്ചക്ക് നടന്ന ഭക്തിസാന്ദ്രമായ പ്രാര്‍ഥനാ സദസ്സോടെ 187-ാമത് ആണ്ടുനേര്‍ച്ചയ്ക്ക് കൊടിയിറങ്ങി.ജാതി മത ഭേദമന്യേ സര്‍വജനങ്ങള്‍ക്കും ആദരണീയനും  സ്വാതന്ത്ര്യ സമര ചരിത്രത്തിലെ അതുല്യനായകനുമായിരുന്ന മമ്പുറം സയ്യിദ് അലവി തങ്ങളുടെ വേര്‍പാടിന്റെ 187 വര്‍ഷം പിന്നിട്ടിട്ടും അദ്ദേഹത്തിന്റെ ആത്മീയ സാമീപ്യം തേടി മമ്പുറം മഖാമിലെത്തിയത് നിരവധി തീര്‍ത്ഥാടകരാണ്. നേര്‍ച്ചയുടെ ശ്രദ്ധേയ ചടങ്ങുകളിലൊന്നായ അന്നദാനം സ്വീകരിക്കാന്‍ സംസ്ഥാനത്തിന്റ വിവിധ ഭാഗങ്ങളില്‍നിന്നുള്ള തീര്‍ത്ഥാടകര്‍ പുലർച്ചെ മുതലേ മമ്പുറത്തേക്കൊഴുകി. വിതരണത്തിനായി തയ്യാറാക്കിയ നെയ്‌ച്ചോര്‍ പാക്കറ്റുകള്‍ വാങ്ങാന്‍ തീര്‍ത്ഥാടകര്‍ക...
Malappuram

കുടുംബശ്രീ ഹോംഷോപ്പ് പദ്ധതി: സമത സമ്മാന വിതരണം നടത്തി

തിരൂരങ്ങാടി : കുടുംബശ്രീ ഉൽപ്പന്നങ്ങളുടെ വിപണന ശൃംഖലയായ കുടുംബശ്രീ ഹോംഷോപ്പ് പദ്ധതിയും സമത കുടുംബശ്രീ യൂണിറ്റും ചേർന്ന് നടപ്പിലാക്കിയ സമ്മാനപദ്ധതിയിലെ സമ്മാനങ്ങൾ ഹോംഷോപ്പ് ഉടമകൾക്ക് വിതരണം ചെയ്തു. തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത്, വേങ്ങര ബ്ലോക്ക് പഞ്ചായത്ത്, പരപ്പനങ്ങാടി മുനിസിപ്പാലിറ്റി, തിരൂരങ്ങാടി മുൻസിപ്പാലിറ്റി എന്നിവിടങ്ങളിലെ ഹോംഷോപ്പ് ഉടമകൾക്കാണ്  മിക്സർ ഗ്രൈൻഡർ, ഗൃഹോപകരണങ്ങൾ, ചുരിദാർ, ഡബിൾ മുണ്ടുകൾ, ബ്ലാങ്കറ്റുകൾ തുടങ്ങി നിരവധിയായ സമ്മാനങ്ങങ്ങൾ വിതരണം ചെയ്തത്. തിരൂരങ്ങാടി ബ്ലോക്ക്‌ ഹാളിൽ വച്ച് നടന്ന ചടങ്ങിൽ സിഡിഎസ് ചെയർപേഴ്സൺമാരായ സുഹറാബി പരപ്പനങ്ങാടി, ബിന്ദു വള്ളിക്കുന്ന്, റംല തിരൂരങ്ങാടി, ഷൈനി നന്നമ്പ്ര, ഷെരീഫ മൂന്നിയൂർ, ജീജാഭായ് പെരുവള്ളൂർ തുടങ്ങിയവർ സമ്മാനങ്ങളുടെ വിതരണം നടത്തി. ഹോംഷോപ്പ് ഉടമകളായ ഷാഹിന പരപ്പനങ്ങാടി, ലിൻസി പരപ്പനങ്ങാടി, സോണിയ പരപ്പനങ്ങാടി, പുഷ്പലത വള...
university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

ഐ.ടി.എസ്.ആറിൽ അസിസ്റ്റന്റ് പ്രൊഫസർ നിയമനം വയനാട് ചെതലയത്തുള്ള കാലിക്കറ്റ് സർവകലാശാലാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രൈബൽ സ്റ്റഡീസ് ആന്റ് റിസർച്ചിൽ (ഐ.ടി.എസ്.ആർ.) 2025 - 2026 അധ്യയന വർഷത്തേക്ക് മണിക്കൂർ വേതനാടിസ്ഥാനത്തിലുള്ള അസിസ്റ്റന്റ് പ്രൊഫസർ നിയമനത്തിന് പാനൽ തയ്യാറാക്കുന്നതിനുള്ള വാക് - ഇൻ - ഇന്റർവ്യൂ ജൂലൈ 10, 11 തീയതികളിൽ നടക്കും. യോഗ്യത യു.ജി.സി. മാനദണ്ഡ പ്രകാരം. വിഷയം, ഒഴിവ്, ഹാജരാകേണ്ട തീയതി, സമയം, കേന്ദ്രം എന്നിവ ക്രമത്തിൽ :- 1. ഫിസിക്കൽ എജ്യുക്കേഷൻ - ഒരൊഴിവ് - ജൂലൈ 10 - രാവിലെ 10.30 - പി.വി.സി. ചേംബർ. 2. സോഷ്യോളജി - രണ്ടൊഴിവ് - ജൂലൈ 11 - രാവിൽ 10.30 - മിനി കോൺഫറൻസ് ഹാൾ (2). 3. മലയാളം - ഒരൊഴിവ് - ജൂലൈ 11 - ഉച്ചക്ക് 2.00 - മിനി കോൺഫറൻസ് ഹാൾ (3). യോഗ്യരായവർ ബയോഡാറ്റയും യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ ഒറിജിനലും സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം നിർദിഷ്ട സമയത്തിന് ഒരു മണിക്കൂർ മുന്നേ സർവക...
Kerala

കോട്ടയം മെഡിക്കല്‍ കോളേജില്‍ കെട്ടിടം പൊളിഞ്ഞ് വീണ് യുവതി മരിച്ച സംഭവം ; സര്‍ക്കാറിന് ഒഴിഞ്ഞു മാറാനാകില്ല, കൈ പൊള്ളുക തന്നെ ചെയ്യും : പികെ കുഞ്ഞാലിക്കുട്ടി

മലപ്പുറം : കോട്ടയം മെഡിക്കല്‍ കോളേജില്‍ പൊളിഞ്ഞു വീണ കെട്ടിടത്തിനിടയില്‍ കുടുങ്ങി രോഗിയുടെ കൂട്ടിരിപ്പുകാരിയായ യുവതി മരിച്ച സംഭവത്തില്‍ സര്‍ക്കാറിനെതിരെ പ്രതിപക്ഷ ഉപനേതാവ് പികെ കുഞ്ഞാലിക്കുട്ടി. മറ്റ് വിഷയങ്ങള്‍ വഴിതിരിച്ചു വിടുന്ന ലാഘവത്തോടെ സര്‍ക്കാറിനോ ആരോഗ്യ വകുപ്പിനോ ഇതില്‍ നിന്ന് ഒഴിഞ്ഞു മാറാന്‍ സാധിക്കില്ലെന്നും സര്‍ക്കാരിന്റെ കൈ പൊള്ളുക തന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ ആരോഗ്യമേഖല എത്ര വലിയ രോഗാവസ്ഥയിലാണെന്നതിന്റെ അതീവ ഗൗരവമുള്ള സാക്ഷ്യമാണ് കോട്ടയം മെഡിക്കല്‍ കോളേജില്‍ കണ്ടത്. ജീവിതം തിരിച്ചു പിടിക്കാന്‍ വേണ്ടി വഴി തിരഞ്ഞു വരുന്ന മനുഷ്യരുടെ ജീവന്‍ തന്നെ നഷ്ടപ്പെടുന്ന അവസ്ഥ എത്രമാത്രം ദയനീയമാണ്. അവിടെയുണ്ടായിരുന്ന പാവം മനുഷ്യരുടെ ഭാഗ്യം കൊണ്ട് മാത്രമാണ് കൂടുതല്‍ കാഷ്വാലിറ്റി ഉണ്ടാകാതിരുന്നതെന്നും അദ്ദേഹം പറഞ്ഞു. ലോകത്തിന് മാതൃകയെന്ന് നമ്മള്‍ കൊട്ടിഘോഷിച്ച കേരളത്...
Malappuram

പുതുമുഖങ്ങള്‍ വരട്ടെ : നിയമസഭാ തെരഞ്ഞെടുപ്പില്‍ ടേം വ്യവസ്ഥ കര്‍ശനമാക്കാന്‍ മുസ്ലിം ലീഗ് ; ഈ പ്രമുഖര്‍ മാറി നില്‍ക്കേണ്ടി വരും

മലപ്പുറം : ടേം വ്യവസ്ഥ അടുത്ത വര്‍ഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കര്‍ശനമായി നടപ്പിലാക്കാന്‍ മുസ്ലിം ലീഗ്. മൂന്ന് തവണ എംഎല്‍എയായവരെ നിയമസഭയിലേക്ക് മത്സരിപ്പിക്കാതിരിക്കാനാണ് നീക്കം. തുടര്‍ച്ചയായി മൂന്ന് തവണ മത്സരിച്ചു വിജയിച്ചവരും മൂന്നുതവണ എംഎല്‍എ ആയവരും അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ വഴിമാറട്ടെ എന്നാണ് മുസ്ലിം ലീഗിന്റെ തീരുമാനം. അതേസമയം രണ്ട് പേര്‍ക്ക് മാത്രമായിരിക്കും ഇളവ് നല്‍കുക. പികെ കുഞ്ഞാലിക്കുട്ടി, എംകെ മുനീര്‍ എന്നിവര്‍ക്കായിരിക്കും ഇളവ്. ടേം വ്യവസ്ഥ വന്നാല്‍ പ്രമുഖര്‍ മാറി നില്‍ക്കേണ്ടി വരും. ടേം വ്യവസ്ഥ മുസ്ലിം ലീഗ് നടപ്പാക്കിയാല്‍ മാറി നില്‍ക്കേണ്ടിവരുന്നവരില്‍ പ്രമുഖരുടെ നീണ്ടനിരയുണ്ട്. തീരുമാനം നടപ്പായാല്‍ എംഎല്‍എമാരായ എന്‍ എ നെല്ലിക്കുന്ന് (കാസര്‍ഗോഡ്), പി കെ ബഷീര്‍ (ഏറനാട്), പി ഉബൈദുള്ള (മലപ്പുറം), മഞ്ഞളാംകുഴി അലി (മങ്കട), ഷംസുദ്ദീന്‍ (മണ്ണാര്‍ക്കാട്) എന്നിവര...
Malappuram

വീട്ടിനുള്ളില്‍ വൃദ്ധ തീപ്പൊളലേറ്റു മരിച്ച നിലയില്‍ ; ഭര്‍ത്താവ് ഗുരുതരാവസ്ഥയില്‍

മലപ്പുറം : മഞ്ചേരിയില്‍ വീട്ടിനുള്ളില്‍ വൃദ്ധയെ തീ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. തുറക്കല്‍ വട്ടപ്പാറ സ്വദേശി വള്ളിയാണ് (74) മരിച്ചത്. ഭര്‍ത്താവ് അപ്പുണ്ണിയെ പൊള്ളലേറ്റ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപ്പുണ്ണി ഏറെ നാളായി കിടപ്പു രോഗിയാണ്. ഇരുവരും മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തിയതാണെന്ന് സംശയിക്കുന്നതായി പൊലീസ് അറിയിച്ചു. പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ പൊലീസ് അന്വേഷണം നടത്തിവരികയാണ്....
Kerala, Malappuram

ചെന്നൈയില്‍ ക്വാറിയിലെ വെള്ളക്കെട്ടില്‍ കാണാതായ മലപ്പുറം സ്വദേശിയായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

മലപ്പുറം : ചെന്നൈയില്‍ ക്വാറിയിലെ വെള്ളക്കെട്ടില്‍ കാണാതായ മലപ്പുറം സ്വദേശിയായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. പോത്തുകല്ല് പൂളപ്പാടം കരിപ്പറമ്പില്‍ മുഹമ്മദ് അഷ്‌റഫിന്റെ മകന്‍ മുഹമ്മദ് അഷ്മില്‍ (19) ആണ് മരിച്ചത്. കാഞ്ചിപുരം കുന്നവാക്കത്തെ കരിങ്കല്‍ ക്വാറിയിലെ വെള്ളക്കെട്ടില്‍ നീന്തുന്നതിനിടെ മുങ്ങിപ്പോവുകയായിരുന്നു. അഷ്മില്‍ ഉള്‍പ്പെടെ 10 പേരടങ്ങുന്ന സംഘം ചെന്നൈ റാണ മദ്രാസ് ഓയില്‍ & ഗ്യാസ് കമ്പനിയില്‍ ഇന്റേണ്‍ഷിപ് ചെയ്യാനെത്തിയതായിരുന്നു. ചൊവ്വാഴ്ച വൈകിട്ട് 5ന് ആണ് 10 പേരടങ്ങുന്ന സംഘം ക്വാറിയിലെത്തിയത്. ഏഴുപേരാണു ക്വാറിയിലിറങ്ങിയത്. മറ്റുള്ളവര്‍ തിരിച്ചുകയറിയ ശേഷമാണ് അഷ്മിലിനെ കാണാനില്ലെന്നു മനസ്സിലായത്. തിരച്ചില്‍ കാര്യക്ഷമമല്ലെന്ന ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ ഓഫിസുമായി ബന്ധപ്പെട്ട ശേഷമാണ് ഇന്നലെ ഉച്ചയ്ക്ക് സ്‌കൂബ ഡൈവിങ് സംഘം തിരച്ചില്‍ ആരംഭിച്ചത്. വൈകിട്ട് നാല...
Kerala

കോട്ടയം മെഡിക്കല്‍ കോളേജില്‍ പൊളിഞ്ഞു വീണ കെട്ടിടത്തിനിടയില്‍ കുടുങ്ങിയ സ്ത്രീക്ക് ദാരുണാന്ത്യം ; പുറത്തെടുത്ത് 2 മണിക്കൂറിന് ശേഷം : മരണം പുറത്തറിഞ്ഞത് ആരും കെട്ടിട്ടത്തിനടിയില്‍ ഇല്ലെന്ന മന്ത്രിമാരുടെ പ്രസ്താവനക്ക് പിന്നാലെ ; രക്ഷാപ്രവര്‍ത്തനം വൈകിയെന്നും ആരോപണം

കോട്ടയം മെഡിക്കല്‍ കോളജില്‍ പൊളിഞ്ഞുവീണ കെട്ടിടത്തിനടിയില്‍ കുടുങ്ങിയ സ്ത്രീക്ക് ദാരുണാന്ത്യം. തലയോലപ്പറമ്പ് സ്വദേശി ബിന്ദുവിനാണ് അപകടത്തില്‍ ജീവന്‍ നഷ്ടപ്പെട്ടത്. രണ്ട് മണിക്കൂറിന് ശേഷം മാത്രമാണ് ഇവരെ കെട്ടിടാവശിഷ്ടങ്ങളില്‍ നിന്നും പുറത്തെടുത്തത്. അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും പുറത്തെടുത്ത് ഉടന്‍ തന്നെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും ഇവരുടെ ജീവന്‍ രക്ഷിക്കാനായില്ല. അപകടത്തില്‍ രണ്ട് പേര്‍ക്ക് മാത്രമേ പരിക്കേറ്റിട്ടുള്ളൂ എന്നും, മറ്റാരും കെട്ടിടത്തിനടിയിലില്ലെന്നും മന്ത്രിമാരുള്‍പ്പെടെ ഉറപ്പിച്ചു പറഞ്ഞതിന് പിന്നാലെയാണ് യുവതിയുടെ മരണവാര്‍ത്ത പുറത്തുവരുന്നത്. ചികിത്സയില്‍ കഴിയുന്ന മകള്‍ക്കൊപ്പം കൂട്ടിരിപ്പുകാരിയായി എത്തിയതായിരുന്നു ബിന്ദു. തകര്‍ന്ന കെട്ടിടത്തില്‍ ബിന്ദു കുടുങ്ങിക്കിടന്നത് രണ്ടര മണിക്കൂറാണ്. ബിന്ദുവിനെ കാണാനില്ലെന്ന ഭര്‍ത്താവിന്റെ പരാതിയെ തുടര്‍ന്നാണ് അന്വേഷ...
Kerala, Malappuram

കെ.എസ്.ആര്‍.ടി.സി ബജറ്റ് ടൂറിസം സെല്‍ ഉല്ലാസയാത്ര ; ചാര്‍ട്ട് പ്രസിദ്ധീകരിച്ചു

കെ.എസ്.ആര്‍.ടി.സി ബജറ്റ് ടൂറിസം സെല്‍ ജൂലൈ മാസത്തെ ഉല്ലാസയാത്രകളുടെ ചാര്‍ട്ട് പ്രസിദ്ധീകരിച്ചു. ജൂലൈ അഞ്ചിന് രാവിലെ നാലിന് മൂന്നാര്‍-ചതുരംഗപ്പാറ, മാമലകണ്ടം, ലെച്ച്മി എസ്റ്റേറ്റ് (1,680 രൂപ), ജൂലൈ അഞ്ചിന് രാവിലെ അഞ്ചിന് നെല്ലിയാമ്പതി-പോത്തുണ്ടി ഡാം (830 രൂപ), ജൂലൈ അഞ്ചിന് രാത്രി എട്ടിന് ഇല്ലിക്കല്‍ കല്ല് - വാഗമണ്‍, ഇലവീഴാപൂഞ്ചിറ (1310 രൂപ), ജൂലൈ ആറിന് രാവിലെ നാലിന് വയനാട്-പൂക്കോട് തടാകം, ഹണി മ്യൂസിയം, ബാണാസുര ഡാം (750 രൂപ), ജൂലൈ ആറിന് രാവിലെ നാലിന് മലക്കപ്പാറ-അതിരപ്പള്ളി-വാഴച്ചാല്‍-ഷോളയാര്‍ ഡാം(920 രൂപ), ജൂലൈ 12ന് രാവിലെ നാലിന് മൂന്നാര്‍ മാമലകണ്ടം, ലെച്ച്മി എസ്റ്റേറ്റ്(1680 രൂപ), ജൂലൈ 12ന് രാവിലെ അഞ്ചിന് നെല്ലിയാമ്പതി-പോത്തുണ്ടി ഡാം(830 രൂപ), ജൂലൈ 12ന് രാത്രി ഒന്‍പതിന് ഗവി-അടവി, പരുംതുമ്പാറ(3000 രൂപ), ജൂലൈ 13ന് രാവിലെ നാലിന് മലക്കപ്പാറ-അതിരപ്പള്ളി-വാഴച്ചാല്‍(920 രൂപ), ജൂലൈ 13ന് രാവില...
Crime, National

വിവാഹം കഴിഞ്ഞ് 45-ാം ദിവസം ഭര്‍ത്താവ് വെടിയേറ്റു മരിച്ചു ; യുവതി അറസ്റ്റില്‍, അമ്മാവനായ കാമുകന് വേണ്ടി അന്വേഷണം

പട്‌ന : വിവാഹം കഴിഞ്ഞ് 45-ാം ദിവസം ഭര്‍ത്താവ് വെടിയേറ്റ് മരിച്ച കേസില്‍ ക്വട്ടേഷന്‍ നല്‍കിയ ഭാര്യ അറസ്റ്റില്‍. കേസില്‍ യുവതിയുടെ അമ്മാനവനായ കാമുകനു വേണ്ടി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. ബിഹാറിലെ ഔറംഗാബാദ് ജില്ലയിലാണ് സംഭവം. ബര്‍വാന്‍ സ്വദേശിയായ 25 കാരന്‍ പ്രിയാന്‍ഷുവാണ് വെടിയേറ്റ് മരിച്ചത്. സംഭവത്തില്‍ ഭാര്യ ഗുഞ്ച ദേവിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഒരുമിച്ച് ജീവിക്കാന്‍ യുവതിയും അമ്മാവനും ചേര്‍ന്നാണ് ഈ ക്രൂരകൃത്യം ചെയ്തതെന്ന് പൊലീസ് കണ്ടെത്തി. ഗുഞ്ചാ ദേവിയും സ്വന്തം അമ്മാവനും കാമുകനുമായ ജീവന്‍ സിങും (55) ചേര്‍ന്ന് ഗൂഢാലോചന നടത്തിയാണ് 25കാരനെ കൊലപ്പെടുത്തിയതെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. വാടകക്കൊലയാളികളെ ഉപയോഗിച്ചാണ് കൃത്യം നടത്തിയത്. ഗുഞ്ച ദേവിയെയും കൊലപാതകികളെയും പൊലീസ് അറസ്റ്റ് ചെയ്തു. ജീവന്‍ സിങ് ഒളിവിലാണെന്ന് എസ്പി അമരിഷ് രാഹുല്‍ പറഞ്ഞു. ഗുഞ്ച ദേവിയും സ്വന്തം അമ്മാവനായ ...
Obituary

വിദേശത്തേക്ക് പോകാൻ ഒരുങ്ങിയ വേങ്ങര സ്വദേശിയായ യുവാവ് മരിച്ചു

വേങ്ങര : ഈ മാസം ബഹ്‌റൈനിൽ പോകാൻ ഒരുങ്ങിയ യുവാവ് മരിച്ചു. കുറ്റൂർ പാക്കട പുറായ സ്വദേശി കാമ്പ്രൻ ഖലീൽ റഹ്മാന്റെ മകൻ മുഹമ്മദ് ശിബിലി (26) ആണ് മരിച്ചത്. വീട്ടിൽ വെച്ച് അപസ്മാരം പോലെ ഉണ്ടായതിനെ തുടര്ന്ന് കോട്ടക്കൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു. മയ്യിത്ത് കബറടക്കി. ബെംഗളൂരു ഇൻഫോസിസിൽ സോഫ്റ്റ്‌വെയർ എഞ്ചിനീയർ ആയിരുന്നു. അവിടത്തെ ജോലി മതിയാക്കി ഈ മാസം ബഹ്‌റൈനിൽ പോകാനുള്ള ഒരുക്കത്തിൽ ആയിരുന്നു. അതിനിടെയാണ് മരണം. മാതാവ്, മുനീറ. സഹോദരങ്ങൾ: ഷഹനാസ്, റഫാ, റന...
Kerala

യുവതിയെയും കുഞ്ഞിനെയും തട്ടി കൊണ്ടുപോകാന്‍ ശ്രമം ; പിടികൂടാനെത്തിയ പൊലീസിന് നേരെ ആക്രമണം : ഓട്ടോ ഡ്രൈവറെ ബല പ്രയോഗത്തിലൂടെ കീഴ്‌പ്പെടുത്തി

കോഴിക്കോട് : ഓട്ടോയില്‍ കയറിയ യുവതിയെയും കുഞ്ഞിനെയും തട്ടികൊണ്ടുപോകാന്‍ ശ്രമിച്ചതായി പരാതി. പ്രതിയായ ഓട്ടോ ഡ്രൈവറെ പിടികൂടാന്‍ എത്തിയ പൊലീസുകാര്‍ക്ക് മര്‍ദനം. ഇന്നലെ ഉച്ചയോടെയാണ് സംഭവം. ആശുപത്രിയിലേക്ക് പോകാന്‍ കയറിയ 28കാരിയേയും കുഞ്ഞിനേയുമാണ് തട്ടി കൊണ്ടുപോകാന്‍ ശ്രമിച്ചത്. ഓട്ടോ ഡ്രൈവറായ സജീഷ് കുമാറിനെ ബല പ്രയോഗത്തിലൂടെയാണ് പൊലീസ് കീഴ്‌പ്പെടുത്തിയത്. വടകര പാര്‍ക്കോ ആശുപത്രിയിലേക്ക് പോകാനായാണ് യുവതിയും കുഞ്ഞും ഓട്ടോയില്‍ കയറിയത്. എന്നാല്‍ യാത്രക്കിടെ സജീഷ് കുമാര്‍ ഓട്ടോയുമായി മറ്റൊരു വഴിയിലൂടെ പോകുകയായിരുന്നു. യുവതി കാര്യമന്വേഷിച്ചപ്പോള്‍ ഗതാഗതക്കുരുക്ക് മൂലം വഴിമാറി പോകുകയാണെന്നും, പെട്ടെന്ന് എത്താനാകുമെന്നും സജീഷ് കുമാര്‍ പറഞ്ഞു. എന്നാല്‍ ഏറെ ദൂരം പോയതോടെ യുവതിക്ക് സംശയം തോന്നുകയും ബഹളം വെക്കുകയുമായിരുന്നു. ഇതോടെ നാട്ടുകാര്‍ ശ്രദ്ധിക്കുന്നുവെന്ന് മനസിലാക്കിയ പ്രതി യുവതിയേയും കുഞ്ഞിനേ...
Crime, Kerala

ഭര്‍ത്താവുമായി പിണങ്ങി സ്വന്തം വീട്ടില്‍ താമസം ; രാത്രികാല യാത്രയുമായി ബന്ധപ്പെട്ട് തര്‍ക്കം : അച്ഛന്‍ മകളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി

ആലപ്പുഴ : മാരാരികുളത്ത് മകളെ അച്ഛന്‍ തോര്‍ത്ത് ഉപയോഗിച്ച് കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി. മാരാരിക്കുളം തെക്ക് പഞ്ചായത്ത് പതിനഞ്ചാം വാര്‍ഡ് കുടിയാംശേരി വീട്ടില്‍ എയ്ഞ്ചല്‍ ജാസ്മിനാണ് (28) കൊല്ലപ്പെട്ടത്. സംഭവത്തില്‍ പിതാവ് ഫ്രാന്‍സിസിനെ (ജോസ് മോന്‍, 53) ഇന്നലെ മണ്ണഞ്ചേരി പൊലീസ് കസ്റ്റഡിയിലെടുത്തു. ഭര്‍ത്താവുമായി പിണങ്ങി കഴിയുന്ന മകളുടെ രാത്രികാല യാത്രയുമായി ബന്ധപ്പെട്ട് നടന്ന തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. മകള്‍ സ്ഥിരമായി രാത്രി പുറത്തു പോകുന്നത് പിതാവ് ചോദ്യം ചെയ്തു. തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. നാട്ടുകാരില്‍ ചിലര്‍ എയ്ഞ്ചലിന്റെ രാത്രിയാത്ര ശരിയല്ലെന്ന മട്ടില്‍ ഫ്രാന്‍സിസിനോട് പറയുകയും ചെയ്തിട്ടുണ്ടെന്നാണ് വിവരം. രാത്രി സ്‌കൂട്ടറുമായി പുറത്തു പോകാറുള്ള എയ്ഞ്ചല്‍ ചൊവ്വാഴ്ച രാത്രി 9ന് പുറത്തു പോയി പത്തരയോടെയാണ് തിരിച്ചെത്തിയത്. ഇതേ തുടര്‍ന്ന് എയ്ഞ്ചലിനെ ഫ...
Other

മമ്പുറം നേർച്ചയ്ക്ക് ഇന്ന് സമാപനം; ഒരു ലക്ഷത്തിലധികം പേർക്ക് അന്നദാനം

ഉച്ചയ്ക്ക് ഒന്നരക്ക് ജിഫ്രി തങ്ങൾ സമാപന പ്രാർഥനക്ക് നേതൃത്വം നൽകും തിരൂരങ്ങാടി : മമ്പുറം നേർച്ച ഇന്ന് സമാപിക്കും. നേര്‍ച്ചയുടെ പ്രധാന ചടങ്ങുകളിലൊന്നായ അന്നദാനം ഇന്ന് രാവിലെ എട്ട് മണിക്ക് പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് അബ്ദുറഹ്മാന്‍ ജിഫ്രി തങ്ങള്‍ കോഴിക്കോട് അധ്യക്ഷത വഹിക്കും. സയ്യിദ് അഹ്മദ് ജിഫ്രി തങ്ങൾ മമ്പുറം, പി.കെ കുഞ്ഞാലിക്കുട്ടി എം.എൽ.എ, സയ്യിദ് ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ, എ.പി സുധീഷ് എന്നിവർ പങ്കെടുക്കും. ഒരു ലക്ഷത്തിലധികം നെയ്‌ച്ചോര്‍ പാക്കറ്റുകള്‍ അന്നദാനത്തിനായി തയ്യാറാക്കും.ഉച്ചക്ക് ഒന്നരക്ക് സമസ്ത പ്രസിഡണ്ട് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങളുടെ നേതൃത്വത്തില്‍ നടക്കുന്ന മൗലിദ് ഖത്മ് ദുആ മജ്‌ലിസോടെ ഒരാഴ്ച കാലത്തെ 187-ാമത് മമ്പുറം ആണ്ടുനേര്‍ച്ചക്ക് കൊടിയിറങ്ങും. തിരൂരങ്ങാടി ടുഡേ വാർത്തകൾവാട്‌സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യുക ...
Job

യു.എ.ഇയില്‍ ഐ.ടി.വി. ഡ്രൈവര്‍മാരുടെ 100 ഒഴിവ്

തിരുവനന്തപുരം: കേരള സര്‍ക്കാര്‍ സ്ഥാപനമായ ഒഡെപെക് യു.എ.ഇ ആസ്ഥാനമായ പ്രമുഖ കമ്പനിയിലേക്ക് ഐ.ടി.വി. ഡ്രൈവര്‍മാരെ തെരഞ്ഞെടുക്കുന്നു. 100 ഒഴിവുകളാണുള്ളത്. 25 നും 41 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. ജി.സി.സി/യു.എ.ഇ ഹെവി ലൈസന്‍സുള്ളവര്‍ക്ക് മുന്‍ഗണന. ഇന്ത്യന്‍ ട്രെയിലര്‍ ലൈസന്‍സ് നിര്‍ബന്ധം. എസ്.എസ്.എല്‍.സി പാസായിരിക്കണം. ഇംഗ്ലീഷ് നല്ലവണ്ണം വായിക്കാനും മനസിലാക്കാനുമുള്ള അറിവ് അഭികാമ്യം. അമിതവണ്ണം, കാണത്തക്കവിധത്തിലുള്ള ടാറ്റൂസ്, നീണ്ട താടി, മറ്റു ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളവര്‍ അപേക്ഷിക്കേണ്ടതില്ല. മാസം 2250 എ.ഇ.ഡി ശമ്പളമായി ലഭിക്കും. വിസ, താമസ സൗകര്യം, മെഡിക്കല്‍ ഇന്‍ഷുറന്‍സ് എന്നിവ ലഭിക്കും. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ, ഹെവി ഡ്രൈവിംഗ് ലൈസന്‍സ് സര്‍ട്ടിഫിക്കറ്റുകള്‍, തൊഴില്‍ പരിചയം, പാസ്പോര്‍ട്ട് എന്നിവയുടെ പകര്‍പ്പുകള്‍ [email protected] എന്ന ഇമെയിലിലേക്ക് ജൂലൈ 3 നകം...
university

ബി.എഡ്. – അഫ്സൽ – ഉൽ – ഉലമ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു ; കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

ബി.എഡ്. പ്രവേശനം 2025 ; ഒന്നാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു കാലിക്കറ്റ് സർവകലാശാലയുടെ 2025 - 26 അധ്യയന വർഷത്തെ ബി.എഡ്. (കോമേഴ്‌സ് ഓപ്‌ഷൻ ഒഴികെ), ബി.എഡ്. സ്പെഷ്യൽ എജ്യുക്കേഷൻ പ്രവേശനത്തിനിനുള്ള ഒന്നാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ചവർ ജൂലൈ അഞ്ചിന് വൈകീട്ട് നാലു മണിക്കുള്ളിൽ മാൻഡേറ്ററി ഫീസടയ്ക്കേണ്ടതാണ്. മാൻഡേറ്ററി ഫീസ് : എസ്.സി. / എസ്.ടി. / ഒ.ഇ.സി. / മറ്റ് സംവരണ വിഭാഗക്കാർ 145/- രൂപ, മറ്റുള്ളവർ 575/- രൂപ. അലോട്ട്മെന്റ് ലഭിച്ച് നിർദിഷ്ട സമയപരിധിക്കുള്ളിൽ മാൻഡേറ്ററി ഫീസടയ്ക്കാത്തവർക്ക് നിലവിൽ ലഭിച്ച അലോട്ട്മെന്റ് നഷ്ടമാവുന്നതും തുടർന്നുള്ള അലോട്ട്മെന്റ് പ്രക്രിയയിൽ നിന്നും പുറത്താകുന്നതാണ്. ഒന്നാം അലോട്ട്മെന്റിന് ശേഷം തിരുത്തലുകൾ വരുത്തേണ്ടവർ രണ്ടാം അലോട്ട്മെന്റിന് ശേഷമുള്ള എഡിറ്റ് ഉപയോഗിക്കാവുന്നതാണ്. ഒന്നാമത്തെ കോളേജ് ഓപ്ഷൻ ലഭിച്ചവരും ലഭിച്ച ഓപ്ഷനിൽ തൃപ്തരായി ഹയർ ഓ...
Kerala

ഭാരതാംബ വിവാദം ; ഗവര്‍ണറുടെ പരിപാടി റദ്ദാക്കിയ കേരള യൂണിവേഴ്‌സിറ്റി രജിസ്ട്രാര്‍ക്ക് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം : കേരള സര്‍വകലാശാലയില്‍ ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ പങ്കെടുത്ത സെനറ്റ്ഹാളിലെ കാവിക്കൊടിയേന്തിയ ഭാരതാംബ ചിത്രം വച്ച് നടന്ന പരിപാടി റദ്ദാക്കിയതുമായി ബന്ധപ്പെട്ട് യൂണിവേഴ്‌സിറ്റി രജിസ്ട്രാര്‍ക്ക് സസ്‌പെന്‍ഷന്‍. ഗവര്‍ണറോട് അനാദരവ് കാട്ടിയതായും ബാഹ്യസമ്മര്‍ദങ്ങള്‍ക്കു വഴങ്ങി ചട്ടവിരുദ്ധമായി പ്രവര്‍ത്തിച്ചുവെന്നും ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് കേരള യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ ഡോ. മോഹന്‍ കുന്നുമ്മല്‍ രജിസ്ട്രാര്‍ കെ.എസ്. അനില്‍കുമാറിനെ സസ്‌പെന്‍ഡ് ചെയ്തത്. അന്വേഷണത്തിന് ശേഷമാണ് നടപടിയെന്നാണ് വിസിയുടെ വിശദീകരണം. ജൂണ്‍ 25ന് സെനറ്റ് ഹാളില്‍ നടന്ന പരിപാടിയില്‍ ഭാരതാംബയുടെ ചിത്രം വച്ചതിനെ തുടര്‍ന്ന് എസ്എഫ്ഐ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് പരിപാടി റദ്ദാക്കിയതായി ചൂണ്ടിക്കാട്ടി റജിസ്ട്രാര്‍ സംഘാടകര്‍ക്ക് ഇമെയില്‍ അയച്ചു. എന്നാല്‍ അപ്പോഴേക്കു...
Malappuram

പുറത്ത് നോക്കിയാല്‍ ഫര്‍ണിച്ചര്‍ നിര്‍മാണ കട ; ഉള്ളില്‍ വന്‍ ലഹരി വില്‍പ്പന ; നാല് പേര്‍ പിടിയില്‍

മഞ്ചേരി : വുഡ് ഫര്‍ണിച്ചര്‍ നിര്‍മാണ കടയുടെ മറവില്‍ വന്‍ ലഹരി വില്‍പ്പന നടത്തിയ നാല് പേര്‍ പിടിയില്‍. പയ്യനാട് ചോലക്കല്‍ സ്വദേശി സൈഫുദ്ധീന്‍, ഇളംകുര്‍ മഞ്ഞപറ്റ സ്വദേശി ഫസലുറഹ്‌മാന്‍, പാലക്കുളം സ്വദേശി അനസ്, പയ്യനാട് പിലാക്കല്‍ സ്വദേശി ജാബിര്‍ എന്നിവരാണ് പിടിയിലായത്. പയ്യനാട് മണ്ണാറം വുഡ് ഫര്‍ണിച്ചര്‍ നിര്‍മ്മാണശാലയുടെ ഓഫീസില്‍ നിന്നാണ് ഏകദേശം അര ലക്ഷം രൂപ വിലവരുന്ന 9.46 ഗ്രാം എംഡിഎംഎ പിടികൂടിയത്. ഇന്ന് രാവിലെയാണ് എക്‌സൈസ് സംഘത്തിന്റെ പരിശോധന. കഴിഞ്ഞ കുറച്ചു കാലമായി ഫര്‍ണിച്ചര്‍ കടയുടെ മറവില്‍ ലഹരി വില്‍പ്പന നടക്കുന്നുണ്ടെന്നാണ് സൂചന. എക്‌സൈസ് സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്....
Kerala

വിസ്മയ കേസ് ; പ്രതി കിരണ്‍കുമാറിന് ജാമ്യം അനുവദിച്ച് സുപ്രീംകോടതി

ദില്ലി : സ്ത്രീധനപീഡനത്തെത്തുടര്‍ന്ന് ബിഎഎംഎസ് വിദ്യാര്‍ത്ഥിനിയായ വിസ്മയ ഭര്‍തൃഗൃഹത്തില്‍ ജീവനൊടുക്കിയ കേസിലെ ശിക്ഷാവിധി സുപ്രീംകോടതി മരവിപ്പിച്ചു. പ്രതി കിരണ്‍കുമാറിന് ജാമ്യവും അനുവദിച്ചു. കേസില്‍ ഭര്‍ത്താവ് കിരണ്‍കുമാറിനെ പത്തുവര്‍ഷത്തെ തടവിനാണ് കൊല്ലം ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചത്. എന്നാല്‍, ഇതിനെതിരേ കിരണ്‍കുമാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിരുന്നു. വിസ്മയ ജീവനൊടുക്കിയ കേസില്‍ തനിക്കെതിരായ ശിക്ഷ മരവിപ്പിക്കണം, ജാമ്യം നല്‍കണം എന്നാവശ്യപ്പെട്ടാണ് കിരണ്‍കുമാര്‍ സുപ്രീംകോടതിയെ സമീപിച്ചത്. ഈ ആവശ്യം സുപ്രീംകോടതി അംഗീകരിക്കുകയായിരുന്നു. ആത്മഹത്യാ പ്രേരണാകുറ്റം നിലനില്‍ക്കില്ലെന്നു കാണിച്ച് കിരണ്‍കുമാര്‍ ഹൈക്കോടതിയില്‍ നല്‍കിയ അപ്പീലില്‍ തീരുമാനം എടുക്കും വരെയാണ് ശിക്ഷാവിധി മരവിപ്പിച്ചത്. നേരത്തേ കേസില്‍ കിരണ്‍കുമാറിന് കോടതി പരോളും അനുവദിച്ചിരുന്നു. ബിഎഎംഎസ് വിദ്യാര്‍ഥി ...
Local news

നീറ്റ് പരീക്ഷയ്ക്ക് ഉന്നത വിജയം : കൊടിഞ്ഞിയിലെ ഫാത്തിമ ഫൈറുസയ്ക്ക് യൂത്ത് ലീഗിന്റെ ആദരം

തിരൂരങ്ങാടി : കൊടിഞ്ഞിയില്‍ നിന്നും നീറ്റ് പരീക്ഷയ്ക്ക് ഉന്നത വിജയം നേടിയ കൊടിഞ്ഞി സെന്‍ട്രല്‍ ബസാറിലെ പൊറ്റാണിക്കല്‍ ഫാത്തിമ ഫൈറൂസയെ കൊടിഞ്ഞി മേഖല മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി അനുമോദിച്ചു. അനുമോദന ചടങ്ങില്‍ മുസ്ലിം യൂത്ത് ലീഗ് തിരൂരങ്ങാടി നിയോജകമണ്ഡലം പ്രസിഡന്റ് യുഎ റസാഖ്, മുസ്ലിം ലീഗ് നേതാക്കളായ കോയ പാലക്കാട്ട്, കരീം പാലക്കാട്ട്, വാര്‍ഡ് മെമ്പര്‍ ഇ. പി. സാലിഹ്, യൂത്ത് ലീഗ് നേതാക്കളായ ഫൈസല്‍ കുഴിമണ്ണില്‍, അഫ്‌സല്‍ ചാലില്‍, വാഹിദ് കരുവാട്ടില്‍, ജുബൈര്‍ തേറാമ്പില്‍, വനിതാ ലീഗ് നേതാവ് അസ്യ തേറാമ്പില്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. പൊറ്റാണിക്കല്‍ ജംഷിയാസ്- റഹ്‌മത്ത് ദമ്പതികളുടെ മകളാണ്....
error: Content is protected !!