Monday, March 16

Author: tirurangaditoday

റോഡരികിൽ സംസാരിച്ചു നിൽക്കുമ്പോൾ കാറിടിച്ച് കക്കാട് സ്വദേശി മരിച്ചു
Accident

റോഡരികിൽ സംസാരിച്ചു നിൽക്കുമ്പോൾ കാറിടിച്ച് കക്കാട് സ്വദേശി മരിച്ചു

ഊരകം: റോഡരികിൽ സുഹൃത്തുമായി സംസാരിച്ചു നിൽക്കെ കാറിടിച്ച് യുവാവ് മരിച്ചു. കക്കാട് സ്വദേശിയും ഇപ്പോൾ കാരാത്തോട് താമസവുമായ എട്ടുവീട്ടിൽ മുഹമ്മദലി (ചെമ്പയിൽ കുഞ്ഞിപ്പു) എന്നവരുടെ മകൻ മൂസ മുഹമ്മദ്‌ കുട്ടി (കുട്ടിമോൻ) (29) ആണ് മരിച്ചത്. ഇന്നലെ രാത്രി ഒരു മണിയോടെയാണ് അപകടം. വീടിന് സമീപം റോഡരികിൽ സുഹൃത്ത് ഊരകം മേൽമുറി സ്വദേശി സനൂപുമായി സംസാരിച്ചു നിൽക്കുമ്പോൾ വേങ്ങര ഭാഗത്ത് നിന്ന് വന്ന കാർ ഇടിക്കുകയായിരുന്നു. മൂസ മുഹമ്മദ് കുട്ടി മരണപ്പെട്ടു. തിരൂരങ്ങാടി ടുഡേ. വാർത്തകൾ ലഭിക്കാൻ join ചെയ്യുക https://chat.whatsapp.com/FBPpQJlPrh8DvlsOBDvtbD?mode=r_t സനൂപിന് നിസാര പരിക്കേറ്റു. കാരത്തോട് പള്ളിയിലെ മയ്യിത്ത് നിസ്കാരത്തിന് ശേഷം 3 മണിക്ക് കക്കാട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ മറവ് ചെയ്യും. പ്രദേശത്തെ പൊതുപ്രവർത്തകനാണ് മരണപ്പെട്ട മൂസ. ഉമ്മ. ബിരിയമു. സഹോദരങ്ങൾ : ഷാനവാസ്, ജൂബൈറിയ, ജുമൈല....
Local news

എടരിക്കോട് -കൂരിയാട് ഇരട്ടലൈൻ സ്വിച്ച് ഓൺ ചെയ്തു, വേങ്ങരയിലെ വോൾട്ടേജ് പ്രശനത്തിന് പരിഹാരമായി

വേങ്ങര : കൂരിയാട് 33 കെ വി സബ് സ്റ്റേഷനിലേക്ക് എടരിക്കോട് നിന്നും രണ്ടാം സർക്യൂട്ട് ലൈൻ സ്വിച്ച് ഓൺ ചെയ്തതോടെ വേങ്ങരയിലെ വോൾട്ടേജ് പ്രശ്നത്തിന് പരിഹാരമായി. നവീകരിച്ച വിതര മേഖല പദ്ധതി ( ആർഡിഎസ് എസ് ) പ്രകാരമാണ് എടരിക്കോട് 110 കെ വി സബ് സ്റ്റേഷനിൽ നിന്നും 7.89 കിലോമീറ്റർ ദൈർഘത്തിൽ നേരത്തേയുള്ള ലൈനിനൊപ്പം പുതിയ ലൈൻ കൂടിസ്ഥാപിച്ചത്. ഇതോടെ വേങ്ങരക്കു പുറമേ കുന്നുംപുറം,തലപ്പാറ സെക്ഷനുകളിലെ വൈദ്യുതി വിതരണവും ശക്തിപ്പെടും. കേന്ദ്ര സർക്കാർ അറുപത് ശതമാനവും ബാക്കി സംസ്ഥാന സർക്കാരും മുതൽമുടക്കുന്നതാണ് നവീകരിച്ച വിതരണ മേഖല പദ്ധതി. വിതരണ ശ്രംഖല ആധുനികവൽക്കരിക്കുക, നഷ്ടം കുറക്കുക എന്നിവ ലക്ഷ്യം വെക്കുന്നതാണ് പദ്ധതി. കൂടെ സ്മാർട്ട് മീറ്ററിംഗ് കൂടി സ്ഥാപിക്കും. ഇതോടെ മനുഷ്യാധ്വാനമില്ലാതെ ഉപഭോക്താവിനും കെ എസ് ഇ ബി അപ്പപ്പോൾ തന്നെ ഉപയോഗം കൃത്യതയോടെ അറിയാൻ കഴിയും. കൂരിയാട് സബ് സ്റ്റേഷൻ്റെ ശേഷി ഉയർത്തുന്നതിന്ന...
Obituary

ചെമ്മാട് ഖുത്ബുസമാൻ സ്കൂൾ വിദ്യാർത്ഥി മരിച്ചു

ചെമ്മാട് : കോഴിക്കോട് റോഡിൽ താമസിക്കുന്ന ചക്കിപ്പറമ്പത്ത് സത്താർ ഹാജിയുടെ പേരമകനും ചക്കിപ്പറമ്പൻ മുഹമ്മത് നൗഫൽ - ചീനിക്കൽ സമീറ ദമ്പതികളുടെ മകനുമായ മുഹമ്മദ് റയാൻ (13) മരണപ്പെട്ടു. ചെമ്മാട് ഖുതുബുസ്സമാൻ എഴാം ക്ലാസ് വിദ്യാത്ഥിയാണ്. അർബുദം ആയിരുന്നു. ഫാത്തിമ നൗഫ, ആസിം സവാദ്, അസ്മിൽ ജമീൽ എന്നിവർ സഹോദരങ്ങളാണ്. മയ്യിത്ത് ചെമ്മാട് ജുമാഅത്ത് പള്ളിയിൽ ഖബറടക്കി....
Local news

ജോലി ആവശ്യാര്‍ത്ഥം വിദേശത്തേക്ക് പോകുന്ന അംഗത്തിന് യാത്രയയപ്പ് നല്‍കി കോറ്റത്തങ്ങാടി ക്രസന്റ് പ്രദേശ് വാട്‌സപ്പ് കൂട്ടായ്മ

തിരൂരങ്ങാടി : ജോലി ആവശ്യാര്‍ത്ഥം വിദേശത്തേക്ക് പോകുന്ന അംഗത്തിന് യാത്രയയപ്പ് നല്‍കി കൊടിഞ്ഞി കോറ്റത്തങ്ങാടി ക്രസന്റ് പ്രദേശ് വാട്‌സപ്പ് കൂട്ടായ്മ. കൂട്ടായ്മ അംഗമായ സല്‍മാനിനാണ് യാത്ര മംഗളങ്ങള്‍ നേര്‍ന്ന് കൊണ്ട് യാത്രയയപ്പ് ഒരുക്കിയത്. ക്രസന്റ് കാരണവര്‍ ഇ.സി കുഞ്ഞി മരക്കാര്‍ ഹാജി സല്‍മാന് മൊമന്റോ നല്‍കി. കരണവരായ പാട്ടശ്ശേരി സിദീഖ് ഹാജി ഉസ്‌മോന്‍ സല്‍മാന്റെ കൂട്ട്കാരായ മിന്‍ഹാജ് സിമ്പാന്‍ എന്നിവര്‍ സന്നിഹിതരായി...
Local news

വിച്ഛേദിച്ച വാട്ടര്‍ അതോറിറ്റി ലൈന്‍ പുനഃസ്ഥാപിക്കണം ; നിവേദനം നല്‍കി

തിരൂരങ്ങാടി:ദേശീയ പാതയിലെ സര്‍വീസ് റോഡിലെ ഡ്രൈനേജ് പ്രവര്‍ത്തിയെ തുടര്‍ന്ന് കക്കാട് മേഖലയില്‍വിച്ഛേദിക്കപ്പെട്ട വാട്ടര്‍ അതോറിറ്റി ലൈന്‍ ഉടന്‍ പുനഃസ്ഥാപിക്കണമെന്നും അതുവരെ ഗുണഭോക്താക്കള്‍ക്കുള്ള ബില്‍ തുക ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് വികസന കാര്യ ചെയര്‍മാന്‍ ഇഖ്ബാല്‍ കല്ലുങ്ങല്‍ വാട്ടര്‍ അതോറിറ്റി എ.ഇ ക്ക് നിവേദനം നല്‍കി. മാസങ്ങളായി പൈപ്പ്‌ലൈന്‍ കക്കാട് മസ്ജിദ് ഭാഗത്ത് വിച്ഛേദിക്കപ്പെട്ടിരിക്കുകയാണ്. വെള്ളം ലഭിക്കാതെയാണ് ബില്‍ വന്നു കൊണ്ടിരിക്കുന്നത്. അസി, എഞ്ചിനിയര്‍ ഷാരോണ്‍ കെ, തോമസ്, ഓവര്‍സിയര്‍ സാലിഹ്, സുഭാഷ്, പോക്കാട്ട് അബദുറഹിമാന്‍ കുട്ടി ചര്‍ച്ചയില്‍ പങ്കെടുത്തു. പൈപ്പ് ലൈന്‍ ഉടന്‍ പുന: സ്ഥാപിക്കുന്നതിന് കെ എന്‍ ആര്‍ സി യോട് ആവശ്യപ്പെട്ടതായും ഗുണഭോക്താക്കള്‍ക്കുള്ള ബില്‍ തുക സംബന്ധിച്ച പരാതി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ക്ക് കൈമാറുമെന്നും എ, ഇ അറിയിച്ചു...
Kerala

വയനാട് ഉരുള്‍പ്പൊട്ടല്‍ ; ഡിവൈഎഫ്‌ഐ 20 വീടുകള്‍ പൂര്‍ത്തിയാക്കി, പണം പിരിച്ചിട്ടും യൂത്ത് കോണ്‍ഗ്രസ് പദ്ധതി പ്രഖ്യാപനത്തിലൊതുങ്ങി ; നേതൃത്വത്തിനെതിരെ വിമര്‍ശനം

ആലപ്പുഴ : വയനാട് മേപ്പാടി മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്കായി പ്രഖ്യാപിച്ച ഭവന നിര്‍മാണ പദ്ധതി നടന്നില്ലെന്ന് ആലപ്പുഴയിലെ സംസ്ഥാന പഠന ക്യാമ്പിലെ ചര്‍ച്ചയില്‍ യൂത്ത് കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ വിമര്‍ശനം. യൂത്ത് കോണ്‍ഗ്രസ് ഭവന നിര്‍മാണ പദ്ധതി പ്രഖ്യാപനത്തിലൊതുങ്ങിയെന്ന് പ്രതിനിധികള്‍ വിമര്‍ശനം ഉന്നയിച്ചു. പിരിച്ചെടുക്കുന്ന 2.80 കോടി രൂപയും സ്‌പോണ്‍സര്‍ഷിപ്പ് തുകയും ഉപയോഗിച്ച് 30 വീടുകള്‍ നിര്‍മിക്കുമെന്നായിരുന്നു പ്രഖ്യാപനം. വയനാട്ടില്‍ 20 വീടുകള്‍ ഡിവൈഎഫ്‌ഐ പൂര്‍ത്തിയാക്കിയിട്ടും യൂത്ത് കോണ്‍ഗ്രസിന് തുടങ്ങാന്‍ പോലുമായില്ലെന്നും പ്രതിനിധികള്‍ കുറ്റപ്പെടുത്തി. വയനാട്ടില്‍ നിന്നുള്ള പ്രതിനിധികളാണ് വിമര്‍ശനം തുടങ്ങിവെച്ചത്. തുടര്‍ന്ന് മറ്റുജില്ലകളിലെ പ്രതിനിധികളും നേതൃത്വത്തിനെതിരായ വിമര്‍ശനം തുടര്‍ന്നു. വയനാട്ടില്‍ വീടുകള്‍ നിര്‍മിക്കുന്നതിനായി ഒരു മണ്ഡലത്തില്‍ നിന്ന്...
Kerala

നമ്പര്‍ പ്ലേറ്റിലാത്ത വാഹനവുമായി മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തെ പിന്തുടര്‍ന്നു ; മലപ്പുറം സ്വദേശികള്‍ പിടിയില്‍ ; ഡാഷ് ബോര്‍ഡിന് മുകളില്‍ വാക്കി ടോക്കി

കോഴിക്കോട് : മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനവ്യൂഹത്തെ നമ്പര്‍ പ്ലേറ്റില്ലാത്ത കാറില്‍ അഞ്ചംഗ സംഘം പിന്തുടര്‍ന്നു. കാറും യാത്രക്കാരും പൊലീസ് പിടിയില്‍. മലപ്പുറം തിരൂര്‍ സ്വദേശി സി.പി.നസീബ്, വാഴക്കാട് സ്വദേശി ജ്യോതിബാസ്, പാലത്തോള്‍ സ്വദേശി മുഹമ്മദ് ഹാരിസ്, പെരിന്തല്‍മണ്ണ സ്വദേശി ഫൈസല്‍, പാലക്കാട് ആമയൂര്‍ സ്വദേശി മുഹമ്മദ് കുട്ടി എന്നിവരെയാണ് കോഴിക്കോട് നടക്കാവ് പൊലീസ് പിടികൂടിയത്. വാഹനത്തില്‍ ഡാഷ് ബോര്‍ഡിന് മുകളില്‍ നിന്നും വാക്കി ടോക്കിയും പൊലീസ് കണ്ടെത്തി. അഞ്ചു പേരെ പൊലീസ് ചോദ്യം ചെയ്ത ശേഷം പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. കാറില്‍ സഞ്ചരിച്ചവര്‍ക്കെതിരെ കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇന്നലെ രാത്രി 10.15 ഓടെയാണ് സംഭവം നടന്നത്. കണ്ണൂരില്‍ നിന്ന് കോഴിക്കോട് ഗസ്റ്റ് ഹൗസിലേക്ക് വരുന്നതിനിടെ വെങ്ങാലി പാലം മുതല്‍ ഇവര്‍ മുഖ്യമന്ത്രിയുടെ കോണ്‍വോയെ പിന്തുടര്‍ന്നതായാണ് ലഭിക്കുന്ന വിവരം. ...
Malappuram

മലപ്പുറത്തെ ഒരു വയസുകാരന്റെ മരണം ; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

മലപ്പുറം: മലപ്പുറത്ത് 14 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചത് മഞ്ഞപ്പിത്തം ബാധിച്ചതിനെ തുടര്‍ന്നെന്ന് പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. ഇന്നലെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പോസ്റ്റ്‌മോര്‍ട്ടത്തിലാണ് ഇക്കാര്യം വ്യക്തമായത്. ന്തരികാവയവങ്ങള്‍ രാസപരിശോധനയ്ക്കായി കോഴിക്കോട്ടെ റീജനല്‍ കെമിക്കല്‍ ലാബിലേക്ക് അയച്ചിട്ടുണ്ട്. ഇതിന്റെ ഫലംകൂടി ലഭിച്ചാലേ മരണകാരണം വ്യക്തമാകൂ. ശേഷം തുടര്‍ നടപടികളിലേക്ക് പൊലീസ് കടക്കുമെന്നാണ് വിവരം. കുഞ്ഞിന് മാതാപിതാക്കള്‍ ചികിത്സ നല്‍കിയില്ലെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് കേസ് അന്വേഷിക്കുന്നത്. നവാസ് - ഹിറ ഹറീറ ദമ്പതിമാരുടെ മകന്‍ ഇസെന്‍ ഇര്‍ഹാന്‍ ചൊവ്വാഴ്ച്ചയാണ് മരിച്ചത്. മരിച്ചതിന് ശേഷം കുഞ്ഞിന്റെ മൃതദേഹം ഖബറടക്കിയിരുന്നു. ചിലര്‍ സംശയം ഉന്നയിച്ചതിനെ തുടര്‍ന്ന് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്തുകയായിരുന്നു. ഫൊറന്‍സിക് സര്‍ജന...
Local news

എസ്.വൈ.എസ് യുവ കര്‍ഷക സംഗമം നടത്തി

തേഞ്ഞിപ്പലം : നമ്മുടെ ഭൂമി നമ്മുടെ ഉത്തരവാദിത്തം എന്ന പ്രമേയത്തില്‍ എസ്.വൈ.എസ് തേഞ്ഞിപ്പലം സോണ്‍ സാമൂഹികം ഡയറക്ടറേറ്റിനു കീഴില്‍ യുവ കര്‍ഷക സംഗമവും കൃഷി പരിശീലനവും നല്‍കി. വെളിമുക്ക് വാദീബദ്ര്‍ ഇസ്ലാമിക്ക് സെന്ററില്‍ നടന്ന പരിപാടിയില്‍ മികച്ച കര്‍ഷകന്‍ മുഹമ്മദ് ക്ലാരി പരിശീലനം നല്‍കി. ചടങ്ങില്‍ എ.പി മുഹമ്മദ് ഫസ്ല്‍ സഖാഫി അധ്യക്ഷത വഹിച്ചു.നാസര്‍ കെ.കെ,നിസാര്‍ കെ.വി,നിസാര്‍.കെ എന്നിവര്‍ സംസാരിച്ചു. പരിപാടിയുടെ ഭാഗമായി പ്രവര്‍ത്തകരുടെ വീടുകളില്‍ വിഷ രഹിത അടുക്കളത്തോട്ടം, സര്‍ക്കിള്‍ കേന്ദ്രങ്ങളില്‍ കൃഷി ഭവനുമായി സഹകരിച്ചു സംഘ കൃഷി എന്നിവ ആരംഭിക്കാന്‍ ധാരണയായി....
Local news

ഉന്നത വിജയം നേടിയ വ്യാപാരികളുടെ മക്കളെയും വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ചവരെയും ആദരിച്ചു

പരപ്പനങ്ങാടി : പരപ്പനങ്ങാടി മര്‍ച്ചന്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ ഉന്നത വിജയം നേടിയ വ്യാപാരികളുടെ മക്കളെയും വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ചവരെയും ആദരിച്ചു. ആദരവ് 2025' എന്ന പരിപാടി പരപ്പനങ്ങാടി ഇന്‍സ്‌പെക്ടര്‍ വിനോദ് വലിയാട്ടൂര്‍ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് അഷറഫ് കുത്താവാസ് അദ്യക്ഷ്യം വഹിച്ചു എസ്എന്‍എംഎച്ച്എസ് സ്‌കൂളില്‍ വച്ച് നടന്ന പരിപാടിയില്‍ എസ്എസ്എല്‍സി, പ്ലസ് ടു, എല്‍എസ്എസ്, യുഎസ്എസ്, നീറ്റ് പരീക്ഷകളില്‍ വിജയിച്ച 28 വിദ്യാര്‍ത്ഥികളെയും ഇസ്‌നേഹം എന്ന തന്റെ പുസ്തകത്തിലൂടെ ബെസ്റ്റ് സെല്ലര്‍ അവാര്‍ഡ് ജേതാവായ ശില്പി താജ് ദമ്പതികളുടെ മകന്‍ അഞ്ചല്‍ താജിനെയും നാട്ടു ചെടികള്‍ ആരോഗ്യരക്ഷയ്ക്ക് എന്ന പുസ്തകമെഴുതിയ അലീമ സലിമിനെയും രാജന്റെ മകള്‍ ഡോ നവ്യയെയും പരപ്പനങ്ങാടി മര്‍ച്ചന്റ് അസോസിയേഷന്‍ സംഘടന രംഗത്ത് നിസ്തുല സേവനം നടത്തിയ ഇബ്രാഹിം ഹാജി എന്‍ടിഎസ്, ബാവ ഹാജി, ഇബ്രാഹിം ഹാ...
Crime, Kerala

നവജാത ശിശുക്കളെ കൊന്നു കുഴിച്ചു മൂടി ; അവിവാഹിതരായ മാതാപിതാക്കള്‍ കസ്റ്റഡിയില്‍ ; സംഭവം പുറത്ത് വന്നത് യുവാവ് കുഞ്ഞുങ്ങളുടെ അസ്ഥികളുമായി പൊലീസ് സ്റ്റേഷനിലെത്തിയതോടെ

തൃശ്ശൂര്‍ : തൃശ്ശൂര്‍ പുതുക്കാട് നവജാത ശിശുക്കളെ കൊന്ന് കുഴിച്ചു മൂടി. കുഞ്ഞുങ്ങളുടെ അമ്മയായ അനീഷയാണ് കൊന്ന് വീടിന്റെ പരിസരത്ത് കുഴിച്ചു മൂടിയത്. സംഭവത്തില്‍ അമ്മ അനീഷയെയും ആണ്‍സുഹൃത്തായ ബവിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ആദ്യ കുഞ്ഞിനെ കുഴിച്ചിടാന്‍ വീടിന്റെ പിന്‍ഭാഗത്താണ് ആദ്യം കുഴിയെടുത്തത്. എന്നാല്‍ അയല്‍വാസി ഗിരിജ ഇത് കണ്ടതിനാല്‍ ആ സ്ഥലം ഉപേക്ഷിക്കുകയായിരുന്നു. പിന്നീട് വീടിന്റെ ഇടതുഭാഗത്തെ മാവിന്‍ ചുവട്ടില്‍ കുഴിച്ചിട്ടു. വിവാഹേതര ബന്ധത്തിലുണ്ടായ രണ്ട് നവജാതശിശുക്കളെ കൊലപ്പെടുത്തി കുഴിച്ചിട്ടെന്നും അതിന്റെ അവശിഷ്ഠങ്ങള്‍ തന്റെ കൈവശമുണ്ടെന്നും പറഞ്ഞ് പൊതിക്കെട്ടുമായി തൃശ്ശൂര്‍ പൊലീസ് സ്റ്റേഷനിലേക്ക് ഭവി എന്ന യുവാവ് എത്തിയത് ഇന്നലെ രാത്രിയാണ്. തനിക്ക് പെണ്‍സുഹൃത്തില്‍ ഉണ്ടായ കുട്ടികളുടേതാണ് അസ്ഥി എന്നായിരുന്നു യുവാവിന്റെ വെളിപ്പെടുത്തല്‍. യുവാവിനെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തില...
Other

ഡൽഹി ഐഐ ടിയിൽ പ്രവേശനം ലഭിച്ച വിദ്യാർഥിയെ അനുമോദിച്ചു

തിരൂരങ്ങാടി: ഡൽഹിയിൽ ഐ.ഐ.ടിയിൽ ഹ്യൂമാനിറ്റീസ് വിഷയത്തിൽ പോസ്റ്റ് ഗ്രാജുവേറ്റ് തുടർ പഠനത്തിന് എൻട്രൻസ് ലഭിച്ച ഹർഷക് ഹുദവി പൂങ്ങാടനെ തിരൂരങ്ങാടി ഇസ്ലാമിക് സെന്റർ ആദരിച്ചു. പ്രസിഡന്റ് കോരങ്കണ്ടൻ അബ്ദുസമദ് ഹാജി ഉപഹാരം നൽകി. .ഇസ്ഹാഖ് കാരാടൻ, കുറ്റിയിൽ ഹസ്സൻ, മണക്കടവൻ നാസർ, ഖത്തിബ് ഉസ്താദ് സ്വലാഹുദ്ധിൻ ഫൈസി വെന്നിയൂർ, കോരങ്കണ്ടൻ കുഞ്ഞിൻകുട്ടി ഹാജി, ഫായിസ് നാടുവിലകത്ത്, കോയ, കബീർ എന്നിവർ സംബന്ധിച്ചു....
Accident

ചെറുമുക്ക് സ്വദേശി സമൂസക്കുളത്തിൽ മുങ്ങി മരിച്ചു

തിരൂരങ്ങാടി : യുവാവ് കരുമ്പിൽ സമൂസ കുളത്തിൽ മുങ്ങി മരിച്ചു. ചെറുമുക്ക് സ്വദേശി അമരേരി മുഹമ്മദ്- റജീന എന്നിവരുടെ മകൻ സാദിഖ് അലി (24) ആണ് മരിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം. കൂട്ടുകാരോടൊപ്പം കുളിക്കാൻ പോയതായിരുന്നു. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ. കബറടക്കം ഇന്ന് ചെറുമുക്ക് പള്ളിയിൽ നിരവധി പേര് കുളിക്കാൻ വരുന്ന സ്ഥലമാണ് കരുമ്പിൽ ചുള്ളിപ്പാറ റോഡിലെ സമൂസ കുളം....
Other

യുവ എഴുത്തുകാരി ഷാബി നൗഷാദിൻ്റെ കവിതാസമാഹാരം ‘നീലക്കടലിലെ നാൽപത് പടവുകൾ’ പുറത്തിറങ്ങി

തിരൂർ: യുവ എഴുത്തുകാരി ഷാബി നൗഷാദിൻ്റെ കവിതാസമാഹാരം 'നീലക്കടലിലെ നാൽപത് പടവുകൾ'പുറത്തിറങ്ങി. തുഞ്ചൻ പാമ്പിൽ നടന്ന പരിപാടിയിൽ എഴുത്തുകാരൻ ഷംസുദ്ദീൻ മുബാറക്ക് ഖമറുന്നിസ അൻവറിന് കോപി നൽകി പ്രകാശനം ചെയ്തു. ചടങ്ങിൽ ഇ.കെ സുബൈർ മാസ്റ്റർ അധ്യക്ഷത വഹിച്ചു. എഴുത്തുകാരൻ മഹ്മൂദ് മാട്ടൂൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ.പി സോമനാഥൻ മാസ്റ്റർ പുസ്തകം പരിചയപ്പെടുത്തി. എഴുത്ത് വഴികൾ ഗ്രന്ഥകാരി ഷാബി നൗഷാദ് അവതരിപ്പിച്ചു.അമ്മാർ കിഴുപറമ്പ്, ഡോ. ഷമീന,സുഹ്‌റ കൂട്ടായി,വി. എസ്‌. ബഷീർ മാസ്റ്റർ, ഡോ. വി.പി ഹാറൂൺ റഷീദ്, കൂളത്ത് അസീസ്, അഡ്വ. സി.കെ സിദ്ധീഖ്,സി. ആബിദ്, എ.കെ നൗഷാദ് എന്നിവർ പ്രസംഗിച്ചു. ഫോട്ടോ: യുവ എഴുത്തുകാരി ഷാബി നൗഷാദിൻ്റെ കവിതാ സമാഹാരം ഷംസുദ്ദീൻ മുബാറക്ക് ഖമറുന്നിസ അൻവറിന് നൽകി പ്രകാശനം ചെയ്യുന്നു....
Other

വിദ്യാലയങ്ങളിലെ സൂംബ നൃത്തം സര്‍ക്കുലര്‍ പിന്‍വലിക്കണം: സമസ്ത ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ്

കോഴിക്കോട്: സൂംബ ഡാന്‍സ് സംബന്ധിച്ച് ജൂണ്‍ 20ന് പൊതുവിദ്യാഭ്യാസ ഡയരക്ടര്‍ പുറപ്പെടുവിച്ച സര്‍ക്കുലര്‍ പിന്‍വലിക്കണമെന്ന് സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നിര്‍വ്വാഹക സമിതി യോഗം ആവശ്യപ്പെട്ടു. ശാസ്ത്രീയമായി പഠനങ്ങളോ ചര്‍ച്ചയോ ഇല്ലാതെയാണ് ലഹരി വിരുദ്ധ കാമ്പയിന്റെ മറപിടിച്ച് ഇത്തരം ഒരു ഡാന്‍സ് വിദ്യാര്‍ത്ഥികളുടെ മേല്‍ അടിച്ചേല്‍പിച്ചത്. കായിക വിദ്യാഭ്യാസത്തിനും വ്യായാമത്തിനും സ്വീകാര്യമായ നിരവധി പരിശീലനങ്ങള്‍ നിലനില്‍ക്കെയാണ് വിവാദ സൂംബ ഡാന്‍സ് വിദ്യാലയങ്ങളില്‍ നടപ്പാക്കിയത്. വിശ്വാസത്തിനും മാന്യതക്കും നിരക്കാത്ത ഇത്തരം നൃത്തങ്ങള്‍ കലാലയങ്ങളില്‍ നടപ്പാക്കുന്നതില്‍ നിന്നും സര്‍ക്കാര്‍ പിന്തിരിയണം. എതിര്‍പ്പുകള്‍ മനസ്സിലാക്കി നടപടികള്‍ സ്വീകരിക്കുന്നതിന് പകരം നിഷേധാത്മക സമീപനം സ്വീകരിച്ച മന്ത്രി ആര്‍ ബിന്ദുവിന്റെ നിലപാട് പ്രതിഷേധാര്‍ഹമാണെന്നും യോഗം അംഗീകരിച്ച പ്രമേയത്തില്‍ ചൂണ്ടിക്കാട്ട...
Malappuram

പുത്തന്‍ സാമ്പത്തിക നയങ്ങള്‍ പൊതുമേഖലാ ബാങ്കുകളെ ദുര്‍ബലമാക്കുന്നു: പി.പി സുനീര്‍ എം.പി

മലപ്പുറം : ഉദാരവത്കരണ നയങ്ങള്‍ പൊതുമേഖല ബാങ്കുകളെ ദുര്‍ബലപ്പെടുത്തുകയും സ്വകാര്യബാങ്കുകളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുകയാണെന്ന് പി.പി. സുനീര്‍ എം.പി. മഹേന്ദ്രപുരി ഓഡിറ്റോറിയത്തില്‍ നടന്ന ജില്ലാതല ബാങ്കിങ് അവലോകന സമിതി യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മലപ്പുറം ജില്ലയുടെ സാമൂഹിക-സാമ്പത്തിക വികസനത്തില്‍ ധനകാര്യ സ്ഥാപനങ്ങളുടെ പങ്ക് നിര്‍ണായകമാണെന്ന് അദ്ദേഹം പറഞ്ഞു. മലപ്പുറം ജില്ലയില്‍ കഴിഞ്ഞ വര്‍ഷം കൂടുതല്‍ ബ്രാഞ്ചുകള്‍ വന്നത് സ്വകാര്യ മേഖലയിലാണ്. ഇന്ത്യയിലെ ഒരു സംസ്ഥാനത്ത് നിന്നും കിട്ടാത്ത വരുമാനമാണ് കേരളത്തില്‍ നിന്ന് പൊതുമേഖല ബാങ്കുകള്‍ക്ക് ലഭിക്കുന്നത്. എന്നാല്‍ ജനങ്ങള്‍ക്ക് അതിന്റെ പ്രയോജനം ലഭിക്കുന്നില്ല. ഗ്രാമീണ മേഖലകളില്‍ പൊതുമേഖല ബാങ്കുകളുടെ ബ്രാഞ്ചുകള്‍ നിര്‍ബന്ധമായും വന്നാല്‍ തട്ടിപ്പുകള്‍ കുറയ്ക്കാനാവുമെന്നും എംപി പറഞ്ഞു. ചടങ്ങില്‍ ഡെപ്യൂട്ടി കളക്ടര്‍ ല...
Malappuram

വിദ്യാഭ്യാസത്തെ സംസ്കാരത്തിന്റെ ഭാഗമാക്കി മാറ്റാൻ കേരളത്തിന് സാധിച്ചു ; മന്ത്രി വി. അബ്ദുറഹ്മാൻ

തവനൂർ : സംസ്ഥാന ഫിഷറീസ് വകുപ്പും കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡും സംയുക്തമായി മത്സ്യ തൊഴിലാളികളുടെയും അനുബന്ധ തൊഴിലാളികളുടെയും കുട്ടികൾക്ക് നൽകി വരുന്ന വിദ്യാഭ്യാസ- കായിക പ്രോത്സാഹന അവാർഡുകൾ വിതരണം ചെയ്തു. 'നക്ഷത്രത്തിളക്കം 2025' എന്ന പേരിൽ പടിഞ്ഞാറേക്കര സീ-സോൺ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ന്യൂനപക്ഷ ക്ഷേമ- കായിക -വഖഫ് വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസത്തെ സംസ്കാരത്തിന്റെ ഭാഗമാക്കി മാറ്റാൻ നമുക്ക് സാധിച്ചു. അതിൽ ആൺകുട്ടികളെക്കാൾ ഉന്നതിയിൽ പെൺകുട്ടികൾ എത്തുന്നതാണ് ഇപ്പോൾ നാം കാണുന്നത്. രാജ്യത്തിന് തന്നെ മാതൃകയായി കേരളത്തിലെ പെൺകുട്ടികൾ പഠനത്തിൽ മുന്നോട്ടുവരുന്നുണ്ട്. ന്യൂനപക്ഷ വിദ്യാർത്ഥികളുടെ ഉന്നത പഠനത്തിനായി 50,000 രൂപയുടെ സ്കോളർഷിപ്പ് നടപ്പിലാക്കിയിട്ടുണ്ടെന്നും മന്ത്രി ചടങ്ങിൽ പറഞ്ഞു. തവനൂർ എം.എൽ.എ ഡോ: കെ.ടി. ജലീൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. അവാർഡിന് അ...
university

ബിരുദ – പി.ജി – ഇന്റഗ്രേറ്റഡ് പി.ജി അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു ; കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

ബിരുദ പ്രവേശനം 2025  രണ്ടാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു 2025 - 2026 അധ്യയന വര്‍ഷത്തേക്കുള്ള ബിരുദ പ്രവേശനത്തിന്റെ രണ്ടാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. ഒന്നും രണ്ടും അലോട്ട്മെന്റ് ലഭിച്ചവർ മാൻഡേറ്ററി ഫീസടച്ച് അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്ത് ജൂലൈ രണ്ടിന് വൈകിട്ട് മൂന്ന് മണിക്ക് മുൻപായി കോളേജിൽ ഹാജരായി സ്ഥിരപ്രവേശനം നേടേണ്ടതാണ് ( പ്രവേശനം നേടുന്ന വിദ്യാർഥികൾക്ക് ടി.സി. ഒഴികെയുള്ള യോഗ്യതാ സർട്ടിഫിക്കറ്റുകൾ കോളേജിലെ പരിശോധനക്ക് ശേഷം പ്രവേശനം നേടുന്ന ദിവസം തന്നെ തിരിച്ചുവാങ്ങാം ). അല്ലാത്തപക്ഷം പ്രസ്തുത അലോട്ട്മെന്റ് നഷ്ടമാകുന്നതും അലോട്ട്മെന്റ് പ്രക്രിയയിൽനിന്ന് പുറത്താകുന്നതുമായിരിക്കും. ഒന്നാം അലോട്ട്മെന്റ് ലഭിച്ച് മാൻഡേറ്ററി ഫീസടച്ചവർ വീണ്ടും ഫീസടയ്ക്കേണ്ടതില്ല. മാൻഡേറ്ററി ഫീസ് : എസ്.സി. / എസ്.ടി. / ഒ.ഇ.സി. / മറ്റ് സംവരണ വിഭാഗക്കാർ 145/- രൂപ, മറ്റുള്ളവർ 575/- രൂപ. ലഭിച്ച ...
Malappuram

വീട്ടില്‍ പ്രസവം, പ്രതിരോധ കുത്തിവെപ്പ് എടുത്തില്ല, മഞ്ഞപ്പിത്തം ബാധിച്ചിട്ടും ചികിത്സ നല്‍കിയില്ല ; ഒരു വയസായ കുഞ്ഞ് മരിച്ചു ; കേസെടുത്ത് പൊലീസ്

കോട്ടക്കല്‍ : കോട്ടക്കലില്‍ ഒരു വയസുകാരന്‍ മഞ്ഞപ്പിത്തത്തിന് ചികിത്സ ലഭിക്കാതെ മരിച്ചതായി പരാതി. മാതാപിതാക്കള്‍ ചികിത്സ നല്‍കാത്തതിനെ തുടര്‍ന്നാണ് കുഞ്ഞ് മരിച്ചതെന്നാണ് ഉയരുന്ന ആരോപണം. സംഭവത്തില്‍ കാടാമ്പുഴ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. പാങ്ങ് സ്വദേശി കൊട്ടേക്കാരന്‍ നവാസിന്റെയും ഹിറ ഹറീരയുടെയും മകന്‍ ഇസന്‍ ഇര്‍ഹാന്‍ (14 മാസം) ആണു മരിച്ചത്. എടരിക്കോട് വാടക ക്വാര്‍ട്ടേഴ്‌സില്‍ ആണ് ഇവര്‍ താമസം. കുട്ടിയുടെ മൃതദേഹം ഇന്ന് തന്നെ പോസ്റ്റ്‌മോര്‍ട്ടം ചെയ്യാനാണ് സാധ്യത. കുഞ്ഞ് മരിച്ചത് മാതാപിതാക്കള്‍ ചികിത്സ നല്‍കാത്തതിനെ തുടര്‍ന്നാണ് എന്ന ആരോപണം വ്യാപകമായതോടെയാണ് നടപടി. അശാസ്ത്രീയ ചികിത്സ പ്രോത്സാഹിപ്പിക്കുന്ന കോട്ടക്കല്‍ സ്വദേശി ഹിറ അറീറ- നവാസ് ദമ്പതികളുടെ കുട്ടിയാണ് മരിച്ചത്. കുട്ടിയുടെ മരണത്തില്‍ ദുരൂഹത ഉണ്ടോയെന്ന് ആരോഗ്യവകുപ്പും പൊലീസും പരിശോധിക്കുന്നത്. ഇന്നലെ വൈകുന്നേരം ആണ് ക...
National

ഭരണഘടനയുടെ ആമുഖത്തില്‍ നിന്നും ‘സോഷ്യലിസം’, ‘മതേതരത്വം’ എന്നീ പദങ്ങള്‍ ഒഴിവാക്കണമെന്ന് ആര്‍എസ്എസ് ; പിന്തുണയുമായി കേന്ദ്രമാര്‍

ദില്ലി : ഭരണഘടനയുടെ ആമുഖത്തില്‍ നിന്നും 'സോഷ്യലിസം', 'മതേതരത്വം' എന്നീ പദങ്ങള്‍ ഒഴിവാക്കണമെന്ന് ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബല്ല. ഇന്ത്യയിലെ ജനാധിപത്യത്തെ നിര്‍വചിക്കുന്ന മതേതരത്വം, സോഷ്യലിസം തുടങ്ങിയ പദങ്ങള്‍ ഭരണഘടനയില്‍ തിരുകി കയറ്റിയതാണെന്നും ഈ വാക്കുകള്‍ അവിടെ തുടരണമോ എന്ന് നാം ചിന്തിക്കണമെന്നും പറഞ്ഞു. അടിയന്തരാവസ്ഥയുടെ 50-ാം വാര്‍ഷികത്തോടനുബന്ധിച്ച് ഡല്‍ഹിയിലെ ഡോ. അംബേദ്കര്‍ ഇന്റര്‍നാഷണല്‍ സെന്ററില്‍ സാംസ്‌കാരിക മന്ത്രാലയത്തിന്റെ ഇന്ദിരാഗാന്ധി നാഷണല്‍ സെന്റര്‍ ഫോര്‍ ദി ആര്‍ട്‌സ്, അംബേദ്കര്‍ ഇന്റര്‍നാഷണല്‍ സെന്റര്‍, ഹിന്ദുസ്ഥാന്‍ സമാചാര്‍ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ഹൊസബല്ലെ. അടിയന്തരാവസ്ഥ നടപ്പിലാക്കിയ ഇന്ദിരാ ഗാന്ധി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ടാണ് ആര്‍എസ്എസ് നേതാവിന്റെ വിവാദ പരാമര്‍ശം. രാജ്യത്ത് അട...
Accident

തെയ്യാല കല്ലത്താണിയിൽ കാർ മതിലിൽ ഇടിച്ചു അപകടം

തെയ്യാല : കല്ലത്താണിയിൽ കാർ നിയന്ത്രണം വിട്ടു മതിലിൽ ഇടിച്ച് അപകടം. കല്ലത്താണി ബസ്റ്റോപ്പിന് സമീപംവേങ്ങര ഭാഗത്തുള്ളവർ സഞ്ചരിച്ച കാറാണ് അപകടത്തിൽ പ്പെട്ടത്. ഇന്ന് പുലർച്ചെ രണ്ടര മണിയോടെയാണ് അപകടം.നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന ലക്കി ഹൗസിന്റെ ചുറ്റുമതിലിലാണ് കാർ ഇടിച്ച് കയറിയത്. കാറിൻ്റെ മുൻഭാഗം പൂർണ്ണമായും തകർന്നു.അപകടത്തിൽ പരിക്കേറ്റ ഡ്രൈവറെ കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റോഡിൽ വെള്ളം കെട്ടിനിൽക്കുന്നയിടമായതിനാൽ ഇവിടെ സ്ഥിരം അപകട മേഖലയാണ്.കഴിഞ്ഞ ആഴ്ച ഇതേ സ്ഥലത്ത് നിയന്ത്രണം വിട്ടു ഒരു വാഹനം കടയിലേക്ക് ഇടിച്ചുകയറിയിരുന്നു. രാത്രി കാലങ്ങളിൽ അശ്രദ്ധയോടുള്ള ഡ്രൈവിംഗും, മൊബൈൽ ഫോൺ ഉപയോഗവും, റോഡിലെ വെള്ളക്കെട്ടും അപകടങ്ങൾക്ക് പ്രധാന കാരണം.കഴിഞ്ഞവർഷം ഇതിന്റെ തൊട്ടപ്പുറത്താണ് അപകടത്തിൽ ഒരാൾ മരണപ്പെട്ടത്....
Malappuram

കുട്ടികളുടെ ധാര്‍മികതയെയും പഠനത്തെയും പ്രതികൂലമായി ബാധിക്കും ; സൂംബ ഡാന്‍സിനെതിരെ സമസ്ത എപി വിഭാഗം

മലപ്പുറം : സൂംബ ഡാന്‍സ് നടപ്പിലാക്കുന്നതിനെതിരെ സമസ്ത എപി വിഭാഗം. ഡാന്‍സ്, കുട്ടികളുടെ ധാര്‍മികതയെയും പഠനത്തെയും പ്രതികൂലമായി ബാധിക്കുമെന്ന് എസ്.വൈ.എസ്. സംസ്ഥാന ജനറല്‍ സെക്രട്ടറി റഹ്‌മത്തുള്ള സഖാഫി എളമരം. അധ്യാപകരും വിദ്യാര്‍ത്ഥികളും തമ്മില്‍ ബഹുമാനത്തിന്റെയും ആദരവിന്റെയും ബന്ധമാണ് ഉണ്ടാകേണ്ടതെന്നും അല്ലാതെ കളിയുടെയും തമാശയുടെയും ബന്ധമാവരുതെന്നും റഹ്‌മത്തുള്ള സഖാഫി എളമരം പറഞ്ഞു. മത അവഹേളനമാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് സമസ്ത മുശാവറ അംഗം ബഹാവുദ്ദീന്‍ നദ്വിയും ആരോപിച്ചു. മത സംഘടനകള്‍ പ്രതികരിക്കണമെന്നും ബഹാവുദ്ദീന്‍ നദ്വി ഫേസ്ബുക്കില്‍ കുറിച്ചു. ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി സ്‌കൂളുകളില്‍ നടപ്പാക്കുന്ന സൂംബാ ഡാന്‍സിന് എതിരെ വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ ജനറല്‍ സെക്രട്ടറി ടി.കെ അഷ്‌റഫും രംഗത്തുവന്നിരുന്നു .ആണ്‍-പെണ്‍ കൂടിക്കലര്‍ന്ന് അല്പവസ്ത്രം ധരിച്ച് മ്യൂസിക്കിന്റെ താളത്തില്‍ തുള...
Obituary

ഭർത്താവ് മരിച്ച് പതിനാലാം ദിവസം ഭാര്യ മരിച്ചു

കൊടിഞ്ഞി കോറ്റത്തങ്ങാടി സ്വദേശി പനക്കൽ അബ്ദുറഹ്മാൻ ഹാജിയുടെ ഭാര്യ സൈനബ (70) അന്തരിച്ചു. ജനാസ നമസ്കാരം ഇന്ന് ഉച്ചയ്ക്ക് 3 ന് കൊടിഞ്ഞിപ്പള്ളിയിൽ.ഭർത്താവ് അബ്ദുറഹ്മാൻ ഹാജി ഈ മാസം 15 നാണ് മരിച്ചത്. മക്കൾ : പരേതനായ യൂനുസ്, നസീമ, സൗദാബി, സൽമത്ത്, ജസീല. മരുമക്കൾ: പരേതനായ ഖാലിദ് കരുമ്പിൽ, റഷീദ് പടിക്കൽ, കണ്ടാണത്ത് ശംസുദ്ധീൻ ചെമ്മാട്, റഷീദ് മനരിക്കൽ തിരൂരങ്ങാടി, നസീമ കളത്തിങൾപാറ....
Local news

സമസ്ത സ്ഥാപക ദിന സംഗമം സംഘടിപ്പിച്ചു

മൂന്നിയൂര്‍ : സമസ്ത സ്ഥാപക ദിനാചരണത്തിന്റെ ഭാഗമായി ചുഴലി യൂണിറ്റ് എസ്‌കെഎസ്എസ്എഫ്, എസ് വൈ എസ്, എസ്‌കെഎസ്ബിവി സ്ഥാപക ദിന സംഗമം സംഘടിപ്പിച്ചു. പരിപാടി മഹല്ല് ഖത്വീബ് ശംസുദ്ധീന്‍ ഫൈസി ഉദ്ഘാടനം ചെയ്തു. കെ മുഹമ്മദ് അധ്യക്ഷനായി. മഹല്ല് ട്രഷറര്‍ കുന്നുമ്മല്‍ മുഹമ്മദ് ഹാജി പതാക ഉയര്‍ത്തി. ഹംസ ബാഖവി, ജവാദ് ചുഴലി പ്രഭാഷണം നിര്‍വഹിച്ചു. ക്വിസ് മത്സരം, പ്രബന്ധരചന, പതാക നിര്‍മ്മാണം എന്നീ മത്സരങ്ങള്‍ സംഘടിപ്പിച്ചു. വിജയികളായവര്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. സമസ്ത ഡോക്യുമെന്ററി പ്രദര്‍ശനവും അരങ്ങേറി. മുഹമ്മദ് മുസ്ലിയാര്‍,ഗഫൂര്‍ ഫൈസി, മുസ്തഫ ഫൈസി, മുസമ്മില്‍ ദാരിമി, കബീര്‍ ഹുദവി, റിഷാദ് അഹമ്മദ്, ടി. സൈദു, കെ. അബ്ദു,കെ. കെ മജീദ്, ഇഖ്ബാല്‍, ജവാദ് ചുഴലി, കുന്നുമ്മല്‍ ആശിഖ്, അമീര്‍ സുഹൈല്‍,റിസ് വാന്‍, അലവിക്കുട്ടി, നാസര്‍, റാഫി, എന്നിവര്‍ നേതൃത്വം നല്‍കി. മൂന്നിയൂര്‍ റെയിഞ്ച് സുന്നി ബാലവേദി ജ...
Local news

തൃക്കുളം ഗവ.വെൽഫെയർ യുപി സ്കൂളിൽ ഇനി റോബോട്ടിക് സാങ്കേതിക വിദ്യ പരിശീലനം

തിരൂരങ്ങാടി : തൃക്കുളം ഗവൺമെൻ്റ് വെൽഫെയർ യുപി സ്കൂളിൽ റോബോട്ടിക് സാങ്കേതിക വിദ്യ പരിശീലനപദ്ധതി കെ പി എ മജീദ് എം എൽ എ ഉദ്ഘാടനം ചെയ്തു. തിരൂർ ഡയറ്റ് മേൽനോട്ടം വഹിക്കുന്ന പദ്ധതിക്ക് വാൽകരൂ ഫൗണ്ടേഷൻ ൻ്റെ സാമ്പത്തിക സഹായത്താൽ ഡീ ലീഡ് ഇൻ്റർനാഷണൽ ആണ് പരിശീലനം നൽകുന്നത്.തിരൂരങ്ങാടി മുനിസിപ്പൽ ചെയർമാൻ കെ പി മുഹമ്മദ് കുട്ടി അദ്ധ്യക്ഷം വഹിച്ച ചടങ്ങിൽ കഴിഞ്ഞ വർഷം എൽ എസ് എസ് , യു എസ് എസ് ജേതാക്കളായ കുട്ടികളെ ഉപഹാരം നൽകി അനുമോദിച്ചു.തിരൂരങ്ങാടി മുനിസിപ്പാലിറ്റി സ്കൂളിന് അനുവദിച്ച സ്മാർട്ട് ക്ലാസ്സ് റൂമിൻ്റെ ഉദ്ഘാടനം ചെയർമാൻ നിർവഹിച്ചു.എംഎൽഎ ഫണ്ട് ഉപയോഗിച്ച് സ്കൂളിന് ലഭിച്ച ചൈൽഡ് ഫ്രൻഡ്ലി ഫർണിച്ചർ സമർപ്പണ ചടങ്ങും നടന്നു.ചടങ്ങിൽ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാന്മാരായ ഇഖ്ബാൽ കല്ലിങ്ങൽ , ഇസ്മായിൽ സി പി എന്നിവരും കൗൺസിലർമാരായ ജയശ്രീ എം പി , അലി സി എം എന്നിവരും സംബന്ധിച്ചു.വാൽകരൂ ഫൗണ്ടേഷൻ സി എസ് ആർ ഹെഡ് സുമി ബി...
Kerala

ജോലിക്ക് പോകുന്നതിന് ഇറങ്ങുന്നതിനിടെ കെട്ടിടം ഇടിഞ്ഞു വീണു ; 3 പേര്‍ക്ക് ദാരുണാന്ത്യം

തൃശൂര്‍ : കൊടകരയില്‍ പഴയ കെട്ടിടം ഇടിഞ്ഞുവീണ് മൂന്ന് ഇതര സംസ്ഥാന തൊഴിലാളികള്‍ മരിച്ചു. പശ്ചിമബംഗാളിലെ മുര്‍ഷിദാബാദ് സ്വദേശികളായ രൂപേല്‍, രാഹുല്‍, ആലിം എന്നിവരാണ് മരിച്ചത്. തൃശൂര്‍ ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യനാണ് മരണങ്ങള്‍ സ്ഥിരീകരിച്ചത്. 17 പേരാണ് ഇരുനില കെട്ടിടത്തില്‍ ഉണ്ടായിരുന്നത്. കെട്ടിടം തകര്‍ന്നു വീണപ്പോള്‍ തന്നെ 14പേര്‍ ഓടി രക്ഷപ്പെട്ടു. കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി കിടന്ന ഇവരുടെ മൃതദേഹങ്ങള്‍ പുറത്തെടുത്തു. പഴയ കെട്ടിടത്തിന്റെ മുന്‍ഭാഗമാണ് ഇന്ന് രാവിലെ ആറുമണിയോടെ ഇടിഞ്ഞുവീണത്. വര്‍ഷങ്ങളായി അതിഥി തൊഴിലാളികള്‍ക്ക് വാടകയ്ക്ക് കൊടുത്തിരുന്ന കെട്ടിടമാണ് അപകടത്തില്‍പ്പെട്ടത്. തൊഴിലാളികള്‍ രാവിലെ ജോലിക്ക് പോകുന്നതിന് വേണ്ടി ഇറങ്ങുന്നതിനിടെയാണ് കെട്ടിടം ഇടിഞ്ഞുവീണത്. പുതുക്കാടുനിന്ന് ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. മൂന്നുപേര്‍ അകത...
Accident

വെളിമുക്കിൽ ഓട്ടോ മറിഞ്ഞു പരിക്കേറ്റ ഡ്രൈവർ മരിച്ചു

തിരൂരങ്ങാടി: ഓട്ടോ മറിഞ്ഞു പരിക്കേറ്റ ഡ്രൈവർ മരിച്ചു. മുന്നിയു കുന്നത്ത് പറമ്പ് സ്വദേശി മാവും കുന്നത്ത് മുഹമ്മദിന്റെ മകൻ കുഞ്ഞാലി (64) ആണ് മരിച്ചത്.കഴിഞ്ഞ 10 ന് രാവിലെ 8 ന് വെളിമുക്ക് സർവീസ് റോഡിൽ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. പരിക്കേറ്റു കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ ആയിരുന്നു. ഇന്നലെ മരിച്ചു.ഭാര്യ സഫിയ.മക്കൾ: മുഹമ്മദലി, റഫീഖ്, ഷാഹിനമരുമക്കൾ: ആരിഫ് കോഴിക്കോട്, ലൈല ചെട്ടിപ്പടി, ജസീല....
university

അഫ്സൽ – ഉൽ – ഉലമ (പ്രിലിമിനറി) ഒന്നാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു ; കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

അഫ്സൽ - ഉൽ - ഉലമ (പ്രിലിമിനറി) പ്രവേശനം 2025 ഒന്നാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു കാലിക്കറ്റ് സർവകലാശാല 2025 - 2026 അധ്യയന വര്‍ഷത്തേക്കുള്ള അഫ്സൽ - ഉൽ - ഉലമ ( പ്രിലിമിനറി ) പ്രോഗ്രാം ( പ്ലസ്‌ടു ഹ്യുമാനിറ്റീസ് തത്തുല്യ കോഴ്സ് ) പ്രവേശനത്തിന്റെ ഒന്നാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ചവർ ജൂൺ 28-ന് മുൻപായി മാൻഡേറ്ററി ഫീസടയ്ക്കേണ്ടതാണ്. മാൻഡേറ്ററി ഫീസ് : എസ്.സി. / എസ്.ടി. / മറ്റു സംവരണ വിഭാഗക്കാർ 145/- രൂപ. മറ്റുള്ളവർ : 575/-. നിർദിഷ്ട സമയപരിധിക്കുള്ളിൽ മാൻഡേറ്ററി ഫീസടയ്ക്കാത്തവരുടെ അലോട്ട്മെന്റ് നഷ്ടമാകുന്നതും തുടർന്നുള്ള അലോട്ട്മെന്റ് പ്രക്രിയയിൽ നിന്ന് പുറത്താകുന്നതുമായിരിക്കും. ഒന്നാം ഓപ്‌ഷൻ ലഭിച്ചവരും ലഭിച്ച ഓപ്‌ഷനിൽ തൃപ്തരായി ഹയർ ഓപ്‌ഷൻ കാൻസൽ ചെയ്യുന്നവരും അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്ത് സ്ഥിരപ്രവേശനം നേടേണ്ടതാണ്. ലഭിച്ച ഓപ്‌ഷനിൽ തൃപതരായവർ ഹയർ ഓപ്‌ഷൻ പരിഗണിക്...
Local news

കുളത്തില്‍ മുങ്ങിത്താഴ്ന്ന വിദ്യാര്‍ത്ഥിനിയെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവന്ന ശസിന്‍ മുഹമ്മദിന് നാഷണല്‍ സ്‌കൂളിന്റെ ആദരം

ചെമ്മാട്: കുളത്തില്‍ മുങ്ങിത്താഴ്ന്ന വിദ്യാര്‍ത്ഥിനിയെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്ന ചെമ്മാട് നാഷണല്‍ സ്‌കൂള്‍ എട്ടാം ക്ലാസ്സ് വിദ്യാര്‍ത്ഥി ശസിന്‍ മുഹമ്മദിനെ അധ്യാപകര്‍ അനുമോദിച്ചു. കൊടിഞ്ഞി കടുവാളൂര്‍ സ്വദേശി ഒറ്റത്തിങ്ങല്‍ സിദ്ധീഖിന്റെ മകള്‍ പതിനഞ്ചുകാരിയായ മുസ്ലിഹയെയാണ് ശസിന്‍ അടങ്ങുന്ന മൂവര്‍ സംഘം രക്ഷപ്പെടുത്തിയത്. കഴിഞ്ഞ ആഴ്ച ഉച്ചക്ക് പന്ത്രണ്ടിന് കൊടിഞ്ഞി കടുവാളൂര്‍ കുറ്റിയത്ത് കുളത്തിലായിരുന്നു അപകടം നടന്നത്. കുട്ടികള്‍ കുളത്തില്‍ കുളിച്ചു കൊണ്ടിരിക്കെ സമീപത്തെ വീടിന്റെ അടുക്കളയുടെ ഭാഗവും മുറ്റത്തെ ചുമരും തകര്‍ന്ന് കുളത്തില്‍ പതിക്കുകയായിരുന്നു. ചുവരിന്റെ കല്ല് തലയില്‍ വീണ് പരിക്കുപറ്റിയ മുസ്ലിഹ പതിനഞ്ച് മീറ്ററോളം ആഴമുള്ള കുളത്തിലേക്ക് താഴ്ന്നു. ഇതുകണ്ട മൂവര്‍ സംഘം ആഴത്തില്‍ ചെന്ന് മുസ്ലിഹയെ പിടിച്ച് കരയിലെത്തിച്ചു. തുടര്‍ന്ന് നാട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് മുസ്ലിഹയ...
Local news

അറബിക് ക്ലബ്ബ് ഉദ്ഘാടനം, പതിപ്പ് പ്രകാശനം, സമ്മാനദാനം എന്നിവ നടന്നു

പെരുവള്ളൂർ : ചാത്രത്തൊടി എ.കെ.എച്ച് എം.യു.പി.സ്ക്കൂൾ അറബിക് ക്ലബ്ബിന്റെ ഉദ്ഘാടനവും ക്ലബ്ബിന്റെ പുതിയ പതിപ്പിന്റെ പ്രകാശനവും വിവിധ മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനദാനവും വർണ്ണാഭമായ ചടങ്ങുകളോടെ നടന്നു. മലപ്പുറം ഇൻസ്പക്ടർ മുസ്‌ലിം ഗേൾസ് ഓഫീസർ കെ.ടി മിന്നത്ത് ടീച്ചർ അറബിക് ക്ലബ്ബിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു. അറബി ഭാഷയുടെ പ്രാധാന്യത്തെക്കുറിച്ചും ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ വിദ്യാർത്ഥികളിൽ അറബി ഭാഷയോടുള്ള താൽപ്പര്യം വളർത്താൻ സഹായിക്കുമെന്നും മിന്നത്ത് ടീച്ചർ ഊന്നിപ്പറഞ്ഞു. തുടർന്ന്, ക്ലബ്ബിന്റെ ഈ വർഷത്തെ പതിപ്പ് പ്രകാശനം ചെയ്തു. പതിപ്പിന്റെ ഉള്ളടക്കത്തെക്കുറിച്ചും വിദ്യാർത്ഥികളുടെ സർഗ്ഗാത്മക കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിൽ ഇതിനുള്ള പങ്കിനെക്കുറിച്ചും അവർ സംസാരിക്കുകയുണ്ടായി. വിവിധ പഠന-കലാപരമായ മത്സരങ്ങളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള സമ്മാനദാനം ചടങ്ങിൽ വെച്ച് നടന്നു. വിദ...
error: Content is protected !!