Saturday, March 14

Author: tirurangaditoday

മയിലിന് പിന്നാലെ ഓടിയ 6 വയസുകാരൻ കിണറ്റിൽ വീണു മരിച്ചു, രക്ഷിക്കാൻ ചാടിയ സഹോദരൻ ഗുരുതരാവസ്ഥയിൽ
Accident

മയിലിന് പിന്നാലെ ഓടിയ 6 വയസുകാരൻ കിണറ്റിൽ വീണു മരിച്ചു, രക്ഷിക്കാൻ ചാടിയ സഹോദരൻ ഗുരുതരാവസ്ഥയിൽ

എടവണ്ണപ്പാറ: കളിക്കുന്നതിനിടെ മയിലിന് പിന്നാലെ ഓടിയ 6 വയസ്സുകാരൻ ആൾമറയില്ലാത്ത കിണറ്റിൽ വീണ് മരിച്ചു. എടവണ്ണപ്പാറ ഞാറ്റൂർ നരിവായിൽ അബൂബക്കർ സിദ്ധീഖിന്റെ മകൻ അഹമ്മദ് നവാജ് ആണ് മരിച്ചത്. ചീക്കോട് തലക്കോട്ടയിലുള്ള ഉമ്മയുടെ വീട്ടിൽ വിരുന്നിന് എത്തിയതായിരുന്നു കുട്ടി. ഇന്നലെ ആയിരുന്നു നാടിനെ നടുക്കിയ ദാരുണ സംഭവം. വീട്ടുപറമ്പിൽ കളിച്ചുകൊണ്ടിരുന്ന കുട്ടി, അവിടേക്ക് വന്ന മയിലിനെ കണ്ട് അതിന് പിന്നാലെ ഓടുകയായിരുന്നു. ഓട്ടത്തിനിടയിൽ പറമ്പിലെ ഉപയോഗത്തിലില്ലാത്തതും ആൾമറയില്ലാത്തതുമായ കിണറ്റിൽ കുട്ടി വീണു. നവാജ് കിണറ്റിൽ വീഴുന്നത് കണ്ട് കൂടെയുണ്ടായിരുന്ന ജേഷ്ഠ സഹോദരൻ അഹമ്മദ് മിൻഹാജ് ഉടൻ തന്നെ രക്ഷിക്കാനായി കിണറ്റിലേക്ക് ചാടിയെങ്കിലും കണ്ടെത്താനായില്ല.. ഉടൻ തന്നെ കൂടെയുണ്ടായിരുന്ന മൂന്നാമത്തെ കുട്ടി വീട്ടിലെത്തി വിവരമറിയിച്ചു. വീട്ടുകാരും, നാട്ടുകാരും ഓടിയെത്തിയാണ് കിണറ്റിൽ കുടുങ്ങിയ മിൻഹാജിനെ പുറത...
Health,

ആരോഗ്യ സംരക്ഷണത്തിന്റെ സന്ദേശം നല്‍കി മലപ്പുറം മാരത്തണ്‍ ആവേശമായി

മലപ്പുറം : ആരോഗ്യമുള്ള ശരീരത്തിനായി വ്യായാമം അനിവാര്യമാണെന്ന സന്ദേശം പകര്‍ന്ന് മലപ്പുറം മാരത്തണ്‍ ആവേശമായി. ' ആരോഗ്യം ആനന്ദം; വൈബ് ഫോര്‍ വെല്‍നസ് ' ക്യാംപയിന്റെ ഭാഗമായി ജില്ലാ ഭരണകേന്ദ്രത്തിന്റെയും സ്പോര്‍ട്‌സ് കൗണ്‍സിലിന്റെയും സഹകരണത്തോടെ ആരോഗ്യവകുപ്പുമായി ചേര്‍ന്ന് ദേശാഭിമാനിയാണ് മാരത്തണ്‍ നടത്തിയത്. പുരുഷവിഭാഗത്തില്‍ വയനാട് സ്വദേശി എം.എഫ് അജ്മല്‍ ഒന്നാംസ്ഥാനവും പാലക്കാട് സ്വദേശികളായ എം. മനോജ് കുമാര്‍, എ.വിശാഖ് എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളും സ്വന്തമാക്കി. വനിതാവിഭാഗത്തില്‍ പാലക്കാട് സ്വദേശിനി എസ്. ഐശ്വര്യ ഒന്നാംസ്ഥാനവും എറണാകുളം സ്വദേശിനി ഗായത്രി കെ. മനോജ് രണ്ടാംസ്ഥാനവും വയനാട് സ്വദേശിനി എം. ബി. കൃഷ്‌ണേന്ദു മൂന്നാംസ്ഥാനവും നേടി. കൊച്ചുകുട്ടികളും സ്ത്രീകളും പ്രായമായവരുമടക്കം രണ്ടായിരത്തോളംപേര്‍ പങ്കെടുത്തു. സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് യു ഷറഫലി, സ്‌പോര്‍ട്‌സ്...
Crime

കൂരിയാട് വീട്ടിൽ മോഷണം; പണവും വച്ചുകളും കവർന്നു

വേങ്ങര : കൂരിയാട് വീട്ടിൽ മോഷണം. കൂരിയാട് ദേശീയപാതയുടെ സൈഡിൽ ഉള്ള കൂരിയാട് കാട്ടുമുണ്ടക്കൽ രവീന്ദ്രൻ്റെ വീട്ടിൽ ആണ് മോഷണം. വീടിൻ്റെ മുൻ വശത്തെ ഡോർ തകർത്ത് ബെഡ് റൂമിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന 50000 രൂപയും 4 വച്ചുകളും മോഷ്ടിച്ചു. വേങ്ങര പൊലീസിൽ സഹോദരൻ പരാതി നൽകി.
Crime

സ്വർണമാണെന്നു കരുതി യാത്രക്കാരിയുടെ മാലപൊട്ടിച്ച്‌ ട്രെയിനില്‍ നിന്ന് ചാടിയ യുവാവിനെ റെയില്‍വെ പോലീസ് പിടികൂടി

സ്വർണമാണെന്നു കരുതി യാത്രക്കാരിയുടെ മുക്കുപണ്ടം മാലപൊട്ടിച്ച്‌ ട്രെയിനില്‍ നിന്ന് ചാടിയ യുവാവിനെ കോഴിക്കോട് റെയില്‍വെ പോലീസ് പിടികൂടി. സ്വർണമാണെന്നു കരുതി യാത്രക്കാരിയുടെ മാലപൊട്ടിച്ച്‌ ട്രെയിനില്‍ നിന്ന് ചാടിയ യുവാവിനെ കോഴിക്കോട് റെയില്‍വെ പൊലീസ് പിടിക്കൂടി.ഉത്തർപ്രദേശ് ഷഹരൻപുർ സ്വദേശി ഷഹജാസ് മുഹമദ് (28) ആണ് അറസ്റ്റിലായത്. ട്രെയിനില്‍ നിന്ന് ചാടി പരിക്കേറ്റ യുവാവ് അടുത്തുള്ള ആശുപത്രിയില്‍ ചികിത്സതേടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇയാള്‍ തെങ്ങില്‍നിന്ന് വീണതാണെന്നാണ് പറഞ്ഞത്. കോയമ്പത്തൂർ ഇന്റർസിറ്റി പരപ്പനങ്ങാടി റെയില്‍വേ സ്റ്റേഷൻ വിടുന്ന സമയത്താണ് മാലപൊട്ടിച്ച്‌ പ്രതി പുറത്തേക്കുചാടിയത്. പ്രതിക്ക് പരിക്കുപറ്റാൻ സാധ്യതയുണ്ട് എന്നു മനസ്സിലാക്കിയ റെയില്‍വേ പോലീസും ആർപിഎഫും സമീപത്തെ ആശുപത്രിയില്‍ പരിശോധനനടത്തിയപ്പോഴാണ് പിടിയിലായത്. പൊട്ടിച്ച മാല മുക്കുപണ്ടമായിരുന്നു. പ്രതിയുടെപേരില്...
Accident

വിവാഹം കഴിക്കാൻ അനുവദിച്ചില്ല; വ്യത്യസ്ത മതക്കാരായ യുവതിയും യുവാവും ഹോട്ടൽ മുറിയിൽ മരിച്ചനിലയിൽ

കോട്ടയം : യുവതിയെയും യുവാവിനെയും ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോട്ടയം നഗരമധ്യത്തിലെ, ശാസ്ത്രി റോഡിലെ നിഷാ കോണ്ടിനന്റല്‍ ഹോട്ടലിലാണ് സംഭവം.കുടയംപടി മര്യാത്തുരുത്ത് സ്വദേശിയായ ആസിയ (20), പുതുപ്പള്ളി സ്വദേശിയായ നന്ദകുമാർ (22) എന്നിവരാണ് മരിച്ചത്. ഹോട്ടലിലെ 202-ാം മുറിയിലാണ് യുവതിയെയും യുവാവിനെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ ആയിരുന്നു മൃതദേഹങ്ങള്‍. വ്യാഴാഴ്ച വൈകിട്ടോടെയാണ് ഇരുവരും ഹോട്ടലില്‍ എത്തി മുറിയെടുത്തത്. തുടർന്ന് ഇന്ന് വൈകിട്ടായിട്ടും ഇരുവരെയും മുറിയില്‍ നിന്നും പുറത്ത് കാണാതെ വന്നതോടെ ഹോട്ടല്‍ ജീവനക്കാർ കോട്ടയം വെസ്റ്റ് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് കോട്ടയം വെസ്റ്റ് സ്‌റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ എം ജെ അരുണിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്ത് എത്തി മുറി തുറന്ന് പരിശോധന നടത്തിയപ്പോ‍ഴാണ് ഇരുവരെയും മരിച്ച നി...
Accident

ഭാര്യയെയും മക്കളെയും പൂട്ടിയിട്ട് യുവാവ് വീടിന് തീ വെച്ചു; 15 കാരൻ സാഹസികമായി സഹോദരിയെ രക്ഷപ്പെടുത്തി

പത്തനംതിട്ട : കിടന്നുറങ്ങിയ മക്കളെയും ഭാര്യയെയും പൂട്ടിയിട്ട് ദേഹത്ത് ടിന്നര്‍ ഒഴിച്ചശേഷം രണ്ടാനച്ഛന്‍ വീടിന് തീവെച്ചു.വീടിന് തീപിടിച്ചതോടെ ഉറങ്ങിക്കിടക്കുന്ന മുറിക്കുള്ളില്‍ നിന്നും അനുജത്തിയെ 15-കാരനായ സഹോദരന്‍ സാഹസികമായി രക്ഷിച്ചു. പത്തനംതിട്ട കോന്നിയിലാണ് സംഭവം. ഭാര്യയെയും മക്കളെയും മുറിക്കുള്ളില്‍ പൂട്ടിയിട്ട ശേഷം രണ്ടാനച്ഛനായ വടശ്ശേരിക്കര അരീക്കക്കാവ് സ്വദേശിയായ തെങ്ങുംപള്ളിയില്‍ സിജുപ്രസാദ് തീയിടുകയായിരുന്നു.അപകടത്തില്‍ പൊള്ളലേറ്റെങ്കിലും 15കാരന്‍ അമ്മയെയും മുകളിലേക്ക് വലിച്ചുകയറ്റാന്‍ നോക്കി. പക്ഷേ, പരാജയപ്പെട്ടു. പൊള്ളലേറ്റ അമ്മയെ നാട്ടുകാരാണ് കതക് തകര്‍ത്ത് പുറത്തിറക്കിയത്. വടശ്ശേരിക്കര അരീക്കക്കാവ് സ്വദേശിയായ തെങ്ങുംപള്ളിയില്‍ ടി.കെ.സിജുപ്രസാദ് (43) ആണ് ഭാര്യ രജനി (40), മകന്‍ പ്രവീണ്‍ (15), ഇളയ മകള്‍ എന്നിവരെ മുറിക്കുള്ളിലിട്ട് പൂട്ടിയശേഷം തീപ്പന്തമെറിഞ്ഞ് കത്തിച്ചത്. കോന്നി പോല...
Obituary

കൊടിഞ്ഞി കളരിക്കൽ രവീന്ദ്രൻ അന്തരിച്ചു

കൊടിഞ്ഞി ഫാറൂഖ് നഗർ സ്വദേശിയും ക്ഷീര കർഷകനുമായ കളരിക്കൽ രവീന്ദ്രൻ( 68) അന്തരിച്ചു. ഭാര്യ പ്രസന്ന. മക്കൾ : രതി, രജിത, രഞ്ജിത്ത്, രമ്യ, രാജേഷ്. മരുമക്കൾ രഘുപതി സനൽകുമാർ, ഷിജു. ദിവ്യ, ശാലിനി. സംസ്കരം നാളെ ശനി കാലത്ത് 11 മണിക്ക് വീട്ടുവളപ്പിൽ
Malappuram

സംസ്ഥാന ബഡ്ജറ്റില്‍ ജില്ലാ മള്‍ട്ടി യൂട്ടിലിറ്റി സ്പോര്‍ട്‌സ് കോംപ്ലക്‌സിന് അഞ്ച് കോടി അനുവദിച്ചു

ജില്ലയുടെ കായിക മുന്നേറ്റത്തിന് വിപ്ലവകരമായ മാറ്റം വരുത്താന്‍ നഗരത്തിന്റെ ഹൃദയഭാഗത്ത് ജില്ലാ മള്‍ട്ടി യൂട്ടിലിറ്റി സ്പോര്‍ട്‌സ് കോംപ്ലക്‌സ് വരുന്നു. മലപ്പുറം സിവില്‍ സ്റ്റേഷന്‍ കോംപൗണ്ടില്‍ 2.29 ഏക്കര്‍ റവന്യൂ ഭൂമിയില്‍ മള്‍ട്ടി യൂട്ടിലിറ്റി സ്പോര്‍ട്‌സ് കോംപ്ലക്‌സ് നിര്‍മ്മിക്കുന്നതിന് 2026-27 വര്‍ഷത്തെ ബഡ്ജറ്റില്‍ ആദ്യ ഗഡുവായി അഞ്ച് കോടി രൂപ വകയിരുത്തി. നിലവില്‍ അഞ്ച് നിലകളിലായി വ്യത്യസ്ത കായിക ഇനങ്ങളുടെ പരിശീലനങ്ങള്‍ക്കും, മത്സരങ്ങള്‍ക്കുമായി പ്രയോജനപ്പെടുത്താന്‍ ഈ സ്പോര്‍ട്‌സ് കോംപ്ലക്‌സിന് കഴിയും. സ്വിമ്മിംഗ് പൂള്‍, റൈഫിള്‍ ഷൂട്ടിംഗ് റേഞ്ച്, വിവിധ ഗെയിംസ് ആന്‍ഡ് മാര്‍ഷ്യല്‍ ആര്‍ട്‌സ് തുടങ്ങിയ 20 ല്‍ അധികം ഇന്‍ഡോര്‍ കായിക ഇനങ്ങള്‍ക്ക് പരിശീലനത്തിനുള്ള സൗകര്യം അടങ്ങിയതാണ് ഈ സമുച്ചയം. ബഡ്ജറ്റില്‍ തുക വകയിരുത്തിക്കൊണ്ടുള്ള ഈ പ്രഖ്യാപനത്തെ മലപ്പുറം ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്...
Local news

ബി.എസ്എഫിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സൈനുൽ ആബിദീനെ പിഡിപി താഴെചിന കമ്മറ്റി ആദരിച്ചു

തിരുരങ്ങാടി രാജ്യതിന്റെ അതിർത്തി കാക്കാൻകാവലാളയി ബി.എസ്എഫിലേക്ക് തിരഞ്ഞെടുക്കപ്പെട്ട തിരുരങ്ങാടി താഴെ ചിന സ്വദേശി ഇല്ലിക്കൽ അബ്‌ദുൽ ഹമീദിന്റെ മകൻ സൈനുൽ ആബിദീനെ പിഡിപി താഴെചിന കമ്മറ്റി മെമോന്റോ നൽകി ആദരിച്ചു. രാഷ്ട്ര സേവനത്തിന്റെ പുതിയ പാതയിലേക്ക് ചുവടുവെക്കുന്ന .​സൈനുൽ ആബിദീനെയും കുടുംബത്തിനെയും ഭാരവാഹികൾ പ്രേത്യേക അഭിനന്ദനങ്ങൾ അറിയിച്ചു.. ഇല്ലിക്കൽ വസന്തിയിൽ വെച്ച് ചേർന്ന ആദരവ് ചടങ്ങിന് പിഡിപി മുനിസിപ്പൽ പ്രസിഡന്റ് യാസീൻ തിരുരങ്ങാടി നേതൃത്വം നൽകി,ഇർഷാദ് കൂളത്ത് നാസർ വി പി ബാപ്പു തടത്തിൽ ഹാറുന് എന്നിവർ പങ്കെടുത്തു.ഇന്നത്തെ യുവകൾക്ക്ആബിദിന്റെ വിജയം വലിയ മാതൃകയാണെന്നും ആബിദിന്റെ രാഷ്ട്ര കാവലാൾ എന്ന മികവ് തിരുരങ്ങാടി താഴെ ചിനക്ക് എക്കാലവും അഭിമാനിക്കാവുന്ന ഒന്നാണെന്നും പിഡിപി അഭിപ്രായപെട്ടു!...
Local news

കോഴിച്ചെന തണൽ പെയിൻ ആൻഡ് പാലീയേറ്റിവിന് ക്ലാരി കുളമ്പിൽപ്പാറ യൂണിറ്റി – എ കൗൺസിൽ സമാഹരിച്ച തുക കൈമാറി

തണൽ പാലിയേറ്റീവ് ഫണ്ട് കൈമാറി കോഴിച്ചെന തണൽ പെയിൻ ആൻഡ് പാലീയേറ്റിവിന് വേണ്ടി ക്ലാരി കുളമ്പിൽപ്പാറ യൂണിറ്റി - എ കൗൺസിൽ ഫോർ സ്പോർട്‌സ് സോഷ്യൽ ആൻഡ് കൾച്ചറൽ ആക്‌ടിവിറ്റീസിൻ്റെ ആഭിമുഖൃത്തിൽ സമാഹരിച്ച തുക പെരുമണ്ണ ക്ലാരി ഗ്രാമപഞ്ചായത്തംഗം ജസ്‌ന ടീച്ചർ തണൽ ഭാരവാഹികൾക്ക് കൈമാറി. യൂണിറ്റി രക്ഷാധികാരി മുണ്ടശ്ശേരി അബ്ദുൽ സലാം റിപ്പോർട്ട് സമർപ്പിച്ചു. തണൽ ഭാരവാഹികളായ ഏറിയാടൻ നാസർ, കാട്ടുകുളത്ത് ഉസ്മാൻ, പുളിക്കലകത്ത് അഷ്‌റഫ്, സൈതാലിക്കുട്ടി, യൂണിറ്റി പ്രവർത്തകരായ പറമ്പാട്ട് അഷ്‌റഫ്, ചോലയിൽ സ്വാലിഹ്, വി.പി. സിനേഷ്, പറമ്പാട്ട് അബ്ദുറഹിമാൻ, പി.എം. മുഹമ്മദ് ഷംസീർ, എം. മുഹമ്മദ് സ്വാലിഹ്, കെ. റഹീം, സി.കെ. മജീദ് എന്നിവർ പങ്കെടുത്തു....
Accident

ലോറി നിർത്തി ചായ കുടിക്കാൻ ഇറങ്ങിയ ഡ്രൈവർ കാറിടിച്ച് മരിച്ചു.

എടപ്പാൾ: ലോറി നിർത്തി ചായ കുടിക്കാൻ ഇറങ്ങിയ ഡ്രൈവർ കാറിടിച്ച് മരിച്ചു. ആലപ്പുഴ സ്വദേശി സിബിച്ചൻ (55) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ കുറ്റിപ്പുറം - പൊന്നാനി ദേശീയ പാതയിൽ അയിങ്കലം പന്തേ പാലത്ത് വച്ചായിരുന്നു അപകടം. ലോറി റോഡരികിൽ നിർത്തിയ ശേഷം ഡ്രൈവറായ സിബിച്ചൻ ചായ കുടിച്ച ശേഷം തിരികെ വാഹനത്തിൽ കയറാൻ പോകുന്നതിനിടെ കോഴിക്കോട് സ്വദേശികൾ സഞ്ചരിച്ച കാർ ഇടിക്കുകയായിരുന്നു. പൂനെയിലേക്ക് ചരക്കുമായി പോവുകയായിരുന്നു ലോറി മൃതദേഹം കുറിപ്പുറം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി - പടം...
Politics

എംഎസ്എഫ് സംസ്ഥാന സമ്മേളനത്തിന് മലപ്പുറത്ത് തുടക്കമായി

മലപ്പുറം : എം എസ് എഫ് സംസ്ഥാന സമ്മേളനത്തിന് മലപ്പുറം വലിയവരമ്പിൽ തുടക്കമായി, 27ന് കണ്ണൂർ തളിപ്പറമ്പിൽ നിന്നും ആരംഭിച്ച പതാക ജാഥയും കൊടുങ്ങല്ലൂരിൽ നിന്നും ആരംഭിച്ച കൊടിമര ജാഥയും ഇന്ന് കൊലപ്പുറത്ത് സംഗമിച്ചു, തുടർന്ന് രണ്ട് ജാഥകളും ഒന്നിച്ചു സമ്മേളന നഗരിയിലേക്ക് എത്തി, എം എസ് എഫ് സംസ്ഥാന പ്രസിഡന്റ്‌ പികെ നവാസ് പതാക ഏറ്റുവാങ്ങി സമ്മേളന നഗരിയിൽ സ്ഥാപിച്ച കൊടിമരത്തിൽ ഉയർത്തി, പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങൾ സംഗമം ഉദ്ഘാടനം ചെയ്തു സയ്യിദ് റാജിഹലി ശിഹാബ് തങ്ങൾ പ്രാർത്ഥന നിർവഹിച്ചു, മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹ്മാൻ രണ്ടത്താണി എം എസ് എഫ് സംസ്ഥാന ജനറൽ സെക്രട്ടറി സി കെ നജാഫ്, ട്രഷറർ അസ്ഹർ പെരുമുക്ക് യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി ടിപി അഷ്‌റഫലി, എം എസ് എഫ് ദേശീയ പ്രസിഡന്റ്‌ അഹമ്മദ്‌ സാജു, യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ്‌ മുജീബ് കടേരി, എം എസ് എഫ് ദേശീയ വൈസ് പ്രസിഡന്റ്‌ എം ടി അസ്...
Gulf

കേരളത്തിൽ നിന്നും യാത്രയാകുന്ന ഹാജിമാർക്കായി കൊച്ചിൻ, കണ്ണൂർ എംബാർക്കേഷൻ പോയിന്റുകളിൽ നിന്നുള്ള ഫ്‌ളൈറ്റ് ഷെഡ്യുൾ പ്രസിദ്ധീകരിച്ചു

ഹജ്ജ്: ഫ്‌ളൈറ്റ് ഷെഡ്യൂൾ പ്രസിദ്ധീകരിച്ചു 2026 ഹജ്ജിന് കേരളത്തിൽ നിന്നും യാത്രയാകുന്ന ഹാജിമാർക്കായി കൊച്ചിൻ, കണ്ണൂർ എംബാർക്കേഷൻ പോയിന്റുകളിൽ നിന്നുള്ള ഫ്‌ളൈറ്റ് ഷെഡ്യുൾ പ്രസിദ്ധീകരിച്ചു. കൊച്ചിയിൽ നിന്നും ഫ്‌ളൈ നാസ് ആണ് സർവ്വീസ് നടത്തുന്നത്. കേരളത്തിൽ നിന്നും കുറഞ്ഞ ദിവസത്തേക്കുള്ള ഹജ്ജ് യാത്ര ഒരുക്കുന്ന ഷോർട്ട് ഹജ്ജും കൊച്ചിയിൽ നിന്നുമാണ്. ആദ്യ സർവ്വീസ് കൊച്ചിയിൽ നിന്നും 2026വ ഏപ്രിൽ 30ന് ഉച്ചക്ക്‌ 2.10ന് പുറപ്പെടും. മെയ് 19 ആണ് അവസാന സർവ്വീസ്. കൊച്ചിയിൽ നിന്നും ഷോർട്ട് ഹജ്ജിനായുള്ള ഫ്‌ളൈറ്റ് സർവ്വീസുകൾ മെയ് 17, 18, 19 തിയ്യതികളിലാണ്.കണ്ണൂർ എംബാർക്കേഷൻ പോയിന്റിൽ ഫ്‌ളൈഅദീൽ ആണ് സർവ്വീസ് നടത്തുന്നത്. 348 പേർക്ക് യാത്രയാകാവുന്ന മൊത്തം 13 സർവ്വീസുകളാണ് കണ്ണൂരിൽ നിന്നുള്ളത്. കണ്ണൂരിൽ നിന്നും ആദ്യ സർവ്വീസ് 2026 മെയ് 5ന രാത്രി 11.30നാണ്. അവസാന സർവ്വീസ് മെയ് 14-നാണ്.കാലിക്കറ്റ് എംബാർക്കേഷനിൽ നി...
Information

വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ നാളെ വരെ അവസരം

സമഗ്ര വോട്ടർപട്ടിക പരിഷ്കരണ ത്തിന്റെ (എസ്ഐആർ) ഭാഗ മായി വോട്ടർ പട്ടികയിൽ പേരു ചേർക്കാൻ നാളെ വരെ അവ സരം. ഓൺലൈനായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെയോ (eci.gov.in) മുഖ്യതിരഞ്ഞെടുപ്പ് ഓഫിസറുടെയോ(ceo.kerala.gov.in) വെബ്സൈറ്റുകൾ വഴിയോ ബിഎൽഒമാർ വഴി നേരിട്ടോ അപേക്ഷകൾ സമർപ്പിക്കാം. സാധാരണ വോ ട്ടർമാരാകാൻ ഫോം 6, പ്രവാ സി വോട്ടർമാരാകാൻ ഫോം 6 എ എന്നിവ യാണ് ഉപയോ ഗിക്കേണ്ടത്. ഇപ്പോൾ അപേ ക്ഷിക്കുന്നവർക്ക് ഫെബ്രുവരി 21ന് പുറത്തിറങ്ങുന്ന എസ്ഐആർ അന്തിമപട്ടിക യുടെ ഭാഗമാകാൻ അവസരമു ണ്ട്. ഇതു കഴിഞ്ഞും പേരു ചേർക്കാൻ അവസരമുണ്ടെങ്കി ലും സപ്ലിമെന്ററി വോട്ടർ പട്ടിക യിലാണ് ഉൾപ്പെടുത്തുക....
Education

വിജ്ഞാനവും വിനോദവും പങ്കിടാൻ ശാസ്ത്രയാന്‍ പ്രദർശനം നാളെ മുതൽ യൂണിവേഴ്‌സിറ്റിയിൽ

സര്‍വകലാശാല പൊതുജനങ്ങളിലേക്ക് എന്ന മുദ്രാവാക്യവുമായി കാലിക്കറ്റ് സര്‍വകലാശാല സംഘടിപ്പിക്കുന്ന ' ശാസ്ത്രയാന്‍ ഓപ്പണ്‍ ഹൗസ് ' സൗജന്യ പ്രദര്‍ശനം ജനുവരി 29-ന് തുടക്കമാകും. സർവകലാശാലാ ക്യാമ്പസിൽ ആര്യഭട്ടാ ഹാളിൽ നടക്കുന്ന പരിപാടി രാവിലെ 10 മണിക്ക് വൈസ് ചാൻസിലർ ഡോ. പി. രവീന്ദ്രൻ ഉദ്ഘാടനം ചെയ്യും. രജിസ്ട്രാർ ഡോ. ഡിനോജ് സെബാസ്റ്റ്യൻ അധ്യക്ഷത വഹിക്കും. സര്‍വകലാശാലയുടെ അക്കാദമിക മികവ്, ഗവേഷണ സൗകര്യങ്ങള്‍, നൂതനാശയങ്ങള്‍, കാമ്പസ് പരിസ്ഥിതി എന്നിവയെല്ലാം വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും പൊതുസമൂഹത്തിനും മുന്നില്‍ അവതരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന പരിപാടിയുടെ നാലാമത്തെ എഡിഷനാണിത്. സര്‍വകലാശാലാ പഠനവകുപ്പുകളുടെ നേതൃത്വത്തില്‍ പ്രദര്‍ശനങ്ങള്‍, അവതരണങ്ങള്‍, സംവേദനാത്മക സെഷനുകള്‍, മത്സരങ്ങള്‍ എന്നിവയിലൂടെ പരിപാടിയുടെ ഭാഗമാകും. ഭാഷ, ശാസ്ത്രം, സാങ്കേതികവിദ്യ, സാഹിത്യം, കല, കായികം, സംസ്‌കാര...
Accident

വിമാനാപകടത്തിൽ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ അന്തരിച്ചു

വിമാന അപകടത്തില്‍ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻസിപി നേതാവുമായ അജിത് പവാർ അന്തരിച്ചു. മഹാരാഷ്ട്രയിലെ ബാരാമതിയില്‍ വിമാനം തകർന്നു വീണുണ്ടായ അപകടത്തില്‍ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻസിപി നേതാവുമായ അജിത് പവാർ അന്തരിച്ചു.66 വയസായിരുന്നു. അജിത് പവാറിനൊപ്പം വിമാനത്തിലുണ്ടായിരുന്ന മൂന്നുപേർക്കും ജീവൻ നഷ്ടപ്പെട്ടതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്യുന്നു. ഇന്ന് രാവിലെയാണ് മുംബൈയില്‍ നിന്നും മഹാരാഷ്ട്രയിലെ ബരാമതിയിലേക്ക് പവാറും അനുയായികളും സ്വകാര്യവിമാനത്തില്‍ യാത്ര ചെയ്തത്. വിമാനം പൂർണ്ണമായും കത്തിനശിച്ചു. അജിത് പവാർ ബാരാമതിയില്‍ ഒരു റാലി യില്‍ പങ്കെടുക്കാൻ എത്തിയതായിരുന്നു. എത്തുന്നതിന് 25 മിനിറ്റ് മുമ്പാണ് അപകടം നടന്നത്. വിമാനം ലാൻഡിംഗിനിടെ വയലില്‍ ഇടിച്ചു ഇറങ്ങുകയായിരുന്നു. പൊലീസും ജില്ലാ ഭരണകൂടവും സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. വിമാനം പൂർണമായും കത്തിനശിച്ചിരുന്നു....
Local news

അസിസ്റ്റീവ് ടെക്നോളജീസ്’ സി.ആർ.ഇ. പരിശീലനം സമാപിച്ചു

പരപ്പനങ്ങാടി : ഗവ. സ്പെഷ്യൽ ടീച്ചേഴ്സ് ട്രെയിനിംഗ് സെന്ററിൻ്റെ നേതൃത്വത്തിൽ സ്പെഷ്യൽ എജ്യൂക്കേറ്റേഴ്‌സിന് പ്രത്യേകപരിഗണനയുള്ള വിദ്യർത്ഥികളെ ശക്തരാക്കുന്നതിന്റെ ഭാഗമായി ജനുവരി 24, 25 തീയ്യതികളിൽ സംഘടിപ്പിച്ച രണ്ട് ദിവസത്തെ സി.ആർ.ഇ. പരിശീലന പരിപാടിയായ ‘അസിസ്റ്റീവ് ടെക്നോളജീസ് - എംപവറിംഗ് ലേർണേഴ്‌സ് വിത്ത് ഡിസബിലിറ്റീസ്" എന്ന സെമിനാർ സമാപിച്ചു. സവിശേഷ വിദ്യാഭ്യാസ രംഗത്ത് അസിസ്റ്റീവ് ടെക്നോളജിയുടെ നവീന സാധ്യതകളും പ്രായോഗിക തലങ്ങളും പരിചയപ്പെടുത്തിയ സെമിനാർ കാലിക്കറ്റ് സർവകലാശാല എജ്യൂക്കേഷണൽ മൾട്ടിമീഡിയ റിസർച്ച് സെന്റർ പ്രൊഡ്യൂസർ സജീദ് നടുത്തൊടി ഉദ്ഘാടനം നിർവഹിച്ചു. ജി.എസ്.ടി.ടി.സി പി.ടി.എ. പ്രസിഡന്റ് നൗഫൽ ഇല്ലിയ്യൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ എസ്.എൻ.എം.എച്ച്.എസ്.എസ് മാനേജർ അഷ്റഫ് കുഞ്ഞാവാസ്, സ്പെഷ്യൽ എജ്യുക്കേഷൻ അധ്യാപിക ഷബീബ കെ. കെ. എന്നിവർ സംസാരിച്ചു ജി.എസ്.ടി.ടി.സി കോഴ്‌സ് കോർഡിനേറ്റർ ജിഷ ടി...
Obituary

67 കാരൻ കിണറിൻ്റെ പൈപ്പിൽ തൂങ്ങിമരിച്ച നിലയിൽ

കൊണ്ടോട്ടി : 67 കാരനെ കിണറിൻ്റെ പൈപ്പിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കിഴിശ്ശേരി കുഴിമണ്ണ പുല്ലഞ്ചേരി സ്വദേശി അണ്ണക്കര ചാലിൽ രാവുണ്ണി നായരുടെ മകൻ ശിവരാമൻ (67) ആണ് മരിച്ചത്. വീടിൻ്റെ അടുത്തുള്ള കിണറിൻ്റെ ആൾ മറയുടെ മുകളിൽ വെള്ളം കോരാൻ ഉപയോഗിക്കുന്ന ഇരുമ്പ് പൈപ്പിൽ കയറിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി...
Obituary

യുഎഇയില്‍ നിന്നും നാട്ടിലേക്കുള്ള യാത്രാമധ്യേ കോട്ടക്കൽ സ്വദേശി ഒമാനില്‍ മരിച്ചു

ഒമാൻ : യുഎഇയില്‍ നിന്നും നാട്ടിലേക്കുള്ള യാത്രാമധ്യേ ഹൃദയാഘാതം മൂലം കോട്ടക്കൽ സ്വദേശി ഒമാനില്‍ മരണപ്പെട്ടു.കോട്ടക്കല്‍ പുത്തൂർ സ്വദേശി വലിയപറമ്പ് കുന്നക്കാടൻ മൊയ്തീൻ മകൻ കുന്നക്കാട് അബ്ദുല്‍ സലാം (53) ആണ് മരിച്ചത്. ഷാർജയിലെ ഗസയില്‍ ഗ്യാസ് ഏജൻസി നടത്തിവരികയായിരുന്നു അബ്ദുല്‍ സലാം. ഭാര്യ: ഖയറുനീസ, മകൻ: ഇർഷാദ്, മകള്‍: ഇഷാന, സഹോദരങ്ങള്‍: ബാവ, ജാഫര്‍.. മസ്കത്തിലെ കിംസ് ആശുപത്രി മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന ഭൗതികശരീരം തുടർനടപടികള്‍ പൂർത്തിയാക്കി നാട്ടിലേക്ക് അയക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു....
Crime

വളാഞ്ചേരിയിൽ പതിമൂന്നുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ പിതാവും സുഹൃത്തും പിടിയില്‍

വളാഞ്ചേരി : പതിമൂന്ന് വയസ്സുകാരിയെ പീഡനത്തിനിരയാക്കിയ സംഭവത്തില്‍ പെണ്‍കുട്ടിയുടെ പിതാവും സുഹൃത്തും പൊലിസിന്റെ പിടിയിലായി. ഏകദേശം ഒരാഴ്ച മുൻപാണ് സംഭവം നടന്നത്. കുട്ടിക്ക് പെട്ടെന്നുണ്ടായ മാനസിക പിരിമുറുക്കവും വിഷാദരോഗ ലക്ഷണങ്ങളും ശ്രദ്ധയില്‍പ്പെട്ട സ്കൂള്‍ അധികൃതർ കൗണ്‍സിലിങ് നടത്തിയപ്പോഴാണ് ക്രൂരമായ പീഡന വിവരം പുറത്തറിയുന്നത്. തുടർന്ന് അധ്യാപകർ ചൈല്‍ഡ് ലൈനിലും പൊലിസിലും വിവരം അറിയിക്കുകയായിരുന്നു. സംഭവത്തില്‍ ഇരയായ പെണ്‍കുട്ടിയില്‍ നിന്നും പൊലിസ് രഹസ്യമൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. പെണ്‍കുട്ടിയുടെ പിതാവിനെയും പീഡനത്തില്‍ പങ്കാളിയായ സുഹൃത്തിനെയും വളാഞ്ചേരി പൊലിസ് കസ്റ്റഡിയിലെടുത്തു. പോക്സോ (POCSO) നിയമപ്രകാരമുള്ള കർശനമായ വകുപ്പുകള്‍ ചുമത്തിയാണ് പ്രതികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. സംഭവത്തില്‍ കൂടുതല്‍ പേർക്ക് പങ്കുണ്ടോ എന്നതടക്കമുള്ള കാര്യങ്ങള്‍ പൊലിസ് വിശദമായി അന്വേഷിച്ചു വരികയാണ്....
Crime

യുവാവിനെ ഹണിട്രാപ്പില്‍ കുടുക്കി പണം തട്ടാൻ ശ്രമിച്ച 17 വയസ്സുകാരി ഉള്‍പ്പടെയുള്ള നാലംഗ സംഘം പിടിയിൽ

കണ്ണൂർ : യുവാവിനെ ഹണിട്രാപ്പില്‍ കുടുക്കി പണം തട്ടാൻ ശ്രമിച്ച സംഘം പിടിയില്‍. കോയ്യോട് സ്വദേശിയായ യുവാവിനെയാണ് 17 വയസ്സുകാരി ഉള്‍പ്പടെയുള്ള നാലംഗ സംഘം ഹണിട്രാപ്പില്‍ കുടുക്കിയത്. മാച്ചേരി സ്വദേശിയായ യുവാവിനെ കെണിയില്‍പ്പെടുത്തി പത്തുലക്ഷം രൂപ തട്ടിയെടുക്കാൻ ശ്രമിച്ച കേസില്‍ 17-കാരിയായ പെണ്‍കുട്ടിയടക്കം നാലുപേരെയാണ് പൊലിസ് അറസ്റ്റ് ചെയ്തത്. കാഞ്ഞങ്ങാട് സ്വദേശികളായ എ.കെ. അബ്ദുല്‍ കലാം, ഇബ്രാഹിം സജ്മല്‍ അർഷാദ്, സി. മൈമൂന എന്നിവരും ഇവർക്കൊപ്പമുണ്ടായിരുന്ന 17 വയസ്സുകാരിയുമാണ് ചക്കരക്കല്‍ പൊലിസിന്റെ പിടിയിലായത്. സംഭവം ഇങ്ങനെ: ഡേറ്റിംഗ് ആപ്പ് വഴിയാണ് സംഘം യുവാവിനെ പരിചയപ്പെട്ടത്. സൗഹൃദം സ്ഥാപിച്ച ശേഷം യുവാവിനെ കാഞ്ഞങ്ങാട്ടുള്ള ഒരു വീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു.വീട്ടിലെത്തിയ യുവാവിനെ സംഘം ചേർന്ന് തടഞ്ഞുവെക്കുകയും ഭീഷണിപ്പെടുത്തി നഗ്നനാക്കി ദൃശ്യങ്ങള്‍ പകർത്തിയതായും പരാതിയില്‍...
Other

കൊടിഞ്ഞി ചെറുപ്പാറ ജുമാ മസ്ജിദ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു

പള്ളികൾ സാമൂഹിക സുരക്ഷിതത്വത്തിന്റെ കേന്ദ്രങ്ങളാവണം: പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ തിരൂരങ്ങാടി: മസ്ജിദുകൾ വെറും പ്രാർത്ഥനാ കേന്ദ്രങ്ങൾ മാത്രമല്ലെന്നും, അവ അതത് പ്രദേശങ്ങളിലെ സാമൂഹിക സുരക്ഷിതത്വത്തിന്റെ കേന്ദ്രങ്ങളായി മാറണമെന്നും പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ. നവീകരിച്ച കൊടിഞ്ഞി ചെറുപ്പാറ മുഹിയുദ്ദീൻ മസ്ജിദിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.മഹല്ലുകളിലെ ജനങ്ങളുടെ ജീവിതസാഹചര്യങ്ങൾ നിരീക്ഷിക്കാനും, അവർക്ക് ആവശ്യമായ സഹായങ്ങൾ ക്രിയാത്മകമായി ആസൂത്രണം ചെയ്ത് നടപ്പിലാക്കാനും പള്ളികൾക്ക് സാധിക്കണമെന്ന് തങ്ങൾ ഓർമ്മിപ്പിച്ചു.മതസൗഹാർദ്ദത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അദ്ദേഹം തന്റെ പ്രസംഗത്തിൽ പ്രത്യേകം പരാമർശിച്ചു.ഇതര സമുദായങ്ങളിൽ ഉള്ളവരും നമ്മുടെ സഹോദരങ്ങളാണ്. റമദാൻ മാസത്തിൽ നടത്തുന്ന റിലീഫ് പ്രവർത്തനങ്ങളിലും മറ്റും അവരെക്കൂടി ചേർത്തുപിടിക്കാൻ നാം തയ്യാറാകണം.റമദാൻ മു...
Other

പൊന്മുണ്ടം കുടുംബാരോഗ്യകേന്ദ്രത്തിന്റെ പുതിയ കെട്ടിടം മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്തു

പൊന്മുണ്ടം : 2.14 കോടി രൂപ ചെലവില്‍ ആധുനിക സൗകര്യങ്ങളോടെ നിര്‍മിച്ച പൊന്മുണ്ടം കുടുംബാരോഗ്യകേന്ദ്രത്തിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ആരോഗ്യ-വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഓൺലൈനായി നിർവ്വഹിച്ചു. ഉദ്ഘാടനച്ചടങ്ങില്‍ ന്യൂനപക്ഷ ക്ഷേമ-കായിക-വഖഫ്-ഹജ്ജ് വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ അധ്യക്ഷനായി. മൂന്നു നിലകളിലായി പൂർത്തീകരിച്ച കെട്ടിടത്തിന് ആകെ 705 ചതുരശ്രമീറ്റർ വിസ്തീർണമുണ്ട്. ഗ്രൗണ്ട് ഫ്ലോറിൽ വെയ്‌റ്റിംഗ് ഏരിയ, റിസപ്ഷൻ, ഫാർമസി, ഒബ്സെർവേഷൻ, നഴ്‌സിംഗ് സ്റ്റേഷൻ, മൂന്നു കൺസൾട്ടേഷൻ റൂം തുടങ്ങിയവ ഉൾപ്പെടുത്തിയിട്ടുണ്ട്. കെട്ടിടത്തിൻ്റെ ഒന്നാം നിലയിൽ ഓഫീസ് റൂം, പരിരക്ഷ റൂം, ലാബ്, ഇമ്മ്യൂണൈസേഷൻ, നേഴ്‌സ്‌ റൂം, ഹെൽത്ത് ഇൻസ്പെക്ടർ റൂം തുടങ്ങിയവയുമുണ്ട്.രണ്ടാം നിലയിൽ വിശാലമായ കോൺഫെറൻസ് ഹാൾ, യൂട്ടിലിറ്റി റൂം, രണ്ട് റസ്റ്റ് റൂമുകൾ ഒഫ്‌താൽമോളജി, ഡൈനിങ് തുടങ്ങിയവ ഉൾപ്പെടുത്തിയിട്ടുണ്ട്. പ...
Malappuram

മലപ്പുറം വെട്ടിച്ചിറയിലെ ടോൾ നിരക്കായി, 30 മുതൽ പിരിക്കും, മിനിമം നിരക്ക് 145 രൂപ

വളാഞ്ചേരി : ദേശീയപാതയിൽ മലപ്പുറം ജില്ലയിലെ ഏക ടോൾ പ്ലാസയായ വെട്ടിച്ചിറയിലെ ടോൾ ബൂത്തിൽ ടോൾ പിരിവ് ഈ മാസം 30 മുതൽ തുടങ്ങിയേക്കും. പുതിയ ദേശീയപാത 66-ൽ മലപ്പുറം ജില്ലയിലെ ഏക ടോൾപ്ലാസയായ വെട്ടിച്ചിറയിലെ ടോൾ നിരക്കുകൾ സംബന്ധിച്ച വിജ്ഞാപനം ദേശീയപാത അതോറിറ്റി പുറത്തിറക്കി. ലൈറ്റ് മോട്ടോർ വാഹനങ്ങൾക്ക് 145 രൂപയാണ് മിനിമം നിരക്ക്. 24 മണിക്കൂറിൽ മടക്കയാത്ര നടത്തുകയാണെങ്കിൽ 220 രൂപ നൽകിയാൽ മതി. ടോൾ പ്ലാസയ്ക്ക് 20 കിലോമീറ്റർ പരിധിക്കുള്ളിലുള്ള സ്വകാര്യവാഹനങ്ങൾക്ക് ബാധകമായ പ്രതിമാസ പാസിന്റെ നിരക്ക് 340 രൂപ ആണ്. ഇത്തരം യാത്രക്കാർ ആധാർ കാർഡുമായി ടോൾ പ്ലാസയിലെത്തിയാൽ പാസ് നൽകും. 24 മണിക്കൂറിനുള്ളിൽ രണ്ടുതവണ ദേശീയപാതയിലൂടെ യാത്രചെയ്യുന്നവർക്ക് രണ്ടാംതവണ ടോൾതുകയുടെ പകുതി നൽകിയാൽ മതി. പുത്തനത്താണിക്കും വളാഞ്ചേരിക്കുമിടയിലാണ് വെട്ടിച്ചിറയിലെ ടോൾ പ്ലാസ സ്ഥിതിചെയ്യുന്നത്. രാമനാട്ടുകരമുതൽ വെങ്ങളംവരെയുള്...
Accident

8 മാസം പ്രായമുള്ള കുട്ടിയെ മരിച്ച നിലയിൽ ആശുപത്രിയിൽ എത്തിച്ചു

വണ്ടൂർ : വണ്ടൂരില്‍ എട്ട് മാസം പ്രായമുള്ള കുട്ടിയെ മരിച്ച നിലയില്‍ ആശുപത്രിയില്‍ എത്തിച്ചു. മഞ്ചേരി പുല്ലാര സ്വദേശി പുലത്ത് മുഹമ്മദിന്റെ എട്ടുമാസം പ്രായമുള്ള അഹമ്മദ് അസഫി ആണ് മരിച്ചത്. വണ്ടൂർ പള്ളിക്കുന്ന് കളിക്കാട്ടുംപടി ചെട്ടിയാറമ്മലിലിൽ മാതാവ് സബീക്കയുടെ വീട്ടിൽ വെച്ചാണ് സംഭവം. എട്ട് മാസം പ്രായമുള്ള ആണ്‍കുട്ടിയാണ് മരിച്ചത്. ഉച്ചയ്ക്ക് വീട്ടിൽ അനക്കമില്ലാതെ കണ്ടെത്തിയതിനെ തുടർന്ന് ഉടനെ തന്നെ സ്വകാര്യാശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. കുട്ടിയുടെ മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് പോസ്റ്റ്‌മോര്‍ട്ടത്തിനായി മാറ്റിയിട്ടുണ്ട്.ശ്വാസം മുട്ടിയാണ് കുട്ടിയുടെ മരണം സംഭവിച്ചിരിക്കുന്നതെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മാത്രമേ ഇക്കാര്യത്തില്‍ ഒരു സ്ഥിരീകരണം നടത്താൻ സാധിക്കുകയുള്ളൂവെന്നും പൊലീസ് അറിയിച്ചു....
Education

സമസ്ത പൊതുപരീക്ഷ ആരംഭിച്ചു

ചേളാരി: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ കീഴില്‍ അഞ്ച്, ഏഴ്, പത്ത്, പ്ലസ്ടു ക്ലാസുകളില്‍ ജനറല്‍ കലണ്ടര്‍ പ്രകാരം നടത്തുന്ന പൊതുപരീക്ഷക്ക് ഇന്നലെ തുടക്കമായി. മദ്റസ സംവിധാനത്തിലെ ഏറ്റവും വലിയ പൊതുപരീക്ഷയാണ് ഇന്നലെ ആരംഭിച്ചത്. 7907 സെന്ററുകളില്‍ 2,95,240 വിദ്യാര്‍ത്ഥികളാണ് ആകെ രജിസ്തര്‍ ചെയ്തത്. 157 സൂപ്രണ്ടുമാരുടെ മേല്‍നോട്ടത്തില്‍ 11,376 സൂപ്രവൈസര്‍മാരെ നിയോഗിച്ചാണ് സമസ്തയുടെ പൊതുപരീക്ഷ നടക്കുന്നത്. പരീക്ഷ ഒരുമണിയോടെ പരീക്ഷ ഇന്ന് സമാപിക്കും. ഇന്ത്യക്ക് പുറത്തുള്ള മദ്റസകളില്‍ ഇന്നലെ പരീക്ഷ സമാപിച്ചു.  ഈ വര്‍ഷത്തെ സകൂള്‍ വര്‍‌ഷ പൊതുപരീക്ഷ ഏപ്രില്‍ 3,4,5 തിയ്യതികളില്‍ 371 സെന്ററുകളിലായി നടക്കും.ജനുവരി 26 റിപ്പബ്ലിക് ദിനം പ്രമാണിച്ച് അവധിയായിനാല്‍ കേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാമ്പ് 27ന് ചൊവ്വാഴ്ച രാവിലെ മുതല്‍ നടക്കും. കേരളത്തിന് പുറമെ ആന്ദ്രാപ്രദേശ്, ആസാം, ബീഹാര്‍, പശ്ചിമ ബംഗാള്‍, ഝ...
Crime

തെന്നലയിൽ പട്ടാപ്പകൽ വീട്ടിൽ കയറി യുവതിയെ ആക്രമിച്ച് സ്വർണം കവർന്നു

തിരൂരങ്ങാടി : പട്ടാപ്പകൽ വീട്ടിൽ കയറി യുവതിയുടെ കണ്ണിൽ മുളകുപൊടി വിതറി ആക്രമിച്ചു മോഷണം. തെന്നല സിഎം മർകസിന് സമീപത്തെ പൂണ്ടോളി അബ്ദുൽ മാലിക്കിന്റെ ഭാര്യ സുഹൈല (22) യെയാണ് ആക്രമിച്ചത്. വെള്ളിയാഴ്‌ച ഉച്ചയ്ക്ക് 12.30 ന് ആണ് സംഭവം സുഹൈലയും സഹോദരിയും ഉമ്മയുമാണ് വീട്ടിലുണ്ടായിരുന്നത്. സുഹൈല ഡൈനിങ് ഹാളിലായിരുന്നു. പെട്ടെന്ന് അകത്തു കയറിയയാൾ കണ്ണിലേക്ക് മുളക് പൊടി വിതറി ചവിട്ടി നിലത്തിട്ട ശേഷം കൈപിടിച്ച് തിരിച്ച ശേഷം കയ്യിൽ ധരിച്ചിരുന്ന ഒരു പവൻ്റെ സ്വർണ ബ്രേസ് ലെറ്റ് എടുക്കുകയായിരുന്നു. ഇതിനിടെ സുഹൈലയുടെ ബഹളം കേട്ട് വീട്ടിലുണ്ടായിരുന്നവർ ഓടിയെത്തിയപ്പോഴേക്കും മോഷ്‌ടാവ് രക്ഷപ്പെട്ടു. പിന്നീട് തിരച്ചലിൽ വീടിൻ്റെ മുകൾ നിലയിൽ സ്വർണാഭരണവും മുളക് പൊടിയും വീണു കിടക്കുന്ന നിലയിൽ കണ്ടെത്തി. വീടിന്റെ മുകൾ നില വഴിയാണ് മോഷ്‌ടാവ് അകത്തു കയറിയത് എന്നാണ് സംശയം. താഴ്ന്ന ഭാഗത്തുള്ള വീടിൻ്റെ മുകൾ നിലയാണ് റോഡിന് സമാ...
Accident

തേങ്ങയിടുന്നതിനിടെ തെങ്ങ് കടപുഴകി വീണ് തൊഴിലാളി മരിച്ചു

തേഞ്ഞിപ്പാലം : തേങ്ങയിടാൻ തെങ്ങിൽ കയറിയ തൊഴിലാളി തെങ്ങിനൊപ്പം വീണ് മരിച്ചു. ചെനക്കലങ്ങാടി മാതാപ്പുഴ സ്വദേശി ഗിരീഷ് കുമാർ (55) ആണ് മരിച്ചത്. ഇന്ന് ഉച്ചക്കാണ് സംഭവം. സമീപത്തെ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ തേങ്ങയിടുന്നതിനായി തെങ്ങിൽ കയറിയതായിരുന്നു. ഇതിനിടെ തെങ്ങ് കടപുഴകി വീഴുകയായിരുന്നു. ഗിരീഷും വീണു. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല....
university

പിഎസ്എംഒ കോളേജ് എൻ എസ് എസ് നിർമിച്ച സൗഹൃദ ഭവനം കൈമാറി

തിരൂരങ്ങാടി: പി.എസ്.എം.ഒ കോളേജ് എൻ.എസ്.എസ് യൂണിറ്റ് നിർമ്മിച്ചു നൽകിയ വീടിന്റെ താക്കോൽ കൈമാറി. തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജ് സെമിനാർ ഹാളിൽ വെച്ച് നടന്ന പരിപാടിയിൽ കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസലർ ഡോ. പി. രവീന്ദ്രൻ മുഖ്യാതിഥിയായി.കഴിഞ്ഞ മൂന്ന് വർഷങ്ങൾക്കുള്ളിൽ പി.എസ്.എം.ഒ കോളേജ് എൻ.എസ്.എസ് യൂണിറ്റ് നിർമ്മിച്ചു നൽകുന്ന ആറാമത്തെ വീടാണിത്. സേവന രംഗത്ത് വ്യത്യസ്തമായ പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്ന പി.എസ്.എം.ഒ കോളേജ് എൻ.എസ്.എസ് യൂണിറ്റ് നടത്തുന്ന മികച്ച പ്രവർത്തനങ്ങളെ വൈസ് ചാൻസലർ അഭിനന്ദിച്ചു .പി.എസ്.എം.ഒ കോളേജ് എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ എല്ലാ വർഷവും വീടില്ലാതെ ദുരിതമനുഭവിക്കുന്ന സഹപാഠിക്ക് വേണ്ടി വീട് നിർമ്മിച്ചു നൽകിവരുന്നു.‘പി.എസ്.എം.ഒ കെയർ’ എന്ന പേരിൽ പാലിയേറ്റീവ് പ്രവർത്തനങ്ങൾ, എം.കെ. ഹാജി വില്ലേജ് ലൈബ്രറി, ‘ബ്ലഡ് ലിങ്ക്’ എന്ന പേരിൽ രക്തദാന പ്രവർത്തനങ്ങൾ, ‘ഫ്രൂട്ട്ഫുൾ വില്ലേജ്’ എന...
Politics

വിദ്വേഷ രാഷ്ട്രീയത്തിനും ദുർ ഭരണത്തിനുമെതിരെ വള്ളിക്കുന്ന് മണ്ഡലം മുസ്ലിംലീഗ് ജനമുന്നേറ്റ യാത്ര ഫെബ്രുവരി 9 മുതൽ 15 വരെ

വള്ളിക്കുന്ന് മണ്ഡലം മുസ്ലിം ലീഗ് സപ്ത ദിന ജന മുന്നേറ്റ യാത്രക്ക് സ്വാഗതസംഘം , രൂപീകരിച്ചുവള്ളിക്കുന്ന് : വിദ്വേഷ രാഷ്ട്രീയത്തിനും ദുർ ഭരണത്തിനുമെതിരെ വള്ളിക്കുന്ന് മണ്ഡലം മുസ്ലിം ലീഗ് ഫെബ്രുവരി 9 മുതൽ 15 വരെ നടത്തുന്ന സപ്തദിന ജനമുന്നേറ്റയാത്രയുടെ സ്വാഗതസംഘ രൂപീകരണം തിങ്ങി നിറഞ്ഞ സദസിൽ ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് എം.എ. ഖാദർ ഉൽഘാടനം ചെയ്തു. മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് Dr VP അബ്ദുൽ ഹമീദ് ക്യാപ്റ്റനും ജനറൽ സെക്രട്ടറി എം.എ. അസിസ് വൈസ് ക്യാപ്റ്റനും ട്രഷറർ KP മുഹമ്മദ് മാസ്റ്റർ ഡയരകടറുമായാണ് സപ്തദിന ജനമുന്നേറ്റയാത്ര.വി.പി. സൈതലവി എന്ന കുഞ്ഞാപ്പു ചെയർമാനും മുസ്തഫ തങ്ങൾ ജനറൽ കൺവീനറും CK ഷരീഫ് ട്രഷററുമായി 301 അംഗ കമ്മറ്റി രൂപീകരിച്ചു . സ്വാഗത സംഘ രൂപീകരണ കൺവെൻഷനിൽ PM ഷാഹുൽ ഹമീദ്, സവാദ് കള്ളിയിൽ, ഹനീഫ മൂന്നിയൂർ, pp അബ്ദുറഹ്മാൻ, എം. സൈതലവി, KP അമീർ, ഉമ്മർ കരിപ്പൂർ,വി.പി. ഫാറൂഖ് ഇ.കെ ബഷീർ എന...
error: Content is protected !!