Tuesday, March 17

Author: tirurangaditoday

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍
university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

മണ്ണാർക്കാട് സി.സി.എസ്.ഐ.ടിയിൽ ബി.എസ് സി. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പ്രവേശനം മണ്ണാർക്കാട് എം.ഇ.എസ്. കോളേജിൽ പ്രവർത്തിക്കുന്ന കാലിക്കറ്റ് സർവകലാശാലാ സെന്റർ ഫോർ കമ്പ്യൂട്ടർ സയൻസ് ആന്റ് ഇൻഫർമേഷൻ ടെക്‌നോളജിയിൽ പുതുതായി ആരംഭിച്ച ബി.എസ് സി. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്.സി., എസ്.ടി., ഒ.ഇ.സി. വിഭാഗത്തിൽപ്പെട്ടവർക്ക് ഫീസില്ല. സർവകലാശാലാ വെബ്സൈറ്റ് വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 9446670011, 8891209610. പി.ആർ. 525/2025 രസതന്ത്ര പഠന വകുപ്പിൽ  പി.എച്ച്‌.ഡി. പ്രവേശന അഭിമുഖം കാലിക്കറ്റ് സർവകലാശാലാ രസതന്ത്ര പഠനവകുപ്പിൽ പി.എച്ച്.ഡി. പ്രവേശനത്തിന് 2024 പി.എച്ച്.ഡി. പൊതുപ്രവേശന പരീക്ഷാ ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുകയും പഠനവകുപ്പിൽ റിപ്പോർട്ട് ചെയ്യുകയും ചെയ്തവരിൽ യോഗ്യരായവരെ തിരഞ്ഞെടുക്കുന്നതിനുള്ള അഭിമുഖം മെയ് 22-ന് നടക്കും. രാവിലെ 11 മണിക്ക...
Malappuram

20 മദ്‌റസകൾക്ക് സമസ്ത അംഗീകാരം

തേഞ്ഞിപ്പലം : പുതുതായി 20 മദ്രസകൾക്ക് അംഗീകാരം നൽകി സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് നിർവാഹക സമിതി യോഗം. ഇതോടെ സമസ്ത മദ്രസകളുടെ എണ്ണം 10,992 ആയി. കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ യോഗം ഉദ്ഘാനം ചെയ്തു. പ്രസിഡന്റ് പി.കെ മൂസക്കുട്ടി ഹസ്‌റത്ത് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്‌ലിയാർ, പി.പി ഉമർ മുസ്‌ലിയാർ കൊയ്യോട്, മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി, കെ.ടി ഹംസ മുസ്‌ലിയാർ, കെ ഉമർ ഫൈസി മുക്കം, വാക്കോട് മോയ്ദീൻകുട്ടി ഫൈസി, ഡോ. ബഹാഉദ്ധീൻ മുഹമ്മദ് നദ്‌വി കൂരിയാട്, എം.സി മായിൻ ഹാജി, കെ.എം അബ്ദുല്ല കൊട്ടപ്പുറം തുടങ്ങിയവർ പ്രസംഗിച്ചു....
Malappuram

തിരൂർ പോലീസ് സ്റ്റേഷൻ പരിധി വിഭജിക്കണമെന്ന ആവശ്യം ശക്തം

തിരൂർ : തിരൂർ പോലീസ് സ്റ്റേഷൻ വിഭജിച്ച് തീരപ്രദേശം കേന്ദ്രമായി ഒരു സ്റ്റേഷൻ കൂടി ആരംഭിക്കണമെന്ന ആവശ്യം വീണ്ടും ശക്തമാകുന്നു. ജനസംഖ്യ വർദ്ധനവ് മൂലം അധികാരപരിധി വർദ്ധിക്കുന്നത് സ്റ്റേഷന്റെ ദൈനംദിന പ്രവർത്തനങ്ങളെ സാരമായി ബാധിക്കുന്നുണ്ട്. നിരവധി വർഷങ്ങളായി കാത്തിരിക്കുന്ന തിരൂർ പോലീസ് സ്റ്റേഷൻ വിഭജനം ഫയലിൽ കുരുങ്ങിക്കിടക്കുകയാണ്. മാറി മാറി വരുന്ന സർക്കാരുകൾ ആവശ്യം മുഖവിലക്കെടുക്കുന്നില്ലെന്നാണ് നാട്ടുകാർ പറയുന്നത്. ഒരു മുനിസിപ്പാലിറ്റിയും ഏഴ് പഞ്ചായത്തുകളും ഉൾപ്പെടുന്നതാണ് തിരൂർ പോലീസ് സ്റ്റേഷൻ പരിധി. തിരൂർ റെയിൽവേ സ്റ്റേഷനും മറ്റൊരു സ്റ്റേഷനായ തിരുനാവായയും ഈ പരിധിയിൽ ഉൾപ്പെടുന്നുണ്ട്. അതുകൊണ്ടുതന്നെ റെയിൽവേ സ്റ്റേഷനുകളുമായി ബന്ധപ്പെട്ട് ധാരാളം പ്രശ്നങ്ങൾ സ്ഥിരമായി ഉണ്ടാകാറുണ്ട്. വലിയ പ്രദേശങ്ങൾ ഉൾകൊള്ളുന്ന തിരൂർ സ്റ്റേഷൻ പരിധിയിൽ ധാരാളം കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് പതിവാണ്. ഓരോ കേസ...
Malappuram

മലപ്പുറം താലൂക് ആശുപത്രി ; കിടത്തി ചികിത്സ അവതാളത്തിലായിട്ട് ഒരു വർഷം, അനക്കമില്ലാതെ അധികൃതർ

മലപ്പുറം : മലപ്പുറം താലൂക് ആശുപത്രിയിലെ കിടത്തി ചികിത്സയും അനുബന്ധ സേവനങ്ങളും ഒരുവർഷത്തോളമായി അവതാളത്തിലാണെന്ന് ആക്ഷേപം. 116 ബെഡുകളുണ്ടായിരുന്ന ആശുപത്രിയിൽ നിലവിൽ 30 ബെഡുകളിൽ മാത്രമാണ് കിടത്തി ചികിത്സ നൽകുന്നത്. അധികൃതരുടെ കൃത്യമായ ഇടപെടൽ ഇല്ലാത്തത് കാരണം രോഗികൾ പ്രയാസത്തിലാണ്. താലൂക്ക് ആശുപത്രിയോടുളള അനാസ്ഥക്കെതിരെ മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും പരാതി നൽകാനിരിക്കുകയാണ് മലപ്പുറം താലൂക് ആശുപത്രി സംരക്ഷണ സമിതി. ആശുപത്രിയോടുള്ള അവഗണന അവസാനിപ്പിക്കാൻ മലപ്പുറത്തെ ജനപ്രതിനിധികൾ ശക്തമായ ഇടപെടൽ നടത്താൻ തയ്യാറാകണമെന്ന് ആശുപത്രി സംരക്ഷണ സമിതി ചെയർമാൻ സംജീർ വാറങ്കോട് വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. 2021 ൽ ആശുപത്രിക്ക് ഒമ്പത് കോടി രൂപ കേന്ദ്ര ഫണ്ട് അനുവദിച്ചെങ്കിലും ഇതുവരെ അത് ഉപയോഗിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. നിലവിലുള്ള ബിൽഡിങ്ങിൽ കിടത്തി ചികിത്സ നിർത്തി ഒമ്പത് മാസങ്ങൾക്ക് മുമ്പ്...
Malappuram

ഭാരത് സേവാസമാജ് അവാർഡ് ഡോ. ഹുസൈൻ രണ്ടത്താണിക്ക്

കൊണ്ടോട്ടി : ഭാരത് സേവാസമാജ് ദേശീയ അവാർഡ് മഹാകവി മോയിൻകുട്ടി വൈദ്യർ മാപ്പിള കലാ അക്കാദമിയുടെ ചെയർമാനായ ഡോ. ഹുസൈൻ രണ്ടത്താണിക്ക് സമ്മാനിച്ചു. വിദ്യാഭ്യാസ രംഗത്തും ചരിത്രപഠന രംഗത്തും നൽകിയ സംഭാവന കണക്കിലെടുത്താണിത് . തിരുവനന്തപുരത്തു നടന്ന ചടങ്ങിൽ സമാജ് ദേശീയ ചെയർമാൻ ബി.എസ് ബാലചന്ദ്രൻ ആണ് അവാർഡ് സമ്മാനിച്ചത് ....
Malappuram

അനധികൃത ക്വാറികൾക്കെതിരെ നടപടിയുമായി റവന്യൂ വകുപ്പ്

മഞ്ചേരി : ഏറനാട് , പെരിന്തൽമണ്ണ താലൂക്കുകളുടെ അതിർത്തിയിൽ പ്രവർത്തിക്കുന്ന അനധികൃത ക്വാറികൾക്കെതിരെ ശക്തമായ നടപടിയുമായി റവന്യൂ വകുപ്പ് . പെരിന്തൽമണ്ണ സബ് കലക്ട്ടരുടെ നിർദ്ദേശത്തെ തുടർന്ന് പരിശോധന നടത്തി . ആനക്കയം വില്ലേജിൽ പ്രവർത്തിച്ച അനധികൃത ക്വാറിക്കെതിരെ കേസെടുത്തു . കട്ടിങ് യന്ത്രം , ജെ സി ബി , ലോറി എന്നിവക്ക് പിഴ ഈടാക്കി . മേൽമുറി വില്ലേജിൽ നടത്തിയ പരിശോധനയിൽ മൂന്നു കേസുകൾ രജിസ്റ്റർ ചെയ്തു . ഈ ക്വാറി ഉടമകൾക്ക് ലക്ഷങ്ങൾ പിഴ ചുമത്താൻ തീരുമാനിച്ചു . പിഴ അടക്കാത്ത ക്വാറി ഉടമകളുടെ സ്വത്തുക്കൾ റവന്യൂ റിക്കവറി നിയമപ്രകാരം ജപ്തി ചെയ്യും . ജപ്തി നടപടിക്ക് ശേഷവും ലേലം നടന്നില്ലെങ്കിൽ ഈ ഭൂമി സർക്കാർ ഏറ്റെടുത്ത് ബോട്ടിങ് ലാൻഡുകളാക്കി മാറ്റുമെന്നും ഏറനാട് തഹസിൽദാർ എം . മുകുന്ദൻ പറഞ്ഞു ....
Kerala

മുക്കം ഉമർ ഫൈസിക്കെതിരെ രൂക്ഷ വിമർശനവുമായി നാസർ ഫൈസി കൂടത്തായി

കോഴിക്കോട് : സമസ്ത മുശാവറ യോഗത്തിന് മുന്നോടിയായി മുക്കം ഉമർ ഫൈസിയുടെ നേതൃത്വത്തിൽ രഹസ്യയോഗം ചേർന്നതിനെതിരെ രൂക്ഷ വിമർശനവുമായി നാസർ ഫൈസി കൂടത്തായി . സമാന്തര യോഗം ചേർന്നത് സമസ്തയെ പിളർത്താനുള്ള നീക്കത്തിന്റെ ഭാഗമാണെന്ന് സംശയിക്കുന്നുവെന്നും ഇടതുപക്ഷത്തിന് വേണ്ടിയുള്ള കളമൊരുക്കാനുള്ള നീക്കമാണിതെന്നും നാസർ ഫൈസി വ്യക്തമാക്കി . മുശാവറ നടക്കാനിരിക്കെ മുക്കം ഉമർ ഫൈസിയുടെ നേതൃത്വത്തിൽ സമാന്തര യോഗം ചേർന്നുവെന്ന വാർത്ത പുറത്തുവന്നിരുന്നു . ഉമർ ഫൈസി നടത്തുന്ന രാഷ്ട്രീയക്കളിക്കെതിരെ മുശാവറക്ക് മുൻപാകെ പരാതി നൽകിയിരുന്നു . സമസ്ത നേതൃത്വം അന്വേഷണം നടത്തി ശക്തമായ നടപടി സ്വീകരിക്കണമെന്നും നേതൃത്വത്തിന്റെ തീരുമാനം അംഗീകരിക്കാൻ തയ്യാറാണെന്നും നാസർ ഫൈസി കൂടത്തായി വ്യക്തമാക്കി . യോഗത്തിൽ പങ്കെടുത്തവർക്കെതിരെ നടപടിയെടുക്കാനും മുശാവറയുടെ പവിത്രതക്ക് കളങ്കം വരാതെ സൂക്ഷിക്കാനും നേതൃത്വം മുൻകയ്യെടുക്ക...
Kerala

17 കാരിയെ കോഴിക്കോട്ടെത്തിച്ച് അനാശാസ്യം ; കമിതാക്കളായ 2 പേർ അറസ്റ്റിൽ

കോഴിക്കോട് : ജോലി വാഗ്ദാനം ചെയ്ത് ആസാം സ്വദേശിനിയായ 17 കാരിയെ കോഴിക്കോട്ടെത്തിച്ച് അനാശ്യാസം നടത്തുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്ത കേസിൽ കമിതാക്കളായ രണ്ടുപേർ അറസ്റ്റിൽ . ആസാം സ്വദേശികളായ ഫുർഖാൻ അലി (26), അഖ്‌ലിമ ഖാദുൻ (24) എന്നിവരെയാണ് ടൗൺ പോലീസ് സംഘം ഒഡീഷയിൽ നിന്ന് പോക്‌സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത് . പ്രതികൾ പണം സമ്പാദിക്കണമെന്ന ഉദ്ദേശത്തോടെ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയുമായി ഇൻസ്റ്റാഗ്രാം മൂഖേന ബന്ധം സ്ഥാപിക്കുകയും കേരളത്തിൽ വീട്ടുജോലി തരപ്പെടുത്താമെന്നും മറ്റും പറഞ്ഞ് വിശ്വസിപ്പിച്ചും പ്രലോഭിപ്പിച്ചും കോഴിക്കോട്ടെത്തിക്കുകയായിരുന്നു .പെൺകുട്ടിയെ കോഴിക്കോട് റെയിൽവേ സ്റ്റേഷന് സമീപത്തെ ലോഡ്ജിൽ താമസിപ്പിക്കുകയും മുറിയിൽ പൂട്ടിയിട്ട് അനാശാസ്യം നടത്തുകയും പെൺകുട്ടിയുടെ വീഡിയോ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തുകയും ലൈംഗികാതിക്രമത്തിന് വിധേയമാക്കുകയും ചെയ്തുവെന്ന് പോലീസ് പറഞ്ഞു...
Accident

പിക്കപ്പ് ലോറിക്ക് പിന്നിൽ സ്കൂട്ടറിടിച്ച് മധ്യവയസ്‌കൻ മരിച്ചു

തിരൂരങ്ങാടി : വി കെ പടി അരീത്തോട് നിർത്തിയിട്ട പിക്കപ്പ് ലോറിക്ക് പിന്നിൽ സ്കൂട്ടർ ഇടിച്ച് മധ്യവയസ്‌കൻ മരിച്ചു. ഇരിമ്പിളിയം വലിയകുന്ന് അംബാൾ കല്ലിങ്ങൽ മുഹമ്മദിന്റെ മകൻ ഹംസ (63) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് അപകടം. ടയർ പൊട്ടിയതിനെ തുടർന്ന് നിർത്തിയിട്ടിരുന്ന പിക്കപ്പ് ലോറിക്ക് പിന്നിൽ സ്കൂട്ടർ ഇടിക്കുകയായിരുന്നു. കോട്ടക്കൽ ആശുപത്രിയിൽ ചികിൽസയിലായിരുന്നു. രാത്രി 7 ന് മരിച്ചു. ചേളാരി യിലേക്ക് പോകുകയായിരുന്നു ഇദ്ദേഹം. കബറടക്കം നാളെ കൊട്ടപ്പുറം ജുമാ മസ്ജിദിൽ.ഭാര്യ, ആയിഷ.മക്കൾ: മൻസൂർ (സൗദി), നിസാമുദ്ദീൻ (യു എ ഇ), സുഹറ, സഫ്ന...
Obituary

കൊടിഞ്ഞി പട്ടേരിക്കുന്നത്ത് ബീരാൻ ഹാജി അന്തരിച്ചു

കൊടിഞ്ഞി കോറ്റത്തങ്ങാടി സ്വദേശി പട്ടേരിക്കുന്നത്ത് ബീരാൻ ഹാജി (85) അന്തരിച്ചു. കബറടക്കം നാളെ രാവിലെ 10 ന് കൊടിഞ്ഞി പള്ളിയിൽ. മുൻ പ്രവാസിയും കർഷകനും ആയിരുന്നു.ഭാര്യ, കദിയാമു ഹജ്ജുമ്മ.മക്കൾ: ഹുസ്സൈൻ, റഫീഖ്, ഫാത്തിമാബി, അസ്മാബി, സുലൈഖ.മരുമക്കൾ: അബ്ദുറഹ്മാൻ, ലത്തീഫ് ചെറുമുക്ക്, നാസർ ചെമ്മാട്, ശബ്ന, സയ്യിദ,
Malappuram

തീരദേശ റോഡ് വികസന ഫണ്ടിൽ വെട്ടിപ്പ് : കരാറുകാരന് ബില്ല് അനുവദിക്കരുതെന്ന നിർദ്ദേശം അവഗണിച്ചു

പൊന്നാനി : തീരദേശ റോഡ് വികസന ഫണ്ടിൽ വെട്ടിപ്പ് നടത്തിയ സംഭവത്തിൽ ഹാർബർ ചീഫ് എൻജിനീയർക്കും കുരുക്ക് മുറുകുന്നു .ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി ചീഫ് എൻജിനീയർക്ക് ലഭിച്ച പരാതി അവഗണിച്ചാണ് കരാറുകാരന് ചെയ്യാത്ത പണിക്കുള്ള ബില്ല് അനുവദിച്ചിരിക്കുന്നത് . റോഡ് നിർമ്മാണത്തിൽ വൻ ക്രമക്കേട് നടന്നിട്ടുണ്ടെന്നും കരാറുകാരന് ബില്ല് അനുവദിക്കരുതെന്നും ചൂണ്ടിക്കാട്ടി ഫെബ്രുവരി 26 ന് ചീഫ് എൻജിനീയർക്ക് പരാതി സമർപ്പിക്കപ്പെട്ടിരുന്നു . ഈ പരാതി പൂർണമായി അവഗണിച്ചുകൊണ്ടാണ് ക്രമക്കേടിന് ചീഫ് എഞ്ചിനീയർ തലത്തിലും ഒത്താശ നടന്നതെന്നാണ് ആരോപണം . പൊന്നാനി ഹാർബർ ഡിവിഷൻ ഓഫീസിൽ മുഖേന നടപ്പാക്കിയ പാലക്കാട് ജില്ലയിലെ പാലത്തറ - കൊടുമുണ്ട റോഡിലാണ് ക്രമക്കേട് നടന്നിരിക്കുന്നത് . ചെയ്യാത്ത പണികൾ ചെയ്തുവെന്ന് കാണിച്ചാണ് ഉദ്യോഗസ്ഥരും കരാറുകാരും ചേർന്ന് വെട്ടിപ്പ് നടത്തിയത് . ഇക്കാര്യം ധനകാര്യ വകുപ്പ് ചീഫ് ടെക്‌നിക്കൽ ക്സാമിനർ (സി...
Other

കെഎസ്ആർടിസി ബജറ്റ് ടൂറിസം : നിലമ്പൂർ യാത്ര ജനപ്രിയമാകുന്നു

നിലമ്പൂർ : കെഎസ്ആർടിസി ബജറ്റ് ടൂറിസത്തിൽ നിലമ്പൂർ യാത്ര ജനപ്രിയമാകുന്നു .3 മാസത്തിനിടെ വിവിധ ഭാഗങ്ങളിൽ നിന്ന് നിലമ്പൂരിലെത്തിയത് 2,500 വിനോദ സഞ്ചാരികൾ . ഈ വർഷം ഫെബ്രുവരി 16 ന് കണ്ണൂരിൽ നിന്നാണ് ബജറ്റ് ടൂറിസത്തിൽ നിലമ്പൂരിലേക്ക് ആദ്യമായി സഞ്ചാരികളെ കൊണ്ടുവന്നത് . കനോലി ഇക്കോ ടൂറിസം കേന്ദ്രത്തിൽ നിലമ്പൂർ നഗരസഭാധ്യക്ഷൻ മാട്ടുമ്മൽ സലീം, നോർത്ത് ഡിഎഫ്ഒ പി കാർത്തിക് എന്നിവരുടെ നേതൃത്വത്തിൽ എല്ലാവരെയും മധുരം നൽകി വരവേറ്റു . ലോകത്ത് ഏറ്റവും പഴക്കമേറിയ തേക്ക് തോട്ടത്തിന്റെ ഭാഗമായ കനോലി പ്ലോട്ട് , ബ്രിട്ടീഷ് ഭരണത്തിന്റെ അവശേഷിപ്പായ ചന്തക്കുന്ന് ഡിഎഫ്ഒ ബംഗ്ലാവ് , ആകാശ നടപ്പാത , തേക്ക് മ്യൂസിയം , ആഢ്യൻപാറ വെള്ളച്ചാട്ടം , വൈദ്യുതി നിലയം , മിനി ഊട്ടി എന്നറിയപ്പെടുന്ന ഊരകം എന്നിവിടങ്ങൾ സന്ദർശിച്ചാണ് സംഘം മടങ്ങിയത് .നിലമ്പൂരിന്റെ ആതിഥ്യ മര്യാദയും , കൺകുളിർക്കുന്ന രമണീയ കാഴ്ചകളും സമൂഹമാധ്യമങ്ങളിൽ ഉൾ...
Kerala, Malappuram

അബൂദാബിയില്‍ നിന്നും വന്നത് ഒരു ട്രോളി ബാഗ് നിറയെ ഹൈബ്രിഡ് കഞ്ചാവ് ; കരിപ്പൂരില്‍ 9 കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവുമായി രണ്ട് പേര്‍ പിടിയില്‍, യാത്രക്കാരന്‍ ഓടിരക്ഷപ്പെട്ടു

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ ഹൈബ്രിഡ് കഞ്ചാവ് വേട്ട. അബുദാബിയില്‍ നിന്ന് കരിപ്പൂര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 18 കിലോ ഹൈബ്രിഡ് കഞ്ചാവാണ് പൊലീസ് പിടികൂടിയത്. ഇന്നലെ രാത്രി എട്ടുമണിക്കാണ് സംഭവം. കസ്റ്റംസിന്റെ കണ്ണുവെട്ടിച്ച് വിമാനത്താവളത്തിന് പുറത്ത് എത്തിച്ച കഞ്ചാവാണ് എയര്‍പോര്‍ട്ട് ഇന്റലിജന്‍സും ഡാന്‍സാഫും ചേര്‍ന്ന് പിടികൂടിയത്. കഞ്ചാവ് കൈപ്പറ്റാന്‍ എത്തിയ രണ്ടുപേര്‍ പോലീസ് പിടിയിലായി. യാത്രക്കാരന്‍ ഒളിവിലാണ്. മട്ടന്നൂര്‍ ഇടവേലിക്കല്‍ കുഞ്ഞിപറമ്പത്ത് വീട്ടില്‍ റിജില്‍ (35), തലശ്ശേരി പെരുന്താറ്റില്‍ ഹിമം വീട്ടില്‍ റോഷന്‍ ആര്‍.ബാബു (33) എന്നിവരെയാണ് പൊലീസ് അറസ്റ്റു ചെയ്തത്. അബുദാബിയില്‍ നിന്നു കരിപ്പൂര്‍ വിമാനത്താവളത്തിലിറങ്ങിയ ഇത്തിഹാദ് എയര്‍വേയ്സിന്റെ വിമാനത്തിലാണ് കഞ്ചാവ് കടത്തിയത്. ട്രോളി ബാഗിലായിരുന്നു കഞ്ചാവ്. 14 കവറുകളിലായാണ് കഞ്ചാവ് ട്രോളിബാഗില്‍ അടുക്കി വെച്ചിരു...
Kerala

12 വര്‍ഷത്തെ മദ്രസ പഠനം ; ഒരു ദിവസം പോലും ലീവാക്കാതെ മാതൃകയായി ഫാത്തിമ അഫ്രീന

കോഴിക്കോട് : പന്ത്രണ്ട് വര്‍ഷത്തെ മദ്‌റസ പഠനത്തിനിടയില്‍ ഒരു ദിവസം പോലും ലീവാക്കാതെ നൂറ് ശതമാനം ഹാജരായ വിദ്യാര്‍ത്ഥിനി മറ്റു വിദ്യാര്‍ഥികള്‍ക്കെല്ലാം മാതൃകയാവുന്നു. തന്റെ പിതാവ് കെ.എച്ച് മുഹമ്മദ് ഫൈസി മരണപ്പെട്ട ദിവസം പോലും മരണാനന്തര ചടങ്ങുകള്‍ കഴിഞ്ഞ് മദ്‌റസയില്‍ ഹാജരായിരുന്നു ഈ വിദ്യാര്‍ത്ഥിനി. ദക്ഷിണ കന്നഡ ജില്ലയിലെ പുത്തൂര്‍ പര്‍ളഡ്ക്ക ഹയാത്തുല്‍ ഇസ്ലാം മദ്‌റസ വിദ്യാര്‍ത്ഥിനി ഫാത്തിമ അഫ്രീനയാണ് ഒന്ന് മുതല്‍ പ്ലസ്ടു വരെ മദ്‌റസ പഠനം പൂര്‍ത്തിയാക്കി ഈ വര്‍ഷം സമസ്ത പൊതു പരീക്ഷയില്‍ മികച്ച വിജയം കൈവരിച്ചത്. സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് പ്രത്യേകം ഉപഹാരം നല്‍കി ആദരിച്ചു. കോഴിക്കോട് ചേര്‍ന്ന വിദ്യാഭ്യാസ ബോര്‍ഡ് നിര്‍വ്വാഹക സമിതി യോഗത്തില്‍ വെച്ച് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളില്‍ നിന്നും ഫാത്തിമ അഫ്രീനക്കുള്ള ഉപഹാരം സഹോദരന്...
Malappuram

ഹജ്ജ് 2025 : വനിതാ തീര്‍ത്ഥാടക സംഘങ്ങള്‍ യാത്രയായി

കരിപ്പൂര്‍ : ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ത്ഥാടനത്തിനായി വനിതാ തീര്‍ത്ഥാടകര്‍ മാത്രമുള്ള നാല് വിമാനങ്ങള്‍ സംസ്ഥാനത്ത് നിന്നും ഇത് വരെ സര്‍വ്വീസ് നടത്തി. കോഴിക്കോട് നിന്നും മൂന്ന് വിമാനങ്ങളിലായി 515, കണ്ണൂരില്‍ നിന്നും രണ്ട് വിമാനങ്ങളിലായി 342 പേരുമാണ് യാത്രയായത്. കോഴിക്കോട് നിന്നും തിങ്കളാഴ്ച രാവിലെ 8.5 നും വൈകുന്നേരം 4.30 ചൊവ്വാഴ്ച പുലര്‍ച്ചെ 12.45 നുമാണ് വനിതാ തീര്‍ത്ഥാടകരുമായി വിമാനങ്ങള്‍ പുറപ്പെട്ടത്. കണ്ണൂരില്‍ നിന്നും തിങ്കളാഴ്ച പുലര്‍ച്ചെ 3.55 നും വൈകുന്നേരം 7.25 നും പുറപ്പെട്ട വിമാനങ്ങളില്‍ 171 പേര്‍ വീതമാണ് യാത്രയായത്. വനിതാ തീര്‍ത്ഥാടകരോടൊപ്പം സര്‍ക്കാറിന്റെ വിവിധ വകുപ്പുകളില്‍ സേവനം ചെയ്യുന്ന വനിതാ ഉദ്യോഗസ്ഥരാണ് സേവനത്തിനായി പുറപ്പെട്ടത്. ലേഡീസ് വിത്തൗട്ട് മെഹ്‌റം വിഭാഗത്തില്‍ പെട്ട തീര്‍ത്ഥാടകര്‍ക്കായി കോഴിക്കോട് നിന്നും അഞ്ച് , കൊച്ചിയില്‍ നിന്നും മൂന്ന്, കണ്ണൂരില്‍ ന...
Other

കൂരിയാട് പാലച്ചിറമാട് 3 ബസ്സുകൾ കൂട്ടിയിടിച്ച് അപകടം

വേങ്ങര: കൂരിയാട് പാലച്ചിറമാട് 3 ബസ്സുകൾ കൂട്ടിയിടിച്ചു അപകടം. കൂരിയാട്- വേങ്ങര റോഡിൽ പാലച്ചിറമാട് ഇറക്കത്തിലാണ് അപകടം. ഇന്ന് രാവിലെയാണ് അപകടം. വേങ്ങര ഭാഗത്തേക്ക് പോകുന്ന 2 ബസുകളും ചെമ്മാട് ഭാഗത്തേക്ക് പോകുന്ന ഒരു ബസുമാണ് അപകടത്തിൽ പെട്ടത്. കൂടുതൽ വിവരങ്ങൾ ലഭ്യമായി വരുന്നുള്ളൂ.
Job

അധ്യാപക നിയമനം

താത്കാലിക അധ്യാപക ഒഴിവ് തിരൂരങ്ങാടി ഓറിയൻ്റൽ ഹയർ സെക്കണ്ടറി സ്കൂളിൽ ഹയർ സെക്കണ്ടറി ടീച്ചർ (ജൂനിയർ) ഇംഗ്ലീഷ് അധ്യാപകനെ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ അപേക്ഷകൾ മാനേജർ, ഓറിയൻ്റൽ ഹയർ സെക്കണ്ടറി സ്കൂൾ, തിരൂരങ്ങാടി എന്ന വിലാസത്തിൽ മെയ് 20 -ാം തിയ്യതിക്കകം സമർപ്പിക്കേണ്ടതാണ്. അധ്യാപക നിയമനം താനൂര്‍ ദേവധാര്‍ ഗവ. എച്ച്.എസ്.എസില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ വിവിധ വിഷയങ്ങളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ താല്‍ക്കാലിക അധ്യാപകരെ നിയമിക്കുന്നു. ഇംഗ്ലീഷ്, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, കമ്പ്യൂട്ടര്‍ സയന്‍സ്, ബോട്ടണി, സുവോളജി, കോമേഴ്‌സ് എന്നീ വിഷയങ്ങളുടെ അഭിമുഖം മെയ് 15ന് രാവിലെ ഒമ്പത് മുതലും മലയാളം, ഹിന്ദി, അറബിക്, ഹിസ്റ്ററി, സോഷ്യോളജി, എക്കണോമിക്സ്, പൊളിറ്റിക്കല്‍ സയന്‍സ് എന്നിവയുടേത് അന്നേ ദിവസം ഉച്ചക്കുശേഷം...
Malappuram

നിപ: 40 പേര്‍ കൂടി സമ്പര്‍ക്കപ്പട്ടികയില്‍, ആകെ 152 പേര്‍, 881 വീടുകള്‍ ആരോഗ്യ പ്രവര്‍ത്തകര്‍ സന്ദര്‍ശിച്ചു

മലപ്പുറം : ജില്ലയില്‍ നിപ ബാധിച്ച രോഗിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട 2 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇതോടെ 49 പേരുടെ പരിശോധനാ ഫലം നെഗറ്റീവായി. ഇന്ന് 40 പേരെയാണ് സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. ഇതോടെ ആകെ 152 പേരാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളത്. 62 പേര്‍ ഹൈ റിസ്‌കിലും 90 പേര്‍ ലോ റിസ്‌കിലുമാണുള്ളത്. മലപ്പുറം 108, പാലക്കാട് 36, കോഴിക്കോട് 3, എറണാകുളം, ഇടുക്കി, തിരുവനന്തപുരം, തൃശൂര്‍, ആലപ്പുഴ ഒന്ന് വീതം പേര്‍ എന്നിങ്ങനെയാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളത്. നിലവില്‍ ഒരാള്‍ക്കാണ് നിപ സ്ഥിരീകരിച്ചിട്ടുള്ളത്. എട്ടു പേര്‍ ചികിത്സയിലുണ്ട്. രണ്ടു പേര്‍ ഐസിയുവില്‍ ചികിത്സയിലുണ്ട്. നിപ ബാധിച്ച് ചികിത്സയിലുള്ള രോഗി ഗുരുതരാവസ്ഥയില്‍ തുടരുന്നു. ഹൈറിസ്‌ക് പട്ടികയിലുള്ള 13 പേര്‍ക്ക് പ്രൊഫൈലാക്സിസ് ചികിത്സ നല്‍കി വരുന്നു. ഫീവര്‍ സര്‍വൈലന്...
Crime, Kerala

നന്തന്‍കോട് കൂട്ടക്കൊല ; പ്രതി കേദല്‍ ജിന്‍സണ്‍ രാജ കുറ്റക്കാരനെന്ന് കോടതി ശിക്ഷാവിധിയില്‍ വാദം നാളെ

തിരുവനന്തപുരം: നന്തന്‍കോട് കൂട്ടക്കൊലപാതകക്കേസില്‍ പ്രതി കേദല്‍ ജിന്‍സണ്‍ രാജ കുറ്റക്കാരനെന്ന് കോടതി. ശിക്ഷാവിധിയില്‍ വാദം നാളെ നടത്തുമെന്നും തിരുവനന്തപുരം ആറാം അഡീഷണല്‍ സെഷന്‍സ് കോടതി അറിയിച്ചു. 2017 ഏപ്രില്‍ അഞ്ചിനാണ് അച്ഛന്‍ പ്രൊഫ. രാജ തങ്കം, അമ്മ ഡോ. ജീന്‍പത്മം, സഹോദരി കരോളിന്‍, ബന്ധുവായ ലളിത എന്നിവരെ കേദല്‍ കൊലപ്പെടുത്തിയത്. ഏപ്രില്‍ എട്ടിനാണ് കേരളക്കര ക്രൂര കൊലപാതകം അറിയുന്നത്. കൊലപാതകം, തെളിവ് നശിപ്പക്കല്‍, ആയുധമുപയോഗിച്ച് പരിക്കേല്‍പ്പിക്കുക എന്നീ കുറ്റങ്ങളാണ് പ്രതിക്ക് നേല്‍ ചുമത്തിയിരിക്കുന്നത്. കേദലിനെതിരെ ചുമത്തിയിരിക്കുന്ന എല്ലാ കുറ്റങ്ങളും തെളിഞ്ഞതായി കോടതി വ്യക്തമാക്കി. എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കേസില്‍ വിധി വരാനൊരുങ്ങുന്നത്. കുടുംബാംഗങ്ങളോടുള്ള പക കൊണ്ടാണ് കൊലപാതകം എന്ന് പ്രതി വെളിപ്പെടുത്തിയിരുന്നു. 2017 ഏപ്രില്‍ 5 നാണ് ആദ്യത്തെ 3 കൊലപാതകങ്ങളും നടത്തുന്നത്. രണ്...
Sports

ഇന്ത്യന്‍ ക്രിക്കറ്റിലെ ഒരു യുഗം കൂടി അവസാനിക്കുന്നു ; രോഹിതിന് പിന്നാലെ വിരമിക്കല്‍ പ്രഖ്യാപിച്ച് കിംഗ് കൊഹ്ലി

ദില്ലി : ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ഇന്ത്യന്‍ താരം വിരാട് കോലി. ഇതോടെ ഇന്ത്യന്‍ ക്രിക്കറ്റിലെ ഒരു യുഗം കൂടി അവസാനിക്കുകയാണ്. ഒരു പതിറ്റാണ്ടിലധികമായി ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ നെടുന്തൂണായ സൂപ്പര്‍താരം ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് ടെസ്റ്റില്‍ നിന്ന് വിരമിക്കുന്ന കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. കഴിഞ്ഞ ട്വന്റി20 ലോകകപ്പ് നേട്ടത്തോടെ ട്വന്റി20 ക്രിക്കറ്റിനോടും വിടപറഞ്ഞ 37കാരനായ വിരാട് കോലിയെ ഇനി രാജ്യാന്തര ക്രിക്കറ്റില്‍ കാണാനാകുക ഏകദിന ക്രിക്കറ്റില്‍ മാത്രം. രണ്ടാഴ്ച മുമ്പാണ് കോലി ടെസ്റ്റില്‍ നിന്ന് വിരമിക്കാനുള്ള സന്നദ്ധത ബിസിസിഐയെ അറിയിച്ചത്. ഇംഗ്ലണ്ട് പരമ്പരയിലെങ്കിലും കളിക്കണമെന്ന് ബിസിസിഐ അഭ്യര്‍ത്ഥിച്ചെങ്കിലും വിരാട് കോലി ഇതിന് മറുപടി നല്‍കിയിരുന്നില്ല. ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയ്ക്കു പിന്നാലെ കോലി കൂടി വിരമിക്കല്‍ പ്രഖ്യാപിച്ചതോടെ, ...
Malappuram

റോഡ് നിര്‍മ്മാണത്തിന് പാറ പൊട്ടിച്ചു ; നിര്‍ധനയായ വയോധികക്ക് നാട്ടുകാര്‍ നിര്‍മിച്ചുകൊടുത്ത വീടിനു വിള്ളല്‍

മലപ്പുറം : ദേശീയ പാത നിര്‍മ്മാണത്തിനായി പാറപൊട്ടിച്ചതോടെ വയോധികയുടെ വീടിന് വിള്ളല്‍ വീണു. കുറ്റിപ്പുറത്ത് ബംഗ്ലാകുന്നു സ്വദേശിനി ആമിനയുടെ വീടിനാണ് കേടുപാടുകള്‍ സംഭവിച്ചത് .നിര്‍ധനയായ ആമിനക്ക് നാട്ടുകാര്‍ നിര്മിച്ചുനല്‍കിയ വീടാണ് തകര്‍ന്നത് .സംഭവത്തില്‍ നഷ്ടപരിഹാരത്തുക ആവിശ്യപ്പെട്ട് ആമിന മലപ്പുറം കലക്ടര്‍ക്ക് കുടുംബം പരാതി നല്‍കി. വീടിന് സമീപത്തിലൂടെയാണ് ദേശീയപാത 66 ആറുവരിപ്പാത കടന്നുപോകുന്നത് . ദേശീയപാതയുടെ പ്രധാന റോഡിനും സര്‍വീസ് റോഡിനുമായി പാറ പൊട്ടിച്ചതോടെയാണ് ആമിനയുടെ വീടിന് വിള്ളല്‍ വന്നത്....
Kerala

പൊറോട്ട കൊടുക്കാത്തതിന് ഹോട്ടല്‍ ഉടമയുടെ തല അടിച്ചു പൊട്ടിച്ച് യുവാക്കള്‍

കൊല്ലം : പൊറോട്ട കൊടുക്കാത്തതിന്റെ പേരില്‍ യുവാക്കള്‍ ഹോട്ടല്‍ ഉടമയുടെ തല അടിച്ചു പൊട്ടിച്ചതായി പരാതി. കിളികൊല്ലൂര്‍ മങ്ങാട് സംഘം മുക്കില്‍ പ്രവര്‍ത്തിക്കുന്ന സെന്റ് ആന്റണീസ് ഹോട്ടലില്‍ ഇന്നലെ രാത്രിയാണ് സംഭവം. ഹോട്ടലിന്റെ ഉടമ അമല്‍ കുമാറിനെയാണ് രണ്ടംഗ സംഘം ആക്രമിച്ചത്. ഇന്നലെ രാത്രി കട അടയ്ക്കാനൊരുങ്ങുമ്പോള്‍ ബൈക്കിലെത്തിയ യുവാക്കള്‍ പൊറോട്ട ആവശ്യപ്പെട്ടു. പണം ഇല്ലെന്നും പിന്നീട് നല്‍കാമെന്നും പറഞ്ഞു. എല്ലാം തീര്‍ന്നുവെന്ന് പറഞ്ഞതോടെ തര്‍ക്കമുണ്ടായി. പിന്നാലെ ഇരുവരും മടങ്ങിപ്പോയി. സംഘത്തിലുണ്ടായിരുന്ന ഒരാളും മറ്റൊരു യുവാവും അല്‍പസമയത്തിനകം മടങ്ങിയെത്തി ആക്രമിച്ചെന്നാണ് ഹോട്ടല്‍ ഉടമയുടെ പരാതി. അക്രമികളില്‍ ഒരാളെ അറിയാമെന്നും സ്ഥിരം പ്രശ്നക്കാരാണെന്നും അമല്‍ കുമാര്‍ പറയുന്നു. അക്രമത്തിനിടയില്‍ പോലീസ് ജീപ്പ് വരുന്നത് കണ്ട് പ്രതികള്‍ ബൈക്ക് ഉപേക്ഷിച്ച് രക്ഷപ്പെട്ടു. സംഭവത്തില്‍ കിളികൊല...
Kerala

ഓപ്പറേഷന്‍ സിന്ദൂറിനെ വിമര്‍ശിച്ച് പോസ്റ്റിട്ട മലയാളി സ്വതന്ത്ര മാധ്യമപ്രവര്‍ത്തകന്റെ വീട്ടില്‍ റെയ്ഡ് ; പെന്‍ഡ്രൈവുകളും ഫോണുകളും പുസ്തകങ്ങളും പിടിച്ചെടുത്തു

കൊച്ചി: ഓപ്പറേഷന്‍ സിന്ദൂറിനെ വിമര്‍ശിച്ച് പോസ്റ്റിട്ട മലയാളി സ്വതന്ത്ര മാധ്യമപ്രവര്‍ത്തകന്‍ റിജാസിന്റെ കൊച്ചിയിലെ വീട്ടില്‍ മഹാരാഷ്ട്ര പൊലീസ് റെയ്ഡ്. വീട്ടില്‍ നിന്നും പെന്‍ഡ്രൈവുകളും ഫോണുകളും പുസ്തകങ്ങളും മഹാരാഷ്ട്ര എ ടി എസ് പിടിച്ചെടുത്തു. റിജാസിനെതിരെയുള്ള കൊച്ചിയിലെ കേസിന്റെ വിശദാംശങ്ങളും മഹാരാഷ്ട്ര പോലീസ് ശേഖരിച്ചു. ഡെമോക്രാറ്റിക് സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ പ്രവര്‍ത്തകനായ റിജാസ് എം ഷീബ സൈദീഖിനെ നാഗ്പുര്‍ പൊലീസ് മെയ് 10-ന് അറസ്റ്റ് ചെയ്തിരുന്നു. കോടതിയില്‍ ഹാജരാക്കിയ റിജാസിനെ മെയ് 13 വരെ റിമാന്‍ഡ് ചെയ്തിട്ടുണ്ട്. കൊച്ചിയില്‍ നടന്ന കശ്മീരി ആകുന്നത് കുറ്റകരമല്ല എന്ന പരിപാടിയില്‍ പങ്കെടുത്തതിന് ജാസിന് എതിരെ ഏതാനും ദിവസം മുന്‍പ് കേസ് എടുത്തിരുന്നു. ഇതിന്റെ വിശദാംശങ്ങളാണ് പൊലീസ് ശേഖരിച്ചത്. ഇന്ത്യന്‍ സൈന്യത്തിനെതിരെ മുദ്രാവാക്യം പോസ്റ്റ് ചെയ്തതിന് കലാപാഹ്വാനം അടക്കമുള്ള വകുപ്പുകള്‍ ...
Kerala

പ്രണയം നടിച്ച് പെണ്‍കുട്ടിയെ തട്ടികൊണ്ടു പോയി വിറ്റ കേസ് ; കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ട പ്രതി പിടിയില്‍

കോഴിക്കോട് : പ്രണയം നടിച്ച് പെണ്‍കുട്ടിയെ തട്ടികൊണ്ടു പോയി വിറ്റ കേസില്‍ കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ട പ്രതി പിടിയില്‍. അസം സ്വദേശി നസീദുല്‍ ശൈഖിന്‍ ആണ് ഭവാനിപുരയില്‍ നിന്ന് നല്ലളം പൊലീസിന്റെ പിടിയിലായത്. 2023 ഒക്ടോബറിലായിരുന്നു കേസിനാസ്പദാമായ സംഭവം. കോഴിക്കോട് കുടംബത്തിനൊപ്പം താമസിച്ചു വന്നിരുന്ന പെണ്‍കുട്ടിയുടെ വീടിന് സമീപത്തായിരുന്നു പ്രതിയായ നസീദുല്‍ ശൈഖ് താമസിച്ചിരുന്നത്. പെണ്‍കുട്ടിയുമായി പ്രതി അടുപ്പം സ്ഥാപിക്കുകയും പ്രണയം നടിച്ച് തട്ടികൊണ്ടുപോയ ശേഷം ഹരിയാന സ്വദേശിക്ക് 25,000 രൂപയ്ക്ക് വില്‍ക്കുകയായിരുന്നു. പെണ്‍കുട്ടിയെ കാണാനില്ലെന്ന രക്ഷിതാക്കളുടെ പരാതിയെ തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതി പിടിയിലാകുന്നത്. എന്നാല്‍ കേരളത്തിലേക്ക് കൊണ്ടുവരുന്ന വഴിയില്‍ ഇയാള്‍ പൊലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടു. തുടര്‍ന്ന് ഭവാനിപുരയില്‍ നിന്നാണ് പ്രതി നല്ലള...
Other

ഹജ്ജ് – 2025: വെയ്റ്റിംഗ് ലിസ്റ്റ് ക്രമനമ്പർ 3756 വരെയുള്ളവർ തിരഞ്ഞെടുക്കപ്പെട്ടു

മലപ്പുറം : 2025 വർഷത്തെ പരിശുദ്ധ ഹജ്ജ് കർമ്മത്തിന് കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന അപേക്ഷിച്ച് നറുക്കെടുപ്പിലൂടെ വെയ്റ്റിംഗ് ലിസ്റ്റ്റ്റിൽ ഉൾപ്പെട്ട, അണ്ടർടേക്കിംഗ് സമർപ്പിച്ചവരിൽ വെയ്റ്റിംഗ് ലിസ്റ്റ് ക്രമ നമ്പർ 3756 വരെയുള്ള അപേക്ഷകർക്ക് കൂടി ഹജ്ജിന് അവസരം ലഭിച്ചു.പുതുതായി വെയ്റ്റിംഗ് ലിസ്റ്റിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടവർ മെയ് 13നകം മൊത്തം തുക അടവാക്കണം. തീർത്ഥാടകർ അവരുടെ കവർ നമ്പർ ഉപയോഗിച്ച് ഹജ്ജ് കമ്മിറ്റിയുടെ വെബ്സൈറ്റ് പരിശോധിച്ചാൽ അടക്കേണ്ട തുക സംബന്ധിച്ച വിവരങ്ങൾ ലഭിക്കുതാണ്. ഓരോ കവർ നമ്പറിനും പ്രത്യേകം ലഭിക്കുന്ന ബാങ്ക് റഫറൻസ് നമ്പർ രേഖപ്പെടുത്തിയ പേ-ഇൻ സ്ലിപ്പ് ഉപയോഗിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അല്ലെങ്കിൽ യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ എന്നിവയുടെ ഏതെങ്കിലും ബ്രാഞ്ചിലോ, ഓൺലൈൻ ആയോ പണമടക്കാവുന്നതാണ്.പുതുതായി തെരഞ്ഞെടുക്കപ്പെട്ടവർ ഹജ്ജ് അപേക്ഷാ ഫോമും അനുബന്ധ രേഖകളും (അപേക്ഷയിൽ അപ...
Obituary

പണ്ഡിതനും പട്ടിക്കാട് ജാമിഅ നൂരിയ്യ സെക്രട്ടറിയുമായ ഇബ്രാഹിം ഫൈസി അന്തരിച്ചു

തിരൂർക്കാട്: പ്രമുഖ പണ്ഡിതനും പട്ടിക്കാട് ജാമിയ നൂരിയ അറബിക് കോളജ് സെക്രട്ടറിയുമായ തിരൂർക്കാട് കുന്നത്ത് ഇബാഹിം ഫൈസി ( 68) അന്തരിച്ചു. കബറടക്കം ഇന്ന് ( തിങ്കൾ) 12ന് തിരൂർക്കാട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ. സമസ്ത ജനറൽ സെക്രട്ടറി പ്രൊഫസർ കെ. ആലിക്കുട്ടി മുസല്യാരുടെയും ഹാജി കെ. മമ്മദ് ഫൈസിയുടെയും സഹോദരനാണ്. മദ്രസ മാനേജ്മെന്റ് ജില്ലാ ട്രഷറർ, എസ് വൈ എസ് ഉസ്‌വ ജില്ലാ ട്രഷറർ, തിരൂർക്കാട് അൻവാറുൽ ഇസ്ലാം വൈസ് പ്രസിഡന്റ്, തിരൂർക്കാട് റൈഞ്ച് മാനേജ്മെന്റ് അസോസിയേഷൻ പ്രസിഡന്റ്, തിരൂർക്കാട് മഹല്ല് വൈസ് പ്രസിഡന്റ്, തിരൂർക്കാട് അൻവാർ സ്കൂൾ മാനേജർ, സമസ്ത പ്രവാസി സെൽ ജില്ലാ സെക്രട്ടറി എന്നി സ്ഥാനങ്ങൾ വഹിച്ചുവരുന്നു. പിതാവ്: പരേതനായ മൂസഹാജി. മാതാവ് ഇയ്യാത്തുട്ടി ഹജ്ജുമ്മ. ഭാര്യ: ഹഫ്സത്ത് . മക്കൾ: മൂസ, അബ്ദുൽ ബാസിത്ത് ഫൈസി, ഫജ്ല സുമയ്യ , സനിയ്യ, ഫാത്തിമ നജിയ ,മറിയം ജല്ലിയ്യ ,മുഹമ്മദ് ബാസിം, സ്വഫമരുമക്കൾ: ആയിശ ...
Accident

കോണിയിൽ കയറുന്നതിനിടെ താഴെവീണ് വിദ്യാർഥി മരിച്ചു

തിരൂരങ്ങാടി: വീട്ടുമുറ്റത്തെ തെങ്ങിൽ ചാരിവെച്ച കോണിയിൽ കയരുന്നതിനിടെ താഴെവീണ് ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു. എ ആർ നഗർ കുന്നുംപുറം ചെപ്യാലം മണക്കടവൻ അൻവർ ഹുസൈന്റെ മകൻ മുഹമ്മദ് വാഫി (13)ആണ് മരിച്ചത്. ശനിയാഴ്ച വൈകുന്നേരം 5 നാണ് സംഭവം. പരിക്കേറ്റു കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു.ഞായറാഴ്ച ഉച്ചയോടെ മരണപ്പെട്ടു.കബറടക്കം നാളെ ചെപ്യാലം ജുമാമസ്ജിദിൽ.പേങ്ങാട്ട് കുണ്ട് എം ഐ എസ് എം യു പി സ്കൂൾ ഏഴാം ക്ലാസ് വിദ്യാർഥിയാണ്.മാതാവ്: റഷീദസഹോദരങ്ങൾ: ഫാദി മുഹമ്മദ്‌, ബിഷറുൽ ഹാഫി, ആയിഷ ഫിദ, ഫിൽസ. ...
Kerala

വടകരയിൽ കാറും ട്രാവലർ വാനും കൂട്ടിയിടിച്ച് നാല് മരണം

കോഴിക്കോട്: വടകരയിൽ കാറും ട്രാവലർ വാനും കൂട്ടിയിടിച്ച് 4 മരണം. വടകര ദേശീയപാതയിൽ മൂരാട് പാലത്തിനു സമീപം ആണ് അപകടം നടന്നത്. മാഹി പുന്നോൽ പ്രഭാകരന്റെ ഭാര്യ റോജ, പുന്നോൽ രവീന്ദ്രന്റെ ഭാര്യ ജയവല്ലി, മാഹി സ്വദേശി ഹിഗിൻലാൽ ,അഴിയൂർ പാറമ്മൽ രഞ്ജി എന്നിവരാണ് മൂരാട് ദേശീയ പാത അപകടത്തിൽ മരണപ്പെട്ടത്. ഒരാളുടെ നില അതീവ ഗരുതരമായി തുടരുകയാണ്. ട്രാവലറിൽ സഞ്ചരിച്ച 8 പേർ വടകരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. വടകര രജിസ്ട്രേഷനുള്ള കാറാണ് അപകടത്തിൽപ്പെട്ടത്. കണ്ണൂർ ഭാഗത്തേക്ക് പോവുകയായിരുന്ന കാറും കർണാടക രജിസ്ട്രേഷൻ ട്രാവലർ വാനുമാണ് കൂട്ടിയിടിച്ചത്....
Other

വിവാഹ പിറ്റേന്ന് ഭർത്താവിനൊപ്പം വിരുന്നിന് വന്ന നവവധു കാമുകനൊപ്പം ഒളിച്ചോടി

പരപ്പനങ്ങാടി : വിവാഹ പിറ്റേന്ന് സ്വന്തം വീട്ടിൽ വിരുന്നിനെത്തിയ ഇരുപത്തിനാലുകാരിയായ യുവതി കാമുകനോടൊപ്പം പോയി. പരപ്പനങ്ങാടി ഉള്ളണത്താണ് സംഭവം. വ്യാഴാഴ്ച യായിരുന്നു വിവാഹം. വെള്ളിയാഴ്ച ഉള്ളണത്തെ വീട്ടിലേക്ക് ഭർത്താവിനോടൊപ്പം വിരുന്നെത്തിയിരുന്നു. ഉച്ചക്ക് ശേഷം ഭർതൃഗൃഹത്തിലേക്ക് തിരിച്ചു പോകുന്നതിനിടെ പുത്തരിക്കലിൽ വെച്ച് ഒരാളെ കാണാനുണ്ടെന്ന് പറഞ്ഞ് ഭർത്താവിനോട് കാർ നിർത്താൻ ആവശ്യപ്പെട്ടു. തുടർന്ന് കാത്തു നിന്ന കാമുകനോടപ്പം ഒളിച്ചോടുകയായിരുന്നു. തിരൂരങ്ങാടി ടുഡേ. ഇതോടെ ബന്ധുക്കൾ പരപ്പനങ്ങാടി പോലീസിൽ പരാതി നൽകി. കാമുകൻ്റെ താനൂരിലെ വീട്ടിൽ നിന്നും യുവതിയെ പോലീസ് കണ്ടെത്തി. കസ്റ്റഡിയിലെടുത്ത് കോടതിയിൽ ഹാജരാക്കി. കാമുകനോടപ്പം പോകണമെന്ന ആഗ്രഹമാണ് യുവതി കോടതിയിൽ വ്യക്തമാക്കിയത്. കോടതി ഇതംഗീകരിച്ച് യുവതിയെ കാമുകനോടൊപ്പം വിട്ടു....
Local news

എ ആർ നഗർ ആരോഗ്യ കേന്ദ്രത്തിൽ സ്ഥാപിച്ച കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു

എ ആർ നഗർ : അബ്ദുറഹ്മാൻ നഗർ ആരോഗ്യ കേന്ദ്രത്തിൽ കെ.എം.സി.സി കെ. പി. എം കക്കാടംപുറം സ്ഥാപിച്ച മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ മൂസ സ്മാരക കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനം അബ്ദു റഹ്മാൻ നഗർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അബ്ദുൽ റഷിദ് കൊണ്ടണത്ത് നിർവ്വഹിച്ചു. കെ.സി ഹംസ അദ്ധ്യക്ഷത വഹിച്ചു, പഞ്ചായത്ത് മുസ് ലിം ലീഗ് ഭാരവാഹികളായ സി.കെ മുഹമ്മദ് ഹാജി, ഇബ്രാഹിം കുട്ടി കുരിക്കൾ, കാരടൻ യുസുഫ് ഹാജി, പഞ്ചായത്ത് മുസ് ലിം യുത്ത് ലീഗ് ഭാരവാഹികളായ കെ.കെ സക്കരിയ , കെ. കെ മുജീബ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈലജ പുനത്തിൽ .മെമ്പർ മായ പി.കെ ഫിർദൗസ്, കെ.സി ആച്ചുമ്മ കുട്ടി, കെ.എം പ്രദീപ് കുമാർ, സി.കെ ജാബിർ, അരികാടൻ ഷംസുദ്ധീൻ, പഞ്ചായത്ത് യുഡിഎഫ് ചെയർമാൻ കാടേങ്ങൽ അസീസ് ഹാജി, പെയിൻ പാലൻ്റീവ് ഭാരവാഹികളായ കെ.കെ മെയ്തീൻ കുട്ടി, എ.പി ബാവ, ചെമ്പൻ ഹൈദർ ,പി.ഇ ഹബീബ് ടി.കെ റഷിദ് അലി, ഹോസ്പിറ്റൽ അംഗങ്ങളായ ഡോക്...
error: Content is protected !!