അവധിക്കാലത്തിന് വിട : സ്‌കൂളുകളിലേക്ക് വിദ്യാര്‍ത്ഥികള്‍
തിരുവനന്തപുരം: അവധിക്കാലം അവസാനിച്ച് ഇന്ന് സംസ്ഥാനത്തെ സ്‌കൂളുകള്‍ തുറക്കുകയാണ്. മൂന്നു ലക്ഷത്തോളം കുരുന്നുകള്‍ ഇന്ന് ഒന്നാം ക്ലാസിലേക്കെത്തും. എയ്ഡഡ്, അണ്‍ എയ്ഡഡ് മേഖലകളിലായി 12,948 സ്‌കൂളുകളില്‍ ഒന്നു മുതല്‍ 10 വരെ ക്ലാസുകളിലായി 36 ലക്ഷത്തോളം വിദ്യാര്‍ഥികള്‍ പുതിയ അധ്യയന വര്‍ഷത്തിലേക്കു കടക്കുന്നു.
പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ആലപ്പുഴയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. കലവൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ 10 മണിക്കാണ് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യുക. ഒമ്പത് മണി മുതല്‍ പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി കുട്ടികളെ സ്വാഗതം ചെയ്യും. ചടങ്ങിന്റെ ലൈവ് വിഡിയോ എല്ലാ സ്‌കൂളുകളിലും പ്രദര്‍ശിപ്പിക്കും. തുടര്‍ന്നാകും സ്‌കൂള്‍തല പ്രവേശനോത്സവം. മന്ത്രിമാരും കലക്ടര്‍മാരും ജില്ലാതല പ്രവേശനോത്സവങ്ങള്‍ ഉദ്ഘാടനം ചെയ്യും.
മൂല്യാധിഷ്ഠിത പഠനവും, ഹൈസ്‌കൂളില്‍ പുതിയ ക...

