ശിശുദിന വാരാഘോഷം: ലോഗിന്‍ ഏകദിന ശില്പശാല സംഘടിപ്പിച്ചു
തവനൂര്‍ : വനിതാ ശിശു വികസന വകുപ്പ് ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന് കീഴില്‍ സംഘടിപ്പിക്കുന്ന ബാലാവകാശ വാരാഘോഷത്തോടനുബന്ധിച്ച് ലോഗിന്‍ എന്ന പേരില്‍ ഏകദിന ശില്പശാല സംഘടിപ്പിച്ചു. പ്രത്യേക ശ്രദ്ധയും സംരക്ഷണവും ആവശ്യമുള്ള വിഭാഗക്കാര്‍ക്ക് ഏതൊക്കെ രീതിയില്‍ സംരക്ഷണം നല്‍കുന്നുന്നുവെന്നും അതിന്റെ പ്രവര്‍ത്തന രീതിയും നേരിട്ട് മനസ്സിലാക്കുന്നതിനാണ് ശില്പശാല സംഘടിപ്പിച്ചത്.
ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി, ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ്, ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്, ചില്‍ഡ്രന്‍സ് ഹോം, ബാലസംരക്ഷണ സ്ഥാപനങ്ങള്‍, റെസ്‌ക്യൂ ഹോം, മഹിളാ മന്ദിരം, പ്രതീക്ഷ ഭവന്‍, വൃദ്ധസദനം തുടങ്ങി വിവിധ സ്ഥാപനങ്ങളിലെയും വകുപ്പുകളിലെയും ഉദ്യോഗസ്ഥരെ നേരിട്ട് കണ്ട് സംവദിക്കുന്നതിന് ശില്പശാലയില്‍ അവസരമൊരുക്കി. ഗെയിമിങ് ആക്ടിവിറ്റികള്‍, ട്രഷര്‍ ഹണ്ട്, കള്‍ച്ചറല്‍ പ്രോഗ്രാം തുടങ്ങി വ്യത്യസ്തമായ നിപരിപാടികളാണ് സംഘടിപ്പിച്ചത്. അധ്യാപ...

