Tuesday, June 23

Blog

തിരൂരങ്ങാടി പനമ്പുഴ റോഡിൽ ബൈക്ക് അപകടം, യുവാവ് മരിച്ചു
Accident

തിരൂരങ്ങാടി പനമ്പുഴ റോഡിൽ ബൈക്ക് അപകടം, യുവാവ് മരിച്ചു

തിരൂരങ്ങാടി : പനമ്പുഴ റോഡിൽ ബൈക്ക് അപകടത്തിൽ പെട്ട് ഒരാൾ മരിച്ചു, 2 പേർക്ക് പേർക്ക് പരിക്കേറ്റു. വേങ്ങര കൂരിയാട് മാടംചിന സ്വദേശി പള്ളിയാളി റഷീദിന്റെ മകൻ മുഹമ്മദ് സവാദ് (19 ആണ് മരിച്ചത്. നബീൽ (18), ആഷിഖ് (18) എന്നിവർക്ക് പരിക്കേറ്റു. വ്യാഴാഴ്ച രാത്രിയാണ് അപകടം. തിരൂരങ്ങാടി കൊളപ്പുറം റോഡിൽ വളവിൽ പഴയ ടോൾ ബൂത്തിന് സമീപത്തു വെച്ചാണ് അപകടം. ബൈക്കും എതിരെ വന്ന കാറും തമ്മിൽ ഇടിച്ചാണ് അപകടം. പരിക്കേറ്റവരെ ഉടനെ എം കെ എച്ച് ആശുപത്രിയിൽ എത്തിച്ചു. തുടർ ചികിത്സക്കായി കോട്ടക്കൽ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും സവാദ് മരണപെട്ടു. മറ്റുള്ളവർ ചികിത്സയിലാണ്....
Malappuram

മാലിന്യമുക്തം നവകേരളം: ക്വസ് മത്സരം സംഘടിപ്പിച്ചു

മലപ്പുറം : മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി മലപ്പുറം ബ്ലോക്ക്തല ക്വിസ് മത്സരം സംഘടിപ്പിച്ചു. എ.ഡി.എം എന്‍. എം. മെഹ്‌റലി ഉദ്ഘാടനം ചെയ്തു. ഒക്ടോബര്‍ രണ്ട് മുതല്‍ 2025 മാര്‍ച്ച് 31 വരെ നടക്കുന്ന മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിനിലൂടെ സമ്പൂര്‍ണ്ണ ശുചിത്വം എന്ന ലക്ഷ്യം കൈവരിക്കുന്നതിന് മുഴുവന്‍ ജനവിഭാഗങ്ങളും കൂട്ടായി പരിശ്രമിക്കണമെന്നും സ്‌കൂള്‍ തലത്തിലുള്ള ക്യാമ്പയിന്‍ പ്രവര്‍ത്തനം സജീവമാക്കണമെന്നും എ.ഡി.എം പറഞ്ഞു. ബ്ലോക്ക് ഡവലപ്പ്‌മെന്റ് ഓഫീസര്‍ കെ.എം. സുജാത ക്വിസ് മത്സരം നയിച്ചു. മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. അബ്ദുറഹിമാന്‍ കാരാട്ട് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പരിധിയിലെ വിദ്യാലയങ്ങളില്‍ നിന്ന് 40 വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത ക്വിസ് മത്സരത്തില്‍ റിയ ഫാത്തിമ (എം.ഐ.സി.ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍, അത്താണിക്കല്‍) ഒന്നാം സ്ഥാനവും, കെ.എസ് ശ്രദ്ധ (പി.എച്ച്.എസ്...
Malappuram

ലോക മാനസികാരോഗ്യദിനം: ജില്ലാതല ഉദ്ഘാടനം നടത്തി

ലോക മാനസികാരോഗ്യ ദിനാചരണത്തിന്റെ ജില്ലാ തല ഉദ്ഘാടനം പൂക്കോട്ടൂര്‍ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കാരാട്ട് അബ്ദുറഹ്‌മാന്‍ നിര്‍വ്വഹിച്ചു. പൂക്കോട്ടൂര്‍ ജി.എല്‍.പി സ്‌കൂള്‍ പരിസരത്ത് നിന്ന് ആരംഭിച്ച ആരോഗ്യ സന്ദേശ റാലിയുടെ ഔപചാരിക ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ഇസ്മായില്‍ മാസ്റ്ററിന് പതാക കൈമാറി. ആരോഗ്യസന്ദേശ റാലിയില്‍ ആരോഗ്യ വകുപ്പ് ജീവനക്കാര്‍, ആശാവര്‍ക്കര്‍മാര്‍, അംഗന വാടി ടീച്ചര്‍മാര്‍ ഉള്‍പ്പെടെ മൂന്നൂറ്റി അമ്പത് പേര്‍ പങ്കെടുത്തു. ഡി.എം.ഒ ഡോ. ആര്‍ രേണുക ദിനാചരണ പ്രഭാഷണം നടത്തി. ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തില്‍ ചേര്‍ന്ന ആരോഗ്യ സെമിനാര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കാരാട്ട് അബ്ദുറഹ്‌മാന്‍ നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ ഇസ്മായില്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ...
Kerala

വയനാട് ദുരന്തം : പുനരധിവാസത്തിന് കേന്ദ്രത്തോട് എന്തെങ്കിലും ചെയ്യൂ എന്ന് ഹൈക്കോടതി ; മാധ്യമങ്ങള്‍ കുറച്ചു കൂടി ഉത്തരവാദിത്തം കാണിക്കണം എന്നും കോടതി

കൊച്ചി : വയനാട് ദുരന്തത്തില്‍ ചൂരല്‍മലയെ വീണ്ടെടുക്കാന്‍ എന്തെങ്കിലും ചെയ്യൂവെന്ന് കേന്ദ്ര സര്‍ക്കാരിനോട് ഹൈക്കോടതി. വിശദീകരണത്തിന് കേന്ദ്രസര്‍ക്കാര്‍ കൂടുതല്‍ സമയം തേടിയപ്പോഴാണ് ഡിവിഷന്‍ ബെഞ്ചിന്റെ പരാമര്‍ശം. തങ്ങളെക്കൊണ്ടുമാത്രം വയനാട് പുനരധിവാസം പൂര്‍ത്താക്കാനാകില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ സഹായം അടിയന്തരമായി ഉറപ്പാക്കണമെന്നും സംസ്ഥാന സര്‍ക്കാര്‍ നേരത്തെ ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. കേസ് അടുത്ത വെളളിയാഴ്ച പരിഗണിക്കുമ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ സഹായം സംബന്ധിച്ച് കൃത്യമായ സത്യവാങ്മൂലം നല്‍കണമെന്ന് നിര്‍ദേശിച്ചു. അതേസമയം വയനാട് പുനരധിവാസവുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ തെറ്റായ വാര്‍ത്തകള്‍ നല്‍കിയെന്നും കോടതിയിടപെട്ട് നിയന്ത്രിക്കണമെന്നും സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടു. എന്നാല്‍ അഭിപ്രായപ്രകടനത്തിനുള്ള സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ടെന്നും മാധ്യമങ്ങള്‍ കുറച്ചുകൂടി ഉത്തരവാദിത്...
Kerala

സംസ്ഥാനത്ത് നാളെ പൊതു അവധി ; എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും അവധി ബാധകം

തിരുവനന്തപുരം: നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് നാളെ (ഒക്ടോബര്‍ 11) പൊതു അവധി പ്രഖ്യാപിച്ചു. നേരത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മാത്രമായിരുന്നു അവധി പ്രഖ്യാപിച്ചിരുന്നത്. നവരാത്രി പൂജ വയ്പ്പിന്റെ ഭാഗമായാണ് പൊതു അവധി. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും അവധി ബാധകമായിരിക്കും. നെഗോഷ്യബിള്‍ ഇന്‍സ്ട്രമെന്റ് ആക്ട് പ്രകാരമാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ബാങ്കുകള്‍ക്കും അവധി ബാധകമായിരിക്കും. ഇത്തവണ ഒക്ടോബര്‍ പത്താം തീയ്യതി വൈകുന്നേരമാണ് പൂജവെയ്പ്. സാധാരണ ദുര്‍ഗാഷ്ടമി ദിവസം സന്ധ്യയ്ക്കാണ് പൂജ വയ്ക്കുന്നതെങ്കിലും ഇത്തവണ രണ്ട് ദിവസങ്ങളിലായി സൂര്യോദയത്തിന് തൃതീയ വരുന്നതിനാല്‍ അഷ്ടമി സന്ധ്യയ്ക്ക് 10ന് വൈകുന്നേരമായിരിക്കും പൂജവയ്പ് നടക്കുക. 11, 12 തീയ്യതികളില്‍ ദുര്‍ഗാഷ്ടമി, മഹാനവമി പൂജകള്‍ക്ക് ശേഷം 13ന് രാവിലെ വിജയദശമി പൂജയ്ക്കും ശേഷമാണ് എടുക്കുന്നത്.ഈ സാഹചര്...
Kerala

തിരുവോണം ബമ്പര്‍ : 25 കോടി അടിച്ചത് കര്‍ണാടക സ്വദേശിക്ക്

സംസ്ഥാന സര്‍ക്കാറിന്റെ തിരുവോണം ബമ്പര്‍ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 25 കോടി രൂപ അടിച്ചത് കര്‍ണാടക സ്വദേശി അല്‍ത്താഫിന്. വയനാട് സുല്‍ത്താന്‍ബത്തേരിയിലെ കടയില്‍ നിന്ന് വിറ്റ TG 434222 എന്ന നമ്പര്‍ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. 42 കാരനായ അല്‍ത്താഫ് മെക്കാനിക്കാണ്. വയനാട്ടിലെ ബന്ധു വീട്ടിലെത്തിയപ്പോള്‍ എടുത്ത ടിക്കറ്റ് ആണ് സമ്മാനം നേടി കൊടുത്തത്. വാടക വീട്ടില്‍ കഴിയുന്ന അല്‍ത്താഫിന് സ്വന്തമായി ഒരു വീട് വെക്കണം എന്നതാണ് ആദ്യത്തെ ആഗ്രഹം. മകളുടെ വിവാഹം നടത്തണമെന്നും മകന് മെച്ചപ്പെട്ട ജോലി വേണമെന്നും അല്‍ത്താഫ് പറയുന്നു. 15 കൊല്ലമായി ടിക്കറ്റെടുക്കുന്നു എന്നും, ടിക്കറ്റ് എടുക്കാനായി കേരളത്തിലേക്ക് ടൂര്‍ വരാറുണ്ടെന്നും അല്‍ത്താഫ് പ്രതികരിച്ചു....
National

പ്രമുഖ വ്യവസായി ടാറ്റ ഗ്രൂപ്പ് മുന്‍ ചെയര്‍മാന്‍ രത്തന്‍ ടാറ്റ അന്തരിച്ചു ; ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാരം ഇന്ന്

ദില്ലി: പ്രമുഖ വ്യവസായി ടാറ്റ ഗ്രൂപ്പ് മുന്‍ ചെയര്‍മാന്‍ രത്തന്‍ ടാറ്റ അന്തരിച്ചു. 86 വയസായിരുന്നു. മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയിലായിരുന്നു അന്ത്യം. രത്തന്‍ ടാറ്റയുടെ സംസ്‌കാരം ഇന്ന്. ഔദ്യോഗിക ബഹുമതികളോടെയാണ് അദ്ദേഹത്തിന് വിട നല്‍കുക. മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ 4 ദിവസമായി അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു അദ്ദേഹം. 1991 മുതല്‍ 2012 വരെ ടാറ്റ ഗ്രൂപ്പ് ചെയര്‍മാന്‍ ആയിരുന്നു. രാജ്യം പത്മഭൂഷണും പത്മവിഭൂഷണും നല്‍കി ആദരിച്ച വ്യക്തിയായിരുന്നു രത്തന്‍ ടാറ്റ. രക്ത സമ്മര്‍ദ്ദം കുറഞ്ഞതിനെ തുടര്‍ന്ന് തിങ്കളാഴ്ചയാണ് രത്തന്‍ ടാറ്റയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുട!ര്‍ന്ന് അദ്ദേഹം വെന്റിലേറ്ററിലായിരുന്നു. ആരോഗ്യനില ഭേദമെന്ന് ടാറ്റാ ഗ്രൂപ്പ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നുവെങ്കിലും പിന്നീട് വീണ്ടും വഷളാവുകയായിരുന്നു...
Kerala

രക്ഷാപ്രവര്‍ത്തനം : മുഖ്യമന്ത്രിക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് കോടതി

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് ആക്രമിച്ചത് രക്ഷാപ്രവര്‍ത്തനമാണെന്ന നവ കേരള സദസിലെ വിവാദ പ്രസംഗവുമായി ബന്ധപ്പെട്ടാണ് അന്വേഷണം. എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റെ സ്വകാര്യ ഹര്‍ജിയിലാണ് കോടതി ഉത്തരവ്. രക്ഷാ പ്രവര്‍ത്തനം തുടരാമെന്നത് കുറ്റകൃത്യത്തിനുള്ള പ്രേരണയായെന്ന പരാതിയില്‍ എറണാകുളം സെന്‍ട്രല്‍ പൊലീസ് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്ന് കോടതി വ്യക്തമാക്കി....
Malappuram

അക്ഷയ സംരംഭകര്‍ക്ക് പരിശീലനം നല്‍കി

മലപ്പുറം : ജില്ലയിലെ അക്ഷയ സംരംഭകര്‍ക്ക് പാസ്‌പോര്‍ട്ട് സേവനങ്ങളുമായി ബന്ധപ്പെട്ട് പരിശീലനം നല്‍കി. കോഴിക്കോട് റീജ്യണല്‍ പാസ്‌പോര്‍ട്ട് ഓഫീസര്‍ അരുണ്‍ മോഹന്‍ കെ, അസിസ്റ്റന്റ് പാസ്സ്‌പോര്‍ട്ട് ഓഫീസര്‍ സേതു കുമാര്‍ എസ്, അസിസ്റ്റന്റ് സൂപ്രണ്ട് ജി.കെ സന്തോഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശീലനം. ജില്ലയില്‍ അക്ഷയ കേന്ദ്രങ്ങള്‍ വഴി മികച്ച രീതിയില്‍ പാസ്‌പോര്‍ട്ട് സേവനങ്ങള്‍ നല്കി വരുന്നതായി പാസ്‌പോര്‍ട്ട് ഓഫീസര്‍ അരുണ്‍ മോഹന്‍ പറഞ്ഞു. എ.ഐ ടെക്‌നോളജിയില്‍ അക്ഷയ കേന്ദ്രം വഴി പുതിയ കോഴ്‌സുകള്‍ നടത്തുന്നതുമായി ബന്ധപ്പെട്ട് ഉമ്മര്‍ അബ്ദുല്‍സലാമിന്റെ നേതൃത്വത്തിലുള്ള പരിശീലനവും ഇതൊടൊപ്പം നടന്നു. ഭൂമി തരംമാറ്റവുമായി ബന്ധപ്പെട്ട് അരുണ്‍ജിത്ത് സംരംഭകര്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്കി. ഐ.ടി മിഷന്‍ ജില്ലാ പ്രൊജക്ട് മാനേജര്‍ ഗോകുല്‍ പിജി അദ്ധ്യക്ഷത വഹിച്ചു. സാദിഖലി എ.പി നന്ദി രേഖപ്പെടുത്തി....
Other

പങ്കെടുത്ത ഇനങ്ങളിളെല്ലാം ഒന്നാം സ്ഥാനം നേടി നാടിന് അഭിമാനമായി അഫ്‌ന

നന്നമ്പ്ര: താനൂർ ഉപജില്ല സ്കൂൾ കായികമേളയിൽ പങ്കെടുത്ത ഇനങ്ങളിലെല്ലാം ഒന്നാം സ്ഥാനം അഫ്‌ന നാടിന്റെ അഭിമാനമായി. കൊടിഞ്ഞി ജി എം യു പി സ്കൂൾ ആറാം ക്ലാസ് വിദ്യാര്ഥിനിയാണ് ഈ മിടുക്കി.100 മീറ്റർ ഓട്ടം, 200 മീറ്റർ ഓട്ടം, 4 × 100 മീറ്റർ റിലേ, ലോങ് ജംപ് എന്നീ ഇനങ്ങളിലാണ് ഒന്നാം സ്ഥാനം നേടിയത്.കൊടിഞ്ഞി കുറൂൽ റോഡ് കിഴ് വീട്ടിൽ റഷീദ് - സുമയ്യ ദമ്പതികളുടെ മകളാണ്....
Malappuram

റേഷന്‍ മസ്റ്ററിങ് : ജില്ലയില്‍ ഇതുവരെ 79.16 ശതമാനം പൂര്‍ത്തിയായി

മലപ്പുറം ജില്ലയില്‍ ആകെയുള്ള 20,58,344 അംഗങ്ങളില്‍ 16,29,407 പേര്‍ ഇതിനകം മസ്റ്ററിങ് നടത്തിയതായും അവശേഷിക്കുന്ന 4,28,937 പേര്‍ എത്രയും വേഗത്തില്‍ മസ്റ്ററിങ് നടപടികള്‍ പൂര്‍ത്തീകരിക്കണമെന്നും ജില്ലാ സപ്ലൈ ഓഫീസര്‍ സി.എ.വിനോദ്കുമാര്‍ അറിയിച്ചു. അനുവദിച്ച സമയപരിധിക്കുള്ളില്‍ വേഗത്തില്‍ മസ്റ്ററിങ് പൂര്‍ത്തിയാക്കണമെന്നും റേഷന്‍ കാര്‍ഡും കാര്‍ഡിലെ പേരും നഷ്ടപ്പെടാനുള്ള സാഹചര്യം ഒഴിവാക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. ആധാര്‍ കാര്‍ഡും റേഷന്‍ കാര്‍ഡുമായി റേഷന്‍ കടകളില്‍ നേരിട്ടെത്തി റേഷന്‍ കടയില്‍ നിന്നും സൗജന്യമായി മസ്റ്ററിങ് ചെയ്യാവുന്നതാണ്...
Local news

വേങ്ങര ഉപജില്ല ശാസ്‌ത്രോത്സവം : ലോഗോ പ്രകാശനം ചെയ്തു

വേങ്ങര : വേങ്ങര ഉപജില്ല ശാസ്‌ത്രോത്സവം 2024ന്റെ ലോഗോ പ്രകാശനം ഇ ടി മുഹമ്മദ് ബഷീര്‍ എം. പി നിര്‍വ്വഹിച്ചു. ചടങ്ങില്‍ ശാസ്‌ത്രോത്സവം പബ്ലിസിറ്റി കണ്‍വീനറും എ ആര്‍ നഗര്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ അധ്യാപകനുമായ അമീര്‍ അലി, ശാസ്‌ത്രോത്സവം പബ്ലിസിറ്റി ചെയര്‍മാനും ഏ.ആര്‍.നഗര്‍ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷയുമായ ലൈല പുല്ലൂണി, ശാസ്‌ത്രോത്സവം പബ്ലിസിറ്റി അംഗങ്ങളും എ ആര്‍ നഗര്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ അധ്യാപകരുമായ അംജദ്, ഇര്‍ഫാന്‍, മുനീര്‍ എന്നിവരും സംബന്ധിച്ചു ഉപജില്ലാ തലത്തില്‍ നടത്തിയ മത്സരത്തില്‍ കോട്ടക്കല്‍ സ്വദേശിയായ ഫവാസ് കോപ്പിലാന്റെ ലോഗോ ആണ് തെരഞ്ഞെടുക്കപ്പെട്ടത്....
Kerala

മുന്‍ ഡിജിപി ആര്‍ ശ്രീലേഖ ബിജെപിയിലേക്ക്

തിരുവനന്തപുരം: മുന്‍ ഡിജിപി ആര്‍ ശ്രീലേഖ ബിജെപിയില്‍ ചേരുന്നതായി റിപ്പോര്‍ട്ട്. നാലു മണിക്ക് ശ്രീലേഖയുടെ വീട്ടിലെത്തി ബിജെപി നേതാക്കള്‍ അംഗത്വം നല്‍കും. ഏറെ കാലമായി ബിജെപി നേതാക്കള്‍ പാര്‍ട്ടിയില്‍ ചേരാന്‍ ആവശ്യപ്പെടുന്നുവെന്ന് ആര്‍. ശ്രീലേഖ പ്രതികരിച്ചു. കേരള കേഡറിലെ ആദ്യ വനിത ഐപിഎസ് ഉദ്യോഗസ്ഥയാണ് ശ്രീലേഖ.  ബിജെപിയുടെ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ശ്രീലേഖയുടെ വീട്ടിലെത്തി അം​ഗത്വം നൽകുമെന്നാണ് വിവരം. കേന്ദ്ര - സംസ്ഥാന നേതാക്കൾ സംസാരിച്ചു. ഇതിൻ്റെ അടിസ്ഥാനത്തിൽ ഒരു അംഗത്വം എടുക്കൽ മാത്രമാണെന്നും കൂടുതൽ ഒന്നും പങ്കുവയ്ക്കുന്നില്ലെന്നും  ശ്രീലേഖ പറഞ്ഞു. ...
Kerala

റേഷന്‍ മസ്റ്ററിംഗ് ; തിയതി നീട്ടി നല്‍കി ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി

മലപ്പുറം : സംസ്ഥാനത്തെ മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള റേഷന്‍കാര്‍ഡ് അംഗങ്ങളുടെ മസ്റ്ററിംഗ് നടപടികള്‍ ഒക്ടോബര്‍ 25 വരെ ദീര്‍ഘിപ്പിച്ച് നല്‍കുന്നതായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍.അനില്‍ നിയമസഭയെ അറിയിച്ചു. റേഷന്‍ കാര്‍ഡുകളുടെ മസ്റ്ററിംഗിന് അനുവദിച്ച സമയം ഇന്ന് അവസാനിക്കുമായിരുന്ന സാഹചര്യത്തില്‍ ആണ് തിയതി നീട്ടി നല്‍കിയത്. റേഷന്‍ മസ്റ്ററിംഗ് ഒരു മാസത്തേക്ക് കൂടി നീട്ടണമെന്ന് കുറുക്കോളി മൊയ്തീന്‍ എം.എല്‍.എ ആവശ്യപ്പെട്ടിരുന്നു. കിടപ്പുരോഗികള്‍ക്കും അഞ്ചുവയസ്സിന് താഴെ റേഷന്‍ കാര്‍ഡില്‍ പേര് ചേര്‍ക്കപ്പെട്ടവര്‍ക്കും മസ്റ്ററിംഗ് പൂര്‍ത്തിയാക്കാന്‍ സാധിക്കാത്തതിനാലാണ് എം.എല്‍.എ പ്രസ്തുത ആവശ്യം ഉന്നയിച്ചത്. കിടപ്പ് രോഗികളെ സംബന്ധിച്ചിടത്തോളം വീടുകളില്‍ ചെന്നാല്‍ മാത്രമേ മസ്റ്ററിങ് നടത്താന്‍ സാധിക്കുകയുള്ളൂ. അത് പൂര്‍ത്തിയാക്കാത്ത ഇടങ്ങളില്‍ അതിനുള്ള സംവിധാനം ഉണ്ടാകേണ്ടതുണ്ട...
Entertainment

നടന്‍ ടി പി മാധവന്‍ അന്തരിച്ചു

കൊല്ലം: മലയാള ചലച്ചിത്ര നടന്‍ ടി പി മാധവന്‍ (89) അന്തരിച്ചു. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കഴിഞ്ഞ ദിവസം ഉദര സംബന്ധമായ അസുഖത്തെ തുടര്‍ത്ത് അദ്ദേഹത്തെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു. പിന്നാലെ ആരോഗ്യനില മോശമാകുകയും തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റുകയും ചെയ്തിരുന്നു. 600ലേറെ മലയാള ചലച്ചിത്രങ്ങളില്‍ അഭിനയിച്ചു. 30ലേറെ ടെലിവിഷന്‍ പരമ്പരകളിലും വേഷമിട്ടിട്ടുണ്ട്. ഏറെ നാളായി പത്തനാപുരം ഗാന്ധി ഭവനിലായിരുന്നു ടി.പി മാധവന്‍ താമസിച്ചിരുന്നത്. ഇവിടെ വച്ചായിരുന്നു ആരോഗ്യനില മോശമാകുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തത്. അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ സ്ഥാപകാംഗമായ ടി.പി മാധവന്‍, സംഘടനയുടെ ആദ്യ ജനറല്‍ സെക്രട്ടറി കൂടിയാണ്. 2015 ഒക്ടോബറിലെ ഹിമാലയന്‍ യാത്രയ്ക്കിടെ ഹരിദ്വാറില്‍വച്ചു പക്ഷാഘാതം സംഭവിക്കുകയായിരുന്നു. കുടുംബവുമായി അകന്ന് തിരുവനന്തപുരത്തെ ഒരു ലോഡ്ജില്...
Local news

കക്ഷിരാഷ്ട്രീയ ജാതിമത ചിന്തകള്‍ക്കപ്പുറം എല്ലാ പ്രശ്‌നങ്ങളിലും കൃത്യമായ നിലപാട് സ്വീകരിച്ച ചെമ്മാടിന്റെ മുഖം : ബീരാന്‍ ഹാജിയെ അനുസ്മരിച്ച് പിഡിപി

തിരൂരങ്ങാടി : രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക കാരുണ്യ മേഖലയില്‍ തിരുരങ്ങാടിയില്‍ ഏറെ സജിവ സാന്നിധ്യമായിരുന്ന കൊണ്ടാണത്ത് ബീരാന്‍ ഹാജിയുടെ നിര്യണത്തില്‍ പിഡിപി തിരൂരങ്ങാടി മുന്‍സിപ്പല്‍ കമ്മറ്റി അനുശോചനം രേഖപെടുത്തി. കക്ഷിരാഷ്ട്രീയത്തിനും ജാതിമത ചിന്തകള്‍ക്കപ്പുറം തനിക്ക് മുന്നില്‍ എത്തുന്ന എല്ലാ പ്രശ്‌നങ്ങളിലും കൃത്യമായ നിലപാട് സ്വീകരിച്ച് പരിഹാരം കണ്ടിരുന്ന ചെമ്മാടിന്റെ മുഖമായിരുന്നു കൊണ്ടാണത്ത് ബിരാന്‍ ഹാജി എന്നും പിഡിപി എന്ന പാര്‍ട്ടിയോട് എല്ലാ നിലയിലും സഹകരിച്ചിരുന്ന വ്യക്തിയുമായിരുന്നുവെന്നും അദ്ദേഹത്തിന്റെ വേര്‍പാടില്‍ വേദനിക്കുന്നവര്‍ക്കൊപ്പംപിഡിപി യും പങ്ക് ചേരുന്നതായി പിഡിപി തിരൂരങ്ങാടി മുന്‍സിപ്പല്‍ പ്രസിഡന്റ് യാസിന്‍ തിരൂരങ്ങാടി കമ്മറ്റിക്ക് വേണ്ടി വാര്‍ത്ത കുറിപ്പില്‍ അറിയിച്ചു....
Local news

കടലുണ്ടി പിഷാരിക്കല്‍ ശ്രീ ദുര്‍ഗ്ഗാ ക്ഷേത്രത്തില്‍ സപ്താഹയജ്ഞം : സ്വയംവര ഘോഷയാത്ര സംഘടിപ്പിച്ചു

വള്ളിക്കുന്ന് : കടലുണ്ടി പിഷാരിക്കല്‍ ശ്രീ ദുര്‍ഗ്ഗാ ക്ഷേത്രത്തില്‍ ശ്രീമദ് ഭാഗവത സപ്താഹം അഞ്ചാം ദിവസം രുഗ്മിണി സ്വയംവരം ഘോഷയാത്ര സംഘടിപ്പിച്ചു. ഘോഷയാത്ര ചെറുകുന്നത്ത് ക്ഷേത്രത്തില്‍ നിന്നും ആരംഭിച്ചു. സ്വാഗത സംഘം ചെയര്‍മാന്‍ സിജി. ദിലീപ് കുമാര്‍, കണ്‍വീനര്‍ ദേവദാസ് തീക്കുന്നത്ത്, ക്ഷേത്ര കമ്മറ്റി പ്രസിഡന്റ് എ പി. പുരുഷു, സെക്രട്ടറി മോഹന്‍ദാസ് തൊട്ടിയില്‍, രാജേഷ് പുതുവായി, സി. കൃഷ്ണന്‍ എന്നിവര്‍ നേതൃത്വം നല്‍കി. സപ്താഹം വ്യാഴാഴ്ച സമാപിക്കും. തുടര്‍ന്ന് നവരാത്രി, വിജയ ദശമി ആഘോഷ പരിപാടികള്‍ നടക്കും....
Local news

പുളിഞ്ഞിലം തോട് സൈഡ് ഭിത്തി നിർമ്മാണം ആരംഭിക്കും

തിരൂരങ്ങാടി : നഗരസഭ പതിനൊന്നാം ഡിവിഷനില്‍ പുളിഞ്ഞിലം തോട് സൈഡ് ഭിത്തി നിര്‍മ്മാണം ഉടന്‍ ആരംഭിക്കും. ഇതിന്റെ ഭാഗമായി നഗരസഭ അധികൃതരും ഉദ്യോഗസ്ഥ സംഘവും സ്ഥലം സന്ദര്‍ശിച്ചു. 35 ലക്ഷം ഇറിഗേഷന്‍ ഫണ്ട് ഉപയോഗിച്ചാണ് സൈഡ് ഭിത്തി നിര്‍മ്മാണം. നഗരസഭ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഇഖ്ബാല്‍ കല്ലുങ്ങല്‍, ഡിവിഷന്‍ കൗണ്‍സര്‍ സി പി ഹബീബ് ബഷീര്‍, ഇറിഗേഷന്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ ഉണ്ണിക്കൃഷ്ണന്‍, ഓവര്‍സിയര്‍ അരുണ്‍ ബാബു, കരാറുകാരന്‍ അബ്ദുല്‍അസീസ് പുഴക്കാട്ടിരി, തുടങ്ങിയവര്‍ സ്ഥലം സന്ദര്‍ശിച്ചു. മഴ മാറിയാല്‍ നിര്‍മ്മാണം തുടങ്ങുമെന്ന് കരാറുകാരന്‍ പറഞ്ഞു. പ്രദേശത്ത് ഏറെ ആശ്വാസമാണിത്....
Kerala

ഹജ്ജ്- രേഖകള്‍ സ്വീകരിക്കുന്നതിന് കൊച്ചിയിലും കണ്ണൂരും പ്രത്യേക കൗണ്ടര്‍

സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഈ വര്‍ഷത്തെ ഹജ്ജിന് തിരഞ്ഞെടുക്കപ്പെട്ടവരുടെ രേഖകള്‍ സ്വീകരിക്കുന്നതിന് കൊച്ചി, കണ്ണൂര്‍ എമ്പാര്‍ക്കേഷന്‍ പോയിന്റുകളില്‍ പ്രത്യേകം കൗണ്ടറുകള്‍ പ്രവര്‍ത്തിക്കും. എറണാകുളത്ത് ഒക്ടോബര്‍ 19-ന് രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ച് വരെ കലൂര്‍ വഖഫ് ബോര്‍ഡ് ഓഫീസ് കോണ്‍ഫറന്‍സ് ഹാളിലും കണ്ണൂരില്‍ ഒക്ടോബര്‍ 20-ന് രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ച് വരെ കണ്ണൂര്‍ കളക്ടറേറ്റ് കോഫറന്‍സ് ഹാളിലും രേഖകള്‍ സ്വീകരിക്കും. കൂടാതെ എല്ലാ പ്രവൃത്തി ദിവസങ്ങളിലും കരിപ്പൂര്‍ ഹജ്ജ് ഹൗസിലും കോഴിക്കോട് പുതിയറ റീജ്യനല്‍ ഓഫീസിലും രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ച് വരെ രേഖകള്‍ സ്വീകരിക്കും. രേഖകള്‍ സ്വീകരിക്കുന്ന അവസാന തിയ്യതി 2024 ഒക്ടോബര്‍ 23....
Local news

കൊണ്ടാണത്ത് ബീരാന്‍ ഹാജിയുടെ വിയോഗം : സര്‍വ്വകക്ഷി അനുശോചന യോഗം ചേര്‍ന്നു

തിരൂരങ്ങാടി : പൗരപ്രമുഖനും മുന്‍ തിരൂരങ്ങാടി ഗ്രാമപഞ്ചായത്ത് മെമ്പറും തിരൂരങ്ങാടി മണ്ഡലം കോണ്‍ഗ്രസിന്റെ ട്രഷററും തിരൂരങ്ങാടി നിയോജകമണ്ഡലം കര്‍ഷക കോണ്‍ഗ്രസിന്റെ പ്രസിഡണ്ടും നിലവില്‍ ജില്ലാ കര്‍ഷക കോണ്‍ഗ്രസിന്റെ ട്രഷററുമായ കൊണ്ടാണത്ത് ബീരാന്‍ ഹാജിയുടെ വിയോഗത്തില്‍ സര്‍വ്വകക്ഷി അനുശോചന യോഗം സംഘടിപ്പിച്ചു. ചെമ്മാട് കൊണ്ടാണത്ത് ബസ്റ്റാന്‍ഡില്‍ വച്ച് നടന്ന പരിപാടി തിരൂരങ്ങാടി നഗരസഭ ചെയര്‍മാന്‍ കെ പി മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളും സാംസ്‌കാരിക പ്രമുഖരും പങ്കെടുത്ത ചടങ്ങില്‍ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ട് വി വി അബു അധ്യക്ഷത വഹിച്ചു. ഡിസിസി വൈസ് പ്രസിഡണ്ട് ഷാജി പാച്ചേരി എംഅബ്ദുറഹ്മാന്‍കുട്ടി, സിപി നൗഫല്‍. പുന്നശ്ശേരി ശശി. ഡോക്ടര്‍ എം എ കബീര്‍. എം എന്‍ ഹുസൈന്‍.അറക്കല്‍ കൃഷ്ണന്‍, സലിംചുള്ളിപ്പാറ. എംപി .രാധാകൃഷ്ണന്‍, സുരേന്ദ്രന്‍ വെന്നിയൂര്‍, മാനേരിക്കല്‍ ഇബ്രാഹിം, സി...
Local news

സഹപ്രവര്‍ത്തകന്റെ ചികിത്സാ സഹായത്തിന് കൈകോര്‍ത്ത് തൊഴിലാളികള്‍

തിരൂരങ്ങാടി : താഴെ ചേളാരി ഓട്ടോ സ്റ്റാന്‍ഡിലെ ഡ്രൈവര്‍ ടി. എം. ഷറഫുദ്ദീന്റെ ചികിത്സാ സഹായത്തിനായി കൈക്കോര്‍ത്തി ഓട്ടോ തൊഴിലാളികള്‍. ഓട്ടോ ടാക്‌സി & ലൈറ്റ് മോട്ടോര്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ സിഐടിയു വള്ളിക്കുന്ന് ഏരിയ കമ്മിറ്റി ബക്കറ്റ് പിരിവിലൂടെ സമാഹരിച്ച തുക ഷറഫുദ്ദീന്‍ ചികിത്സാ സഹായ കമ്മിറ്റിക്ക് കൈമാറി. നാല് ലക്ഷത്തി മുപ്പത്തി നാലായിരത്തി അഞ്ഞൂറ്റി അറുപത്തി ആറ് രൂപയാണ് ബക്കറ്റ് പിരിവിലൂടെ സംഘടന കണ്ടെത്തിയത്. തുക യൂണിയന്‍ ജില്ലാ സെക്രട്ടറി വി. പി. അനില്‍ കൈമാറി. യൂണിയന്‍ ഏരിയ പ്രസിഡന്റ് പി. വിനീഷ് അധ്യക്ഷനായി. ഫെഡറേഷന്‍ സംസ്ഥാന കമ്മിറ്റി അംഗം ടി. ജയഭരതന്‍, സിഐടിയു വള്ളിക്കുന്ന് ഏരിയ സെക്രട്ടറി. പി. പ്രിന്‍സ് കുമാര്‍, സി. വീരേന്ദ്രകുമാര്‍, കെ. ടി.വിനോദ് കുമാര്‍, പരമേശ്വരന്‍.പി,എം.മജീദ്,പി. ബിജീഷ്, കെ. സവാദ്,സാലി. എം, എന്നിവര്‍ സംസാരിച്ചു. യൂണിയന്‍ വള്ളിക്കുന്ന് ഏരിയ സെക്രട്ടറി എം...
Kerala

തിരുവമ്പാടിയില്‍ കെഎസ്ആര്‍ടിസി പുഴയിലേക്ക് മറിഞ്ഞു ; മരണം രണ്ടായി

കോഴിക്കോട്: കോഴിക്കോട് തിരുവമ്പാടി പൂല്ലുരാംപാറയ്ക്ക് സമീപം കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് കാളിയമ്പുഴയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ മരണം രണ്ടായി. ആനക്കാംപൊയില്‍ സ്വദേശിനി ത്രേസ്യാമ്മ (75), തിരുവമ്പാടി കണ്ടപ്പന്‍ചാല്‍ സ്വദേശിനി വേലംകുന്നേല്‍ കമലം (65) എന്നിവരാണ് മരിച്ചത്. 27 പേര്‍ക്ക് പരുക്കേറ്റതായാണ് പ്രാഥമിക വിവരം. രണ്ടു പേരുടെ നില ഗുരുതരമാണ്. നാല്‍പ്പതോളം പേര്‍ ബസിലുണ്ടായിരുന്നുവെന്ന് രക്ഷപ്പെട്ട യാത്രക്കാര്‍ പറഞ്ഞു. കെഎസ്ആര്‍ടിസി ബസിന്റെ ഡ്രൈവറും കണ്ടക്ടറും ഓമശ്ശേരി ശാന്തി ആശുപത്രിയിലാണ് ചികിത്സയിലുള്ളത്. ബസിലുണ്ടായിരുന്ന എല്ലാവരെയും പുറത്തെത്തിക്കാനായി. ബസ് പുഴയില്‍ നിന്ന് ഉയര്‍ത്താനുള്ള നീക്കം നടക്കുകയാണ്. തിരുമ്പാടി ലിസ ആശുപത്രിയില്‍ 12 പേരാണ് ചികിത്സയിലുള്ളത്. ഇവരുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. പരിക്കേറ്റ മറ്റുള്ളവരെ മുക്കത്തെ ആശുപത്രിയിലും ക...
Malappuram

മലപ്പുറത്ത് 13 കാരി ഗര്‍ഭിണിയായി കുഞ്ഞിന് ജന്മം നല്‍കിയ സംഭവം : സഹോദരന് 123 വര്‍ഷം തടവും പിഴയും

മലപ്പുറം : 13 കാരി ഗര്‍ഭിണിയായി കുഞ്ഞിന് ജന്മം നല്‍കിയ കേസില്‍ പ്രതിയായ സഹോദരന് 123 വര്‍ഷം കഠിന തടവും ഏഴ് ലക്ഷം രൂപ പിഴയും ശിക്ഷ. അരീക്കോടിനടുത്ത 24കാരനെയാണ് മഞ്ചേരി പോക്‌സോ സ്‌പെഷല്‍ കോടതി ജഡ്ജി എ.എം.അഷ്‌റഫ് ശിക്ഷിച്ചത്. വിവിധ വകുപ്പുകളിലുള്ള ശിക്ഷ പ്രതി ഒന്നിച്ച് അനുഭവിച്ചാല്‍ മതി. വിധി കേട്ട ശേഷം പ്രതി കയ്യില്‍ കരുതിയിരുന്ന ബ്ലേഡ് ഉപയോഗിച്ച് കൈഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചു. 2019 നവംബറിലാണ് കേസിന്നാസ്പദമായ സംഭവം. അന്ന് 19 വയസ്സു പ്രായമുള്ള മൂത്ത സഹോദരനായ പ്രതി 13 വയസ്സുകാരിയായ സഹോദരിയെ പലതവണ ലൈംഗിക പീഡനത്തിന് വിധേയയാക്കുകയായിരുന്നു. 6 മാസത്തിനു ശേഷം ദേഹാസ്വാസ്ഥ്യം പ്രകടിപ്പിച്ച കുട്ടിയെ മാതാവ് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് ഗര്‍ഭിണിയാണെന്ന് അറിയുന്നത്. ഇക്കാര്യം ഡോക്ടര്‍ പൊലീസില്‍ അറിയിച്ചില്ല. പിന്നീട് മൂന്ന് മാസം കഴിഞ്ഞ് പ്രസവ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ച കുട്ടിയെ മ...
Local news

മലപ്പുറം ജില്ലാ ട്രോമാ കെയർ തിരൂരങ്ങാടി താലൂക്ക് കമ്മറ്റിയുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

തിരൂരങ്ങാടി : മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി ,കോട്ടക്കൽ,പരപ്പനങ്ങാടി ,തേഞ്ഞിപ്പാലം, വേങ്ങര സ്റ്റേഷൻ പരിധികൾ ഉൾപെടുന്ന തിരൂരങ്ങാടി താലൂക്ക് ട്രോമകെയർ കമ്മറ്റി രൂപീകരിച്ചു. ഞായറാഴ്ച വൈകീട്ട് ചെമ്മാട് വ്യാപാര ഭവനിൽ വെച്ച് മലപ്പുറം ജില്ലാ ട്രോമകെയർ ജില്ല കമ്മറ്റി ഭാരവാഹി സ്റ്റാർ മുനീറിൻ്റെ നേതൃത്ഥത്തിൽ നടന്ന ചടങ്ങിൽ വെച്ചാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. തിരൂരങ്ങാടി താലൂക്ക് ട്രോമാ കെയർ പ്രസിഡൻ്റായി ഗഫൂർ തമന്നയെയും ജനറൽ സെക്രട്ടറിയായി ശുഐബ് പരപ്പനങ്ങാടിയേയും ട്രഷററായി ഇല്യാസ് വേങ്ങരയേയും . വൈസ് പ്രസിഡൻ്റുമാരായി റഫീഖ് വള്ളിയേങ്ങൽ, റിയാസ് കോട്ടക്കൽ, ജബ്ബാർ പള്ളിയാളി എന്നിവരെയും ജോയിൻ സെക്രട്ടറിമാരായി ഉനൈസ് വലിയോറ, ശിഹാബ് പി എം, കുഞ്ഞായിൻ അബൂബക്കർ പനക്കൽ എന്നിവരെയും രക്ഷാധികാരികളായി മുനീർ സ്റ്റാർ, സദഖത്തുള്ള ബാബു, ജാഫർ കുറ്റൂർ എന്നിവരെയും എക്സിക്യൂട്ടിവ് മെമ്പർമാരായി സീനത്ത് പുത്തിരിക്കൽ, സ...
Tourisam

ഹജ്ജ് നറുക്കെടുപ്പ്: കേരളത്തിൽനിന്ന് 14,590 പേർക്ക് അവസരം; ഒക്ടോബർ 23നകം രേഖകൾ സമർപ്പിക്കണം

ഹജ്ജ് തീർഥാടകരെ തിരഞ്ഞെടുക്കാനുള്ള നറുക്കെടുപ്പ് ഇന്ന് ഡൽഹിയിൽ റീജ്യണൽ ഓഫീസിൽ നടന്നു. കേരളത്തിൽനിന്ന് 14,590 പേർക്ക് അവസരം ലഭിച്ചിട്ടുണ്ട്. കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന 2025 ഹജ്ജിന് 20,636 അപേക്ഷകളാണ് ലഭിച്ച്ത്. 65+ വിഭാഗം 3462, WM-സ്ത്രീകൾ മാത്രമുള്ള 65+ വിഭാഗം 512, WM സ്ത്രീകൾ മാത്രമുള്ള 45+വിഭാഗം 2311, ജനറൽ കാറ്റഗറി 14,351.കേരളത്തിലെ ജനറൽ കാറ്റഗറിയിൽ നിന്നും 8305 പേർക്കാണ് പേർക്കാണ് നറുക്കെടുപ്പിലൂടെ അവസരം ലഭിച്ചത്. 65+ വിഭാഗവും, സ്ത്രീകൾ മാത്രമുള്ള വിഭാഗവും (WM) നറുക്കെടുപ്പില്ലാതെ എല്ലാവർക്കും അവസരം ലഭിച്ചു. ജനറൽ വിഭാഗത്തിലെ 6046 പേർ വെയ്റ്റിംഗ്ലിസറ്റിൽ ഉൾപ്പെട്ടിട്ടുണ്ട്. ഇന്ത്യയിൽ മൊത്തം 1,51,981 അപേക്ഷകരാണ് ഉണ്ടായിരുന്നത്. ഹജ്ജ് 2025: തിരഞ്ഞെടുക്കപ്പെട്ടവർ ഒക്ടോബർ 23നകം രേഖകൾ സമർപ്പിക്കണം സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖാന്തരം 2025 വർഷത്തെ ഹജ്ജിന് തിരഞ്ഞെടുക്കപ്പെട്ടവർ അഡ്വാ...
Kerala

ഒടുവിൽ സർക്കാർ വഴങ്ങി; കൊടിഞ്ഞി ഫൈസൽ വധക്കേസിൽ അഡ്വ. കുമാരൻകുട്ടിയെ പബ്ലിക് പ്രോസിക്യൂട്ടറാക്കാൻ സമ്മതം

തിരൂരങ്ങാടി : ഫൈസല്‍ വധക്കേസില്‍ സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ആയി അഡ്വ.കുമാരന്‍ കുട്ടിയെ നല്‍കാമെന്ന് സമ്മതം അറിയിച്ച് സർക്കാർ. ഹൈക്കോടതിയിലാണ് സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്. ടി.പി വധക്കേസില്‍ പ്രതികള്‍ക്കെതിരെ ഹജറായ അഡ്വ.കുമാരന്‍ കുട്ടിയെ കൊടിഞ്ഞി ഫൈസല്‍ വധക്കേസില്‍ സ്‌പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടറാക്കാനാകില്ലെന്ന നിലപാടിലായിരുന്നു സർക്കാർ. മാസങ്ങള്‍ നീണ്ട കാത്തിരിപ്പിനും നിയമ പോരാട്ടിത്തിനും പിന്നാലെ തെരുവിലേക്കും സമരം വ്യാപിച്ചതോടെയാണ് സര്‍ക്കാര്‍ ഇപ്പോൾ സമ്മതം അറിയിച്ചത്. ഹൈക്കോടതിയിലെ സീനിയര്‍ അഭിഭാഷകനും കോഴിക്കോട് സ്വദേശിയുമായ അഡ്വ.കുമാരന്‍ കുട്ടിയെ ഫൈസല്‍ വധക്കേസില്‍ സ്‌പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടറാക്കുന്നതിന് സര്‍ക്കാറിന് എതിര്‍പ്പില്ലെന്ന് ഇന്നലെ അഡ്വക്കറ്റ് ജനറല്‍ ഹൈക്കോടതിയെ അറിയിച്ചു. ഫൈസലിന്റെ ഭാര്യ ജസ്‌ന നല്‍കിയ പരാതി പരിഗണിക്കവേയാണ് സര്‍ക്കാര്‍ നിലപാട് വ്യ...
Local news

പരപ്പനങ്ങാടി നഗരസഭ ഉജ്ജീവനം പദ്ധതി ഉദ്ഘാടനം ചെയ്തു

പരപ്പനങ്ങാടി : പരപ്പനങ്ങാടി നഗരസഭ ഉജ്ജീവനം പദ്ധതി ഉദ്ഘാടനം ചെയ്തു. അതി ദരിദ്ര ലിസ്റ്റില്‍ ഉള്‍പ്പെട്ട ഗുണഭോക്താക്കള്‍ക്ക് സംരംഭം തുടങ്ങുന്നതിന് നല്‍കിയ ഫണ്ട് ഉപയോഗിച്ച് ഡിവിഷന്‍ 29 ലും ഡിവിഷന്‍ 3 ലും തുടക്കം കുറിച്ച സംരംഭങ്ങളുടെ ഉദ്ഘടനം പരപ്പനങ്ങാടി നഗരസഭ ചെയര്‍മാന്‍ പി പി ഷാഹുല്‍ ഹമീദ് നിര്‍വഹിച്ചു. സിഡിഎസ് ചെയര്‍പേഴ്‌സന്‍ പി പി സുഹറാബി അധ്യക്ഷത വഹിച്ചു. ഡെപ്യുട്ടി ചെയര്‍പേഴ്‌സന്‍ കെ ഷഹര്‍ബാനു, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ പി വി മുസ്തഫ, സി നിസാര്‍ അഹമ്മദ്, കൗണ്‍സിലര്‍മാരായ ഉമ്മുകുല്‍സു, കെ കെ എസ് തങ്ങള്‍, റസാഖ് തലക്കലകത്ത്, എന്‍യുഎല്‍എം കോര്‍ഡിനേറ്റര്‍ റെനീഫ്, സൗമ്യ എന്നിവര്‍ സംസാരിച്ചു....
Local news

പാവപ്പെട്ടവൻ്റെ കരുത്തായി കോൺഗ്രസ് മാറണം : വി എസ് ജോയ്

അരിയല്ലൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി മിഷൻ 2025 സെൻട്രൽ എക്സിക്യൂട്ടീവ് ഡി സി സി പ്രസിഡണ്ട് അഡ്വ. വി എസ് ജോയ് ഉദ്ഘാടനം ചെയ്തു. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ അധികാരം നേടി പാവപ്പെട്ടവൻ്റെ കരുത്തായി മാറാൻ കോൺഗ്രസിന് കഴിയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സ്വജനപക്ഷപാതവും അഴിമതിയും നിറഞ്ഞ പിണറായി ഭരണത്തിന് അന്ത്യംകുറിക്കേണ്ടതിൻ്റെ ആവശ്യം അദ്ദേഹം എടുത്തു പറഞ്ഞു. മണ്ഡലം പ്രസിഡണ്ട് കോശി.പി. തോമസ് അധ്യക്ഷത വഹിച്ചു,കെ പി സി സി സെക്രട്ടറി കെ പി അബ്ദുൾ മജീദ് മുഖ്യപ്രഭാഷണം നടത്തി. വർത്തമാന കാല ഇന്ത്യൻ രാഷ്ട്രീയം കോൺഗ്രസിന് അനുകൂലമാണെന്നും പ്രവർത്തകർ ഐക്യത്തോടെ മുന്നിട്ട് ഇറങ്ങിയാൽ ഏത് പൊന്നാപുരം കോട്ടയും കോൺഗ്രസ് പിടിച്ചടുക്കുമെന്നും അദ്ദേഹം പറഞ്ഞു. സുധീഷ് അമ്പലവട്ടം ക്ലാസ് നയിച്ചു. ഡി സി സി വൈസ് പ്രസിഡന്റ് ഷാജി പാച്ചേരി, ബ്ലോക്ക് പ്രസിഡണ്ട് പി വിരേന്ദ്ര കുമാർ എന്നിവർ സംസാരിച്ചു. സുരേഷ് മാസ്റ്റർ സ...
Obituary

ചെമ്മാട്ടെ പൊതുപ്രവർത്തകൻ കൊണ്ടാണത്ത് ബീരാൻ ഹാജി അന്തരിച്ചു

തിരൂരങ്ങാടി : സാമൂഹ്യ രാഷ്ട്രീയ പൊതുപ്രവർത്തന രംഗത്ത് സജീവ സാന്നിധ്യമായിരുന്ന മുൻ പഞ്ചായത്ത് അംഗം കൊണ്ടാണത്ത് ബീരാൻ ഹാജി (75) അന്തരിച്ചു. ചെമ്മാട് കൊടിഞ്ഞി റോഡിൽ വെഞ്ചാലി ഒമ്പതാം വളവിലാണ് വീട്.ഹൃദയാഘാതത്തെ തുടർന്ന് കോട്ടക്കൽ മിംസ് ആശുപത്രിയിൽ വെച്ചാണ് മരണം. കബറടക്കം നാളെ ചൊവ്വ രാവിലെ 11 ന് വെഞ്ചാലി കൈപുറത്താഴം ജുമാ മസ്ജിദിൽ. കൊടിഞ്ഞി കാളം തിരുത്തി സ്വദേശിയാണ്. പ്രവാസിയായിരുന്ന ഇദ്ദേഹം ചെമ്മാട് കൊണ്ടാണത്ത് ആശുപത്രി ഉടമയായിരുന്നു. ചെമ്മാട്ടെ പുതിയ തിരൂരങ്ങാടി മുൻസിപ്പൽ പ്രൈവറ്റ് ബസ് സ്റ്റാൻഡ് ഉടമയാണ്. നേരത്തെ ലീഗ് നേതാവായിരുന്ന ഇദ്ദേഹം പിന്നീട് കോണ്ഗ്രെസിൽ ചേർന്നു. കർഷക കോൺഗ്രസ് ഭാരവാഹിയാണ്. കൊടിഞ്ഞി പ്രദേശത്തുകരുടെ യു എ ഇ യിലെ കൂട്ടായ്മയായ യു എ ഇ കൊടിഞ്ഞി മുസ്ലിം റിലീഫ് കമ്മിറ്റി പ്രസിഡന്റ് ആയിരുന്നു. ഭാര്യ, ഫാത്തിമക്കുട്ടി കൊളത്തൂർ കൊടിഞ്ഞി.മക്കൾ: ശറഫുദ്ധീൻ (ജിദ്ധ, വിറ്റാമിൻ പാലസ് ഗ...
Local news

അധ്യാപകർക്ക് പരിസ്ഥിതി പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു

തിരൂരങ്ങാടി: തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ സ്‌കൂളുകളിലെ ദേശീയ ഹരിത സേന എക്കോ ക്ലബ്ബ് ചുമതലയുള്ള അധ്യാപകര്‍ക്കായി ഏകദിന പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെയും കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെയും ആഭിമുഖ്യത്തില്‍ ദേശീയ ഹരിത സേന മലപ്പുറം ജില്ലാ ഘടകത്തിന്റെ നേതൃത്വത്തില്‍ പി.എസ്.എം.ഒ കോളേജിലെ ഭൂമിത്ര സേനാ ക്ലബുമായി സഹകരിച്ച് തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജില്‍ വച്ചാണ് ശില്പശാല നടന്നത്. പരിശീലന പരിപാടി തിരൂരങ്ങാടി മുനിസിപ്പാലിറ്റി ചെയര്‍മാന്‍ കെ.പി.മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു. പി.എസ്.എം.ഒ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. കെ. അസീസ് അധ്യക്ഷത വഹിച്ചു. ദേശീയ ഹരിത സേന ജില്ലാ കോര്‍ഡിനേറ്റര്‍ ഹാമിദലി, ഭൂമിത്ര സേന ക്ലബ് ഫാക്കല്‍റ്റിഇന്‍ചാര്‍ജ് പി. കബീറലി, ദേശീയ ഹരിത സേന ജില്ലാ പ്രൊജക്ട് കോര്‍ഡിനേറ്ററും, സംസ്ഥാന എല്‍ഇഡി ട്രൈനറുമായ സാബിര്‍ പി തുടങ്ങിയവ...
error: Content is protected !!