Thursday, June 18

Blog

വിവാഹവാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ചു കടന്നു കളഞ്ഞു : ഒളിവില്‍ പോയ തിരൂര്‍ സ്വദേശി പിടിയില്‍
Local news, Malappuram

വിവാഹവാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ചു കടന്നു കളഞ്ഞു : ഒളിവില്‍ പോയ തിരൂര്‍ സ്വദേശി പിടിയില്‍

തിരൂര്‍ : വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ച ശേഷം ഒളിവില്‍ പോയ തിരൂര്‍ സ്വദേശി പിടിയില്‍. തിരൂര്‍ സ്വദേശി പള്ളിയാലില്‍ സബീര്‍ (33) ആണ് അറസ്റ്റിലായത്. കേസ് രജിസ്റ്റര്‍ ചെയ്തതറിഞ്ഞ വിദേശത്തേക്ക് കടന്ന പ്രതിയെ ചെന്നൈ വിമാനത്താവളത്തില്‍ വച്ചാണ് പിടികൂടിയത്. ആലപ്പുഴ സ്വദേശിനിയുടെ പരാതിയിലാണ് അറസ്റ്റ്. 2019 ലാണ് കേസിനാസ്പദമായ സംഭവം.ആലപ്പുഴ സ്വദേശിനിയുമായി സൗഹൃദത്തിലായ ഇയാള്‍ 2019 മുതല്‍ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിക്കുകയും തുടര്‍ന്ന് മറ്റൊരു യുവതിയെ വിവാഹം കഴിക്കുകയുമായിരുന്നു. സംഭവമറിഞ്ഞ യുവതി ഇന്‍ഫോപാര്‍ക്ക് പൊലീസില്‍ പരാതി നല്‍കി. കേസ് രജിസ്റ്റര്‍ ചെയ്തതറിഞ്ഞതോടെ സബീര്‍ ഒളിവില്‍ പോകുകയും തുടര്‍ന്ന് രാജ്യം വിടുകയുമായിരുന്നു. തുടര്‍ന്ന് പ്രതിക്കായി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ ഇതറിയാതെ ചെന്നൈ വിമാനത്താവളത്തില്‍ എത്തിയ പ്രതിയെ എയര്‍പോര്‍ട്ട് ഉദ്യോഗസ്...
Local news

വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തിൽ അടുക്കളത്തോട്ടം പദ്ധതിക്ക് തുടക്കമായി

വള്ളിക്കുന്ന്: വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി അടുക്കളത്തോട്ടം പദ്ധതിയുടെ ഭാഗമായി പച്ചക്കറി തൈകൾ ഗ്രാമസഭ ഗുണഭോകൃത ലിസ്റ്റിൻ്റെ അടിസ്ഥാനത്തിൽ വിതരണം ആരംഭിച്ചു. വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എ ഷൈലജ ടീച്ചർ ഉദ്ഘാടന കർമ്മം നിർവ്വഹിച്ച ചടങ്ങിൽ കൃഷി ഓഫീസർ നിനു രവീന്ദ്രനാഥ് അദ്ധ്യക്ഷത വഹിച്ചു. വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് അഗ്രികൾച്ചറൽ അസിസ്റ്റൻ്റ് ഓഫീസർ അദീപ എ സ്വാഗതം പറഞ്ഞു. വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തിലെ ഗുണഭോക്ത ഗ്രാമസഭയിൽ അപേക്ഷ നൽകിയവർക്കാണ് തക്കാളി,മുളക്, വഴുതന തൈകളാണ് കൃഷിഭവൻവഴി വിതരണം ചെയ്യുന്നത്. രണ്ട് ലക്ഷം രൂപയാണ് വാർഷിക പദ്ധതിയിൽ ഗ്രാമപഞ്ചായത്ത് ചെലവഴിക്കുന്നത്....
Local news

സംസ്ഥാന ബജറ്റില്‍ വള്ളിക്കുന്നിനോട് അവഗണന ; ആര്‍ ജെ ഡി മണ്ഡലം കമ്മറ്റി പ്രതിഷേധിച്ചു

വള്ളിക്കുന്ന് : ജനോപകാരപ്രദമായ ഒട്ടേറെ പദ്ധതികള്‍ മുന്നോട്ടു വെച്ച കേരള ബജറ്റില്‍ വള്ളിക്കുന്ന് മണ്ഡലം അവഗണിക്കപ്പെട്ടതില്‍ രാഷ്ട്രീയ ജനതാദള്‍ (ആര്‍ ജെ ഡി ) വള്ളിക്കുന്ന് മണ്ഡലം കമ്മറ്റി പ്രതിഷേധിച്ചു. മണ്ഡലത്തിലെ വികസന പദ്ധതികള്‍ക്ക് ഫണ്ട് പിടിച്ചു വാങ്ങുന്ന കാര്യത്തില്‍ മണ്ഡലം എം എല്‍ എയുടെ ഗുരുതരമായ ജാഗ്രതക്കുറവ് അവഗണനക്ക് ആക്കം കൂട്ടിയതായും യോഗം അഭിപ്രായപ്പെട്ടു. നിലവിലെ നല്ല കെട്ടിടങ്ങള്‍ പോലും പൊളിച്ചു മാറ്റിയത് മൂലം ദൈനംദിന പ്രവര്‍ത്തനം അവതാളത്തിലായ പെരുവള്ളൂര്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിന്റെ മാസ്റ്റര്‍ പ്ലാന്‍ പ്രകാരമുള്ള പുതിയ കെട്ടിടത്തിന് ഫണ്ട് വെക്കാതിരുന്നത് മൂലം ആറോളം പഞ്ചായത്തുകളില്‍ നിന്ന് ദിവസേന ആയിരത്തോളം രോഗികള്‍ ചികിത്സക്കെത്തി ബുദ്ധിമുട്ടുകയാണ്.നിലവില്‍ 36 കോടി കിഫ്ബി ഫണ്ടുള്ള കടക്കാട്ടുപാറ ആലുംകടവ് റഗുലേറ്റര്‍ പദ്ധതിക്ക് ആവശ്യമായ ഫണ്ട് വെച്ചിരുന്നെങ്കില്‍ ആ വി...
Malappuram

സംരംഭത്തില്‍ കുതിച്ച് മലപ്പുറം ; ഈ സാമ്പത്തിക വര്‍ഷം ജില്ലയില്‍ ആരംഭിച്ചത് 8494 സംരംഭങ്ങള്‍

മലപ്പുറം : സംസ്ഥാനത്തിന്റെ സാമ്പത്തിക വളര്‍ച്ചയെ ഉത്തേജിപ്പിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന 'സംരംഭക വര്‍ഷം' പദ്ധതിയിലൂടെ ഈ സാമ്പത്തിക വര്‍ഷം മലപ്പുറം ജില്ലയില്‍ ആരംഭിച്ചത് 8494 സംരംഭങ്ങള്‍. 2023 മാര്‍ച്ച് മുതല്‍ 2024 ജനുവരി 31 വരെയുള്ള കണക്കാണിത്. സംരംഭക വര്‍ഷം പദ്ധതിയിലൂടെ 619.45 കോടി രൂപയുടെ നിക്ഷേപവും 19,472 തൊഴിലവസരങ്ങളുമാണ് സൃഷ്ടിച്ചത്. വിവിധ പദ്ധതികളിലായി 285 യൂണിറ്റുകള്‍ക്കായി 439.08 ലക്ഷം രൂപയുടെ ആനുകൂല്യങ്ങളും നല്‍കി. ഭക്ഷ്യ സംസ്‌കരണ മേഖലയിലെ സംരംഭകര്‍ക്ക് മാത്രമായുള്ള പി.എം.എഫ്.എം.ഇ പദ്ധതിയില്‍ 212 യൂണിറ്റുകള്‍ക്കാണ് സഹായം നല്‍കിയത്. ഇതില്‍ സംസ്ഥാന തലത്തില്‍ രണ്ടാം സ്ഥാനമാണ് മലപ്പുറം ജില്ലയ്ക്ക്. കഴിഞ്ഞ സംരംഭക വര്‍ഷത്തിലും (202223 സാമ്പത്തിക വര്‍ഷം) മികച്ച മുന്നേറ്റമുണ്ടാക്കാന്‍ ജില്ലയ്ക്ക് സാധിച്ചിരുന്നു. 12,428 സംരംഭങ്ങളാണ് ഈ കാലയളവില്‍ ജില്ലയില്‍ ആരംഭിച്ചത്....
Job

ഡോക്ടര്‍, ജെപിഎച്ച്എന്‍ ഗ്രേഡ് 2 നിയമനം

വള്ളിക്കുന്ന് അത്താണിക്കല്‍ കുടുംബാരോഗ്യ കേന്ദ്രത്തിലെ ഒഴിവുള്ള ഡോക്ടര്‍, ജെപിഎച്ച്എന്‍ ഗ്രേഡ് 2 തസ്തികയിലേക്കുള്ള കൂടികാഴ്ച 12/02/2024 നു തിങ്കളാഴ്ച രാവിലെ 11.00 മണിക്ക് ആശുപത്രി ഓഫീസില്‍ വച്ചു നടത്തപ്പെടുന്നു. നിശ്ചിത യോഗ്യത ഉള്ളവര്‍ അസ്സല്‍ രേഖകളും പകര്‍പ്പുകളും സഹിതം കൃത്യസമയത്ത് ഹാജരാകേണ്ടതാണ് യോഗ്യത ഡോക്ടര്‍ : എംബിബിഎസ് , കൂടാതെ ടിസിഎംസി രജിസ്ട്രഷനും ജെപിഎച്ച്എന്‍ ഗ്രേഡ് 2 : ഗവണ്‍മെന്റ് അഗീകൃത എഎന്‍എം, ജിഎന്‍എം...
Local news, Other

ചേലേമ്പ്ര പഞ്ചായത്തിന് ഇനി പുതിയ പ്രസിഡന്റ്, ഇനി സമീറ ടീച്ചര്‍ നയിക്കും

ചേലേമ്പ്ര: ചേലേമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി മൂന്നാം വാര്‍ഡ് മെമ്പര്‍ ടിപി സമീറ ടീച്ചറെ മുസ്ലിം ലീഗ് തിരഞ്ഞെടുത്തു. രാവിലെ 11 മണിക്ക് ചേലേമ്പ്ര ഗ്രാമപഞ്ചായത്ത് ഹാളില്‍ വച്ചാണ് കൗണ്‍സില്‍ നടന്നത്. യുഡിഎഫിന്റെ 10 വോട്ടുകള്‍ നേടിയാണ് സമീറ ടീച്ചറുടെ ജയം, ഉദയകുമാരി എല്‍ഡിഎഫിലെ 5 വോട്ടുകള്‍ നേടി. ബിജെപി ഇലക്ഷന്‍ ബഹിഷ്‌കരിച്ചു. യുഡിഎഫിലെ മുന്‍ധാരണ പ്രകാരം ആദ്യ മൂന്നുവര്‍ഷം ഒന്നാം വാര്‍ഡ് മെമ്പര്‍ ജമീല ടീച്ചര്‍ക്കും ബാക്കി രണ്ടുവര്‍ഷം സമീറ ടീച്ചര്‍ക്കും ആയിരുന്നു. അവസാന രണ്ട് വര്‍ഷം സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സ്ഥാനം കോണ്‍ഗ്രസിനും എന്നതായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞമാസം 16ന് പ്രസിഡന്റ് ആയിരുന്ന ജമീല ടീച്ചറും സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ആയിരുന്ന സമീറ ടീച്ചറും രാജിവെക്കുകയായിരുന്നു. അവര്‍ രാജിവെച്ച് ഒഴിവിലേക്ക് ആണ് ഇന്ന് പ്രസിഡന്റായി സമീറ ടീച്ചറെ തിരഞ്ഞെടുത...
Malappuram, Other

സിലിണ്ടര്‍ ട്രക്ക് ഡ്രൈവര്‍മാരുടെ വേതനപരിഷ്‌കരണം ; ലേബര്‍ കമ്മീഷണര്‍ മുമ്പാകെ നടന്ന ചര്‍ച്ചയിലും തീരുമാനം ആയില്ല

സിലിണ്ടര്‍ ട്രക്ക് ഡ്രൈവര്‍മാരുടെ വേതനപരിഷ്‌കരണം സംബന്ധിച്ച് അഡീഷണല്‍ ലേബര്‍ കമ്മീഷണര്‍ മുമ്പാകെ എറണാകുളത്ത് വച്ച് നടന്ന ചര്‍ച്ചയിലും തീരുമാനം ആയില്ല. ആവശ്യപ്പെട്ട വര്‍ദ്ധനവിന് ഉടമകള്‍ തയ്യറാവാത്തതിനാല്‍ ഫെയര്‍വേജസും മറ്റ് തൊഴിലാളിക്ഷേമ നിയമങ്ങളും നടപ്പിലാക്കാനവശ്യപ്പെട്ട് ഉടമകള്‍ക്ക് നോട്ടീസ് നല്‍കുമെന്ന് അഡീഷണല്‍ ലേബര്‍ കമ്മീഷണര്‍ കെ. ശ്രീലാല്‍ അറിയിച്ചു. ഇതോടൊപ്പം കേരള തൊഴില്‍ വകുപ്പുമന്ത്രി വി.ശിവന്‍കുട്ടിയുടെ മുമ്പാകെ അന്തിമമായ് ഒരു ചര്‍ച്ചകൂടെ നടത്താനുള്ള നടപടികള്‍ തൊഴില്‍ വകുപ്പ് സ്വീകരിക്കുമെന്നും അഡീഷണല്‍ ലേബര്‍ കമ്മീഷണര്‍ അറിയിച്ചു. 306 സിലിണ്ടറുകള്‍ കയറ്റിയഇടത്ത് 360 സിലിണ്ടറുകള്‍ കയറ്റുമ്പോള്‍ ഉണ്ടാകുന്ന തൊഴില്‍ നഷ്ടവും വരുമാന നഷ്ടവും നികത്തുന്ന രീതിയിലുള്ള വര്‍ദ്ധനവ് ന്യായമായും ഉണ്ടാകേണ്ടതാണ്. എന്നാല്‍ 2022 ഡിസംബറില്‍ കാലാവധി അവസാനിച്ച കരാര്‍ പുതുക്കാന്‍ തയ്യാറാവാതെ അനിശ്ചി...
Malappuram, Other

എല്ലാ ബ്ലോക്കുകളിലും വെറ്ററിനറി ആംബുലന്‍സുകള്‍ അനുവദിക്കും ; മന്ത്രി ജെ. ചിഞ്ചുറാണി

മലപ്പുറം : വളര്‍ത്തു മൃഗങ്ങളുടെ സംരക്ഷണത്തിനായി സംസ്ഥാനത്തെ മുഴുവന്‍ വികസന ബ്ലോക്കുകളിലും രാത്രിയിലും പ്രവര്‍ത്തിക്കുന്ന വെറ്ററിനറി ആംബുലന്‍സുകള്‍ അനുവദിക്കുമെന്ന് ക്ഷീരവികസന- മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു. 152 ബ്ലോക്കുകളില്‍ 29 ഇടങ്ങളിലേക്ക് ഇതിനകം വെറ്ററിനറി ആംബുലന്‍സുകള്‍ നല്‍കി കഴിഞ്ഞു. മലപ്പുറം ജില്ലയിലേക്ക് രണ്ടെണ്ണം അനുവദിച്ചു. പുതിയ ബജറ്റില്‍ ഇതിനായി 17 കോടി വകയിരുത്തിയിട്ടുണ്ട്. ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാകുന്നതോടെ എല്ലാ ബ്ലോക്കുകളിലും ആംബുലന്‍സ് എത്തും. കര്‍ഷകര്‍ക്ക് 1962 നമ്പറില്‍ കാള്‍ സെന്ററില്‍ വിളിച്ചാല്‍ സേവനം ലഭിക്കുമെന്നും മന്ത്രി പറഞ്ഞു. മലപ്പുറം ജില്ലാ ക്ഷീര കര്‍ഷക സംഗമം - ജീവനീയം എടക്കര മുണ്ടയിലെ സെലിബ്രേഷന്‍സ് ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. മലപ്പുറം ജില്ലയിലെ മൂര്‍ക്കനാട് 131 കോടി ചെലവില്‍ മില്‍മയുടെ പാല്‍പൊടി...
Local news

തിരൂരങ്ങാടി നഗരസഭ ഹരിത കര്‍മ്മ സേനയുടെ അഞ്ചാം വാര്‍ഷികം വര്‍ണ്ണാഭമാക്കി നഗരസഭ

തിരൂരങ്ങാടി : നഗരസഭ ഹരിത കര്‍മ്മ സേനയുടെ അഞ്ചാം വാര്‍ഷികം വര്‍ണ്ണാഭമായി ആഘോഷിച്ചു. നഗരസഭ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ചെയര്‍മാന്‍ കെപി മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു. അഞ്ച് വര്‍ഷം പൂര്‍ത്തീകരിച്ച 12 പേരെ നഗരസഭ മൊമെന്റോ നല്‍കി ആദരിച്ചു. ഹരിത കര്‍മ്മ സേനക്കുള്ള പുതിയ യൂണിഫോം വിതരണം ഡെപ്യൂട്ടി ചെയ്യര്‍പേഴ്‌സന്‍ സുലൈഖ കാലൊടി നിര്‍വ്വഹിച്ചു. ആരോഗ്യ ചെയര്‍മാന്‍ സിപി ഇസ്മായില്‍ അധ്യക്ഷത വഹിച്ചു. മുന്‍ ഡെപ്യൂട്ടി ചെയര്‍മാന്‍ എം. അബ്ദുറഹ്‌മാന്‍ കുട്ടി അനുസ്മരണ പ്രഭാഷണം നടത്തി. സ്ഥിരം സമിതി അധ്യക്ഷന്മാരായ ഇക്ബാല്‍ കല്ലുങ്ങല്‍, സോന രതീഷ്, ഇ പി, ബാവ, സിപി, സുഹ്റാബി, എച് ഐ മാരായ സുരേഷ്, മുഹമ്മദ് റഫീഖ്, കണ്‍സോര്‍ഷ്യംഭാരവാഹികളായ റൈഹാനത്ത്, സരോജിനി എന്നിവര്‍ സംസാരിച്ചു. ശേഷം ഹരിത കര്‍മ്മ സേന അംഗങ്ങളും കൗണ്‍സിലര്‍മാരും ജീവനക്കാരും അവതരിപ്പിച്ച കലാ വിരുന്നും ശ്രദ്ധേയമായി....
Accident

കുറ്റിപ്പാലയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് 2 പേർ മരിച്ചു

എടപ്പാള്‍ : വട്ടംകുളം കുറ്റിപ്പാല എസ്.വി.ജെ.ബി.സ്കൂള്‍ ജംഗ്ഷനില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ രണ്ട് പേര്‍ മരിച്ചു. എല്‍.ഐ.സി.ഏജന്റും സാംസ്കാരിക പ്രവര്‍ത്തകനുമായവട്ടംകുളം തൈക്കാട് സുന്ദരന്‍ (52), പാലക്കാട് കുമരനെല്ലൂര്‍ കൊള്ളന്നൂര്‍ കിഴക്കൂട്ടു വളപ്പില്‍ മൊയ്തീന്‍കുട്ടിയുടെ മകന്‍ അലി (35) എന്നിവരാണ് മരിച്ചത്.ഇന്ന് പുലര്‍ച്ചെ 2 മണിക്കായിരുന്നു അപകടം....
Malappuram

എയര്‍ബാഗ് പ്രവര്‍ത്തിച്ചില്ല ; മലപ്പുറം സ്വദേശിക്ക് വാഹനത്തിന്റെ വില തിരിച്ചു നല്‍കാന്‍ ജില്ലാ ഉപഭോക്തൃ കമ്മീഷന്‍ ഉത്തരവ്

മലപ്പുറം : വാഹനാപകടത്തില്‍ എയര്‍ ബാഗ് പ്രവര്‍ത്തിക്കാതിരുന്നതിനാല്‍ ഉപഭോക്താവിന് വാഹനത്തിന്റെ വില തിരിച്ചു നല്‍കാന്‍ മലപ്പുറം ജില്ലാ ഉപഭോക്തൃ കമ്മീഷന്‍ ഉത്തരവിട്ടു. ഇന്ത്യനൂര്‍ സ്വദേശി മുഹമ്മദ് മുസ്ല്യാര്‍ നല്‍കിയ പരാതിയിലാണ് മാരുതി സുസൂക്കി ഇന്ത്യാ ലിമിറ്റഡ് കമ്പനിക്കെതിരെയുള്ള വിധി. 2021 ജൂണ്‍ 30 ന് പരാതിക്കാരന്റെ വാഹനം തിരൂരില്‍ വെച്ച് അപകടത്തില്‍പ്പെട്ടു. വാഹനത്തിനും യാത്രക്കാരനും ഗുരുതരമായ പരുക്കേറ്റു. എയര്‍ ബാഗ് പ്രവര്‍ത്തിക്കാത്തതിനാലാണ് ഗുരുതരമായ പരുക്ക് പറ്റാന്‍ കാരണമെന്നും എയര്‍ബാഗ് പ്രവര്‍ത്തിക്കാത്തത് വാഹന നിര്‍മ്മാണത്തിലെ പിഴവു കാരണമാണെന്നും ആരോപിച്ചാണ് ഉപഭോക്ത്യ കമ്മീഷനെ സമീപിച്ചത്. അപകട സമയത്ത് എയര്‍ ബാഗ് പ്രവര്‍ത്തിച്ചിരുന്നില്ലെന്ന് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ റിപ്പോര്‍ട്ട് ചെയ്തു. എയര്‍ ബാഗ് പ്രവര്‍ത്തിക്കാന്‍ മാത്രം ആഘാതമുള്ളതായിരുന്നു അപകടമെന്നും...
Local news

കേബിൾ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ മലപ്പുറം ജില്ലാ സമ്മേളനം ; സൗത്ത് ഇന്ത്യൻ മെഗാ ഓപ്പൺ ബാഡ്മിൻറൺ ഇൻവിറ്റേഷൻ ടൂർണമെൻറ് നാളെ

തിരൂരങ്ങാടി : കേബിൾ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ മലപ്പുറം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് ഫെബ്രുവരി 7 ന് സൗത്ത് ഇന്ത്യൻ മെഗാ ഓപ്പൺ ബാഡ്മിൻറൺ ഇൻവിറ്റേഷൻ ടൂർണമെൻറ് ചെമ്മാട് കോഴിക്കോട് റോഡിലെ സ്റ്റേഡിയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ടൂർണമെന്റിൽ കേരളം തമിഴ്നാട് കർണാടക എന്നീ സംസ്ഥാനങ്ങളിലെ ഏറ്റവും മികച്ച പ്ലെയേഴ്സ് അണിനിരക്കുമെന്നും ഫെബ്രുവരി 7 കൃത്യം ആറുമണി മുതൽ 11 മണി വരെ നടക്കുന്ന രീതിയിലാണ് മത്സരം ക്രമീകരിച്ചിട്ടുള്ളതെന്നും സംഘാടകര് പറഞ്ഞു. കേരളം തമിഴ്നാട് കർണാടക മാത്രമല്ല ഇന്ത്യയുടെ ഇതര സംസ്ഥാനങ്ങളിൽ പോലും കഴിവ് തെളിയിച്ച ഗണേഷ് കുമാർ കലേരസൻ ഷിജാസ് ഹരി ലോകേഷ് സൂര്യ അതുൽ അമ്പിളി ദീപക് അംജദ് ഷാനു നിസാം അരുൺ ശരത് ഹാറൂൺ രാജേഷ് ഷാമിൽ അഭിരാം വിനീത് സാരംഗ് എന്നീ പ്രമുഖ താരങ്ങൾ മത്സരത്തിൽ പങ്കെടുക്കും. പരിപാടി മലപ്പുറം ജില്ലാ കലക്ടർ വിനോദ് ഐഎഎസ...
Other, university

നാലുവര്‍ഷ ഇന്റഗ്രേറ്റഡ് ബിരുദപ്രോഗ്രാം നിയമാവലിക്ക് അംഗീകാരം നല്‍കി കാലിക്കറ്റ് സര്‍വകലാശാല ; കേരളത്തില്‍ ആദ്യം നിയമാവലി തയ്യാറാക്കിയത് കാലിക്കറ്റ്

നാലുവര്‍ഷ ഇന്റഗ്രേറ്റഡ് ബിരുദ പ്രോഗ്രാമുകളുടെ നിയമാവലി അക്കാദമിക് കൗണ്‍സില്‍ യോഗത്തില്‍ അംഗീകരിച്ച കേരളത്തിലെ ആദ്യ സര്‍വകലാശാലയായി കാലിക്കറ്റ്. ചൊവ്വാഴ്ച ചേര്‍ന്ന പ്രത്യേക യോഗത്തില്‍ സിന്‍ഡിക്കേറ്റംഗം അഡ്വ. പി.കെ. ഖലീമുദ്ദീനാണ് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഫോര്‍-ഇയര്‍ അണ്ടര്‍ ഗ്രാജ്വേറ്റ് പ്രോഗ്രാംസ് (സി.യു.എഫ്.വൈ.യു.ജി.പി.) റഗുലേഷന്‍സ് 2024 അവതരിപ്പിച്ചത്. ചെറിയ തിരുത്തലുകളോടെ നിയമാവലിക്ക് യോഗം അംഗീകാരം നല്‍കി. ഉന്നത വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരത്തിലും തൊഴില്‍ ലഭ്യതയിലും വിപ്ലവകരമായ മാറ്റം സൃഷ്ടിക്കുന്നതാകും സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച് സര്‍വകലാശാലകള്‍ ആവിഷ്‌കരിച്ച് നടപ്പാക്കുന്ന പദ്ധതിയെന്ന് യോഗം അഭിപ്രായപ്പെട്ടു. അടുത്ത വര്‍ഷം മുതല്‍ കാലിക്കറ്റിന് കീഴിലെ അഫിലിയേറ്റഡ് കോളേജുകള്‍, വിദൂരവിഭാഗം ബിരുദ വിദ്യാര്‍ഥികള്‍ക്കെല്ലാം പുതിയ നിയമാവലി ബാധകമാകും. ഇന്റഗ്രേറ്റഡ് ബിരുദപാഠ്യപദ്ധതി രൂപവ...
Other, university

പുനഃപ്രവേശന അപേക്ഷ, റഗുലർ സപ്ലിമെന്ററി – ഹാൾടിക്കറ്റ് ; കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

പ്രൊജക്റ്റ് സമർപ്പിക്കണം  കാലിക്കറ്റ് സർവകലാശാലാ വിദൂര വിദ്യാഭ്യാസ വിഭാഗം ആറാം സെമസ്റ്റർ ബി.എ. / ബി.എസ് സി. / ബി.കോം. (2018 പ്രവേശനം) ഏപ്രിൽ 2024 സപ്ലിമെന്ററി പരീക്ഷക്ക് രജിസ്റ്റർ ചെയ്തിട്ടുള്ള വിദ്യാർത്ഥികൾ അവരുടെ പ്രൊജക്റ്റ് വർക്കുകൾ ആറാം സെമസ്റ്റർ സെമസ്റ്റർ പരീക്ഷാ രജിസ്‌ട്രേഷൻ പ്രിന്റൗട്ട് സഹിതം 25-ന് മുൻപായി നേരിട്ടോ തപാൽ മുഖേനയോ വിദൂര വിദ്യാഭ്യാസ വിഭാഗം കാര്യാലയത്തിൽ ലഭ്യമാക്കേണ്ടാതാണ്. വിലാസം:- ദി ഡയറക്ടർ, സ്കൂൾ ഓഫ് ഡിസ്റ്റൻസ് എഡ്യൂക്കേഷൻ, യൂണിവേഴ്സിറ്റി ഓഫ് കാലിക്കറ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റി പി.ഒ., പിൻ - 673 635, ഫോൺ:- 0494 2400288, 2407356. പി.ആര്‍ 165/2024 പുനഃപ്രവേശന അപേക്ഷ  കാലിക്കറ്റ് സർവകലാശാലാ പ്രൈവറ്റ് രജിസ്‌ട്രേഷൻ വിഭാഗത്തിനു കീഴിൽ എം.എ. അറബിക്, എം.എ. ഇക്കണോമിക്സ്, എം.എ. ഹിസ്റ്ററി, എം.എ. ഹിന്ദി, എം.എ. ഫിലോസഫി, എം.എ. പൊളിറ്റിക്കൽ സയൻസ്, എം.എ....
Local news

കൊളപ്പുറത്ത് സർവീസ് റോഡിൽ ടൂവേ ഗതാഗതം പ്രായോഗികമല്ല ; അഡ്വക്കറ്റ് തൻവീർ

കൊളപ്പുറം : അരീക്കോട് പരപ്പനങ്ങാടി സംസ്ഥാനപാതയിൽ കൊളപ്പുറം ജംഗ്ഷനിൽ സർവീസ് റോഡിലൂടെ ടുവേ ഗതാഗതം പ്രായോഗികമല്ലെന്ന് അഡ്വക്കറ്റ് തൻവീർ.സംസ്ഥാനപാത യാത്രാതടസ്സം നേരിട്ടതിനാൽ ദുരിതത്തിലായ നാട്ടുകാരുടെ പ്രശ്നം നേരിട്ട് കാണാൻ വന്നതായിരുന്ന അദ്ദേഹത്തിന് ജനങ്ങൾ വൻ സ്വീകരണം നൽകി. ആറേകാൽ മീറ്ററിൽ നിന്ന് ഒൻപതു മീറ്ററിലേക്ക് സർവീസ് റോഡ് വീതി കൂടുമ്പോൾ ഇപ്പോൾ സ്ഥലം കൊടുത്താൽ ഇരകൾക്ക് വീടുകളും വ്യാപാരസ്ഥാപനങ്ങളും തന്നെ ഇല്ലാതാവും. പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷൻ തിരൂരങ്ങാടി സിവിൽ സ്റ്റേഷൻ,താലൂക്ക് ഹോസ്പിറ്റൽ, തിരൂരങ്ങാടി ഗവൺമെന്റ് ഹൈസ്കൂൾ, കൊളപ്പുറം ഗവൺമെന്റ് ഹൈസ്കൂൾ എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യണമെങ്കിൽ വിദ്യാർത്ഥികൾക്കും നാട്ടുകാർക്കും കൂരിയാട് വഴി അഞ്ച് കിലോമീറ്റർ ചുറ്റി വരേണ്ട ഗതികേടിലാണ്. കൊളപ്പുറം ജംഗ്ഷൻ മുതൽ ഹൈസ്കൂളിൽ പിറകുവശം വരെ നിർമ്മാണ പ്രവർത്തനങ്ങൾ ഒന്നും നടത്തരുതെന്ന് ഹൈക്കോടതി ഉത്തരവ...
Local news, Other

സ്വയം പ്രഖ്യാപിത മാധ്യമ പ്രവര്‍ത്തകരെ പൂട്ടാന്‍ പൊലീസ് ; വ്യാജ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കര്‍ശന നടപടിയുമായി പൊലിസ്

തിരൂരങ്ങാടി: സാമൂഹ്യമാധ്യമങ്ങളില്‍ വിലസുന്ന വ്യാജ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് തിരൂരങ്ങാടി പൊലിസ്. യാതൊരു ആധികാരികതയില്ലാതെ റിപ്പോര്‍ട്ടര്‍മാര്‍ എന്ന പേരില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാജവാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പ്രവണത വര്‍ധിച്ച സാഹചര്യത്തില്‍ തിരൂരങ്ങാടി എസ്.എച്ച്.ഒ കെ.ടി ശ്രീനിവാസന് തിരൂരങ്ങാടി പ്രസ് ക്ലബ്ബ് നല്‍കിയ പരാതിയിലാണ് പൊലിസ് നടപടി സ്വീകരിക്കുന്നത്. തിരൂരങ്ങാടിയിലെ മരണം, പോക്സോ കേസ് ഉള്‍പ്പെടെ ഈയിടെ പല വാര്‍ത്തകള്‍ തെറ്റായും നിയമ വിരുദ്ധമായും സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിക്കപ്പെട്ടത് ഏറെ വിവാദമായിരുന്നു. ഈ വ്യാജ വാര്‍ത്തകള്‍ക്കെതിരെ ഇവരുടെ ബന്ധുക്കളും മറ്റും പൊലിസിലും, പ്രസ്സ് ക്ലബ്ബിലും പരാതിയുമായി എത്തിയിരുന്നു. ഇതോടെയാണ് പ്രസ്സ് ക്ലബ് വിഷയത്തില്‍ ഇടപെട്ടത്. വിവിധ വാട്സ് ആപ്പുകളിലും, ഫേസ് ബുക്കിലും ഓണ്‍ലൈന്‍ പത്രമെന്ന വ്യാജേന പേജ്...
Local news, Other

സോഷ്യോളജി അസോസിയേഷൻ ഉദ്ഘാടനവും കയ്യെഴുത്ത് മാഗസിൻ പ്രകാശനവും നടന്നു

തിരൂരങ്ങാടി: കുണ്ടൂർ പി എം എസ്‌ ടി ആർട്സ് ആൻഡ് സയൻസ് കോളേജിൽ സോഷ്യോളജി ഡിപ്പാർട്ട്മെന്റ് അസോസിയേഷൻ ഉദ്ഘാടനവും കയ്യെഴുത്ത് മാഗസീൻ പ്രകാശനവും നടന്നു. ചൊവ്വാഴ്ച രാവിലെ 11 മണിയ്ക്ക് കോളേജ് ഓഡിറ്റോറിയത്തിൽ വച്ചു നടന്ന പരിപാടി മീഡിയ വൺ സീനിയർ ന്യൂസ്‌ എഡിറ്റർ നിഷാദ് റാവുത്തർ ഉദ്ഘാടനം ചെയ്തു. നിലപാടുള്ളവരായി മറേ ണമെന്നും കലാലയത്തിനു പുറത്തേയ്ക്ക് സർഗാത്മകതയും മാനുഷിക മൂല്യങ്ങളും വളരണമെന്നും അദ്ദേഹം പറഞ്ഞു. ഡിപ്പാർട്ട്മെന്റ് മേധാവി കെ.കെ നജ്മുന്നീസ അധ്യക്ഷയായിരുന്നു.കോളേജ് പ്രിൻസിപ്പൽ പ്രൊഫസർ കെ.ഇബ്രാഹിം മുഖ്യപ്രഭാഷണം നടത്തി. "ഭൂമിയിലെ അഭയാർത്ഥികൾ "എന്ന പേരിൽ സോഷ്യോളജി വിഭാഗം വിദ്യാർത്ഥികൾ തയ്യാറാക്കിയ കയ്യെഴുത്ത് മാഗസിന്റെ പ്രകാശനവും നടന്നു. കുണ്ടൂർ മർക്കസ് ജനറൽ സെക്രട്ടറി എൻ പി ആലിഹാജി,ജേർണലിസം വിഭാഗം മേധാവി ടി.എസ് ലിഖിത , കോളേജ് യൂണിയൻ ചെയർമാൻ മഷൂദ് എന്നിവർ സംസാരിച്ചു. സോഷ്യോളജി ഡിപ്പാർട്...
Malappuram, Other

മലപ്പുറത്ത് മക്കളെ പീഡിപ്പിച്ച അച്ഛന് 123 വര്‍ഷം തടവ്

മലപ്പുറം: മക്കളെ പീഡിപ്പിച്ച കേസില്‍ അച്ഛന് 123 വര്‍ഷം തടവ്. പതിനൊന്നും പന്ത്രണ്ടും വയസുള്ള മക്കളെ പീഡനത്തിന് ഇരയാക്കിയ കേസില്‍ മഞ്ചേരി അതിവേഗ സ്പെഷ്യല്‍ കോടതിയാണ് ശിക്ഷ വിധിച്ചത്. രണ്ട് കേസുകളിലായാണ് 123 വര്‍ഷം തടവ് ശിക്ഷ വിധിച്ചത്. 8.5 ലക്ഷം രൂപ പിഴയും ഈടാക്കിയിട്ടുണ്ട്. 2021-22 കാലഘട്ടത്തിലായിരുന്നു ഈ കേസിനാസ്പദമായ സംഭവം ഉണ്ടായത്. 2022ലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്....
Breaking news, National, Other

പടക്കനിര്‍മ്മാണ ശാലയില്‍ വന്‍ സ്‌ഫോടനം; 6 പേര്‍ മരിച്ചു, 59 പേര്‍ക്ക് പരിക്ക്, നിരവധി വീടുകള്‍ കത്തി നശിച്ചു

ഭോപ്പാല്‍: പടക്ക നിര്‍മ്മാണ ശാലയില്‍ വന്‍സ്‌ഫോടനം. മധ്യപ്രദേശിലെ ഹാര്‍ദ ജില്ലയിലെ പടക്കനിര്‍മ്മാണ ശാലയിലാണ് സ്‌ഫോടനം ഉണ്ടായത്. സ്‌ഫോടനത്തില്‍ 6 പേര്‍ മരിച്ചു. 59 പേര്‍ക്ക് പരിക്കേറ്റു. നിരവധി വീടുകള്‍ കത്തി നശിച്ചു. സ്‌ഫോടനം നടന്ന സ്ഥലത്ത് നിന്നും കുടുംബങ്ങളെ ഒഴിപ്പിക്കുകയാണ് അധികൃതര്‍. അതേസമയം, സ്‌ഫോടനത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തില്‍ വിവരങ്ങള്‍ തേടി മധ്യപ്രദേശ് മുഖ്യമന്ത്രി മോഹന്‍ യാദവ് രംഗത്തെത്തിയിട്ടുണ്ട്. മുഖ്യമന്ത്രി ഉദ്യോഗസ്ഥരുടെ യോഗം വിളിക്കുകയും ചെയ്തു....
Kerala, Other

ലാവലിന്‍: കേസെടുക്കാന്‍ സിബിഐക്ക് താല്‍പര്യമില്ലെന്ന് വാദം, ഏപ്പോള്‍ വേണമെങ്കിലും വാദിക്കാമെന്ന് സിബിഐ 38-ാം തവണയും മാറ്റിവെച്ചു സുപ്രീംകോടതി

ന്യൂഡല്‍ഹി: എസ്എന്‍സി ലാവലിന്‍ കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി 38-ാം തവണയും മാറ്റിവെച്ചു. ജസ്റ്റിസുമാരായ സൂര്യകാന്ത്, കെ വി വിശ്വാനാഥന്‍ എന്നിവരുടെ ബെഞ്ചാണ് കേസ് പരിഗണിച്ചത്. കേസെടുക്കാന്‍ സിബിഐക്ക് താല്‍പര്യമില്ലെന്നും കേസ് മുപ്പത് തവണ മാറ്റിയെന്നും വി എം സുധീരനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ദേവദത്ത് കാമത്ത് കോടതിയില്‍ പറഞ്ഞു. എന്നാല്‍ കോടതി എത് സമയം പറഞ്ഞാലും വാദിക്കാന്‍ തയ്യാറാണെന്ന് അന്വേഷണ ഏജന്‍സിക്കുവേണ്ടി ഹാജരായ വന്‍സജ ശുക്ല കോടതിയില്‍ അറിയിച്ചു. തുടര്‍ന്ന് കോടതി കേസ് മെയ് ഒന്നിലേക്ക് മാറ്റി വെക്കുകയായിരുന്നു. ഇതിനുമുമ്പ് ഒക്ടോബര്‍ 31നാണ് അവസാനമായി കേസ് പരിഗണിച്ചത്. കേസ് സുപ്രീംകോടതി അന്തിമ വാദത്തിനായി മേയ് ഒന്നിന് പരിഗണിക്കും. വാദം പൂര്‍ത്തിയായില്ലെങ്കില്‍ മേയ് 2നും തുടരും. കേസില്‍ മുന്‍ കെപിസിസി അധ്യക്ഷന്‍ വി എം സുധീരന്‍ നല്‍കിയ അപ്പീല്‍ മേയ് 7ന് പരിഗണിക്കുമെന്നും കോടതി...
Local news, Other

വേങ്ങര മണ്ഡലത്തിന് കോളടിച്ചു, 184.5 കോടിയുടെ പദ്ധതികള്‍ക്ക് അനുമതി; മേല്‍പാതക്കും അഗ്നിരക്ഷാ സേന യൂണിറ്റിനും അനുമതി, അംഗീകാരം ലഭിച്ചിരിക്കുന്നത് ഇരുപതോളം പദ്ധതികള്‍ക്ക്

വേങ്ങര : ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ അവതരിപ്പിച്ച 2024 സംസ്ഥാന ബജറ്റില്‍ വേങ്ങര മണ്ഡലത്തില്‍ 184.5 കോടിയുടെ പദ്ധതികള്‍ക്ക് അനുമതി. വേങ്ങര അങ്ങാടിയിലെ ഗതാഗതക്കുരുക്കൊഴിവാക്കാന്‍ നിര്‍ദേശിച്ച മേല്‍പ്പാതയ്ക്ക് 50 കോടി രൂപയുടെയും കൊളപ്പുറത്ത് നിര്‍മിക്കുന്ന അഗ്‌നിരക്ഷായൂണിറ്റിന് അഞ്ചുകോടി രൂപയുടെയും പദ്ധതികളുള്‍പ്പെടെ ഇരുപതോളം പദ്ധതികള്‍ക്കാണ് ബജറ്റില്‍ അംഗീകാരം ലഭിച്ചിരിക്കുന്നത്. വേങ്ങര പട്ടണത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി ടൗണില്‍ നിലവിലെ റോഡില്‍ രണ്ടു കിലോമീറ്റര്‍ ദൂരത്തില്‍ മേല്‍പ്പാലം യാഥാര്‍ഥ്യമാവും. ഇതിനായി ടോക്കണ്‍ തുക നല്‍കി പദ്ധതി ബജറ്റില്‍ ഉള്‍പ്പെടുത്തി. 50 കോടി രൂപയാണ് പദ്ധതിക്ക് വേണ്ടത്. കൂടാതെ ഏറെ കാലത്തെ കാത്തിരിപ്പായ വേങ്ങര മണ്ഡലത്തിലെ അഗ്നിരക്ഷാ യൂണിറ്റിന് അഞ്ച് കോടി അനുമതി നല്‍കിയതും വേങ്ങരക്ക് ആശ്വാസം നല്‍കുന്നതാണ്. ഊരകം നെടുവക്കാട് നെടിയിരുപ്പറോഡ് 1.2 കോടി, കണ്ണമ...
Kerala

പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കുകയും നഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്തു ; ഡിവൈഎഫ്‌ഐ നേതാവ് അടക്കം 4 പേര്‍ അറസ്റ്റില്‍, കേസില്‍ 18 ല്‍ അധികം പേര്‍ പ്രതികള്‍

പത്തനംതിട്ട: പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കുകയും നഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്ത കേസില്‍ ഡിവൈഎഫ്‌ഐ നേതാവും അറസ്റ്റില്‍. പെരുനാട് മേഖലാ പ്രസിഡന്റ് ജോയല്‍ തോമസാണ് അറസ്റ്റിലായത്. ഇന്നലെ ഡി വൈ എസ് പി ഓഫീസില്‍ കീഴടങ്ങുകയായിരുന്നു. കേസില്‍ മൂന്ന് പേരെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. കെഎസ്ഇബി ജീവനക്കാരന്‍ മുഹമ്മദ് റാഫി, സജാദ്, പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇതില്‍ പ്രായപൂര്‍ത്തിയാകാത്തയാളെ ജുവനൈല്‍ ബോര്‍ഡില്‍ ഹാജരാക്കും. കുട്ടിയെ പീഡിപ്പിച്ചതിന് 16 പേര്‍ക്കെതിരെയും നഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിച്ചതടക്കമുള്ള കുറ്റത്തിനു 3 പേരുടെ പേരിലും കേസുണ്ട്. പെണ്‍കുട്ടിയുടെ മൊഴി പ്രകാരം ഇതെല്ലാം അന്വേഷിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. ഇന്‍സ്റ്റഗ്രാമിലൂടെ പെണ്‍കുട്ടിയെ പരിചയപ്പെട്ട യുവാവ് നഗ്‌നചിത്രങ്ങള്‍ കൈക്കലാക്കുകയും അത് സുഹൃത്തുക്കള്‍ക്ക് അയച്ചുകൊടുക്കുകയുമായ...
Local news

തിരൂരങ്ങാടിയിലെ വിദ്യാര്‍ത്ഥികള്‍ക്കായി ‘എന്‍ റിച്ച്’ പരീക്ഷാ ശില്പശാല സംഘടിപ്പിച്ചു

തിരൂരങ്ങാടി: വിസ്ഡം സ്റ്റുഡന്റ്സ് തിരൂരങ്ങാടി മണ്ഡലം കമ്മിറ്റി ഹൈസ്‌കൂള്‍ ഹയര്‍ സെക്കന്ററി വിദ്യാര്‍ത്ഥികള്‍ക്കായി 'എന്‍ റിച്ച്' പരീക്ഷാ ശില്പശാല സംഘടിപ്പിച്ചു. പൊതു പരീക്ഷകള്‍ക്കും വാര്‍ഷിക പരീക്ഷകള്‍ക്കും തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥിനികളെ ആത്മവിശ്വാസത്തോടെ സജ്ജരാക്കുക എന്ന ഉദ്ദേശത്തോടെ നടത്തിയ പരിപാടി തിരൂരങ്ങാടി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കെ.ടി ശ്രീനിവാസന്‍ ഉദ്ഘാടനം ചെയ്തു. വിസ്ഡം സ്റ്റുഡന്റ്സ് തിരൂരങ്ങാടി മണ്ഡലം പ്രസിഡന്റ് മുഹമ്മദ് കുന്നത്ത്പറമ്പ് അധ്യക്ഷത വഹിച്ചു. വിസ്ഡം സ്റ്റുഡന്റ്സ് സംസ്ഥാന വൈസ് പ്രസിഡന്റ് പി.ഒ ഫസീഹ്, അലീഗര്‍ മുസ്ലിം യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥി ശദീദ് ഹസ്സന്‍ എന്നിവര്‍ ശില്പശാലക്ക് നേതൃത്വം നല്‍കി. വിസ്ഡം സ്റ്റുഡന്റ്സ് തിരൂരങ്ങാടി മണ്ഡലം സെക്രട്ടറി സി.പി ഇര്‍ഫാന്‍ സ്വാഗതവും, മണ്ഡലം ട്രഷറര്‍ സാദിഖ് റഹ്‌മാന്‍ നന്ദിയും പറഞ്ഞു...
Crime, Kerala

കട കുത്തിത്തുറന്ന് ചോക്ലേറ്റും പണവും മോഷ്ടിച്ചു ; 17 കാരനടക്കം മൂന്നു പേര്‍ പിടിയില്‍

കാസര്‍ഗോഡ്: കട കുത്തിത്തുറന്ന് ചോക്ലേറ്റും മേശവലിപ്പിലെ പണവും മോഷ്ടിച്ച കേസില്‍ നാലംഗ സംഘത്തിലെ 17 കാരനടക്കം മൂന്നുപേര്‍ പിടിയില്‍. കാഞ്ഞങ്ങാട് കുശാല്‍ നഗറിലെ ഫസല്‍ റഹ്‌മാന്‍ (19), ബി. വിവിഷ് (19), കാഞ്ഞങ്ങാട് തീരദേശ ഗ്രാമത്തിലെ 17-കാരന്‍ എന്നിവരാണ് ഹൊസ്ദുര്‍ഗ് പോലീസിന്റെ പിടിയിലായത്. ആസിഫ് (23) എന്നയാള്‍ ഗോവയിലേക്കു കടന്നതായാണ് റിപ്പോര്‍ട്ട്. ജനുവരി 14-നാണ് കേസിനാസ്പദമായ സംഭവം. കോട്ടച്ചേരിയിലെ മൊണാര്‍ക്ക് എന്റര്‍പ്രൈസസില്‍ നിന്ന് നാലംഗ സംഘം ചോക്ലേറ്റും മേശവലിപ്പിലുണ്ടായിരുന്ന 1680 രൂപയും മോഷ്ടിച്ചത്. ഇവരില്‍ ഫസല്‍ റഹ്‌മാന്‍ ഒഴികെയുള്ള മൂന്നുപേര്‍ ചേര്‍ന്നാണ് മോഷണം നടത്തിയതെന്നാണ് പോലീസ് പറയുന്നത്. സംഭവത്തെ തുടര്‍ന്ന് സമീപത്തെ വസ്ത്രശാലയിലെ സി.സി.ടി.വി. ക്യാമറ പരിശോധിച്ചപ്പോഴാണ് നീല ജീന്‍സും ഇളംനിറത്തിലുള്ള ഷര്‍ട്ടും ധരിച്ച യുവാവ് നില്‍ക്കുന്നതും മറ്റു രണ്ട് യുവാക്കള്‍ ഷട്ടര്‍ കുത്തിപ്പ...
Calicut, Other, university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

ടോക്കൺ രജിസ്‌ട്രേഷൻ  വിദൂര വിദ്യാഭ്യാസ വിഭാഗം മൂന്നാം സെമസ്റ്റർ ബി.കോം. / ബി.ബി.എ. (CBCSS) നവംബർ 2023 റഗുലർ പരീക്ഷക്ക് രജിസ്റ്റർ ചെയ്യാത്ത 2022 പ്രവേശനം വിദ്യാർത്ഥികൾക് ഓൺലൈൻ ആയി ടോക്കൺ രജിസ്‌ട്രേഷൻ ചെയ്യാവുന്നതാണ്. ടോക്കൺ രജിസ്‌ട്രേഷൻ ഫീസ് ബി.കോം. :- ₹ 2595/-, ബി.ബി.എ. :- ₹ 2995/-. ലിങ്ക് ആറാം തീയതി മുതൽ ലഭ്യമാകും. പി.ആര്‍ 160/2024 പരീക്ഷാ അപേക്ഷാ  മൂന്നാം സെമസ്റ്റർ എം.പി എഡ്. (2019 പ്രവേശനം മുതൽ) നവംബർ 2023 റഗുലർ / സപ്ലിമെന്‍ററി പരീക്ഷകൾക്ക് പിഴ കൂടാതെ ഒൻപത് വരെയും 180 രൂപ പിഴയോടെ 13 വരെയും ഓൺലൈനായി റജിസ്റ്റർ ചെയ്യാം. ലിങ്ക് വെബ്‌സൈറ്റിൽ.  പി.ആര്‍ 161/2024 പരീക്ഷാഫലം  അഞ്ചാം സെമസ്റ്റർ ബി.ആർക് (2014 മുതൽ 2021 വരെ പ്രവേശനം) നവംബർ 2023 റഗുലർ / സപ്ലിമെന്‍ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 2...
Local news, Malappuram, Other

തിരൂര്‍ ജില്ലാ ആശുപത്രിയില്‍ ഉറങ്ങുകയായിരുന്ന രോഗിയുടെ കൂട്ടിരിപ്പുകാരിയായ യുവതിക്ക് നേരെ ലൈംഗിഗാതിക്രമം ; യുവാവ് പിടിയില്‍

തിരൂര്‍ : തിരൂര്‍ ജില്ലാ ആശുപത്രിയില്‍ രോഗിയുടെ പരിചരണത്തിനായി എത്തിയ യുവതിക്ക് നേരെ ലൈംഗിഗാതിക്രമം നടത്തിയ യുവാവ് പിടിയില്‍. കണ്ണൂര്‍ മുഴുപ്പിലങ്ങാട് ആയിഷ മന്‍സിലില്‍ സുഹൈല്‍ (37) ആണ് അറസ്റ്റിലായത്. ഇയാള്‍ റെയില്‍വേ സ്റ്റേഷന്റെ സമീപത്തെ ഹോട്ടല്‍ ജീവനക്കാരനാണ്. വ്യാഴാഴ്ച പുലര്‍ച്ചെ ആശുപത്രിയിലെ ഐ.സി.യുവിനു മുന്‍പിലാണ് സംഭവം. രോഗിയുടെ പരിചരണത്തിനായി എത്തിയ യുവതി ഐ.സി.യുവിനു മുമ്പില്‍ ഉറങ്ങുന്നതിനിടെ ഇതുവഴി എത്തിയ പ്രതി യുവതിയുടെ കൂടെ കിടക്കുകയും ലൈംഗികാതിക്രമം നടത്തുകയുമായിരുന്നു. ഞെട്ടിയുണര്‍ന്ന യുവതി ബഹളം വച്ചതോടെ പ്രതിയായ യുവാവ് ഓടി രക്ഷപ്പെട്ടു. തുടര്‍ന്ന് യുവതിയും ഭര്‍ത്താവും പൊലീസില്‍ പരാതി നല്‍കി. ഇതോടെ ആശുപത്രിയിലെ സി.സി.ടി.വി പരിശോധിച്ച് അന്വേഷണം തുടങ്ങിയ പൊലീസ് സുഹൈലിനെ ടൗണില്‍ വച്ച് തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്യുകയായിരുന്നു. തിരൂര്‍ ഇന്‍സ്പെക്ടര്‍ എം.കെ.രമേശിന്റെ നേതൃത്വത്തില്‍...
Local news

കേരള ബജറ്റ് 2024 ; തിരൂരങ്ങാടി മണ്ഡലത്തിനും നേട്ടം

തിരൂരങ്ങാടി : ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അവതരിപ്പിച്ച സംസ്ഥാന ബജറ്റില്‍ തിരൂരങ്ങാടി നിയോജക മണ്ഡലത്തിലേക്കും നിരവധി പ്രവര്‍ത്തികള്‍ തുക വകയിരുത്തി. നാല് പ്രവര്‍ത്തികള്‍ക്കാണ് ബജറ്റില്‍ തുക വകയിരിത്തിയത്. 1 -തെന്നല പഞ്ചായത്തിലെ പൂക്കിപ്പറമ്പ് അറക്കല്‍ തറയില്‍ ഒഴൂര്‍ റോഡ് റബറൈസ് ചെയ്ത് നവീകരിക്കല്‍ - 2 കോടി 2- പരപ്പനങ്ങാടി തീരപ്രദേശത്ത് കടല്‍ സംരക്ഷണ ഭിത്തി സ്ഥാപിക്കല്‍ - 1 കോടി 3- തിരൂരങ്ങാടി ഗവ. താലൂക്ക് ആശുപത്രിയില്‍ ഡയാലിസിസ് അനുബന്ധ സൗകര്യങ്ങള്‍ വിപുലീകരിക്കല്‍ - 1 കോടി 4- നന്നമ്പ്ര പഞ്ചായത്തിലെ തെയ്യാല മനക്കുളം നവീകരണം - 1 കോടി എന്നിവക്കാണ് തുക വകയിരുത്തിയത്. ബജറ്റിൽ പരാമർശം നടത്തിയ പ്രവർത്തികൾ - 1-തിരൂരങ്ങാടി സിവിൽ സ്റ്റേഷൻ കെട്ടിടത്തിൽ പുതിയ കെട്ടിടം നിർമ്മാണം 2-തിരൂരങ്ങാടി റസ്റ്റ് ഹൗസ് നവീകരണം 3-പുതുപ്പറമ്പ് ഗവ വനിത പോളിടെക്നിക് കോളേജിൽ പുതിയ കെട്ടിടം നിർമ...
National, Other

കാശിയും മഥുരയും കൂടെ വീണ്ടെടുത്താല്‍ മറ്റ് ക്ഷേത്രങ്ങളുടെ അവകാശ വാദം ഉന്നയിക്കില്ല ; ഗോവിന്ദ് ദേവ് ഗിരി മഹാരാജ്

പൂനെ: കാശി, മഥുര ക്ഷേത്രങ്ങള്‍ കൂടി വീണ്ടെടുത്താല്‍ മറ്റ് ക്ഷേത്രങ്ങള്‍ വീണ്ടെടുക്കാനുള്ള പ്രവര്‍ത്തനം അവസാനിപ്പിക്കുമെന്ന് അയോധ്യ രാമ ജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രഷറര്‍ ഗോവിന്ദ് ദേവ് ഗിരി മഹാരാജ്. പുനെയില്‍ തന്റെ 75-ാം ജന്മദിനവുമായി ബന്ധപ്പെട്ട് നടത്തുന്ന ആത്മീയ പരിപാടികളുടെ ഭാഗമായി ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവതിന്റെയും ആത്മീയ ആചാര്യന്‍ ശ്രീ ശ്രീ രവിശങ്കറിന്റെയും സാന്നിധ്യത്തില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭാരതത്തില്‍ 3,500 ഓളം ക്ഷേത്രങ്ങള്‍ വൈദേശിക അധിനിവേശത്തില്‍ തകര്‍ക്കപ്പെട്ടിട്ടുണ്ട്.കാശി, മഥുര ക്ഷേത്രങ്ങള്‍ കൂടി സ്വതന്ത്രമായാല്‍ മറ്റ് ക്ഷേത്രങ്ങള്‍ വീണ്ടെടുക്കാന്‍ ഉദ്ദേശിക്കുന്നില്ല. രാമക്ഷേത്രത്തിന്റെ കാര്യത്തില്‍ സമാധാനപരമായി ഒരു പരിഹാരം കണ്ടെത്താന്‍ നമുക്ക് സാധിച്ചു. കാശി, മധുര ക്ഷേത്ര വിഷയങ്ങളും സമാധാനപരമായി പരിഹരിക്കാനാവുമെന്ന് ...
Kerala, Other

കേരള ബജറ്റ് 2024 ; ഒറ്റനോട്ടത്തില്‍

ബജറ്റിലെ 100 പ്രഖ്യാപനങ്ങള്‍ 1,38,655 കോടി രൂപ വരവും 1,84,327 കോടി രൂപ ചെലവും പ്രതീക്ഷിക്കുന്നു റവന്യൂ കമ്മി 27,846 കോടി രൂപ (സംസ്ഥാനത്തിന്റെ മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ 2.12 ശതമാനം) ധനക്കമ്മി 44,529 കോടി (ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ 3.4 ശതമാനം) നികുതി വരുമാനത്തില്‍ 7845 കോടി രൂപയുടെയും നികുതിയേതര വരുമാനത്തില്‍ 1503 കോടി രൂപയുടെയും വര്‍ദ്ധനവ് ലക്ഷ്യമിടുന്നു. കിഫ്ബി ഉള്‍പ്പടെ മൂലധന നിക്ഷേപ മേഖലയില്‍ 34,530 കോടിയുടെ വകയിരുത്തല്‍ വിളപരിപാലനത്തിന് 535.90 കോടി. ഏഴ് നെല്ലുല്‍പ്പാദക കാര്‍ഷിക ആവാസ യൂണിറ്റുകള്‍ക്ക് 93.60 കോടി. വിഷരഹിത പച്ചക്കറി വികസനത്തിന് 78.45 കോടി. നാളീകേര കൃഷി വികസനത്തിന് 65 കോടി. ഫലവര്‍ഗ്ഗ കൃഷി വികസനത്തിന് 18.92 കോടി;25 ശതമാനം ഗുണഭോക്താക്കള്‍ സ്ത്രീകളായിരിക്കും. കാര്‍ഷികോല്‍പ്പന്ന വിപണന പദ്ധതിയ്ക്ക് 43.90 കോടി. മണ്ണ് ജലസംരക്ഷണത്തിന് ...
Calicut, Other, university

അഖിലേന്ത്യാ അന്തർ സർവ്വകലാശാല പുരുഷ ശരീര സൗന്ദര്യ മത്സരം ; കാലിക്കറ്റ് സർവ്വകലാശാല ചാമ്പ്യൻമാർ

തേഞ്ഞിപ്പാലം : കാലിക്കറ്റ് സർവ്വകലാശാല ആഥിത്യമരുളുന്ന അഖിലേന്ത്യാ അന്തർ സർവ്വകലാശാല പുരുഷ ശരീര സൗന്ദര്യ മത്സരത്തിൽ കാലിക്കറ്റ് സർവ്വകലാശാല 220 പോയിന്റുമായി ചാമ്പ്യന്മാരായി , 160 പോയിൻറ് നേടികൊണ്ട് മുംബൈ സർവ്വകലാശാല രണ്ടാം സ്ഥാനവും , 85 പോയിന്റുമായി ലാംമെറിൻ യൂണിവേഴ്സിറ്റി പഞ്ചാബ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. മത്‌സരത്തിൻറെ ഫൈനൽ മത്സരത്തിന് മുന്നോടിയായി ലോക ചാമ്പ്യനും കാലിക്കറ്റ് സർവ്വകലാശാല മുൻ താരവുമായ മുസാധിക് ശരീര പ്രദർശനം നടത്തികൊണ്ട് പുതുതാരങ്ങൾക്ക് ആവേശം പകർന്നു. ഗുരുവായൂർ ശ്രീകൃഷ്ണ കോളേജിൽ നിന്നും കോളേജുതലത്തിൽ തുടങ്ങി മിസ്റ്റർ ഇന്ത്യ ഇൻ്റർ യൂണിവേഴ്സിറ്റി ഗോൾഡ് & സിൽവർ മെഡൽ ജേതാവ്. മിസ്റ്റർ വേൾഡ് 2019, മിസ്റ്റർ യൂണിവേഴ്‌സ് റണ്ണർ അപ്പ് 2023, മിസ്റ്റർ ഇന്ത്യ ചാമ്പ്യൻ ഓഫ് ചാമ്പ്യൻ 2019, 2023 മിസ്റ്റർ ഇന്ത്യ യൂണിവേഴ്സിറ്റി, മിസ്റ്റർ ലോക ചാമ്പ്യൻ ഓഫ് ചാമ്പ്യൻ, മിസ്റ്റർ യൂണിവേഴ്സ്...
error: Content is protected !!