കരിപ്പൂരില്‍ 12 മണിക്കൂറിനുള്ളില്‍ മൂന്ന് കിലോയിലധികം സ്വര്‍ണം കടത്താന്‍ ശ്രമിച്ച മൂന്ന് മലപ്പുറം സ്വദേശികളടക്കം 4 പേര്‍ പിടിയില്‍
കരിപ്പൂര്‍ : കരിപ്പൂര്‍ വിമാനത്താവളം വഴി 3.2 കിലോ സ്വര്‍ണം കടത്താന്‍ ശ്രമിച്ച മൂന്ന് മലപ്പുറം സ്വദേശികളടക്കം 4 പേര്‍ കസ്റ്റംസിന്റെ പിടിയില്‍. ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച 1.94 കോടി രൂപ വില മതിക്കുന്ന സ്വര്‍ണമാണ് കസ്റ്റംസ് പിടികൂടിയത്.
ശനിയാഴ്ച ജിദ്ദയില്‍ നിന്നെത്തിയ നിന്ന് ഇന്‍ഡിഗോ വിമാനത്തില്‍ എത്തിയ തവനൂര്‍, സ്വദേശി അന്‍വര്‍ സാദത്ത് (33) ല്‍ നിന്നും ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച 1062 ഗ്രാം തൂക്കമുള്ള 04 ക്യാപ്‌സൂളുകള്‍ പിടികൂടി. ഇതില്‍ നിന്നും 61 ലക്ഷം രൂപ വിലമതിക്കുന്ന 996 ഗ്രാം സ്വര്‍ണം വേര്‍തിരിച്ചെടുത്തു.
മറ്റൊരു കേസില്‍ അബുദാബിയില്‍ നിന്ന് എയര്‍ അറേബ്യ വിമാനം വഴി എത്തിയ കോട്ടക്കല്‍ സ്വദേശി ഷാഹിര്‍ ഷാഹിഫാന്‍ (28) ല്‍ നിന്നും ശരീരത്തില്‍ ഒളിപ്പിച്ച നിലയില്‍ 871 ഗ്രാം തൂക്കമുള്ള 03 ക്യാപ്‌സൂളുകള്‍ പിടികൂടി. ഇതില്‍ നിന്നും 49 ലക്ഷം രൂപ വിലമതി...

