Thursday, June 18

Blog

താനൂർ കസ്റ്റഡിക്കൊലപാതകം ; ശാസ്ത്രീയ പരിശോധന നടത്തി സി ബി ഐ.
Crime, Local news

താനൂർ കസ്റ്റഡിക്കൊലപാതകം ; ശാസ്ത്രീയ പരിശോധന നടത്തി സി ബി ഐ.

താനൂർ : താനൂർ കസ്റ്റഡിക്കൊലപാതകത്തിൽ ശാസ്ത്രീയ പരിശോധന നടത്തി സി ബി ഐ. ശാസ്ത്രീയ പരിശോധന നടത്തുന്നതിന് ഡൽഹി ഫോറൻസിക് ഉദ്യോഗസ്ഥർ താനൂരിൽ എത്തിയാണ് പരിശോധന നടത്തിയത്. താനൂരിലെ പൊലീസ് ക്വാർട്ടേഴ്സിൽ സംഘം പരിശോധന നടത്തി. താമിർ ജിഫ്രിക്ക് താനൂർ പൊലീസ് ക്വാർട്ടേഴ്സിൽ വച്ച് ക്രൂര മർദ്ദനമേറ്റന്ന മൊഴിയുടെ അടിസ്ഥാനത്തിൽ ആണ് ക്വാർട്ടേഴ്സിൽ ശാസ്ത്രീയ പരിശോധന നടത്തിയത്. ഡിവൈഎസ്പി കുമാർ റോണക്കിന്റെ നേതൃത്വത്തിലുളള സംഘമാണ് കേസ് അന്വേഷിക്കുന്നത്. കേസിൽ ദൃക്സാക്ഷികളായ ചേളാരി സ്വദേശികളായ മൻസൂർ, ഇബ്രാഹീം, തിരൂരങ്ങാടി സ്വദേശി കെ ടി മുഹമ്മദ്, താനൂർ സ്വദേശികളായ ജബീർ, ഫാസിൽ, കൂമണ്ണ സ്വദേശി ആബിദ് എന്നിവരുടെ മൊഴി സിബിഐ നേരത്തെ എടുത്തിരുന്നു. ആലുങ്ങലിലെ വാടകമുറിയിലും, താനൂർ പൊലീസ് ക്വാർട്ടേഴ്സിലും, താനൂർ പൊലീസ് സ്റ്റേഷനിലും താമിർ ജിഫ്രിക്ക് സംഭവിച്ചത് നേരിട്ട് കണ്ട യുവാക്കൾ കേസിലെ പ്രധാന സാക്ഷികളാണ്. കേസിൽ ...
Crime, Kerala

ഒന്നര വയസ്സുകാരനെ അമ്മയുടെ സഹോദരി കിണറ്റില്‍ എറിഞ്ഞു കൊന്നു

തിരുവനന്തപുരം കാട്ടാക്കട കൊണ്ണിയൂരില്‍ ഒന്നരവയസുകാരനെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തി. വിളപ്പില്‍ശാല സൈമണ്‍ റോഡിലാണ് സംഭവം. ശ്രീകണ്ഠന്‍ എന്നയാളുടെ ഒന്നര വയസുള്ള അനന്തന്‍ ആണ് മരിച്ചത്. കുട്ടിയുടെ അമ്മയുടെ സഹോദരിയായ മഞ്ജുവാണ് കിണറ്റിലെറിഞ്ഞത്. പ്രതിയെ വിളപ്പില്‍ശാല പോലീസ് കസ്റ്റഡിയിലെടുത്തു. മാനസിക രോഗത്തിന് ചികിത്സയില്‍ കഴിയുന്ന ആളാണ് മഞ്ജുവെന്ന് പൊലീസ് പറഞ്ഞു. ശ്രീകണ്ഠന്റെ ആദ്യ ഭാര്യയായിരുന്നു മഞ്ജുവെന്ന് പൊലീസ് പറഞ്ഞു. രണ്ടാം പ്രസവത്തോടെ മഞ്ജുവിന് മാനസിക പ്രശ്‌നങ്ങളുണ്ടായി. തുടര്‍ന്ന് ശ്രീകണ്ഠന്‍ മഞ്ജുവിന്റെ അവിവാഹിതയായ ചേച്ചിയെ വിവാഹം ചെയ്യുകയായിരുന്നു. ഇതിലുള്ള കുഞ്ഞിനെയാണ് മഞ്ജു കിണറ്റില്‍ എറിഞ്ഞതെന്നും പൊലീസ് പറഞ്ഞു. കാട്ടാക്കട അഗ്‌നിരക്ഷാസേന സ്ഥലത്തെത്തിയാണ് കിണറ്റില്‍നിന്ന് കുഞ്ഞിനെ പുറത്തെടുത്തത്. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല....
Job, Other

പൊന്നാനി താലൂക്ക് ആശുപത്രിയിൽ നിയമനം

പൊന്നാനി താലൂക്ക് ആശുപത്രിയിൽ ദിവസ വേതനാടിസ്ഥാനത്തിൽ ഡാറ്റ എൻട്രി ഓപ്പറേറ്റർ, ലാബ് ടെക്നീഷ്യൻ, ക്ലീനിങ് സ്റ്റാഫ്, ഇ.സി.ജി ടെക്നീഷ്യൻ, റേഡിയോഗ്രാഫർ, സ്റ്റാഫ് നഴ്സ്, ഫാർമസിസ്റ്റ്, ഡോക്ടർ എന്നീ തസ്തികകളിൽ നിയമനം നടത്തുന്നു. ബിരുദവും പി.ജി.ഡി.സി.എ/ഡി.സി.എ, കമ്പ്യൂട്ടറിൽ ഇംഗ്ലീഷിലും മലയാളത്തിലും ടൈപ്പ് ചെയ്യാനുമുള്ള കഴിവ് എന്നിവയാണ് ഡാറ്റ എൻട്രി ഓപ്പറേറ്റർ തസ്തികയുടെ യോഗ്യത. നിശ്ചിത യോഗ്യത ഇല്ലാത്തവരുടെ അഭാവത്തിൽ പ്ലസ്ടു, കമ്പ്യൂട്ടർ, ആപ്ലിക്കേഷനിൽ ഡിപ്ലോമ ഉള്ളവരെയും പരിഗണിക്കും. ബി.എസ്.സി, എം.എൽ.ടി, ഡി.എം.എൽ.ടി, പാരാമെഡിക്കൽ രജിസ്ട്രേഷൻ എന്നിവയാണ് ലാബ് ടെക്നീഷ്യൻ തസ്തികയുടെ യോഗ്യത. ഏഴാംതരം വിജയം ആണ് ക്ലീനിങ് സ്റ്റാഫിന് വേണ്ടത്. പൊന്നാനി നഗരസഭാ പരിധിയിലുള്ളവർക്ക് മുൻഗണന ലഭിക്കും. വി.എച്ച്.എസ്.സി, ഇ.സി.ജി ആൻഡ് ഓഡിയോമെട്രി ടെക്നീഷ്യൻ, രണ്ടുവർഷ എക്സ്പീരിയൻസ് എന്നിവയാണ് ഇ.സി.ജി ടെക്നീഷ്യൻ തസ്തികയുട...
Malappuram, Other

വധശ്രമമടക്കം നിരവധി കേസുകള്‍ ; തിരൂരില്‍ 62കാരനെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു

തിരൂര്‍ : തിരൂരില്‍ വധശ്രമമടക്കം നിരവധി കേസുകളിലെ പ്രതിയായ 62കാരനെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു. തെക്കന്‍ കുറ്റൂര്‍ സ്വദേശി ജമാല്‍ ആണ് അറസ്റ്റിലായത്. ഇയാള്‍ക്കെതിരെ അഞ്ചു കഞ്ചാവ് കേസും, ഒരു വധശ്രമക്കേസും ആക്രമണക്കേസും നിലവിലുണ്ട്.
Local news, Malappuram

തിരൂരങ്ങാടി സബ് ആര്‍ടി ഓഫീസില്‍ ഉദ്യോഗസ്ഥനല്ലാത്തയാള്‍ ജോലി ചെയ്ത സംഭവം ; അന്വേഷണം വെറും പ്രഹസനമാകരുതെന്ന് പിഡിപി

തിരൂരങ്ങാടി : തിരൂരങ്ങാടി ജോ ആര്‍ ടി ഓഫീസിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ അല്ലാത്ത ആള്‍ കടന്ന് കൂടി വര്‍ഷങ്ങള്‍ ജോലി ചെയ്തതുമായി ബന്ധപ്പെട്ട് തെളിവുകള്‍ പുറത്ത് വരുന്ന സാഹചര്യത്തില്‍ ആരോപണ വിധേയനായ വ്യക്തിയേ ഉടന്‍ ചോദ്യം ചെയ്യണം എന്നും കൂട്ട് നിന്ന ഉദ്യോഗസ്ഥരെ ജോലിയില്‍ നിന്ന് മാറ്റി നിര്‍ത്തി അനേഷണം നടത്താണെമെന്നും പിഡിപി തിരൂരങ്ങാടി മുന്‍സിപ്പല്‍ കമ്മറ്റി. നിരവധി പരാതികള്‍ ഉയര്‍ന്നിരുന്ന ഈ സര്‍ക്കാര്‍ സ്ഥാപനത്തില്‍ അടിയന്തരമായി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറും ട്രാന്‍സ്‌പോര്‍ട്ട് മന്ത്രി ഗണേഷ് കുമാറും നേരിട്ട് അന്വേഷണത്തിന് ഉത്തരവിട്ട് കുറ്റക്കരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണമെന്നും പിഡിപി നഗരസഭ ജനറല്‍ മീറ്റിങ് അവശ്യപെട്ടു. വിഷയത്തില്‍ കൃത്യമായ നടപടിക്ക് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും മെല്ലെ പോക്ക് സമീപനം വന്നാല്‍ പിഡിപി ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്ന് യോഗം മുന്നറിയിപ്പ...
Kerala

അടിക്കടിയുണ്ടാകുന്ന വില വര്‍ധനവ്, ഫോട്ടോസ്റ്റാറ്റ് എടുക്കാന്‍ ചിലവേറും : വില വര്‍ധിപ്പിച്ച് അസോസിയേഷന്‍

തിരുവനന്തപുരം : സംസ്ഥാനത്ത്‌ ഫോട്ടോസ്റ്റാറ്റ് എടുക്കാനുള്ള ചാര്‍ജ് വര്‍ധിപ്പിച്ചു. നിലവില്‍ മൂന്നു രൂപയുള്ളത് ഇനി മുതല്‍ നാല് രൂപയായിരിക്കു. ഒരു പുറംകോപ്പിക്കുള്ള ചാര്‍ജാണിതെന്ന് ഇന്റര്‍നെറ്റ് ഡിടിപി ഫോട്ടോസ്റ്റാറ്റ് വര്‍ക്കേഴ്സ് ആന്‍ഡ് ഓണേഴ്സ് അസോസിയേഷന്‍ അറിയിച്ചു. പേപ്പര്‍, ഇങ്ക്, കറണ്ട് ചാര്‍ജ് എന്നിവയില്‍ അടിക്കടി ഉണ്ടാകുന്ന വര്‍ദ്ധനവില്‍ പല സ്ഥാപനങ്ങളും പിടിച്ചുനില്‍ക്കാന്‍ കഴിയാതെ അടച്ചുപൂട്ടുന്ന സാഹചര്യത്തിലാണ് വര്‍ദ്ധനയുമായി മുന്‍പോട്ടുപോകാന്‍ അസോസിയേഷന്‍ തീരുമാനിച്ചത്. ഇതിനോടകം അസോസിയേഷന്‍ മെമ്പര്‍ഷിപ്പുള്ള സ്ഥാപനങ്ങളില്‍ പുതിയ റേറ്റ് ചാര്‍ട്ട് വിതരണം ചെയ്തു പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. സ്ഥാപനങ്ങളുമായി സഹകരിക്കണമെന്ന് അസോസിയേഷന്‍ കമ്മിറ്റി അഭ്യര്‍ത്ഥിച്ചു....
Local news

ആരോഗ്യമുള്ള കൗമാരത്തിന് ; വിദ്യാര്‍ഥിനികള്‍ക്കായി ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു

തിരൂരങ്ങാടി : ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂളിലെ കൗമാര വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ' അഡോളസെന്റ് ഹെല്‍ത്ത് ആന്റ് ബ്യൂട്ടി കെയര്‍ ' എന്ന വിഷയത്തില്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ക്കു വേണ്ടി ക്ലാസ് സംഘടിപ്പിച്ചു. ഡോക്ടര്‍ അന്നത്ത് ചോലക്കല്‍ ക്ലാസെടുത്തു. പ്രജനന ആരോഗ്യം, കോസ്മറ്റിക് ഉല്‍പ്പന്നങ്ങളുടെ ഉപയോഗം മൂലമുള്ള ദോഷങ്ങള്‍, ശരിയായ സൗന്ദര്യത്തിനും ആരോഗ്യത്തിനും പതിവാക്കേണ്ട ജീവിത രീതിയും ഭക്ഷണശീലങ്ങളും തുടങ്ങിയവ ക്ലാസില്‍ വിശദമായി ചര്‍ച്ച ചെയ്തു. ക്ലാസിന് ശേഷം കുട്ടികളുടെ സംശയങ്ങള്‍ക്ക് ഡോക്ടര്‍ മറുപടി നല്‍കി. ഹെഡ്മിസ്ട്രസ് കെ.കെ.മിനി സ്വാഗതവും കെ. ജംഷിദ നന്ദിയും പറഞ്ഞു. കൗമാര ക്ലബ് കണ്‍വീനര്‍ കെ.എം. സാബിറ പരിപാടിക്ക് നേതൃത്വം നല്‍കി....
Local news, Other

തിരൂരങ്ങാടി സബ് ആര്‍.ടി.ഓഫീസിലെ വ്യാജനെ പിടികൂടണം ; പൊലീസില്‍ പരാതി നല്‍കി മുസ്‌ലിം യൂത്ത്ലീഗ്

തിരൂരങ്ങാടി: പതിമൂന്ന് വര്‍ഷത്തോളം കാലം തിരൂരങ്ങാടി സബ് ആര്‍.ടി.ഓഫീസില്‍ ജോലി ചെയ്ത വ്യാജനെ പിടികൂടണമെന്നാവശ്യപ്പെട്ട് തിരൂരങ്ങാടി മണ്ഡലം മുസ്‌ലിം യൂത്ത്ലീഗ് കമ്മിറ്റി ജില്ലാ പോലീസ് മേധാവിക്കും തിരൂരങ്ങാടി എസ്.ഐക്കും പരാതി നല്‍കി. മണ്ഡലം പ്രസിഡന്റ് യു.എ റസാഖ് പരാതി നല്‍കിയത്. തിരൂരങ്ങാടി സബ് ആര്‍.ടി ഓഫീസില്‍ ആള്‍മാറാട്ടം നടത്തി ജോലി ചെയ്ത തിരൂര്‍ പുറത്തൂര്‍ കാവിലക്കാട് സ്വദേശി വിജീഷ് കുമാറിനെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും ഓഫീസിലെ ഫയലുകളും കമ്പ്യൂട്ടറുകളും വിരലടയാള വിദഗ്ദരെ കൊണ്ട് പരിശോധിപ്പിച്ച് വ്യാജന്‍ ജോലി ചെയ്ത ഫയലുകളെ കുറിച്ചും കമ്പ്യൂട്ടറുകളെ കുറിച്ചും വിശദമായ അന്വേഷണം നടത്തണമെന്നും ഇാള്‍ക്ക് ഇവിടെ ജോലി ചെയ്യാന്‍ സഹായം ചെയ്ത ഉദ്യോഗസ്ഥരെയും നിയമത്തിന് മുന്നില്‍ കൊണ്ട് വരണമെന്നും യൂത്ത്ലീഗ് പരാതിയില്‍ പറയുന്നു. മാധ്യമങ്ങളിലൂടെ സംഭവം പുറത്ത് വന്നു രണ്ട് ദിവസം പിന്നിട്ടിട്ടും ...
Malappuram, Other

അസ്മാഉല്‍ ഹുസ്ന റാതീബ് 21-ാം വാര്‍ഷികത്തിനും പൈതങ്ങള്‍ ജാറം ഉറൂസ് മുബാറക്കിനും നാളെ തുടക്കം

പൊന്മുണ്ടം ചോലപ്പുറം പൈതങ്ങള്‍ ജാറം കേന്ദ്രീകരിച്ച് എല്ലാ മാസവും നടത്തി വരുന്ന അസ്മാഉല്‍ ഹുസ്ന റാതീബ്(ആത്മീയ സംഗമം)ന്റെ ഇരുപത്തിയൊന്നാം വാര്‍ഷികവും ജാറം ഉറൂസ് മുബാറക്കും ജനുവരി 5, 6 ,7 (വെള്ളി ,ശനി,ഞായര്‍) തിയ്യതികളിലായി മഖാം പരിസരത്ത് വെച്ച് നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സ്വലാത്ത് റാലി, പതാക ഉയര്‍ത്തല്‍, ഉദ്ഘാടന സമ്മേളനം, രിഫാഈ റാത്തീബ്, മൗലിദ് സദസ്സ് നേത്ര ചികിത്സ ക്യാമ്പ് ,അസ്മാഉല്‍ ഹുസ്ന റാതീബ്, അനുസ്മരണ പ്രഭാഷണം, ശാദുലി റാത്തീബ്, റിലീഫ് വിതരണം, ബുര്‍ദ മജ് ലിസ് , അന്നദാനം,സമാപന സമ്മേളനം എന്നിവ ഇതിന്റെ ഭാഗമായി നടക്കും. ജനുവരി 05 വെള്ളി വൈകുന്നേരം 04 ന് സിയാറത്തോടെ ആരംഭം കുറിക്കും. തുടര്‍ന്ന് സ്വലാത്ത് റാലി നടക്കും. പതാക ഉയര്‍ത്തലിന് സയ്യിദ് അലി ബാഫഖി തങ്ങള്‍ കൊയിലാണ്ടി നേതൃത്വം നല്‍കും. 5 മണിക്ക് മുഹിയിസ്സുന്ന പൊന്മള അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍ ഉദ്ഘാടനം ച...
Other, university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

പുനര്‍മൂല്യനിര്‍ണയ ഫലം  മൂന്നാം സെമസ്റ്റര്‍ എം.എസ് സി. ഹെല്‍ത്ത് ആന്‍റ് യോഗ തെറാപ്പി (Non CSS) ഡിസംബര്‍ 2022 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.  നാലാം സെമസ്റ്റര്‍ എം.എസ് സി. ഹോം സയന്‍സ് (ന്യൂട്രീഷന്‍ ആന്‍റ് ഡയറ്ററ്റിക്സ്) ഏപ്രില്‍ 2023 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു. രണ്ടാം സെമസ്റ്റര്‍ എം.എസ് സി. പോളിമര്‍ കെമിസ്ട്രി ഏപ്രില്‍ 2023 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു. മൂന്നാം സെമസ്റ്റര്‍ ബി.കോം. എല്‍.എല്‍.ബി. ഒക്ടോബര്‍ 2021, 2022 പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു....
Malappuram, Other

മലപ്പുറം ജില്ലയിലെ തൊഴില്‍ അവസരങ്ങളും പ്രധാന അറിയിപ്പുകളും

ആയുർവേദ മെഡിക്കൽ ഓഫീസർ: അപേക്ഷ റദ്ദാക്കി നാഷണൽ ആയുഷ് മിഷൻ മലപ്പുറം ജില്ലയിൽ ആയുർവേദ മെഡിക്കൽ ഓഫീസർ തസ്തികയിലേക്ക് ക്ഷണിച്ച അപേക്ഷകൾ റദ്ദാക്കി. സംസ്ഥാന തലത്തിൽ അപേക്ഷ ക്ഷണിച്ച സാഹചര്യത്തിലാണ് തീരുമാനം. സംസ്ഥാന തലത്തിൽ ഈ തസ്തികയിലേക്ക് http://nam.kerala.gov.in എന്ന വെബ്‌സൈറ്റ് മുഖേന ജനുവരി പത്തിന് മുൻപായി അപേക്ഷ നൽകാവുന്നതാണെന്ന് നാഷണൽ ആയുഷ് മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ അറിയിച്ചു. ഏറനാട് താലൂക്ക് വികസന സമിതി യോഗം ഏറനാട് താലൂക്ക് വികസന സമിതി യോഗം ജനുവരി ആറിന് രാവിലെ 10.30ന് ഏറനാട് താലൂക്ക് ഓഫീസിൽ നടക്കും. ------------- മസ്റ്ററിങ് നടത്തണം സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാരുടെയും വിൽപ്പനക്കാരുടെയും ക്ഷേമനിധി ബോർഡിൽ 2023 ഡിസംബർ 31 വരെ പെൻഷൻ ലഭിച്ച എല്ലാ ഗുണഭോക്താക്കളും ഈ മാസം മുതൽ ഫെബ്രുവരി 28നകം വാർഷിക മാസ്റ്ററിങ് നടത്തണമെന്ന് ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസർ അറിയിച്ചു. ഫോൺ: 0...
Malappuram, Other

മലപ്പുറം ജില്ലയിലെ തൊഴില്‍ അവസരങ്ങളും പ്രധാന അറിയിപ്പുകളും

ഗതാഗതം നിരോധിച്ചു വളാഞ്ചേരി-അങ്ങാടിപ്പുറം-വണ്ടൂർ-വടപുറം റോഡിൽ പുത്തനങ്ങാടി പള്ളിപ്പടി മുതൽ പാലച്ചോട് വരെയുള്ള ഭാഗത്ത് പ്രവൃത്തി ആരംഭിക്കുന്നതിനാൽ ഈ റോഡിലൂടെയുള്ള വാഹന ഗതാഗതം നാളെ (ജനുവരി നാല് ) മുതൽ പ്രവൃത്തി പൂർത്തിയാക്കുന്നതു വരെ നിരോധിച്ചു. വാഹനങ്ങൾ ഓണപ്പുടയിൽ നിന്നും പുലാമന്തോൾ വഴിയും വെങ്ങാട് നിന്നും ചെമ്മലശ്ശേരി റോഡ് വഴിയും തിരിഞ്ഞു പോകണമെന്ന് എക്‌സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു. വനിതാ കമ്മിഷൻ അദാലത്ത് 22ന് വനിതാ കമ്മിഷൻ അദാലത്ത് ജനുവരി 22ന് രാവിലെ പത്ത് മുതൽ മലപ്പുറം ജില്ലാ പഞ്ചായത്ത് ഹാളിൽ നടക്കും. -------------- മോണ്ടിസോറി, പ്രീ -പ്രൈമറി, നഴ്സറി ടീച്ചർ ട്രെയ്നിങ് കേന്ദ്ര സർക്കാർ സംരംഭമായ ബിസിൽ ട്രെയ്നിങ് ഡിവിഷൻ ഈ മാസം ആരംഭിക്കുന്ന രണ്ടുവർഷം, ഒരുവർഷം, ആറു മാസം ദൈർഘ്യമുള്ള മോണ്ടിസോറി, പ്രീ-പ്രൈമറി, നഴ്സറി ടീച്ചർ ട്രെയ്നിങ് കോഴ്‌സുകൾക്ക് അപേക്ഷ ക്ഷണിച്ചു. ഡിഗ്രി/പ്ല...
Malappuram

പഠനത്തിൽ വിദ്യാർത്ഥികളെ മുൻനിരയിലെത്തിക്കാന്‍ വിജയസ്മിതം ക്യാമ്പിനു തുടക്കമായി

കൊണ്ടോട്ടി :ഇ. എം.ഇ. എ ഹയർ സെക്കന്ററി സ്കൂളിൽ എസ്.എസ്.എൽ.സി നിശാപഠന ക്യാമ്പ് വിജയസ്മിതം ക്യാമ്പിനു തുടക്കമായി. സ്കൂൾ ഹെഡ്മാസ്റ്റർ പി. ടി. ഇസ്മായിൽ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.വിജയസ്മിതം കോർഡിനേറ്റർ സി.വി.സലീന ടീച്ചർ അധ്യക്ഷത വഹിച്ചു. പഠനത്തിൽ വിദ്യാർത്ഥികളെ മുൻനിരയിലെത്തിക്കുക, അധികപഠന പിന്തുണ ആവശ്യമുള്ള കുട്ടികളെ കണ്ടെത്തുക, എല്ലാ വിദ്യാർത്ഥികളേയും എ പ്ലസ് നു തയ്യാറാക്കുക എന്നാണ് ക്യാമ്പിന്റെ ലക്ഷ്യം.സ്കൂൾ സമയത്തിനപ്പുറം രാതി വരെ നീണ്ടു നിൽക്കുന്ന തരത്തിലാണ് ക്യാമ്പ് സമയം. സ്കൂൾ വിജയഭേരി കോർഡിനേറ്റർ എം.നശീദ, സ്റ്റാഫ് സെക്രട്ടറി കെ.എസ്.രോഹിണി, ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ് പി.അനിത,എസ്.ആർ.ജി കണ്വീനർ കെ.സയ്യിദ് സമാൻ.എ.അബ്ദുൽ ഖാദിർ,ഇ. ജാഫർ സാദിഖ്, വിജയസ്പർശം കോർഡിനേറ്റർ കെ.എം ഇസ്മായിൽ, സ്‌പെഷ്യൽ എജ്യൂക്കേറ്റർ റാഷിദ് പഴേരി, തുടങ്ങിയവർ പങ്കെടുത്തു....
Other

ലീഗില്‍ നിന്ന് ആളെ പിടിക്കാന്‍ വാതില്‍ തുറന്നിട്ടു, ഉള്ള രണ്ടെണ്ണം ആ വാതിലിലൂടെ പോയി ; സിപിഎമ്മിനെ പരിഹസിച്ച് പികെ ഫിറോസ്

കോട്ടക്കല്‍ : കോട്ടക്കല്‍ നഗരസഭയിലെ ഭരണം തിരിച്ചു പിടിച്ചതിനു പിന്നാലെ സിപിഎമ്മിനെ പരിഹസിച്ച് യൂത്ത് ലീഗ് സെക്രട്ടറി പി കെ ഫിറോസ്. ലീഗില്‍ നിന്ന് ആളെ പിടിക്കാന്‍ സി.പി.എം വാതില്‍ തുറന്നിട്ടിട്ട് ആ വാതിലിലൂടെ കോട്ടക്കല്‍ മുനിസിപ്പാലിറ്റിയിലെ ഉള്ള രണ്ടെണ്ണം പോയിയെന്നായിരുന്നു പികെ ഫിറോസ് ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. കോട്ടക്കല്‍ നഗരസഭാ ഭരണം വീണ്ടും മുസ്‌ലിം ലീഗിന്. സിപിഎം അംഗം ലീഗിന് വോട്ട് ചെയ്തു, ഒരാള്‍ വിട്ടു നിന്നു. നഗരസഭാധ്യക്ഷയായി മുസ്ലിം ലീഗിലെ ഡോ.കെ.ഹനീഷയെ തിരഞ്ഞെടുത്തു. 19 അംഗങ്ങളുള്ള ലീഗിന് 20 വോട്ട് ലഭിച്ചു. ഒരു സിപിഎം അംഗം ലീഗിന് വോട്ട് ചെയ്തു. മറ്റൊരു അംഗം വോട്ടെടുപ്പില്‍ നിന്ന് വിട്ടു നിന്നു. സിപിഎമ്മിന് 9 കൗണ്‍സിലര്‍മാരുണ്ടെങ്കിലും സ്ഥാനാര്‍ഥി സനില പ്രവീണിന് 7 വോട്ട് മാത്രമാണ് ലഭിച്ചത്. 2 ബിജെ പി അംഗങ്ങള്‍ വിട്ടുനിന്നു. ലീഗിലെ വിഭാഗീയതയെത്തുടര്‍ന്ന് സംസ്ഥാന നേതൃത്വം ആവശ്യപ...
Malappuram, Politics

കോട്ടക്കൽ നഗരസഭാധ്യക്ഷ തിരഞ്ഞെടുപ്പിൽ വീണ്ടും ട്വിസ്റ്റ്, ഇത്തവണ സിപിഎം വോട്ട് ലീഗിന്

കോട്ടയ്ക്കൽ : കോട്ടയ്ക്കൽ നഗരസഭാ ഭരണം വീണ്ടും മുസ് ലിം ലീഗിന്. സിപിഎം അംഗം ലീഗിന് വോട്ട് ചെയ്തു, ഒരാൾ വിട്ടു നിന്നു. നഗരസഭാധ്യക്ഷയായി മുസ്ലിം ലീഗിലെ ഡോ.കെ.ഹനീഷയെ തിരഞ്ഞെടുത്തു. 19 അംഗങ്ങളുള്ള ലീഗിന് 20 വോട്ട് ലഭിച്ചു. ഒരു സിപിഎം അംഗം ലീഗിന് വോട്ട് ചെയ്തു. മറ്റൊരു അംഗം വോട്ടെടുപ്പിൽ നിന്ന് വിട്ടു നിന്നു. സിപിഎമ്മിന് 9 കൗൺസിലർമാരുണ്ടെങ്കിലും സ്ഥാനാർഥി സനില പ്രവീണിന് 7 വോട്ട് മാത്രമാണ് ലഭിച്ചത്. ഒരംഗം ലീഗ് സ്ഥാനാർഥിക്കു വോട്ട് ചെയ്തപ്പോൾ മറ്റൊരംഗം വോട്ടെടുപ്പിന് എത്തിയില്ല. 2 ബിജെ പി അംഗങ്ങൾ വിട്ടുനിന്നു. ഉപാധ്യക്ഷന്റെ തിരഞ്ഞെടുപ്പ് ഉച്ചയ്ക്കുശേഷം നടക്കും.ലീഗിലെ വിഭാഗീയതയെത്തുടർന്ന് സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടതുപ്രകാരം, നഗരസഭാധ്യക്ഷയായിരുന്ന യു. ബുഷ്റ ഷബീറും ഉപാധ്യക്ഷൻ പി.പി.ഉമ്മറും നവംബറിൽ രാജിവച്ചിരുന്നു. തുടർന്നു കഴിഞ്ഞമാസം നടന്ന തിരഞ്ഞെടുപ്പിൽ ഔദ്യോഗിക വിഭാഗത്തെ തോൽപിച്ച്...
Malappuram, Other

കോട്ടക്കലില്‍ ഭരണം തിരിച്ച് പിടിച്ച് മുസ്ലിം ലീഗ് ; സിപിഎം കൗണ്‍സിലറുടെ പിന്തുണയോടെ ഡോ. ഹനീഷ ചെയര്‍പേഴ്‌സണ്‍

കോട്ടക്കല്‍ : കോട്ടക്കല്‍ നഗരസഭയിലെ നഷ്ടപ്പെട്ട ഭരണം തിരിച്ച് പിടിച്ച് മുസ്ലിം ലീഗ്. പുതിയ ചെയര്‍പേഴ്‌സണായി ഡോ: ഹനീഷയെ തെരഞ്ഞെടുത്തു. സി.പി.എം കൗണ്‍സിലറുടെ പിന്തുണയോടെ ഏഴിനെതിരെ 20 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഹനീഷ ചെയര്‍പേഴ്‌സണായത്. ഒമ്പത് സീറ്റുള്ള സി.പി.എമ്മിലെ അടാട്ടില്‍ റഷീദ വിട്ടു നിന്നപ്പോള്‍ ഫഹദ് നരിമടയ്ക്കലിന്റെ വോട്ട് ഹനീഷക്ക് ലഭിച്ചു. സി പി എം സ്ഥാനാര്‍ഥിയായി മത്സരിച്ച സനീല പ്രവീണിന് ഏഴ് വോട്ടുകളാണ് ലഭിച്ചത്. നേരത്തെ മുസ്ലിം ലീഗിലെ വിഭാഗീയതയെ തുടര്‍ന്നാണ് പാര്‍ട്ടിക്ക് ഭരണം നഷ്ടമായത്. വിഭാഗീയതയെ തുടര്‍ന്ന് പാര്‍ട്ടി നേതൃത്വം പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ ചെയര്‍പേഴ്‌സണായിരുന്ന ബുഷ്‌റ ഷബീറും വൈസ് ചെയര്‍മാനായിരുന്ന പിപി ഉമ്മറും രാജിവെക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെ നടന്ന തെരഞ്ഞെടുപ്പിലാണ് സിപിഎമ്മിന്റെ പിന്തുണയോടെ ലീഗ് വിമതരുടെ സഹായത്തോടെ കോട്ടക്കല്‍ നഗരസഭയുടെ ഭരണം സിപിഎം പിട...
Kerala, Malappuram, Other

യൂത്ത് ലീഗ് മഹാറാലി കേന്ദ്ര-കേരള സര്‍ക്കാരുകള്‍ക്കെതിരെയുള്ള വന്‍ പ്രതിഷേധമായി മാറും : പി.കെ കുഞ്ഞാലിക്കുട്ടി

കോഴിക്കോട് : ജനുവരി 21ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി കോഴിക്കോട് നടത്തുന്ന മഹാറാലി കേന്ദ്ര-കേരള സര്‍ക്കാരുകള്‍ക്കെതിരെയുള്ള വന്‍ പ്രതിഷേധമായി മാറുമെന്ന് മുസ്ലിം ലീഗ് അഖിലേന്ത്യ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. മഹാറാലി വിജയത്തിനായുള്ള സംഘാടക സമിതി രൂപീകരണ യോഗം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ക്യാമ്പയിനോടനുബന്ധിച്ച് ജില്ലാ തലങ്ങളില്‍ നടന്ന യൂത്ത് മാര്‍ച്ചുകള്‍ക്ക് ലഭിച്ച സ്വീകാര്യത തന്നെ പൊതുസമൂഹം യൂത്ത് ലീഗ് ഉയര്‍ത്തിപ്പിടിച്ച മുദ്രാവാക്യത്തിനൊപ്പമാണ് എന്നതിന് തെളിവാണെന്നും ഇന്ത്യ ഉയര്‍ത്തിപ്പിടിച്ച മതേതര മൂല്യങ്ങളെ ഇല്ലാതാക്കി നാടിന്റെ സൗഹൃദാന്തരീക്ഷം തകര്‍ക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്. ജനദ്രോഹ നയങ്ങള്‍ മുഖമുദ്രയാക്കിയ ഇടത് സര്‍ക്കാരും നാടിന് വെല്ലുവിളിയായിരിക്കുന്നു. ഈ രണ്ട് സര്‍ക്കാറുകള്‍ക്കെതിരെയുള്ള വലിയ ജനരോഷം മഹാറാലിയില്‍ പ്രതിഫലിക്...
National, Other

ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെ ആധാര്‍ അധിഷ്ഠിതമാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടി പിന്‍വലിക്കണം ; സിപിഐഎം

ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെ ആധാര്‍ അധിഷ്ഠിതമാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടി പിന്‍വലിക്കണമെന്ന് സിപിഐഎം. കേന്ദ്രസര്‍ക്കാറിന്റെ ഈ നടപടി രാജ്യത്തെ കോടിക്കണക്കായ ഗ്രാമീണ തൊഴിലാളികളോട് കേന്ദ്രം പുലര്‍ത്തുന്ന ശത്രുതാപരമായ സമീപനത്തിന്റെ ഏറ്റവും പ്രകടമായ ഉദാഹരണമാണെന്ന് പാര്‍ട്ടി പോളിറ്റ് ബ്യൂറോ പുറത്തിറക്കിയ പ്രസ്താവനയിലൂടെ പറഞ്ഞു. തൊഴിലുറപ്പ് പദ്ധതിയുടെ വേതനവിതരണം ജനുവരി ഒന്ന് മുതല്‍ നിര്‍ബന്ധമായും ആധാര്‍ അധിഷ്ഠിതമാക്കിയിരിക്കയാണ്. കോടിക്കണക്കായ തൊഴിലാളികളുടെ നിയമപരമായ അവകാശമാണ് ഈ നടപടിയിലൂടെ സര്‍ക്കാര്‍ കവര്‍ന്നെടുക്കുന്നത്. നിയമപ്രകാരം ഏതൊരു ഗ്രാമീണ തൊഴിലാളിക്കും തൊഴില്‍ കാര്‍ഡിന് അവകാശമുണ്ട്. ഏതൊരു തൊഴില്‍ കാര്‍ഡുടമയ്ക്കും വര്‍ഷം കുറഞ്ഞത് 100 ദിവസത്തെ തൊഴിലിന് അവകാശമുണ്ട്. ആധാര്‍ അധിഷ്ഠിത വേതന വിതരണത്തിനായി തൊഴില്‍ കാര്‍ഡുടമയെ യോഗ്യര്‍, അയോഗ്യര്‍ എന്നിങ്ങനെ രണ്ടായി സര്‍ക്കാര്‍ തിരിച്ചിരിക്...
Local news

അഴുക്കില്‍ നിന്നും അഴകിലേക്ക് ; സ്‌നേഹാരാമം ഒരുക്കി എന്‍എസ്എസ് വളണ്ടിയര്‍മാര്‍

തിരൂരങ്ങാടി : കുണ്ടൂര്‍ പി എം എസ് ടി ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് എന്‍എസ്എസ് യൂണിറ്റും നന്നമ്പ്ര ഗ്രാമപഞ്ചായത്തും ചേര്‍ന്ന് മാലിന്യ മുക്ത നവ കേരളത്തിന്റെ ഭാഗമായി ശുചീത്വ മിഷന്‍ പദ്ധതിയായ സ്‌നേഹാരാമം അഴുക്കില്‍ നിന്നും അഴകിലേക്ക് നന്നമ്പ്ര വില്ലേജ് ഓഫീസിന് സമീപം പൂര്‍ത്തിയാക്കി. പ്രവര്‍ത്തി ഉദ്ഘാടനം തിരൂരങ്ങാടി നിയോജക മണ്ഡലം എംഎല്‍എ കെ.പി.എ മജീദ് നിര്‍വഹിച്ചു. നന്നമ്പ്ര പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എന്‍.വി മൂസക്കുട്ടി, വാര്‍ഡ് മെമ്പര്‍മാരായ സെയ്തലവി ഊര്‍പ്പായി, ഷമീന വി.കെ, സി.ബാപ്പുട്ടി, കോളേജ് പിടിഎ വൈസ് പ്രസിഡണ്ട് കെ.കുഞ്ഞിമരക്കാര്‍, മുസ്തഫ ഊര്‍പ്പായി എന്നിവര്‍ സന്നിഹിതരായി. എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ പി.സിറാജുദ്ദീന്‍, സെക്രട്ടറിമാരായ മുഹമ്മദ് ഫായിസ് എം.പി, സൈനബ ജേസ്ലി, നന്നമ്പ്ര പഞ്ചായത്ത് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സ്വാതി.കെ എന്നിവര്‍ നേതൃത്വം നല്‍കി....
Local news

തിരൂരങ്ങാടി ജോയ്ന്റ് ആര്‍ ടി ഓഫീസില്‍ ഉദ്യോഗസ്ഥന്‍ അല്ലാത്ത ആള്‍ ജോലി ചെയ്ത സംഭവം ; മാപ്‌സ് പരാതി നല്‍കി

തിരൂരങ്ങാടി: തിരൂരങ്ങാടി ജോയ്ന്റ് ആര്‍ ടി ഓഫീസിലെ ഉദ്യോഗസ്ഥന്‍ അല്ലാത്ത ആള്‍ ജോലി ചെയ്തതുമായി ബന്ധപ്പെട്ട് മലപ്പുറം ജില്ലാ വാഹന അപകടനിവാരണ സമിതി (മാപ്‌സ്) പരാതി നല്‍കി. ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ശ്രീജിത്ത് ഐപിഎസിനും പുതിയ ട്രാന്‍സ്‌പോര്‍ട്ട് മന്ത്രി ഗണേഷ് കുമാറിനുമാണ് വിഷയത്തില്‍ അടിയന്തരമായി ഇടപെട്ട് അന്വേഷണം ആരംഭിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് ഭാരവാഹികള്‍ പരാതി നല്‍കിയത്. വ്യാജ ഉദ്യോഗസ്ഥനായി ചമഞ്ഞ സുജീഷ് എന്നയാള്‍ക്കെതിരെ അടിയന്തര നിയമനടപടിയെടുക്കണമെന്നും വാഹനങ്ങള്‍ക്ക് ഫിറ്റ്‌നസ് നല്‍കുന്ന പ്രവര്‍ത്തിക്കായിയാണ് വാഹനങ്ങള്‍ കാണുക പോലും ചെയ്യാതെ ഇയാള്‍ പ്രവര്‍ത്തിച്ചിരുന്നതെന്നും പരാതിയില്‍ പറയുന്നു. പഴയ ഉദ്യോഗസ്ഥന്റെ കയ്യാളായി വന്ന് പതുക്കെ പതുക്കെ ഉദ്യോഗസ്ഥനായ ചമയുകയായിരുന്നു. നേരിട്ടു ചെന്നാല്‍ എല്ലാ പേപ്പറുകളും ക്ലിയര്‍ ആണെങ്കില്‍ പോലും ഏജന്റ് മുഖാന്തരം വരണമെന്ന് ഇയാള്‍...
Accident, Kerala, Other

കെഎസ്ആര്‍ടിസി ബസ് തലയിലൂടെ കയറിയിറങ്ങി ; യാത്രക്കാരന് ദാരുണാന്ത്യം

കോട്ടയം: കോട്ടയം കെഎസ്ആര്‍ടിസി ബസ്റ്റാന്റില്‍ കെഎസ്ആര്‍ടിസി ബസ് തലയിലൂടെ കയറിയിറങ്ങി യാത്രക്കാരന് ദാരുണാന്ത്യം. വൈകുന്നേരം 4.45 നാണ് സംഭവം. എങ്ങനെയാണ് അപകടം നടന്നതെന്ന് വ്യക്തമല്ല. മരിച്ചയാളെ ഇതുവരേയും തിരിച്ചറിഞ്ഞിട്ടില്ല. പൊലീസ് സ്ഥലത്തെത്തി മൃതദേഹം മാറ്റാനുള്ള നടപടികള്‍ ആരംഭിച്ചു. സംഭവത്തെ കുറിച്ച് പൊലീസ് അന്വേഷിച്ച് വരികയാണ്....
National, Other

പുതുവത്സരം ‘ അടിച്ചു ‘ പൊളിച്ചു ; പിടിയിലായത് 3000 പേര്‍, ഏറ്റവും കൂടുതല്‍ കേസുകള്‍ ഇരുചക്രവാഹനങ്ങള്‍ക്കെതിരെ

ഹൈദരാബാദ്: പുതുവത്സര രാവില്‍ മദ്യപിച്ച് വാഹനമോടിച്ചതിന് 3000 ലധികം പേരെ പിടികൂടി ഹൈദരാബാദ് പൊലീസ്. പിടിയിലായവരില്‍ 13 പേര്‍ പ്രായപൂര്‍ത്തി ആകാത്തവരാണ്. മിക്ക സംഭവങ്ങളുമുണ്ടായത് പുലര്‍ച്ചെ 1 നും 4 നും ഇടയിലാണെന്നും 1988ലെ മോട്ടോര്‍ വെഹിക്കിള്‍സ് ആക്ട് പ്രകാരം ഡ്രൈവിംഗ് ലൈസന്‍സുകള്‍ സസ്‌പെന്‍ഡ് ചെയ്യാന്‍ റോഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിക്ക് അയച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. ഹൈദരാബാദില്‍ 1241ഉം സൈബരാബാദില്‍ 1243ഉം രചകൊണ്ടയില്‍ 517 കേസുകളുമാണ് മദ്യപിച്ച് വാഹനമോടിച്ചതിന് രജിസ്റ്റര്‍ ചെയ്തത്. ആകെ രജിസ്റ്റര്‍ ചെയ്ത എഫ്ഐആറുകളില്‍ ഇരുചക്ര വാഹനങ്ങള്‍ക്കെതിരെ ഹൈദരാബാദില്‍ 1066 കേസുകളും സൈബരാബാദ് പൊലീസ് 938 കേസുകളും രചക്കൊണ്ട പൊലീസ് 431 കേസുകളുമാണ് രജിസ്റ്റര്‍ ചെയ്തത്. നാല് ചക്ര വാഹനങ്ങളുടെ കാര്യത്തില്‍ ഹൈദരാബാദ് പൊലീസ് 135 പേര്‍ക്കെതിരെയും സൈബരാബാദില്‍ 275 കേസുകളും രചകൊണ്ട പൊലീസ് 76 പേര്‍ക്കെതിര...
Malappuram, Obituary

തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ യാത്രക്കാരന്‍ കുഴഞ്ഞു വീണ് മരിച്ചു

തിരൂര്‍: തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ യാത്രക്കാരന്‍ കുഴഞ്ഞു വീണ് മരിച്ചു. ട്രെയിന്‍ കയറാന്‍ റെയില്‍വേ സ്റ്റേഷനിലെത്തിയ തൃശൂര്‍ കൊടുങ്ങല്ലൂര്‍ ഏറിയാട് പനങ്ങാട്ടു വീട്ടില്‍ വിജു (50) ആണ് മരിച്ചത്. ഇന്ന് രാവിലെ 6 മണിയോടെയാണ് സംഭവം. തിരൂരില്‍ നിന്ന് തൃശൂരിലേക്ക് ട്രെയിന്‍ കയറാന്‍ എത്തിയതായിരുന്നു ഇയാള്‍. സ്റ്റേഷനില്‍ എത്തിയ വിജു കുഴഞ്ഞു വീണതോടെ ആര്‍പിഎഫും മറ്റു യാത്രക്കാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംസ്‌കാരം വൈകിട്ട് തൃശൂര്‍ ശാന്തി ശ്മശാനത്തില്‍ നടക്കും. ഭാര്യ: സീമ. മക്കള്‍: അമ്മു, ശ്രീദേവി....
Local news, Malappuram

54 വര്‍ഷം തലമുറകള്‍ക്ക് അക്ഷര ദീപം തെളിയിച്ച് സി.എ.മുഹമ്മദ് മൗലവി പടിയിറങ്ങി

തിരൂരങ്ങാടി : മുസ്ലിം ഓര്‍ഫനേജ് കമ്മിറ്റിക്ക് കീഴില്‍ 1939 ആരംഭിച്ച നൂറുല്‍ ഇസ്ലാം മദ്രസ്സയില്‍ നിന്ന് 54 വര്‍ഷത്തെ സേവനത്തിന് ശേഷം സി.എ.മുഹമ്മദ് മൗലവി പടിയിറങ്ങി. പി.ടി. എ കമ്മിറ്റിക്ക് കീഴില്‍ നടന്ന പ്രൗഢമായ യാത്രയയപ്പ് സമ്മേളനത്തിന്റെ ഉദ്ഘാടനവും ഉപഹാര സമര്‍പ്പണവും തിരൂരങ്ങാടി മുസ്ലിം ഓര്‍ഫനേജ് കമ്മിറ്റി ജനറല്‍ സെക്രട്ടറി എം.കെ. ബാവ നിര്‍വ്വഹിച്ചു. പി.ടി.എ പ്രസിഡന്റ് പി.ഒ. ഹംസ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. സദര്‍ മുദരിസ് എന്‍ പി.അബു മാസ്റ്റര്‍ മുഖ്യപ്രഭാഷണം നിര്‍വ്വഹിച്ചു. പി.ടി.ഭാരവാഹികളായ കാരാടന്‍ അബ്ദു റഷീദ്, സി.എച്ച് ഇബ്രാഹീം കുട്ടി ഹാജി, ഒ.പി.കുഞ്ഞിമുഹമ്മദ്, ടി.റഹീബ്, അയ്യൂബ് തയ്യില്‍, അധ്യാപകരായ അബ്ദുല്‍ നാസര്‍ മദനി, മുനീര്‍ താനാളൂര്‍, ഒ.പി.അനീസ് ജാബിര്‍ , ഹസൈനാര്‍ മങ്കട, ഫഹദ് എടത്തനാട്ടുകര എന്നിവര്‍ പ്രസംഗിച്ചു....
Other

പുതുവര്‍ഷം പിറന്നു, കരിപ്പൂരില്‍ എമര്‍ജന്‍സി ലാമ്പുമായി എത്തി, ഒരു കിലോയിലധികം സ്വര്‍ണവുമായി രണ്ട് യുവാക്കള്‍ പിടിയില്‍

കരിപ്പൂര്‍ : പുതുവര്‍ഷ പുലരിയില്‍ സ്വര്‍ണ വേട്ടയുമായി കസ്റ്റംസ്. കരിപ്പൂര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച ഒരു കിലോയിലധികം സ്വര്‍ണവുമായി രണ്ട് യുവാക്കള്‍ കസ്റ്റംസിന്റെ പിടിയിലായി. ശരീരത്തിനകത്തും എമര്‍ജന്‍സി ലാമ്പിനകത്തുമായി ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച സ്വര്‍ണമാണ് കസ്റ്റംസ് പിടികൂടിയത്. ദോഹയില്‍ നിന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ എത്തിയ കോഴിക്കോട് ഈങ്ങാപ്പുഴ സ്വദേശി ജംഷാദ് മൂച്ചിക്കല്‍ (25) എന്ന യാത്രക്കാരനെ പിടികൂടി ചോദ്യം ചെയ്തതില്‍ നിന്നാണ് ഇയാള്‍ ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച സ്വര്‍ണം പിടികൂടിയത്. 901 ഗ്രാം തൂക്കമുള്ള 3 ക്യാപ്‌സൂളുകളാണ് ഇയാളില്‍ നിന്നും കണ്ടെത്തിയത്. ഇതില്‍ നിന്നും 52ലക്ഷം രൂപ വിലമതിക്കുന്ന 838 ഗ്രാം സ്വര്‍ണം വേര്‍തിരിച്ചെടുത്തു. അതേസമയം ഇന്ന് ഷാര്‍ജയില്‍ നിന്ന് എയര്‍ അറേബ്യ വിമാനത്തില്‍ എത്തിയ അമരമ്പലം സ്വദേശി സഫ്വാന്‍ ചക്കത്ത...
Local news, Other

വേങ്ങരയില്‍ ആധാര രജിസ്ട്രേഷന്‍ മുടങ്ങുന്നത് പതിവാകുന്നു ; നവകേരള സദസ്സിലും പരാതിപ്പെട്ടിട്ടും ദുരിതത്തിന് അറുതിയായില്ല

വേങ്ങര: വസ്തുപ്രമാണങ്ങളുടെ രജിസ്ട്രേഷന്‍ നടപടികള്‍ മുടങ്ങുന്നത് വേങ്ങരയില്‍ പതിവാകുന്നു. ഇന്‍ട്രാനെറ്റ് തകരാറ് മൂലമാണ് കഴിഞ്ഞ ഏതാനും മാസങ്ങളായി വേങ്ങര സബ് രജിസ്ട്രാര്‍ ഓഫീസില്‍ പ്രമാണ രജിസ്ട്രേഷന്‍ മുടങ്ങുന്നത്. പ്രശ്നം പരിഹരിക്കാന്‍ നിരവധി തവണ അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടും കാര്യമായ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. മുഖ്യമന്ത്രിയുടെ നവകേരള സദസ്സിലും പരാതിപ്പെട്ടിരുന്നെങ്കിലും ദുരിതത്തിന് അറുതിയായിട്ടില്ല. വേങ്ങര ബ്ലോക്ക് പഞ്ചായത്ത് കെട്ടിടത്തില്‍ സജ്ജീകരിച്ചിട്ടുള്ള കേരള സ്റ്റേറ്റ് വൈഡ് ഏരിയ നെറ്റ് വര്‍ക്കിന്റെ സര്‍വര്‍ വഴിയാണ് സബ് രജിസ്ട്രാര്‍ ഓഫീസ് ഉള്‍പ്പെടെ വിവിധ സര്‍ക്കാര്‍ ഓഫീസുകളിലേക്ക് ഇന്‍ട്രാനെറ്റ് സൗകര്യം ലഭ്യമാക്കുന്നത്. എന്നാല്‍ ബ്ലോക്ക് ഓഫീസ് കെട്ടിടത്തില്‍ സ്ഥാപിച്ചിരിക്കുന്ന സര്‍വര്‍ മെല്ലെപ്പോക്ക് തുടങ്ങിയിട്ട് മാസങ്ങളായി. വസ്തുപ്രമാണ വിലയുടെ പത്ത് ശതമാനം മുദ്രയ...
Local news

താനൂര്‍ നഗരസഭയുടെ ബഡ്‌സ് സ്‌കൂളിന് വിപുലമായ സൗകര്യങ്ങളോടെ കെട്ടിടമുയരുന്നു ; നിര്‍മാണം സൗജന്യമായി ലഭിച്ച ഭൂമിയില്‍

താനൂര്‍ : താനൂര്‍ നഗരസഭയുടെ ബഡ്‌സ് സ്‌കൂളിന് കെട്ടിടമുയരുന്നു. മോര്യയില്‍ സൗജന്യമായി ലഭിച്ച 22 സെന്റ് ഭൂമിയിലാണ് ബഡ്‌സ് സ്‌കൂളിന് കെട്ടിടം നിര്‍മിക്കുന്നത്. സ്‌കൂളിന്റെ ശിലാസ്ഥാപനം ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി നിര്‍വഹിച്ചു. നാലായിരം ചതുരശ്ര അടി വിസ്തൃതിയില്‍ വിപുലമായ സൗകര്യങ്ങളോടെയാണ് ബഡ്‌സ് സ്‌കൂള്‍ കെട്ടിടം ഉയരുന്നത്. താനൂർ നഗരസഭയുടെ ബഡ്സ് സ്‌കൂൾ ശിലാസ്ഥാപനം ഇ.ടി മുഹമ്മദ് ബഷീർ എം.പി നിർവഹിക്കുന്നു കെട്ടിട നിര്‍മാണത്തിന് ആയി എം.പി ഫണ്ടില്‍ നിന്നും 78 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. പുതിയ കെട്ടിടത്തില്‍ ഓഫീസ് റൂം, ക്ലാസ് മുറികള്‍, കോണ്‍ഫ്രന്‍സ് ഹാള്‍, സ്പീച്ച് തെറാപ്പി റൂം, ഫിസിയോ തെറാപ്പി, പ്ലേ റും, ഒക്യുപേഷണല്‍ തെറാപ്പി, സെന്‍സറി റൂം, സ്റ്റോക്ക് റൂം, കോര്‍ട്ടിയാര്‍ഡ്, കിച്ചണ്‍, ഡൈനിങ് ഹാള്‍, ലിഫ്റ്റ് സൗകര്യം എന്നിവ ഉണ്ടാകും. നിര്‍മാണവുമായി ബന്ധപ്പെട്ട എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയായ...
Kerala

ക്യാരംസ് കളിക്കിടെ തര്‍ക്കം ; സുഹൃത്തിന്റെ മുഖത്ത് ചുറ്റിക കൊണ്ട് അടിച്ചു, യുവാവ് പിടിയില്‍

ക്യാരംസ് കളിക്കിടെ കോയിന്‍ പുറത്തു പോയതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ സുഹൃത്തിന്റെ മുഖത്ത് ചുറ്റികകൊണ്ട് അടിച്ച യുവാവ് പിടിയില്‍. കൊല്ലം കരുനാഗപ്പള്ളി തൊടിയൂര്‍, വേങ്ങറ കടത്തു കടയില്‍ വീട്ടില്‍ ശ്രീക്കുട്ടന്‍ (30) ആണ് പിടിയിലായത്. കഴിഞ്ഞ ബുധനാഴ്ച വൈകുന്നേരം ആറരയോടെയാണ് സംഭവം. പരിക്കേറ്റ തൊടിയൂര്‍ സ്വദേശിയായ ശ്രീനാഥ് ചികിത്സയിലാണ്. ഇയാളുടെ കണ്ണിന് താഴെയുള്ള അസ്ഥിക്ക് പൊട്ടലുണ്ട്. മാലുമേല്‍ ക്ഷേത്ര ഗ്രൗണ്ടില്‍ സുഹൃത്തുക്കള്‍ക്കൊപ്പമിരുന്നു ക്യാരംസ് കളിക്കുന്നതിനിടെ കോയിന്‍ പുറത്തു പോയതിനെ തുടര്‍ന്ന് ശ്രീനാഥിനെ ശ്രീക്കുട്ടന്‍ ചീത്തവിളിച്ചു. തുടര്‍ന്ന് ശ്രീനാഥ് കളിനിര്‍ത്തി മാറിയിരുന്നു. പിന്നാലെ തന്റെ സ്‌കൂട്ടറില്‍ ഇരുന്ന ചുറ്റിക എടുത്തുകൊണ്ട് വന്ന് ശ്രീക്കുട്ടന്‍ മുഖത്ത് അടിക്കുകയായിരുന്നു. സംഭവത്തില്‍ പോലീസില്‍ പരാതി നല്‍കുകയും കേസ് രജിസ്റ്റര്‍ ചെയ്ത് പ്രതിയെ പിടികൂടുകയും ചെയ്തു....
Information, Malappuram

മലപ്പുറം ജില്ലയിലെ തൊഴിൽ അവസരങ്ങളും പ്രധാന അറിയിപ്പുകളും

സ്റ്റാഫ് നഴ്സ് നിയമനം മഞ്ചേരി ഗവ. മെഡിക്കൽ കോളേജിൽ ആർട് സെന്ററിൽ സ്റ്റാഫ് നഴ്സ് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. 21,000 രൂപയാണ് പ്രതിമാസ വേതനം. ബി.എസ്.സി നഴ്സിങ്/ജനറൽ നഴ്സിങ് അല്ലെങ്കിൽ മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവും എ.എൻ.എം എന്നിവയും ഉള്ളവർക്ക് അപേക്ഷിക്കാം. യോഗ്യത, പ്രവൃത്തി പരിചയം, വയസ്സ് എന്നിവ തെളിയിക്കുന്ന രേഖകൾ സഹിതമുള്ള അപേക്ഷ ജനുവരി ആറിന് വൈകീട്ട് അഞ്ചിനകം [email protected] എന്ന വിലാസത്തിൽ ലഭിക്കണം. മൊബൈൽ നമ്പർ നിർബന്ധമായും നൽകിയിരിക്കണം. അധികയോഗ്യത, പ്രവൃത്തി പരിചയം എന്നിവയുള്ളവർക്ക് മുൻഗണന ലഭിക്കും. ഫോൺ: 0483 2766056. ജൂനിയർ റിസർച്ച് ഫെലോ ഒഴിവ് മലപ്പുറം ഗവ. കോളേജിൽ ഫിസിക്സ് വകുപ്പിൽ ജൂനിയർ റിസർച്ച് ഫെലോയുടെ ഒഴിവ്. ഫിസിക്സ് അല്ലെങ്കിൽ ഫിസിക്കൽ സയൻസിൽ മാസ്റ്റർ ഡിഗ്രിയുള്ളവർക്ക് അപേക്ഷിക്കാം. സി.എസ്.ഐ.ആർ/യു.ജി.സി നെറ്റ് അല്ലെങ്കിൽ ഗേറ്റ് യോഗ്യതയുള്ളവർക...
Local news, Other

തലമുറ സംഗമത്തിനൊരുങ്ങി തിരൂരങ്ങാടി ജി എം.എല്‍ പി സ്‌കൂള്‍

തിരൂരങ്ങാടി : ശതഭേരി നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് തിരൂരങ്ങാടി ജി എം.എല്‍ പി സ്‌കൂളിലെ 60 വയസ് കഴിഞ്ഞ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ക്കായ് സ്മൃതി സുഗന്ധമൊരുക്കുകയാണ് താഴെ ചിന ജി.എം.എല്‍ പി സ്‌കൂള്‍ സ്റ്റാഫും പി ടി എ യും. ജനുവരി 2 ന് സിമൃതി സുഗന്ധം എന്ന പേരി നടക്കുന്ന തലമുറ സംഗമം തിരൂരങ്ങാടി നഗരസഭ വിദ്യഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ ഇ.പി.എസ്. ബാവ ഉദ്ഘാടനം ചെയ്യും. അരിയല്ലൂര്‍ ജിയുപിഎസ് അധ്യാപകനും മിമിക്രി ആര്‍ട്ടിസ്റ്റുമായ ജലീല്‍ പരപ്പനങ്ങാടി വിശിഷ്ടാതിഥിയാകും....
error: Content is protected !!