Tuesday, August 5

Blog

കടലുണ്ടിപ്പുഴയിൽ വിദ്യാർഥി മുങ്ങിമരിച്ചു
Accident

കടലുണ്ടിപ്പുഴയിൽ വിദ്യാർഥി മുങ്ങിമരിച്ചു

വേങ്ങര: കടലുണ്ടിപ്പുഴയിൽ മറ്റത്തൂർ പാറപ്പുറം കടവിൽ തൂക്കുപാലത്തിന് സമീപം വിദ്യാർത്ഥി മുങ്ങിമരിച്ചു. വേങ്ങര അൽ ഇഹ്സാൻ ദഅവ കോളേജിലെ  വിദ്യാർത്ഥിയായ മണാർകാട് കാഞ്ഞിരപ്പുഴ സ്വദേശി പാച്ചീരി ജുനൈസ് മകൻ മുഹമ്മദ്റഹീസ് (21) ആണ് മരണപ്പെട്ടത്. ശനിയാഴ്ച വൈകുന്നേരം ആറു മണിയോടെയാണ് സംഭവം.രണ്ട് കൂട്ടുകാർക്കൊപ്പം നീന്തുന്നതിനിടയിൽ ഒഴുക്കിൽ പെടുകയായിരുന്നു.നാട്ടുകാരും മലപ്പുറം ഫയർ ആൻറ് റസ്ക്യു സ്റ്റേഷനിലെ സ്കൂബാ ടീമും ചേർന്ന് തിരച്ചിൽ നടത്തി മൃതദേഹം കണ്ടെടുത്ത് കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. മൃതദേഹം കോട്ടക്കൽ സ്വകാര്യ ആശുപത്രിയിലാണ്.മലപ്പുറം സ്റ്റേഷൻ ഓഫീസർ ഇ കെ അബ്ദുൾ സലിം രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.കാഞ്ഞിരപ്പുഴ പഞ്ചായത്തിലെ വിയ്യക്കുറുശ്ശിയിൽജിഎൽപി സ്കൂളിനു സമീപം താമസിക്കുന്ന ജുനൈസ്ഓട്ടോ ഗുഡ്സ് ഡ്രൈവർ ആണ്.ഉമ്മ: സുലൈഖ, സഹോദരങ്ങൾ: റമീസ്,  അനീസ്. ...
Accident

പെയിന്റിങ്ങ് ജോലിക്കിടെ വീടിന് മുകളിൽ നിന്ന് വീണ് യുവാവ് മരിച്ചു

പുത്തനത്താണി : പുന്നത്തലയിൽ പെയിന്റിങ് ജോലിക്കിടെ വീടിനു മുകളിൽ നിന്ന് വീണ് യുവാവ് മരിച്ചു. പുന്നത്തല നെയ്യത്തൂർ അലിയുടെ മകൻ സൈനുൽ ആബിദ് (35) ആണ് മരിച്ചത്. ഇന്നലെ ഉച്ചക്ക് രണ്ടിന് ജോലിക്കിടെ വീടിന്റെ മുകളിൽ നിന്ന് താഴേക്ക് തലയിടിച്ചു വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇയാളെ ഉടനെ കോട്ടക്കൽ സ്വകാര്യാശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ഇന്ന് ജില്ലാ ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിന് ശേഷം പുന്നത്തല എടമന ജുമാമസ്ജിദ് ഖബർസ്ഥാനിൽ.മാതാവ്: സുബൈദ. ഭാര്യ മുനീറ. മകൻ റിദ് വാൻ. സഹോദരങ്ങൾ: നിസാമുദ്ദീൻ, ജാബിർ, മുഫീദ....
Malappuram

വിദ്യാലയ പരിസരങ്ങളിലെ ലഹരി വില്‍പ്പന തടയാന്‍ പോലീസ്-എക്സൈസ് സംയുക്ത പരിശോധന നടത്തും

മലപ്പുറം : വിദ്യാലയ പരിസരങ്ങളില്‍ മയക്കുമരുന്ന്, ലഹരി വസ്തുക്കളുടെ വില്‍പ്പന തടയാന്‍ പരിശോധന കര്‍ശനമാക്കണമെന്ന് ജില്ലാ വികസന സമിതി യോഗം ആവശ്യപ്പെട്ടു. ലഹരി വില്‍പ്പന കേസുകളില്‍ പിടിക്കപ്പെടുന്നവര്‍ക്കെതിരെ ദുര്‍ബലമായ വകുപ്പുകള്‍ ചുമത്താതെ കര്‍ശനമായ നിയമനടപടികള്‍ സ്വീകരിക്കണം. വിദ്യാലയങ്ങളില്‍ പി.ടി.എയുമായി ചേര്‍ന്ന് ലഹരിക്കെതിരെ ബോധവത്കരണവും കൗണ്‍സലിങ്ങും നടത്തണമെന്നും യോഗം ഉദ്യോഗസ്ഥരോടാവശ്യപ്പെട്ടു.  ലഹരി വില്‍പ്പന തടയുന്നതിനായി പൊലീസ്- എക്സൈസ് വകുപ്പുകളുടെ നേതൃത്വത്തില്‍ ജൂലൈ 15 നുള്ളില്‍ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പരിസരങ്ങളിലും സംയുക്ത പരിശോധന നടത്താന്‍ ജില്ലാ കളക്ടര്‍ വി.ആര്‍ പ്രേംകുമാര്‍ യോഗത്തില്‍ നിര്‍ദ്ദേശം നല്‍കി.ജില്ലയില്‍ പകര്‍ച്ചപ്പനി ബാധിച്ച് ഇതിനകം 4 പേര്‍ മരണപ്പെട്ടിട്ടുണ്ടെന്നും പൊതുജനങ്ങൾ പ്രതിരോധ സംവിധാനങ്ങൾ  സ്വീകരിച്ചുകൊണ്ട് ജാഗ്രത പാലിക്കണമെന്നും ജില്ലാ...
Other

2.34 ലക്ഷം രൂപയുടെ അനധികൃത ബില്ല്: വി.ഐ കമ്പനി 50,000 രൂപ നഷ്ട പരിഹാരം നൽകാൻ ഉപഭോകതൃ കമ്മീഷന്റെ വിധി

മലപ്പുറം : വി.ഐ (വോഡാഫോൺ-ഐഡിയ) കമ്പനി ഈടാക്കിയ 2,34,244 രൂപയുടെ ബില്ല് അനധികൃതമാണെന്ന് കണ്ടെത്തി ഉപഭോക്താവിന് നഷ്ടപരിഹാരമായി 50,000 രൂപ നൽകാൻ ജില്ലാ ഉപഭോകതൃ കമ്മീഷന്റെ വിധി. പെരിന്തൽമണ്ണ സ്വദേശി നാലകത്ത് അബ്ദുൾ റഷീദ് നൽകിയ പരാതിയിലാണ് കമ്മീഷന്റെ വിധി. പരാതിക്കാരൻ 19 വർഷമായി സ്വന്തം ആവശ്യത്തിനും സ്ഥാപനത്തിന്റെ ആവശ്യത്തിനുമായി ഉപയോഗിച്ചുവരുന്നതായിരുന്നു കണക്‍ഷന്‍. ഇടക്ക് വിദേശത്ത് പോകേണ്ടി വരുമ്പോഴെല്ലാം ബന്ധപ്പെട്ട രാജ്യത്തേക്കുള്ള റോമിങ് പാക്കേജ് ഉപയോഗപ്പെടുത്തിയാണ് യാത്ര ചെയ്യാറുണ്ടായിരുന്നത്. 2018 നവംബറിൽ മൗറീഷ്യസിലേക്കുള്ള യാത്രയുടെ ഭാഗമായി 2,999 രൂപയുടെ ഏഴ് ദിവസത്തേക്കുള്ള പാക്കേജ് ഉപയോഗപ്പെടുത്തിയിരുന്നു. അഞ്ച് ദിവസം കഴിഞ്ഞ് തിരിച്ചുവന്ന യാത്രക്കാരന് 2,34,244 രൂപയുടെ ബില്ലാണ് കമ്പനി നൽകിയത്. പരാതിക്കാരൻ ഉപയോഗിച്ച പാക്കേജിൽ മൗറീഷ്യസ് ഉൾപ്പെടില്ലെന്നും തെറ്റായ പാക്കേജ് ഉപയോഗിച്ചത് പരാതി...
Education

ഇ വി എം മെഷീൻ ഉപയോഗിച്ചുള്ള സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് ആവേശകരമായി

തിരൂരങ്ങാടി : വലിയപറമ്പ് മലബാർ സെൻട്രൽ സ്കൂൾ സ്റ്റുഡൻസ് പാർലമെന്റ് തിരഞ്ഞെടുപ്പ് ഇ വി എം മെഷിൻ ഉപയോഗിച്ച് നടത്തി. രാവിലെ 9 30 മുതൽ 12 മണി വരെ സ്കൂൾ ഓഡിറ്റോറിയത്തിൽ സജ്ജീകരിച്ച രണ്ട് ബൂത്തുകളിലായിട്ടാണ് തിരഞ്ഞെടുപ്പ് നടന്നത്.ഒരു പൊതു തെരഞ്ഞെടുപ്പിന്റെ എല്ലാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട് ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ ഉപയോഗിച്ച് നടത്തിയ തെരഞ്ഞെടുപ്പ് വിദ്യാർത്ഥികൾ ആവേശപൂർവ്വം ഏറ്റെടുത്തു. വോട്ടർമാരായും പോളിംഗ് ഓഫീസർമാരായും പ്രിസൈഡിങ് ഓഫീസറായും വിദ്യാർഥികൾ തിളങ്ങി. അഞ്ചു സ്ഥാനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിൽ രണ്ടു ബൂത്തുകളിലായി 10 വോട്ടിങ് യൂണിറ്റുകൾ ക്രമീകരിച്ചു. പ്രിസൈഡിങ് ഓഫീസർ ബാലറ്റ് കൺട്രോൾ യൂണിറ്റ് ഓൺ ചെയ്യുമ്പോൾ അഞ്ചു ബാലറ്റ് യൂണിറ്റുകളും ഒന്നിച്ച് ആക്ടീവ് ആകുന്ന രീതിയിലായിരുന്നു ക്രമീകരണം.ഇലക്ഷനോട് അനുബന്ധിച്ച് മീറ്റ് ദ ക്യാൻഡിഡേറ്റ്, ഇലക്ഷൻ ക്യാമ്പയിൻ തുടങ്ങിയവ നടന്നിരുന്നു. പൊതു ത...
university

കാലിക്കറ്റ്‌ യൂണിവേഴ്‌സിറ്റി: യു.ജി ആദ്യ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

യു.ജി. ആദ്യഅലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു കാലിക്കറ്റ് സര്‍വകലാശാലാ 2023-24 അദ്ധ്യയന വര്‍ഷത്തെ ബിരുദ പ്രവേശനത്തിനുള്ള ആദ്യഅലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. എസ്.സി., എസ്.ടി., ഒ.ഇ.സി., ഒ.ബി.സി. വിഭാഗങ്ങളില്‍പ്പെട്ടവര്‍ 125 രൂപയും മറ്റുള്ളവര്‍ 510 രൂപയും മാന്റേറ്ററി ഫീസടച്ച് അലോട്ട്‌മെന്റ് ഉറപ്പാക്കേണ്ടതാണ്. മാന്റേറ്ററി ഫീസടയ്ക്കാത്തവര്‍ക്ക് ലഭിച്ച അലോട്ട്‌മെന്റ് നഷ്ടപ്പെടുന്നതും തുടര്‍ന്നുള്ള അലോട്ട്‌മെന്റുകളില്‍ നിന്നും പുറത്താകുന്നതുമാണ്. ഹയര്‍ ഓപ്ഷനുകള്‍ക്ക് പരിഗണക്കേണ്ടതില്ലെങ്കില്‍ 29-ന് വൈകീട്ട് 5 മണിക്ക് മുമ്പായി മറ്റ് ഓപ്ഷനുകള്‍ നിര്‍ബന്ധമായും റദ്ദ് ചെയ്യണം. രണ്ടാം അലോട്ട്‌മെന്റിനു ശേഷമേ വിദ്യാര്‍ത്ഥികള്‍ കോളേജില്‍ പ്രവേശനം നേടേണ്ടതുള്ളൂ.മറ്റ് വിശദവിവരങ്ങള്‍ക്ക് പ്രവേശന വിഭാഗം വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. പി.ആര്‍. 727/2023 കാമ്പസില്‍ ഡേ കെയര്‍ കേന്ദ്രം നിര്‍മാണം തുടങ്ങി കാലിക്...
Information

പ്ലസ് വൺ പ്രവേശനം : രണ്ടാംഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു, പ്രവേശനം തിങ്കളാഴ്ച മുതൽ

ഈ വർഷത്തെ പ്ലസ് വൺ പ്രവേശനത്തിനുള്ള രണ്ടാംഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. വിദ്യാർത്ഥികൾക്ക് https://hscap.kerala.gov.in/ വഴി അലോട്മെന്റ് പരിശോധിക്കാം. രണ്ടാം അലോട്ട്മെന്റ് പ്രകാരമുള്ള പ്രവേശന നടപടികൾ 26ന് രാവിലെ 11മുതൽ ആരംഭിക്കും. രണ്ടാംഘട്ടത്തിൽ അലോട്ട്മെന്റ് ലഭിച്ച എല്ലാ വിദ്യാർത്ഥികളും 26 മുതൽ പ്രവേശനം നേടണം. പ്രവേശനം നേടാത്ത വിദ്യാർത്ഥികളെ മറ്റ് അലോട്ട്മെന്റ് പരിഗണിക്കുന്നതല്ല. ഇതിനു ശേഷം മൂന്നാംഘട്ട അലോട്മെന്റ് ജൂലൈ ഒന്നിന് പ്രസിദ്ധീകരിക്കും. അപേക്ഷിച്ച എല്ലാവർക്കും പ്രവേശനം ഉറപ്പാക്കുന്ന തരത്തിൽ മൂന്നാം അലോട്ട്മെന്റിന് ശേഷം സപ്ലിമെന്ററി അലോട്ട്മെന്റും ഉണ്ടാകും. ഇതുവരെ അപേക്ഷിക്കാത്തവർക്ക് സപ്ലിമെന്ററി അലോട്മെന്റ് സമയത്ത് അപേക്ഷ നൽകാം....
Obituary

വിദ്യാർത്ഥിനിയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

ഒഴുർ : വിദ്യാർഥിനിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഒഴൂർ വെട്ടുകുളം സ്വദേശി പുതിയ പറമ്പിൽ ഷംസുദ്ധിന്റെ മകൾ പി.പി. ഷബീബ (16) യെ ആണ് വീടിനകത്ത്  തുങ്ങി മരിച്ച നിലയിൽ കാണപ്പെട്ടത്. താനൂർ ദേവധാർ ഗവ: ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും ഈ വർഷം എസ്.എസ്.എൽ.സി പരീക്ഷ വിജയിച്ചതാണ്. മാതാവ്:ആയിഷ ബീവിതാനൂർ പോലീസ് ഇൻക്വസ്റ്റ് നടത്തി മൃതദേഹം പോസ്മോർട്ടത്തിനായിതിരൂർ ജില്ലാ ആശുപത്രിയിലെക്ക് മാറ്റി.ഖബറടക്കം നാളെ നടക്കും....
Accident

മുണ്ടുപറമ്പ് ബൈപ്പാസില്‍ ലോറി മറിഞ്ഞ് വാഹനങ്ങളിലേക്ക് ഇടിച്ചുകയറി ; മൂന്നുപേര്‍ക്ക് പരിക്ക്

മലപ്പുറം: മലപ്പുറം മുണ്ടുപറമ്പ് ബൈപ്പാസില്‍ സ്റ്റീല്‍ റോളുമായി വന്ന ലോറി നിയന്ത്രണംവിട്ട് കാറിനും സ്‌കൂട്ടറിനും മുകളിലേക്ക് മറിഞ്ഞ് അപകടം. അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ശനിയാഴ്ച രാവിലെയാണ് സംഭവം. സ്‌കൂട്ടര്‍ യാത്രികനായിരുന്ന കോട്ടക്കല്‍ സ്വദേശി മുഹമ്മദ് ഷാഫിയ്ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. തൂണിനിടയില്‍ കുടുങ്ങിപ്പോയ ഇദ്ദേഹത്തെ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ലോറി ഡ്രൈവറും സമീപത്തെ വര്‍ക്ക് ഷോപ്പ് ജീവനക്കാരനുമാണ് അപകടത്തില്‍ അപകടത്തില്‍ പരിക്കേറ്റ മറ്റ് രണ്ട് പേര്‍. രാവിലെ മുണ്ടുപറമ്പ് ബൈപ്പാസിലൂടെ കോഴിക്കോട്ടേക്ക് പോകുകയായിരുന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്. ഇറക്കം ഇറങ്ങി വരികയായിരുന്ന ലോറി നിയന്ത്രണംവിട്ട് മറിഞ്ഞ് സമീപത്തെ കാറില്‍ ഇടിക്കുകയായിരുന്നു. തുടര്‍ന്ന് അപകടത്തില്‍പ്പെട്ട കാര്‍ തെറിച്ച് സ്‌കൂട്ടര്‍ യാത്രികനെ ഇടിക്ക...
Information

എട്ടാം ക്ലാസില്‍ പഠിക്കുന്ന സമയം മുതല്‍ ലൈംഗിക പീഡനം ; മലപ്പുറത്ത് പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ച പിതാവിന് ശിക്ഷ വിധിച്ച് മഞ്ചേരി അതിവേഗ സ്പെഷ്യല്‍ കോടതി

മലപ്പുറം: പതിനേഴുകാരിയായ മകളെ പല തവണ ലൈംഗിക പീഡനത്തിന് വിധേയയാക്കിയ പിതാവിന് 44.5 വര്‍ഷം കഠിന തടവിനും അഞ്ചു ലക്ഷം രൂപ പിഴയും വിധിച്ച് മഞ്ചേരി അതിവേഗ സ്പെഷ്യല്‍ കോടതി. കെട്ടിട നിര്‍മ്മാണ തൊഴിലാളിയായ പ്രതി എട്ടാം ക്ലാസില്‍ പഠിക്കുന്ന സമയം മുതല്‍ പെണ്‍കുട്ടിയെ ലൈംഗിക പീഡനത്തിന് വിധേയയാക്കിയെന്നാണ് കേസ്. സ്‌കൂളില്‍ നടന്ന കൗണ്‍സിലിംഗിലാണ് വര്‍ഷങ്ങളായുള്ള പീഡനം കുട്ടി വെളിപ്പെടുത്തിയത്.അരീക്കോട് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പിഴ തുക അതിജീവിതക്ക് നല്‍കണമെന്നും കോടതി വിധിച്ചു. കുട്ടിക്ക് സര്‍ക്കാരിന്റെ വിക്ടിം കോംപന്‍സേഷന്‍ ഫണ്ടില്‍ നിന്ന് നഷ്ടപരിഹാരം ലഭ്യമാക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുന്നതിന് കോടതി, ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റിക്ക് നിര്‍ദ്ദേശവും നല്‍കി. പൊലീസിന്റെ പ്രത്യേക ആവശ്യപ്രകാരം പ്രതിക്ക് കോടതി ജാമ്യം അനുവദിച്ചിരുന്നില്ല. റിമാന്റില്‍ കിടന്ന കാലയളവ് ശിക്ഷയില്‍ ഇളവു ചെയ...
Crime

വ്യാജ എൻജിൻ നമ്പറുണ്ടാക്കിയ ബൈക്കിന് ആർസി നൽകി; മലപ്പുറത്ത് 2 ആർടി ഓഫീസ് ജീവനക്കാർ ഉൾപ്പെടെ 4 പേർ അറസ്റ്റിൽ

മലപ്പുറം : വ്യാജമായി എൻജിൻ, ഷാസി നമ്പറുണ്ടാക്കിയ ബൈക്കിന് ആർസി നൽകിയ മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ ഉൾപ്പെടെ 4 പേരെ മലപ്പുറം പൊലീസ് അറസ്റ്റ് ചെയ്തു. നിലമ്പുർ ആർടി ഉദ്യോഗസ്ഥനായ പോത്തുകല്ല് ഭൂതാനംകോളനിയിലെ ആനപ്പാൻ സതീഷ് ബാബു (46), തിരൂരങ്ങാടി ആർ ടി ഓഫീസിലെ ജീവനക്കാരി പൂക്കോട്ടൂർ പുതിയകളത്തിൽ എ.ഗീത (53), മോട്ടർ വാഹനവകുപ്പിൽനിന്നു വിരമിച്ച സെക്‌ഷൻ സൂപ്രണ്ട് കോഴിക്കോട് മലാപ്പറമ്പ് ചിത്തിര വീട്ടിൽ അനിരുദ്ധൻ (61), ആർടിഒ ഏജന്റ് കാവനൂർ ഇല്ലിക്കൽ ഉമ്മർ (50) എന്നിവരെയാണു മലപ്പുറം സിഐ ജോബി തോമസ് അറസ്റ്റ് ചെയ്തത് . തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശി നാഗപ്പൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മോട്ടർ വാഹന വകുപ്പിന്റെ നിർദേശപ്രകാരമാണു കഴിഞ്ഞ ജനുവരി 11നു മലപ്പുറം പൊലീസ് കേസെടുത്തത് . നാഗപ്പന്റെ ബൈക്കിന് ഇൻഷുറൻസ് എടുക്കാൻ ശ്രമിച്ചപ്പോൾ ഒടിപി ലഭിച്ചിരുന്നില്ല.  ഒടിപി മറ്റൊരു ഫോൺ നമ്പറിലേക്കാണു പോകുന്...
Feature

ബസ് കാത്തിരിപ്പ് കേന്ദ്രം സമർപ്പണവും , ആദരവും നടന്നു.

തിരൂരങ്ങാടി: ചെമ്മാട് ഹിദായ നഗർ ഒരുമ റെസിഡൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ ദാറുൽ ഹുദ ഇസ്ലാമിക്‌ യൂണിവേഴ്സിറ്റിക്ക് സമീപം നിർമിച്ച ബസ് കാത്തിരിപ്പ് കേന്ദ്രവും,അസോസിയേഷൻ പരിധിയിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കലും നടന്നു. ബസ് കാത്തിരിപ്പ് കേന്ദ്രം ഒരുമ റെസിഡൻസ് അസോസിയേഷൻ പ്രസിഡന്റ്‌ കെ. പി മജീദ് ഹാജി നിരവഹിച്ചു. വിദ്യാർത്ഥി കൾക്കുള്ള ആദരം തിരൂരങ്ങാടി നഗരസഭ ചെയർമാൻ കെ. പി മുഹമ്മദ്‌ കുട്ടി നിർവഹിച്ചു. നഗരസഭ കൗൺസിലർമാരായ വി. വി ആയിഷുമ്മു, പി. കെ അസീസ്, പി. ടി ഹംസ, സോനാ രതീഷ് റെസിഡൻസ് ഭാരവാഹികളായ ഫൈസൽ ചെമ്മാട്, എ. വി നാസ്സർ, കെ. പി ഹബീബ് റഹ്മാൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി....
Obituary

ചരമം: നളിനി ചോലക്കൽ

എആർ നഗർ: വി കെ പടി. ഇരുമ്പുചോലയിലെ ചോലക്കൽ നളിനി (64) അന്തരിച്ചു.ഏ ആർ നഗർ റൂറൽ കോപ്പറേറ്റീവ് സൊസൈറ്റി ഡയറക്ടർ.സി പി ഐ (എം) ഏആർ നഗർ മുൻ ലോക്കൽ കമ്മറ്റി അംഗം, മഹിള അസോസിയേഷൻ പഞ്ചായത്ത് മുൻ സെക്രട്ടറി, കെ എസ് കെ ടി യു പഞ്ചായത്ത് കമ്മറ്റി അംഗം എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നുഭർത്താവ്. പരേതനായ . സി വേലായുധൻ (റിട്ട: ട്രഷറി ഓഫീസഓഫീസറും . സി പി എം .ഏ ആർ നഗർ മുൻ ലോക്കൽ കമ്മറ്റി അംഗവും മായിരുന്നു )മക്കൾ.സുഭാഷ്, സുധീഷ് ,സുജേഷ്മരുമക്കൾ.സജ്ന. ഹരിത, സബിതസംസ്ക്കാരം ശനിയാഴ്ച രാവിലെ 11 മണിക്ക് കുടുംബ ശ്മ സാനത്തിൽ...
Obituary

ചരമം: പത്തൂർ റസാഖ് കൊടിഞ്ഞി

അബ്ദുറസാഖ്(ചിത്രം).തിരൂരങ്ങാടി:കൊടിഞ്ഞി കടുവാളൂർ സ്വദേശിയും നേരത്തെ ചെമ്മാട് ടൗണിലെ ഫാർമസിസ്റ്റുമായിരുന്ന പത്തൂർ അബ്ദുറസാഖ്(51)അന്തരിച്ചു.പരേതരായ പത്തൂർ മുഹമ്മദ്ഹാജി ഖദീജ ദമ്പതികളുടെ മകനാണ്.ഭാര്യ: ബുഷ്റ.മക്കൾ:ജിൻഷിയ ഷെറിൻ, മുഹമ്മദ് ഷർജിൽ ഫൗലത്ത്, സൗബാനലി.മരുമകൻ: മുഹമ്മദ് ഷാഹിദ്)ചെമ്മാട്)സഹോദരങ്ങൾ: അഷ്‌റഫ്, പാത്തുമ്മ, സാജിത, പരേതനായ ഹൈദരലി.ഖബറടക്കം ശനിയാഴ്ച രാവിലെ 9.30ന് കൊടിഞ്ഞിപ്പള്ളിയിൽ....
Kerala

യൂട്യൂബിലൂടെ ലക്ഷങ്ങൾ വരുമാനം; നികുതി വെട്ടിപ്പിൽ യുട്യൂബർമാരുടെ വീടുകളിൽ റെയ്ഡ്

കൊച്ചി: നികുതി വെട്ടിപ്പ് നടത്തിയെന്ന പരാതിയില്‍ കേരളത്തിലെ യൂട്യൂബര്‍മാരുടെ വീടുകളിലും സ്ഥാപനങ്ങളിലും നടത്തിയ ആദായനികുതി വകുപ്പ് റെയ്ഡ് അവസാനിച്ചു. നടിയും അവതാരകയുമായ പേളി മാണി, അണ്‍ ബോക്‌സിങ് ഡ്യൂഡ്, ഫിഷിംഗ് ഫ്രീക്ക്, എം ഫോര്‍ ടെക്, അഖില്‍ എന്‍ ആര്‍ ബി, അര്‍ജു, ജയരാജ് ജി നാഥ്, കാസ്‌ട്രോ, റെയിസ്റ്റര്‍ ഉള്‍പ്പെടെയുള്ള ഒന്‍പത് പ്രമുഖ യൂട്യൂബര്‍മാരുടെ വീടുകളിലും സ്ഥാപനങ്ങളിലും ആദായനികുതി വകുപ്പ് റെയ്ഡ്. കൂടാതെ സംസ്ഥാനത്തെ 20 കേന്ദ്രങ്ങളില്‍ പരിശോധന നടന്നു. പേളി മാണിയുടെ ആലുവ ചൊവ്വരയിലെ വീട്ടില്‍ രാവിലെ 11 നാണ് ഉദ്യോഗസ്ഥ സംഘമെത്തിയത്. നിരീക്ഷണത്തിലുള്ള യൂട്യൂബര്‍മാര്‍ക്ക് യൂട്യൂബിന് പുറമേ വന്‍തോതില്‍ അധികവരുമാനമുണ്ടെന്നാണ് ആദായനികുതി വകുപ്പിന്റെ കണ്ടെത്തല്‍. ഈ സാഹചര്യത്തിലാണ് ആദ്യഘട്ട പരിശോധനയെന്നാണ് ആദായ നികുതി ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം വ്യക്തമാക്കിയത്.നികുതിവെട്ടിപ്പ് നടത്തിയിട്ടുണ്ടോ ...
Crime

കേസ് ഒത്തുതീർപ്പാക്കാൻ പോലീസിന്റെ പേരിൽ പണം വാങ്ങിയ കക്കാട് സ്വദേശി പിടിയിൽ

പിടിയിലായ പ്രതി പോലീസിന്റെ സഹായിയായി പ്രവർത്തിക്കുന്നയാൾ തിരൂരങ്ങാടി : കേസ് ഒത്തുതീർപ്പാക്കാൻ പൊലീസിന് നൽകാനെന്ന് പറഞ്ഞു പണം തട്ടിയ കേസിൽ യുവാവ് അറസ്റ്റിൽ. കക്കാട് സ്വദേശി കുഞ്ഞോട്ട് ഫൈസല്‍ എന്ന ഗുലാന്‍ (35) ആണ് അറസ്റ്റിലായത്. പരപ്പനങ്ങാടി ഉള്ളണം സ്വദേശിയിൽ നിന്ന് 17000 രൂപ വാങ്ങിയ കേസിലാണ് അറസ്റ്റ്. ഒരു വർഷം മുമ്പ് , ഓട്ടോ റിക്ഷയുടെ മീറ്റർ സീൽ ചെയ്തതിന്റെ വ്യാജ രേഖ ഉണ്ടാക്കിയതിന് ലീഗൽ മെട്രോളജി പരാതി നൽകിയിരുന്നു. ഈ കേസ് ഒത്തു തീർപ്പാക്കാമെന്ന പറഞ്ഞാണ് ഇദ്ദേഹം ഉള്ളണം സ്വദേശിയിൽ നിന്നും പണം വാങ്ങിയത്. ജില്ലാ പോലീസ് മേധാവിക്ക് രഹസ്യ വിവരം ലഭിച്ചതിനെ തുടർന്നാണ് സംഭവം പുറത്തായത്. തുടർന്ന് ഉള്ളണം സ്വദേശിയുടെ പരാതിയിൽ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതി റിമാൻഡ് ചെയ്തു. പോലീസിന്റെ സഹായിയായി പ്രവർത്തിക്കുന്ന ആളാണ് ഇദ്ദേഹം. തിരൂരങ്ങാടി പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരുടെ സഹായിയായി പ്രവർത്തിക്...
Information

പട്ടാപകൽ മോഷണ പരമ്പര ,തേഞ്ഞിപ്പലത്ത് വിലസിയ അന്തർ ജില്ലാ മോഷ്ടാവ് മാടൻ ജിത്തു പിടിയിൽ

യൂണിവേഴ്സിറ്റി കേന്ദ്രീകരിച്ച് പരിസര പ്രദേശളിലെ വീടുകളിൽ പട്ടാപകൽ കവർച്ച പതിവാക്കിയ അന്തർ ജില്ലാ മോഷ്ടാവ് പിടിയിലായി. കോഴിക്കോട് ചെറുവണ്ണൂർ സ്വദേശി മണക്കോട്ട് വീട്ടിൽ ജിത്തു (28) എന്ന മാടൻ ജിത്തുവാണ് പിടിയിലായത്. യൂണിവേഴ്സിറ്റി സ്റ്റാഫ് ക്വോർട്ടേഴ്സുകൾ ഉൾപ്പെടെ പരിസര പ്രദേശങ്ങളിലെ 30 ഓളം വീടുകളിൽ കവർച്ച നടന്നിരുന്നു. 2022 ഡിസംബർ മാസം മുതൽ തുടർച്ചയായി കവർച്ച നടന്നത് പ്രദേശ വാസികളെ ഭീതിയിലാഴ്ത്തിയിരുന്നു. പകൽ സമയങ്ങളിൽ സ്കൂട്ടറിൽ കറങ്ങി നടന്ന് ആളുകൾ ഇല്ലാഞ്ഞ വീടുകളിൽ കവർച്ച നടത്തുന്നതാണ് ഇയാളുടെ രീതി. വീട്ടിൽ നിന്ന് ആളുകൾ പുറത്തു പോകുന്ന സമയം വീട്ടിൽ കമ്പനികളുടെ എക്സിക്യൂട്ടിവ് എന്ന വ്യാജേന എത്തുന്ന ഇയാൾ വീടുകളുടെ ബെല്ലടിക്കുകയും ആളില്ലന്ന് ഉറപ്പാക്കിയ ശേഷം വീട്ടുകാർ വീടിന്റെ വിവിധ സ്ഥലങ്ങളിൽ ഒളിപ്പിച്ചു വക്കുന്ന ചാവി തപ്പിയെടുത്ത് വാതിൽ തുറന്ന് അകത്തു കയറി കവർച്ച നടത്തുന്നതും ചാവി കിട്ടാത്ത...
Information

ബി ജെ പി ജനറൽ സെക്രട്ടറി എം.ടി.രമേശ് ദാറുൽ ഹുദാ ഇസ്ലാമിക് യൂണിവേഴ്സിറ്റി സന്ദർശിച്ചു

നരേന്ദ്രമോദി സർക്കാറിന്റെ ഒമ്പതാം വാർഷികാഘോഷത്തോടനുബന്ധിച്ച് തിരൂരങ്ങാടി ദാറുൽ ഹുദാ ഇസ്ലാമിക് യൂണിവേഴ്സിറ്റിയുടെ ജനറൽ സെക്രട്ടറിയായ ഷാഫി ഹാജിയെ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശ് ജില്ലാ പ്രസിഡണ്ട് രവിത്തേലത്ത് മണ്ഡലം പ്രസിഡണ്ട് ശ്രീരാഗ് മോഹൻ കർഷക മോർച്ച ജില്ലാ ട്രഷറർ കുന്നത്ത് ചന്ദ്രൻ മണ്ഡലം പ്രസിഡണ്ട് ഷണ്മുഖൻ തുടങ്ങിയവർ സമ്പർക്കം നടത്തി ലഘുലേഖകളും മോദി സർക്കാർ നടപ്പിലാക്കിയ ജനക്ഷേമ പദ്ധതികളുടെ റിപ്പോർട്ടും രാജ്യം കൈവരിച്ച നേട്ടങ്ങളെയും കുറിച്ചുള്ള ബുക്ക് ലെറ്റുകൾ കൈമാറി...
Crime

വ്യാജപുരാവസ്തു തട്ടിപ്പ് കേസ്; കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ അറസ്റ്റില്‍

കൊച്ചി: മോന്‍സന്‍ മാവുങ്കല്‍ മുഖ്യപ്രതിയായ വ്യാജപുരാവസ്തു തട്ടിപ്പു കേസില്‍ കെപിസിസി പ്രസിഡന്റ് കെ.സുധാകരനെ ക്രൈം ബ്രാഞ്ച് അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. രാവിലെ 11മണിക്ക് കളമശേരി ക്രൈംബ്രാഞ്ച് ഓഫീസില്‍ തുടങ്ങിയ ചോദ്യം ചെയ്യല്‍ വൈകിട്ട് വരെ നീണ്ടു. ഇതിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കോടതി നിര്‍ദേശമുള്ളതിനാല്‍ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ജാമ്യത്തില്‍ വിടും. കെ സുധാകരന് കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നതിനാല്‍ 50000 രൂപ ബോണ്ടിന്റെ അടിസ്ഥാനത്തിലാണ് ജാമ്യത്തില്‍ വിടുക. മോന്‍സന്‍ ഒന്നാം പ്രതിയായ കേസിലെ രണ്ടാം പ്രതിയാണു സുധാകരന്‍. സുധാകരനെ ചോദ്യം ചെയ്യും മുമ്പ് പരാതിക്കാരായ യാക്കൂബ്, ഷമീര്‍, അനൂപ് അഹമ്മദ് എന്നിവരില്‍ നിന്ന് അന്വേഷണ സംഘം മൊഴി എടുത്തിരുന്നു. ഗള്‍ഫിലെ രാജകുടുംബത്തിനു വിശേഷപ്പെട്ട പുരാവസ്തുക്കള്‍ വിറ്റ ഇനത്തില്‍ മോന്‍സനു കിട്ടിയ 2.62 ലക്ഷം കോടി രൂപ കേന്ദ്രസര്‍ക്കാര്‍...
Calicut, university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

കാലിക മാറ്റങ്ങള്‍ കായികമേഖലയിലും വേണംഡോ. ജി. കിഷോര്‍ കാലികമായ മാറ്റങ്ങള്‍ക്കനുസരിച്ച് കായികമേഖലയിലും മാറ്റം വരുത്തണമെന്ന് സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യ റീജണല്‍ ഡയറക്ടര്‍ ഡോ. ജി. കിഷോര്‍ അഭിപ്രായപ്പെട്ടു. അന്താരാഷ്ട്ര ഒളിമ്പിക് ദിനാഘോഷത്തിന്റെ ഭാഗമായി മലപ്പുറം ജില്ലാ ഒളിമ്പിക് അസോസിയേഷനും കാലിക്കറ്റ് സര്‍വകലാശാലയും ചേര്‍ന്നു നടത്തിയ ആഘോഷപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കായികതാരമാവുക എന്നത് ഒരാളുടെ വ്യക്തിപരമായ തീരുമാനമാണെങ്കിലും കായിക സാക്ഷരത ഉണ്ടായിരിക്കേണ്ടത് അനിവാര്യമാണ്. ജീവിത ശൈലീ രോഗങ്ങള്‍, കാലാവസ്ഥാ വ്യതിയാനങ്ങള്‍, സാങ്കേതിക വിദ്യയുടെ സ്വാധീനം എന്നിവയ്ക്കെല്ലാമനുസരിച്ച് കായിക പരിശീലന രീതികളിലും മാറ്റം വരുത്തണമെന്നും അദ്ദേഹം പറഞ്ഞു.   വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് പരിപാടി ഉദ്ഘാടനം ചെയ്തു. ജില്ലാ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റ് യു. തിലകന്‍ അധ്യക്ഷനായി. സിന്‍ഡ...
Information

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു ; അമ്മയും കാമുകനും അറസ്റ്റില്‍

കോഴിക്കോട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പെണ്‍കുട്ടിയുടെ അമ്മയുടെ കാമുകനെ കൊയിലാണ്ടി പോലീസ് അറസ്റ്റ് ചെയ്തു. നൊച്ചാട് പൊയിലില്‍ മീത്തല്‍ പി.എം. അനീഷിനെയാണ് (27) പൊലീസ് അറസ്റ്റ് ചെയ്ത്. ഇതിന് ഒത്താശ ചെയ്ത പെണ്‍കുട്ടിയുടെ അമ്മയെയും കൂട്ടുപ്രതിയായി പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കഴിഞ്ഞ ഏപ്രിലില്‍ ലോഡ്ജില്‍ വെച്ചാണ് കേസിനാസ്പദമായ സംഭവം. പീഡനവിവരം പെണ്‍കുട്ടി ബന്ധുവിനെ അറിയിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടര്‍ന്ന് പരാതി നല്‍കുകയായിരുന്നു. കൊയിലാണ്ടി സിഐ എം.വി. ബിജു, എസ്‌ഐ അനീഷ് വടക്കയില്‍, എഎസ്‌ഐ കെ.പി. ഗിരീഷ്, വനിതാ സിവില്‍ പൊലീസ് ഓഫീസര്‍ മൗര്യ, ഒ.കെ. സുരേഷ്, എസ് സിപിഒ മണികണ്ഠന്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് പിടികൂടിയത്....
Crime

പ്ലസ്‌ടു വിദ്യാർഥിനിയെ പീഡിപ്പിച്ച ട്യൂഷൻ അധ്യാപിക പിടിയിൽ

കൊച്ചി: പ്ലസ് ടു വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ ട്യൂഷൻ അധ്യാപിക പോക്സോ നിയമ പ്രകാരം അറസ്റ്റിൽ. രണ്ട് ദിവസം മുൻപാണ് സ്കൂളിൽ പോയ പെൺകുട്ടിയെ അധ്യാപിക കൂട്ടി കൊണ്ട് പോയത്. സ്കൂൾ സമയം കഴിഞ്ഞിട്ടും കുട്ടി തിരികെയെത്താത്തതിനെ തുടർന്ന് രക്ഷകർത്താക്കൾ തിരുവനന്തപുരം മെഡിക്കൽ കോളേജ് പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ വിദ്യാർത്ഥിനിയെയും അധ്യാപികയെയും കൊച്ചിയിൽ വച്ച് പിടികൂടുകയായിരുന്നു. തുടർന്ന് നടത്തിയ വൈദ്യ പരിശോധനയിലാണ് വിദ്യാർഥിനി പീഡനത്തിനിരയായതായി തെളിഞ്ഞത്. സംഭവത്തെ പറ്റി പോലീസ് പറയുന്നത് ഇങ്ങിനെ: പെൺകുട്ടിയുടെ വീട്ടിൽ സ്ഥിരമായി ട്യൂഷൻ എടുക്കുന്നത് ഈ അധ്യാപികയാണ്. നേരത്തെ ഒരുതവണ കുട്ടിയെ കാണാനില്ലായിരുന്നു .അന്ന് വീട്ടുകാർ ശ്രീകാര്യം പോലീസിൽ പരാതി നൽകിയതിനെ തുടർന്ന് പോലീസ് കുട്ടിയെ കണ്ടെത്തുകയും അന്ന് നടത്തിയ വൈദ്യപരിശോധയിൽ കുട്ടി പീഡനത്ത...
Other

വായനാദിനത്തിൽ മാതൃക സൃഷ്ടിച്ച് പി.എം.എസ്‌.ടി കോളേജ്

തിരൂരങ്ങാടി : വായനാദിനത്തിൽ മാതൃകയായി കുണ്ടൂർ പി.എം.എസ്‌.ടി കോളേജ് വിദ്യാർത്ഥികൾ. വായനാവാരാചരണത്തിന്റെ ഭാഗമായി മലയാളം വിഭാഗവും എൻ.എസ്.എസ് യൂണിറ്റും, ലൈബ്രറി കമ്മിറ്റിയും സംയുക്തമായി നടത്തിയ പരിപാടിയിലാണ് കോളേജ് ലൈബ്രറിയിലേയ്ക്ക് പുതിയ പുസ്തകങ്ങൾ വാങ്ങി നൽകി വിദ്യാർത്ഥികൾ മാതൃകയായത്. കോളേജ് ഓഡിറ്റോറിയത്തിൽ വച്ചു നടന്ന വായനാവാരത്തിന്റെ ഔപചാരിക ഉദ്ഘാടനം കോളേജ് പ്രിൻസിപ്പൽ പ്രൊഫ. കെ ഇബ്രാഹിം നിർവഹിച്ച് വായനാദിന സന്ദേശം നൽകി. പരന്ന വായന മനുഷ്യനെയും കാലത്തെയും വായിക്കാൻ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കുണ്ടൂർ മർക്കസ് ജന.സെക്രട്ടറി എൻ.പി ആലിഹാജി മുഖ്യപ്രഭാഷണം നടത്തി. മലയാളം ഡിപ്പാർട്ട്മെന്റ് മേധാവി കെ. സരിത അധ്യക്ഷയായിരുന്നു. കൊമേഴ്സ് വിഭാഗം മേധാവി ആർ.കെ മുരളീധരൻ, ജേർണലിസം വിഭാഗം മേധാവി ലിഖിത, കോളേജ് ലൈബ്രേറിയൻ സി.സാബിക്, ജേർണലിസം വിദ്യാർത്ഥി മുഹമ്മദ് ഫാരിസ് എന്നിവർ സംസാരിച്ചു. എൻ.എസ്‌.എസ്‌ പ്രോഗ...
Information, Other

ആശങ്ക ആശ്വാസത്തിനു വഴിമാറി, വഴിവക്കിൽ മോട്ടോർവാഹന വകുപ്പിന്റെ ഉപഹാരം; കുട്ടികൾക്കും സൗജന്യ ഹെൽമെറ്റ്.

മലപ്പുറം: തലയിൽ ഹെൽമറ്റുണ്ടായിട്ടും റോഡരികിൽ ഉദ്യോഗസ്ഥന്റെ സ്റ്റോപ്പ് സിഗ്നൽ. നിയമങ്ങളൊക്കെ പാലിച്ചിട്ടുണ്ടെന്ന ആത്മവിശ്വാസത്തിൽ ടൂവീലറിൽ നിരത്തിലിറങ്ങിയവർ, ഇനിയെന്ത് പൊല്ലാപ്പാണെന്ന ആശങ്ക, വാഹനം നിർത്തിയപ്പോഴാണ് ആശ്വാസമായി മാറിയത്. മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ നടത്തുന്ന പരിശോധനയിൽ കണ്ടെത്തിയ സുരക്ഷിതമല്ലാത്തതും ഗുണനിലവാരമില്ലാത്തതും ഐ എസ് ഐ മുദ്ര ഇല്ലാത്തതുമായ ഹെൽമറ്റുകൾക്ക് പകരം യാത്രക്കാർക്ക് പുത്തൻ ഹെൽമെറ്റ് ഉപഹാരമായി നൽകുകയായിരുന്നു. മുതിർന്നവർക്ക് മാത്രമല്ല കുട്ടികൾക്കും ഹെൽമറ്റുകൾ നൽകി.ഹെൽമറ്റ് ഉപയോഗവും സുരക്ഷയും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കൊണ്ടോട്ടി മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരാണ് യാത്രക്കാർക്ക് ഹെൽമെറ്റ് സമ്മാനമായി നൽകിയത്. വിവിധ വ്യാപാര സ്ഥാപനങ്ങളുടെയും, വിവിധ സംഘടനകളുടെയും സഹകരണത്തോടെയാണ് ഹെൽമറ്റ് വിതരണം ചെയ്തത്.റോഡ് സുരക്ഷ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് നട...
Education

തൃക്കുളം ഹൈ സ്‌കൂളില്‍ പുസ്തക പ്രദര്‍ശനം

തിരൂരങ്ങാടി : ചെമ്മാട് പ്രതിഭ ലൈബ്രറി വായന പക്ഷാചരണത്തിന്റെ ഭാഗമായി സ്‌കൂള്‍ കുട്ടികള്‍ക്ക് വേണ്ടിയുള്ള പുസ്തക പ്രദര്‍ശനം തൃക്കുളം ഹൈ സ്‌കൂളില്‍ വെച്ച് നടന്നു. ഇതോടൊപ്പം നിരവധി കുട്ടികള്‍ ലൈബ്രറി അംഗത്വം സ്വീകരിച്ചു. ലൈബ്രറി സെക്രട്ടറി കെ ശ്രീധരന്‍, പ്രസിഡന്റ് പി. ബാലകൃഷ്ണന്‍, താലൂക്ക് കൗണ്‍സിലര്‍മാരായ പി.സി. സാമുവല്‍, കെ സത്യന്‍, പ്രതിഭ തിയേറ്റര്‍സ് സെക്രട്ടറി തൃക്കുളം മുരളി, ബാലവേദി കണ്‍വീനര്‍ അനില്‍കുമാര്‍ കരുമാട്ട് തുടങ്ങിയവര്‍ നേതൃത്വം നല്‍കി....
Crime

യുട്യൂബർ തൊപ്പി പൊലീസ് പിടിയിൽ, കസ്റ്റഡിയിലെടുത്തത് അർധരാത്രി വാതിൽ ചവിട്ടി പൊളിച്ച്

കൊച്ചി: യുട്യൂബർ തൊപ്പി പൊലീസ് കസ്റ്റഡിയിൽ. മുഹമ്മദ് നിഹാദ് എന്ന തൊപ്പിയെ എറണാകുളത്തെ ഫ്ലാറ്റിൽ നിന്ന് വളാഞ്ചേരി പൊലീസാണ് കസ്റ്റഡിയിൽ എടുത്തത്. ഫ്ലാറ്റിൽ നിന്ന് ഒരു കമ്പ്യൂട്ടർ, ഹാർഡ് ഡിസ്ക്, രണ്ട് മൊബൈൽ ഫോൺ എന്നിവയും പൊലീസ് പിടിച്ചെടുത്തു. വളാഞ്ചേരിയിലെ കട ഉദ്ഘാടനത്തിൽ അശ്ലീല പദപ്രയോഗം നടത്തിയെന്നും ഗതാഗത തടസമുണ്ടാക്കിയെന്നും ചൂണ്ടിക്കാട്ടി ചിലർ ഇയാൾക്കെതിരെ പരാതിനൽകിയിരുന്നു. ഇതിനു പിന്നാലെയാണ് പൊലീസ് നടപടി. എറണാകുളത്തെ സുഹൃത്തിൻ്റെ ഫ്ലാറ്റിൽ നിന്നാണ് നിഹാദിനെ പൊലീസ് പിടികൂടിയത്. ഇന്ന് സ്റ്റേഷനിൽ ഹാജരാകണമെന്ന് വളാഞ്ചേരി പൊലീസ് അറിയിച്ചെങ്കിലും കഴിയില്ലെന്ന് നിഹാൽ മറുപടിനൽകി. ഇതോടെയാണ് എറണാകുളത്തെത്തി പൊലീസ് നിഹാദിനെ പിടികൂടിയത്. ഫ്ലാറ്റിനു പുറത്തെത്തി വാതിൽ തുറക്കാനാവശ്യപ്പെട്ടെങ്കിലും ലോക്ക് ജാമായതിനാൽ വാതിൽ ചവിട്ടിപ്പൊളിച്ച് അകത്തുകയറിയ പൊലീസ് നിഹാദിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു....
Accident

ട്രെയിൻ തട്ടി ഊരകം സ്കൂളിലെ അദ്ധ്യാപകന് ഗുരുതര പരിക്ക്

തിരൂർ : ട്രെയിൻ തട്ടി അധ്യാപകന് ഗുരുതര പരിക്ക്. ഊരകം എംയു എച്ച് എസ് എസ് അധ്യാപകൻ കൂട്ടിലങ്ങാടി സ്വദേശി അബ്ദുൽ ബഷീറിനെയാണ് (55) ഗുരുതരമായ പരിക്കുകളോടെ കോഴിക്കോട് മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്നലെ രാവിലെ തിരൂർ റയിൽവേ സ്റ്റേഷന് സമീപത്ത് വെച്ചായിരുന്നു അപകടം. ഇദ്ദേഹം സ്കൂളിൽ ലീവ് അറിയിച്ച ശേഷം ബാങ്കിലേക്കെന്നു പറഞ്ഞു പോയതായിരുന്നു. മലപ്പുറം കൂട്ടിലങ്ങാടിയിൽ നിന്ന് കാറോടിച്ച് തിരൂർ റയിൽവേ സ്റ്റേഷനിൽ എത്തിയതായാണ് വിവരം.ഭാര്യ പാണക്കാട് സ്കൂളിൽ അധ്യാപികയാണ്...
Information

തെറിപ്പാട്ടും ഗതാഗത തടസ്സവും ; തൊപ്പിക്കെതിരെ കേസെടുത്ത് പൊലീസ്

യൂട്യൂബര്‍ 'തൊപ്പി'യ്ക്കെതിരെ കേസെടുത്ത് പൊലീസ്. പൊതുസ്ഥലത്ത് അശ്ലീല പരാമര്‍ശങ്ങള്‍ നടത്തിയതിനും ഗതാഗതം തസപ്പെടുത്തിയതിനുമാണ് 'തൊപ്പി' എന്നറിയപ്പെടുന്ന മുഹമ്മദ് നിഹാലിനെതിരെ വളാഞ്ചേരി പൊലീസ് കേസെടുത്തിരിക്കുന്നത്. വളാഞ്ചേരിയിലെ കടയുടെ ഉദ്ഘാടന പരിപാടിക്കിടെയായിരുന്നു കേസിനാസ്പദമായ സംഭവം. കട ഉടമയ്‌ക്കെതിരെയും പൊലീസ് കേസെടുത്തു. ദിവസങ്ങള്‍ക്ക് മുന്‍പ് വളാഞ്ചേരിയില്‍ നടന്ന കട ഉദ്ഘാടനവും 'തൊപ്പി'യുടെ പാട്ടുമെല്ലാം സാമൂഹികമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരുന്നു. ഇതിനിടെയാണ് തൊപ്പിയ്ക്കെതിരെ വളാഞ്ചേരി പൊലീസ് കേസെടുത്തിരിക്കുന്നത്. അശ്ലീലപദപ്രയോഗം ഗതാഗതം തടസ്സപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. വസ്ത്രവ്യാപാരശാല ഉടമയും കേസില്‍ പ്രതിയാണ്. വളാഞ്ചേരി പൈങ്കണ്ണൂര്‍ പാണ്ടികശാല സ്വദേശിയും സന്നദ്ധപ്രവര്‍ത്തകനുമായ സെയ്ഫുദ്ദീന്‍ പാടത്തിന്റെ പരാതിയിലാണ് വിവാദ പരിപാടിയില്‍ പൊലീസ് കേസെടുത്...
Calicut, university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

ഗോത്രവിദ്യാര്‍ത്ഥികളുടെ ഉന്നതപഠനത്തിന്ജ്ഞാനദീപം പദ്ധതികള്‍ ഗോത്രവിദ്യാര്‍ത്ഥികളുടെ ഉന്നതവിദ്യാഭ്യാസ പുരോഗതിക്കായി കാലിക്കറ്റ് സര്‍വകലാശാലാ യുനസ്‌കോ ചെയര്‍ ഓണ്‍ ഇന്‍ഡിജനസ് കള്‍ച്ചറല്‍ ഹെറിറ്റേജ് ആന്റ് സസ്റ്റൈനബിള്‍ ഡവലപ്‌മെനന്റ് ജ്ഞാനദീപം പദ്ധതികള്‍ നടപ്പിലാക്കുന്നു. ഉന്നതവിദ്യാഭ്യാസത്തിലൂടെ ആദിവാസി യുവതയെ ശക്തിപ്പെടുത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം. തുടക്കത്തില്‍ വയനാട് ജില്ലയിലെ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളില്‍ ശില്‍പശാലകള്‍ നടത്തും. കരിയര്‍ കൗണ്‍സിലിംഗ്, കോഴ്‌സ് തെരഞ്ഞെടുപ്പ്, സ്‌കോളര്‍ഷിപ്പ് അവസരങ്ങള്‍, സ്ഥാപന തെരഞ്ഞെടുപ്പും അപേക്ഷയും, ടെസ്റ്റുകള്‍ക്കു വേണ്ടിയുള്ള ഒരുക്കം, മെന്റര്‍ഷിപ്പും പിന്തുണയും തുടങ്ങിയവയില്‍ ഉപദേശനിര്‍ദ്ദേശങ്ങള്‍ നല്‍കും. യുനസ്‌കോ ചെയര്‍ ഹോള്‍ഡറും സുവോളജി പഠനവിഭാഗം പ്രൊഫസറുമായ ഡോ. ഇ. പുഷ്പലതയാണ് പദ്ധതികള്‍ക്ക് നേതൃത്വം നല്‍കുന്നത്.   പി.ആര്‍. 709/2023 ബിര...
Feature, Information

വര്‍ധിക്കുന്ന ഇറച്ചിക്കോഴി വിലക്ക് പരിഹാരം കണ്ടെത്താന്‍ കുടുംബശ്രീ കേരള ചിക്കന്‍: ആദ്യ ഔട്ട്ലൈറ്റ് പ്രവര്‍ത്തനം തുടങ്ങി

ജില്ലയിലെ ആദ്യത്തെ കുടുംബശ്രീ കേരള ചിക്കന്‍ ഔട്ട്ലെറ്റ് കോഡൂര്‍ ഉര്‍ദു നഗറില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം. കെ. റഫീഖ ഉദ്ഘാടനം ചെയ്തു. വര്‍ധിക്കുന്ന ഇറച്ചിക്കോഴി വിലക്ക് പരിഹാരം കണ്ടെത്താനും നാട്ടില്‍ തന്നെ ഉത്പാദിപ്പിക്കുന്ന കോഴിയിറച്ചി ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കാനുമുള്ള കേരള സര്‍ക്കാര്‍ പദ്ധതിയാണ് കേരള ചിക്കന്‍. കുടുംബശ്രീ, മൃഗ സംരക്ഷണ വകുപ്പ്, കെപ്പ്കോ എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ ഭാഗമായി കുടുംബശ്രീ ബ്രോയിലര്‍ ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനി ലിമിറ്റഡിന്റെ നേതൃത്വത്തില്‍ കുടുംബശ്രീ അംഗങ്ങളായ ഇറച്ചി കോഴി കര്‍ഷകര്‍ക്ക്, ഒരു ദിവസം പ്രായമായ കോഴിക്കുഞ്ഞ്, തീറ്റ എന്നിവ നല്‍കും. പിന്നീട് വളര്‍ച്ചയെത്തിയ ഇറച്ചി കോഴികളെ കമ്പനി തന്നെ തിരികെ എടുത്ത് കേരള ചിക്കന്‍ ഔട്ടിലെറ്റുകള്‍ വഴി വിപണനം നടത്തിവരുകയുമാണ് ചെയ്യുന്നത്. മാര്‍ക്കറ്റ് വിലയേക്കാള്‍ കുറഞ്ഞ നിര...
error: Content is protected !!