മലമുകളില്‍ നിന്ന് കൂറ്റന്‍ പാറ ഉരുണ്ടുവന്ന് രണ്ടായി പിളര്‍ന്നു ; ഇടിച്ചത് ഓടിക്കൊണ്ടിരുന്ന കാറില്‍, വന്‍ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്
മൂന്നാര്‍: മലമുകളില്‍ നിന്ന് അടര്‍ന്നുവന്ന പാറ റോഡിന് മുകളിലുള്ള മണ്‍തിട്ടയില്‍ പതിച്ച് രണ്ടായി പിളര്‍ന്നു. ഇതില്‍ ഒരു ഭാഗമാണ് കാറിന്റെ ഡ്രൈവിങ് സീറ്റിനടുത്തുള്ള ഭാഗത്ത് ഇടിച്ചത്. വാഹനത്തില്‍ ഇടിച്ച ശേഷം പാറ പെരിയവാര പുഴയില്‍ പതിച്ചു. ഇടിയുടെ ആഘാതത്തില്‍ വാഹനം റോഡില്‍ നിന്ന് തെന്നിമാറി പെരിവാരാ പുഴയ്ക്ക് സമീപമുള്ള മണ്‍ തിട്ടയില്‍ തട്ടി നില്‍ക്കുകയായിരുന്നു.
മൂന്നാര്‍ പെരിയവരക്ക് സമീപമാണ് മലമുകളില്‍ നിന്ന് കൂറ്റന്‍ പാറ അടര്‍ന്നു വീണത്. ഈ സമയം റോഡിലൂടെ കടന്നുവന്ന കാറിനു മുകളിലേക്കാണ് പാറ പതിച്ചത്. മൂന്നാര്‍ ഉദുമല്‍പേട്ട അന്തര്‍ സംസ്ഥാനപാതയിലൂടെ വാഹനം ഓടിച്ചു വന്ന സൂര്യനെല്ലി സ്വദേശി അന്തോണി രാജിനാണ് പരിക്കേറ്റത്.അന്തോണി രാജിന്റെ കാലിന് ഗുരുതരമായി പരിക്കേറ്റു. താഴേക്കു പതിച്ച പാറ റോഡിനു മുകളിലെ മറ്റ് പാറക്കെട്ടില്‍ ഇടിച്ച് തകര്‍ന്ന് രണ്ടായി പിളര്‍ന്നതിനാല്‍ ഒരു ഭാഗം മാത്രമാണ് വാഹനത്തില്‍ ഇ...