Sunday, March 29

Blog

വിപണിയിൽ പരിശോധന കർശനമാക്കി പൊതുവിതരണ വകുപ്പ്
Kerala, Malappuram

വിപണിയിൽ പരിശോധന കർശനമാക്കി പൊതുവിതരണ വകുപ്പ്

മലപ്പുറം : നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം തടയുന്നതിനായി പൊതുവിതരണ വകുപ്പ് ജില്ലയിലുടനീളം പരിശോധന കർശനമാക്കി. പലചരക്ക്, പച്ചക്കറി, ബേക്കറി, മത്സ്യ-മാംസ വ്യാപാര കേന്ദ്രങ്ങളിലായി മേലാറ്റൂർ ടൗണിൽ ജില്ലാ സപ്ലൈ ഓഫീസർ എൽ. മിനിയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ 15 കടകളിലായി ആറ് ക്രമക്കേടുകൾ കണ്ടെത്തി. വില വിവര പട്ടിക പ്രദർശിപ്പിക്കാതിരിക്കുക, ഉപഭോക്താക്കൾക്ക് വ്യക്തമായി കാണത്തക്ക രീതിയിൽ ത്രാസ് പ്രദർശിപ്പിയ്ക്കാതിരിക്കുക, ഒരേ സ്ഥലത്ത് തന്നെ ഒരേ സാധനങ്ങൾക്ക് വ്യത്യസ്ത വില ഈടാക്കുക, അമിതവില ഈടാക്കുക, ആവശ്യമായ ലൈസൻസുകൾ പ്രദർശിപ്പിയ്ക്കാതിരിക്കുക തുടങ്ങിയ കാര്യങ്ങളിൽ ജില്ലാ സപ്ലൈ ഓഫീസർ കർശന മുന്നറിയിപ്പ് നൽകി. ഇത്തരത്തിൽ കണ്ടെത്തുന്ന ക്രമക്കേടുകളിൽ തുടർനടപടികൾക്കായി ജില്ലാ കലക്ടർക്ക് റിപ്പോർട്ട് സമർപ്പിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു. പെരിന്തൽമണ്ണ താലൂക്ക് സപ്ലൈ ഓഫീസർ പി. അബ്ദുറഹിമ...
Kerala, Local news, Malappuram, Other

യൂത്ത് കോണ്‍ഗ്രസ് സ്ഥാപക ദിനം ആഘോഷിച്ച് പന്താരങ്ങാടി മേഖല

തിരൂരങ്ങാടി : ഇന്ത്യന്‍ യൂത്ത് കോണ്‍ഗ്രസ് സ്ഥാപക ദിനത്തിന്റെ ഭാഗമായി യൂത്ത് കോണ്‍ഗ്രസ് പന്താരങ്ങാടി മേഖല സ്ഥാപകദിനാഘോഷ പരിപാടി സംഘടിപ്പിച്ചു. ചടങ്ങില്‍ തിരുരങ്ങാടി മണ്ഡലം യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി റഹീസ് ബാബു സി പതാക ഉയര്‍ത്തി. ചടങ്ങില്‍ കൗണ്‍സിലര്‍ പികെ അബ്ദുല്‍അസീസ്, ഹുസൈന്‍ ഹാജി വിപി, ഗഫൂര്‍ കെ വി ,പികെ അബ്ദുറഹിമാന്‍, റിയാസ് ചെറ്റാലി, അന്‍വര്‍ സാലു എംസി , വഹ്റാസ് റഹ്‌മാന്‍പികെ ,സാകിര്‍ സി, ,സാലിഹ് ടി എം , സലാഹു ആര്‍ വി,കാദര്‍ പികെ, മുഹമ്മദ് സിപി എന്നിവര്‍ സംബന്ധിച്ചു....
Calicut, university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

ബി.എഡ്. പ്രവേശനംവെയ്റ്റിംഗ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു കാലിക്കറ്റ് സര്‍വകലാശാലാ 2023-24 അദ്ധ്യയന വര്‍ഷത്തെ ബി.എഡ്. പ്രവേശനത്തിനുള്ള (കൊമേഴ്‌സ് ഓപ്ഷന്‍ ഒഴികെ) വെയ്റ്റിംഗ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. റാങ്ക് നില വെബ്‌സൈറ്റില്‍ സ്റ്റുഡന്റ് ലോഗിന്‍ വഴി പരിശോധിക്കാം. കോളേജുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് മെറിറ്റടിസ്ഥാനത്തില്‍ 9 മുതല്‍ പ്രവേശനം ആരംഭിക്കും. ലെയ്റ്റ് രജിസ്‌ട്രേഷനുള്ള സൗകര്യം 10 മുതല്‍ പ്രവേശനവിഭാഗം വെബ്‌സൈറ്റില്‍ ലഭ്യമാകും. ഫോണ്‍ 0494 2407016, 2660600.    പി.ആര്‍. 994/2023 നാച്വറല്‍ സയന്‍സ് അസി. പ്രൊഫസര്‍ നിയമനം കാലിക്കറ്റ് സര്‍വകലാശാലാ ടീച്ചര്‍ എഡ്യുക്കേഷന്‍ സെന്ററില്‍ നാച്വറല്‍ സയന്‍സ് അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയില്‍ കരാര്‍ നിയമനത്തിനായി യോഗ്യരായവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുള്ളവര്‍ 25-നകം ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ വെബ്‌സൈറ്...
Kerala

മണിക്കൂറുകള്‍ക്കുള്ളില്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് യുഡിഎഫ് ; പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മന്‍

ഉമ്മന്‍ചാണ്ടിയുടെ വിയോഗത്തെ തുടര്‍ന്ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പുതുപ്പള്ളിയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി ഉമ്മന്‍ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മന്‍ തന്നെ മത്സരിക്കുമെന്ന് കെ സുധാകരന്‍ അറിയിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുതുപ്പള്ളിയില്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് മൂന്നു മണിക്കൂറിനകം തന്നെ യുഡിഎഫ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചു. നാളെ മുതല്‍ ചാണ്ടി ഉമ്മന്‍ പ്രചാരണവുമായി രംഗത്തിറങ്ങുമെന്ന് സുധാകരന്‍ അറിയിച്ചു. ഉമ്മന്‍ചാണ്ടിയുടെ വിതുമ്പുന്ന ഓര്‍മ്മകള്‍ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് കരുത്താവും. റെക്കോര്‍ഡ് ഭൂരിപക്ഷത്തോടെ യുഡിഎഫ് ഇവിടെ വിജയം നേടും. വികാരപരമായ തിരഞ്ഞെടുപ്പാണ് ഇതെന്ന് കെസി വേണുഗോപാല്‍ പറഞ്ഞു. 27 ദിവസം മാത്രമാണ് പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന് ഇനി അവശേഷിക്കുന്നത്. ആഗസ്റ്റ് 17 നാണ് മണ്ഡലത്തില്‍ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി. സെപ്തംബര്‍ അഞ്ചിന് മണ്ഡലത്തില്‍ വോട്ടെടുപ്പ് നടക്കും. ...
Accident

ഓടിക്കൊണ്ടിരുന്ന ബസിൽ നിന്ന് പുറത്തേക്ക് തെറിച്ച് വീണു കോളേജ് വിദ്യാർത്ഥിനിക്ക് പരിക്ക്

തിരൂരങ്ങാടി : ഓടിക്കൊണ്ടിരുന്ന ബസിൽ നിന്ന് പുറത്തേക്ക് തെറിച്ച് വീണു കോളേജ് വിദ്യാർത്ഥിനിക്ക് പരിക്ക്. പി എസ് എം ഒ കോളേജിലെ ബി എസ് സി ബോട്ടണി ഒന്നാം വർഷ വിദ്യാർഥിനിയും കോട്ടക്കൽ ആട്ടീരി സ്വദേശി യുമായ ഫിൽസീന (18) ക്കാണ് പരിക്കേറ്റത്. ഇന്ന് വൈകുന്നേരം 4 നാണ് സംഭവം. കോളേജ് വിട്ടു വീട്ടിലേക്ക് പോകാൻ ബസിൽ കയറിയതായിരുന്നു. കോളേജിന് സമീപത്തെ തൂക്കുമരം ഇറക്കവും വളവുമുള്ള സ്ഥലത്ത് വെച്ചാണ് സംഭവം. വളവിൽ മുൻപിലെ വാതിലിലൂടെ പുറത്തേക്ക് തെറിച്ചു വീഴുകയായിരുന്നു. പരിക്കേറ്റ കുട്ടിയെ തിരൂരങ്ങാടി എം കെ എച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു....
Sports

സ്‌പോർട്‌സ് അക്കാദമി സെലക്ഷൻ

മലപ്പുറം ജില്ലാ സ്‌പോർട്‌സ് കൗൺസിലിന്റെ കീഴിൽ മലപ്പുറം കോട്ടപ്പടി സ്റ്റേഡിയത്തിൽ നടന്നുവരുന്ന ഫുട്‌ബോൾ അക്കാദമിയിൽ പുതിയ ബാച്ചിലേക്ക് കുട്ടികളെ തെരഞ്ഞെടുക്കുന്നു. അക്കാദമിയിലേക്കുള്ള സെലക്ഷൻ ട്രയൽസ് ആഗസ്റ്റ് 12ന് നടത്തും. 2011, 2012 വർഷത്തിൽ ജനിച്ച ആൺകുട്ടികൾക്ക് സെലക്ഷനിൽ പങ്കെടുക്കാം. താത്പര്യമുള്ള കുട്ടികൾ കിറ്റും വയസ്സ് തെളിയിക്കുന്ന ഒറിജിനൽ സർട്ടിഫിക്കറ്റും ഫോട്ടോ കോപ്പിയും പാസ്‌പോർട്ട് സൈസ് ഫോട്ടോയും സഹിതം അന്നേ ദിവസം രാവിലെ 7.30ന് മലപ്പുറം കോട്ടപ്പടി സ്റ്റേഡിയത്തിൽ എത്തണം....
Information

പി എസ് സി എഴുതാനെത്തിയ 30 കാരി, 20 കാരൻ കാമുകന്റെ ബൈക്കിൽ പോകാനൊരുങ്ങി: ഭർത്താവ് പൊതിരെ തല്ലി

ആലപ്പുഴ: പി എസ് സി പരീക്ഷയെഴുതാൻ വീട്ടമ്മ കാമുകനുമായി എത്തിയത് ഭർത്താവ് കണ്ടുപിടിച്ചതോടെ സംഭവം കലാശിച്ചത് അടിപിടിയിൽ. ഇന്നലെ ഉച്ചക്ക് നെടുമുടി കൊട്ടാരം സ്കൂളിന് സമീപമായിരുന്നു സംഭവം. അമ്പലപ്പുഴ സ്വദേശിയായ 30 വയസുകാരി കൊട്ടാരം സ്കൂളിലേയ്ക്ക് പരീക്ഷയ്ക്ക് പുറപ്പെട്ടപ്പോൾ തന്നെ സംശയം തോന്നിയ ഭർത്താവും പിന്നാലെ ഉണ്ടായിരുന്നു.പരീക്ഷ കഴിയുന്നതുവരെ ഭർത്താവ് പരിസരത്ത് പതുങ്ങി നിന്നു. പരീക്ഷയെഴുതിയശേഷം യുവതി കാമുകനായ 20 കാരനൊപ്പം ബൈക്കിൽ കയറി പോകാനൊരുങ്ങിയതും ഭർത്താവ് മുന്നിൽ ചാടിവീണതും ഒരുമിച്ചായിരുന്നു. കാമുകനെ വലിച്ചിട്ട് അടിതുടങ്ങിയതോടെ യുവതി ഓടി രക്ഷപെട്ടു. ഒടുവിൽ നാട്ടുകാർ ഇടപെട്ട് രംഗം ശാന്തമാക്കി.തുടർന്ന് നെടുമുടി പൊലീസ് എത്തി ഇരുവരെയും കൂട്ടി കൊണ്ടു പോയി. ഭർത്താവിന്റെ ഉപദ്രവത്തെ തുടർന്ന് കഴിഞ്ഞ ഒന്നര വർഷത്തോളമായി യുവതി പിണങ്ങി മറ്റൊരു വീട്ടിൽ കഴിയുകയാണ്. ഇരുവർക്കും പരാതിയില്ലാത്തതി...
Information, Job, Kerala, Malappuram

മെഗാ തൊഴിൽമേള 19ന്

മലപ്പുറം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെയും ജെ.സി.ഐ അരീക്കോടിന്റെയും സംയുക്താഭിമുഖ്യത്തിൽ ആഗസ്റ്റ് 19ന് അരീക്കോട് സുല്ലമുസ്സലാം സയൻസ് കോളേജിൽ മെഗാ തൊഴിൽമേള സംഘടിപ്പിക്കും. രാവിലെ 9.30ന് പി.കെ ബഷീർ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ അധ്യക്ഷത വഹിക്കും. സ്വകാര്യ മേഖലയിലെ 30ൽ പരം പ്രമുഖ കമ്പനികൾ പങ്കെടുക്കുന്ന തൊഴിൽ മേളയിൽ പ്രവേശനം സൗജന്യമാണ്. താത്പര്യമുള്ള ഉദ്യോഗാർഥികൾ അന്നേ ദിവസം രാവിലെ 9.30ന് കോളേജിൽ ബയോഡാറ്റ സഹിതം ഹാജരാകേണ്ടതാണെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസർ അറിയിച്ചു. ഫോൺ: 0483 2734737, 8078428570....
Kerala, Local news, Malappuram

തിരൂരങ്ങാടി സ്മാര്‍ട്ട് വില്ലേജ്, വാഗ്ദാനം നിറവേറ്റി മന്ത്രി ദേവര്‍കോവില്‍

തിരൂരങ്ങാടി: ആയിരക്കണക്കിന് പ്രദേശവാസികളുടെ ആശ്രയകേന്ദ്രമായ തിരൂരങ്ങാടി വില്ലേജ് ഓഫീസ് സൗകര്യപ്രദമായ പുതിയ സ്ഥലത്തേക്ക് മാറുന്നതിന്റെ പ്രഥമഘട്ടം പൂര്‍ത്തിയായി. സംസ്ഥാന പുരാവസ്തു വകുപ്പിന്റെ ഹജൂര്‍ കച്ചേരിക്ക് പടിഞ്ഞാറ് വശമുള്ള ഭൂമി ഡീനോട്ടിഫൈ ചെയ്തു സംസ്ഥാന സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചു. സംരക്ഷിത പ്രവൃത്തി പൂര്‍ത്തിയാക്കിയ ഹജൂര്‍ കച്ചേരിയുടെ സമര്‍പ്പണ ചടങ്ങില്‍ സ്മാര്‍ട്ട് വില്ലേജ് സ്ഥാപിക്കുവാന്‍ പുരാവസ്തു വകുപ്പിന്റെ കൈവശമുള്ള ഭൂമി വിട്ടുനല്‍കുമെന്ന് വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പ്രഖ്യാപിച്ചിരുന്നു. ഈ പ്രഖ്യാപനമാണ് ഇപ്പോള്‍ യാഥാര്‍ത്ഥ്യമായത്. ഇവിടെ ആധുനിക സൗകര്യത്തോടെയുള്ള സ്മാര്‍ട്ട് വില്ലേജ് സ്ഥാപിക്കുന്നതിനായിട്ടാണ് ഭൂമി റവന്യുവകുപ്പിന് കൈമാറിയത്. നിലവില്‍ ചെമ്മാട് ബ്ലോക്‌റോഡ് ജംഗ്ഷനില്‍ ചുറ്റുമതിലോ, മതിയായ അടിസ്ഥാന സൗകര്യമോ ഇല്ലാതെ ദുരിത കേന്ദ്രമായിട്ടാണ് വില്ലേജ്...
Information, Other

സ്‌പോർട്‌സ് അക്കാദമി സെലക്ഷൻ കോട്ടപ്പടി സ്റ്റേഡിയത്തിൽ

മലപ്പുറം ജില്ലാ സ്‌പോർട്‌സ് കൗൺസിലിന്റെ കീഴിൽ മലപ്പുറം കോട്ടപ്പടി സ്റ്റേഡിയത്തിൽ നടന്നുവരുന്ന ഫുട്‌ബോൾ അക്കാദമിയിൽ പുതിയ ബാച്ചിലേക്ക് കുട്ടികളെ തെരഞ്ഞെടുക്കുന്നു. അക്കാദമിയിലേക്കുള്ള സെലക്ഷൻ ട്രയൽസ് ആഗസ്റ്റ് 12ന് നടത്തും. 2011, 2012 വർഷത്തിൽ ജനിച്ച ആൺകുട്ടികൾക്ക് സെലക്ഷനിൽ പങ്കെടുക്കാം. താത്പര്യമുള്ള കുട്ടികൾ കിറ്റും വയസ്സ് തെളിയിക്കുന്ന ഒറിജിനൽ സർട്ടിഫിക്കറ്റും ഫോട്ടോ കോപ്പിയും പാസ്‌പോർട്ട് സൈസ് ഫോട്ടോയും സഹിതം അന്നേ ദിവസം രാവിലെ 7.30ന് മലപ്പുറം കോട്ടപ്പടി സ്റ്റേഡിയത്തിൽ എത്തണം....
Kerala, Malappuram, Other

സമ്പൂർണ കുത്തിവെയ്പ്പ് യജ്ഞത്തിന് തുടക്കമായി

മലപ്പുറം : സമ്പൂർണ പ്രതിരോധ കുത്തിവെയ്പ്പ് ലക്ഷ്യമിട്ട് ആരോഗ്യവകുപ്പും ആരോഗ്യ കേരളവും സംയുക്തമായി നടപ്പിലാക്കുന്ന മിഷൻ ഇന്ദ്രധനുഷ് 5.0ക്ക് ജില്ലയിൽ തുടക്കമായി. പ്രതിരോധിക്കാൻ കഴിയുന്ന രോഗങ്ങളിൽനിന്ന് മുഴുവൻ കുട്ടികളെയും സംരക്ഷിക്കുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യം. മൂന്ന് ഘട്ടങ്ങളിലായാണ് ജില്ലയിലെ ആരോഗ്യ കേന്ദ്രങ്ങളിൽ പ്രതിരോധ കുത്തിവെയ്പ്പ് നടത്തുന്നത്. ആദ്യഘട്ടം ആഗസ്റ്റ് ഏഴ് മുതൽ 12 വരെയാണ്. രണ്ടാംഘട്ടം സെപ്റ്റംബർ 11 മുതൽ 16 വരെയും മൂന്നാംഘട്ടം ഒക്ടോബർ ഒമ്പത് മുതൽ 14 വരെയും നടക്കും. ക്യാമ്പയിന്റെ ഉദ്ഘാടനം മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കാരാട്ട് അബ്ദുറഹ്‌മാൻ നിർവഹിച്ചു. പൂക്കോട്ടൂർ പഞ്ചായത്ത് പ്രസിഡന്റ് കെ ഇസ്മയിൽ അധ്യക്ഷത വഹിച്ചു. കുത്തിവെയ്‌പ്പെടുക്കുന്നതിൽ മുഴുവൻ പേരെയും പങ്കെടുപ്പിക്കാൻ സമൂഹം ഒന്നിച്ച് നിൽക്കണമെന് ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ഡിഫ്തീരിയ, വില്...
Other

ലൈംഗിക അതിക്രമം നേരിട്ട 4 വയസ്സുകാരിയുടെ വീട് സംസ്ഥാന ബാലവകാശ കമ്മീഷൻ ചെയർ പേർസൺ സന്ദർശിച്ചു

തിരുരങ്ങാടി : പോലീസ് സ്റ്റേഷൻ പരിധിയിലുള്ള അതിഥി തൊഴിലാളിയുടെ 4 വയസ്സുള്ള കുട്ടിക്ക് കഴിഞ്ഞ ദിവസം അടുത്ത ക്വാർട്ടേഴ്സിലെ അതിഥി മാർബിൾ തൊഴിലാളിയിൽ നിന്നും ലൈംഗികതിക്രമം നേരിടുകയും പോലീസ് കേസ് രജിസ്റ്റർ ചെയ്തു പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. 4 വയസ്സുകാരി വീട്ടുകാർക്കൊപ്പം സുരക്ഷിതമാണെന്ന് പരിശോധിക്കുന്നതിനും കുടുംബത്തിന് പിന്തുണ നൽകുന്നതിന് വേണ്ടിയാണ് സംസ്ഥാന ബാലവകാശ കമ്മീഷൻ ചെയർ പേഴ്സൺ വിജയകുമാർ, ചൈൽഡ് വെൽഫയർ കമ്മിറ്റി മെമ്പർ അഡ്വ. ജാബിർ, ചൈൽഡ് ഹെല്പ് ലൈൻ പ്രൊജക്റ്റ്‌ കോർഡിനേറ്റർ ഫാരിസ. സി, തിരുരങ്ങാടി എസ്. ഐ സുജിത് എൻ ആർ, സിവിൽ പോലീസ് ഓഫീസർ സുബൈർ എന്നിവർ സന്ദർശിച്ചത്. നിലവിൽ കുട്ടി വീട്ടുകാർക്കൊപ്പം സുരക്ഷിതമാണെന്നും തുടർന്നും കുട്ടിക്കും കുടുംബത്തിനും ആവശ്യമായ സുരക്ഷയും പിന്തുണയും ഉറപ്പാകുമെന്നും ടീം അറിയിച്ചു....
Sports

സംസ്ഥാന മാസ്റ്റേഴ്‌സ് അത്റ്റിക് മീറ്റില്‍ മെഡല്‍ നേട്ടവുമായി പരപ്പനാട് വാക്കേഴ്‌സ് ക്ലബ്ബ് താരം

പരപ്പനങ്ങാടി : കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ വെച്ച് കേരള അത്ലറ്റിക് അസോസിയേഷന്‍ സംഘടിപ്പിച്ച രണ്ടാമത് മാസ്റ്റേഴ്‌സ് മീറ്റില്‍ പരപ്പനാട് വാക്കേഴ്‌സ് ക്ലബ്ബ് താരത്തിന് മൂന്നു മെഡലുകള്‍. പരപ്പനാട് വാക്കേഴ്‌സ് ക്ലബ്ബ് താരവും പാലത്തിങ്ങല്‍ കൊട്ടന്തല സ്വദേശിയുമായ കെ ടി വിനോദാണ് മൂന്നു മെഡലുകള്‍ നേടിയത്. 1500 മീറ്റര്‍ ഓട്ടം, 4 * 100 മീറ്റര്‍ റിലേ എന്നിവയില്‍ സില്‍വര്‍ മെഡലും ജാവലിന്‍ ത്രോയില്‍ വെങ്കലമെഡലുമാണ് വിനോദിന് ലഭിച്ചത്. മലപ്പുറം ജില്ലയുടെ ടീം മാനേജര്‍ കൂടിയായിരുന്നു വിനോദ്. മാസ്റ്റേഴ്‌സ് മീറ്റില്‍ മലപ്പുറം ജില്ല 245 പോയിന്റ് നേടി നാലാം സ്ഥാനം കരസ്ഥമാക്കി....
Calicut, university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

സെനറ്റ് യോഗം മാറ്റി 11-ന് നടത്താന്‍ നിശ്ചയിച്ച കാലിക്കറ്റ് സര്‍വകലാശാലാ സെനറ്റ് യോഗം മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.    പി.ആര്‍. 987/2023 പി.ജി. പ്രവേശനംഅപേക്ഷ തിരുത്താം 10 വരെ കാലിക്കറ്റ് സര്‍വകലാശാലാ 2023-24 അദ്ധ്യയന വര്‍ഷത്തെ പി.ജി. പ്രവേശനത്തിന്റെ വെയ്റ്റിംഗ് റാങ്ക്‌ലിസ്റ്റ് കോളേജുകള്‍ക്ക് കൈമാറുന്നതിന് മുമ്പായി നേരത്തേ സമര്‍പ്പിച്ച അപേക്ഷയില്‍ തിരുത്തലുകള്‍ വരുത്തുന്നതിനുള്ള സൗകര്യം 10-ന് വൈകീട്ട് 3 മണി വരെ നീട്ടി. പി.ജി. ക്യാപ് ലേറ്റ് രജിസ്‌ട്രേഷനുള്ള സൗകര്യവും 10-ന് വൈകീട്ട് 3 മണി വരെ ലഭ്യമാകും.     പി.ആര്‍. 988/2023 കേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാമ്പ് മൂന്നാം സെമസ്റ്റര്‍ നവംബര്‍ 2022 ബിരുദ പരീക്ഷകളുടെ കേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാമ്പ് 9 മുതല്‍ 11 വരെ നടക്കും. പ്രസ്തുത ദിവസങ്ങളില്‍ സര്‍വകലാശാലക്കു കീഴിലുള്ള അഫിലിയേറ്റഡ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോള...
Kerala, Malappuram

എ.ഐ ക്യാമറകൾ സ്ഥാപിച്ചതിലൂടെ റോഡപകടങ്ങൾ കുറഞ്ഞു: മന്ത്രി ആന്റണി രാജു

എ.ഐ ക്യാമറ സ്ഥാപിച്ച് രണ്ടുമാസം പിന്നിടുമ്പോൾ സംസ്ഥാനത്ത് റോഡപകടങ്ങളിലും മരണങ്ങളിലും ഗണ്യമായ കുറവുണ്ടായതായി ഗതാഗത മന്ത്രി ആന്റണി രാജു. ക്യാമറയുടെ പ്രവർത്തനം ആരംഭിച്ച ആദ്യ മാസങ്ങളിൽ തന്നെ നിരവധി വിലപ്പെട്ട ജീവനുകൾ രക്ഷിക്കാൻ കഴിഞ്ഞതായും മന്ത്രി പറഞ്ഞു. കൃത്യനിർവഹണ മികവിന് മോട്ടോർ വാഹന വകുപ്പുദ്യോഗസ്ഥർക്കുള്ള മുഖ്യമന്ത്രിയുടെ ട്രാൻസ്‌പോർട്ട് മെഡൽ എടപ്പാളിലെ ഡ്രൈവർ ട്രെയിനിങ് ആൻഡ് റിസർച്ച് സെന്ററിൽ വിതരണം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വാഹനീയം അദാലത്ത് വഴി പതിനായിരത്തോളം പരാതികൾ പരിഹരിക്കാനായി. സംസ്ഥാനതലത്തിൽ ഉയർന്നുവന്ന പൊതുവായ വിഷയങ്ങളിൽ തീരുമാനങ്ങൾ കൈക്കൊള്ളാനും പരിഹാരം കണ്ടെത്താനും അതിന്റെ അടിസ്ഥാനത്തിൽ സർക്കാർ ഉത്തരവുകൾ പുറപ്പെടുവിക്കാനും അദാലത്ത് വഴി സാധിച്ചു. പതിറ്റാണ്ടുകളായുള്ള ജനങ്ങളുടെ ആവശ്യങ്ങൾ പരിഹരിക്കാനായതായും മന്ത്രി പറഞ്ഞു. റോഡ് സുരക്ഷാ അവബോധം ഹയർ സെക്കൻഡറിയുടെ പാഠ്...
Job, Kerala, Malappuram

തപാൽ വകുപ്പിൽ ഇൻഷൂറൻസ് ഏജന്റ്, ഫിൽഡ് ഓഫീസർ നിയമനം

മഞ്ചേരി പോസ്റ്റൽ ഡിവിഷണിൽ പോസ്റ്റൽ റൂറൽ പോസ്റ്റൽ ലൈഫ് ഇൻഷൂറൻസ് എന്നിവയുടെ ഇൻഷൂറൻസ്, റൂറൽ വിപണനത്തിനായി കമ്മീഷൻ വ്യവസ്ഥയിൽ ഡയറക്റ്റ് ഏജന്റുമാരെയും ഫീൽഡ് ഓഫീസർമാരെയും നിയമിക്കുന്നു. അപേക്ഷകർ പത്താം ക്ലാസ്സ് പാസ്സായിരിക്കണം. വയസ്സ് 18 പൂർത്തിയായ സ്വയം തൊഴിൽ ചെയ്യുന്നവർ, തൊഴിൽ രഹിതർ, കുടുംബശ്രീപ്രവർത്തകർ, അങ്കണവാടി ജീവനക്കാർ, ജനപ്രതിനിധികൾ എന്നിവരെ ഡയറക്റ്റ് ഏജന്റായും കേന്ദ്ര-സംസഥാന സർക്കാർ സർവീസിൽ നിന്നും വിരമിച്ചവരെ ഫീൽഡ് ഓഫീസറായും നിയമിക്കും. ഡിസ്ചാർജ് ചെയ്യപ്പെട്ട ജി.ഡി.എസിനും ഫീൽഡ് ഓഫീസറായി അപേക്ഷിക്കാം. അപേക്ഷകർ വയസ്സ്, യോഗ്യത, പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ കോപ്പി, രണ്ട് പാസ്‌പോർട്ട് സൈസ് ഫോട്ടോ സഹിതം മൊബൈൽ നമ്പറുൾപ്പെടെ സൂപ്രണ്ട് ഓഫ് പോസ്റ്റാഫീസ്, മഞ്ചേരി പോസ്റ്റൽ ഡിവിഷൻ മഞ്ചേരി -676121 എന്ന വിലാസത്തിൽ അപേക്ഷകൾ അയക്കേണ്ടതാണ്. അപേക്ഷകർ മലപ്പുറം ജില്ലയിൽ മഞ്ചേരി തപാൽ വകുപ്പ്...
Entertainment, Kerala

ഹൃദയാഘാതം ; സംവിധായകൻ സിദ്ധിഖ് ആശുപത്രിയിൽ ; നില ഗുരുതരം

കൊച്ചി: ഹൃദയാഘാതത്തെ തുടർന്ന് ചലച്ചിത്ര സംവിധായകൻ സിദ്ധിഖ് ആശുപത്രിയിൽ. കൊച്ചി അമൃത ആശുപത്രിയിലാണ് അദ്ദേഹം ചികിത്സയിൽ കഴിയുന്നത്. ന്യൂമോണിയ ബാധയും കരൾ രോഗബാധയും മൂലം ഏറെ കാലമായി സിദ്ധിഖ് ചികിത്സയിൽ കഴിയുകയായിരുന്നു. ഈ അസുഖങ്ങൾ കുറഞ്ഞുവരുന്നതിനിടെയാണ് ഇന്ന് മൂന്നുമണിയോടെ അപ്രതീക്ഷിതമായി ഹൃദയാഘാതം ഉണ്ടായത്. സിദ്ധിഖിന്‍റെ നില ഗുരുതരമാണെന്നാണ് വിവരം. നിലവിൽ എഗ്മോ സപ്പോർട്ടിലാണ് അദ്ദേഹം ഉള്ളതെന്നും ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. നാളെ രാവിലെ മെഡിക്കൽ ബോർഡ് യോഗം ചേർന്ന് സിദ്ധിഖിന്റെ ആരോഗ്യ സ്ഥിതി വിലയിരുത്തും...
Obituary

കുറ്റിപ്പാല വളവിൽ ഒരാളെ മരിച്ച നിലയിൽ കണ്ടെത്തി

കൽപകഞ്ചേരി : മലപ്പുറം - തിരൂർ റോഡിൽ കുറ്റിപ്പാല വളവിൽ ഒരാളെ മരണപെട്ട നിലയിൽ കണ്ടെത്തി. ക്ലാരി മൂച്ചിക്കൽ സ്വദേശി പള്ളിപ്പറമ്പിൽ മൊയ്‌ദീൻ കുട്ടിയെ ആണ് മരിച്ച നിലയിൽ കണ്ടത്.കൂടുതൽ വിവരങ്ങൾ ലഭ്യമാവുന്നു.
Crime

കരിപ്പൂരില്‍ രണ്ടേകാല്‍ കിലോഗ്രാമോളം സ്വര്‍ണമിശ്രിതവുമായി മലപ്പുറം സ്വദേശികളായ യുവദമ്പതികള്‍ പിടിയില്‍

കരിപ്പൂര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച രണ്ടേകാല്‍ കിലോഗ്രാമോളം സ്വര്‍ണമിശ്രിതവുമായി മലപ്പുറം സ്വദേശികളായ യുവദമ്പതികള്‍ പിടിയില്‍. ഇന്നലെ രാത്രി ജിദ്ദയില്‍നിന്നും എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലെത്തിയ മലപ്പുറം വഴിക്കടവ് മരുത സ്വദേശികളായ യുവ ദമ്പതികളില്‍ നിന്നുമാണ് ശരീരത്തിനുള്ളിലും അടിവസ്ത്രത്തിനുള്ളിലുമായി ഒളിപ്പിച്ചു കടത്തുവാന്‍ ശ്രമിച്ച ഏകദേശം 1.25 കോടി രൂപ വില മതിക്കുന്ന 2276 ഗ്രാം സ്വര്‍ണമിശ്രിതംകോഴിക്കോട് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. മലപ്പുറം വഴിക്കടവ് മരുത സ്വദേശികളായ ദമ്പതികളായ അമീര്‍മോന്‍ പുത്തന്‍ പീടിക (35) സഫ്‌ന പറമ്പന്‍ (21) എന്നിവരി നിന്നുമാണ് സ്വര്‍ണ്ണമിശ്രിതം പിടികൂടിയത്. അമീര്‍മോന്‍ പുത്തന്‍ പീടിക തന്റെ ശരീരത്തിനുള്ളില്‍ ഒളിപ്പിച്ച നാലു ക്യാപ്‌സൂളുകളില്‍നിന്നും 1172 ഗ്രാം തൂക്കം വരുന്ന സ്വര്‍ണ്ണമിശ്രിതവും സഫ്‌ന തന്റെ അടിവസ്ത്രത്തിനുള...
Local news

മീസാൻ ഗോൾഡ് തട്ടിപ്പ്: പ്രതിഷേധ സമരവുമായി നിക്ഷേപകർ

വേങ്ങര: ആയിരക്കണക്കായ നിക്ഷേപകരെ കടബാധ്യതയിൽ ശ്വാസം മുട്ടിച്ചു കൊണ്ട് നിക്ഷേപക തുക തിരിമറി ചെയ്ത മീസാൻ എം .ഡി മാർക്കെതിരെ നിക്ഷേപക സമൂഹം പ്രതിഷേധ സമരവുമായി രംഗത്ത്. മീസാൻ അബ്ദുള്ള, യു. പോക്കർ, സലാവുദ്ദീൻ എന്നീ എം.ഡി.മാർ മൊത്തം ഇതിന് ഉത്തരവാദികൾ ആണെങ്കിലും, തുടക്കമെന്ന നിലക്ക് സ്ഥാപക എം.ഡി. മീസാൻ അബ്ദുള്ളയുടെ വീട്ടു പരിസരത്തേക്കാണ് പ്രതിഷേധം ഇരമ്പിയത് .കാരാത്തോട് ടൗണിൽ നിന്നും ആരംഭിച്ച് പൂളാപ്പീസിലുള്ള അബ്ദുല്ലയുടെ വീട്ടു പരിസരത്തൂടെ തിരിച്ച് നടത്തിയ പ്രകടനത്തിൽ വനിതകൾ അടക്കം 200ഓളം പേർ പങ്കെടുത്തു. സംസ്ഥാനത്തിന്റെ രണ്ടറ്റത്തുമുള്ള നിക്ഷേപകരിൽ ഏറെയും വയോജനങ്ങളും രോഗികളുമായിരുന്നു. 15 വർഷം മുൻപേ കോഴിക്കോട് ,അരീക്കോട് അടക്കമുള്ള മീസാൻ ഗോൾഡ് നിക്ഷേപ സ്ഥാപനങ്ങൾ അടച്ചു പൂട്ടിയത് വ്യാപാര നഷ്ടം കൊണ്ടോ ,മറ്റു നിയമപ്രശ്നം കൊണ്ടോ അല്ല , നിക്ഷേപ തുക എംഡിമാർ വക മാറ്റി സ്വന്തം പേരിൽ ആക്കിയത് കൊണ്ട...
Local news

തൃക്കുളം ശിവക്ഷേത്രത്തിൽ മഹാ ഗണപതി ഹോമവും സർവൈശ്വര്യ പൂജയും

തൃക്കുളം ശിവക്ഷേത്രത്തിൽ മഹാഗണപതി ഹോമവും സർവൈശ്വര്യ പൂജയും നടന്നു. പോത്തായത്ത് മന ഹരി നാരായണൻ നമ്പൂതിരിപ്പാട്, ആട്ടീരി മനക്കൽ വിവേക് നമ്പൂതിരി എന്നിവരുടെ കർമികത്വത്തിൽ ആണ് പൂജകൾ നടന്നത്. മേൽശാന്തി വിനായക ശങ്കരൻ നമ്പൂതിരി, ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർ ശശികുമാർ മേനോൻ, ക്ഷേത്ര ജീർണോദ്ധാരണ കമ്മിറ്റി പ്രസിഡന്റ്‌ പി ശങ്കരനുണ്ണി, സെക്രട്ടറി സി.പി. മനോഹരൻ, ജോയിന്റ് സെക്രട്ടറി കെ.വി. ഷിബു , പി ബാലകൃഷ്ണൻ, മാതൃ സമിതി അംഗങ്ങൾ, ക്ഷേത്ര ജീവനക്കാർ, തുടങ്ങിയവരോടൊപ്പം നിരവധി ഭക്തന്മാർ പങ്കെടുത്തു....
Information

ജല രക്ഷാ പരിശീലന ക്ലാസ് സംഘടിപ്പിച്ചു

നമ്മുടെ സമൂഹത്തെ ജല രക്ഷാ പ്രവർത്തനങ്ങളിൽ പരിശീലനം നൽകേണ്ടത് എത്രത്തോളം ആവശ്യമാണ് എന്നുള്ളത് ഈ കഴിഞ്ഞ കാലവർഷവും നമുക്ക് കാണിച്ചുതന്നതാണ് . നമ്മുടെ DISASTER MANAGEMENT FORCE( DMF) സേന അംഗങ്ങൾ ഇന്ന് മൂന്നിയൂർ പഞ്ചായത്തിലെ ആലിൻചുവട് മുട്ടിയാറ പുഴയിൽ ജല രക്ഷാ ക്യാമ്പ് നടത്തി . പരിശീലന ക്ലാസ്സിൽ 150+ ആളുകൾ പങ്കെടുത്തു, വിദ്യാർത്ഥികളും യുവാക്കളും സ്ത്രീകളും അടങ്ങുന്ന സംഘമാണ് പരിപാടിയിൽ പങ്കെടുത്തത്. ക്ലാസിന്റെ ഉദ്ഘാടകനായി തിരൂരങ്ങാടി സർക്കിൾ ഇൻസ്പെക്ടർ ശ്രീ .ശ്രീനിവാസൻ സർ, ക്യാമ്പിലെ മുഖ്യ അതിഥിയായി തിരൂരങ്ങാടി താലൂക്ക് മെഡിക്കൽ സൂപ്രണ്ട് DR. PREBHU DAS, തിരൂരങ്ങാടി Si സുജിത്ത് എന്നിവരും പങ്കെടുത്തു . രാവിലെ 8 മുതൽ 11 മണി വരെയായിരുന്നു ക്ലാസ്സ്. DMF ട്രൈനെർ ലബീബ് തിരൂരങ്ങാടി പരിശീലന ക്ലാസ്സിന് നേതൃത്വം നൽകി, സേനാംഗങ്ങളായ ഹമീദ്,ഫാസിൽ,ഫൈസൽ,യൂസഫ് ,ഷംസുദ്ദീൻ,ഗണേശൻ, ഷിബു എന്നിവരും പങ്കെടുത്തു....
Accident

സൽക്കാരത്തിന് പോകുമ്പോൾ ക്രൂയിസർ വേങ്ങരയിൽ താഴ്ചയിലേക്ക് മറിഞ്ഞ് അപകടം

വേങ്ങര : സൽക്കാരത്തിന് പോകുന്ന വണ്ടി താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. നിയന്ത്രണം വിട്ട ക്രൂയിസർ വേങ്ങര ചെള്ളി എടയിൽ ഹംസക്കുട്ടി റോഡിൽ ഇറക്കത്തിൽ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിയുകയായിരുന്നു. ഇവിടെ നിർത്തിയിട്ടിരുന്ന ഒരു സ്കൂട്ടർ ഇടിച്ചു തെറിപ്പിക്കുകയും ഇവിടെ നിന്നിരുന്ന ഒരാളുടെ കാലിൽ ഇടി ക്കുകയും ചെയ്തിരുന്നു. ഇതിന് ശേഷമാണ് മറിഞ്ഞത്. ഇവരുടെ കൂടെ മറ്റൊരു വാഹന ത്തിൽ ഉണ്ടായിരുന്ന ആൾ വണ്ടിയിൽ നിന്നിറങ്ങി നിൽക്കു മ്പോഴാണ് അപകടം. വണ്ടിയിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിറയെ യാത്രക്കാർ ഉണ്ടായിരുന്നു. യാത്രക്കാർക്കാർക്കും കാര്യമായി പരിക്കില്ല. ഇന്ന് ഉച്ചക്ക് രണ്ടു മണിയോടെയാണ് അപകടം നടന്നത്.ചെമ്മാട് കരിപറമ്പിൽ നിന്നു വേങ്ങര ചെള്ളി എടയിൽ ഹംസക്കുട്ടി റോഡിൽ സൽക്കാരത്തിന് വേണ്ടി പോയ വാഹനമാണ് അപകടത്തിൽപ്പെട്ടത്...
Local news

തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റായി ഒടിയിൽ പീച്ചുവിനെ തിരഞ്ഞെടുത്തു

പ്രതിപക്ഷം തിരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചു തിരൂരങ്ങാടി: ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റായി മുസ്ലിം ലീഗിലെ ഒടിയില്‍ പീച്ചു സ്ഥാനമേറ്റു. യു ഡി എഫ് ധാരണയുടെ അടിസ്ഥാനത്തിൽ വൈസ് പ്രസിഡൻറ് ആയിരുന്ന കോണ്‍ഗ്രസിലെ വീക്ഷണം മുഹമ്മദ് രാജി വെച്ചതിനെ തുടർന്നാണ് പുതിയ തിരഞ്ഞെടുപ്പ് നടത്തിയത്. 15 ങ്ങളിൽ 14 പേർ പങ്കെടുത്തു. പ്രതിപക്ഷ ത്തെ 3 അംഗങ്ങൾ തിരഞ്ഞെടുപ്പ് ബഹിഷ്കരിച്ചതിനാൽ ഐക്യകണ്ഡേനയാണ് പീച്ചുവിനെ തെരഞ്ഞെടുത്തത്. 11 അംഗങ്ങൾ പങ്കെടുത്തു. വരണാധികാരിയായ ജില്ലാ എംപ്ലൊയ്‌മെന്റ് ഓഫീസര്‍ കെ. ഷൈലേഷ് തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ടി സാജിത സത്യവാചകം ചോല്ലിക്കൊടുത്തു.ശേഷം നടന്ന അനുമോദന ചടങ്ങില്‍ വീക്ഷണം മുഹമ്മദ്, കെ കുഞ്ഞിമരക്കാര്‍, കെ കലാം മാസ്റ്റര്‍, ഊര്‍പ്പായി മുസ്തഫ, ഷാഫി പൂക്കയില്‍, പി.കെ റൈഹാനത്ത്, യു.എ റസാഖ്, സി.സി ഫൗസിയ, സെക്രട്ടറി സി പി ബിന്ദു എന്നിവർ പ്രസംഗിച്ചു. ...
Obituary

കൊടിഞ്ഞി പാലപ്പുറ അബ്ദുറഹ്മാൻ ഹാജി അന്തരിച്ചു

തിരൂരങ്ങാടി: കൊടിഞ്ഞി തിരുത്തി പരേതനായ പാലപ്പുറ കുഞ്ഞേക്കു മുസ്ലിയാരുടെ മകന്‍ അബ്ദുറഹ്മാന്‍ ഹാജി (78) അന്തരിച്ചു. ഖബറടക്കം ഞായറാഴ്ച്ച രാവിലെ 11 മണിക്ക് കൊടിഞ്ഞി പഴയ ജുമുഅത്ത് പള്ളിയില്‍ നടക്കും. ഭാര്യ: ഹാജറ, മക്കള്‍: ജമീല്‍(അബൂദാബി), അമലു, അമീറ, മരുമക്കള്‍: മുഹമ്മദ് അഷ്‌റഫ് കടലുണ്ടി നഗരം, നസ്‌റുല്‍ ഇസ്ലാം തിരൂര്‍, ശബ്‌ന കോട്ടക്കല്‍. സഹോദരങ്ങള്‍: അഹമ്മദ്, ആയമ്മ, പാത്തുമ്മ, നഫീസ....
Kerala, Malappuram, Other

ഓണം ഖാദി മേളയ്ക്ക് തുടക്കമായി, ഉല്‍പ്പന്നങ്ങള്‍ക്ക് 30 ശതമാനം കിഴിവ്

മലപ്പുറം : ദേശീയ പ്രസ്ഥാനത്തിന്റെ പ്രതീകമായ ഖാദിക്ക് കൂടുതല്‍ പ്രചാരണം നല്‍കണമെന്ന് പി.ഉബൈദുള്ള എം.എല്‍.എ. കോട്ടപ്പടി മുന്‍സിപ്പല്‍ ബസ് സ്റ്റാന്റ് അങ്കണത്തില്‍ ഓണം ഖാദി മേളയുടെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ഖാദി ഉല്‍പ്പന്നങ്ങള്‍ കൂടുതല്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ വിപണന വാഹനങ്ങള്‍ വാങ്ങുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഓണം ഖാദി മേളയുടെ ആദ്യ വില്‍പ്പന ശോഭാ രവിക്ക് നല്‍കി എം.എല്‍.എ നിര്‍വഹിച്ചു. ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് അംഗം എസ്. ശിവരാമന്‍ അധ്യക്ഷത വഹിച്ചു. മലപ്പുറം നഗരസഭാ ചെയര്‍മാന്‍ മുജീബ് കാടേരി സമ്മാന കൂപ്പണുകളുടെ വിതരണോദ്ഘാടനം നിര്‍വഹിച്ചു. മുനിസിപ്പല്‍ കൗണ്‍സിലര്‍ സുരേഷ് മാസ്റ്റര്‍, എസ്.ഇ.യു സംസ്ഥാന വൈസ് പ്രസിഡന്റ് കെ.അബ്ദുല്‍ ബഷീര്‍, എസ്.ഇ.ടി.ഒ മലപ്പുറം ജില്ലാ സെക്രട്ടറി സുനില്‍ കാരക്കോട്, എഫ്.എസ്.ടി.ഒ ജില്ലാ പ്രസിഡന്റ് വി.ജെ രാജേഷ്,...
Kerala, Malappuram

കരിപ്പൂര്‍ വിമാനത്താവള വികസനം: ഭൂമി എറ്റെടുക്കാനുള്ള സര്‍വ്വേ നടപടികള്‍ തിങ്കളാഴ്ച തുടങ്ങും

കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെ റൺവേ എൻഡ് സേഫ്റ്റി ഏരിയ (റിസ) ദീർഘിപ്പിക്കാൻ ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് സര്‍വ്വേ നടപടികള്‍ക്ക് തിങ്കളാഴ്ച (ആഗസ്റ്റ് ഏഴ്) തുടക്കമാവുമെന്ന് മന്ത്രി വി. അബ്ദുറഹിമാൻ. സര്‍വ്വേ പൂര്‍ത്തീകരിച്ചാല്‍ മാത്രമേ ഓരോ ഭൂവുടമയ്ക്കുമുള്ള നഷ്ടം കൃത്യമായി കണക്കാക്കാനാവൂ എന്നും മന്ത്രി പറഞ്ഞു. ശേഷം ഓരോ ഭൂവുടമയ്ക്കുമുള്ള നഷ്ടപരിഹാരം കണക്കാക്കി ഇവരെ ബോധ്യപ്പെടുത്തും. ഏറ്റവും ഉയര്‍ന്ന നഷ്ടപരിഹാരം നല്‍കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ഭൂമി ഏറ്റെടുപ്പുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടറുടെ ചേംബറില്‍ ചേര്‍ന്ന ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും സമരസമിതി നേതാക്കളുടെയും ചര്‍ച്ചയില്‍ അദ്ധ്യക്ഷത വഹിച്ച് സംസാരിക്കുകായിരുന്നു മന്ത്രി. നിലവിലെ റണ്‍വെയുടെ പടിഞ്ഞാറ് പള്ളിക്കല്‍ വില്ലേജില്‍ ഉള്‍പ്പെടുന്ന ഏഴ് ഏക്കറും കിഴക്ക് നെടിയിരുപ്പ് വില്ലേജിലെ 7...
Gulf, Malappuram

ദുബൈയില്‍ കെട്ടിടത്തിന്റെ കോണിപ്പടിയില്‍ നിന്നും വീണ് വേങ്ങര സ്വദേശി മരിച്ചു

ദുബൈയിലെ താമസ സ്ഥലത്ത് കെട്ടിടത്തിന്റെ കോണിപ്പടിയില്‍ നിന്നും വീണ് വേങ്ങര സ്വദേശി മരിച്ചു. വേങ്ങര എസ് എസ് റോഡ് നല്ലാട്ടു തൊടിക അലവിക്കുട്ടിയുടെ മകന്‍ നൗഷാദ് (32) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി ഒമ്പതോടെയാണ് അപകടം നടന്നത്. താമസ സ്ഥലത്ത് കെട്ടിടത്തിന്റെ കോണിപ്പടിയില്‍ നിന്നും വീണ നൗഷാദിനെ കൂടെ താമസിക്കുന്നവര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സ്വകാര്യ കമ്പനിയിലെ ഡ്രൈവര്‍ ആയിരുന്നു. ഒന്നര വര്‍ഷം മുമ്പാണ് നാട്ടില്‍ വന്നു പോയത്. ഉമ്മ: ഖദീജ.ഭാര്യ: റഹ്‌മത്ത് മക്കള്‍: ജാസ്മിന്‍ ,മുസമ്മില്‍. നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് മൃതദേഹം ദുബൈയില്‍ തന്നെ ഖബറടക്കും....
Information, Kerala, Other

നിർമാണത്തിലെ പിഴവ്: പുതിയ വാഹനമോ വിലയോ നൽകണമെന്ന് ഉപഭോക്തൃ കമ്മീഷന്റെ വിധി

നിർമാണത്തിലെ പിഴവിന് പുതിയ വാഹനമോ വിലയോ നൽകണമെന്ന് ഉപഭോക്തൃ കമ്മീഷന്റെ വിധി. വെട്ടം സ്വദേശി മുഹമ്മദ് താഹിർ ജില്ലാ ഉപഭോക്തൃകമ്മീഷൻ മുമ്പാകെ നൽകിയ പരാതിയിലാണ് വിധി. ടയോട്ട കമ്പനിയുടെ എറ്റിയോസ് ലിവ വാഹനം 8,31,145 രൂപ കൊടുത്താണ് പരാതിക്കാരൻ 2018ൽ വാങ്ങിയത്. വാഹനം വാങ്ങിയ ഉടനെ ഓയിൽ അധികമായി ഉപയോഗിക്കേണ്ടി വന്നതിനെ തുടർന്ന് സർവ്വീസ് സെന്ററിൽ പരാതിയുമായി സമീപിച്ചു. ഓരോ തവണയും അടുത്ത സർവ്വീസോടെ പ്രശ്‌നം പരിഹരിക്കപ്പെടുമെന്ന് പറഞ്ഞതല്ലാതെ ഓയിൽ ഉപയോഗത്തിൽ കുറവുവന്നില്ല. തുടർന്നാണ് ജില്ലാ ഉപഭോക്തൃകമ്മീഷനിൽ പരാതി ബോധിപ്പിച്ചത്. പരാതി തെളിയിക്കുന്നതിലേക്കായി തിരൂർ അസി. മോട്ടോർ വെഹിക്കൾസ് ഇൻസ്‌പെക്ടർ മുഖേന പരിശോധിച്ച് റിപ്പോർട്ട് നൽകി. വാഹനത്തിന് അധികമായി ഓയിൽ ഉപയോഗിക്കേണ്ടി വരുന്നുണ്ടെന്നുള്ള റിപ്പോർട്ട് പരിഗണിച്ചാണ് ഉപഭോക്തൃ കമ്മീഷന്റെ വിധി. പുതിയ വാഹനമോ വാഹനത്തിന്റെ വിലയായ 8,31,145 രൂപയോ പരാതിക്ക...
Kerala, Local news, Malappuram, Other

“എഴുതി തീർന്ന സമ്പാദ്യം” ; പെൻ ബോക്സ് ചലഞ്ചുമായി സി എസ് എസ് ലൈബ്രറി

പറപ്പൂർ :മാലിന്യമുക്തം നവകേരളം കർമ്മ പദ്ധതിയുടെ ഭാഗമായി മലപ്പുറം ജില്ലാ ശുചിത്വ മിഷൻ നടത്തുന്ന ക്യാംപയിനിന്റെ ഭാഗമായി ചേക്കാലിമാട് സാംസ്കാരിക സമിതി സി എസ് എസ് ലൈബ്രറി പെൻ ബോക്സ് സ്ഥാപിച്ചു. പറപ്പൂർ ഇരിങ്ങല്ലൂർ എ എം എൽ പി സ്കൂളിൽ സ്ഥാപിക്കാൻ ഉള്ള പെൻ ബോക്സ് സ്കൂൾ ലീഡർ ഇകെ ഫാത്തിമ നജക്ക് സി എസ് എസ് ലൈബ്രറി പ്രവാസി ഭാരവാഹി ഫസലുറഹ്മാൻ എകെ കൈമാറി . ഉപയോഗിച്ച ശേഷം വലിച്ചെറിയുന്ന പേനകൾ കേന്ദ്രീകരിച്ച് സമാഹരിക്കുക, അതുവഴി ഭൂമിക്ക് ഉണ്ടാകുന്ന പാരിസ്ഥിതിക ആഘാതം കുറയ്ക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. മാലിന്യങ്ങൾ വലിച്ചെറിയുന്നതിന് പകരം ശേഖരിച്ച് സംസ്കരിക്കാനായി കൈമാറണമെന്ന സന്ദേശമുയർത്തിയാണ് ക്യാംപയ്ൻ നടത്തുന്നത്. 'എഴുതിത്തീർന്ന സമ്പാദ്യം ' ക്യാമ്പയിന്റെ ഭാഗമായി ശേഖരിക്കുന്ന പേനകൾ ഹരിത കർമസേനക്കോ, പാഴ് വസ്തു വ്യാപാരികൾക്കോ കൈമാറാം. ആർട്ട് ഇൻസ്റ്റളേഷനാക്കിയും മാതൃക തീർക്കാം. വിദ്യാലയങ്ങളെയും വീ...
error: Content is protected !!