Saturday, September 20

Blog

താനൂര്‍ ബോട്ടപകടം:  യു.ഡി.എഫ് പ്രക്ഷോഭത്തിലേക്ക്. റാലിയും സംഗമവും 19-ന്
Accident

താനൂര്‍ ബോട്ടപകടം: യു.ഡി.എഫ് പ്രക്ഷോഭത്തിലേക്ക്. റാലിയും സംഗമവും 19-ന്

തിരൂരങ്ങാടി: താനൂര്‍ ബോട്ടപകടം ഉന്നതരെ സംരക്ഷിക്കുന്ന സര്‍ക്കാര്‍ നിലപാടിനെതിരെ ജില്ലാ യു.ഡി.എഫ് കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള പ്രക്ഷോഭ റാലിയും സംഗമവും 19-ന് താനൂര്‍ നടക്കും. വൈകീട്ട് നാല് മണിക്ക് നടക്കുന്ന പ്രക്ഷോഭ റാലിയിലും സംഗമത്തിലും ആയിരങ്ങളളെ പങ്കെടുപ്പിക്കും. ബോട്ടിന് അനധികൃത സര്‍വ്വീസ് നടത്താന്‍ അനുമതിക്കും മറ്റും ഇടപെട്ട ഉന്നതരായ മന്ത്രിമാരുടെ രാജി ആവശ്യപ്പെട്ടാണ് യു.ഡി.എഫ് സമരം. ബോട്ടപകടത്തിലെ ഒന്നാം പ്രതി മന്ത്രി വി അബ്ദുറഹ്മാനാണെന്ന് ഇത് സംബന്ധിച്ച് ചേര്‍ന്ന യു.ഡി.എഫ് യോഗം വിലയിരുത്തി.യോഗം മുസ്്‌ലിംലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ ഹമീദ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ അജയ് മോഹന്‍ അധ്യക്ഷനായി.ജില്ലാ കണ്‍വീനര്‍ അഷ്‌റഫ് കോക്കൂര്‍, അരിമ്പ്ര മുഹമ്മദ് മാസ്റ്റര്‍, കെ കുഞ്ഞിമരക്കാര്‍, എം.പി ഹംസ കോയ, എം.പി അഷ്‌റഫ്, ഉമ്മര്‍ ഓട്ടുമ്മല്‍, കെ സലാം താനൂര്‍, ...
Information

പരപ്പനങ്ങാടി റെയിൽവെ പ്ലാറ്റ്ഫോമിൽ 3 കിലോ കഞ്ചാവ് ഉപേക്ഷിച്ച നിലയിൽ

പരപ്പനങ്ങാടി: റെയിൽവെ സ്റ്റേഷൻ ഒന്നാം പ്ലാറ്റ്ഫോമിന്റെ തെക്കെ അറ്റത്ത് നിന്ന് ബാഗിൽ അടക്കം ചെയ്ത മൂന്ന് കിലോ കഞ്ചാവ് പരപ്പനങ്ങാടി എക്സൈസും RPF സ്പെഷ്യൽ സ്ക്വാഡും ചേർന്ന സംയുകത പരിശോധനയിൽ കണ്ടെത്തി. ജില്ലയിലേക്ക് കഞ്ചാവെത്തുന്നതായുള്ള രഹസ്യവിവരത്തിൽമേൽ നടത്തിയ പരിശോധനയിൽ പിടിക്കപ്പെടാൻ സാധ്യതയുള്ളതിനാലാകാം കഞ്ചാവ് ഉപേക്ഷിച്ചതെന്ന് എക്സൈസ് ഇൻസ്പെക്ടർ സാബു ആർ ചന്ദ്ര അറിയിച്ചു. പരിശോധനക്ക് പ്രിവന്റീവ് ഓഫീസർ പ്രഗേഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ ശിഹാബുദ്ദീൻ, ജയകൃഷ്ണൻ എക്സൈസ് ഡ്രൈവർ വിനോദ് കുമാർ RPF ഇൻസ്പെക്ടർ അജിത് അശോക്, ദീപക് തുടങ്ങിയവർ പങ്കെടുത്തു....
Politics

കർണാടകയിലെ കോൺഗ്രസിന്റെ ഉജ്വല വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് നന്നമ്പ്ര മണ്ഡലം കമ്മിറ്റി

തിരൂരങ്ങാടി : കർണാടകയിലെ കോൺഗ്രസിന്റെ ഉജ്വല വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് നന്നമ്പ്ര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനംനടത്തി. പടക്കം പൊട്ടിച്ചും മധുരം വിതരണം ചെയ്തുമാണ് വിജയാഹ്ലാദം കൊണ്ടാടിയത്.വെള്ളി യാമ്പുറത്ത് നിന്നും ആരംഭിച്ച പ്രകടനം പാണ്ടി മുറ്റത്ത് സമാപിച്ചു. മണ്ഡലം പ്രസിഡന്റ് ഷാഫി പൂക്കയിൽ, ബാങ്ക് പ്രസിഡന്റ് ഹൈദ്രോസ് കോയ തങ്ങൾ,യൂ വി അബ്ദുൽ കരീം,പി കെ എം ബാവ ,മുനീർ പി പി ,മൂസകുട്ടി എൻ വി,സജിത് കാച്ചീരി ,നീലങ്ങത്ത് സലാം , ദാസൻ കൈതക്കാട്ടിൽ, ഭാസ്ക്കരൻ പുല്ലാണി, അനിൽകുമാർ ചെറിയേരി ബാവ,,ലത്തീഫ് കൊടിഞ്ഞി, ഹുസൈൻ ഇ പി ,,ഷെഫീഖ് ചെമ്മട്ടി , ഹംസ പാലക്കാട്ട് , ദേവൻ പുളിക്കൽ ലത്തീഫ് ചെറുമുക്ക്,ഇപ്പു നഹാ പാലക്കാട്ട്, മുനീർ പാലക്കാട്ട്, വാർഡംഗം ബാലൻ തുടങ്ങിയവർ നേതൃത്വം നൽകി....
Crime

പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ കായികാധ്യാപകന്‍ അറസ്റ്റില്‍

പാലക്കാട് : ചാലിശ്ശേരിയില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ കായികാധ്യാപകന്‍ അറസ്റ്റില്‍. പെരുമണ്ണൂര്‍ സ്വദേശി മുബഷിറിനെയാണ് (23) മലപ്പുറത്ത് നിന്ന് പോലീസ് പിടികൂടിയത്. പ്രതിക്ക് പെണ്‍കുട്ടിയുമായി നേരത്തെ ഓണ്‍ലൈന്‍ വഴി സൗഹൃദമുണ്ടായിരുന്നു. പെണ്‍കുട്ടിയുടെ പെരുമാറ്റത്തില്‍ മാറ്റം വന്നതോടെയാണ് രക്ഷിതാക്കള്‍ പോലീസിനെ സമീപിച്ചത്. രക്ഷിതാക്കളുടെ പരാതിയില്‍ ചാലിശ്ശേരി പോലീസ് ഇയാള്‍ക്കെതിരെ കേസെടുത്തിരുന്നു, തുടര്‍ന്ന് ഒളിവില്‍ പോയ പ്രതിയെ ഇന്നലെ എടപ്പാള്‍ ചങ്ങരംകുളത്ത് നിന്നാണ് പിടികൂടിയത്. പ്രതിക്ക് സഹായമൊരുക്കിയ ചാലിശ്ശേരി സ്വദേശി ഷബിലാനെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇരുവരെയും പട്ടാമ്പി കോടതിയില്‍ ഹാജരാക്കി. പ്രതിക്ക് മറ്റു പെണ്‍കുട്ടികളുമായും ബന്ധമുള്ളതായി പൊലീസിന് വിവരം ലഭിച്ചിരുന്നു....
Sports

പരപ്പിൽപാറ യുവജന സംഘം സൂപ്പർ ലീഗ് ഫുട്ബോൾ മത്സരങ്ങൾക്ക് തുടക്കമായി

പരപ്പിൽപാറ : ഫുട്ബോൾ മത്സരങ്ങൾക്ക് പ്രോത്സാഹനവും പുതിയ കായിക താരങ്ങളെ വാർത്തെടുക്കുന്നതിന്റെയും ഭാഗമായി പരപ്പിൽപാറ യുവജന സംഘം വർഷംതോറും വേനൽ അവധിയിൽ നടത്തിവരുന്ന സൂപ്പർ ലീഗ് ഫുട്ബോൾ മത്സരങ്ങൾക്ക് വലിയോറ പാടം ഫുട്ബോൾ മൈതാനത്ത് തുടക്കമായി. 4- ടീമുകളിലായി 60 കായിക താരങ്ങൾ പങ്കെടുക്കുന്ന ഫുട്ബോൾ മത്സരങ്ങളുടെ ഉദ്ഘാടനം മലപ്പുറം ജില്ലാ പഞ്ചായത്ത് മെമ്പർ ടി.പി.എം ബഷീർ നിർവ്വഹിച്ചു. വേങ്ങര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.പി ഹസീന ഫസൽ മുഖ്യാതിഥിയായി പങ്കെടുത്തു. ക്ലബ്ബ് രക്ഷാധികാരി എ.കെ.എ നസീർ , കെ.പി ഫസൽ, സഹീർ അബ്ബാസ് നടക്കൽ, അസീസ് കൈപ്രൻ തുടങ്ങി മറ്റു ക്ലബ്ബ് ഭാരവാഹികളും ചടങ്ങിൽ പങ്കെടുത്തു....
Information

യാത്ര ദുരിതം നീക്കണമെന്ന് പ്രദേശവാസികള്‍; നേരിട്ട് എത്തി ഉറപ്പ് നല്‍കി കേന്ദ്രമന്ത്രി വി.മുരളീധരന്‍

തിരുവനന്തപുരം : മണമ്പൂരില്‍ യാത്രാക്ലേശം സംബന്ധിച്ച പ്രദേശവാസികളുടെ പരാതി നേരില്‍ കേള്‍ക്കാന്‍ കേന്ദ്രവിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍ എത്തി. പൊതുമരാമത്ത് റോഡിന് കുറുകെ ദേശീയപാത 66ന്റെ നിര്‍മ്മാണം പുരോഗമിക്കുന്നതിനാല്‍ മേല്‍പ്പാലം നിര്‍മ്മിക്കണമെന്നാവശ്യം അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് കേന്ദ്രമന്ത്രി ഉറപ്പ് നല്‍കി. കിളിമാനൂര്‍ -ചാത്തന്‍പാറ -മണമ്പൂര്‍ -വര്‍ക്കല റോഡില്‍ മണമ്പൂര്‍ ക്ഷേത്രത്തിനു പിന്നിലായാണ് പൊതുമരാമത്ത് റോഡിനെ മറികടന്ന് ദേശീയപാത കടന്നുപോകുന്നത്. രണ്ട് റോഡുകള്‍ തമ്മില്‍ ക്രോസിംഗ് വരുന്ന ഇടത്ത് മേല്‍പ്പാലമോ അടിപ്പാതയോ പദ്ധതി രൂപരേഖയിലില്ല എന്നത് പരിശോധിക്കുമെന്ന് വി.മുരളീധരന്‍ പറഞ്ഞു. ഇരു റോഡുകളിലെയും ഗതാഗതം തടസ്സപ്പെടാത്ത രീതിയില്‍ ദേശീയപാത നിര്‍മ്മാണത്തിലെ അപാകത പരിഹരിക്കാന്‍ ഇടപെടലുണ്ടാകുമെന്നും മന്ത്രി പ്രതികരിച്ചു. ബിജെപി മണമ്പൂര്‍ പഞ്ചായത്ത് കമ്മിറ്റി ആവശ്യപ...
Information

‘കരുതലും കൈത്താങ്ങും’: മന്ത്രിമാരുടെ നേതൃത്വത്തില്‍ പരാതി പരിഹാര അദാലത്തുകള്‍ തിങ്കളാഴ്ച മുതല്‍

മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് താലൂക്ക് അടിസ്ഥാനത്തില്‍ സംഘടിപ്പിക്കുന്ന പരാതി പരിഹാര അദാലത്തുകള്‍ക്ക് തിങ്കളാഴ്ച (മെയ് 15) ജില്ലയില്‍ തുടക്കമാവും. കായിക വഖഫ് ന്യൂനപക്ഷ ക്ഷേമവകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് എന്നിവരുടെ നേതൃത്വത്തിലാണ് ജില്ലയില്‍ 'കരുതലും കൈത്താങ്ങും' എന്ന പേരില്‍ താലൂക്ക് തല അദാലത്തുകള്‍ നടക്കുന്നത്.മെയ് 15 ന് രാവിലെ 10 ന് മഞ്ചേരി ടൗണ്‍ഹാളില്‍ ഏറനാട് താലൂക്കില്‍ നിന്നുള്ള അപേക്ഷകര്‍ക്കായി അദാലത്ത് നടക്കും. നിലമ്പൂര്‍ താലൂക്കില്‍ നിന്നുള്ളവര്‍ക്കായി മെയ് 16 ന് നിലമ്പൂര്‍ ലിറ്റില്‍ ഫ്ലവര്‍ ഓഡിറ്റോറിയത്തില്‍ വെച്ചും പെരിന്തല്‍മണ്ണ താലൂക്കില്‍ നിന്നുള്ളവര്‍ക്കായി 18 ന് അങ്ങാടിപ്പുറം കല്യാണി കല്യാണ മണ്ഡപത്തില്‍ വെച്ചും തിരൂര്‍ താലൂക്കില്‍ നിന്നുള്ളവര്‍ക്കായി 22 ന് വാഗണ്‍ ട്രാ‍ജഡി ടൗണ്‍ഹാളില്‍ വെച്ചും പൊന്നാനി താല...
Politics

കര്‍ണാടകയില്‍ ബിജെപിയെ തകർത്തു കോൺഗ്രസ്

ബെംഗളുരു : കര്‍ണാടകത്തില്‍ ബിജെപിയെ തകര്‍ത്ത് കോണ്‍ഗ്രസ് അധികാരത്തില്‍. വോട്ടെണ്ണലിന്റെ ആദ്യ ഘട്ടത്തില്‍ ഇഞ്ചോടിഞ്ച് പോരാട്ടം എന്ന പ്രതീതിയാണ് ഉണ്ടായിരുന്നത്. എന്നാല്‍ രണ്ടാം ഘട്ടം മുതല്‍ വ്യക്തമായ ലീഡ് നിലനിര്‍ത്തിയാണ് കോണ്‍ഗ്രസ് മുന്നേറിയത്. കര്‍ണാടകയിലെ ആകെയുള്ള ആറ് മേഖലകളില്‍ അഞ്ചിടത്തും വ്യക്തമായ ലീഡ് കോണ്‍ഗ്രസിനാണ്. തീരദേശ കര്‍ണാടകയില്‍ മാത്രമാണ് ബിജെപിക്ക് നേട്ടമുണ്ടാക്കാനായത്. ഏറ്റവും ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ കക്ഷി നില ഇപ്രകാരമാണ്; കോണ്‍ഗ്രസ് - 137ബിജെപി - 64ജെഡിഎസ് - 19മറ്റുള്ളവര്‍ - 4 സംസ്ഥാനത്ത് ഉടനീളം ശക്തി തെളിയിച്ചു കൊണ്ടാണ് കോണ്‍ഗ്രസ് വന്‍ നേട്ടം ഉണ്ടാക്കിയിരിക്കുന്നത്. 43% വോട്ട് വിഹിതമാണ് കോണ്‍ഗ്രസിന് ലഭിച്ചത്. ആ വോട്ട് വിഹിതം സീറ്റായി മാറി എന്നതാണ് കോണ്‍ഗ്രസിനെ വലിയ നേട്ടത്തിലേക്ക് നയിച്ചത്. 36% വോട്ടുകള്‍ ബിജെപിക്ക് ലഭിച്ചു. കഴിഞ്ഞ തവണയും ബിജെപിയുടെ വോട്ട് വിഹ...
Information

ഓർമ്മപ്പൂമരച്ചോട്ടിൽ
ഒരിക്കൽ കൂടി

തേഞ്ഞിപ്പലം : മുപ്പത്തിയാറ് വർഷത്തിന് ശേഷം കളിയും ചിരിയും തമാശകളുമായി അവർ കലാലയ അങ്കണത്തിൽ ഒരിക്കൽ കൂടി ഒത്തുചേർന്നു. ചേളാരി ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സൂളിലെ 1987 ( കളിവീട് എസ് എസ് സി ) ബാച്ച് സ്നേഹ സംഗമ മൊരുക്കിയത്. 1987 ലെഅധ്യാപകരും വിദ്യാർത്ഥികളും ഒത്തുചേർന്ന സംഗമം ഒരിക്കൽ കൂടിസ്കൂൾ ജീവിതത്തിലക്കുളള തിരിച്ചെത്തിച്ചു.സ്കൂളിൽ വെച്ച് നടത്തിയ പരിപാടി റിട്ട. അധ്യാപിക സതീദേവി ഉദ്ഘാടനം ചെയ്തു. അൻവർ സാദത്ത് അധ്യക്ഷനായി. റിട്ട. അധ്യാപകരായ സതീദേവി, കുഞ്ഞിരാമൻ, സൈതലവി, മുഹമ്മദ്, സുകുമാരൻ , നാരായണൻ കുട്ടി, വാസുദേവൻ, പ്രേമകുമാരി , സ്വർണ്ണലത, പാർവതി, വിജയലക്ഷ്മി, സുശീല , മായ . സ്കൂൾ പ്രധാന അധ്യാപിക ലത എന്നിവരെ ചടങ്ങിൽ ആദരിച്ചു വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച പൂർവ്വ വിദ്യാർത്ഥികളുടെ മക്കളായ അഫ് നിദ എം, മേടപ്പിൽ അഹമ്മദ് ഫാസിൽ, മുഹമ്മദ് ജാസിം, ടി വി സച്ചിൻ , ഫാത്തിമ ദിസ്ന ടി പി, റനീഷ് കെ.പി എന്നിവർക്ക...
Information

ചെമ്മാട് ബ്ലോക്ക് റോഡ് നവീകരണം പൂര്‍ത്തിയായി ഇന്ന് മുതൽ വാഹനങ്ങള്‍ ഓടും

തിരൂരങ്ങാടി: ചെമ്മാട് ബ്ലോക്ക് റോഡില്‍ ടാറിംഗ് പ്രവര്‍ത്തി പൂര്‍ത്തിയായി. തിരൂരങ്ങാടി നഗരസഭ2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി രണ്ട് ദിവസമായി നടത്തിയ പ്രവൃത്തിയോടെ ഗതാഗതം സുഗമമായി. ശനി (13-5-2023) മുതല്‍ ബസ്സുകള്‍ ഉള്‍പ്പെടെ വാഹനങ്ങള്‍ സാധാരണ പോലെ ഇതിലൂടെ വണ്‍വേ സമ്പ്രദായത്തില്‍ ഓടും. രണ്ട് ദിവസമായി ചെമ്മാട്ട് ഗതാഗതം ക്രമീകരിച്ചിരുന്നു. ചെമ്മാട്ടെ പഴയ ബസ്സ്റ്റാന്റ് കേന്ദ്രീകരിച്ച് ബസ്സുകള്‍ സര്‍വീസ് നടത്താന്‍ സൗകര്യപ്പെടുത്തിയിരുന്നു. ശനിയാഴ്ച്ച മുതല്‍ ബ്ലോക്ക് റോഡിലെ പുതിയ ബസ്സ്റ്റാന്റില്‍ ബസ്സുകള്‍ വീണ്ടും പ്രവേശിക്കും....
Calicut, university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

ഗസ്റ്റ് അദ്ധ്യാപക നിയമനം കാലിക്കറ്റ് സര്‍വകലാശാലാ നിയമപഠനവകുപ്പില്‍ 2023-24 അദ്ധ്യയന വര്‍ഷത്തേക്ക്  മണിക്കൂര്‍ വേതനാടിസ്ഥാനത്തില്‍ 3 ഗസ്റ്റ് അദ്ധ്യാപകരെ നിയമിക്കുന്നു. ബിരുദാനന്തര ബിരുദവും പി.എച്ച്.ഡി. യോഗ്യതയുമുള്ളവര്‍ വിശദമായ ബയോഡാറ്റ [email protected] എന്ന ഇ-മെയിലില്‍ 20-ന് മുമ്പായി അയക്കണം. നെറ്റ്, പി.എച്ച്.ഡി. യോഗ്യതയുള്ളവരുടെ അഭാവത്തില്‍ അദ്ധ്യാപന പരിചയമുള്ളവരെയും പരിഗണിക്കുന്നതാണ്.    പി.ആര്‍. 552/2023 ജെ.ആര്‍.എഫ്. അപേക്ഷ ക്ഷണിച്ചു കെ.എസ്.സി.എസ്.ടി.ഇ. പ്രൊജക്ടിനു കീഴില്‍ കാലിക്കറ്റ് സര്‍വകലാശാലാ സുവോളജി പഠനവിഭാഗം അസി. പ്രൊഫസര്‍ ഡോ. ഇ.എം. അനീഷ് പ്രിന്‍സിപ്പല്‍ ഇന്‍വസ്റ്റിഗേറ്ററായി ജൂനിയര്‍ റിസര്‍ച്ച് ഫെലോ അപേക്ഷ ക്ഷണിച്ചു. 3 വര്‍ഷമാണ് പ്രൊജക്ടിന്റെ കാലാവധി. താല്‍പര്യമുള്ളവര്‍ വിശദമായ ബയോഡാറ്റ അനുബന്ധ രേഖകള്‍ സഹിതം 31-ന് മുമ്പായി പ്രിന്‍സിപ്പല്‍ ഇന്‍വസ്...
Information

വേങ്ങരയിൽ വില്പനയ്ക്കായി വീട്ടിൽ സൂക്ഷിച്ച 25 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യം എക്സൈസ് പിടികൂടി

വേങ്ങര : വില്പനയ്ക്കായി വീട്ടിൽ സൂക്ഷിച്ച 25 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യം പരപ്പനങ്ങാടി എക്സൈസ് പിടികൂടി. വേങ്ങര ഊരകം കരിയാരം സ്വദേശി നെച്ചിക്കുഴിയിൽ കുപ്പരൻ മകൻ അപ്പുട്ടിയുടെ വീട്ടിൽ പ്രിവൻ്റീവ് ഓഫീസർ പ്രജോഷ് കുമാർ ടി യും പാർട്ടിയും നടത്തിയ പരിശോധനയിലാണ് വീടിൻ്റെ കിടപ്പ് മുറിയിലെ കട്ടിലിനടിയിൽ രണ്ട് കാർട്ടൺ ബോക്സിലും പെയ്ൻ്റിൻ്റെ കാലിയായ ബക്കറ്റിലും അനധികൃതമായി വിൽപ്പന നടത്തുന്നതിനായി സൂക്ഷിച്ച 25 ലിറ്റർ മദ്യം പിടികൂടിയത്. പിടിയിലായ പ്രതി അപ്പുട്ടി വിവിധ ബീവറേജസ് കോർപ്പറേഷൻ്റെ ചില്ലറ വിൽപ്പനശാലകളിൽ നിന്നും ശേഖരിച്ച് വൻ ലാഭത്തിൽ ക്വാറികളിൽ ജോലി ചെയ്യുന്നവർക്കും ഇതര സംസ്ഥാന തൊഴിലാളികൾക്കും വിൽപ്പന നടത്തുന്നയാളാണ്.ഇയാളുടെ പേരിൽ പരപ്പനങ്ങാടി, മലപ്പുറം എന്നീ റെയിഞ്ചുകളിൽ നിരവധി അബ്കാരി കേസ്സുകൾ നിലവിലുണ്ട്. മാസങ്ങളോളമായി ഇയാൾ എക്സൈസ് പാർട്ടിയുടെ നിരീക്ഷണത്തിലായിരുന്നു. റെയിഡിൽ പ്രിവ...
Accident

പന്താരങ്ങാടിയിൽ കാറിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു

തിരൂരങ്ങാടി : പന്താരങ്ങാടിയിൽ കാറിടിച്ചു കാൽ നട യാത്രക്കാരന് മരിച്ചു. പന്താരങ്ങാടി സ്വദേശി പുത്തൻ വീട്ടിൽ സുരേന്ദ്രൻ (53) ആണ് മരിച്ചത്. ഇന്ന് രാത്രി 7 മണിയോടെയാണ് അപകടം. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ.
Accident

കൊടിഞ്ഞിയിൽ ഓട്ടോയിൽ നിന്ന് ചാടിയ യുവതിക്ക് പരിക്ക്

കൊടിഞ്ഞി : ചുള്ളിക്കുന്ന് ഇറക്കത്തിൽ യുവതിയെ ഓട്ടോയിൽ നിന്ന് വീണ നിലയിൽ കണ്ടെത്തി. കൊടിഞ്ഞി പനക്കത്താഴം സ്വദേശി പരേതനായ ചാനത്ത് ദാസന്റെ ഭാര്യ ഗീത (45) യെയാണ് ഗുരുതരമായി പരിക്കേറ്റ നിലയിൽ കണ്ടെത്തിയത്. ഓടിക്കൊണ്ടിരുന്ന ഓട്ടോയിൽ നിന്ന് പുറത്തേക്ക് വീഴുന്നതായാണ് സമീപത്തുള്ളവർ കണ്ടത്. ഉടനെ കൊടിഞ്ഞിയിലെ ക്ലിനിക്കിൽ കാണിച്ച ശേഷം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. തിരൂരങ്ങാടി ടുഡെ. ഓട്ടോ ഇറക്കം കഴിഞ്ഞ് ഫാറൂഖ് നഗർ അങ്ങാടിയിൽ നിർത്തിയിട്ട നിലയിൽ കണ്ടെത്തി. ബ്രേക്ക് പോയെന്ന് പറഞ്ഞപ്പോൾ യുവതി ചാടുകയായിരുന്നു എന്നാണ് ഓട്ടോ ഡ്രൈവർ പറയുന്നത്. സംഭവത്തിൽ ദുരൂഹതയുള്ളതായി നാട്ടുകാർ പറഞ്ഞു....
Accident, Information

താനൂരിലെ ബോട്ടപകടം: ഭരണ സംവിധാനങ്ങളുടെ അനാസ്ഥ – എൻ എഫ് പി ആർ

പരപ്പനങ്ങാടി: വീണ്ടും വീണ്ടും വിനോദ സഞ്ചാര മേഖലയിൽ ദാരുണ ബോട്ടപകടങ്ങൾ ഉണ്ടാകുന്നത് ഭരണകൂടങ്ങളുടെ അനാസ്ഥതയിലേക്കാണ് വിരൽ ചൂണ്ടുന്നതെന്ന് ദേശീയ മനുഷ്യാവകാശ സംഘടനയായ നാഷണൽ ഫോറം ഫോർ പീപ്പിൾസ് റൈറ്റ്സ് കുറ്റപ്പെടുത്തി. എത്ര എത്ര ബോട്ട് അപകടങ്ങളാണ് കേരളത്തിൽ ഉണ്ടായിരിക്കുന്നത് .എത്ര അപകടങ്ങൾ വന്നാലും പഠിച്ചാലും ഭരണകൂടങ്ങൾ ഗൗരവ ഇടപെടൽ നടത്തുന്നില്ല. മത്സ്യ ബന്ധന ബോട്ടുകൾ തരം മാറ്റി ഉപയോഗിക്കുന്ന പ്രവണത ഏറെയാണ്.ഭരണകൂടങ്ങൾ ഇനിയെങ്കിലും വിനോദ സഞ്ചാര മേഖലയിൽ കുറ്റമറ്റ സുരക്ഷാ ക്രമീകരണങ്ങൾ നടത്തണമെന്നും കുട്ടികൾക്ക്‌ പഠനത്തോടൊപ്പം നീന്തൽ പരിശീലനവും നൽകാൻ ബന്ധപ്പെട്ടവർ തയ്യാറാകണമെന്നും കുറ്റക്കാരായ ബോട്ട് മുതലാളിയുടെയും ഉദ്യോഗസ്ഥരുടെയും സ്വത്ത് വഹകൾ കണ്ടു കെട്ടി കൂടുൽ നഷ്ട പരിഹാരം ഉറപ്പാക്കണമെന്നും സംഘടന ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് ചേർന്ന പ്രതിഷേധാഗ്നി സംസ്ഥാന പ്രസിഡൻ്റ് ബി. കൃഷ്ണ കുമാർ ചെങ്ങന്നൂർ ഉ...
Politics

മന്ത്രി വി. അബ്ദുറഹ്‌മാന്‍ സിപിഐഎം അംഗത്വം സ്വീകരിച്ചു

കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്‌മാന്‍ സിപിഐഎം അംഗത്വം സ്വീകരിച്ചു. അബ്ദുറഹ്‌മാനെ തിരൂര്‍ ഏരിയാ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയേക്കുമെന്നാണ് വിവരം. 2014ല്‍ കോണ്‍ഗ്രസ് വിട്ട അബ്ദുറഹ്‌മാന്‍ ഒന്‍പത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സിപിഐഎം അംഗത്വം സ്വീകരിക്കാന്‍ തീരുമാനിച്ചത്. 2014ല്‍ കോണ്‍ഗ്രസ് വിട്ട അബ്ദുറഹ്‌മാന്‍ നാഷണല്‍ സെക്കുലര്‍ കോണ്‍ഫറന്‍സ് പാര്‍ട്ടിയില്‍ നിന്നാണ് തെരെഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നത്. നേരത്തെ കെപിസിസി നിര്‍വാഹക സമിതി അംഗവും തിരൂര്‍ നഗരസഭാ വൈസ് ചെയര്‍മാനുമായിരുന്നു....
Accident, Information

താനൂര്‍ ബോട്ടപകടം: ഹൈക്കോടതി അമിക്കസ് ക്യൂറിയെ നിയമിച്ചു

കൊച്ചി: താനൂര്‍ ബോട്ടപകടവുമായി ബന്ധപ്പെട്ട് കേരള ഹൈക്കോടതി അഡ്വ വിഎം ശ്യാംകുമാറിനെ അമിക്കസ് ക്യൂറിയായി നിയമിച്ചു. ഇന്ന് കേസ് പരിഗണിച്ച ശേഷമാണ് ഹൈക്കോടതി തീരുമാനം അറിയിച്ചത്. താനൂര്‍ ബോട്ടപകടവുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസ് പരിഗണിച്ചപ്പോഴാണ് ഹൈക്കോടതി നിലപാട് അറിയിച്ചത്. അതേസമയം അപകടവുമായി ബന്ധപ്പെട്ട് മലപ്പുറം ജില്ലാ കലക്ടര്‍ പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. താനൂരില്‍ അപകടത്തില്‍പ്പെട്ട ബോട്ടിന് 22 പേര്‍ക്ക് മാത്രമാണ് അനുമതിയുണ്ടായിരുന്നതെന്നും അത് മറികടന്ന് 37 പേരെ കയറ്റിയെന്നും ജില്ല കലക്ടര്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞു. അമിത ഭാരമാണ് അപകടത്തിന് കാരണമെന്ന് ചൂണ്ടിക്കാട്ടിയ റിപ്പോര്‍ട്ടില്‍ ബോട്ടില്‍ അനുവദിച്ചതിലധികം ആളെ കയറ്റിയെന്ന് കുറ്റപ്പെടുത്തുന്നു....
Education

അഭിരുചി പരീക്ഷാക്യാമ്പ് സംഘടിപ്പിച്ചു

തിരൂരങ്ങാടി : തിരൂരങ്ങാടി ഗവ:ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ മലപ്പുറം ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ നിന്നുള്ള പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കായി ഹയര്‍സെക്കന്‍ഡറി കരിയര്‍ ഗൈഡന്‍സ് വിഭാഗം കെ ഡിഎടി അഭിരുചി പരീക്ഷാക്യാമ്പ് നടത്തി. ക്യാമ്പ് നഗരസഭാ ഉപാധ്യക്ഷ സുഹറാബി സിപി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് അബ്ദുല്‍ ഹഖ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഷീജ. പിബി സ്വാഗതം ആശംസിച്ചു. പ്രമുഖ കരിയര്‍ വിദഗ്ദ്ധന്‍ ഇബ്രാഹീം മേനാട്ടില്‍ ക്യാമ്പിന് നേതൃത്വം നല്‍കി. എസ്എംസി ചെയര്‍മാന്‍ അബ്ദുല്‍ റഹീം പൂക്കത്ത്, സ്റ്റാഫ് പ്രതിനിധികളായ മുജീബ് റഹിമാന്‍ , ശിബുലുറഹിമാന്‍, നൗഫല്‍, പരമേശ്വരന്‍, നാസര്‍, ഷൈസ ടീച്ചര്‍, കരിയര്‍ ഗൈഡ് ഫസല്‍ എന്നിവര്‍ സംസാരിച്ചു...
Information

സിബിഎസ്ഇ ഫലം പ്രഖ്യാപിച്ചു ; വിജയശതമാനം 93.12

ദില്ലി: സിബിഎസ്ഇ ഫലം പ്രഖ്യാപിച്ചു. പത്താം ക്ലാസ് പരീക്ഷയില്‍ 93.12 ആണ് വിജയശതമാനം. പ്ലസ് ടു വില്‍ 87.33 ശതമാനം വിജയമാണ് ഇക്കുറി പരീക്ഷാ ഫലത്തില്‍ ഉണ്ടായത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 5 ശതമാനം കുറവാണ് ഇത്തവണത്തെ വിജയശതമാനം. പത്താം ക്ലാസ് ഫലത്തില്‍ 99.91 ശതമാനമുള്ള തിരുവനന്തപുരം മേഖലയാണ് ഒന്നാമത്. ആണ്‍കുട്ടികള്‍ 94.25ശതമാനവും ആണ്‍കുട്ടികള്‍ 93.27 ശതമാനവും വിജയം നേടി. സിബിഎസ്ഇ പ്ലസ് ടു ഫലത്തില്‍ തിരുവനന്തപുരം മേഖലയാണ് ഒന്നാമത്. 99.91 ശതമാനമാണ് തിരുവനന്തപുരം മേഖലയുടെ വിജയ ശതമാനം. പെണ്‍കുട്ടികളില്‍ 90.68 ശതമാനം പേര്‍ വിജയം നേടി. 84.67 % വിജയമാണ് ആണ്‍കുട്ടികള്‍ കരസ്ഥമാക്കിയത്. സി ബി എസ് ഇ റിസള്‍ട്‌സ്, ഡിജിലോക്കര്‍, റിസള്‍ട്‌സ് എന്നീ സര്‍ക്കാര്‍ വെബ്‌സൈറ്റുകള്‍ വഴി വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷാ ഫലം അറിയാനാവും. 16 ലക്ഷം വിദ്യാര്‍ഥികളാണ് ഇത്തവണ പരീക്ഷ എഴുതിയത്....
Education

യുവധാര യൂത്ത് ലിറ്ററേച്ചര്‍ ഫെസ്റ്റിവെല്ലിന് തുടക്കമായി

കൊച്ചി : ഫോര്‍ട്ട് കൊച്ചിയില്‍ നടക്കുന്ന യുവധാര യൂത്ത് ലിറ്ററേച്ചര്‍ ഫെസ്റ്റിവെല്ലിന് ബെസ്റ്റ് ഓഫ് ഇന്ത്യ ലോക റെക്കോര്‍ഡ് ജേതാവ് വിഷ്ണു ഒടുമ്പ്രയും സംഘവും അവതരിപ്പിച്ച ശിങ്കാരിമേളത്തോടെ തുടക്കമായി. സംസ്ഥാന പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പുസ്തകോത്സവം ഉദ്ഘാടനം ചെയ്തു. യുവധാര മാനേജര്‍ എം ഷാജര്‍ അധ്യക്ഷന്‍ ആയിരുന്നു. കെ ജെ മാക്‌സി എംഎല്‍എ ഫെസ്റ്റിവല്‍ പതാക ഉയര്‍ത്തി. ഫെസ്റ്റിവല്‍ ഡയറക്ടര്‍ ബെന്യാമിന്‍, യുവധാര ചീഫ് എഡിറ്റര്‍ വി വസിഫ്, എഡിറ്റര്‍ ഡോ ഷിജു ഖാന്‍, സിനിമാ സംവിധായകന്‍ അനുരാജ് മനോഹര്‍, ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്, ട്രഷറര്‍ എസ് ആര്‍ അരുണ്‍ബാബു, കേന്ദ്ര കമ്മിറ്റി അംഗം ആര്‍ രാഹുല്‍, ജില്ലാ സെക്രട്ടറി എ ആര്‍ രഞ്ജിത്ത്, പ്രസിഡണ്ട് അനീഷ് എം മാത്യു, കെ എം റിയാദ്, അഡ്വ മനീഷ, ഡി അനില്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു....
Information

10 വയസുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ 27കാരന്‍ പിടിയില്‍

കല്‍പ്പറ്റ: പത്ത് വയസുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്ന പരാതിയില്‍ യുവാവ് പിടിയില്‍. മൊതക്കര വാളിപ്ലാക്കില്‍ ജിതിന്‍ (27) ആണ് അറസ്റ്റിലായത്. മാനസിക അസ്വസ്ഥകള്‍ അനുഭവപ്പെട്ട കുട്ടിയെ കൗണ്‍സിലിംഗിന് വിധയമാക്കിയപ്പോഴാണ് പീഡനം നടന്നതായി കുട്ടി വെളിപ്പെടുത്തിയത്. തുടര്‍ന്ന് രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. മൂന്ന് വഷങ്ങള്‍ക്ക് മുമ്പ് ജിതിന്‍ കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയിരുന്നു. ഒരു മാസം മുമ്പും ഇതേ കുട്ടിയെ വീണ്ടും ജിതിന്‍ പീഡിപ്പിച്ചതായാണ് പരാതി. പനമരം പൊലീസ് ഇന്‍സ്പെക്ടര്‍ വി. സിജിത്ത്, സി.പി.ഒ.മാരായ കെ. ഷിഹാബ്, സി. വിനായകന്‍, എം. ജയേഷ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്....
Information

തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ നഴ്‌സസ് ദിനാചരണം സംഘടിപ്പിച്ചു

തിരൂരങ്ങാടി : നഴ്‌സസ് ദിനത്തോടനുബന്ധിച്ച് തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ നഴ്‌സസ് ദിനാചരണം സംഘടിപ്പിച്ചു. ആശുപത്രി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ നഴ്‌സുമാര്‍ മെഴുകു തിരി കത്തിച്ച് നഴ്‌സസ് ദിന സന്ദേശം കൈമാറി. ചടങ്ങില്‍ നഴ്‌സിങ് സൂപ്രണ്ട് ലീജ കെ ഖാന്‍, സീനിയര്‍ നഴ്‌സ് ഓഫീസര്‍മാരായ രഞ്ജിനി, സുധ, നഴ്‌സിങ് ഓഫീസര്‍മാരായ മനീഷ് നിധിന്‍ എന്നിവര്‍ സംസാരിച്ചു...
Crime

ബോട്ടപകടത്തില്‍ മരിച്ച യുവാവിന്റെ മോഷണം പോയ ബൈക്ക് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി

പരപ്പനങ്ങാടി : താനൂര്‍ തൂവല്‍ തീരം ബോട്ടപകടത്തില്‍ മരിച്ച യുവാവിന്റെ മോഷണം പോയ ബൈക്ക് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കേടുപാടുകളോടെ കണ്ടെത്തി. മരിച്ച താനൂരിലെ കെ.പി.സിദ്ധീഖിന്റെ കെഎല്‍ 55 എന്‍ 7441 ഡ്രീം യുഗ ബൈക്കാണ് പരപ്പനങ്ങാടി സദ്ദാം ബീച്ച് ഭാഗത്ത് നിന്നും ഉപേക്ഷിക്കപ്പെട്ട നിലയില്‍ കേടുപാടുകളോടെ ലഭിച്ചത്. ബോട്ട് യാത്ര നടത്താനായി സിദ്ധീഖ് മക്കളായ ഫാത്തിമ മിന്‍ഹ (12), മുഹമ്മദ് ഫൈസാന്‍(3), ഫാത്തിമ റജ് വ എന്നിവരോടൊത്ത് തീവല്‍ തീരത്തെത്തിയത്. ഫാത്തിമ റജ് വ ഇപ്പോഴും ചികിത്സയിലാണ്. മറ്റു രണ്ടു പേരും സിദ്ധിഖുമാണ് മരണത്തിന് കീഴടങ്ങിയത്. അപകടം നടന്നതിന്റെ പിറ്റെ ദിവസം ഉച്ചവരെ വാഹനം തൂവല്‍ തീരത്തുണ്ടായിരുന്നു.എന്നാല്‍ വൈകീട്ട് വാഹനം കാണാതാവുകയായിരുന്നു. മരണാനന്തര ചടങ്ങുകള്‍ കഴിഞ്ഞ് ബൈക്ക് എടുക്കാന്‍ വന്നപ്പോളാണ് വാഹനം കാണാതായത് ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് സിദ്ധീഖിന്റെ ഭാര്യ പൊലീസില്‍ പരാതിപെടു...
Crime

ബാംഗ്ലൂരിൽ നിന്നും മലപ്പുറത്തേക്ക് MDMA കടത്തുന്ന വിദ്യാർത്ഥി മലപ്പുറം പോലീസിന്റെ പിടിയിൽ

മലപ്പുറം: കഴിഞ്ഞ ഫെബ്രുവരി മാസത്തിൽ മലപ്പുറം മുണ്ടുപറമ്പിൽ വച്ച് വിൽപ്പനയ്ക്കായി സൂക്ഷിച്ച 10 ഗ്രാമോളാം MDMA യുമായി കുറുവ പാങ്ങ് സ്വദേശികളായ നാല് യുവാക്കളെ പിടികൂടിയ സംഭവത്തിൽ, ബാംഗ്ലൂരിൽ നിന്ന് പ്രതികൾക്ക് MDMA എത്തിച്ചു നൽകിയ ബാംഗ്ലൂരിലെ സ്വകാര്യ കോളേജ് വിദ്യാർത്ഥി കൂടിയായ പാങ്ങ് മില്ലുംപടി സ്വദേശി പാലപ്പുറകോട്ടോത്ത് അബ്ദുൽ റഷീദിനെയാണ് (23)ഒളിവിൽ കഴിഞ്ഞു വരവേ മലപ്പുറം പോലീസ് ഇൻസ്പെക്ടർ ജോബി തോമസിന്റെ നേതൃത്വത്തിൽ മലപ്പുറം പോലീസും മലപ്പുറം ജില്ലാ ആന്റി നർക്കോട്ടിക് ടീമും ചേർന്ന് പിടികൂടിയത്.കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു....
Accident

സബറൂദ്ദിന്റെ മക്കള്‍ക്ക് സൗജന്യ വിദ്യഭ്യാസം നല്‍കാന്‍ പരപ്പനങ്ങാടി എജ്യുക്കേഷണല്‍ കോംപ്‌ളക്‌സ് ആന്റ് ചാരിറ്റി സെന്റര്‍

പരപ്പനങ്ങാടി : താനൂര്‍ ബോട്ടപകടത്തില്‍ മരണപ്പെട്ട പോലീസ് ഉദ്യോഗസ്ഥന്‍ ചിറമംഗലം സ്വദേശി സബ്റുദ്ദീന്റെ മക്കള്‍ക്ക് പെംസ് സിബിഎസ്ഇ സ്‌കൂളിലും ഇസ്ലാഹിയ സിഐഇആര്‍ മദ്രസയിലും സൗജന്യ വിദ്യാഭ്യാസം നല്‍കുമെന്ന് പരപ്പനങ്ങാടി എജ്യുക്കേഷണല്‍ കോംപ്‌ളക്‌സ് ആന്റ് ചാരിറ്റി സെന്റര്‍ (ഇ.സി.സി.സി) ഭാരവാഹികള്‍ അറിയിച്ചു. ഇസിസിസിക്ക് കീഴിലുള്ള ഇഷാഅത്തുല്‍ ഇസ്ലാം അറബിക് കോളേജിലെ പൂര്‍വ വിദ്യാര്‍ത്ഥി കൂടിയാണ് സ്വബ്‌റുദ്ദീന്‍. നാടിനും സമൂഹത്തിനും വേണ്ടിയുള്ള സേവനവഴിയില്‍ കര്‍മ്മ നിരതനായിരുന്ന സബ്‌റുദ്ദീന്‍ യുവ തലമുറക്ക് മാതൃകയാണെന്നും ജനങ്ങള്‍ അദ്ദേഹത്തെ എന്നും പ്രാര്‍ത്ഥനാപൂര്‍വ്വം ഓര്‍ക്കുമെന്നും ഇ സി സി സി വര്‍ക്കിങ്ങ് പ്രസിഡണ്ട് എം ടി മനാഫ് മാസ്റ്റര്‍, ജന.സെക്രട്ടറി ഇ. ഒ ഹമീദ്, ട്രഷറര്‍ എം ടി അയ്യൂബ് മാസ്റ്റര്‍ എന്നിവര്‍ പറഞ്ഞു....
Feature, Information

തിരൂരില്‍ 10 കുടുംബങ്ങള്‍ക്ക് സ്‌നേഹഭവനമൊരുങ്ങുന്നു

തിരുര്‍ : എസ് എസ് എം പോളിടെക്‌നിക് പിന്‍വശം കോഹിനൂര്‍ ഗ്രൂപ്പ് സൗജന്യമായി നല്‍കിയ 40 സെന്റ് ഭൂമിയില്‍ അര്‍ഹരായ 10 കുടുംബങ്ങള്‍ക്ക് ഒരുക്കുന്ന വിടുകളുടെ കട്ടിലവെക്കല്‍ നടന്നു ആദ്യ ഘട്ടത്തില്‍ ഒരുങ്ങുന്ന 5 വീടുകളുടെ കട്ടില വെക്കല്‍ ചടങ്ങാണ് ഇന്ന് നടന്നത്. കോഹിനൂര്‍ നാഷാദ് ചെയര്‍മാനും മുജിബ് താനാളൂര്‍ കണ്‍വീനറുമായ ജനകീയ കമ്മിറ്റിയാണ് നിര്‍മാണ ചുമതല വഹിക്കുന്നത്. എസ് എസ് എം പോളിടെക്‌നിക്ക് എന്‍. എസ്. എസ്. ടെക്‌നിക്കല്‍ സെല്‍ സ്‌നേഹ ഭവനങ്ങളുടെ നിര്‍മ്മാണത്തിന്റെ സാങ്കേതിക സഹായം നല്‍കുന്നു. 600 സ്‌ക്വയര്‍ ഫീറ്റ് വിസ്തീര്‍ണ്ണത്തിലാണ് 10 ഭവനങ്ങളും നിര്‍മ്മിക്കുന്നത്. ആദ്യഘട്ടത്തില്‍ ഒരുങ്ങുന്ന 5 സ്‌നേഹഭവനങ്ങളുടെ കട്ടില വെക്കല്‍ കര്‍മ്മം പ്രമുഖ വ്യക്തികളുടെ സാന്നിധ്യത്തില്‍ ജീവകാരുണ്യ പ്രവര്‍ത്തന രംഗത്തെ നിറസാന്നിദ്ധ്യമായ പാറപ്പുറത്ത് ബാവഹാജി നിര്‍വ്വഹിച്ചു. തുടര്‍ന്ന് നടന്ന ചടങ്ങില്‍ ചെയര...
Accident

പൂക്കിപറമ്പില്‍ കിണറ്റില്‍ വീണ് അഞ്ചു വയസുകാരന്‍ മരിച്ചു, രക്ഷിക്കാന്‍ ഇറങ്ങിയ പിതാവ് കിണറില്‍ കുടുങ്ങി

തെന്നല : പൂക്കിപറമ്പില്‍ കിണറ്റില്‍ വീണ് അഞ്ചു വയസുകാരന്‍ മരിച്ചു. പൂക്കിപ്പറമ്പ് തെന്നല കറുത്താല്‍ ( ചാലിപ്പറ) സ്വദേശി പട്ടതൊടിക ശിഹാബ്‌ - റംല ദമ്പതികളുടെ മകന്‍ അശ്‌മിൽ ആണ് മരിച്ചത്. രക്ഷിക്കാന്‍ ഇറങ്ങിയ പിതാവ് ശിഹാബും കിണറ്റില്‍ കുടുങ്ങി. തുടര്‍ന്ന് തിരൂരില്‍ നിന്നും ഫയര്‍ ഫോഴ്‌സ് എത്തിയാണ് ഇരുവരെയും പുറത്തെടുത്തത്. കുട്ടിയുടെ മൃതദേഹം കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍...
Accident

ഭാരതപ്പുഴയിൽ വിദ്യാർഥി മുങ്ങിമരിച്ചു

കുറ്റിപ്പുറം : ഭാരതപ്പുഴയിൽ 12 വയസുകാരൻ മുങ്ങി മരിച്ചു. ചെമ്പിക്കൽ പാഴൂർ സ്വദേശി പുത്തൻപീടിയേക്കൽ സൈനുദ്ധീൻ്റെ മകൻ മുഹമ്മദ് തനൂബ് (12) ആണ് മരിച്ചത്. ഇന്ന് വൈകുന്നേരത്തോടെയാണ് സംഭവം. ഭാരതപ്പുഴയുടെ ചെമ്പിക്കൽ ഭാഗത്താണ് അപകടം. വീട്ടിൽനിന്ന് സൈക്കിളിൽ കൂട്ടുകാരനോടൊപ്പം ഭാരതപ്പുഴയിൽ കുളിക്കാൻ ഇറങ്ങിയതാണ്. പഴുർ എഎംയുപി സ്കൂൾ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ്...
Feature

‘നവകേരളം വൃത്തിയുള്ള കേരളം’ ക്യാമ്പയിൻ: സിവിൽ സ്റ്റേഷനിൽ പ്രത്യേക ശുചീകരണം നടത്തി

ജില്ലാ കളക്ടർ വി.ആർ പ്രേംകുമാർ തൂമ്പയെടുത്ത് മുന്നിൽ. ജില്ലാ വികസന കമ്മീഷനർ രാജീവ് കുമാർ ചൗധരി, എ.ഡി.എം എൻ.എം മെഹറലി എന്നിവരോടൊപ്പം ഡെപ്യൂട്ടി കലക്ടർമാരും ഉദ്യോഗസ്ഥരും ഒന്നിച്ച് കൂടെ കൂടിയപ്പോൾ സിവിൽ സ്റ്റേഷനും പരിസരവും ക്ലീൻ. മാലിന്യമുക്ത സംസ്ഥാനം ലക്ഷ്യമിട്ട് നടപ്പാക്കുന്ന 'നവകേരളം വൃത്തിയുള്ള കേരളം' ക്യാമ്പയിന്റെ ഭാഗമായാണ് പ്രത്യേക ശുചീകരണം നടത്തിയത്. രാവിലെ പത്തിന് തുടങ്ങിയ ശുചീകരണം ഉച്ചവരെ നീണ്ടു. ബ്രഹ്മപുരം തീപിടിത്തതിന്റെ പശ്ചാതലത്തിലാണ് മാലിന്യസംസ്‌കരണത്തിന് പ്രത്യേക കർമപരിപാടികൾ ആവിഷ്‌കരിച്ചത്. മാലിന്യ സംസ്‌കരണത്തിന് നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ട്രോമാകെയർ, സന്നദ്ധ പ്രവർത്തകർ, എൻ.എസ്.എസ് വളണ്ടിയർമാർ, ശുചിത്വമിഷൻ, സർവീസ് സംഘടനകൾ എന്നിവരുടെ നേതൃത്വത്തിലാണ് ശുചീകരണ പരിപാടികൾ നടത്തിയത്. സിവിൽ സ്റ്റേഷനിലെ മുഴുവൻ ഓഫീസുകളിലും പരിസരത്തും ഇന്നലെ ...
Information

സംസ്ഥാന സര്‍ക്കാര്‍ വാര്‍ഷികം: ‘എന്റെ കേരളം’ പ്രദര്‍ശന- വിപണന മേളയ്ക്ക് പൊന്നാനിയില്‍ തുടക്കമായി

പൊന്നാനി : സംസ്ഥാന സര്‍ക്കാറിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന 'എന്റെ കേരളം' മെഗാ പ്രദര്‍ശന- വിപണന- സേവന മേളയ്ക്ക് പൊന്നാനി എ.വി സ്‌കൂള്‍ മൈതാനത്ത് ലളിതമായ ചടങ്ങുകളോടെ തുടക്കമായി. താനൂര്‍ ബോട്ട് ദുരന്തത്തില്‍ മരണമടഞ്ഞവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് മൗനപ്രാര്‍ത്ഥനയോടെയാണ് ഉദ്ഘാടന ചടങ്ങുകള്‍ക്ക് തുടക്കമായത്. പി. നന്ദകുമാര്‍ എം.എല്‍.എ എക്സിബിഷന്‍ പവലിയന്‍ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തു.ചടങ്ങില്‍ പൊന്നാനി നഗരസഭാ അധ്യക്ഷന്‍ ശിവദാസ് ആറ്റുപുറം അധ്യക്ഷത വഹിച്ചു. തിരൂര്‍ സബ് കളക്ടര്‍ സച്ചിന്‍ കുമാര്‍ യാദവ്, പി.ആര്‍.ഡി ഡെപ്യൂട്ടി ഡയറക്ടര്‍ കെ.ടി ശേഖര്‍, ജില്ലാ പഞ്ചായത്ത് അംഗം എ.കെ സുബൈര്‍, പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഇ സിന്ധു, പൊന്നാനി നഗരസഭാ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ രജീഷ് ഊപ്പാല, നഗരസഭാ കൗണ്‍സിലര്‍ ശ്രീകല ചന്ദ്രന്‍, പെരുമ്പടപ്പ് ഗ്രാമപഞ്ചാ...
error: Content is protected !!