Tuesday, July 22

Blog

എസ് എം എഫ് മഹല്ല് സോഫ്റ്റ്‌വെയർ ലോഞ്ച് ചെയ്തു
Other

എസ് എം എഫ് മഹല്ല് സോഫ്റ്റ്‌വെയർ ലോഞ്ച് ചെയ്തു

ചേളാരി : സമുദായവും സമൂഹവും നേരിടുന്ന വിവിധ പ്രശ്‌നങ്ങളെ സംബോധന ചെയ്യാന്‍ മഹല്ലുകള്‍  ഉണരുകയും കാലോചിതമായി ഉയരുകയും ചെയ്യണമെന്നും സുന്നീ മഹല്ല് ഫെഡറേഷന്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കുന്ന കാലികമായ പ്രവര്‍ത്തനങ്ങളും പദ്ധതികളും മഹല്ലുകള്‍ ഏറ്റെടുക്കണമെന്നും സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര്‍ . ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയുടെ അനന്തമായ സാധ്യതകള്‍ ഉപയോഗപ്പെടുത്തി മഹല്ല് ഭരണം കൂടുതല്‍ സുതാര്യവും അനായാസവുമാക്കാന്‍ സമസ്ത കേരള സുന്നീ മഹല്ല് ഫെഡറേഷന്‍ (എസ്.എം.എഫ്) സംസ്ഥാന കമ്മിറ്റി തയ്യാറാക്കിയ തജ്ദീദ് എസ്.എം.എഫ് ഇമഹല്ല് സോഫ്റ്റ്‌വെയര്‍ ലോഞ്ച് ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചെമ്മാട് ദാറുല്‍  ഹുദാ ഇസ്ലാമിക് യൂണിവേഴ്‌സിറ്റിയില്‍ നടന്ന ചടങ്ങില്‍ എസ്.എം.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈല്‍ അധ്യക്ഷനായി. സമസ്ത സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട എസ്.എ...
Calicut, university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

ദേശീയ വിദ്യാഭ്യാസ സെമിനാര്‍ കാലിക്കറ്റ് സര്‍വകലാശാലാ വിദ്യാഭ്യാസ പഠനവിഭാഗം സര്‍വീസില്‍ നിന്ന് വിരമിക്കുന്ന മുന്‍ വകുപ്പ് മേധാവി ഡോ. കെ.പി. മീരയോടുള്ള ആദരമായി 'വിദ്യാഭ്യാസം മറ്റു പഠനമേഖലകളുടെ വീക്ഷണത്തില്‍' എന്ന വിഷയത്തില്‍ നടത്തുന്ന ദേശീയ സെമിനാറിന് തുടക്കമായി. വൈസ് ചാന്‍സിലര്‍ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്തു. ബാംഗ്ലൂര്‍ യൂണിവേഴ്‌സിറ്റി വിദ്യാഭ്യാസ പഠനവിഭാഗം മുന്‍മേധാവി ഡോ. ഹസീന്‍ താജ് മുഖ്യപ്രഭാഷണം നടത്തി. ഡോ. പി. കേളു, ഡോ. പി. ഉഷ, ഡോ. എന്‍.പി. ഹാഫിസ് മുഹമ്മദ്, ഡോ. ഷെരീഫ്, ഡോ. മുജീബ് റഹ്‌മാന്‍ എന്നിവര്‍ വിവിധ വിഷയങ്ങള്‍ അവതരിപ്പിച്ചു. സെമിനാര്‍ ബുധനാഴ്ച സമാപിക്കും.        പി.ആര്‍. 211/2023 സംസ്‌കൃത പഠനവിഭാഗം ചര്‍ച്ചാ സമ്മേളനം കാലിക്കറ്റ് സര്‍വകലാശാലാ സംസ്‌കൃത പഠനവിഭാഗം 22-ന് 'കേരളീയ രംഗവേദി - കാഴ്ചകള്‍, നേട്ടങ്ങള്‍, അഭിരുചികള്‍' എന്ന വിഷയത്തില്‍ ചര്‍ച്ചാ സമ്...
Other

ഹജ്ജ്: പ്രധാന ക്യാമ്പ് കരിപ്പൂർ ഹജ്ജ് ഹൗസിൽ. വാക്സിൻ എടുക്കാത്തവർക്ക് അവസരമില്ല

മലപ്പുറം : കേരളത്തില്‍ നിന്നുള്ള 2023 ലെ ഹജ്ജ് തീര്‍ത്ഥാടനത്തിന്റെ പ്രധാന ക്യാമ്പ് കരിപ്പൂരിലെ ഹജ്ജ് ഹൗസില്‍ ക്രമീകരിക്കാനും കണ്ണൂര്‍, കൊച്ചി മേഖലകളില്‍ താല്‍ക്കാലിക ക്യാമ്പുകള്‍ സജ്ജമാക്കാനും ധാരണയായി. ഹജ്ജ് തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട ഒരുക്കങ്ങള്‍ വിലയിരുത്താന്‍ ന്യൂനപക്ഷ ക്ഷേമ, വഖഫ്, ഹജ്ജ് വകുപ്പ് മന്ത്രി വി അബ്ദുറഹിമാന്റെ അദ്ധ്യക്ഷതയില്‍ തിരുവനന്തപുരത്ത് ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ഹജ്ജ് തീര്‍ത്ഥാടനത്തിനായി സര്‍ക്കാര്‍ സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ചും, സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ പ്രവര്‍ത്തനവും യോഗം വിലയിരുത്തി.ഇത്തവണ മൂന്ന് എംബാര്‍ക്കേഷന്‍ പോയിന്റുകളാണ് കേന്ദ്രം അനുവദിച്ചത്. കോഴിക്കോട്, കൊച്ചി, കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളങ്ങളാണ് എംബാര്‍ക്കേഷന്‍ പോയിന്റുകള്‍. തീര്‍ത്ഥാടകരില്‍ നല്ലൊരു ശതമാനം കോഴിക്കോട്, മലപ്പുറം മേഖലകളില്‍ നിന്നായതുകൊണ്ടും ഹജ്ജ് ഹൗസിലെ സൗകര്യങ്ങള്‍ കണക്ക...
Other

ലോകത്തിലെ ഏറ്റവും വേഗതയേറിയ ജീവിയായ പെരിഗ്രിൻ ഫാൽക്കണെ തിരൂരങ്ങാടിയിൽ കണ്ടെത്തി

തിരൂരങ്ങാടി: ലോകത്തിലെ ഏറ്റവും വേഗതയേറിയ ജീവിയായ പെരെഗ്രിൻ ഫാൽക്കണിനെ തിരൂരങ്ങാടി പി.എസ്.എം.ഒ കോളജിൽ കണ്ടെത്തി.കാമ്പസ് ബേർഡ് കൗണ്ട് പ്രോഗ്രാമിനോട് അനുബന്ധിച്ച് പി.എസ്.എം.ഒ കോളജിലെ ഭൂമിത്രസേന ക്ലബ് സംഘടിപ്പിച്ച പക്ഷി സർവ്വേയിലാണ് പക്ഷി നിരീക്ഷകരും വിദ്യാർഥികളുമടങ്ങിയ സംഘം പെരിഗ്രിൻ ഫാൽക്കണെ കണ്ടെത്തിയത്. പി. എസ്. എം. ഒ കോളേജിന് മുൻവശത്ത് നിന്നാണ് പക്ഷിനിരീക്ഷകരായ ഉമ്മർ മാളിയേക്കലും കബീറലി പിയും അടങ്ങിയ സംഘം ഫാൽക്കണെ കാണുകയും ഫോട്ടോകളെടുക്കുകയും ചെയ്തത്. ലോകത്തിലെ ഏറ്റവും വ്യാപകമായി കാണപ്പെടുന്ന ഇരപിടിയൻ പക്ഷികളിൽ ഒന്നാണെങ്കിലും, കേരളത്തിൽ വളരെ അപൂർവ്വമായാണ് പെരിഗ്രിൻ ഫാൽക്കൺ കാണപ്പെടുന്നത്. മണിക്കൂറിൽ 389 കിലോമീറ്റർ വേഗതയിൽ ഇരകൾക്ക് മുകളിലേക്ക് ഡൈവ് ചെയ്യാൻ കഴിയുന്ന പെരെഗ്രിൻ ഫാൽക്കണിൻ്റെ കഴിവാണ് ഇന്ന് വരെ രേഖപ്പെടുത്തപ്പെട്ടിട്ടുള്ള ഏറ്റവും വേഗതയുള്ള ജീവിയാക്കി പെരിഗ്രിൻ ഫ...
Crime

മാരക മയക്കുമരുന്നും കഞ്ചാവുമായി വേങ്ങര സ്വദേശികൾ തിരൂരങ്ങാടിയിൽ പിടിയിൽ

തിരൂരങ്ങാടി : മാരക മയക്കുമരുന്നും കഞ്ചാവുമായി 2 യുവാക്കൾ തിരൂരങ്ങാടി യിൽ പിടിയിലായി. വേങ്ങര ചേറൂർ മിനി കാപ്പിൽ മൂട്ടപ്പറമ്പൻ അബ്ദുൽ റൗഫ്‌ (26), ഊരകം കുറ്റാളൂർ തോട്ടക്കോടൻ മുഹമ്മദ് മുഹ്‌സിൻ (23) എന്നിവരെയാണ് തിരൂരങ്ങാടി ഇൻസ്‌പെക്ടർ കെ.ടി. ശ്രീനിവാസനും സംഘവും പിടികൂടിയത്. ഇവരിൽ നിന്ന് മാരക മയക്കു മരുന്ന് ഇനത്തിൽ പെട്ട 5.280 ഗ്രാം എം ഡി എം എ യും 186 ഗ്രാം കഞ്ചാവും പിടികൂടി. കെ എൽ 55 7272 നമ്പർ കാറിൽ വന്ന ഇവരെ തിരൂരങ്ങാടി പനമ്പുഴ റോഡിൽ ഗ്യാസ് ഏജൻസിക്ക് സമീപത്ത് വെച്ചാണ് പിടികൂടിയത്. ഇൻസ്‌പെക്ടർ ക്ക് പുറമെ എസ് ഐ എൻ.മുഹമ്മദ് റഫീഖ്, എ എസ് ഐ സജിനി, സി പി ഒ മാരായ ലക്ഷ്മണൻ, അമർനാഥ്‌, എന്നിവരും ഡാൻസാഫ് ടീമും സംഘത്തിലുണ്ടായിരുന്നു....
Calicut, university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

കാലിക്കറ്റ് സര്‍വകലാശാലയുടെപേരാമ്പ്ര കേന്ദ്രത്തിന് സ്വന്തം ഭൂമിയായി കാലിക്കറ്റ് സര്‍വകലാശാലയുടെ പേരാമ്പ്ര റീജണല്‍ സെന്റര്‍ കെട്ടിട നിര്‍മാണത്തിനുള്ള ഭൂമിരേഖ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍. ബിന്ദുവില്‍ നിന്ന് വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് ഏറ്റുവാങ്ങി. കോഴിക്കോട് ജില്ലയിലെ നൊച്ചാട് ഗ്രാമപഞ്ചായത്തില്‍ അക്കാദമിക്ക് റീജണല്‍ സെന്റര്‍ തുടങ്ങാനാവശ്യമായ അഞ്ച് ഏക്കര്‍ ഭൂമിയാണ്  നാട്ടുകാരും ജനപ്രതിനിധികളും ചേര്‍ന്ന്  രൂപീകരിച്ച ട്രസ്റ്റ് വഴി ലഭ്യമാക്കിയത്. കോഴിക്കോട് കുറ്റ്യാടി സംസ്ഥാന പാതയിലാണ്  ഭൂമി വാങ്ങിച്ചിരിക്കുന്നത്.  ചടങ്ങില്‍ ടി.പി. രാമകൃഷ്ണന്‍ എം.എല്‍.എ. അധ്യക്ഷനായി. കെ. മുരളീധരന്‍ എം.പി. മുഖ്യാതിഥിയായി.  ട്രസ്റ്റ് ചെയര്‍മാന്‍ എ.കെ. തറുവായി ഹാജി, നൊച്ചാട് പഞ്ചായത്ത് പ്രസിഡന്റ് പി.എന്‍. ശാരദ, ഡി.എസ്.എഫ്.സി. ഡയറക്ടര്‍ ഡോ. എ. യൂസഫ്, സിന്‍ഡിക്കേറ്റംഗം കെ.കെ. ...
Information

ജോണ്‍ ബ്രിട്ടാസിന് മികച്ച പാര്‍ലമെന്റേറിയനുള്ള സന്‍സദ് രത്‌ന പുരസ്‌കാരം

ന്യൂഡല്‍ഹി: ഡോ. ജോണ്‍ ബ്രിട്ടാസ് എം പിയ്ക്ക് മികച്ച പാര്‍ലമെന്റേറിയനുള്ള സന്‍സദ് രത്‌ന അവാര്‍ഡ്. രാജ്യസഭയിലെ ചോദ്യങ്ങള്‍, സ്വകാര്യ ബില്ലുകള്‍, ചര്‍ച്ചകളിലെ പങ്കാളിത്തം, ഇടപെടല്‍ തുടങ്ങിയ കാര്യങ്ങള്‍ ഉള്‍പ്പടെ സഭാ നടപടികളിലെ പ്രാഗല്‍ഭ്യം മുന്‍നിര്‍ത്തിയാണ് പുരസ്‌കാരം. പാര്‍ലമെന്ററി സഹമന്ത്രി അര്‍ജുന്‍ റാം മേഘ് വാള്‍ അധ്യക്ഷനായ ജൂറിയാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്. മുന്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ടി എസ് കൃഷ്ണമൂര്‍ത്തി സഹാധ്യക്ഷനായിരുന്നു. മുന്‍ രാഷ്ട്രപതി ഡോ. എപിജെ അബ്ദുള്‍ കലാമിന്റെ ആഭിമുഖ്യത്തില്‍ തുടങ്ങിയ പാര്‍ലമെന്ററിയന്‍ അവാര്‍ഡിന്റെ നിര്‍വഹണ ചുമതല പ്രൈം പോയിന്റ് ഫൗണ്ടേഷനാണ്. രാജ്യസഭയില്‍ മൂന്ന് പേരെ തെരഞ്ഞെടുത്തപ്പോള്‍ ജോണ്‍ ബ്രിട്ടാസ് ആദ്യ പേരുകാരനായി. എം പിയായി ആദ്യവര്‍ഷത്തെ പ്രവര്‍ത്തനം കൊണ്ടുതന്നെ സന്‍സദ് രത്‌ന അവാര്‍ഡിന്റെ പട്ടികയില്‍ ഇടം പിടിക്കുക എന്ന പുതുമയും ബ്രിട്ടാസിന...
Health,

സാന്ത്വനം സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് ഹമീദ് മാസ്റ്റർ എംഎൽഎ ഉദ്ഘാടനം ചെയ്തു

തിരൂരങ്ങാടി : വെളിമുക്ക് കൂഫ ഇഹ് യാഉദ്ധീൻ ഹയർസെക്കൻഡറി മദ്റസ സിൽവർ ജൂബിലിയോടനുബന്ധിച്ച് SYS സാന്ത്വനം സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് അബ്ദുൽ ഹമീദ് മാസ്റ്റർ എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു. അബൂബക്കർ ഹാജി അധ്യക്ഷത വഹിച്ചു. SYSതേഞ്ഞിപ്പലം സോൺ സെക്രട്ടറി ശരീഫ് മാസ്റ്റർ വെളിമുക്ക് വിഷയം അവതരിപ്പിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഹനീഫ ആചാട്ടിൽ. സി എം കെ മൊയ്തീൻകുട്ടി എന്നിവർ പങ്കെടുത്തു. ക്യാമ്പിൽ കണ്ണ്, പല്ല്, യൂനാനി എന്നീ മേഖലയിലെ മൂന്ന് ഹോസ്പിറ്റലുകൾ പങ്കെടുത്തു. ഇരുന്നൂറോളം രോഗികൾ സൗജന്യ ചികിത്സ ഉപയോഗപെടുത്തി. .രോഗികൾക്ക് ആവശ്യമായ സൗജന്യ മരുന്നും കണ്ണടയും വിതരണം ചെയ്യുകയും തുടർ ചികിത്സ സൗകര്യം ഒരുക്കുകയും ചെയ്തു...
Health,, Information

ഏഴാം ക്ലാസ്സു മുതല്‍ ലഹരി ഉപയോഗിക്കുന്നു, കണ്ണിയില്‍ അകപ്പെട്ടത് ഇന്‍സ്റ്റഗ്രാം വഴി ലഹരി സംഘത്തിന്റെ വലയില്‍ അകപ്പെട്ട ഒമ്പതാംക്ലാസ്സുകാരിയുടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍

ലഹരി സംഘത്തിന്റെ വലയിലകപ്പെട്ട ഒമ്പതാംക്ലാസ്സുകാരിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ പുറത്ത്. ഒമ്പതാംക്ലാസ്സുകാരിയെ എം.ഡി.എം.എ കാരിയറായി ഉപയോഗിച്ചുവെന്ന വിവരമാണ് പുറത്തു വരുന്നത്. മൂന്നുവര്‍ഷമായി ലഹരിസംഘത്തിന്റെ വലയിലാണ് ഈ പെണ്‍കുട്ടി. ബംഗളൂരുവില്‍ നിന്ന് എം.ഡി.എം.എ എത്തിയ്ക്കാനും കുട്ടിയെ ഉപയോഗിച്ചിട്ടുണ്ട്. ഇന്‍സ്റ്റഗ്രാമില്‍ പരിചയപ്പെട്ടവരാണ് ലഹരി വില്‍പ്പനയുടെ കണ്ണിയായി കുട്ടിയെ മാറ്റിയത്. ലഹരിക്കച്ചവടത്തിന്റെ ഇന്‍സ്റ്റഗ്രാം ഗ്രൂപ്പില്‍ പെണ്‍കുട്ടിയെ ഉള്‍പ്പെടുത്തിയിരുന്നു. ഏഴാം ക്ലാസ്സു മുതല്‍ ലഹരി ഉപയോഗിക്കുന്നു പെണ്‍കുട്ടിയുടെ കൈകളില്‍ ലഹരി ഉപയോഗിക്കുന്നതിന്റെ ഭാഗമായുണ്ടായ മുറിവുകളും കണ്ടെത്തിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ചൈല്‍ഡ് ലൈനിലും മെഡിക്കല്‍ കോളജ് എ.സി.പിയ്ക്കും പരാതി നല്‍കിയിട്ടുണ്ട്. ഞെട്ടിക്കുന്ന വെളിപ്പെടുത്തലില്‍ അന്വേഷണം തുടങ്ങിയെന്ന് എ.സി.പി പറഞ്ഞു. പെണ്‍ക...
Health,

നെടുവ സാമൂഹ്യാരോഗ്യ കേന്ദ്രത്തിൽ വിദഗ്ധ കാൻസർ പരിശോധന ക്യാമ്പ് നടത്തി

എല്ലാ വർഷവും ഫെബ്രുവരി 4 ലോക അർബുദ ദിനമായി ആചരിച്ചുവരുന്നു. അർബുദരോഗത്തെ പറ്റി പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുക, അർബുദത്തെ തടയുന്നതിനുള്ള പ്രതിരോധ നടപടികൾ ശക്തിപ്പെടുത്തുക, കൃത്യസമയത്ത് രോഗനിർണയം നടത്തുക, അർബുദം ഫലപ്രദമായി ചികിത്സിക്കുക തുടങ്ങിയവയാണ്‌ ദിനാചരണ ലക്ഷ്യം. ലോകത്ത്‌ മരണകാരണങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് ക്യാൻസർ അഥവാ അർബുദം. സ്ക്രീനിങ്ങും രോഗപ്രതിരോധവും അർബുദത്തിന് എതിരായ പോരാട്ടത്തിൽ രോഗം നേരത്തെ കണ്ടെത്തുന്നതിനും തടയുന്നതിനും നിർണായകമായ സ്ഥാനമാണുള്ളത്‌. ഇത്തരത്തിൽ നേരത്തെ രോഗനിർണയം നടത്തിയാൽ മിക്ക അർബുദങ്ങളും ഫലപ്രദമായി ചികിത്സിക്കുവാൻ വൈദ്യശാസ്ത്രത്തിന് ഇന്ന് കഴിയും. അർബുദ രോഗം മാരകമാകുന്നതിനും രോഗലക്ഷണങ്ങൾ പ്രകടമാകുന്നതിനും വളരെ മുമ്പ്‌ തന്നെ അവ കണ്ടെത്തുന്നതിന് പല റേഡിയോളജി പരിശോധനകളും ഇന്നുണ്ട്‌. നെടുവ സാമൂഹ്യാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ നടത്തിയ വിദഗ്ദ്ധ ക്യാൻസർ പരിശ...
Obituary

കരിപറമ്പ് സ്വദേശി ബംഗളൂരുവിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടു

തിരൂരങ്ങാടി : കരിപറമ്പ് അരിപ്പാറ സ്വദേശി വെള്ളാനവളപ്പിൽ നൗഷാദ് (48) ബംഗളൂരുവിലെ കെ ആർ പുറത്ത് ഹൃദയാഘാതം മൂലം മരണപ്പെട്ടു. വർഷങ്ങളായി ബംഗളൂരുവിൽ ബേക്കറി എസൻസ് കച്ചവടം നടത്തി വരികയായിരുന്നു. പിതാവ് പരേതനായ വെള്ളാനവളപ്പിൽ മുഹമ്മദ്(വല്യാപ്പു ), മാതാവ് സൈനബ, ഭാര്യ സുബൈദ, മക്കൾ ഷദാനൗഷാദ്, ശാദിൻ, സനാ നൗഷാദ്, സിയ നൗഷാദ്, സഹ്‌റ. മരുമകൻ യാസീൻ. ബംഗളൂരുവിൽ കെ എം സി സി, മുസ്ലിം ലീഗ് സജീവ പ്രവർത്തകനായിരുന്നു. രാമമൂർത്തി നഗർ എഐ കെ എംസിസി ഏരിയ സെക്രട്ടറി യും എസ് ടി സി എച് പാലിയേറ്റീവ് ഹോം കെയർ കോ ഓർഡിനേറ്ററും ആയിരുന്നു. കബറടക്കം നാളെ രാവിലെ 8 30ന് (തിങ്കൾ ) പന്താരങ്ങാടി ജുമാ മസ്ജിദ് ഖബ്ർസ്ഥാനിൽ വച്ച് നടക്കും....
Accident

തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ നിന്നും വിനോദയാത്ര പോയ ബസ് പഴനിയിൽ മറിഞ്ഞു അപകടം

തിരൂരങ്ങാടി : താലൂക്ക് ആശുപത്രിയിൽ നിന്നും കൊടൈക്കനാലിലേക്ക് ടൂർ പോയ സ്റ്റാഫുകൾ സഞ്ചരിച്ച ബസ് പഴനിയിൽ മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്. ഇന്നലെ രാത്രി ഒരു മണിയോടെയാണ് അപകടം. തിരിച്ചു വരുന്നതിനിടെ പഴനിയിൽ നിന്ന് ഏതാനും കിലോമീറ്റർ അകലെ വെച്ചാണ് അപകടം. വെള്ളിയാഴ്‌ച രാത്രിയാണ് 39 അംഗ സംഘം ടൂർ പോയത്. സംഘത്തിൽ 3 ഡോക്ടർമാരും വിവിധ ജീവനക്കാരും ഉണ്ടായിരുന്നു. കൂടാതെ മുൻ ജീവനക്കാരും ഉണ്ടായിരുന്നു. അപകടം എങ്ങനെയെന്ന് വ്യക്തമല്ല. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്തു join ചെയ്യുക https://chat.whatsapp.com/HfTevx8IGXYDJGozbeLyZ9 റോഡരികിലേക്ക് മറിയുകയായിരുന്നു. ബസിനുള്ളിൽ പെട്ടവരെ നാട്ടുകാരും മറ്റും ചേർന്ന് രക്ഷപ്പെടുത്തുകയായിരുന്നു. എല്ലാവരെയും പഴനിയിലെ ആശുപത്രിയിൽ ചികിത്സ നൽകിയ ശേഷം കോട്ടക്കൽ സ്വകാര്യ ആശുപത്രിയിലും താലൂക്ക് ആശുപത്രിയിലും ചികിത്സ തേടി. ആർക്കും ഗുരുതര പരിക്കില്ല. ഒരു...
Accident

ചെട്ടിപ്പടിയിൽ കാർ മറിഞ്ഞു 5 പേർക്ക് പരിക്കേറ്റു

പരപ്പനങ്ങാടി : ചെട്ടിപ്പടിയിൽ കാർ നിയന്ത്രണം വിട്ടു മറിഞ്ഞു 5 പേർക്ക് പരിക്കേറ്റു. ചെട്ടിപ്പടി - ചേളാരി റൂട്ടിൽ കുപ്പിവളവിൽ വെച്ചാണ് അപകടം. നിയന്ത്രണം വിട്ട കാർ റോഡരികിലെ കനാലിലേക്ക് മറിയുകയായിരുന്നു. അപകടത്തിൽ കാർ തകർന്നു. പരിക്കേറ്റവരെ കോഴിക്കോട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 1.45 നാണ് അപകടം. കാർ യാത്രക്കാർ എറണാകുളം സ്വദേശികൾ ആണെന്നാണ് അറിയുന്നത്. 2 പേർക്ക് സാരമായ പരിക്കുള്ളതായി രക്ഷാ പ്രവർത്തകർ പറഞ്ഞു....
Crime

ബിഎസ്എൻഎൽ കേബിളുകൾ മോഷ്ടിച്ച തിരൂരങ്ങാടിയിൽ ദമ്പതികൾ അറസ്റ്റിൽ

തിരൂരങ്ങാടി : വെന്നിയുരിൽ നിന്ന് ബി എസ് എൻ എൽ കോപ്പർ കേബിളുകൾ മോഷ്ടിച്ച കേസിൽ ദമ്പതികളെ തിരൂരങ്ങാടി പോലീസ് അറസ്റ്റ് ചെയ്തു. വെന്നിയൂരിൽ ദേശീയപാത നവീകരണ ത്തിനായി റോഡ് കീറിയപ്പോൾ പൊങ്ങി വന്ന കോപ്പർ കേബിളുകൾ ആണ് കവർന്നത്. തമിഴ്നാട് മാരിയമ്മൻ കോവിൽ സ്വദേശി കട്ടമണി (51), ഭാര്യ പരാശക്തി (40) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 3 ലക്ഷം രൂപയുടെ കേബിളുകൾ കവർന്നതായി ബി എസ് എൻ എൽ അധികൃതർ പരാതി നൽകിയിരുന്നു....
Information

അയല്‍വാസിയായ 17 കാരന് സ്‌കൂട്ടറോടിക്കാന്‍ നല്‍കി ; മഞ്ചേരി യുവാവിന് 30250 രൂപ പിഴ

മഞ്ചേരി : പ്രായപൂര്‍ത്തിയാകാത്ത അയല്‍വാസിക്ക് സ്‌കൂട്ടറോടിക്കാന്‍ നല്‍കിയതിന് യുവാവിന് 30250 രൂപ പിഴയും തടവ് ശിക്ഷയും. മഞ്ചേരി ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് വെള്ളയൂര്‍ പൂങ്ങോട് ചെറുതുരുത്തി നൂറുദ്ദീന്‍ (40)ന് പിഴയും കോടതി പിരിയും വരെ തടവു ശിക്ഷയും വിധിച്ചത്. മജിസ്ട്രേറ്റ് എം എ അഷ്റഫാണ് ശിക്ഷ വിധിച്ചത്. 2022 നവംബര്‍ 12നാണ് കേസിന്നാസ്പദമായ സംഭവം. കാളികാവ് എസ്.ഐയായിരുന്ന ടി.കെ ജയപ്രകാശും സംഘവും വാഹന പരിശോധന നടത്തുന്നതിനിടെയാണ് സ്‌കൂട്ടറില്‍ വണ്ടൂരില്‍ നിന്ന് കാളികാവിലേക്ക് പോകുകയായിരുന്ന പതിനേഴുകാരന്‍ പിടിയിലാകുന്നത്. വാഹനം കസ്റ്റഡിയിലെടുത്ത പൊലീസ് കുട്ടിയെ സിവില്‍ പൊലീസ് ഓഫീസര്‍ക്കൊപ്പം വീട്ടിലെത്തിച്ചു. പൊലീസ് ഇന്‍സ്പെക്ടര്‍ വേലായുധന്‍ പൂശാലി അന്വേഷിച്ച കേസ് മഞ്ചേരി ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് എം. നീതു ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലേക്ക് അയക്കുകയായിരുന്നു....
Crime

വിവാഹ വാഗ്ദാനം നിരസിച്ചു ; പതിനേഴുകാരിക്ക് നേരെ ആസിഡ് ആക്രമണം

കനകപുര : കര്‍ണാടകയിലെ രാമനഗര ജില്ലയില്‍ പതിനേഴുകാരിക്ക് നേരെ ആസിഡ് ആക്രമണം. കനകപുര എന്ന സ്ഥലത്താണ് സംഭവം. വിവാഹ വാഗ്ദാനം നിരസിച്ചതിലുള്ള വൈരാഗ്യത്തെ തുടര്‍ന്നാണ് പെണ്‍കുട്ടിയുടെ ദേഹത്ത് ആസിഡ് ഒഴിച്ചത് എന്നാണ് വിവരം. സംഭവത്തില്‍ കനകപുര സ്വദേശി സുമന്ത് എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ആസിഡ് ആക്രമണത്തില്‍ സാരമായി പൊള്ളലേറ്റ പെണ്‍കുട്ടി ചികിത്സയിലാണ്....
Crime

മദ്രസ വിദ്യാർഥിനിക്ക് ഉടുമുണ്ട് പൊക്കികാണിച്ച യുവാവ് അറസ്റ്റിൽ

പരപ്പനങ്ങാടി : മദ്റസ വിദ്യാർത്ഥിക്ക് ബൈക്കിലെത്തിയ യുവാവ് ഉടു മുണ്ട് പൊക്കി കാണിച്ചു കൊടുത്ത സംഭവത്തിൽ പോക്സോ കേസിൽ ൽ യുവാവിനെ പരപ്പനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തു . ചിറമംഗലം നെടുവയിലെ പുതിയ നാലകത്ത് അലവി ക്കുട്ടി (37) നെയാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് join ചെയ്യുക https://chat.whatsapp.com/LwDGrQVAOuNDWoWqQPMNEE...
Crime

വള്ളിക്കുന്നിൽ 17 കാരി ട്രെയിൻ തട്ടി മരിച്ച സംഭവത്തിൽ കാമുകൻ അറസ്റ്റിൽ

വള്ളിക്കുന്ന്: വള്ളിക്കുന്ന് റെയിൽവേ സ്റ്റേഷൻ ഭാഗത്ത് കഴിഞ്ഞദിവസം 17 വയസുള്ള പെൺകുട്ടി ട്രെയിൻ തട്ടി മരിച്ച സംഭവവുമായി ബന്ധപ്പെട്ട് ചേളാരി സ്വദേശി മുണ്ടൻകുഴിയിൽ ഷിബിൻ(24) നെ പരപനങ്ങാടി പൊലിസ് അറസ്റ്റ് ചെയ്തു. ഈ കുട്ടിയുമായി ഇഷ്ടത്തിലായിരുന്നു ഷിബിൻ. മൊബൈൽ ഫോണിൽ ഇൻസ്റ്റഗ്രാം ഇൻസ്റ്റാൾ ചെയ്തു എന്നുള്ള കാരണത്താൽ യുവാവ് നിരന്തരമായി ഈ കുട്ടിയുമായി തർക്കത്തിൽ ഏർപ്പെട്ടു വന്നിരുന്നു. തുടർന്നാണ് വാലന്റൻസ് ഡേയുടെ അന്ന് ഇതേ വിഷയവുമായി തർക്കത്തിൽ ഏർപ്പെടുകയും കുട്ടി പിണക്കം മാറ്റണമെന്ന് ആവശ്യപ്പെടുകയും ചെയ്‌തെങ്കിലും അത് അനുസരിക്കാതെ പിണക്കത്തിൽ തുടർന്നു. ആത്മഹത്യ ചെയ്യുന്നതിനുള്ള പ്രേരണ നൽകിയ കുറ്റത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തിട്ടുള്ളതെന്ന് പരപ്പനങ്ങാടി സി.ഐ കെ.ജെ ജിനേഷ് പറഞ്ഞു. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/DCyh8ZRvsb39kdV8my50Nx വള്ളിക്കുന്ന് അരിയല്ലൂർ ദേവിവിലാസ...
Accident

ചെമ്മാട്ട് ബൈക്കിടിച്ച് കൊടിഞ്ഞി സ്വദേശിക്ക് പരിക്ക്

തിരൂരങ്ങാടി : ബൈക്കിടിച്ച് കാൽ നട യാത്രക്കാരന് പരിക്ക്. കൊടിഞ്ഞി ഫാറൂഖ് നഗർ സ്വദേശി പൊറ്റാനിക്കൽ അക്ബറിന് (46) ആണ് പരിക്കേറ്റത്. ഇന്ന് രാത്രി 8.30 ന് ചെമ്മാട് കോഴിക്കോട് റോഡിൽ വെച്ചാണ് അപകടം. കാലിന് ഗുരുതരമായി പരിക്കേറ്റു. തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പ്രഥമ ശുശ്രൂഷ നൽകിയ ശേഷം പെരിന്തൽമണ്ണ ആശുപത്രിയിലേക്ക് കൊണ്ടുപോയി....
Accident

ദേശീയപാതയിൽ പാലത്തിനായി കുഴിച്ച കുഴിയിൽ വീണ് വില്ലേജ് ഓഫീസ് ജീവനക്കാരൻ മരിച്ചു

തേഞ്ഞിപ്പലം : ദേശീയപാതയിൽ പാലം നിർമിക്കാനുള്ള കുഴിയിൽ വീണ് വില്ലേജ് ഓഫീസ് ജീവനക്കാരൻ മരിച്ചു. തെന്നല വില്ലേജ് അസിസ്റ്റന്റ് വള്ളിക്കുന്ന് അത്താണിക്കൽ സ്വദേശി റിട്ട. ഡെപ്യൂട്ടി കളക്ടർ പുളിശേരി വിശ്വനാഥന്റെ മകൻ വിനോദ് കുമാർ (45) ആണ് മരിച്ചത്. ഇന്ന് രാത്രി 8 മണിക്ക് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യിൽ വെച്ചാണ് സംഭവം. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/HfTevx8IGXYDJGozbeLyZ9 വെളിമുക്കിൽ സഹപ്രവർത്തകന്റെ ഗൃഹപ്രവേശ ചടങ്ങിൽ പങ്കെടുത്ത ശേഷം യൂണിവേഴ്‌സിറ്റി യിൽ നിർത്തിയിട്ട ഇദ്ദേഹത്തിന്റെ കാർ എടുക്കാൻ വന്നതായിരുന്നു. റോഡിൽ മറുഭാഗത്തേക്ക് നടക്കുന്നതിനിടെ പാലത്തിനായി കുഴിച്ച വലിയ കുഴിയിൽ വീഴുകയായിരുന്നു. ഉടനെ ചേളാരി ആശുപത്രിയിൽ എത്തിച്ചരങ്കിലും മരിച്ചിരുന്നു. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ. സുരക്ഷാ മുൻകരുതൽ ഇല്ലാതെയാണ് നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നതെന്ന...
Calicut, university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

ഗസ്റ്റ് അദ്ധ്യാപക ഒഴിവ് കാലിക്കറ്റ് സര്‍വകലാശാലാ മഞ്ചേരി സെന്റര്‍ സി.സി.എസ്.ഐ.ടി.യില്‍ മലയാളം, ഫിനാന്‍ഷ്യല്‍ ആന്റ് മാനേജ്‌മെന്റ് എക്കൗണ്ടിംഗ് വിഷയങ്ങള്‍ക്ക് ഗസ്റ്റ് അദ്ധ്യാപക ഒഴിവുണ്ട്. താല്‍പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന രേഖകള്‍ സഹിതം 22-ന് മുമ്പായി ([email protected]) എന്ന ഇ-മെയില്‍ വിലാസത്തില്‍ അപേക്ഷിക്കുക. ഫോണ്‍ 9746594969.     പി.ആര്‍. 197/2023 പി.എച്ച്.ഡി. ഒഴിവ് കാലിക്കറ്റ് സര്‍വകലാശാലാ കായിക പഠനവിഭാഗത്തില്‍ ഡയറക്ടര്‍ ഡോ. കെ.പി. മനോജിന് കീഴില്‍ പി.എച്ച്.ഡി. പ്രവേശനത്തിന് 2 ഒഴിവുണ്ട്. യോഗ്യരായവര്‍ 24-ന് രാവിലെ 11 മണിക്ക് പഠനവിഭാഗത്തില്‍ അസ്സല്‍ രേഖകള്‍ സഹിതം അഭിമുഖത്തിന് ഹാജരാകണം. വിശദവിവരങ്ങള്‍ക്ക് പഠനവിഭാഗവുമായി ബന്ധപ്പെടുക.     പി.ആര്‍. 198/2023 പരീക്ഷാ അപേക്ഷ സര്‍വകലാശാലാ പഠനവിഭാഗങ്ങളിലെ രണ്ടാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് പി.ജി. എം.എ. ഡവലപ്‌മ...
Other

മലപ്പുറത്ത് പോക്‌സോ കേസില്‍ അധ്യാപകന്‍ അറസ്റ്റില്‍

മലപ്പുറം : പോക്‌സോ കേസില്‍ ഹൈസ്‌കൂള്‍ അധ്യാപകന്‍ അറസ്റ്റില്‍. വിദ്യാര്‍ഥിയോട് മോശമായി പെരുമാറിയെന്ന പരാതിയില്‍ മുണ്ടുപറമ്പ് സ്വദേശി കുഞ്ഞിമൊയ്തീനെയാണ് (52) മലപ്പുറം പൊലീസ് അറസ്റ്റ് ചെയ്തത്. പ്രധാനാധ്യാപകന്‍ കേസ് ചൈല്‍ഡ് ലൈനിന് കൈമാറുകയായിരുന്നു. മലപ്പുറം സി.ഐ ജോബി തോമസാണ് കേസന്വേഷിക്കുന്നത്.
Crime

പശുക്കടത്ത് ആരോപിച്ച് രണ്ട് യുവാക്കളെ ചുട്ടുകൊന്നു; ആറ് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

ഭോപ്പാല്‍: രാജസ്ഥാനില്‍ നിന്ന് കാണാതായ രണ്ട് യുവാക്കളെ ഹരിയാനയില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. രാജസ്ഥാനില്‍ നിന്ന് പശുക്കടത്ത് ആരോപിച്ച് തട്ടിക്കൊണ്ടുപോയ രാജസ്ഥാനിലെ ഭരത്പൂര്‍ ജില്ലയിലെ പഹാരി തഹസില്‍ ഘട്മീക ഗ്രാമ വാസികളായ നസീര്‍(25), ജുനൈദ്(35) എന്നിവരുടെ മൃതദേഹങ്ങളാണ് ബൊലേറോയ്ക്കകത്ത് പൂര്‍ണമായും കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. വാഹനവും പൂര്‍ണമായി കത്തിനശിച്ചിട്ടുണ്ട്. സംഭവത്തില്‍ ആറ് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തര്‍ക്കെതിരെ കേസ്. ഹരിയാനയിലെ ഭിവാനിയിലാണ് സംഭവം. ബുധനാഴ്ചയാണ് രാജസ്ഥാനില്‍ നിന്ന് ഇരുവരെയും അജ്ഞാതര്‍ തട്ടിക്കൊണ്ടു പോയതെന്ന് പൊലീസ് പറഞ്ഞു. പശുക്കടത്ത് ആരോപിച്ചാണ് ഇവരെ ബജ്രങ് ദള്‍ നേതാക്കള്‍ അടങ്ങുന്ന സംഘം തട്ടിക്കൊണ്ടുപോയതെന്ന് കുടുംബം ആരോപിക്കുന്നു. ഇവരെ ഭിവാനിയില്‍ എത്തിച്ച ശേഷം വാഹനത്തിലിട്ട് ജീവനോടെ കത്തിക്കുകയായിരുന്നുവെന്നാണ് അറിയുന്നത്. സംഭവത്തില്‍ ബജ്രങ് ദള്‍ നേ...
university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

അസിസ്റ്റന്റ് പ്രൊഫസര്‍ ഒഴിവ് കോഴിക്കോട് കല്ലായിയില്‍ സ്ഥിതി ചെയ്യുന്ന സര്‍വകലാശാലാ ടീച്ചര്‍ എഡ്യുക്കേഷന്‍ സെന്ററില്‍ ഫിസിക്കല്‍ എഡ്യുക്കേഷന്‍ അസിസ്റ്റന്റ് പ്രൊഫസറുടെ ഒഴിവുണ്ട്. താല്‍പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന രേഖകളുമായി 21-ന് രാവിലെ 11 മണിക്ക് സെന്ററില്‍ എത്തിച്ചേരണം. ഫോണ്‍ 9447849621, 9447234113.     പി.ആര്‍. 194/2023 പരീക്ഷ മാറ്റി വെച്ച നാലാം സെമസ്റ്റര്‍ ബി.വോക്. പ്രൊഫഷണല്‍ എക്കൗണ്ടിംഗ് ആന്റ് ടാക്‌സാഷന്‍ കോര്‍ കോഴ്‌സസ് ഏപ്രില്‍ 2022 റഗുലര്‍ പരീക്ഷകള്‍ 27-ന് തുടങ്ങും. 20-ന് തുടങ്ങാനിരുന്ന ഒന്നാം സെമസ്റ്റര്‍ ബി.എഡ്. നവംബര്‍ 2022 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ മാറ്റി വെച്ചു. പുതുക്കിയ സമയക്രമമനുസരിച്ച് 27-ന് തുടങ്ങും.     പി.ആര്‍. 195/2023 പരീക്ഷാ ഫലം നാലാം സെമസ്റ്റര്‍ എം.എസ് സി. ഹെല്‍ത്ത് ആന്റ് യോഗാ തെറാപ്പി ജൂലൈ 2022 റഗുലര്‍ പരീക്ഷയുടെ ഫലം പ...
Accident

ദേശീയപാതയിൽ പാലത്തിന്റെ തൂണിൽ ആംബുലൻസ് ഇടിച്ചു 2 പേർക്ക് പരിക്ക്

എ ആർ നഗർ : ദേശീയപതയിൽ VK പടിയിൽ ദേശീയപാതക്കായി നിർമിക്കുന്ന പാലത്തിന്റെ തൂണിൽ ഇടിച്ച് നഴ്‌സ് ഉൾപ്പെടെ 2 പേർക്ക് പരിക്കേറ്റു. എം കെ എച്ച് ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സ് ഇരിട്ടി സ്വദേശി ലിസി മാത്യു (54), ഡ്രൈവർ കരുമ്പിൽ സ്വദേശി ശിവദാസൻ (49) എന്നിവർക്കാണ് പരിക്കേറ്റത്. ലീസിയെ കോഴിക്കോട് മിംസിലും ശിവദാസനെ എം കെ എച്ച് ആശുപത്രിയിലും അഡ്മിറ്റ് ചെയ്തു. ഇന്ന് വൈകുന്നേരം 3.15 നാണ് അപകടം. കോഴിക്കോട്ടേക്ക് രോഗിയെ കൊണ്ടു പോയ ശേഷം തിരിച്ചു വരുമ്പോഴാണ് അപകടം....
Other

എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയുടെ ആത്മഹത്യ; അധ്യാപകര്‍ക്കെതിരെ കേസ്

കണ്ണൂര്‍ : പെരളശേരിയില്‍ എട്ടാംക്ലാസുകാരി റിയ പ്രവീണിന്റെ ആത്മഹത്യയില്‍ അധ്യാപകര്‍ക്കെതിരെ കേസെടുത്തു. റിയയുടെ ആത്മഹത്യയില്‍ ആരോപണവിധേയരായ റിയ പഠിച്ചിരുന്ന പെരളശേരി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകരായ ഷോജ, രാകേഷ് എന്നിവര്‍ക്കെതിരെയാണ് ആത്മഹത്യ പ്രേരണാക്കുറ്റം ചുമത്തി കേസെടുത്തത്. ചക്കരക്കല്‍ പൊലീസ് അന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു. റിയയുടെ ക്ലാസ് ടീച്ചറായിരുന്ന ഷോജ, കായികാധ്യാപകന്‍ രാകേഷ് എന്നിവര്‍ക്കെതിരെയാണ് കുറ്റം ചുമത്തി കേസെടുത്തിരിക്കുന്നത്. റിയ പഠിച്ചിരുന്ന സ്‌കൂളിലെ രണ്ട് അധ്യാപകരാണ് ആത്മഹത്യയ്ക്ക് പ്രേരണയായതെന്ന് പൊലീസ് ആദ്യം മുതലേ സംശയിച്ചിരുന്നു. കുട്ടിയുടെ ആത്മഹത്യാക്കുറിപ്പിലും ഈ അധ്യാപകര്‍ക്കെതിരെ പരാമര്‍ശമുണ്ടായിരുന്നു. ചക്കരക്കല്‍ സിഐ ശ്രീജിത്ത് കൊടേരി അന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു. സംഭവത്തില്‍ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന്‍ പൊലീസ...
Information

പെരിന്തല്‍മണ്ണ തെരഞ്ഞെടുപ്പിലെ വോട്ടുപെട്ടി കാണാതായ സംഭവം ; അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി

മലപ്പുറം : പെരിന്തല്‍മണ്ണ തെരഞ്ഞെടുപ്പിലെ വോട്ടുപെട്ടി കാണാതായ സംഭവത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് അന്വേഷണം നടത്തി, നാലാഴ്ചക്കകം അന്വേഷണ റിപ്പോര്‍ട്ട് നല്‍കാന്‍ ഹൈക്കോടതി ഉത്തരവ്. വോട്ടു പട്ടി കാണാതായതും പോസ്റ്റല്‍ ബാലറ്റ് നഷ്ടമായതും അടക്കം നാലു വിഷയങ്ങളാണ് അന്വേഷിക്കേണ്ടത്. കേസില്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ കക്ഷി ചേര്‍ക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. ഇതോടെ കോടതി ആവശ്യപ്പെട്ടാല്‍ എന്ത് സഹായവും നല്‍കാന്‍ തയ്യാറാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഹൈക്കോടതിയെ അറിയിച്ചു. സീല്‍ ചെയ്ത തെരഞ്ഞെടുപ്പ് സാമഗ്രികളുടെ പരിശോധന തുറന്ന കോടതിയില്‍ നടത്താമെന്ന് നിര്‍ദ്ദേശിച്ച ഹൈക്കോടതി, അടുത്ത വ്യാഴാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് പരിശോധന നടത്താനും നിര്‍ദേശം നല്‍കി....
Other

ഇൻസ്റ്റഗ്രാമിൽ പരിചയപ്പെട്ട കാമുകനെത്തേടി ചെന്നൈയിലെത്തിയ മലപ്പുറത്തെ പ്രവാസിയുടെ ഭാര്യയെ നാട്ടിലെത്തിച്ചു

ഇൻസ്റ്റഗ്രാമിൽ സ്പിന്നിങ് മിൽ മാനേജർ, യഥാർത്ഥത്തിൽ നാട്ടിൽ കൂലിപ്പണി മേലാറ്റൂർ : ഇൻസ്റ്റഗ്രാമിൽ പരിചയപ്പെട്ട കാമുകനെത്തേടി തമിഴ്നാട്ടിലെ ദിണ്ടിഗലിലെത്തിയ മലയാളിയുവതിയെ പോലീസ് നാട്ടിലെത്തിച്ചു. മേലാറ്റൂർ സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന 22-കാരിയെയാണ് കേരള, തമിഴ്നാട് പോലീസുകാർ നടത്തിയ തിരച്ചിലിനൊടുവിൽ രക്ഷപ്പെടുത്തിയത്. യുവതിയുടെ ഭർത്താവ് വിദേശത്താണ്.കല്യാണശേഷം സ്വന്തം വീട്ടിൽ താമസിക്കുകയായിരുന്ന യുവതി ഇൻസ്റ്റഗ്രാം വഴിയാണ് യുവാവിനെ പരിചയപ്പെട്ടത്. ദിണ്ടിഗലിലെ സ്പിന്നിങ് മില്ലിൽ മാനേജരായി ജോലിചെയ്യുകയാണെന്നാണ് സ്മിത്ത് എന്ന യുവാവ് പറഞ്ഞിരുന്നത്. ഭാര്യ മരിച്ചുവെന്നും ഒരു കുട്ടിയുണ്ടെന്നും ഒരുമിച്ചു ജീവിക്കണമെന്നും കാമുകൻ പറഞ്ഞിരുന്നു. ഇത് വിശ്വസിച്ച യുവതി നവംബറിലാണ് കാമുകനെത്തേടി ദിണ്ടിഗലിലെ വേഡസന്തൂരിലെത്തിയത്. പറഞ്ഞസ്ഥലത്തൊന്നും ഇങ്ങനെ ഒരാളെ കണ്ടെത്താനായില്ല. അവിടെവെച്ച് പരിചയപ്പെട്ട ഒര...
Other

ഊരകത്ത് തൊഴിലുറപ്പ് ജോലിക്കിടെ കാട്ടുകടന്നലിന്റെ ആക്രമണം; 12 പേർക്ക് കുത്തേറ്റു

ഊരകം : കാട്ടുകടന്നലിന്റെ ആക്രമണത്തിൽ 12 തൊഴിലുറപ്പ് തൊഴിലാളികൾക്ക് പരിക്കേറ്റു. 2 പേരെ കോഴിക്കോട് മെഡിക്കൽ കോളേജിലും 10 പേരെ താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. കീരൻ കുന്നത്ത് ചന്ദ്രൻ (58), കേളിക്കോടൻ ഉണ്ണികൃഷ്ണൻ (35) എന്നിവരെയാണ് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. കേളിക്കോടൻ പങ്കജം 62, കൈനിക്കരബാലകൃഷ്ണൻ 62, കീരൻകുന്നുമ്മൽനീലാണ്ടൻ 61, പട്ടാറമ്പിൽ ശാരദ 62, കുന്നുമ്മൽ രാധാമണി 53, മണ്ണിൽപുഷ്പജ46, കുന്നുമ്മൽസരോജിനി 53, മണ്ണിൽ തങ്ക 65, കടുങ്ങൻപിലാവ ലക്ഷ്മിക്കുട്ടി 60, വട്ടപ്പറമ്പിൽകാളി 68 എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ മലപ്പുറം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചക്ക് 12 മണിയോടെയാണ് സംഭവം. ഊരകം മലയിലെ എട്ടാം വാർഡ് കരിയങ്ങാട് ഭാഗത്ത് വച്ച് തൊഴിലാളികൾക്കു കുത്തേൽക്കുന്നത്. പറമ്പിൽ കയ്യാല നിർമ്മാണജോലിക്കിടയിൽ തെട്ടടുത്ത മരത്തിലെ കടന്നൽ കൂട് പരുന്ത് റാഞ്ചി കടന്നലുകൾ ഇളകിയതാണം ക...
Accident

ഹരിപ്പാട് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

ഹരിപ്പാട് : ഹരിപ്പാട് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ദേശീയപാതയില്‍ ഹരിപ്പാട് മാധവ ജംഗ്ഷന് സമീപം ഇന്ന് ഉച്ചയ്ക്ക് ഒരുമണിക്കായിരുന്നു സംഭവം. കാറിന്റെ മുന്‍ഭാഗം പൂര്‍ണ്ണമായും കത്ത് നശിച്ചു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. സര്‍വീസിനായി കരിയിലകുളങ്ങര ഷോറൂമിലേക്ക് കൊണ്ടുപോകുന്നതിനിടയില്‍ ആയിരുന്നു കുമാരപുരം കാട്ടില്‍ മാര്‍ക്കറ്റ് സ്വദേശിയായ അക്ഷയ് ഓടിച്ചിരുന്ന കാറിന് തീപിടിച്ചത്. അക്ഷയ് യുടെ സുഹൃത്ത് കരുവാറ്റ സ്വദേശി നിയാസിന്റെ ഉടമസ്ഥതയില്‍ ഉള്ളതാണ് കാര്‍. കാറിന് മുന്നില്‍ നിന്നും പുക ഉയരുന്നത് കണ്ട് ദേശീയപാതയോരത്ത് കാര്‍ നിര്‍ത്തിയ ശേഷം പുറത്തിറങ്ങിയപ്പോളാണ് കാറിന് മുന്‍ഭാഗത്ത് നിന്നും തീ പടരുന്നത് കണ്ടത്. തുടര്‍ന്ന് അഗ്‌നിശമന സേനാവിഭാഗം എത്തി തീ അണച്ചു....
error: Content is protected !!