Saturday, July 19

Blog

കടലുണ്ടിപ്പുഴയിൽ നിന്ന് നീർനായയുടെ കടിയേറ്റു
Other

കടലുണ്ടിപ്പുഴയിൽ നിന്ന് നീർനായയുടെ കടിയേറ്റു

തിരൂരങ്ങാടി : കടലുണ്ടിപ്പുഴയിൽ കുളിക്കാൻ പോയ വയോധികന് നീർനായയുടെ കടിയേറ്റു. കരുമ്പിൽ കാച്ചടി സ്വദേശി അരീക്കാടൻ ഇബ്രാഹിം കുട്ടി (73) ക്കാണ് കടിയേറ്റത്. കാച്ചടി തേർക്കയം ഭാഗത്ത്‌ വെച്ചാണ് സംഭവം. കുളിക്കാൻ ഇറങ്ങിയ ഇദ്ദേഹത്തിന്റെ കാലിനാണ് കടിയേറ്റത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്ന് ചികിത്സ നൽകി.കടലുണ്ടി പുഴയിൽ തേർക്കയം, ബാക്കി കയം എന്നീ ഇടങ്ങളിൽ നീർനായയുടെ കൂട്ടം ധാരാളമായി കാണുന്നുണ്ടെന്നാണ് പരിസരവാസികൾ പറയുന്നത്....
Local news

സമസ്ത എംപ്ലോയീസ് അസോസിയേഷൻ തിരൂരങ്ങാടി മണ്ഡലം കൺവെൻഷൻ

തിരൂരങ്ങാടി: 'സേവനം, സംതൃപ്തി, സംഘബോധം' എന്ന പ്രമേയം ഉയര്‍ത്തി സമസ്ത എംപ്ലോയീസ് അസോസിയേഷന്‍ (എസ്.ഇ.എ ) മെമ്പര്‍ഷിപ്പ് കാംപയിന്റെ ഭാഗമായുള്ള തിരൂരങ്ങാടി മണ്ഡലം കണ്‍വന്‍ഷന്‍ ചെമ്മാട് ഖിദ്മത്തുല്‍ ഇസ് ലാം കേന്ദ്ര മദ്‌റസാ ഹാളില്‍ വെച്ച് നടന്നു. ജില്ലാ ഓര്‍ഗനൈസിങ് സെക്രട്ടറി അബ്ദുല്‍ ഹമീദ് കുന്നുമ്മല്‍ ഉദ്ഘാടനം ചെയ്തു. അലി ഫൈസി പന്താരങ്ങാടി അധ്യക്ഷനായി. എസ്.കെ.എസ്.എസ്.എഫ് വെസ്റ്റ് ജില്ലാ ജനറല്‍ സെക്രട്ടറി മുഹമ്മദലി മാസ്റ്റര്‍, അബ്ദുറഹീം മാസ്റ്റര്‍ കുണ്ടൂര്‍, കെ.പി റഫീഖ് ഉള്ളണം, മന്‍സൂര്‍ മാസ്റ്റര്‍ ചെട്ടിയാംകിണര്‍, ഹുസൈന്‍ കാക്കാട്ട്, നൗഷാദ് പുത്തൻകടപ്പുറം സംസാരിച്ചു. പുതിയ ഭാരവാഹികളായി അലി ഫൈസി പന്താരങ്ങാടി (പ്രസിഡന്റ് ), കെ.പി റഫീഖ് ഉള്ളണം (ജനറല്‍ സെക്രട്ടറി), മുഹമ്മദലി മാസ്റ്റര്‍ പുളിക്കല്‍ (ട്രഷറര്‍), മന്‍സൂര്‍ മാസ്റ്റര്‍ ചെട്ടിയാംകിണര്‍ (അസിസ്റ്റന്റ് സെക്രട്ടറി) അബ്ദുല്‍റഹീം മാസ്റ്റര്‍ കുണ...
Job

മലപ്പുറത്ത് സർക്കാർ ആശുപത്രികളില്‍ സ്റ്റൈപ്പന്റോടു കൂടി അപ്രന്റിസ്ഷിപ്പ് നിയമനം

ജില്ലാ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി തിരൂര്‍, പെരിന്തല്‍മണ്ണ, നിലമ്പൂര്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ സ്റ്റൈപ്പന്റോടു കൂടി അപ്രന്റിസ്ഷിപ്പ് നിയമനം നടത്തുന്നു. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/KdAAwcysvpw2l5C2ufbqdQ സ്റ്റാഫ് (18 ഒഴിവ്, പ്രതിമാസ സ്റ്റൈപ്പന്റ്: 10,000), ഫിസിയോ തെറാപ്പിസ്റ്റ് (6 ഒഴിവ്, പ്രതിമാസ സ്റ്റൈപ്പന്റ്: 10,000), ലാബ് ടെക്നിഷ്യന്‍ (19 ഒഴിവ്, പ്രതിമാസ സ്റ്റൈപ്പന്റ്: 8,000), ഡയാലിസിസ് ടെക്നീഷ്യന്‍ (6 ഒഴിവ്, പ്രതിമാസ സ്റ്റൈപ്പന്റ്: 8,000), ഫാര്‍മസിസ്റ്റ് (6 ഒഴിവ്, പ്രതിമാസ സ്റ്റൈപ്പന്റ്: 8,000), എക്സ് റേ ടെക്നീഷ്യന്‍ (6 ഒഴിവ്, പ്രതിമാസ സ്റ്റൈപ്പന്റ്: 8,000) എന്നീ തസ്തികകളിലാണ് നിയമനം. സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതമുള്ള അപേക്ഷകള്‍ ഡിസംബര്‍ 28 വൈകിട്ട് 5 മണിക്ക് മുമ്പായി ബന്ധപ്പെട്...
Job

സ്‌പെഷ്യൽ എഡ്യുക്കേഷൻ ഫാക്കൽറ്റി നിയമനം

പരപ്പനങ്ങാടി സ്‌പെഷ്യല്‍ ടീച്ചേഴ്‌സ് ട്രെയിനിങ് സെന്ററിലെ ഫാക്കല്‍റ്റി ഇന്‍ സ്‌പെഷ്യല്‍ എഡ്യൂക്കേഷന്‍ തസ്തികയിലേക്ക് (ഒരു ഒഴിവ്) കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ ഡിസംബര്‍ 30 ന് വൈകിട്ട് 4 മണിക്ക് മുമ്പായി മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്റ്ററുടെ ഓഫീസില്‍ നേരിട്ട് സമര്‍പ്പിക്കണം. അപേക്ഷകളുടെ സൂക്ഷ്മ പരിശോധന ജനുവരി 4 നും കൂടിക്കാഴ്ച ജനുവരി 11 ന് രാവിലെ 10.30 നും മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്റ്ററുടെ ഓഫീസില്‍ വെച്ച് വെച്ച് നടക്കും. വിശദ വിവരങ്ങളും മറ്റ് അറിയിപ്പുകളും മലപ്പുറം വിദ്യാഭ്യാസ വിദ്യാഭ്യാസ ഉപഡയറക്ടറുടെ ddemlpm.blogspot.com എന്ന ബ്ലോഗില്‍ ലഭിക്കും. ഫോണ്‍: 8848789896...
Accident

വേങ്ങരയിൽ ജീപ്പ് മറിഞ്ഞ് സ്ത്രീ മരിച്ചു

വേങ്ങര : ജീപ്പ് മറിഞ്ഞ് സ്ത്രീ മരിച്ചു, കുട്ടികളുൾപ്പെടെ നിരവധി പേർക്ക് പരിക്ക്. വേങ്ങര നെടും പറമ്പ് സ്വദേശി നല്ലാട്ട് തൊടി ഹംസയുടെ ഭാര്യ നഫീസ (56) ആണ് മരിച്ചത്. വേങ്ങര കുന്നത്ത് ഇന്നലെ രാത്രിയാണ് അപകടം. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ.
Calicut, university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

വിദൂരവിഭാഗം കലാ-കായികമേളക്ക്പേര് നിര്‍ദേശിക്കാം കാലിക്കറ്റ് സര്‍വകലാശാലാ വിദൂരവിദ്യാഭ്യാസ വിഭാഗം വിദ്യാര്‍ഥികള്‍ക്കായി നടത്തുന്ന കലാ-കായികമേളക്ക് വിദ്യാര്‍ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും പേര് നിര്‍ദേശിക്കാം. ജനുവരി 31 മുതല്‍ ഫെബ്രുവരി നാല് വരെ സര്‍വകലാശാലാ കാമ്പസിലാണ് കലാമേളയും കായികമേളയും നടത്തുന്നത്.തിരഞ്ഞെടുക്കുന്ന പേര് നിര്‍ദേശിച്ചയാള്‍ക്ക് ഉപഹാരം നല്‍കും. പേരുകള്‍ മൊബൈല്‍ നമ്പറും വിലാസവും സഹിതവും [email protected] എന്ന ഇ-മെയില്‍ വിലാസത്തില്‍ അയക്കണം. അവസാന തീയതി ഡിസംബര്‍ 31. സിന്‍ഡിക്കേറ്റ് യോഗം കാലിക്കറ്റ് സര്‍വകലാശാലാ സിന്‍ഡിക്കേറ്റ് യോഗം ഡിസംബര്‍ 30-ന് രാവിലെ 10 മണിക്ക് സിന്‍ഡിക്കേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. പുനര്‍മൂല്യനിര്‍ണയഫലം ഏപ്രില്‍ 2021 രണ്ടാം സെമസ്റ്റര്‍ ബി.എസ് സി./ ബി.സി.എ. (സി.ബി.സി.എസ്.എസ്./ സി.യു.സി.ബി.സി.എസ്.എസ്.) റഗുലര്‍/ സപ്ലിമെന്ററി പ...
Other

കരിപ്പൂര്‍ വിമാനത്താവള വികസനം: ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ക്ക് തുടക്കമായി

കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ വികസനവുമായി ബന്ധപ്പെട്ട് ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ക്ക് തുടക്കമായി. റണ്‍വേ വികസനത്തിനും റണ്‍വെ എന്‍ഡ് സേഫ്റ്റി ഏരിയ (ആര്‍.ഇ.എസ്.എ) വര്‍ധിപ്പിക്കാനുമായി 14.5 ഏക്കര്‍ ഭൂമി ഏറ്റെടുക്കുന്നതിന്റെ ഭാഗമായി അതിര്‍ത്തി മാര്‍ക്ക് ചെയ്യുന്ന പ്രവൃത്തികള്‍ക്കാണ് ഇന്ന് (ഡിസംബര്‍ 24) തുടക്കമായത്. അതിര്‍ത്തി നിര്‍ണയത്തിനു ശേഷം മറ്റു നടപടികളിലേക്ക് കടക്കും. നിലവിലെ റണ്‍വെയുടെ പടിഞ്ഞാറ് പള്ളിക്കല്‍ വില്ലേജില്‍ ഉള്‍പ്പെടുന്ന 7 ഏക്കറും കിഴക്ക് നെടിയിരുപ്പ് വില്ലേജിലെ 7.5 ഏക്കറുമടക്കം ആകെ 14.5 ഏക്കര്‍ ഭൂമിയാണ് ഏറ്റെടുക്കുന്നത്. ഭൂമി ഏറ്റെടുക്കുന്നതിനായി സര്‍ക്കാര്‍ 74 കോടി രൂപ അനുവദിച്ചിട്ടുണ്ട്.ആര്‍. എഫ്. സി. ടി. എല്‍. എ. ആര്‍. ആര്‍ ആക്ട് 2013 അനുസരിച്ചാണ് ഭൂമി ഏറ്റെടുക്കല്‍ നടക്കുന്നത്. മെച്ചപ്പെട്ട നഷ്ടപരിഹാരത്തിന് പുറമെ പുനരധിവാസവും പുനസ്ഥാപനവും ഉറപ്പുവരുത്തുന്...
Crime

മാട്രിമോണി സൈറ്റില്‍ വ്യാജ പ്രൊഫൈലുണ്ടാക്കി പണം തട്ടിയ മലപ്പുറം സ്വദേശി പിടിയിൽ

ഓൺലൈൻ മാട്രിമോണി സൈറ്റുകളിൽ ആൾമാറാട്ടം നടത്തി പെണ്‍കുട്ടികളെ കബളിപ്പിച്ച് പണം തട്ടിയ കേസിലെ പ്രതി പിടിയിൽ. മലപ്പുറം മൊറയൂര്‍ സ്വദേശി മുഹമ്മദ് ഫസലിനെയാണ് കൊല്ലം സൈബര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ബലാത്സംഗക്കേസിൽ തീഹാർ ജയിലിൽ കഴിഞ്ഞ പ്രതി പുറത്തിറങ്ങിയ ശേഷമാണ് കേരളത്തിൽ വ്യാപക തട്ടിപ്പുകൾക്ക് തുടക്കമിട്ടത്. പേര് അമൽ കൃഷ്ണൻ, ജോലി അമേരിക്കയിലെ ഡൽറ്റ എയര്‍ലൈൻസിൽ പൈലറ്റ്, ഉയര്‍ന്ന ശമ്പളം എന്നീ വിവരങ്ങളുള്ള മാട്രിമോണിയൽ പ്രൊഫൈൽ കണ്ട് നിരവധി പെണ്‍കുട്ടികളാണ് മുഹമ്മദ് ഫസലിന്റെ ചതിക്കുഴിയിൽ വീണത്. പെണ്‍കുട്ടികളുമായി അടുപ്പം സ്ഥാപിച്ച് പണം തട്ടിയെടുക്കും. പിന്നെ പീഡനവും. ഇത്തരത്തിൽ കബളിപ്പിക്കപ്പെട്ട കൊല്ലം സ്വദേശിനിയുടെ പരാതിയിലാണ് മുഹമ്മദ് ഫസലിനെ സൈബര്‍ പൊലീസ് പാലരിവട്ടത്തെ വാടക വീട്ടിൽ നിന്നും അറസ്റ്റ് ചെയ്തത്. അമൽ കൃഷ്ണൻ എന്ന പേരിൽ ഇയാൾ വ്യാജ തിരിച്ചറിയൽ രേഖകൾ ഉണ്ടാക്കിയതായും പൊലീസ് കണ്ടെ...
Malappuram

തീരദേശ ഹൈവേ; ഇരകൾക്ക് മതിയായ നഷ്ടപരിഹാരം നൽകണമെന്ന് എൻഎഫ്പിആർ

പരപ്പനങ്ങാടി: തീരദേശഹൈവേയുടെ സ്ഥലം ഏറ്റെടുപ്പുമായി ബന്ധപ്പെട്ട യാതൊരുവിധ നിയമങ്ങളും പാലിക്കാതെ സ്ഥലം ഏറ്റെടുത്ത് കടലിന്റെ മക്കളെ ദുരിതത്തിലാഴ്ത്താനുള്ള ശ്രമത്തിനെതിരെ ദേശീയമനുഷ്യാവകാശ സംഘടനയായ നാഷണൽ ഫോറം ഫോർ പീപ്പിൾ റൈറ്റ് (NFPR) തിരൂരങ്ങാടി താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പരപ്പനങ്ങാടി ചാപ്പപ്പടി കടപ്പുറത്ത് ജനകീയ സദസ്സ് സംഘടിപ്പിച്ചു. വിവിധരാഷ്ട്രീയ സാമൂഹിക സാംസ്കാരിക തുറകളിലെ നിരവധിപേർ പങ്കെടുത്ത സദസ്സിൽ അഡ്വ. പി എ പൗരൻ ഉദ്ഘാടനം ചെയ്തു. തിരൂരങ്ങാടി താലൂക്ക് NFPR പ്രസിഡൻറ് അബ്ദുൽ റഹീം പൂക്കത്ത് സ്വാഗതം പറഞ്ഞു. സംസ്ഥാന വൈസ് പ്രസിഡൻറ് മനാഫ് താനൂർ അധ്യക്ഷത വഹിച്ചു. എല്ലാ രാഷ്ട്രീയ പാർട്ടികളോടും വിഷയത്തിന്റെ ഗൗരവം മനസ്സിലാക്കണമെന്നും തീരദേശവാസികളുടെ ആശങ്ക പരിഹരിക്കണമെന്നാവശ്യപെട്ടു. കുടിയിറക്കപ്പെടുന്ന മത്സ്യത്തൊഴിലാളികളോട് ആധികാരികമായി സംസാരിച്ച് അധികാരികൾ വിഷയത്തിൽ വ്യക്തത വരുത്തണമെന്ന...
Obituary

പരപ്പനങ്ങാടിയിൽ കെട്ടിടത്തിൽ നിന്ന് വീണ് യുവാവ് മരിച്ചു

പരപ്പനങ്ങാടി : കെട്ടിടത്തിൽ നിന്ന് വീണ് യുവാവ് മരിച്ചു. പരപ്പനങ്ങാടി ആലുങ്ങൽ ബീച്ചിൽ ബാപ്പാലിന്റെ പുരക്കൽ കുഞ്ഞിമോന്റെ മകൻ ശിഹാബ് (40) ആണ് മരിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം. ചെട്ടിപ്പടി മൽസ്യ മാർക്കറ്റിന് സമീപത്തെ കെട്ടിടത്തിൽ നിന്ന് വീണ നിലയിലായിരുന്നു. പരപ്പനങ്ങാടി 41 ഡിവിഷൻ കൗണ്സിലർ ബി.പി.ഷാഹിദായുടെ സഹോദരനാണ് ശിഹാബ്....
Health,

കൊവിഡ്: വിമാനത്താവളങ്ങളിൽ ഇന്ന് മുതൽ കോവിഡ് പരിശോധന

കോഴിക്കോട് : കോവിഡ് ഭീതി തടയുന്നതിനായി കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിർദേശത്തെ തുടർന്ന് വിമാന താവളങ്ങളിൽ ഇന്ന് മുതൽ കോവിഡ് പരിശോധന ആരംഭിക്കും. ഇന്ന് മുതൽ വിമാനത്താവളങ്ങളിൽ വിദേശത്തുനിന്ന് എത്തുന്നവരിൽ 2 ശതമാനം പേരെ പരിശോധനയ്ക്ക് വിധേയരാക്കും. അന്താരാഷ്ട്ര യാത്രക്കാരിൽ തെർമൽ സ്കാനിംഗ് നടത്തും. പുതുവത്സരാഘോഷങ്ങളിൽ ആൾക്കൂട്ടങ്ങൾ ഒഴിവാക്കാനും മാസ്ക് ഉൾപ്പെടെയുള്ള കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാനും സംസ്ഥാനങ്ങൾക്ക് കേന്ദ്രം നിർദ്ദേശം നൽകി. അടുത്ത ഒരാഴ്ച സ്ഥിതി വിലയിരുത്തിയ ശേഷമാകും തുടർനടപടികൾ. യാത്രക്കാർക്ക് പരിശോധന സൗജന്യമാണ്. കൊവിഡ് പരിശോധന ഫലം വീണ്ടും നിർബന്ധമാക്കുന്നത് കേന്ദ്രം ചർച്ച ചെയ്ത് വരികയാണ്. ചില രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് കൊവഡ് പരിശോധനാ റിപ്പോർട്ട് നിർബന്ധമാക്കാനാണ് ആലോചന. അടുത്തയാഴ്ച അന്തിമ തീരുമാനം ഇക്കാര്യത്തിലുണ്ടാകും. ആഭ്യന്തരമന്ത്രാലയവും സ്ഥിതി വിലയിരുത്തുകയാ...
Crime

സ്കൂട്ടറിലെത്തിയയാൾ വീട്ടമ്മയുടെ മാല കവർന്നു

പരപ്പനങ്ങാടി: സ്കൂട്ടറിലെത്തിയ ആൾ വീട്ടമ്മയുടെ മാല പൊട്ടിച്ചു കടന്നു.ഇന്നു രാവിലെ ആറര മണിയോടെ ഒലിപ്രം കടവ് മുക്കത്തകടവ് റോഡിൽ വീടിനടുത്തുള്ള ശബരിമല കെട്ടുനിറ സ്ഥലത്തേക്ക് പോവുന്ന ടി കെ വിജയലക്ഷ്‌മിയുടെ കഴുത്തിൽ നിന്നാണ് 3.50 പവൻ വരുന്ന സ്വർണ്ണമാല സ്കൂട്ടറിൽ എത്തിയ ഒരാൾ പൊട്ടിച്ച് കടന്നത്. കറുത്ത സ്കൂട്ടറിൽ എത്തിയ അയാൾ തിരിച്ച് ഒലിപ്രംകടവ് ഭാഗത്തേക്ക് തന്നെ തിരിച്ചു പോയി. കുടുബങ്ങളും നാട്ടുകാരും അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. പരപ്പനങ്ങാടി പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. അന്വേഷണം തുടങ്ങി....
Calicut, university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

മഞ്ചേരി സി.സി.എസ്.ഐ.ടി. പുതിയ കെട്ടിടത്തില്‍ കാലിക്കറ്റ് സര്‍വകലാശാലക്ക് കീഴില്‍ മഞ്ചേരിയിലുള്ള സി.സി.എസ്.ഐ.ടി. ഇനി പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തനം തുടരും. മഞ്ചേരി കോഴിക്കോട് റോഡിലെ കെട്ടിടത്തിലുണ്ടായിരുന്ന കേന്ദ്രം കൂടുതല്‍ സൗകര്യത്തിനായി എന്‍.എസ്.എസ്. കോളേജ് റോഡില്‍ പ്രവര്‍ത്തിക്കുന്ന ഇഷാത്തുല്‍ ഇസ്ലാം ട്രസ്റ്റ് കെട്ടിടത്തിലേക്കാണ്  മാറ്റിയത്. സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം നിര്‍വഹിച്ചു. പരിപാടിയുടെ ഭാഗമായി യൂണിവേഴ്സിറ്റി റാങ്ക് ജേതാക്കള്‍ക്കും ഉന്നത വിജയം കരസ്ഥമാക്കിയവര്‍ക്കും ഉപഹാരങ്ങള്‍ വിതരണം ചെയ്തു. യു.എ. ലത്തീഫ് എം.എല്‍.എ. അധ്യക്ഷനായി. രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ്, ഡെപ്യൂട്ടി രജിസ്ട്രാര്‍ എം. അബ്ദുസമദ്, സിന്‍ഡിക്കേറ്റംഗങ്ങളായ കെ.കെ. ബാലകൃഷ്ണന്‍, എ.കെ. രമേഷ് ബാബു, അഡ്വ. ടോം കെ. തോമസ്, ഡോ. പി. റഷീദ് അഹമ്മദ്, ചീഫ് കോഡിനേറ്റര്‍ സി.ഡി. രവികുമാര്‍, വാര്‍ഡ് ക...
Kerala

കാലിക്കറ്റ് എയര്‍പോര്‍ട്ട് വികസനം: ഭൂമി ഏറ്റെടുക്കുന്നതിന് കണ്ടിന്‍ജന്‍സി ചാര്‍ജ്ജ് ഒഴിവാക്കി

കാലിക്കറ്റ് എയര്‍പോര്‍ട്ട് റണ്‍വെ വികസനത്തിന് ഭൂമി ഏറ്റെടുക്കുന്നതിനുള്ള 5 ശതമാനം കണ്ടിന്‍ജന്‍സി ചാര്‍ജ്ജ് ഒഴിവാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. ഭൂമി ഏറ്റെടുക്കുന്നതിന് റവന്യു വകുപ്പിന് നല്‍കേണ്ടുന്ന ചാര്‍ജ്ജാണിത്. 14.5 ഏക്കര്‍ ഭൂമി ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ ജില്ലാ കലക്ടര്‍ക്ക് നല്‍കിയ നിര്‍ദ്ദേശത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. റവന്യു അഡീഷണല്‍ ചീഫ് സെക്രട്ടറിയാണ് മലപ്പുറം ജില്ലാ കലക്ടര്‍ക്ക് കത്തയച്ചത്. ഭൂമി ഏറ്റെടുക്കാൻ സർക്കാർ 74 കോടി രൂപ അനുവദിക്കും. ഭൂമി ഏറ്റെടുക്കാന്‍ അനുമതി നല്‍കി 2022 ഓഗസ്ത് 12 ന് സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. കാലിക്കറ്റ് എയര്‍പോര്‍ട്ട് വികസനത്തിന് സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തു നിന്നുള്ള നടപടികള്‍ അതിവേഗം നിര്‍വഹിച്ചു വരികയാണെന്ന് മലപ്പുറം ജില്ലയുടെ ചുമതലയുള്ള മന്ത്രി വി അബ്ദുറഹിമാന്‍ പറഞ്ഞു. നിലവിലെ റണ്‍വെയുടെ പടിഞ്ഞാറ് പള്ളിക്കല്‍ വില്ലേജില്‍ ...
Accident

കരുമ്പിൽ കാർ ഫ്രൂട്‌സ് കടയിലേക്ക് ഇടിച്ചു കയറി ഒരാൾ മരിച്ചു

തിരൂരങ്ങാടി: ദേശീയപാത കരുമ്പിൽ നിയന്ത്രണം വിട്ട കാർ റോഡരികിലെ ഫ്രൂട്‌സ് കടയിലേക്ക് പാഞ്ഞു കയറി ഒരാൾ മരിച്ചു. രണ്ട് പേർക്ക് പരിക്കേറ്റു. ഇന്ന് രാവിലെ 11.30 നാണ് അപകടം. കടയിലെ ജീവനക്കാരനായ കരുമ്പിൽ സ്വദേശി ഇല്ലിക്കൽ യൂസുഫിൻ്റെ മകൻ അൻസാറാണ് മരിച്ചത്. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കരുമ്പിൽ വർക്ക് ഷോപ്പ് നടത്തിയിരുന്ന തിരൂരങ്ങാടി തൃക്കുളം പതിനാറുങ്ങൽ സ്വദേശി രവി, കുറ്റിപ്പുറം സ്വദേശി വടക്കേക്കര ആഷിഖ് എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ തിരൂരങ്ങാടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് വിദഗ്ദ്ധ ചികിത്സക്കായി ഒരാളെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്കും, മറ്റൊരാളെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു....
Accident

വെളിമുക്കിൽ കാർ ഡിവൈഡറിൽ ഇടിച്ചു അപകടം; 4 പേർക്ക് പരിക്ക്

തിരൂരങ്ങാടി : കുടുംബം സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ച് അപകടം. ദേശീയപത 66 വെളിമുക്ക് പാലക്കൽ ഇന്ന് രാവിലെ 8:40 ഓടെ ആണ് അപകടം. കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന കാർ ദേശീയപാതയിൽ പ്രവർത്തിwർ വർക്ക് നടക്കുന്നതിന്റെ ഭാഗമായി നിർമിച്ച താൽക്കാലിക ഡിവൈഡറിൽ ഇടിച്ച് ആണ് അപകടം പുത്തനത്താണി പട്ടർ നടക്കാവ് സ്വദേശി റിയാസ് അദ്ദേഹത്തിന്റെ ഭാര്യ ജുമൈലത്ത്, രണ്ട് കുട്ടികൾ എന്നിവർക്കാണ് പരിക്ക് അപകട വിവരം അറിഞ്ഞെത്തിയ വെളിമുക്ക് ഗ്രീൻ വിഷൻ ആംബുലൻസ് പ്രവർത്തകർ പരിക്കേറ്റവരെ ചേളാരി സ്വകാര്യ ഹോസ്പിറ്റലിലും തുടർന്ന് കോട്ടക്കലിലെ സ്വകാര്യ ഹോസ്പിറ്റലിലും പ്രവേശിപ്പിച്ചു...
Obituary

കുണ്ടൂർ സ്വദേശി ചെന്നൈയിൽ അന്തരിച്ചു

തിരൂരങ്ങാടി : കുണ്ടൂർ സ്വദേശി ചെന്നൈ യിൽ അന്തരിച്ചു. കുണ്ടൂർ വടക്കേ അങ്ങാടി (ചെത്തേയ്) സ്വദേശി കുഴിമണ്ണിൽ കുഞ്ഞിമൊയ്‌ദീൻ ഹാജിയുടെ മകൻ ജാഫർ (34) ആണ് മരിച്ചത്. ചെന്നൈയിൽ ചായക്കട നടത്തുകയായിരുന്നു. ഇന്നലെ രാത്രിയാണ് മരിച്ചത്. മയ്യിത്ത് ഇന്ന് വൈകുന്നേരം 7 ന് കുണ്ടൂർ ജുമാ മസ്ജിദിൽ ഖബറടക്കും.
Accident

ബൈക്കപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു

തിരൂരങ്ങാടി : ബൈക്കപകടത്തിൽപരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ചേളാരി ചേറക്കോട് പരേതനായ തച്ചേടത്ത് മറ്റോളി അപ്പുക്കുട്ടൻ്റെ മകൻ ഷാജി (45) ആണ് മരിച്ചത്. ഡിസംബർ 12 ന് രാത്രി ചേറക്കോട് വെച്ച് ബൈക്കുകൾ ഇടിച്ചാണ് അപകടം. പരിക്കേറ്റ ഷാജി കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. വ്യാഴാഴ്ച മരിച്ചു. അമ്മ: പരേതയായ ലീല.ഭാര്യ: ഷിജി. മകൻ: തേജ്യൽ.സഹോദരങ്ങൾ: സുനിൽകുമാർ, അനിത. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം വെള്ളിയാഴ്ച ഉച്ചക്ക് വീട്ടുവളപ്പിൽ സംസ്കരിക്കും....
Calicut, university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

ദക്ഷിണ മേഖല അന്തര്‍ സര്‍വകലാശാലാപുരുഷ ഫുട്ബാള്‍ ചാമ്പ്യന്‍ഷിപ്പിന് നാളെ (ഡിസംബര്‍ 23) കിക്കോഫ് കാലിക്കറ്റ് സര്‍വകലാശാല ആതിഥേയത്വം വഹിക്കുന്ന ദക്ഷിണ മേഖല അന്തര്‍ സര്‍വകാശാലാ പുരുഷ വിഭാഗം ചാമ്പ്യന്‍ഷിപ്പിന് വെള്ളിയാഴ്ച തുടക്കമാവും. ദക്ഷിണ മേഖലയിലെ 6 സംസ്ഥാനങ്ങളില്‍ നിന്നായി 116 ടീമുകള്‍ പങ്കെടുക്കും. സര്‍വകലാശാലയിലെ രണ്ടു സ്റ്റേഡിയങ്ങളിലും കോഴിക്കോട് ദേവഗിരി കോളേജ്, ജെ.ഡി.ടി. ആര്‍ട്സ് ആന്റ് സയന്‍സ്  കോളജ് മൈതനങ്ങളിലുമാണ് ഒന്നാം റൗണ്ട് നോക്കൗട്ട് മത്സരങ്ങള്‍ നടക്കുന്നത് 4 ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങളും തുടര്‍ന്നുള്ള സെമിഫൈനല്‍ ലീഗ് മത്സരങ്ങളും കാലിക്കറ്റ് സര്‍വകലാശാല സ്റ്റേഡിയത്തില്‍ നടക്കും. ജനുവരി രണ്ടിനാണ് ഫൈനല്‍. ആദ്യദിനം മൂന്ന് വേദികളിലും നാല് മത്സരങ്ങള്‍ വീതം നടക്കും. രാവിലെ 7 മണി, 9മണി, ഉച്ചക്ക് 1 മണി വൈകീട്ട് 3 മണി എന്നിങ്ങനെയാണ് സമയക്രമം. വെള്ളിയാഴ്ച 7മണിക്ക് സര്‍വകലശാലാ...
Other

അസഹ്യമായ വയറുവേദന; കൗമാരക്കാരന്റെ വയറ്റിൽ ചാർജിങ് കേബിൾ

കുട്ടികൾ കളിക്കുമ്പോൾ കൈയിലുള്ള സാധനങ്ങൾ വായിലിടുന്നത് പതിവാണ്. അബദ്ധത്തിൽ ഇത് വിഴുങ്ങുകയും ചില കുട്ടികളിൽ വയറുവേദന അനുഭവപ്പെടുന്നതും നമ്മൾ പലപ്പോഴും കാണാറുണ്ട്. ഇത്തരം സാഹചര്യത്തിൽ ഉടൻ ഡോക്ടറെ കാണിക്കുകയും ഉചിതമായ ചികിത്സ തേടുകയുമാണ് പതിവ്. ചിലപ്പോഴെങ്കിലും കുട്ടികളുടെ ജീവന് തന്നെ ഭീഷണിയാകുന്നതും ഓപ്പറേഷൻ ചെയ്യേണ്ട സാഹചര്യവും ഉണ്ടാകാറുണ്ട്. കുട്ടികൾ കളിക്കുന്ന കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് പറയുന്നതും ഇതുകൊണ്ടാണ്. ഇപ്പോഴിതാ തുർക്കിയിൽ നിന്നുമുള്ള ഒരു വിചിത്രമായ സംഭവമാണ് സോഷ്യൽ മീഡിയയിൽ ചർച്ചാ വിഷയമായിരിക്കുന്നത്. വയറുവേദനയുമായി ആശുപത്രിയില്‍ ചികിത്സയ്ക്ക് എത്തിയ കൗമാരക്കാരന്റെ വയറ്റില്‍ കണ്ടെത്തിയത് മൂന്നടി നീളമുള്ള ചാര്‍ജിംഗ് കേബിള്‍. കടുത്ത ഛര്‍ദ്ദിയുമായാണ് 15 വയസ്സുള്ള കുട്ടിയെ ദിയര്‍ബക്രിലെ ആശുപത്രിയില്‍ എത്തിച്ചത്. വിദഗ്ധ പരിശോധനയില്‍ വയറിനുള്ളില്‍ കേബിളുണ്ടെന്ന് വ്യക്തമായതോടെ ശസ്ത്ര...
Other

മുജാഹിദ് ഏരിയാ സമ്മേളനം നാളെ തലപ്പാറയിൽ

ചെമ്മാട് : ധാർമ്മികതയാണ് പരിഹാരം എന്ന പ്രമേയത്തിൽ വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംഘടിപ്പിക്കുന്ന തിരൂരങ്ങാടി ഏരിയാ മുജാഹിദ് വൈജ്ഞാനിക സമ്മേളനം 23 ന് വൈകുന്നേരം 4 മണി മുതൽ തലപ്പാറയിൽ നടക്കും. വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന വൈസ് പ്രസിഡന്റും ഖുർആൻ വിവർത്തകനുമായ സി.കുഞ്ഞി മുഹമ്മദ് മദനി പറപ്പൂർ ഉൽഘാടനം ചെയ്യും. കെ.പി എ മജീദ് എം എൽ എ മുഖ്യാഥിതിയായിരിക്കും. വർത്തമാന കാല സാഹചര്യങ്ങളിൽ വർദ്ധിച്ച് വരുന്ന അധാർമിക പ്രവണതകൾക്കെതിരെയുള്ള ബോധവൽകരണം, മദ്യവും മയക്ക്മരുന്നുo ലഹരിയും സമൂഹത്തിലുണ്ടാക്കുന്ന കെടുതിയെയും അപകടങ്ങളെയും അതിനെ അതിജയിക്കാനുള്ള മാർഗ്ഗങ്ങളെയും കുറിച്ചുള്ള പഠനം, കുടുംബത്തിന്റ ശിഥിലീകരണത്തിനും സാമൂഹിക ഭദ്രത തകർക്കാനും തന്ത്രങ്ങൾ മെനയുന്ന നവലിബറൽ ചിന്തകളുടെ അപകടങ്ങളെ കുറിച്ചുള്ള വിവരണം , ദൈവ നിഷേധവും മതനിരാകരണവും സമൂഹത്തിലുണ്ടാക്കുന്ന വിനകൾ, ലിംഗനിഷ്പക്ഷതയുടെ പ്രചാരണത്തിന്റ രാഷ്ട്രീയം...
Local news

പകർച്ച വ്യാധി; പ്രതിരോധം ഊർജ്ജിതമാക്കി തിരൂരങ്ങാടി നഗരസഭ

തിരൂരങ്ങാടി : അഞ്ചാം പനി, മഞ്ഞപ്പിത്തം,ഛർദി, അതിസാരം, തുടങ്ങിയ പകർച്ച വ്യാധികൾ പടരുന്നതിനെ കരുതിയിരിക്കാനും പ്രതിരോധിക്കാനും ജനങ്ങളെ ബോധവത്കരിക്കുന്നതിനായി തിരൂരങ്ങാടി നഗരസഭയുടെയും ആരോഗ്യ വിഭാഗത്തിന്റെയും നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ബോധവൽക്കരണ പരിപാടിയുടെ ഭാഗമായി സംഘടിപ്പിക്കപ്പെട്ട മൈക്ക് വാഹന പ്രചരണത്തിന്റെ ഉത്ഘാടനം ചെയർമാൻ കെപി മുഹമ്മദ്‌ കുട്ടി നഗരസഭ ഓഫീസ് പരിസരത്ത് നിർവ്വഹിച്ചു.രണ്ട് ദിവസങ്ങളിലായി ഈ വാഹനം JHI അബ്ദുൽറസാഖിന്റെ നേതൃത്വത്തിൽ നഗരസഭയുടെ മുഴുവൻ ഉൾ പ്രദേശങ്ങളിലും പ്രചരണം നടത്തും.കഴിഞ്ഞ ദിവസം നഗരസഭയിലെ മുഴുവൻ ഹോട്ടൽ, ബേക്കറി, കോഫീഷോപ്, കഫ്തീരിയ, ഫാസ്റ്റ് ഫുഡ് തുടങ്ങി ഭക്ഷണം വിൽക്കുന്ന സ്ഥാപന ഉടമകളുടെയും, സ്‌കൂളുകളിലെ പ്രധാനധ്യാപകർ, പി ടി എ, പ്രതിനിധികൾ എന്നിവരുടെയും പ്രത്യേക യോഗങ്ങൾ ചെരുകയും പ്രത്യേക ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കുകയുംചെയ്തിരുന്നു.കഴിഞ്ഞ ദിവസങ്ങളിൽ നഗരസഭയു...
Other

വയനാട് ചുരത്തിൽ ഗതാഗത നിയന്ത്രണം; നാളെ രാത്രി എട്ടിനുശേഷം വാഹനങ്ങൾ കടത്തി വിടില്ല

കൽപറ്റ : വയനാട് ചുരത്തിലൂടെ കൂറ്റൻ ട്രെയ്‌ലറുകൾ കയറ്റിവിടുന്നതിനാൽ നാളെ രാത്രി ഗതാഗത നിയന്ത്രണം. നിലവിൽ അടിവാരത്ത് നിർത്തിയിട്ടിരിക്കുന്ന ട്രയ്‌ലറുകൾ രാത്രി 11ന് ചുരം വഴി വയനാട്ടിലൂടെ കര്‍ണാടകയിലെ നഞ്ചന്‍കോട്ടേക്കാണ് പോകുന്നത്. കോഴിക്കോട് ജില്ലാ ഭരണകൂടമാണ് ചുരം വഴി കടന്നു പോകാൻ അനുമതി നൽകിയത്.നാളെ രാത്രി 8 മുതല്‍ വയനാട് ചുരം യാത്രയ്ക്ക് ഗതാഗത ക്രമീകരണമേർപ്പെടുത്തും. രാത്രി 9ന് ശേഷം ആംബുലന്‍സ് ഒഴികെയുള്ള വാഹനങ്ങള്‍ കടത്തിവിടില്ല. 8 മണി മുതല്‍ വയനാട് ജില്ലയില്‍ നിന്നും താമരശ്ശേരി ചുരം വഴി കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ക്ക് ഗതാഗത ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായും വയനാട് ജില്ലാ പൊലീസ് മേധാവി അറിയിച്ചു. വയനാട് ചുരം വഴിയുള്ള യാത്രയ്ക്ക് ഏർപ്പെടുത്തിയ ബദൽ മാർഗങ്ങൾ ബത്തേരി ഭാഗത്തുനിന്നും കല്‍പറ്റ-വൈത്തിരി വഴി കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന ചരക്ക് ലോറികളും വലിയ വാഹനങ്ങളും നാളെ ര...
Crime

യുവതിയെ പീഡിപ്പിച്ച യുവാവ് വിദേശത്ത് നിന്ന് വരുന്നതിനിടെ വിമാന താവളത്തിൽ വെച്ച് പിടിയിൽ

തിരൂരങ്ങാടി : യുവതിയെ പീഡിപ്പിച്ച കേസിൽ വിദേശത്ത് നിന്നെത്തിയ യുവാവിനെ എയർ പോർട്ടിൽ വെച്ച് പോലീസ് പിടികൂടി. മുന്നിയൂർ ആലിൻ ചുവട് സ്വദേശി പട്ടാണി വീട്ടിൽ ചോനാരി സഫ്‌വാൻ (26) ആണ് പിടിയിലായത്. നേരത്തെ സൗഹൃദമുണ്ടായിരുന്ന യുവതിയയാണ് പീഡിപ്പിച്ചത്. സൗഹൃദം അവസാനിപ്പിച്ച് സഫ്‌വാൻ ചെന്നൈയിൽ പോയിരുന്നു. എന്നാൽ ഇതിനെ തുടർന്ന് യുവതി വീട് വിട്ടിറങ്ങി. വീട്ടുകാർ പോലീസിൽ പരാതി നൽകിയതിനെ തുടർന്ന് യുവതിയെ കണ്ടെത്തിയിരുന്നു. യുവതി പൊലീസിന് നൽകിയ മൊഴിയിൽ മുമ്പ് യുവതിയെ പീഡിപ്പിച്ച കാര്യവും പറഞ്ഞിരുന്നു. ഇതേ തുടർന്ന് പോലീസ് കേസെടുക്കുകയായിരുന്നു. ഇതിനിടെ ഇയാൾ വിദേശത്തേക്ക് പോയി. കഴിഞ്ഞ ദിവസം തിരിച്ചു വരുന്നതിനിടെയാണ് പ്രതി വലയിലായത്. തിരൂരങ്ങാടി പോലീസ് എയർപേര്ട്ടിലെത്തി പിടികൂടുകയായിരുന്നു....
Health,

ചൈനയിലെ കൊവിഡ് ഉപവകഭേദം ഇന്ത്യയിലും; വിമാനത്താവളങ്ങളിൽ ഇന്ന് മുതൽ പരിശോധന

ചൈനയിൽ നിലവിലെ കോവിഡ് വ്യാപനത്തിന് കാരണമാകുന്ന ഉപവകഭേദം ഇന്ത്യയിലും. കൊവിഡ് ഒമിക്രോൺ വൈറസിന്റെ ഉപവകഭേദമായ ബിഎഫ് 7 ആണ് ഇന്ത്യയിൽ സ്ഥിരീകരിച്ചത്. ഗുജറാത്തിലെ രണ്ട് രോഗികൾക്കും ഒഡീഷയിൽ ഒരാൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്. കൊവിഡ് ജാഗ്രത ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്ന് മുതൽ വിമാനത്താവളങ്ങളിൽ കൊവിഡ് പരിശോധന തുടങ്ങി. അന്താരാഷ്ട്ര യാത്രക്കാരിൽ നിന്ന് സാമ്പിൾ ശേഖരിക്കുമെന്ന് കേന്ദ്രം ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ചൈനയിൽ കൊവിഡ് ബാധിതരുടെ എണ്ണത്തിൽ വൻ കുതിച്ചുചാട്ടമുണ്ടായതിന് പിന്നിൽ ഒമൈക്രോൺ വകഭേദത്തിന്റെ പുതിയതും വേഗത്തിൽ പകരാവുന്നതുമായ ബിഎഫ്.7 (BF.7) വകഭേദം ആണെന്ന് കണ്ടെത്തിയിരുന്നു. രാജ്യത്തെ കൊവിഡ് സാഹചര്യം ഇന്ന് കേന്ദ്രം അവലോകനം ചെയ്തിരുന്നു. കേന്ദ്ര ആരോഗ്യമന്ത്രി ഡോ മൻസുഖ് മാണ്ഡവ്യയുടെ അധ്യക്ഷതയിലാണ് യോഗം നടന്നത്. കൊവിഡിനെതിരെ പൂർണ്ണ സജ്ജരാകാനും നിരീക്ഷണം ശക്തമാക്കാനും ഉദ്യോഗസ്ഥർക്ക് നിർദ്ദ...
Accident

സ്കൂട്ടർ ബൈക്കിൽ ഇടിച്ചതിനെ തുടർന്ന് തെറിച്ചു വീണ സ്ത്രീ ബസ് കയറി മരിച്ചു

കോട്ടക്കൽ : കോഴിച്ചെനയിൽ സ്കൂട്ടർ ബൈക്കിൽ ഇടിച്ചതിനെ തുടർന്ന് തെറിച്ചു വീണ സ്ത്രീ ബസ് കയറി മരിച്ചു. എടരിക്കോട് ഇന്ന് ഉച്ചക്ക് ശേഷം ആണ് അപകടം. മലപ്പുറം വറ്റല്ലൂർ സ്വദേശി പുള്ളിയിൽ വേണുവിന്റെ ഭാര്യ തങ്കമണി (51) ആണ് മരണപ്പെട്ടത്. മൃതദേഹം കോട്ടക്കൽ അൽമാസ് ഹോസ്പിറ്റലിൽ.
Crime

വിക്സ് ബോട്ടിലിൽ സ്വർണം കടത്തിയ കരിപ്പൂർ സ്വദേശി പിടിയിൽ

വിക്സ് ബോട്ടിലിൽ സ്വർണം കടത്താൻ ശ്രമിച്ചയാൾ കരിപ്പൂർ വിമാനത്താവളത്തിൽ പിടിയിൽ. കുവൈറ്റിൽ നിന്നെത്തിയ കരിപ്പൂർ സ്വദേശി നയാൻ കാസിം ആണ് പിടിയിലായത്. 226 ഗ്രാം സ്വർണമാണ് കസ്റ്റംസ് പരിശോധനയിൽ പിടികൂടിയത്. വിക്സ് ബോട്ടിലിനുളളിൽ സ്വർണകമ്പികളാക്കി ഒളിപ്പിച്ച് കടത്താനായിരുന്നു ശ്രമം. സ്വർണം കടത്താൻ പുതിയ വഴികളിലൂടെ ശ്രമിക്കുന്നതിന്റെ തെളിവാണിതെന്ന് കസ്റ്റംസ് സൂചിപ്പിച്ചു. ശരീരത്തിന്റെ രഹസ്യ ഭാഗത്ത് സ്വർണം ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച മലപ്പുറം സ്വദേശി മുഹമ്മദ് ഹാരിസും പിടിയിലായി. അബുദാബിയിൽ നിന്നെത്തിയ ഇയാളിൽ നിന്ന് 1014 ഗ്രാം സ്വർണം പിടികൂടി....
Other

പരപ്പനങ്ങാടിയിൽ അജ്ഞാത ജീവി കൂട് തകർത്തു ആടിനെ കൊന്നു

പരപ്പനങ്ങാടി : കരിങ്കല്ലത്താണിയിൽ അജ്ഞാത ജീവി കൂട് തകർത്ത് ആടിനെ കൊന്നു. ഇന്ന് പുലർച്ചെയാണ് സംഭവം. കരിങ്കല്ലത്താണി ചെട്ടിയാംപറമ്പിൽ മൊയ്തീൻ കുട്ടിയുടെ വീട്ടിലാണ് സംഭവം. വീട്ടിൽ വളർത്തുന്ന വലിയ ഇനം ആടിനെയാണ് കൂടിന്റെ പട്ടിക തകർത്ത് ആടിനെ കൊന്നത്. തല കടിച്ച് മുറിച്ചെടുത്ത നിലയിലായിരുന്നു. വീട്ടുകാർ ആദ്യം കരുതിയത് തെരുവ് നായ്ക്കളുടെ ആക്രമം എന്നായിരുന്നു. എന്നാൽ പിന്നീട് വീടിന്റെ പരിസരത്തും മറ്റും വലിയ ജീവിയുടെ കാൽപാദം കണ്ടതോടെയാണ് അജ്ഞാത ജീവിയാണന്ന സംശയം ബലപ്പെട്ടത്. കഴിഞ്ഞ ദിവസം വാങ്ങിയ പുതിയ കൂടും, ആടുമാണ് നഷ്ടമായത്. അജ്ഞാത ജീവിയുടെ പാദം കണ്ടതോടെ പരിസരം ഭീതിയിലാണ്....
Crime

13കാരിയെ പീഡിപ്പിച്ചു കടന്ന അമ്മാവൻ അറസ്റ്റില്‍

മലപ്പുറം : മലപ്പുറത്ത് 13കാരിയെ പീഡിപ്പിച്ചു കടന്ന മാതൃസഹോദരനായ 20കാരന്‍ തിരുവനന്തപുരത്ത് അറസ്റ്റില്‍. നവംബര്‍ 21നാണ് കേസിനാസ്പദമായ സംഭവം. ഡിസംബര്‍ 9ന് സ്‌കൂളിലെ അധ്യാപികയോട് വിവരം അറിയിച്ചതോടെയാണ് പീഡന വിവരം പുറത്തറിയുന്നത്. തുടര്‍ന്ന് ഇയാള്‍ക്കെതിരെ പരാതി നല്‍കിയതോടെ മലപ്പുറത്ത് നിന്ന് കടന്ന് തിരുവനന്തപുരത്തെത്തി. തിരുവനന്തപുരത്ത് കിളിമാനൂര്‍ ബസ് സ്റ്റാന്‍ഡിലെ ബേക്കറിയില്‍ ജോലി ചെയ്തുവരിനിടെയാണ് ഇയാള്‍ പിടിയിലാകുന്നത്. പൊലീസിന് പ്രതിയെക്കുറിച്ച് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ സ്ഥലത്തെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു.അറസ്റ്റിലായ പ്രതിയെ കോടതിയില്‍ ഹജരാക്കി റിമാന്‍ഡ് ചെയ്തു. ഡിസംബര്‍ 27വരെ റിമാന്‍ഡ് ചെയ്ത പ്രതിയെ തിരൂര്‍ ജയിലിലേക്കയച്ചു....
Accident

പെരുവള്ളൂരിൽ ഓട്ടോ മറിഞ്ഞു അഞ്ച് പേർക്ക് പരിക്ക് | Peruvalloor accident

പെരുവള്ളൂർ : ഓട്ടോ നിയന്ത്രണം വിട്ട് മറിഞ്ഞു 5 പേർക്ക് പരിക്ക്. പറമ്പിൽ പീടിക കൊടശേരിപൊറ്റ -കൊല്ലംചിന റോഡിൽ സ്ഥിരം അപകടങ്ങൾ നടക്കുന്ന ചാനത്ത് മാട് ഇറക്കത്തിൽ ആണ് അപകടം. ഇന്ന് ഓട്ടോ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. അപകടത്തിൽ അഞ്ചു പേർക്ക് പരിക്കേറ്റു..പരിക്കേറ്റവരെ  കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക്മാറ്റി. കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു Eng summary: Five injured in Peruvalloor accident....
error: Content is protected !!