Thursday, March 12

Blog

മൂന്നിയൂർ ഒടുങ്ങാട്ട്ചിന ജുമാമസ്ജിദ് മുൻ പ്രസിഡന്റ് പി.പി.ഹംസ ഹാജി അന്തരിച്ചു
Obituary

മൂന്നിയൂർ ഒടുങ്ങാട്ട്ചിന ജുമാമസ്ജിദ് മുൻ പ്രസിഡന്റ് പി.പി.ഹംസ ഹാജി അന്തരിച്ചു

മൂന്നിയൂർ : പൗര പ്രമുഖനും മുസ്ലിം ലീഗ് നേതാവുമായ ആലിൻ ചുവട് സ്വദേശി പടിഞ്ഞാറെ പീടിയേക്കൽ പി പി ഹംസ ഹാജി (85) അന്തരിച്ചു.കബറടക്കം ഇന്ന് രാവിലെ 9.30 ന് ഒടുങ്ങാട്ട്ചിന ജുമാ മസ്ജിദിൽ.ആലിൻചുവട് ഒടുങ്ങാട്ടുചിന ജുമാ മസ്ജിദ് മുൻ പ്രസിഡന്റ്, പാറക്കടവ് ഇർഷാദ് സിബിയാൻ മദ്രസ മുൻ ഭാരവാഹിയുമായിരുന്നു.ഭാര്യ, ഫാത്തിമക്കുട്ടി.മക്കൾ: അബ്ദുൽ ഗഫൂർ (മുൻ പി ടി എ പ്രസിഡന്റ്, പാറക്കടവ് ജി എം യു പി സ്കൂൾ), ബഷീർ മൂന്നിയൂർ ഖമീസ് മുഷൈത്ത് (സെക്രട്ടറി, സൗദി നാഷണൽ കെ എം സി സി ), ,ജാഫർ (ജിദ്ധ), സക്കീന, റംലത്ത്, ശരീഫ, അസ്മാബി.മരുമക്കൾ: യൂസുഫ് (എ ആർ നഗർ പഞ്ചായത്ത് മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ്), ലത്തീഫ് കോഴിച്ചെന, സഹൻ തെയ്യാല, സിദ്ദിഖ് കൊളപ്പുറം, അസീസ് വെന്നിയുർ, അസ്മാബി, ഹസീന, നസീറ. സഹോദരൻ: മുഹമ്മദ്....
Obituary

അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന കണ്ണമംഗലം സ്വദേശിനി മരിച്ചു

വേങ്ങര : അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു. കണ്ണമംഗലം കാപ്പിൽ ആറാം വാർഡിൽ താമസിക്കുന്ന കണ്ണേത്ത് മുഹമ്മദ് ബഷീറിന്റെ ഭാര്യ റംല (52) യാണ് മരിച്ചത്. ജൂലൈ 7 ന് രോഗലക്ഷണങ്ങൾ പ്രകടമായതിനെ തുടർന്ന് ചികിത്സ തുടങ്ങിരുന്നു. എന്നാൽ രോഗം ഭേദമാവാതെയായതോടെ ആഗസ്ത് 1 ന് തിരൂരങ്ങാടിയിലെ സ്വകാര്യ ആശുപത്രിയിലും ആഗസ്ത് 2 ന് വേങ്ങരയിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടി. രോഗാവസ്ഥ വഷളായതോടെ ആഗസ്ത് 4 ന് കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിലേക്ക് മാറ്റുകയും 5ന് തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു അടിയന്തര ചികിത്സ നൽകി.ഇതിനിടെ രോഗാവസ്ഥ മെച്ചപ്പെട്ടതിനെ തുടർന്ന് ഓഗസ്റ്റ് 11 ന് ഐ.സി.യുവിൽ നിന്ന് വാർഡിലേക്ക് മാറ്റിയെങ്കിലും ആഗസ്ത് 26ന് വീണ്ടും ജ്വരവും ഛർദ്ദിയും തുടങ്ങിയതോടെ ആരോഗ്യനില വഷളാവുകയും ഇന്ന് പുലർച്ചെ മരിക്കു കയായിരുന്നു. മയ്യിത്ത് കബറടക്കി. വെള്ളത്തിൽ നിന്നാണ് രോഗം പടരുന...
Local news

ഒഴൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ ഓപ്പൺ ജിം ഉദ്ഘാടനം ചെയ്തു

കായിക മേഖലയിൽ 4000 കോടിയുടെ വികസന പദ്ധതികൾ നടപ്പിലാക്കി: മന്ത്രി വി. അബ്ദുറഹിമാൻ കായിക മേഖലയിൽ 4000 കോടിയുടെ അടിസ്ഥാന വികസന പദ്ധതികൾ നടപ്പിലാക്കിയതായി മന്ത്രി വി. അബ്ദുറഹിമാൻ. ഒഴൂർ കുടുംബാരോഗ്യകേന്ദ്രത്തിൽ തയ്യാറാക്കിയ ഓപ്പൺ ജിം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.ആരോഗ്യ സംരക്ഷണത്തിന് സർക്കാർ പ്രാധാന്യം നൽകുന്നതിന്റെ ഭാഗമായി വിദ്യാഭ്യാസ മേഖലയിൽ ചെലവഴിച്ച തുകയുടെ അത്രയും തന്നെ കായിക മേഖലയിലും ചെലവഴിച്ചിട്ടുണ്ട്. ഒഴൂർ പഞ്ചായത്തിൽ മാത്രം രണ്ട് ഓപ്പൺ ജിമ്മുകളാണ് ജനങ്ങൾക്ക് സമർപ്പിച്ചത്.കളിയാണ് ലഹരിയെന്ന് ബോധ്യപ്പെടുത്തി യുവാക്കളെ കളിക്കളങ്ങളിലേക്ക് ആകർഷിക്കുന്നതിനായി എല്ലാ പഞ്ചായത്തുകളിലും കളിക്കളങ്ങൾ ഒരുക്കാൻ സർക്കാർ ശ്രമിക്കുന്നതായും മന്ത്രി പറഞ്ഞു.ഒഴൂർ പഞ്ചായത്ത് പ്രസിഡൻ്റ് യൂസഫ് കൊടിയേങ്ങൽ അധ്യക്ഷനായി. എ.പി.എം മുഹമ്മദ് അഷ്റഫ് റിപ്പോർട്ട് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ്...
university

കാലിക്കറ്റ് കായികപുരസ്‌കാരങ്ങള്‍ സമ്മാനിച്ചു

തേഞ്ഞിപ്പലം : മികച്ച കായിക പ്രകടനത്തിനുള്ള കാലിക്കറ്റ് സര്‍വകലാശാലയുടെ 2024 - 25 വര്‍ഷത്തെ കായികപുരസ്‌കാരങ്ങളില്‍ മൂന്നിലും ഒന്നാമതായി ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ്. ഓവറോള്‍ വിഭാഗത്തില്‍ 2981 പോയിന്റും വനിതാ - പുരുഷ വിഭാഗങ്ങളില്‍ യഥാക്രമം 1157, 1724 പോയിന്റുകളും കരസ്ഥമാക്കിയാണ് ക്രൈസ്റ്റ് മേധാവിത്വം. വിജയികള്‍ക്ക് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്‌മാന്‍ പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു. കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളേജ്, കൊടകര സഹൃദയ കോളേജ് എന്നിവയ്ക്കാണ് ഓവറോള്‍ വിഭാഗത്തില്‍ രണ്ട്, മൂന്ന് സ്ഥാനങ്ങള്‍. വനിതാവിഭാഗത്തില്‍ തൃശ്ശൂര്‍ വിമലാ കോളേജ് രണ്ടാം സ്ഥാനവും പാലക്കാട് മേഴ്‌സി കോളേജ് മൂന്നാം സ്ഥാനവും നേടി. പുരുഷവിഭാഗത്തില്‍ തൃശ്ശൂര്‍ സെന്റ് തോമസ് കോളേജിനാണ് രണ്ടാം സ്ഥാനം. കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളേജ് മൂന്നാം സ്ഥാനം നേടി. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം നേടിയ കോളേജുകള്‍ക്ക് ഒരുലക്ഷം, എഴുപത്തയ്...
Other

കോളേജിലേക്ക് പോയ 18 കാരിയെ കാണാതായതായി പരാതി

താനൂർ : വീട്ടിൽ നിന്നും കോളേജിലേക്ക് പോയ വിദ്യാർഥി നിയെ കാണാനില്ലെന്ന് പരാതി. താനാളൂർ കെ പുരം പട്ടരൂ പറമ്പ് കുന്നത്ത് വീട്ടിൽ മുഹമ്മദ് റാഫിയുടെ മകൾ റിൻഷ (18) യെയാണ് കാണാതായത്. വീട്ടിൽ നിന്നും രാവിലെ 9.20 ന് കാളാട് ഉള്ള ഇസ്മത്ത് കോളേജിലേക്ക് പോയതായിരുന്നു. പിന്നീട് വിവരം ഒന്നുമില്ല. താനൂർ പൊലീഡിൽ പരാതി നൽകി....
Sports

കണ്ണമംഗലം പഞ്ചായത്തിന്റെ സിൽവർ ജൂബിലി: അണ്ടർ 20 ഫുട്‌ബോൾ ലീഗ് സംഘടിപ്പിക്കുന്നു

വേങ്ങര : കണ്ണമംഗലം ഗ്രാമപഞ്ചായത്ത് സിൽവർ ജൂബിലി ആഘോഷത്തോടനുബന്ധിച്ച് പഞ്ചായത്ത്‌ ഭരണ സമിതി നടത്തപ്പെടുന്ന വിവിധ പരിപാടികളിൽ ഒന്നായ കൗമാരപ്രായക്കാർക്ക് വേണ്ടിയുള്ള അണ്ടർ 20 ഫുട്ബോൾ ലീഗിന്റെ ലോഗോ പ്രകാശനം മുൻ ഇന്ത്യൻ ഫുട്ബോൾ താരവും മലപ്പുറം എംഎസ്പി അസിസ്റ്റന്റ് കമാൻഡന്റുമായ പി ഹബീബ് റഹ്മാൻ നിർവഹിച്ചു. കണ്ണമംഗലം പ്രീമിയർ ലീഗ് (കെ. പി. എൽ) എന്ന് നാമകരണം ചെയ്തിരിക്കുന്ന ടൂർണമെന്റ് ഫുട്ബോളാണ് ലഹരി എന്ന പ്രമേയം മുൻനിർത്തി കൗമാരപ്രായക്കാർക്കിടയിലുള്ള ലഹരി ഉപയോഗം ഇല്ലാതാക്കുക, ലഹരി എന്നത് കായികമത്സരങ്ങളിലേക്ക് മാറ്റിയെടുക്കുക പരസ്പരം സൗഹൃദം ഊട്ടി ഉറപ്പിക്കുക എന്നലക്ഷ്യത്തോടുകൂടി നടത്തുന്നമത്സരത്തിൽ 8 പ്രാദേശിക ഫ്രാഞ്ചൈസികൾ ഉൾപ്പെടുന്ന മികവുറ്റ ടീമുകളായിരിക്കും മാറ്റുരുക്കുക. ലീഗിന്റെ ഓൺലൈൻ രജിസ്ട്രേഷൻ വരും ദിവസങ്ങളിൽ ആരംഭിക്കും. അതിനുശേഷം ലേലം വിളിയിലൂടെ ഓരോ പ്ല യേസിനെയും ടീമുകളിലേക്ക് തെരഞ്ഞെടുക്ക...
Other

കൺസ്യൂമർ ഫെഡ് ഓണം സഹകരണ വിപണി വേങ്ങരയിൽ തുടങ്ങി

വേങ്ങര : ഓണം വിപണിയിലെ വിലക്കയറ്റം തടയുന്നതിൻ്റെ ഭാഗമായി കൺസ്യൂമർ ഫെഡ് നടപ്പാക്കുന്ന ഓണം സഹകരണ വിപണി വേങ്ങരയിൽ തുടങ്ങി. വേങ്ങര സർവീസ് സഹകരണറൂറൽ ബേങ്കിൻ്റെ കീഴിൽ എസ് എസ് റോഡിലെ ബാങ്ക് ഹെഡ് ഓഫിസ് കെട്ടിടത്തിലാണ് വിപണി ആരംഭിച്ചത്. സബ്സിഡി നിരക്കിൽ പുഴുക്കല്ലരി , ബിരിയാണിഅരി ,പച്ചരി,പഞ്ചസാര,വെളിച്ചെണ്ണ,ചെറുപയർ,ഉഴുന്ന് ,വൻപയർ,തുവര പരിപ്പ്, മല്ലി, മുളക്,ഗ്രീൻപീസ്,മഞ്ഞൾപൊടി,ചായപൊടിയടക്കം 18 നിത്യോപയോഗ സാധനങ്ങളാണ് വില്പനയിലുള്ളത് 1780 രൂപ വിലവരുന്ന കിറ്റുകളിലായി ഇവ ഗുണഭോക്താക്കൾക്ക് ലഭിക്കും. വില്പന ബാങ്ക് പ്രസിഡൻ്റ് എൻടി അബ്ദുൽ നാസർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് പി കെ ഹാഷിം അധ്യക്ഷത വഹിച്ചു. ഭരണസമിതി അംഗങ്ങളായ കോയി സ്സൻ മായിൻ ക്കുട്ടി കെ രാധാകൃഷ്ണൻ മാസ്റ്റർ, എൻകെ നിഷാദ്,സുബൈദ കാളങ്ങാടൻ അസിസ്റ്റൻ്റ് സെക്രട്ടറി വി പി ജാഫർ, ഒകെ വേലായുധൻ, അമീൻ കള്ളിയത്ത് പ്രസംഗിച്ചു....
Obituary

ചെങ്ങാനി പുള്ളിശ്ശേരി റുഖിയ അന്തരിച്ചു

ചെങ്ങാനി: ചെങ്ങാനിയിൽ പരേതനായ നീലിമാവുങ്ങൽ മൊയ്‌തീൻ ഹാജിയുടെ ഭാര്യ പുള്ളിശ്ശേരി റുഖിയ (66) നിര്യാതയായി.മക്കൾ: അബ്ദുൽ ഹകീം, അബ്ദുൽ അസീസ്, അബ്ദുൽ റസാഖ്, ശംസുദ്ധീൻ, അബ്ദുൽ ലത്തീഫ്,അമീറ. മരുമക്കൾ: സുനീറ, സഫൂറ,ജസീല, സുൽഫികർ,ഫർഹാന,ഷംന.
Obituary

ഇരിങ്ങല്ലൂർ കൈതവളപ്പിൽ അലവിക്കുട്ടി ഹാജി അന്തരിച്ചു

വേങ്ങര : ഇരിങ്ങല്ലൂർ കുറ്റിത്തറമ്മൽ സ്കൂളിന് സമീപമുള്ള കൈതവളപ്പിൽ അലവിക്കുട്ടി ഹാജി (77)നിര്യാതനായി.മയ്യിത്ത് നമസ്കാരം നാളെ(31/8/25) രാവിലെ 8 മണിക്ക് പാലാണി ജുമാ മസ്ജിദിൽ നടത്തുന്നതാണ്.ഭാര്യ: ആയിഷ ബീവി. മക്കൾ:അബ്ദുൽ അസീസ്, അർഷദ്( ഇരുവരും യുഎഇ), സാബിന, സുഹൈല. മരുമക്കൾ:അൻവർ അതിരുമട (സൗദി), അനസ് വള്ളുവമ്പ്രം (കുവൈറ്റ്),സറീന, ഷാന....
Local news, Malappuram

മലബാര്‍ സമരത്തിന്റെ 104-ാം വാര്‍ഷികാചരണം നാളെ തിരൂരങ്ങാടിയില്‍

തിരൂരങ്ങാടി : 1921 ലെ മലബാര്‍ സമരത്തിന്റെ 104-ാം വാര്‍ഷികാചരണം നാളെ തിരൂരങ്ങാടിയില്‍ വച്ച് നടക്കും. തിരൂരങ്ങാടി ആലി മുസ്ലിയാര്‍ മെമ്മോറിയല് ഹിസ്‌റ്റോറിക്കല്‍ ഗ്യാലറി യംഗ് മെന്‍സ് ലൈബ്രറിയില്‍ വച്ച് ഞായറാഴ്ച വൈകീട്ട് 4 മണിയോടെയാണ് വാര്‍ഷികാചരണം നടക്കുക. സമരത്തില്‍ രക്തസാക്ഷിത്വം വഹിച്ച സമര ഭടന്മാരുടെ പിന്‍ തുലമുറക്കാരെ ചടങ്ങില്‍ വച്ച് ആദരിക്കും. ഖിലാഫത്ത് സമരനായകന്‍ മോഴിക്കുന്നത്ത് ബ്രഹ്‌മദത്തന്‍ നമ്പൂതിരിപാടിന്റെ മരുമകന്‍ എടശ്ശേരി നീലകണ്ഠന്‍ നമ്പൂതിരി, തിരൂരങ്ങാടി നഗരസഭ ചെയര്‍മാന്‍ കെപി മുഹമ്മദ് കുട്ടി, യംഗ് മെന്‍സ് ലൈബ്രറി പ്രസിഡന്റ് അരിമ്പ്ര മുഹമ്മദ് മാസ്റ്റര്‍, താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ടികെ അബ്ദുള്‍ റഷീദ് എന്നിവര്‍ പരിപാടിയില്‍ പങ്കെടുക്കുമെന്ന് യംഗ് മെന്‍സ് ലൈബ്രറി സെക്രട്ടറി എംപി അബ്ദുള്‍ വഹാബ്, കണ്‍വീനര്‍ കെ മൊയ്തീന്‍ കോയ എന്നിവര്‍ അറിയിച്ചു....
Malappuram

അപകടത്തില്‍ ബി.എം.ഡബ്ല്യൂ കാര്‍ തകര്‍ന്നു ; രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റും ഇന്‍ഷുറന്‍സും സ്വന്തം പേരിലായിട്ടും ഇന്‍ഷുറന്‍സ് നിഷേധിച്ചു: 15,60,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധിച്ച് ഉപഭോക്തൃ കമ്മീഷന്‍

രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റും ഇന്‍ഷുറന്‍സും സ്വന്തം പേരിലായിട്ടും ഇന്‍ഷുറന്‍സ് നിഷേധിച്ച നാഷണല്‍ ഇന്‍ഷുറന്‍സ് കമ്പനി പരാതിക്കാരിക്ക് 15,60,000/ രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധിച്ച് ഉപഭോക്തൃ കമ്മീഷന്‍. തൃശൂര്‍ വടക്കേക്കാട് സ്വദേശിനി ഷിംനാ ഫമീഷ് സമര്‍പ്പിച്ച ഹരജിയിലാണ് ജില്ലാ ഉപഭോക്തൃ കമ്മീഷന്റെ വിധി. പരാതിക്കാരിയുടെ പേരില്‍ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റും ഇന്‍ഷുറന്‍സുമുള്ള ബി.എം.ഡബ്ലിയു കാര്‍ ചാലക്കുടി - ആതിരപ്പള്ളി റോഡില്‍ വച്ചുണ്ടായ അപകടത്തില്‍ പൂര്‍ണ്ണമായി തകര്‍ന്നു. 15 ലക്ഷം രൂപക്കാണ് വാഹനം ഇന്‍ഷൂര്‍ ചെയ്തിരുന്നത്. ആതിരപ്പള്ളി പോലീസ് സംഭവ സമയം വാഹനം ഓടിച്ചിരുന്നയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുകയും അപകട വിവരം ഇന്‍ഷുറന്‍സ് കമ്പനിയെ അറിയിക്കുകയും ചെയ്തു. പക്ഷേ ഇന്‍ഷുറന്‍സ് ആനുകൂല്യം നല്‍കാന്‍ കമ്പനി തയ്യാറായില്ല. അപകട സമയത്ത് വാഹനം പരാതിക്കാരിയുടേതായിരുന്നില്ല എന്നും പോലീസ് സ...
Obituary

ദുബായിൽ മരിച്ച നന്നമ്പ്ര സ്വദേശി സലാമിന്റെ മയ്യിത്ത് ഇന്ന് ഖബറടക്കും

നന്നമ്പ്ര : ദുബായിൽ വെച്ച് ഇന്നലെ മരണപ്പെട്ട നന്നമ്പ്ര വെസ്റ്റ് സ്വദേശി, നന്നമ്പ പഴയ ജുമാ മസ്ജിദിന് സമീപം താമസിക്കുന്ന പരേതനായ എണ്ണിശ്ശേരി അയ്യൂബിൻ്റെ മകൻ അബ്ദു സലാമിൻ്റെ (53)മയ്യിത്ത് ഇന്ന് ശനി ഉച്ചയ്ക്ക് നാട്ടിൽ എത്തും. മയ്യിത്ത് കബറടക്കം വൈകുന്നേരം 4.30 ന് നന്നമ്പ്ര പഴയ ജുമാ മസ്ജിദിൽ നടക്കും. ഉമ്മ : നഫീസ.ഭാര്യ: സുലൈഖ.പിമക്കൾ: സാബിത്, ഷഹബാസ്, ഷംവീൽ, ഫാത്തിമ റിയ. സഹോദരങ്ങൾ: അബ്ബാസ്,ഹാജറ,മൈമൂന, റംല, സൈഫുനിസ, ജസീലത്. https://chat.whatsapp.com/DrBhBlfIJm1782wFleWE51?mode=r_c...
Kerala

സ്‌കൂളില്‍ ഓണാഘോഷത്തിനിടെ മദ്യപിച്ച് അവശനായ 17 കാരന്‍ ; ചികിത്സയില്‍

കോഴിക്കോട് : നാദാപുരത്ത് ഗവ സ്‌കൂളില്‍ ഓണാഘോഷത്തിനിടെ മദ്യപിച്ച് അവശനായ 17 കാരന്‍ വടകരയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയില്‍.ഓണാഘോഷത്തിനിടെ കുറച്ച് വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് മദ്യപിക്കുകയായിരുന്നു. അമിത അളവില്‍ മദ്യം കഴിച്ചതോടെ വിദ്യാര്‍ത്ഥി അബോധാവസ്ഥയിലായി. തുടര്‍ന്ന് വിദ്യാര്‍ത്ഥിയെ കൂടെ ഉള്ളവര്‍ വിദ്യാര്‍ത്ഥിയുടെ വീടിന് സമീപത്തെ ബസ് സ്റ്റോപ്പില്‍ ഇറക്കി വിടുകയായിരുന്നു. ബസ് സ്റ്റോപ്പിലെ തറയില്‍ അബോധാവസ്ഥയില്‍ കണ്ട വിദ്യാര്‍ത്ഥിയെ നാട്ടുകാരും കുട്ടിയുടെ ബന്ധുക്കളും ചേര്‍ന്നാണ് സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്....
Local news

സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും മധുരം വിളമ്പി മമ്പുറം ജി.എം.എൽപി. സ്കൂളിൽ ഓണാഘോഷം വിപുലമായി സംഘടിപ്പിച്ചു

മമ്പുറം : ജി.എം.എൽപി. സ്കൂളിൽ സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും മധുരം വിളമ്പി ഓണം ആഘോഷിച്ചു. 96 വർഷങ്ങളുടെ കഥകൾ ഓർത്തെടുക്കുവാനുള്ള സ്കൂളിലെ ആഘോഷ പരിപാടികൾക്ക് പൂർവ്വ വിദ്യാർത്ഥികളും, പി.ടി.എ, എം.ടി.എ, എസ്.എം.സി അംഗങ്ങളും, രക്ഷിതാക്കളുമുൾപ്പെടെ നേതൃത്വം നൽകി. അധ്യാപകരും രക്ഷിതാക്കളും ചേർന്ന് ഒരുക്കിയ അതിമനോഹരമായ പൂക്കളവും, കുട്ടികൾക്കായുള്ള വിവിധ മത്സരങ്ങളും വിജയികൾക്കായുള്ള സമ്മാനദാനവും, ഓണപ്പാട്ടും കഴിഞ്ഞകാല ഓണ സ്മരണകൾ ഓർത്തെടുത്ത് പങ്കുവെക്കലും, സഹപാടിക്കൊരു ഓണക്കോടി എന്ന ആശയത്തിൽ സ്കൂളിൽ പഠിക്കുന്ന അന്യസംസ്ഥാന അതിഥി വിദ്യാർഥികൾക്കുള്ള ഓണക്കോടി കൈമാറ്റവും, നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ ഭാഗമായി പി.കെ കുഞ്ഞാലിക്കുട്ടി എം.എൽ.എ യുടെ ഫണ്ടിൽ നിന്നും അനുവദിച്ച പുസ്തകങ്ങൾ വാർഡ് മെമ്പർ ജുസൈറാ മൻസൂർ പ്രധാന അധ്യാപിക ഷാജിനി ടീച്ചർക്ക് കൈമാറിയതും, വിവിധ തലങ്ങളിൽ നിന്നുള്ള പ്രതിനിധിക...
Other

പ്രിയ ഗുരുവിനെ തേടി 33 വർഷത്തിന് ശേഷം അവരെത്തി; ഓണസമ്മാനവുമായി പുന:സമാഗമം

കോഴിക്കോട്: ഇന്ന് ഇവർക്ക് പ്രായം 50 കഴിഞ്ഞെങ്കിലും പഴയകാല ഓർമ്മകൾ ചികഞ്ഞെടുത്ത് പ്രിയ ഗുരുവിനെ പരതുകയായിരുന്നു. കാലം 1992. തൃശൂർ ജില്ല ഇനിസ്റ്റിറ്റ്യൂട്ട് ഓഫ് എജുക്കേഷൻ ആൻഡ് ട്രെയ്നിംഗ് (ഡയറ്റ്) കേന്ദ്രത്തിലെ അധ്യാപകവിദ്യാർഥികളായിരുന്നു ഇവർ. അധ്യാപക പരിശീലന കളരിക്ക് നേതൃത്വം നൽകിയ പ്രിയ ലക്ചറർ ജോർജ് ജോസഫ് സാറിനെ 33 വർഷം മുമ്പ് കണ്ട് പിരിഞ്ഞതാണ്. പിന്നീട് നടന്ന പുർവ്വാധ്യാപക-വിദ്യാർഥി സംഗമത്തിലും അദ്ദേഹത്തെ ഇവർക്ക് കാണാനായില്ല. അദ്ദേഹം കാനഡയിലായിരുന്നു. അപത്രീക്ഷിതമായി തൃശൂർ ഡയറ്റിൽ നിന്നും വിരമിച്ച പ്രിൻസിപ്പൾ ഡോ:അബ്ബാസ് അലിയാണ് ജോസഫ് സർ നാട്ടിലുണ്ടെന്ന വിവരമറിയിച്ചത്. ഇതു പ്രകാരം അദ്ദേഹവുമായി ബന്ധപ്പെട്ടാണ് പുനസമാഗമം സാധ്യമായത്. പഴയ മക്കൾ കാണാൻ ആഗ്രഹം പ്രകടിപ്പിച്ചതോടെ അദ്ദേഹത്തിൻ്റെ മറുപടി വന്നത് ഇങ്ങനെ:പഠിപ്പിച്ച 'കുട്ടികൾ' കാണണമെന്നു പറയുന്നതിനെക്കാൾ ഒരു അധ്യാപകന് സന്തോഷം തരുന്നത് എന്ത...
Malappuram

കോട്ടപ്പടി റോഡ് വികസനം : സാധ്യതാ പഠനം നടത്താൻ തീരുമാനം ; നാലുവരിപ്പാതയാണ് നിർമിക്കുന്നത്

കോട്ടപ്പടി നഗരത്തിലെ റോഡ് വികസനവുമായി ബന്ധപ്പെട്ട് സാധ്യതാ പഠനം നടത്താൻ പി. ഉബൈദുല്ല എംഎൽഎയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചു. കോട്ടപ്പടിയിൽ മേൽപ്പാലം നിർമിക്കുന്നതിന് കിഫ്ബി 89.92 കോടി അനുവദിച്ചിരുന്നു. ഈ തുക വിനിയോഗിച്ച് നിർമിക്കുന്ന റോഡിനായാണ് സാധ്യത പഠനം നടത്തുന്നത്. റോഡ് വീതി കൂട്ടുന്നതിന് ഏറ്റെടുക്കേണ്ട സ്ഥലം സംബന്ധിച്ച് പഠനം നടത്തും. 25.5 മീറ്റർ വീതിയിലാണ് റോഡ് നിർമ്മിക്കേണ്ടത്. ഭാവിയിലെ വികസനം കൂടെ മുന്നിൽ കണ്ടാണ് ഈ വീതിയിൽ നാലുവരിപ്പാത നിർമിക്കുന്നത്. റോഡിന് ആവശ്യമായ സ്ഥലം എത്രയെന്ന് സർവെ നടത്തി അടയാളപ്പെടുത്തും. ഇതിന് ശേഷമായിരിക്കും തുടർ നടപടികൾ സ്വീകരിക്കുക. ഭൂമി ഏറ്റെടുക്കൽ നടപടികൾക്ക് അടക്കമാണ് കിഫ്ബി തുക അനുവദിച്ചിട്ടുള്ളത്. ദേശീയപാതയ്ക്ക് ഭൂമി നൽകിയവർക്ക് നൽകിയതിന് സമാനമായ രീതിയിലുള്ള നഷ്ടപരിഹാരമാണ് കോട്ടപ്പടിയിലും ലഭിക്കുക. ന്യായവിലയുടെ രണ്ട് ഇരട്ടി വരെ നഷ്ടപരിഹാര...
Other

നാടിനാകെ ഓണസദ്യയൊരുക്കി വെന്നിയൂർ ജിഎംയുപി സ്കൂൾ

വെന്നിയൂർ : കുട്ടികൾക്കു പുറമെ നാടിനു മുഴുവൻ സദ്യയൊരുക്കിയ വെന്നിയൂർ ജി.എം.യു .പി. സ്കൂളിലെ ഓണാഘോഷം വ്യത്യസ്തമായി. അയ്യായിരം പേരെയാണ് സ്കൂൾ ഓണമൂട്ടിയത്. മാവേലിയുടെ ഊരുചുറ്റലും പൂക്കളമൊരുക്കലും വൈവിധ്യമാർന്ന കളികളുമായി രക്ഷിതാക്കളെല്ലാം ചേർന്ന് പരിപാടി നാടിന്റെ ഉത്സവമാക്കി. വ്യവസായ പ്രമുഖൻ മുസ്തഫ തോടശ്ശേരി മുഖ്യാതിഥിയായി.ഒരുമയുടെ ആഘോഷമായ ഓണം അതിൻ്റെ തനിമ ചോരാതെ രക്ഷിതാക്കളെയും നാട്ടുകാരെയും വിദ്യാർത്ഥികളെയും കൂട്ടിയിണക്കി നടത്താൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്ന് ഹെഡ്മാസ്റ്റർ ഐ. സലീം അഭിപ്രായപ്പെട്ടു. പി.ടി.എ. പ്രസിഡൻ്റ് അസീസ് കാരാട്ട്, എസ്.എം.സി. ചെയർമാൻ അബ്ദുൾ മജീദ്, എം.ടി.എ. പ്രസിഡൻ്റ് ആസിയാ ഹസിനത്ത് എന്നിവരും മറ്റ് പി.ടി.എ. അംഗങ്ങളും പരിപാടിയിൽ പങ്കെടുത്തു....
Breaking news

കണ്ണൂരിലെ വീട്ടിൽ വൻസ്ഫോടനം, 2 പേർ കൊല്ലപ്പെട്ടു; ബോംബ് നിർമാണത്തിനിടെയെന്നു സംശയം

കണ്ണൂർ: കണ്ണപുരം കീഴറയിൽ വാടക വീട്ടിൽ വൻ സ്ഫോടനം. 2 പേർ കൊല്ലപ്പെട്ടു. ബോംബ് നിർമാണത്തിനിടെയാണ് പൊട്ടിത്തെറി നടന്നത് എന്നാണ് സൂചന. കൊല്ലപ്പെട്ടവരുടെ ശരീരഭാഗങ്ങൾ ചിന്നിച്ചിതറിയ നിലയിലാണ് കണ്ടെത്തിയത്. വീടിന്റെ ഒരു ഭാഗം പൂർണമായി തകർന്നു. അടുത്ത വീടുകൾക്കും കേടുപാടുണ്ടായിട്ടുണ്ട്. ബോംബ് സ്ക്വാഡ് എത്തി പരിശോധന ആരംഭിച്ചു. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം. കീഴറയിലെ റിട്ട. അധ്യാപകൻ കീഴറ ഗോവിന്ദന്റെ ഉടമസ്ഥതയിലുള്ള വാടക വീട്ടിലാണ് സ്ഫോടനം ഉണ്ടായത്. എന്നാൽ കൊല്ലപ്പെട്ടത് ആരാണ് എന്ന കാര്യത്തിൽ വ്യക്തതയില്ല. കണ്ണപുരം പൊലീസും അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തിയിട്ടുണ്ട്. ബോംബ് നിർമ്മാണത്തിനിടെ ഉണ്ടായ അപകടമാണ് സ്ഫോടനത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. വീട്ടിൽ രണ്ടു പേരാണ് വാടകയ്ക്ക് താമസിച്ചിരുന്നത്. പയ്യന്നൂരിൽ സ്പെയർ പാർട്‌സ് കട നടത്തുന്നവരാണ് ഇവരെന്നാണ് ലഭിക്കുന്ന വിവരം. അപകടവിവരമറിഞ്ഞ...
Politics

എം.എസ്.എഫ് മലപ്പുറം ജില്ലാ സമ്മേളനം സെപ്തംബർ 2 മുതൽ 21 വരെ, പ്രഖ്യാപനം നടത്തി

മലപ്പുറം: ഐക്യം, അതിജീവനം, അഭിമാനം എന്ന പ്രമേയത്തിൽ എം.എസ്.എഫ് മലപ്പുറം ജില്ലാ സമ്മേളനം സെപ്തം: 2 മുതൽ 21 വരെ നടക്കും. വിവിധ സ്ഥലങ്ങളിൽ വെച്ചാണ് സമ്മേളനം നടത്തപ്പെടുന്നത്. സമ്മേളനത്തിൻ്റെ ഭാഗമായി ബാല സംഗമം, പ്രൊഫഷണൽ മീറ്റ്, സാംസ്കാരിക സംഗമം വിദ്യാർത്ഥിനി സമ്മേളനം, തലമുറ സംഗമം, പ്രതിനിധി സമ്മേളനം, വിദ്യാർത്ഥി മഹാറാലി, പൊതുസമ്മേളനം എന്നിവയാണ് സംഘടിപ്പിക്കുന്നത്. 16 നിയോജക മണ്ഡലം സമ്മേളനം പൂർത്തിയാക്കിയാണ് ജില്ലാ സമ്മേളനം നടത്തപ്പെടുന്നത്. സമ്മേളന പ്രഖ്യാപന കൺവെൻഷൻ മുസ്‌ലിംലീഗ് ജില്ലാ ജനറൽ സെക്രട്ടറി പി.അബ്ദുൽ ഹമീദ് മാസ്റ്റർ എം.എൽ.എ ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ എം.എസ്.എഫ് ജില്ലാ പ്രസിഡൻ്റ് കബീർ മുതുപറമ്പ് അദ്ധ്യക്ഷത വഹിച്ചു. മുസ്‌ലിംലീഗ് ജില്ലാ സെക്രട്ടറി കെ.ടി.അഷ്റഫ്, എം.എസ്.എഫ് സംസ്ഥാന സെക്രട്ടറിമാരായ പി.എ.ജവാദ്, അഡ്വ: കെ.തൊഹാനി, ജില്ലാ ജനറൽ സെക്രട്ടറി വി.എ.വഹാബ്, ട്രഷറർ കെ.എൻ.ഹക്കീം തങ്ങൾ, ജില്...
Kerala

വയലില്‍ നിന്ന് കെണിവെച്ച് പിടികൂടി തത്തയെ കൂട്ടിലടച്ച് വളര്‍ത്തി ; വീട്ടുടമസ്ഥനെതിരെ കേസെടുത്തു

കൊയിലാണ്ടി: കോഴിക്കോട് നരിക്കുനി ഭാഗത്തുള്ള വയലില്‍ നിന്ന് കെണിവെച്ച് പിടികൂടി തത്തയെ കൂട്ടിലടച്ച് വളര്‍ത്തിയതിന് വീട്ടുടമസ്ഥനെതിരെ വനം വകുപ്പ് കേസെടുത്തു. നരിക്കുനി പഞ്ചായത്തിലെ ഭരണിപ്പാറ കുടുക്കില്‍ എന്ന വീട്ടില്‍ നിന്നാണ് കൂട്ടിലടച്ചു വളര്‍ത്തുകയായിരുന്ന തത്തയെ താമരശ്ശേരി റേഞ്ച് ഫോറസ്റ്റ് ഓഫീസറും സംഘവും കസ്റ്റഡിയിലെടുത്തത്. റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ പ്രേം ഷമീറിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഫോറസ്റ്റ് സംഘം വീട്ടിലെത്തിയത്. ഷെഡ്യൂള്‍ നാലില്‍ ഉള്‍പ്പെടുന്ന തത്തയെ അരുമ ജീവിയാക്കി വളര്‍ത്തുന്നത് കുറ്റകരമാണ്. വന്യജീവി സംരക്ഷണ നിയമപ്രകാരം മൂന്ന് വര്‍ഷം വരം ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് തത്തയെ വളര്‍ത്തുന്നത്. ഇതിന് പുറമേ പിഴ ശിക്ഷയും ലഭിക്കാം. നിരവധിപ്പേരാണ് തത്തയെ അരുമജീവിയാക്കി വളര്‍ത്തുന്നത്. ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസറെ കൂടാതെ സെക്ഷന്‍ ഫോറസ്റ്റ് ഓഫീസറായ കെ കെ സജീവ് കുമാര്‍, ബീ...
Malappuram

99.9 ഏക്കറില്‍ ഓണപ്പൂക്കാലമൊരുക്കി കുടുംബശ്രീ

മലയാളിക്ക് പൂക്കളം തീര്‍ക്കാന്‍ മലയാളത്തിന്റെ തനതായ പൂക്കളൊരുക്കി കുടുംബശ്രീ കര്‍ഷകര്‍. ഓണം മുന്നില്‍ക്കണ്ട് 77 സി.ഡി.എസുകളിലെ 295 ഗ്രൂപ്പുകളാണ് 99.9 ഏക്കര്‍ സ്ഥലത്ത് പൂക്കൃഷി ചെയ്യുന്നത്. 1180 കുടുംബശ്രീ കര്‍ഷകരാണ് ഓണവിപണി പിടിച്ചെടുക്കാന്‍ കൃഷി സംഘങ്ങളില്‍ പ്രവര്‍ത്തിച്ചു വരുന്നത്. ഓറഞ്ച്, മഞ്ഞ നിറങ്ങളിലുള്ള ചെണ്ടുമല്ലികളാണ് കൂടുതലായും കൃഷി ചെയ്യുന്നത്. അത്തം മുതല്‍ക്ക് തന്നെ എല്ലാ സി.ഡി.എസുകളിലും പൂക്കള്‍ വിളവെടുപ്പിന് പാകമായിട്ടുണ്ട്. നിലമ്പൂര്‍, കാളികാവ്, കൊണ്ടോട്ടി, തിരൂരങ്ങാടി ബ്ലോക്കുകളിലാണ് വലിയ രീതിയില്‍ പൂ കൃഷി ചെയ്തിട്ടുള്ളത്. പൂക്കള്‍ ന്യായമായ വിലയ്ക്ക് വിപണിയില്‍ എത്തിക്കുകയാണ് കുടുംബശ്രീയുടെ ലക്ഷ്യം....
Malappuram

ഓണവിപണിയിലെ ക്രമക്കേടുകള്‍ തടയാന്‍ ലീഗല്‍ മെട്രോളജി വകുപ്പ് ; ഉപഭോക്താക്കള്‍ക്ക് പരാതിപ്പെടാം

ഓണത്തോടനുബന്ധിച്ച് വിപണിയിലെ ക്രമക്കേടുകള്‍ തടയാനും ഉപഭോക്താക്കളെ ചൂഷണങ്ങളില്‍ നിന്ന് സംരക്ഷിക്കാനും നടപടിയുമായി ലീഗല്‍ മെട്രോളജി വകുപ്പ്. ജില്ലയിലെ മുഴുവന്‍ താലൂക്കുകളിലും ആഗസ്റ്റ് 30 മുതല്‍ സെപ്റ്റംബര്‍ നാല് വരെ പരിശോധന നടത്തും. രണ്ട് സ്‌കാഡുകളായി നടത്തുന്ന പരിശോധനയില്‍ താഴെ പറയുന്ന ക്രമക്കേടുകള്‍ പരിശോധിക്കും. ഉപഭോക്താക്കള്‍ക്ക് ഇത്തരം ക്രമക്കേടുകള്‍ ശ്രദ്ധയില്‍പെട്ടാല്‍ ലീഗല്‍ മെട്രോളജി വകുപ്പില്‍ പരാതിപ്പെടാം. അളവുതൂക്ക ഉപകരണങ്ങള്‍ യഥാസമയം മുദ്രപതിപ്പിക്കാതെ വ്യാപാരാവശ്യത്തിനായി ഉപയോഗിക്കുക. അളവുതൂക്ക ഉപകരണങ്ങള്‍ മുദ്രപതിപ്പിച്ച സര്‍ട്ടിഫിക്കറ്റുകള്‍ സ്ഥാപനത്തില്‍ പ്രദര്‍ശിപ്പിക്കാതിരിക്കുക. അളവ് തൂക്കം/എണ്ണം എന്നിവ കുറവായി ഉല്‍പ്പന്നം വില്‍പ്പന നടത്തുക. ഉല്‍പ്പന്നങ്ങള്‍ക്ക് നിശ്ചയിച്ച വിലയേക്കാള്‍ അധികം ഈടാക്കുക. പായ്ക്ക് ചെയ്ത ഉല്‍പ്പന്നങ്ങളുടെ ...
Kerala

വീട്ടു വരാന്തയിലെ ഗ്രില്ലില്‍ പിടിപ്പിച്ചിരുന്ന മിനിയേച്ചര്‍ ലൈറ്റിന്റെ വയറില്‍ നിന്ന് ഷോക്കേറ്റ് ആഞ്ച് വയസുകാരന് ദാരുണാന്ത്യം

കണ്ണൂര്‍: മട്ടന്നൂര്‍ കോളാരിയില്‍ വീട്ടു വരാന്തയിലെ ഗ്രില്ലില്‍ പിടിപ്പിച്ചിരുന്ന മിനിയേച്ചര്‍ ലൈറ്റിന്റെ വയറില്‍ നിന്ന് ഷോക്കേറ്റ് ആഞ്ച് വയസുകാരന്‍ മരിച്ചു. കോളാരിയിലെ ഉസ്മാന്‍ മഅ്ദനിയുടെയും ആയിഷയുടെയും മകന്‍ സി.മുഈനുദ്ദീന്‍ ആണ് മരിച്ചത്. വ്യാഴാഴ്ച വൈകുന്നേരം ആറരയോടെയാണ് സംഭവം നടന്നത്. വീട്ടുവരാന്തയിലെ ഗ്രില്ലിന് മുകളില്‍ പിടിച്ചുകയറുന്നതിടെ ഗേറ്റില്‍ സ്ഥാപിച്ച മിനിയേച്ചര്‍ ലൈറ്റിന്റെ വയറില്‍ നിന്ന് ഷോക്കേല്‍ക്കുകയായിരുന്നു. ഷോക്കേറ്റ് കുട്ടി താഴേക്ക് തെറിച്ചു വീഴുകയായിരുന്നു. ഉടന്‍ തന്നെ മട്ടന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ശുശ്രൂഷ നല്‍കിയ ശേഷം കൂത്തുപറമ്പ് ഗവ. ആശുപത്രിയിലേക്ക് പ്രവേശിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. മൃതദേഹം തലശ്ശേരി ജില്ലാ ആശുപത്രിയില്‍. നടപടികള്‍ക്ക് ശേഷം വീട്ടുകാര്‍ക്ക് വിട്ട് നല്‍കും....
Local news, Malappuram

പരപ്പനങ്ങാടി റോഡിലെ സീബ്രലൈനുകള്‍ മാഞ്ഞു ; കാല്‍നടയാത്രക്കാര്‍ക്ക് പ്രയാസം

പരപ്പനങ്ങാടി : സീബ്രാ ലൈനുകള്‍ മാഞ്ഞതിനാല്‍ റോഡ് മുറിച്ചു കടക്കാന്‍ പ്രയാസപ്പെട്ട് കാല്‍നട യാത്രക്കാര്‍. പരപ്പനങ്ങാടി ബി എം സ്‌കൂള്‍ പരിസരം, പരപ്പനങ്ങാടി ടൗണ്‍, നഹാസ് ഹോസ്പിറ്റലില്‍ തുടങ്ങിയ ഭാഗങ്ങളിലാണ് സീബ്രാ ലൈനുകള്‍ മാഞ്ഞത്. തിരൂര്‍- കടലുണ്ടി റോഡില്‍ മിക്കയിടത്തും സീബ്രാ ലൈന്‍ മാഞ്ഞു പോയിരിക്കുകയാണ്. ചില സ്ഥലങ്ങളില്‍ പകുതി മാത്രമാണുള്ളത്. പരപ്പനങ്ങാടി ടൗണുകളില്‍ റോഡിനപ്പുറം കടക്കാന്‍ വഴിയാത്രക്കാര്‍ പ്രയാസപ്പെടുകയാണ്. സീബ്രാ ലൈന്‍ എവിടെയെന്നറിയാതെ വഴിയാത്രക്കാരും സീബ്രാ ലൈനാണെന്നറിയാതെ ഡ്രൈവര്‍മാരും ആശയക്കുഴപ്പത്തിലാണ്. വയോധികരും സ്ത്രീകളും കുട്ടികളുമാണ് റോഡ് മുറിച്ചു കടക്കാന്‍ ഏറെ പ്രയാസപ്പെടുന്നത്. ഇതിനു പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് സാമൂഹിക പ്രവര്‍ത്തകനും വാഹനാപകട നിവാരണ സമിതി മലപ്പുറം ജില്ലാ സെക്രട്ടറിയുമായ അബ്ദുല്‍ റഹീം പൂക്കത്ത് അസി: എന്‍ജിനീയര്‍ക്ക് പരാതി നല്‍കി അടി...
Health,

ഭക്ഷണത്തിന് ശേഷം ജീരക വെള്ളം കുടിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ അറിഞ്ഞിരിക്കാം

നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒരു സുഗന്ധവൃജ്ഞനമാണ് ജീരകം. വിറ്റാമിനുകള്‍, ധാതുക്കള്‍, ഫൈബര്‍, ആന്റി ഓക്‌സിഡന്റുകള്‍ തുടങ്ങിയവ ജീരകത്തില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഭക്ഷണത്തിന് ശേഷം ജീരക വെള്ളം കുടിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. അതിന് മുമ്പ് ശ്രദ്ധിക്കുക, ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക. ഇനി ഈ ഗുണങ്ങള്‍ അറിഞ്ഞിരിക്കാം ദഹനം ഭക്ഷണത്തിന് ശേഷം ജീരക വെള്ളം കുടിക്കുന്നത് അസിഡിറ്റി, ഗ്യാസ് കെട്ടി വയറു വീര്‍ത്തിരിക്കുക തുടങ്ങിയവയെ തടയാനും ദഹനം മെച്ചപ്പെടുത്താനും കുടലിന്റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും. നിര്‍ജ്ജലീകരണം നിര്‍ജ്ജലീകരണത്തിനെ തടയാനും ജീരക വെളളം കുടിക്കുന്നത് നല്ലതാണ്. ആന്റി ഓക്‌സിഡന്റുകള്‍ ധാരാളം അടങ്ങിയ ജീരക വെള്ളം കുടിക്കുന്നത് കരളിലെയും വൃക്കകളിലെയും വ...
Kerala

കൂത്താട്ടുകുളം നഗരസഭ അധ്യക്ഷയായി സിപിഎം വിമത കൗണ്‍സിലര്‍ കല രാജു തെരഞ്ഞെടുക്കപ്പെട്ടു

കൊച്ചി: കൊച്ചി: കൂത്താട്ടുകുളം നഗരസഭ ചെയര്‍പേഴ്‌സണായി സിപിഎം വിമത കൗണ്‍സിലര്‍ കല രാജു തെരഞ്ഞെടുക്കപ്പെട്ടു. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി ആണ് കല രാജു മത്സരിച്ചത്. കലാ രാജുവിന് 13 വോട്ടുകള്‍ ലഭിച്ചപ്പോള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ നഗരസഭ മുന്‍ അധ്യക്ഷ വിജയ ശിവന് 12 വോട്ടുകളാണ് ലഭിച്ചത്. മാസങ്ങള്‍ക്ക് മുമ്പാണ് പാര്‍ട്ടി അംഗവും സിപിഎം കൗണ്‍സിലറുമായിരുന്ന കല രാജു ആഭ്യന്തര പ്രശ്‌നത്തെ തുടര്‍ന്ന് പാര്‍ട്ടിയുമായി തെറ്റുകയും കൂറുമാറുകയുമായിരുന്നു. പിന്നീട് കല രാജുവിനെ തട്ടിക്കൊണ്ടുപോയി എന്ന വിഷയം ഉയര്‍ന്നു വന്നതിന് ശേഷം വലിയ വിവാദങ്ങളാണ് ഉണ്ടായത്. തുടര്‍ന്ന് ഈ മാസം അഞ്ചാം തീയതി നടന്ന അവിശ്വാസ പ്രമേയത്തില്‍ യുഡിഎഫിന് അനുകൂലമായി കല രാജു വോട്ടു ചെയ്യുകയായിരുന്നു. തുടര്‍ന്ന് എല്‍ഡിഎഫിന് നഗരസഭാ ഭരണം നഷ്ടമായിരുന്നു. എല്‍ഡിഎഫിന്റെ ആരോപണങ്ങള്‍ക്കുള്ള മറുപടിയാണ് തന്റെ വിജയമെന്നും മനസാക്ഷിക്കനുസരിച്ച് പ്രവര...
Malappuram

അങ്കണവാടികളിൽ പുതുക്കിയ മെനു സെപ്റ്റംബര്‍ എട്ട് മുതല്‍ ; മെനു പരിശീലനം സംഘടിപ്പിച്ചു

അങ്കണവാടികളില്‍ പുതുക്കിയ മാതൃകാമെനു സെപ്തംബര്‍ എട്ട് മുതല്‍ നടപ്പിലാക്കും. പ്രീ സ്‌കൂള്‍ കുട്ടികളിലെ പോഷക നിലവാരം ഉയര്‍ത്തുക, എല്ലാവർക്കും മെനു സ്വീകാര്യമാക്കുക എന്നതാണ് പ്രധാന ലക്ഷ്യം. ഇതിന്റെ ഭാഗമായി വനിതാ ശിശു വികസന വകുപ്പും ജില്ലാ ഐ.സി.ഡി.എസ് സെല്ലും സംയുക്തമായി ജില്ലാതല മെനു പരിശീലനം മഞ്ചേരി യൂനിറ്റി വിമന്‍സ് കോളേജില്‍ വെച്ച് സംഘടിപ്പിച്ചു. ജില്ലയിലെ 29 ഐ.സി.ഡി.എസുകളില്‍ നിന്നായി സി.ഡി.പി.ഒ, ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍മാർ, അങ്കണവാടി വര്‍ക്കര്‍മാർ, ഹെല്‍പ്പര്‍മാർ തുടങ്ങി 116 പേർ പരിശീലനത്തില്‍ പങ്കെടുത്തു. മുട്ട ബിരിയാണി, പുലാവ്, ന്യൂട്രിലഡു, ഇലയട തുടങ്ങി വൈവിധ്യമാർന്ന വിഭവങ്ങളാണ് പുതുക്കിയ മെനുവില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഉപ്പ്, പഞ്ചസാര, എണ്ണ എന്നിവയുടെ ഉപയോഗം പരമാവധി കുറച്ചാണ് വിഭവങ്ങൾ തയ്യാറാക്കുക. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ, ജില്ലാ വനിതാ ശിശു വികസന...
Kerala, Malappuram

മലബാര്‍ മേഖലയിലെ നികുതി കെട്ടാത്ത ഭൂമി പ്രശ്‌നം പരിഹരിക്കും: മന്ത്രി കെ രാജന്‍

തിരുവനന്തപുരം: മലബാര്‍ മേഖലയിലെ നി.കെ (നികുതി കെട്ടാത്തത്) ഭൂമി പ്രശ്‌നം പരിഹരിക്കാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി വരുന്നതായി റവന്യൂ മന്ത്രി കെ രാജന്‍. ഏകദേശം 20,000 ത്തോളം ഭൂമിയുടെ അവകാശികള്‍ക്ക് നികുതി അടയ്ക്കാനുള്ള സൗകര്യമാണ് ഇതിലൂടെ സാധ്യമാകുകയെന്നും മന്ത്രി പറഞ്ഞു. തിരുവന്തപുരത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലാന്‍ഡ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റില്‍ മലപ്പുറം ജില്ലാ റവന്യൂ അസംബ്ലിയില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ജില്ലയിലെ കടല്‍ പുറമ്പോക്ക് പട്ടയ പ്രശ്‌നം പരിഹരിക്കാനായി സര്‍വെ വിഭാഗത്തിന്റെ ഇടപെടല്‍ ഉണ്ടാവണമെന്ന് റവന്യൂ മന്ത്രി നിര്‍ദേശം നല്‍കി. ഇന്ത്യന്‍ സ്വതന്ത്യ സമരചരിത്രമായി ബന്ധമുള്ള മഞ്ചേരിയിലെ സത്രം ഭൂമി പട്ടയ പ്രശ്‌നം പരിഹരിച്ച് 180 കുടുംബങ്ങള്‍ക്ക് ഭൂമി സ്വന്തമാക്കിയതുള്‍പ്പടെ പുതിയ ചരിത്രം രചിച്ച ജില്ലയാണ് മലപ്പുറം. 2021 മുതല്‍ ഇതുവരെ 38,882 പട്ടയ...
Kerala

വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസ് ; രാഹുല്‍ മാങ്കൂട്ടത്തിലുമായി ബന്ധപ്പെട്ട പ്രവര്‍ത്തകരുടെ വീടുകളില്‍ വ്യാപക പരിശോധന

പത്തനംതിട്ട: യൂത്ത് കോണ്‍ഗ്രസ് വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസുമായി ബന്ധപ്പെട്ട് അടൂരില്‍ രാഹുല്‍ മാങ്കൂട്ടത്തിലുമായി ബന്ധപ്പെട്ട പ്രവര്‍ത്തകരുടെ വീടുകളില്‍ വ്യാപക പരിശോധന. ക്രൈം ബ്രാഞ്ച് ആണ് പരിശോധന നടത്തുന്നത്. ഇന്ന് പത്ത് മണിയോടെയാണ് രണ്ട് ക്രൈംബ്രാഞ്ച് സംഘങ്ങള്‍ അടൂരിലെത്തി രാഹുലുമായി ബന്ധപ്പെട്ടവരുടെ വീട്ടില്‍ പരിശോധനയ്ക്കെത്തിയത്. വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസില്‍ രാഹുലിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യാന്‍ തീരുമാനിച്ചിരുന്നു. ശനിയാഴ്ച ഹാജരാകാന്‍ രാഹുലിന് ക്രൈംബ്രാഞ്ച് നോട്ടീസ് അയക്കുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് അടൂരിലെ രാഹുലിന്റെ അടുപ്പക്കാരുടെ വീടുകളില്‍ ക്രൈംബ്രാഞ്ച് പരിശോധന നടത്തുന്നത്. പ്രതികളുടെ ശബ്ദരേഖയില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പേരും ഉള്‍പ്പെട്ടിരുന്നു. ഇതോടെയാണ് രാഹുലിനെ വീണ്ടും വിളിപ്പിക്കുന്നത്. മൂന്നാം പ്രതി അഭിനന്ദ് വിക്രമിന്റെ ഫോണിലെ ശബ്ദരേഖയിലാണ് രാഹുലിന്റെ പ...
Crime

രാസലഹരിയുമായി ചെറുമുക്ക് സ്വദേശി മൂന്നാറിൽ പിടിയിൽ

മൂന്നാർ: മുന്നാറിൽ രാസലഹരിയുമായി ചെറുമുക്ക് സ്വദേശിയെ പൊലീസ് അറസ്‌റ്റ് ചെയ്തു. തിരൂരങ്ങാടി ചെറുമുക്ക് സ്വദേശി സ്രാമ്പ്യൻ സക്കറിയ യൂസഫ് (32) ആണു വട്ടവടയിൽ ബുധനാഴ്ച രാത്രി പിടിയിലായത്. 250 മില്ലിഗ്രാം മെത്താഫിറ്റമിൻ ഇയാളിൽനിന്നു കണ്ടെത്തി. ദേവികുളം എസ്ഐ ചാർളി തോമസി ന്റെ നേതൃത്വത്തിലാണ് അറസ്റ്റ്. വിനോദ സഞ്ചാരത്തിന് വന്നതായിരുന്നു എന്നാണ് അറിയുന്നത്....
error: Content is protected !!