Thursday, July 17

Blog

ദേശീയപാത വികസനത്തിനായി വെന്നിയൂരിലെ ഖബറുകൾ മാറ്റിസ്ഥാപിക്കുന്നു
Malappuram

ദേശീയപാത വികസനത്തിനായി വെന്നിയൂരിലെ ഖബറുകൾ മാറ്റിസ്ഥാപിക്കുന്നു

തിരൂരങ്ങാടി : ദേശീയപാത വി കസനത്തിനായി വെന്നിയൂരിൽ കബറുകൾ മാറ്റി സ്ഥാപിക്കുന്നു. വെന്നിയൂർ ജുമാ മാസ്ജിദ് കബർ സ്ഥാനിലെ നാനൂറോളം കബറുകളിലെ അവശേഷിപ്പുകളാണ് മാറ്റി സ്ഥാപിക്കുന്നത്. പള്ളിയുടെ മുൻഭാഗത്തുള്ള കബർസ്ഥാനിൽ നിന്നുൾപ്പെടെ 17 സെന്റ് സ്ഥലമാണ് ദേശീയപാതയ്ക്കായി പോകുന്നത്. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ ലിങ്കിൽ ക്ലിക്ക്‌ ചെയ്യുക https://chat.whatsapp.com/EVUP6FE5e0eIIG8rsoyWK8 പള്ളിയുടെ കവാടവും ഇതിൽ ഉൾപെടും. കബർസ്ഥാൻ പോകുന്നതിനാൽ ഭാരവാഹികൾ മുൻ കൂട്ടി അറിയിച്ചിരുന്നതിനാൽ ഒട്ടേറെ കബറുകൾ ബന്ധുക്കൾ ഇവിടെനിന്ന് മാറ്റി സ്ഥാപിച്ചിരുന്നു. ബാക്കിയുള്ള കബറുകളാണ് മാറ്റുന്നത്. ഇവ നൂറ് വർഷത്തിലേറെ പഴക്കമുള്ളതായി പറയുന്നു. മുമ്പ് സമീപ പ്രദേശങ്ങളിൽ നിന്നുള്ള മയ്യിത്തുകളും വെന്നിയുർ മഹല്ലിലെ കബർസ്ഥാനിലാണ് കബറടക്കിയിരുന്നത്. വീഡിയോ വാർത്ത 200 വർഷത്തിലേറെ പഴക്കമുള്ള പള്ളിയാണിത്. നൂറോളം...
Other

കിണറ്റിൽ ചാടിയ യുവാവിനെ ഫയർ ആൻഡ് റെസ്ക്യൂ ടീം രക്ഷപ്പെടുത്തി

മൂന്നിയൂർ : കിണറ്റിൽ ചാടിയ മാനസിക അസ്വാസ്ഥ്യമുള്ള യുവാവിനെ ഫയർ ഫോഴ്സ് രക്ഷിച്ചു. വാർഡ് 2 ൽ ചേളാരി യിൽ അഷ്‌റഫിന്റെ ഉടമസ്ഥതയിലുള്ള 40 അടിയിലേറെ ആഴമുള്ളതും 15അടിയിലേറെ വെള്ളമുള്ള കിണറിൽ ചാടിയ മുണ്ടിയൻ കാട് പറമ്പിലെ മാനസികാസ്വാസ്ഥതയുള്ള 29കാരനെ താനൂർ ഫയർ ആൻഡ്‌ റെസ്ക്യൂ സ്റ്റേഷനിലെ അസി. സ്റ്റേഷൻ ഓഫീസർ ഷാജിമോൻ, ഫയർ ആൻഡ്‌ റെസ്ക്യൂ ഓഫീസർ വിനയശീലൻ എന്നിവർ കിണറിലിറങ്ങി സഹസികമായ പ്രവർത്തനത്തിലൂടെയും അന്നുനയിപ്പിച്ചും റോപിന്റെയും വലയുടെയും സഹായത്തോടെ സുരക്ഷിതമായി രക്ഷപ്പെടുത്തി. വാർത്തകൾ വേഗത്തിൽ അറിയാൻ താഴെ ലിങ്കിൽ ക്ലിക്ക് ചെയ്തു ജോയിൻ ചെയ്യുക https://chat.whatsapp.com/IaZnYZJu71N95A64AFiVCL സീനിയർ ഫയർ ആൻഡ്‌ റെസ്ക്യൂ ഓഫീസർ .റിയാസ് ഖാൻ, ഫയർ ആൻഡ്‌ റെസ്ക്യൂ ഓഫീസർ വിമൽ കുമാർ, ഫയർ ആൻഡ്‌ റെസ്ക്യൂ ഓഫീസർ ( ഡ്രൈവർ ) ഫസ്‌ലു റഹ്മാൻ, സിവിൽ ഡിഫെൻസ് പോസ്റ്റ്‌ വാർഡൻ അഷ്‌റഫ്‌ എന്നിവരും രക്ഷാ പ്രവർത്തനത്ത...
Other

കൊടിഞ്ഞിപള്ളി ശിലാസ്ഥാപന നേര്‍ച്ച സമാപിച്ചു

തിരൂരങ്ങാടി: കൊടിഞ്ഞി പഴയ ജുമുഅത്ത് പള്ളിയുടെ ശിലാസ്ഥാപന നേര്‍ച്ച വിപുലമായി നടന്നു. എന്നാല്‍ ഇന്നലെ നടന്ന നേര്‍ച്ചക്ക് ആയിരങ്ങളാണ് എത്തിയത്. മമ്പുറം തങ്ങള്‍ രണ്ട് നൂറ്റാണ്ട് മുമ്പ് നിര്‍മ്മിച്ച പള്ളിയില്‍ തങ്ങളുടെ കാലം മുതലെ നേര്‍ച്ച നടത്തി വരുന്നുണ്ട്.കൊടിഞ്ഞി പള്ളിയിലെ ഓരോ ചടങ്ങുകളും മതമൈത്രിയുടെ അടയാളങ്ങളാണ്. സത്യം ചെയ്യല്‍ കൊണ്ട് ലോക ശ്രദ്ധ നേടിയ കൊടിഞ്ഞി പള്ളി നേര്‍ച്ചയുടെ അന്നദാന വിതരണോദാഘാടനം പള്ളി കമ്മിറ്റി പ്രസിഡന്റ് പി.സി മുഹമ്മദ് ഹാജി, സെക്രട്ടറി പത്തൂർ കുഞ്ഞോൻ ഹാജി എന്നിവർ നിർവഹിച്ചു. ഷാഹുല്‍ ഹമീദ് ജമലുല്ലൈലി തങ്ങള്‍ ഓലപ്പീടിക പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍ഫ് എ.പി ഉണ്ണികൃഷ്ണന്‍ മുഖ്യാതിഥിയായി.മൗലീദ് പാരായണത്തിന് ഖത്തീബ് അലി അക്ബര്‍ ഇംദാദി, മുദരിസ് അബ്ദുല്‍ അസീസ് ഫൈസി, സലീം അന്‍വരി മണ്ണാര്‍ക്കാട്, ചാലില്‍ നൗഫല്‍ ഫൈസി, അതീഖ് റഹ്മാന്‍ ഫൈസി, ഷാഹ...
Malappuram

മൂന്നാമത് പൂരപ്പുഴ വള്ളംകളി ഞായറാഴ്‌ച

താനൂർ : സംസ്ഥാന വിനോദ സഞ്ചാര വകുപ്പിന്റെ സഹകരണത്തോടെജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെയുംഎന്റെ താനൂരിന്റെയുംആഭിമുഖ്യത്തിൽ നടത്തുന്ന മുന്നാമത് പൂരപ്പുഴ വളളം കളി 11 ന്‌ ഞായറാഴ്ച ഉച്ചക്ക് 2 മണി മുതൽഒട്ടും പുറത്ത് നടക്കുമെന്ന് ഫീഷറിസ്, കായിക, ഹജ്ജ് വഖഫ് , റെയിൽവേ വകുപ്പ് മന്ത്രി വി.അബ്ദുറഹിമാൻ പറഞ്ഞു. നദികളാലും കായലുകളാലും സമ്പുഷ്ടമായ മലയാള മണ്ണ് ലോകത്തിന് സമ്മാനിച്ച മനോഹരമായ കായിക വിനോദമാണ് വള്ളംകളി . 2017 ലാണ് ആദ്യമായി പൂരപ്പുഴയിൽ വള്ളംകളി നടന്നത്. തുടർന്ന്2018 ലും പൂരപ്പുഴ വള്ളംകളി നടന്നു 2019 ലെ പ്രളയവും തുടർന്ന് 2 വർഷങ്ങൾ കോവിസ് മഹാമാരിയുടെ ദുരിതങ്ങളും കാരണം സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളിലെന്നപോലെ പൂരപ്പുഴയിലും വള്ളംകളി നടന്നില്ല ലോക മലയാളികളെ വീണ്ടും ആഘോഷങ്ങളുടെ നിറവിലെത്തിച്ചഈ ഓണക്കാലംപൂരപ്പുഴയുംതുഴയെറിയലിന്റെ ആവേശം കാണാൻകാത്തിരിക്കുകയാണ്.12 വള്ളങ്ങളാണ് ഇത്തവണ മത്സര...
Accident

അമ്മയും മകളും വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

ചങ്ങരംകുളം: ഒതളൂരിൽ അമ്മയും മകളും വെള്ളക്കെട്ടിൽ മുങ്ങി മരിച്ചു. കുന്നംകുളം അമ്പലത്തിങ്കൽ ബാബുരാജിൻ്റെ ഭാര്യ ഷൈനി (40), മകൾ ആശ്ചര്യ (12) എന്നിവരാണ് മരിച്ചത്. പാടശേഖരത്തിൽ കുളിക്കാനായി പോയതായിരുന്നു. ഇവിടുത്തെ ബന്ധു വീട്ടിൽ വിരുന്നു വന്നതാണ് ഇവർ.
Malappuram

ബിയ്യം ജലോത്സവം: ജലരാജാവായി കായൽ കുതിര

പൊന്നാനി ബിയ്യം കായലിന്റെ ഓള പരപ്പുകൾക്ക് നിറച്ചാർത്ത് നൽകി ആവേശകരമായി നടന്ന ബിയ്യം കായൽ ജലോത്സവത്തിൽ ഇനിയുള്ള ഒരു വർഷം മേജർ, മൈനർ വിഭാഗങ്ങളിൽ കായൽ കുതിര കിരീടം അലങ്കരിക്കും. മൈനർ വിഭാഗത്തിൽ യുവരാജയെയും വജ്രയെയും തോൽപിച്ചാണ് കായൽ കുതിര കപ്പ് നേടിയത്. രണ്ടാം സ്ഥാനം യുവരാജയ്ക്ക് ലഭിച്ചു. അവിട്ടം നാളിൽ ജല വീരന്മാരുടെ മാസ്മരിക പ്രകടനം കാണാൻ തടിച്ചുകൂടിയ പുരുഷാരങ്ങളെ സാക്ഷിനിർത്തിയാണ് ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ മേജർ വിഭാഗത്തിലും മൈനർ വിഭാഗത്തിലും കായൽ കുതിര വിജയിച്ചത്. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ ലിങ്കിൽ ജോയിൻ ചെയ്യുക.. https://chat.whatsapp.com/KdLMpwHbga454naxMq6D0V മേജർ വിഭാഗത്തിൽ പറക്കും കുതിരയെയും കെട്ടുകൊമ്പനെയും തോൽപിച്ചാണ് കായൽ കുതിര വിജയകിരീടം ചൂടിയത്. രണ്ടാം സ്ഥാനം കെട്ടുകൊമ്പനായിരുന്നു. കായിക ഫിഷറീസ് വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ ജലോത്സവം ഉദ്ഘാടനം ചെയ്തു...
Accident

പിതാവിനൊപ്പം കുളിക്കുമ്പോൾ ഒഴുക്കിൽപ്പെട്ട കുട്ടിയുടെ മൃതദേഹം കണ്ടെത്തി

തേഞ്ഞിപ്പലം: പിതാവിനൊപ്പം കുളിക്കാൻ പോയപ്പോൾ ഒഴുക്കിൽ പെട്ടു കാണാതായ കുട്ടിയുടെ മൃതദേഹം കണ്ടെത്തി. പെരുവള്ളൂർ പഞ്ചായത്ത് വട്ടപ്പറമ്ബ് മാട്ടിൽ അബ്ദുൽ ഹമീദിന്റെ മകൻ മുഹമ്മദ് റിഷാന്റെ (13) മൃതദേഹമാണ് കിട്ടിയത്. പള്ളിക്കൽ പുത്തൂർ തോട്ടിൽ പാത്തിക്കുഴി പാലത്തിന് സമീപം പിതാവിനൊപ്പം കുളിക്കുന്നതിനിടെയാണ് സംഭവം. ഇന്ന് ഉച്ചയ്ക്ക് 2.40 നാണ് സംഭവം. അടിയൊഴുക്കുള്ള തോട്ടിൽ കുട്ടി ഒഴുക്കിൽ പെടുകയായിരുന്നു. ഫയർ ഫോഴ്സും നാട്ടുകാരും സന്നദ്ധ പ്രവർത്തകരും നടത്തിയ തിരച്ചിലിൽ ആറരയോടെ കുട്ടിയെ കിട്ടി. തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ഏഴാം ക്ലാസ് വിദ്യാർഥിയാണ്...
Accident

പിതാവിനൊപ്പം തോട്ടിൽ കുളിക്കാൻ പോയ കുട്ടിയെ ഒഴുക്കിൽ പെട്ടു കാണാതായി

തേഞ്ഞിപ്പലം: പിതാവിനൊപ്പം കുളിക്കാൻ പോയ 12 കാരനെ ഒഴുക്കിൽ പെട്ടു കാണാതായി. പള്ളിക്കൽ പുത്തൂർ തോട്ടിൽ പാത്തിക്കുഴി പാലത്തിന് സമീപം പിതാവിനൊപ്പം കുളിക്കുന്നതിനിടെയാണ് സംഭവം.ഇന്ന് ഉച്ചയ്ക്ക് 2.40 നാണ് സംഭവം. പെരുവള്ളൂർ പഞ്ചായത്ത് മാട്ടിൽ അബ്ദുൽ ഹമീദിന്റെ മകൻ മുഹമ്മദ് റിഷാനെയാണ് കാണാതായത്. ഫയർ ഫോഴ്സും സന്നദ്ധ പ്രവർത്തകരും തിരച്ചിൽ നടത്തുകയാണ്....
Breaking news

മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പന് ഉപാധികളോടെ ജാമ്യം

ന്യൂഡൽഹി: ഹാഥറസ് കൂട്ടബലാത്സം​ഗ കൊലക്കേസ് റിപ്പോർട്ട് ചെയ്യാൻ പോകവെ യു.പി പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ച മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പന് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. ചീഫ് ജസ്റ്റിസ് യു.യു ലളിതിന്റെ നേതൃത്വത്തിലുള്ള ബെഞ്ചാണ് ജാമ്യം അനുവദിച്ചത്. അലഹബാദ് ഹൈകോടതി നേരത്തെ കാപ്പന് ജാമ്യം നിഷേധിച്ചിരുന്നു. ഇതേ തുടർന്നാണ് സുപ്രീം കോടതിയെ സമീപിച്ചത്. ആറാഴ്ച ദില്ലിൽ കഴിയണമെന്നും അതുകഴിഞ്ഞ് കേരളത്തിലേക്ക് മടങ്ങാമെന്നും കോടതി വ്യക്തമാക്കി. കേരളത്തിലെത്തിയാൽ ലോക്കൽ പൊലീസ് സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്യണം. അന്വേഷണം പൂർത്തിയായ ശേഷമേ ജാമ്യം അനുവദിക്കാവൂവെന്ന യു.പി സർക്കാറിന്റെ ആവശ്യം കോടതി തള്ളി. ഹാഥറസ് ബലാത്സംഗ കേസ് റിപ്പോർട്ട് ചെയ്യാൻ പോകുന്നതിനിടയിലാണ് യു.പി പൊലീസ് സിദ്ദീഖ് കാപ്പനെ അറസ്റ്റ് ചെയ്തത്. ഡൽഹിക്ക് അടുത്ത് മഥുര ടോൾ പ്ലാസയിൽ വെച്ച് 2020 ഒക്ടോബർ അഞ്ചിനായിരുന്നു അറസ്റ്റ്. സമാധാനാന്...
Kerala

ഓണം, അധ്യാപക ദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു

കൊടിഞ്ഞി: എം.എ ഹയർസെക്കണ്ടറി സ്കൂളിൽ ഓണാഘോഷവും അധ്യാപക ദിനവും ആചരിച്ചു.ഓണാഘോഷത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾക്കായ് പൂക്കള മത്സരം, ഓണ സദ്യ മൽസരം എന്നീപരിപരിപാടികൾ സംഘടിപ്പിച്ചു. ഇല, പച്ചക്കറി, പൂക്കൾ എന്നിവ ക്കൊണ്ട് കളം വരച്ചു വർണനീയമായ കാഴ്ച ഒരുക്കാൻ വിദ്യാർത്ഥികളും അധ്യാപകരും വാശിയോടെ മൽസരിച്ചു. വിവിധ കൂട്ട് കൊണ്ട് സമ്പന്നമായ ഓണ സദ്യ സ്വാദിഷ്ടവും നയന മനോഹരമായ കാഴ്ചയാണ് ഒരുക്കിയത്. ഓരോ ക്ളാസുകളിലും ഓരോ അതിഥികളെ പ്രത്യേകം ക്ഷണിക്കപ്പെട്ട് സദ്യ നൽകിയതും ശ്രദ്ധേയമായി. ഉച്ചയ്ക്ക് ശേഷം അധ്യാപക ദിനവുമായി ബന്ധപ്പെട്ട് വിവിധ മൽസരങ്ങൾ സംഘടിപ്പിച്ചു. കളിച്ചും രസിച്ചും പഴയകാല വിദ്യാർത്ഥി ജീവിതത്തിലേക്ക് സഞ്ചരിച്ചു. വിദ്യാർത്ഥികളുടെ മുന്നിൽ പ്രായം മറന്ന്മൽസരങ്ങിൽ പങ്കെടുത്തപ്പോൾ കാണികളായ വിദ്യാർത്ഥികൾ ആവേശവും പ്രോൽസാഹനവും നൽകി. മ്യൂസിക്കൽ ചെയർ, ഡ്രസ്സ് ആൻഡ് റോപ്, സ്ളോ ബൈക്കിംഗ്, സുന്ദരിക്ക് പൊട്ട് ത...
Other

എലിസബത്ത് രാജ്ഞി അന്തരിച്ചു

എലിസബത്ത് രാജ്ഞി അന്തരിച്ചു. 96 വയസായിരുന്നു. സ്കോട്ട്ലന്‍റിലെ ബാൽമോറൽ കാസിലിലാണ് അന്ത്യം. ആരോഗ്യപ്രശ്നങ്ങളുള്ളതിനാല്‍ കഴിഞ്ഞ വർഷം ഒക്ടോബർ മുതൽ ഡോക്ടര്‍മാരുടെ പരിചരണത്തിലായിരുന്നു രാജ്ഞി. കീരീടാവകാശിയായ ചാൾസ് രാജകുമാരനും ഭാര്യ കാമിലയും രാജ്ഞിയുടെ മകൾ പ്രിൻസസ് ആനിയും ബാൽമോറൽ കാസിലില്‍ രാജ്ഞിക്കൊപ്പം ഉണ്ടായിരുന്നു. കിരീടധാരണത്തിന്‍റെ എഴുപതാം വര്‍ഷത്തിലാണ് രാജ്ഞിയുടെ വിടവാങ്ങല്‍. രാജ കുടുംബം തന്നെയാണ് മരണം സ്ഥിരീകരിച്ചത്. 1926 ഏപ്രിൽ 21 നാണ് രാജ്ഞിയുടെ ജനനം. ആൽബർട്ട് രാജകുമാരന്‍റേയും എലിസബത്ത് ബോവ്സിന്‍റേയും മകളായാണ് ജനനം.1947ൽ ഫിലിപ്പ് മൗണ്ട്ബാറ്റനുമായി വിവാഹിതയായി. ചാൾസ്, ആൻ, ആൻഡ്രൂ, എഡ്വേ‍ർ‍‍ഡ് എന്നിങ്ങനെ നാല് മക്കളാണ് രാജ്ഞിക്കുള്ളത്. 1952 ല്‍ ആണ് എലിസബത്ത് രാജ്ഞി രാജഭരണമേറ്റത്. പിതാവ് ജോർജ് ആറാമന്റെ മരണത്തെ തുടർന്ന് 1952 ഫെബ്രുവരി 6 നാണ് അധികാരത്തിലേറിയത്. ഏറ്റവും കൂടുതല്‍ കാലം ബ്രിട്...
Other

പതിവ് തെറ്റിക്കാതെ ഇത്തവണയും ഓണസദ്യ ഉണ്ണാൻ വാനരന്മാർ എത്തി

വള്ളിക്കുന്ന്: നിറംകൈതാക്കോട്ട അയ്യപ്പ ക്ഷേത്രത്തിൽ ശ്രീരാമ ദാസന്മാരായ വാനാരന്മാർക്ക് ഓണസദ്യ ഒരുക്കി. നാക്കില വിരിച്ച് ക്ഷേത്ര ജീവനക്കാർ ഓണ വിഭവങ്ങൾ വിളമ്പി. പിന്നീട് വാനരന്മാരെ പ്രത്യേക ശബ്ദത്തിൽ വിളിച്ചു വരുത്തി. ഒട്ടേറെ ഭക്തർ പങ്കെടുത്തു.
Other

കടുവക്കുഞ്ഞുങ്ങളെ വിൽക്കാനുണ്ടെന്ന് വാട്‌സ്ആപ്പിൽ പരസ്യം

പൂച്ചക്കുഞ്ഞിന് നിറമടിച്ച് കടുവയെന്ന് തെറ്റിദ്ധരിപ്പിച്ച് വിൽക്കാൻ ശ്രമം; യുവാവ് പിടിയിൽ മൂന്നാര്‍ : ഇടുക്കിയില്‍ പൂച്ചക്കുഞ്ഞിന് നിറമടിച്ച് കടുവയെന്ന് തെറ്റിദ്ധരിപ്പിച്ച് പണം തട്ടാന്‍ ശ്രമിച്ച യുവാവ് പിടിയില്‍. തിരുവണ്ണാമല ആരണി സ്വദേശി പാർഥിപൻ (24) ആണ് വനം വകുപ്പിന്റെ പിടിയിലായത്. കടുവക്കുഞ്ഞുങ്ങൾ വിൽപനയ്ക്കുണ്ടെന്ന് വാട്ട്സ്ആപ്പിലൂടെ പരസ്യം ചെയ്ത യുവാവിനെ ആണ് വനംവകുപ്പ് പൊക്കിയിത്. മറയൂരിനടുത്തുള്ള തമിഴ്നാട് അതിർത്തി ഗ്രാമത്തിലാണു സംഭവം. മൂന്ന് കടുവകുഞ്ഞുങ്ങളുടെ ചിത്രം സഹിതമാണ് യുവാവ് വാട്ട്സാപ്പിലൂടെ കടുവക്കുട്ടികളെ വില്‍ക്കാനുണ്ടെന്ന പരസ്യം പോസ്റ്റ് ചെയ്തത്. സ്റ്റീല്‍ പാത്രത്തില്‍ കടുവകുഞ്ഞുങ്ങള്‍ക്ക് ഭക്ഷണം കൊടുക്കുന്ന ചിത്രം വാട്ട്സ്ആപ്പ് സ്റ്റാറ്റസായും യുവാവ് ഇട്ടിരുന്നു. കഴിഞ്ഞ ഞായറാഴ്ചയാണ് യുവാവ് കടുവകളെ വില്‍ക്കാനുണ്ടെന്നുകാട്ടി ചിത്രം പോസ്റ്റ് ചെയ്തത്. മൂന്ന് മാസം പ്രായമ...
Other

ബൈക്കപകടത്തിൽ യുവാവ് മരിച്ചു

കൂട്ടിലങ്ങാടി: ചട്ടിപ്പറമ്പിൽ വെച്ച് കഴിഞ്ഞ ദിവസം നടന്ന ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കൂട്ടിലങ്ങാടി പടിഞ്ഞാറ്റുംമുറി കോഴിത്തടത്ത് താമസിക്കുന്ന നെച്ചിക്കണ്ടന്‍ മജീദ് എന്നവരുടെ മകന്‍ മുഹമ്മദ് മുഫ്ലിഹ് എന്‍.കെ ആണ് മരിച്ചത്.കഴിഞ്ഞ ദിവസം ചട്ടിപ്പറമ്പിൽ വെച്ച് ബൈക്ക് മറിഞ്ഞാണ് അപകടം. തിമിർത്തു പെയ്ത മഴയിൽ ബൈക്ക് തെന്നി മറിയുകയായിരുന്നു എന്നാണ് കരുതുന്നത്. കൂടെയുണ്ടായിരുന്ന ആൾക്ക് നിസാര പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ മുസ്ലിഹിനെ കോട്ടക്കൽ മിംസ് ആശുപത്രിയിൽ പ്രവേശിച്ചെങ്കിലും മരിച്ചു....
Other

101 പവൻ മലദ്വാരത്തിൽ ഒളിപ്പിച്ചു കടത്താൻ ശ്രമം; കരിപ്പൂരിൽ യുവാവ് പിടിയിൽ

കരിപ്പൂർ വിമാനത്താവളത്തില്‍ മലദ്വാരത്തിൽ ഒളിപ്പിച്ചുകടത്താൻ ശ്രമിച്ച 101 പവൻ സ്വർണം പിടികൂടി. ബഹ്റൈനിൽ നിന്നുള്ള ഐഎക്സ് 474 വിമാനത്തിലെത്തിയ കൊടുവള്ളി സ്വദേശി ഉസ്മാൻ വട്ടപ്പൊയിലിനെ (29) യാണ് കസ്റ്റംസ് പിടികൂടിയത്. എക്സ്റേ പരിശോധനയിൽ 29കാരന്റെ മലദ്വാരത്തിൽ ക്യാപ്സൂള്‍ രൂപത്തില്‍ സ്വർണ മിശ്രിതം ഒളിപ്പിച്ചുവച്ചതായി കസ്റ്റംസ് കണ്ടെത്തുകയായിരുന്നു. മൂന്ന് ക്യാപ്സൂളുകളായാണ് 808 ഗ്രാം സ്വർണം സൂക്ഷിച്ചിരുന്നത്. കസ്റ്റംസിന് മുൻപ് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നായിരുന്നു ഇയാളെ വിശദമായി പരിശോധിച്ചത്. ആദ്യം കുറ്റം സമ്മതിക്കാൻ ഉസ്മാൻ തയാറായിരുന്നില്ല. പിന്നീട് എക്സ്റേ പരിശോധനയിലാണ് മൂന്ന് ക്യാപ്സൂളുകൾ മലദ്വാരത്തിനുള്ളിൽ ഉള്ളതായി കണ്ടെത്തിയത്. കസ്റ്റംസ് തുടർ നടപടികൾ സ്വീകരിച്ചു. കരിപ്പൂരിൽ ഈയിടെയായി മല ദ്വാരത്തിൽ ഒളിപ്പിച്ചുള്ള സ്വർണ്ണ കടത്ത് പതിവാകുകയാണ്. 101 പവൻ സ്വർണ്ണം ഇത്തരത്തിൽ കടത്തുന്നതു...
Other

ടൌൺ ടീം കൊടിഞ്ഞിയുടെ ഓണാഘോഷങ്ങൾക്ക് ഉജ്ജ്വല സമാപനം

കൊടിഞ്ഞി ടൌൺ ടീം വെൽനെസ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഓണാഘോഷം വിപുലമായ രീതിയിൽ നടത്തി. കുട്ടികൾക്കുള്ള കലാപരിപാടികൾ നടത്തുകയും ഓണപ്പൂക്കളമിടുകയും ചെയ്തു. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ ലിങ്കിൽ ക്ലിക്ക് ചെയ്തു ജോയിൻ ചെയ്യുക.. https://chat.whatsapp.com/IaZnYZJu71N95A64AFiVCL അതോടൊപ്പം നടന്ന പഞ്ചായത്ത് തല വടംവലി മത്സരത്തിൽ ദാം ദൂം കൊടിഞ്ഞി ചാമ്പ്യന്മാരായി. ടൌൺ ടീം കൊടിഞ്ഞി രണ്ടാം സ്ഥാനം നേടി.ഓണാഘോഷപരിപാടിയുടെ ഭാഗമായി നടത്തിയ ഓണസദ്യയിൽ ആയിരത്തോളം പേർ പങ്കെടുത്തു. നിരവധി സാംസ്കാരിക സാമൂഹിക രാഷ്ട്രീയ നേതാക്കളടക്കം പങ്കെടുത്തു. ഓണാഘോഷ പരിപാടികളിൽ ക്ലബ് പ്രസിഡന്റ് മുഹമ്മദ്‌ അജ്മൽ. പി, സെക്രട്ടറി നിയാസ് mv, മറ്റു ക്ലബ്‌ ഭാരവാഹികളായ നവാസ്, ജാഫർ, ഷുഹൈബ് ബാബു, മുനീർ, അസ്‌ലം, ഷമീൽ, അഫ്സൽ, മുബാറക്, ഷുഹൈബ്, സുഹൈൽ, സാലിഹ്, അനസ്, ഹസൈൻ, ഫൈസൽ, ഷിബിലി, എന്നിവർ നേതൃത്വം നൽകി. https:/...
Other

‘നാട്ടൊരുമ-2022’ പോപുലർ ഫ്രണ്ട്‌ ഏരിയ സമ്മേളനം സമാപിച്ചു

കൊടിഞ്ഞി: സെപ്റ്റംബർ 17 ന്‌ കോഴിക്കോട് നടക്കുന്ന സേവ്‌ റിപബ്ലിക്പോപുലർ ഫ്രണ്ട്‌ ജനമഹാ സമ്മേളനത്തിൻെറ പ്രചരണാർത്ഥം സംഘടിപ്പിച്ചപോപുലർ ഫ്രണ്ട്‌ നന്നമ്പ്ര ഏരിയാ സമ്മേളനം 'നാട്ടൊരുമ' സമാപിച്ചു. സമ്മേളനത്തോടനുബന്ധിച്ച്‌ വിവിധ മൽസരങ്ങൾ അരങ്ങേറി.കൊടിഞ്ഞിയിൽ നടന്ന വടംവലി മൽസരം ജനപങ്കാളിത്തം കൊണ്ട്‌ ശ്രദ്ധേയമായി.മെഹന്തി ഫെസ്റ്റ്‌, ഫുട്‌ബോൾ ടൂർണമെന്റ് മൽസരങ്ങൾ നടന്നു. പൊതുസമ്മേളനത്തിന്‌ തുടക്കം കുറിച്ച് ഏരിയാ പ്രസിഡന്റ് റഫീഖ് തെയ്യാല പതാക ഉയർത്തി. ഏരിയാ പ്രസിഡന്റ് റഫീഖ് തെയ്യാല അദ്ധ്യക്ഷത വഹിച്ചു.പൊതുസമ്മേളനംപോപുലർ ഫ്രണ്ട്‌ സംസ്ഥാന ജനറൽ സെക്രട്ടറി എ.സത്താർ ഉദ്ഘാടനം ചെയ്തു. പോപുലർ ഫ്രണ്ട്‌ മലപ്പുറം നോർത്ത് ജില്ലാ സെക്രട്ടറി മജീദ് കുന്നുംപുറം, കാംപസ് ഫ്രണ്ട്‌ ജില്ലാ പ്രസിഡന്റ് ശുഹൈബ്‌ ഒഴൂർ, എസ്‌ ഡി പി ഐ മണ്ഡലം പ്രസിഡന്റ് ഹമീദ് പരപ്പനങ്ങാടി, പോപുലർ ഫ്രണ്ട്‌ കോഴിച്ചന ഡിവിഷൻ പ്രസിഡന്റ് ...
Other

ട്രേഡ് സർട്ടിഫിക്കറ്റ് രജിസ്ട്രേഷനില്ലാതെ സർവീസ് നടത്തിയ കാർ മോട്ടർ വാഹന വകുപ്പ് പിടികൂടി ഒരു ലക്ഷം രൂപ പിഴ ചുമത്തി

തിരൂരങ്ങാടി: പ്രമുഖ ഓട്ടോമൊബൈൽ ഡീലർ ട്രേഡ് സർട്ടിഫിക്കറ്റ് ഓഫ് രജിസ്ട്രേഷനില്ലാതെ (TCR) സ്പീഡോമീറ്റർ വിച്ഛേദിച്ച് സർവീസ് നടത്തിയ കാർ മോട്ടോർ വാഹന വകുപ്പ് വിഭാഗം പിടികൂടി ഒരു ലക്ഷം രൂപ പിഴ ചുമത്തി. തിരൂരിൽ നിന്നും പെരിന്തൽമണ്ണയിലേക്ക് വാഹനമോടിച്ചു കൊണ്ടുപോകുന്നതിനിടെ കോട്ടക്കലിൽ വെച്ചാണ് മോട്ടോർ വാഹന വകുപ്പിന്റെ പിടിയിലായത്.ഡീലർ വാഹനം നിരത്തിൽ ഇറക്കുമ്പോൾ വേണ്ട രേഖകളും ഉണ്ടായിരുന്നില്ല. പതിവ് വാഹന പരിശോധനയ്ക്കിടയിൽ ആണ് നിയമലംഘനം മോട്ടോർ വാഹന വകുപ്പിന്റെ ശ്രദ്ധയിൽപ്പെട്ടത്. ടി സിആർ അഥവാ ട്രേഡ് സർട്ടിഫിക്കറ്റ് ഓഫ് രജിസ്ട്രേഷൻ ഇല്ലാതെയാണ് വാഹനമോടിച്ചത് ഒറിജിനൽ ടി സി ആർ സർട്ടിഫിക്കറ്റ് ഇല്ലാതെ വാഹനം ഒരു ഷോറൂമിൽ നിന്ന് മറ്റൊരു ഷോറൂമിലേക്ക് മാറ്റുവാൻ പാടില്ല എന്നാണ് ചട്ടം. വിശദ പരിശോധനയിൽ വാഹനത്തിന്റെ സ്പീഡോമീറ്റർ വിച്ചേദിച്ചതായും കണ്ടെത്തി. വാഹനം തിരൂരിലെ ഷോ റൂമിൽ നിന്നും പെരിന്തൽമണ്ണയിലെ ഷോ റൂ...
Other

കാന്തപുരത്തിനും, വെള്ളാപ്പള്ളിക്കും ഡി ലിറ്റ് നൽകാൻ യൂണിവേഴ്സിറ്റി സിൻഡികേറ്റ് യോഗത്തിൽ പ്രമേയം

ചർച്ച നടന്നിട്ടില്ലെന്ന് രജിസ്ട്രാർ തേഞ്ഞപ്പലാം: കാലിക്കറ്റ് സര്‍വകലാശാലയിലെ ഡി ലിറ്റ് പ്രമേയം വിവാദത്തില്‍. കാന്തപുരം എ. പി .അബൂബക്കര്‍ മുസ്ലിയാര്‍, വെള്ളാപ്പള്ളി നടേശന്‍ എന്നിവര്‍ക്ക് ഡോക്ടറേറ്റ് ബഹുമതി നല്‍കണമെന്നായിരുന്നു പ്രമേയം.ഇടത് സിന്‍ഡിക്കേറ്റ് അംഗമായ ഇ. അബ്ദുറഹീമാണ് പ്രമേയം അവതരിപ്പിച്ചത്. പ്രമേയത്തെച്ചൊല്ലി ഇടതുപക്ഷ അംഗങ്ങള്‍ തമ്മില്‍ തന്നെ തര്‍ക്കങ്ങളുണ്ടാകുകയായിരുന്നു. കഴിഞ്ഞ ദിവസം നടന്ന സിന്‍ഡിക്കേറ്റ് യോഗത്തിലാണ് ഇടതുപക്ഷ അനുകൂലിയായ ഇ. അബ്ദുറഹീം വൈസ് ചാന്‍സലറുടെ അനുവാദത്തോടെ പ്രമേയം അവതരിപ്പിച്ചത്. സ്വന്തം കുടുംബത്തിലേക്ക് പണം സ്വരൂപിക്കുന്ന വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളല്ല കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരും വെള്ളാപ്പള്ളി നടേശനും ചെയ്യുന്നതെന്ന് പ്രമേയത്തില്‍ പറയുന്നു. മറ്റ് രാജ്യങ്ങളുമായി ആശയവിനിമയം നടത്തി ന്യൂജെന്‍ കോഴ്‌സുകള്‍ കേരളത്തിലെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍...
Other

കേരള മുസ്ലിം ജമാഅത്ത് ജില്ലാ ഇൻസ്പെയർ സമാപിച്ചു

തിരൂരങ്ങാടി : കേരള മുസ്ലിം ജമാഅത്ത് ജില്ലാ നേതൃപര്യടനം ഇൻസ് പെയർ ആവേശമായി. തിരൂരങ്ങാടി , തേഞ്ഞിപ്പലം സോണുകളിൽ സമാപിച്ചു. തിരൂരങ്ങാടി സോൺ ഇൻസ് പെയർ ചെമ്മാട് സി കെ നഗർ നൂറുൽ ഹുദാ മദ്റസയിൽ നടന്നു. സോൺ പ്രസിഡണ്ട് ഇ മുഹമ്മദലി സഖാഫി അധ്യക്ഷത വഹിച്ചു. എം വി അബ്ദുർ റഹ്മാൻ ഹാജി പ്രസംഗിച്ചു. തേഞ്ഞിപ്പലം സോൺ വെളിമുക്ക് വാദി ബദ്റിലും നടന്നു. പ്രസിഡണ്ട് മുഹമ്മദ് ബാഖവി അധ്യക്ഷത വഹിച്ചു. കെ ടി അഹമദ് കോയ സഖാഫി പ്രസംഗിച്ചു.കൂറ്റമ്പാറ അബ്ദുർ റഹ്മാൻ ദാരിമി, ഊരകം അബ്ദുർ റഹ്മാൻ സഖാഫി, മുസ്തഫ കോഡൂർ , വിഷയമവതരിപ്പിച്ചു. ജില്ലാ നേതാക്കളായ എം എൻ കുഞ്ഞി മുഹമ്മദ് ഹാജി, സയ്യിദ് സലാഹുദ്ദീൻ ബുഖാരി, സി കെ യു മൗലവി മോങ്ങം, പി കെ എം സഖാഫി ഇരിങ്ങല്ലൂർ, പി എസ് കെ ദാരിമി എടയൂർ, അലവിക്കുട്ടി ഫൈസി എടക്കര, യൂസുഫ് ബാഖവി മാറഞ്ചേരി, മുഹമ്മദ് ഹാജി മൂന്നിയൂർ, ബശീർ ഹാജി പടിക്കൽ, ജമാൽ കരുളായി, അലിയാർ ഹാജി കക്കാട് സംബന്ധിച്ചു....
Other

മമ്പുറത്ത് കുഴഞ്ഞു വീണു മരിച്ചയാളുടെ ബന്ധുക്കളെ തേടുന്നു

തിരൂരങ്ങാടി : മമ്പുറം മഖാം പരിസരത്ത് കുഴഞ്ഞു വീണു മരിച്ചു. തീർത്ഥാടനത്തിന് വന്നതാണെന്ന് സംശയിക്കുന്നു. ബന്ധുക്കൾ തിരൂരങ്ങാടി പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടുക. 0494 2460331
Other

ബന്ധുക്കളെ ആക്രമിച്ചു 14 കാരനെ തട്ടിക്കൊണ്ട് പോയി; മണിക്കൂറുകൾക്കുള്ളിൽ രക്ഷപ്പെടുത്തി

കൊല്ലം: വീട്ടില്‍ അതിക്രമിച്ചു കടന്ന് 14 വയസ്സുകാരനെ തട്ടിക്കൊണ്ടുപോയി. മാതാപിതാക്കളില്ലാത്ത സമയത്ത് വീട്ടിലെത്തിയ സംഘം സഹോദരിയെയും അയല്‍വാസിയെയും അടിച്ചു വീഴ്ത്തിയാണ് കുട്ടിയുമായി കടന്നത്.കെ‍ാട്ടിയം കണ്ണനല്ലൂര്‍ സ്വദേശി ആസാദിന്റെ മകന്‍ ആഷിക്കിനെയാണ് തമിഴ്നാട് സ്വദേശികളടക്കം അടങ്ങുന്ന ആറംഗ സംഘം തട്ടിക്കൊണ്ടുപോയത്. സംഭവം നടന്ന് അഞ്ച് മണിക്കൂറിനു ശേഷം പാറശാലയില്‍ വച്ചാണ് സംഘത്തെ തടഞ്ഞ് അബോധാവസ്ഥയിലായിരുന്ന കുട്ടിയെ മോചിപ്പിച്ചത്. വൈകിട്ട് ആറരയോടെ ആസാദും ഭാര്യ ഷീജയും വീട്ടിലില്ലാത്ത സമയത്ത് രണ്ട് കാറുകളിലായി എത്തിയ സംഘം കുട്ടിയുമായി കടന്നു. വിവരം ലഭിച്ചയുടന്‍ സംസ്ഥാനത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളിലേക്കും തമിഴ്നാട് രജിസ്ട്രേഷനുള്ള കാറില്‍ കുട്ടിയെ കടത്തുന്നതായി സന്ദേശം കൈമാറി. രാത്രി ഒന്‍പത് മണിയോടെ കാര്‍ പൂവാര്‍ സ്റ്റേഷന്‍ പരിധികടന്നപ്പോള്‍ പെ‍ാലീസ് ജീപ്പ് പിന്തുടര്‍ന്നു. ഇതോടെ ഇട റോഡ് വ...
Other

മയക്കുമരുന്നില്‍ നിന്നും നാടിനെ രക്ഷിക്കാന്‍ മാധ്യമ പ്രവര്‍ത്തകരും ജാഗ്രത പാലിക്കണം: പി അബ്ദുല്‍ ഹമീദ് എം എൽ എ

തിരൂരങ്ങാടി പ്രസ്സ് ക്ലബ്ബ് ഒരുമയിലോണം ശ്രദ്ധേയമായി തിരൂരങ്ങാടി: നാട്ടിന്‍ പുറങ്ങളെല്ലാം മയക്കുമരുന്നിന്റെ പിടിയിലാണെന്നും നാടിനെ രക്ഷിക്കാന്‍ മാധ്യമ പ്രവര്‍ത്തകരും ജാഗ്രത പാലിക്കണമെന്ന് പി അബ്ദുല്‍ ഹമീദ് എം.എല്‍.എ പറഞ്ഞു. തിരൂരങ്ങാടി പ്രസ്സ് ക്ലബ്ബ് ഒരുമയിലോണം പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം. ലഹരിക്കെതിരെ സമൂഹത്തെ ഉണര്‍ത്താന്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് കഴിയും. എല്ലാ വിപ്ലവങ്ങളിലും മാധ്യമങ്ങള്‍ വലിയ പങ്ക് വഹിക്കാനാകും. മയക്കുമരുന്ന് വിഷയത്തിലും മാധ്യമങ്ങള്‍ വിപ്ലവത്തിന് തെയ്യാറാകണമെന്നും ഹമീദ് മാസ്റ്റര്‍ പറഞ്ഞു. പ്രസ് ക്ലബ്ബ് പ്രസിഡന്റ് യു.എ റസാഖ് അധ്യക്ഷനായി. തിരൂരങ്ങാടി പ്രസ് ക്ലബ്ബ് പ്രഥമ ജനറല്‍ സെക്രട്ടരി കൃഷ്ണന്‍ കോട്ടുമല മുഖ്യപ്രഭാഷണം നടത്തി.തിരൂരങ്ങാടി സര്‍വ്വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന ഓരുമയിലോണം പരിപാടിയില്‍ തിരൂരങ്ങാടി മുന്‍സിപ്പല്‍ അധ്യക്ഷന്...
Health,

പേ വിഷബാധയ്ക്കെതിരെയുള്ള സിറം ഇനി തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലും

തിരൂരങ്ങാടി : പേവിഷബാധയ്ക്കെതിരെയുള്ള സീറം ഇനി തിരൂരങ്ങാടി താലൂക്ക് ആശുപ്രതിയിലും ലഭ്യമാകും. നായ, പൂച്ച തുടങ്ങിയവയുടെ ആക്രമണത്തിൽ പരുക്കേറ്റാൽ പേവിഷബാധ ഏൽക്കാതിരിക്കാൻ മുറിവിന് ചുറ്റും നൽകുന്ന ആന്റി റാബിസ് സീറം ആണ് ഇനി മുതൽ താലൂക്ക് ആശുപത്രിയിലും ലഭ്യമാക്കുന്നത്.ആദ്യ കുത്തിവയ്പിന് ശേഷം നൽകുന്നതാണിത്. വാർത്തകൾ വാട്‌സ്ആപ്പിൽ കിട്ടാൻ ലിങ്കിൽ കയറി ജോയിൻ ചെയ്യുക.. https://chat.whatsapp.com/FqWCyqSVfg91uW87INwHKV ഇതുവരെ മെഡിക്കൽ കോളജിലും ജില്ലാ ആശുപത്രിയിലും മാത്രമാണു ലഭിച്ചിരുന്നത്. നായയുടെ കടിയേറ്റവർ ഇതിനായി കോഴിക്കോട്, മഞ്ചേരി മെഡിക്കൽ കോളേജിലേക്കും ജില്ലാ ആശുപത്രികളിലേക്കും പോകേണ്ട അവസ്ഥയായിരുന്നു. ഇത് സാമ്പത്തിക നഷ്ടവും സമയനഷ്ടവും ഉണ്ടാക്കുന്നതിനാൽ താലൂക്ക് ആശുപത്രിയിൽ തന്നെ ലഭ്യമാക്കണമെന്ന് ആവശ്യമുയർന്നിരുന്നു. താലൂക്ക് ആശുപത്രിയിൽ ഐസിയു സംവിധാനം ആരംഭിച്ച തിനാൽ സീറം ലഭ്യമാക്കണമെന...
Accident

ചന്തപ്പടിയിൽ മിനി പിക്കപ്പും കാറും കൂട്ടിയിടിച്ചു 2 വയസ്സുകാരിക്ക് ഉൾപ്പെടെ പരിക്ക്

തിരൂരങ്ങാടി: ചന്തപ്പടിയിൽ മിനി പിക്കപ്പും കാറും കൂട്ടിയിടിച്ചു യുവതിക്കും രണ്ട് വയസ്സുള്ള കുഞ്ഞിനും പരിക്കേറ്റു. വേങ്ങര കിളിനക്കോട് സ്വദേശി ശഹർബാൻ (40), കെൻസ (2) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ രാത്രി 12:45 ന് ആണ് അപകടം. പരിക്കേറ്റവരെ തിരൂരങ്ങാടി എം കെ എച്ച് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. പരുക്ക് നിസാരമാണെന്ന് രക്ഷാപ്രവർത്തകർ പറഞ്ഞു. പെരുമ്പാവൂരിൽ നിന്നും ചെമ്മാട് ഭാഗത്തേക്ക് ലോഡുമായി വന്ന മിനി പിക്കപ്പും വേങ്ങര ഭാഗത്തേക്ക് പോവുകയായിരുന്ന കാറുമാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ ഇരു വാഹനങ്ങൾക്കും ചെറിയ കേടുപാടുകൾ സംഭവിച്ചു....
Obituary

പരപ്പനങ്ങാടി റെയിൽവേ പ്ലാറ്റ് ഫോമിൽ ഒരാളെ മരിച്ച നിലയിൽ കണ്ടെത്തി

പരപ്പനങ്ങാടി: റെയിൽവേ സ്റ്റേഷൻ പ്ലാറ്റ് ഫോമിൽ ഒരാളെ മരിച്ച നിലയിൽ കണ്ടെത്തി. ഏതാനും ദിവസങ്ങളായി റെയിൽവേ സ്റ്റേഷനിലും പരിസരങ്ങളിലും ഉണ്ടായിരുന്ന ആളാണ്. ഇയാളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ.. https://chat.whatsapp.com/DHMu06ft3hm1VFNNhXw8va
university

കാലിക്കറ്റ് യൂണിവേഴ്സിറ്റി അറിയിപ്പുകൾ

എം.എഡ്. രണ്ടാം അലോട്ട്‌മെന്റ് 2022-23 അദ്ധ്യയന വര്‍ഷത്തെ അഫിലിയേറ്റഡ് കോളേജുകളിലേക്കുള്ള് എം.എഡ്. പ്രവേശനത്തിനുള്ള രണ്ടാമത്തെ അലോട്ട്‌മെന്റ് പ്രവേശന വിഭാഗം വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ലഭിച്ചവരും സര്‍വകലാശാലാ വിദ്യാഭ്യാസ വിഭാഗത്തിലെ റാങ്ക്‌ലിസ്റ്റില്‍ ഉള്‍പ്പെട്ടവരും മാന്റേറ്ററി ഫീസടച്ച് 19, 20 തീയതികളില്‍ പ്രവേശനം നേടേണ്ടതാണ്. മാന്റേറ്ററി ഫീസ് 12 മുതല്‍ അടയ്ക്കാം. എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്ക് 115 രൂപയും മറ്റുള്ളവര്‍ക്ക് 480 രൂപയുമാണ് മാന്റേറ്ററി ഫീസ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍. ഫോണ്‍ 0494 2407016, 2660600, 2407251.       പി.ആര്‍. 1248/2022 പരീക്ഷാ അപേക്ഷ രണ്ടാം സെമസ്റ്റര്‍ എം.വോക്. സോഫ്റ്റ്‌വെയര്‍ ഡവലപ്‌മെന്റ് ഏപ്രില്‍ 2022 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ക്ക് പിഴ കൂടാതെ 22 വരെയും 170 രൂപ പിഴയോടെ 27 വരെയും ഓണ്‍ലൈനായി അപേക്ഷിക്കാം. സര്...
Accident

കാറിടിച്ചു കാൽനട യാത്രക്കാരന് പരിക്ക്

എ ആർ നഗർ: വികെ പടി റോഡ് മുറിച്ച് കടക്കുന്നതിനിടെ കാൽനടയാത്രക്കാരന് കാറിടിച്ചു പരിക്കേറ്റു. വി കെ പടി സ്വദേശി കൂനാരിഹസ്സൈൻ (48) ആണ് പരിക്കേറ്റത്. ഇദ്ദേഹത്തെ തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റലിൽ പ്രഥമ ശുശ്രൂഷ നൽകിയ ശേഷം കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Other

പട്ടിയുടെ ആക്രമണത്തിൽ രണ്ട് സ്ത്രീകൾക്ക് പരുക്ക്

തിരൂരങ്ങാടി: കക്കാട് പട്ടിയുടെ ആക്രമണത്തിൽ അയൽ വാസികളായ രണ്ട് സ്ത്രീകൾക്ക് പരിക്ക്. കക്കാട് സ്കൂൾ റോഡിൽ വട്ടപ്പറമ്പൻ ഖദീജ (62), പോക്കാട്ട് ഖാദറിന്റെ ഭാര്യ ബുഷ്‌റ (40) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെയാണ് സംഭവം. വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ.. https://chat.whatsapp.com/CboqpzBeyii4Dx5wCvgyLd ആദ്യം ഖദീജക്കാണ് കടിയേറ്റത്. ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജിൽ കൊണ്ടു പോയി. അല്പം കഴിഞ്ഞു ഇവരുടെ അയൽ വാസിയായ ബുഷ്‌റയേയും പട്ടി ആക്രമിച്ചു. പ്രസവിച്ചു കിടക്കുന്ന പട്ടിയാണ് ആക്രമിച്ചത്....
Malappuram

ദേശീയ പാത വികസനം: വെന്നിയൂർ മഹല്ല് ഖബർസ്ഥാനിൽ മാറ്റാതെ കിടക്കുന്ന ഖബറുകൾ മാറ്റി മറവ് ചെയ്യുന്നു

വെന്നിയൂർ : ദേശീയ പാത വികസനവുമായി ബന്ധപ്പെട്ട സ്ഥലമെടുപ്പിന്റെ ഭാഗമായി വെന്നിയൂർ മഹല്ല് ജുമാ മസ്ജിദ് ഖബർസ്ഥാൻ ഉൾപെടുന്ന സ്ഥലം ഹൈവേ അക്വിസിഷൻ നടപടികൾ ദ്രുതഗതിയിൽ പുരോഗമിക്കുന്ന സാഹചര്യത്തിൽ വെന്നിയൂർ മഹല്ല് ഖബർസ്ഥാനിൽ ഇനിയും മാറ്റാതെ അവശേഷിക്കുന്ന നൂറുകണക്കിന് ഖബറുകൾ കേരള മുസ്‌ലിം ജമാഅത്ത് , എസ് വൈ എസ്, എസ് എസ് എഫ് വെന്നിയൂർ ഘടകത്തിന്റെ നേതൃത്വത്തിൽ ജനകീയ പങ്കാളിത്തത്തോടെ തുറന്ന് പരിശോധിച്ച് ശേഷിപ്പുകൾ മാറ്റി മറവ് ചെയ്യുന്നു. പുരാതനമായ വെന്നിയൂർ മഹല്ല് ഖബർസ്ഥാനിലെ ഏതാനും ഖബറുകൾ അവകാശികൾ അവരുടെ സ്വന്തം ചിലവിൽ മാറ്റി സ്ഥാപിച്ചിരുന്നു. ആയതിന് ശേഷവും നൂറ്റാണ്ട് പഴക്കമുള്ള പല ഖബറുകളും ഇത് വരെ മാറ്റാതെ അവശേഷിക്കുന്നു. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ ... https://chat.whatsapp.com/I8cE0VWm2n47ECUmn9e9xeഉത്തരവാദിത്വപ്പെട്ട അവകാശികൾ ഇല്ലാത്തതിനാലോ ഖബർ മാറ്റി സ്ഥാപിക്കാനുള്ള സാമ്പത്തിക ബാധ...
error: Content is protected !!