തിരൂരങ്ങാടി താലൂക്ക് നിക്ഷേപക സംഗമം നടത്തി
വേങ്ങര: മലപ്പുറo ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ തിരൂരങ്ങാടി താലൂക്ക് വ്യവസായ ഓഫീസ് വേങ്ങര വഫ കോൺഫ്രൻസ് ഹാളിൽ വെച്ച് തിരൂരങ്ങാടി താലൂക്ക് പരിധിയിലെ സംരംഭകർക്കായി ഏകദിന താലൂക്ക് തല നിക്ഷേപക സംഗമം നടത്തി.
വേങ്ങര നിയോജക മണ്ഡലം എം.എൽ.എ പി.കെ.കുഞ്ഞാലിക്കുട്ടി പരിപാടി ഉദ്ഘാടനം ചെയ്തു. വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മണ്ണിൽ ബെൻസീറ ടീച്ചർ അദ്ധ്യക്ഷത വഹിച്ചു. വേങ്ങര ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അബ്ദുൽ അസീസ് ആശംസകളർപ്പിച്ചു.
ഭക്ഷ്യ സുരക്ഷാ നിയമങ്ങളും ലൈസൻസിംഗ് നടപടിക്രമങ്ങളും എന്ന വിഷയത്തിൽ കോട്ടക്കൽ സർക്കിൾ ഭക്ഷ്യ സുരക്ഷാ ഓഫീസർ ദീപ്തി യു.എമ്മും മലിനീകരണ നിയമങ്ങളും ലൈസൻസിംഗ് നടപടിക്രമങ്ങളും എന്ന വിഷയത്തിൽ കോഴിക്കോട് PCB ഓഫീസിലെ അസിസ്റ്റന്റ് എഞ്ചിനീയർ ജോസ്ന ജറിനും K -Swift അപേക്ഷ നടപടിക്രമങ്ങളെ കുറിച്ച് പെരുമ്പടപ്പ് ബ്ലോക്ക് വ്യവസായ വികസന ഓഫീസർ ശ്രീജിത്ത് എമ്മും വ്യവസായ വകുപ...