Thursday, December 25

Blog

ക്രീം ബിസ്കറ്റ് കഴിച്ച എ ആർ നഗറിലെ സ്കൂൾ കുട്ടികൾക്ക് അസ്വസ്ഥത
Other

ക്രീം ബിസ്കറ്റ് കഴിച്ച എ ആർ നഗറിലെ സ്കൂൾ കുട്ടികൾക്ക് അസ്വസ്ഥത

തിരൂരങ്ങാടി : എ ആർ നഗർ ഇരുമ്പു ചോല സ്കൂളിലെ 11 വിദ്യാർഥി കൾക്ക് അസ്വസ്ഥത. ഛർദിയും വയർ വേദനയും തലവേദനയും ഉണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി. വ്യാഴാഴ്ച രാവിലെ സ്കൂളിൽ വെച്ചാണ് സംഭവം. 2 കുട്ടികൾ സ്കൂളിൽ ഛര്ദിച്ചതിനെ തുടർന്നാണ് ശ്രദ്ധയിൽ പെട്ടത്. തുടർന്ന് കുന്നുംപുറം കുടുംബരോഗ്യ കേന്ദ്രത്തിൽ ചികിത്സ നൽകി. ബിസ്കറ്റ് കഴിച്ചതിനെ തുടർന്നാണ് അസ്വസ്ഥത ഉണ്ടായതെന്നാണ് ആരോഗ്യവകുപ്പും സ്കൂൾ അധികൃതരും പറയുന്നത്. ഒരു കുട്ടി വികെ പടിയിലെ പെട്ടി കടയിൽ നിന്ന് 10 രൂപയുടെ ക്രീം ബിസ്കറ്റ് വാങ്ങിയിരുന്നു. സ്കൂളിലെത്തിയ ശേഷം ഇത് മറ്റു 10 കുട്ടികൾക്ക് വീതിച്ചു നൽകി. ഇത് കഴിച്ച നാലാം ക്ലാസിലെ ആൺകുട്ടികൾക്കാണ് അസ്വസ്ഥത അനുഭവപ്പെട്ടത്. ആരോഗ്യ വകുപ്പും ഭക്ഷ്യസുരക്ഷാ വിഭാഗവും സ്കൂളിലെത്തി പരിശോധന നടത്തി. ബിസ്കറ്റിന്റെ ബാക്കി ഭാഗം പരിശോധനയ്ക്ക് അയച്ചതായി ഭക്ഷ്യസുരക്ഷ ഓഫിസർ ജിജി ജോണ്സണ് പറഞ്ഞു....
Accident

കൊടിഞ്ഞി ഫാറൂഖ് നഗറിൽ 3 വാഹനങ്ങൾ അപകടത്തിൽ പെട്ടു 3 പേർക്ക് പരിക്ക്

തിരൂരങ്ങാടി : കൊടിഞ്ഞി ഫാറൂഖ് നഗറിൽ അപകടം, 3 പേർക്ക് പരിക്കേറ്റു. ഇന്ന് രാവിലെ പനക്കത്തായം സ്കൂളിന് സമീപമാണ് സംഭവം. ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ചാണ് അപകടം. ഇതിനിടയിൽ സംഭവ സ്ഥലത്ത് ഓട്ടോറിക്ഷയും മറിഞ്ഞു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ വെള്ളിയാമ്പുറം സ്വദേശി ആനക്കാമ്പുറം സുധാകരനെ (55) കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. പരിക്കേറ്റ കൊടിഞ്ഞി കോറ്റത്ത് സ്വദേശിയായ വിദ്യാർഥി യെയും മറ്റൊരാളെയും തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു....
Accident

കരിങ്കപ്പാറയിൽ ബസിടിച്ചു ബൈക്ക് യാത്രക്കാരൻ മരിച്ചു

കോഴിച്ചെന : പെരുമണ്ണ കരിങ്കപ്പാറ നാൽകവലയിൽ ബസിടിച്ചു ബൈക്ക് യാത്രക്കാരൻ മരിച്ചു. പെരുമണ്ണ സ്വദേശി ചെരിച്ചി കരീം ഹാജിയുടെ മകൻ സഹീർ (31) ആണ് മരിച്ചത്. ഇന്ന് രാത്രി 7.30 നാണ് അപകടം.
Sports

മലപ്പുറം ജില്ലാ പഞ്ചായത്ത് ലോകകപ്പ് ഫുട്ബോള്‍ പ്രവചന മത്സര വിജയികളെ തെരെഞ്ഞെടുത്തു

മലപ്പുറം : ജില്ലാ പഞ്ചായത്ത് ലോകകപ്പ് ഫുട്ബോള്‍ മത്സരങ്ങളുടെ ഭാഗമായി നടത്തിയ പ്രവചന മത്സരത്തിലെ വിജയികളെ ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ തെരെഞ്ഞെടുത്തു. എം.എസ്.പി അസിസ്റ്റന്റ് കമാണ്ടന്റ് ഹബീബ് റഹ്‌മാന്‍, ജില്ലാ ഫുട്ബോള്‍ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ഡോ. സുധീര്‍ കുമാര്‍, ജില്ലാ ഫുട്ബോള്‍ അസോസിയേഷന്‍ വൈസ് പ്രസിഡന്റ് കെ സുരേന്ദ്രന്‍, പ്രസ്സ് ക്ലബ്ബ് ജില്ലാ ട്രഷറര്‍ വി.വി. അബ്ദുല്‍ റഊഫ് എന്നിവരാണ് വിജയികളെ തെരെഞ്ഞെടുത്തത്. ലോകകപ്പ് കരസ്ഥമാക്കുന്ന രാജ്യമേതാവുമെന്നതിന് ശരിയുത്തരം പ്രവചിച്ച 2263 പേരില്‍നിന്നും നറുക്കെടുപ്പില്‍ മുഹമ്മദ് ആസിഫ്, ഗ്ലാമര്‍സിറ്റി ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ്ബ്, കരിപ്പോള്‍, ആതവനാട് 10001 രൂപയുടെ സമ്മാനത്തിന് അര്‍ഹനായി. ലോകകപ്പില്‍ രണ്ടാം സ്ഥാനം ആര് നേടുമെന്നതില്‍ ശരിയുത്തരം നല്‍കിയ 2101 പേരില്‍നിന്നും ആദില്‍ മുഹമ്മദ്, യുവ ആര്‍ട്സ് ആന്‍...
Local news, Malappuram

കലോത്സവ സ്വാഗത ഗാനത്തിലെ മുസ്ലിം വിരുദ്ധത ; മാപ്പ് അര്‍ഹിക്കാത്ത തെറ്റെന്ന് കുഞ്ഞാലിക്കുട്ടി

കോഴിക്കോട് : കലോത്സവത്തിലെ സ്വാഗത ഗാന ദൃശ്യാവിഷ്‌കാരത്തില്‍ മുസ്ലിം വേഷധാരിയെ ഭീകരനായി ചിത്രീകരിച്ചതില്‍ പ്രതികരിച്ച് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. ഇത് ഒരിക്കലും സംഭവിക്കാന്‍ പാടില്ലായിരുന്നുവെന്നും കംപോസ് ചെയ്തവരുടെ വികലമായ മനസ്സ് ആവാം ഇതിന് കാരണമെന്നും തിരിച്ചറിയാന്‍ കഴിയാത്തത് മാപ്പ് അര്‍ഹിക്കാത്ത തെറ്റാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. മുസ്ലിം വേഷധാരിയെ ഭീകരനായി ചിത്രീകരിച്ചത് പ്രതിഷേധാര്‍ഹമെന്നാണ് മുസ്ലിം ലീഗ് നേതാക്കളുടെ വിമര്‍ശനം. മുജാഹിദ് സമ്മേളനത്തില്‍ മുസ്ലീം സമുദായത്തിന് വേണ്ടി സംസാരിച്ച് കൈയ്യടി വാങ്ങിയ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിലാണ് മുസ്ലിം സമുദായത്തെ തീവ്രവാദിയാക്കിയുള്ള സംഗീത ശില്‍പം അരങ്ങേറിയതെന്നും സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ സ്വാഗതഗാനം തയ്യാറാക്കിയതില്‍ സൂക്ഷ്മതയുണ്ടായില്ലെന്നും മുന്‍ വിദ്യാഭ്യാസ മന്ത്രി പികെ അബ്ദുറബ്ബ് പറഞ്ഞു. സാഹോദര്യവും മതമൈ...
Malappuram

ഭിന്നശേഷിക്കാര്‍ക്ക് ജില്ലാപഞ്ചായത്ത് പവര്‍ ഇലക്ട്രിക്ക് വീല്‍ ചെയര്‍ നൽകുന്നു; 7 കേന്ദ്രങ്ങളില്‍ മെഡിക്കല്‍ ക്യാമ്പ്

മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ 2022-23 വാര്‍ഷിക പദ്ധതിയില്‍ 75 ലക്ഷം രൂപ വകയിരുത്തി ഭിന്നശേഷിക്കാര്‍ക്ക് പവര്‍ ഇലക്ട്രിക്കല്‍ വീല്‍ചെയര്‍ വിതരണം ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ മുഖേന നടപ്പിലാക്കുന്നു. ഇതിന്റെ ഗുണഭോക്താക്കളെ തെരെഞ്ഞെടുക്കുന്നന് ജില്ലയിലെ 7 കേന്ദ്രങ്ങളില്‍  മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. ജനുവരി അഞ്ച് മുതല്‍ 12 വരെ എല്ലാ ദിവസവും രാവിലെ ഒമ്പത് മുതലാണ് ക്യാമ്പ്.തിയതി, സ്ഥലം,  ബ്ലോക്കുകള്‍ എന്നീ ക്രമത്തില്‍ ജനുവരി അഞ്ച്, മങ്കട ബ്ലോക്ക് പഞ്ചായത്ത് ഓഫീസ്, പെരിന്തല്‍മണ്ണ, മങ്കട ബ്ലോക്കുകള്‍. ആറിന് മൂത്തേടം പഞ്ചായത്ത്, നിലമ്പൂര്‍ ബ്ലോക്ക്. ഏഴിന് അരീക്കോട് ബ്ലോക്ക് പഞ്ചായത്ത്, അരീക്കോട് ബ്ലോക്ക്. ഒമ്പതിന് വേങ്ങര ബ്ലോക്ക് പഞ്ചായത്ത്, വേങ്ങര, തിരൂരങ്ങാടി, താനൂര്‍ ബ്ലോക്കുകള്‍. ജനുവരി 10 കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത്, പൊന്നാനി, പെരുമ്പടപ്പ്, തിരൂര്‍, കുറ്റിപ്പുറം ബ്ലോക്ക...
Tourisam

പക്ഷികളുടെ പറുദീസയായി വെഞ്ചാലി ആമ്പൽ പാടം

തിരുരങ്ങാടി: വിദേശികളും സ്വദേശികളുമായ പക്ഷികളുടെ ഇഷ്ട കേന്ദ്രമായി മാറിയിരിക്കുകയാണ് ചെറുമുക്കിലെ ആമ്പൽ പാടം. കേരളത്തിൻ്റെ വിവിധ ജില്ലകളിൽ നിന്നായി ചുവന്ന ആമ്പൽ കാണാൻ വരുന്ന സന്ദർശകർക്ക് ആമ്പലിൻ്റെ സൗന്ദര്യത്തിനു പുറമേ നയനാനന്ദകരമായ കാഴ്ചയൊരുക്കുകയാണ് ഇവിടുത്തെ പക്ഷിക്കൂട്ടങ്ങൾ.ചെറുമുക്ക്, കൊടിഞ്ഞി ഭാഗങ്ങളിലായി വിശാലമായി പരന്ന് കിടക്കുന്ന, നൂറേക്കറിലധികം വരുന്ന പാടശേഖരങ്ങളിൽ നീർപ്പക്ഷികളും ശൈത്യകാല സന്ദർശകരായ വിദേശ പക്ഷികളുമടക്കം 70ലേറെ പക്ഷികളെയാണ് കാണപ്പെടുന്നത്.പക്ഷി നിരീക്ഷകരായ ഡോ. ബിനു ചുള്ളക്കാട്ടിൽ, കബീറലി പി എന്നിവർ പലപ്പോഴായി ഇവിടെ നടത്തിയ സർവ്വേയിൽ നീർപ്പക്ഷികളായ ചേരക്കോഴി, വെള്ള അരിവാൾ കൊക്കൻ എന്നിവയെ ജില്ലയിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന സ്ഥലമായി ചെറുമുക്ക്- വെഞ്ചാലി പാടശേഖരങ്ങളെ തിരിച്ചറിഞ്ഞിരുന്നു. ദേശാടനപ്പക്ഷികളായവെള്ളക്കൊക്കൻ കുളക്കോഴി, തവിട്ടു തലയൻ കടൽക്കാക്ക, ചെറിയ കടൽക...
Other

വെളിമുക്കിൽ 5 പേർക്ക് തെരുവ് നായയുടെ കടിയേറ്റു

മുന്നിയൂർ : വെളിമുക്കിൽ 3 വയസ്സുകാരനും വയോധികരും ഉൾപ്പെടെ 5 പേർക്ക് തെരുവ് നായയുടെ കടിയേറ്റു. വെളിമുക്ക് പാലക്കൽ തോട്ടശ്ശേരി ആഷിഖ് 32, തോട്ടശ്ശേരി ഹവ്വാ ഉമ്മ 70, ചാച്ചുണ്ണി പണിക്കർ 74, കാട്ടുവച്ചിറ അമ്പലത്തിന് സമീപം ബാലേരി രതീഷിന്റെ മകൻ ആഗ്നേയ് 3, കാട്ടിലാക്കൽ ഗോപിദാസ് 65 എന്നിവർക്കാണ് കടിയേറ്റത്. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/HhznY5Ojl9v3HWEFbmd3yU പാലക്കലിൽ ഉച്ചയ്ക്കും കാട്ടുവച്ചിറയിൽ വൈകീട്ടുമായിരുന്നു നായയുടെ പരാക്രമം. എല്ലാവർക്കും തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ ചികിത്സ നൽകി...
Gulf

സൗദിയിൽ കാണാതായ പരപ്പനങ്ങാടി സ്വദേശിയെ കണ്ടെത്തി

റിയാദ് : സൗദിയിലെ ബുറൈദയിലെ ഉനൈസയിൽ നിന്ന് ഏതാനും ദിവസങ്ങളായി കാണാതായിരുന്ന പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശിയെ നീണ്ട അന്വേഷണങ്ങൾക്കൊടുവിൽ കണ്ടെത്തി. കഴിഞ്ഞ വ്യാഴാഴ്ച കാണാതായ ചോലക്കകത്ത് മുഹമ്മദ് ഷഫീഖിനെയാണ് തിരച്ചിലുകൾക്കൊടുവിൽ കണ്ടെത്തിയത്. സംശയാസ്പദമായി ഇദ്ദേഹത്തെ പോലീസ് പിടികൂടിയതായിരുന്നു. സാമൂഹിക പ്രവർത്തകനും ബുറൈദ കെ എം സി സി വെൽഫെയർ വിംഗ് ചെയർമാനുമായ ഫൈസൽ ആലത്തൂരിന്റെ ഇടപെടലാണ് ജയിൽ മോചനം സാധ്യമാക്കിയത്. ഷഫീഖിന്റെ പേരിൽ കേസ് ചാർജ് ചെയ്തിട്ടില്ല. അതേ സമയം അന്വേഷണം നടക്കുന്നുണ്ട് എന്നാണ് സൂചന....
Other

ഹജ്ജ് 2023 അപേക്ഷ: കേന്ദ്ര ഹജ്ജ് കമ്മിറ്റിയില്‍ നിന്നും  അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന്  സംസ്ഥാന ഹജ്ജ് കമ്മിറ്റി

കൊണ്ടോട്ടി : ഹജ്ജ് 2023 നുള്ള അപേക്ഷ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര ഹജ്ജ് കമ്മിറ്റി ഓഫീസില്‍ നിന്നും ഇതുവരെ അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്ന്  സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓഫീസില്‍ നിന്നും അറിയിച്ചു. നോട്ടിഫിക്കേഷന്‍ വരുന്ന മുറക്ക് അപേക്ഷ സ്വീകരിച്ചു തുടങ്ങും.  2023 ജനുവരി ഒന്നു മുതല്‍ ഹജ്ജ് അപേക്ഷ സ്വീകരിച്ചു തുടങ്ങുമെന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയര്‍മാന്റെ പത്ര പ്രസ്താവനയെത്തുടര്‍ന്ന് ധാരാളം പേര്‍ നേരിലും അല്ലാതെയും സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓഫീസുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഈ വിശദീകരണം. കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയത്തില്‍ നിന്ന് ഹജ്ജ് പോളിസിയുടെ കരടു രേഖ മാത്രമാണ് ഇപ്പോള്‍ ഹജ്ജ് കമ്മിറ്റി ഓഫീസില്‍ ലഭിച്ചിട്ടുള്ളത്. ഇത് കേന്ദ്ര ന്യൂനപക്ഷ മന്ത്രായലം അംഗീകരിച്ച ശേഷം, ഹജ്ജ് അപേക്ഷാ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും നോട്ടിഫിക്കേഷനും കേന്ദ്ര ഹജ്ജ് കമ്മിറ്റി ഓഫീസില്‍...
Malappuram

ചെമ്മാട് ഇനി സമ്മാനപ്പെരുമഴ; ഷോപ്പിങ് ഫെസ്റ്റിവലിന് നാളെ തുടക്കം

തിരൂരങ്ങാടി: കൈ നിറയെ സമ്മാനങ്ങളുമായി ചെമ്മാട് ഷോപ്പിംഗ് ഫെസ്റ്റിവലിന് നാളെ തുടക്കമാകുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ചെമ്മാട് യൂണിറ്റ് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. അനുദിനം വികസിക്കുന്ന ചെമ്മാട് പട്ടണത്തിലെ വ്യാപാരോല്‍സവം മാര്‍ച്ച് 5-നാണ് സമാപിക്കുക. ടൗണിലെ കടകളില്‍ നിന്നും സാധനങ്ങള്‍ വാങ്ങുമ്പോള്‍ ലഭിക്കുന്ന കൂപ്പണില്‍ ഒന്നാം സമ്മാനമായി കാറും രണ്ടാം സമ്മാനമായി സ്‌കൂട്ടറും മൂന്നാം സമ്മാനമായി മൊബൈല്‍ ഫോണുമടക്കം നൂറിലേറെ സമ്മാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്.ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ ഉദ്ഘാടനം 5-ന് വൈകീട് അഞ്ച് മണിക്ക് നടക്കും. നാല് മണിക്ക് വര്‍ണ്ണാഭമായ ഘോഷയാത്രയും തുടര്‍ന്ന് സാംസ്‌കാരിക സമ്മേളനവും നടക്കും. കൂപ്പണ്‍ വിതരണോല്‍ഘാടനം വ്യാപാരി വ്യവസായി ഏകോപന സമിതി വര്‍ക്കിംഗ് പ്രസിഡന്റ് കുഞ്ഞാവു ഹാജി നിര്‍വ്വഹിക്കും. പ്രശസ്ത സിനിമ മിമിക്രിതാരം നിര്‍മ്മല്‍ പാലാഴി മുഖ്യാതിഥിയാകു...
Calicut, university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

ചരിത്ര സെമിനാര്‍ കാലിക്കറ്റ് സര്‍വകലാശാലാ ചരിത്ര പഠനവിഭാഗം സംഘടിപ്പിക്കുന്ന ദേശീയ സെമിനാറിന് ബുധനാഴ്ച തുടക്കമാകും. കേരള ചരിത്രരചനയിലെ സമീപകാല പ്രവണതകള്‍ എന്നാണ് വിഷയം. സര്‍വകലാശാലാ സെമിനാര്‍ ഹാളില്‍ രാവിലെ 9.30-ന് വൈസ് ചാന്‍സിലര്‍ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്യും. നെതര്‍ലാന്റിലെ ലെയ്ഡന്‍ സര്‍വകലാശാലയിലെ ഗവേഷകന്‍ ഡോ. മഹമൂദ് കൂരിയ മുഖ്യപ്രഭാഷണം നടത്തും. 5-ന് വൈകീട്ട് 5.30-ന് സമാപിക്കും.      പി.ആര്‍. 2/2023 പരീക്ഷാ ഫലം നാലാം സെമസ്റ്റര്‍ എം.എസ് സി. ബയോകെമിസ്ട്രി ഏപ്രില്‍ 2022 റഗുലര്‍ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.       പി.ആര്‍. 3/2023 പുനര്‍മൂല്യനിര്‍ണയ ഫലം നാലാം സെമസ്റ്റര്‍ എം.എഫ്.ടി. ഏപ്രില്‍ 2022 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു. നാലാം സെമസ്റ്റര്‍ എം.എ. സാന്‍സ്‌ക്രിറ്റ് സാഹിത്യ (സ്‌പെഷ്യല്‍), സോഷ്യോളജി ഏപ്രില്‍ 2022 പരീ...
Other

തോട്ടിലെ വെള്ളം ഉപയോഗിച്ച് ചായയും ശീതള പാനീയവും; കട പൂട്ടിച്ചു

കൊണ്ടോട്ടി : വലിയ തോട്ടിലെ വെള്ളം കൊണ്ട് ചായയും ശീതള പാനീയവും നല്‍കുന്ന കച്ചവടക്കാരനെ പിടികൂടി കൊണ്ടോട്ടി നഗരസഭ കൗണ്‍സിലര്‍. കരിപ്പൂര്‍ വിമാനത്താവള റോഡ് അരികില്‍ പ്രവര്‍ത്തിക്കുന്ന ചായക്കടയിലാണ് തോട്ടിലെ വെള്ളം ഉപയോഗിക്കുന്നതായി 38-ാം വാര്‍ഡ് കൗണ്‍സിലര്‍ അലി വെട്ടോടന്റെ ശ്രദ്ധയിൽ പെട്ടത്. ഇന്നലെ ഉച്ചയോടെയാണ് സംഭവം. നഗരസഭക്ക് കീഴിലുള്ള റോഡുകളുടെ സര്‍വ്വേ നടത്തിപ്പിനായാണ് പരിസരത്ത് വാര്‍ഡ് കൗണ്‍സിലര്‍ എത്തിയത്. ഇതിനടിയിലാണ് നിരവധി തവണ തോട്ടില്‍ നിന്ന് വെള്ളമെടുത്ത് ജീവനക്കാരന്‍ കടയിലേക്ക് പോകുന്നത് കൗണ്‍സിലര്‍ കണ്ടത്. തുടര്‍ന്ന് പരിശോധിക്കുകയായിരുന്നു. ആരോഗ്യ വകുപ്പ് അധികൃതരെ അറിയിച്ച് നടപടികള്‍ സ്വീകരിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് ആരോഗ്യ വകുപ്പ് കട അടപ്പിച്ചു....
Crime

ചായയിൽ മധുരമില്ല, വാക്കേറ്റം; ഹോട്ടൽ ഉടമയെ കുത്തിപ്പരുക്കേൽപ്പി ച്ചു

താനൂർ : വാഴക്കാതെരു അങ്ങാടിയിൽ ഇന്ന് പുലർച്ചെയാണ് സംഭവം. ടീ എ റെസ്റ്റോറൻ്റ് ഉടമയ്ക്കാണ് കുത്തേറ്റത്. ചായ കുടിക്കാനെത്തിയയാൾ ഹോട്ടൽ ഉടമയെ കുത്തിപ്പരിക്കേൽപിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ടി എ റസ്റ്റോറൻ്റ് ഉടമ മനാഫിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതിയെ താനൂർ പോലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ പ്രതിഷേധിച്ച് ഇന്ന് ഉച്ചക്ക് ഒരു മണി വരെ താനൂരിൽ വ്യാപാരി ഹർത്താൽ പ്രഖ്യാപിച്ചു....
Obituary

രോഗികളെ ചികിൽസിക്കുന്നതിനിടെ ഡോക്ടർ കുഴഞ്ഞു വീണു മരിച്ചു

വേങ്ങര: രോഗികളെ ചികിൽസിക്കുന്നതിനിടെ ഫിസിയോ തെറാപ്പിസ്റ്റ് കുഴഞ്ഞ് വീണ് മരിച്ചു. വേങ്ങര അൽ സലാമ ഹോസ്പിറ്റൽ ഫിസിയോ തെറാപ്പിസ്റ്റ് തിരൂർ കടുങ്ങാതുകുണ്ട് പാറമ്മൽ അങ്ങാടി മാളിയേ പീടിയേക്കൽ ഡോ.ആബിദ് (38) ആണ് മരിച്ചത്. ഹൃദയാഘാതം ആണ് മരണകാരണം. ഇപ്പോൾ ഇരിങ്ങല്ലൂർ പുള്ളാട്ടങ്ങാടിയിലാണ് താമസം.
Obituary

ഉംറ കഴിഞ്ഞു തിരിച്ചു വരികയായിരുന്ന സ്ത്രീ കരിപ്പൂരിൽ കുഴഞ്ഞു വീണു മരിച്ചു

തിരൂരങ്ങാടി : ഉംറ കഴിഞ്ഞ് തിരിച്ചു വരുമ്പോൾ കരിപ്പൂർ എയർപോർട്ടിൽ വെച്ച് മരണപ്പെട്ടു. ചുള്ളിപ്പാറ സ്വദേശി കൂർമ്മത്ത് അബ്ദുറഹ്മാൻ്റെ ഭാര്യ സഫിയ (52)യാണ് മരിച്ചത്. ഇന്ന് വൈകുന്നേരം 6 മണിക്കാണ് സംഭവം. മലപ്പുറം ഗ്രീൻ ഓയാസിസ് ട്രാവൽസ് മുഖേന സഹോദരൻ സൈതലവിക്കൊപ്പമാണ് ഉംറക്ക് പോയിരുന്നത്. പരിശോധന കഴിഞ്ഞു മടങ്ങുമ്പോൾ കുഴഞ്ഞു വീഴുകയായിരുന്നു. മക്കൾ : നൗഫൽ ( ജിസാൻ) നസ്റിൻ, നഈം , മരുമക്കൾ അബ്ദുറഹ്മാൻ കടന്നമണ്ണ (ഗവ: കോളേജ് അട്ടപ്പാടി) ജസ്ന പനക്കൽ കോറ്റത്ത് കൊടിഞ്ഞി. പിതാവ് പരേതനായ കൊടപ്പന കുഞ്ഞാലസ്സൻ കരുമ്പിൽ, മാതാവ് പരേതയായ മേക്കേകാട്ട് പാത്തുമ്മു കക്കാട്. സഹോദരങ്ങൾ സൈതലവി, അബ്ദുൽ അസീസ് (റെയിൻബോ ബേക്കറി കരുമ്പിൽ) മുസ്തഫ (കുഞ്ഞാവ - ജിദ്ദ ) റുഖിയ പാലത്തിങ്ങൽ, ഖദീജ പറപ്പൂർ, സുലൈഖ ചെമ്മാട് .ഖബറടക്കം ചൊവ്വാഴ്ച രാവിലെ 9 മണിക്ക് ചുള്ളിപ്പാറ ജുമാ മസ്ജിദിൽ....
Accident, Breaking news

വീടിനടുത്തുള്ള കുളത്തിൽ വീണ് 8 വയസ്സുകാരൻ മരിച്ചു

പരപ്പനങ്ങാടി : വീടിനടുത്തുള്ള കുളത്തിൽ വീണ് വിദ്യാർഥി മരിച്ചു. ഉള്ളണം നോർത്ത് സ്വദേശി അമരമ്പത്ത് ചാലിൽ റാഫിയുടെ മകൻ മുഹമ്മദ് അമീൻ (8) ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം 6മണിയോടെ ആണ് സംഭവം. വീടിനോട് ചേർന്നുള്ള കുളത്തിൽ വീണ കുട്ടിയെ ഉടനെ പിതാവ് രക്ഷപ്പെടുത്തി പരപ്പനങ്ങാടി ജനസേവ മിഷൻ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു. മൃതുദേഹം തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റലിൽ....
Education, Health,, Information

ജീവൻ രക്ഷാ പരിശീലന ക്ലാസ്സ് സംഘടിപ്പിച്ച് ട്രോമാ കെയർ പ്രവർത്തകർ മാതൃകയായി

തിരൂരങ്ങാടി : ജില്ലാ ട്രോമാ കെയർ തിരൂരങ്ങാടി സ്‌റ്റേഷൻ യൂണിറ്റ് ചെമ്മാട് നഗരസഭ ഓഡിറ്റോറിയത്തിൽ വെച്ച് പുതുവത്സരദിനത്തിൽ പൊതുജനങ്ങൾക്കായി ജീവൻ രക്ഷാ പരിശീലന ക്ലാസ്സ് സംഘടിപ്പിച്ചു.തിരൂരങ്ങാടി നഗരസഭ വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ഇഖ്ബാൽ കല്ലുങ്ങൽ ഉദ്‌ഘാടനം നിർവഹിച്ചു. ചടങ്ങിൽ സദഖത്തുള്ള ബാബു അധ്യക്ഷനായിരുന്നു. വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ ഇ പി ബാവ, ഡിവിഷൻ കൗൺസിലർ മുഹമ്മദലി അരിമ്പ്ര എന്നിവർ പങ്കെടുത്തു. റാഫി കുന്നുംപുറം സ്വോഗതവും റഫീഖ് വള്ളിയേങ്ങൽ നന്ദിയും പറഞ്ഞു.ഡോ. മുഹമ്മദ് കുട്ടി കണ്ണിയൻ ,നൂർമുഹമ്മദ് മലപ്പുറം, ജംഷീദ് സി ടി കീഴാറ്റൂർ ,പ്രസീദ നമ്പീശൻ മഞ്ചേരി , സമീറലി കൽപകഞ്ചേരിതുടങ്ങിയ ട്രോമാ കെയർ വളണ്ടിയർമാരും പരിശീലന ക്ലാസ്സിന് നേതൃത്വം നൽകി....
Accident

തയ്യിലക്കടവിൽ ലോറിയിടിച്ചു സ്കൂട്ടർ യാത്രക്കാരൻ മരിച്ചു

ചേളാരി : ചെട്ടിപ്പടി - ചേളാരി റോഡിൽ ലോറിയിടിച്ചു സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. ചെനക്കലങ്ങാടി തോണിപ്പാടം സ്വദേശി മലയിൽ മുഹമ്മദ് ശരീഫ് എന്ന ആലിക്കോയ (57) ആണ് മരിച്ചത്. ഇന്ന് രാവിലെ 10.15 ന് ആണ് അപകടം.ചെട്ടിപടി ഭാഗത്തേക്ക് പോകുന്ന ലോറിയിൽ തട്ടി സ്കൂട്ടർ യാത്രക്കാരൻ ലോറിക്ക് അടിയിലേക്ക് വീഴുകയായിരുന്നു.വാഹനം ദേഹത്ത് കൂടി കയറിയിറങ്ങിയതിനാൽ ഉടനടി മരണം സംഭവിക്കുകയായിരുന്നു.മരണപ്പെട്ട ആളെ തിരൂരങ്ങാടി താലൂക് ആശുപത്രി മോർച്ചറിയിൽ....
Sports

കൊടിഞ്ഞി മിനി മാരത്തോൺ; അബൂബക്കർ സിദ്ധീഖ് ചാമ്പ്യൻ

കൊടിഞ്ഞി : കൊടിഞ്ഞി ക്ലബ് ഫെഡറേഷൻ 2023 കൊടിഞ്ഞി ക്ലബ് ലീഗിന്റെ ഭാഗമായി മിനി മാരത്തോൺ സംഘടിപ്പിച്ചു. നൂറോളം കായിക താരങ്ങൾ അണിനിരന്ന പരിപാടി തിരൂരങ്ങാടി തഹൽസിദാർ പി.ഒ. മുഹമ്മദ് സ്വാദിഖ് , തിരുരങ്ങാടി സബ് ഇൻസ്‌പെക്ടർ എൻ.മുഹമ്മദ് റഫീഖ് , കൊണ്ടാണത്ത് ബാവ എന്നിവർ ചേർന്ന് ഫ്ലാഗ് ഓഫ് നിർവഹിച്ചു. ടൗൺ ടീം കൊടിഞ്ഞിയുടെ പി. അബൂബക്കർ സിദ്ധീഖ്, നവോദയ ക്ലബ് അംഗം പി. ഫർഹാൻ , കെ.എഫ്.സി കാളംതിരുത്തി അംഗം ഫായിസ് എന്നിവർ യാഥക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. കൊടിഞ്ഞി ക്ലബ് ഫെഡറേഷന്റെ ആറാമത്ത് ലീഗ് മത്സരങ്ങളുടെ പ്രചരണാർത്ഥം ആണ് മാരത്തോൺ സംഘടിപ്പിച്ചത്. തുടർന്നുള്ള ദിവസങ്ങൾ ക്രിക്കറ്റ്, ഫുട്ബോൾ, വോളിബാൾ , ബാഡ് മിന്റൺ, അണ്ടർ 14 ഫുട്ബോൾ എന്നിവ നടക്കും. ഫെബ്രുവരി 19 നാണ് ഫൈനൽ മത്സരം. പരിപാടിക്ക് സെക്രട്ടറി വാഹിദ് കരുവാട്ടിൽ സ്വാഗതം പറഞ്ഞു. പ്രസിഡന്റ് സലാഹുദീൻ തേറമ്പിൽ അധ്യക്ഷനായി . മൂസക്കുട്ടി പത്തൂർ, അല...
Accident

തിരൂർ കോളേജിലെ വിദ്യാർഥികളുടെ ബസ് ഇടുക്കിയിൽ മറിഞ്ഞ് അപകടം; ഒരു വിദ്യാർഥി മരിച്ചു

ഇടുക്കി : പുതുവര്‍ഷം ആഘോഷിക്കാൻ പോയ വിദ്യാർത്ഥി കളുടെ ബസ് മറിഞ്ഞ് ഒരാൾ മരിച്ചു. തിരൂർ നിന്നുള്ള വിദ്യാര്‍ത്ഥി സംഘം സഞ്ചരിച്ച വാഹനം തിങ്കള്‍കാടിന് സമീപം മറിഞ്ഞ് ഒരാൾ മരിച്ചു. ആതവനാട് ആതവനാട് ചേനാടന്‍ സൈനുദ്ദീന്‍-ഫാത്തിമ ദമ്പതികളുടെ മകന്‍ മിന്‍ഹാജ്(19)ആണ് മരിച്ചത്. 43 പേ‍ക്ക് പരുക്കേറ്റ്. പുലര്‍ച്ചെ ഒന്നരയോടെ മൈലാടും പാറ അടിമാലി പാതയിൽ തിങ്കൾക്കാടിന് സമീപത്തെ കൊടും വളവിലാണ് അപകടം നടന്നത്. തിരൂര്‍ റീജ്യണൽ ഐടിഐയിലെ വിദ്യാ‍ർത്ഥികളാണ് വാഹനത്തിലുണ്ടായിരുന്നത്. രണ്ടാം വർഷ വിദ്യാർത്ഥികളായ ഇവർ തിരൂരിലുള്ള ക്ലബ്ബിന്‍റെ പേരിലാണ് വിനോദ യാത്രക്കായി പുറപ്പെട്ടത്. കൊടൈക്കനാലും രാമക്കൽമേടും സന്ദശിച്ച് സ്വദേശത്തേക്ക് മടങ്ങുന്നതിനിടെയാണ് അപകടം. ബസിലുണ്ടായിരുന്ന 43 പേ‍ര്‍ക്കും പരിക്കേറ്റു. ശബ്ദം കേട്ടെത്തിയ നാട്ടുകാരാണ് ആദ്യം രക്ഷാപ്രവര്‍ത്തനം നടത്തിയത്. തുടര്‍ന്ന് ഫയര്‍ ഫോഴ്സും വിവിധ സ്റ്റേഷനുകളില്‍ നിന്ന...
Information

സീനിയോറിറ്റി നിലനിര്‍ത്തി എംപ്ലോയ്‌മെന്റ് രജിസ്ട്രേഷന്‍ പുതുക്കാം

2000 ജനുവരി 1 മുതല്‍ 2022 ഒക്ടോബര്‍ 31 വരെയുള്ള (എംപ്ലോയ്മെന്റ് രജിസ്ട്രേഷന്‍ ഐഡന്റിന്റി കാര്‍ഡില്‍ പുതുക്കേണ്ടുന്ന മാസം 10/1999 മുതല്‍ 08/2022 വരെ രേഖപ്പെടുത്തിയിട്ടുള്ളവര്‍ക്ക്) കാലയളവില്‍ വിവിധ കാരണങ്ങളാല്‍ എംപ്ലോയ്മെന്റ്  രജിസ്ട്രേഷന്‍ സീനിയോറിറ്റി നഷ്ട്ടപ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും വിധേയമായി അവരുടെ തനത് സീനിയോറിറ്റി നിലനിര്‍ത്തി കൊണ്ട് രജിസ്ട്രേഷന്‍ പുതുക്കുന്നതിന് 01/01/2023 മുതല്‍ 31/03/2023 വരെയുള്ള കാലയളവില്‍ പ്രത്യേക പുതുക്കലിന് www.eemployment.kerala.gov.in എന്ന ഓണ്‍ലൈന്‍ സൈറ്റിലെ സ്‌പെഷ്യല്‍ റിന്യൂവല്‍  ഓപ്ഷന്‍ വഴിയോ എല്ലാ സര്‍ട്ടിഫിക്കറ്റുകളും സഹിതം ബന്ധപ്പെട്ട എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ ഹാജരായോ പ്രത്യേക പുതുക്കല്‍ അപേക്ഷകള്‍ സമര്‍പ്പിക്കാവുന്നതാണെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു.   വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കുന്നതിന് htt...
Accident

തൂതപ്പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചു

വളാഞ്ചേരി : ഇരിമ്പിളിയം തൂതപ്പുഴയിൽ കൂട്ടുകാരുമൊത്ത് കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചു. വലിയ കുന്ന് കൊട്ടപ്പുഞ്ചയിൽ നൗഫലിന്റെ മകൻ നഹാൽ [12] ആണ് മരിച്ചത്. തെക്കൂത്ത് പമ്പ് ഹൗസിനു സമീപം കടവിലാണ് അപകടം. പൂക്കാട്ടിരി സഫ ഇംഗ്ലിഷ് സ്കൂൾ 8-ാം ക്ലാസ് വിദ്യാർഥിയാണ്
Accident

എടരിക്കോട് വാഹനാപകടം, 7 വയസുകാരൻ മരിച്ചു

കോട്ടക്കൽ: ദേശീയപാത 66 ൽ എടരിക്കോട് പാലത്തിന് സമീപം ഓട്ടോയും പിക്കപ്പ് ലോറിയും കൂട്ടിയിടിച്ച് അപകടം, ഏഴു വയസ്സുകാരൻ മരിച്ചു. കാടാമ്പുഴ സ്വദേശി സയിദ് മുഹമദ് ഷംവീൻ ആണ് മരിച്ചത്. സയിദ് മുഹമദ് ഷംവീനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സയിദ് സലാവുദിൻ തങ്ങൾ, സയിദാ ബീവി, സയിദ് അബ്ദുൽ റഹ്മാൻ, എന്നിവരെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച ഉച്ചക്ക് 1.30 യോടെയായിരുന്നു അപകടം....
Local news

തെന്നലയിലെ മിനി മാസ്റ്റ് ലൈറ്റുകൾ കത്തുന്നില്ലെന്ന് പരാതി

തെന്നല : പഞ്ചായത്ത് പതിനാലാം വാർഡിലെ പി എച്ച് സി കോമ്പൗണ്ടിൽ സ്ഥിതി ചെയ്യുന്ന ഏകദേശം 7- മാസത്തോളമായി പ്രവർത്തനം നിലച്ച മിനി മാസ്റ്റ് ലൈറ്റ്, അത് പോലെ വാർഡിലെ പോസ്റ്റിലുള്ള ലൈറ്റുകളും അടിയന്തിരമായി റിപ്പയർ ചെയ്ത് പ്രവർത്തന യോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് തെന്നല പഞ്ചായത്ത് ബോർഡ് പ്രസിഡണ്ട് സലീന കരുമ്പിലിനും, വൈസ് പ്രസിഡണ്ട് pp അഫ്സലിനും പതിനാലാം വാർഡ് മുസ്ലിം ലീഗ് കമ്മറ്റി നിവേദനം നൽകി. വാർഡ് മുസ്ലിം ലീഗ് പ്രസിഡണ്ട് Nc ജലിൽ , വാർഡ് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി അഷ്‌റഫ്‌ അലി കള്ളിയത്ത്, പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ PT റഹിയാനത്ത്, മുൻ വൈ പ്രസി. Kv മജീദ്, മെമ്പർ പച്ചായി കുഞ്ഞാവ, വാർഡ് ഭാരവാഹികളായ TP ഇസ്മായിൽ , മൊയ്തീൻ കോലാത്തൊടി എന്നിവർ സംബന്ധിച്ചു ....
Malappuram

കാത്തിരിപ്പിന് വിരാമം; പെരുവള്ളൂരിൽ 72 കുടുംബങ്ങൾക്ക് പട്ടയം ലഭിച്ചു

പെരുവള്ളൂരിലെ പുതിയ വില്ലേജ് ഓഫീസ് നിര്‍മാണത്തിന്50 ലക്ഷം രൂപ നല്‍കും: മന്ത്രി കെ.രാജന്‍ പെരുവള്ളൂരിലെ പുതിയ വില്ലേജ്  ഓഫീസ് നിര്‍മാണത്തിന് 50 ലക്ഷം രൂപ റവന്യൂ വകുപ്പ് നല്‍കുമെന്നും കെട്ടിടത്തിന്റെ നിര്‍മാണം ജനുവരിയില്‍ തന്നെ തുടങ്ങി നാലോ അഞ്ചോ മാസം കൊണ്ട് പൂര്‍ത്തീകരിക്കാന്‍ ശ്രമം നടത്തുമെന്നും റവന്യൂ - ഭവന നിര്‍മാണ വകുപ്പ് മന്ത്രി  കെ.രാജന്‍ അറിയിച്ചു. തിരൂരങ്ങാടി താലൂക്ക്, പെരുവള്ളൂര്‍ വില്ലേജിലെ പട്ടയമേളയുടെ ഉദ്ഘാടനം  പറമ്പില്‍ പീടിക ജി.എല്‍.പി സ്‌കൂളില്‍  നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.  ഭൂമിയില്ലാത്ത എല്ലാ മനുഷ്യര്‍ക്കും ഏതെങ്കിലും വിധത്തില്‍ ഭൂമി ലഭ്യമാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. ജനുവരി 2023 മുതല്‍ നാല് മേഖലകളിലായി നാലു ഡെപ്യൂട്ടി  കലക്ടര്‍മാരെ നിയമിച്ച് ഭൂമി പ്രശ്‌നങ്ങള്‍ കൃത്യതയോടെ കൈകാര്യം ചെയ്യും. ഇതുവഴി അന്യാധീനപ്പെട്ട 2000ത്തോ...
Accident

പയർമണി തൊണ്ടയിൽ കുടുങ്ങി രണ്ട് വയസ്സുകാരി മരിച്ചു

അടിമാലി : പയര്‍ മണി തൊണ്ടയില്‍ കുടുങ്ങി ബാലിക മരിച്ചു. തോക്കുപാറ പുത്തന്‍പുരക്കല്‍ രഞ്ജിത്ത്- ഗീതു ദമ്പതികളുടെ മകള്‍ റതികയാണ് (2) മരിച്ചത്. വ്യാഴാഴ്ച രാത്രി എട്ടുമണിയോടെയാണ് സംഭവം. ടിന്നില്‍ മുളപ്പിക്കാന്‍ സൂക്ഷിച്ചിരുന്ന പയര്‍ മണികൾ വായിൽ ഇടുകയായിരുന്നു. കുട്ടി അസ്വസ്ഥത പ്രകടിപ്പിച്ച ഉടനെ അടിമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല....
Crime

ബിരിയാണിയിൽ മുട്ടയും പപ്പടവും ഇല്ല; ഹോട്ടലുടമകളായ ദമ്പതികൾക്ക് ക്രൂര മ‍ർദ്ദനം

തൃശൂർ: കുന്നംകുളത്ത് ബിരിയാണിയിൽ കോഴിമുട്ടയും പപ്പടവും ഇല്ലെന്നും കൈകഴുകുന്ന സ്ഥലത്ത് വൃത്തിയില്ലെന്നും ആരോപിച്ച് ഹോട്ടൽ ഉടമകളായ ദമ്പതികളെ ക്രൂരമായി മർദ്ദിച്ചു. ചൂണ്ടലിൽ കറി ആൻഡ് കോ ഹോട്ടൽ നടത്തുന്ന തിരുവനന്തപുരം സ്വദേശി സുധി, ഭാര്യ ദിവ്യ എന്നിവർക്കാണ് മർദ്ദനമേറ്റത്. ഇരുമ്പ് പൈപ്പ് കൊണ്ട് തലക്കേറ്റ അടിയിൽ ഗുരുതരമായി പരിക്കേറ്റ സുധിയെ കുന്നംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സുധിയുടെ തലയിൽ ആഴത്തിൽ പരിക്കേറ്റതിനെത്തുടർന്ന് എട്ടോളം തുന്നലുകളുണ്ട്. ഇന്നലെ വൈകിട്ട് മൂന്നു മണിയോടെയായിരുന്നു സംഭവം. പുതുശ്ശേരി സ്വദേശിയായ യുവാവ് ദമ്പതികളുടെ ഹോട്ടലിലെത്തി ബിരിയാണി ആവശ്യപ്പെട്ടിരുന്നു. ബിരിയാണിക്ക് കോഴിമുട്ടയും പപ്പടവും വേണമെന്നാവശ്യപ്പെട്ടതോടെ ദിവ്യ ഇത് നൽകി. പിന്നീട് കൈ കഴുകുന്ന സ്ഥലം വൃത്തിയില്ലെന്ന് ആരോപിച്ചുകൊണ്ട് യുവതിയുമായി കയർക്കുകയും പിന്നീട് മുഖത്തടിക്കുകയും ചെയ്തതായാണ് പരാതി. സം...
Other

തിരൂരങ്ങാടി നഗരസഭ കുടുംബശ്രീ വാർഷികം സംഘടിപ്പിച്ചു 

തിരൂരങ്ങാടി നഗരസഭ സിഡിഎസ് കുടുംബശ്രീ 25 -ആം വാർഷികം ചെമ്മാട് ഗവൺമെൻ്റ് തൃക്കുളം ഹൈസ്കൂളിൽ നടന്നു. നഗരസഭ ചെയർമാൻ കെ.പി മുഹമ്മദ്കുട്ടി ഉദ്ഘാടനം ചെയ്തു. സിഡി എസ് ചെയർപേഴ്സൺ റംല കക്കടവത്ത് അധ്യക്ഷത വഹിച്ചു. സിഡിഎസ് വൈസ് ചെയർപേഴ്സൺ റഷീദ, നഗരസഭ ഡെപ്യൂട്ടി ചെയർപേഴ്സൺ സി,പി സുഹ്റാബി, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ ഇഖ്ബാൽ കല്ലുങ്ങൽ, സി.പി ഇസ്മായിൽ,  എം. സുജിനി, ഇ പി സൈതലവി, വഹീദ ചെമ്പ, നഗരസഭ സെക്രട്ടറി മനോജ്‌ കുമാർ, ജാഫർ കുന്നത്തേരി, ആമിന, ചിത്ര, ഹഫ്സ, ഗീത, എൻ യു എൽ എം സിറ്റി പ്രൊജക്റ്റ്‌ ഓഫീസർ ബീന, സിറ്റി മിഷൻ മാനേജർ വിബിത ബാബു, ബാങ്ക് മാനേജർ മാരായ ജിഷ്ണു (കാനറാ ബാങ്ക്, തിരൂരങ്ങാടി ), വിനീഷ് (കേരള ഗ്രാമീണ ബാങ്ക്, ചെമ്മാട് ), ഇമാമുദീൻ (തിരൂരങ്ങാടി സഹകരണ ബാങ്ക്), രാജലക്ഷ്മി ( വനിതാ സഹകരണ സംഘം, ചെമ്മാട് ), പ്രഭാകരൻ (എം ഡി സി ബാങ്ക്, ചെമ്മാട് ) എന്നിവർ സംസാരിച്ചു. മുൻ സിഡിഎസ് ചെയർപേഴ്ണായ ...
error: Content is protected !!