Friday, December 26

Blog

ചരമം: മരക്കാശ്ശേരി ഇബ്രാഹിം ഫൈസി കൊടക്കല്ല്
Obituary

ചരമം: മരക്കാശ്ശേരി ഇബ്രാഹിം ഫൈസി കൊടക്കല്ല്

വെന്നിയൂർ : കൊടക്കല്ല്പരേതനായ മരക്കാശ്ശേരി ബീരാന്റെ മകൻ ഇബ്രാഹിം ഫൈസി (47) നിര്യാതനായി.തെന്നല ആലുങ്ങൽ ദാറുസ്സലാം മദ്രസ്സ അധ്യാപകനും തെന്നല കുറ്റാപ്പാല പള്ളി ഖത്തിബുമാണ്. കൊടക്കല്ല് സിറാജുൽ ഉലൂംമദ്രസ്സ കമ്മറ്റി ജോസെക്രട്ടറി, എസ് വൈ എസ് യൂണിറ്റ് പ്രസിഡൻ്റ് , തെന്നല പഞ്ചായത്ത് മുസ് ലിം ലീഗ് ജോ സെക്രട്ടറി, തെന്നല പഞ്ചായത്ത് യുത്ത് ലീഗ് മുൻ വൈസ് പ്രസിഡൻ്റ്, എന്നി സ്ഥാനങ്ങൾ വഹിചിരുന്നു. മയ്യിത്ത് നമസ്കാരത്തിന് MP അബ്ദുസമദ് സമദാനി MP നേതൃത്വം നൽകി.മാതാവ് : പാത്തുമ്മക്കുട്ടി.ഭാര്യ, മൈമൂന.മക്കൾ: സുമയ്യ, മുഹ്സിന, മുഫീദ, മുർഷിദ, മുസ്ഫിറ.മരുമക്കൾ: ജബ്ബാർ, ഷെഫീഖ് ഹുദവി, റഹിം റഹ്മാനി, ജുനൈസ് ദാരിമി.സഹോദരങ്ങൾ: മുഹമ്മദ് കുട്ടി, മജീദ്...
Accident

കരുവാങ്കല്ലിൽ ദമ്പതികൾ സഞ്ചരിച്ച ബൈക്കിൽ ടോറസ് ലോറിയിടിച്ചു; യുവതി മരിച്ചു

പെരുവള്ളൂർ : കരുവാങ്കല്ലിൽ ടോറസ് ബൈക്കിലിടിച്ചു പരിക്കേറ്റ യുവതി മരിച്ചു. കാടപ്പടി സ്വദേശി ചൊക്ലി സിദ്ധീഖിന്റെ ഭാര്യയും വെന്നിയുർ ചുള്ളിപ്പാറ സ്വദേശി താണിയെപ്പിൽ മുഹമ്മദിന്റെ മകളുമായ സുൽഫത്ത് (30) ആണ് മരിച്ചത്. കുന്നുംപുറം - എയർ പോർട്ട് റോഡിൽ ഇന്നലെ ഉച്ചയ്ക്ക് ശേഷമായിരുന്നു അപകടം. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/FEZB8dQxwieEKgfmBJHLd1 കുന്നുംപുറം ഭാഗത്ത് നിന്നും ബൈക്കിൽ സിദ്ധീക്കും ഭാര്യയും പോകുമ്പോൾ പിറകിൽ നിന്ന് വന്ന ടോറസ് ലോറി ഇടയ്ക്കുകയായിരുന്നു. https://youtu.be/br8Q3CYtnos വീഡിയോ റോഡിൽ തെറിച്ചു വീണ ഇരുവർക്കും പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ സുൽഫത്തിനെ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ മരിച്ചു....
Accident

കരുവാങ്കല്ലിൽ കാറിടിച്ചു കാൽനട യാത്രക്കാരിക്ക് ഗുരുതര പരിക്ക്

കരുവാങ്കല്ല് മുല്ലപ്പടിയിൽ കാറിടിച്ച് കാൽ നട യാത്രക്കാരിയായ വയോധികക്ക് പരിക്കേറ്റു. ആയിഷുമ്മ (65) എന്ന സ്ത്രീക്കാണ് അപകടം പറ്റിയത്. ഇന്ന് ഉച്ചയ്ക്കാണ് സംഭവം. ഗുരുതര പരിക്കുകളോടെ കൊണ്ടോട്ടി റിലീഫ് ഹോസ്പിറ്റൽ പ്രവേശിപ്പിക്കുകയും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.
Accident

ഉണക്കാനിട്ട വസ്ത്രങ്ങളെടുക്കാൻ ഉമ്മയോടൊപ്പം പുറത്തിറങ്ങിയ നാല് വയസുകാരന് മിന്നലേറ്റു

പുത്തനത്താണി: മിന്നലേറ്റ് 4 വയസ്സുകാരന് പരിക്കേറ്റു. വെട്ടിച്ചിറ വളപ്പിൽ ഷംസീർ ബാബുവിന്റെ മകൻ മുഹമ്മദ് ഷെസിനാണ് മിന്നാലേറ്റത്. ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് സംഭവം. മഴ പെയ്തപ്പോൾ പുറത്ത് ഉണക്കാനിട്ടിരുന്ന തുണികൾ എടുക്കാൻ ഉമ്മയും വീട്ടിലെ മറ്റുള്ളവരും പുറത്തിറങ്ങിയപ്പോൾ ഷെസിനും അവർക്കൊപ്പം പുറത്തിറങ്ങിയിരുന്നു. ഇതിനിടെയാണ് മിന്നലേറ്റത്. പരുക്കേറ്റ കുട്ടിയെ കോട്ടക്കൽ ആശുപത്രിയിൽ ചികിത്സ നൽകി. വീട്ടിലെ വൈദ്യുതി ഉപകരണങ്ങൾ കത്തിനശിച്ചിട്ടുണ്ട്. ചുമരിന് വിള്ളലുണ്ടായി. പറമ്പിലെ തെങ് കത്തിനശിച്ചു. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/EjKAQ559NFx84PJsSEy1LZ കരിപ്പോൾ സ്കൂളിന് സമീപത്തെ ചക്കാല കബീറിന്റെ വീട്ടിലെ ഇൻവെർട്ടർ , മീറ്റർ ബോർഡ്, വൈദ്യുത സംവിധാനം തുടങ്ങിയവയും തകർന്നു. അപ്രതീക്ഷിതമായി കനത്ത ഇടിമിന്നലിൽ സമീപത്തെ തെങ്ങും വീട്ടിലെ ഉപകരണങ്ങളും കത്തിനശിച്ചു....
university

കാലിക്കറ്റിലെ മൂന്ന് സസ്യശാസ്ത്ര ഗവേഷകര്‍ക്ക് വിദേശ ഫെലോഷിപ്പ്

അതീവസംരക്ഷണ പ്രാധന്യമര്‍ഹിക്കുന്ന സസ്യജനുസ്സുകളെക്കുറിച്ചു പഠിക്കാന്‍ കാലിക്കറ്റ് സര്‍വകലാശാലയിലെ ബോട്ടണി ഗവേഷകര്‍ക്ക് വിദേശ ഫെലോഷിപ്പ്. കോഴിക്കോട് സ്വദേശികളായ എം.കെ. അഖില്‍, ഡോ. എ.പി. ജനീഷ, പത്തനംതിട്ട സ്വദേശി എസ്. അലന്‍ തോമസ് എന്നിവര്‍ക്കാണ് ഗവേഷണ സഹായം. യു.എസ്.എ. ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജെസ്‌നേരിയഡ് സൊസൈറ്റി നല്‍കുന്ന എല്‍വിന്‍ മക്‌ഡൊണാള്‍ഡ് എന്‍ഡോവ്മെന്റ് ഫണ്ടിനായാണ് ജനീഷയും അഖിലും തിരഞ്ഞെടുക്കപ്പെട്ടത്. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/H7KUl0xztBxBxGV1eY3dqx ബോട്ടണി പഠനവകുപ്പിലെ പ്രൊഫസറായ ഡോ. സന്തോഷ് നമ്പിയുടെ കീഴിലാണ് ഇവരുടെ ഗവേഷണം. ദക്ഷിണേന്ത്യയിലെ ജസ്‌നേറിയസിയെ സസ്യകുടുംബത്തെക്കുറിച്ച് ഗവേഷണം പൂര്‍ത്തിയാക്കിയ ജനീഷ നിലവില്‍ തിരൂരങ്ങാടി പി.എസ്.എം.ഒ. കോളേജില്‍ ബോട്ടണി വിഭാഗം അസി. പ്രൊഫസറാണ്. ഇന്ത്യയിലെ 'എസ്‌കിനാന്തസ്' ജനുസ്സിനെ കേന്ദ്രീകരിച്ചാണ് അ...
Accident

തിരൂരിൽ ബസും ബൈക്കും കൂട്ടിയിടിച്ച് വള്ളിക്കുന്ന് സ്വദേശി മരിച്ചു

തിരൂർ : ബസ് ബൈക്കിലിടിച്ച് യുവാവ് മരിച്ചു. വള്ളിക്കുന്ന് അത്താണിക്കൽ സ്വദേശി ടി.വി.വിമിത്ത് (33)ആണ് മരിച്ചത്. താഴെപ്പാലം ബൈപ്പാസ് റോഡിൽ റെയിൽവേക്ക് സമീപം വെച്ച് ഇന്ന് രാവിലെയാണ് അപകടം. തിരൂർ - താനൂർ റൂട്ടിലോടുന്ന റംസാൻ എന്ന സ്വകാര്യബസും ബൈക്കും ആണ് അപകടത്തിൽ പെട്ടത്. ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്കേറ്റ് കോട്ടക്കൽ മിംസ് ഹോസ്പിറ്റലിൽ ചികിത്സയിൽ ഇരിക്കേ വൈകുന്നേരം മരണപ്പെട്ടു....
Accident

നായ കുറുകെ ചാടി ബൈക്ക് മറിഞ്ഞ് ദമ്പതികൾക്ക് പരിക്ക്

തിരൂരങ്ങാടി : മകനെ ആശുപത്രിയിൽ കാണിക്കാൻ പോകുമ്പോൾ നായ കുറുകെ ചാടിയതിനെ തുടർന്ന് ബൈക്ക് മറിഞ്ഞ് ദമ്പതികൾക്ക് പരിക്കേറ്റു. പാറക്കാവ് സ്വദേശിയായ കക്കാട് വീട്ടിൽ മുഹമ്മദിന്റെ മകൻ ഫോട്ടോഗ്രാഫർ നൗഷാദ് (33), ഭാര്യ ഉമ്മു സൽമ എന്നിവർക്കാണ് പരിക്കേറ്റത്. അപകടത്തിൽ മകൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/IDCu5SAwZfUJm9wogFNqt7 മുന്നിയൂർ കളിയാട്ടമുക്ക് വെച്ചാണ് സംഭവം.എട്ടു വയസ്സുള്ള മകൻ നൈഷാന് പനിയെ തുടർന്ന് ആശുപത്രിയിൽ കാണിക്കാൻ പോകുമ്പോഴായിരുന്നു അപകടം നടന്നത്.പരിക്കേറ്റ ദമ്പതികൾ തൊട്ടടുത്ത ആശുപത്രിയിൽ ചികിത്സ നേടി.രാവിലെ 11. 30 നാണ് സംഭവം....
Crime

ഫേസ്ബുക്ക് സുഹൃത്തിനെ പീഡിപ്പിച്ച കേസിൽ ജാമ്യത്തിലിറങ്ങിയ യുവാവ് ഇൻസ്റ്റാഗ്രാം സുഹൃത്തിനെ പീഡിപ്പിച്ചതിന് പിടിയിൽ

പത്തനംതിട്ട: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി വീണ്ടും ഇതേ കുറ്റത്തിന് പിടിയിലായി. കായംകുളം കാര്‍ത്തികപ്പള്ളി പെരിങ്ങാല കരിമുട്ടം കോട്ടൂര്‍ പടിഞ്ഞാറ്റേതില്‍ കണ്ണന്‍ എന്നുവിളിക്കുന്ന ലാലു കൃഷ്ണന്‍(23) ആണ് പന്തളം പൊലീസിന്റെ പിടിയിലായത്. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/EnrhjOupC4cG3vRSrokuXd ഫേസ്ബുക്ക് വഴി പരിചയപ്പെട്ട പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ നാലുമാസം റിമാന്‍ഡിലായിരുന്നു ഇയാള്‍.പതിനേഴുകാരിയെ ഇന്‍സ്റ്റാഗ്രാം വഴി പരിചയപ്പെട്ട് അതേ കുറ്റംചെയ്തതിനാണ് വീണ്ടും അറസ്റ്റിലായത്. ഒക്ടോബര്‍ 11ന് രാവിലെ പെണ്‍കുട്ടിയെ വീട്ടില്‍നിന്ന് കാണാതായെന്ന് അമ്മ പന്തളം പോലീസില്‍ പരാതി നല്‍കിയിരുന്നു. സൈബര്‍ സെല്ലിന്റെ സഹായത്തോടെ പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ യുവാവിന്റെ വീട്ടില്‍നിന്ന് പെണ്‍കുട്ട...
Education, Health,

ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

കൊടിഞ്ഞി:എം.എ ഹയർസെക്കണ്ടറി സ്കൂളിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.സ്കൂളിലെ ഹൈസ്കൂൾ, ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കും വേണ്ടി സംഘടിപ്പിച്ച ക്ളാസ് സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു.സംഗമം സ്കൂൾ ജനറൽ സെക്രട്ടറി പത്തൂർ സാഹിബ് ഹാജി ഉദ്ഘാടനം ചെയ്തു.വർക്കിംങ് പ്രസിഡന്റ് പി.വി കോമുക്കുട്ടി ഹാജി അധ്യക്ഷത വഹിച്ചു.മുൻ ഡിജിപിയും എക്സൈസ് കമ്മിഷണറുമായിരുന്ന ഋഷിരാജ് സിങ് സാർ ഐ.പി.എസും നാശമുക്ത ഭാരത് അഭിയാൻ മലപ്പുറം ജില്ലാ കോഡിനേറ്റർ ഹരികുമാർ സാറും ക്ളാസിന് നേതൃത്വം നൽകി.ജീവിതത്തിൻറെ മൂല്യം മനസ്സിലാക്കി ലഹരിക്കെതിരെ ഉണർന്നു പ്രവർത്തിക്കണമെന്നും ഈ വിഷയത്തിൽ രക്ഷിതാക്കളും അധ്യാപകരും വിദ്യാർത്ഥികളും അവരുടെ ഉത്തരവാദിത്വങ്ങൾ നിറവേറ്റണമെന്നും അദ്ദേഹം വ്യക്തമാക്കി. ക്ലാസിൽ വിദ്യാർത്ഥികളുടേയും അധ്യാപകരുടേയും സംശയനിവാരണവും നടന്നു.പ്രിൻസിപ്പൽ നജീബ് മാസ്റ്റർ സ്വാഗതവു...
Other

കലോത്സവ വേദിയിൽ ലഹരിക്കെതിരെ അദ്ധ്യാപകരുടെ നാടകം ശ്രദ്ധേയമായി

തിരൂരങ്ങാടി : കുട്ടികളിൽ വർധിച്ചു വരുന്ന ലഹരി ഉപയോഗത്തിനെതിരെ ബോധവൽക്കരണവുമായി തിരൂരങ്ങാടി ഓറിയന്റൽ ഹയർ സെക്കണ്ടറി സ്കൂൾ ജീവനക്കാർ അവതരിപ്പിച്ച നാടകം യോദ്ധാവ് ഏറെ ശ്രദ്ദേയമായി. ഇതേ സകൂളിലെ അധ്യാപകനായ കാനഞ്ചേരി ഷംസുദ്ധീൻ മാസ്റ്റർ രചനയും സംവിധാനവും നിർവ്വഹിച്ച നാടകത്തിൽ സ്കൂളിലെ പതിനഞ്ചോളം സ്റ്റാഫുകൾ വേഷമിട്ടു. നാടകത്തിന് ആവശ്യമായ കലാസംവിധാനവും പശ്ചാത്തല സംഗീതവും ഒരുക്കിയത് അധ്യാപകർ തന്നെയായിരുന്നു.നാടക അവതരണം വീക്ഷിക്കാനെത്തിയ തിരൂരങ്ങാടി സർക്കിളിലെ സിവിൽ എക്സൈസ് ഓഫീസർമാരായ ഷിജിത്ത് എം.കെ, യൂസുഫ് എന്നിവരുടെ നേതൃത്വത്തിൽ എക്സൈസ് വകുപ്പ് നാടകാംഗങ്ങളെ വേദിയിലെത്തി അനുമോദിച്ചു. ചടങ്ങിൽ പ്രിൻസിപ്പൽ ഒ. ഷൗക്കത്തലി, ഹെഡ്മാസ്റ്റർ ടി. അബ്ദു റഷീദ്, സ്റ്റാഫ് സെക്രട്ടറിമാരായ ടി.മമ്മദ്, ടി.സി അബ്ദുന്നാസർ കെ.കെ ഉസ്മാൻ , കെ.കെ ഉസ്മാൻ , കെ.ഇബ്രാഹീം തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. https://youtu.be/ZZ...
Crime

കരിപ്പൂരിൽ 2.35 കിലോഗ്രാം സ്വർണം പിടിച്ചു

കരിപ്പൂർ : കോഴിക്കോട് അന്താരാഷ്‌ട്ര വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 2.35 കിലോഗ്രാം സ്വർണം കസ്റ്റംസ് വിഭാഗവും കരിപ്പൂർ പോലീസും ചേർന്ന് പിടികൂടി. ഇതുമായി ബന്ധപ്പെട്ട് മലപ്പുറം തെയ്യാലിങ്ങൽ വെള്ളിയാമ്പുറം സ്വദേശി അബ്ദുൾറഷീദ് (41), പറപ്പൂർ ചക്കിപ്പറമ്പ് പാണ്ടിക്കാവ് റിയാസ് മോൻ (39) എന്നിവർ പിടിയിലായി. ഇൻഡിഗോ എയറിന്റെ ദുബായ്-കോഴിക്കോട് വിമാനത്തിലാണ് അബ്ദുൾറഷീദ് എത്തിയത്. മലാശയത്തിൽ ഒളിപ്പിച്ചനിലയിൽ 1171 ഗ്രാം സ്വർണസംയുക്തമാണ് ഇയാളിൽനിന്ന് കസ്റ്റംസ് കണ്ടെടുത്തത്. ഇൻഡിഗോ എയറിന്റെ ജിദ്ദ-കോഴിക്കോട് വിമാനത്തിലാണ് റിയാസ് മോൻ എത്തിയത്. ഇയാളുടെ കൈയിലുണ്ടായിരുന്ന മ്യൂസിക് സംവിധാനത്തിൽ ഒളിപ്പിച്ചനിലയിൽ 1.804 കിലോ വരുന്ന ഒന്പത് സ്വർണബിസ്‌കറ്റുകളാണ് കരിപ്പൂർ പോലീസ് പിടിച്ചെടുത്തത്. പിടികൂടിയ സ്വർണത്തിന് ഒന്നരക്കോടിയോളം രൂപ വിലവരും. ...
Other

കോ ഓപ്പറേറ്റീവ് കോളേജിൽ ഡി ജെ പാർട്ടിക്കിടെ വിദ്യാർഥിനികൾ കുഴഞ്ഞു വീണു

മഞ്ചേരി: കോളേജില്‍ സംഘടിപ്പിച്ച ഡി ജെ പാർട്ടിക്കിടെ വിദ്യാർത്ഥിനികൾ കുഴഞ്ഞു വീണു. മഞ്ചേരി കോ-ഓപ്പറേറ്റീവ് കോളേജിലെ ഡി ജെ പാർട്ടിക്കിടെയാണ് സംഭവം. 10 വിദ്യാർത്ഥിനികളാണ് കുഴഞ്ഞുവീണത്. വിദ്യാര്‍ത്ഥികള്‍ക്ക് ആരോഗ്യ പ്രശ്നങ്ങളുണ്ടായതോടെ വിദ്യാര്‍ത്ഥികളും അധ്യാപകരും രക്ഷിതാക്കളും പരിഭ്രാന്തരായി. കോളേജിലെ ഫ്രഷേഴ്‌സ് ഡേയോടനുബന്ധിച്ചു ശനിയാഴ്ച നടത്തിയ പാർട്ടിയിലാണ് വിദ്യാർത്ഥിനികൾ കുഴഞ്ഞുവീണത്. സംഘം ചേർന്നുള്ള ആട്ടവും പാട്ടും നടക്കുന്നതിനിടെയാണ് വിദ്യാർത്ഥിനികൾക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് കുഴഞ്ഞു വീണത്. ശനിയാഴ്ച വൈകുന്നേരം നാലരയോടെയാണ് സംഭവം. പരിപാടിക്കിടെ ആദ്യം ഒരു വിദ്യാർത്ഥിനി കുഴഞ്ഞു വീഴുകയായിരുന്നു. ഈ കുട്ടിയെ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും രണ്ടാമത്തെ കുട്ടിയും കുഴഞ്ഞുവീണു. ഇതോടെ കോളേജ് അധികൃതരും പരിഭ്രാന്തിയിലായി. അധികം വൈകാതെ കൂടുതൽ കുട്ടികൾക്ക് ദേഹാസ്വാസ്ഥ്യം അനുഭപ്പെട്ട് കുഴഞ്ഞു...
Accident

അങ്കമാലിയിൽ കെഎസ്ആര്‍ടിസി ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് ചെമ്മാട് സ്വദേശിനി മരിച്ചു

എറണാകുളം അങ്കമാലിയിൽ കെഎസ്ആര്‍ടിസി ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് ബസ് യാത്രക്കാരി മരിച്ചു. മലപ്പുറം ചെമ്മാട് കോഴിക്കോട് റോഡ് സ്വദേശി കോരൻകണ്ടൻ ഷാഫിയുടെ ഭാര്യ കുറ്റൂർ നോർത്ത് സ്വദേശി അരീക്കൻ കുഞ്ഞിമുഹമ്മദ് ഹാജിയുടെ മകൾ സലീന (38) ആണ് മരിച്ചത്. വാർത്തകൾവാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/EVR8JdUGzoQ4wgNyiUFZLC രാവിലെ 5.45 ഓടെ അങ്കമാലി കെഎസ്ആ‍ര്‍ടിസി ബസ് സ്റ്റാൻഡിന് മുൻ വശത്തായിരുന്നു അപകടം. സ്റ്റാൻഡിലേക്ക് കയറുകയായിരുന്ന കെഎസ്ആര്‍ടിസി ലോ ഫ്ലോര്‍ ബസിന് പിന്നിൽ ടൂറിസ്റ്റ് ബസ് ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കെഎസ്ആര്‍ടിസി ബസിലെ ചില്ല് തകര്‍ന്ന് പിൻവശത്തിരുന്ന യാത്രക്കാരിയായ സെലീന ഷാഫി റോഡിലേക്ക് തലയിടിച്ച് വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സെലീനയെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സൗദിയിൽ നിന്നും ഇന്നലെ രാത്രിയ...
Accident

ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വീട് തകർന്നു

നിലമ്പുർ : ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വീട് തകര്‍ന്നു. കരുവാരക്കുണ്ടില്‍ വീട്ടിക്കുന്ന് നിലംപതിയില്‍ ജയരാജന്റെ വീട്ടിലെ സിലിണ്ടറാണ് പൊട്ടിത്തെറിച്ചത്. ഉച്ചക്ക് ഒന്നരയോടെയാണ് അപകടം.പഴയ സിലിണ്ടര്‍ മാറ്റി പുതിയത് ഘടിപ്പിച്ച് വെള്ളം തിളപ്പിക്കുമ്പോഴാണ് തീ പടര്‍ന്ന്. തീ സ്റ്റൗവില്‍നിന്ന് സിലിണ്ടറിലേക്ക് കൂടി പടര്‍ന്നതോടെ പൊട്ടിത്തെറിക്കുകയായിരുന്നു. ജയരാജന്‍ പെട്ടെന്നു തന്നെ വീടിന് പുറത്തിറങ്ങിയതിനാല്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. അപകടസമയത്ത് വീട്ടില്‍ മറ്റാരുമുണ്ടായിരുന്നില്ല....
Other

അടുക്കളത്തോട്ടത്തിൽ ഒരു കമ്പിൽ നിന്ന് ലഭിച്ചത് അര കിന്റലോളം കപ്പ

അടുക്കള തോട്ടത്തിൽ നിന്ന് ലഭിച്ച ഭീമൻ കപ്പ കൗതുകമായി. വള്ളിക്കുന്ന് ചോപ്പൻകാവ് സ്വദേശിയും സിനിമ സീരിയൽ വിശ്വൽ എഡിറ്ററുമായ അഭിലാഷ് റാമിന്റെ വീട്ടിലാണ് അര കിന്റലോളം തൂക്കമുള്ള കപ്പ ലഭിച്ചത്.ഭീമൻ കപ്പ നാട്ടുകാർക്കും കൂട്ടുകാർക്കും വിതരണം ചെയ്തു. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/IDCu5SAwZfUJm9wogFNqt7 പുതിയ വീട് വെച്ചപ്പോൾ അടുക്കള തോട്ടത്തിൽ കുഴിച്ചിടാനായി ഒരു വർഷം മുമ്പ് ഭാര്യ സിമിയുടെ അച്ഛൻ 8 കപ്പ കമ്പ് നൽകിയിരുന്നു. 7 കമ്പുകൾ മുമ്പ് വിളവെടുത്തിരുന്നു. അതിൽ ബാക്കിയുള്ള ഒരു കപ്പ വിളവെടുത്തപ്പോഴാണ് വലിയ വിളവ് ലഭിച്ചത്. അസാമാന്യ വലിപ്പമുണ്ട് എന്ന് മനസ്സിലായപ്പോൾ സൂക്ഷിച്ചാണ് പരിച്ചെടുത്തതെന്ന് അഭിലാഷ് പറഞ്ഞു. ബന്ധുക്കളും സുഹൃത്തുക്കളും ചേർന്ന് രണ്ടര മണിക്കൂറെടുത്താണ് പുറത്തെടുത്തത്. വിളവ് കാണാൻ നിരവധി ആളുകളാണ് എത്തിയത്. ഇവ അയൽവാസികൾക്കും സുഹൃത്തുക്കൾക്കും വിതരണം ച...
Accident

ബൈക്ക് മതിലിൽ ഇടിച്ചു മരിച്ചു

കോട്ടക്കൽ : കുഴിപ്പുറം കവലയിൽ ബൈക്ക് മതിലിൽ ഇടിച്ചു പരിക്കേറ്റയാൾ മരിച്ചു. വേങ്ങര കണ്ണമംഗലം പടപ്പറമ്പ് പരേതനായ എട്ടുവീട്ടിൽ അലവിയുടെ മകൻ എട്ടുവീട്ടിൽ മൊയ്തീൻ കുട്ടി (51) ആണ് മരിച്ചത്. 13 ന് ആണ് അപകടം. കോട്ടക്കലേക്ക് പോകുമ്പോൾ ബൈക്ക് മതിലിൽ ഇടിച്ച് ഗുരുതര പരിക്കേറ്റ് കോട്ടക്കൽ അൽമാസ് ഹോസ്പിറ്റലിൽ ചികിത്സയിൽ ഇരിക്കേ ഇന്ന് രാവിലെ ആണ് മരണപ്പെട്ടത്...
Local news

തിരൂരങ്ങാടി ഓറിയന്റൽ സ്കൂൾ കലോത്സവം സമാപിച്ചു

തിരൂരങ്ങാടി ഓറിയന്റൽ ഹയർ സെക്കണ്ടറി സ്കൂൾ കലോത്സവം റിഥം 2K22 സമാപിച്ചു. കലോത്സവത്തിന്റെ ഉദ്ഘാടനം തിരൂരങ്ങാടി മുനിസിപ്പൽ വൈസ് ചെയർപേഴ്സൺ സി.പി. സുഹ്റാബി നിർവ്വഹിച്ചു. പട്ടുറുമാൽ ഫെയിം മെഹറിൻ മുഖ്യാതിഥിയായിരുന്നു. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/HDqZXfALO3l0U1jILUvNnL പ്രിൻസിപ്പാൾ ഒ. ഷൗക്കത്തലി അധ്യക്ഷത വഹിച്ചു. ഇരുവഴിഞ്ഞി പുഴയുടെ കുത്തൊഴുക്കിൽപ്പെട്ട നാല് വിദ്യാർത്ഥികളെ രക്ഷപ്പെടുത്തിയ വിദ്യാലയത്തിലെ കെ.കെ. ഉസ്മാൻ കൊടിയത്തൂരിനെയും ശാസ്ത്ര ഗവേഷണ മികവിന്റെ അംഗീകരമായ വേൾഡ് സയന്റിഫിക് ഇൻഡക്സിൽ ഇടം നേടിയ വിദ്യാലയത്തിലെ ഡോ: ടി.പി റാഷിദിനെയും ആദരിച്ചു. https://youtu.be/zebEuj0uUTQ വീഡിയോ പ്രധാനധ്യാപകൻ ടി. അബ്ദു റഷീദ് മുഖ്യപ്രഭാഷണം നിർവ്വഹിച്ചു. ടി.സി അബ്ദുൽ നാസർ, കെ.ഇബ്രാഹീം, പി. ഷഹീദ , യു.ടി.അബൂബക്കർ ,ടി.വി റുഖിയ, എം. സുഹൈൽ, ടി. മമ്മദ് എന്നിവർ പ്രസംഗിച്ചു. ...
Crime

കോഴിക്കോട് ഖാസിക്കെതിരെ യുവതിയുടെ പരാതി; ബലാത്സംഗത്തിന് പോലീസ് കേസെടുത്തു

കോഴിക്കോട് : പീഡന പരാതിയിൽ കോഴിക്കോട് വലിയ ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലിക്കെതിരെ പൊലീസ് കേസെടുത്തു. കോഴിക്കോട് വനിതാ സെൽ പൊലീസാണ് കണ്ണൂർ സ്വദേശിനിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കോഴിക്കോട് ഖാസിക്കെതിരെ കേസെടുത്തത്. രണ്ട് വർഷം മുൻപ് പരപ്പനങ്ങാടിയിൽവച്ച് തന്നെ പീഡിപ്പിച്ചുവെന്നാണ് കണ്ണൂർ സ്വദേശിനി പൊലീസിൽ പരാതി നൽകിയിരിക്കുന്നത്. ഐപിസി 376, 506 വകുപ്പുകൾ പ്രകാരം ബലാത്സംഗത്തിനും ഭീഷണിപ്പെടുത്തിയതിനുമാണ് ഖാസിക്കെതിരെ കേസ് രജിസ്റ്റ‍ര്‍ ചെയ്‌തിരിക്കുന്നത്. ഭർത്താവുമായുള്ള പ്രശ്‌നം ഒത്തുതീർക്കാനാണ് മുപ്പത്തിമൂന്നുകാരിയായ സ്ത്രീ ഖാസിയെ സമീപിച്ചത്. ബന്ധം വേർപെടുത്തി ഭർത്താവിൽ നിന്ന് ഒന്നര ലക്ഷം രൂപയും വാങ്ങിക്കൊടുത്ത ഖാസി തന്നോട് വിവാഹ അഭ്യർഥന നടത്തിയെന്ന് യുവതി പറയുന്നു. തുടര്‍ന്ന് ചൊവ്വാഴ്‌ചകളില്‍ പരപ്പനങ്ങാടിയിലെത്തിയ തന്നെ പല തവണ ഖാസി പീഡനത്തിനിരയാക്കിയെന്നും പരാതിയിലുണ്ട്. എന്...
Other

മലപ്പുറത്തെ സ്കൂളിൽ മോഷ്ടിക്കാൻ കയറിയ വ്യത്യസ്തനായ കള്ളൻ

തിരൂർ : അരീക്കാട് എ.എം.യു.പി സ്‌കൂളില്‍ കഴിഞ്ഞദിവസം രാത്രി കയറിയ കള‌ളൻ കയറിയത്. എന്നാൽ സ്കൂളിൽ കയറി കള്ളൻ വേണ്ടിയിരുന്നത് പണമോ, സ്വർണ്ണമോ ഒന്നുമല്ല. മറ്റൊന്നായിരുന്നു. പക്ഷെ അത് ലഭിക്കാതെ കള്ളന് മടങ്ങേണ്ടി വന്നു. ഖത്തര്‍ ലോകകപ്പിന് ഉപയോഗിക്കുന്ന തരം 'അല്‍-രിഹ' പന്ത് സ്‌കൂളിലെ ഒരു അലമാരിയിലുണ്ടായിരുന്നു. ഇതായിരുന്നു കള്ളന്റെ മോഷന്നതിന്റെ ഉദ്ദേശം. ഒന്‍പത് അലമാരകളാണ് സ്‌കൂളിലുണ്ടായിരുന്നത്. ഇതില്‍ എട്ടെണ്ണത്തിന്റെയും താക്കോല്‍ അവിടെത്തന്നെയുണ്ടായിരുന്നു. സ്‌കൂള്‍ മാനേജരായ അബ്‌ദുള്‍ റൗഫ് മുത്താണിക്കാട് ഖത്തറില്‍ നിന്ന് കൊണ്ടുവന്ന പന്ത് പ്രഥമാദ്ധ്യാപിക പി.എസ് സുധാകുമാരിയുടെ അലമാരിയിലാണ് സൂക്ഷിച്ചത്. എന്നാല്‍ ഫുട്ബോളുള‌ള അലമാരിയുടെ താക്കോല്‍ കള‌ളന് കിട്ടിയില്ല. ഒടുവില്‍ അതില്ലാതെ മടങ്ങേണ്ടി വന്നു കള‌ളന്. മോഷണത്തിന് മുന്‍പ് അടുത്തുള‌ള വീടിന്റെ മതിലില്‍ 'യിന്ന് യിവിടെ കള‌ളന്‍ കയറും' എന്ന്...
Other

തിരൂരങ്ങാടിയിൽ ഷവർമ കടയിൽ തീപിടുത്തം

തിരൂരങ്ങാടി : തിരൂരങ്ങാടി ടൗണിലെ ഷവർമ ഷോപ്പിൽ തീ പിടിത്തം. ഹോട്ട് വിങ്‌സ് എന്ന ഷോപ്പിലാണ് തീപിടിത്തം ഉണ്ടായത്. ഇന്നലെ രാത്രിയാണ് സംഭവം. ഷവർമ മെഷീനിൽ നിന്ന് തീ ആളിപ്പാടരുകയായിരുന്നു എന്നാണ് അറിയുന്നത്. ഉടനെ നാട്ടുകാർ ചേർന്ന് തീ അണച്ചു. ആളപായമില്ല. വീഡിയോ
Accident

മാതാവ് ഓടിച്ച വണ്ടി ഇടിച്ചു കയറി മൂന്നര വയസ്സുകാരി മരിച്ചു

കൊടുവള്ളി : ഈങ്ങാപ്പുഴ പടിഞ്ഞാറേ മലയില്‍ റഹ്‌മത് മന്‍സിലില്‍ നസീറിന്റെയും കൊടുവള്ളി നെല്ലാങ്കണ്ടി സ്വദേശിനി ലുബ്ന ഫെബിന്റെയും മകളായ മറിയം നസീര്‍ ആണ് മരിച്ചത്.വീടിന്റെ പടിയിലിരിക്കുകയായിരുന്ന കുട്ടി. കുട്ടിയുടെ മാതാവ് ലുബ്ന മുറ്റത്ത് നിന്ന് മുന്നോട്ടെടുക്കവെ കാര്‍ നിയന്ത്രണം വിട്ട് ഇവിടേക്ക് ഇടിച്ചുകയറുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടന്‍ തന്നെ കൊടുവള്ളിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. പിതാവ് വിദേശത്താണ്. മയ്യിത്ത് നാളെ ഖബറടക്കും....
Other

കാന്തപുരം അബൂബക്കർ മുസ്ലിയാരുടെ ആരോഗ്യനില തൃപ്തികരം

കോഴിക്കോട് : കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെ ആരോഗ്യസ്ഥിതി തൃപ്തികരമെന്ന് മകൻ ഡോ. അബ്ദുല്‍ ഹകീം അസഹരി അറിയിച്ചു. ഓരോ ദിവസത്തേയും വിവരങ്ങള്‍ പ്രതീക്ഷ നല്‍കുന്നതാണ്. പിതാവുമായി സംസാരിക്കാറുണ്ടെന്നും രക്തസമ്മര്‍ദ്ദം മൂലമുണ്ടായ പ്രയാസങ്ങളാണ് അനുഭവപ്പെട്ടതെന്നും ഹകീം അസ്ഹരി പറഞ്ഞു. സ്വകാര്യ ആശുപത്രിയില്‍ കഴിയുന്ന ഉസ്താദിന് വിദഗ്ധ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കിയിട്ടുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഡോക്ടര്‍മാരുമായി ടെലികോണ്‍ഫറന്‍സ് വഴിയും ബന്ധപ്പെടുന്നുണ്ട്. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ആശുപത്രി വിടാനാകുമെന്നാണ് പ്രതീക്ഷ. ലോകത്തിന്റെ നാനാദിക്കുകളില്‍ നിന്നുമുള്ള പ്രാര്‍ഥന ലഭിക്കുന്നുവെന്നതാണ് ഏറ്റവും ആശ്വാസകരമെന്നും ഹകീം അസ്ഹരി മാധ്യമപ്രവർത്തകരോട് പറഞ്ഞു....
Other

ഇന്ത്യൻ ബധിര ക്രിക്കറ്റ് ടീമംഗം സുഹൈലിന് സ്വീകരണം നൽകി

പരപ്പനങ്ങാടി: അജ്മാനിൽ നടന്ന ബധിര ചാമ്പ്യൻസ് ട്രോഫി ട്വന്റി-20 ക്രിക്കറ്റ് ടൂർണമെന്റിൽ ഇന്ത്യക്ക് കിരീടം നേടിക്കൊടുത്ത ടീമിലെ മലയാളി താരം പി.ആർ. മുഹമ്മദ് സുഹൈലിന് പരപ്പനങ്ങാടി പെംസ് സി ബി എസ് ഇ സ്കൂളിൽ സ്വീകരണം നൽകി. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/Kn0rqKHGdwYKdSuiKHZNUr വിദ്യാഭ്യാസ കരിക്കുലത്തിൽ കായിക സാക്ഷരത ഉൾപ്പെടുത്തുകയും തലമുറകൾക്ക് പ്രയോജനപ്രദമാവുന്ന രീതിയിൽ അതിനെ പ്രോൽസാഹിപ്പിക്കുകയും ചെയ്യണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മാനേജർ ഇ ഒ അബ്ദുൽ ഹമീദ് അധ്യക്ഷത വഹിച്ചു. പി ടി എ പ്രസിഡന്റ് ഫിറോസ് പി , പ്രിൻസിപ്പാൾ ബീന എം ബി, അഡ്മിനിസ്ട്രേറ്റർ മൻസൂർ അലി ചെമ്മാട്, നസിയ ഹാരിഷ്, ജയകൃഷ്ണൻ, ശ്യാം ലാൽ, നിഹാല ജെബിൻ, ഷിഫ്‌ല വാഴയിൽ, ഹഫ്സത്ത് പി ആർ , ഫവാസ്, സജ സയാൻ പ്രസംഗിച്ചു....
Crime

ഭർത്താവ് കൈവെട്ടി, യുവതിയുടെ വിരലുകൾ അറ്റു – സംഭവം കുടുംബവഴക്കിനെ തുടർന്ന്

കോട്ടയം: ഭര്‍ത്താവിന്റെ വെട്ടേറ്റ് ഭാര്യയുടെ കൈവിരലുകള്‍ അറ്റു. കോട്ടയം ജില്ലയിലെ കാണക്കാരിയിലാണ് സംഭവം. കാണക്കാരി റെയില്‍വേ ക്രോസിനു സമീപം വാടകയ്ക്ക് താമസിക്കുന്ന മഞ്ജുവിനെയാണ് ഭര്‍ത്താവ് പ്രദീപ് വെട്ടിയത്. കുടുംബ വഴക്കിനെ തുടർന്നാണ് ഭർത്താവ് യുവതിയുടെ കൈവെട്ടിയത്. യുവതിയുടെ കൈകളുടെ വിരലുകൾ അറ്റുപോയി. ഭർത്താവ് പ്രദീപ് ഒളിവിലാണ്. വിരലുകൾ അറ്റുപോയ ഗുരുതരാവസ്ഥയിലായ മഞ്ജുവിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അടിയന്തരമായ ശാസ്ത്രക്രിയ്ക്ക് വിധേയമാക്കിയിട്ടുണ്ട്....
Other

കഴിഞ്ഞ ആറു വർഷത്തിനിടെ കാണാതായത് അറുപതിനായിരത്തിലേറെപേരെ

തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ 2016 മുതൽ 22 വരെ 66,838 മിസ്സിംഗ് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നാണ് പോലീസ് രേഖകൾ പറയുന്നത്. ഈ വർഷം സെപ്റ്റംബർ വരെ മാത്രം കാണാതായത് 7408 പേരെയാണ്. ഇലന്തൂർ നടന്ന സംഭവത്തിന് പശ്ചാത്തലത്തിലാണ് സംസ്ഥാനത്തെ കാണാതായി ആളുകളുടെ കേസുകളുടെ സ്ഥിതി അന്വേഷിക്കാൻ പോലീസ് മേധാവി നിർദ്ദേശം നൽകിയത്. സ്ത്രീകളുടെയും കുട്ടികളുടെയും മിസ്സിംഗ് കേസുകൾക്ക് പ്രാധാന്യം നൽകും. ആറു വർഷത്തിനിടെ കാണാതായത് അറുപതിനായിരത്തിലേറെപേരെ ആണെങ്കിലും അതിൽ ഏകദേശം 80% ആളുകൾ തിരികെ വെറുതെ കണ്ടെത്തുകയും ചെയ്യാറുണ്ട്. 2016 മുതല്‍ 2018 ജനുവരി വരെ 16,637 പേരെ കാണാതാവുകയും 13,765 പേര്‍ മടങ്ങിയെത്തുകയോ കണ്ടെത്തുകയോ ചെയ്തു. ഇതിനുമുമ്പ് തിരോധാന കേസുകൾ അന്വേഷണത്തിന് വിധേയമാക്കിയത് വിദേശങ്ങളില്‍ ഭീകരസംഭവങ്ങളുമായി ബന്ധപ്പെട്ട് പിടിക്കുകയോ മരിക്കുകയോ ചെയ്തവര്‍ മലയാളികളാണെന്ന് കേന്ദ്രആഭ്യന്തര മന്ത്...
Crime

പ്രണയം നിരസിച്ചു; യുവതിയെ തീവണ്ടിക്കു മുന്നിലേക്ക് തള്ളിയിട്ട് കൊന്നു

ചെന്നൈ: ആദമ്പാക്കത്തെ മാണിക്കത്തിന്റെയും പോലീസ് കോൺസ്റ്റബിൾ രാമലക്ഷ്മിയുടെയും മകൾ സത്യ(19)യെയാണ് പ്രണയ അഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് യുവാവ് ട്രെയിനിനു മുന്നിലേക്ക് തള്ളിയിട്ടു കൊന്നത്. ടി നഗറിലെ സ്വകാര്യകോളേജിലെ രണ്ടാംവർഷ ബിരുദവിദ്യാർഥിനിയായ സത്യ കോളേജിൽ പോകാനായി തീവണ്ടിക്ക് കാത്തിരിക്കയായിരുന്നു. അവിടേക്ക് പ്രണയാഭ്യർഥനയുമായി ശല്യംചെയ്യുന്ന ആദമ്പാക്കത്തെ സതീഷ് (23) എത്തുകയായിരുന്നു.പ്രണയാഭ്യർഥന നിരസിച്ചതിനെച്ചൊല്ലി ഇരുവരും തർക്കമായി. തുടർന്ന് സബർബൻ തീവണ്ടി സെയ്‌ന്റ്‌ തോമസ് മൗണ്ട് റെയിൽവേ സ്റ്റേഷനിലേക്കെത്തുമ്പോൾ സത്യയെ സതീഷ് തള്ളിയിടുകയായിരുന്നു. സതീഷിനെ റെയിൽവേ സ്റ്റേഷൻ ഉണ്ടായിരുന്ന മറ്റ് യാത്രക്കാർ പിടികൂടാൻ ശ്രമിച്ചെങ്കിലും ഇയാൾ തള്ളിമാറ്റി രക്ഷപ്പെടുകയായിരുന്നു. മൂന്നാഴ്ച മുമ്പ് സതീഷ് തന്നെ പ്രണയാഭ്യർത്ഥനയുമായി ശല്യപ്പെടുത്തുന്നുണ്ടെന്ന് യുവതി പോലീസിൽ പരാതി നൽകിയിരുന്നു. സെ...
Other

ഓപ്പറേഷനിടെ കത്രിക മറന്നു വെച്ച സംഭവം: പ്രതികാര നടപടിയുമായി ഡോക്ടർമാർ

കോഴിക്കോട്∙ യുവതിയുടെ ശരീരത്തില്‍ കത്രിക മറന്നുവെച്ച സംഭവത്തില്‍ പ്രതികാര നടപടിയുമായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഡോക്ടര്‍മാര്‍. പന്തീരാങ്കാവ് മലയിൽക്കുളങ്ങര ഹർഷിനയും ഭര്‍ത്താവ് അഷ്റഫും ബന്ധുവും ഡോക്ടർമാരുമായി സംസാരിക്കുന്ന വിഡിയോ പുറത്തുവിട്ടതിനെതിരെയാണ് ഡോക്ടര്‍മാര്‍ രംഗത്തെത്തിയത്. ഡോക്ടര്‍മാരുടെ പരാതി മെഡിക്കല്‍ കോളജിലെ മാതൃശിശുസംരക്ഷണ കേന്ദ്രം സൂപ്രണ്ട് പൊലീസിന് കൈമാറി. അനുമതിയില്ലാതെ വിഡിയോ ചിത്രീകരിച്ചു, ചാനലുകള്‍ക്ക് നല്‍കി തുടങ്ങിയ പരാതികളാണ് ഡോക്ടർമാർ ഉന്നയിച്ചത്. വ്യാഴാഴ്ച വൈകുന്നേരം നാലിന് മെഡിക്കല്‍ കോളജ് സ്റ്റേഷനില്‍ ഹാജരാകണമെന്ന് അഷ്റഫിനോട് പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം കത്രിക മറന്നുവെച്ചതില്‍ ആശുപത്രിയുടെ അന്വേഷണ കമ്മിറ്റിക്ക് മുന്നില്‍ ഹാജരാകാന്‍ ഹര്‍ഷിനയോട് ആവശ്യപ്പെട്ടെങ്കിലും ശാരീരിക പ്രശ്നങ്ങള്‍ കാരണം ഹാജരാകാന്‍ കഴിയില്ലെന്ന് അവര്‍ അറിയിച്ചിട്ടു...
university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

ബി.സി.എ., എം.സി.എ., എം.എസ് സി. കമ്പ്യൂട്ടര്‍ സയന്‍സ്സീറ്റൊഴിവ് കാലിക്കറ്റ് സര്‍വകലാശാലാ മഞ്ചേരി സി.സി.എസ്.ഐ.ടി.യില്‍ ബി.സി.എ., എം.സി.എ., എം.എസ് സി. കമ്പ്യൂട്ടര്‍ സയന്‍സ് കോഴ്‌സുകള്‍ക്കും വടകര സെന്ററില്‍ എം.സി.എ., എം.എസ് സി. കമ്പ്യൂട്ടര്‍ സയന്‍സ് കോഴ്‌സുകള്‍ക്കും  ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. റാങ്ക്‌ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്കും ക്യാപ് രജിസ്‌ട്രേഷന്‍ ഉള്ളവര്‍ക്കുമാണ് മുന്‍ഗണന. ക്യാപ് രജിസ്‌ട്രേഷന്‍ ഇല്ലാത്തവര്‍ക്ക് സ്‌പോട്ട് രജിസ്‌ട്രേഷന്‍ നടത്തി മുന്‍ഗണനാക്രമത്തില്‍ പ്രവേശനം നേടാം. സംവരണ വിഭാഗങ്ങള്‍ക്ക് നിയമാനുസൃതമായ ഫീസിളവ് ലഭിക്കും. പ്രവേശന നടപടികള്‍ 14-ന് തുടങ്ങും. താല്‍പര്യമുള്ളവര്‍ ആവശ്യമായ രേഖകള്‍ സഹിതം ഹാജരാകണം. ഫോണ്‍ മഞ്ചേരി - 9746594969, 8667253435, 9747635213, വടകര - 9846564142 വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ Join ചെയ്യുക https://chat.whatsapp.com/J2eGLze0ajJBYFWOGF7DeN ...
Obituary

അലക്കുന്നതിനിടെ യുവതി കുഴഞ്ഞു വീണു മരിച്ചു

തിരൂരങ്ങാടി: യുവതി കുഴഞ്ഞു വീണു മരിച്ചു. കൊടിഞ്ഞി പയ്യോളി വെളുത്തംവീട്ടില്‍ ജുനൈസിന്റെ ഭാര്യ നസീറ(30)ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് സംഭവം. വസ്ത്രങ്ങൾ അലക്കിയ ശേഷം കുളിക്കാനായി പോകുമ്പോൾ കുഴഞ്ഞു വീഴുകയായിരുന്നെന്നു വീട്ടുകാർ പറഞ്ഞു. ഉടനെ സ്വകാര്യ ക്ലിനിക്കിൽ കൊണ്ടുപോയെങ്കിലും മരിച്ചിരുന്നു. മഞ്ചേരി മെഡിക്കൽ കോളേജിൽ നിന്ന് വെള്ളിയാഴ്‌ച പോസ്റ്റുമോർട്ടത്തിന് ശേഷം ഖബറടക്കും. മക്കൾ: മുഹമ്മദ് ജസല്‍, ഐസം, പിതാവ്: വളാഞ്ചേരി സ്വദേശി പരേതനായ ഉമ്മര്‍, മാതാവ്: ആയിശ, സഹോദരങ്ങള്‍: അസ്‌ക്കര്‍, സമീറ....
Accident

സ്കൂൾ വിട്ടു വരുന്നതിനിടെ ബൈക്കിടിച്ച് നാലാം ക്ലാസ് വിദ്യാർഥി മരിച്ചു

ആമക്കാട് ബൈക്ക് ഇടിച്ച് നാലാം ക്ലാസ് കാരൻ മരിച്ചു മലപ്പുറം: സ്കൂൾ വിട്ടു പോകുന്നതിനിടെ ബൈക്കിടിച്ചു നാലാം ക്ലാസ് വിദ്യാർത്ഥി മരിച്ചു. പന്തല്ലൂർ കിടങ്ങയം പരുത്തികുത്ത് ഫൈസലിന്റെ മകൻ മുഹമ്മദ് ഷിബിൻ ( 9 ) ആണ് മരിച്ചത്. പന്തല്ലൂർ ആമക്കാട് അരിച്ചോലയിൽ സ്കൂൾ വിട്ടു പോകുന്നതിനിടെയാണ് അപകടം. കുട്ടിയെ ബൈക്ക് ഇടിക്കുകയായിരുന്നു. ഉടനെ പെരിന്തൽമണ്ണ മൗലാന ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. അരിച്ചോല സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിയാണ്....
error: Content is protected !!