Saturday, September 20

Blog

പുഴയിൽ ഒഴുക്കിൽ പെട്ടയാളെ കിട്ടിയില്ല, ഇന്ന് തിരച്ചിൽ തുടരും
Accident

പുഴയിൽ ഒഴുക്കിൽ പെട്ടയാളെ കിട്ടിയില്ല, ഇന്ന് തിരച്ചിൽ തുടരും

തിരൂരങ്ങാടി: കുളിക്കുന്നതിനിടെ പുഴയിൽ ഒഴുക്കിൽ പെട്ട് കാണാതായ ആളെ ഇതു വരെ കണ്ടെത്താനായില്ല.പുതുപ്പറമ്പ് കാരാട്ടങ്ങാടി സ്വദേശി പയ്യനാട് മുഹമ്മദലി (44) യെയാണ് കാണാതായത്. ഇന്നലെ വൈകുന്നേരം വെന്നിയൂർ പെരുമ്പുഴയിൽ ആണ് സംഭവം. നീന്തുന്നതിനിടെ പുഴയിൽ ഒഴുക്കിൽ പെടുകയായിരുന്നു. ഓപ്പമുണ്ടായിരുന്നവർ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. നാട്ടുകാരും ഫയർ ഫോഴ്സും ട്രോമ കെയർ പ്രവർത്തകരും മണിക്കൂറുകളോളം തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇതേ തുടർന്ന് രാത്രി 10 മണിയോടെ തിരച്ചിൽ അവസാനിപ്പിച്ചിരുന്നു. ഒഴുക്കും മഴയും ഇരുട്ടും തിരച്ചിലിന് പ്രയാസം ഉണ്ടാക്കിയിരുന്നു. ഇന്ന് തിരച്ചിൽ പുനരാരംഭിക്കും....
Accident

60 അടി താഴ്ചയുള്ള കിണറ്റിൽ വീണ 85 കാരിയെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി

താനൂർ: അബദ്ധത്തിൽ കിണറ്റിൽ വീണ 85 കാരിയെ ഫയർഫോഴ്സ് എത്തി രക്ഷപ്പെടുത്തി. താനൂർ മോര്യ കുന്നുംപുറത്ത് ആണ് സംഭവം. പട്ടയത്ത് വീട്ടിൽ കാളി (85) ആണ് അയൽവാസി കിഴക്കേകര അബ്ദുൽ റസാഖ് എന്നയാളുടെ വീട്ടിലെ കിണറ്റിൽ വീണത്. ഉദ്ദേശം 60 അടി താഴ്ചയും 10 അടി വീതിയും ആൾ മറയുള്ളതും വെള്ളമുള്ളതുമായ കിണറിൽ മോട്ടോറിന്റെ പൈപ്പിൽ പിടിച്ചു കിടക്കുകയായിരുന്നു. ഉടൻ തന്നെ സ്ഥലത്തെത്തിയ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ സജീഷ് കുമാർ റോപ്പിലൂടെ കിണറിൽ ഇറങ്ങി സേനാം ഗങ്ങൾ ഇറക്കിനൽകിയ നെറ്റിൽ ആളെ പുറത്തെടുത്തു. സ്വകാര്യ വാഹനത്തിൽ നാട്ടുകാർ ആശുപത്രിയിൽ കൊണ്ടുപോകുകയും ചെയ്തു. സ്റ്റേഷൻ ഓഫീസർ എം രാജേന്ദ്രനാഥ്‌, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ സി.പി.ഷാജിമോൻ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ വിനയ ശീലൻ, സജീഷ് കുമാർ, വിമൽ ,ഡ്രൈവർ ഷജീർ എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി....
Local news

തിരൂരങ്ങാടിയിൽ മുപ്പതോളം വീടുകളിൽ വെള്ളം കയറി

തിരൂരങ്ങാടി: കനത്ത മഴയിൽ പുളിഞ്ഞിലത്ത്, വെള്ളിലക്കാട് പ്രദേശങ്ങളിൽ മുപ്പതോളം വീടുകൾ വെള്ളത്തിലായി. പുളിഞ്ഞിലത്ത് ഭാഗത്ത് 25 ഓളം വീടുകളിലും വെള്ളിലക്കാട് പത്തോളം വീടുകളിലുമാണ് വെള്ളം കയറിയത്. പല വീടുകളും വെള്ളപ്പൊക്ക ഭീഷണിയിലാണ്. വെള്ളപ്പൊക്ക ഭീഷണിയെ തുടർന്ന് വീട്ടുസാധാനങ്ങളെല്ലാം സുരക്ഷിത സ്ഥലത്തേക്ക് മട്ടിക്കൊണ്ടിരിക്കുകയാണ്. നഗരസഭ ഈയ്യിടെ പുളിഞ്ഞിലം തോട്ടിൽ സ്ഥാപിച്ച ഷട്ടർ ആശ്വാസമായതായി പ്രദേശവാസികൾ പറഞ്ഞു, പുഴയിൽ നിന്നു തോട്ടിലേക്കുള്ള ശക്തമായ ഒഴുക്കിനെ ഷട്ടർ തടയുന്നുണ്ട്.വികസന ചെയർമാൻ ഇഖ്ബാൽ കല്ലുങ്ങൽ, സി.പി ഹബീബ ബഷീർ, പി.കെ അസീസ്, മുസ്ഥഫ പാലാത്ത്, കെ ടി ബാബുരാജൻ, പി.അയ്യൂബ്, റവന്യൂ ജീവനക്കാർ സന്ദർശിച്ചു,...
Local news

മഴ: എ ആർ നഗറിൽ അൻപതോളം വീടുകളിൽ വെള്ളം കയറി

എ ആർ നഗർ: തുടർച്ചയായി പെയ്തു കൊണ്ടിരിക്കുന്ന മഴയിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിയതോടെ എ. ആർ നഗർ പഞ്ചായത്തിൽ അൻപതോളം വീടുകളിൽ വെള്ളം കയറി. മമ്പുറം മൂഴിക്കൽ, പുൽപറമ്ബ്, എം എൻ കോളനി, കൊളപ്പുറം എരനിപ്പിലാക്കൽ കടവ്, എന്നിവിടങ്ങളിലാണ് വീടുകളിൽ വെള്ളം കയറിയത്. വീട്ടുകാർ സുരക്ഷിത സ്ഥലത്തേകും കുടുംബ വീട്ടിലേകും താമസം മാറുകയും ചെയ്തു. വാർത്തകൾ യഥാസമയം വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/J2eGLze0ajJBYFWOGF7DeN എരനിപ്പിലാക്കൽ കടവിൽ ഏഴ് വീട്ടുകാരെ ബന്ധു വീടുകളിലേക്ക് മാറ്റി താമസിപ്പിച്ചു. മൂഴിക്കലിൽ 20 ലേറെ വീടുകളിൽ വെള്ളം കയറി. മൂഴിക്കൽ റോഡും വെള്ളത്തിലായി. പുൽപറമ്ബ്, എം എൻ കോളനി എന്നിവിടങ്ങളിലും വീടുകളിൽ വെള്ളം കയറിയിട്ടുണ്ട്. നിരവധി വീടുകൾ വെള്ളപ്പൊക്ക ഭീഷണിയിലാണ്. മഴ തുടർന്നാൽ കൂടുതൽ വീടുകളിലേക്ക് വെള്ളം കയറും.പഞ്ചായത്ത്‌ പ്രസിഡന്റ്‌ ലിയാകത്തലി, വൈസ് പ്രസിഡന്റ്‌ ശ്രീജ സുനിൽ...
Other

നന്നമ്പ്രയിൽ കൊപ്ര പുരക്ക് തീ പിടിച്ചു

നന്നമ്പ്ര: ചൂലൻകുന്നിൽ കൊപ്ര പുരക്ക് തീ പിടിച്ചു. ചെറവത്ത് ബാലകൃഷ്ണന്റെ കൊപ്ര പുരക്കാണ് തീ പിടിച്ചത്. ഇന്ന് വൈകുന്നേരം 6.30 നാണ് സംഭവം. 5000 തേങ്ങയും ഷെഡ്ഡും കത്തി നശിച്ചു. താനൂരിൽ നിന്ന് ഫയർ ഫോഴ്സ് എത്തിയെങ്കിലും വാഹനം പോകാനുള്ള റോഡ് വീതി സൗകര്യം ഉണ്ടാരുന്നില്ല. ഫയർ ഫോഴ്സും നാട്ടുകാരും ചേർന്നാണ് തീ അണച്ചത്. സ്റ്റേഷൻ ഓഫീസർ എം രവീന്ദ്രനാഥ്‌, സി പി ഷാജി മോൻ, നൂറി ഹിലാൽ, നിസാമുദൻ, അക്ഷയ് കൃഷ്ണ, സജീർ എന്നിവർ നേതൃത്വം നൽകി....
Crime

കണ്ണൂരിൽ പള്ളിക്കുള്ളിൽ ചാണകം വിതറിയ സംഭവത്തിൽ ഒരാൾ പിടിയിൽ

കണ്ണൂർ: കണ്ണൂർ നഗരമധ്യത്തിലെ പള്ളിക്കുള്ളിൽ ചാണകം വിതറിയ സംഭവത്തിൽ ഒരാൾ പിടിയിൽ. പാപ്പിനിശ്ശേരി സ്വദേശി ദസ്തകീർ ആണ് അറസ്റ്റിലായത്. മാർക്കറ്റിലെ ചെമ്പുട്ടി ബസാറിലെ മൊയ്തീൻ ജുമാമസ്ജിദിൽ വെള്ളിയാഴ്ച ജുമുഅ നമസ്കാരം കഴിഞ്ഞ് വിശ്വാസികൾ പള്ളിയിൽ നിന്നു പോയതിനു ശേഷമായിരുന്നു സംഭവം. പള്ളി മിഹ്റാബിനും പ്രസംഗപീഠത്തിനുമിടയിലും പുറംപള്ളിയിലുമാണ് ചാണകം കാണപ്പെട്ടത്. അംഗശുദ്ധി വരുത്താൻ ഉപയോഗിക്കുന്ന ജലസംഭരണിയിലും ചാണകം കലർത്തി. വൈകിട്ട് മൂന്നോടെ പള്ളി പരിചാരകൻ അബ്ദുൽഅസീസ് സംഭവം ആദ്യം കാണുകയും പള്ളികമ്മിറ്റിയിൽ വിവരമറിയിക്കുകയായിരുന്നു. സമീപത്തെ ഒരു സി.സി. ടി.വി പരിശോധിച്ചതിൽ സംഭവം നടന്നതായി കരുതുന്ന 2.16നും 2.42നുമിടയിൽ ചിലർ പള്ളിയിലേക്ക് പോകുന്നത് കണ്ടതായി പൊലീസ് പറഞ്ഞിരുന്നു. കണ്ണൂർ ഡി.ഐ.ജി രാഹുൽ ആർ. നായർ, സിറ്റി പൊലീസ് കമീഷണർ ആർ. ഇളങ്കോ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പള്ളിയിലെത്തി പരിശോധന ...
Kerala

റേഷൻ കടകളിൽ ബാങ്കിങ്, അക്ഷയ സൗകര്യങ്ങളും

റേഷൻ കടകൾ അടിമുടി മാറാനൊരുങ്ങുന്നു. ബാങ്കിംഗ് സംവിധാനം, അക്ഷയ സെന്ററുകള്‍ എന്നിവയുൾപ്പടെ ഹൈടെക്ക് കേന്ദ്രങ്ങളാവുകയാണ് സംസ്ഥാനത്തെ റേഷന്‍ കടകള്‍. റേഷന്‍ കടകള്‍ കെ സ്‌റ്റോറുകളാക്കുന്ന പദ്ധതി ഓഗസ്റ്റ് മുതലാണ് ആരംഭിക്കുന്നത്. ആദ്യഘട്ടത്തില്‍ 70 റേഷന്‍ കടകളിലാണ് പദ്ധതി നടപ്പാക്കുന്നത്. മിനി അക്ഷയ സെന്ററുകള്‍, സപ്ലൈകോയുടെ ഉല്‍പ്പന്നങ്ങള്‍, 5000 രൂപ വരെയുള്ള ബാങ്കിംഗ് സംവിധാനം എന്നിവ കെ സ്‌റ്റോറില്‍ ലഭ്യമാക്കാനാണ് ഉദ്ദേശിക്കുന്നത്. മില്‍മയുടെ ഉല്‍പ്പന്നങ്ങള്‍, മിനി എല്‍.പി.ജി സിലിണ്ടര്‍ എന്നിവയും കെ സ്‌റ്റോർ മുഖേനെ ലഭിക്കും. ഓരോ ജില്ലയില്‍ നിന്നും നാല് റേഷന്‍ കടകള്‍ വീതമാണ് ആദ്യഘട്ടത്തില്‍ കെ സ്റ്റോറാകുന്നത്. കെ സ്‌റ്റോറിനായി ഇതുവരെ ലഭിച്ചത് 837 അപേക്ഷകളാണെന്ന് അധികൃതർ വ്യക്തമാക്കി. കെ സ്റ്റോർ യാഥാർത്ഥ്യമാകുന്നതോടെ, വര്‍ഷങ്ങള്‍ പഴക്കം തോന്നുന്ന കടമുറിയും അതിനുള്ളില്‍ കൂട്ടിയിട്ട അരിച്ചാക്കു...
Local news

പരപ്പനങ്ങാടി ഉപജില്ല അലിഫ് അറബിക് ടാലെന്റ് ടെസ്റ്റ്

പരപ്പനങ്ങാടി സബ്ജില്ല അലിഫ് അറബിക് ടാലെന്റ് ടെസ്റ്റ് തൃക്കുളം ഹൈസ്ക്കൂളിൽ വെച്ച് നടന്നു.പൊതു വിദ്യാഭ്യാസ വകുപ്പിന്റെ അനുമതിയോടെ കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ സംസ്ഥാന കമ്മിറ്റി നടത്തുന്ന അലിഫ് അറബിക് ടാലെന്റ് പരീക്ഷയിൽ എൽ.പി, യു.പി, എച്ച്.എസ്, എച്ച്.എസ്.എസ് വിഭാഗങ്ങളിലായി എൺപതിൽപരം വിദ്യാർത്ഥികൾ പങ്കെടുത്തു. ചടങ്ങിന്റെ ഉദ്ഘാടനം തിരൂരങ്ങാടി മുനിസിപ്പാലിറ്റി കൗൺസിലർ കുന്നത്തേരി ജാഫർ നിർവ്വഹിച്ചു. വിജയികൾക്കുള്ള സമ്മാനദാനം തൃക്കുളം ഹൈസ്കൂൾ ഹെഡ്മിസ്ട്രസ്സ് ബീനാ റാണി നൽകി.സിദ്ധീഖ് കുന്നത്ത്പറമ്പ് അധ്യക്ഷത വഹിച്ചു. ടി.പി.അബ്ദു റഹീം, കെ.എം സിദ്ധീഖ്, മുനീർ താനാളൂർ, റനീഷ് പാലത്തിങ്ങൽ, മുജീബ് ചുള്ളിപ്പാറ, എം.ടി. അബ്ദുൽ ഗഫൂർ , സുരേഷ് കുമാർ , ഹഫ്സത്ത്, ഹബീബ, എന്നിവർ നേതൃത്വം നൽകി....
Crime

80 ലക്ഷം കവർച്ച ചെയ്ത സംഭവം: മുഖ്യസൂത്രധാരൻ പിടിയിൽ

മലപ്പുറം: 26.11.21 തിയ്യതി മലപ്പുറം കോഡൂരിൽ 80 ലക്ഷം കുഴൽപ്പണം കവർച്ച ചെയ്ത സംഭവത്തിൽ ഒരാൾ കൂടി പിടിയിലായി. കവർച്ചക്കുള്ള പ്ലാൻ തയ്യാറാക്കി ക്വട്ടേഷൻ സംഘങ്ങളെ ഏർപ്പാടു ചെയ്ത കണ്ണൂർ സ്വദേശി, നായികർണ്ണാണ്ടു കണ്ടി വീട്ടിൽ മൊയ്തീൻ മകൻ മുബാറക് (27)മലപ്പുറം ഇൻസ്പക്ടർ ജോബി തോമസിൻ്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം കണ്ണൂരിൽ നിന്ന് അറെസ്റ്റ്‌ ചെയ്തത് സംഭവത്തിന്‌ ശേഷം മൊബൈൽ ഫോൺ ഓഫാക്കി പ്രതി കണ്ണൂരിലെ വാടക ക്വാർടേഴ്സിൽ ഒളിവിൽ കഴിഞ്ഞു വരുകയായിരുന്നു.പ്രതിക്ക് ഒല്ലൂർ, വളപട്ടണം, കാസർഗോഡ് , ഇരിക്കൂർ, മയിൽ എന്നി സ്റ്റേഷനുകളിലായി വധശ്രെമം ഉൾപ്പെടെ ആറോളം കേസ് നിലവിലുണ്ട്, കാസർഗോഡ് മൂന്നരക്കോടി കവർച്ച ചെയ്ത കേസിൽ പോലീസ് വാറന്റ് നോട്ടീസ് പുറപ്പെടുവിച്ച ആളാണ് മുബാറക്ക്. എസ്.ഐ ഗിരീഷ് M , പോലീസ് ഉദ്യോഗസ്ഥരായ ദിനേഷ് ഇരുപ്പക്കണ്ടൻ , R . ഷഹേഷ്, സിറാജ്. കെ എന്നിവരുടെ നേതൃത്വത്തിൽ ആണ് പ്രതിയെ അറസ്റ്റ്‌ ചെയ്തു ...
Local news

SSF തിരൂരങ്ങാടി സെക്ടർ സാഹിത്യോത്സവിന് ഇന്ന് തുടക്കം.

കക്കാട്: SSF തിരൂരങ്ങാടി സെക്ടർ സാഹിത്യോത്സവ് ജൂലൈ 16,17 തിയ്യതികളിൽ തങ്ങൾപടി പോക്കാട്ട് മൊയ്തീൻ മുസ്‌ലിയാർ നഗറിൽ വെച്ച് നടക്കും. ഉദ്ഘാടന സമ്മേളനം ഇന്ന് വൈകിട്ട് 7:30ന് എസ് വൈ എസ് സ്റ്റേറ്റ് സെക്രട്ടറി അബൂബക്കർ മാസ്റ്റർ പടിക്കൽ ഉദ്ഘാടനം ചെയ്യും. ഹാരിസ് സഖാഫി അധ്യക്ഷത വഹിക്കും, സയ്യിദ് അലി ഹബ്ശി, ഇബ്രാഹിം ഹാജി നാലകത്ത്, ഇ വി ജഅ്ഫർ, ഉനൈസ് തിരൂരങ്ങാടി, മുഹ്സിൻ അഹ്സനി, വാസിൽ വലിയപള്ളി തുടങ്ങിയവർ സംബന്ധിക്കും.9 യൂണിറ്റുകളിൽ നിന്ന് 115 മത്സരങ്ങളിൽ 500 ലധികം കലാപ്രതിഭകൾ പങ്കെടുക്കും.രണ്ടു ദിവസം 6 വേദികളിലായിനടക്കുന്ന സെക്ടർ സാഹിത്യോത്സവ് സമാപനം സംഗമം ജൂലൈ ഞായർ വൈകിട്ട് 7.30 ന് എസ് വൈ എസ് ഈസ്റ്റ് ജില്ലാ സെക്രട്ടറി സയ്യിദ് മുർതളാ സഖാഫി ഉദ്ഘാടനം ചെയ്യും. KMJ SYS, എസ്എസ്എഫ് നേതാക്കൾ സംബന്ധിക്കും....
Kerala

കൽപ്പറ്റ നെസ്റ്റോ ഹൈപ്പർ മാർക്കറ്റിന് മുമ്പിലെ ചുമട്ടു തൊഴിലാളി സമരം ഒത്തുതീർന്നു

കൽപ്പറ്റ:ഏറെ ചർച്ചയായ കൽപ്പറ്റയിലെ നെസ്റ്റോ ഹൈപ്പർ മാർക്കറ്റ് ഉടമകളും ചുമട്ടുതൊഴിലാളികളും തമ്മിലുള്ള തർക്കം ഒത്തുതീർന്നു. 27 ദിവസം നീണ്ടു നിന്ന അനിശ്ചിതകാല സമരം കൽപ്പറ്റ മുനിസിപ്പൽ ചെയർമാൻ കേയംതൊടി മുജീബിൻ്റെ നേതൃത്വത്തിൽ നടത്തിയ ചർച്ചയിലാണ് തീരുമാനമായത്. ഹൈപ്പർ മാർക്കറ്റിലെത്തുന്ന നെസ്റ്റോ വാഹനങ്ങളൊഴികെ എല്ലാ വാഹനങ്ങളിൽ നിന്നും തൊഴിലാളികൾക്ക് ചരക്കുകൾ ഇറക്കാം. മറ്റു സ്ഥാപനങ്ങളിലെ ചരക്കുകളും തൊഴിലാളികൾക്ക് ഇറക്കാവുന്നതാണ്. സമരം രമ്യതയിൽ അവസാനിപ്പിച്ചതിന്റെ ഭാഗമായി നെസ്റ്റോക്ക് മുമ്പിൽ സ്ഥാപിച്ച സമരപ്പന്തൽ പൊളിച്ചു മാറ്റും.തൊഴിലാളി യൂണിയനുകളെ പ്രതിനിധീകരിച്ച് പി പി ആലി, സി മൊയ്തീൻകുട്ടി, യു എ കാദർ, പി കെ അബു, നെസ്റ്റോ ഹൈപ്പർ മാർക്കറ്റ് പ്രതിനിധികളായി പിആർഒ സുഖിലേഷ്, പ്രൊജക്റ്റ് മാനേജർ അലി നവാസ്, മാൾ മാനേജർ ജലീൽ എന്നിവരും പങ്കെടുത്തു. നെസ്റ്റോക്ക് മുമ്പിലെ സമരം അവസാനിപ്പിക്കുന്നതിനായി നിരവധി...
university

കാലിക്കറ്റ് സര്‍വകലാശാലയില്‍ പുതിയ കോഴ്‌സുകള്‍ക്ക് സിന്‍ഡിക്കേറ്റ് അനുമതി

കാലിക്കറ്റ് സര്‍വകലാശാലയുടെ പേരാമ്പ്രയിലുള്ള കേന്ദ്രത്തില്‍ മൂന്ന് പുതിയ കോഴ്‌സുകള്‍ 2022-23 അധ്യയനവര്‍ഷം തുടങ്ങാന്‍ സിന്‍ഡിക്കേറ്റ് തീരുമാനം. എം.എസ് സി. കമ്പ്യൂട്ടര്‍ സയന്‍സ് വിത് ബ്ലോക്ക് ചെയിന്‍ ടെക്‌നോളജി, ബി.എസ് സി. കൗണ്‍സലിങ് സൈക്കോളജി, ബി.എസ്.ഡബ്ല്യൂ. എന്നിവയാണ് കോഴ്‌സുകള്‍.സര്‍വകലാശാലയുടെ വിദൂരവിഭാഗം വഴി ഓണ്‍ലൈനായി മൂന്ന് ബിരുദ കോഴ്‌സുകളും ഏഴ് പി.ജി. കോഴ്‌സുകളും തുടങ്ങുന്നതിന് യു.ജി.സിക്ക് അപേക്ഷ സമര്‍പ്പിക്കും. ബി.കോം., ബി.ബി.എ., ബി.എ. മള്‍ട്ടിമീഡിയ, എം.കോം., എം.എസ് സി. മാത്സ്, എം.എ. വിമന്‍ സ്റ്റഡീസ്, എം.എ. ഇംഗ്ലീഷ്, എം.എ. ഇക്കണോമിക്‌സ്, എം.എ. അറബിക്, എം.എ. സോഷ്യോളജി എന്നിവയാണ് ഓണ്‍ലൈനില്‍ തുടങ്ങാനുദ്ദേശിക്കുന്നത്.സര്‍വകലാശാലാ കായികപഠനവകുപ്പില്‍ സ്‌പെഷ്യലൈസേഷന്‍ കോഴ്‌സുകളായി എം.എസ് സി. സ്‌പോര്‍ട്‌സ് സയന്‍സ് ആന്‍ഡ് കോച്ചിങ്, എം.എസ് സി. സ്‌പോര്‍ട്‌സ് മാനേജ്‌മെന്റ് എന്നീ കോഴ്‌സുകള്‍ ...
Accident

ചെറുമുക്കിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ചു 4 പേർക്ക് പരിക്ക്

തിരുരങ്ങാടി : ചെറുമുക്ക് പള്ളിക്കത്തായത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് 4 പേർക്ക് പരിക്കേറ്റു. ഇന്ന് ഉച്ചയ്ക്ക് 1.30 ന് ചെറുമുക്ക് - തിരൂരങ്ങാടി റോഡിൽ പള്ളിക്കത്താഴത്ത് വെച്ചാണ് അപകടം. കുണ്ടുർ പി എം എസ് ടി കോളേജിലേക്ക് അവസാന വർഷ ബി എ സോസോളജി പരീക്ഷ എഴുതാൻ പോവുകയായിരുന്ന വിദ്യാർഥികളുടെ സ്കൂട്ടറും, കരിങ്കപ്പാറയിൽ നിന്ന് കെട്ടിടത്തിൽ നിന്ന് വീണ് പരിക്ക് പറ്റി തിരുരങ്ങാടി സ്വകാര്യ ആശുപത്രിലേക്ക് കൊണ്ട് വരികയായിരുന്ന കാറും തമ്മിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ, സ്കൂട്ടർ യാത്രക്കാരായ മൂന്നിയൂർ ചെനക്കൽ സ്വദേശി മേച്ചേരി റഷാദ് [20 ] ചെമ്മാട് ഹിദായ നഗർ സ്വാദേശി കുണ്ടൻ കടവൻ ഇർഷാദ് [20], കാറിൽ ഉണ്ടായിരുന്ന രോഗി അസൈനാർ [39 ] ഇവരുടെ സഹോദരൻ മുഹമ്മദ് ഷഫീഖ്‌ [31 ] എന്നിവർക്കും പരിക്കേറ്റു. കാറിൽ ഉണ്ടായിരുന്നവരെ പരപ്പനങ്ങാടി സ്വകാര്യ ആശുപത്രിയിലും കോളേജ് വിദ്യാർത്ഥികളെ പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിലും...
Local news

റോഡിലെ വെള്ളക്കെട്ട്: സിപിഎം ഉപരോധ സമരം നടത്തി

തിരൂരങ്ങാടി: വെള്ളക്കെട്ടിനെത്തുടർന്ന് നാട്ടുകാർ ദുരിതമനുഭവിക്കുന്ന കരിപറമ്പ്-അരീപാറ റോഡിലെ ശോചനീയവസ്ഥ പരിഹരിക്കുകയെന്നാവശ്യപ്പെട്ട് സി.പി.എം. ബ്രാഞ്ച് കമ്മറ്റി ഉപരോധസമരവും ധർണയും നടത്തി. വെള്ളക്കെട്ടിൽ കടലാസ് തോണികളിറക്കി പ്രതിഷേധിച്ചു. ലോക്കൽ സെക്രട്ടറി കെ. രാമദാസ് ഉദ്ഘാടനം ചെയ്തു. നഗരസഭാ കൗൺസിലർ സി.എം. അലി അധ്യക്ഷത വഹിച്ചു. അഡ്വ. സി. ഇബ്രാഹിംകുട്ടി, എം.പി. ഇസമായീൽ, വി.കെ. ഹംസ, മോഹനൻ കുഴിക്കാട്ടിൽ, ബാലസുബ്രഹ്‌മണ്യൻ, അലി പാണഞ്ചേരി തുടങ്ങിയവർ പ്രസംഗിച്ചു. മഴപെയ്താൽ റോഡിൽ നിറയെ വെള്ളമാണ്. കാൽനട പോലും സാധ്യമല്ലാത്ത അവസ്ഥയാണ്. നിരവധി തവണ ആവശ്യപ്പെട്ടിട്ടും റോഡിനെ നഗരസഭ അവഗണിക്കുകയാണെന്നആണ് പരാതി....
Accident

എടരിക്കോട് ലോറികൾ കൂട്ടിയിടിച്ചു ഒരാൾ മരിച്ചു

കോട്ടക്കൽ: ദേശീയപാത 66 എടരിക്കോട് ലോറിയും മിനി ലോറിയും കൂട്ടിയിടിച്ചു ഒരാൾ മരിച്ചു. എടരിക്കോട് സ്വദേശിയും ഇപ്പോൾ തീരുരിൽ താമസക്കാരനുമായ പഴയ ഫുട്ബാൾ കളിക്കാരനും ഡ്രൈവറുമായിരുന്ന തമ്പി ഹമീദ് ആണ് മരിച്ചത്. ഇന്നുച്ചക്ക് 12 മണിയോടെ ആണ് അപകടം.
Local news

മതിൽ വീണ് വീട് തകർന്നു

തിരൂരങ്ങാടി ഡിവിഷൻ 23 കെ. സി റോഡിൽ കനത്ത മഴയെ തുടർന്ന് മണ്ണിടിച്ചിലിൽ മതിൽ കെട്ട്‌ വീണു വീട്‌ തകർന്നു..വലിയ തൊടിക ഇബ്രാഹിമിന്റെ വീടാണു പൂർണമായും തകർന്നത്‌..ആർക്കും പരിക്കില്ല.ആങ്ങാട്ട്‌ പറമ്പിൽ മുബഷിർ, ആങ്ങാട്ട്‌ പറമ്പിൽ ആമിന എന്നിവരുടെ വീടുകൾ ചെറിയ കേടുപാടുകൾ സംഭവിച്ചു. വലിയ അപകട ഭീഷണിയിലാണു നിൽക്കുന്നത്‌.തിരൂരങ്ങാടി വില്ലേജ്‌ അധികൃതർ, തിരൂരങ്ങാടി മുൻസിപ്പാലിറ്റി സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമ്മാൻ ഇഖ്ബാൽ കല്ലുങ്ങൽ, ഇ.പി.എസ്‌ ബാവ, വഹീദ ചെമ്പ, ഓവർസിയർ ജുബീഷ് , കൗൺസിലർ സമീർ വലിയാട്ട്‌, ആരിഫ വലിയാട്ട്‌ എന്നിവർ സ്ഥലം സന്ദർശിച്ചു.....
Obituary

യുവതിയെ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

തേഞ്ഞിപ്പലം : യുവതിയെ പെരുവള്ളൂർ സൂപ്പർ ബസാറിലെ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് വെള്ളിമാട്കുന്ന് സ്വദേശിയും ഓച്ചെരിയിൽ താമസക്കാരുമായ പരേതനായ ഈന്തുള്ളക്കണ്ടി മാമുവിന്റെ മകൾ ഫെബിന (28) യാണ് മരിച്ചത്. കോഴിക്കോട് വേങ്ങേരി പറമ്പിൽകണ്ടി മേടത്തിൽ കണ്ടി മുഹമ്മദ് ആഷിഖിന്റെ കൂടെ സൂപ്പർ ബസാറിൽ ഫ്ലാറ്റിലായിരുന്നു താമസം. ഇന്നലെ രാത്രി 11 ന് ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കാണുകയായിരുന്നു എന്നാണ് ആഷിഖ് പറയുന്നത്. ഇവർക്ക് മൂന്നര വയസ്സായ മകനുണ്ട്. നേരത്തെ വിവാഹിതയായിരുന്ന യുവതി ആഷിഖിന്റെ കൂടെ തമാസമാക്കുകയായിരുന്നു എന്നാണ് യുവതിയുടെ ബന്ധുക്കൾ പറയുന്നത്. മൃതദേഹം തേഞ്ഞിപ്പലം പോലീസ് ഇൻക്വസ്റ്റ് നടത്തി മെഡിക്കൽ കോളേജിലേക്ക് കൊണ്ടു പോയി....
Accident

ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

ചങ്ങരംകുളം കാളാച്ചാലിൽ ലോറിയും ബൈക്കും കൂട്ടി ഇടിച്ച് യുവാവ് മരിച്ചു. ചങ്ങരംകുളം ആലംകോട് സ്വദേശി ചെറുളശ്ശേരി വീട്ടിൽ സുനിൽ (33) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി പത്തു മണിയോടെയാണ് അപകടം. കോഴിക്കോട് ഭാഗത്ത് നിന്ന് തൃശ്ശൂർ ഭാഗത്തേക്ക് പോയിരുന്ന ചരക്ക് ലോറി സുനിൽ ഓടിച്ച ബുള്ളറ്റിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ തെറിച്ച് വീണ സുനിലിനെ പ്രദേശവാസികൾ ചേർന്ന് എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആലംകോട് ഗ്രാമപഞ്ചായത്ത് മെമ്പർ സുനിത ചെർള്ളശ്ശേരിയുടെ സഹോദരനാണ് മരിച്ച സുനിൽ....
university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

സൗജന്യ പി.എസ്.സി. പരിശീലനം കാലിക്കറ്റ് സര്‍വകലാശാലാ എംപ്ലോയ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്റ് ഗൈഡന്‍സ് ബ്യൂറോ പി.എസ്.സി. പരീക്ഷക്ക് തയ്യാറെടുക്കുന്നവര്‍ക്കായി 30 ദിവസത്തെ സൗജന്യ പരിശീലനം നല്‍കുന്നു. താല്‍പര്യമുള്ളവര്‍ പേര്, വിലാസം, വിദ്യാഭ്യാസ യോഗ്യത, ഫോണ്‍, വാട്‌സ്ആപ് നമ്പര്‍ സഹിതമുള്ള അപേക്ഷ 20-ന് മുമ്പായി [email protected] എന്ന ഇ-മെയിലില്‍ സമര്‍പ്പിക്കണം. പ്രവേശനം ആദ്യം അപേക്ഷിക്കുന്ന 100 പേര്‍ക്ക്. ഫോണ്‍ 0494 2405540, 8848100458.   ഇന്റഗ്രേറ്റഡ് പി.ജി. രജിസ്‌ട്രേഷന്‍ തുടങ്ങി കാലിക്കറ്റ് സര്‍വകലാശാലക്കു കീഴിലുള്ള ഗവണ്‍മെന്റ്, എയ്ഡഡ് കോളേജുകളില്‍ 2022-23 അദ്ധ്യയന വര്‍ഷത്തേക്കുള്ള അഞ്ച് വര്‍ഷ ഇന്റഗ്രേറ്റഡ് പി.ജി. പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ തുടങ്ങി. എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്ക് 175 രൂപയും മറ്റുള്ളവര്‍ക്ക് 420 രൂപയുമാണ് അപേക്ഷാ ഫീസ്. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന ത...
Obituary

കൂട്ടുകാർക്കൊപ്പം കുളിക്കുന്നതിനിടെ വിദ്യാർഥി കുളത്തിൽ മുങ്ങിമരിച്ചു

തിരൂരങ്ങാടി : കൂട്ടുകാർക്കൊപ്പം കുളിക്കുന്നതിനിടെ വിദ്യാർഥി കുളത്തിൽ മുങ്ങിമരിച്ചു. ചെട്ടിപ്പടി എ ജി എൽ നഴ്സറിക്ക് സമീപം കൊട്ടിൽ കണ്ണന്റെ പുരക്കൽ ജാഫറിന്റെ മകൻ ഷാദിൽ (15) ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം സ്കൂൾ വിട്ടതിന് ശേഷം കൂട്ടുകാർക്കൊപ്പംനെടുവ പിഷാരിക്കൽ മൂകാംബിക ക്ഷേത്രത്തിന് അടുത്തുള്ള പഴയ തെരുവിലെ ഷാരാംകുളത്തിൽ കുളിക്കുന്നതിനിടെ മുങ്ങിപ്പോകുകയായിരുന്നു. നാട്ടുകാർ മുങ്ങിയെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അറിയല്ലൂർ എം വി എച്ച് എസ് വിദ്യാർഥി യാണ്. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ....
Other

തിരൂരങ്ങാടി പോലീസ് സ്റ്റേഷൻ നവീകരണത്തിന് സ്പോൺസർ തുകയോ, തൊണ്ടി മണലോ ഉപയോഗിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി

തിരൂരങ്ങാടി: പൊലീസ് സ്റ്റേഷന്‍ നവീകരണത്തില്‍ ഒന്നും സ്‌പോണ്‍സര്‍ഷിപ്പ് മുഖേനയല്ലെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കി. കെ.പി.എ മജീദ് എം.എല്‍.എയുടെ ചോദ്യത്തിന് മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. പൊലീസ് സ്റ്റേഷന്‍ നവീകരണത്തിലെ എല്ലാ സാധനങ്ങള്‍ക്കും സര്‍ക്കാര്‍ പണം അനുവദിച്ചിട്ടുണ്ട്. അത് കൈപറ്റിയിട്ടുമുണ്ട്. പോലീസ് സ്റ്റേഷന്റെ നവീകരിച്ചതിന് അഞ്ച് ലക്ഷം രൂപ, സി.സി.ടി.വി കാമറ സ്ഥാപിച്ചതിന് 72452 രൂപ, വനിത ഹെല്‍പ്പ് ഡെസ്‌ക് നിര്‍മ്മാണത്തിന് ഒരു ലക്ഷം രൂപ, സ്റ്റേഷനിലേക്ക് ഫര്‍ണിച്ചര്‍ വാങ്ങാന്‍ 125000 രൂപ, സ്റ്റേഷനിലേക്ക് ഉപകരണങ്ങള്‍ 125000 രൂപ, അടിസ്ഥാന പരിശീലന യൂണിറ്റ് നിര്‍മ്മാണത്തിന് 125000 രൂപ, സ്മാര്‍ട്ട് സ്റ്റോറേജ് നിര്‍മ്മാണത്തിന് 125000 രൂപ, സ്ത്രീ ശിശു സൗഹൃദ ബ്ലോക്ക് നിര്‍മ്മാണത്തിന് 275000 രൂപ, പൊലീസ് സ്റ്റേഷന്‍ പരിപാലനത്തിന് 625000 രൂപ, അംഗ പരിമിതര്‍ക്കുള്ള റാ...
Obituary

പരപ്പനങ്ങാടി കടപ്പുറത്ത് ഫറോക്ക് സ്വദേശിയുടെ മൃതദേഹം കണ്ടെത്തി

പരപ്പനങ്ങാടി ചാപ്പപ്പടി കടപ്പുറത്ത് ഫറോക്ക് സ്വദേശിയുടെ മൃതദേഹം കണ്ടെത്തി. ഫറോക്ക് നല്ലൂര്‍ കരിപ്പത്ത് പി.പി.അറമുഖന്റെ മകന്‍ ജിജു (43) മൃതദേഹമാണ് കണ്ടെത്തിയത്. പുറംകടലിൽ ഒഴുകിപോകുകയായിരുന്ന മൃതദേഹം മൽസ്യത്തൊഴിലാളികളാണ് കരക്കെത്തിച്ചത്. ട്രോമ കെയര്‍ പ്രവര്‍ത്തകരും പൊലീസും ചേര്‍ന്ന് മൃതദേഹം താലൂക്ക് ആശുപത്രിയിലെത്തിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം ജിജുവിന്റെതാണെന്ന് തിരിച്ചറിഞ്ഞത്....
Crime

കുപ്രസിദ്ധ മോഷ്ടാവ് ഉടുമ്പ്‌ രാജേഷ് പിടിയിൽ

വേങ്ങരയിൽ വീടിന്റെ വാതിൽ കുത്തി പൊളിച്ച് നാലര പവൻ സ്വർണ്ണാഭരണങ്ങളും 75000 രൂപ മോഷ്ടിച്ച കേസിൽ തിരുവനന്തപുരം വെങ്ങാനൂർ സ്വദേശി വട്ടവള വീട്ടിൽ രാജേഷ് (39) നെയാണ് വേങ്ങര ഇൻസ്പെക്ടർ മുഹമ്മദ് ഹനീഫയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. 26.06. 2022 തീയതി പുലര്‍ച്ചെയാണ് കേസിനാസ്പദമായ സംഭവം. തുടര്‍ന്ന് മലപ്പുറം ജില്ലാപോലീസ് മേധാവി എസ്.സുജിത്ത് ദാസ് IPS ന്‍റെ നിര്‍ദ്ദേശപ്രകാരം മലപ്പുറം ഡിവൈഎസ്പി അബ്ദുൾ ബഷീറിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് 16 ദിവസത്തോളം വേങ്ങര, കൂര്യാട് , കൊളപ്പുറം, കൊണ്ടോട്ടി, മലപ്പുറം, പെരിന്തൽമണ്ണ, കരിങ്കല്ലത്താണി എന്നീ സ്ഥലങ്ങളിലും പരിസരങ്ങളിലുമുള്ള ഇരുനൂറോളം സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതി ഉപയോഗിച്ച വാഹനം തിരിച്ചറിയുകയും തുടർന്ന് നടത്തിയ അന്വേഷണത്തിൽ നിന്നാണ് പ്രതി രാജേഷിനെ തിരിച്ചറിഞ്ഞത്.കൊല്ലം - തിരുവന്തപുര...
Kerala

ധീരജവാൻ ഷൈജലിന്റെ ഭാര്യക്ക് സർക്കാർ ജോലിയും, നഷ്ടപരിഹാര തുക വർധിപ്പിക്കുകയും വേണം: നിയമസഭയിൽ സബ്മിഷൻ

ലാൻസ് ഹവീൽദാർ ഷൈജലിന്റെ ഭാര്യക്ക് സർക്കാർ ജോലി നൽകുകയും, കുടുംബത്തിനുള്ള നഷ്ടപരിഹാര തുക ഒരു കോടി രൂപയാക്കി വർദ്ദിപ്പിക്കണം - നിയമസഭയിൽ സബ്മിഷൻ നോട്ടീസ് നൽകി.. കാശ്മീരിലെ സിയാച്ചിൻ മേഖലയിൽ പെട്ട ലേ ലാഡാക്കിൽ സൈനിക വാഹന അപകടത്തിൽ മരണപ്പെട്ട ലൻസ് ഹാവിദാർ ഷൈജലിന്റെ ഭാര്യക്ക് സർക്കാർ ജോലി നൽകണമെന്നും, ഷൈജലിന്റെ കുടുംബത്തിനു നൽകുന്ന നഷ്ടപരിഹാരതുക ഒരു കോടി രൂപയാക്കി വർദ്ദിപ്പിക്കണം എന്നും ആവശ്യപ്പെട്ടു കേരള നിയമസഭയിൽ സബ്മിഷൻ അവതരിപ്പിക്കുന്നതിനു കെ. പി. എ മജീദ് എം. എൽ. എ നോട്ടീസ് നൽകി.  കേരള മുഖ്യമന്ത്രി  മറുപടി പറയണം എന്നാവശ്യപ്പെട്ടാണ് സ്പീക്കർ ശ്രീ. എം. ബി രാജേഷിനു സബ്മിഷൻ നോട്ടീസ് നൽകിയിട്ടുള്ളത്.        കാശ്മീരിലെ ഇന്ത്യ- പാക്ക് അതിർത്തിയിൽ പെട്ട ലേ ലഡാക്കിലേക്ക് 2022 മെയ് 27 നു സൈനിക വാഹനവ്യൂഹം പോകുന്ന സമയത്താണ് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ യുദ്ധഭൂമിയാ...
Gulf

കുവൈറ്റ് കെഎംസിസി മലപ്പുറം ജില്ല കമ്മിറ്റി വിദ്യാഭ്യാസ സഹായ ഫണ്ട് സമർപണം

മലപ്പുറം : കുവൈറ്റ് കെഎംസിസി മലപ്പുറംജില്ല കമ്മിറ്റിയുടെ വിദ്യാഭ്യാസ സഹായ പദ്ധതിയുടെ ഫണ്ട് സമർപ്പണം പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ്‌ തങ്ങൾ നിർവഹിച്ചു. ജില്ലയിലെ അർഹരായ മുപ്പത്തിരണ്ട് കുവൈറ്റ് കെഎംസിസി അംഗങ്ങളുടെ മക്കൾക്കാണ് സഹായം നൽകുന്നത് . ചടങ്ങിൽ ജില്ല ജനറൽ സെക്രട്ടറി റസീൻ പടിക്കൽ, ട്രഷറർ അയ്യൂബ് പുതുപ്പറമ്പിൽ, സെക്രട്ടറി ശറഫു കുഴിപ്പുറം,ഷമീർ മേക്കാട്ടയിൽ, ഷമീർ വളാഞ്ചേരി, സിദ്ധീഖ് വണ്ടൂര്, ഹസ്സൻ കൊട്ടപ്പുറം, നജ്മുദ്ധീൻ ഏറനാട്, അയ്യൂബ് തിരുരങ്ങാടി, മഹമൂദ് ഏറനാട്, നാസർ മേൽമുറി, ഹംസ വണ്ടൂർ ജില്ല മണ്ഡലം നേതാക്കൾ സംബന്ധിച്ചു ....
Obituary

ചരമം: പാട്ടശ്ശേരി മൂസക്കുട്ടി ഹാജി കൊടിഞ്ഞി

തിരൂരങ്ങാടി: മുസ്ലിംലീഗ് നേതാവും സജീവ സമസ്ത പ്രവര്‍ത്തകനുമായിരുന്ന കൊടിഞ്ഞി കോറ്റത്തങ്ങാടി പരേതനായ പാട്ടശ്ശേരി സൈതാലി കുട്ടി ഹാജിയുടെ മകന്‍ മൂസക്കുട്ടി ഹാജി (59). ഖബറടക്കം ഇന്ന് (14.07.2022) രാവിലെ 9 മണിക്ക് കൊടിഞ്ഞിപ്പള്ളി ഖബര്‍സ്ഥാനില്‍ നടക്കും. നന്നമ്പ്ര പഞ്ചായത്ത് 19-ാം വാര്‍ഡ് മുസ്ലിംലീഗ് വൈസ്പ്രസിഡന്റാണ്. കോറ്റത്തങ്ങാടിയില്‍ വസ്ത്ര കച്ചവടക്കാരനായിരുന്നു. നേരത്തെ ദീർഘകാലം റിയാദിൽ ആയിരുന്നു. ഭാര്യ: തിത്തീമു, മക്കള്‍: സുലൈമാന്‍, ജുനൈദ് (ചെന്നൈ), ഹംദ, ആയിശ സുല്‍ത്താന, മരുമക്കള്‍: അബ്ദുസ്സമദ് രണ്ടത്താണി, ജലാലുദ്ധീന്‍ കുന്നുംപുറം, ഷമീന, ആസിയ, സഹോദരങ്ങള്‍: സിദ്ധീഖ് ഹാജി, മുഹമ്മദ് അലി (ചെന്നൈ), മൊയ്തീന്‍ കുട്ടി....
Health,

പുത്തൂർ പള്ളിക്കലിൽ പശുവിന് പേ വിഷബാധ സ്ഥിരീകരിച്ചു, നാട് ആശങ്കയിൽ

പുത്തൂർ പള്ളിക്കലില്‍ കറവ പശുവിന് പേവിഷബാധ സ്ഥിരീകരിച്ചതോടെ ആശങ്കയിൽ നാട്. ഈ പശുവിന്റെ പാൽ കുടിച്ചവർ പ്രതിരോധ കുത്തിവെപ്പ് എടുക്കുന്നത് നന്നാവുമെന്ന് ആരോഗ്യവകുപ്പ്. പള്ളിക്കൽ ഗ്രാമപഞ്ചായത്തിലെ പുത്തൂർ പള്ളിക്കൽ താമസക്കാരനായ ദേവതിയാൽ നെച്ചിത്തടത്തിൽ അബ്ദുളളയുടെ കറവ പശുവിന് പേവിഷബാധ സ്ഥിരീകരിച്ചു . രണ്ടാഴ്ച മുമ്പ് വാങ്ങിയ പശുവിനാണ് പേവിഷബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം ഉച്ചയോടെ ചത്ത പശുവിനെ ജെസിബി ഉപയോഗിച്ച് വീട്ടുവളപ്പിൽ സംസ്കരിച്ചു. ഞായറാഴ്ച രാത്രി മുതൽ പശു അസാധാരണ ശബ്ദം പുറപ്പെടുവിക്കുകയും വായിൽ നിന്ന് നുരയും പതയും വന്നുതുടങ്ങിയും ചെയ്തതോടെ വീട്ടുകാരിൽ ആശങ്ക ഉളവാക്കിയിരുന്നു. തിങ്കളാഴ്ച രാവിലെ പള്ളിക്കൽ മൃഗാശുപത്രിയിലെ ഡോക്ടറെ വിവരമറിക്കുകയും പരിശോധനയിൽ സ്ഥിരീകരിക്കുകയും ചെയ്തു. അതേസമയം പശുവിന്‍റെ കുട്ടിക്ക് രോഗലക്ഷണമൊന്നും ഇല്ലെങ്കിലും പേവിഷബാധയ്ക്കുളള പ്രതിരോധ മരുന്ന് നൽകി തുടങ്ങ...
Accident

കുളത്തിൽ വീണ മകളെ രക്ഷിക്കുന്നതിനിടെ മാതാവ് മുങ്ങിമരിച്ചു

കോഴിച്ചെന: കുളത്തിൽ വീണ മകളെ രക്ഷിക്കുന്നതിനിടെ മാതാവ് മുങ്ങി മരിച്ചു. പൂവൻചിന പുതുശ്ശേരി പറമ്പിൽ അബ്ദുൽ ഷരീഫിന്റെ ഭാര്യ സാബിറ (34) ആണു മരിച്ചത്. കോഴിച്ചെന മഞ്ഞിലാസ് പടിയിലെ സാബിറയുടെ വീടിന് സമീപത്തെ കുളത്തിൽ കഴിഞ്ഞദിവസം ഉച്ചയ്ക്കാണ് അപകടം. കുട്ടികളോടൊപ്പം കുളിക്കാൻ എത്തിയതായിരുന്നു സാബിറ. ഇതിനിടെ മകൾ ഫാത്തിമ നജ (15) മുങ്ങിത്താഴ്ന്നപ്പോൾ രക്ഷിക്കുന്നതിനിടെ സാബിറ വെള്ളത്തിൽ മുങ്ങിപ്പോകുകയായിരുന്നു. ഉടനെ കോട്ടക്കൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇന്നലെ രാത്രി 2 മണിയോടെ മരിച്ചു....
Accident

കാട്ടാന ജനവാസ കേന്ദ്രത്തിൽ ഇറങ്ങി, ആക്രമണത്തിൽ പോലുസുകാരന് പരിക്ക്

എടക്കര: പോത്ത്കല്ലിൽ പട്ടാപകൽ കാട്ടാന ജനവാസ കേന്ദ്രത്തിൽ ഇറങ്ങി അക്രമണം. പോത്ത്കല്ല് കോടാലി പൊയിലിൽ കാട്ടാനയുടെ ആക്രമണത്തിൽ പോലീസുകാരന് പരിക്കേറ്റു. കാട്ടാനയെ വനത്തിലേക്ക് തുരത്തുന്നതിനിടെ പോത്ത്കല്ല് ഫോറസ്റ്റ് അറ്റാച്ച്ഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന സിവിൽ പോലീസ് ഓഫീസർ സംഗീത് (30) നാണ് പരിക്കേറ്റത്. നെഞ്ചിനാണ് പരിക്കേറ്റത്. ബുധനാഴ്ച രാവിലെ എട്ടരക്കാണ് സംഭവം. ഉടൻ തന്നെ സഹപ്രവർത്തകർ ചേർന്ന് നിലമ്പൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സ നൽകി രാവിലെ ഒമ്പതരയോടെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. ചൊവ്വാഴ്ച രാത്രി മുതൽ തന്നെ പോത്ത്കല്ല് പഞ്ചായത്തിലെ അമ്പിട്ടാംപൊട്ടി, ശാന്തിഗ്രാം, കോടാലി പൊയിൽ മേഖലയിൽ കാട്ടാന ജനവാസ കേന്ദ്രങ്ങളിലാണ്. അമ്പിട്ടാംപൊട്ടി ചാലിയാർ പുഴ കടന്നാണ് കാട്ടാനകൾ എത്തിയത്. പോത്ത്കല്ല് കോടാലി പൊയിലിൽ ഇറങ്ങിയ കാട്ടാനയെ രാവിലെ നാട്ടുകാരും, പോലീസും, വനപാലകരും ചേർന്നാ...
Other

സ്കൂൾ വളപ്പിൽ കുട്ടിയെ കടിച്ച നായ ചത്തു വീണു, പേ ബാധ സ്ഥിരീകരിച്ചു

തേഞ്ഞിപ്പലം : സ്കൂൾ വളപ്പിൽ വെച്ച് വിദ്യാർത്ഥി യെ കടിച്ച ശേഷം പരാക്രമം കാണിച്ച നായ ചത്തു വീണു. പോസ്റ്റുമോർട്ടത്തിൽ നായക്ക് പേ ബാധയുള്ളതായി സ്ഥിരീകരിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ക്യാമ്പസ് ജി എൽ പി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥി യെയാണ് നായ കടിച്ചത്. ഇന്നലെ രാവിലെയാണ് സംഭവം. സ്കൂളിലേക്ക് വരുമ്പോൾ സ്കൂൾ മുറ്റത്ത് വെച്ച് നായ കടിക്കുകയായിരുന്നു. തുടർന്ന് ക്ലാസ് മുറിയിലേക്ക് ഓടിക്കയറിയ നായ നിലത്തുരുണ്ട ശേഷം പുറത്തേക്കോടി സ്കൂൾ വളപ്പിൽ തന്നെ ചത്തു വീണു. പരിക്കേറ്റ വിദ്യാർത്ഥി യെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. നായയുടെ ജഡം വയനാട് പൂക്കോട് വെറ്റിനറി കോളേജിൽ എത്തിച്ച് നടത്തിയ പോസ്റ്മോർട്ടത്തിൽ പേ വിഷബാധ സ്ഥിരീകരിച്ചു. പേ ബാധയുണ്ടായിരുന്ന നായക്ക് മറ്റു നായകളുമയി സമ്പർക്കം ഉണ്ടാക്കാമെന്നും അതിനാൽ പേ ലക്ഷണമുള്ളവ ഉണ്ടോയെന്ന് നിരീക്ഷിക്കണമെന്നും അധികൃതർ നിർദേശിച്ചു...
error: Content is protected !!