Saturday, September 20

Blog

ഓപ്പറേഷൻ റൈസ്: ഫ്രീക്കൻ ജീപ്പിന് പിഴ ചുമത്തി
Other

ഓപ്പറേഷൻ റൈസ്: ഫ്രീക്കൻ ജീപ്പിന് പിഴ ചുമത്തി

ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു ഇഷ്ടത്തിനനുസരിച്ച് വാഹനത്തിന് മോടി കൂട്ടി നിരത്തിൽ റൈസിങിനെത്തിയ ജീപ്പ് ഡ്രൈവർക്ക് കിട്ടിയത് എട്ടിന്റെ പണി. രൂപ മാറ്റം വരുത്തി മറ്റ് യാത്രക്കാർക്ക് അപകടകരമായ രീതിയിയിൽ റൈസിങ് നടത്തിയ ജീപ്പാണ് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം കസ്റ്റഡിയിൽ എടുത്തത്. വാഹനത്തിന്റെ ബോഡികളിലും, ടയറുകളിലും, സീറ്റുകളിലും, തുടങ്ങി വിവിധതരത്തിലുള്ള രൂപ മാറ്റങ്ങൾ വരുത്തിയും, കണ്ണഞ്ചിപ്പിക്കുന്ന കളർ ലൈറ്റുകൾ സ്ഥാപിച്ചും റൈസിങ് നടത്തിയ ജീപ്പ് ആണ് കോട്ടക്കൽ പുത്തൂർ ബൈപ്പാസിൽ കസ്റ്റഡിയിലെടുത്തത്. വിവിധ നിയമ ലംഘനങ്ങൾക്ക് 33000 രൂപ പിഴ ചുമത്തുകയും ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുകയും ചെയ്തു.  ജില്ല എൻഫോഴ്സ്മെന്റ് ആർടിഒ കെ.കെ സുരേഷ് കുമാറിന്റെ നിർദ്ദേശപ്രകാരം എ. എം.വി ഐമാരായ എബിൻ ചാക്കോ,വിജീഷ് വാലേരി, പി ബോണി എന്നിവരുടെ നേതൃത്വത്തിലാണ് വാഹനം കസ്റ്റഡിയിലെടുത്തത്. ...
Crime

വ്യാജ നമ്പർ പതിച്ച കാർ മോട്ടോർ വാഹന വകുപ്പ് പിടികൂടി

വ്യാജ നമ്പർ പതിച്ച് റോഡിൽ കറങ്ങിയ കാർ മോട്ടോർ വാഹന വകുപ്പ് പിടികൂടി. കോട്ടയ്ക്കലിൽ നിന്നെത്തിയ മോട്ടോർവാഹന വകുപ്പ് എൻഫോഴ്സ്‌മെന്റ് വിഭാഗം കുറ്റിപ്പുറത്ത് നടത്തിയ പരിശോധനയിലാണ് കാർ പിടികൂടിയത്. കാറിന്റെ രജിസ്ട്രേഷൻ നമ്പറിനു മുകളിൽ മറ്റൊരു നമ്പർ ഒട്ടിച്ചു വച്ച നിലയിലായിരുന്നു. സംശയം തോന്നി വാഹനം കൂടുതൽ പരിശോധിച്ചപ്പോൾ മറ്റൊരു വാഹനത്തിന്റെ ബോഡിയും ചെയ്സിസ് നമ്പറുമാണ് ഇതിനുള്ളതെന്നു കണ്ടെത്തി. ഇതോടെ വാഹനം തുടർ നടപടികൾക്കായി ആർ.ടി ഒ. കെ.കെ സുരേഷ് കുമാറിന്റെ നിർദേശപ്രകാരം കുറ്റിപ്പുറം പൊലീസിന് കൈമാറി. മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് എ.എം.വി.ഐമാരായ വിജീഷ് വാലേരി, കെ.ആർ ഹരിലാൽ, എസ് സുനിൽ രാജ് തുടങ്ങിയവർ പരിശോധനയ്ക്ക് നേതൃത്വം നൽകി....
Accident

കക്കാടംപുറത്ത് ഓട്ടോ വൈദ്യുതി പോസ്റ്റിലിടിച്ച് ആറു പേർക്ക് പരിക്ക്

എ ആർ നഗർ : കുന്നുംപുറം കുളപ്പുറം റൂട്ടിൽ കക്കാടംപുറത്ത് നിയന്ത്രണം വിട്ട ഓട്ടോ വൈദ്യുതി പോസ്റ്റിൽ ഇടിച്ചു നാല് പേർക്ക് പരിക്കേറ്റു. കുന്നുംപുറം സ്വദേശികളായ ഓട്ടോ ഡ്രൈവർ ഇസ്മായിൽ (50), കുന്നുംപുറം ദാറുൽ ശിഫ ഹോസ്പിറ്റലിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. കരുമ്പിൽ സ്വദേശി സുലൈഖ (34), മകൻ മുഹമ്മദ് മിഷാൽ (5), കുന്നുംപുറം സ്വദേശികളായ ഉമ്മുസൽമ (30), സജ്‌ന ലുലു (19), മുഹമ്മദ് ഷാഹിൽ (10), എന്നിവർക്കാണ് പരിക്കേറ്റത്. ഇസ്മയിലിനെ കോഴിക്കോട് മെഡിക്കൽ കോളേജിലും ബാക്കിയുള്ളവരെ തിരുരങ്ങാടി എം കെ എച്ച് ആശുപത്രിയിലും പ്രവേശിപ്പിച്ചു. മിഷാലിനെ കോട്ടക്കൽ ആശുപത്രിയിൽ ലേക്ക് മാറ്റി. ഇന്ന് വൈകീട്ട് 4.15 നാണ് അപകടം. ഓട്ടോ വൈദ്യുതി പോസ്റ്റിൽ ഇടിച്ചു....
Other

കുളിക്കുന്നതിനിടെ പത്ത് വയസ്സുകാരനെ മുതല വിഴുങ്ങി

ഭോപാൽ: മധ്യപ്രദേശിൽ നദിയിൽ കുളിക്കാനിറങ്ങിയ 10വയസുകാരനെ മുതലവിഴുങ്ങിയതായി നാട്ടുകാർ. ഷിയോപൂരിലാണ് നടുക്കുന്ന സംഭവം. തിങ്കളാഴ്ച രാവിലെയോടെ ചമ്പൽ നദിയിൽ കുളിക്കാനിറങ്ങിയ കുട്ടിയെ മുതല ആക്രമിക്കുകയും നദിയിലേക്ക് വലിച്ചു കൊണ്ടുപോകുകയുമായിരുന്നെന്ന് സ്ഥലത്തുണ്ടായിരുന്നവർ പറയുന്നു. വിവരം കുട്ടിയുടെ കുടുംബത്തെ അറിയിക്കുകയും കമ്പും കയറും വലകളുമുപയോഗിച്ച് മുതലയെ പിടികൂടി കരയിലേക്ക് കൊണ്ടുവരികയും ചെയ്തു. സംഭവമറിഞ്ഞ് പൊലീസും മറ്റു അധികൃതരുമെത്തി. പക്ഷേ, കുട്ടിയെ മുതല തുപ്പിയാൽ മാത്രമേ വിട്ടുനൽകൂ എന്ന് ഗ്രാമീണർ കട്ടായം പറഞ്ഞു. മുതലയുടെ വയറ്റിൽ കുട്ടി ജീവനോടെയുണ്ടാവും എന്ന വിശ്വാസത്തിലായിരുന്നു കുടുംബം. വൈകുന്നേരമായിട്ടും മുതലയെ വിട്ടു നൽകാൻ അവർ തയാറായില്ല. ഒടുവിൽ ഏറെ നേരത്തെ ചർച്ചകൾക്കൊടുവിൽ മുതലയെ മോചിപ്പിക്കാൻ ഗ്രാമീണർ തയാറാകുകയായിരുന്നു. 'കുട്ടി കുളിക്കുന്നതിനിടയിൽ നദിയിൽ ആഴ്ന്നിറങ്ങി. കുട...
Other

മന്ത്രിക്കൊപ്പം കോൽക്കളി കളിച്ച് ഗവർണ്ണർ

തിരുർ. : സൗഹൃദ സന്ദർശനത്തിനായിസംസ്ഥാന ഫിഷറിസ്, കായിക, ഹജ്ജ്, വഖഫ് വകുപ്പ് മന്ത്രി വി.അബ്ദുറഹിമാന്റെ തിരുർ പോരൂറിലെ വസതിയിൽ എത്തിയകേരള ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാന്മന്ത്രി വി.അബ്ദുറഹിമാനൊപ്പം കോൽക്കളി കളിച്ചു. മന്ത്രിയുടെ വസതിയിലെത്തിയ ഗവർണ്ണർക്ക്തിരുർ പാരാവലിക്ക് വേണ്ടി മുജീബ് താനാളു രാണ് കോൽക്കളി ക്കോൽ ഉപഹാരമായി നൽകിയത്. മലബാറിന്റെ തനത് കലയായ കോൽക്കളിയുടെ 20 കോലുകളാണ് ഉപഹാരമായി നൽകിയത്.കോൽക്കളിയെ കുറിച്ച് ഗവർണർ കൂടുതൽമന്ത്രിയോട് ചോദിച്ചറിഞ്ഞു. കോട്ടക്കൽ ആര്യ വൈദ്യശാലയിലെ പരിപാടിക്കെത്തിയഗവർണ്ണർ തിരുവനന്തപുരത്തേക്ക്തിരിച്ചു പോകും വഴിയാണ്മന്ത്രിയുടെ വസതിയിലെത്തിയത്.മന്ത്രിയും കുടുംബാംഗങ്ങളുംഗവർണ്ണറെ വസതിയിൽ സ്വീകരിച്ചു.മലപ്പുറം ജില്ലാ കളക്ടർപ്രേംകുമാർ , സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഇ.ജയൻ, കേരള ഫുട്ബോൾ ഫെഡറേഷൻ അംഗംആഷിഖ് കൈനിക്കര കേരള ഹജ്ജ് കമ്മിറ്റി അംഗം പി.ടി. അക്ബർ , തിരുർ ഡി....
Malappuram

ഒ.പി സമയം കഴിഞ്ഞിട്ടും രോഗികളുടെ നീണ്ട ക്യൂ; സുപ്രണ്ട് നേരിട്ടെത്തി രോഗ പരിശോധന നടത്തിയത് രോഗികൾക്ക് ആശ്വാസമായി

തിരൂരങ്ങാടി: വൈകുന്നേരത്തെ ഒ.പി.സമയം കഴിഞ്ഞതിന് ശേഷവും രോഗികളുടെ നീണ്ട നിരകണ്ട് ആശുപത്രി സുപ്രണ്ട് തന്നെ നേരിട്ട് വന്ന് ഒ.പി.യിൽ എത്തി രോഗികളെ പരിശോധിച്ചത് രോഗികൾക്ക് ഏറെ ആശ്വാസമായി. തിരൂരങ്ങാടി ഗവ:താലൂക്ക് ആശുപത്രിയിലാണ് തിങ്കളാഴ്ച (ഇന്ന്) വൈകുന്നേരം സാധാരണ ഒ.പി. സമയം കഴിഞ്ഞിട്ടും കാഷ്വാലിറ്റി ക്ക് മുമ്പിൽ രോഗികളുടെ നീണ്ട നിര കണ്ടതിനെ തുടർന്നുള്ള രോഗികളുടെ പ്രയാസം മനസ്സിലാക്കി ആശുപത്രിയുടെ മറ്റൊരു ഭാഗത്ത് പ്രത്യേകം ഒ.പി.കൗണ്ടർ തുറന്ന് ആശുപത്രി സുപ്രണ്ട് ഡോ:പ്രഭുദാസ് തന്നെ രോഗികളെ പരിശോധിച്ച് രോഗികൾക്ക് ആശ്വാസം നൽകി. സാധാരണ ഒ.പി.സമയം കഴിഞ്ഞാൽ കാഷ്വാലിറ്റി ഡോക്ടർ ആണ് ഡ്യൂട്ടിയിലുണ്ടാവാറുള്ളത്. അപകടങ്ങൾ പറ്റിയും ഗുരുതരരോഗവുമായി വരുന്നവരെ കൊണ്ട് കാഷ്വാലിറ്റി എപ്പോഴും തിരക്കായിരിക്കും. അതിന് പുറമെ സാധാരണ രോഗവുമായി വരുന്നവരെകൂടി കാഷ്വാലിറ്റി യിൽ പരിശോധിക്കുന്നത് പ്രയാസകരമായിരിക്കും. ഈ...
Crime

പട്ടാപ്പകൽ വീട്ടമ്മയുടെ മാല പൊട്ടിച്ച് രക്ഷപ്പെട്ടു

പരപ്പനങ്ങാടി : പട്ടാപ്പകൽ യുവാവ് വീട്ടമ്മയുടെ മാല പൊട്ടിച്ചു രക്ഷപ്പെട്ടു. നെടുവ പഴയതെരു ഗണപതി ക്ഷേത്രത്തിനു സമീപം പുളിയേരി ശാന്തയുടെ രണ്ടര പവനോളം വരുന്ന സ്വർണമാലയാണ് കവർന്നത്. തിങ്കളാഴ്ച (ഇന്ന്) ഉച്ചയ്ക്ക് മൂന്നു മണിക്ക് നെടുവ സ്കൂളിനടുത്തുള്ള ഓവുപാലത്തിനടുത്തു വെച്ചാണ് സംഭവം. വീട്ടിലേക്ക് നടന്നു പോകുന്നതിനിടെ ഓവു പാലത്തിന് സമീപത്ത് വെച്ച് പിറകിലൂടെ വന്ന യുവാവ് മാല പൊട്ടിച്ച് രക്ഷപ്പെടുകയായിരുന്നു. പരപ്പനങ്ങാടി പോലീസിൽ പരാതി നൽകി....
Education

പ്ലസ് വൺ പ്രവേശനം: ഓൺലൈൻ അപേക്ഷ തിങ്കളാഴ്ച മുതൽ; സീറ്റുകൾ കൂട്ടി സർക്കാർ

കേരളത്തിലെ സർക്കാർ /എയ്ഡഡ് ഹയർ സെക്കൻഡറി സ്‌കൂളുകളിലെ പ്ലസ് വൺ പ്രവേശനത്തിന് തിങ്കളാഴ്ച മുതൽ 18 വരെ ഓൺലൈൻ അപേക്ഷ സ്വീകരിക്കും. ഒരു റവന്യു ജില്ലയിലെ എല്ലാ സ്‌കൂളുകൾക്കും ചേർത്ത് ഒരൊറ്റ അപേക്ഷ മതിയാകുന്ന ഏകജാലക സംവിധാനമാണ്. ഒരാൾ ഒന്നിലേറെ ജില്ലകളിലേക്ക് അപേക്ഷിക്കുന്നതിൽ തടസ്സമില്ല. എസ്‌എസ്‌എൽസി / 10–ാം ക്ലാസ് / തുല്യപരീക്ഷയിൽ ഓരോ പേപ്പറിനും കുറഞ്ഞത് ‘ഡി +’ ഗ്രേഡ് അഥവാ തുല്യമാർക്കു വാങ്ങി ഉപരിപഠന യോഗ്യത നേടിയിരിക്കണം. സിബിഎസ്ഇ വിഭാഗത്തിൽ ബോർഡ് തല പരീക്ഷ ജയിച്ചവരെയാണ് ആദ്യറൗണ്ടിൽ പ്രവേശനത്തിനു പരിഗണിക്കുക. 2018 മാർച്ചിനു മുൻപ് വെവ്വേറെ സ്കൂൾ/ബോർഡ്–തല പരീക്ഷകളുണ്ടായിരുന്നു. അന്നു യോഗ്യത നേടിയ കുട്ടികളുടെ രക്ഷിതാക്കൾ തെളിവിനായി 9–ാം അനുബന്ധത്തിലെ ഫോർമാറ്റിൽ 50 രൂപയുടെ മുദ്രപ്പത്രത്തിൽ സത്യവാങ്മൂലം സമർപ്പിക്കണം. സ്‌കൂൾ തല സിബിഎസ്‌ഇക്കാരെ മുഖ്യ അലോട്മെന്റിനു ശേഷമുള്ള ഒഴിവുകളിലേക്ക് പരിഗണിക്...
Accident

മഞ്ചേരി മാലാംകുളത്ത് ലോറി 3 വാഹനങ്ങളിൽ ഇടിച്ചു 2 പേർ മരിച്ചു

മലപ്പുറം മഞ്ചേരി പാണ്ടിക്കാട് റോഡിൽ മാലാംകുളത്ത് നിയന്ത്രണം വിട്ട ലോറി രണ്ട് ഓട്ടോറിക്ഷ കളിലും കാറിലും ഇടിച്ചു രണ്ട് പേർ മരിച്ചു. ഇന്ന് വൈകുന്നേരം 3മണിയോടെ ആണ് അപകടം രാമൻകുളം സ്വദേശി പരേതനായ നടുക്കണ്ടി അഹമ്മദ് കുട്ടിയുടെ മകൻ റഫീഖ് (35), നെല്ലിക്കുത്ത് സ്വദേശിയായ പടാല ഫിറോസിന്റെ മകൻ റബാഹ് (10) എന്നിവരാണ് മരിച്ചത്. ഒരാൾക്ക് ഗുരുതര പരിക്കേറ്റു. പരിക്കേറ്റവരെ മഞ്ചേരി മെഡിക്കൽ കോളേജിലും കൊരമ്പയിൽ ഹോസ്പിറ്റലിലും പ്രവേശിപ്പിച്ചു....
Crime

കുഞ്ഞിനെ ഉപേക്ഷിച്ച് ഓട്ടോ ഡ്രൈവറൊപ്പം ഒളിച്ചോടിയ യുവതിയെയും കാമുകനെയും റിമാൻഡ് ചെയ്തു

മലപ്പുറം: മൂന്നര വയസ്സുള്ള കുഞ്ഞിനെ ഉപേക്ഷിച്ചു കാമുകനൊപ്പം മുങ്ങിയ യുവതിയും കാമുകനും പിടിയിൽ. പള്ളിപ്പുറം സ്വദേശിനി ജുമൈലത്ത് (22), വെള്ളില കോഴിപറമ്പിലെ ഓട്ടോ ഡ്രൈവർ ഷംസുദ്ദീൻ (26) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ മാസം 30 ന് പള്ളിപ്പുറത്തെ സ്വന്തം വീട്ടിൽ നിന്ന് മൂന്നര വയസ്സുള്ള മകനെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടുകയായിരുന്നു. ഭർത്താവിന്റെ വെള്ളില കോഴിപ്പറമ്പിലെ വീടിനടുത്തുള്ള ഓട്ടോറിക്ഷ ഡ്രൈവറാണ് ഷംസുദ്ദീൻ. ജുമൈലത്ത് നസീഹയുടെ ഭർത്താവ് വിദേശത്തായിരുന്നു. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ.. https://chat.whatsapp.com/KOWVzGWOBCkA0qoexmqAIV ശംസുദ്ധീന്റെ ഓട്ടോറിക്ഷ യിലാണ് സ്ഥിരമായി യാത്ര ചെയ്തിരുന്നത്. ഈ പരിചയം ഇഷ്ടത്തിലാകുകയായിരുന്നു. ഒളിച്ചോടിയ ശേഷം ഇവർ ഊട്ടി, ചെന്നൈ എന്നീ സ്ഥലങ്ങളിൽ താമസിച്ച് വരികയായിരുന്നു. ഇരുവരെയും മലപ്പുറം സ്റ്റേഷൻ ഇൻസ്‌പെക്ടർ ജോബി തോമസിന്റെ നിർദേശപ്രകാരം അറസ്റ്റ്...
Accident

പറമ്പിൽ പീടികയിൽ അപകട പരമ്പര

പെരുവള്ളൂർ: പറമ്പിൽ പീടികയിൽ അപകട പരമ്പര. 5 വാഹനങ്ങൾ അപകടത്തിൽ പെട്ടു. നിയന്ത്രണം വിട്ട കാർ മറ്റൊരു കാറിലും 3 ബൈക്കുകളിലും വൈദ്യുതി പോസ്റ്റിലും ഇടിച്ചാണ് അപകടം.
Crime

ഹോസ്റ്റലിൽ ലഹരി പാർട്ടി, 14 വിദ്യാർഥികൾ അറസ്റ്റിൽ

കുറ്റിപ്പുറം: ഹോസ്റ്റലില്‍ ലഹരിപ്പാര്‍ട്ടി നടത്തിയ 14 വിദ്യാര്‍ഥികള്‍ അറസ്റ്റില്‍. കുറ്റിപ്പുറത്തെ സ്വകാര്യ ഹോസ്റ്റലില്‍ ആണ് ഹഷീഷ്, കഞ്ചാവ് എന്നിവ ഉപയോഗിച്ച്‌ ലഹരിപ്പാര്‍ട്ടി നടന്നത്.ഇന്നലെ പുലര്‍ച്ചെ ഒന്നരയോടെ വിദ്യാര്‍ഥി സംഘത്തെ പൊലീസ് പിടികൂടി. കുറ്റിപ്പുറം എംഇഎസ് എന്‍ജിനിയറിങ് കോളജിലെ വിദ്യാര്‍ഥികള്‍ താമസിക്കുന്ന ഹോസ്റ്റലിലാണ് പാര്‍ട്ടി നടന്നത്. ഏതാനും ദിവസം മുന്‍പ് നടന്ന സംഘര്‍ഷത്തിലെ പ്രതികള്‍ ഹോസ്റ്റലില്‍ എത്തിയിട്ടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് പരിശോധനയ്ക്കെത്തിയത്. ഈ സമയം ഹോസ്റ്റലില്‍ ലഹരിപ്പാര്‍ട്ടി നടക്കുകയായിരുന്നു. വിവിധ മുറികളിലായി ഇരുപതോളം പേരാണ് ഉണ്ടായിരുന്നത്. സംഘത്തിലെ ആറ് പേര്‍ പൊലീസിനെ വെട്ടിച്ച്‌ കടന്നുകളഞ്ഞു. അറസ്റ്റിലായവരെ പിന്നീട് ജാമ്യത്തില്‍വിട്ടു....
Local news

ആഘോഷം അപകടരഹിതമാക്കാൻ വിനോദ കേന്ദ്രങ്ങളിൽ പ്രത്യേക പരിശോധനയുമായി മോട്ടോർ വാഹന വകുപ്പ്

ചെരുപ്പടി മല, കെട്ടുങ്ങൽ, മിനി ഊട്ടി എന്നിവിടങ്ങളിൽ പ്രത്യേക പരിശോധന തിരൂരങ്ങാടി: പെരുന്നാൾ ആഘോഷങ്ങൾ പ്രമാണിച്ച് നിരത്തുകൾ അപകടരഹിതമാക്കാൻ കർശന പരിശോധനയുമായി തിരൂരങ്ങാടി മോട്ടോർ വാഹന വകുപ്പ്. ഇരുചക്ര വാഹനങ്ങളുമായി അഭ്യാസപ്രകടനത്തിനും ' റൈസിങ്ങിനും എത്തുന്നത് തടയാനും, നിയമലംഘിച്ച് നിരത്തിലിറങ്ങുന്നത് തടയാനും വിനോദ കേന്ദ്രങ്ങൾ, പ്രധാന ടൗണുകൾ, ദേശീയ സംസ്ഥാനപാതകൾ കേന്ദ്രീകരിച്ച് മഫ്തിയിൽ ക്യാമറ ഉപയോഗിച്ചാണ് ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നത്. വിനോദ കേന്ദ്രങ്ങളിൽ ഉണ്ടാകുന്ന അപകടങ്ങളുടെ പശ്ചാത്തലത്തിലാണ് പരിശോധന. കഴിഞ്ഞദിവസം തിരൂരങ്ങാടി താലൂക്കിലെ, പ്രധാന ടൗണുകൾ തീരദേശ മേഖല, ദേശീയ സംസ്ഥാനപാതകൾ കേന്ദ്രീകരിച്ചും റോഡ് സുരക്ഷ സന്ദേശങ്ങൾ അടങ്ങിയ ലഘുലേഖകൾ വിതരണം ചെയ്ത് ബോധവൽക്കരണം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നിയമലംഘനങ്ങൾക്കെതിരെ നടപടിയുമായി ഉദ്യോഗസ്ഥർ രംഗത്തിറങ്ങിയത്. തിരൂരങ്ങാടിജോയിൻ്റ് ആർ ടി ഒ...
Obituary

അമ്മയ്ക്കൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞ് മൂക്കിൽ പാമ്പ് കടിയേറ്റു മരിച്ചു

മലമ്പുഴ: മാതാപിതാക്കൾക്കൊപ്പം ഉറങ്ങിക്കിടക്കവേ വീടിന്റെ മേൽ‍ക്കൂരയിൽനിന്നു മുഖത്തേക്കു വീണ പാമ്പിന്റെ കടിയേറ്റു 4 വയസ്സുകാരൻ മരിച്ചു. അകമലവാരം വലിയകാട് എം.രവി–ബബിത ദമ്പതികളുടെ ഇളയ മകൻ അദ്വിഷ് കൃഷ്ണയാണു മരിച്ചത്. ഇന്നലെ പുലർച്ചെ മൂന്നോടെ മലമ്പുഴ കുനുപ്പുള്ളിയിലെ ബബിതയുടെ വീട്ടിലാണ് അദ്വിഷിനു പാമ്പുകടിയേറ്റത്. കിടപ്പ് മുറിയിൽ നിലത്ത് പായ വിരിച്ചാണ് ബബിത മകനൊപ്പം കിടന്നിരുന്നത്. ഷീറ്റിട്ട വീടിന്റെ മേൽക്കൂരയിൽ നിന്നാണു പാമ്പു മുഖത്തു വീണത്. കുട്ടിയുടെ നിലവിളി കേട്ട് ഉണർന്ന അമ്മ പരിശോധിച്ചപ്പോഴാണ് അദ്വിഷിന്റെ മൂക്കിൽ ചോരപ്പാടുകൾ കണ്ടത്. കട്ടിലിനടിയിൽ പാമ്പിനെ കണ്ടെത്തി. വെള്ളിക്കെട്ടൻ ഇനത്തിൽപെട്ട പാമ്പാണു കടിച്ചത്.കുട്ടിയെ പുലർച്ചെ ജില്ലാ ആശുപത്രിയിലെത്തിച്ചു. വിദഗ്ധ ചികിത്സയ്ക്കായി തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോകാൻ യഥാസമയം ആംബുലൻസ് ലഭിച്ചില്ലെന്നു കുട്ടിയുടെ പിതാവ് രവി പറഞ്ഞ...
Obituary

പെരുന്നാൾ നിസ്കാരത്തിനിടെ വിദ്യാർത്ഥി കുഴഞ്ഞു വീണു മരിച്ചു

കോഴിക്കോട്: കാരശ്ശേരിയിൽ പെരുന്നാൾ നമസ്കാരത്തിനിടെ വിദ്യാർഥി കുഴഞ്ഞ് വീണ് മരിച്ചു. കാരശ്ശേരി കാരമൂല സ്വദേശി ഉസ്സന്റെ മകൻ ഹനാൻ ഹുസൈൻ ആണ് മരിച്ചത്. മുക്കം ടാർഗറ്റ് കോളേജിലെ എൻട്രൻസ് കോച്ചിംഗ് വിദ്യാർത്ഥിയാണ്. മുക്കം സംയുക്ത ഈദ്ഗാഹ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നഫ്‌ന കോംപ്ലക്‌സിൽ നടന്ന ഈദ് ഗാഹിനിടയിലാണ് സംഭവം....
Crime

ചികിത്സയ്‌ക്കെത്തിയ യുവതിക്ക് നേരെ ലൈംഗീക പീഡനം; ഡോക്ടര്‍ അറസ്റ്റില്‍

പെരിന്തൽമണ്ണ : ചികിത്സയ്‌ക്കെത്തിയ യുവതിയെ പീഡിപ്പിച്ച കേസില്‍ ഡോക്ടര്‍ അറസ്റ്റില്‍. പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറും പട്ടിക്കാട് ചുങ്കത്തെ ജെ.ജെ ക്ലിനിക് ഉടമയുമായ ഡോ.ഷെരീഫ് ആണ് പിടിയിലായത്. ജെ.ജെ ക്ലിനിക്കില്‍ ചികിത്സയ്‌ക്കെത്തിയ സ്ത്രീയെ പീഡിപ്പിച്ചെന്നാണ് പരാതി. പരിശോധിക്കാനെന്ന വ്യാജേന മുറിയില്‍ കിടത്തിയ ശേഷമായിരുന്നു പീഡനം. ഈ സമയം മറ്റാരും ചികിത്സ തേടിയെത്തിയിരുന്നില്ല. സംഭവത്തില്‍ മേലാറ്റൂര്‍ പൊലീസാണ് കേസെടുത്തത്. അക്രമത്തിനിരയായ യുവതി ഡോക്ടറുടെ വയറിന് ചവിട്ടിയ ശേഷം പുറത്തേക്കോടുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഇവരുടെ പരാതിയിലാണ് കേസെടുത്തത്. ക്ലിനിക്കില്‍ നിന്ന് അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു....
Local news

കുറ്റൂർ സ്കൂളിൽ മെഹന്തി ഫെസ്റ്റ് ആഘോഷമായി

കുറ്റൂർ നോർത്ത്: ബലിപെരുന്നാൾ ആഘോഷത്തിന്റെ ഭാഗമായി കെ.എം.എച്ച്.എസ്സ് സ്കൂൾ ആർട് ക്ലബ് സംലടിപ്പിച്ച മെഹന്തി മത്സരം നവ്യാനുഭവമായി. നൂറ്റമ്പതോളം കുട്ടികൾ പങ്കെടുത്ത ഈ പരിപാടി കുട്ടികളിലെ സർഗ്ഗവാസനയെ ഉണർത്തിയ വേറിട്ട ഒരനുഭവമായി. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ.. https://chat.whatsapp.com/K6DVN6W9cPB9u0CKJSOo0P യു പി വിഭാഗത്തിൽ ഫിദ, സൈമ, അനാമിക, ദിയാ ദേവ്ന, ഹംന, ഫാത്തിമ ഷഹ് മ, ഷെഹാന, ഫാത്തിമ ഫർസാന എന്നിവരും, ഹൈസ്കൂൾ വിഭാഗത്തിൽ നഹ് ല, ഹിബ നസ്റിൻ, ഷൈമ, ഫാത്തിമ ഷിഫ, ശ്രീനിവ്യ, അവന്തിക, റിയാരതി, ഗോപിക എന്നിവരും സമ്മാനാർഹരായി. പ്രധാനാദ്ധ്യാപകൻ പി.സി.ഗിരീഷ് കുമാർ ഉദ്ഘാടനം ചെയ്തു. കലാ അദ്ധ്യാപകൻ ഷൈജു കാക്കഞ്ചേരി, ഗ്ലോറി. ജി, സ്മിത എം.കെ, ജയ മേരി, സ്നേഹ. എസ്, ഫാത്തിമ നിദ. എ എന്നിവർ നേതൃത്വം നൽകി....
Local news

കിണർ ഇടിഞ്ഞു താഴ്ന്നു

കിണർ ഇടിഞ്ഞു വീണു. തിരുരങ്ങാടി നഗരസഭഡിവിഷൻ 36 വാർഡ് കരിപറമ്പ് കോട്ടുവാലക്കാട് താമസിക്കുന്ന താഴത്തെ പറമ്പിൽ ജയന്റെ വീട്‌നോട് ചേർന്നുള്ള കിണറാണ് ഇടിഞ്ഞു താഴ്ന്നത്. ഇന്നലെ പുലർച്ചെ അഞ്ചു മാണിയോട് കൂടി ഇടിഞ്ഞുവീയുന്ന ശബ്‌ദം കേട്ടാണ് വീട്ടുകാരും അയൽവാസികളും ഉണർന്നത്. ഇടിഞ്ഞ കിണറിനോട് ചേർന്നു കിടക്കുന്ന അടുക്കള ഏതുനിമിഷവും നിലം പൊത്തുമോ എന്ന ആശങ്കയിലാണ് കുടുംബം....
Malappuram

മൽസ്യ തൊഴിലാളികൾക്ക് ആശ്വാസവുമായി സാദിഖലി ശിഹാബ് തങ്ങൾ കടപ്പുറത്തെത്തി

ആശ്വാസ വചനങ്ങളുമായി സാദിഖലി  തങ്ങൾ പരപ്പനങ്ങാടി കടപ്പുറത്ത്. പരപ്പനങ്ങാടി മത്സ്യതൊഴിലാളികളുടെ വേദനകൾനേരിൽ കാണുവാനും  കടലാക്രമണ പ്രദേശങ്ങൾ സന്ദർശിക്കുവാനും പ്രാർഥന നടത്തുന്നതിനുമായി പാണക്കാട് സയ്യിദ് സാദിഖലി   ശിഹാബ് തങ്ങൾ അരയൻകടപ്പുറം മഹല്ലിലെ ചാപ്പപ്പടി കടപ്പുറത്തെത്തി. ആശ്വാസ വചനങ്ങളുമായെത്തിയ തങ്ങളെ മഹല്ല് കമ്മിറ്റി ഭാരവാഹികൾ ഖത്തീബ് മുദരിസുമാർ കാരണവന്മാർ ഉസ്താദുമാർ ദർസ് വിദ്യാർഥികൾ നാട്ടുകാർ എന്നിവർ ചേർന്ന് സ്വീകരിച്ചു. ചാപ്പപ്പടി  ഫിഷ്‌ലാന്റിംഗ് സെന്റർ പരിസരത്ത് പ്രത്യേകം സജ്ജമാക്കിയ സദസ്സിൽ നടന്ന കൂട്ട പ്രാർത്ഥനക്ക് തങ്ങൾ നേതൃത്വം നൽകി. അരയൻകടപ്പുറം മഹല്ല് നിവാസികൾക്ക് പാണക്കാട് കുടുംബവുമായുള്ള ആത്മീയ ബന്ധത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. മഹാനായ  സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ വർഷങ്ങൾക്ക് മുൻപ്  തുടങ്ങി വെച്ച പ്രാർത്ഥന തങ്ങളുടെ വിയോഗത്തെ  തുടർന്ന് ഹൈദരലി തങ്ങളാണ്  എത്തിയിരുന്നത്...
Local news

വീടിന്റെ മേൽക്കൂര തകർന്നു വീണു, ഉറങ്ങിക്കിടന്ന കുടുംബം അദ്‌ഭുതകരമായി രക്ഷപ്പെട്ടു

പരപ്പനങ്ങാടി: വീട്ടുകാർ ഉറങ്ങിക്കൊണ്ടിരിക്കെ മേൽക്കൂര തകർന്നു വീണു. നെടുവ കോവിലകം പറമ്പിലെ വലിയവളപ്പിൽ സുനിതയുടെ വീടാണ് മേൽക്കൂര തകർന്നു വീണു അപകടത്തിലായത്. ഇന്നലെ  പുലർച്ചെ മൂന്നു മണിയോടെയാണ് അപകടം. ഈ സമയത്ത് വീട്ടിലുണ്ടായിരുന്ന സുനിതയും മക്കളായ വിജിത്, വിജീഷ് എന്നിവരും ഉറക്കത്തിലായിരുന്നു. ഇതിനിടെ വിജിത് വീടിനു ഇളക്കം തട്ടുന്നതുപോലെ തോന്നിയപ്പോൾ ഞെട്ടി ഉണരുകയായിരുന്നു. നോക്കിയപ്പോൾ അടുക്കളഭാഗത്തെ മേൽക്കൂര തകർന്നു വീഴാൻ തുടങ്ങിയിരുന്നു. ഉടൻ അമ്മയെയും അനിയൻ വിജിത്നെയും വിളിച്ചുണർത്തി വീടിനു പുറത്തേക്കു ഓടി രക്ഷപെടുകയായിരുന്നു. അപ്പോഴേക്കും മേൽക്കൂര പൂർണമായും തകർന്നു വീണു. സുനിതയുടെ ഭർത്താവ്  ഷാജി നേരത്തെ മരണപ്പെട്ടിരുന്നു. പിന്നീട് കൂലിവേല ചെയ്താണ് സുനിതയുടെ കുടുംബം വീട് പുലർത്തിയിരുന്നത്. ഓടിട്ട വീടിന്റെ മേൽക്കൂര തകർന്നെങ്കിലും ആളപായമില്ലാതെ രക്ഷെപ്പട്ടത്തിന്റെ ആശ്വാസത്തിലാണ്‌ സുനിതയുടെ ക...
Accident

വയനാട് കാർ മരത്തിലിടിച്ചു 3 പേർ മരിച്ചു

വയനാട്: മുട്ടിലിൽ കാർ മരത്തിലിടിച്ചു മൂന്നു പേർ മരിച്ചു. മുട്ടിൽ വാര്യാട് വെച്ചാണ് അപകടമുണ്ടായത്. പാലക്കാട് നെഹ്റു കോളജിലെ വിദ്യാർഥികളാണ് മരിച്ചത്. ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് അപകടം. സുൽത്താൻബത്തേരി ഭാഗത്ത് നിന്ന് കൽപറ്റയിലേക്ക് വരികയായിരുന്ന കാർ നിയന്ത്രണം വിട്ട് മരത്തിൽ ഇടിക്കുകയായിരുന്നു. അഞ്ച് പേരാണ് കാറിലുണ്ടായിരുന്നത്. ഇതിൽ മൂന്നു പേർ മരിച്ചു. രണ്ട് പേർക്ക് ഗുരുതര പരിക്കാണ്. ഒറ്റപ്പാലം, വയനാട് സ്വദേശികൾ ആണെന്നാണ് വിവരം. ഡ്രൈവർ ഉറങ്ങിയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല....
Crime

പ്രണയം നിരസിച്ചതിന് 14 കാരിയെ കുത്തിക്കൊല്ലാൻ ശ്രമം, 22 കാരൻ പിടിയിൽ

പെരിന്തൽമണ്ണ: പ്രണയം നിരസിച്ചതിന് പതിനാലുകാരിയായ പെണ്‍കുട്ടിയെ കുത്തിക്കൊല്ലാന്‍ ശ്രമിച്ച 22കാരന്‍ അറസ്റ്റില്‍. പ്രണയം നിരസിച്ചു എന്ന കാരണത്താല്‍ പെണ്‍കുട്ടിയെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ മണ്ണാര്‍മല പച്ചീരി വീട്ടില്‍ ജിനേഷ്(22)നെയാണ് പെരിന്തല്‍മണ്ണ പോലീസ് അറസ്റ്റുചെയ്തത്. വ്യാഴാഴ്ച രാവിലെ എട്ടോടെ ആനമങ്ങാട് ടൗണില്‍ ട്യൂഷന്‍ സെന്ററിന് സമീപത്തായിരുന്നു സംഭവം നടന്നത്. ബാഗില്‍ കരുതിയ കത്തിയുമായെത്തിയ യുവാവ് പെണ്‍കുട്ടിയെ തടഞ്ഞു നിര്‍ത്തി കുത്തിക്കൊല്ലാന്‍ ശ്രമിക്കുകയായിരുന്നു. എന്നാൽ തടഞ്ഞ പെണ്‍കുട്ടി യുവാവിനെ തള്ളിയിട്ടതിനാല്‍ കുട്ടി പരിക്കേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടി ബഹളം വെച്ചതോടെ ആളുകള്‍ ഓടിയെത്തുന്നതിനിടെ പ്രതി രക്ഷപ്പെടാന്‍ ശ്രമിക്കുകയും ഇതിനിടെ റോഡിലൂടെ വന്ന വാഹനം തട്ടി പ്രതി വീഴുകയും കൈക്ക് പരിക്കേല്‍ക്കുകയും ചെയ്തു. നാട്ടുകാര്‍ വിവരം അറ...
Local news

പെരുന്നാളിനെ വരവേറ്റ് മെഹന്തി ഫെസ്റ്റുമായി കുണ്ടൂർ സ്കൂൾ

കുണ്ടൂർ: ഈദ് ആഘോഷത്തിൻ്റെ മുന്നോടിയായി കുണ്ടൂർ നടുവീട്ടിൽ എ.എം.എൽ.പി.സ്കൂളിൽ ഈദ് ഫെസ്റ്റ് സംഘടിപ്പിച്ചു. വിദ്യാർത്ഥികൾക്കായി മൈലാഞ്ചിയിടൽ മത്സരം സംഘടിപ്പിച്ചു. ഉൽസവവേളകളിലും വിവാഹ സമയത്തും കൈകളിൽ നിറം നൽകാനും സൗന്ദര്യ വർധക ഔഷധിയായും ത്വക്ക് രോഗങ്ങളെ ശമിപ്പിക്കാനും തുടങ്ങി സൗന്ദര്യ സംരക്ഷണത്തിന് നല്ലൊരു പങ്ക് മൈലാഞ്ചിക്കുണ്ടെന്ന് ഈ മെഹന്ദി ഫെസ്റ്റിലൂടെ കുട്ടികളിൽ അവബോധമുണ്ടാക്കാൻ പ്രചോദനമായി.മെഗാ ദഫ്, മെഗാ ഒപ്പന, കോൽകളി എന്നീ കലാപരിപാടികൾ അരങ്ങേറി....
Obituary

ചെമ്മാട്ടെ ഡ്രൈവർ അബ്ദുല്ല അന്തരിച്ചു

ചെമ്മാട് കുംഭംകടവ് റോഡ് സ്വദേശി പട്ടർ പറമ്പിൽ പരേതനായ ഉമ്മർ കുട്ടിയുടെ മകൻ അബ്ദുള്ള (58) അന്തരിച്ചു. കബറടക്കം ശനിയാഴ്ച രാവിലെ 9ന് തിരൂരങ്ങാടി വലിയ പള്ളിയിൽ. ദീർഘകാലം ചെമ്മാട് ടാക്സി ഡ്രൈവർ ആയിരുന്നു. തിരൂരങ്ങാടി താലൂക്ക് ഓഫീസിൽ താൽക്കാലിക ഡ്രൈവർ ആയും സേവനം അനുഷ്ഠിച്ചിരുന്നു. മാതാവ് പരേതയായ മമ്മാത്തു. ഭാര്യ, നൂർജഹാൻ. മകൻ മുഹമ്മദ് സുഹൈൽ. സഹോദരങ്ങൾ, അലവിക്കുട്ടി, മുസ്തഫ, പാത്തുമ്മ, ഖദീജ, ആയിഷാബി....
Accident

ചെട്ടിപ്പടിയിൽ ലോറി ബൈക്കിലിടിച്ചു രണ്ട് പേർക്ക് പരിക്ക്

പരപ്പനങ്ങാടി : ചെട്ടിപ്പടി റെയിൽ വേ ഗേറ്റിന് സമീപം ലോറി ബൈക്കിലിടിച്ചു രണ്ട് പേർക്ക് പരിക്കേറ്റു. വള്ളിക്കുന്ന് അരിയല്ലൂർ തോട്ടത്തിലകത്ത് ഖാലിദ് (60), വള്ളിക്കുന്ന് സ്വദേശി രാജേഷ് എന്നിവർക്കാണ് പരിക്കേറ്റത്. ഖാലിദിനെ തിരൂരങ്ങാടി എം കെ എച്ച് ആശുപത്രിയിലും രാജേഷിനെ പരപ്പനങ്ങാടി നഹാസ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ചേളാരി യിൽ നിന്ന് ഗ്യാസ് സിലിണ്ടർ ലോഡുമായി വന്ന ലോറിയാണ് ബൈക്കിൽ ഇടിച്ചത്. ആനപ്പടി ഭാഗത്തു നിന്ന് വന്ന ബൈക്ക് കോവിലകം റോഡിലേക്ക് കയറുമ്പോൾ ചേളാരി ഭാഗത്ത് നിന്ന് വന്ന ബൈക്ക് ഇടിക്കുകയായിരുന്നു....
Accident

ബൈക്കും ലോറിയും കൂട്ടിയിടിച്ചു വിദ്യാർഥി മരിച്ചു

കൊണ്ടോട്ടി എടവണ്ണപ്പാറയിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ചു വിദ്യാർഥി മരിച്ചു. എസ് വൈ എസ് ജില്ലാ സെക്രട്ടറി എടവണ്ണപ്പാറയിലെ ബി എസ്.കെ. തങ്ങളുടെ മകൻ സയ്യിദ് സഈദ് (17) ആണ് മരിച്ചത്. ഇന്ന് രാവിലെ 11.30ന് ആണ് അപകടം. എടവണ്ണപ്പാറയിൽ സ്കൂളിനും അമ്പലത്തിനും ഇടയിൽ എളമരം റോഡിൽ വെച്ചാണ് അപകടം. ദർസ് വിദ്യാർഥിയാണ് മരിച്ച സഈദ്....
Local news

മൈലാഞ്ചി മൊഞ്ചിൽ പെരുന്നാൾ ആഘോഷവുമായി ഇരുമ്പുചോല സ്കൂൾ

എ ആർ നഗർ: ബലിപെരുന്നാൾ ആഘോഷത്തോടനുബന്ധിച്ച് ഇരുമ്പുചോല എ.യു.പി.സ്കൂളിൽ മൈലാഞ്ചി മൊഞ്ച് മെഹന്തി ഫെസ്റ്റ് നടത്തി. ആശംസാ കാർഡ് നിർമാണ മത്സരവും നടന്നു. പി.ടി.എ കമ്മിറ്റിഒരുക്കിയ വിഭവസമൃദ്ധമായ ഭക്ഷണവും ഉണ്ടായിരുന്നു. പരിപാടികൾ പി.ടി.എ പ്രസിഡൻ്റ് ചെമ്പകത്ത് റഷീദ് ഉദ്ഘാടനം ചെയ്തു.പ്രഥമധ്യാപിക എം.റഹീമ അധ്യക്ഷത വഹിച്ചു. സീനിയർ അസിസ്റ്റൻ്റ് എം.ഹംസക്കോയ, സ്റ്റാഫ് സെക്രട്ടറി പി.അബ്ദുൽ ലത്തീഫ്, നുസൈബ കാപ്പൻ, എൻ.നജീമ, വി.സലീന, പി.ഇസ്മായിൽ, നൂർജഹാൻ കുറ്റിത്തൊടി, ആയിശ ഷെയ്ഖ, എന്നിവർ സംസാരിച്ചു.യു.പി വിഭാഗംആശംസാ കാർഡ് നിർമാണ മത്സരത്തിൽ സി.കെ ഹംറാസ് ഒന്നാം സ്ഥാനം നേടി.ഹനീൻ മുഹമ്മദ് രണ്ടാം സ്ഥാനവും പി.മുഹമ്മദ് ഫലാദ് , കെ. മുഹമ്മദ് ആസിം എന്നിവർ മൂന്നാം സ്ഥാനവും പങ്കിട്ടു.മൈലാഞ്ചിയിടൽ മത്സരത്തിൽ ഹുസ്നിയ, ഫാത്തിമ ശഫ്ന ടീം ഒന്നാം സ്ഥാനം നേടി.റഫീദ, ഫാത്തിമ ഷെറിൻ ടീം രണ്ടും, കെ. നിഹല ഫസീഹ, ഫാത്തിമ അഷ്ഫിദ ,ഫാത്തിമ ...
Education

പ്ലസ്‌വൺ അഡ്മിഷൻ ജൂലൈ 11 മുതൽ അപേക്ഷിക്കാം, അലോട്ട്മെന്റ് 27 ന്

ഇത്തവണ നീന്തലിന് ബോണസ് മാർക്കില്ല തിരുവനന്തപുരം: ഈ വർഷത്തെ ഹയർസെക്കൻഡറി പ്രവേശനത്തിനുള്ള പ്രോസ്‍പെക്റ്റ്സ് പുറത്തിറക്കി. 2022 ജൂലൈ 11 മുതൽ പ്ലസ് വൺ പ്രവേശനത്തിനായി അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാവുന്നതാണ്. ജൂലൈ 18നാണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി. ജൂലൈ 21ന് ട്രയൽ അലോട്ട്മെന്റ് നടക്കും. ജൂലൈ 27നാണ് ആദ്യ അലോട്ട്മെന്റ്. ആഗസ്ത് 11 ആണ് പ്രധാനഘട്ടത്തിലെ അവസാന അലോട്ട്മെന്റ്. മുഖ്യ ഘട്ടത്തിലെ മൂന്ന് അലോട്ട്‌മെന്റുകളിലൂടെ ഭൂരിഭാഗം സീറ്റുകളിൽ പ്രവേശനം ഉറപ്പാക്കി ആഗസ്ത് 17 ന് പ്ലസ് വൺ ക്ലാസ്സുകൾ ആരംഭിക്കും. മുഖ്യ ഘട്ടം കഴിഞ്ഞാൽ പുതിയ അപേക്ഷകൾ ക്ഷണിച്ച് സപ്ലിമെന്ററി അലോട്ട്‌മെന്റുകളിലൂടെ ശേഷിക്കുന്ന ഒഴിവുകൾ നികത്തി 2022 സെപ്തംബർ 30 ന് പ്രവേശന നടപടികൾ അവസാനിപ്പിക്കുമെന്നും ഹയർസെക്കൻഡറി ഡയറക്ടറേറ്റ് അറിയിച്ചു. ജൂലൈ 11 മുതൽ പ്ലസ് വൺ പ്രവേശനത്തിനായി അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാം. അപേക്ഷ ...
Obituary

ചരമം: ഫാത്തിമ ഷെറി വെള്ളിയാമ്പുറം

നന്നമ്പ്ര. വെള്ളിയാമ്പുറം ചിത്രംപള്ളി അബ്ദുല്ലക്കുട്ടി - സക്കീന എന്നിവരുടെ മകൾ സഹല ഷെറി (20) അന്തരിച്ചു. വെട്ടിച്ചിറ ലുമിനസ് കോളേജ് ബി കോം അവസാന വർഷ വിദ്യാർത്ഥിനിയായിരുന്നു
Other

വിട പറഞ്ഞ കവറൊടി മുഹമ്മദ് മാഷ്, 1921 ലെ മലബാർ വിപ്ലവ ചരിത്രത്തെ തലമുറകളിലേക്ക് കണ്ണി ചേർത്ത അമൂല്യ വ്യക്തിത്വം

1921 ലെ മലബാർ വിപ്ലവ ചരിത്രത്തെ തലമുറകളിലേക്ക് കണ്ണി ചേർക്കുന്ന ഒരു അമൂല്യ വ്യക്തിത്വം കൂടി ചരിത്രത്തിലേക്ക് യാത്രയായി.തലമുറകൾ താണ്ടിയ വിപ്ലവ ചരിത്രം വീര്യം ചോരാതെ വിവരിച്ചിരുന്ന കവറൊടി മുഹമ്മദ് മാഷിന്റെ വിയോഗം ചരിത്രാന്വേഷികളുടെ തീരാ നഷ്ടമാണ്. ഇതോടെ അവശേഷിച്ച ഒരു ചരിത്ര സ്രോതസ് കൂടിയാണ് മൺ മറയുന്നത്. തിരൂരങ്ങാടി ഖിലാഫത്ത് കമ്മിറ്റിയുടെ പ്രമുഖ നേതാവായിരുന്ന കാരാടൻ മൊയ്തീന്റെ മകളായ കുഞ്ഞിരിയത്തിന്റെ പേരക്കുട്ടിയാണ് മുഹമ്മദ് മാഷ്.ആലിമുസ്ലിയാരുടെ ആത്മമിത്രവും, തിരൂരങ്ങാടി ഖിലാഫത്ത് കമ്മിറ്റിയുടെ നേതാക്കളിൽ പ്രധാനിയും ആയിരുന്നു കാരാടൻ മൊയ്തീൻ സാഹിബ് .1921ആഗസ്റ്റ് 29 ന് തിരൂരങ്ങാടി പള്ളി വളഞ്ഞ് ആലിമുസ്ലിയാരെയും അനുയായികളെയും ആക്രമിച്ച് കീഴടക്കി അറസ്റ്റു ചെയ്തു കൊണ്ടുപോകാൻ സന്നാഹമൊരുക്കി വന്നബ്രിട്ടീഷ് സേനയോട് ധീരമായി പൊരുതി മരിച്ച വീര രക്തസാക്ഷിയാണ് കാരാടൻ മൊയ്തീൻ. കാരാടൻ മൊയ്തീൻ സാഹിബടക്കം ...
error: Content is protected !!