Saturday, July 12

Blog

കോഡൂരിൽ വീട്ടിൽ പ്രസവിച്ച യുവതി മരിച്ച സംഭവത്തിൽ കേസെടുത്തു
Accident

കോഡൂരിൽ വീട്ടിൽ പ്രസവിച്ച യുവതി മരിച്ച സംഭവത്തിൽ കേസെടുത്തു

മലപ്പുറം : കോഡൂർ ചട്ടിപ്പറമ്പിൽ വാടകക്ക് താമസിക്കുന്ന യുവതി വീട്ടിൽ പ്രസവിച്ചതിനെ തുടർന്ന് മരണപ്പെട്ട സംഭവത്തിൽ ഭർത്താവിനെതിരെ കേസെടുത്തു. ആലപ്പുഴ വണ്ടാനം കരയിൽ സിറാജുദ്ദീന്റെ ഭാര്യ പെരുമ്പാവൂർ അറക്കപ്പടി സ്വദേശി അസ്മ (34) യാണ് മരിച്ചത്. ആശുപത്രിയിൽ കൊണ്ടു പോകാതെ അക്യുപങ്ചർ ചികിത്സാരീതി പ്രകാരമായിരുന്നു പ്രസവം. പ്രസവ വേദന വന്നിട്ടും സിറാജുദ്ധീൻ ആശുപത്രിയിൽ കൊണ്ടുപോകാൻ തയ്യാറായില്ല. ശനിയാഴ്ച വൈകീട്ട്6 മണിയോടെ പ്രസവിച്ചു. രാത്രി 9 മണിയോടെയാണ് യുവതി മരിച്ചതായി സിറാജുദ്ധീൻ അറിയുന്നത്. യുവതി മരിച്ച വിവരം വീട്ടുകരെ അറിയിച്ചിരുന്നു. ഭാര്യക്ക് ശ്വാസം മുട്ടൽ എന്നു പറഞ്ഞാണ് ആംബുലൻസ് വിളിച്ചത്. മൃതദേഹവുമായി പെരുമ്പാവൂരിലെ വീട്ടിലെത്തിയപ്പോൾ പോലീസ് ഇടപെട്ട് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. യുവതിയുടെ അമ്മാവന്റെ പരാതിയിൽ പോലീസ് കേസെടുത്തു. പ്രസവ വേദന ഉണ്ടായിട്ടും ആശുപത്രിയില്‍ കൊണ്ടു പോയില്ലെന്ന് അസ്...
Other

ഹജ്ജ് – 2025 (4th Waiting list)-വെയ്റ്റിംഗ് ലിസ്റ്റ് ക്രമനമ്പർ 2825 വരെയുള്ളവർ തെരഞ്ഞെടുക്കപ്പെട്ടു.

2025 വർഷത്തെ പരിശുദ്ധ ഹജ്ജ് കർമ്മത്തിന് കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന അപേക്ഷിച്ച് നറുക്കെടുപ്പിലൂടെ വെയ്റ്റിംഗ് ലിസ്റ്റ്റ്റിൽ ഉൾപ്പെട്ട, അണ്ടർടേക്കിംഗ് സമർപ്പിച്ചവരിൽ വെയ്റ്റിംഗ് ലിസ്റ്റ് ക്രമ നമ്പർ 2825 വരെയുള്ള അപേക്ഷകർക്ക് കൂടി ഹജ്ജിന് അവസരം ലഭിച്ചു.പുതുതായി വെയ്റ്റിംഗ് ലിസ്റ്റിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടവർ 2025 ഏപ്രിൽ 11-നകം അതാത് അപേക്ഷകരുടെ എംബാർക്കേഷൻ അടിസ്ഥാനത്തിലുള്ള മൊത്തം തുക അടവാക്കണം. തീർത്ഥാടകർ അവരുടെ കവർ നമ്പർ ഉപയോഗിച്ച് ഹജ്ജ് കമ്മിറ്റിയുടെ വെബ്‌സൈറ്റ് പരിശോധിച്ചാൽ അടക്കേണ്ട തുക സംബന്ധിച്ച വിവരങ്ങൾ ലഭിക്കുതാണ്. ഓരോ കവർ നമ്പറിനും പ്രത്യേകം ലഭിക്കുന്ന ബാങ്ക് റഫറൻസ് നമ്പർ രേഖപ്പെടുത്തിയ പേ-ഇൻ സ്ലിപ്പ് ഉപയോഗിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അല്ലെങ്കിൽ യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ എന്നിവയുടെ ഏതെങ്കിലും ബ്രാഞ്ചിലോ, ഓൺലൈൻ ആയോ പണമടക്കാവുന്നതാണ്.പുതുതായി തെരഞ്ഞെടുക്കപ്പെട്ടവർ ഹജ്...
Accident

കണ്ടെയ്നർ ലോറിയും ഓട്ടോയും കൂട്ടിയിടിച്ച് ഏഴൂർ സ്വദേശി മരിച്ചു

താനൂർ : പരപ്പനങ്ങാടി റോഡിൽ താനൂർ സ്കൂൾ പടിയിൽ കണ്ടയ്നർ ലോറിയും ഓട്ടോയും കൂട്ടിയിടിച്ച് ഒരാൾ മരണപ്പെട്ടു, മറ്റൊരാൾക്ക് പരിക്കേറ്റു. ഓട്ടോയിൽ സഞ്ചരിച്ചിരുന്ന തിരൂർ ഏഴൂർ പി സി പടി സ്വദേശി പറൂർപടി വിജേഷ് (30) എന്ന കുട്ടുവാണ് മരണപ്പെട്ടത്. കൂടെയുണ്ടായിരുന്ന ഏഴൂർ സ്വദേശി സുബിൻ എന്നയാളെ ഗുരുതര പരിക്കുകളോടെ പരപ്പനങ്ങാടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും, പിന്നീട് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. താനൂരിൽ നിന്നും ഫയർഫോഴ്സ് എത്തിയാണ് ഓട്ടോയിൽ കുടുങ്ങിക്കിടന്ന രണ്ടുപേരെയും പുറത്തെടുത്തത്. ഇന്നലെ രാത്രി 2 നാണ് അപകടം....
Obituary

ചരമം: പുത്തുപ്രക്കാട്ട് ഹുസ്സൈൻ കൊടിഞ്ഞി

കൊടിഞ്ഞി ഫാറൂഖ് നഗർ സ്വദേശി പരേതനായ പുത്തുപ്രക്കാട്ട് കുഞ്ഞാപ്പ എന്നവരുടെ മകൻ ചുള്ളിക്കുന്ന് താമസിക്കുന്ന ഹുസൈൻ (66) അന്തരിച്ചു.ഭാര്യ: പുതുക്കാട്ടിൽ സഫിയ. മക്കൾ: ഫസലുറഹ്മാൻ, ഫായിസ്, ഫസീല, ജസീല, ജുസ്ന. മരുമക്കൾ: ജയ്സൽ, ഫൈസൽ, നിസാർ, സൗദാബി. സഹോദരങ്ങൾ: അലി, മുഹമ്മദ് കുട്ടി (പീച്ചു), ഖദീജ, സുബൈദ. മയ്യിത്ത് നമസ്കാരം ഉച്ചക്ക് 3 മണിക്ക് കൊടിഞ്ഞി പഴയ ജുമ്അത്ത് പള്ളിയിൽ...
Other

സിൽസില നൂരിയ്യ ത്വരീഖത്ത് സമ്മേളനം സമാപനം ഇന്ന് ഉള്ളണത്ത്

പരപ്പനങ്ങാടി: ദീനിൻ്റെ അകവും പുറവും പ്രമേയത്തിൽ നടക്കുന്ന കേരളാ സിൽസില നൂരിയ്യ ത്വരീഖത്ത് സമ്മേളനത്തിന് തുടക്കമായി.റെയിൽവേ സ്റ്റേഷന് സമീപം സയ്യിദ് മുഹമ്മദ് ആരിഫുദ്ധീൻ ജീലാനി നഗറിൽ ചിശ്‌തി ഖാദിരി ത്വരീഖത്ത് ആത്മീയ ഗുരു സയ്യിദ് അഹ്‌മദ് മുഹിയിദ്ദീൻ നൂരിഷാഹ് സാനി തങ്ങൾ ഹൈദ്രാബാദ് ഉദ്ഘാടനം ചെയ്തു. സയ്യിദ് അഹമ്മദ് മസ്ഹുദ്ദീൻ ജീലാനി ഹൈദ്രാബാദ്, സിൽസില നൂരിയ്യ സംസ്ഥാന പ്രസിഡൻ്റ് മൗലാനാ യൂസുഫ് നിസാമി ശാഹ് സുഹൂരി, ജനറൽ സെക്രട്ടറി എ.കെ.അലവി മുസല്യാർ, സി.എം.അബ്ദുൽ ഖാദിർ മുസല്യാർ മാണൂർ, മുഹ്‌യിദ്ദീൻ കുട്ടി മുസല്യാർ പെ‌രുവയൽ, മുഹമ്മദ് നാനാക്കൽ, അബ്ദുൽ കാദർ മുസല്യാർ കണ്ണൂർ എന്നിവർ പ്രസംഗിച്ചു. സംസ്ഥാനത്തിൻ്റെ ഒട്ടേറെ ഭാഗങ്ങളിൽ നിന്നുള്ള നൂറ് കണക്കിന് പ്രതിനിധികൾ പങ്കെടുത്തു. സ്ത്രീകൾക്ക് പ്രത്യേക സൗകര്യവു ഏർപ്പെടുത്തിയിരുന്നു. ഇന്ന് (ഞായറാഴ്ച) വൈകിട്ട് 7ന് ഉള്ളണം സുഹൂരിശാഹ് നൂരി നഗറിലാണ് സമാപന സമ്മേളനം....
Obituary

വീടിന്റെ ടെറസില്‍നിന്ന്‌ വീണ്‌ പരിക്കേറ്റ വീട്ടമ്മ മരിച്ചു

തിരൂരങ്ങാടി: വീടിന്റെ ടെറസില്‍നിന്ന്‌ വീണ്‌ പരിക്കേറ്റ്‌ ചികിത്സയിലായിരുന്ന സ്‌ത്രീ മരിച്ചു. പന്താരങ്ങാടി പതിനാറുങ്ങല്‍ ആണിത്തറയിലെ കാട്ടില്‍ സൈനബ(58)യാണ്‌ മരിച്ചത്‌.കഴിഞ്ഞ 19ന്‌ വിറക്‌ എടുക്കുന്നതിനായി ഇവരുടെ വീടിന്റെ ടെറസില്‍ കയറിയതിനിടെയാണ്‌ താഴേക്ക്‌ വീണത്‌. പരിക്കേറ്റ്‌ കോഴിക്കോട്‌ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരിക്കെ ശനിയാഴ്‌ചയാണ്‌ മരിച്ചത്‌. തിരൂരങ്ങാടി പോലീസ്‌ ഇന്‍ക്വസ്‌റ്റ്‌ നടത്തി. നടത്തി. മെഡിക്കല്‍ കോളേജില്‍നിന്ന്‌ പോസ്‌റ്റുമോർട്ടം നടത്തി. ഭർത്താവ്‌: അഹമ്മദ്‌. മക്കള്‍: നൂറുദ്ദീന്‍, ഌസൈബ, താഹിറ, നൂർജഹാന്‍, ഷഹ്‌ല....
Other

കെ എം സുജാത അനുസ്മരണം സംഘടിപ്പിച്ചു

തിരൂരങ്ങാടി: കഴിഞ്ഞ ദിവസം മരണപ്പെട്ട തിരൂരങ്ങാടി പി എസ്.എം.ഒ കോളേജ് അലുമിനി അസോസിയേഷൻ സെക്രട്ടറിയും മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിയുമായിരുന്ന കെ എം സുജാതഅനുസ്മരണം സംഘടിപ്പിച്ചു.തിരൂരങ്ങാടി പി.എസ്എംഒ കോളേജ് അലുമിനി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് കോളേജ് കമ്മിറ്റി ചെയർമാൻ എം കെ ബാവ ഉദ്ഘാടനം ചെയ്തുഅലുമിനി അസോസിയേഷൻ പ്രസിഡണ്ട് അഡ്വ:സിപി മുസ്തഫ അധ്യക്ഷത വഹിച്ചുകോളേജ് പ്രിൻസിപ്പൽ ഡോ. കെ അസീസ് അനുസ്മരണ പ്രഭാഷണം നടത്തി.കെ.എം.സുജാതയുടെ മകൾ ശ്രിലക്ഷ്മി എസ് സുനിൽ,ജില്ലാ പഞ്ചായത്ത് അംഗം സലീന. കാലിക്കറ്റ് സർവ്വകലാശാല കായിക വകുപ്പ് മേധാവി ഡോ. വി.പി. സക്കീർ ഹുസൈൻ,തിരുരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ഒ.കെ.പ്രേമരാജൻ, ഗായകൻ ഫിറോസ് ബാബു, അലുമിനി അസോസിയേഷൻ ഭാരവാഹികളായ കെ.ടി. മുഹമ്മദ് ഷാജു. എം അബ്ദുൽ അമർ , സമദ് കാരാടൻ, പി.എം.എ ജലീൽ, മുജീബ് താനാളൂർ, അസ്ലം താനുർ, കെ....
Local news

കൂരിയാട് ഗതാഗതം നിരോധിച്ചു.

മലപ്പുറം - പരപ്പനങ്ങാടി റോഡിൽ കൂരിയാട് കലുങ്കിൻ്റെ പ്രവൃത്തി ആരംഭക്കുന്നതിനാൽ ഈ റോഡിലൂടെയുള്ള വാഹന ഗതാഗതം ഈ മാസം 7 തിങ്കളാഴ്ച മുതൽ പ്രവൃത്തി തീരുന്നത് വരെ പൂർണ്ണമായും നിരോധിച്ചു. ഇത് വഴി പോകേണ്ട വാഹനങ്ങൾ വേങ്ങര - കൂരിയാട് റോഡ് വഴി തിരിഞ്ഞു പോകേണ്ടതാണ് എന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു
Malappuram

മുട്ടിച്ചിറ ശുഹദാക്കളുടെ ആണ്ട് നേർച്ചക്ക് ഭക്തിനിർഭരമായ തുടക്കം

സമാപനം ഞായറാഴ്ചതിരുരങ്ങാടി : ചരിത്ര പ്രസിദ്ധമായ മുട്ടിച്ചിറ ശൂഹദാക്കളുടെ 189-ാമത് ആണ്ടു നേർച്ചക്ക് തുടക്കമായി. ശുഹദാക്കളുടെ മഖ്ബറ പരിസരത്ത് നടന്ന ഭക്തിനിർഭരമായ ചടങ്ങിൽ മഹല്ല് നേതാക്കളും നാട്ടുകാരുമടക്കമുള്ള വിശ്വാസികളുടെ സാന്നിധ്യത്തിൽ സയ്യിദ് സലീം ഐദീദ് തങ്ങൾ പതാക ഉയർത്തി. മഹല്ല് മുദരിസ് ഇബ്രാഹീം ബാഖവി അൽ ഹൈതമി എടപ്പാൾ മഖാം സിയാറത്ത് നടത്തി.ഭാരവാഹികളായ പൂക്കാടൻ മുസ്തഫ, കൈതകത്ത് സലീം , ഹനീഫ ആ ച്ചാട്ടിൽ, ഹനീഫ മൂന്നിയൂർ, കൈതകത്ത് അലവി ഹാജി, എളവട്ടശ്ശേരി വല്ലാവ എറമ്പൻ സൈതലവി, കറുത്തേടത്ത് സൈതലവി പി.പി.മുഹമ്മത് , നേതൃത്വം നൽകിരണ്ടു ദിവസം നീണ്ടു നിൽക്കുന്ന നേർച്ചയുടെ ഔപചാരിക ഉൽഘാടനം സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സെകട്ടറി എംടി അബദുള്ള മുസ്ല്യാർ നിർവ്വഹിച്ചു. വിശ്വാസ ആചാരങ്ങൾ സംരക്ഷിക്കപ്പെടാൻ ഉള്ള സ്വാതന്ത്ര്യം നമ്മുടെ നാട്ടിൽ എല്ലാവർക്കും ഉണ്ടാകണമെന്ന് സമസ്ത സെക്രട്ടറി എം ടിഅബ്ദുള്ള മുസ്ലിയാർ പ്രസ...
Malappuram

സാമ്പത്തിക സാക്ഷരതയുടെ ‘എമ്പുരാൻ’ ആയി വേങ്ങര: മലപ്പുറം ജില്ലയ്ക്ക് അഭിമാന നേട്ടം

മലപ്പുറം: വിദ്യാർത്ഥികളിൽ സമ്പാദ്യശീലം വളർത്തുക എന്ന ലക്ഷ്യത്തോടെ ദേശീയ സമ്പാദ്യ പദ്ധതി വകുപ്പിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന സ്റ്റുഡന്റ്സ് സേവിംഗ്സ് സ്കീമിൽ (എസ്.എസ്.എസ്) സംസ്ഥാനത്ത് ഏറ്റവും കൂടുതൽ സ്കൂളുകളെ ചേർത്ത വിദ്യാഭ്യാസ ജില്ലയെന്ന നേട്ടം ഇനി വേങ്ങര എ.ഇ.ഒ ഓഫീസിനു സ്വന്തം. കൂടാതെ, മലപ്പുറം ജില്ലയിൽ എസ്.എസ്.എസ് സ്കീമിൽ സമ്പൂർണ്ണ നേട്ടം കൈവരിക്കുന്ന ആദ്യത്തെ വിദ്യാഭ്യാസ ജില്ലയായി വേങ്ങര വിദ്യാഭ്യാസ ഉപജില്ല മാറി. ഉപജില്ലയിലെ മുഴുവൻ സ്കൂളുകളും (83) എസ്.എസ്.എസ് പദ്ധതിയിൽ അംഗങ്ങളായതോടെയാണ് ഈ അപൂർവ്വ നേട്ടം വേങ്ങര ഓഫീസ് സ്വന്തമാക്കിയത്. മലപ്പുറം ജില്ലാ കളക്ടറുടെ ചേമ്പറിൽ വെച്ച് ഏപ്രിൽ 7-നു ഉച്ചയ്ക്ക് 3 മണിക്ക് നടക്കുന്ന ചടങ്ങിൽ ജില്ലാ കളക്ടർ വിനോദ്.വി.ആർ ഐ.എ.എസ് വേങ്ങര എ.ഇ.ഒ ടി.പ്രമോദിനെ ഉപഹാരം നൽകി ആദരിക്കും. വിദ്യാഭ്യാസ ഉപ ഡയറക്ടർ(ഇൻ ചാർജ്ജ്) ഗീതാകുമാരി.കെ, എൻ.എസ്.ഡി ഡെപ്യൂട്ട...
Kerala

മലപ്പുറം ജില്ലയെ കുറിച്ച്‌ വിവാദ പ്രസ്താവനയുമായി വെള്ളാപ്പള്ളി നടേശൻ. സ്വതന്ത്രമായി വായുപോലും ശ്വസിക്കാനാകാത്ത സ്ഥിതി

നിലമ്പൂർ : മലപ്പുറം ഒരു പ്രത്യേക രാജ്യമാണെന്നും പ്രത്യേകം ചിലയാളുകളുടെ സംസ്ഥാനമാണെന്നും എസ്‌എൻഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ.മലപ്പുറത്ത് ഈഴവർക്കായി ഒന്നുമില്ലെന്നും വെറും തൊഴിലുറപ്പ് മാത്രമേയുള്ളൂവെന്നും വെള്ളാപ്പള്ളി പറഞ്ഞു. എസ്‌എൻഡിപി യോഗം നിലമ്പൂർ യൂണിയൻ സംഘടിപ്പിച്ച കണ്‍വെൻഷനില്‍ സംസാരിക്കുമ്ബോഴായിരുന്നു വെള്ളാപ്പള്ളിയുടെ വിവാദപരാമർശങ്ങള്‍. മലപ്പുറത്ത് സ്വതന്ത്രമായ വായു ശ്വസിച്ചും സ്വതന്ത്രമായി അഭിപ്രായം പറഞ്ഞും നിങ്ങള്‍ക്ക് ജീവിക്കാൻ സാധിക്കും എന്നെനിക്ക് തോന്നുന്നില്ല. മലപ്പുറം പ്രത്യേകതരം രാജ്യമാണ്. പ്രത്യേക ചിലയാളുകളുടെ സംസ്ഥാനമാണ്. അവർക്കിടയില്‍ ഭയന്ന് ജീവിക്കുന്നവരാണ് ഈഴവരെന്നും വെള്ളാപ്പള്ളി പറഞ്ഞു.ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയിട്ട് ഇത്രനാളായിട്ടും അതിന്റെ ഗുണഫലങ്ങളുടെ ഒരംശം പോലും മലപ്പുറത്തെ പിന്നാക്കവിഭാഗങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്ന് വെള്ളാപ്പള്ളി പറഞ...
Crime

ബഹളം വെച്ചതിന് പുറത്താക്കി, ചെമ്മാട്ട് ബാറിലെ ജീവനക്കാരനെ കുപ്പി പൊട്ടിച്ചു കുത്തി പരിക്കേൽപ്പിച്ചു

തിരൂരങ്ങാടി: ബാറിൽവെച്ച് ജീവനക്കാരനെ കുപ്പിപൊട്ടിച്ച് കുത്തിയ സംഭവത്തിൽ മധ്യവയസ്കൻ അറസ്റ്റിൽ.കോഴിക്കോട് പേരാമ്പ്ര ചെറുവണ്ണൂർ പുതിയേടത്ത് മീത്തൽ സ്വദേശിയും മൂന്നിയൂർ ആലിൻചുവട് താമസക്കാരനുമായ അബ്ദുൽഅസീസ്(48)നെയാണ് തിരൂരങ്ങാടി പൊലിസ് അറസ്റ്റ് ചെയ്തത്.ചെമ്മാട് സമോറ ബിയർ ആന്റ് വൈൻസ് വിൽപന കേന്ദ്രത്തിലെ വെയിറ്റർ പാലക്കാട് നല്ലേപ്പിള്ളി ഒറ്റമംഗലം വീട്ടിൽ രമേശ്(37)നാണ് കുത്തേറ്റത്. വ്യാഴാഴ്ച രാത്രി 7.40നാണ് സംഭവം. തിരൂരങ്ങാടി ടുഡേ.മൂന്നിയൂരിൽ ഫ്രൂട്ട്സ് കച്ചവടം നടത്തിവരുന്ന അബ്ദുൽഅസീസ്, സമോറയിൽ വെച്ച് മദ്യപിക്കുകയും തുടർന്ന് ബഹളം വയ്ക്കുകയുമായിരുന്നുവത്രെ. ഇതിനെ തുടർന്ന് മാനേജർ ഇയാളെ പിടിച്ചു പുറത്താക്കി. എന്നാൽ ഇയാൾ മദ്യക്കുപ്പി പൊട്ടിച്ച് രമേശിനെ കുത്തുകയായിരുന്നു എന്ന് പൊലിസ് പറഞ്ഞു....
Other

ചികിത്സയിൽ കഴിയുന്ന പത്മശ്രീ കെ.വി.റാബിയയെ മന്ത്രി സന്ദർശിച്ചു

മലപ്പുറം : കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽതിവ്രപരിചരന വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്നപത്മശ്രി കെ.വി. റാബിയയെ കായിക ന്യുനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ സന്ദർശിച്ചു.കുടുംബാംഗങ്ങളോടും ആശുപത്രി അധികൃതരോടും രോഗ വിവരങ്ങൾ അന്വേഷിച്ചു. മന്ത്രിയോടൊപ്പം കോട്ടക്കൽ നഗരസഭ പ്രതിപക്ഷ നേതാവ് ടി. കബീർ, ആശുപത്രി സി.ഇ.ഒ സുഹാസ് പോള, പബ്ലിക് റിലേഷൻഷിപ്പ് മാനേജർ യു.കെ മുഷ്താഖ് , റാബിയ കെയർ ഫൗണ്ടോഷൻസെക്രട്ടറി മുജീബ് താനാളൂർ, പി. എസ്.എം.ഒ കോളെജ് അലുമിനി ട്രഷറർഎം. അബ്ദുൽ അമർ ,മന്ത്രിയുടെ സ്റ്റാഫ് അംഗം സതീഷ് കോട്ടക്കൽ എന്നിവർഅനുഗമിച്ചു....
Education

അസാപിൽ ഡ്രോൺ പൈലറ്റ് കോഴ്‌സ്

കൃഷി, സർവേ, ഫോട്ടോഗ്രാഫി തുടങ്ങിയ നിരവധി മേഖലകളിൽ ഡ്രോണുകൾ ഉപയോഗിക്കുന്ന സാഹചര്യത്തിൽ സംസ്ഥാന സർക്കാർ സ്ഥാപനമായ അസാപ് കമ്മ്യൂണിറ്റി സ്‌കിൽ പാർക്കുകൾ മുഖേന ഡ്രോൺ പൈലറ്റ് പരിശീലനം സംഘടിപ്പിക്കുന്നു. ഡ്രോൺ പറത്താൻ ആവശ്യമായ പ്രായോഗിക പരിശീലനം ലഭിക്കുന്നതോടൊപ്പം കോഴ്‌സ് പൂർത്തിയാക്കുന്നവർക്ക് ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) നൽകുന്ന 10 വർഷം കാലാവധിയുള്ള റിമോട്ട് പൈലറ്റ് ലൈസൻസ് ലഭിക്കും. 18നും 65 നും മധ്യേ പ്രായമുള്ള പത്താം ക്ലാസ് യോഗ്യതയും ഇംഗ്ലീഷ് പരിജ്ഞാനവും പാസ്‌പോർട്ടും ഉള്ളവർക്ക് അപേക്ഷിക്കാം. സ്‌മോൾ കാറ്റഗറി ഡ്രോൺ പൈലറ്റ് ട്രെയിനിങ്, അഗ്രിക്കൾച്ചറൽ ഡ്രോൺ പൈലറ്റ് ട്രെയിനിങ് തുടങ്ങി അഞ്ചും ഏഴും ദിവസത്തെ കോഴ്‌സിൽ ഉദ്യോഗാർത്ഥിയുടെ സൗകര്യപ്രകാരം തിരഞ്ഞെടുക്കാവുന്ന ബാച്ചുകൾ ലഭ്യമാണ്. കൂടാതെ കോഴ്‌സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് പ്ലേസ്‌മെന്റ് സഹായവും ലഭിക്കും. ഫോൺ: 9495999704....
Malappuram

ഇൻഷ്വറൻസ് വിവരം പരിവാഹൻ സൈറ്റിൽ അപ് ലോഡ് ചെയ്തില്ല: ഏജൻസി 50,000 രൂപ നഷ്ടപരിഹാരം നൽകണം

മലപ്പുറം : ഇൻഷ്വറൻസ് വിവരം യഥാസമയം പരിവാഹൻ സൈറ്റിൽ അപ് ലോഡ് ചെയ്യാത്തതിനാൽ ഇൻഷ്വറൻസ് ഏജൻസി 50,000 രൂപ നഷ്ട പരിഹാരം നൽകണമെന്ന് ഉപഭോക്തൃ കമ്മീഷൻ. തിരൂരങ്ങാടി സ്വദേശി ഡോ. സക്കീർ ഹുസൈൻ നൽകിയ പരാതിയിലാണ് കമ്മീഷന്റെ വിധി. രജിസ്ട്രേഷൻ കാലാവധി കഴിഞ്ഞതിനാൽ പുതുക്കുന്നതിനായി പരാതിക്കാരൻ ആർ.ടി.ഒ ഓഫീസിനെ സമീപിച്ചപ്പോൾ വാഹനത്തിന്റെ ഇൻഷ്വറൻസ് വിവരം പരിവാഹൻ സൈറ്റിൽ അപ് ലോഡ് ചെയ്തിട്ടില്ല എന്നറിഞ്ഞു. അതിനാൽ രജിസ്ട്രേഷൻ പുതുക്കാനായില്ല. 3,000 രൂപ പിഴ അടക്കേണ്ടതായും വന്നു. രജിസ്ട്രേഷൻ പുതുക്കാനാകാത്തതിനാൽ ഏറെ നാൾ വാഹനം വാടകക്കെടുത്ത് യാത്ര ചെയ്തിരുന്നു. ഇൻഷ്വറൻസ് ഏജൻസിയുടെ ഭാഗത്ത് വിഴ്ച വന്നതിനാൽ പരാതിക്കാൻ പിഴയായി ഒടുക്കേണ്ടി വന്ന 3,000 രൂപയും കോടതി ചെലവായി 5,000 രൂപയും നഷ്ട പരിഹാരമായി 50,000 രൂപയും ചേർത്ത് 58,000 രൂപ ഒരു മാസത്തിനകം പരാതിക്കാരന് നൽകാൻ കമ്മീഷൻ നിർദേശിച്ചു. വീഴ്ച വന്നാൽ പരാതി നൽകിയ തീയതി ...
Business

സ്ത്രീകൾക്ക് സ്വയംതൊഴില്‍ വായ്പ: അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം : സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍ വിവിധ സ്വയംതൊഴില്‍ വായ്പ പദ്ധതിയിലേക്ക് വനിതകളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. 18 നും 55 നും മധ്യേ പ്രായമുള്ള തൊഴില്‍ രഹിതരായ വനിതകള്‍ക്ക് സ്വയംതൊഴില്‍ പദ്ധതിക്കായി ആറ് ശതമാനം മുതല്‍ എട്ട് ശതമാനം വരെ പലിശ നിരക്കില്‍ വ്യക്തിഗത വായ്പ നല്‍കും. അപേക്ഷകള്‍ www.kswdc.org എന്ന വെബ്സൈറ്റില്‍ ഓണ്‍ലൈന്‍ ആയി നല്‍കണം. ഫോണ്‍: 0483 2760550, 9778512242....
Local news

അപകടാവസ്ഥയിലായ ഭീമൻ മരം മുറിച്ചുമാറ്റി ട്രോമകെയർ പ്രവർത്തകർ

പരപ്പനങ്ങാടി : പൂരപ്പുഴ അംബേദ്കർ ബസ്റ്റോപ്പിനടുത്ത് കാലപ്പഴക്കം മൂലം ജീർണിച്ച് അപകടാവസ്ഥയിലായ ഭീമൻ പയനി മരം മുറിച്ച് മാറ്റി ആശങ്കയൊഴിവാക്കി ട്രോമാകെയർ വളണ്ടിയർമാർ. മുനിസിപ്പൽ ചെയർമാൻ പി.പി. ശാഹുൽ ഹമീദ് മാസ്റ്ററുടെയും ഡിവിഷൻ കൗൺസിലർ ഹരീറ ഹസ്സൻകോയയുടെയും നിർദേശ പ്രകാരമാണ് അപകടാവസ്ഥയിലായ മരംമുറിച്ച് നീക്കിയത്. തുടർച്ചയായി കാറ്റടിക്കുമ്പോൾ വാഹനങ്ങൾക്കും യാത്രക്കാർക്കും ഭീതിയായ രീതിയിൽ മരച്ചില്ലകൾ പൊട്ടിവീഴുന്നത് പതിവായിരുന്നു. ഇതിനെ തുടർന്നാണ് ട്രോമാകെയറിൻ്റെ സഹായം അധികാരികൾ ആവശ്യപെട്ടത്.ലീഡർ ജലാൽ ബാവുജിയുടെ നേതൃത്വത്തിൽ മരംമുറി വിദഗ്ധൻമാരായ ബാബുവള്ളിക്കുന്ന്, ജാഫർ കൊടക്കാട്, ബാവ കോനാരി, കെ.എം.എ. ഹാഷിം, മുനീർ സ്റ്റാർ, അസീസ് പുത്തരിക്കൽ, മൊയ്തീൻ ബാവ, പ്രസാദ് എന്നിവരടങ്ങിയ റസ്ക്യൂ ടീമാണ് സാഹസികമായി വാഹനഗതാഗതം നിലക്കാതെ മരങ്ങൾ മുറിച്ച് മാറ്റിയത്. രാവിലെ 11 മണിക്ക് തുടങ്ങിയ ടാസ്ക് വൈകിട്ട് 7 ...
Obituary

ടെറസിൽ നിന്ന് പേരക്ക പറിക്കുന്നതിനിടെ കിണറ്റിൽ വീണ് യുവതി മരിച്ചു

തിരുനാവായ : പേരക്ക പറിക്കാനായി വീടിന്റെ ടെറസിനു മുകളിൽ കയറിയ യുവതി കാൽ തെന്നി കിണറ്റിൽ വീണു മരിച്ചു. നമ്പിയാംകുന്ന് കുണ്ട്‌ലങ്ങാടി സ്കൂൾപടിയിൽ താമസിക്കുന്ന പരേതനായ അബൂബക്കറിന്റെ ഭാര്യ കരിങ്കപ്പാറ സുഹറ (46) ആണു മരിച്ചത്. മക്കൾ: സഫീർ, സഫൂറ, സജ്ന. മരുമക്കൾ: നിമ, ജാഫർ, ഫാജിസ്.
Local news

യൂത്ത്‌ലീഗ് വഖഫ് ഭേദഗതി ബിൽ കത്തിച്ചു പ്രതിഷേധിച്ചു

തിരൂരങ്ങാടി: ഭരണഘടനാ വരുദ്ധമായ വഖഫ് ബില്ലിനെതിരെ പ്രതിഷേധം. ചെമ്മാട് തിരൂരങ്ങാടി മണ്ഡലം മുസ്ലിം യൂത്ത്‌ലീഗ് കമ്മിറ്റി ബില്ല് കത്തിച്ചു പ്രതിഷേധിച്ചു. മണ്ഡലം മുസ്ലിം യൂത്ത്‌ലീഗ് പ്രസിഡന്റ് യു.എ റസാഖ് അധ്യക്ഷനായി. യൂത്ത്‌ലീഗ് മലപ്പുറം ജില്ലാ സെക്രട്ടറി ഷരീഫ് വടക്കയില്‍ ഉദ്ഘാടനം ചെയ്തു. പി.പി ഷാഹുല്‍ ഹമീദ് മുഖ്യപ്രഭാഷണം നടത്തി.സി.കെ മുനീര്‍, അയ്യൂബ് തലാപ്പില്‍, അസ്‌ക്കര്‍ ഊപ്പാട്ടില്‍, യു ഷാഫി, സി.എച്ച് അയ്യൂബ്, സി.എച്ച് അബൂബക്കര്‍ സിദ്ധീഖ്, കെ.പി നൗഷാദ്, കെ മുഈനുല്‍ ഇസ്്‌ലാം, പി.കെ സല്‍മാന്‍, തേറാമ്പില്‍ സലാഹുദ്ധീന്‍, ബാപ്പുട്ടി ചെമ്മാട്, അമീന്‍ തിരൂരങ്ങാടി, ചെമ്പ മൊയ്തീന്‍ കുട്ടി ഹാജി പ്രസംഗിച്ചു....
Education

സൈക്യാട്രി ഇൻസ്‌റ്റിറ്റ്യൂട്ടിൽ സ്കോളർഷിപ്പോടെ പിജി

മാനസിക ചികിത്സാ രംഗത്തു കേന്ദ്ര സർക്കാർ നിയന്ത്രണത്തിൽ പ്രവർത്തിച്ചുവരുന്ന പ്രശസ്‌ത സ്‌ഥാപനമാണ് ജാർഖണ്ഡിലെ റാഞ്ചിയിലുള്ള സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സൈക്യാട്രി (സിഐപി). വെബ്സൈറ്റ്: www.cipranchi.nic.in). ക്ലിനിക്കൽ സൈക്കോളജിയും സൈക്യാട്രിയും അനുബന്ധ സേവനങ്ങളും ധാരാളം പ്രഫഷനൽ സാധ്യതകളുള്ള മേഖലകളാണ്. ജൂൺ രണ്ടിനു തുടങ്ങുന്ന പ്രോഗ്രാമുകളിലേക്ക് 15 വരെ ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷാഫീ ജനറൽ, സാമ്പത്തിക പിന്നാക്ക വിഭാഗക്കാർക്ക് 1000 രൂപ. പട്ടിക, പിന്നാക്ക, ഭിന്നശേഷി വിഭാഗക്കാർ 500 രൂപ. ബാങ്ക് ചാർജുമുണ്ട്. അപേക്ഷയുടെ ഹാർ‍ഡ് കോപ്പി അയച്ചുകൊടുക്കേണ്ട. ഗ്രൂപ്പ് എ പിഎച്ച്ഡി ഇൻ ക്ലിനിക്കൽ സൈക്കോളജി: മെഡിക്കൽ ആൻഡ് സോഷ്യൽ സൈക്കോളജിയിലോ ക്ലിനിക്കൽ സൈക്കോളജിയിലോ എം.ഫിൽ ഉള്ളവർക്ക് 2 വർഷം. 4 സീറ്റ്. എംഫിൽ ഇൻ ക്ലിനിക്കൽ സൈക്കോളജി: 55% മാർക്കോടെ സൈക്കോളജി എംഎ /എംഎസ്‌സി. പട്ടിക, പിന്നാക്ക വിഭ...
Education

ഐഎച്ച്ആർഡി ടെക്‌നിക്കൽ ഹയർ സെക്കൻ‍ഡറി എട്ടാം ക്ലാസ് പ്രവേശനം; അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം : കേരള സർക്കാരിലെ സ്വയംഭരണസ്ഥാപനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യുമൻ റിസോഴ്‌സസ് ഡവലപ്‌മെന്റിന്റെ (ഐഎച്ച്ആർഡി) നിയന്ത്രണത്തിലുള്ള 8 ടെക്‌നിക്കൽ ഹയർ സെക്കൻ‍ഡറി സ്‌കൂളുകളിൽ 2025–26 ലെ എട്ടാം ക്ലാസ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. വിജ്ഞാപനം, പ്രോസ്പെക്ടസ്, അപേക്ഷാഫോം എന്നിവയ്ക്കു വെബ്: http://ihrd.ac.in & ihrd.kerala.gov.in/ths. സ്കൂളുകൾ കലൂർ (എറണാകുളം)– 50 സീറ്റ്, ഫോൺ: 0484-2347132 പുതുപ്പള്ളി (കോട്ടയം)– 80 സീറ്റ്, 0481-2351485 വാഴക്കാട് (മലപ്പുറം)– 80 സീറ്റ്, 0483-2725215 വട്ടംകുളം (എടപ്പാൾ)– 80 സീറ്റ്, 0494-2681498 മുട്ടം (തൊടുപുഴ)– 90 സീറ്റ്, 0486–2255755 മല്ലപ്പള്ളി– 40 സീറ്റ്, 0469-2680574 കപ്രശ്ശേരി (നെടുമ്പാശേരി)– 82 സീറ്റ്, 0484-2604116 ചില സ്കൂളുകളിൽ അതതു പ്രദേശത്തെ കുട്ടികൾക്കായി അധിക സീറ്റുകളുമുണ്ട്. സിലബസ് 8,9,10 ക്ലാസുകളിൽ സാധാരണ സ...
Local news

തിരുരങ്ങാടി നഗരസഭ മുഴുവൻ അങ്കൺവാടികൾക്കുമായി ആയിരത്തോളം കസേരകൾ നൽകി

തിരുരങ്ങാടി നഗരസഭ 2024-25 വാർഷിക പദ്ധതിയിൽ മുഴുവൻ അങ്കൺവാടികൾക്കും ആയിരത്തോളം കസേരകൾ നൽകി, 48 അങ്കൺവാടികൾക്കായി 20 കസേരകൾ വീതം നൽകി, അങ്കണവാടികളിൽ രക്ഷിതാക്കളുടെ യോഗങ്ങൾക്ക് കസേര വേണമെന്ന ആവശ്യം ഇതിലൂടെ പരിഹരിച്ചു, ചെയർമാൻ കെ പി, മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു, വികസന കാര്യ ചെയർമാൻ ഇഖ്ബാൽ കല്ലുങ്ങൽ അധ്യക്ഷത വഹിച്ചു, കെ ടി സാജിത, സോന രതീഷ്, സി, പി, ഇസ്മായിൽ, അഹമ്മദ് കുട്ടി കക്കടവത്ത്, സി, എം സൽമ,സി, ഡി, പി, ഒ എം,ജയശ്രീ, എം, അബ്ദുറഹിമാൻ കുട്ടി, ആർ, ജലജ, കൗൺസിലർമാർ, അങ്കണവാടി വർക്കേഴ്സ് സംസാരിച്ചു,...
Local news

സ്ത്രീകള്‍ക്ക് ജോലിയുടെ സുരക്ഷിതത്വം ഉറപ്പാക്കാന്‍ തിരൂരങ്ങാടിയില്‍ അംഗന്‍ വാടി കം ക്രഷ് ഉദ്ഘാടനം ചെയ്തു

തിരൂരങ്ങാടി : തിരൂരങ്ങാടി ബ്ലോക്ക് ഐ സി ഡി എസിന് കീഴില്‍ തിരുരങ്ങാടി മുന്‍സിപ്പാലിറ്റിയില്‍ വാര്‍ഡ് 32ലെ 97 നമ്പര്‍ അംഗന്‍വാടിയില്‍ അംഗന്‍ വാടി കം ക്രഷ് ഉദ്ഘാടനം ചെയ്തു. സ്ത്രീകള്‍ക്ക് ജോലിയുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനും കൂടുതല്‍ സ്ത്രീകളെ ജോലിക്ക് പോവുന്നതിന് പ്രോത്സാഹിപ്പിക്കുന്നതിനുമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ കീഴില്‍ വനിതാ ശിശുവികസന വകുപ്പ് ആരംഭിച്ച പുതിയ പദ്ധതി ആണ് അംഗന്‍വാടി കം ക്രഷ്. ഉദ്ഘാടനം നഗരസഭ ചെയര്‍മാന്‍ കെപി മുഹമ്മദ് കുട്ടി നിര്‍വഹിച്ചു. തിരൂരങ്ങാടി നഗരസഭ വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഇക്ബാല്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ടി സാജിത മുഖ്യാതിഥി ആയിരുന്നു. തിരൂരങ്ങാടി ബ്ലോക്ക് വൈസ് പ്രസിഡന്റ് ഒടിയില്‍ പീച്ചു, ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ സ്റ്റാര്‍ മുഹമ്മദ്, മുനിസിപ്പല്‍ ക്ഷേമകാര്യ സ്റ്റാന്‍ഡിങ്ങ...
Malappuram

ഉപതെരഞ്ഞെടുപ്പ്: നിലമ്പൂരിൽ 56 പുതിയ പോളിംഗ് ബൂത്തുകള്‍ കൂടും

നിലമ്പൂര്‍ നിയോജക മണ്ഡലത്തില്‍ നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മണ്ഡലത്തിലെ അംഗീകൃത രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം ജില്ലാ ഇലക്ഷൻ ഓഫീസറായ ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ നടന്നു. തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ നിർദ്ദേശ പ്രകാരം 1100 ൽപരം വോട്ടര്‍മാരുള്ള പോളിംഗ് സ്റ്റേഷനുകൾ വിഭജിച്ച് മണ്ഡലത്തിൽ പുതുതായി 56 പോളിംഗ് ബൂത്തുകള്‍ കൂടി നിലവില്‍ വരും. മണ്ഡലത്തില്‍ നിലവില്‍ 204 പോളിങ് ബൂത്തുകളാണുള്ളത്. ഇതോടെ ബൂത്തുകളുടെ എണ്ണം 260 ആകും. വോട്ടിംഗ് സുഗമമായി നടത്താനും നീണ്ട വരി ഇല്ലാതാക്കാനും വേണ്ടിയാണ് സ്ഥലം മാറ്റാതെ പുതിയ പോളിംഗ് ബൂത്തുകള്‍ സ്ഥാപിക്കുന്നതെന്നും ഇക്കാര്യത്തിൽ രാഷ്ട്രീയ നേതാക്കളുടെ സഹകരണം വേണമെന്നും ജില്ലാ കളക്ടർ അഭ്യർത്ഥിച്ചു. ഇത് സംബന്ധിച്ച ബി എല്‍ ഒ മാരുടെയും പ്രാദേശിക രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെയും യോഗം നാളെ (ഏപ്രില്‍ നാല്) വൈകുന്നേരം നാലിന് വില്ലേജ് ഓ...
Job, Local news

തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ വിവിധ തസ്തികകളിലേക്ക് നിയമനം

തിരൂരങ്ങാടി : താലൂക്ക് ആശുപത്രിയില്‍ വിവിധ തസ്തികകളിലേക്കായി നിയമനം നടക്കുന്നു. ആശുപത്രിയില്‍ ഇ.സി.ജി തസ്തികകളിലേക്കും ഫാര്‍മസിസ്റ്റ് തസ്തികയിലേക്കുമാണ് താല്‍ക്കാലിക നിയമനത്തിനായി അഭിമുഖം നടത്തുന്നത്. ആശുപത്രിയില്‍ ഇ.സി.ജി തസ്തികകളിലേക്ക് താല്‍ക്കാലിക നിയമത്തിനായി നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ 11/04/2025 വെള്ളിയാഴ്ച 10.00 മണിക്കു മുമ്പായി ആശുപത്രി ഓഫീസില്‍ അസ്സല്‍ രേഖകള്‍ സഹിതം രജിസ്‌ട്രേഷന്‍ പൂര്‍ത്തീകരിച്ച് അഭിമുഖത്തില്‍ പങ്കെടുക്കുന്നതിന് നേരിട്ട് ഹാജരാകേണ്ടതാണെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു. ഇ.സി.ജി ടെക്‌നിഷ്യന്‍ - യോഗ്യത - ഇ.സി.ജി ടെക്‌നിഷ്യന്‍ കോഴ്‌സ് പാസായിരിക്കണം) ആശുപത്രിയില്‍ ഫാര്‍മസിസ്റ്റ് തസ്തികയിലേക്ക് താല്‍ക്കാലിക (അഡ്‌ഹോക്) നിയമത്തിനായി നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ 07/04/2025 തിങ്കളാഴ്ച 10.30 മണിക്കു മുമ്പായി ആശുപത്രി ഓഫീസില്‍ അ...
Obituary

ബോഡി ബിൽഡറെ മരിച്ചനിലയിൽ കണ്ടെത്തി

കൊണ്ടോട്ടി : ബോഡി ബിൽഡറെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. കൊട്ടപ്പുറം ഹൈസ്‌കൂൾ അംഗണവാടിക്ക് സമീപം ആന്തിയൂർകുന്ന് വെള്ളാരത്തൊടി. ചിറക്കരപുരായ്‌ മുഹമ്മദ് കുട്ടിയുടെ മകൻ യാസർ അറഫാത്ത് (35) ,ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം 4 നും രാത്രി 10 നും ഇടയിലാണ് സംഭവം. മുകൾ നിലയിലെ ബെഡ് റൂമിൽ ജനവാതിലിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മിസ്റ്റർ മലപ്പുറം ആയിരുന്നു യാസിർ. പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു....
Malappuram

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്: ബൂത്ത് ലെവൽ ഓഫീസർമാരുടെ പരിശീലന പരിപാടിക്ക് തുടക്കമായി

നിലമ്പൂർ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രത്യേക സംക്ഷിപ്ത വോട്ടർ പട്ടിക പുതുക്കലിന്റെ ഭാഗമായി നിയോജകമണ്ഡലത്തിലെ എല്ലാ ബൂത്ത് ലെവൽ ഓഫീസർമാർക്കുമായി നടത്തുന്ന പരിശീലന പരിപാടി ആരംഭിച്ചു. ഏപ്രിൽ രണ്ട്, മൂന്ന് തീയതികളിലായി ജില്ലാ ആസ്ഥാനത്താണ് പരിശീലനം നടക്കുന്നത്. ദേശീയ തലത്തിലുള്ള പരിശീലകരാണ് ബിഎൽ ഒ മാരുടെ ട്രെയിനിങ്ങിന് നേതൃത്വം നൽകുന്നത്. പരിശീലന പരിപാടിയിൽ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കളക്ടർ വി ആർ വിനോദ്, തിരൂർ സബ് കളക്ടർ ദിലീപ് കൈനിക്കര, ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ പി എം സുനീറ തുടങ്ങിയവർ സംബന്ധിച്ചു....
Local news

അധ്യാപക വിദ്യാർത്ഥികൾക്കായി ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു

പരപ്പനങ്ങാടി : ലോക ഓട്ടിസം അവബോധ ദിനമായ ഏപ്രിൽ 2 ന് പരപ്പനങ്ങാടി ഗവ. സ്പെഷ്യൽ ടീച്ചേഴ്സ് ട്രെയിനിങ് സെൻ്റർ, ജില്ലാ ലീഗൽ സർവ്വീസ് അതോറിറ്റി മഞ്ചേരിയുടെയും താലൂക്ക് ലീഗൽ സർവ്വീസ് കമ്മറ്റി തിരൂരങ്ങാടിയുടെയും സഹകരണത്തോടെ അധ്യാപക വിദ്യാർത്ഥികൾക്കായി ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു. തിരൂരങ്ങാടി താലൂക്ക് ലീഗൽ സർവീസ് കമ്മറ്റി പാനൽ അഡ്വക്കേറ്റ് സി.കെ. സിദീഖ് ബോധവത്ക്കരണ ക്ലാസ് ഉദ്ഘാടനം ചെയ്തു. ഓട്ടിസം സ്പെക്ട്രം ഡിസോർഡർ ഉള്ള വ്യക്തികളെക്കുറിച്ചുള്ള അവബോധം വളർത്തുന്നതിനും സ്വീകാര്യത പ്രോത്സാഹിപ്പിക്കുന്നതിനെ കുറിച്ചും, ഓട്ടിസത്തെക്കുറിച്ചും വ്യക്തികളിലും കുടുംബങ്ങളിലും അതിന്റെ സ്വാധീനത്തെക്കുറിച്ചും നേരത്തെയുള്ള രോഗനിർണയത്തിന്റെയും ഇടപെടലിന്റെയും പ്രാധാന്യത്തെക്കുറിച്ചും, നിയമപരമായ അവകാശങ്ങളെ കുറിച്ചും അഡ്വ. സി.കെ. സിദീഖ് വിദ്യാർത്ഥികളുമായി സംവധിച്ചു. സെൻ്റർ കോഡിനേറ്റർ ടി.ജിഷ അധ്യക്ഷത വ...
National, Other

പതിനാല് മണിക്കൂര്‍ നീണ്ട ചര്‍ച്ച ; ലോക്‌സഭ കടന്ന് വഖഫ് ബില്ല് ; ബില്‍ ഇന്നുതന്നെ രാജ്യസഭയിലും അവതരിപ്പിക്കും

പതിനാല് മണിക്കൂറോളം നീണ്ട ചര്‍ച്ചകള്‍ക്കും വോട്ടെടുപ്പിനും ഒടുവില്‍ വഖഫ് ബില്‍ ലോക്‌സഭ പാസാക്കി. 288 പേര്‍ ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്തപ്പോള്‍ 232 പേര്‍ ബില്ലിനെ എതിര്‍ത്ത് വോട്ട് ചെയ്തു. പ്രതിപക്ഷത്തിന്റെ ഭേദഗതികള്‍ തള്ളിയാണ് ബില്‍ പാസാക്കിയത്. 2025 ഏപ്രില്‍ മൂന്ന് വ്യാഴാഴ്ച പുലര്‍ച്ചെ 2 മണിയോടെയാണ് ബില്‍ പാസായത്. എന്‍ കെ പ്രേമചന്ദ്രന്‍, ഗൗരവ് ഗോഗോയി, കെ സി വേണുഗോപാല്‍, മുഹമ്മദ് ജാവേദ്, അസസുദ്ദീന്‍ ഒവൈസി, കെ രാധാകൃഷ്ണന്‍, ഇ ടി മുഹമ്മദ് ബഷീര്‍ അടക്കമുള്ളവര്‍ മുന്നോട്ടുവെച്ച ഭേദഗതികള്‍ ശബ്ദവോട്ടോടെ തള്ളി. ഇതോടെ ബില്‍ ലോക്‌സഭ കടന്നു. രാജ്യസഭയിലും കൂടി പാസാക്കിയ ശേഷം രാഷ്ട്രപതി കൂടി ഒപ്പുവെച്ചാല്‍ വഖഫ് നിയമഭേദഗതി പ്രാബല്യത്തില്‍ വരും. വഖഫ് സ്വത്തുക്കളെ നിയന്ത്രിക്കുന്ന 1995 ലെ നിയമം ഭേദഗതി ചെയ്യുന്നതിനാണ് കേന്ദ്ര സര്‍ക്കാര്‍ ബില്‍ അവതരിപ്പിച്ചത്. ബില്‍ ഇന്നുതന്നെ രാജ്യസഭയിലും അവതര...
Breaking news

പള്ളിക്കലിൽ ലോറി തട്ടി ബൈക്ക്‌ യാത്രക്കാരനായ വാഴക്കാട് സ്വദേശി മരിച്ചു

തേഞ്ഞിപ്പലം : പള്ളിക്കലിൽ ലോറി തട്ടി ബൈക്ക്‌ യാത്രക്കാരനായ വാഴക്കാട് സ്വദേശി മരിച്ചു. പള്ളിക്കൽ കോഴിപ്പുറത്ത് ഇന്ന് രാവിലെയാണ് അപകടം. വാഴക്കാട്‌ കൽപള്ളി മാളിയേക്കൽ തച്ചറായി അബ്ദുറഹീമിന്റെ മകൻ എം ടി മുഹമ്മദ് ഷഹീം (25) ആണ് മരിച്ചത്. ലോറി തട്ടി ബൈക്ക് മറിഞ്ഞാണ് അപകടം. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല....
error: Content is protected !!