Sunday, September 21

Blog

പീഡന കേസ്: പി സി ജോർജിന് കർശന ഉപാധികളോടെ ജാമ്യം
Crime

പീഡന കേസ്: പി സി ജോർജിന് കർശന ഉപാധികളോടെ ജാമ്യം

പീഡന പരാതിയില്‍ അറസ്റ്റിലായ പി.സി.ജോര്‍ജിന് ജാമ്യം. കര്‍ശന ഉപാധികളോടെയാണ് തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ( ജെഎഫ്എംസി ) ജാമ്യം അനുവദിച്ചത്. പി.സി.ജോര്‍ജിന് ജാമ്യം അനുവദിക്കരുതെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പൊലീസ് ആവശ്യപ്പെട്ടിരുന്നു. മണിക്കൂറുകള്‍ നീണ്ട വാദ പ്രതിവാദങ്ങള്‍ക്കൊടുവിലാണ് കര്‍ശന ഉപാധികളോടെ ജാമ്യം അനുവദിച്ചത്. പ്രതി മത സ്പര്‍ദ്ധയുണ്ടാക്കുന്ന പ്രസംഗം നടത്തിയ വ്യക്തിയാണ്. കോടതിയുടെ ജാമ്യ വ്യവസ്ഥ ലംഘിച്ച വ്യക്തിയാണ്. പ്രതിക്ക് ജാമ്യം അനുവദിച്ചാല്‍ സാക്ഷിയെ ഭീഷണിപ്പെടുത്തുമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. എന്നാല്‍ പി.സി.ജോര്‍ജിനെതിരെ കുറെ മാസങ്ങളായി നിരന്തരമായി കേസില്‍ കുടുക്കാന്‍ ശ്രമം നടക്കുന്നുവെന്ന് പ്രതിഭാഗം വാദിച്ചു. അതില്‍ സര്‍ക്കാരിനെ തന്നെ പ്രതിഭാഗം കുറ്റപ്പെടുത്തിയെന്ന വിവരമാണ് പുറത്തു വരുന്നത്. കൂടാതെ പി.സി.ജോര്‍ജിന്റെ ആരോഗ്യ സ്ഥിതിയും കോ...
Other

വീണുകിട്ടിയ പണവും രേഖകളും ഉടമയ്ക്ക് തിരിച്ചു നൽകി വിദ്യാർത്ഥി മാതൃകയായി

തിരൂരങ്ങാടി: കളഞ്ഞുകിട്ടിയ പണവും രേഖകളും ഉടമയ്ക്ക് തിരിച്ചുനൽകി വിദ്യാർത്ഥി മാതൃകയായി. ചെമ്മാട് കൊടിഞ്ഞി റോഡ് ഒൻപതാം വളവിൽ താമസിക്കുന്ന കാരാംകുണ്ടിൽ അബ്ദുൽമജീദ് - ഖൈറുന്നിസ ദമ്പതികളുടെ മകൻ അർഷദ്(16) ആണ് ചെമ്മാട് നിന്നും വീണുകിട്ടിയ പണവും വിലപ്പെട്ട രേഖകളും ഉടമയ്ക്ക് തിരിച്ചു നൽകിയത്. തിരുവനന്തപുരത്ത് ജോലിചെയ്യുന്ന പത്രപ്രവത്തകനും ഫറോക്ക് സ്വദേശിയുമായ കളത്തിങ്ങൽ അബ്ദുറസാഖിന്റേതായിരുന്നു പേഴ്‌സ്.അബ്ദുറസാഖ് ചില ആവശ്യങ്ങൾക്കായി കഴിഞ്ഞ ദിവസം ചെമ്മാട് എത്തിയതായിരുന്നു. ഈ സമയത്താണ് പണവും രേഖകളുമടങ്ങിയ പേഴ്‌സ് കളഞ്ഞുപോയത്. എന്നാൽ ഇത് വീണുകിട്ടിയ അർഷദ് ഉടനെത്തന്നെ തിരൂരങ്ങാടി പൊലിസ് സ്റ്റേഷനിൽ ഏൽപ്പിക്കുകയായിരുന്നു. തുടർന്ന് പേഴ്‌സിൽ നിന്നും നമ്പർ തപ്പിയെടുത്ത് പൊലിസ് അബ്ദുറസാഖിനെ വിളിക്കുകയും സ്റ്റേഷനിൽവെച്ച് കൈമാറുകയും ചെയ്തു.എടരിക്കോട് പി.കെ എം.എം.ഹയർ സെക്കണ്ടറി സ്‌കൂളിലും, ചെമ്മാട് ഖിദ് മത്തുൽ...
Crime

യൂണിവേഴ്‌സിറ്റി കാമ്പസിൽ സ്കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു, സെക്യൂരിറ്റി ജീവനക്കാരൻ പോക്സോ കേസിൽ അറസ്റ്റിൽ

തേഞ്ഞിപ്പലം: കാലിക്കറ്റ് യൂണിവേഴ്‌സിറ്റിക്യാമ്പസിൽ പ്ലസ് വൺ വിദ്യാർഥിനിപീഡനത്തിനിരയായതായി പരാതി. സംഭവത്തിൽ ആരോപണ വിധേയനായ സർവകലാശാല ക്യാമ്പസിലെ സുരക്ഷാ ജീവനക്കാരനെ തേഞ്ഞിപ്പലം പോലീസ് അറസ്റ്റ് ചെയ്തു. സർവകലാശാലയിലെ സുരക്ഷാജീവനക്കാരനും വിമുക്ത ഭടനുമായ വലിക്കുന്ന് അറിയല്ലൂർ പതിനെട്ടാം വീട്ടിൽ മണികണ്ഠനെയാണ് പോക്സോ വകുപ്പ് പ്രാകരം കസ്റ്റഡിയിലെടുത്തത്. കേസിൽ പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയെന്നും പ്രതിയെ വിശദമായി ചോദ്യംചെയ്തുവരികയാണെന്നും തേഞ്ഞിപ്പലം പോലീസ് അറിയിച്ചു. കഴിഞ്ഞ ജൂൺ 29നാണ് കേസിനാസ്പദമായ സംഭവം. പരിസരത്തെ സ്കൂളിൽനിന്ന് സുഹൃത്തുക്കളായ മൂന്ന്വിദ്യാർഥനികൾക്കൊപ്പം സർവകലാശാല കാമ്പസിലെത്തിയതായിരുന്നു പ്ലസ് വൺവിദ്യാർഥിനി. കാടുമൂടിയ സ്ഥലത്തുകൂടെനടന്നുപോയ ഇവരെ കണ്ട സുരക്ഷാജീവനക്കാരൻ പെൺകുട്ടികളോട് കയർക്കുകയും തിരികെ പോകാൻ ആവശ്യപ്പെടുകയും ചെയ്തു. ഇവരിലൊരാളുടെ ഫോൺ നമ്പറും കൈവശപ്പെടുത്തി. തു...
Local news

നഗരസഭയിൽ മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട അഴിമതി അന്വേഷിക്കണം

തിരൂരങ്ങാടി: മുനിസിപ്പാലിറ്റിക്ക് കീഴിലുള്ള വേസ്റ്റ് മാനേജ്മെന്റ് സംവിധാനം താഴെ സർക്കാർ ഉത്തരവ് പ്രകാരം നം. 46/ഡി .സി.1/2020/ തസ്വഭവ File No. LSGD-DC1/222/2020-LSGD കാര്യക്ഷമമാക്കണമെന്നും മാലിന്യ ശേഖരണവുമായി ബന്ധപ്പെട്ട കരാർ ഇരട്ടി തുകക്ക് മാറ്റി നൽകിയ അഴിമതി പുറത്തു കൊണ്ടുവരണമെന്നും ആം ആദ്മി നിവേദനം ആവശ്യപ്പെട്ടു. ഈ ആവശ്യങ്ങളുന്നയിച്ച് നഗരസഭ ചെയർമാൻ കെ പി മുഹമ്മദ് കുട്ടിക്ക് നിവേദനം നൽകി. മാറാരോഗങ്ങൾ വർദ്ധിച്ചു വരികയും (കൊറോണ, ഡെങ്കിപ്പനി, മലേറിയ) ജനങ്ങൾ സാമ്പത്തികമായി ബുദ്ധിമുട്ടുകയും ചെയ്യുന്ന ഈ സമയത്ത് അടിയന്ത ശ്രദ്ധ ചെലുത്തുകയും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ ബാധ്യസ്ഥരായവർ ഭരണഘടനാപരമായ ബാധ്യത നിർവഹിക്കുകയും ,ആരോഗ്യ സുരക്ഷക്ക് മാലിന്യമുക്ത കേരളം എന്ന ക്യാമ്പയിന്റെ ഭാഗമായുള്ള സർക്കാർ ഉത്തരവുകൾ നടപ്പാക്കുകയും സാധാരണക്കാരായ പൗരന്മാർക്ക് ലഭിക്കേണ്ട സേവനങ്ങൾ സമയബന്ധിതമായി ലഭ്യമാ...
Breaking news

സോളാർ കേസിലെ പ്രതിയുടെ പരാതി; പി സി ജോർജിനെ പീഡന കേസിൽ അറസ്റ്റ് ചെയ്തു

തിരുവനന്തപുരം: സോളാർ കേസിലെ പരാതിക്കാരി നൽകിയ രഹസ്യമൊഴിയുടെ അടിസ്ഥാനത്തിൽ മുൻ എംഎൽഎ പി.സി ജോർജിനെ പൊലീസ് അറസ്റ്റ് ചെയ്തു. 354,354എ വകുപ്പുകൾ ചുമത്തിയാണ് ജോർജിനെതിരെ കേസെടുത്തത്. പീഡനശ്രമം, അശ്ലീല സന്ദേശം, കടന്ന് പിടിക്കൽ എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസ്. 2022 ഫെബ്രുവരി 10 ന് തൈക്കാട് ഗസ്റ്റ് ഹൗസിൽ വച്ചാണ് സംഭവം നടന്നതെന്നാണ്  പരാതിക്കാരിയുടെ  മൊഴി. പരാതിക്കാരിക്ക് നേരെ ബലപ്രയോഗം നടത്തിയെന്ന്  എഫ്‌ഐആറിലും പറയുന്നുണ്ട്. എന്നാൽ പി.സി ജോർജിനെതിരെ എടുത്തത് കള്ളക്കേസെന്നാണ് അഭിഭാഷകന്റെ വാദം. ജാമ്യത്തിനായി കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.സ്വർണക്കടത്തുമായി ബന്ധപ്പെട്ടുള്ള മുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചനാ കേസിലായിരുന്നു പി.സി ജോർജിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്. തിരുവനന്തപുരം ക്രൈംബ്രാഞ്ച് ഓഫീസിൽ നടന്ന ചോദ്യം ചെയ്യലിലാണ് കാര്യങ്ങൾ മാറിമറിഞ്ഞത്.കേസിൽ പരാതിക്കാരിയുടെ രഹസ്യമൊഴി പൊലീസ് നേരത്തെ ...
Crime

34 കുപ്പി വിദേശ മദ്യവുമായി യുവാവ് പിടിയിൽ

ഒന്നാം തിയ്യതി മദ്യവില്പന ശാലകളുടെ അവധിദിനത്തിൽ അമിത ലാഭം പ്രതീക്ഷിച്ച് വില്പനക്കായ് കൊണ്ടുവന്ന 34 കുപ്പി വിദേശമദ്യവുമായി യുവാവിനെ തിരുർ എക്സ്സൈസ് സർക്കിൾ ഇൻസ്പെക്ടറർ ജിജു ജോസും പാർട്ടിയും അറസ്റ്റ് ചെയ്തു. വൈകീട്ട് വാഹനപരിശോധന നടത്തുന്നതിനിടയിലാണ് ബൈക്കിൽ മദ്യം കടത്തികൊണ്ടുവരികയായിരുന്ന പൊന്മുണ്ടം ചെലവിൽ ദേശത്ത് രാജൻ (31) അറസ്റ്റിൽ ആയത്. മദ്യം കടത്തികൊണ്ടുവന്ന ബൈക്കും എക്സ്സൈസ് കസ്റ്റഡിയിലെടുത്തു. പാർട്ടിയിൽ സർക്കിൾ ഇൻസ്പെക്ടർക്ക് പുറമെ പ്രിവന്റീവ് ഓഫീസർ എസ് സുനിൽ കുമാർ,പ്രിവന്റീവ് ഓഫീസർ (ഗ്രേഡ് ) കെ പ്രദീപ് കുമാർ, സിവിൽ എക്സ്സൈസ് ഓഫീസർമാരായ കണ്ണൻ, അരുൺരാജ്, വനിത സിവിൽ എക്സ്സൈസ് ഓഫീസർ സ്മിത കെ എക്സ്സൈസ് ഡ്രൈവർ പ്രമോദ് എം എന്നിവർ അടങ്ങിയ ടീമാണ് കേസ് കണ്ടെടുത്തത്. ...
Obituary

ഒരു കുടുംബത്തിലെ അഞ്ച് പേരെ മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ അഞ്ച് പേരെ മരിച്ച നിലയിൽ കണ്ടെത്തി. കല്ലമ്പലം ചാത്തമ്പാറയിലാണ് ദാരുണ സംഭവം നടന്നത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. ചാത്തമ്പാറ സ്വദേശി മണിക്കുട്ടനെയും കുടുംബത്തേയുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മണിക്കുട്ടൻ, ഭാര്യ, രണ്ട് മക്കൾ മണിക്കുട്ടന്റെ ഭാര്യയുടെ അമ്മയുടെ സഹോദരി എന്നിവരാണ് മരിച്ചത്. ഭർത്താവ് തൂങ്ങിമരിച്ച നിലയിലും ഭാര്യയും രണ്ടുമക്കളും മാതൃസഹോദരിയും വിഷം കഴിച്ച നിലയിലയുമാണ് കണ്ടെത്തിയത്. തട്ടുകട നടത്തിയാണ് മണിക്കുട്ടൻ വരുമാനം കണ്ടെത്തിയിരുന്നത്. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. ആത്മഹത്യയെന്നാണ് നി​ഗമനം. മണിക്കുട്ടന് കടബാധ്യതയുള്ളതായി നാട്ടുകാർ പൊലീസിനോട് പറഞ്ഞു. സാമ്പത്തിക പ്രതിസന്ധിയെ തുട‍‍ർന്നാണോ മരണമെന്ന് പൊലീസ് പരിശോധിക്കുകയാണ്. കട വൃത്തിഹീനമാണെന്ന കാണിച്ച് രണ്ട് ദിവസം മുമ്പ് നോട്ടീസ് നൽകിയിരുന്നതായി നാട്ടുകാർ പറയുന്നു. അതിന് ശേഷം ക...
Other

രാജ്യത്ത് മാധ്യമ പ്രവര്‍ത്തകരെ ഭയപ്പെടുത്തി കീഴ്‌പ്പെടുത്തുന്ന അവസ്ഥ: ഇ.ടി.

തിരൂരങ്ങാടി: രാജ്യത്ത് മാധ്യമ പ്രവര്‍ത്തകരെ ഭയപ്പെടുത്തി കീഴ്‌പ്പെടുത്തുന്ന അവസ്ഥയാണെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി. തിരൂരങ്ങാടി പ്രസ്സ് ക്ലബ്ബ് സംഘടിപ്പിച്ച യാത്രയപ്പ് സമ്മേളനവും അനുമോദനവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ധേഹം. ഇന്ന് രാജ്യത്ത് ഏറ്റവും കൂടുതല്‍ വേട്ടയാടപ്പെടുന്നത് മാധ്യമപ്രവര്‍ത്തകരാണ്. അവരെ വെറുതെ പിടിച്ചു കൊണ്ട് പോകുകയാണ്. ഭരണ കൂടത്തിന് അനിഷ്ടമായി സംസാരിച്ചാല്‍ എല്ലാവരും കുറ്റക്കാരാകുന്ന സാഹചര്യം. സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനത്തിന് കൂച്ചുവിലങ്ങിട്ടാണ് രാജ്യം മുന്നോട്ട് പോകുന്നത്. തനിക്ക് ഇഷ്ടപ്പെടാത്തത് ആര് പറഞ്ഞാലും അവരെ തുറങ്കലിലടക്കുന്ന കാലം. മാധ്യമ പ്രവര്‍ത്തകരെ ഭയപ്പെടുത്തി കീഴ്‌പ്പെടുത്താനാണ് ഭരണ കൂടും ശ്രമിക്കുന്നത്. എന്നിട്ടും തല ഉയര്‍ത്തി നിന്ന് ലോകത്തോട് സത്യം വിളിച്ചു പറയുന്ന ചിലരുണ്ടെന്നും അവരെ എന്നും ബഹുമാനത്തോടെ കാണുന്നുവെന്നും ഏറെ പ്രയാസമേറിയതാണ്...
Education

പിഎസ്എംഒ കോളജിൽ നിന്ന് ക്യാമ്പസ് റേഡിയോ സംപ്രേഷണം തുടങ്ങി

ക്യാമ്പസ്‌ റേഡിയോ "ഹലോ സൗദാബാദ് " സംപ്രേഷണത്തിന് തുടക്കം കുറിച്ചു* തിരുരങ്ങാടി : പി. എസ്. എം. ഒ. കോളേജ് എൻ എസ് എസ് വിദ്യാർത്ഥികൾ ക്യാമ്പസ് റേഡിയോക്ക് തുടക്കം കുറിച്ചു. "ഹലോ സൗദാബാദ്" എന്ന പേരിലാണ് റേഡിയോ. ഓൾ ഇന്ത്യ റേഡിയോ മുൻ അവതാരകൻ ആർ.കനകാംബരൻ ഉദ്ഘാടനം നിർവഹിച്ചു. പ്രിൻസിപ്പൾ Dr. അസീസ് ലോഗോ പ്രകാശനം ചെയ്തു. പ്രോഗ്രാം ഓഫീസർ Dr. ഷബീർ അധ്യക്ഷസ്ഥാനം വഹിച്ചു. പുതു തലമുറയിൽ കാലഹരണപ്പെട്ടു പോയ റേഡിയോ ആസ്വാദനം തിരികെ കൊണ്ട് വരണമെന്നും,അത് നിലനിർത്തി കൊണ്ട് പോകണമെന്നും പ്രിൻസിപ്പൽ  ഓർമ്മിപ്പിച്ചു. അഥിതിയായി എത്തിയ 'ആർ കെ മാമൻ' റേഡിയോ സംപ്രേഷണത്തിന്റെ വ്യത്യസ്ത തലങ്ങളെ വിദ്യാർത്ഥികളുമായി പങ്കു വെക്കുകയും ചെയ്തു. മുൻ NSS പ്രോഗ്രാം ഓഫീസർമാരായ സുബൈർ, റംല, Dr.ഷിബിനു എന്നിവർ സംബന്ധിച്ചു. NSS സെക്രട്ടറി മർസൂക മെഹജ്ബിൻ നന്ദി അറിയിച്ചു. ...
Politics

ബാങ്ക് കളക്ഷൻ ഏജന്റ് തട്ടിപ്പ് നടത്തി മുങ്ങിയ സംഭവം: ഡിവൈഎഫ്ഐ മാർച്ച് നടത്തി

തിരൂരങ്ങാടി സര്‍വ്വീസ് സഹകരണ ബാങ്ക് കക്കാട് ശാഖയിലെ കളക്ഷന്‍ ഏജന്‍റ് നിക്ഷേപകരുടെ പണം തട്ടി മുങ്ങിയതില്‍ പ്രതിഷേധിച്ച് ഡിവെെഎഫ്ഐ തിരൂരങ്ങാടി മേഖല കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കക്കാട് ബാങ്കിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. മാർച്ച് കക്കാട് ടൗണിൽ വെച്ച് പോലീസ് തടഞ്ഞു. ചെറുകിട വ്യാപാരികളില്‍ നിന്നും വ്യക്തികളില്‍ നിന്നും ദിനവും പിരിച്ചെടുക്കുന്ന പണവുമായാണ് മുസ്ലിം യൂത്ത് ലീഗ് വെെസ് പ്രസിഡന്‍റ് പി.കെ സര്‍ഫാസ് മുങ്ങിയത്.തട്ടിപ്പ് അറിഞ്ഞിട്ടും ഇതിനെതിരെ ചെറുവിരല്‍ അനക്കാതെ ഭരണസമതി തട്ടിപ്പിന് കൂട്ടു നില്‍ക്കുന്നതായി ഡിവെെഎഫ്ഐ ആരേപിച്ചു. പ്രതിഷേധ മാർച്ച് സിപിഐഎം തിരൂരങ്ങാടി ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ.രാമദാസ് ഉല്‍ഘാടനം ചെയ്തു.പി ജാബിര്‍ അധ്യക്ഷത വഹിച്ചു.സി ഇബ്രാഹീം കുട്ടി, കമറു കക്കാട്,കെ പി ബബീഷ്, ഇ പി മനോജ്, വി ഹംസ ,എംപി ഇസ്മയില്‍,കബീര്‍ കൊടിമരം എന്നിവർ സംസാരിച്ചു....
Local news

ഡോക്ടേഴ്‌സ് ദിനത്തിൽ ഡോ.പ്രഭുദാസിന് “ചർക്ക”യുടെ ആദരം

തിരൂരങ്ങാടി: ഡോക്ടേഴ്സ് ദിനത്തിൽതിരൂരങ്ങാടി താലൂക് ആശുപത്രി സൂപ്രണ്ട്Dr പ്രഭുദാസ്നെചർക്ക അസ്സറ്റ് ഫോർ ഹ്യൂമൺ എന്ന സന്നദ്ധ സംഘടന ആദരിച്ചു.സേവന കാലം ജനകീയ ഇടപെടൽ കൊണ്ട് സമ്പന്നമാക്കുകയും,സാധരണക്കാരിൽ സാധാരണക്കാർക്ക് മികച്ച ചികിത്സാ സംവിധാനങ്ങൾ സർക്കാർ ആശുപത്രികളിൽ ഒരുക്കി നൽകാൻ ഭഗീരത പ്രയത്നം നടത്തുകയും ചെയ്തതിനാണ് അദ്ദേഹത്തെ ആദരിച്ചതെന്ന്ചർക്ക ഭാരവാഹികൾ പറഞ്ഞു.ചർക്കയുടെ സ്നേഹോപഹാരംപത്മശ്രീ കെ വി റാബിയ ഡോക്ടർ പ്രഭു ദാസിന് കൈമാറി.കെ.വി.റാബിയയുടെ വസതിയിൽ വെച്ച് നടന്ന ചടങ്ങിൽ ചർക്ക ചെയർമാൻ റിയാസ് മുക്കോളി അധ്യക്ഷതവഹിച്ചു.അലി മോൻ തടത്തിൽ, എം.പി. ഹംസക്കോയ, പി. നിധീഷ് , മോഹനൻ വെന്നിയൂർ, പി പി സുഹ്റാബി, റിയാസ് കല്ലൻ, പി കെ അബ്ദുൽ അസീസ്, സുജിനി മുളമുക്കിൽ, സോനാ രതീഷ്, പൈനാട്ടിൽ ഖദീജ, നിസാർ വി വി, ലത്തീഫ് കൂട്ടാലുങ്ങൽ എന്നിവർ പ്രസംഗിച്ചു…...
National

നബി വിരുദ്ധ പരാമർശം; നൂപുർ ശർമ്മക്ക് രൂക്ഷവിമർശനം; രാജ്യത്തോട് മാപ്പുപറയണമെന്ന് സുപ്രീം കോടതി

രാജ്യ സുരക്ഷയ്ക്ക് ഭീഷണിയാണ് നൂപുർ ശർമ്മ. നബി വിരുദ്ധ പരാമർശം നടത്തിയ ബിജെപി മുൻ വക്താവ് നൂപുർ ശർമ്മയെ രൂക്ഷ ഭാഷയിൽ വിമർശിച്ച് സുപ്രീംകോടതി. നൂപുർ ശർമ്മ രാജ്യത്തോട് മാപ്പുപറയണമെന്ന് കോടതി ആവശ്യപ്പെട്ടു. രാജ്യ സുരക്ഷയ്ക്ക് ഭീഷണിയാണ് നൂപുർ ശർമ്മ. വിവാദ പരാമർശം പിൻവലിക്കാൻ വൈകിയത് രാജ്യത്തിന് അപമാനമുണ്ടാക്കി. രാജ്യത്തുണ്ടായ അനിഷ്ട സംഭവങ്ങൾക്കെല്ലാം ഉത്തരവാദി നൂപുർ ശർമ്മയാണെന്നും ഉദയ്പൂർ കൊലപാതകത്തിന് കാരണമായത് ഇവരുടെ പരമാർശമാണെന്നും കോടതി വിലയിരുത്തി. തനിക്കെതിരായ കേസുകൾ ഒന്നിച്ച് ദില്ലിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് നൂപുർ ശർമ്മ സുപ്രീംകോടതിയെ സമീപിച്ചപ്പോഴായിരുന്നു കോടതിയുടെ രൂക്ഷഭാഷയിലുള്ള വിമര്‍ശനം. തന്റെ ജീവന് ഭീഷണിയുണ്ടെന്ന് നൂപുർ ശർമ്മ വെളിപ്പെടുത്തിയിരുന്നു. നൂപുർ ശർമ്മയ്ക്കെതിരെ വിവിധ സംസ്ഥാനങ്ങള്‍ കേസ് രജിസ്റ്റര്‍ ചെയ്ത പശ്ചാത്തലത്തിലാണ് അവർ സുപ്രിംകോടതിയിൽ ഹര്‍ജിയുമായെത്ത...
university

കാലിക്കറ്റ് യൂണിവേഴ്സിറ്റി അറിയിപ്പുകൾ

കാലിക്കറ്റ് സര്‍വകലാശാലയില്‍ ഫെലോഷിപ്പോടെ ഗവേഷണം ചെയ്യാം10 പേര്‍ക്ക് പി.ഡി.എഫ്. അവസരംകാലിക്കറ്റ് സര്‍വകലാശാലയിലെ വിവിധ പഠനവകുപ്പുകളില്‍ പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ്പോടെയുള്ള (പി.ഡി.എഫ്.) ഗവേഷണത്തിന് അവസരം. സയന്‍സ്, ഹ്യൂമാനിറ്റീസ്, ലാംഗ്വേജ് ആന്‍ഡ് ലിറ്ററേച്ചര്‍, സോഷ്യല്‍ സയന്‍സ്  എന്നീ ഫാക്കല്‍റ്റികളിലായി 10 പേരെയാണ് ഫെലോഷിപ്പിനായി തിരഞ്ഞെടുക്കുക. രണ്ടുവര്‍ഷമാണ് കാലാവധി. ആദ്യവര്‍ഷം പ്രതിമാസം 32000 രൂപയും അടുത്തവര്‍ഷം പ്രതിമാസം 35000 രൂപയും ലഭിക്കും. ഉന്നത ഗവേഷണം പ്രോത്സാഹിപ്പിക്കുന്നതിനായി കാലിക്കറ്റ് സര്‍വകലാശാല ഏര്‍പ്പെടുത്തിയ പ്രഥമ പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ്പാണിത്. അപേക്ഷകര്‍ മൂന്നു വര്‍ഷത്തിനിടെ പി.എച്ച്.ഡി. നേടിയവരും മികച്ച ഗവേഷണ പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുള്ളവരുമാകണം. ജനറല്‍ വിഭാഗത്തിന് 35 വയസ്സും സംവരണ വിഭാഗത്തിന് 40 വയസ്സുമാണ് പ്രായപരിധി. അപേക്ഷയുടെ മാതൃകയും അനുബന്ധ വിവ...
Other

അയൽ വീട്ടിലെ നായയുടെ കടിയേറ്റ വിദ്യാർത്ഥിനി പേ വിഷബാധയേറ്റ് മരിച്ചു

പാലക്കാട്: അയൽ വീട്ടിലെ നായയുടെ കടിയേറ്റ് പേ വിഷബാധയേറ്റ് ചികിത്സയിലായിരുന്ന കോളജ് വിദ്യാർഥിനി മരിച്ചു. പാലക്കാട മങ്കര മഞ്ഞക്കര പടിഞ്ഞാക്കര വീട്ടിൽ സുഗുണന്റെ മകൾ ശ്രീലക്ഷ്മി (19) ആണ് മരിച്ചത്. കഴിഞ്ഞ മാസം 30ന് രാവിലെ കോളജിലേക്ക് പോവുമ്പോൾ അയൽവീട്ടിലെ നായയുടെ കടിയേറ്റിരുന്നു. ആരോഗ്യ വകുപ്പ് നിർദേശിച്ച എല്ലാ വാക്സീനുകളും ശ്രീലക്ഷ്മി എടുത്തിരുന്നു.രണ്ട് ദിവസം മുൻപ് പനി ബാധിച്ചു സ്വകാര്യ ക്ലിനിക്കിൽ പരിശോധിച്ചപ്പോഴാണ് പേവിഷബാധയുടെ ലക്ഷണങ്ങൾ കാണിച്ചത്. തുടർന്ന് തൃശൂർ മെഡിക്കൽ കോളജിലും ചികിൽസ നടത്തി. വ്യാഴാഴ്ച പുലർച്ചെ 3ന് മരിച്ചു. കോയമ്പത്തുർ സ്വകാര്യ കോളജിലെ ബിസിഎ ഒന്നാം വർഷ വിദ്യാർഥിനിയാണ്. അമ്മ സിന്ധു. സഹോദരങ്ങൾ സനത്ത്, സിദ്ധാർത്ഥൻ. സംസ്കാരം നടത്തി. സംഭവം അന്വേഷിക്കാന്‍ നിര്‍ദേശം നല്‍കി മന്ത്രി വീണാ ജോര്‍ജ് പാലക്കാട് പേവിഷബാധയേറ്റ് 19 വയസ്സുകാരി മരണമടഞ്ഞ സംഭവത്തില്‍ അന്വേഷണം നടത്തി റിപ...
Breaking news

എകെജി സെന്ററിന് നേരെ ബോംബേറ്, കോൺഗ്രസ്സെന്ന് സിപിഎം

തിരുവനന്തപുരത്ത് എ.കെ.ജി സെന്ററിനുനേരെ ബോംബേറ്. ഗേറ്റിന് സമീപത്ത് കരിങ്കല്‍ ഭിത്തിയിലേക്കാണ് ബോംബെറിഞ്ഞത്. താഴത്തെ നിലയിൽ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിച്ചതായി വിവരം. രാത്രി 11.30 ഓടെയാണ് എകെജി സെൻ്ററിനു നേരെആക്രമണമുണ്ടായത്. ഒരു വലിയ ശബ്ദം കേട്ട പ്രവർത്തകർ പുറത്തേക്ക് ഓടിയെത്തുകയായിരുന്നു. ബൈക്കിൽ എത്തിയ ഒരാൾ ഹാളിന് മുന്നിലെ ഗേറ്റിൽ സ്ഫോടക വസ്തു എറിയുന്ന സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു. എകെജി സെന്ററിന് മുന്നിലെ റോഡിലാണ് സ്ഫോടക വസ്തു വീണത്. എകെജി സെൻ്റർ ആക്രമണത്തിന് പിന്നാലെ സംസ്ഥാനത്ത് സുരക്ഷാ വർധിപ്പിക്കാൻ പൊലീസ് തീരുമാനിച്ചു. മുഖ്യമന്ത്രിയുടെയും കെപിസിസി അധ്യക്ഷൻ്റെയും വീടുകൾക്ക് സുരക്ഷ വർധിപ്പിച്ചു. പ്രധാന പാർട്ടി ഓഫീസുകൾക്കും സുരക്ഷാ ഒരുക്കും. തലസ്ഥാനത്ത് കൂടുതൽ പൊലീസിനെ വിന്യസിക്കും. നൈറ്റ് പെട്രോളിംഗ് ശക്തമാക്കാനും പൊലീസ് ആസ്ഥാനത്ത് നിന്നും നിർദ്ദേശം ലഭിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ക...
Politics

തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത്, പാറക്കടവ് ഡിവിഷൻ ഉപ തിരഞ്ഞെടുപ്പ് 21ന്

തിരൂരങ്ങാടി: ബ്ലോക്ക് പഞ്ചായത്ത് മുന്നിയൂർ പാറക്കടവ് ഡിവിഷനിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് ജൂലൈ 21 ന് നടക്കും. അംഗമായിരുന്ന മുസ്ലിം ലീഗിലെ കെ പി രമേശൻ മരണപ്പെട്ടതിനെ തുടർന്നുണ്ടായ ഒഴിവിലേക്കാണ് തിരഞ്ഞടുപ്പ്. 22 നാണ് വോട്ടെണ്ണൽ. ജൂലൈ 2 വരെ നോമിനേഷൻ നൽകാം. യു ഡി എഫ് സ്ഥാനാർഥിയായി മുസ്ലിം ലീഗിലെ സി ടി അയ്യപ്പനെ യു ഡി എഫ് പ്രഖ്യാപിച്ചു. എൽ ഡി എഫ് സ്ഥാനാർഥിയായി കെ.ഭാസ്കരനെയും പ്രഖ്യാപിച്ചു. തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്തിൽ 15 സീറ്റുകളിൽ വള്ളിക്കുന്ന് പഞ്ചായത്തിൽ നിന്നുള്ള മൂന്ന് സീറ്റുകൾ മാത്രമാണ് എൽ ഡി എഫിനുള്ളത്. ബാക്കി യു ഡി എഫാണ്....
Local news

തിരൂരങ്ങാടിയില്‍ വൈദ്യുത ചാര്‍ജിങ് സ്റ്റേഷനുകളുടെ നിര്‍മാണം ജൂലൈ 31നകം പൂര്‍ത്തീകരിക്കും- മന്ത്രി കെ. കൃഷ്ണന്‍കുട്ടി

തിരൂരങ്ങാടി  മണ്ഡലത്തിലെ  വൈദ്യുത ചാര്‍ജിങ്  സ്റ്റേഷനുകളുടെ നിര്‍മാണം ജൂലൈ 31നകം പൂര്‍ത്തീകരിക്കുമെന്ന്  സംസ്ഥാന വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി നിയമസഭയില്‍ പറഞ്ഞു. കെ.പി.എ മജീദ് എം. എല്‍. എ നിയമസഭയില്‍  ഉന്നയിച്ച  ചോദ്യത്തിന്  മറുപടിയായാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. മണ്ഡലത്തില്‍ എം.കെ.എച്ച് ആശുപത്രിക്ക് സമീപം, ദാറുല്‍ ഹുദ ഇസ്ലാമിക് യൂണിവേഴ്‌സിറ്റി പരിസരം, വെന്നിയൂര്‍ കെഎസ്ഇബി ഓഫീസിനു സമീപം, കോഴിചെന, പയനിങ്ങല്‍ ജംങ്ഷന്‍, ക്ലാരി യു.പി സ്‌കൂള്‍ പരിസരം, കുണ്ടൂര്‍, സ്റ്റീല്‍ കോംപ്ലക്‌സ് പരിസരം എന്നിങ്ങനെ എട്ടു സ്ഥലങ്ങളിലായാണ് വൈദ്യുത ചാര്‍ജിങ്  സ്റ്റേഷനുകളുടെ  നിര്‍മാണം പുരോഗമിക്കുന്നത്. നിലവില്‍ ദേശീയപാത നിര്‍മാണത്തിന്റെ  സ്ഥലം ഏറ്റെടുക്കല്‍ അന്തിമമാകാത്തതിനാലാണ്  വെന്നിയൂര്‍ അടക്കമുള്ള വൈദ്യുത ചാര്‍ജിങ്  സ്റ്റേഷനുകളുടെയും വെന്നിയൂര്‍ കെ.എസ്.ഇ.ബി ഗസ്റ്റ് ഹൗസിന്റെയും  നിര്‍മാണം വ...
Local news

പരപ്പനങ്ങാടി പുത്തന്‍ കടപ്പുറം ഫിഷറീസ് കോളനി നവീകരണം ഉടന്‍ ആരംഭിക്കും -മന്ത്രി സജി ചെറിയാന്‍

  പരപ്പനങ്ങാടി പുത്തന്‍ കടപ്പുറം ഫിഷറീസ് കോളനി നവീകരണവുമായി ബന്ധപ്പെട്ട നടപടികള്‍ നടന്നുവരികയാണെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്‍ നിയമസഭയില്‍ അറിയിച്ചു. കെ.പി.എ മജീദ് എം.എല്‍.എ യുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി. പരപ്പനങ്ങാടി നഗരസഭയുടെയും ബന്ധപ്പെട്ട വകുപ്പുകളുടെയും നേതൃത്വത്തില്‍ സംയുക്ത ഭൗതികപരിശോധന പൂര്‍ത്തിയായി. ഫിഷറീസ്, റവന്യൂ, ഹാര്‍ബര്‍  എഞ്ചിനീയറിങ്, പരപ്പനങ്ങാടി നഗരസഭ എഞ്ചിനീയറിങ് എന്നീ വകുപ്പുകളെ ഏകോപിപ്പിച്ചാണ് നിലവില്‍ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. കോളനി നിവാസികളെ മാറ്റി താമസിപ്പിക്കുന്നതിനുള്ള ഫ്‌ളാറ്റ് അല്ലെങ്കില്‍ വീട് നിര്‍മിക്കുന്നതിനുള്ള എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിന് ഹാര്‍ബര്‍  എഞ്ചിനീയറിങ് വകുപ്പിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും ഈ എസ്റ്റിമേറ്റ് ലഭിക്കുന്ന മുറയ്ക്ക് തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും  മന്ത്രി കൂട്ടിച്ചേര്‍ത്ത...
Accident

കൊളപ്പുറം ആസാദ് നഗറിൽ ലോറിയിടിച്ചു ബൈക്ക് യാത്രക്കാരന് പരിക്ക്

എആർ നഗർ: കൊളപ്പുറം എയർ പോർട്ട് റോഡിൽ ആസാദ് നഗറിൽ മിനി ലോറി ഇടിച്ചു ബൈക്ക് യാത്രക്കാരന് പരിക്കേറ്റു. പെരുവള്ളൂർ സിദ്ധീകബാദ് സ്വദേശി അബ്ദുറഹ്മാൻ (34) ആണ് പരിക്കേറ്റത്. ഇയാളെ തിരൂരങ്ങാടി എം കെ എച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
university

കാലിക്കറ്റ് യൂണിവേഴ്സിറ്റി അറിയിപ്പുകൾ

എം.ബി.എ. അപേക്ഷ ക്ഷണിച്ചു കാലിക്കറ്റ് സര്‍വകലാശാലാ കൊമേഴ്‌സ് ആന്റ് മാനേജ്‌മെന്റ് സ്റ്റഡീസിലെയും സ്വാശ്രയ സെന്ററുകളിലെയും 2022 വര്‍ഷത്തെ ഫുള്‍ടൈം, പാര്‍ട്ട് ടൈം എം.ബി.എ. പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. 830 രൂപ രജിസ്‌ട്രേഷന്‍ ഫീസടച്ച് ജൂലൈ 18-ന് മുമ്പായി ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ചെയ്യണം. സ്വാശ്രയ കോളേജുകളിലെ മാനേജ്‌മെന്റ് സീറ്റില്‍ പ്രവേശനം ആഗ്രഹിക്കുന്നവരും ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്തണം. ബിരുദഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. വിശദവിവരങ്ങള്‍ പ്രവേശന വിഭാഗം വെബ്‌സൈറ്റില്‍. ഫോണ്‍ 0494 2407017, 2407363.         പി.ആര്‍. 887/2022 പരീക്ഷാ കേന്ദ്രത്തില്‍ മാറ്റം ജൂണ്‍ 30-ന് തുടങ്ങുന്ന എസ്.ഡി.ഇ. നാലാം സെമസ്റ്റര്‍ ബി.കോം., ബി.ബി.എ. ഏപ്രില്‍ 2022 പരീക്ഷക്ക് പുതുക്കാട് സി.സി.എസ്.ഐ.ടി. കേന്ദ്രമായി ഹാള്‍ടിക്കറ്റ് ലഭിച്ച രജിസ്റ്റര്‍ നമ്പര്‍ THAUBG0307 മുതല്‍  ...
Other

ബാങ്ക് ജീവനക്കാരനെ കാണാനില്ലെന്ന് പരാതി

തിരൂരങ്ങാടി: ബാങ്ക് കളക്ഷൻ ഏജന്റായ യുവാവിനെ കാണാനില്ലെന്ന് പരാതി. കക്കാട് സ്വദേശിയായ പങ്ങിണിക്കാടൻ സൈതലവിയുടെ മകൻ സർഫാസിനെ (41) യാണ് കാണാതായത്. തിരൂരങ്ങാടി സർവ്വീസ് സഹകരണ ബാങ്ക് കക്കാട് ബ്രാഞ്ചിലെ കളക്ഷൻ ഏജന്റാണ്. മുൻസിപ്പൽ യൂത്ത് ലീഗ് ഭാരവാഹിയും പൊതു പ്രവർത്തകനുമാണ്. ബന്ധുക്കൾ തിരൂരങ്ങാടി പോലീസിൽ പരാതി നൽകി....
university

കാലിക്കറ്റ് യൂണിവേഴ്സിറ്റി ബിരുദഫലം പ്രസിദ്ധീകരിച്ചു

കാലിക്കറ്റ് സര്‍വകലാശാലക്ക് കീഴിലെ അഫിലിയേറ്റഡ് കോളേജുകളിലെ ആറാം സെമസ്റ്റര്‍ ബിരുദഫലം പ്രഖ്യാപിച്ചു. ഫലം വെബ്സൈറ്റില്‍ ലഭ്യമാണ്. വിദൂരവിഭാഗത്തിന്റെ ഫലം അടുത്ത ആഴ്ച പ്രസിദ്ധീകരിക്കും. മുന്നൂറോളം കോളേജുകളിലായി 58626 പേര്‍ പരീക്ഷയെഴുതിയതില്‍ 48599 പേരാണ് വിജയിച്ചത്. മൊത്തം വിജയശതമാനം 82.9 ആണ്. പ്രൊ വൈസ് ചാന്‍സലര്‍ ഡോ. എം. നാസര്‍ ഫലപ്രഖ്യാപനം നടത്തി. പരീക്ഷാ കണ്‍ട്രോളര്‍ ഡോ. ഡി.പി. ഗോഡ്വിന്‍ സാംരാജ്, രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ്, സിന്‍ഡിക്കേറ്റംഗങ്ങളായ ഡോ. ജി. റിജുലാല്‍, കെ.കെ. ഹനീഫ, പ്രൊഫ. എം.എം. നാരായണന്‍, എ.കെ. രമേഷ് ബാബു, യൂജിന്‍ മൊറേലി, ഡോ. പി. റഷീദ് അഹമ്മദ്, ഡോ. ഷംസാദ് ഹുസൈന്‍, എം. ജയകൃഷ്ണന്‍, ഡെപ്യൂട്ടി രജിസ്ട്രാര്‍ സുരേഷ് തുടങ്ങിയവര്‍ സംസാരിച്ചു. പരീക്ഷാ ഭവന്‍ ബ്രാഞ്ച് മേധാവികള്‍, കംപ്യൂട്ടര്‍ സെന്റര്‍ ഡയറക്ടര്‍ ഡോ. വി.എല്‍. ലജിഷ് തുടങ്ങിയവര്‍ പങ്കെടുത്തു. കോവിഡ് പ്രതിസന്ധികള്‍ക്കിട...
Other

ഗര്‍ഭച്ചിദ്ര മരുന്ന് മാറി നല്‍കി: മെഡിക്കല്‍ ഷോപ്പിനെതിരെ കേസെടുത്തു

മലപ്പുറം: ഗര്‍ഭിണിയായ യുവതിക്ക് ഗര്‍ഭം നിലനിര്‍ത്തുന്നതിനുള്ള മരുന്നിനു പകരം ഗര്‍ഭം അലസിപ്പിക്കുന്നതിനുള്ള മരുന്ന് മാറി നല്‍കിയതിനെ തുടര്‍ന്ന് എടവണ്ണയിലെ സ്വകാര്യ മെഡിക്കല്‍ ഷോപ്പിനെതിരെ ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗം കേസെടുത്തു. എടവണ്ണ സ്വദേശിയുടെ പരാതിയില്‍മേലാണ് ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ് സ്ഥാപനത്തില്‍ പരിശോധന നടത്തി നടപടി സ്വീകരിച്ചത്. എടവണ്ണയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറുടെ ചികിത്സയിലായിരുന്ന ഗര്‍ഭിണിയായ യുവതിക്ക് ഗര്‍ഭം നിലനിര്‍ത്തുന്നതിനാവശ്യമായ ജെസ്റ്റൊപ്രൈം എസ്. ആർ 200 എം. ജി എന്ന മരുന്നാണ് കുറിപ്പടിയില്‍ എഴുതിയിരുന്നത്. ഈ കുറിപ്പടി എടവണ്ണയിലെ സ്വകാര്യ മെഡിക്കല്‍ ഷോപ്പില്‍ കാണിച്ചപ്പോള്‍  പരാതിക്കാരന് ലഭിച്ചത് ഗര്‍ഭം അലസിപ്പിക്കാനുള്ള ഗുളികയായിരുന്നു. രണ്ടു ഗുളിക കഴിച്ചതോടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും  സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. തുടര്‍ന്ന് നടത്തിയ പര...
Local news

കുട്ടികൾക്കും രക്ഷിതാക്കൾക്കും വീട്ടിൽ ലൈബ്രറി പദ്ധതിയുമായി കടുവള്ളൂർ സ്കൂൾ

നന്നമ്പ്ര: വിദ്യാർത്ഥികളിൽ വായനാശീലം വർധിപ്പിക്കുന്നതിന്റെ ഭാഗമായി കൊടിഞ്ഞി കടുവാളൂർ എ.എം.എൽ.പി സ്‌കൂളിൽ വിവിധ പദ്ധതികൾ ആവിഷ്‌കരിച്ചു. സ്‌കൂൾ പഠനത്തോടൊപ്പംതന്നെ വായനാശീലവും വർധിപ്പിക്കാനാണ് തീരുമാനം. ഇതിന്റെ ഭാഗമായി വീടുകളിൽ ലൈബ്രറിയൊരുക്കുന്ന പദ്ധതിക്ക് തുടക്കം കുറിച്ചു. വിദ്യാർത്ഥികൾ ഒരുക്കുന്ന ലൈബ്രറി അധ്യാപകർ നേരിട്ട് സന്ദർശിച്ചാണ് മാർക്കിടുന്നത്. ഏറ്റവും നന്നായി ലൈബ്രറിയൊരുക്കുന്ന വിദ്യാർത്ഥികൾക്ക് സമ്മാനവും നൽകുന്നുണ്ട്.വിദ്യാർത്ഥികളുടെ അഭിരുചിക്കനുസരിച്ചുള്ള പുസ്തകങ്ങൾക്കാണ് പ്രാധാന്യം നൽകുന്നത്. ഇതിലൂടെ ഭാഷാ പരിജ്ഞാനവും അറിവുമാണ് ലക്ഷ്യമിടുന്നത്.'ഇക്കോ ഫ്രണ്ട്ലി കലാലയം' എന്നപേരിൽ പ്രസിദ്ധിനേടിയ കടുവാളൂർ എ.എം.എൽ.പി സ്‌കൂൾ പഠന നിലവാരത്തിലും താനൂർ സബ്ജില്ലയിൽ ഏറെ മുൻപന്തിയിലാണ് നിൽക്കുന്നത്. ലൈബ്രറി കൗൺസിൽ നടത്തുന്ന വായനാ മത്സരങ്ങളിൽ നന്നമ്പ്ര പഞ്ചായത്തിൽ സ്ഥിരമായി ഒന്നാം സ്ഥാനം നേടു...
Local news

‘നന്മ’ പാറക്കടവ് നേത്ര പരിശോധന ക്യാംപും പ്രതിഭകളെ ആദരിക്കലും സംഘടിപ്പിച്ചു

മൂന്നിയൂർ പാറക്കടവ് നൻമ റസിഡൻസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സൗജന്യനേത്ര പരിശോധനാക്യാമ്പും S.S.L.C,പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥി പ്രതിഭകളെ ആദരിക്കലും സംഘടിപ്പിച്ചു. ചെമ്മാട് ഇമ്രാൻസ് കണ്ണാശുപത്രിയുടെ സഹകരണത്തോടെയാണ് നേത്ര പരിശോധനാ ക്യാമ്പ് നടന്നത്. ഡോ:സഹീർ, ഡോ :സലീം എന്നിവരുടെ നേത്രത്വത്തിൽ രോഗികളെ പരിശോധിച്ചു. തിരൂരങ്ങാടി പോലീസ് സബ് ഇൻസ്പെക്ടർ എൻ.റഫീഖ് പരിപാടി ഉൽഘാടനം ചെയ്തു. നന്മ പ്രസിഡണ്ട് വി.പി.ചെറീദ് അദ്ധ്യക്ഷ്യം വഹിച്ചു.ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ മണമ്മൽ ശംസു,എൻ.എം.റഫീഖ്,കാലിക്കറ്റ് യൂണിവേഴ്സിറ്റി കായിക വകുപ്പ് മേധാവി ഡോ:വി.പി.സക്കീർ ഹുസൈൻ, അഷ്റഫ് കളത്തിങ്ങൽ പാറ, മൂന്നിയൂർ ആരോഗ്യകേന്ദ്രം നഴ്സ് സുറുമി ടി.ജമാൽ, ഡോ:വി.പി.ശബീറലി, സി.എം.മുഹമ്മദ് അലീഷ, വി.പി.മുഹമ്മദ് ബാവ പ്രസംഗിച്ചു. നന്മ ജനറൽ സെക്രട്ടറി വി.നിയാസ് സ്വാഗതവും ട്രഷറർ സി.എം. ശരീഫ് മാസ്റ്റർ നന്ദിയും പറഞ്...
Crime

ഭാര്യയെ കുഞ്ഞിന്റെ മുമ്പിൽ വെച്ച് വെട്ടിക്കൊന്നു

പാലക്കാട്: മണ്ണാർക്കാട് കാരാകുറിശ്ശിയിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തി. കണ്ടുകണ്ടം വീട്ടിക്കാട് വീട്ടിൽ അവിനാഷ്(30) ആണ് ഭാര്യ ദീപിക(28)യെ കൊടുവാൾ ഉപയോഗിച്ച് വെട്ടിക്കൊന്നത്. ഒന്നരവയസ്സുള്ള മകന്റെ കണ്മുന്നിൽവെച്ചായിരുന്നു ദാരുണമായ കൊലപാതകം. ദമ്പതിമാർ തമ്മിലുണ്ടായ വഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറഞ്ഞു. പ്രതിയെ കസ്റ്റഡിയിലെടുത്തു.ചൊവ്വാഴ്ച രാവിലെ 8.45-ഓടെയായിരുന്നു സംഭവം. രാവിലെ എഴുന്നേറ്റ അവിനാഷ് മകനെ ഉമ്മവെയ്ക്കാൻ ശ്രമിച്ചു. എന്നാൽ പല്ല് തേക്കാതെ കുട്ടിയെ ഉമ്മവെയ്ക്കേണ്ടെന്നായിരുന്നു ഭാര്യയുടെ പ്രതികരണം. ഇതേച്ചൊല്ലിയുണ്ടായ വഴക്കാണ് ഭാര്യയെ ആക്രമിക്കുന്നതിലേക്ക് നയിച്ചതെന്നാണ് പോലീസ് നൽകുന്ന വിവരം.ദീപികയുടെ കഴുത്തിലും കാലിലും കൈയിലുമാണ് വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ ദീപികയെ ഉടൻതന്നെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയ്ക്കിടെ മരിച...
Other

ആദർശം അംഗീകരിക്കാത്ത സ്ഥാപനങ്ങൾക്ക് സമസ്തയുമായി ബന്ധമുണ്ടാകില്ല

ചേളാരി: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ ആശയാദര്‍ശങ്ങളും ഉപദേശ നിര്‍ദ്ദേശങ്ങളും അനുസരിച്ച് പ്രവര്‍ത്തിക്കുന്ന സ്ഥാപന ഭാരവാഹികളുടെ യോഗം വിളിച്ചു ചേര്‍ക്കാനുള്ള സമസ്ത കേന്ദ്ര മുശാവറ യോഗ തീരുമാനപ്രകാരം വാഫി, വഫിയ്യ സ്ഥാപന ഭാരവാഹികളുടെ സംഗമം നടന്നു. ചേളാരി സമസ്താലയത്തില്‍ നടന്ന സംഗമം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ ഉല്‍ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ അദ്ധ്യക്ഷനായി. സെക്രട്ടറി എം.ടി. അബ്ദുല്ല മുസ്‌ലിയാര്‍ സ്വാഗതം പറഞ്ഞു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ ആശയാദര്‍ശങ്ങളും ഉപദേശ നിര്‍ദ്ദേശങ്ങളും അനുസരിച്ചായിരിക്കണം സമസ്തയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കേണ്ടതെന്നും അത് അംഗീകരിക്കാത്തവര്‍ക്ക് സമസ്തയുമായി സംഘടന ബന്ധമുണ്ടായിരിക്കുന്നതല്ലെന്നുമുള്ള സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ കേന്ദ്ര മുശാവറയുടെ തീരു...
Other

സംസ്ഥാനത്ത് വീണ്ടും മാസ്‌ക് നിർബന്ധമാക്കി, ഇല്ലെങ്കിൽ പിഴ

സംസ്ഥാനത്ത് മാസ്‌ക് നിർബന്ധമാക്കിക്കൊണ്ട് ഉത്തരവിറങ്ങി. മാസ്‌ക് ധരിച്ചില്ലെങ്കിൽ പിഴ ഈടാക്കും. നിയന്ത്രണം കർശനമാക്കി പൊലീസ് ഉത്തർവിറക്കി. പരിശോധനയും, നടപടിയും കർശനമാക്കാൻ ജില്ലാ പൊലീസ് മേധാവിമാർക്ക് ഡിജിപി നിർദ്ദേശം നൽകി. പൊതുയിടങ്ങൾ, ആൾക്കൂട്ടം, ജോലി സ്ഥലം, യാത്ര ചെയ്യുക തുടങ്ങിയ സമയങ്ങളിൽ നിർബന്ധമായും മാസ്‌ക് ധരിക്കണമെന്നാണ് ഉത്തരവിൽ പറയുന്നത്...
Obituary

മുതിർന്ന സിപിഎം നേതാവ് ടി.ശിവദാസമേനോൻ അന്തരിച്ചു

മുതിർന്ന സിപിഎം നേതാവ് ടി ശിവദാസ മേനോൻ (90) അന്തരിച്ചു. മുൻ ധനമന്ത്രിയാണ്. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് വീട്ടിൽ നീണ്ടകാലമായി വിശ്രമത്തിലായിരുന്നു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മൂന്ന് തവണ മലമ്പുഴയിൽ നിന്ന് നിയമസഭാംഗമായി. 1987ലും 1996ലും നായനാർ സർക്കാരിൽ മന്ത്രിയായി. 87ൽ വൈദ്യുതി, ഗ്രാമവികസന വകുപ്പുകൾ കൈകാര്യം ചെയ്തു. 96ൽ ധനമന്ത്രിയായിരുന്നു. 2001ൽ ചീഫ് വിപ്പുമായിരുന്നു....
error: Content is protected !!