Blog

മോഫിയയുടെ ആത്മഹത്യ; അന്വേഷണം എറണാകുളം ജില്ലാ ക്രൈംബ്രാഞ്ചിന് വിട്ടു
Kerala

മോഫിയയുടെ ആത്മഹത്യ; അന്വേഷണം എറണാകുളം ജില്ലാ ക്രൈംബ്രാഞ്ചിന് വിട്ടു

ആലുവയില്‍ നിയമ വിദ്യാര്‍ഥിനിയായ മോഫിയാ പര്‍വ്വീണ്‍ ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട കേസ് എറണാകുളം റൂറല്‍ ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിക്കും. ഡി.വൈ.എസ്.പി വി.രാജീവിനാണ് അന്വേഷണ ചുമതല. ഇതുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു. ആലുവ സി.ഐക്കെതിരെയും ഭര്‍തൃവീട്ടുകാര്‍ക്കെതിരെയും ഗുരുതരമായ ആരോപണമുന്നയിച്ച് കുറിപ്പ് എഴുതി വച്ചാണ് മോഫിയ ആത്മഹത്യ ചെയ്തത്. ഭര്‍ത്താവ് സുഹൈല്‍, ഭര്‍ത്താവിന്റെ മാതാപിതാക്കള്‍ എന്നിവര്‍ക്കെതിരെയാണ് ആത്മഹത്യാ പ്രേരണക്ക് കേസെടുത്തത്. ഇവര്‍ റിമാന്റിലാണ്. അതേസമയം, ഭര്‍തൃപീഡനവും സ്ത്രീധന പീഡനവും ആരോപിച്ച് മോഫിയ നല്‍കിയ പരാതിയില്‍ കേസെടുക്കുന്നതില്‍ ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷന്‍ സി.ഐ സി.എല്‍ സുധീറിന് വീഴ്ച പറ്റിയെന്ന് വ്യക്തമാക്കുന്നതാണ് ഡി.വൈ.എസ്.പിയുടെ റിപ്പോര്‍ട്ട്. ഒക്ടോബര്‍ 29ന് പരാതി ലഭിച്ചെങ്കിലും കേസ് രജിസ്റ്റര്‍ ചെയ്തത് മോഫിയ ആത്മഹത്യ ചെയ്ത ദിവസമാണെ...
university

കാലിക്കറ്റ് സര്‍വകലാശാല വാര്‍ത്തകള്‍

കമ്മ്യൂണിറ്റി, ഭിന്നശേഷി വിഭാഗം റാങ്ക്‌ലിസ്റ്റ് കാലിക്കറ്റ് സര്‍വകലാശാലാ പഠനവകുപ്പുകള്‍ അഫിലിയേറ്റഡ് കോളേജുകള്‍ സ്വാശ്രയ സെന്ററുകള്‍ എന്നിവിടങ്ങളിലെ 2021-22 അദ്ധ്യയന വര്‍ഷത്തെ എം.എസ് സി. കമ്പ്യൂട്ടര്‍ സയന്‍സ്, ഫോറന്‍സിക് സയന്‍സ്, എം.സി.എ., എം.എ. ജേണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷന്‍ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന്റെ കമ്മ്യൂണിറ്റി, ഭിന്നശേഷി വിഭാഗങ്ങളുടെ റാങ്ക്‌ലിസ്റ്റ് പ്രസിദ്ധീകരിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് സ്റ്റുഡന്റ്‌സ് ലോഗിനില്‍ റാങ്ക്‌നില പരിശോധിക്കാം. അതത് പഠനവകുപ്പുകള്‍, അഫിലിയേറ്റഡ് കോളേജുകള്‍, സ്വാശ്രയ സെന്ററുകള്‍ എന്നിവയില്‍ നിന്നുള്ള നിര്‍ദ്ദേശാനുസരണം പ്രവേശനം നേടാവുന്നതാണ്. ഫോണ്‍ 0494 2407016, 7017     പ്രാക്ടിക്കല്‍ പരീക്ഷ ആറാം സെമസ്റ്റര്‍ ബി.വോക്. ഫാര്‍മസ്യൂട്ടിക്കല്‍ കെമിസ്ട്രി ഏപ്രില്‍ 2021 പരീക്ഷയുടെ പ്രാക്ടിക്കല്‍ 29, 30 തീയതികളില്‍ നടക്കും.   പരീക്ഷാ ഫലം ...
Kerala

സിൽവർ ലൈൻ കേരളത്തെ വിഭജിക്കില്ല; പദ്ധതി 5 വർഷംകൊണ്ട് പൂർത്തീകരിക്കും: കെ- റെയിൽ എം.ഡി.

തിരുവനന്തപുരം: അർധ അതിവേഗതപാതയായ സിൽവർ ലൈൻ സംസ്ഥാനത്തെ രണ്ടായി വിഭജിക്കുമെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് കേരള റെയിൽ ഡെവലപ്മെന്റ് കോർപ്പറേഷൻ. സിൽവർ ലൈൻ പദ്ധതി സംസ്ഥാനത്തിന് എതിരാണെന്ന മെട്രോമാൻ ഇ. ശ്രീധരന്റെ പ്രതികരണംകൂടി പുറത്തുവന്നതിന്റെ പശ്ചാത്തലത്തിലാണ് കെ. റെയിൽ എം.ഡി. വി. അജിത്കുമാറിന്റെ പ്രതികരണം. തണ്ണീർത്തടങ്ങളെയും നീർച്ചോലകളെയും റെയിൽവേ ലൈൻ നഷ്ടമാക്കില്ല. ഇത്തരം സ്ഥലങ്ങളിൽ നീരൊഴുക്ക് തടസ്സപ്പെടാതിരിക്കാൻ തൂണുകളിലാണ് പാത നിർമിക്കുന്നത്. നിലവിലെ പാളങ്ങൾക്കുള്ള മൺതിട്ട മാത്രമാണ് സിൽവർലൈൻ പാതയ്ക്കുമുള്ളത്. ഇപ്പോഴുള്ള ബ്രോഡ് ഗേജ് സംവിധാനത്തിൽ 160 കിലോമീറ്ററിനു മുകളിൽ വേഗം കൈവരിക്കാനുള്ള സംവിധാനമില്ലാത്തതുകൊണ്ടാണ് പുതിയ പാത വേണ്ടി വരുന്നത്. തിരക്കില്ലാത്ത സമയങ്ങളിലാണ് റോറോ സംവിധാനത്തിൽ ചരക്കു ലോറികൾ സിൽവർ ലൈൻ ഉപയോഗിക്കുക. ട്രാക്കിന്റെ അറ്റക്കുറ്റപ്പണികൾക്കു ശേഷമുള്ള സമയത്താകും ...
Local news

ഒടുവിൽ മന്ത്രിയെ ക്ഷണിച്ചു, സ്റ്റേഡിയം നവീകരണ പ്രവൃത്തി ഉദ്‌ഘാടനം 27 ന് നടക്കും

തിരൂരങ്ങാടി: ഗവ. ഹയർ സെക്കൻഡറി സ്കൂൾ സ്റ്റേഡിയം നവീകരണ പ്രവൃത്തി ഉദ്‌ഘാടനം 27 ന് നടത്താൻ തീരുമാനിച്ചു. കഴിഞ്ഞ മാസം നടത്താൻ തീരുമാനിച്ചിരുന്ന ഉദ്‌ഘാടനം മന്ത്രിയെ ക്ഷണിക്കാത്തതിനെ തുടർന്ന് പാർട്ടി ഇടപെട്ട് മാറ്റി വെപ്പിച്ചിരുന്നു. കെ പി എ മജീദ് എം എൽ എ യെ കൊണ്ട് പ്രവൃത്തി ഉദ്‌ഘാടനം നടത്താൻ ആയിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. കിഫ്ബി പദ്ധതിയിൽ 2.2 കോടി രൂപ ചിലവിലാണ് നവീകരണം. കിഫ്ബി ഫണ്ട് ഉപയോഗിച്ചുള്ള പ്രവൃത്തിക്ക് മന്ത്രിയെ ക്ഷണിക്കാത്തതിൽ സി പി എം അണികളും പാർട്ടി നേതൃത്വത്തെ പ്രതിഷേധം അറിയിച്ചിരുന്നു. ഇതേ തുടർന്ന് പാർട്ടി ഇടപെട്ട് മാറ്റി വെപ്പിക്കുകയായിരുന്നു എന്നാണ് അറിയുന്നത്. പ്രവൃത്തി ഉദ്‌ഘാടനം ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് മന്ത്രി വി.അബ്ദുറഹ്മാൻ നിർവഹിക്കും. ചന്തപ്പടിയിൽ നിന്ന് സ്വീകരിച്ചു കൊണ്ട് പോകും. കെ പി എ മജീദ് എം എൽ എ അധ്യക്ഷം വഹിക്കുമെന്ന് മുൻസിപ്പൽ ചെയർമാൻ കെ.പി.മുഹമ്മദ്...
Local news

തിരൂരങ്ങാടി അർബൻ പിഎച്ച്സി കാച്ചടിയിലേക്ക് മാറ്റി

വെന്നിയൂരിൽ നിന്ന് മാറ്റിയതിനെതിരെ പ്രതിഷേധം തിരൂരങ്ങാടി:  അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍ കാച്ചടിയില്‍ പുതിയ കെട്ടിടത്തില്‍ നഗരസഭ ചെയര്‍മാന്‍ കെ.പി മുഹമ്മദ്കുട്ടി ഉദ്ഘാടനം ചെയ്തു. വെന്നിയൂരില്‍ പ്രവര്‍ത്തിച്ചുവന്ന ഹെല്‍ത്ത് സെന്റര്‍ ദേശീയ പാത വികസനത്തെ തുടര്‍ന്ന് കാച്ചടിയിലെ വാടകകെട്ടിടത്തിലേക്ക് മാറ്റുകയായിരുന്നു. അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്ററിനു സ്വന്തമായി സ്ഥലം കണ്ടെത്തനുള്ള ശ്രമത്തിലാണെന്ന് ചെയര്‍മാന്‍ കെ.പി മുഹമ്മദ്കുട്ടി പറഞ്ഞു. സിപി സുഹ്‌റാബി അധ്യക്ഷത വഹിച്ചു. സിപി ഇസ്മായില്‍, ഇഖ്ബാല്‍ കല്ലുങ്ങല്‍, വഹീദ ചെമ്പ, എം സുജിനി, കെ.ടി ബാബുരാജന്‍, സമീന മൂഴിക്കല്‍, സോന രതീഷ്. കെ കദിയാമു ടീച്ചര്‍, ശംസു മച്ചിങ്ങല്‍, ഉസ്മാന്‍ കാച്ചടി. സിപി ഗഫൂര്‍, രവി കൊന്നക്കല്‍, ഡോ അനൂപ്. ബബീഷ്, ഡോ: പ്രിയങ്ക, കുറുക്കന്‍ മൂസഹാജി  സംസാരിച്ചു. അതേ സമയം, സ്ഥാപനം വെന്നിയൂരിൽ നിന്ന് മാറ്...
Local news

നാട്ടുകാർക്ക് ഭീഷണിയായ തേനീച്ചക്കൂട് നീക്കം ചെയ്തു

നന്നംബ്ര: തെയ്യാലയിൽ നാട്ടുകാർക്ക് ഭീഷണിയായിരുന്ന തേനീച്ചക്കൂട് നീക്കം ചെയ്തു. മരത്തിന് മുകളിൽ ഇണ്ടായിരുന്ന കൂടി പരുന്ത് തട്ടിയതിനെ തുടർന്ന് തേനീച്ച ഇളകി നിരവധി പേരെ കുത്തിയിരുന്നു. കൂട്ടമായി എത്തിയാണ് അക്രമിച്ചിരുന്നത്. കോറാട് സ്വദേശി യൂനുസിന് നൂറിലേറെ കുത്തേറ്റിരുന്നു. തളർന്നു വീണ ഇദ്ദേഹത്തെ ഉടൻ ആശുപത്രിയിൽ എത്തിച്ചു. കൂടാതെ ദമ്പതികൾ ഉൾപ്പെടെ മറ്റു 4 പേർക്കും കുത്തേറ്റിരുന്നു. പരുക്കേറ്റവർ ആശുപത്രിയിൽ ചികിത്സ തേടി.യാത്രക്കാരെയെല്ലാം ആക്രമിക്കുന്നത് കാരണം പൊതുപ്രവർത്തകരായ റാഫി കോറാട്, ഹബീബ് കല്ലത്താണി എന്നിവരുടെ നേതൃത്വത്തിൽ രാത്രിയോടെ കൂട് നീക്കം ചെയ്തു.മലന്തേനീച്ചയാണെന്നാണ് സംശയം....
university

കാലിക്കറ്റ് സര്‍വകലാശാല വാര്‍ത്തകള്‍

എം.എസ് സി. ഫുഡ്‌സയന്‍സ് ആന്റ് ടെക്‌നോളജി പ്രവേശനം 2021-22 അദ്ധ്യയന വര്‍ഷത്തെ എം.എസ് സി ഫുഡ്‌സയന്‍സ് ആന്റ് ടെക്‌നെളജി പ്രവേശനത്തിന് അപേക്ഷിച്ച ബി.എസ് സി ഫുഡ്‌സയന്‍സ് ആന്റ് ടെക്‌നോളജി വിദ്യാര്‍ത്ഥികള്‍ക്ക് 25 വരെ മാര്‍ക്ക്/ഗ്രേഡ് എന്‍ട്രി നടത്താം. ഇതിനകം എന്‍ട്രി നടത്താത്ത വിദ്യാര്‍ത്ഥികളെ പ്രവേശനത്തിന് പരിഗണിക്കുതല്ല.  ഫോൺ 0495 2407016, 7017   പി.ആര്‍ 1233/2021 ബി.എഡ്. പ്രവേശനം - സ്‌പോര്‍ട്‌സ് ക്വാട്ട 2021-22 അദ്ധ്യയനവര്‍ഷത്തെ ബി.എഡ്. പ്രവേശനത്തിന്റെ സ്‌പോര്‍ട്‌സ് ക്വാട്ട റാങ്ക്‌ലിസ്റ്റ് പ്രവേശനവിഭാഗം വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. കോളേജുകളില്‍ നിുള്ള നിര്‍ദ്ദേശപ്രകാരം വിദ്യാര്‍ത്ഥികള്‍ പ്രവേശനം നേടേണ്ടതാണ്. ഫോൺ 0495 2407016, 7017   പി.ആര്‍ 1234/2021പ്രവേശന പരീക്ഷ റാങ്ക്‌ലിസ്റ്റ് 2021-22 അദ്ധ്യയന വര്‍ഷം കാലിക്കറ്റ് സര്‍വകലാശാലാ അഫിലിയേറ്റഡ് കോളേജുകളിലേക്ക് പ്രവേ...
Kerala

ദത്ത് വിവാദം: കുഞ്ഞിനെ അനുപമയ്ക്ക് കൈമാറി

തിരുവനന്തപുരം: ദത്ത് വിവാദ കേസിൽ കോടതി ഉത്തരവ് പ്രകാരം കുഞ്ഞിനെ അനുപമയ്ക്ക് കൈമാറി. തിരുവനന്തപുരം കുടുംബ കോടതിയാണ് ഇത് സംബന്ധിച്ച് വിധി പുറപ്പെടുവിച്ചത്. ബുധനാഴ്ച വൈകീട്ടോടെയാണ് കുഞ്ഞിനെ അനുപമ ഏറ്റുവാങ്ങിയത്. ജഡ്ജിയുടെ ചേംമ്പറിൽവെച്ചാണ് കുഞ്ഞിനെ അനുപമയ്ക്ക് കൈമാറിയത്. ബുധനാഴ്ച ഉച്ചയോടെ കുഞ്ഞിനെ പോലീസ് അകമ്പടിയിലാണ് കോടതിയിലെത്തിച്ചിരുന്നത്. തുടർന്ന് കുഞ്ഞിനെ കോടതിയിൽ വെച്ചു തന്നെ അനുപമയ്ക്ക് കൈമാറി. ശിശുക്ഷേമ സമിതി ഉദ്യോഗസ്ഥരാണ് കുഞ്ഞിനെ അനുപമയ്ക്ക് കൈമാറിയത്. ശിശുക്ഷേമ സമിതിയുടെ വാഹനത്തിൽ പോലീസ് അകമ്പടിയോടെയാണ് കുഞ്ഞിനെ കോടതിയിലെത്തിച്ചത്. ഡിഎൻഎ പരിശോധനാഫലം അനുപമയ്ക്ക് അനുകൂലമായ സാഹചര്യത്തിൽ എത്രയും വേഗം കുട്ടിയെ കൈമാറാനുള്ള നടപടികൾ സ്വീകരിക്കാനാണ് സർക്കാർ ഗവൺമെന്റ് പ്ലീഡർക്ക് നൽകിയിരുന്ന നിർദേശം....
Local news

പ്രസ് ക്ലബും മലബാർ കണ്ണാശുപത്രിയും നടത്തുന്ന സൗജന്യ കണ്ണ് പരിശോധന ക്യാമ്പ് ഡിസംബർ 5 ന്

തിരൂരങ്ങാടി പ്രസ്സ്ക്ലബ്ബും തിരൂരങ്ങാടി എം കെ എച്ച് മലബാർ കണ്ണാശുപത്രിയും സംയുക്തമായി നടത്തുന്ന സൗജന്യ നേത്ര പരിശോധന ക്യാമ്പ് ഡിസംബർ 5 ന് നടക്കുമെന്ന് ഭാരവാഹികൾ പത്ര സമ്മേളനത്തിൽ അറിയിച്ചു. തിരൂരങ്ങാടി എം.കെഹാജി മലബാർ കണ്ണാശുപത്രിയിൽ രാവിലെ 9 മണിമുതൽ 12.30 വരെയാണ് സൗജന്യ ക്യാമ്പ് നടക്കുന്നത്.ക്യാമ്പ് തിരൂരങ്ങാടി എം.എൽ.എ കെ.പി.എ മജീദ് ഉദ്ഘാടനം നിർവ്വഹിക്കും.ക്യാമ്പിൻ്റെഭാഗമായി റെജിസ്ട്രേഷൻ,കാഴ്ച പരിശോധന, തിമിര നിർണയം, ഡയബെടിക് റെറ്റിനോപ്പതി സ്ക്രീനിംഗ്,ഐപ്രഷർ ചെക്കിങ്,ഗ്ലോക്കോമ നിർണയം എന്നിവ സൗജന്യമായിരിക്കും. കൂടാതെ ക്യാമ്പിൽ പങ്കെടുക്കുന്ന 60 വയസ്സ് കഴിഞ്ഞവർക്ക് കണ്ണട ആവിശ്യമുള്ളവർക്ക് സൗജന്യമായി നൽകും. കൂടാതെ സർജറി മുതലായവക്ക് കൂടുതൽ ഇളവുകളും നൽകിയാണ് ക്യാമ്പ് നടക്കുന്നത്. ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് കൂടുതൽ ചികിത്സ ലഭ്യമാക്കേണ്ടവർക്ക് കുറഞ്ഞ നിരക്കിൽ ലരുമാക്കും.ആരോഗ്യ ഇൻഷുറൻസ് കാർഡും ...
Local news

തിരൂരങ്ങാടി കലാകേന്ദ്ര വ്യാഴാഴ്‌ച സ്പീക്കർ ഉദ്ഘാടനം ചെയ്യും

തിരൂരങ്ങാടി: തിരൂരങ്ങാടി മേഖലയിലെ കലാ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രവര്‍ത്തകരുടെ കൂട്ടായമയായ തിരൂരങ്ങാടി കലാകേന്ദ്രയുടെ പ്രവര്‍ത്തനത്തിന് നാളെ മുതല്‍ തുടക്കമാവുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 25-ന് വൈകീട്ട് 7 മണിക്ക് തിരൂരങ്ങാടി ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടക്കുന്ന സാംസ്‌കാരിക പരിപാടിയില്‍ കൂട്ടായമയുടെ ഔപചാരിക ഉദ്ഘാടനം സ്പീക്കര്‍ എം.ബി രാജേഷ് നിര്‍വ്വഹിക്കും. കെ.പി.എ മജീദ് എം.എല്‍.എ, കെ.പി മുഹമ്മദ് കുട്ടി, ഫൈസല്‍ എളേറ്റില്‍ മറ്രു പ്രമുഖരും പങ്കെടുക്കും.രാത്രി എട്ട് മണിക്ക് സംഗീത സായം പരിപാടിയില്‍ പാട്ടും പറച്ചിലുമായി ഷെബിയും ഗസല്‍ അവതരിപ്പിക്കും. മാപ്പിള കലക്ക് നിരവധി സംഭാവനകള്‍ നല്‍കിയ തിരൂരങ്ങാടിയുടെ കലാ സാംസ്‌കാരിക ഉയര്‍ത്തെഴുനേല്‍പ്പിനായാണ് പുതിയ കൂട്ടായ്മ രൂപീകരിച്ചതെന്ന് ഭാരവാഹികളായ കെ.ടി അബ്ദുല്‍ ഹമീദ്, പി.എം അബ്ദുല്‍ ഹഖ്, ഒ.സി ബഷീര്‍, അരിമ്പ്ര സ...
Crime

ബേക്കറിക്ക് മുമ്പിൽ നിർത്തിയിട്ട സ്കൂട്ടർ മിനിട്ടുകൾക്കുള്ളിൽ മോഷണം പോയി

തിരൂരങ്ങാടി : ബേക്കറിക്ക് മുമ്പിൽ നിർത്തിയിട്ട് പുറത്തിറങ്ങി സാധനം വാങ്ങാൻ പോയപ്പോഴേക്കും കള്ളൻ സ്കൂട്ടറുമായി മുങ്ങി.തലപ്പാറ സീഗോ ഫ്രഷ് ബേക്കറിക്ക് മുമ്പിലാണ് സംഭവം. തിരൂരങ്ങാടി താഴെച്ചിന സ്വദേശി കുറ്റിയിൽ ഇബ്രാഹിം കുട്ടിയുടെ സ്കൂട്ടർ ആണ് മോഷണം പോയത്. സ്കൂട്ടറിൽ നിന്ന് ചാവി എടുക്കാതെ പുറത്തിറങ്ങിയതായിരുന്നു. അല്പം കഴിഞ്ഞു വന്ന മോഷ്ടാവ് സ്കൂട്ടറിലെ ഹെൽമെറ്റ് എടുത്ത് തലയിൽ വെച്ച ശേഷം സ്കൂട്ടർ ഓടിച്ചു പോകുകയായിരുന്നു. പോലീസ് അന്വേഷണം ആരംഭിച്ചു. മോഷ്ടിച്ചു കൊണ്ടു പോകുന്ന ദൃശ്യം സി സി ടി വി യിൽ ഉണ്ട്. cctv ദൃശ്യം https://youtu.be/iJzv0fJ7a2k https://youtu.be/iJzv0fJ7a2k...
university

കാലിക്കറ്റ് സര്‍വകലാശാലാ വാര്‍ത്തകള്‍

എസ്.ഡി.ഇ. ഓണ്‍ലൈന്‍ ക്ലാസ് കാലിക്കറ്റ് സര്‍വകലാശാലാ എസ്.ഡി.ഇ. കോഴ്‌സുകളുടെ ഓണ്‍ലൈന്‍ ക്ലാസുകള്‍ ''സ്‌കൂള്‍ ഓഫ് ഡിസ്റ്റന്‍സ് എഡ്യുക്കേഷന്‍ യൂണിവേഴ്‌സറ്റി ഓഫ് കാലിക്കറ്റ്'' എന്ന ഔദ്യോഗിക വിലാസത്തില്‍ യൂട്യൂബില്‍ ലഭിക്കും. സിലബസ്, ചോദ്യശേഖരം, പഠന സാമഗ്രികള്‍ എന്നിവ വെബ്‌സൈറ്റിലും ലഭ്യമാണ്. ഫോണ്‍ 0494 2407356, 7494, sdeuoc.ac.in  പി.ആര്‍. 1223/2021 എം.എ. പൊളിറ്റിക്കല്‍ സയന്‍സ് പ്രവേശനം കാലിക്കറ്റ് സര്‍വകലാശാലാ പൊളിറ്റിക്കല്‍ സയന്‍സ് പഠനവിഭാഗം എം.എ. പൊളിറ്റിക്കല്‍ സയന്‍സ് പ്രവേശന പരീക്ഷയുടെ പ്രൊവിഷണല്‍ റാങ്ക്‌ലിസ്റ്റ് പഠനവിഭാഗം വെബ്‌സൈറ്റില്‍ (https://politicalscience.uoc.ac.in) പ്രസിദ്ധീകരിച്ചു. ഓപ്പണ്‍ മെറിറ്റ് ഷുവര്‍ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ 25-ന് രാവിലെ 10 മണിക്കും വെയ്റ്റിംഗ് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ ഉച്ചക്ക് 2 മണിക്കും അസ്സല്‍ രേഖകള്‍ സഹിതം പഠനവകുപ്പില്‍ നേരിട...
university

സര്‍വകലാശാലാ കാമ്പസില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന വായനമുറി തുറന്നു

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലാ സി.എച്ച്.എം.കെ. ലൈബ്രറിയില്‍ കാമ്പസ് വിദ്യാര്‍ഥികള്‍ക്കായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന വായനമുറി തുറന്നു. ഒരേ സമയം 50 പേര്‍ക്ക് വരെ ഇരിക്കാനാകും. ശീതീകരിച്ച മുറിയില്‍ വൈഫൈ സൗകര്യവും ലഭ്യമാണ്. വിദ്യാര്‍ഥികള്‍ക്ക് പുസ്തകങ്ങളും ലാപ്ടോപ്പും ബാഗുമെല്ലാം ഇവിടെ കൊണ്ടുവരുന്നതിന് തടസ്സമില്ല. ലൈബ്രറി കെട്ടിടത്തിന്റെ അറ്റത്തായി സജ്ജമാക്കിയ ഹാളിലേക്ക് പ്രത്യേകമായി തന്നെയാണ് പ്രവേശനം. കാമ്പസ് വിദ്യാര്‍ഥികളല്ലാത്ത ലൈബ്രറി അംഗങ്ങള്‍ക്ക് ലൈബ്രറി പ്രവര്‍ത്തനസമയത്ത് ഇവിടം ഉപയോഗിക്കാനാകും. വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് വായനമുറി ഉദ്ഘാടനം ചെയ്തു. രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ്, സിന്‍ഡിക്കേറ്റംഗം ഡോ. എം. മനോഹരന്‍, ലൈബ്രേറിയന്‍ ഡോ. ടി.എ. അബ്ദുള്‍ അസീസ്, വിദ്യാര്‍ഥി പ്രതിനിധികളായ സി.എച്ച്. അമല്‍, അനുശ്രീ ദിവാകരന്‍ എന്നിവര്‍ സംസാരിച്ചു....
Local news

തിരൂരങ്ങാടി താലൂക്ക് നിക്ഷേപക സംഗമം നടത്തി

വേങ്ങര: മലപ്പുറo ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ തിരൂരങ്ങാടി താലൂക്ക് വ്യവസായ ഓഫീസ് വേങ്ങര വഫ കോൺഫ്രൻസ് ഹാളിൽ വെച്ച് തിരൂരങ്ങാടി താലൂക്ക് പരിധിയിലെ സംരംഭകർക്കായി ഏകദിന താലൂക്ക് തല നിക്ഷേപക സംഗമം നടത്തി. വേങ്ങര നിയോജക മണ്ഡലം എം.എൽ.എ പി.കെ.കുഞ്ഞാലിക്കുട്ടി പരിപാടി ഉദ്ഘാടനം ചെയ്തു. വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മണ്ണിൽ ബെൻസീറ ടീച്ചർ അദ്ധ്യക്ഷത വഹിച്ചു. വേങ്ങര ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അബ്ദുൽ അസീസ് ആശംസകളർപ്പിച്ചു. ഭക്ഷ്യ സുരക്ഷാ നിയമങ്ങളും ലൈസൻസിംഗ് നടപടിക്രമങ്ങളും എന്ന വിഷയത്തിൽ കോട്ടക്കൽ സർക്കിൾ ഭക്ഷ്യ സുരക്ഷാ ഓഫീസർ ദീപ്തി യു.എമ്മും മലിനീകരണ നിയമങ്ങളും ലൈസൻസിംഗ് നടപടിക്രമങ്ങളും എന്ന വിഷയത്തിൽ കോഴിക്കോട് PCB ഓഫീസിലെ അസിസ്റ്റന്റ് എഞ്ചിനീയർ ജോസ്ന ജറിനും K -Swift അപേക്ഷ നടപടിക്രമങ്ങളെ കുറിച്ച് പെരുമ്പടപ്പ് ബ്ലോക്ക് വ്യവസായ വികസന ഓഫീസർ ശ്രീജിത്ത് എമ്മും വ്യവസായ വകുപ്...
Breaking news, Malappuram

മാർച്ച് തടയാൻ പൊലീസില്ല, സമരക്കാർ താലൂക് ഓഫീസിനുള്ളിൽ കയറി

തിരൂരങ്ങാടി: വഖഫ് ബോർഡ് നിയമനം പി എസ് സി ക്ക് വിടുന്നതിൽ പ്രതിഷേധിച്ച് മുസ്ലിം ലീഗ് പ്രവർത്തകർ തിരൂരങ്ങാടി താലൂക് ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. മാർച്ച് തടയാൻ ആവശ്യത്തിന് പൊലീസില്ലാത്തതിനാൽ പ്രവർത്തകർ ഒന്നടങ്കം ഓഫീസിനുള്ളിലേക്ക് കയറി. ഇന്ന് രാവിലെയാണ് സംഭവം. തിരൂരങ്ങാടി, വള്ളിക്കുന്ന് മണ്ഡലത്തിലെ പ്രവർത്തകർ ആണ് മാർച്ചിൽ ഉണ്ടായിരുന്നത്. 5 പൊലീസുകാർ ആണ് തടയാൻ ഉണ്ടായിരുന്നത്. പോലീസിനെ തള്ളിമാറ്റി പ്രവർത്തകർ ഒഫിസിനുള്ളിലേക്ക് ഇരച്ചു കയറുകയായിരുന്നു. തുടർന്ന് പ്രവർത്തകർ ഇവിടെയിരുന്ന് മുദ്രാവാക്യം വിളിച്ചു. നേതാക്കൾ ഇടപെട്ട് പ്രവർത്തകരെ പുറത്തേക്ക് കൊണ്ടു പോകുകയായിരുന്നു. സംഭവമെല്ലാം കഴിഞ്ഞാണ് സി ഐ, എസ് ഐ എന്നിവരെത്തിയത്. ധർണ പി.കെ.കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു. മാര്ച്ച് അലങ്കോലപ്പെടുത്താൻ പോലീസ് മനപ്പൂർവ്വം ശ്രമിച്ചതായി ലീഗ് നേതാക്കൾ ആരോപിച്ചു....
Gulf

ഖത്തറിൽ കൊടിഞ്ഞി പ്രദേശത്തുകരുടെ സംഗമം നടത്തി

ഖത്തറിൽ ജോലി ആവശ്യാർഥം ഖത്തറിലുള്ള കൊടിഞ്ഞി പ്രദേശത്തുകാരുടെ സംഗമം നടത്തി. കൊടിഞ്ഞി പ്രവാസി അസോസിയേഷന്റെ നേതൃത്വത്തിൽ അൽ ദഖീറ ബീച്ചിൽ നടത്തിയ സംഗമത്തിൽ മുപ്പതോളം പേർ പങ്കെടുത്തു. വിവിധ മത്സരങ്ങൾ നടത്തി.അനീസ് ടിജംഷീർ പി.പിനൗഷാദ് ഇല്ലിക്കൽജലീൽ എം.പിഅബ്ദുസ്സമദ് എ.എം എന്നിവർ നേതൃത്വം നൽകി. ഞങ്ങളുടെ വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കുവാൻ.. https://chat.whatsapp.com/EVR8JdUGzoQ4wgNyiUFZLC...
Kerala

ഒ പി ടിക്കറ്റിനായി ഇനി വരി നിൽക്കേണ്ട, വീട്ടിൽ നിന്ന് തന്നെ ബുക്ക് ചെയ്യാം

തിരുവനന്തപുരം: ആരോഗ്യ മേഖലയില്‍ ഇ ഗവേണന്‍സ് സേവനങ്ങള്‍ നല്‍കുന്നതിനായി ആരോഗ്യവകുപ്പ് രൂപം നല്‍കിയ ഇ ഹെല്‍ത്ത് വെബ് പോര്‍ട്ടല്‍ (https://ehealth.kerala.gov.in) വഴി ഇ ഹെല്‍ത്ത് നടപ്പിലാക്കിയിട്ടുള്ള ആശുപത്രികളിലെ മുന്‍കൂട്ടിയുള്ള അപ്പോയ്‌ൻ‌മെന്റ് എടുക്കാന്‍ സാധിക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഇ ഹെല്‍ത്ത് സൗകര്യമുള്ള 300ല്‍ പരം ആശുപത്രികളില്‍ മുന്‍കൂട്ടിയുള്ള ഓണ്‍ലൈന്‍ ബുക്കിങ് വഴി നിശ്ചിത തീയതിയിലും സമയത്തും ഡോക്ടറുടെ സേവനം ലഭിക്കുന്നു. ഒപി ടിക്കറ്റുകള്‍, ടോക്കണ്‍ സ്ലിപ്പുകള്‍ എന്നിവയുടെ ഓണ്‍ലൈന്‍ പ്രിന്റിങ് സാധ്യമാകും. ആശുപത്രി വഴിയുള്ള അപ്പോയ്‌ൻമെന്റ് അതുപോലെ തുടരുമെന്നും മന്ത്രി വ്യക്തമാക്കി. ഒരാളിന്റെ ആരോഗ്യ സംബന്ധമായ എല്ലാ വിവരങ്ങളും ഉള്‍ക്കൊള്ളുന്ന ഏകീകൃത തിരിച്ചറിയല്‍ നമ്പരും (Unique Health ID) ഈ വെബ്‌പോര്‍ട്ടല്‍ വഴി ലഭ്യമാകും. ആശുപത്രിയെക്കുറിച്ചുള്ള വിവരങ്ങള്‍, ലഭ...
Malappuram

പാലത്തിങ്ങലിൽ ആവേശം വിതറി കാളപൂട്ട് മത്സരം

തിരൂരങ്ങാടി: വലിയ ഇടവേളക്കുശേഷം കാളപൂട്ട് പ്രേമികൾക്ക് ആവേശം വിതറി പാലത്തിങ്ങൽ പള്ളിപ്പടിയിൽ കാളപൂട്ട് മത്സരം നടന്നു. ഞായറാഴ്ച നടന്ന മത്സരത്തിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള 50 ജോഡി കന്നുകൾ പങ്കെടുത്തു. കാർഷിക പാരമ്പര്യം വിളിച്ചോതിയുള്ള കാളപൂട്ട് മത്സരം കാണാൻ വൻജനക്കൂട്ടമാണ് പാലത്തിങ്ങലിൽ എത്തയിരുന്നത്. വിജയികൾക്ക് പടുകൂറ്റൻ ട്രോഫികൾ സമ്മാനമായി നൽകി. കെ.വി. സക്കീർ അയിലക്കാടിന്റെ കന്നുകൾ മത്സരത്തിൽ ഒന്നാംസ്ഥാനം നേടി. പാലത്തിങ്ങൽ ജനകീയ കാളപൂട്ട് കമ്മറ്റി നടത്തിയ മത്സരത്തിനിടെ പ്രദേശത്തെ രോഗികളായ രണ്ടുപേർക്കുള്ള ചികിത്സാ ധനസഹായവും സ്വരൂപിച്ചു....
Local news

കര്‍ഷക സമര പോരാളികളെ കെഎന്‍എം അനുമോദിച്ചു

തിരൂരങ്ങാടി:കാര്‍ഷിക മേഖലയെ തകര്‍ക്കാനും കുത്തക മുതലാളിമാരെ തടിച്ചുകൊഴുപ്പിക്കാനും കരി നിയമങ്ങള്‍ പാസാക്കിയവരെ സമാധാനപരവും ത്യാഗപൂര്‍ണ്ണവുമായ ചരിത്ര സമരം നടത്തി പരാജയപ്പെടുത്തിയ കര്‍ഷകസമര നേതൃത്ത്വത്തെ കെ എന്‍ എം മര്‍കസുദഅ്‌വ തിരൂരങ്ങാടി മണ്ഡലം പ്രതിനിധി സംഗമം അനുമോദിച്ചു.കാര്‍ഷിക ഉല്പന്നങ്ങള്‍ക്ക് താങ്ങു വില ഉറപ്പുവരുത്തണമെന്ന മുഖ്യ ആവശ്യവുമായി സമരം തുടരുന്ന കര്‍ഷകര്‍ക്ക് യോഗം ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചു.കെ എന്‍ എം മലപ്പുറം വെസ്റ്റ് ജില്ല സെക്രട്ടറി ടി ഇബ്രാഹിം അന്‍സാരി സംഗമം ഉദ്ഘാടനം ചെയ്തു. റിഹാസ് പുലാമന്തോള്‍ മുഖ്യ പ്രഭാഷണം നടത്തി.ഇ ഒ അബ്ദുല്‍ മജീദ് അധ്യക്ഷനായിരുന്നു. റസാഖ് മാസ്റ്റര്‍ താനൂര്‍,സിഎന്‍ അബ്ദുല്‍ നാസര്‍,സിവി ലതീഫ്,എം വി നസീര്‍, അബ്ദുല്‍ അസീസ് തിരൂരങ്ങാടി തുടങ്ങിയവര്‍ പ്രസംഗിച്ചു...
Education

കാലിക്കറ്റ് സര്‍വകലാശാല വാര്‍ത്തകള്‍

പി.ജി. രണ്ടാം അലോട്ട്‌മെന്റ് 2021-22 അദ്ധ്യയനവര്‍ഷത്തെ ഏകജാലകം വഴിയുള്ള പി.ജി. പ്രവേശനത്തിനുള്ള രണ്ടാം അലോട്ട്‌മെന്റ് പ്രവേശനം വിഭാഗം വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. പുതുതായി അലോട്ട്‌മെന്റ ലഭിച്ചവര്‍ 25-ന് വൈകീട്ട് 3 മണിക്കു മുമ്പായി മാന്റേറ്ററി ഫീസടയ്ക്കണം. ഒന്ന്, രണ്ട് അലോട്ട്‌മെന്റ് ലഭിച്ച് മാന്റേറ്ററി ഫീസടച്ചവര്‍ 25-ന് വൈകീട്ട് 3 മണിക്കു മുമ്പായി അഡ്മിറ്റുകാര്‍ഡുമായി കോളേജിലെത്തി സ്ഥിരപ്രവേശനം നേടേണ്ടതാണ്. കോവിഡ്-19 പ്രത്യേക സാഹചര്യത്തില്‍ നേരിട്ട് പ്രവേശനത്തിന് ഹാജരാകാന്‍ സാധിക്കാത്തവര്‍ക്ക് ഓണ്‍ലൈന്‍ സൗകര്യം ഉണ്ടായിരിക്കും. ഹയര്‍ഓപ്ഷന്‍ നിലനിര്‍ത്തിക്കൊണ്ടു തന്നെ സ്ഥിരപ്രവേശനം നേടാം.   കമ്മ്യൂണിറ്റി ക്വാട്ട റാങ്ക്‌ലിസ്റ്റ് 2021-22 അദ്ധ്യയന വര്‍ഷത്തെ ഏകജാലകം വഴിയുള്ള പി.ജി. പ്രവേശനത്തിന് എയ്ഡഡ് കോളേജുകളിലെ കമ്മ്യൂണിറ്റി ക്വാട്ട റാങ്ക്‌ലിസ്റ്റ് പ്രവേശന വിഭാഗം വെബ്സൈറ്റിൽ...
university

നൂതനാശയങ്ങള്‍ക്ക് ചിറകേകാന്‍ കാലിക്കറ്റില്‍ ഒരുവര്‍ഷത്തിനകം ‘ഫാബ് ലാബ്’

തേഞ്ഞിപ്പലം: വിദ്യാര്‍ഥികളുടെ നൂതനാശയങ്ങള്‍ പ്രയോഗവത്കരിക്കാനായി ഒരു വര്‍ഷത്തിനകം കാലിക്കറ്റ് സര്‍വകലാശാലാ കാമ്പസില്‍ 'ഫാബ് ലാബ്' തുടങ്ങുമെന്ന് വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് പറഞ്ഞു. സര്‍വകലാശാലാ എന്‍ജിനീയറിങ് കോളേജില്‍ പുതുതായി പ്രവേശനം നേടിയവര്‍ക്കായുള്ള മാര്‍ഗനിര്‍ദേശക പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരള സ്റ്റാര്‍ട്ട് അപ് മിഷനുമായി സഹകരിച്ചാണ് വിദ്യാര്‍ഥികളുടെ സംരഭകത്വ പ്രോത്സാഹനം കൂടി ലക്ഷ്യമിട്ട് ഫാബ് ലാബ് തുടങ്ങുന്നത്. സമൂഹത്തിനാവശ്യമുള്ള കണ്ടുപിടിത്തങ്ങള്‍ ഇതുവഴി എളുപ്പത്തില്‍ എത്തിക്കാനാകും. കഴിഞ്ഞു പോയതോര്‍ത്ത് നിരാശപ്പെടാതെയും ഭാവിയെക്കുറിച്ചോര്‍ത്ത് ആകുലപ്പെടാതെയും ഇന്നിന്റെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തണമെന്നും വി.സി. അഭിപ്രായപ്പെട്ടു. യോഗത്തില്‍ രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ് അധ്യക്ഷനായി. പ്രൊ വൈസ് ചാന്‍സലര്‍ ഡോ. എം. നാസര്‍ മുഖ്യപ്രഭാഷണം നടത്തി. സ്വാശ്രയ ഡയ...
Gulf

നോര്‍ക്ക പ്രവാസി തണല്‍ 25,000 രൂപ ധനസഹായത്തിന് അപേക്ഷിക്കാം

മലപ്പുറം: കോവിഡ് മൂലം വിദേശത്തോ സ്വദേശത്തോ മരണപ്പെട്ട പ്രവാസിയുടെ/മുന്‍ പ്രവാസിയുടെ അവിവാഹിതരായ പെണ്‍മക്കള്‍ക്ക് 25,000 രൂപ ഒറ്റത്തവണ സഹായം അനുവദിക്കുന്ന പ്രവാസി തണല്‍ പദ്ധതിയിലേക്ക് ഇപ്പോള്‍ അപേക്ഷ സമര്‍പ്പിക്കാം. www.norkaroots.org എന്ന നോര്‍ക്ക റൂട്ട്‌സിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍പ്രവാസി തണല്‍ എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് new registration ഒപ്ഷനില്‍ ലോഗിന്‍ ചെയ്താണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. അപേക്ഷ ഓണ്‍ലൈന്‍ ആയി മാത്രമേ സ്വീകരിക്കുകയുള്ളൂ. മരണപ്പെട്ട പ്രവാസിക്ക് അവിവാഹിതകളായ ഒന്നിലധികം പെണ്‍മക്കള്‍ ഉണ്ടെങ്കില്‍ ഓരോരുത്തര്‍ക്കും 25,000 രൂപ വീതം ലഭിക്കും. 18 വയസിനു താഴെയുള്ള പെണ്‍കുട്ടികള്‍ക്ക് സ്ഥിരനിക്ഷേപമായും അതിന് മുകളിലുള്ളവര്‍ക്ക് ധനസഹായമായുമാണ് സഹായം അനുവദിക്കുന്നത്.മരണപ്പെട്ട രക്ഷകര്‍ത്താവിന്റെ പാസ്പോര്‍ട്ടിന്റെ പകര്‍പ്പ്, വിസയുടെ പകര്‍പ്പ്, മരണസര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്,...
Local news

തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലെ കാന്റീൻ അടച്ചു, രോഗികൾ ദുരിതത്തിൽ

ഡിവൈഫ്ഐ ഉച്ചഭക്ഷണം നൽകുന്നത് സംബന്ധിച്ച് നഗരസഭയുമായി വിവാദമുണ്ടായിരുന്നു തിരൂരങ്ങാടി : താലൂക്ക് ആശുപത്രിയിലെ കാന്റീൻ അടച്ചു. കച്ചവടമില്ലാത്തതിനാൽ ഭീമമായ വാടക നൽകി നടത്താൻ സാധിക്കാത്തതിനാൽ നിർത്തുകയാണെന്ന് കരാറുകാരൻ പറഞ്ഞു. കോവിഡിനെ തുടർന്ന് അടച്ചു പൂട്ടിയിരുന്ന കാന്റീൻ കഴിഞ്ഞ മാസം 27 മുതലാണ് 80,000 രൂപ മാസ വാടകയ്ക്ക് പറമ്പിൽ പീടിക സ്വദേശി വാടകയ്ക്ക് എടു ത്തിരുന്നത്. ഇതിനിടെ ലയൺസ് ക്ലബ്, സായിസേവാ സമിതി എന്നിവയുടെ നേതൃത്വത്തിൽ രാവിലെ ഉച്ച ക്കഞ്ഞിയും ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉച്ചയ്ക്ക് പൊതിച്ചോർ വിതരണം ആരംഭിച്ചു. രോഗികൾക്കും കൂട്ടിരിപ്പു ഭക്ഷണം നൽകുന്നത് എച്ച്എംസി യുടെയോ നഗരസഭയുടെയോ അനുമതിയില്ലാതെയായതിനാൽ ആശുപത്രിയിൽ വിതരണം ചെയ്യുന്നത് ആശുപത്രി അധികൃതർ തടഞ്ഞിരുന്നു. ഇതേ തുടർന്ന് ആശുപത്രിക്ക് പുറത്ത് വെച്ച് വിതരണം തുടങ്ങി. എച്ച്എംസിയുമായുണ്ടാക്കിയ കരാറിന് വിരുദ...
Malappuram

ലോക റോഡപകട ഇരകളുടെ ഓർമ്മ ദിനം റാഫ് ആചരിച്ചു

തിരൂരങ്ങാടി : ലോക റോഡ് അപകട ഇരകളുടെ ഓർമ്മ ദിനത്തോടനുബന്ധിച്ച് റോഡ് ആക്സിഡൻറ് ആക്ഷൻ ഫോറത്തിന്റെ (റാഫ്) മലപ്പുറം ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കേരള ഗതാഗത ചരിത്രത്തിൽ ബസിന് തീപിടിച്ച് 49 പേർ മരിച്ച ഏറ്റവും വലിയ ദുരന്തം നടന്ന പൂക്കിപറമ്പിൽ റോഡ് സുരക്ഷ ജനജാഗ്രത സദസ്സ് സംഘടിപ്പിച്ചു .റാഫ് മലപ്പുറം ജില്ല ജനറൽ സെക്രട്ടറി നൗഷാദ് മാമ്പ്ര അദ്ധ്യക്ഷത വഹിച്ച ചടങ്ങ് റാഫ് സംസ്ഥാന രക്ഷാധികാരി പാലോളി അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു. തിരൂരങ്ങാടി മോട്ടോർ വെഹിക്കിൾ ഇൻസ്പക്ടർ പ്രമോദ് ശങ്കർ , കോട്ടക്കൽ മോട്ടോർ വെഹിക്കിൾ എൻഫോഴ്സ്മെന്റ് ഇൻസ്പെക്ടർ ഷഫീഖ് അഹമ്മദ് , ഭാരവാഹികളായ അഷ്‌റഫ് കളത്തിങ്ങൽ പാറ,ശിവദാസൻ തെയ്യാല , ബേബി ഗിരിജ, ഷംസുദ്ദീൻ പൂക്കിപറമ്പ്, അരുൺ വാരിയത്ത് , റാബിയ തെന്നല, സൈഫു ഖാൻ എന്നിവർ പ്രസംഗിച്ചു. ഊർജ്ജിതമായ ബോധവത്ക്കരണത്തിലൂടെ റോഡപകട സാധ്യത കുറയ്ക്കാനുള്ള റാഫ് സംഘടനയുടെ പരിശ്രമങ്ങളെ മുഖ്യാതിഥികൾ പ്...
Local news

വികസന മുന്നേറ്റത്തിന് രാഷ്ട്രീയം മറന്നുള്ള കൂട്ടായ്മ വേണം – കേരള മുസ്ലിം ജമാഅത്ത്

മലപ്പുറത്തിന് വികസനം സ്വപ്നമോ?" മുഖാമുഖത്തിന് തുടക്കം തിരൂരങ്ങാടി: കാലങ്ങളായി വികസന കാര്യത്തിൽ മലപ്പുറം ജില്ല പുറം തള്ളപ്പെട്ടുകൊണ്ടിരിക്കുന്നതിന് എല്ലാ രാഷ്ട്രീയ പാർട്ടികളും ഉത്തരവാദികളാണെന്ന് കേരള മുസ്ലിം ജമാഅത്ത് തിരൂരങ്ങാടി സോൺ കമ്മിറ്റി സംഘടിപ്പിച്ച വികസന മുഖാമുഖം അഭിപ്രായപ്പെട്ടു.ഈ കാര്യത്തിൽ മുഖ്യധാരാ പാർട്ടികൾ ഉത്തരവാദിത്തം നിർവഹിക്കണം നാടിൻ്റെ വികസനത്തിന്നായി രാഷ്ട്രീയ പാർട്ടികൾ അഭിപ്രായ വ്യത്യാസം മറന്ന് യോജിപ്പിലെത്തേണ്ട കാലം അതിക്രമിച്ചിട്ടുണ്ട്. ഈ കാര്യത്തിൽ അഭിപ്രായ കൂട്ടായ്മക്കായി കേരള മുസ്ല്യം ജമാഅത്ത് യത്നിക്കുമെന്നും മുഖാമുഖം ചൂണ്ടിക്കാട്ടി."മലപ്പുറത്തിന് വികസനം സ്വപ്നമോ ?' എന്ന ശീർഷകത്തിൽ തിരൂരങ്ങാടി സീഗോ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി എസ് വൈ എസ് വെസ്റ്റ് ജില്ലാ പ്രസിഡണ്ട് എൻ വി അബ്ദുർറസാഖ് സഖാഫി ഉദ്ഘാടനം ചെയ്തു കേരള മുസ്ലിം ജമാഅത്ത് ജില്ലാ ഫിനാൻസ് സിക്രട്ടറി എം എൻ ക...
Crime

125 പവൻ സ്വർണവുമായി നവവധു കാമുകനൊപ്പം മുങ്ങി

ഇരുവരും ബേക്കൽ പോലീസ് സ്റ്റേഷനിൽ ഹാജരായി കാസർകോട്: വിവാഹത്തിന് സമ്മാനമായി കിട്ടിയ സ്വർണ്ണാഭരണവുമായി നവവധു സഹപാഠിക്കൊപ്പം മുങ്ങി. ഉദുമ പള്ളിക്കര പൂച്ചക്കാട്ടാണ് സംഭവം. 125 പവന്റെ സ്വർണാഭരണങ്ങളുമായാണ് കളനാട് സ്വദേശിയായ യുവതി കൂട്ടുകാരനൊപ്പം കടന്നുകളഞ്ഞത്. സംഭവത്തിൽ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ബന്ധുക്കൾ പോലീസിൽ പരാതി നൽകി. ഇതേ തുടർന്ന് കർണ്ണാടകയിൽ ഒളിവിൽ കഴിഞ്ഞ യുവതിയും സഹപാഠിയും പോലീസ് സ്റ്റേഷനിൽ ഹാജരായി. ബേക്കൽ പോലീസ് സ്റ്റേഷനിൽ ആണ് ഇരുവരും ഹാജരായത്. ഒരാഴ്ച്ച മുമ്പാണ് യുവതിയുടെ വിവാഹം കഴിഞ്ഞത്. വളരെ സന്തോഷത്തോടെയാണ് പൂച്ചക്കാട്ട് സ്വദേശിയായ ഭാർത്താവിനൊപ്പം യുവതി കഴിഞ്ഞതെന്നാണ് ബന്ധുക്കൾ പറയുന്നത്. ഏകദേശം ഒരാഴ്ചയോളം യുവതി ഭർതൃവീട്ടിൽ താമസിച്ചുവെന്നും ബന്ധുക്കൾ പറയുന്നു. എന്നാൽ ഒരു ദിവസം അതിരാവിലെ തന്നെ യുവതിയെ കാണാതായത് സംശയം ഉണ്ടാക്കി. പിന്നീട് അന്വേഷിച്ചപ്പോഴാണ് സ്വർണ്ണാഭരണങ്ങ...
Crime

മക്കളെ ഉപേക്ഷിച്ച് വീണ്ടും ഒളിച്ചോടി; ഒരുവര്‍ഷത്തിന് ശേഷം യുവതിയും കാമുകനും പിടിയില്‍

അരൂർ: രണ്ടു മക്കളെ ഉപേക്ഷിച്ചു രണ്ടാമതും കാമുകനൊപ്പം പോയ യുവതിയെയും കാമുകനെയും ഒരു വർഷത്തിനു ശേഷം അരൂർ പോലീസ് ഇരിങ്ങാലക്കുടയിൽ നിന്ന് പിടികൂടി. എരമല്ലൂർ കറുകപ്പറമ്പിൽ വിദ്യാമോൾ (34), കളരിക്കൽ കണ്ണാട്ട് നികർത്ത് ശ്രീക്കുട്ടൻ (33) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. വിദ്യാമോളുടെ ഭർത്താവിന്റെ പരാതിയിലാണ് അറസ്റ്റ്. 13-ഉം നാലും വയസ്സുള്ള മക്കളെ ഉപേക്ഷിച്ച് ഒരിക്കൽ വിദ്യാമോൾ ശ്രീക്കുട്ടനൊപ്പം നാട് വിട്ടിരുന്നു. അന്ന് പോലീസ് കണ്ടെത്തി ഇവരെ ഭർത്താവിനൊപ്പം വിട്ടു. പിന്നീടും ശ്രീക്കുട്ടനുമായുള്ള ബന്ധം തുടർന്ന വിദ്യാമോൾ ഒരു വർഷം മുൻപ് വീണ്ടും ഒളിച്ച് കടക്കുകയായിരുന്നു. ഇരിങ്ങാലക്കുടയിൽ താമസിക്കുന്നുവെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഇരുവരും പിടിയിലായത്. പ്രായപൂർത്തിയാകാത്ത മക്കളെ ഉപേക്ഷിച്ചതിനാൽ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമുള്ള കേസാണ് എടുത്തിട്ടുള്ളതെന്ന് സി.ഐ. പി.എസ്. സ...
Local news

കൊടിഞ്ഞി എസ്‌കെഎസ്‌എസ്‌എഫ് സഹചാരി യൂണിറ്റിന്റെ ആംബുലൻസ് നാടിന് സമർപ്പിച്ചു

കൊടിഞ്ഞി: സഹചാരി സെന്റർ ഒന്നാം വാർഷികത്തോടനുബന്ധിച്ച് എസ്.കെ.എസ്.എസ്.എഫ് സഹചാരി കമ്മറ്റി ആംബുലൻസ് സർവീസ് ആരംഭിച്ചു. നിലവിൽ രോഗികൾക്ക് ആവശ്യമായ കട്ടിലുകൾ, ഓക്സിജൻ സിലിണ്ടറുകൾ, വീൽ ഷെയറുകൾ, വാക്കറുകൾ, ബെഡുകൾ തുടങ്ങി ഒട്ടേറെ സാധനങ്ങൾ സൗജന്യമായി നൽകിവരുന്നുണ്ട്. ഇതിന്റെ ഭാഗമാണ് ഇരുപത് ലക്ഷത്തോളം രൂപ ചിലവഴിച്ച് ആംബുലൻസ് ഇറക്കിയത്. പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ ഫ്‌ളാഗ് ഓഫ് ചെയ്‌ത്‌ ആംബുലൻസ് നാടിനു സമർപ്പിച്ചു.കെ.പി.എ മജീദ് എം.എൽ.എ, സയ്യിദ് ഫക്രുദ്ധീൻ ഹസനി തങ്ങൾ കണ്ണന്തളി പാണക്കാട് സയ്യിദ് അബ്ദുറഷീദലി ശിഹാബ് തങ്ങൾ, പി.സി മുഹമ്മദ് ഹാജി, പത്തൂർ സാഹിബ് ഹാജി, പത്തൂർ കുഞ്ഞോൻ ഹാജി, അലിഅക്ബർ ഇംദാദി, ബ്ലോക്ക് അംഗം ഒടിയിൽ പീച്ചു, പഞ്ചായത്ത് അംഗങ്ങളായ നടുത്തൊടി മുഹമ്മദ്‌കുട്ടി, ഊർപ്പായി സൈതലവി, നടുത്തൊടി മുസ്‌തഫ, പനക്കൽ മുജീബ്,പനമ്പിലായി അബ്‌ദുസ്സലാം, മറ്റത്ത് അവറാൻ ഹാജി, പാട്ടശ്ശേരി ശരീ...
Malappuram

കൂരിയാട്ട് നാട്ടുകാരുടെ ഉറക്കം കെടുത്തിയ കാട്ടുപന്നി പിടിയിലായി.

തിരൂരങ്ങാടി : കഴിഞ്ഞ ഒരുമാസത്തോളമായി നാട്ടുകാരെ ഉറക്കം കെടുത്തിയ കാട്ടുപന്നിയെ ശനിയാഴ്ച രാത്രി ഏഴുമണിയോടെ വേങ്ങര കൂരിയാട് മാതാട് തോടിന് തോടിന് അടുത്ത് നാട്ടുകാരുടെയും കാസ്മ ക്ലബ് പ്രവർത്തകരുടെയും ശ്രദ്ധയിൽപ്പെട്ടു,ഉടൻ കാട്ടുപന്നി വയലിലെക്ക് ഓടിരക്ഷപ്പെട്ടു . തുടർന്ന് ക്ലബ്ബ് പ്രവർത്തകരും നാട്ടുകാരും തിരച്ചിൽ നടത്തിയപ്പോൾ തൊട്ടടുത്ത വയലിനോട് ചാരിയുള്ള കുഴിയിൽ വീണു കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടു , ഉടൻ ക്ലബ്ബ് പ്രവർത്തകരുടെ നേതൃത്വത്തിൽ നിലമ്പൂര് റാപ്പിഡ് ഡെപ്യൂട്ടി ഫോറസ്റ്റ് ഓഫീസർ റെസ്പോണ്‍സ് ടീം) ഉദ്യോഗസ്ഥരെ അറിയിക്കുകയും ഞായറാഴ്ചച 11 മണിയോടെ കുഴിയിൽ നിന്നും ഡി വൈ ആർ ഒ, അംജിത് , ഡി ഫ്ഒ റിയാസ്, വാച്ചർ നിസാർ ഡ്രൈവർ അനീഷ്ബാബു തുടങ്ങിയവരുടെ നേതൃത്വത്തിൽ ക്ലബ്ബ് പ്രവർത്തകരായ അലി, അസിം, ഷബീറലി,അബുബക്കർ സിദ്ദിഖ് എന്നിവരുടെ സഹകരണത്തോടെ കാട്ടുപന്നിയെ കുഴിയിൽ നിന്നും കയറുകൊണ്ട് കെട്ടിയതിനുശേഷം പൊക്ക...
Other

മഴയും മണ്ണിടിച്ചിലിലും കൃഷി നാശം സംഭവിച്ചവർക്ക് നഷ്ടപരിഹാരം: അപേക്ഷ 30 വരെ നീട്ടി

അപേക്ഷത്തീയതി നീട്ടി തിരുവനന്തപുരം : കഴിഞ്ഞ മാസവും ഈ മാസവും ഉണ്ടായ കനത്ത മഴയിലും മണ്ണിടിച്ചിലിലും കൃഷിനാശം സംഭവിച്ച കർഷകർ എയിംസ് പോർട്ടലിലൂടെ (www.aims.kerala.gov.in) ധനസ ഹായത്തിന് അപേക്ഷ സമർപ്പിക്കാനുള്ള തീയതി 30 വരെ നീട്ടിയതായി മന്ത്രി പി.പ്രസാദ് അറി യിച്ചു. കൃഷിനാശം സംഭവിച്ചു 10 ദിവസത്തിനുള്ളിൽ അപേക്ഷ സമർപ്പിക്കണം എന്നായിരുന്നു നിർദേശമെങ്കിലും കൂടുതൽ കർഷകർ ദുരിതാശ്വാസ ക്യാംപിലും മറ്റും താമസം തുടരുന്ന സാഹച ര്യവും കർഷകരുടെ അഭിപ്രായ ങ്ങളും പരിഗണിച്ചാണ് തീയതി നീട്ടിയത്. സ്വന്തമായോ, അക്ഷയ കേന്ദ്രങ്ങൾ വഴിയോ, കൃഷിഭവൻ മുഖേനയോ അപേക്ഷ ഓൺലൈ നായി സമർപ്പിക്കാം....
error: Content is protected !!