Sunday, September 21

Blog

ഫിസിക്കല്‍ എഡ്യുക്കേഷന്‍ അസിസ്റ്റന്റ് പ്രൊഫസര്‍ – അഭിമുഖം
Other

ഫിസിക്കല്‍ എഡ്യുക്കേഷന്‍ അസിസ്റ്റന്റ് പ്രൊഫസര്‍ – അഭിമുഖം

ഫിസിക്കല്‍ എഡ്യുക്കേഷന്‍ അസിസ്റ്റന്റ് പ്രൊഫസര്‍ - അഭിമുഖം കാലിക്കറ്റ് സര്‍വകലാശാലക്കു കീഴിലുള്ള ചക്കിട്ടപ്പാറ ബി.പി.എഡ്. സെന്ററില്‍ ഫിസിക്കല്‍ എഡ്യുക്കേഷന്‍ അസിസ്റ്റന്റ് പ്രൊഫസര്‍ (സ്‌പെഷ്യലൈസ്ഡ് ഇന്‍ ക്രിക്കറ്റ്/ഹാന്റ് ബോള്‍) തസ്തികയില്‍ കരാര്‍ നിയമനത്തിന് അപേക്ഷിച്ചവരില്‍ യോഗ്യരായവര്‍ക്കുള്ള അഭിമുഖം 15-ന് രാവിലെ 9.15-ന് നടത്തുന്നു. യോഗ്യരായവരുടെ പേരുവിവരങ്ങളും അവര്‍ക്കുള്ള നിര്‍ദ്ദേശങ്ങളും വെബ്‌സൈറ്റില്‍.     പരീക്ഷ ഒന്നാം സെമസ്റ്റര്‍ ബി.വോക്. നവംബര്‍ 2020 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളും നവംബര്‍ 2019 സപ്ലിമെന്ററി പരീക്ഷയും 15-ന് തുടങ്ങും. ഒന്നാം സെമസ്റ്റര്‍ ബി.വോക്. ഒപ്‌റ്റോമെട്രി ആന്റ് ഒഫ്താല്‍മോളജിക്കല്‍ ടെക്‌നിക്‌സ് നവംബര്‍ 2019 റഗുലര്‍ പരീക്ഷയുടെ പുനഃപരീക്ഷ 16-ന് നടക്കും.     പുനര്‍മൂല്യനിര്‍ണയ ഫലം ഒന്നാം സെമസ്റ്റര്‍ എം.എസ് സി...
National

പ്ലസ് വൺ വിദ്യാർത്ഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

മുന്നിയൂർ: പ്ലസ് വൺ വിദ്യാർത്ഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മുന്നിയൂർ കളിയാട്ടമുക്ക് മംഗലശ്ശേരി അനിൽകുമാറിന്റെ മകൻ അർജുൻ (16) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് വീട്ടുകാർ എത്തിയപ്പോഴാണ് കണ്ടത്. വീട്ടിൽ ആരുമില്ലായിരുന്നു. 'അമ്മ ഷിജി ചെറിയ കുട്ടിയെ സ്കൂളിൽ നിന്ന് കൊണ്ടുവരാൻ പോയതായിരുന്നു. വന്നപ്പോഴാണ് കണ്ടത്. അച്ഛൻ ജോലിക്ക് പോയതായിരുന്നു. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ.. https://chat.whatsapp.com/DJZgCD6FJxHCipEsk1vvvM മുന്നിയൂർ ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് വൺ വിദ്യാർഥിയാണ്. നാളെ പരീക്ഷ നടക്കാനിരിക്കെയാണ് മരണം. മൃതദേഹം തിരൂരങ്ങാടി താലൂക് ആശുപത്രി മോർച്ചറിയിൽ. ....
Other

മരിച്ചെന്നു കരുതി ബന്ധുക്കൾ ഖബറടക്കി; രണ്ടാഴ്ചക്കുശേഷം വയോധികൻ തിരിച്ചെത്തി

ബേപ്പൂർ: മരിച്ചെന്നു കരുതി ബന്ധുക്കൾ ഖബറടക്കിയയാൾ രണ്ടാഴ്ചക്ക് ശേഷം വീട്ടിലെത്തി. നാലകത്ത് ചെറിയതോപ്പിൽ ആലി എന്ന ഹൈദരലിയാണ്(65) വീട്ടിൽ തിരിച്ചെത്തിയത്. മേയ് 28ന് ശനിയാഴ്ച മാത്തോട്ടം ചാക്കീരിക്കാട് പറമ്പ് എൻ.സി. ഹൗസിൽ താമസിക്കുന്ന സഹോദരി സുബൈദയുടെ വീട്ടിലേക്കാണ് ഹൈദരലി കയറിവന്നത്. ഇതോടെ അമ്പരപ്പിലായ വീട്ടുകാരും, ബന്ധുക്കളും വിവരം പൊലീസിനെയും പള്ളി കമ്മിറ്റിയിലും അറിയിച്ചു. ഹൈദരലി 24ാമത്തെ വയസ്സിൽ വിവാഹിതനായെങ്കിലും അധികം താമസിയാതെ ഭാര്യയെ ഉപേക്ഷിച്ച് കുടുംബങ്ങളുമായി ബന്ധമില്ലാതെ കോഴിക്കോട് പാളയം പച്ചക്കറി മാർക്കറ്റിലും, സെൻട്രൽ മത്സ്യമാർക്കറ്റിലും ജോലിയെടുത്ത് നഗരത്തിൽ അലഞ്ഞുതിരിഞ്ഞു ജീവിക്കുകയായിരുന്നു. കുറച്ചു വർഷങ്ങളായി പ്രായാധിക്യവും അസുഖങ്ങളും കാരണം മുതലക്കുളം ഭാഗത്ത് കടത്തിണ്ണകളിലാണ് അന്തിയുറങ്ങിയിരുന്നത്. മൂന്നാഴ്ച മുമ്പ് മിഠായിത്തെരുവു ഭാഗത്ത് അവശനിലയിൽ കണ്ട ഇയാളെ പൊലീസ് , പാരാ ...
Other

ലെസ്ബിയൻ പ്രണയം: ആദിലയുടെ പിതാവിനെ അറസ്റ്റ് ചെയ്തു

കൊച്ചി: ലെസ്ബിയന്‍ പ്രണയിനിയെ വീട്ടുകാര്‍ തട്ടികൊണ്ടുപോയെന്ന പരാതി ഉന്നയിച്ച ആ​ദി​ല ന​സ്റി​ന്‍റെ പി​താ​വി​നെ പൊ​ലീ​സ് അ​റ​സ്‌​റ്റ് ചെ​യ്തു.ത​ന്നെ മ​ര്‍​ദി​ച്ചെ​ന്ന ആ​ദി​ല​യു​ടെ പ​രാ​തി​യി​ലാ​ണ് നടപടി. പിതാവായ മു​പ്പ​ത്ത​ടം സ്വ​ദേ​ശി മു​ഹ​മ്മ​ദാ​ലി​യെയാണ് ബി​നാ​നി​പു​രം പൊ​ലീ​സ് അറസ്റ്റ് ചെയ്തത്. ഇയാളെ പി​ന്നീ​ട് ജാ​മ്യ​ത്തി​ല്‍ വി​ട്ടു. ത​ന്‍റെ പ​ങ്കാ​ളി​യാ​യ കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​നി ഫാ​ത്തി​മ നൂ​റ​യെ ബ​ന്ധു​ക്ക​ള്‍ തട്ടികൊണ്ടുപോയെന്നാരോപിച്ച്‌ ആ​ദി​ല​ പൊ​ലീ​സില്‍ പ​രാ​തി​ നല്‍കിയിരുന്നു. പൊ​ലീ​സ് ന​ട​പ​ടി എ​ടു​ക്കാത്തതിനെ തുടര്‍ന്ന് ആ​ദി​ല കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നല്‍കുകയായിരുന്നു. ഹര്‍ജിയെ തുടര്‍ന്ന് പെണ്‍കുട്ടികള്‍ക്ക്‌ ഒന്നിച്ചു ജീവിക്കാന്‍ ഹൈക്കോടതി അനുമതി നല്‍കി. ബന്ധുക്കള്‍ പിടിച്ചുകൊണ്ടുപോയ കോഴിക്കോട് സ്വദേശിനിയെ പങ്കാളിക്കൊപ്പം വിട്ടു.സൗദി അറേബ്യയിലെ സ്കൂള്‍ പഠനത...
Other

പങ്കാളികളായ യുവതികൾക്ക് ഒന്നിച്ചു ജീവിക്കാൻ ഹൈക്കോടതി അനുമതി

കൊച്ചി: ലെസ്ബിയന്‍ പങ്കാളികളായ പെണ്‍കുട്ടികള്‍ക്ക്‌ ഒന്നിച്ചു ജീവിക്കാന്‍ ഹൈക്കോടതി അനുമതി. ബന്ധുക്കള്‍ പിടിച്ചുകൊണ്ടുപോയ കോഴിക്കോട് സ്വദേശിനിയെ പങ്കാളിക്കൊപ്പം വിട്ടു.പങ്കാളിയെ തട്ടിക്കൊണ്ടുപോയെന്ന ലെസ്ബിയന്‍ പ്രണയിനിയുടെ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയിലാണ് ഹൈക്കോടതി നടപടി. പങ്കാളിയെ വീട്ടുകാര്‍ ബലമായി പിടിച്ചുകൊണ്ടുപോയി തടവിലിട്ടിരിക്കുകയാണെന്ന് കാണിച്ച്‌ ആലുവ സ്വദേശിനിയായ ആദില നസ്‌റിനാണ് പരാതി നല്‍കിയത്. ഹര്‍ജിയെ തുടര്‍ന്ന് കോഴിക്കോട് സ്വദേശിനിയായ പെണ്‍കുട്ടിയോട് ഹാജരാകാന്‍ കോടതി ആവശ്യപ്പെട്ടിരുന്നു. വീട്ടുകാര്‍ തടഞ്ഞുവെച്ചിരിക്കുന്ന പങ്കാളിയെ മോചിപ്പിച്ച്‌ ഒന്നിച്ച്‌ ജീവിക്കാന്‍ അനുവദിക്കണമെന്നും ആദില നസ്‌റിന്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. തനിക്കൊപ്പം താമസിക്കാന്‍ താല്‍പര്യപ്പെട്ട് വീടുവിട്ടിറങ്ങിയ പങ്കാളിയെ വീട്ടുകാര്‍ തടവില്‍ വെച്ചിരിക്കുകയാണെന്ന് ആദിലയുടെ പരാതിലുണ്ടായിരുന്നു. ...
Breaking news

യുവാവിനെതിരെ താനൂര്‍ പൊലീസിന്റെ മൂന്നാം മുറ പ്രയോഗമെന്ന് പരാതി

തിരൂരങ്ങാടി: യുവാവിനെ താനൂര്‍ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. നന്നമ്പ്ര പഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡ് മുസ്്‌ലിം യൂത്ത്‌ലീഗ് പ്രസിഡന്റും തെയ്യാല വെങ്ങാട്ടമ്പലം കോളനി സ്വദേശിയുമായ ഞാറക്കാടന്‍ അബ്ദുല്‍സലാമിന്റെ മകന്‍ മുഹമ്മദ് തന്‍വീറിനെ (23)യാണ് താനൂര്‍ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചത്. പൊലീസ് അക്രമം പുറത്ത് പറഞ്ഞാല്‍ കള്ളക്കേസില്‍ അകത്തിടുമെന്ന ഭീഷണിപ്പെടുത്തിയതായും യുവാവ്. ശനിയാഴ്ച്ച വൈകീട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം. സംഭവത്തെ കുറിച്ച് തൻവീർ പറയുന്നതിങ്ങനെ: ഒഴൂരിലെ മണലിപ്പുഴയിലൂടെ ബൈക്കില്‍ മൂന്നുപേരുമായി യാത്ര ചെയ്യുകയായിരുന്ന തന്‍വീറിനെ പൊലീസ് കൈകാണിച്ചു. വണ്ടി നിര്‍ത്തി 1000 രൂപ പിഴ അടക്കാന്‍ പൊലീസ് ആവശ്യപ്പെട്ടു. കയ്യില്‍ 250 രൂപയെ ഒള്ളൂവെന്ന് അറിയിച്ചപ്പോള്‍ 500 രൂപ അടക്കാന്‍ പറഞ്ഞു. കാര്‍ഡിലാണ് ക്യാഷെന്ന് അറിയിച്ചതോടെ കള്ളം പറയുന്നോ എന്ന് പറഞ്ഞ് പൊലീസ് തെറിവിള...
Politics

കടവത്ത് മൊയ്തീൻ കുട്ടി മുസ്ലിം ലീഗിൽ തിരിച്ചെത്തി

മൂന്നിയൂർ : മുൻ ബ്ലോക്ക് പഞ്ചായത്തംഗവും സാമൂഹിക -ജീവകാരുണ്യ പ്രവർത്തകനുമായ കടവത്ത് മൊയ്തീൻ കുട്ടി മുസ്ലിം ലീഗിൽ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചു. ഇന്ന് പാണക്കാട്ട് നടന്ന ലളിതമായ ചടങ്ങിൽ ജില്ലാ മുസ്ലിം ലീഗ് പ്രസിഡണ്ട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങൾ മെമ്പർഷിപ്പ് നൽകി. മുസ്ലിം ലീഗിന്റെ സജീവ പ്രവർത്തകനായിരുന്ന മൊയ്‌ദീൻ കുട്ടി 10 വർഷം മുമ്പാണ് ലീഗ് വിടുന്നത്. മുസ്ലിം ലീഗിന്റെ പ്രകടനങ്ങൾക്കും സമരങ്ങൾക്കും മുദ്രാവാക്യം എഴുതിരുന്നത് ഇദ്ദേഹമായിരുന്നു. ത്രിതല തിരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതിനെ തുടർന്ന് ബ്ലോക്ക് വെളിമുക്ക് സീറ്റിൽ വിമതനായി മത്സരിച്ചു ലീഗ് നേതാവ് ഹൈദർ കെ മുന്നിയൂറിനെ പരാജയപ്പെടുത്തി. ഇടത്തുപക്ഷത്തോടൊപ്പം ചേർന്ന് പ്രവർത്തിച്ച അദ്ദേഹം പ്രവാസി സംഘം ഭാരവാഹി ആയിരുന്നു. ലുങ്ങൽ സ്വദേശി തൊടുവിൽ സൈതലവിയും തങ്ങളിൽ നിന്നും മെമ്പർഷിപ്പ് സ്വീകരിച്ചു.ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡണ്...
Obituary

പബ്‌ജി കളിക്കാൻ ഫോൺ വാങ്ങി നൽകിയില്ല, പത്താം ക്ലാസുകാരൻ തൂങ്ങിമരിച്ചു

പാലക്കാട്: വീട്ടുകാർ മൊബൈൽ ഫോൺ വാങ്ങി നൽകാത്തതിനെ തുടർന്ന് അട്ടപ്പാടിയിൽ പത്താംക്ലാസുകാരൻ തൂങ്ങി മരിച്ചു. കൽക്കണ്ടി തോട്ടപ്പുര സ്വദേശി ബിന്ദുവിന്റെ മകൻ അഭിജിതാണ് വീടിന് മുന്നിൽ കെട്ടിയ ഊഞ്ഞാലിൽ തൂങ്ങി മരിച്ചത്. കൂട്ടുകാരെപ്പോലെ തനിക്കും മൊബൈൽഫോൺ ഓൺ ലൈനിലൂടെ വാങ്ങണമെന്ന് അഭിജിത് വീട്ടുകാരോട് ആവശ്യപ്പെട്ടിരുന്നു. അട്ടപ്പാടി ജെല്ലിപ്പാറ മൗണ്ട് കാർമൽ സ്കൂളിലെ പത്താംക്ലാസ് വിദ്യാർത്ഥിയായിരുന്നു അഭിജിത്ത്. എസ്എസ്എൽസി പരീക്ഷാഫലം കാത്തിരിക്കുന്നതിനിടെയായിരുന്നു സംഭവം. നേരത്തെ പബ്ജി ഗെയിമിന് അടിമപ്പെട്ടതിനെത്തുടർന്ന് അഭിജിത്തിനെ കൗൺസിലിങ്ങിന് വിധേയമാക്കിയിരുന്നു. എന്നാൽ ഇതിന് ശേഷവും പബ്ജി കളിക്കാൻ വേണ്ടി പുതിയ ഫോൺ വേണം എന്ന് അഭിജിത്ത് നിരന്തരം അമ്മയോട് ആവശ്യപ്പെടുകയായിരുന്നു. ഭർത്താവുമായി വേർപ്പെട്ട് താമസിക്കുന്ന ബിന്ദുവിന് സാമ്പത്തിക ശേഷി ഇല്ലാത്തതുകൊണ്ട് പിന്നീട് വാങ്ങിത്തരാം എന്ന് പറഞ്ഞുവെങ്ക...
Accident, Crime

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് ചാടിപ്പോയ പ്രതി വാഹനാപകടത്തില്‍ മരിച്ചു

കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് ചാടിപ്പോയ പ്രതി അപകടത്തില്‍പ്പെട്ട് മരിച്ചു. മലപ്പുറം കല്പകഞ്ചേരി സ്വദേശി ഇർഫാൻ (22) ആണ് മരിച്ചത്. ജില്ലയിലെ വിവിധ മോഷണക്കേസുകളിൽ പ്രതിയായിരുന്നു. മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് രക്ഷപ്പെട്ട് പോകുംവഴി കോട്ടക്കലിന് അടുത്ത് വെച്ചാണ് വാഹനാപകടത്തില്‍പ്പെടുന്നത്. ഉടന്‍ തന്നെ ഇയാളെ കോട്ടയ്ക്കലില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കിയിരുന്നെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല. ഇന്ന് പുലര്‍ച്ചെയാണ് ഇയാള്‍ മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് രക്ഷപ്പെട്ടത്. വാര്‍ഡ് മൂന്നിലെ ശുചിമുറിയിലെ ഭിത്തി തുരന്നാണ് ഇയാള്‍ രക്ഷപ്പെടുന്നത്. ആശുപത്രിയില്‍ നിന്ന് പുറത്തിറങ്ങിയ ഇയാള്‍ ഒരു ബൈക്ക് മോഷ്ടിച്ച ശേഷം അതില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിക്കവേയാണ് അപകടമുണ്ടാകുന്നത്....
Accident

ചെട്ടിപ്പടിയിൽ കാർ ട്രാൻസ്ഫോമറിലേക്ക് ഇടിച്ചു കയറി അപകടം

പരപ്പനങ്ങാടി : നിയന്ത്രണം വിട്ട കാർ ട്രാൻസ്ഫോമറിലേക്ക് ഇടിച്ചു കയറി അപകടം, ഒഴിവായത് വൻ ദുരന്തം. ഇന്ന് രാത്രി 10.30 നാണ് അപകടം. നിയന്ത്രണം വിട്ട കാർ ചെട്ടിപ്പടി ഹെൽത്ത് സെന്ററിന് സമീപത്തെ ട്രാൻസ്ഫോമറിലേക്ക് ഇടിച്ചു കയറുകയായിരുന്നു. കോഴിക്കോട് നിന്നും താനൂരിലേക്ക് വരുകയായിരുന്ന 3 പേരാണ് കാറിൽ ഉണ്ടായിരുന്നത്. ആർക്കും പരിക്ക് ഇല്ലാതെ രക്ഷപ്പെട്ടു....
Other

കെഎസ്ആർടിസി ഡിപ്പോ എൻജിനിയർ തൂങ്ങി മരിച്ച നിലയിൽ

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി. പാപ്പനംകോട് ഡിപ്പോയിലെ ഡിപ്പോ എന്‍ജിനീയറെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തിരൂരങ്ങാടി ചെമ്മാട് തൃക്കുളം സ്വദേശി വടക്കേ പുരക്കൽ പരേതനായ ദാമോദരന്റെ മകൻ മനോജ് കുമാർ (50) ആണ് മരിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെയാണ് ഡിപ്പോയില്‍ ഇദ്ദേഹം താമസിച്ചിരുന്ന മുറിക്കുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സഹപ്രവര്‍ത്തകരാണ് മൃതദേഹം കണ്ടത്. കണ്ണൂര്‍ ഡിപ്പോ എന്‍ജിനീയറായിരുന്ന മനോജിനെ കുറച്ചുദിവസങ്ങള്‍ക്കു മുന്‍പാണ് തിരുവനന്തപുരത്തേക്ക് സ്ഥലംമാറ്റിയത്. അച്ചടക്ക നടപടിയുടെ ഭാഗമായായിരുന്നു ഈ സ്ഥലംമാറ്റം. ഒരാഴ്ച മുന്‍പാണ് ഇദ്ദേഹം ഇവിടെയെത്തി ചുമതല ഏറ്റെടുത്തത്. എന്നാല്‍ അതിനു ശേഷം ആളുകളോടൊന്നും അധികം സംസാരിക്കാന്‍ മനോജ് തയ്യാറായിരുന്നില്ല എന്നാണ് വിവരം. കഴിഞ്ഞദിവസം കണ്ണൂരിലേക്ക് പോയ മനോജ് ചെമ്മാട്ടെ വീട്ടിലും പോയിരുന്നു. ശേഷം തിരുവനന്തപുരത്തേക്ക് തിരിച്ചുവരികയായിരു...
Crime

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതയായ മകളെ കൊലപ്പെടുത്തി അമ്മ ആത്മഹത്യ ചെയ്തു

കാസര്‍ഗോഡ് രാജപുരം ചാമുണ്ഡിക്കുന്നില്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതയായ മകളെ കൊലപ്പെടുത്തി അമ്മ ആത്മഹത്യ ചെയ്തു. വിമലകുമാരി (58), മകള്‍ രേഷ്മ (28) എന്നിവരാണ് മരിച്ചത്. വൈകിട്ട് 4 മണിയോടെയാണ് സംഭവം നടന്നത്. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് സര്‍ക്കാര്‍ നല്‍കിയ അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം കഴിഞ്ഞ ദിവസമാണ് ഇവര്‍ കൈപ്പറ്റിയത്. ഇവര്‍ക്ക് കടുത്ത സാമ്പത്തിക പ്രതിസന്ധിയില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയിരിക്കുന്നത്. വിമലകുമാരിയുടെ ഭര്‍ത്താവ് രണ്ട് വര്‍ഷം മുന്‍പ് മരിച്ചിരുന്നു. പിന്നീട് മകളെ ചികിത്സയ്ക്ക് കൊണ്ടുപോയിരുന്നതും അതിനുള്ള പണം കണ്ടെത്തിയിരുന്നതും വിമലകുമാരിയായിരുന്നു. മകളെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്യാന്‍ വിമലകുമാരിയെ പ്രേരിപ്പിച്ച കാരണം കണ്ടെത്താന്‍ ഇതുവരെ പൊലീസിന് കഴിഞ്ഞിട്ടില്ല....
Accident

ബൈക്കിടിച്ചു കാൽ നടയാത്രക്കാരൻ മരിച്ചു

എആർ നഗർ: ബൈക്കിടിച്ചു കാൽ നട യാത്രക്കാരൻ മരിച്ചു. അരീത്തോട് -പലാന്തറ സ്വദേശി കൊണ്ടാണത് കുഞ്ഞിമ്മു (72) ആണ് മരിച്ചത്. തലപ്പാറക്കും കൊളപ്പുറത്തിനും ഇടയിൽ അരീത്തോട് വെച്ചായിരുന്നു അപകടം. മയ്യിത്ത് നമസ്കാരം ഉച്ചയ്ക്ക് ശേഷം 3:00 നു വി കെ. പടി ജുമാഅത്ത് പള്ളിയിൽ പാലാന്തറ യൂണിറ്റ് കേരള മുസ്ലിം ജമാഅത്ത് എക്സിക്യൂട്ടിവ് മെമ്പറായിരുന്നു....
Other

സൈനികൻ സൈജലിന്റെ കുടുംബത്തെ തിരൂരങ്ങാടി യതീംഖാന ഏറ്റെടുക്കും

തിരൂരങ്ങാടി: ലഡാക്കിൽ അപകടത്തിൽ മരിച്ച സൈനികൻ പരപ്പനങ്ങാടി അഞ്ചപ്പുര കെപിഎച്ച് റോഡിലെ പരേതനായ തച്ചോളി കോയയുടെയും നടമ്മല്‍ പുതിയകത്ത് സുഹറയുടെയും മകൻ മുഹമ്മദ് സൈജലിന്റെ കുടുംബത്തെ ഏറ്റെടുക്കുമെന്ന് തിരൂരങ്ങാടി യതീം ഖാന ഭാരവാഹികൾ അറിയിച്ചു. പതിനൊന്ന് വയസുകാരി ഫാത്തിമ സന്‍ഹ, എട്ടുവയസുകാരന്‍ തന്‍സില്‍, രണ്ടര വയസുള്ള ഫാത്തിമ മഹസ എന്നിവരാണ് മക്കള്‍. കുടുംബത്തിന് താത്പര്യമുണ്ടെങ്കിൽ, ഇവരുടെ പഠനവും മറ്റു ചിലവുകളും വഹിക്കാൻ തയ്യാറാണ് എന്നു സൈജലിന്റെ മയ്യിത്ത് നിസ്കാരത്തിന് നേതൃത്വം കൊടുത്ത സി പി ഉമർ സുല്ലമി ഭാരവാഹികൾക്ക് വേണ്ടി അറിയിക്കുകയായിരുന്നു. ചെറുപ്പത്തില്‍ത്തന്നെ പിതാവ് കോയക്കുട്ടി മരിച്ചതിനെ തുടര്‍ന്ന് ഷൈജലും സഹോദരൻ ഹനീഫയും തിരൂരങ്ങാടി യതീം ഖാനയിലാണ് വളർന്നതും പഠിച്ചതും. സൈജലിന്റെ ഉമ്മ സുഹ്‌റയും യതീം ഖാനയിൽ ആയിരുന്നു. കോട്ടയം സ്വദേശി കോയ യതീം ഖാനയിൽ നിന്നാണ് വിവാഹം സുഹ്റയെ വിവാഹം കഴിക്ക...
Crime

പൊന്മളയിൽ നായാട്ടിനിടെ വെടിയേറ്റ് യുവാവ് മരിച്ചു

പൊൻമള ചട്ടിപ്പറമ്പിൽ നായാട്ടിനിടെ അബദ്ധത്തിൽ വെടിയേറ്റ് ആക്കപ്പറമ്പ് കണക്കയിൽ ഇൻഷാദ് മരിച്ചു. കൂടെയുണ്ടായിരുന്ന രണ്ടുപേർ പൊലീസ് കസ്റ്റഡിയിലെടുത്തു.
Other

യതീംഖാന പൂർവ്വ വിദ്യാർത്ഥി സംഗമം അനുശോചന സംഗമമായി

തിരുരങ്ങാടി യതീംഖാനപൂർവ്വ വിദ്യാർത്ഥി കുടുംബ സംഗമം പൂർവ്വ വിദ്യാർത്ഥിയായ ലഡാക്കിൽ മരണപ്പെട്ട മുഹമ്മദ് ഷൈജലിന് അന്തിമോപചാരമർപ്പിക്കാനുള്ള വേദിയായി, നൂറ് കണക്കിന് സഹപാഠികളും പൂർവ്വ വിദ്യാർത്ഥികളും രാവിലെ മുതൽ യതീംഖാനയിൽ എത്തിച്ചേർന്നു, 11 മണിയോടെ പൊതുദർശനവും മയ്യത്ത് നമസ്ക്കാരവും നടന്നു,തുടർന്ന് പൂർവ്വ വിദ്യാർത്ഥി അനുശോചന സമ്മേളനം പി.എസ്.എം.ഒ കോളേജ് ഓഡിറ്റോറിയത്തിൽ ചേർന്നു,യതീംഖാന മാനേജിംഗ് കമ്മിറ്റി സെക്രട്ടറി എം.കെ.ബാവ സാഹിബ് ഉൽഘാടനം ചെയ്തു, പൂർവ്വ വിദ്യാർത്ഥി സംഘടന പ്രസിഡൻ്റ് പാതാരി മുഹമ്മദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു പി.എസ്.എം.ഒ കോളേജ് പ്രിൻസിപ്പൾ ഡോ: അബ്ദുൽ അസീസ്, പി.എം അലവിക്കുട്ടി, ഇബ്രാഹിം പുനത്തിൽ, എൽ.കുഞ്ഞഹമ്മദ് മാസ്റ്റർ, അബ്ദുൽ ഖാദർ മാസ്റ്റർ, ഡോ.അബ്ദുറഷീദ്, ഡോ.മൊയ്തുപ്പ പട്ടാമ്പി, അസൈൻ കോഡൂർ, മുനീർ താനാളൂർ, അബ്ദുൽ ഖാദർ ഓമാനൂർ എന്നിവർ സംസാരിച്ചു,സെക്രട്ടറി പി.വി.ഹുസ്സൈൻ സ്വാഗതവും വി...
Local news

SSF തേഞ്ഞിപ്പലം ഡിവിഷൻ മഴവിൽ സംഘം കഥാസമ്മേളനം സമാപിച്ചു.

പത്താം ക്ലാസിനു ചുവടെയുള്ള വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കപ്പെട്ട ഒരിടത്ത് ഒരിടത്ത് മഴവിൽ സംഘം കഥാ സമ്മേളനം നീരോൽപാലം ഹിറാ ക്യാമ്പസിൽ സമാപിച്ചു. സമ്മേളന പ്രചരണ ഭാഗമായി ഡിവിഷനിലെ 67 യൂണിറ്റുകൾ, 7 സെക്ടറുകൾ, മദ്രസകൾ കേന്ദ്രീകരിച്ച് സൈക്കിൾ റാലി, വിളംബര ജാഥ, മഴവിൽ അസംബ്ലി, തുടങ്ങിയ വ്യത്യസ്ത പദ്ധതികളിൽ വിദ്യാർത്ഥികൾ ഭാഗവാക്കായി. സ്വാഗത സംഘം വൈസ് ചെയർമാൻ, ഹിറ മാനേജർ ഷാഹുൽ ഹമീദ് കള്ളിയൻ പതാക ഉയർത്തി. ആൽക്കമി സ്മാർട്ട് ക്ലബ്ബ് അംഗങ്ങൾക്കുള്ള ക്യാമ്പ് രാവിലെ 10 മണി മുതൽ വൈകുന്നേരം 4 മണി വരെ നടന്നു. 200 ഓളം പ്രതിനിധികൾ പങ്കെടുത്തു.വിവിധ സെഷനുകൾക്ക് അബ്ദുൽ വാരിസ് മാസ്റ്റർ വെളിമുക്ക്, സുഹൈൽ ഫാളിലി എ.ആർ നഗർ, നിസാമുദ്ദീൻ സഖാഫി ചെട്ടിപ്പടി, മുഹമ്മദ്‌ ഹാരിസ് അദനി ചേലേമ്പ്ര, മുഹമ്മദ്‌ സുഹൈൽ കളിയാട്ടമുക്ക് എന്നിവർ നേതൃത്വം നൽകി. ശേഷം മഴവിൽ സംഘം വിദ്യാർത്ഥികളുടെ പ്രൗഢഗംഭീരമായ, വർണ്ണശബള...
Other

ധീരജവാൻ മുഹമ്മദ് സൈജലിന് നാടിന്റെ അന്തിമോപചാരം

ലഡാക്കിൽ സൈനിക വാഹനാപകടത്തിൽ മരണമടഞ്ഞ മലപ്പുറം പരപ്പനങ്ങാടി സ്വദേശി ലാന്‍സ് ഹവില്‍ദാര്‍ മുഹമ്മദ് ഷൈജലിന്റെ ഭൗതിക ശരീരം രാവിലെ 10.10 ന് എയർ ഇന്ത്യയുടെ Al- 0425 വിമാനത്തിൽ കരിപ്പൂർ വിമാനത്താവളത്തിൽ എത്തിച്ചു. കരിപ്പൂർ വിമാനത്താവളത്തിൽ ഇ.ടി മുഹമ്മദ് ബഷീർ എം.പി, എം. എൽ. എമാരായ പി. അബ്ദുൾ ഹമീദ് , കെ.പി.എ മജീദ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ, ജില്ലാ കലക്ടർ വി.ആർ പ്രേം കുമാർ, കൊണ്ടോട്ടി നഗരസഭ ചെയർപേഴ്സൺ ഫാത്തിമത്ത് സുഹറാബി, എയർപോർട്ട് ഡയറക്ടർ സുരേഷ് ശേഷാദ്രി വാസം, ടെർമിനൽ മാനേജർമാരായ അർജുൻ പ്രസാദ്, ബാബു രാജേഷ്, കൊണ്ടോട്ടി തഹസിൽദാർ പി.അബൂബക്കർ തുടങ്ങിയവർ ഭൗതിക ശരീരം ഏറ്റുവാങ്ങി.ജില്ലാ ഭരണകൂടത്തിന് വേണ്ടി ജില്ലാ കലക്ടർ, എയർപോർട്ട് അതോറിട്ടി ഡയറക്ടർ, സി.ഐ.എസ്.എഫ് കാമാൻഡർ, മലപുറം ജില്ലാ സൈനീക കൂട്ടായ്മ , എൻ.സി.സി തുടങ്ങിയവർ ഭൗതിക ശരീരത്തിൽ പുഷ്പ ചക്രം സമർപ്പിച്ചു. ഡൽഹിയിൽ നിന്നും ഹവില്‍ദാര്...
Obituary

മമ്പുറത്ത് വയലിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

തിരൂരങ്ങാടി: മമ്പുറം വെട്ടത്ത് വയലിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. വെട്ടത്ത് നടുവിലങ്ങാടി സ്വദേശി തലനാർ തൊടുവിൽ ലത്തീഫിന്റെ മകൻ ഇഖ്ബാൽ (28) ആണ് മരിച്ചത്. വീടിന് സമീപത്തെ പട്ടിശ്ശേരി വയൽ. ഇന്നലെ രാത്രിയിലാണ് സംഭവം. ഹൃദയാഘാതം വന്നാണ് മരണമെന്നാണ് നിഗമനം. മാതാവ് നഫീസു, ഭാര്യയും ചെറിയ കുഞ്ഞുമുണ്ട്....
Other

ലഡാക്കിൽ മരണമടഞ്ഞ ഷൈജലിന്റെ വീട്ടിൽ മന്ത്രിമാർ സന്ദർശനം നടത്തി

മൃതദേഹം വഹിച്ചുള്ള സൈനികസംഘം നാളെ ( മെയ്‌ 29)രാവിലെ 10.10ന് കരിപ്പൂർ വിമാനത്താവളത്തിലെത്തും പരപ്പനങ്ങാടി: ലഡാക്കിൽ കഴിഞ്ഞ ദിവസമുണ്ടായ സൈനിക വാഹനാപകടത്തിൽ മരണമടഞ്ഞ പരപ്പനങ്ങാടി സ്വദേശി ലാന്‍സ് ഹവില്‍ദാര്‍ മുഹമ്മദ് ഷൈജലിന്റെ വീട് റവന്യു മന്ത്രി കെ. രാജൻ, പുരാരേഖ തുറമുഖം വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ എന്നിവർ സന്ദർശിച്ചു. ബിനോയ്‌ വിശ്വം എം. പി , പി. അബ്ദുൽ ഹമീദ് എം. എൽ. എ, നഗരസഭ ചെയർമാൻ എ. ഉസ്മാൻ, തിരൂരങ്ങാടി തഹസിൽദാർ പി. ഒ സാദിഖ്, ആർ. ഡി. ഒ പി. സുരേഷ് എന്നിവരും സന്ദർശന വേളയിൽ ഒപ്പമുണ്ടായിരുന്നു. മലപ്പുറം പരപ്പനങ്ങാടി കെപിഎച്ച് റോഡിലെ പരേതനായ തച്ചോളി കോയയുടെയും നടമ്മല്‍ പുതിയകത്ത് സുഹറയുടെയും മകനാണ് മുഹമ്മദ് ഷൈജല്‍. 20 വര്‍ഷമായി സൈനികസേവനത്തില്‍ തുടരുകയായിരുന്നു ഷൈജല്‍. നീണ്ടകാലം ഗുജറാത്തിലെ ക്യാമ്പില്‍ ഹവില്‍ദാറായിരുന്ന ഷൈജല്‍ കശ്മീരിലെ ക്യാമ്പിലേക്ക് സ്ഥലം മാറിപ്പോകുന്നതിനിടെയാണ് അപക...
Local news

വിദ്യാര്‍ത്ഥികള്‍ക്ക് നീന്തല്‍ പരിശീലന പരിപാടിയുമായി തിരൂരങ്ങാടി നഗരസഭ

തിരൂരങ്ങാടി : വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ നീന്തല്‍ പരിശീലന പരിപാടിയുമായി തിരൂരങ്ങാടി നഗരസഭ. നഗരസഭയുടെയും ആക്സിഡന്റ് റെസ്‌ക്യൂ 24&7 കൂരിയാട് ജെംസ് പബ്ലിക് സ്‌കൂള്‍. ട്രോമാകെയര്‍ താലൂക്ക് കമ്മിറ്റി എന്നിവയുടെയും ആഭിമുഖ്യത്തില്‍ സൗജന്യ നീന്തല്‍ പരിശീലന ക്യാമ്പ് തുടങ്ങി.ഈ വര്‍ഷം പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞ വിദ്യാര്‍ത്ഥികള്‍ക്കാണ് പരിശീലനം. കൂരിയാട് ജെംസ് പബ്ലിക് സ്‌കൂളിലെ സ്വിമ്മിംഗ് പൂളില്‍ പത്ത് ദിവസം നീണ്ടു നില്‍ക്കും. വിദ്യാര്‍ത്ഥികള്‍ക്ക് ഏറെ ആശ്വാസമാകുന്നതാണിത്. ഉദ്ഘാടനം ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ സിപി സുഹ്‌റാബി നിര്‍വഹിച്ചു. വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഇഖ്ബാല്‍ കല്ലുങ്ങല്‍ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതിഅധ്യക്ഷരായ ഇ.പി ബാവ, സി.പി ഇസ്മായില്‍എം സുജിനി, വഹീദ ചെമ്പ, ജംസ് സ്കൂൾ എം, ഡി ,പി.എം ഷഫാഫ്. ഹഫ്‌സ കാരാടന്‍,ട്രോമാ കെയര്‍ വോളണ്ടീയര്‍ മാരായ റഫീഖ് പരപ്പനങ്ങാടി, സുഹൈബ്,...
Accident

കാർ നിയന്ത്രണം വിട്ടു പുഴയിലേക്ക് മറിഞ്ഞു യുവാവ് മരിച്ചു

പൊന്നാനി : കാർ പുഴയിലേക്ക് മറിഞ്ഞു യുവാവ് മരിച്ചു. തിരൂർ വാണിയന്നൂർ സ്വദേശി മേടപ്പറമ്പിൽ അബ്ദുൽ നാസറിന്റെ മകൻ മുഹമ്മദ് ഹാരിസ് (21) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ മൂന്ന് മണിക്കാണ് സംഭവം. പൊന്നാനി കർമ്മ റോഡിന് സമീപം ചമ്രവട്ടം കടവിലാണ് അപകടം. കാർ നിയന്ത്രണം വിട്ടു പുഴയിലേക്ക് മറിയുകയായിരുന്നു. കൂടെ ഉണ്ടായിരുന്ന മൂന്നു പേർക്ക് പരിക്കേറ്റു....
Other

പൊയ്ക്കുതിരകൾ നിറഞ്ഞാടി, ഇത്തവണ കോഴിക്കളിയാട്ടത്തിനെത്തിയത് പതിനായിരങ്ങൾ

രണ്ട് വർഷമായി അണകെട്ടി നിർത്തിയ മഹാനദി തുറന്നുവിട്ട പ്രതീതിയായിരുന്നു ഇന്നലെ മൂന്നിയൂർ കളിയാട്ടക്കാവ് ക്ഷേത്രത്തിലെ കോഴിക്കളിയാട്ട ഉത്സവത്തിന്. ദൂരദിക്കുകളിൽ നിന്നടക്കമുള്ള പതിനായിരക്കണക്കിന് ഭക്തർ ആട്ടവും പാട്ടുമായി നൂറുകണക്കിന് പൊയ്ക്കുതിരകളുമായി ഒഴുകിയെത്തിയപ്പോൾ പ്രദേശം സാക്ഷിയായത് ചരിത്രത്തിലെ ഏറ്റവും വലിയ ആഘോഷത്തിന്. ജൂൺ ഒന്നിന് കുടികൂട്ടൽ ചടങ്ങോടെ ഉത്സവം സമാപിക്കുമ്പോൾ കോവിഡനന്തരം മലബാറിലെ ക്ഷേത്രോത്സവങ്ങൾക്കും പരിസമാപ്തിയാകും. മഴ മാറിനിന്ന പകലിൽ കളിയാട്ടക്കാവിലേക്കുള്ള വഴികൾ രാവിലെ മുതൽ ദേവീസ്തുതികളിൽ നിറഞ്ഞു. ചെണ്ടകൊട്ടി നൃത്തംചെയ്ത് കളിയാട്ടക്കാവിലെത്തിയ സ്ത്രീകളും കുട്ടികളുമടങ്ങുന്ന ആയിരങ്ങൾ പൊയ്ക്കുതിരകളെ ദേവിക്ക് സമർപ്പിച്ചു. മലബാറിലെ ക്ഷേത്രോത്സവങ്ങളുടെ സമാപനം കൂടിയായ മൂന്നിയൂർ കളിയാട്ടക്കാവ് അമ്മാഞ്ചേരി ഭഗവതീക്ഷേത്രത്തിലെ 17 ദിവസത്തെ കളിയാട്ട ഉത്സവത്തിന്റെ പ്രധാനചടങ്ങ...
Crime

വായ്പ തരപ്പെടുത്താമെന്ന് വിശ്വസിപ്പിച്ച് കോടികൾ തട്ടി, പിടികിട്ടാപ്പുള്ളി പിടിയിൽ

വാഴക്കാട് : ലക്ഷങ്ങളുടെ വായ്പ തരപ്പെടുത്തി കൊടുക്കാമെന്ന് വിശ്വസിപ്പിച്ച് ആധാരം വിവിധ ബാങ്കുകളിൽ പണയപ്പെടുത്തി വ്യാജ കമ്പനികളുടെ പേരിൽ കോടികൾ തട്ടിയെടുത്ത് മുങ്ങി നടന്ന പ്രതി പിടിയിൽ. എറണാകുളം പത്തടിപ്പാലം സ്കൈ ലൈൻ ഫ്ലാറ്റിൽ താമസിക്കുന്ന കണ്ണൂർ സ്വദേശി അബ്ദുൽ അസീസിനെ (61)യാണ് പിടികൂടിയത്. ഇയാൾക്കെതിരെ വഞ്ചനാകുറ്റം ചുമത്തി കണ്ണൂർ തളിപ്പറമ്പ, എടക്കാട്, മലപ്പുറം മേലാറ്റൂർ , പാണ്ടിക്കാട്, കുളത്തൂർ ,വാഴക്കാട്, പെരിന്തൽമണ്ണ, കോട്ടയം ഈസ്റ്റ് ,കോട്ടയം വെസ്റ്റ് തുടങ്ങിയ വിവിധ സ്റ്റേഷനുകളിൽ നിലവിൽ കേസുണ്ട്. ജില്ലാ പോലീസ് മേധാവി എസ് സുജിത് ദാസിന് ലഭിച്ച വിവരത്തെ തുടർന്ന് ഡിവൈഎസ്പി കെ. അഷ്റഫിൻ്റെ നേതൃത്വത്തിൽ വാഴക്കാട് എസ് ഐ വിജയരാജൻ പോലീസ് ഉദ്യോഗസ്ഥരായ അബ്ദുൽ ജബ്ബാർ (അരീക്കോട് പി എസ്) മുഹമ്മദ് അജ്നാ സ് (തേഞ്ഞിപ്പലം പിഎസ്), റാഷിദ് (വാഴക്കാട് പി എസ് ) എന്നിവരാണ് എറണാകുളം എളമക്കരയിലെ വാടകവീട്ടിൽ ഒളിച...
Other

സൈജലിനെ മരണം തട്ടിയെടുത്തത് വിരമിക്കലിനുള്ള ഒരുക്കത്തിനിടെ.

പരപ്പനങ്ങാടി : രണ്ടു പതിറ്റാണ്ട് രാജ്യത്തെ സേവിച്ച ശേഷം സ്വയം വിരമിക്കലിന് ഒരുങ്ങുന്നതിനിടെയാണ് ലാൻസ് ഹവിൽദാർ മുഹമ്മദ് സൈജലിനെ മരണം തട്ടിയെടുത്തത്. പതിനൊന്നാം വയസ്സിൽ പിതാവ് മരിച്ചതിനാൽ അനാഥാലയത്തിലാണ് സൈജൽ വളർന്നത്. തിരൂരങ്ങാടി യത്തീംഖാനയിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. തിരൂരങ്ങാടി ഓറിയന്റൽ ഹൈസ്കൂളിൽനിന്ന് എസ്എസ്എൽസി പാസായി. പിഎസ്എംഒ കോളജിൽനിന്ന് പ്രീഡിഗ്രി പാസായി. കുറച്ചുകാലം അധ്യാപകനായി ജോലി ചെയ്തു. പിന്നീടാണ് സൈന്യത്തിൽ ചേർന്നത്. അനുജനെയും അനുജത്തിയെയും പഠിപ്പിച്ചതും കുടുംബം നോക്കിയതും പിന്നീട് സൈജലായിരുന്നു. കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവഴിക്കാൻ സ്വയം വിരമിക്കലിന് ഒരുങ്ങുകയായിരുന്നു സൈജലെന്ന് ബന്ധുക്കൾ പറഞ്ഞു. മറാഠ ലൈറ്റ് ഇൻഫൻട്രി ഇരുപത്തിരണ്ടാം ബറ്റാലിയനിലായിരുന്നു സൈജൽ. ഗുജറാത്തിലെ ഗാന്ധിനഗർ ക്യാംപിൽനിന്ന് ലേയിലേക്കു മാറ്റംകിട്ടിയതിനെ തുടർന്ന് അവിടേക്ക് പുറപ്പെ...
Job, university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിയമനങ്ങൾ

ഡെപ്യൂട്ടേഷന്‍ നിയമനം കാലിക്കറ്റ് സര്‍വകലാശാലാ സ്‌കൂള്‍ ഓഫ് ഡ്രാമ ആന്റ് ഫൈന്‍ ആര്‍ട്‌സില്‍ ഡയറക്ടര്‍/പ്രൊഫസര്‍ തസ്തികയിലും പൊളിറ്റിക്കല്‍ സയന്‍സ് പഠനവിഭാഗത്തില്‍ പ്രൊഫസര്‍ തസ്തികയിലും കെ.എസ്.ആര്‍. വ്യവസ്ഥകള്‍ പ്രകാരം ഡെപ്യൂട്ടേഷന്‍ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. യു.ജി.സി. റഗുലേഷന്‍ അനുശാസിക്കുന്ന യോഗ്യതകളുള്ള യൂണിവേഴ്‌സിറ്റി/ഗവണ്‍മെന്റ്/എയ്ഡഡ് കോളേജുകളിലേയും കേന്ദ്ര/സംസ്ഥാന/അര്‍ദ്ധ സര്‍ക്കാര്‍  അക്കാദമിക് സ്ഥാപനങ്ങളിലേയും അദ്ധ്യാപകര്‍ക്ക് അപേക്ഷിക്കാം. ജൂണ്‍ 21-ന് മുമ്പായി ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ച് മാതൃസ്ഥാപനത്തില്‍ നിന്നുള്ള എന്‍.ഒ.സി. സഹിതം അപേക്ഷയുടെ പകര്‍പ്പ് ജൂണ്‍ 28-ന് മുമ്പായി കാലിക്കറ്റ് സര്‍വകലാശാലാ രജിസ്ട്രാര്‍ക്ക് സമര്‍പ്പിക്കണം. പൊളിറ്റിക്കല്‍ സയന്‍സ് പ്രൊഫസര്‍ തസ്തികയിലേക്ക് 2018-ലെ യു.ജി.സി. റഗുലേഷന്‍സില്‍ പ്രൊഫസര്‍ തസ്തികയിലേക്ക് നിര്‍ദ്ദേശിച്ച യോഗ്യതകളു...
Other

ലഡാക്കിൽ വാഹനം നദിയിലേക്ക് മറിഞ്ഞ് 7 സൈനികർ മരിച്ചു; മരിച്ചവരിൽ പരപ്പനങ്ങാടി സ്വദേശിയും

ന്യൂഡൽഹി∙ ലഡാക്കിൽ സൈനികർ സഞ്ചരിച്ച വാഹനം ഷ്യോക് നദിയിലേക്കു മറിച്ച് ഏഴു പേർ മരിച്ചു. മരിച്ചവരിൽ ഒരാൾ പരപ്പനങ്ങാടി സ്വദേശിയാണ്. കെ.പി.എച്ച് റോഡ് നുള്ളക്കുളം സ്വദേശി തച്ചോളി കോയക്കുട്ടിയുടെ മകൻ മുഹമ്മദ് ഷൈജൽ (41) ആണ് മരിച്ചത്. ഇന്ത്യ – ചൈന അതിർത്തിയിലെ തുർതുക് സെക്ടറിലേക്കു പോകും വഴി ഇവർ സഞ്ചരിച്ച വാഹനം നിയന്ത്രണം വിട്ട് ഷ്യോക് നദിയിലേക്കു വീഴുകയായിരുന്നു. 26 സൈനികരാണു വാഹനത്തിലുണ്ടായിരുന്നത്. ഇതിൽ ചിലർക്ക് ഗുരുതര പരുക്കേറ്റിട്ടുണ്ട്. വെള്ളിയാഴ്ച രാവിലെ ഒൻപതിനാണു സംഭവം. റോഡിൽനിന്നു തെന്നിമാറിയ വാഹനം ഏകദേശം 50-60 അടി താഴ്ചയിലേക്കാണ് വീണതെന്നു സൈനിക വക്താവ് അറിയിച്ചു. പരുക്കേറ്റവർക്കെല്ലാം വൈദ്യസഹായം നൽകുന്നുണ്ട്. ഗുരുതരമായി പരുക്കേറ്റവരെ വെസ്റ്റേൺ കമാൻഡിലേക്ക് മാറ്റുന്നതിനായ വ്യോമസേനയുടെ സഹായം അഭ്യർഥിച്ചിട്ടുണ്ടെന്നും വക്താവ് പറഞ്ഞു. ഭാര്യ: റഹ്മത്ത്: മക്കൾ - ഫാത്തിമ സൻഹ, തൻസിൽ, ഫാത്തിമ...
Other

പെരുവള്ളൂർ ഗവ.ഹയർ സെക്കൻഡറി സ്കൂൾ അന്തരാഷ്ട്ര നിലവാരത്തിലേക്ക്, കെട്ടിടോദ്ഘടനം 30 മുഖ്യമന്ത്രി നിർവഹിക്കും

പെരുവള്ളൂർ: സംസ്ഥാനത്തെ 140 നിയോജക മണ്ഡലങ്ങളിലും ഓരോ സ്കൂൾ വീതം ആദ്യ ഘട്ടത്തിൽ അന്താരാഷ്ട്ര നിലവാരത്തിലേക്കുയർത്തുക എന്ന ഒന്നാം പിണറായി സർക്കാറിന്റെ നയത്തിന്റെ ഫലമായി പെരുവള്ളൂർ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്‌കൂളിന് അഞ്ചു കോടി ചിലവിൽ നിർമ്മിച്ച പുതിയ സ്കൂൾ കെട്ടിടം മെയ്30ന് തിങ്കളാഴ്ച മൂന്നു മണിക്ക് ബഹു. മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവ്വഹിക്കും. വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി അദ്ധ്യക്ഷനാകും. ധന കാര്യ വകുപ്പ് മന്ത്രി ശ്രീ കെ എൻ ബാല ഗോപാലൻ മുഖ്യ പ്രഭാഷണം നടത്തും. അതേ സമയത്ത് തന്നെഓഫ് ലൈൻ ആയി പെരുവള്ളൂർ സ്കൂൾ പരിസരത്ത് നടക്കുന്ന പരിപാടിയിൽ സ്ഥലം എം എൽ എ പി അബ്ദുൽ ഹമീദ് മാസ്റ്റർ ശിലാ ഫലകം അനാച്ഛാദനം ചെയ്യും. ഡോ. അബ്ദുസ്സമദ് സമദാനി എം പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ എം കെ റഫീഖ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ കെ ടി സാജിത, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ കെ കലാം മാസ്റ്റർ, ജന പ്...
Other

കൊടിഞ്ഞിയിൽ ഓട്ടോ കണ്സൾട്ടൻസിയിൽ മോഷണം

കൊടിഞ്ഞി ചെറുപ്പാറയിൽ സൈൻ ഓട്ടോ കൺസൽട്ടൻസിയിൽ മോഷണം. ഇന്നലെ രാത്രിയാണ് മോഷണം നടന്നത്. ഷട്ടറിന്റെ പൂട്ടുകൾ തകർത്താണ് മോഷണം നടത്തിയത്. കൊടിഞ്ഞി കുറൂൽ സ്വദേശി പത്തൂർ മുസ്തഫയുടേതാണ് സ്ഥാപനം. വിവിധ ആവശ്യങ്ങൾക്കായി സൂക്ഷിച്ച പണവും വിവിധ വാഹനങ്ങളുടെ രേഖകളും നഷ്ടപ്പെട്ടതായി ഉടമ പറഞ്ഞു. തിരൂരങ്ങാടി പോലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി....
Crime

വയോധികയെ ലൈംഗീകമായി പീഡിപ്പിച്ച മധ്യവയസ്‌കൻ പിടിയിൽ

തേഞ്ഞിപ്പലം : വയോധികയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ മധ്യവയ്കനെ തേഞ്ഞിപ്പലം പോലിസ് അറസ്റ്റു ചെയ്തു. കോഹിനൂര്‍ കോളനിയിൽ താമസിക്കുന്ന കുന്നംകുളത്ത് വീട്ടില്‍ വേലായുധന്‍ എന്ന ബാബു (54) വിനെയാണ് അറസ്റ്റ് ചെയ്തത്. ഒരാഴ്ച്ച മുമ്പായിരുന്നു സംഭവം. കഴിഞ്ഞ ദിവസമാണ് വയോധിക തേഞ്ഞിപ്പലം പോലീസിൽ പരാതി നൽകിയത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഭര്‍ത്താവ് മരിച്ച ഇവര്‍ ബന്ധുവീട്ടില്‍ താമസിച്ചു വരികയായിരുന്നു.  ആളില്ലാത്ത സമയത്ത് ഉച്ചയോടെ വീട്ടില്‍ അതിക്രമിച്ചു കയറിയ പ്രതി വയോധികയെ ബലാല്‍സംഗം ചെയ്യുകയായിരുന്നുവെന്നാണ് പരാതി. തുടര്‍ന്ന് മാനസിക പ്രയാസങ്ങള്‍ പ്രകടിപ്പിച്ച ഇവരോട് ബന്ധുക്കള്‍ വിവരം അന്വേഷിച്ചപ്പോഴാണ് പീഡനത്തിരയായ വിവരം ഇവര്‍ പറയുന്നത്. വിവാഹിതനായ പ്രതി സംഭവത്തിന് ശേഷം കോട്ടക്കലിലെ മദ്യാസക്തിക്ക് ചികിത്സ ലഭിക്കുന്ന ലഹരി വിമുക്തി കേന്ദ്രത്തിലായിരുന്നു. ചികിത്സാ കേന്ദ്രത്തിലെത്തിയാണ് തേഞ്ഞിപ്പലം ഇൻ...
error: Content is protected !!