Sunday, September 21

Blog

വ്ലോഗർ റിഫ മെഹ്‌നു തൂങ്ങി മരിച്ചതെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്
Other

വ്ലോഗർ റിഫ മെഹ്‌നു തൂങ്ങി മരിച്ചതെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്

വ്‌ളോഗർ റിഫ മെഹ്നുവിന്റെ റീ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്. റിഫയുടേത് തൂങ്ങി മരണമെന്ന് റീപോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ പറയുന്നു.കഴുത്തിലെ അടയാളം തൂങ്ങി മരണം ശരിവയ്ക്കുന്നു എന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ പറയുന്നു. പോസ്റ്റ് മോർട്ടം റിപ്പോർട്ട് അന്വേഷണ സംഘത്തിന് കൈമാറി. റിഫയുടെ മരണത്തിൽ കുടുംബം ദുരൂഹത ആരോപിച്ചതിനെ തുടർന്നാണ് മറവുചെയ്ത മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം നടത്തിയത്. മൃതദേഹത്തിൽ കഴുത്തിൽ ഒരടയാളമുണ്ടെന്നും ഇത് തൂങ്ങിമരണത്തിൽ കാണാറുളളതാണെന്നും ഫോറൻസിക് സംഘം അന്വേഷണ സംഘത്തെ അറിയിച്ചിരുന്നു. വിശദമായ കണ്ടെത്തലുകൾ ഇനിയും വേണമെന്നാണ് അന്വേഷണ സംഘത്തിന്റെ നിലപാട്. ഇതെ തുടർന്നാണ് റീ പോസ്റ്റുമോർട്ടം നടത്തിയത്. മാർച്ച് 1നാണ് വ്‌ളോഗർ റിഫ മെഹ്നുവിനെ ദുബായിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. ദുബായിൽ വച്ച് ഫോറൻസിക് പരിശോധന മാത്രമാണ് നടത്തിയിരുന്നത്. പോസ്റ്റ്‌മോർട്ടം ന...
Other

മുന്നിയൂർ കളിയാട്ട ഉത്സവത്തിന് കാപ്പൊലിച്ചു

മൂന്നിയൂർ കളിയാട്ടക്കാവ് അമ്മാഞ്ചേരി ഭഗവതീക്ഷേത്രത്തിലെ കളിയാട്ട മഹോത്സവത്തിന് കാപ്പൊലിച്ചു. ക്ഷേത്രത്തിന്റെ മൂലസ്ഥാനമായ പാറേക്കാവ് ചാത്തൻ ക്ലാരിയിൽ തിങ്കളാഴ്ച വൈകുന്നേരമാണ് ചടങ്ങു നടന്നത്. കളിയാട്ടം നടത്തുന്നതിനുള്ള അനുവാദം ചോദിച്ച മൂത്തവൈദ്യർക്ക് ക്ഷേത്രകാരണവർ വിളിവെള്ളി കൃഷ്ണൻകുട്ടി നായർ ഉത്സവത്തിനുള്ള അനുവാദം നൽകി. നൂറുകണക്കിനാളുകൾ കാപ്പൊലിക്കൽച്ചടങ്ങിന് സാക്ഷിയായി. എടവമാസത്തിലെ ആദ്യത്തെ തിങ്കളാഴ്ച കാപ്പൊലിച്ച കളിയാട്ടത്തിന്റെ പ്രധാന ചടങ്ങായ കോഴിക്കളിയാട്ടം 27-ന് വെള്ളിയാഴ്ചയാണ് നടക്കുന്നത്. 17 ദിവസം നീണ്ടുനിൽക്കുന്നതാണ് മൂന്നിയൂർ കളിയാട്ടം. മലബാറിലെ ക്ഷേത്രോത്സവങ്ങൾക്ക് സമാപനംകുറിക്കുന്ന കളിയാട്ടം മതസൗഹാർദവും സാഹോദര്യവും വിളിച്ചോതി ആയിരങ്ങൾ പങ്കെടുക്കുന്ന ഉത്സവമാണ്. കോഴിക്കളിയാട്ടത്തിന് പൊയ്ക്കുതിരകളുമായി ആയിരങ്ങൾ കളിയാട്ടക്കാവിലെത്താറുണ്ട്. കാപ്പൊലിക്കൽച്ചടങ്ങ് നടന...
Other

അമ്മയുടെ കയ്യിൽ നിന്നും പുഴയിലേക്ക് വീണ കുഞ്ഞിന്റെ മൃതദേഹം ലഭിച്ചു

അമ്മ പാലത്തില്‍ നില്‍ക്കവേ കയ്യില്‍ നിന്ന് തെറിച്ച് പുഴയിലേക്ക് വീണ 11 മാസം പ്രായമായ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി. പെരിന്തല്‍മണ്ണ പാലത്തോള്‍ മപ്പാട്ടുകര റെയില്‍വേ മേല്‍പ്പാലത്തില്‍ നില്‍ക്കുമ്പോഴായിരുന്നു കുഞ്ഞ് അമ്മയുടെ കയ്യില്‍ നിന്നും തെറിച്ച് താഴെ വീണത്. കുഞ്ഞ് വീണ സ്ഥലത്തുനിന്നും രണ്ട് കിലോമീറ്റര്‍ അകലെ കട്ടുപ്പാറ തടയണയുടെ 50 മീറ്റര്‍ താഴെനിന്നാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. പെരിന്തല്‍മണ്ണയില്‍നിന്ന് സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യു ഓഫിസര്‍ സജിത്തിന്റെ നേതൃത്വത്തിലെത്തിയ അഗ്‌നിരക്ഷാ സേനാംഗങ്ങളും ട്രോമാകെയര്‍ വൊളന്റിയര്‍മാരും ചേര്‍ന്നാണ് കുഞ്ഞിന്റെ മദതദേഹം പുറത്തെടുത്തത്. മത്സ്യബന്ധനത്തിനെത്തിയ ചിലര്‍ മൃതദേഹം കാണുകയും പൊലീസിനെ വിവരമറിയിക്കുകയുമായിരുന്നു. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റി. മൃതദേഹം ഉടന്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്യും. മാനസികാസ്വാസ്ഥ്യത്തിന് ചികിത്സ തേട...
Other

നിർമാണത്തിലിരുന്ന പാലത്തിന്റെ തൂണ് തകർന്നു വീണു

ചാലിയാറിന് കുറുകെ നിർമ്മിക്കുന്ന കൂളിമാട് പാലത്തിന്റെ ബീമാണ് തകർന്നത്. കോഴിക്കോട്: നിർമാണത്തിലിരിക്കുന്ന പാലത്തിന്റെ ബീം തകർന്നു. ചാലിയാറിന് കുറുകെ നിർമ്മിക്കുന്ന കൂളിമാട് പാലത്തിന്റെ ബീമാണ് തകർന്നത്. ആര്‍ക്കും പരിക്കില്ല. കഴിഞ്ഞ ദിവസങ്ങളിലായി പ്രദേശത്ത് ശക്തമായ മഴ പെയ്തിരുന്നു. രാവിലെ ഒമ്പതു മണിയോടെയാണ് ബീമുകള്‍ തകര്‍ന്നത്. മൂന്ന് തൂണുകള്‍ക്ക് മുകളില്‍ സ്ലാബ് ഇടുന്നതിന് വേണ്ടി സ്ഥാപിച്ച ബീമുകളാണ് തകര്‍ന്നുവീണത്. രണ്ടു കൊല്ലമായി ചാലിയാറിന് കുറുകെയുള്ള പാലം പണി നടന്നു കൊണ്ടിരിക്കുകയായിരുന്നു. നിര്‍മ്മാണപ്രവൃത്തി ഏറക്കുറേ പൂര്‍ത്തിയാകുന്ന ഘട്ടത്തിലാണ് ബീമുകള്‍ തകര്‍ന്നത്. കൂളിമാട് നിന്നും മലപ്പുറം മപ്പുറം ഭാഗത്തേക്കുള്ള പാലത്തിന്റെ ബീമാണ് നീലംപൊത്തിയത്. 2019 മാര്‍ച്ചിലായിരുന്നു പാലത്തിന്റെ നിര്‍മാണപ്രവൃത്തി തുടങ്ങിയത്. കോഴിക്കോട് ജില്ലയുടെ കരഭാഗത്തും ചാലിയാറില്‍ മലപ്പുറം ഭാഗത്താ...
Other

പ്രധാനമന്ത്രിയെയും രാഷ്ട്രപതിയെയും കാണാനാഗ്രഹമെന്ന് റാബിയ, അവസരമുണ്ടാക്കാമെന്ന് കേന്ദ്ര മന്ത്രി

തിരൂരങ്ങാടി: സ്ത്രീ ശാക്തീകരണത്തിന്റെ പ്രതീകമാണ് കെ.വി.റാബിയ എന്ന് കേന്ദ്ര മന്ത്രി വി.മുരളീധരൻ. ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിലും അത് വക വെക്കാതെ ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന റാബിയയെ നേരത്തെ തന്നെ അറിയാം. നെഹ്റു യുവ കേന്ദ്ര പ്രവർത്തന കാലഘട്ടത്തിൽ തന്നെ ഇവരുമായി ബന്ധമുണ്ട്. പ്രവർത്തനത്തെ അംഗീകരിക്കാനും കഴിഞ്ഞിട്ടുണ്ട്. സാക്ഷരത, സ്ത്രീ സ്ത്രീ ശാക്തീകരണം, ഭിന്നശേഷിക്കാർക്ക് വേണ്ടിയുള്ള പ്രവർത്തനം തുടങ്ങിയ രംഗത്തുള്ളവർക്ക് പ്രചോദനം കൂടിയാണ് റാബിയ എന്നും മന്ത്രി പറഞ്ഞു. മലപ്പുറം പോലുള്ള ന്യൂനപക്ഷ പ്രാധാന്യമുള്ള ജില്ലയിലേക്ക് ദേശീയ അംഗീകാരം ലഭിച്ചത് സന്തോഷകരമാണ്. ഇതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് നന്ദി പറയുന്നെന്നും അദ്ദേഹം പറഞ്ഞു. നെഹ്റു യുവ കേന്ദ്ര വൈസ് പ്രസിഡന്റ് ആയിരുന്ന കാലഘട്ടത്തിലെ ബന്ധത്തെ കുറിച്ചു മന്ത്രിയും റാബിയയും സ്മരിച്ചു. മന്ത്രിയുടെ ഭാര്യ നൽകിയ ഉപഹാരം മന്ത്രി റാബിയക്...
Other

മഴക്കാലക്കെടുതികള്‍ നേരിടാന്‍ ജില്ല പൂര്‍ണ സജ്ജം; ഖനന പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശം

ജില്ലയില്‍ മഴക്കാലക്കെടുതികള്‍ മൂലമുണ്ടാകുന്ന അടിയന്തര സാഹചര്യങ്ങള്‍  നേരിടാന്‍ ജില്ലാ പൂര്‍ണസജ്ജമെന്ന് ജില്ലാകലക്ടര്‍ വി.ആര്‍ പ്രേം കുമാര്‍ അറിയിച്ചു. ജില്ലയില്‍ അടുത്ത മൂന്ന് ദിവസങ്ങളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ള സാഹചര്യത്തില്‍ മഴക്കാല ഒരുക്കങ്ങള്‍ വിലയിരുത്താന്‍ ജില്ലാകലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ യോഗത്തിലാണ് നിര്‍ദേശം.  ജില്ലയിലെ ക്വാറിയിങ് അടക്കമുള്ള ഖനന പ്രവര്‍ത്തനങ്ങള്‍ ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ നിര്‍ത്തിവയ്ക്കാന്‍ ജില്ലാകലക്ടര്‍ നിര്‍ദേശിച്ചു. തീരപ്രദേശങ്ങളിലേയും മലയോരമേഖലകളിലേയും ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ സഞ്ചാരികളെ പ്രവേശിപ്പിക്കുന്നത് നിര്‍ത്തിവെയ്ക്കുന്നതിനും യോഗം തീരുമാനിച്ചു. മഴക്കെടുതിമൂലമുണ്ടാകുന്ന അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ സുസജ്ജമായിരിക്കാനും ആവശ്യമായ സാഹചര്യങ്ങ...
Local news

തിരുരങ്ങാടിവില്ലേജ് വിഭജിക്കണം : സി.പി.ഐ

തിരുരങ്ങാടി മുൻസിപ്പാലിറ്റിയിലെ എക വില്ലേജായ തിരുരങ്ങാടി വില്ലേജിൽ ജനങ്ങൾക്ക് സേവനങ്ങൾ ദ്രുതഗതിയിൽ ലഭ്യമാക്കുന്നതിന് വില്ലേജ്‌വിഭജനം അനിവാര്യമാണെന്ന് സി പി ഐ തിരുരങ്ങാടി ലോക്കൽ സമ്മേളനം പ്രമേയത്തിലൂടെ ആവിശ്യപ്പെട്ടു. സമ്മേളനം സ. കെ.പി. ഷൗക്കത്ത് നഗറിൽ (വ്യാപാര ഭവൻഓഡിറ്റോറിയം) ചെമ്മാട് വെച്ച് നടന്നു. CPI മലപ്പുറം ജില്ലാ എക്സികുട്ടീവ് അംഗം സ: എം.പി. തുളസിദാസ് മേനോൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. സി.ടി. ഫാറൂഖ് അദ്ധ്യക്ഷം വഹിച്ചു. കെ.വി. മുംതാസ് രക്തസാക്ഷി പ്രമേയവും ഇസ്ഹാഖ് തിരുരങ്ങാടി അനുശോചന പ്രമേയവും അവതരിപ്പിച്ചു. CPI ജില്ലാ എക്സികുട്ടീവ് അംഗംപി.മൈമൂന സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. പാർട്ടി മണ്ഡലം സെക്രട്ടറി ജി.സുരേഷ്കുമാർ ഭാവിപരിപാടികൾ വിശദീകരിച്ചു. മണ്ഡലം സെക്രട്ടറിയേറ്റ് അംഗങ്ങളായ കെ. മൊയ്തീൻ കോയ, ഗിരീഷ് തോട്ടത്തിൽ എന്നിവർ സമ്മേളനത്തെ അഭിവാദ്യം ചെയ്തു. സി.പി.. നൗഫൽ സ്വാഗതവും കെ.ടി.ഹുസൈൻ ന...
Obituary

ചരമം- ആങ്ങാടൻ കുഞ്ഞു വെന്നിയുർ

തിരൂരങ്ങാടി : വെന്നിയൂർ സ്വദേശി പരേതനായ ആങ്ങാടൻ മരക്കാർ എന്നിവരുടെ മകൻ ആങ്ങാടൻ മൊയ്തീൻ കുട്ടി എന്ന ആങ്ങാടൻ കുഞ്ഞു (64) നിര്യാതനായി.കേരള മുസ്ലിം ജമാഅത്ത് വെന്നിയൂർ യൂണിറ്റ് വൈസ് പ്രസിഡണ്ടാണ്.ദീർഘ കാലം വെന്നിയൂർ വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡൻ്റും , വെന്നിയൂർ മഹല്ല് കമ്മറ്റി , വെന്നിയൂർ നാസിറുൽ ഉലൂം മദ്റസ , അൻസാറുൽ ഇസ്ലാം കമ്മറ്റി  എന്നിവയുടെ  നേതൃ നിരയിലും  സജീവ സാന്നിധ്യവുമായിരുന്നുഖബറടക്കം  നാളെ കാലത്ത് ഒമ്പതിന്  വെന്നിയൂർ ജുമുഅ മസ്ജിദ് ഖബർസ്ഥാനിൽ .ഭാര്യ : ബിയ്യുട്ടിമക്കൾ  :ഇഖ്ബാൽ , മുസ്തഫ, ഇർഫാന , നസീഹ .മരുമക്കൾ :ഫസീല , മുനീർ , നബീൽ സഹോദരങ്ങൾ: അബ്ദുർ റഹ്മാൻ ,   അബ്ദുൽ മജീദ് , ആസ്യ , മറിയാമു , ഖദീജ , നസീമ , പരേതനായ അബൂബക്കർ ....
Accident

ടയർപൊട്ടി നിയന്ത്രണം വിട്ട കാർ ഓട്ടോയിലിടിച്ചു ഡ്രൈവർക്ക് ഗുരുതര പരിക്ക്

തിരൂർ: ടയർ പൊട്ടി നിയന്ത്രണം വിട്ട കാറിടിച്ചു ഓട്ടോ ഡ്രൈവർക്ക് ഗുരുതര പരിക്ക്. ഇന്ന് രാവിലെ തിരൂർ ചെറു മൂച്ചിക്കൽ വെച്ചാണ് അപകടം. താനൂരിൽ നിന്ന് തിരൂരിലേക്ക് വരികയായിരുന്ന ആൾട്ടോ കാറിന്റെ ടയർ പൊട്ടി എതിരെ വന്ന ഓട്ടോയിൽ ഇടിക്കുക യായിരുന്നു. ഇടിയുടെ ആഘാതത്തിൽ തല കീഴായി മറിഞ്ഞ ഓട്ടോ മറ്റൊരു കാറിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി ഓട്ടോ ഡ്രൈവർ പൂക്കയിൽ സ്വദേശി അസീസിനെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു....
Other

മോടികൂട്ടി നിരത്തിലിറങ്ങി: പിഴ ചുമത്തി മോട്ടോർ വാഹന വകുപ്പ്

തിരൂരങ്ങാടി: ഇഷ്ടത്തിനനുസരിച്ച് വാഹനത്തിന് മോടികൂട്ടി നിരത്തുകളിൽ പായുന്നവർക്ക് മോട്ടോർ വാഹന വകുപ്പിൻ്റെ കടിഞ്ഞാൺ. ഇത്തരക്കാരെ പിന്നാലെയുണ്ട് ഉദ്യോഗസ്ഥർ.രൂപമാറ്റം വരുത്തി മറ്റ് യാത്രക്കാർക്ക് അപകടകരമായ രീതിയിൽ കറങ്ങിയ ജീപ്പാണ് മോട്ടോർവാഹന വകുപ്പ് എൻഫോഴ്സ്മെൻ്റ് ഉദ്യോഗസ്ഥർ മഞ്ചേരിയിൽ വെച്ച് കസ്റ്റഡിയിലെടുത്തത്. ഇൻഷൂറൻസ് ഇല്ലാതെയും,നമ്പർ പ്ലേറ്റ് പ്രദർശിപ്പിക്കാതെയും,വാഹനത്തിൻ്റെ ബോഡികളിലും ടയറുകളിലും രൂപമാറ്റം വരുത്തിയും, ആവശ്യത്തിന് ലൈറ്റുകൾ ഇല്ലാതെയും, കണ്ണഞ്ചിപ്പിക്കുന്ന കളർ ലൈറ്റുകൾ സ്ഥാപിച്ചും, വാഹനത്തിൻ്റെ കളർമാറ്റിയും, എയർഹോൺ ഉപയോഗിച്ചും വിവിധ തരത്തിൽ മാറ്റം വരുത്തിയ വാഹനം ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തു. 26,000 രൂപ പിഴ ഈടാക്കി. ഫ്രീക്കാക്കി നിരത്തിലിറങ്ങിയ ഇരുചക്രവാഹനത്തിനും 15000 രൂപ പിഴ ഈടാക്കി. നമ്പർ പ്ലേറ്റ് പ്രദർശിപ്പിക്കാതെയും,കാതടപ്പിക്കുന്ന ശബ്ദത്തിലുള്ള സൈലൻസർ ഘട...
Other

മോടികൂട്ടി നിരത്തിലിറങ്ങുന്ന ഫ്രീക്കൻ വാഹനങ്ങൾക്ക് പൂട്ടിട്ട് മോട്ടോർ വാഹന വകുപ്പ്.

തിരൂരങ്ങാടി: ഇഷ്ടത്തിനനുസരിച്ച് വാഹനത്തിന് മോടികൂട്ടി നിരത്തുകളിൽ പായുന്നവർക്ക് മോട്ടോർ വാഹന വകുപ്പിൻ്റെ കടിഞ്ഞാൺ. ഇത്തരക്കാരെ പിന്നാലെയുണ്ട് ഉദ്യോഗസ്ഥർ.രൂപമാറ്റം വരുത്തി മറ്റ് യാത്രക്കാർക്ക് അപകടകരമായ രീതിയിൽ കറങ്ങിയ ജീപ്പാണ് മോട്ടോർവാഹന വകുപ്പ് എൻഫോഴ്സ്മെൻ്റ് ഉദ്യോഗസ്ഥർ മഞ്ചേരിയിൽ വെച്ച് കസ്റ്റഡിയിലെടുത്തത്. ഇൻഷൂറൻസ് ഇല്ലാതെയും,നമ്പർ പ്ലേറ്റ് പ്രദർശിപ്പിക്കാതെയും,വാഹനത്തിൻ്റെ ബോഡികളിലും ടയറുകളിലും രൂപമാറ്റം വരുത്തിയും, ആവശ്യത്തിന് ലൈറ്റുകൾ ഇല്ലാതെയും, കണ്ണഞ്ചിപ്പിക്കുന്ന കളർ ലൈറ്റുകൾ സ്ഥാപിച്ചും, വാഹനത്തിൻ്റെ കളർമാറ്റിയും, എയർഹോൺ ഉപയോഗിച്ചും വിവിധ തരത്തിൽ മാറ്റം വരുത്തിയ വാഹനം ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തു. 26,000 രൂപ പിഴ ഈടാക്കി. ഫ്രീക്കാക്കി നിരത്തിലിറങ്ങിയ ഇരുചക്രവാഹനത്തിനും 15000 രൂപ പിഴ ഈടാക്കി. നമ്പർ പ്ലേറ്റ് പ്രദർശിപ്പിക്കാതെയും,കാതടപ്പിക്കുന്ന ശബ്ദത്തിലുള്ള സൈലൻസർ ഘടിപ്പിച്ചും...
Local news

യൂത്ത് കോൺഗ്രസ് വിറക് വിതരണ സമരം നടത്തി

തിരൂരങ്ങാടി: പാചകവാതക വില വർധനക്കെതിരെ നന്നമ്പ്ര മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റി വെള്ളിയാമ്പുറത്ത് വിറക് വിതരണ സമരം നടത്തി.മണ്ഡലം പ്രസിഡൻ്റ് പി.പി മുനീർ അധ്യക്ഷത വഹിച്ചു.കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് ഷാഫി പൂക്കയിൽ ഉദ്ഘാടനം ചെയ്തു. സജിത്ത് കാച്ചീരി മുഖ്യ പ്രഭാഷണം നടത്തി. ബാങ്ക് പ്രസിഡൻ്റ് കെ.പി ഹൈദ്രോസ് കോയ തങ്ങൾ, ഗാന്ധിദർശൻ സമിതി ജില്ലാ പ്രസിഡൻ്റ് പി.കെ എം ബാവ, യു.വി അബ്ദുൽ കരീം, നാസർ അണ്ടിയത്ത്, ഹണീഷ് പുല്ലാണി, ലത്തീഫ് കൊടിഞ്ഞി, അച്ചു നന്നമ്പ്ര, അലി വെള്ളിയമ്പുറം, എന്നിവർ സംസാരിച്ചു. ഷഫീഖ് ചെമ്മട്ടി സ്വാഗതവും കെ.പി ഇബ്രാഹിം നന്ദിയുo പറഞ്ഞു....
Accident

സെൽഫി എടുക്കുന്നതിനിടെ ട്രെയിൻ തട്ടി പുഴയിൽ വീണ് വിദ്യാർത്ഥിനി മരിച്ചു

കോഴിക്കോട്: സെല്‍ഫി എടുക്കുന്നതിനിടെ ട്രെയിനിടിച്ച് വിദ്യാര്‍ഥിനി മരിച്ചു. കോഴിക്കോട് കരുവന്‍തിരുത്തി സ്വദേശിനി നഫാത്ത് ഫത്താഹ് (16) ആണ് മരിച്ചത്. ഫറോക്ക് പാലത്തില്‍ സെല്‍ഫി എടുക്കുന്നതിനിടെ ട്രെയിന്‍ തട്ടി പുഴയില്‍ വീഴുകയായിരുന്നു. ഒഴുക്കിൽ പെട്ട കുട്ടിയുടെ മൃതദേഹം ബേപ്പൂരിൽ നിന്നാണ് ലഭിച്ചത്. ഇന്ന് ഉച്ചയ്ക്കാണ് സംഭവം. കോയമ്പത്തൂര്‍ – മംഗളൂരു പാസഞ്ചര്‍ ട്രെയിന്‍ ആണ് ഇടിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു....
Other

പ്രസിദ്ധമായ കോഴിക്കളിയാട്ടം 27 ന്, തിങ്കളാഴ്ച കാപ്പൊലിക്കും

തിരൂരങ്ങാടി: മലബാറിലെ ക്ഷേത്രോത്സവങ്ങൾക്ക് പരിസമാപ്തി കുറിക്കുന്ന മൂന്നിയൂർ കളിയാട്ടക്കാവ് കളിയാട്ട മഹോത്സവം തിങ്കളാഴ്ച (മെയ് 16) കാപ്പൊലിക്കും. മെയ് 27 നാണ് പ്രസിദ്ധമായ വെള്ളിയാഴ്ച കളിയാട്ടം നടക്കുക. കോവിഡിൻ്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ രണ്ടു വർഷങ്ങളിലും ചടങ്ങുകളിൽ മാത്രമായി കളിയാട്ടം ഒതുങ്ങിയിരുന്നു. തിങ്കളാഴ്ച വൈകിട്ട് ക്ഷേത്രത്തിൻ്റെ മൂലസ്ഥാനമായ പാറേക്കാവ് ചാത്തൻ ക്ലാരി ക്ഷേത്രത്തിലാണ് കാപ്പൊലിക്കൽ ചടങ്ങുകൾ നടക്കുന്നത്. 17 ദിവസം നീണ്ടു നിൽക്കുന്ന കളിയാട്ട മഹോത്സവത്തിൽ പതിനായിരങ്ങൾ വന്നെത്തുന്ന കോഴിക്കളിയാട്ടം മലബാറിൽ തന്നെ പ്രസിദ്ധമാണ്. രണ്ടു വർഷത്തെ ഇടവേളക്ക് ശേഷം നടക്കുന്ന കളിയാട്ടത്തിന് വൻ ജന തിരക്ക് പ്രതീക്ഷിക്കുന്നതായി ക്ഷേത്രം കാരണവർ വിളി വെള്ളി കൃഷ്ണൻകുട്ടി നായർ കോടതി റിസീവർമാരായ അഡ്വ. പി വിശ്വനാഥൻ, അഡ്വ. പ്രകാശ് പ്രഭാകർ എന്നിവർ അറിയിച്ചു....
Local news

കാത്തിരിപ്പിനൊടുവിൽ നന്നമ്പ്ര കുടിവെള്ള പദ്ധതിക്ക് അംഗീകാരമായി

96.8 കോടി രൂപയുടെ അംഗീകാരം തിരൂരങ്ങാടി: ഏറെ കാലത്തെ കാത്തിരിപ്പിന് വിരാമമിട്ട് നന്നമ്പ്ര സമഗ്ര കുടിവെള്ള പദ്ധതിക്ക് അംഗീകാരമായി. നന്നമ്പ്ര പഞ്ചായത്തിലെ എട്ടായിരത്തോളം വരുന്ന കുടുംബങ്ങള്‍ക്ക് മുഴുവന്‍ വെള്ളമെത്തിക്കുന്ന പദ്ധതിക്കായി 96.8 കോടി രൂപയുടെ അംഗീകാരമാണ് ഇന്നലെ ചേര്‍ന്ന സ്റ്റേറ്റ് വാട്ടര്‍ സപ്ലൈസ് ആന്‍ഡ് സാനിറ്ററി മിഷന്‍ യോഗം അംഗീകാരം നല്‍കിയത്. കഴിഞ്ഞ രണ്ട് തവണ ചേര്‍ന്ന യോഗവും പദ്ധതിക്ക് അംഗീകാരം നല്‍കിയിരുന്നില്ല. കെ.പി.എ മജീദ് എം.എല്‍.എയുടെ ഇടപെടലിനെ തുടര്‍ന്നാണ് പദ്ധതിക്ക് അംഗീകാരം ലഭിച്ചത്.ജല സ്ത്രോസോ വാട്ടര്‍ അതോറിറ്റി കണക്ഷനോ ഇല്ലാത്ത നന്നമ്പ്ര പഞ്ചായത്തില്‍ സമഗ്ര കുടിവെള്ള പദ്ധതിക്കായി ഏറെക്കാലമായി ശ്രമിക്കുകയായിരുന്നു. പദ്ധതിക്കായി നന്നമ്പ്ര പഞ്ചായത്ത് 52 സെന്റ് സ്ഥലം കൊടിഞ്ഞി ചു്ള്ളിക്കുന്നില്‍ കണ്ടെത്തിയിരുന്നു. കടലുണ്ടി പുഴയിലെ ബാക്കിക്കയത്ത് പമ്പ് ഹൗസ് സ്ഥാപിച്ച് അവി...
Accident

പാണമ്പ്ര വളവിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞു ഏഴ് പേർക്ക് പരിക്ക്

തേഞ്ഞിപ്പലം : ദേശീയപാത പാണമ്പ്ര വളവിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞു ഏഴ് പേർക്ക് പരിക്ക്. ഇന്ന് പുലർച്ചെ 4 മണിക്കാണ് അപകടം. തൃശൂരിൽ നിന്ന് വയനാട്ടിലേക്ക് വിനോദയാത്ര പോകുന്നവരുടെ ബസാണ് അപകടത്തിൽ പെട്ടത്. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് അറിയുന്നത്. അപകടത്തെ തുടർന്ന് ദേശീയപാതയിൽ അല്പനേരം ഗതാഗത തടസം ഉണ്ടായി. ബസ് മാറ്റി ഗതാഗതം പുനരാരംഭിച്ചു. സ്ഥിരം അപകടമേഖലയാണ് പാണമ്പ്ര വളവ്. ദേശീയപാത വികസനത്തിൽ ഈ വളവ് ഇല്ലാതാകും....
Crime

മലപ്പുറം മീ ടു പോക്സോ കേസ്; അധ്യാപകനായ മുൻ കൗണ്സിലർ അറസ്റ്റിൽ

മലപ്പുറം സെന്റ് ജമ്മാസ് സ്കൂളിലെ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ മലപ്പുറം നഗരസഭയിലെ മുൻ വാർഡ് കൗൺസിലറായ രോഹിണി കിഴക്കേ വെള്ളാട്ടു വീട്ടിൽ ശശികുമാറിനെ(56) അറസ്റ്റ് ചെയ്തു. ഇന്ന് ഉച്ചയ്ക്ക് വയനാട് മുത്തങ്ങ അടുത്തുള്ള സ്വകാര്യ ഹോംസ്റ്റേയിൽ നിന്നും മലപ്പുറം പോലീസ് ഇൻസ്പെക്ടർ ജോബി തോമസ് ന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.കഴിഞ്ഞ ഏഴാം തീയതി മലപ്പുറത്തെ യുവതിയുടെ പരാതിയിൽ മലപ്പുറം വനിതാ പോലീസ് സ്റ്റേഷനിൽ കേസെടുത്തതിനെ തുടർന്ന് കൗൺസിലർ സ്ഥാനം രാജിവെച്ചു ഒളിവിൽ പോകുകയായിരുന്നു. തുടർന്ന് പ്രതിയെ കുറിച്ച് മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത് ദാസ് ഐ പി എസിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ വയനാട് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പോലീസിന്റെ പിടിയിൽ ആവുന്നത്.മലപ്പുറം വനിതാ പോലീസ് സ്റ്റേഷൻ സബ്ഇൻസ്പെക്ടർ പ്രതിയുടെ അറസ്റ്റ് രേഖപെടുത്തി.നടപടിക്രമങ്ങൾ പൂർത്തിയാക്കി പ്ര...
Obituary

ചുള്ളിപ്പാറയിലെ എ ടി.സൈതലവി നിര്യാതനായി

തിരൂരങ്ങാടി: പൊതുപ്രവർത്തകനും എൻ സി പി നേതാവിമായിരുന്ന ചുള്ളിപ്പാറയിലെ ആട്ടീരിതൊടിക എ. ടി. സൈതലവി (72) അന്തരിച്ചു. എൻ സി പി സംസ്ഥാന കമ്മിറ്റി അംഗവും, റോഡ് ആക്‌സിഡന്റ ആക്ഷൻ ഫോറം (റാഫ്) സ്ഥാപക നേതാവും സംസ്ഥാന സെക്രട്ടറി യും ആണ്. ഭാര്യ, എ. ടി. സഫിയ.മക്കൾ, ദസ്തഗീർ, ജിദ്ധ), നിലാഫർ, ബദീഉസ്സമാൻ (ആധാരം എഴുത്ത് വേങ്ങര), ആരിഫ, സുനീറ.മരുമക്കൾ, ഉസ്മാൻ മലപ്പുറം, സൗദ കൊടിഞ്ഞി, ഫാരിസ, മുഹ്‌സിന പൂവൻമഠത്തിൽ (കോട്ടക്കൽ നഗരസഭ 12 വാർഡ് കൗൺസിലർ),. കബറടക്കം നാളെ രാവിലെ ചുള്ളിപ്പാറ മസ്ജിദിൽ....
Gulf

യുഎഇ പ്രസിഡൻ്റ് ശൈഖ് ഖലീഫ ബിൻ സായിദ് അല്‍ നഹ്‍യാന്‍ അന്തരിച്ചു

യുഎഇയിൽ 40 ദിവസത്തെ ഔദ്യോഗിക ദുഖാചരണം യുഎഇ പ്രസിഡൻ്റും അബുദാബി ഭരണാധികാരിയുമായ ശൈഖ് ഖലീഫ ബിൻ സായിദ് (73) അന്തരിച്ചു. വെള്ളിയാഴ്‍ച ഉച്ചയ്‍ക്ക് ശേഷം യുഎഇ പ്രസിഡന്‍ഷ്യല്‍കാര്യ മന്ത്രാലയമാണ് രാഷ്‍ട്രത്തലവന്റെ നിര്യാണ വാര്‍ത്ത ഔദ്യോഗികമായി പുറത്തുവിട്ടത്. രാഷ്ട്രത്തലവൻ്റെ മരണത്തെ തുട‍ര്‍ന്ന് യുഎഇയിൽ 40 ദിവസത്തെ ഔദ്യോഗിക ദുഖാചരണം പ്രഖ്യാപിച്ചു.  യുഎഇയുടെ രൂപീകരണത്തിന് ശേഷമുള്ള രണ്ടാമത്തെ പ്രസിഡന്റാണ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‍യാന്‍. പ്രസിഡന്റിന്റെ നിര്യാണത്തില്‍ യുഎഇയിലെയും അറബ്, ഇസ്ലാമിക രാജ്യങ്ങളിലെയും ലോകമെമ്പാടുമുള്ള ജനങ്ങളോടും അനുശോചനം അറിയിക്കുന്നതായി യുഎഇ പ്രസിഡന്‍ഷ്യല്‍കാര്യ മന്ത്രാലയം പുറത്തിറക്കിയ ഔദ്യോഗിക പ്രസ്‍താവന പറയുന്നു. 2004 നവംബര്‍ മൂന്നിനാണ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‍യാന്‍ യുഎഇയുടെ ഭരണാധികാരിയായി സ്ഥാനമേറ്റെടുത്തത്. യുഎഇ സ്ഥാപകനും ആദ്യ ഭരണാധികാരിയുമായിരുന്...
Crime

വിദ്യാർഥികളെ പീഡിപ്പിച്ച സംഭവം: റിട്ട അധ്യാപകനെ കസ്റ്റഡിയിൽ എടുത്തു

മലപ്പുറം: പോക്സോ കേസിൽ മലപ്പുറം സെന്റ് ജമ്മാസ്  സ്കൂളിലെ റിട്ട. അധ്യാപകൻ കെ വി ശശികുമാർ പൊലീസ് കസ്റ്റഡിയിൽ. പീഡനക്കേസിൽ  പ്രതിയായതോടെ ഒളിവിലായിരുന്നു മലപ്പുറത്തെ മുൻ നഗരാസഭാംഗം കൂടിയായ കെ വി ശശികുമാർ. മലപ്പുറത്തെ സ്കൂളിൽ അധ്യാപകനായിരിക്കെ കുട്ടികളെ പീഡിപ്പിച്ചു എന്നാണ് സിപിഎം നേതാവായിരുന്ന അധ്യാപകനെതിരെ പരാതി ഉയ‍‍ർന്നത്. 50ലധികം വിദ്യാര്‍ത്ഥികളാണ് അധ്യാപകനെതിരെ പരാതി നല്‍കിയിരിക്കുന്നത്.ആറാം ക്ലാസുകാരിയിരിക്കെ തന്‍റെ ശരീര ഭാഗങ്ങളിൽ സ്പർശിച്ചതായി കാണിച്ച്  പെൺകുട്ടി നൽകിയ പരാതിയിലാണ് കെ വി ശശികുമാറിനെതിരെ പൊലീസ് പോക്സോ കേസ് ചുമത്തിയത്. തുടർച്ചയായ വർഷങ്ങളിൽ ഇയാൾ ഇതേ തരത്തിൽ ലൈംഗിക ചൂഷണത്തിന് ശ്രമിച്ചതായി പരാതിയിലുണ്ട്. ഈ കേസിൽ ഇയാളെ അറസ്റ്റ് ചെയ്തേക്കുമെന്ന സൂചനയ്ക്കിടെയാണ് ശശികുമാർ ഒളിവിൽ പോയത്. ഫോൺ ഓഫ് ചെയ്ത നിലയിലാണെന്നും കണ്ടെത്താനായില്ലെന്നുമാണ് പൊലീസ് വിശദീകരണം. എന്നാൽ ഇയാൾക്ക് ഭരണത്ത...
Local news

ചെമ്മാട് ബസ് സ്റ്റാൻഡ് പ്രവർത്തന സജ്ജമായി, ഗതാഗത പരിഷ്കരണം ആരംഭിച്ചു

തിരൂരങ്ങാടി: ചെമ്മാട് തിരൂരങ്ങാടി മുന്‍സിപ്പല്‍ ബസ് സ്റ്റാന്റ് നാടിന് സമര്‍പ്പിച്ചു. ചെമ്മാട് ടൗണിലെ ഗതാഗതക്കുരുക്കിന് ഏറെ പരിഹാരമാകുമെന്ന് പ്രതീക്ഷിക്കുന്ന ബസ് സ്റ്റാന്റ് കെ.പി.എ മജീദ് എം.എല്‍.എയാണ് നാടിന് സമര്‍പ്പിച്ചത്. ഉല്‍സവച്ചായയില്‍ നടന്ന പരിപാടിയില്‍ നഗരസഭ ചെയര്‍മാന്‍ കെ.പി മുഹമ്മദ് കുട്ടി അധ്യക്ഷനായി.ബസ് സ്റ്റാന്റ് നാടിന് സമര്‍പ്പിച്ചതോടെ ചെമ്മാട് ടൗണില്‍ ഇന്ന് മുതല്‍ ഗതാഗത പരിഷ്‌ക്കരണം നടപ്പിലാക്കി തുടങ്ങി. സിവില്‍ സ്റ്റേഷന്‍ റോഡില്‍ പൂര്‍ണമായും വണ്‍വേയാക്കി. ഇവ നിരീക്ഷിക്കാന്‍ താലൂക്ക് ഓഫീസ് ഗേറ്റിന് മുമ്പില്‍ കാമറകള്‍ സ്ഥാപിക്കും. ഇവ ആര്‍.ടി.ഒ ഓഫീസുമായി ബന്ധിച്ച് പ്രവര്‍ത്തിപ്പിക്കും. താലൂക്ക് ആശുപത്രി ബൈപാസ് റോഡിലെ നിലവിലെ വണ്‍വേ നില നിര്‍ത്തും. കക്കാട് ഭാഗത്ത് നിന്നും വരുന്ന ബസ്സുകള്‍ ബൈപാസ് വഴി സിവില്‍ സ്റ്റേഷന്‍ റോഡിലൂടെ സ്റ്റാന്റില്‍ പ്രവേശിക്കും.പരപ്പനങ്ങാടി, കോഴിക്കോട് ...
Crime

മോഡലായ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി, ഭർത്താവ് കൊന്നതാണെന്ന് മാതാവ്

കോഴിക്കോട്: നടിയും മോഡലുമായ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. കാസർകോട് സ്വദേശിനി ഷഹാന (20) യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കോഴിക്കോട് പറമ്പിൽ ബസാറിലെ വാടക വീട്ടിലായിരുന്നു സംഭവം. സംഭവത്തിൽ ഭർത്താവ് സജാദിനെ പൊലീസ് ചോദ്യം ചെയ്തു.  ഷഹാന ജനൽ കമ്പിയിൽ തൂങ്ങി മരിച്ചെന്ന് സജാദ് മൊഴി നൽകിയിട്ടുണ്ടെന്ന് അസി. കമ്മീഷണർ പറഞ്ഞു. പോസ്റ്റ് മോർട്ടം റിപ്പോര്‍ട്ടിന് ശേഷമേ മരണ കാരണം വ്യക്തമാകൂ. മരിച്ച സ്ഥലത്ത് സിഗററ്റ് കുറ്റികൾ ധാരാളമായി കണ്ടുവെന്നും പ്രദേശത്ത് രാസപരിശോധ നടത്തുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, മകളെ സജാദ് കൊന്നതാണെന്ന് ഷഹാനയുടെ ഉമ്മ ഉമൈബ ആരോപിച്ചു. പരസ്യ ചിത്രങ്ങളിൽ അഭിനയിച്ച വരുമാനത്തിനായി നിരന്തരം പീഡിപ്പിച്ചു. ഇക്കാര്യം ഷഹാന പലതവണ തന്നോട് പറഞ്ഞു. വിവാഹം കഴിഞ്ഞ് താമസിയാതെ നൽകിയ സ്വർണ്ണം മുഴുവൻ ഭർത്താവ് സജാദ് വിറ്റു. നൽകിയ പണവും ദൂർത്തടിച്ചുവെന്നും ഇവർ പറയുന്നു...
Local news

ഗൃഹസന്ദർശനം നടത്തിയ അദ്ധ്യാപകരുടെ ഇടപെടൽ വിദ്യാർത്ഥിക്ക് തുണയായി

വേങ്ങര: കോവിഡ് കാലത്ത് കുടുംബം പ്രതിസന്ധിയിലായതോടെ പ്ലസ് ടു പഠനം മുടങ്ങിയ വേങ്ങര വലിയോറ ബി.ആർ.സി ക്ക് സമീപം താമസിക്കുന്ന വാക്യതൊടിക സിനാന് ഇന്നലെ സന്തോഷപ്പെരുന്നാളായിരുന്നു. പഠനം മുടങ്ങിയെങ്കിലും ഫീസ് അടക്കാനാവാത്തതിനെ തുടർന്ന് പഠിച്ച സ്കൂളിൽ നിന്നും എസ്.എസ്.എൽ.സി ബുക്ക് കിട്ടാതെ വിഷമിച്ചിരിക്കുമ്പോഴാണ് ഒരു കൂട്ടം അധ്യാപകർ ഗൃഹസന്ദർശനത്തിന് എത്തിയത്. കുടുംബത്തിൻ്റെ പ്രയാസങ്ങൾക്കിടെ ഇളയ സഹോദരി സൈക്കിളിൽ നിന്നും വീണ് കാലിന് പരിക്കേറ്റതും കൂടിയായതോടെ കുടുംബം വിഷമത്തിലായി നിൽക്കുമ്പോഴാണ് ബി.ആർ.സിയിൽ പരിശീലനത്തിന് വന്ന മലയാളം അധ്യാപക കൂട്ടായ്മയിലെ ഒരു കൂട്ടം അധ്യാപകർ വീട്ടിലെത്തിയത്.കുട്ടിയെ അറിയാൻ എന്ന പരിപാടിയുടെ ഭാഗമായാണ് ഇവർ സിനാൻ്റെ വീട് സന്ദർശിച്ചത്.വീട്ടിലെ ദയനീയ അവസ്ഥ കുട്ടികൾ തന്നെ വിശദീകരിച്ചതോടെ നിലവിലെ പ്രശ്നങ്ങൾ പരിഹരിക്കാമെന്നേറ്റ് അധ്യാപകർ മടങ്ങി. ഗൃഹസന്ദർശന അനുഭവം പരിശീലന ക്ലാസിൽ...
Health,, Local news

എ ആർ നഗറിലെ കച്ചവട സ്ഥാപനങ്ങളിൽ ആരോഗ്യ വകുപ്പിന്റെ മിന്നൽ പരിശോധന

കുന്നുംപുറം, കൊടുവായൂർ, കൊളപ്പുറം ടൗണിലെ ഭക്ഷ്യ വില്പന ശാലകൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിൽ എ ആർ നഗർ കുടുംബാരോഗ്യ കേന്ദ്രത്തിലെ പൊതുജനാരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ പരിശോധന നടത്തി.ഭക്ഷ്യ യോഗ്യമല്ലാത്തവ പിടിച്ചെടുത്ത് നശിപ്പിച്ചു.ഏതാനും സ്ഥാപനങ്ങളിൽ നിയമനടപടികളുടെ ഭാഗമായുള്ള ലീഗൽ നോട്ടീസ് നൽകി.അടുത്ത ദിവസങ്ങളിലും. കർശന പരിശോധന തുടരുമെന്ന് ഹെൽത്ത്‌ ഇൻസ്‌പെക്ടർ അറിയിച്ചു.പരിശോധന സംഘത്തിൽ ഹെൽത്ത് ഇൻസ്‌പെക്ടർ ടി. മുഹമ്മദ്‌ ഫൈസൽ, സി കെ നാസർ അഹമ്മദ്, എം. ജിജിമോൾ, രഞ്ജു. സി എന്നിവരുണ്ടായിരുന്നു....
Crime

സിപിഎം നേതാവായ അദ്ധ്യാപകനെതിരെ കൂടുതൽ പെൺകുട്ടികൾ രംഗത്ത്

പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തു സി.പി.എം നഗരസഭ കൗൺസിലറായ അധ്യാപകൻ കെ.വി. ശശികുമാറിനെതിരേ കൂട്ട ലൈംഗിക ആരോപണം; കൂടുതൽ വിദ്യാർത്ഥികൾ രംഗത്ത് നിരവധി വിദ്യാർത്ഥികളെ ലൈംഗീക പീഡനത്തിന് ഇരയാക്കിയ സി.പി.എം പ്രാദേശിക നേതാവും അധ്യാപകനുമായ കെ.വി ശശികുമാറിനെതിരെ കൂടുതൽ പൂർവ വിദ്യാർത്ഥികൾ പരാതിയുമായി രംഗത്തെത്തി. കഴിഞ്ഞ ദിവസം ഇയാളുടെ ലൈംഗിക അതിക്രമങ്ങൾ സംബന്ധിച്ച് വെളിപ്പെടുത്തലുകൾ ഉണ്ടായിരുന്നു. തുടർന്ന് പോക്സോ കേസില്‍ പ്രതിയായ റിട്ട. അധ്യാപകനും സി.പി.എം. നഗരസഭ കൗണ്‍സിലറുമായ കെ.വി. ശശികുമാറിനെതിരെയാണ് ഗുരുതര ആരോപണങ്ങളുമായി സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ഥികള്‍ രംഗത്തെത്തിയത്. മലപ്പുറം നഗരത്തിലെ തന്നെ ഒരു സ്‌കൂളില്‍ അധ്യാപകനായിരുന്നു ഇയാള്‍. പിന്നീട് റിട്ടയറായി. സ്കൂളിൽ പഠിപ്പിക്കുന്ന കാലത്ത് നിരവധി വിദ്യാര്‍ഥിനികളെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയിട്ടുണ്ടെന്നാണ് പൂര്‍വ വിദ്യാര്‍ഥി കൂട്ടായ്മയുടെ ആര...
Accident

ദേശീയപാത കരുമ്പിൽ മൂന്ന് ഓട്ടോകൾ അപകടത്തിൽ പെട്ട് ഏഴ് പേർക്ക് പരിക്ക്

തിരൂരങ്ങാടി: ദേശീയപാത 66 കരിമ്പിൽ ആലിൻചുവട് മൂന്ന് ഓട്ടോറിക്ഷകൾ കൂട്ടിയിടിച്ച് ഏഴ് പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ തിരൂരങ്ങാടി MKH ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. വൈലത്തൂരിൽ നിന്നും രാമനാട്ടുകരയിലേക്ക് പോവുകയായിരുന്ന വൈലത്തൂർ സ്വദേശികളായ ഹാജറ (42), സബീർ (21), ഫമില (16), തിരൂരിൽ നിന്നും കച്ചേരിപ്പടി യിലേക്ക് പോകുകയായിരുന്നു ഓട്ടോ ഡ്രൈവർ കച്ചേരിപ്പടി സ്വദേശി മുജീബ് (33), പടിക്കൽ ഭാഗത്തുനിന്നും വെന്നിയൂരിലേക്ക് പോവുകയായിരുന്നു ഓട്ടോയിൽ ഉണ്ടായിരുന്നു ചെമ്പയിൽ മുസ്തഫ (40), ബഷീർ (35), ഫർദാൻ (15) എന്നിവർക്ക് ആണ് പരിക്കേറ്റത്....
Local news

ചെമ്മാട് ബസ് സ്റ്റാൻഡ് ഉദ്‌ഘാടനം ഇന്ന്, ടൗണിൽ ഗതാഗത പരിഷ്കരണം ഏർപ്പെടുത്തി

തിരൂരങ്ങാടി: തിരൂരങ്ങാടി മുനിസിപ്പല്‍ ബസ് സ്റ്റാന്റ് (കൊണ്ടാണത്ത്) ഇന്ന് (വ്യാഴം) വൈകു 4.30ന് കെ.പിഎ മജീദ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. നഗരസഭ ചെയര്‍മാന്‍ കെ.പി മുഹമ്മദ്കുട്ടി അധ്യക്ഷത വഹിക്കും. ചെമ്മാട് ബ്ലോക്ക് റോഡിലാണ് പുതിയ സ്റ്റാൻഡ്. മുമ്പുണ്ടായിരുന്നത് പോലെ ഇത്തവണയും സ്വകാര്യ ബസ് സ്റ്റാൻഡ് തന്നെയാണ്. ഇതൊടൊപ്പം ചെമ്മാട് ടൗണില്‍ ട്രാഫിക് പരിഷ്‌കാരവും നിലവില്‍ വരും. സിവില്‍ സ്റ്റേഷന്‍ റോഡില്‍ പൂര്‍ണമായും വണ്‍വേയാക്കും. റോഡരികില്‍ ബൈക്കുകള്‍ ഉള്‍പ്പെടെ പാര്‍ക്കിംഗ് അനുവദിക്കില്ല. കക്കാട് ഭാഗത്ത് നിന്നും വരുന്ന ബസ്സുകള്‍ ബൈപാസ് വഴി സിവില്‍ സ്റ്റേഷന്‍ റോഡിലൂടെ സ്റ്റാന്റില്‍ പ്രവേശിക്കണം. പരപ്പനങ്ങാടി, കോഴിക്കോട് ഭാഗത്ത് നിന്നും വരുന്ന ബസ്സുകള്‍ താലൂക്ക് ആസ്പത്രി റോഡിലൂടെ കടന്ന് സിവില്‍ സ്റ്റേഷന്‍ റോഡിലൂടെ സ്റ്റാന്റില്‍ പ്രവേശിക്കണം. സ്റ്റാന്റില്‍ നിന്നും കക്കാട് ഭാഗത്തേക്കുള്ള ബസ്സുകള്‍ മമ്...
Accident

13 ദിവസം പ്രായമുള്ള കുഞ്ഞിനെ അമ്മ പുഴയിലേക്കെറിഞ്ഞു

പെരിന്തൽമണ്ണ: 13 ദിവസം പ്രായമുള്ള കുഞ്ഞിനെ ബുദ്ധി വളർച്ചയില്ലാത്ത അമ്മ പുഴയിലെറിഞ്ഞു. ഏലംകുളം പാലത്തോളിൽ ഇന്നലെ രാത്രിയിലാണ് സംഭവം. പൊലീസും ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് പുഴയിൽ തിരച്ചിൽ നടത്തുന്നു.
Accident

മലപ്പുറത്ത് നിന്ന് വിദ്യാർഥികളുമായി ടൂർ പോയ ബസ് താഴ്ചയിലേക്ക് മറിഞ്ഞു അപകടം

തൃശൂര്‍: വിദ്യാർത്ഥികളുമായി പോയ ടൂറിസ്റ്റ് ബസ് 20 അടി താഴ്ചയിലേക്കു മറിഞ്ഞ് അപകടം. മലപ്പുറം പാണ്ടിക്കാട്ടിൽ നിന്ന് വിദ്യാർഥികളുമായി തിരുവനന്തപുരം പോവുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. അകമല ധർമശാസ്താ ക്ഷേത്രത്തിന് സമീപം ആയിരുന്നു അപകടം. രാവിലെ ഏഴരയോടെയാണ് അപകടമുണ്ടായത്. ബസിൽ ഉണ്ടായിരുന്ന പരിക്കേറ്റ 21ഓളം വിദ്യാർഥിനികളെ ഒട്ടുപാറ ജില്ലാ ആശുപത്രിയിലും മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു. ആരുടേയും പരുക്ക് ഗുരുതരമല്ല. പെരിന്തൽമണ്ണ ആനമങ്ങാട് അറബിക് കോളജിലെ വിദ്യാര്ഥിനികളായിരുന്നു ബസിലുണ്ടായിരുന്നത്. അപകട കാരണം വ്യക്തമല്ല....
university

വിദ്യാര്‍ഥികള്‍ക്ക് ജോലി ഉറപ്പാക്കാന്‍ ഇന്‍ഡസ്ട്രിയല്‍ ലിങ്കേജ് പദ്ധതിയുമായി കാലിക്കറ്റ്

വ്യവസായ സ്ഥാപനങ്ങളുമായി സഹകരണത്തിനുള്ള (ഇന്‍ഡസ്ട്രിയല്‍ ലിങ്കേജ്) പദ്ധതിയുടെ കരട് രൂപത്തിന് കാലിക്കറ്റ് സര്‍വകലാശാലാ സിന്‍ഡിക്കേറ്റ് അംഗീകാരം നല്‍കി. പഠിച്ചിറങ്ങുന്നവര്‍ക്ക് മികച്ച തൊഴിലസരങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള അക്കാദമിക് സഹകരണമാണ് ലക്ഷ്യം. സര്‍വകലാശാലയുടെ കണ്‍സള്‍ട്ടന്‍സി നയവും അംഗീകരിച്ചു. സര്‍വകലാശാലാ അധ്യാപകരെ കണ്‍സള്‍ട്ടന്റായി ലഭിക്കാന്‍ വിവിധ ഏജന്‍സികള്‍ സമീപിക്കുന്നുണ്ട്. കണ്‍സള്‍ട്ടന്‍സി വിഹിതത്തില്‍ 70 ശതമാനം അധ്യാപകര്‍ക്കും 30 ശതമാനം സര്‍വകലാശാലക്കുമായിരിക്കും. യോഗത്തില്‍ വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് അധ്യക്ഷനായി. പ്രധാന തീരുമാനങ്ങള്‍ ഹോമി ഭാഭ നാഷ്ണല്‍ ഇന്‍സ്റ്റിറ്റ്യൂട്ടുമായി ഗവേഷണ സഹകരണത്തിനുള്ള ധാരണാപത്രം അംഗീകരിച്ചു. സര്‍വകലാശാലയിലെ സ്‌കൂള്‍ ഓഫ് കെമിക്കല്‍ ആന്‍ഡ് ഫിസിക്കല്‍ സയന്‍സിന് കീഴില്‍ സെന്റര്‍ ഫോര്‍ ഫോട്ടോണിക്‌സ് തുടങ്ങും. ഇ.എം.എം.ആര്‍.സിക്ക് കീഴില...
error: Content is protected !!