പ്ലസ് വൺ: ആദ്യ അലോട്ട്മെന്റ് വെള്ളിയാഴ്ചയിലേക്ക് മാറ്റി
സംസ്ഥാനത്തെ പ്ലസ്‌വണ്‍ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്‌മെന്റ് പട്ടിക പ്രസിദ്ധീകരിക്കുന്ന തിയ്യതിയില്‍ മാറ്റം. വ്യാഴാഴ്ച്ച പ്രസിദ്ധീകരിക്കാനിരുന്ന അലോട്ട്‌മെന്റ് പട്ടിക വെള്ളിയാഴ്ച്ചയിലേക്കാണ് മാറ്റിയത്. രാവിലെ 11 മണിക്ക് ആദ്യ അലോട്ട്‌മെന്റ് പ്രസിദ്ധീകരിക്കും. ട്രയല്‍ അലോട്ട്‌മെന്റിന്റെ സമയം ദീര്‍ഘിപ്പിച്ചതിനാലാണ് സമയം പുനഃക്രമീകരിച്ചത്.
സ്‌പോട്‌സ് ക്വാട്ടയിലെ ആദ്യ അലോട്ട്‌മെന്റും ഇതോടൊപ്പം പ്രസിദ്ധീകരിക്കും. ഒന്നാം അലോട്ട്‌മെന്റില്‍ അവസരം ലഭിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ആഗസ്ത് അഞ്ച് മുതല്‍ 10 ന് വൈകിട്ട് അഞ്ച് മണിവരെ സ്‌കൂള്‍ പ്രവേശനം സാധ്യമാക്കാമെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.ഇക്കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് ട്രയല്‍ അലോട്ട്‌മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചത്. എന്നാല്‍ സാങ്കേതിക തടസം നേരിട്ടതോടെ മണിക്കൂറുകളോളം വെബ്‌സൈറ്റ് ലഭ്യമായിരുന്നില്ല. തുടര്‍ന്ന് ഡാറ്റാ സെന്റര്‍, എന്‍ഐസി അധികൃ...

