Sunday, July 13

Blog

തിരൂരങ്ങാടി പബ്ലിക് ലൈബ്രറി ഹരിത ഗ്രന്ഥശാലയായി പ്രഖ്യാപിച്ചു
Local news

തിരൂരങ്ങാടി പബ്ലിക് ലൈബ്രറി ഹരിത ഗ്രന്ഥശാലയായി പ്രഖ്യാപിച്ചു

തിരൂരങ്ങാടി : മാലിന്യമുക്ത നവ കേരളം കാംപയിന്റെ ഭാഗമായി തിരൂരങ്ങാടി പബ്ലിക് ലൈബ്രറി ഹരിത ഗ്രന്ഥശാലയായി പ്രഖ്യാപിച്ചു. പ്രഖ്യാപനം വാര്‍ഡ് കൗണ്‍സിലര്‍ അഹമ്മദ് കുട്ടി കക്കടവത്ത് നിര്‍വഹിച്ചു. കെ മുഹമ്മദ് അലി മാസ്റ്റര്‍, സുഫയാന്‍ അബ്ദുസ്സലാം, ഖുബൈബ് വാഫി, മന്‍സൂര്‍ അലി ചെമ്മാട്, അയ്യൂബ് എം ടി എന്നിവര്‍ സംസാരിച്ചു....
Local news

വേങ്ങര മണ്ഡലം ഈദ് ഗാഹ് സംഗമം നടത്തി

വേങ്ങര : വേങ്ങര മണ്ഡലം ഈദ് ഗാഹ് കമ്മറ്റിക്ക് കീഴിൽ വിപുലമായ രീതിയിൽ ഈദ് സംഗമം നടത്തി. കോമ്പൗണ്ട് നിറഞ്ഞ വിശ്വാസികൾക്ക് നമസ്കാരത്തിന് ബഹുമാന്യനായ ജാമിയ അൽ ഹിന്ദ് അൽ ഇസ്ലാമിയ ഡയറക്ടർ ഫൈസൽ മൗലവി നേതൃത്വം നൽകി. ലഹരിയിൽ നിന്ന് മുക്തമായ ഒരു സമൂഹം വളർന്നു വരേണ്ടത്തിന്റെയും, റമദാൻ മാസത്തിൽ നേടിയെടുത്ത ചൈതന്യം നിലനിർത്തേണ്ടതിന്റെയും ആവശ്യകത ഖുതുബയിൽ സൂചിപ്പിച്ചു. ലോകത്ത് വേദനിക്കുന്ന സഹോദരങ്ങൾക്ക് ക്ഷമയും സൗഖ്യവും കിട്ടുവാൻ പ്രത്യേക പ്രാർത്ഥനയും നടത്തി. സംഗമത്തിനുശേഷം മധുര പലഹാരങ്ങൾ വിതരണം ചെയ്തു, പരസ്പരം സ്നേഹം പങ്കുവെച്ച് നിറഞ്ഞ മനസ്സുമായി ഈദ് ഗാഹിൽ നിന്ന് പിരിഞ്ഞു പോയി....
Obituary

പെരുന്നാൾ വസ്ത്രം എടുത്തതുമായി ബന്ധപ്പെട്ട് തർക്കം; യുവതി ആത്‍മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ

മലപ്പുറം : യുവതി ഭർതൃവീട്ടിൽ ആത്‍മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. മലപ്പുറം മേൽമുറി അധികാരത്തൊടി അരീപ്പുറവൻ പാറക്കൽ അൻവറിനെ (38)യാണ് പോലീസ് അറസ്റ്റ് ചെയ്തത്. മലപ്പുറം ഇൻസ്പെക്ടർ പി.വിഷ്ണുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം 29 ന് അൻവറിന്റെ ഭാര്യ കൊണ്ടോട്ടി ഒളവട്ടൂർ സ്വദേശിനി റജില (30) ഭർതൃവീട്ടിൽ ജീവനൊടുക്കിയിരുന്നു. പെരുന്നാൾ വസ്ത്രം എടുത്തതുമായി ബന്ധപ്പെട്ടുണ്ടായ വാക്കുതർക്കത്തെ തുടർന്നാണു കഴിഞ്ഞ 29നു വെള്ളിയാഴ്ച പുലർച്ചെ അൻവറിന്റെ മേൽമുറി അധികാരത്തൊടിയിലുള്ള വീട്ടിൽ റജില ജീവനൊടുക്കിയത്. അൻവർ റജിലയെ ക്രൂരമായി മർദിച്ചിരുന്നതായി പൊലീസ് പറഞ്ഞു. ആന്തരാവയവങ്ങൾക്കു ഗുരുതര പരുക്കേറ്റതായി പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായതോടെയാണ് അൻവറിനെ അറസ്റ്റ് ചെയ്തത്. ഡോക്ടർമാരുടെ പ്രാഥമിക മൊഴി പൊലീസ് രേഖപ്പെടുത്തി. നടപടികൾക്കു ശേഷം കോടതിയിൽ ഹാജരാക്കുമെന്നു പൊലീസ് അറിയ...
university

കാലിക്കറ്റ് സര്‍വ്വകലാശാലാ പൊതുപ്രവേശന പരീക്ഷയ്ക്ക് (CU-CET) ഏപ്രില്‍ 15 വരെ അപേക്ഷിക്കാം

തേഞ്ഞിപ്പലം : 2025-26 അധ്യയന വര്‍ഷത്തെ കാലിക്കറ്റ് സര്‍വ്വകലാശാലയിലെ വിവിധ പഠനവകുപ്പുകളിലെ പി.ജി./ഇന്റഗ്രേറ്റഡ് പി.ജി., സര്‍വകലാശാല സെന്ററുകളിലെ എം.സി.എ., എം.എസ്.ഡബ്ല്യു., ബി.പി.എഡ്., ബി.പി.ഇ.എസ്. ഇന്റഗ്രേറ്റഡ്, അഫിലിയേറ്റഡ് കോളേജുകളിലെ എം.പി.എഡ്., ബി.പി.എഡ്., ബി.പി.ഇ.എസ്. ഇന്റഗ്രേറ്റഡ്, എം.എസ്.ഡബ്ല്യു., എം.എസ്.ഡബ്ല്യു(Disaster Management) എം.എ. ജേര്‍ണലിസം & മാസ് കമ്യൂണിക്കേഷന്‍, എം.എസ്.സി. ഹെല്‍ത്ത് & യോഗ തെറാപ്പി, എം.എസ്.സി ഫോറന്‍സിക് സയന്‍സ് എന്നീ പ്രോഗ്രാമുകളിലെ പ്രവേശനത്തിനായി നടത്തുന്ന പൊതു പ്രവേശന പരീക്ഷയ്ക്കായി (CU-CET) ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ 2025 ഏപ്രില്‍ 15ന് അവസാനിക്കും. പരീക്ഷയ്ക്കായി തിരുവനന്തപുരം, തൃശൂര്‍, മലപ്പുറം, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍ എന്നീ ജില്ലകളില്‍ പരീക്ഷാ കേന്ദ്രങ്ങള്‍ ഉണ്ടായിരിക്കും. .ബിരുദാനന്തര ബിരുദ പ്രോഗ്രാമുകള്‍/ബി.പി.എഡ്.എന്നിവയ്ക് അവ...
Other

ചോലയുടെ താളത്തിൽ മുത്തുവിന് പെരുന്നാൾ സുദിനം

എ. ആർ നഗർ: ശാരീരിക വെല്ലുവിളികൾ നേരിട്ടതിനെ തുടർന്ന് വീൽചെയറിലായ മുഹമ്മദ് സഹീൽ എന്ന മുത്തുവിന്ഇന്നലെ ആഹ്ലാദത്തിന്റെ സുദിനമായിരുന്നു.ഏഴാം ക്ലാസ് വരെ പഠിച്ച ഇരുമ്പുചോല എയുപി സ്കൂളിലേക്ക് ഉമ്മയോടൊപ്പം ചക്രകസേരയിൽ വന്നെത്തിയപ്പോൾ എന്തെന്നില്ലാത്ത ആഹ്ലാദമായിരുന്നു മുത്തുവിന്റെ മുഖത്ത് . എല്ലാ വർഷവും സ്കൂൾ വാർഷിക സമയത്ത് സന്ദർശകനായിരുന്ന മുത്തു ഇന്നലെ എത്തിയത് വിശിഷ്ടാതിഥിയായിട്ടായിരുന്നു.ഈ വർഷം ഏപ്രിൽ 9, 10 തീയതികളിൽ നടക്കുന്ന 'ഓളം' ചോലയുടെ താളം 65-ാംവാർഷികാഘോഷത്തിന്റെയും യാത്രയയപ്പ് സമ്മേളനത്തിന്റെയും പൂർവ്വ അധ്യാപക -വിദ്യാർത്ഥി മഹാസംഗമത്തിന്റെയും പ്രചാരണത്തിന്റെ ഭാഗമായി 2007-2008 ഏഴാം ക്ലാസ് ബാച്ച് ഒരുക്കിയ ഗാനോപഹാരം തീം സോങ് റിലീസിംഗിൻ്റെ ഭാഗമായിട്ടാണ് മുത്തു ക്യാമ്പസിൽ എത്തിയത്.രക്ഷിതാക്കളും മാനേജ്മെൻറ് പ്രതിനിധികളും അധ്യാപകരും മുത്തുവിനെ സ്കൂളിലേക്ക് സ്വീകരിച്ചു.പ്രശസ്ത ഗായിക മെഹറിൻ ഗാനോപഹ...
Crime

തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ നിന്ന് കുഞ്ഞിന്റെ മാല കവർന്നു

തിരൂരങ്ങാടി : താലൂക്ക് ആശുപത്രിയിൽ ഡോക്ടറെ കാണിക്കാനെത്തിയ ഒരു വയസ്സുള്ള കുഞ്ഞിന്റെ സ്വർണാഭരണം മോഷണം പോയി. മൂന്നിയൂർ പാറേക്കാവ് സ്വദേശി വമ്പിശ്ശേരി മുസമ്മിൽ– മുബഷിറ ദമ്പതികളുടെ മകൻ സിഹ്‍ലാലിന്റെ ഒരു പവന്റെ സ്വർണമാലയാണ് കവർന്നത്. ഇന്നലെ രാവിലെ 11.20ന് താലൂക്ക് ആശുപത്രിയിൽ ഒപി ടിക്കറ്റ് നൽകുന്ന സ്ഥലത്താണ് സംഭവം. ഒപി ടിക്കറ്റെടുത്ത ശേഷം ഡോക്ടറെ കാണിക്കാൻ പോകുന്നതിനിടയിൽ പരിശോധിച്ചപ്പോഴാണ് മാല മോഷണം പോയത് അറിഞ്ഞത്. ആശുപത്രിയിലെ സിസിടിവി പരിശോധിച്ചപ്പോൾ ഒപി ടിക്കറ്റ് എടുക്കാൻ വരി നിന്നപ്പോൾ 2 നാടോടി സ്ത്രീകൾ സംശയകരമായ സാഹചര്യത്തിൽ നിൽക്കുന്നത് കണ്ടു. ഇവർ മുൻപ് താനൂർ ഗവ. ആശുപത്രിയിലും സമാനമായ തരത്തിൽ മോഷണം നടത്തിയവരാണെന്ന് പൊലീസ് പറഞ്ഞു. മുബഷിറയുടെ പരാതിയിൽ പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു....
Local news

ഏറെ നാളത്തെ ഇടവേളക്ക് ശേഷം തിരൂരങ്ങാടിയിൽ ത്വക്ക് രോഗ ഡോക്ടർ എത്തി

തിരൂരങ്ങാടി: ഏറെ നാളത്തെ ഇടവേളക്ക് ശേഷം തിരൂരങ്ങാടി ഗവ: താലൂക്ക് ആശുപത്രിയിൽ ത്വക്ക് രോഗ വിഭാഗത്തിൽ ഡോക്ടർ എത്തി. കഴിഞ്ഞ എട്ട് മാസമായി താലൂക്ക് ആശുപത്രി ത്വക്ക് രോഗ വിഭാഗത്തിൽ ഡോക്ടർ ഇല്ലാത്തതിനാൽ ഇവിടെയെത്തുന്ന രോഗികൾ പ്രയാസത്തിലായിരുന്നു. തിരുവനന്തപുരത്ത് നിന്നുമുള്ള ഡോ: അപർണയാണ് ഇപ്പോൾ താലൂക്ക് ആശുപത്രിയിൽ ത്വക്ക് രോഗ വിഭാഗത്തിൽ ചാർജ്ജെടുത്തിരിക്കുന്നത്. തിരൂരങ്ങാടി ഗവ: താലൂക്ക് ആശുപത്രിയിൽ ഉണ്ടായിരുന്ന ത്വക്ക് രോഗ ഡോക്ടർ ഒഴിഞ്ഞ് പോയതിന്റെ ശേഷം പകരം ഡോക്ടറെ നിയമിച്ചിട്ടില്ലായിരുന്നു. ദിനം പ്രതി രണ്ടായിരത്തിലേറെ രോഗികൾ ആശുപത്രിയിൽ ചികിൽസക്കായി എത്തുന്നുണ്ട്. ത്വക്ക് രോഗ വിഭാഗത്തിൽ ഡോക്ടർ ഇല്ലാത്തതിനാൽ സാധാരണക്കാരായവരടക്കം ഇവിടെ എത്തുന്ന രോഗികൾക്ക് സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട അവസ്ഥയിലായിരുന്നു. തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ ഒഴിവുകൾ വന്ന ത്വക്ക് രോഗ വിഭാഗത്തിലേക്കും ആ...
Local news

പരപ്പനങ്ങാടി നഗരസഭയെ സമ്പൂർണ്ണ മാലിന്യ മുക്ത നഗരസഭയായി പ്രഖ്യാപിച്ചു

പരപ്പനങ്ങാടി : മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി പരപ്പനങ്ങാടിയെ സമ്പൂർണ്ണ മാലിന്യ മുക്ത നഗരസഭയായി ചെയർമാൻ പി പി ഷാഹുൽ ഹമീദ് പ്രഖ്യാപിച്ചു. പ്രഖ്യാപനത്തിന് മുന്നോടിയായി 693 കുടുംബശ്രീ അയൽക്കൂട്ടങ്ങൾ, 108 സ്ഥാപനങ്ങൾ, 8 ടൗണുകൾ എന്നിവ ഹരിത പ്രഖ്യാപനം നടത്തി. നഗരസഭയിലെ മുഴുവൻ സ്‌കൂളുകളും ഹരിത വിദ്യാലയങ്ങളായും പ്രഖ്യാപിച്ചു. മാലിന്യ പരിപാലന പ്രവർത്തന രംഗത്ത് നഗരസഭ കൈവരിച്ച നേട്ടങ്ങൾ വിശദീകരിച്ചു. ചടങ്ങിൽ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ ഖൈറുന്നിസ താഹിർ അധ്യക്ഷത നിർവ്വഹിച്ചു, നഗരസഭ സെക്രട്ടറി ബൈജു പുത്തലത്തൊടി നഗരസഭ റിപ്പോർട്ട് അവതരിപ്പിച്ചു. വൈസ് ചെയർപേഴ്‌സൺ ബി പി ഷാഹിദ, വിവിധ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷന്മാരായ സുഹറ ടീച്ചർ, സീനത്ത് ആലിബാപ്പു, കെപി മുഹ്സിന, സി നിസാർ അഹമ്മദ്, മുൻ വൈസ് ചെയർപേഴ്സൻ കെ ഷഹർബാനു, കൗൺസിലർമാരായ കാർത്തികേയൻ, സുമി റാണി, കെ സി നാസർ ഹെൽത്ത് വിഭാഗ...
Local news

പെരുന്നാൾ കിറ്റും പെരുന്നാൾ പുടവയും വിതരണം ചെയ്തു

തിരൂരങ്ങാടി: മൂന്നിയൂർ പഞ്ചായത്ത് ഒമ്പതാം വാർഡ് മുസ്ലിം ലീഗ് കമ്മിറ്റിയുടെ കീഴിൽ പ്രവർത്തിച്ചുവരുന്ന ശിഹാബ് തങ്ങൾ റിലീഫ് സെൽ ഈ വർഷത്തെ റംസാൻ റിലീഫിന്റെ ഭാഗമായി 415 കുടുംബങ്ങൾക്ക് പെരുന്നാൾ കിറ്റും 90 വിധവകൾക്ക് പെരുന്നാൾ പുടവയും നൽകി. ആലിൻചുവട് പ്രതീക്ഷ ഭവനിൽ നടന്ന പരിപാടി സയ്യിദ് സലിം ഹൈദീദ് തങ്ങൾ ഉദ്ഘാടനം ചെയ്തു. എം സുലൈമാൻ അധ്യക്ഷത വഹിച്ചു. എം എ അസീസ്, ഹൈദർ കെ മുന്നിയൂർ,എൻ എം അൻവർ സാദത്ത് ,എൻ കുഞ്ഞാലൻ ഹാജി ,എൻ എം സുഹറാബി ,ചെമ്പൻ ശിഹാബ് സി നുസ്റത്ത് , സി പി നൗഫൽ, കെ പി ജുബൈരിയ, വി അബ്ദുൽ ജലീൽ ,കെ മുഹമ്മദ് ഹാഷിർ തുടങ്ങിയവർ സംസാരിച്ചു....
Local news

വീട്ടിലേക്ക് ഒരു പുസ്തകം ; ചെമ്മാട് പ്രതിഭയില്‍ വായനാവസന്തം ഉദ്ഘാടനം ചെയ്തു

തിരൂരങ്ങാടി : കേരള സംസ്ഥാന ലൈബ്രറി കൗണ്‍സിലിന്റെ വീട്ടിലേക്ക് ഒരു പുസ്തകം എന്ന പരിപാടി ലൈബ്രറികളില്‍ നടപ്പാക്കുന്നു. വായന വസന്തം എന്ന പേരില്‍ ലൈബ്രറികള്‍ നടപ്പാക്കുന്ന ഈ പദ്ധതി വഴി പുസ്തകങ്ങള്‍ വായനക്കാരുടെ വീടുകളില്‍ സ്ഥിരമായി എത്തിച്ചു കൊടുക്കുകയാണ് ചെയ്യുന്നത്. ചെമ്മാട് പ്രതിഭ ലൈബ്രറിയിലെ വായന വസന്തം പദ്ധതിയുടെ ഉദ്ഘാടനം ലൈബ്രറി ഹരിത കര്‍മ്മസമിതി കണ്‍വീനര്‍ പ്രസീത സത്യന്‍, ചെമ്മാട് പൊന്നേം തൊടി ജിഷാദിന് ആദ്യ പുസ്തകം നല്‍കിക്കൊണ്ട് നിര്‍വഹിച്ചു. ലൈബ്രറി പ്രസിഡന്റ് പി സി സമുവല്‍, സെക്രട്ടറി കെ ശ്രീധരന്‍, ബാലവേദി കണ്‍വീനര്‍ അനില്‍കുമാര്‍ കരുമാട്ട്, വനിതാ വേദി സെക്രട്ടറി ദിവ്യ ശ്രീനി, പ്രതിഭ തീയേറ്റേഴ്‌സ് സെക്രട്ടറി ഡോക്ടര്‍ കെ ശിവാനന്ദന്‍, തൃക്കുളം മുരളി, കെ സത്യന്‍, ബിന്ദു കുന്നത്ത്, ബാലകൃഷ്ണന്‍ പി തുടങ്ങിയവര്‍ സംബന്ധിച്ചു...
Local news

നാന്നൂറോളം നിര്‍ദ്ധന കുടുംബങ്ങളിലേക്ക് പെരുന്നാള്‍ കിറ്റ് നല്‍കി പിഡിപി

തിരൂരങ്ങാടി : പിഡിപി തിരൂരങ്ങാടി ടൗണ്‍ കമ്മറ്റിയും താഴെചിന കമ്മറ്റിയും സംയുക്തമായി നാന്നൂറോളം നിര്‍ദ്ധന കുടുംബങ്ങളിലേക്ക് പെരുന്നാള്‍ കിറ്റുകള്‍ വിതരണം ചെയ്തു. വര്‍ഷങ്ങളായി നല്‍കി കൊണ്ടിരിക്കുന്ന പെരുന്നാള്‍ കിറ്റാണ് ഇത്തവണയും പതിവ് മുടക്കാതെ വിതരണം ചെയ്തത്. രണ്ട് ദിവസങ്ങളിലായാണ് കിറ്റുകള്‍ കുടുംബങ്ങളിലേക്കെത്തിച്ചു നല്‍കിയത്. കിറ്റിന്റെ വിതരണോദ്ഘാടനം പാര്‍ട്ടി സംസ്ഥാന ട്രഷറര്‍ ഇബ്രാഹിം തിരൂരങ്ങാടി നിര്‍വഹിച്ചു. ചടങ്ങിന് മുന്‍സിപ്പല്‍ പ്രസിഡന്റ് യാസീന്‍ തിരൂരങ്ങാടി അധ്യക്ഷത വഹിച്ചു. കിറ്റ് വിതരണത്തിന് മുജിബ് മച്ചിങ്ങല്‍ ത്വല്‍ഹത്ത് എം എന്‍. നാസര്‍ വി പി മുസമ്മില്‍ സി സി മുല്ലക്കോയ എം എസ് കെ കുട്ടി റഫിഖ് എന്നിവര്‍ നേതൃത്വം നല്‍കി. പിഡിപി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅദ്‌നീക്ക് പ്രേത്യേകമായി ദുആ ചെയ്യുവാന്‍ അഭ്യര്‍ത്ഥിക്കുകയും കിറ്റിലേക്ക് സഹായിച്ച സഹകരിച്ച എല്ലാവര്‍ക്കും സംഘടക സമിതി ...
Kerala

അര്‍ബുദം, പ്രമേഹം എന്നിവയ്ക്കടക്കമുള്ള 384 മരുന്നുകള്‍ക്ക് വില കൂടും

തിരുവനന്തപുരം : അര്‍ബുദം, പ്രമേഹം എന്നിവയ്ക്കടക്കമുള്ള 384 മരുന്നുകള്‍ക്ക് അടുത്ത മാസം 1 മുതല്‍ വില കൂടും. ഒപ്പം ആയിരത്തോളം മരുന്നുകുട്ടുകള്‍ക്കും (ഫോര്‍മുലേഷന്‍സ്) വില കൂടും. അവശ്യമരുന്നുകളുടെ ദേശീയ പട്ടികയില്‍ (എന്‍എല്‍ഇഎം) ഉള്‍പ്പെട്ടവയാണിവ. വാര്‍ഷിക മൊത്തവില സൂചികയെ അടിസ്ഥാനമാക്കി 1.74% വിലവര്‍ധനയ്ക്ക് നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിങ് അതോറിറ്റി അനുമതി നല്‍കി. ഇന്‍സുലിന്‍, മെറ്റ്‌ഫോര്‍മിന്‍, ഗ്ലിമെപിറൈഡ് തുടങ്ങിയ പ്രമേഹ മരുന്നുകള്‍, പാരാസെറ്റ മോള്‍, രക്തസമ്മര്‍ദം നിയന്ത്രിക്കാനുള്ള അംലോഡിപിന്‍, മെറ്റൊപ്രൊലോല്‍, അര്‍ബുദ മരുന്നായ ജെഫിറ്റിനിബ്, ഡ്രിപ്പിനും അണുനശീകരണത്തിനും ഉപയോഗിക്കുന്ന റിങ്ങര്‍ ലാക്‌റ്റേറ്റ്, യൂറോഹെഡ് ബോട്ടില്‍, ആന്റി ബയോട്ടിക്കുകളായ മെട്രോണി ഡാസോള്‍, സിപ്രോഫ്‌ലോക്‌സാസിന്‍, മൂത്രാശയരോഗത്തിനുള്ള മാനിറ്റോള്‍, ഗര്‍ഭ നിരോധന ഗുളികകള്‍ തുടങ്ങിയവയ്ക്കു വില വര്‍ധിക...
Kerala

പ്രീപ്രൈമറി വിദ്യാഭ്യാസം ഇനി മൂന്ന് വര്‍ഷം ; മാറ്റം അടുത്ത വര്‍ഷം മുതല്‍

തിരുവനന്തപുരം : സംസ്ഥാനത്ത് പ്രീപ്രൈമറി വിദ്യാഭ്യാസം 2 വര്‍ഷത്തിനു പകരം ഇനി 3 വര്‍ഷം. ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള കുറഞ്ഞ പ്രായപരിധി 2026 മുതല്‍ 6 വയസ്സാക്കുന്നതിനൊപ്പമായിരിക്കും മാറ്റം. ഇപ്പോള്‍ 3 വയസ്സില്‍ പ്രീപ്രൈമറി സ്‌കൂളില്‍ ചേരുന്ന വിദ്യാര്‍ഥികള്‍ക്ക് അഞ്ചാം വയസ്സില്‍ ഒന്നാം ക്ലാസില്‍ പ്രവേശനം ലഭിക്കുന്ന സ്ഥാനത്താണ് ഒരു വര്‍ഷം കൂടി അധികം പഠിക്കേണ്ടി വരിക. 2026 മുതലും പ്രീപ്രൈമറി വിദ്യാഭ്യാസം ആരംഭിക്കുന്നത് മൂന്നാം വയസ്സില്‍ തന്നെയായിരിക്കും 3 വര്‍ഷത്തെ പ്രീപ്രൈമറി പഠനത്തിനുള്ള പാഠ്യപദ്ധതി എസ് സി ഇ ആര്‍ ടി രൂപപ്പെടുത്തും. വിദ്യാഭ്യാസ ഗുണമേന്മ വര്‍ധിപ്പിക്കുന്നതിന് പ്രീസ്‌കൂള്‍ വിദ്യാഭ്യാസം ഏകീകരിക്കാനുള്ള നടപടികളും ഇതിനൊപ്പം സ്വീകരിക്കുമെന്നു വ്യക്തമാക്കി സര്‍ക്കാര്‍ ഉത്തരവിറക്കി. പ്രീസ്‌കൂള്‍ ആരംഭിക്കുന്നതിനുള്ള അനുമതി, മാനദണ്ഡങ്ങള്‍ എന്നിവ സംബന്ധിച്ച മാര്‍ഗരേഖയും തയാറാക...
Accident

വിറകെടുക്കുന്നതിനിടെ പരപ്പനങ്ങാടിയിലെ ആശ പ്രവർത്തകക്ക് മൂർഖന്റെ കടിയേറ്റു

കടിച്ച മൂർഖനെ ട്രോമപ്രവർത്തകർ പിടികൂടിപരപ്പനങ്ങാടി : ഉള്ളണം മുണ്ടിയൻ കാവിൽ ആശ പ്രവർത്തകക്ക് പാമ്പ് കടിയേറ്റു. മുണ്ടിയൻ കാവ് സ്വദേശി ബിന്ദുവിനാണ് പാമ്പ് കടിയേറ്റത്. ഇന്നലെ രാത്രിയാണ് സംഭവം. രാത്രി വിറക്പുരയിൽ വിറകെടുക്കാൻ പോയപ്പോഴാണ് കടിയേറ്റത്. മെഡിക്കൽ കോളേജ് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. രാവിലെ തിരച്ചിൽ നടത്തിയ നാട്ടുകാരാണ് മൂർഖൻ പാമ്പിനെ കണ്ടെത്തിയത്.ഉടൻ വനം വകുപ്പിൻ്റ സ്നേക് റസ്ക്യൂവർമാരായ ട്രോമാകെയർ ടീമിനെ വിവരമറിയിക്കുകയും റിയാസ് പുത്തരിക്കൽ, മുനീർ സ്റ്റാർ, ജലീൽ സി വി എന്നിവർ സ്ഥലത്തെത്തി കരിങ്കൽ മതിൽ കെട്ടിനുള്ളിൽ നിന്നും പാമ്പിനെ പിടികൂടുകയായിരുന്നു....
Kerala

കേരള സര്‍വകലാശാലയില്‍ എംബിഎ വിദ്യാര്‍ത്ഥികളുടെ ഉത്തരക്കടലാസുകള്‍ അധ്യാപകന്റെ പക്കല്‍ നിന്ന് നഷ്ടമായി ; കര്‍ശന നടപടി സ്വീകരിക്കുമെന്ന് വിസി

തിരുവനന്തപുരം : കേരള സര്‍വകലാശാലയില്‍ എംബിഎ വിദ്യാര്‍ത്ഥികളുടെ ഉത്തരക്കടലാസുകള്‍ നഷ്ടമായി. പത്തു മാസം മുന്‍പ് നടന്ന ഫിനാന്‍സ് സ്ട്രീം എംബിഎ മൂന്നാം സെമസ്റ്റര്‍ 'പ്രൊജക്ട് ഫിനാന്‍സ്' വിഷയത്തിന്റെ ഉത്തരക്കടലാസ് ആണ് നഷ്ടമായത്. 2022-2024 ബാച്ചിലെ 71 വിദ്യാര്‍ഥികളുടെ പേപ്പറുകള്‍ മൂല്യനിര്‍ണയത്തിനായി കൈമാറിയ അധ്യാപകന്റെ പക്കല്‍ നിന്നാണ് നഷ്ടമായതെന്നാണ് റിപ്പോര്‍ട്ട്. 5 കോളജുകളിലെ വിദ്യാര്‍ഥികളുടെ ഉത്തരക്കടലാസുകളാണ് നഷ്ടപ്പെട്ടിരിക്കുന്നത്. സംഭവം വിവാദമായതോടെ ഏപ്രില്‍ ഒന്നിന് പരീക്ഷാ വിഭാഗത്തിന്റെ അടിയന്തര യോഗം വിളിച്ച് വൈസ് ചാന്‍സലര്‍ ഡോ.മോഹന്‍ കുന്നുമ്മല്‍. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും വിസി പറഞ്ഞു. സംഭവത്തെക്കുറിച്ച് മുഴുവന്‍ വിവരങ്ങളും അറിയിക്കാന്‍ പരീക്ഷാ കണ്‍ട്രോളര്‍ക്കു വിസി നിര്‍ദേശം നല്‍കി. പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട മുഴുവന്‍ വീഴ്ചകളും പരിശോധിക്കും. വിദ്യ...
Kerala

രാജ്യം ഭരിക്കുന്നവരെ അപകീര്‍ത്തിപ്പെടുത്തുന്ന സിനിമ, മോഹന്‍ലാലില്‍ നിന്ന് ലെഫ് കേണല്‍ പദവി തിരിച്ചെടുക്കണം ; ബിജെപി നേതാവ് സി രഘുനാഥ്

തിരുവനന്തപുരം : മോഹന്‍ലാല്‍-പൃഥ്വിരാജ് ചിത്രം എമ്പുരാന്‍ ഇന്ത്യ ഭരിക്കുന്നവരെ അപകീര്‍ത്തിപ്പെടുത്തുന്ന സിനിമയാണെന്നും മോഹന്‍ലാലിന്റെ ലെഫ്റ്റനന്റ് കേണല്‍ പദവി തിരികെ വാങ്ങണമെന്നും ബിജെപി ദേശീയ കൗണ്‍സില്‍ അംഗം സി രഘുനാഥ്. ലെഫ്. കേണല്‍ പദവി ഒഴിവാക്കാന്‍ കോടതിയില്‍ പോകുമെന്ന് ബിജെപി നേതാവ് സി രഘുനാഥ് പറഞ്ഞു. എമ്പുരാന്‍ സിനിമയ്ക്കെതിരെ വിമര്‍ശനങ്ങള്‍ ശക്തമാവുന്നതിനിടെയാണ് രഘുനാഥിന്റെ വിമര്‍ശനം. കേന്ദ്രസര്‍ക്കാരിന്റെ ഭാഗമായി നില്‍ക്കുന്നവരെ അപഹസിക്കുന്ന സിനിമ ലാല്‍ അറിയാതെ ചെയ്‌തെന്ന് കരുതുന്നില്ല. എമ്പുരാന് മുടക്കിയ കോടികളില്‍ വിദേശ ഫണ്ട് ഉണ്ടോ എന്ന് അന്വേഷിക്കണം. സെന്‍സര്‍ ബോര്‍ഡിലുളളവര്‍ കൃത്യമായ പരിശോധന നടത്തിയില്ലെന്നും സി രഘുനാഥ് വിമര്‍ശിച്ചു. അതേസമയം, വിമര്‍ശനങ്ങള്‍ക്കിടെ മോഹന്‍ലാല്‍-പൃഥ്വിരാജ് ചിത്രം എമ്പുരാന്റെ സെന്‍സര്‍ വിവരങ്ങള്‍ പുറത്ത് വന്നു. സിനിമയ്ക്ക് സെന്‍സര്‍ ബോര്...
Local news

തിരൂരങ്ങാടി നഗരസഭ മാലിന്യ മുക്ത നഗരസഭയായി പ്രഖ്യാപിച്ചു

തിരൂരങ്ങാടി : തിരൂരങ്ങാടി നഗരസഭ മാലിന്യ മുക്ത നഗരസഭയായി പ്രഖ്യാപിച്ചു. നഗരസഭയിലെ ശുചിത്വ ജൈവ - അജൈവ മാലിന്യ ശേഖരണവും സംസ്‌ക്കരണവും സമയബന്ധിതമായി നടപ്പിലാക്കിയതിന്റെ അടിസ്ഥാനത്തില്‍ നഗരസഭാ ചെയര്‍മാന്‍ കെ പി മുഹമ്മദ് കുട്ടിയാണ് പ്രഖ്യാപനം നടത്തിയത്. നഗരസഭാ പരിധിയിലെ അംഗണവാടികള്‍, സര്‍ക്കാര്‍ ഓഫീസുകള്‍, ഉള്‍പ്പെടെ 29 സ്ഥാപനങ്ങളിലും 19 സ്‌ക്കൂളുകളിലും 5 കോളേജുകളിലും 2 ടൌണുകളിലും ഒരു ടൂറിസ്റ്റ് കേന്ദ്രമായ മ്യൂസിയം, 271 അയല്‍ക്കൂട്ടങ്ങളിലും മാലിന്യ ശേഖരണത്തിനും സംസ്‌ക്കരണത്തിനും സംവിധാനങ്ങള്‍ ഒരുക്കിയതിന്റെ അടിസ്ഥാനത്തില്‍ ഈ സ്ഥാപനങ്ങള്‍ ഒക്കെതന്നെ ഹരിതസ്ഥാപനങ്ങളായി പ്രഖ്യാപിച്ചിരുന്നു. കൂടാതെ ഹരിതകര്‍മ്മേസന മുഖേനയുള്ള വാതില്‍പ്പടിശേഖരണം നഗരസഭാ പരിധിയിലെ 39 വാര്‍ഡുകളില്‍ നിന്നും മൊത്തം 18600 സ്ഥാപനങ്ങളും വീടുകളും ഉള്‍പ്പെടെ മാര്‍ച്ച് മാസത്തോടെ 100 % സര്‍വ്വീസ് നല്‍കിയതിന്റെ അടിസ്ഥാനത്തിലാ...
Malappuram

ഡോക്ടറില്‍ നിന്നും മൂന്നിലൊന്ന് ശമ്പളം മാത്രമുള്ള ഡെപ്യൂട്ടി കളക്ടറായി ; 10 വര്‍ഷത്തിന് ശേഷം ഐഎഎസും

മലപ്പുറം : ഡോക്ടറില്‍ നിന്നും ശബളം മൂന്നിലൊന്ന് മാത്രമുള്ള ഡപ്യൂട്ടി കലക്ടറായി. സിവില്‍ സര്‍വീസിനോടുള്ള താല്‍പര്യമായിരുന്നു ചുവടുമാറ്റത്തിനു പിന്നില്‍. ഒടുവില്‍ 10 വര്‍ഷത്തിന് ശേഷം ഐഎഎസിന് തെരഞ്ഞെടുത്ത് വിജ്ഞാപനവും. മലപ്പുറത്തടക്കം ഡപ്യൂട്ടി കലക്ടറായി സേവനമനുഷ്ഠിച്ച ഡോ ജെ. ഒ അരുണിനാണ് ഐഎഎസിന് തിരഞ്ഞെടുത്ത് വിജ്ഞാപനം വന്നിരിക്കുന്നത്. മഞ്ചേരി സ്വദേശിയായ അരുണിനെ ഇന്ത്യന്‍ അഡ്മിനിസ്ട്രേറ്റീവ് സര്‍വീസിലേക്ക് നിയമിച്ചു കേന്ദ്ര സര്‍ക്കാര്‍ വിഞാപനം പുറപ്പെടുവിച്ചു. ഇതോടെ ഡോ. അരുണിന്റെ സേവനത്തിനുള്ള അംഗീകാരമായി. മഞ്ചേരി വയ്പ്പാറപ്പടി സ്വദേശിയാണ് അരുണ്‍. പാലക്കാട് കോഴിക്കോട് ഗ്രീന്‍ഫീല്‍ഡ് ഹൈവേ സ്ഥലമെടുപ്പ് ഡപ്യൂട്ടി കലക്ടര്‍, വയനാട് പുനരധിവാസ പാക്കേജ് സ്‌പെഷല്‍ ഓഫിസറുമാണ് നിലവില്‍ ഡോ. അരുണ്‍. കോഴിക്കോട് ഗവ. ഡെന്റല്‍ കോളജിന്റെ നോട്ടിസ് ബോര്‍ഡില്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ് മെഡിസിനുമായി ബന്ധമില്...
Other

മുസ്ലിം ലീഗ് നേതാക്കളുടെ വീട്ടിൽ അർധരാത്രിയിലെ പരിശോധന അബദ്ധത്തിൽ സംഭവിച്ചത്, ഇനി ഉണ്ടാകില്ലെന്നും പോലീസ്

ലീഗ് നേതാക്കൾക്ക് രേഖാമൂലം ഉറപ്പ് നൽകി തിരൂരങ്ങാടി: തിരൂരങ്ങാടിയിലെ മുസ്ലിം ലീഗ് നേതാക്കളുടെ വീട്ടില്‍ അര്‍ദ്ധ രാത്രി പൊലീസ് പരിശോധനക്കെത്തിയ സംഭവം അബദ്ധത്തില്‍ പറ്റിയതാണെന്നും ഇനി ആവര്‍ത്തിക്കില്ലെന്നും കാണിച്ച് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.പി.എം.എ സലാമിന് പൊലീസിന്റെ കത്ത്. മലപ്പുറം ജില്ലാ സ്‌പെഷ്യല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി പി അബ്ദുല്‍ ബഷീറാണ് അന്വേഷണത്തിനൊടുവില്‍ രേഖാമൂലം കത്ത് നല്‍കിയത്. ഈ മാസം ആദ്യ വാരത്തില്‍ പി.എം.എ സലാമിന്റെ നേതൃത്വത്തില്‍ മുസ്്‌ലിംലീഗ് നേതാക്കള്‍ മലപ്പുറം ജില്ലാ പൊ്‌ലീസ് മേധാവിയെ കണ്ട് ശക്തമായ പ്രതിഷേധം അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിനൊടുവിലാണ് അബദ്ധം ഏറ്റു പറഞ്ഞും ഇനി ആവര്‍ത്തിക്കില്ലെന്നറിയിച്ചും പൊലീസ് കത്ത് നല്‍കിയത്.തിരൂരങ്ങാടി മുനിസിപ്പല്‍ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറിയും മുന്‍ നഗരസഭ വൈസ് ചെയര്‍മാനുമായ എം അബ്ദുറഹ്മാ...
university

പി.എച്ച്.ഡി. പ്രവേശന പരീക്ഷാ ഹാൾടിക്കറ്റ്, പുനർമൂല്യനിർണയഫലം ; കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

വേനൽക്കാല കായിക പരിശീലന ക്യാമ്പ് കാലിക്കറ്റ് സർവകലാശാലാ കായിക പഠനവകുപ്പ് 6 മുതൽ 15 വയസുവരെയുള്ള കുട്ടികൾക്കായി സംഘടിപ്പിക്കുന്ന വേനൽക്കാല കായിക പരിശീലന ക്യാമ്പ് ഏപ്രിൽ ഏഴിന് തുടങ്ങും. പരിശീലനം നൽകുന്ന കായിക ഇനങ്ങൾ - കോച്ചിങ് നൽകുന്ന പരിശീലകർ / അസിസ്റ്റന്റ് പ്രൊഫസർമാർ എന്നിവ ക്രമത്തിൽ :- ബാഡ്മിന്റൺ - ഫെബിൻ ദിലീപ്, ഹാൻഡ്ബോൾ - പി. ഫുഹാദ് സനീൻ, വോളിബോൾ - എസ്. അർജുൻ, അത്‌ലറ്റിക്സ് - എസ്. ജയകുമാർ (മുൻ ഇന്ത്യൻ ടീം പരിശീലകൻ), ഡോ. എസ്. അശ്വിൻ, സോഫ്റ്റ്ബോൾ / ബേസ്ബോൾ - ടി.സി. വിഷ്ണു, ഖോ-ഖോ - പ്രബീഷ്, ഫുട്ബോൾ - എം. മുഹമ്മദ് ഷഫീഖ്, പി. മുനീർ, ക്രിക്കറ്റ് - പി.പി. പ്രതീഷ്, അജ്മൽ ഖാൻ, കബഡി - ആർ. ശ്രീജിത്ത്, ജൂഡോ - ഡോ. എ.കെ. രാജ്‍കിരൺ, തയ്ക്വോണ്ടോ - അജ്മൽ ഖാൻ, ബാസ്കറ്റ്ബോൾ - കെ. അഞ്ജന കൃഷ്ണ, റോളർ സ്കേറ്റിംഗ് - ടി.ജെ. സിദ്ധാർഥ്. റോളർ സ്കേറ്റിംഗിന് 1,200/- രൂപയും മറ്റ് കായിക ഇനങ്ങൾക്ക് 800/- രൂപയുമാണ് രജ...
Other

ഡെപ്യൂട്ടി കളക്ടര്‍ ഡോ. ജെ.ഒ അരുണിന് ഐ.എ.എസ്

മലപ്പുറം : പാലക്കാട് - കോഴിക്കോട് ഗ്രീന്‍ഫീല്‍ഡ് ഹൈവേ സ്ഥലമെടുപ്പ് ചുമതലയുള്ള ഡെപ്യൂട്ടി കളക്ടര്‍ ഡോ. അരുണ്‍ ജെ.ഒ ക്ക് ഐ.എ.എസ്. മലപ്പുറം മഞ്ചേരി സ്വദേശിയായ അരുണിനെ ഇന്ത്യന്‍ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസിലേക്ക് നിയമിച്ചു കേന്ദ്ര സര്‍ക്കാര്‍ വിഞാപനം പുറപ്പെടുവിച്ചു. വയനാട് പുനരധിവാസത്തിന്റെ പ്രാരംഭ്ര പ്രവര്‍ത്തങ്ങളുടെ സ്‌പെഷ്യല്‍ ഓഫീസാറായും നിലവില്‍ അരുണ്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കോഴിക്കോട് ഗവ. ഡെന്റല്‍ കോളേജില്‍ ലെക്ചറര്‍ ആയാണ് ഔദ്യോഗിക ജീവിതത്തിന് തുടക്കം. ആരോഗ്യ രംഗത്തെ പത്തു വര്‍ഷത്തെ സേവനത്തിനു ശേഷം കോഴിക്കോട് ഡെന്റല്‍ കോളെജില്‍ അസോസിയേറ്റ് പ്രൊഫസറായി ജോലി നോക്കുന്നതിനിടെ 2014 ലാണ് ഡെപ്യൂട്ടി കളക്ടര്‍ നിയമനം ലഭിച്ചത്. സിവില്‍ സര്‍വീസിനോടുള്ള താത്പര്യം മൂലമാണ് അന്ന് മൂന്നിലൊന്നു മാത്രം ശമ്പളമുള്ള ഡെപ്യൂട്ടി കളക്ടര്‍ ജോലി തിരഞ്ഞെടുക്കാന്‍ കാരണമെന്ന് അരുണ്‍ പറയുന്നു. മെയിന്‍ പരീക്...
National

ഹേ രക്തദാഹിയായ മനുഷ്യ കേള്‍ക്കൂ ; സാമൂഹിക മാധ്യമങ്ങളില്‍ കവിത പ്രചരിപ്പിച്ചതിന് കോണ്‍ഗ്രസ് എംപിക്കെതിരെ കേസ് ; രൂക്ഷവിമര്‍ശനവുമായി സുപ്രീകോടതി

ദില്ലി : സമൂഹ മാധ്യമത്തിലൂടെ കവിത പ്രചരിപ്പിച്ചതിന് കോണ്‍ഗ്രസ് എംപി ഇമ്രാന്‍ പ്രതാപ്ഗഡിക്കെതിരെ ഗുജറാത്ത് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് കടുത്ത വിമര്‍ശനത്തോടെ സുപ്രീം കോടതി റദ്ദാക്കി. ഒരാള്‍ പറഞ്ഞ അഭിപ്രായത്തോട് യോജിക്കുന്നില്ലെങ്കിലും അദ്ദേഹത്തിന്റെ അഭിപ്രായ സ്വാതന്ത്ര്യം കോടതികള്‍ സംരക്ഷിക്കണമെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. ജസ്റ്റിസ് മാരായ അഭയ് എസ് ഓക, ഉജ്ജ്വല്‍ ഭുയാന്‍ എന്നിവര്‍ അടങ്ങിയ ബെഞ്ച് ആണ് ഗുജറാത്ത് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കിയത്. ആവിഷ്‌ക്കാരസ്വാതന്ത്യവും പൗരന്മാരുടെ അവകാശങ്ങളും ചവിട്ടി മെതിക്കരുതെന്ന് കോടതി മുന്നറിയിപ്പ് നല്‍കി. അരക്ഷിതാവസ്ഥയിലുഉള്ള വ്യക്തികളുടെ മാനദണ്ഡങ്ങള്‍ക്കനുസരിച്ച് അഭിപ്രായ സ്വാതന്ത്ര്യത്തെ വിലയിരുത്താനാകില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ജനാധിപത്യത്തില്‍ ആവിഷ്‌കാര സ്വാതന്ത്ര്യം അനിവാര്യമെന്നും കോടതി ഓര്‍മ്മിപ്പിച്ചു. കേസ് റദ...
Malappuram

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് ; ഏകോപന ചുമതല എ.പി.അനില്‍കുമാറിന്

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിനുള്ള ഏകോപന ചുമതല മുന്‍ മന്ത്രിയും രാഷ്ട്രീയകാര്യ സമിതി അംഗവുമായ എ.പി.അനില്‍കുമാറിനു നല്‍കി കോണ്‍ഗ്രസ്. ഉപതിരഞ്ഞെടുപ്പ് വൈകാതെ പ്രഖ്യാപിക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് തിരഞ്ഞെടുപ്പ് മുന്നൊരുക്കം ഏകോപിപ്പിക്കാനുള്ള ചുമതല അനില്‍കുമാറിന് നല്‍കിയുള്ള ഉത്തരവ് പുറത്തിറക്കിയത്. ഇന്നലെ നേതാക്കളുമായി കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ കൂടിയാലോചന നടത്തിയ ശേഷമാണ് എ.പി.അനില്‍ കുമാറിന് ചുമതല നല്‍കാന്‍ തീരുമാനിച്ചത്. മണ്ഡലത്തിലെ ഓരോ പഞ്ചായത്തുകളുടെ ചുമതലയും വൈകാതെ പ്രധാന നേതാക്കള്‍ക്ക് നല്‍കും. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷമാകും മുതിര്‍ന്ന നേതാക്കള്‍ ചുമതല ഏറ്റെടുക്കുക. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് 24 മണിക്കൂറിനകം സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുമെന്നാണ് നേതാക്കള്‍ പറയുന്നത്. ഏപ്രില്‍ ഒടുവിലോ മേയിലോ തിരഞ്ഞെടുപ്പ് നടക്കുമെന്ന കണക്കുകൂട്ടലിലാണ് മുന്നണികള്‍. എം. സ്വരാജിനാണ് സിപിഎം...
Kerala

മാസപ്പടി കേസില്‍ വിജിലന്‍സ് അന്വേഷണം തള്ളി ഹൈക്കോടതി

കൊച്ചി: മുഖ്യമന്ത്രിയുടെ മകളുടെ സ്ഥാപനമായ എക്‌സാലോജിക്കും കൊച്ചിയിലെ കരിമണല്‍ കമ്പനിയായി സി എം ആര്‍ എല്ലും തമ്മില്‍ നടത്തിയ സാമ്പത്തിക ഇടപാട് വിജിലന്‍സ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി തള്ളി. മാത്യു കുഴല്‍നാടനും ഗിരീഷ് ബാബുവും നല്‍കിയ ഹര്‍ജികളാണ് തള്ളിയത്. ജസ്റ്റീസ് കെ ബാബുവിന്റേതാണ് ഉത്തരവ്. മൂവാറ്റുപുഴ വിജിലന്‍സ് കോടതി നേരത്തെ ഈ ആവശ്യം തളളിയിരുന്നു. മുഖ്യമന്ത്രി ഉള്‍പ്പെടെ 7 പേര്‍ക്കെതിരെ നല്‍കിയ പരാതി തിരുവനന്തപുരം വിജിലന്‍സ് കോടതി തള്ളിയതിനെ തുടര്‍ന്ന് മാത്യു കുഴല്‍നാടന്‍ എംഎല്‍എയും, പൊതുപ്രവര്‍ത്തകനായ ഗിരീഷ് ബാബുവും നല്‍കിയ റിവിഷന്‍ പെറ്റീഷനുകളാണ് ജസ്റ്റിസ് കെ.ബാബു തള്ളിയത്. സിഎംആര്‍എല്‍ നല്‍കാത്ത സേവനത്തിനു പ്രതിഫലം നല്‍കിയെന്ന വിഷയത്തില്‍ നല്‍കിയ പരാതി മൂവാറ്റുപുഴ വിജിലന്‍സ് കോടതി തള്ളിയതിനെതിരെയാണ് ഗിരീഷ് ബാബുവിന്റെ പെറ്റീഷന്‍. കരിമണല്‍ കമ്പനിയായ സിഎംആര്‍...
Malappuram

മോഹന്‍ലാലിന്റെ വഴിപാട് : വര്‍ഗീയ പ്രസ്താവനകള്‍ അപലപനീയം, പ്രസ്താവന നടത്തിയവര്‍ പൊതു സമൂഹത്തോട് മാപ്പ് പറയണം ; മന്ത്രി വി അബ്ദുറഹിമാന്‍

മലപ്പുറം : ശബരിമലയില്‍ മമ്മൂട്ടിക്ക് വേണ്ടി മോഹന്‍ലാല്‍ വഴിപാട് നടത്തിയ വിഷയത്തില്‍ ചിലര്‍ നടത്തിയ വര്‍ഗീയവിഷം വമിക്കുന്ന പ്രസ്താവനകള്‍ തീര്‍ത്തും അപലപനീയമാണെന്ന് സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി വി. അബ്ദുറഹ്‌മാന്‍ പ്രസ്താവനയില്‍ പറഞ്ഞു. കേരളം പുലര്‍ത്തി വരുന്ന മതനിരപേക്ഷതയുടെ സത്ത ഉള്‍ക്കൊള്ളാന്‍ കഴിയാതെ നിരുത്തരവാദപരമായി പ്രസ്താവനകള്‍ നടത്തുന്നവര്‍ നാടിന് അപമാനമാണ്. ഇത്തരം അപകടരമായ നിലപാടുകള്‍ തള്ളിപ്പറയാന്‍ മതപണ്ഡിതര്‍ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. പൊതുസമൂഹത്തിനു മുന്നില്‍ ഒരു മതത്തെ അപകീര്‍ത്തിപ്പെടുത്താനാണ് ഈ പ്രസ്താവന ഇടവരുത്തുക. കേരളീയ സമൂഹത്തില്‍ മതപരമായ ധ്രുവീകരണം നടത്താനുള്ള ഗൂഢനീക്കങ്ങള്‍ക്ക് ശക്തിപകരാനേ ഈ വിവാദം സഹായിക്കൂ. മതങ്ങള്‍ മുന്നോട്ടുവയ്ക്കുന്ന മാനവികതയുടെയും സാഹോദര്യത്തിന്റെയും സത്ത ഉള്‍ക്കൊള്ളാന്‍ കഴിയാത്ത ചിലര്‍ നടത്തുന്ന ജല്പനങ്ങള്‍ക്കെതിരെ ജാഗ്രത പ...
Education

ക്ലാരി ജി.എല്‍.പി.സ്‌കൂളിനു ദേശീയ സമ്പാദ്യ പദ്ധതി വകുപ്പിന്റെ സമ്മാനം: ഫ്രിഡ്ജ് കൈമാറി

എടരിക്കോട് : സ്റ്റുഡന്റ്‌സ് സേവിംഗ്‌സ് സ്‌കീമില്‍ (എസ്.എസ്.എസ്) മികച്ച പ്രവര്‍ത്തനം നടത്തിയ വേങ്ങര വിദ്യാഭ്യാസ ഉപജില്ലയിലെ ക്ലാരി ജി.എല്‍.പി.സ്‌കൂളിന് ദേശീയ സമ്പാദ്യ പദ്ധതി വകുപ്പിന്റെ (എന്‍.എസ്.ഡി) സമ്മാനമായി സിംഗിള്‍ ഡോര്‍ ഫ്രിഡ്ജ് കൈമാറി. മലപ്പുറം ജില്ലയില്‍ ഏറ്റവും കൂടുതല്‍ സ്‌കൂളുകളെ സ്‌കീമില്‍ ചേര്‍ത്ത വേങ്ങര എ.ഇ.ഒ യുടെ നിര്‍ദ്ദേശാനുസരണമാണ് അമ്പലവട്ടം ക്ലാരി ജി.എല്‍.പി സ്‌കൂളിനെ തിരഞ്ഞെടുത്തത്.ചടങ്ങില്‍ എന്‍.എസ്.ഡി ഡെപ്യൂട്ടി ഡയറക്ടര്‍ എം. ഉണ്ണികൃഷ്ണന്‍ സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ .പി. രമേഷ് കുമാറിന് ഫ്രിഡ്ജ് കൈമാറി. വാര്‍ഡ് മെമ്പര്‍ അബ്ദുള്‍ മജീദ് അധ്യക്ഷനായി. എടരിക്കോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആബിദ തൈക്കാടന്‍, എന്‍.എസ്.ഡി. അസിസ്റ്റന്റ് ഡയറക്ടര്‍ ജിതിന്‍.കെ.ജോണ്‍, വേങ്ങര എ.ഇ. ഒ ടി പ്രമോദ്, എസ്.എസ്.എസ് ക്ലാര്‍ക്ക് നഷീദാ മോള്‍ തുടങ്ങിയവര്‍ സംസാരിച്ചു. വിദ്യാര്‍ത്ഥികളില്‍ സമ്പാദ്യശ...
Education

കാഴ്ചപരിമിതരായ അധ്യാപകര്‍ക്കുള്ള ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പരിശീലനം സമാപിച്ചു

തിരുവനന്തപുരം : കേരള ഫെഡറേഷന്‍ ഓഫ് ദ ബ്ലൈന്‍ഡ് അധ്യാപക ഫോറത്തിന്റെയും ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്നോളജി എജ്യുക്കേഷന്റെയും സംയുക്താഭിമുഖ്യത്തില്‍ കാഴ്ചപരിമിതരായ അധ്യാപകര്‍ക്കുള്ള രണ്ടു ദിവസത്തെ മൂന്നാംഘട്ട ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പരിശീലന പരിപാടി കൈറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ സമാപിച്ചു. പരിപാടി കൈറ്റ് ജില്ലാ കോര്‍ഡിനേറ്റര്‍ കെ.മുഹമ്മദ് ഷെരീഫ് ഉദ്ഘാടനം ചെയ്തു. കേരള ഫെഡറേഷന്‍ ഓഫ് ബ്ലൈന്‍ഡ് അധ്യാപക ഫോറം പ്രസിഡന്റ് എം.സുധീര്‍, കോഴിക്കോട് കൊളത്തൂര്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ അധ്യാപകന്‍ കെ പി ഹംസ ജെയ്സല്‍, കാവുംകുന്ന് ഗവണ്‍മെന്റ് ഹൈസ്‌കൂളിലെ അധ്യാപകനായ പി.ഷാജി, ശരീഫ് കടന്നമണ്ണ, ബഷീര്‍ തുടങ്ങിയവര്‍ അംഗപരിമിതര്‍ക്കായുള്ള ക്ലാസുകള്‍ നയിച്ചു. പാലക്കാട്, കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളിലെ എല്‍പി, യുപി, ഹൈസ്‌കൂള്‍, ഹയര്‍സെക്കണ്ടറി വിഭാഗങ്ങളില്‍ നിന്നായി 22 അധ്യാപകരാണ് പരിശീലനത്തില്‍ പങ്കെടുത്...
Other

മോഹന്‍ലാലിന്റെ വഴിപാട്: വര്‍ഗീയ പ്രസ്താവനകള്‍ അപലപനീയം – മന്ത്രി വി അബ്ദുറഹിമാന്‍

തിരുവനന്തപുരം : ശബരിമലയില്‍ മമ്മൂട്ടിക്ക് വേണ്ടി മോഹന്‍ലാല്‍ വഴിപാട് നടത്തിയ വിഷയത്തില്‍ ചിലര്‍ നടത്തിയ വര്‍ഗീയവിഷം വമിക്കുന്ന പ്രസ്താവനകള്‍ തീര്‍ത്തും അപലപനീയമാണെന്ന് സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാന്‍ പ്രസ്താവനയില്‍ പറഞ്ഞു.കേരളം പുലര്‍ത്തി വരുന്ന മതനിരപേക്ഷതയുടെ സത്ത ഉള്‍ക്കൊള്ളാന്‍ കഴിയാതെ നിരുത്തരവാദപരമായി പ്രസ്താവനകള്‍ നടത്തുന്നവര്‍ നാടിന് അപമാനമാണ്. ഇത്തരം അപകടരമായ നിലപാടുകള്‍ തള്ളിപ്പറയാന്‍ മതപണ്ഡിതര്‍ തയ്യാറാകണം. പൊതുസമൂഹത്തിനു മുന്നില്‍ ഒരു മതത്തെ അപകീര്‍ത്തിപ്പെടുത്താനാണ് ഈ പ്രസ്താവന ഇടവരുത്തുക. കേരളീയ സമൂഹത്തില്‍ മതപരമായ ധ്രുവീകരണം നടത്താനുള്ള ഗൂഢനീക്കങ്ങള്‍ക്ക് ശക്തിപകരാനേ ഈ വിവാദം സഹായിക്കൂ.മതങ്ങള്‍ മുന്നോട്ടുവയ്ക്കുന്ന മാനവികതയുടെയും സാഹോദര്യത്തിന്റെയും സത്ത ഉള്‍ക്കൊള്ളാന്‍ കഴിയാത്ത ചിലര്‍ നടത്തുന്ന ജല്പനങ്ങള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണം. പ്രായമുള്ള ഒരു...
Local news

യു ഡി എഫ് രാപ്പകൽ സമരം ഏപ്രിൽ 4 ന് തലപ്പാറയിൽ

മുന്നിയൂർ : സംസ്ഥാന സർക്കാറിൻ്റെ പിടിപ്പ് കേടിനെതിരെ സംസ്ഥാന യു ഡി എഫ് കമ്മറ്റിയുടെ ആഹ്വാന പ്രകാരം പഞ്ചായത്ത് കേന്ദ്രങ്ങളിൽ നടക്കുന്ന രാപ്പകൽ സമരം മൂന്നിയൂർ പഞ്ചായത്തിൽ ഏപ്രിൽ 4 ന് വെള്ളിയാഴ്ച വൈകീട്ട് 4 മണിക്ക് തലപ്പാറയിൽ വെച്ച് നടത്തുന്നതിന് ചെയർമാൻ കെ. മൊയ്തീൻകുട്ടിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു.പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന തീരദേശ ജാഥ വിജയിപ്പിക്കാനും ഇതിന് മുന്നോടിയായി നടക്കുന്ന കൺവെൻഷനിൽ പരമാവധി പങ്കാളിത്തം ഉറപ്പ് വരുത്താനും തീരുമാനിച്ചു. പ്രവാസി ലീഗ് സംസ്ഥാന പ്രസിഡണ്ട് ഹനീഫ മൂന്നിയൂർ ഉൽഘാടനം ചെയ്തു.ആലിക്കുട്ടി എറക്കോട്ട് എം.എ അസിസ്, പി.പി. റഷീദ്, എം. സൈതലവി, ഹൈദർ .കെ മൂന്നിയൂർ, സി.കെ. ഹരിദാസൻ , ഹനീഫ ആച്ചാട്ടിൽ, സി എം കെ മുഹമ്മദ്, എൻ.എം. അൻവർ സാദത്ത്, ലത്തീഫ് പടിക്കൽ, പൂക്കാടൻ കുഞ്ഞോൻ , അൻസാർ കളിയാട്ടമുക്ക് എന്നിവർ പ്രസംഗിച്ചു...
Kerala

പത്താം ക്ലാസ് പരീക്ഷയ്ക്ക് വിദ്യാര്‍ത്ഥികള്‍ എത്തിയത് മദ്യവുമായി ; ബാഗില്‍ മുത്തശ്ശിയുടെ മോതിരം മോഷ്ടിച്ച് വിറ്റ 10,000 രൂപയും

പത്തനംതിട്ട : പത്താം ക്ലാസ് പരീക്ഷ എഴുതാന്‍ നാല് വിദ്യാര്‍ത്ഥികള്‍ എത്തിയത് മദ്യവുമായി. കോഴഞ്ചേരി നഗരത്തിലെ സ്‌കൂളിലാണ് വിദ്യാര്‍ത്ഥികള്‍ മദ്യവുമായി എത്തിയത്. പരീക്ഷ കഴിഞ്ഞ് ആഘോഷിക്കാന്‍ വേണ്ടിയാണു പരീക്ഷയുടെ അവസാന ദിവസമായ ഇന്നലെ വിദ്യാര്‍ഥികള്‍ മദ്യവുമായി എത്തിയത്. ഒരാളുടെ ബാഗില്‍നിന്നു മുത്തശ്ശിയുടെ മോതിരം മോഷ്ടിച്ച് വിറ്റ 10,000 രൂപയും കണ്ടെടുത്തു. മദ്യവുമായി എത്തിയ നാല് വിദ്യാര്‍ഥികള്‍ക്ക് കൗണ്‍സിലിങ് നല്‍കാന്‍ ആറന്മുള പോലീസ് തീരുമാനിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് മദ്യം ആര് വാങ്ങി നല്‍കി എന്നതിലടക്കം വിശദമായ പൊലീസ് അന്വേഷണം ഉണ്ടാകും. പരീക്ഷ എഴുതാന്‍ രാവിലെ ഒരു വിദ്യാര്‍ഥി മദ്യപിച്ചാണ് എത്തിയത്. സംശയം തോന്നിയ അധ്യാപകര്‍ കുട്ടിയുടെ ബാഗ് പരിശോധിച്ചപ്പോള്‍ മദ്യക്കുപ്പിയും ആഘോഷം നടത്താന്‍ ശേഖരിച്ച പതിനായിരത്തില്‍പരം രൂപയും കണ്ടെടുത്തെന്നു പൊലീസ് പറഞ്ഞു....
error: Content is protected !!