Saturday, February 14

Blog

ജീവകാരുണ്യ ഫണ്ട് ശേഖരണത്തിനായി ഫുട്‌ബോൾ ടൂർണമെന്റ് നടത്തി
Other

ജീവകാരുണ്യ ഫണ്ട് ശേഖരണത്തിനായി ഫുട്‌ബോൾ ടൂർണമെന്റ് നടത്തി

ജീവകാരുണ്യ പ്രവർത്തനത്തിന്റെ ഫണ്ട് ശേഖരണാർത്ഥം ഷുഹൈബ് കൾച്ചറൽ വിങ് വേങ്ങര നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഷുഹൈബ്, ശരത്ത് ലാൽ, കൃപേഷ് സ്മാരക ട്രോഫിക്ക് വേണ്ടി ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു. ഫുട്ബോൾ ടൂർണമെന്റ് KPCC ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്ത് ഉദ്ഘാടനം ചെയ്തു. റിയാസ് കല്ലൻ അദ്ധ്യക്ഷത വഹിച്ചു. KPCC മെമ്പർ PA ചെറീദ്, വേങ്ങര ബ്ലോക്ക്‌ കോൺഗ്രസ് പ്രസിഡണ്ട് കാമ്പ്രൻ മജീദ് മാസ്റ്റർ,ബ്ലോക്ക്‌ പഞ്ചായത്ത് മെമ്പർ സഫീർ ബാബു,INTUC നിയോജക മണ്ഡലം പ്രസിഡന്റ് MA അസീസ്, കെ എസ് യു ജില്ല സെക്രട്ടറി മാരായ അഡ്വ :സിയാദ് പേങ്ങാടൻ, അഡ്വ :എ പി അബ്ദുറഹിമാൻ മണ്ഡലം കോൺഗ്രസ് പ്രസിഡണ്ടുമാരായ രാധാകൃഷ്ണൻ മാസ്റ്റർ, ഇബ്രാഹിം കുട്ടി കൊളക്കാട്ടിൽ, പി കെ സിദ്ധീഖ്, യൂത്ത് കോൺഗ്രസ് വേങ്ങര നിയോജക മണ്ഡലം പ്രസിഡണ്ട് കെ വി ഹുസൈൻ കുട്ടി, യൂത്ത് കോൺഗ്രസ്‌ പ്രസിഡന്റു മാരായ ഷാഫി ഷാരത്ത്, സാക്കിർ കാലടിക്കൽ, അസ്‌ലം ചെങ്ങാണി,...
Crime

മക്കളോടൊപ്പം സ്കൂട്ടറിൽ വരുമ്പോൾ യുവതിയെ വെട്ടിക്കൊന്നു

മക്കളോടൊപ്പം സ്കൂട്ടറിൽ വരുമ്പോൾ യുവാവ് വെട്ടിപ്പരിക്കേല്പിച്ച യുവതി മരിച്ചു. കൊടുങ്ങല്ലൂർ എറിയാട് ബ്ലോക്ക് ഓഫിസിന് തെക്ക് മാങ്ങാറ പറമ്പിൽ നാസറിന്റെ ഭാര്യ റിൻസി (30) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ എട്ടോടെയാണ്​ മരണം. കൈക്കും തലക്കും മറ്റും പരിക്കേറ്റ റിൻസിയെ ആദ്യം കൊടുങ്ങല്ലൂർ ചന്തപ്പുര എ.ആർ. മെഡിക്കൽ സെന്‍ററിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട്​ തൃശൂർ എലൈറ്റ്​ ആശുപത്രിയിലേക്ക്​ മാറ്റിയിരുന്നു. യുവതിയുടെ അറ്റുപോയ വിരലുകൾ കവറിലാക്കിയാണ് ആശുപത്രിയിൽ എത്തിച്ചത്.വ്യാഴായ്ച രാത്രി എട്ടിനാണ് സംഭവം. എറിയാട് കേരള വർമ സ്കൂളിന് സമീപം ഭർത്താവിനൊപ്പം വസ്ത്രാലയം നടത്തുന്ന റിൻസി കടയിൽനിന്ന് മക്കളോടൊപ്പം വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു ആക്രമണം. ആളൊഴിഞ്ഞ സ്ഥലത്ത് മറഞ്ഞുനിന്ന അക്രമി പെടുന്നനെ അക്രമം നടത്തുകയായിരുന്നു. പ്രതി വലിയകത്ത്​ റിയാസ് (26) മുമ്പ്​ യുവതിയുടെ തുണിക്കടയിൽ ജോലിക്കാരനായിരുന്നു. കുട്ടിക...
Other

മുഖ്യമന്ത്രിയുടെ ഭാര്യ സഹോദരിയുടെ വീട്ടിൽ മോഷണ ശ്രമം

വടകര: ഒഞ്ചിയം കണ്ണൂക്കര കുന്നുമ്മൽതാഴ ദാമോദരൻ–പ്രേമലത ദമ്പതികളുടെ വീട്ടിൽ ആളില്ലാത്ത സമയത്തു മോഷണശ്രമം. ചൊവ്വാഴ്ച രാത്രി ഒൻപതിനും പതിനൊന്നിനും ഇടയിലാണു സംഭവം. വാതിൽ തകർത്ത് അകത്തു കയറിയ മോഷ്ടാക്കൾ  സാധനങ്ങൾ വാരി വലിച്ചിട്ടു. നാല് സിസിടിവി ക്യാമറകൾ തകർക്കുകയും അതിന്റെ റെക്കോർഡർ കൊണ്ടു പോവുകയും ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയന്റെ ഭാര്യ കമലയുടെ സഹോദരിയാണു പ്രേമലത. ഈ വീടിനു സമീപത്തെ കല്ലേരി രാമദാസന്റെ വീട്ടിൽ നിന്ന് 7 പവൻ സ്വർണാഭരണവും 8,000 രൂപയും നഷ്ടപ്പെട്ടിട്ടുണ്ട്. വീട്ടുകാർ ഉത്സവത്തിനു പോയിരിക്കുകയായിരുന്നു. റൂറൽ പൊലീസ് മേധാവി എ.ശ്രീനിവാസ് സ്ഥലത്തെത്തി പരിശോധന നടത്തി. ചോമ്പാല പൊലീസ് കേസെടുത്തു....
Other

ഇരുചക്ര വാഹനവുമായി സ്കൂളിലെത്തുന്ന വിദ്യാർത്ഥികൾക്കെതിരെ നടപടിയുമായി പോലീസ്

സ്കൂളിലേക്ക് ഇരു ചക്രവാഹനവുമായി എത്തുന്ന വിദ്യാർത്ഥി കൾക്കും അവരുടെ രക്ഷിതാക്കൾക്കുമെതിരെ കർശന നടപടിയുമായി തിരൂരങ്ങാടി പോലീസ്. തിരൂരങ്ങാടി ഓറിയന്റൽ സ്കൂൾ, ഗവ. ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലേക്ക് വന്ന വിദ്യാർത്ഇകളുടെ 10 വണ്ടികൾ പോലീസ് കസ്റ്റഡിയിലെടുത്തു. സ്കൂളിന്റെ പരിസരങ്ങളിൽ നിർത്തിയിട്ട വണ്ടികൾ ലോറിയിൽ കയറ്റി പോലീസ് സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു. ദിവസങ്ങൾക്ക് മുമ്പ് ചെണ്ടപ്പുറയ സ്കൂളിലെ വിദ്യാർത്ഇകളുടെ വാഹനങ്ങളും പിടികൂടിയിരുന്നു. പ്രായപൂർത്തി ആകാത്തവർക്ക് വാഹനം ഓടിക്കാൻ കൊടുത്താൽ രക്ഷിതാക്കൾക്കും ആർ സി ഉടമകൾക്കുമെതിരെ കേസ് എടുക്കുമെന്ന് എസ് ഐ മുഹമ്മദ് റഫീഖ് പറഞ്ഞു. ഇന്നലെ 50 വാഹനങ്ങളിൽ നിന്ന് പിഴ ഈടാക്കി. 10 വണ്ടികൾ കസ്റ്റഡിയിലെടുത്തു. 3 കേസുകളുമെടുത്തു. പരിശോധന ഇനിയും തുടരും....
Other

ഹിജാബ് വിലക്ക്: എംഎസ്എഫ് പ്രതിഷേധ സംഗമം നടത്തി

തേഞ്ഞിപ്പലം:  ഹിജാബ് വിലക്കിക്കൊണ്ടുള്ള കര്‍ണാടക ഹൈക്കോടതിയുടെ വിധിയില്‍ പ്രതിഷേധിച്ച്  കാലിക്കറ്റ് യൂനിവേഴ്സിറ്റി കാമ്പസ് എം.എസ്.എഫ്. യൂണിറ്റ് സംഘടിപ്പിച്ച Hijab is our Right ഹിജാബ് ഞങ്ങളുടെ അവകാശം പ്രതിഷേധ സംഗമം അഡ്വ. ഫാത്തിമ തഹ് ലിയ ഉദ്ഘാടനം ചെയ്തു. അബ്ദുസ്സലാം ശാക്കിര്‍ അദ്ധ്യക്ഷത വഹിച്ചു. സഫ്ന ഒഴുകൂര്‍, അഫ്നിദ പുളിക്കല്‍, ഫാത്തിമ ഹസ്ബി, നദ ഫാത്തിമ, സൗദ പൊന്നാനി എന്നിവര്‍ സംസാരിച്ചു....
Other

കാര്‍ നന്നാക്കുന്നതിനിടെ യുവാവിന് കാറില്‍നിന്ന് തീപിടിച്ചു

വളാഞ്ചേരിയില്‍ കാര്‍ നന്നാക്കുന്നതിനിടെ യുവാവിന് കാറില്‍നിന്ന് തീപിടിച്ചു. കാറില്‍നിന്നുമുള്ള തീ യുവാവിന്റെ തലയിലാണ് പടര്‍ന്നത്. സി സി ടി വി ദൃശ്യം വളാഞ്ചേരി പട്ടാമ്പി റോഡിലാണ് സംഭവം. വളാഞ്ചേരി പോപ്പിന്‍സ് വേള്‍ഡിന്റെ സമീപത്ത് വെച്ച് കാറിന്റെ റിപ്പയറിങ് പണിയിലായിരുന്നു യുവാവ്. ബോണറ്റ് തുറന്ന് വാഹനം നന്നാക്കുന്നതിനിടയാണ് ബോണറ്റിനുള്ളില്‍ നിന്നും തീപടര്‍ന്നത്. തീ യുവാവിന്റെ തലയിലേക്കാണ് പടര്‍ന്നത്. എന്നാല്‍ യുവാവ് പരിഭ്രമമില്ലാതെ കൈകൊണ്ട് തന്നെ തീയണക്കാന്‍ ശ്രമിച്ചത് വലിയ അപകടം ഒഴിവാക്കി. തൊട്ടടുത്തുണ്ടായിരുന്നവര്‍ ഓടിക്കൂടിയപ്പോഴേക്കും യുവാവ് സ്വയരക്ഷനേടിയിരുന്നു....
Accident

ദേശീയപാത പടിക്കലിൽ കാറുമായി കൂട്ടിയിടിച്ച് ഓക്സിജൻ ടാങ്കർ ലോറി മറിഞ്ഞു.

ദേശീയപാത 66 പടിക്കൽടാങ്കർ ലോറി കാറുമായി കൂട്ടി ഇടിച്ച് റോഡിൽ ടാങ്കർ ലോറി മറിഞ്ഞു. ലോറി ഡ്രൈവറെ നിസാര പരിക്കുകളോടെ തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉച്ചക്ക് 1 മണിയോടെയായിരുന്നു അപകടം. ഓക്സിജൻ ടാങ്കർ ആണ് മറിഞ്ഞത് മറിഞ്ഞ വാഹനത്തിൽ ഓക്സിജിൻ ഇല്ലയിരുന്നു. അപകടസ്ഥലത്ത് ഉടൻതന്നെ എത്തിയ മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെൻ്റ് വിഭാഗം ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പോലീസ്, ഫയർ ഫോയ്‌സ്, നാട്ടുകാരും ചേർന്ന് റോഡ് ഗതാഗത യോഗ്യമാക്കുകയും രക്ഷാപ്രവർത്തനം നടത്തുകയും ചെയ്തു.മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെൻ്റ് ഉദ്യോഗസ്ഥരുടെ അവസരോചിത ഇടപെടൽ മൂലം കഴിഞ്ഞദിവസംപാണമ്പ്രയിൽ ദേശീയപാത വികസന പ്രവർത്തിയിലുള്ള ലോറി വൈദ്യുതി ലൈനിൽ കുടുങ്ങിയപ്പോൾ ലോറി ഡ്രൈവർക്ക് രക്ഷകരായതും മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെൻ്റ് ഉദ്യോഗസ്ഥർ തന്നെയാണ്...
Sports

അന്തസർവകലാശാല ഹാന്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് 18-ന് തുടങ്ങും

കാലിക്കറ്റ് സര്‍വകലാശാലാ ആതിഥ്യം വഹിക്കുന്ന ദക്ഷിണമേഖലാ അന്തര്‍സര്‍വകലാശാലാ പുരുഷ ഹാന്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന് വെള്ളിയാഴ്ച തുടക്കമാകും. വൈകീട്ട് 4 മണിക്ക് സര്‍വകലാശാലാ സെനറ്റ് ഹൗസ് പരിസരത്ത് നിന്ന് ഘോഷയാത്രയോടെ ഉദ്ഘാടന ചടങ്ങുകള്‍ തുടങ്ങും. പ്രൊ-വൈസ് ചാന്‍സിലര്‍ ഡോ. എം. നാസര്‍ ചാമ്പ്യന്‍ഷിപ്പ് ഉദ്ഘാടനം ചെയ്യും. ഫ്‌ളഡ്‌ലിറ്റ് സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍ 6 സംസ്ഥാനങ്ങളില്‍ നിന്നായി 66 ടീമുകളാണ് പങ്കെടുക്കുന്നത്. 22-നാണ് സമാപനം. 25 മുതല്‍ 29 വരെ അഖിലേന്ത്യാ ചാമ്പ്യന്‍ഷിപ്പും ഇതേ വേദിയിലാണ് നടക്കുക....
Other

മുസ്ലിം ലീഗ് മണ്ഡലം ജനറൽ സെക്രട്ടറിക്കെതിരെ വനിത ലീഗ് നേതാവിന്റെ പരാതി

മുസ്ലിം ലീഗ് തിരൂരങ്ങാടി നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ക്കെതിരെ വനിത ലീഗ് പഞ്ചായത്ത് സെക്രട്ടറി യുടെ പരാതി. മണ്ഡലം ജനറൽ സെക്രട്ടറി കെ.കുഞ്ഞിമരക്കറിനെതിരെയാണ് പരാതി നൽകിയത്. യോഗത്തിൽ വെച്ച് മറ്റുള്ളവരുടെ മുമ്പിൽ വെച്ച് വേശ്യ എന്നും മറ്റുള്ളവരുടെ കൂടെ പോകുന്നവളാണെന്ന് പറയുകയും അശ്‌ളീല ആംഗ്യം കാണിക്കുകയും ചെയ്തതെന്നാണ് പരാതി. കഴിഞ്ഞ ഡിസംബർ ഒന്നിന് കുണ്ടൂർ ലീഗ് ഓഫീസിൽ ചേർന്ന വനിത ലീഗ് യോഗത്തിൽ വെച്ചാണ് സംഭവം. ഇവരെ സി ഡി എസ് പ്രസിഡന്റ് സ്ഥാനത്തേക്ക് നിര്ദേശിച്ചപ്പോൾ ഇഷ്ടപ്പെടാതെയാണ് ഇദ്യേഹം സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിൽ പെരുമാറിയതെന്നും കേസ് എടുക്കണമെന്നും ഇവർ തിരൂരങ്ങാടി പോലീസിൽ നൽകിയ പരാതിയിൽ പറഞ്ഞു. അതേ സമയം, പരാതിയിൽ പറഞ്ഞ കാര്യങ്ങൾ വ്യാജമാണെന്നും എന്നാൽ യോഗത്തിൽ പല അഭിപ്രായങ്ങളും പറഞ്ഞിട്ടുണ്ടെന്നും കെ.കുഞ്ഞിമരക്കാർ പറഞ്ഞു. എന്നോട് പ്രവർത്തകർ പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ നിർത്തുന്നതിനെത...
Other

മരണത്തെ മുഖാമുഖം കണ്ട സഹയാത്രികനെ രക്ഷിച്ച യുവഡോക്ടർക്ക് അഭിനന്ദന പ്രവാഹം

ഹൈദരാബാദിൽ നിന്നും കൊച്ചിയിലേക്കുള്ള വിമാന യാത്രക്കിടെ ശ്വാസതടസ്സം നേരിട്ട യാത്രക്കാരന് ശുശ്രൂഷ നൽകി ജീവൻ രക്ഷിച്ച യുവ ഡോക്ടർക്ക് അഭിനന്ദന പ്രവാഹം. എറണാകുളം ലെക് ഷൊർ ഹോസ്പിറ്റലിലെ ഡോക്ടറും നന്നമ്പ്ര സ്വദേശി വിപിൻ നാരായണൻ്റെ ഭാര്യയുമായ ഡോ: നിവീനയാണ് യാത്രക്കാരന് രക്ഷയായത്. ഇൻഡിഗോ വിമാനത്തിലെ യാത്രക്കാരനാണ് ഫ്ലൈറ്റിൽവെച്ച് ശ്വാസതടസ്സം നേരിട്ട് അത്യാസന്ന നിലയിലായത്. യാത്രക്കാരിൽ ഡോക്ടർമാരായ ആരെങ്കിലും ഉണ്ടെങ്കിൽ ഗുരുതരാവസ്ഥയിലുള്ള രോഗിയെ ശുശ്രൂഷിക്കാൻ സഹായിക്കണമെന്ന വിമാനത്തിലെ അനൗൺസ് കേട്ടാണ് എറണാകുളം ലേക് ഷോർ ഹോസ്പിറ്റലിലെ ഡോ. നവീന രോഗിയുടെ അടുത്തേക്ക് ഓടിചെന്ന് പരിശോധിച്ച് പ്രാഥമിക ചികിത്സ നൽകിയത്. ഹൈദരാബാദ് സ്വദേശിയായ യാത്രക്കാരൻ ഡയാലിസിസ് ചെയ്തു കൊണ്ടിരുന്ന വ്യക്തിയായിരുന്നു. ആവശ്യമായ സംവിധാനങ്ങളോ മരുന്നോ ഉപകരണങ്ങളോ വിമാനത്തിൽ ഉണ്ടായിരുന്നില്ല. ആകെ സ്റ്റതസ്കോപ് മാത്രമാണ് ഡോക്ടർക്...
Other

സ്വകാര്യ ബസിനുള്ളിൽ മുളക്പൊടി പ്രയോഗം, വിദ്യാർത്ഥിനികൾക്കും യാത്രക്കാർക്കും പരിക്ക്

പട്ടിക്കാട് : സ്വകാര്യ ബസിനുള്ളിൽ മുളകുപൊടി സ്പ്രേ ചെയ്ത് യുവാവിന്റെ പരാക്രമം. കണ്ടക്ടർ, ഡ്രൈവർ, അഞ്ച് വിദ്യാർഥിനികൾ എന്നിവർക്ക് പരിക്കേറ്റു. ബസ് ജീവനക്കാരുടെയും രണ്ട് വിദ്യാർഥിനികളുടെയും കണ്ണിനേറ്റ പരിക്ക് ഗുരുതരമാണ്. അക്രമം നടത്തിയ എടത്തനാട്ടുകര സ്വദേശിയായ ഹാരിസ് ഇദ്നു മുബാറകിനെ (20) പോലീസ് കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ച വൈകീട്ട് 5.30-ഓടെ കാര്യാവട്ടം-അലനല്ലൂർ പാതയിൽ പച്ചീരിപ്പാറയിലാണ് സംഭവം. ബസിലെ യാത്രക്കാരനായിരുന്ന യുവാവും ജീവനക്കാരുമായി വാക്കേറ്റമുണ്ടാകുകയും ഇതേത്തുടർന്ന് മുളകുപൊടിപ്രയോഗം നടത്തുകയുമായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. ആളുകൾ പിടികൂടിയതോടെ കയിലുണ്ടായിരുന്ന കുപ്പി യുവാവ് സമീപത്തെ പൊന്തക്കാട്ടിലേക്ക് വലിച്ചെറിഞ്ഞു. സംഭവസമയം ഇതിലൂടെ കടന്നുപോകുകയായിരുന്ന വെട്ടത്തൂർ പഞ്ചായത്ത് പ്രസിഡന്റ് സി.എം. മുസ്തഫയുടെ നേതൃത്വത്തിൽ പഞ്ചായത്തിന്റെ ഔദ്യോഗിക വാഹനത്തിലാണ് പരിക്കേറ്റ ബസ്...
Other

ലോകത്തിലെ ഏറ്റവും ചെറിയ പശു ഫറോക്കിൽ

ലോകത്തിലെ ഏറ്റവും ചെറിയ പശുവെന്ന ബഹുമതി കോഴിക്കോട് ഫറോക്കിലെ മീനാക്ഷി കരസ്ഥമാക്കി. 26 ഇഞ്ച് ഉയരവും 35 ഇഞ്ച് നീളവും ഉള്ള മൂന്ന് വയസ്സുള്ള മീനാക്ഷിയെന്ന പശുവാണ് ഈ നേട്ടത്തിനുടമ. ഫറോക്ക് സഹീദ മൻസിലിലെ ക്ഷീര കർഷകൻ കെ.എം. മുഹമ്മദ് ബഷീറിന്റെ അരുമയാണ് മീനാക്ഷി എന്ന ഈ പശു. ഇക്കഴിഞ്ഞ ഫെബ്രുവരി 22 ന് മീനാക്ഷിക്ക് ഒരു കിടാവ് ജനിച്ചിരുന്നു. ഇതോടെ പ്രസവം നടന്ന ലോകത്തിലെ ചെറിയ പശുവെന്ന റിക്കോർഡും മീനാക്ഷിയ്ക്ക് സ്വന്തമായി. ഈ ഗണത്തിൽ വെച്ചൂർ പശുവിനാണ് നിലവിലെ ഗിന്നസ് റെക്കോർഡ്. 27.19 ഇഞ്ച് ഉയരം.വെറ്ററിനറി സർജൻ ഡോ. ഇ.എം. മുഹമ്മദിന്റെ മെഡിക്കൽ റിപ്പോർട്ട് പ്രകാരം മീനാക്ഷി മൂന്ന് വയസ്സുള്ള പൂർണ വളർച്ചയെത്തിയ പശുവാണ്. ആന്ധ്രയിലെ പുങ്കാനൂർ ഇനത്തിൽ പെട്ടതാണ് മീനാക്ഷി.ഗിന്നസ് റെക്കോഡാണ് അടുത്ത ലക്ഷ്യമെന്ന് ഉടമസ്ഥൻ കെ.എം. മുഹമ്മദ് ബഷീർ പറഞ്ഞു. ഇന്ത്യയിൽ വംശനാശം നേരിടുന്ന അപൂർവയിനം നാടൻ പശുക്കളെ പരിപാലിക്കുന്നതിൽ...
Other

അബ്ബാസലി ശിഹാബ് തങ്ങൾ മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ്

പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തെ തുടർന്ന് ഉണ്ടായ ഒഴിവുകളിലേക്കുള്ള പിൻഗാമികളെ മുസ്ലിം ലീഗ് ഇന്ന് തീരുമാനിക്കും. സാദിഖലി തങ്ങൾ സംസ്ഥാന പ്രസിഡന്റ് ആയതോടെ ഒഴിവ് വന്ന മലപ്പുറം ജില്ല പ്രസിഡന്റ് സ്ഥാനത്തേക്ക് സഹോദരൻ സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങളെ തിരഞ്ഞെടുക്കും. ചന്ദ്രികയുടെ എക്സിക്യൂട്ടീവ് കം ഡയറക്ടർ ജനറലായി സയ്യിദ് റശീദലി ശിഹാബ് തങ്ങളെയാണ് പരിഗണിക്കുന്നത്. മുൻ വഖഫ് ബോർഡ് ചെയർമാനായ റശീദലി തങ്ങൾ പരേതനായ പാണക്കാട് ഉമറലി ശിഹാബ് തങ്ങളുടെ മകനാണ്. ഇന്ന് തീരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന പ്രവർത്തക സമിതിയിൽ പ്രഖ്യാപനം നടത്തും. അബ്ബാസലി ശിഹാബ് തങ്ങൾ നിലവിൽ മലപ്പുറം മുൻസിപ്പൽ മുസ്ലിം ലീഗ് പ്രെസിഡന്റാണ്. മുഹമ്മദലി ശിഹാബ് തങ്ങളുടെ മരണത്തെ തുടർന്നാണ് ജില്ലാ പ്രസിഡന്റ് ആയിരുന്ന ഹൈദരലി ശിഹാബ് തങ്ങളെ സംസ്ഥാന പ്രസിഡന്റായി തിരഞ്ഞെടുത്തത്. അതിന്റെ കീഴ് വഴക്കം തുടർന്ന് സാദിഖലി തങ്ങളും ഹൈദരലി ത...
Obituary

കക്കാട് ഷാജി ഹോട്ടൽ ഉടമ നിര്യാതനായി

തിരൂരങ്ങാടി: കക്കാട് ഷാജി ഹോട്ടൽഉടമ പിലാതോട്ടത്തിൽ മുഹമ്മദ് ഹാജി(70 ) നിര്യാതനായി.ഭാര്യമാർ, ഖദീജ, മമ്മാദിക്കുട്ടി.മക്കൾ:റഹ്മത്ത് (ബഹറൈൻ)ഹബീബ് എന്ന ആബി (ജില്ല ട്രഷറർ, കേരള ഹോട്ടൽ ആൻ്റ് റസ്റ്റോറൻ്റ് അസോസിയേഷൻ കെ എച്ച് ആർ എ), ഷാനവാസ്,ഷാഹുൽ ഹമീദ്, ഫൈസൽ,സാജിദ.മരുമക്കൾ,ബഷീർ മണാട്ടി പറമ്പിൽ,ബുഷ്റ,സലീന മണക്കടവൻ,ഖദീജ,ജെസീന,ജെസീറ,ഖബറടക്കം വ്യാഴം II മണിക്ക് കക്കാട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ...
Malappuram

കുണ്ടൂർ മഹല്ല് ഖാസിയായി സാദിഖലി ശിഹാബ് തങ്ങൾ സ്ഥാനമേറ്റു

തിരൂരങ്ങാടി : സയ്യിദ് ഹൈദര്‍ അലി ശിഹാബ് തങ്ങള്‍ അനുസ്മരണവും കുണ്ടൂര്‍ മഹല്ല് ഖാസിയായി സയ്യിദ് സ്വാദിഖ് അലി ശിഹാബ് തങ്ങള്‍ക്കുള്ള സ്ഥാനാരോഹണ ചടങ്ങും കുണ്ടൂര്‍ മര്‍കസ് ക്യാമ്പസില്‍ വെച്ച് നടന്നു. സയ്യിദ് അബ്ദുല്‍ റശീദ് അലി ശിഹാബ് തങ്ങള്‍ അദ്ധ്യക്ഷതയില്‍ സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. നാസര്‍ ഫൈസി കൂടത്തായി മുഖ്യ പ്രഭാഷണം നടത്തി. .കെ.കെ എസ് തങ്ങള്‍ വെട്ടിച്ചിറ, ആദൃശ്ശേരി ഹംസകുട്ടി മുസ്‌ലിയാര്‍, ത്വയ്യിബ് ഫൈസി, പി.എസ് .എച്ച്തങ്ങള്‍, പി.കെ അബ്ദുല്‍ ഗഫൂര്‍ അല്‍ ഖാസിമി, പി.കെ മുഹമ്മദ് ഹാജി, എം.സി .കുഞ്ഞുട്ടി, പി.കെ. അൻവർ നഹ, മുഹമ്മദലി മുസ്ലിയാർ താനാളൂർ, പ്രസംഗിച്ചു മഹല്ല് സെക്രട്ടറി കാവുങ്ങൽ കുഞ്ഞിമരക്കാർ, എൻ.പി ആലി ഹാജി, എം.സി ഹംസ കുട്ടി ഹാജി, കാവുങ്ങൽ മുഹമ്മദാജി തുടങ്ങിയവർ മഹല്ല് സ്ഥാനാരോഹണം നടത്തി...
Local news

പരപ്പനങ്ങാടി പുത്തന്‍ കടപ്പുറം ഫിഷറീസ് കോളനി പുതുക്കിപ്പണിയാന്‍ തീരുമാനം

തിരൂരങ്ങാടി മണ്ഡലത്തിലെ പരപ്പനങ്ങാടി പുത്തന്‍കടപ്പുറം ഫിഷറീസ് കോളനിയിലെ ഇരട്ട വീടുകള്‍ എല്ലാവിധ  സൗകര്യങ്ങളോടും കൂടിയ ഫ്‌ളാറ്റ് രൂപത്തില്‍ പുതുക്കി പണിയുന്നതിന് തീരുമാനം. കെ.പി.എ മജീദ് എം. എല്‍.എയുടെ ആവശ്യപ്രകാരം ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമായത്. ഇതിനാവശ്യമായ പ്ലാനും മറ്റും തയാറാക്കുന്നതിന് യോഗം ചേരാനും തീരുമാനമായി. നിലവില്‍ 20 ഇരട്ട വീടുകളിലായി 40 കുടുംബങ്ങളാണ് ഇരട്ട വീടുകളില്‍ താമസിക്കുന്നത്. അതിനു പുറമെ വേറെയും കുടുംബങ്ങള്‍ ഈ കോളനിയില്‍ താമസിക്കുന്നുണ്ട്. ഫ്‌ളാറ്റ് സംവിധാനത്തിലുള്ള താമസ സമുച്ചയമാണ് നിര്‍മിക്കുക. ബാക്കി വരുന്ന സ്ഥലത്ത് ഇവര്‍ക്ക് ആവശ്യമായ മറ്റു സൗകര്യങ്ങള്‍ കൂടി ഒരുക്കും. 1.96 ഏക്കര്‍ സ്ഥലമാണ് ഇവിടെ നിലവിലുള്ളത്. ഫ്‌ളാറ്റുകള്‍ നിര്‍മിക്കുന്നതിനും അനുബന്ധ സൗകര്യങ്ങള്‍ ഒരുക്കുന്നതിനും ഈ സ്ഥലം പൂര്‍ണ്ണമായും...
Other

അഡ്വ.എ.എ. റഹീം സിപിമ്മിന്റെ രാജ്യസഭ സ്ഥാനാർഥി

തിരുവനന്തപുരം: സിപിഎമ്മിന്റെ രാജ്യസഭാ സ്ഥാനാര്‍ഥിയായി എ. എ. റഹീമിനെ തീരുമാനിച്ചു. യുവ പ്രാതിനിധ്യം പരിഗണിച്ചാണ് ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്റായ റഹീമിനെ സിപിഎം സ്ഥാനാര്‍ഥിയായി നിശ്ചയിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്‍ കൂടി പങ്കെടുത്ത സിപിഎം അവെയിലബിള്‍ സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനം. ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന നേതാവ് എന്നതും റഹീമിന് തുണയായി ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയായിരുന്നിട്ടും കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ എഎ റഹീമിനെ ഒരു സീറ്റിലേക്കും പരിഗണിച്ചിരുന്നില്ല. 2011ല്‍ വര്‍ക്കലയില്‍ നിന്ന് മത്സരിച്ചത് മാത്രമാണ് റഹീമിന് പാര്‍ലമെന്ററി രംഗത്ത് പാര്‍ട്ടി നല്‍കിയ പരിഗണന. അന്ന് പതിനായിരത്തോളം വോട്ടുകള്‍ക്ക് യുഡിഎഫിലെ വര്‍ക്കല കഹാറിനോട് റഹീം പരാജയപ്പെട്ടിരുന്നു. തുടര്‍ന്ന് സംഘടനാ രംഗത്താണ് റഹീം പ്രവര്‍ത്തിച്ചത്. മുഹമ്മദ് റിയാസ് മന്ത്രിസഭയിലെത്തിയതോടെയാണ് ഡിവൈഎഫ്‌ഐ സംസ്ഥ...
Other

മോഷണ മുതൽ ഉടമസ്ഥന്റെ വീട്ടിൽ തിരിച്ചേല്പിച്ച് മോഷ്ടാവ്

തേഞ്ഞിപ്പലം: മോഷ്ടിച്ച നാലര പവൻ ആഭരണവും 60,000 രൂപയും മറ്റാരും അറിയാതെ ഉടമസ്ഥന്റെ വീട്ടിലെത്തിച്ച് മോഷ്ടാവ്. തേഞ്ഞിപ്പലം ഹാജിയാർ വളവിനു സമീപം തെഞ്ചേരി അബൂബക്കർ മുസല്യാരുടെ വീട്ടിൽ കഴിഞ്ഞ 21ന് ആണ് മോഷണം നടന്നത്. കഴിഞ്ഞ ദിവസം കിടപ്പ് മുറിയുടെ തുറന്നിട്ട ജനലിലൂടെ മോഷണ വസ്തുക്കൾ അകത്തേക്ക് എറിയുകയായിരുന്നു. സിസിടിവി ക്യാമറ ദൃശ്യങ്ങളുടെ സഹായ ത്തോടെ മോഷ്ടാവിനെ പിടികൂടാൻ നീക്കം നടക്കുകയായിരുന്നന്നും പിടികൂടുമെന്നു ഭയന്നാകും മോഷണവസ്തുക്കൾ തിരിച്ചെ ത്തിച്ചതെന്നുമാണു പൊലീസ് നിഗമനം. അന്വേഷണം തുടരുകയാണന്നും തിരികെ ലഭിച്ച മോഷണ വസ്തുക്കൾ കോടതിയിൽ ഹാജ രാക്കുമെന്നും പൊലീസ് പറഞ്ഞു....
Other

ജലക്ഷാമത്താൽ നെൽകൃഷി ഉണങ്ങുന്നു, വെള്ളമെത്തിക്കാൻ നടപടി തുടങ്ങി

നന്നമ്പ്ര പഞ്ചായത്തിലെ തിരുത്തി, മോര്യ കാപ്പ് പാടശേഖരങ്ങളിൽ 500 ഏക്കർ നെൽ കൃഷി യാണ് വെള്ളമില്ലാത്തതിനാൽ കരിഞ്ഞുണ ങ്ങുന്നത്. മോര്യകാപ്പിലെയും തോടുകളിലെയും കുഴികളിലെയും വെള്ളം വറ്റിയതോടെ കർഷകർ പ്രതിസന്ധിയിലായിരിക്കുകയാണ്. കടുത്ത വേനലും ആയതോടെ വയൽ വീണ്ടു കീറിയിരിക്കുകയാണ്. ബാക്കിക്കയം തടയണ തുറന്നാൽ ഈ ഭാഗത്തേക്ക് വെള്ളമെത്തും. കര്ഷകരുടെ ആവശ്യം പരിഗണിച്ച് റവന്യൂ, കൃഷി, ജലസേചന വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു കര്ഷകരുടെ പ്രയാസം നേരിൽ ബോധ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ 10 സെന്റീമീറ്റർ ഷട്ടർ തുറക്കാൻ കളക്ടറുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചെങ്കിലും ഷട്ടർ തുറക്കാനെതിയപ്പോൾ ആ ഭാഗത്തെ ജനപ്രതിനിധികളുടെ പ്രതിഷേധം കാരണം തുറക്കാൻ പറ്റിയില്ല. ഇതേ തുടർന്ന് കലക്റ്ററുടെ നിർദേശപ്രകാരം തഹസിൽദാറും മറ്റു വിവിധ വകുപ്പ് ഉദ്യോഗസ്ഥന്മാരും നടത്തിയ ചർച്ചയിൽ കര്ഷകരുടെ ആവശ്യപ്രകാരം 4 കിലോമീറ്റർ ദൂരത...
Other

മീഡിയ വൺ വിലക്ക് സുപ്രീംകോടതി സ്റ്റേ ചെയ്തു

മീഡിയവൺ സംപ്രേഷണം വിലക്കിയ കേന്ദ്രസർക്കാർ ഉത്തരവ് ശരിവച്ച ഹൈകോടതി വിധിക്ക് സുപ്രീംകോടതിയുടെ ഇടക്കാല സ്‌റ്റേ. അടുത്ത ഉത്തരവ്​ വരെ പ്രവർത്തനം തുടരാമെന്ന് കോടതി വ്യക്തമാക്കി. ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ഹൈക്കോടതി ഡിവിഷൻ ബഞ്ച് ഉത്തരവിനെതിരെ മീഡിയവൺ സമർപ്പിച്ച ഹർജി മാർച്ച് പത്തിനാണ് സുപ്രീംകോടതി പരിഗണിച്ചത്. ചൊവ്വാഴ്ച വിശദമായ വാദം കേൾക്കാമെന്ന് കോടതി അറിയിക്കുകയായിരുന്നു. മാധ്യമം ബ്രോഡ്കാസ്റ്റിങ് ലിമിറ്റഡിന്‍റെ സുരക്ഷാ ക്ലിയറൻസ് റദ്ദാക്കിയ കേന്ദ്രസർക്കാർ ഉത്തരവ് റദ്ദാക്കിയതായി ഞങ്ങൾ വിധിക്കുന്നു. ഹരജിക്കാർക്ക്, മീഡിയവൺ ചാനൽ സുരക്ഷാ ക്ലിയറൻസ് റദ്ദാക്കുന്നതിനു മുമ്പുള്ള അതേ അടിസ്ഥാനത്തിൽ പ്രവർത്തനം നടത്താം.' - കോടതി വ്യക്തമാക്കി. ഇന്റലിജൻസ് റിപ്പോർട്ട് എന്താണെന്ന് അറിയാൻ ഹരജിക്കാർക്ക് അവകാശമുണ്ടെന്ന് കോടതി പറഞ്ഞു. 'ഫയലുകൾ പുറത്തു വിടണം. ഹരജിക്കാർക്ക് അതറി...
Other

അബദ്ധത്തിൽ എലിവിഷം വായിലായ മൂന്ന് വയസുകാരൻ മരിച്ചു

അബദ്ധത്തിൽ എലിവിഷത്തിന്റെ ഒഴിഞ്ഞ ട്യൂബ് എടുത്ത് വായിൽ തേച്ച മൂന്ന് വയസുകാരൻ മരിച്ചു. മലപ്പുറം പരപ്പനങ്ങാടി ചെട്ടിപടി കോയംകുളം കുപ്പിവളവിലെ സുഹൈല - അൻസാർ ദമ്പതികളുടെ ഏക മകൻ റസിൻഷാ ആണ് മരിച്ചത്. ഉപയോഗശൂന്യമായ എലി വിഷട്യൂബ് ഒഴിവാക്കിയത് എടുത്ത് കുട്ടി കളിക്കുന്നതിനിടെ വായിലാക്കുകയായിരുന്നു. മൂന്ന് ദിവസമായി കോട്ടക്കലിലും കോഴിക്കോട്ടും സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് പുലർച്ചെ മരിച്ചു....
Other

പരപ്പനങ്ങാടി ഫിഷറീസ് കോളനി നവീകരണം : മന്ത്രിയുമായി ചർച്ച നടത്തി 

പരപ്പനങ്ങാടി ഫിഷറീസ് കോളനി നവീകരണവുമായി ബന്ധപ്പെട്ട്  സംസ്ഥാന ഫിഷറീസ് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനുമായി കെ. പി. എ മജീദ് എം. എൽ. എ ചർച്ച നടത്തി. കോളനിയിലെ ഇരട്ട വീടുകൾ ഒറ്റ വീടുകളാക്കാനും പട്ടയമില്ലാത്തവർക്ക് പട്ടയം വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ടുള്ള വിഷയങ്ങൾ ചർച്ച ചെയ്തു. ഇതോടനുബന്ധിച്ച്  വിശദമായ റിപ്പോർട്ട് നൽകാൻ  ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറോട് മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. റിപ്പോർട്ട് ലഭിച്ചതിനു ശേഷം ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ചു നവീകരണം സംബന്ധിച്ച ചർച്ച നടത്താമെന്നും മന്ത്രി ഉറപ്പ് നൽകി....
Other

ആലി മുസ്ല്യാർ മെമ്മോറിയൽ ഹിസ്റ്റോറിക്കൽ ഗാലറി നാടിന് സമർപ്പിച്ചു

തിരൂരങ്ങാടി: തിരൂരങ്ങാടി യംഗ് മെൻസ് ലൈബ്രറി തയ്യാറാക്കിയ ആലി മുസ്ലിയാർ മെമ്മോറിയൽ ഹിസ് റ്റോറിക്കൽ ഗാലറി തുറമുഖം, മ്യൂസിയം, പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ നാടിന് സമർപ്പിച്ചു. ചരിത്ര ഡോക്യുമെൻററി സ്വിച്ച് ഓൺ കർമ്മം എം.എൽ എ . കെ.പി.എ.മജീദ് നിർവ്വഹിച്ചു. മലബാർ സമര പുസ്തക കോർണറിൻറെ ഉദ്ഘാടന കർമ്മം അജിത് കോളാടി (സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ എക്സിക്യുറ്റി വ് അംഗം) നിർവ്വഹിച്ചു. മലബാർ സമര സേനാനികളുടെ ശിലാഫലകം കെ. പി. മുഹമ്മദ് കുട്ടി (മുൻസിപ്പൽ ചെയർമാൻ ) അനാവരണം ചെയ്തു. പാണക്കാട് സയ്യിദ് ഹൈദറലി ശിഹാബ് തങ്ങൾക്ക് അനുശോചനം നടത്തി ആരംഭിച്ച സമ്മേളനം മന്ത്രി അഹമ്മദ് ദേവർ കോവിൽ ഉദ്ഘാടനം ചെയ്തു. കെ.പി.എ മജീദ് അദ്ധ്യക്ഷത വഹിച്ചു. ഗാലറി രൂപകല്പന ചെയ്ത ബഷീർ കാടേരി, സിറാജ് ലെൻസ് മാൻ, കെ.സൗദ ടീച്ചർ എന്നിവരെ മന്ത്രി ഉപഹാരം നൽകി ആദരിച്ചു. അരിമ്പ്ര മുഹമ്മദ് മാസ്റ്റർ, സി.പി. സുഹ്റാബി (വൈസ് ചെയർപേഴ്സൺ നഗര ...
Other

ചായക്ക് ചൂടില്ലെന്നത് സംബന്ധിച്ച് തർക്കം, മലപ്പുറത്ത് നിന്നുള്ള സംഘത്തിന് മൂന്നാറിൽ മർദനമേറ്റു

ചായയ്ക്ക് ചൂട് പോരെന്ന പരാതിയുമായി ചൂട് ചായ മുഖത്തൊഴിച്ച വിനോദ സഞ്ചാരികള്‍ക്ക് ഹോട്ടല്‍ ജീവനക്കാരുടെ മര്‍ദ്ദനം. ശനിയാഴ്ച രാത്രി എട്ട് മണിയോടെ മൂന്നാര്‍ ടോപ് സ്റ്റേഷനിലാണ് സംഭവം. മൂന്നാര്‍ സന്ദര്‍ശിക്കാനെത്തിയ മലപ്പുറത്ത് നിന്നുള്ള സംഘത്തിനാണ് മര്‍ദ്ദനമേറ്റത്. ഹോട്ടല്‍ ജീവനക്കാരുടെ മര്‍ദ്ദനമേറ്റ രണ്ട് പേര്‍ ഗുരുതരാവസ്ഥയിലാണ്. മലപ്പുറം ഏറനാട് സ്വദേശി അര്‍ഷിദ്, ഇവരെത്തിയ ടൂറിസ്റ്റ് ബസ് ഡ്രൈവര്‍ കൊല്ലം ഓച്ചിറ സ്വദേശി കെ സിയാദ് എന്നിവര്‍ക്കാണ് മര്‍ദ്ദനത്തില്‍ പരിക്കേറ്റത്. ടോപ് സ്റ്റേഷനിലെത്തിയ മുപ്പത്തിയെട്ടുപേരടങ്ങുന്ന സംഘം അവിടെയുള്ള ഒരു ചായക്കടയില്‍ കയറി. ലഭിച്ച ചായ തണുത്ത് പോയെന്ന് ആരോപിച്ച് ചൂടുള്ള ചായ സംഘത്തിലൊരാള്‍ ഹോട്ടല്‍ ജീവനക്കാരന്‍റെ മുഖത്തൊഴിച്ചു. ഇതിന് പിന്നാലെ ഹോട്ടല്‍ ജീവനക്കാരുമായി വാക്കേറ്റമായി. വാക്കേറ്റം രൂക്ഷമായതോടെ സഞ്ചാരികള്‍ ബസില്‍ കയറി സ്ഥലം കാലിയാക്കി, എന്നാല്‍ ഹോട...
Other

ഇന്നും നാളെയും ചൂട് കൂടും

സംസ്ഥാനത്ത് കനത്ത ചൂട് ഇന്നും തുടരും. കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഇന്നും നാളെയും താപനില ഉയരാൻ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഈ ജില്ലകളിൽ സാധാരണ അനുഭവപ്പെടേണ്ട ചൂടിനേക്കാളും രണ്ടു മുതൽ മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ ഉയരും. കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ റെക്കോർഡ് പ്രകാരം ഇന്നലെ സംസ്ഥാനത്ത് ഏറ്റവും അധികം ചൂട് അനുഭവപ്പെട്ടത് കൊല്ലം ജില്ലയിലെ പുനലൂരിലാണ്. 38.7 ഡിഗ്രി സെല്‍ഷ്യസായിരുന്നു താപനില. ഒരു നഗരസഭാംഗത്തിന് സൂര്യാഘാതമേല്‍ക്കുകയും ചെയ്തു. തൃശൂർ വെള്ളാനിക്കരയിൽ 38.4 ഡിഗ്രി സെല്‍ഷ്യസ് ചൂടാണ് ഇന്നലെ രേഖപ്പെടുത്തിയത്. പാലക്കാട്‌ ജില്ലയിലെ മുണ്ടൂരിൽ ഈ സീസണിൽ പല തവണ 40 ഡിഗ്രി സെല്‍ഷ്യസിന് മുകളിൽ ചൂട് രേഖപെടുത്തി. വരും ദിവസങ്ങളില്‍ കേരളത്തിൽ 36 ഡിഗ്രി സെല്‍ഷ്യസിന് മുകളിൽ ചൂട് രേഖപ്പെടുത്താൻ സാധ്യതയുണ്ടെന്നാണ് വിവിധ കാലാവസ്ഥ ഏജൻസികൾ...
Other

സുന്നി വഖഫ് ഭൂമിയിൽ മുജാഹിദ് സ്ഥാപനത്തിന് അനുമതി നൽകിയ സംഭവം, മുതവല്ലിയെ സസ്‌പെൻഡ് ചെയ്തു, കെട്ടിടം പൊളിക്കാനും തീരുമാനം

ഊരകം: കാരാത്തോടില്‍ സുന്നീ വഖഫ് ഭൂമി സലഫി വിഭാഗത്തിന്റെ സ്ഥാപന നിര്‍മ്മാണത്തിന് വിട്ട് നല്‍കിയ സംഭവത്തില്‍ വഖഫ് ബോര്‍ഡ് നടപടികള്‍ തുടങ്ങി. നിലവിലെ മുതവല്ലി പാണ്ടികടവത്ത് അഹമ്മദ് കുട്ടിയെ വഖഫ് ബോര്‍ഡ് അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തു. ഭൂമിയില്‍ നിര്‍മ്മിച്ച കെട്ടിടം പൊളിക്കുന്നതിനും നടപടികള്‍ തുടങ്ങി.  ഊരകം വില്ലേജ് റി.സ.404/5ല്‍ 18 ആര്‍ ഭൂമിയിലാണ് മുജാഹിദ് വിസ്ഡം വിഭാഗത്തിന്റെ സ്ഥാപന നിര്‍മ്മാണം ആരംഭിച്ചിരുന്നത്. ഭൂമിയുടെ ഇപ്പോഴത്തെ കൈവശക്കാരായ വ്യക്തികള്‍ മുജാഹിദ് വിസ്ഡം വിഭാഗത്തിന്റെ ജാമിഅ അല്‍ ഹിന്ദ് ഭാരവാഹികളുമായി ഉണ്ടാക്കിയ ഉടമ്പടി പ്രകാരമാണ് സ്ഥലം വിട്ട് നല്‍കിയത്.ഇപ്പോഴത്തെ കൈവശക്കാരും മുജാഹിദ് വിസ്ഡം വിഭാഗം നേതാവും പദ്ധതി കണ്‍വിനറുമായ ഫൈസല്‍ മൗലവിയുമായുണ്ടാക്കിയ ധാരണയിലാണ് അനധികൃതമായി സ്ഥല കൈമാറ്റം നടന്നത്. ദിനേനെ ഒമ്പത് ജുസ്അ് ഖുര്‍ആന്‍ പാരായണം ചെയ്യണമെന്നാണ് വഖഫിന്റെ ...
Other

സന്തോഷ് ട്രോഫി മത്സരം ജില്ലയിൽ ആഘോഷമാക്കും: മന്ത്രി വി.അബ്ദുറഹിമാൻ

ഭാഗ്യ ചിഹ്‌നം പ്രകാശനം ചെയ്തു സന്തോഷ് ട്രോഫി മത്സരം ജില്ലയിൽ ആഘോഷമായി നടത്തുമെന്ന് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ പറഞ്ഞു. മത്സരത്തിന്റെ തൊട്ടടുത്ത ദിവസങ്ങളിലായി ജനങ്ങളിൽ കാൽപ്പന്തുകളിയുടെ ആവേശമുണർത്താൻ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പ്രചരണ വാഹനങ്ങൾ എത്തുമെന്നും മത്സരത്തിന്റെ തലേ ദിവസം മുൻ കാല താരങ്ങൾക്കുള്ള ആദരമായി സന്തോഷ് ട്രോഫി മത്സരത്തിൽ പങ്കെടുത്ത ടീമുകൾ തമ്മിൽ സൗഹൃദ മത്സരം നടത്തുമെന്നും മന്ത്രി വ്യക്തമാക്കി. മലപ്പുറം കലക്ടറേറ്റിൽ സന്തോഷ് ട്രോഫി ഭാഗ്യ ചിഹ്‌നം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സന്തോഷ് ട്രോഫി മത്സരങ്ങൾ റിപ്പോർട്ട് ചെയ്യുന്ന മാധ്യമ പ്രവർത്തകർക്കും ഫോട്ടോഗ്രാഫർമാർക്കും ഏറ്റവും മികച്ച ഷോട്ടുകൾ കണ്ടെത്തുന്ന വിഷ്വൽ മീഡിയയ്ക്കും മന്ത്രി അവാർഡുകൾ പ്രഖ്യാപിച്ചു. കായിക മേഖലയെ ശാക്തീകരിക്കാനുള്ള നടപടികൾ തുടരുകയാണെന്നും അഞ്ച് ലക്ഷം സ്കൂൾ കുട്ടികളെ മുൻ കാല താര...
Other

ഗഫൂർ കൊടിഞ്ഞിയുടെ “തുരുത്ത്” നോവൽ പി.സുരേന്ദ്രൻ ഇന്ന് പ്രകാശനം ചെയ്യും

തിരൂരങ്ങാടി: ഗള്‍ഫ് പൂര്‍വ്വ കൊടിഞ്ഞിയുടെ പശ്ചാതലത്തില്‍ ഗഫൂര്‍ കൊടിഞ്ഞി എഴുതിയ തുരുത്ത് നോവല്‍ പ്രകാശനം ഇന്ന് നടക്കും. വൈകീട്ട് ഏഴ് മണിക്ക് കൊടിഞ്ഞി പനക്കത്താഴം എ.എം.എല്‍.പി സ്‌കൂളില്‍ അകം സംഘടിപ്പിക്കുന്ന ചടങ്ങില്‍ പ്രശസ്ത സാഹിത്യകാരന്‍ പി സുരേന്ദ്രന്‍ പുസ്തകം പ്രകാശനം ചെയ്യുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഗൾഫ് കുടിയേറ്റത്തിനു മുമ്പുള്ള നാടിന്റെ ചരിത്രമാണ് നോവലിന്റെ ഇതിവൃത്തം. പഴയ കാല ആചാരങ്ങള്‍, കൃഷി രീതികള്‍, വിശ്വാസങ്ങള്‍, കലാകായിക പ്രവര്‍ത്തനങ്ങള്‍ തുടങ്ങി വൈവിധ്യമാര്‍ന്ന ജീവിത രീതികള്‍ നോവലിലൂടെ പുനരവതരിപ്പിച്ചിട്ടുണ്ടെന്ന് രചയിതാവ് ഗഫൂര്‍ കൊടിഞ്ഞി പറഞ്ഞു. 304 പേജുള്ള നോവലിന് 380 രൂപയാണ് വില. കോവിഡ് കാലത്തെ അടച്ചിടലാണ് നോവലെഴുത്തിന് ഉപയോഗപ്പെടുത്തിയതെന്ന് ഗഫൂര്‍ പറഞ്ഞു. വ്യാപാരിയായ ഗഫൂർ 'കൊടിഞ്ഞിയുടെ കുഴിക്കൂറുകൾ' എന്ന പേരിൽ കൊടിഞ്ഞിയുടെ ചരിത്ര പുസ്തകം മുമ്പ...
Other

ജലക്ഷാമം രൂക്ഷം, നന്നമ്പ്രയിൽ കൃഷി കരിഞ്ഞുണങ്ങുന്നു; തഹസിൽദാറും സംഘവും പരിശോധിച്ചു

തിരൂരങ്ങാടി: കടുത്ത വേനലിനെ തുടര്‍ന്ന് ജലക്ഷാമം രൂക്ഷമായ പ്രദേശങ്ങള്‍ തിരൂരങ്ങാടി തഹസീല്‍ദാര്‍ പി.ഒ സാദിഖിന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥ സംഘം സന്ദര്‍ശിച്ചു. ബാക്കിക്കയം അണക്കെട്ട് തുറക്കാതെ കരിഞ്ഞുണങ്ങുന്ന കൃഷിയെ രക്ഷിക്കാന്‍ വല്ലമാര്‍ഗവുമുണ്ടോ എന്ന് പരിശോധിക്കുന്നതിനായിരുന്നു സന്ദര്‍ശനം. മോര്യാകാപ്പ്, ന്യൂക്കട്ട്, ചീര്‍പ്പിങ്ങല്‍, കാളംതിരുത്തി, കൊടിഞ്ഞി പാടം, വെഞ്ചാലി, മുക്കം പ്രദേശങ്ങളിലെ തോടുകളും വയലുകളും സംഘം നോക്കി കണ്ട്ു. പ്രദേശത്തെ കര്‍ഷകരുമായും ജനപ്രതിനിധികളുമായും സംഘം സംസാരിച്ചു.തഹസീല്‍ദാര്‍ക്ക് പുറമെ ജലവിഭവ വകുപ്പ് എക്‌സിക്യൂട്ടിവ് എഞ്ചിനിയര്‍ മലപ്പുറം ബാലകൃഷ്ണന്‍, എസിസ്റ്റന്റ് എഞ്ചിനിയര്‍ യു.വി ഷാജി, നന്നമ്പ്ര സെക്രട്ടറി ബിസ്്‌ലി ബിന്ദു, കൃഷി ഓഫീസര്‍ വി സംഗീത എന്നിവരും സംഘത്തിലുണ്ടായിരുന്നു. നന്നമ്പ്ര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.കെ റൈഹാനത്ത്, വൈസ് പ്രസിഡന്റ് എന്‍.വി മൂസക്കുട്...
Accident

ബുള്ളറ്റും ലോറിയും കൂട്ടിയിടിച്ചു യുവാവ് മരിച്ചു

കോട്ടയ്ക്കൽ പുത്തൂരിൽ വാഹനാപകടം. ബുള്ളറ്റ് ബൈക്കും ചരക്കുലോറിയും കൂട്ടിയിടിച്ചു യുവാവ് മരിച്ചു. മഞ്ചേരി പട്ടനാത്ത് ഡാനി മുഹമ്മദ്(26) ആണ് മരിച്ചത്. പരിക്കേറ്റ ഉടനെ ചങ്കുവെട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല..
error: Content is protected !!