ആരോഗ്യ കുടുംബ ക്ഷേമ വകുപ്പ് മന്ത്രി 29 ന് ജില്ലയില്‍
മലപ്പുറം: ആരോഗ്യ കുടുംബ ക്ഷേമ വകുപ്പ് മന്ത്രി ശ്രീമതി. വീണാ ജോര്‍ജ്ജ് ജൂലൈ 29 ന് മലപ്പുറം ജില്ലയില്‍ സന്ദര്‍ശനം നടത്തുന്നു. സന്ദര്‍ശന ദിവസം ജില്ലയില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച ആരോഗ്യ സ്ഥാപനങ്ങളുടെയും വിവിധ പദ്ധതികളുടെയും ഉദ്ഘാടനം മന്ത്രി നിര്‍വഹിക്കുന്നതാണ്.പോത്തുകല്‍ കടുംബാരോഗ്യകേന്ദ്രം, കോഡൂര്‍ കടുംബാരോഗ്യ കേന്ദ്രം എന്നിവയുടെയും; പെരുമണ്ണക്ലാരി, മമ്പുറം, പപ്പായി, പടിക്കല്‍, മേല്‍മുറി തുടങ്ങിയ ഹെല്‍ത്ത് ആന്‍റ് വെല്‍നെസ്സ് സെന്‍ററുകളുടെയും ഉദ്ഘാടനം മന്ത്രി നിര്‍വഹിക്കും.
കാഷ്വാലിറ്റി
കൂടാതെ നിലമ്പൂര്‍ ജില്ലാശുപത്രി , തിരൂരങ്ങാടി താലൂക്കശുപത്രി എന്നിവിടങ്ങളിലെ കോവിഡ് പ്രതിരോധ ഫണ്ട് ഉപയോഗിച്ച് നിര്‍മിച്ച നെഗറ്റീവ് പ്രഷര്‍ വാര്‍ഡുകള്‍, ഐസൊലേഷന്‍ വാര്‍ഡുകള്‍, ഐ.സി.യു എന്നിവയുടെ ഉദ്ഘാടനവും, ഇരിമ്പിളിയം ഗവണ്‍മെന്‍റ് ആയുര്‍വേദ ഡിസ്പന്‍സറിയുടെ കെട്ടിട ഉദ്ഘാടനവും,...





























