റിയാദ് പത്രപ്രവർത്തക യൂണിയൻ: നൗഫൽ പാലക്കാടൻ ചീഫ് കോഡിനേറ്റർ, അഫ്താബ് സെക്രട്ടറി
റിയാദ്- റിയാദ് ഇന്ത്യന്‍ മീഡിയ ഫോറം (റിംഫ്) വാര്‍ഷിക പൊതുയോഗം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. സുലൈമാനിയമ മലസ് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന യോഗത്തില്‍ പ്രസിഡന്റ് സുലൈമാന്‍ ഊരകം അധ്യക്ഷത വഹിച്ചു. അഷ്റഫ് വേങ്ങാട്ട് ഉദ്ഘാടനം ചെയ്തു. ചീഫ് കോഓര്‍ഡിനേറ്റര്‍ ഷിബു ഉസ്മാൻ വാര്‍ഷിക പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ ഷഫീഖ് കിനാലൂര്‍ വരവുചെലവ് കണക്കുകളും അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് ജയന്‍ കൊടുങ്ങല്ലൂര്‍ സ്വാഗതം പറഞ്ഞു. കണ്‍വീനര്‍മാരായ ഷംനാദ് കരുനാഗപ്പള്ളി, നൗഫല്‍ പാലക്കാടന്‍, എക്സിക്യൂട്ടീവ് അംഗങ്ങളായ മുജീബ് ചങ്ങരംകുളം, നാദിര്‍ഷാ എന്നിവര്‍ പ്രവര്‍ത്തന അവലോകനം നടത്തി.രക്ഷാധികാരികളായ അഷ്റഫ് വേങ്ങാട്ട്, നസ്രുദ്ദീന്‍ വി.ജെ എന്നിവര്‍ പുതിയ ഭരണസമിതിയെ പ്രഖ്യാപിച്ചു.ഭാരവാഹികള്‍: പ്രസിഡന്റ് ഷംനാദ് കരുനാഗപ്പള്ളി (ജീവന്‍ ടിവി), ജനറല്‍ സെക്രട്ടറി അഫ്താബ് റഹ്‌മാന്‍ (മീഡിയ വണ്‍), ട്രഷറര്‍ ജലീല്‍ ആലപ്പുഴ (ജയ്ഹിന്ദ്...

