Monday, July 14

Blog

പൊതുസ്ഥലത്ത് വച്ച് കഞ്ചാവ് വലിച്ചു ; യൂത്ത് ലീഗ് നേതാവ് പിടിയില്‍
Other

പൊതുസ്ഥലത്ത് വച്ച് കഞ്ചാവ് വലിച്ചു ; യൂത്ത് ലീഗ് നേതാവ് പിടിയില്‍

കോഴിക്കോട് : പൊതുസ്ഥലത്ത് വെച്ച് കഞ്ചാവ് വലിച്ച യൂത്ത് ലീഗ് നേതാവ് പൊലീസ് പിടിയില്‍. കോഴിക്കോട് പേരാമ്പ്രയിലാണ് സംഭവം. പ്രാദേശിക യൂത്ത് ലീഗ് നേതാവ് നൊച്ചാട് സ്വദേശി അനസ് വാളൂരി(28) നെയാണ് പേരാമ്പ്ര പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ എന്‍ഡിപിഎസ് ആക്ട് പ്രകാരം കേസെടുത്തിട്ടുണ്ട്. കായണ്ണ ഹെല്‍ത്ത് സെന്ററിനു സമീപം ഇന്നലെ പകല്‍ 3.45 ഓടെയാണ് സംഭവം. റോഡരികില്‍ കഞ്ചാവ് ബീഡി വലിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് ഇയാള്‍ പൊലീസിന്റെ പിടിയിലാകുന്നത്. മൂന്നുപേരെയാണ് പൊലീസ് പിടികൂടിയത്. കായണ്ണ ഹെല്‍ത്ത് സെന്റര്‍ റോഡില്‍ കഞ്ചാവ് വില്‍പ്പനയും ഉപയോഗവും പതിവാണെന്നും, ഈ പ്രദേശത്ത് കഞ്ചാവ് വില്‍പ്പനക്കാരും ആവശ്യക്കാരും തമ്പടിക്കാറുണ്ടെന്നും നാട്ടുകാര്‍ പരാതി നല്‍കിയിരുന്നു. ഇതിനെത്തുടര്‍ന്ന് പൊലീസ് സ്ഥലത്ത് പട്രോളിങ് നടത്തുകയായിരുന്നു. പട്രോളിങ്ങിനിടെയാണ് അനസും സംഘവും പോലീസിന്റെ കണ്ണില്‍ പെടുന്...
Job

പെരിന്തൽമണ്ണ ബ്ലഡ് ബാങ്കിലേക്ക് വിവിധ തസ്തികകളിൽ നിയമനം

പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ ബ്ലഡ് ബാങ്ക് മാനേജിങ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ബ്ലഡ് ബാങ്കിലേക്ക് ദിവസ വേതനത്തിൽ വിവിധ തസ്തികകളിൽ ഉദ്യോഗാർത്ഥികളെ നിയമിക്കുന്നു. താൽകാലികാടിസ്ഥാനത്തിൽ ഒരു വർഷത്തേക്കാണ് നിയമനം. മെഡിക്കൽ ഓഫീസർ (യോഗ്യത: എം.ബി.ബി.എസും ഒരു വർഷത്തെ ബ്ലഡ് ബാങ്കിൽ പ്രവൃത്തി പരിചയവും), അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റൻറ് (ജൂനിയർ സപ്രണ്ടോ അതിന് മുകളിലുള്ള തസ്തികയിൽ നിന്ന് വിരമിച്ച ആരോഗ്യ ജീവനക്കാർ), കോർഡിനേറ്റർ (എം.ബി.എ/ബി.ബി.എ), ക്ലർക്ക് (ബി.കോം, പി.ജി.ഡി.സി.എ), ടെക്‌നിക്കൽ സൂപ്പർവൈസർ (ബി.എസ്.സി എം.എൽടി/ഡി.എം.എൽ.ടി കൂടെ ആറ് മാസത്തിലധികം ബ്ലഡ് ബാങ്ക് പ്രവൃത്തി പരിചയവും), ക്വാളിറ്റി മാനേജർ ആൻഡ് ബ്ലഡ് ബാങ്ക് ടെക്‌നീഷ്യൻ (ബി.എസ്.സി എം.എൽടി/ഡി.എം.എൽ.ടി കൂടെ ആറ് മാസത്തിലധികം ബ്ലഡ് ബാങ്ക് പ്രവൃത്തി പരിചയവും), ടെക്‌നീഷ്യൻ ടെയിനി (ബി.എസ്.സി എം.എൽടി/ഡി.എം.എൽ.ടി), സ്റ്റാഫ് നഴ്‌...
Kerala

രണ്ടര വയസുള്ള മകനെ കഴുത്തറത്തു കൊലപ്പെടുത്തിയ ശേഷം മാതാപിതാക്കള്‍ ജീവനൊടുക്കി

കൊല്ലം : രണ്ടര വയസുള്ള മകനെ കഴുത്തറത്തു കൊലപ്പെടുത്തിയ ശേഷം മാതാപിതാക്കള്‍ തൂങ്ങിമരിച്ചു. കൊല്ലം മയ്യനാട് താന്നി ബിഎസ്എന്‍എല്‍ ഓഫീസിന് സമീപം താമസിക്കുന്ന അജീഷ് (38), ഭാര്യ സുലു (36), മകന്‍ ആദി എന്നിവരാണ് മരിച്ചത്. അജീഷിന് അടുത്തകാലത്തായി അര്‍ബുദം സ്ഥിരീകരിച്ചിരുന്നുവെന്നും സാമ്പത്തിക ബുദ്ധിമുട്ടുകളുണ്ടായിരുന്നുവെന്നും ഇതേ തുടര്‍ന്നുള്ള മാനസിക പ്രയാസമായിരിക്കാം ജീവനൊടുക്കുന്നതിന് കാരണമായതെന്നാണ് കരുതുന്നതെന്ന് പൊലീസ് പറഞ്ഞു. കുട്ടിക്കും ജനന സമയം മുതല്‍ ശാരീരിക പ്രശ്‌നങ്ങളുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട ചികിത്സകള്‍ക്ക് ധാരാളം പണം ചെലവായിരുന്നു. ഇതെല്ലാമാണ് കുടുംബത്തെ കടക്കെണിയില്‍ ആക്കിയതെന്നാണ് വിവരം. അജീഷിനെയും സുലുവിനെയും വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയിലും ആദിയെ കട്ടിലിന് മുകളില്‍ മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. സ്ഥലത്ത് പൊലീസെത്തി ഇന്‍ക്വസ്റ്റ് നടപടികളാരംഭിച്ചു. അജീഷ് നേരത്തെ ഗ...
Crime

കോഴിക്കോട് ഈങ്ങാപ്പുഴയിൽ ലഹരിയില്‍ ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊന്നു; ഭാര്യാമാതാവിനും പിതാവിനും ഗുരുതര പരിക്ക്

താമരശ്ശേരി : ഈങ്ങാപ്പുഴ കക്കാട് യുവാവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി.ഭാര്യാ മാതാവിനെയും പിതാവിനെയും വെട്ടി പരിക്കേല്‍പ്പിച്ചു. ഈങ്ങാപ്പുഴ സ്വദേശി യാസിര്‍ ആണ് ആക്രമിച്ചത്. മയക്കുമരുന്ന് ലഹരിയിലാണ് ആക്രമണമെന്നാണ് പറയുന്നത്. യാസിര്‍ ലഹരിക്ക് അടിമയാണെന്നാണ് പരാതി. വെട്ടേറ്റ യാസിറിന്‍റെ ഭാര്യ കക്കാട് സ്വദേശി ഷിബില ആണ് കൊല്ലപ്പെട്ടത്. ഷിബിലയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഷിബിലയുടെ പിതാവ് അബ്ദുറഹ്മാൻ, മാതാവ് ഹസീന എന്നിവര്‍ക്കാണ് ഗുരുതരമായി പരുക്കേറ്റത്. അബ്ദുറഹിമാന്‍റെ നില ഗുരുതരമായി തുടരുകയാണ്. രണ്ടുപേരും താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. യാസിറിനെതിരെ നേരത്തെ കുടുംബം പൊലീസില്‍ പരാതി നല്‍കിയിരുന്നുവെന്നും എന്നാല്‍, പൊലീസ് പരാതി ഗൗരവത്തിലെടുത്തില്ലെന്നും ആരോപണമുണ്ട്. നേരത്തെയും ഷിബിലയെ യാസിര്‍ മര്‍ദിച്ചിരുന്നുവെന്ന പരാതിയുണ്ട്. ഇതുമായി ബന്ധപ്പെട്ട് പൊലീസില്‍ പരാത...
university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

സെക്യൂരിറ്റി ഗാർഡ് നിയമനം കാലിക്കറ്റ് സർവകലാശാലാ എഞ്ചിനീയറിങ് കോളേജിൽ ( സി.യു. - ഐ.ഇ.ടി. ) കരാറടിസ്ഥാനത്തിലുള്ള സെക്യൂരിറ്റി ഗാർഡ് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത : 15 വർഷത്തിൽ കുറയാത്ത സൈനിക സേവനമുള്ള വിമുക്ത സൈനികനായിരിക്കണം. 50 വയസ് കവിയരുത് ( സംവരണ വിഭാഗങ്ങൾക്ക് നിയമാനുസൃത വയസിളവ് ലഭിക്കും ). ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഏപ്രിൽ അഞ്ച്. വിശദ വിജ്ഞാപനം സർവകലാശാലാ വെബ്‌സൈറ്റിൽ www.uoc.ac.in . പി.ആർ. 331/2025 അസിസ്റ്റന്റ് പ്രൊഫസർ അഭിമുഖം കാലിക്കറ്റ് സർവകലാശാലാ ജിയോളജി പഠനവകുപ്പിൽ ( സെൽഫ് ഫിനാൻസിങ് ) അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്ക് കരാറടിസ്ഥാനത്തിലുള്ള നിയമനത്തിന് 27.11.2024 തീയതിയിലെ വിജ്ഞാപനപ്രകാരം അപേക്ഷിച്ചവരിൽ യോഗ്യരായി കണ്ടെത്തിയവർക്കുള്ള അഭിമുഖം മാർച്ച് 26-ന് സർവകലാശാലാ ഭരണ കാര്യാലയത്തിൽ നടക്കും. കൂടുതൽ വിവരങ്ങൾ സർവകലാശാലാ വെബ്‌സൈറ്റിൽ&nbsp...
Kerala

കടയ്ക്കല്‍ ദേവീക്ഷേത്രത്തിലെ വിപ്ലവ ഗാനാലാപനം ; ക്ഷേത്രോത്സവമാണ് കോളേജ് യൂണിയന്‍ ഫെസ്റ്റിവലല്ല, ഭക്തര്‍ പണം നല്‍കുന്നത് ദേവന്, ധൂര്‍ത്തടിക്കാനല്ല, കൂടുതലുണ്ടെങ്കില്‍ അന്നദാനം നടത്തൂ ; രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

കൊച്ചി : കൊല്ലം കടയ്ക്കല്‍ ദേവീക്ഷേത്രത്തിലെ ഉത്സവ പരിപാടിക്കിടെ വിപ്ലവഗാനം പാടിയ സംഭവത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി. ഇത് ക്ഷേത്രോത്സവമാണെന്നും കോളേജ് യൂണിയന്‍ ഫെസ്റ്റിവല്‍ അല്ലെന്നും വ്യക്തമാക്കിയ കോടതി, എങ്ങനെയാണ് ഇത്തരം പരിപാടികളൊക്കെ ക്ഷേത്രപരിസരത്ത് അനുവദിക്കുന്നതെന്നും ആരാഞ്ഞു. ഈ മാസം 10ന് ഗായകന്‍ അലോഷി അവതരിപ്പിച്ച ഗാനമേളയില്‍ പാടിയ പാട്ടുകള്‍ക്ക് എതിരെയാണ് പരാതി ഉയര്‍ന്നത്. എല്‍ഇഡി ലൈറ്റുകളും മറ്റും ഘടിപ്പിച്ച സ്റ്റേജിലെ ഒരുക്കങ്ങളും കോടതിയുടെ വിമര്‍ശനത്തിന് ഇടയായി. ഇതിനൊക്കെ എവിടെ നിന്നാണ് പണം പിരിക്കുന്നതെന്ന് കോടതി ചോദിച്ചു. ഭക്തര്‍ പണം നല്‍കുന്നത് ദേവനു വേണ്ടിയാണ്. ആ പണം ഇത്തരം കാര്യങ്ങള്‍ക്ക് വേണ്ടിയല്ല ചെലവാക്കേണ്ടത്. ദൈവത്തിനായി നല്‍കുന്ന പണം ധൂര്‍ത്തടിച്ച് കളയാനുള്ളതല്ല. പണം കൂടുതലാണെങ്കില്‍ അന്നദാനം നടത്തിക്കൂടെ എന്നും കോടതി വ...
Kerala

കൈക്കുഞ്ഞിനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം ; കൃത്യം നടത്തിയത് 12 കാരി ; കാരണം സ്‌നേഹം കുറയുമോ എന്ന ഭയം

കണ്ണൂര്‍ : പാപ്പിനിശ്ശേരി പാറക്കലില്‍ നാലുമാസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം കിണറ്റില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. മരിച്ച കുഞ്ഞിന്റെ അച്ഛന്റെ സഹോദരന്റെ മകളായ 12 കാരിയാണ് കുഞ്ഞിനെ കൊന്നതെന്ന് പൊലീസ് പറഞ്ഞു. തമിഴ്‌നാട് സ്വദേശിയായ മുത്തുവിന്റെയും അക്കമ്മയുടെയും മകളെയാണ് വാടക ക്വാര്‍ട്ടേഴ്‌സിനു സമീപത്തെ കിണറ്റില്‍ അര്‍ധരാത്രിയോടെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരിച്ച കുഞ്ഞിന്റെ പിതാവ് മുത്തുവിന്റെ സഹോദരന്റെ മകളായ 12 വയസുകാരി മാതാപിതാക്കളില്ലാത്തതിനാല്‍ മുത്തുവിനും ഭാര്യക്കുമൊപ്പമാണ് താമസിച്ചിരുന്നത്. ഇവരുടെ ജീവിതത്തിലേക്ക് പുതിയ കുഞ്ഞ് വന്നതോടെ തന്നോടുള്ള സ്‌നേഹം കുറയുമോയെന്ന് പന്ത്രണ്ടുകാരി ഭയന്നു. സ്‌നേഹം കുറഞ്ഞുപോയതിലെ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് വഴിയൊരുക്കിയത്. മുത്തുവിനും ഭാര്യയ്ക്കും അരികെയാണ് 4 മാസം പ്രായമായ കുഞ്ഞ് ഇന്നലെ രാത്രി കിടന്നിരുന്നത്. ഇടയ്ക്ക് കുഞ്ഞിനെ കാണ...
Crime

കിടപ്പുരോഗിയായ 72 കാരിയെ ബലാത്സംഗം ചെയ്തു ; മകന്‍ അറസ്റ്റില്‍ ; മദ്യത്തിന് അടിമയെന്ന് വിവരം

തിരുവനന്തപുരം : കിടപ്പുരോഗിയായ 72 കാരിയായ അമ്മയെ ബലാത്സംഗം ചെയ്ത് 45 കാരനായ മകന്‍. തിരുവനന്തപുരം പള്ളിക്കല്‍ പകല്‍ക്കുറിയിലാണ് സംഭവം. മകന്‍ മദ്യത്തിന് അടിമയാണെന്നാണ് വിവരം. ഇയാളെ പള്ളിക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തു. 72 കാരിയുടെ മകളുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. ഞായറാഴ്ച രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം. വീട്ടില്‍ ആരുമില്ലാത്ത സമയത്താണ് വയോധികയായ മാതാവിനെ മകന്‍ ബലാത്സംഗം ചെയ്തത്. വയോധികയെ പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു....
Local news

ലഹരിയുടെ വ്യാപനം ; ഫ്രറ്റേണിറ്റി ചെമ്മാട് ടൗണില്‍ നൈറ്റ് മാര്‍ച്ച് നടത്തി

തിരൂരങ്ങാടി : ലഹരി മാഫിയ ക്രിമിനല്‍ വാഴ്ച അധികാര നിസ്സംഗതക്കെതിരെ സമര യൗവ്വനം എന്ന തലക്കെട്ടില്‍ ഫ്രറ്റേണിറ്റി മൂവ്‌മെന്റ് തിരൂരങ്ങാടി നിയോജക മണ്ഡലം കമ്മിറ്റി നൈറ്റ് മാര്‍ച്ച് നടത്തി. വിദ്യാര്‍ഥികളിടക്കം വര്‍ധിച്ചു വരുന്ന ലഹരി ഉപയോഗത്തിനെതിരെ ജനകീയ പ്രതിരോധം തീര്‍ക്കണമെന്നാവശ്യപ്പെട്ട് കൊണ്ടാണ് ചെമ്മാട് ടൗണില്‍ നൈറ്റ് മാര്‍ച്ച് നടത്തിയത്. ഫ്രറ്റേണിറ്റി മലപ്പുറം ജില്ലാ പ്രസിഡന്റ് വി.ടി.എസ് ഉമര്‍ തങ്ങള്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. നിരവധി വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥികള്‍ നൈറ്റ് മാര്‍ച്ചിന് അണിനിരന്നു. ഫ്രറ്റേണിറ്റി മണ്ഡലം പ്രസിഡന്റ് ഇര്‍ഷാദ് വി.കെ അധ്യക്ഷത വഹിച്ചു. സെക്രട്ടേറിയറ്റ് അംഗം ഷാരൂണ്‍ അഹമ്മദ് മുഖ്യ പ്രഭാഷണം നടത്തി. സെക്രട്ടറി ഫസലു റാസിഖ് പള്ളിപ്പടി സ്വാഗതവും ഫിദ.എന്‍ കൊടിഞ്ഞി നന്ദിയും പറഞ്ഞു. പി.പി മുസമ്മില്‍ ,അസ്‌ല ,വി .കെ അഫ്‌ല, ഗദ്ധാഫി തയ്യില്‍, ഇന്‍സമാമുല്‍ ഹഖ്, ഇര്‍ഫാന്‍, മര്...
Accident

തിരൂര്‍ക്കാട് കെഎസ്ആര്‍ടിസി ബസ്സും ലോറിയും കൂട്ടി ഇടിച്ച് യുവതി മരിച്ചു ; നിരവധി പേര്‍ക്ക് പരിക്ക്

പെരിന്തല്‍മണ്ണ : തിരൂര്‍ക്കാട് കെഎസ്ആര്‍ടിസി ബസ്സും ലോറിയും കൂട്ടി ഇടിച്ച് അപകടം. യുവതി മരിച്ചു. നിരവധി പേര്‍ക്ക് പരിക്ക്. പാലക്കാട് മണ്ണാര്‍ക്കാട് അരിയൂര്‍ സ്വദേശി ഹരിദാസിന്റെ മകള്‍ ശ്രീനന്ദ (20) ആണ് മരിച്ചത്. തിരൂര്‍ക്കാട് ഐടിസിക്ക് സമീപമാണ് അപകടം, കെഎസ്ആര്‍ടിസി ബസ്സും ലോറിയുമാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ ലോറി മറിഞ്ഞു, കെഎസ്ആര്‍ടിസി ബസിനും കേടുപാടുകള്‍ സംഭവിച്ചു. ബസ്സില്‍ ഉണ്ടായിരുന്ന നിരവധി പേര്‍ക്ക് പരിക്കേറ്റു. പരിക്കറ്റവരെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി ആരുടേയും പരിക്ക് ഗുരുതരമല്ല...
Malappuram

മൊബൈലില്‍ റേഞ്ചും ഇല്ല, ഇന്റര്‍നെറ്റിന് വേഗതയുമില്ല ; നിയമ പോരാട്ടത്തിനൊടുവില്‍ സ്വകാര്യ ടെലികോം കമ്പനിക്കെതിരെ വിജയം നേടി മലപ്പുറം സ്വദേശി

മലപ്പുറം: മൊബൈലില്‍ റേഞ്ച് ഇല്ലാത്തതും ഇന്റര്‍നെറ്റ് വേഗതയില്ലാത്തതും പല തവണ പരാതി പറഞ്ഞിട്ടും പല തവണ പരാതി പറഞ്ഞിട്ടും അധികൃതര്‍ പരിഹാരം കണ്ടില്ല, ഒടുവില്‍ സ്വകാര്യ ടെലികോം കമ്പനിക്കെതിരെ നിയമപോരാട്ടം നടത്തി വിജയിച്ചിരിക്കുകയാണ് മലപ്പുറം കോഡൂര്‍ സ്വദേശി എം.ടി മുര്‍ഷിദ്. വാഗ്ദാനം ചെയ്ത ഇന്റര്‍നെറ്റ് സേവനം നല്‍കുന്നതില്‍ വീഴ്ച വരുത്തിയ ടെലികോം കമ്പനി 15000 രൂപ നഷ്ടപരിഹാരം നല്‍കണമെന്നാണ് ജില്ലാ ഉപഭോക്തൃ കമ്മിഷന്‍ ഉത്തരവ്. പരാതിക്കാരന്‍ വര്‍ഷങ്ങളായി ജിയോ സിം കാര്‍ഡാണ് ഉപയോഗിക്കുന്നത്. കമ്പനി വാഗ്ദാന പ്രകാരം 5ജി ലഭിക്കുമെന്നാണെങ്കിലും ഇന്റര്‍നെറ്റ് വേഗതയില്ലാത്തത് കാരണം യൂട്യുബര്‍ കൂടിയായ മുര്‍ഷിദിന് യൂട്യുബിലും മറ്റു സമൂഹ്യമാധ്യമങ്ങളിലും വീഡിയോ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ അപ്‌ലോഡ് ചെയ്യുന്ന സമയത്ത് പ്രയാസം നേരിട്ടിരുന്നു. കമ്പനിയുടെ ഇന്റര്‍നെറ്റ് സേവനം തൃപ്തികരമല്ലെന്നു കാണിച്ചു കഴിഞ്ഞ വര്‍...
Kerala

കോളേജ് ഹോസ്റ്റലിലെ കഞ്ചാവ് വേട്ട ; കഞ്ചാവ് എത്തിയ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ പിടിയില്‍, നിര്‍ണായക വിവരം ലഭിച്ചു ; അന്വേഷണം മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിയിലേക്കും

കൊച്ചി: കളമശ്ശേരി സര്‍ക്കാര്‍ പോളിടെക്‌നിക് കോളേജ് ഹോസ്റ്റലില്‍ നിന്ന് കഞ്ചാവ് പിടികൂടിയ സംഭവത്തില്‍ ഹോസ്റ്റലില്‍ കഞ്ചാവ് എത്തിച്ച രണ്ട് പൂര്‍വ വിദ്യാര്‍ത്ഥികള്‍ പിടിയില്‍. കഴിഞ്ഞ വര്‍ഷം ക്യാമ്പസില്‍ നിന്ന് പഠിച്ചിറങ്ങിയ ആഷിഖിനെയും ഷാരികിനെയുമാണ് പൊലീസ് പിടികൂടിയത്. ക്യാമ്പസിലെ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിയിലേക്കും അന്വേഷണം നീങ്ങുകയാണ്. ആഷിഖും ഷാരികും നല്‍കിയ നിര്‍ണായക മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം. കേസിലെ പ്രധാന പ്രതി കൊല്ലം സ്വദേശിയായ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിയാണെന്ന നിഗമനത്തിലാണ് പൊലീസ്. ഇയാള്‍ ഒളിവിലാണെന്നാണ് പൊലീസിന് ലഭിച്ച വിവരം. അതേസമയം പിടിയിലായ വിദ്യാര്‍ത്ഥികളുടെ മൊഴിയില്‍ നിന്നാണ് പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ക്കെതിരായ തെളിവുകള്‍ ലഭിച്ചത്. ആഷിക്കാണ് കഞ്ചാവ് എത്തിച്ചതെന്നും പിടിയിലായ രണ്ടാമന്റെ പങ്ക് അന്വേഷിച്ചു വരുകയാണെന്നും പൊലീസ് അറിയിച്ചു. കഞ്ചാവ് എത്തിച്ചത് കൊല്ല...
Malappuram

വിവാഹം കഴിഞ്ഞ് ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ സ്ത്രീധനം കുറഞ്ഞ് പോയെന്ന് ഉപദ്രവം, കുട്ടിയായപ്പോള്‍ അപമാനിക്കലും ; ഒടുവില്‍ മൊബൈല്‍ ഫോണിലൂടെ തലാഖ് ചൊല്ലിയെന്ന് യുവതി ; കേസെടുത്ത് പൊലീസ്

മലപ്പുറം : ഭര്‍ത്താവ് ശാരീരികമായും മാനസികമായും ഉപദ്രവിച്ചെന്നും ഫോണിലൂടെ തലാഖ് ചൊല്ലിയെന്നും പരാതിയുമായി യുവതി രംഗത്ത്. മലപ്പുറം നടുവട്ടം സ്വദേശിയായി 21 കാരിയാണ് പരാതിയുമായി രംഗത്തെത്തിയത്. എടക്കുളം സ്വദേശി ഷാഹുല്‍ ഹമീദിനെതിരെ ഭാര്യ കല്‍പകഞ്ചേരി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. വിവാഹം കഴിഞ്ഞ് ഒരു വര്‍ഷം കഴിഞ്ഞതോടെ സ്വര്‍ണാഭരണം കുറഞ്ഞ് പോയി എന്നടക്കം ഓരോരോ കാരണങ്ങള്‍ പറഞ്ഞ് മാനസികമായും ശാരീരികമായും ഉപദ്രവം തുടങ്ങിയെന്ന് യുവതി പറഞ്ഞു. സംഭവത്തില്‍ കല്‍പകഞ്ചേരി പൊലീസ് ഷാഹുല്‍ ഹമീദിനെതിരെ കേസെടുത്തു. മൂന്ന് വര്‍ഷം മുമ്പാണ് യുവതിയും ഷാഹുല്‍ ഹമീദും തമ്മിലുള്ള വിവാഹം നടന്നത്. ഒരു വര്‍ഷം കഴിഞ്ഞതോടെ സ്വര്‍ണാഭരണം കുറവാണെന്നതടക്കം ഓരോരോ കാരണങ്ങള്‍ പറഞ്ഞ് മാനസികവും ശാരീരികയുമായ ഉപദ്രവം തുടങ്ങി. കുട്ടിയായതോടെ അപമാനിക്കലും തുടങ്ങി. വിദേശത്തു ജോലിയിലിരിക്കെ മൊബൈല്‍ഫോണിലും അപമാനവും അവഹേളനവും തുടര്‍ന്നു...
Local news

ഭവനനിർമ്മാണം കൃഷി അടിസ്ഥാന സൗകര്യ വികസനംഎന്നിവക്ക് മുൻഗണന നൽകി വേങ്ങര ബ്ലോക്ക് പഞ്ചായ ബജറ്റ്

വേങ്ങര : ഭവനനിർമ്മാണം കൃഷി അടിസ്ഥാന സൗകര്യ വികസനംഎന്നിവക്ക് മുൻഗണന നൽകി108261490 രൂപ വരവും 103989681 രൂപ ചിലവും 427 1809 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന വേങ്ങര ബ്ലോക്ക് പഞ്ചായത്തിൻ്റെ 2025-2026 വർഷത്തെ ബജറ്റ് വൈസ് പ്രസിഡൻ്റ് പുളിക്കൽ അബൂബക്കർ മാസ്റ്റർ അവതരിപ്പിച്ചു. ഭവന നിർമ്മാണത്തിന് 34400,000 അടിസ്ഥാന സൗകര്യ വികസനത്തിന് 155 73249 കൃഷിക്ക് 10 490192 ആരോഗ്യ മേഖലക്ക് 9860610 കുടിവെള്ളം ശുചിത്വം 4111000അംഗൻവാടികൾക്ക് പശ്ചാത്തല സൗകര്യമൊരുക്കുന്നതിന് 2586272 ഭിന്ന ശേഷി ക്ഷേമത്തിന് 5909000 തൊഴിൽ മേഖലക്ക് 5200000 സുതാര്യ ഭരണം 1989658 വിദ്യാഭ്യാസംയുവജനക്ഷേമം 635000 ലൈബ്രറികൾക്ക് 400000ഹാപ്പിനസ്പാർക്ക് 500000 രൂപ എന്നിങ്ങനെ വകയിരുത്തിയിട്ടുണ്ട്.ഭിന്നശേഷി സൗഹൃദബ്ലോക്കാക്കുന്ന പ്രവർത്തനങ്ങൾക്ക് 4449000 പറപ്പൂർ ബഡ്സ് സ്കൂളിന് 1460000 , കാർഷിക വികസനത്തിന് 3515000 വിപണന കേന്ദ്രനവീകരണം 8 ലക്ഷം കാർഷിക യന്ത...
Malappuram

ഉത്സവങ്ങൾക്കും നേർച്ചകൾക്കും ആനകളെ എഴുന്നള്ളിക്കുന്ന വ്യവസ്ഥകൾ ജില്ലയിൽ കർശനമാക്കി

മലപ്പുറം : നാട്ടാന പരിപാലന ചട്ട പ്രകാരം ഉത്സവങ്ങൾക്കും നേർച്ചകൾക്കും ആനകളെ എഴുന്നള്ളിക്കുന്ന വ്യവസ്ഥകൾ ജില്ലയിൽ കർശനമാക്കി. മലപ്പുറം സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ ഡെപ്യൂട്ടി ഫോറസ്റ്റ് കൺസർവേറ്ററുടെ നേതൃത്വത്തിൽ ജില്ലാ കലക്ടറുടെ ചേംബറിൽ ചേർന്ന പ്രതിമാസ ജില്ലാതല അവലോകന യോഗത്തിലാണ് കർശന തീരുമാനങ്ങൾ കൈക്കൊണ്ടത്. പ്രധാന നിർദ്ദേശങ്ങൾ ▪️ഉത്സവങ്ങളിൽ എഴുന്നള്ളിപ്പിക്കുന്ന ആനയുടെ/ആനകളുടെ അരികിൽ പ്രകോപനം ഉണ്ടാക്കുന്ന രീതിയിൽ നാസിക് ഡോൾ, ഡാംമ്പോള ഉയർന്ന അളവിൽ ലൈറ്റും ശബ്ദവുമുള്ള ഡി ജെ എന്നിവ അവയ്ക്ക് പ്രയാസം സൃഷ്ടിക്കുമെന്നതിനാൽ ഇനി മുതൽ നിരോധിച്ചു. ▪️ആന എഴുന്നള്ളിപ്പ് സമയങ്ങളിൽ കാണികളുടെ ആവശ്യാർത്ഥം, ആനകൾ സ്വയം തല പൊക്കുന്ന സാഹചര്യമൊഴിച്ച് ആന പാപ്പാന്മാർ ആനയ്ക്ക് ശാരീരിക ബുദ്ധിമുട്ട് ഉണ്ടാക്കും വിധം തല ഉയർത്തി പിടിപ്പിച്ച് ആനയെ പീഡിപ്പിക്കുന്നത് തടയാൻ കർശന നിർദ്ദേശം നൽകി. ▪️ അഞ്ചും അഞ്ചിന് മേൽ ...
Crime

12 കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 23 കാരി അറസ്റ്റിൽ

കണ്ണൂർ: 12കാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ 23 കാരി പോക്സോ നിയമപ്രകാരം അറസ്റ്റില്‍. തളിപ്പറമ്ബ് ഇൻസ്പെക്ടർ ഷാജി പട്ടേരിയുടെ നേതൃത്വത്തില്‍ പുളിമ്ബറമ്ബിലെ ആരംഭൻ സ്നേഹ മെർലിനെയാണ് അറസ്റ്റ് ചെയ്തത്.പന്ത്രണ്ടുകാരിയെ ലൈംഗികമായി പീഡ‍ിപ്പിച്ചെന്ന പരാതിയിലാണ് തളിപ്പറമ്ബ് പൊലീസ് യുവതിയെ അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയുടെ പെരുമാറ്റത്തില്‍ അധ്യാപകർക്ക് സംശയം തോന്നിയതിനെത്തുടര്‍ന്ന് ചൈല്‍ഡ് ലൈൻ അധികൃതർ കുട്ടിക്ക് കൗണ്‍സിലിംഗ് നല്‍കുകയായിരുന്നു. അപ്പോഴാണ് പീഡന വിവരം പുറത്തുവന്നത്. പിന്നാലെ വിവരം പൊലീസിനെ അറിയിക്കുകയും കേസെടുക്കുകയുമായിരുന്നു. കഴി‌ഞ്ഞ ഫെബ്രുവരിയിലാണ് കേസിന് ആസ്‌പദമായ സംഭവം നടന്നത്. പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ ബാഗില്‍നിന്ന് അധ്യാപിക മൊബൈല്‍ ഫോണ്‍ കണ്ടെടുത്തിരുന്നു. അത് പരിശോധിച്ചപ്പോഴാണ് സംശയം ഉയർന്നത്. തുടർന്ന് രക്ഷിതാക്കളെ വിവരം അറിയിച്ചു. ചൈല്‍ഡ്ലൈൻ അധികൃതർ നടത്തിയ ...
Local news

ക്യാമ്പസ് വിദ്യാർത്ഥികൾക്ക് ഇഫ്താർ വരുന്നൊരുക്കി എസ് എസ് എഫ്

തേഞ്ഞിപ്പലം : ജില്ലയിലെ മുഴുവൻ ക്യാമ്പസുകളിലും ക്യാമ്പസ് യൂണിറ്റിന് കീഴിൽ ഇഫ്താർ സംഗമങ്ങൾ സംഘടിപ്പിച്ചു വരികയാണ് എസ്എസ്എഫ്. അനുബന്ധമായി സൗഹൃദ സംഗമങ്ങളും സൗഹൃദ ചർച്ചകളും സംഘടിപ്പിക്കുന്നതോടൊപ്പം മുഴുവൻ വിദ്യാർത്ഥികൾക്കും ഗ്രാൻഡ് ഇഫ്താറുകളും നടന്നു വരുന്നു . ഗ്രാൻഡ് ഇഫ്താർ മലപ്പുറം വെസ്റ്റ് ജില്ലാ ഉദ്ഘാടനം കാലിക്കറ്റ് യൂണിവേഴ്സിറ്റി എൻജിനീയറിങ് കോളേജിൽ എസ്എസ്എഫ് സംസ്ഥാന സെക്രട്ടറി അബ്ദുള്ള ബുഖാരി നിർവഹിച്ചു. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം റമീസ് കണ്ണൂർ വിഷയാവതരണം നടത്തി. നിലവിൽ മലപ്പുറം ജില്ലയിലെ വ്യത്യസ്ത ക്യാമ്പസുകളിൽ താമസിച്ച് പഠിക്കുന്ന വിദ്യാർത്ഥികൾക്ക് റമദാൻ ഒന്നുമുതൽ 30 വരെ എല്ലാ ദിവസവും അത്താഴം, നോമ്പുതുറ എന്നിവ കഴിഞ്ഞ 10 വർഷത്തോളമായി എസ് എസ് എഫ് നൽകി വരുന്നു. അതത് പ്രദേശത്തെ എസ് വൈ എസ്, കേരള മുസ്ലിം ജമാഅത്ത് പ്രവർത്തകരുടെ സഹകരണത്തോടെയാണ് വ്യത്യസ്ത വീടുകളിൽ നിന്ന് സംഘടിപ്പിച്ചാണ് വി...
Local news

പരപ്പനങ്ങാടിയിൽ സഞ്ചരിക്കുന്ന ഇഫ്താർ ടെന്റുമായി എസ്.കെ.എസ്.എസ്. എഫ് വിഖായ

പരപ്പനങ്ങാടി: യാത്രക്കാർക്ക് നോമ്പ് തുറക്കാൻ വേണ്ടി സഞ്ചരിക്കുന്ന ഇഫ്താർ ടെന്റ് ഒരുക്കി ശ്രദ്ദേയമാകുകയാണ് എസ്.കെ.എസ്.എസ്.എഫ് പരപ്പനങ്ങാടി മേഖല വിഖായ വളണ്ടിയർമാർ. റമദാൻ ആദ്യത്തിൽ തന്നെ ഇഫ്താർ ടെന്റ് ആരംഭിച്ചിരുന്നു. റമദാൻ മുപ്പത് വരെയുള്ള ദിനങ്ങളിലായി പരപ്പനങ്ങാടി താനൂർ റോഡിൽ സെൻട്രൽ ജുമാമസ്ജിദ് പരിസത്താണ് ഇഫ്താർ ടെന്റ് സൗകര്യം ഒരുക്കിയിട്ടുള്ളത്. നോമ്പ് തുറ വിഭവങ്ങൾ ആളുകളിലേക്ക് നേരിട്ട് അങ്ങോട്ട് എത്തിക്കുന്നതിനായി സഞ്ചരിക്കുന്ന വണ്ടിയിലാക്കിയാണ് ഈത്തപ്പഴം, പാനീയം, പൊരികടി, പഴവർഗങ്ങൾ തുടങ്ങിയവ പാക്കറ്റുകളിലാക്കി വിതരണം നടത്തുന്നത്. നോമ്പ് തുറക്ക് ലക്ഷ്യസ്ഥാനത്തേക്ക് എത്താൻ പ്രയാസപ്പെടുന്ന ദീർഘദൂര ബസ്, മറ്റു വാഹന യാത്രക്കാർ, വൈകിപ്പോകുന്ന കാൽനട യാത്രക്കാർ എന്നിവർക്ക് വളരെ ആശ്വാസമാകുകയാണ് സഞ്ചരിക്കുന്ന ഇഫ്താർ ട്രെന്റ്. സമയമുള്ളവർക്ക് ഇരുന്ന് നോമ്പ് തുറക്കാനും സൗകര്യം ഒരുക്കിയിട്ടുണ്...
Obituary

ടിക് ടോക് താരം ജുനൈദ് അപകടത്തിൽ മരിച്ചു

നിലമ്പൂർ : ടിക് ടോക് താരംവഴിക്കടവ് സ്വദേശി മഞ്ചേരി കാരക്കുന്നിൽ അപകടത്തിൽ മരിച്ചു. വഴിക്കടവ് ചോയത്തല ജുനൈദ് (32) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് 6.20ന് കാരക്കുന്ന് മരത്താണി വളവിൽ റോഡരികിൽ രക്തം വാർന്ന് കിടക്കുന്നതാണ് ബസ്സുകാർ കണ്ടത്. മരത്താണി വളവിൽ റോഡരികിലെ മൺകൂനയിൽ തട്ടി ബൈക്ക് മറിഞ്ഞാണ് അപകടമെന്നാണ് പോലീസിൻ്റെ പ്രാഥമിക നിഗമനം. തലയുടെ പിൻഭാഗത്താണ് പരിക്കേറ്റത്. മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെട്ടു. ജുനൈദ് മഞ്ചേരി ഭാഗത്ത് നിന്നു വഴിക്കടവിലേക്ക് ബൈക്കിൽ വരവെയാണ് അപകടം. അറിയപ്പെടുന്ന വ്ലോഗർ ആണ് ജുനൈദ്. മാതാവ്, സൈറാ ബാനു. മകൻ: മുഹമ്മദ് റെജൽ...
university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

ഗസ്റ്റ് അധ്യാപക നിയമനം കാലിക്കറ്റ് സർവകലാശാലാ സെന്റർ ഫോർ ഫിസിക്കൽ എജ്യുക്കേഷനിൽ 2025 - 2026 അക്കാദമിക വർഷത്തേക്ക് മണിക്കൂറാടിസ്ഥാനത്തിലുള്ള ഗസ്റ്റ് അധ്യാപക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. പാർട്ട് ടൈം ഡയറ്റീഷ്യൻ ഇൻ സ്പോർട്സ് ന്യൂട്രീഷ്യൻ ആന്റ് വെയിറ്റ് മാനേജ്മെന്റ്, കമ്പ്യൂട്ടർ സയൻസ് ആന്റ് ഇൻഫർമേഷൻ ടെക്‌നോളജി, ഇംഗ്ലീഷ്, യോഗ എന്നീ വിഷയങ്ങളിലാണ് നിയമനം. യോഗ്യത : പ്രസ്തുത വിഷയത്തിൽ ബിരുദാനന്തര ബിരുദവും നെറ്റും. അപേക്ഷ വിശദമായ ബയോഡാറ്റ സഹിതം മാർച്ച് 27-നകം പ്രിൻസിപ്പൽ, സെന്റർ ഫോർ ഫിസിക്കൽ എജ്യുക്കേഷൻ, യൂണിവേഴ്സിറ്റി ഓഫ് കാലിക്കറ്റ്, മലപ്പുറം - 673 635 എന്ന വിലാസത്തിൽ ലഭ്യമാക്കണം. ഇ - മെയിൽ : [email protected] . ഫോൺ : 9847206592 പി.ആർ. 318/2025 പരീക്ഷാ അപേക്ഷ എട്ടാം സെമസ്റ്റർ ബി.ടെക്. / പാർട്ട് ടൈം ബി.ടെക്. ( 2014 പ്രവേശനം ) ഏപ്രിൽ 2022 സപ്ലിമെന്ററി, സർവകലാശാലാ എഞ്ചിനീയറിങ് കോളേജ...
Sports

അനസിന്റെ ജോലി : വാര്‍ത്ത വസ്തുതാ വിരുദ്ധം- കായിക മന്ത്രി വി അബ്ദുറഹിമാന്‍

തിരുവനന്തപുരം: സ്‌പോര്‍ട്‌സ് ക്വാട്ട പ്രകാരം ഫുട്‌ബോളര്‍ അനസ് എടത്തൊടികയ്ക്ക് ജോലി നല്‍കിയില്ലെന്ന വാര്‍ത്ത അടിസ്ഥാനരഹിതവും വാസ്തവ വിരുദ്ധവുമാണെന്ന് കായിക മന്ത്രി വി അബ്ദുറഹിമാന്‍ പറഞ്ഞു. സര്‍ക്കാരിന്റെ സ്‌പോര്‍ട്‌സ് ക്വാട്ട നിയമനത്തിനുള്ള നിലവിലെ മാനദണ്ഡ പ്രകാരം അനസിന് അപേക്ഷിക്കാന്‍ കഴിയില്ല. ഈ വസ്തുത മറച്ചുവെച്ച് സര്‍ക്കാരിനെ മോശമായി ചിത്രീകരിക്കാന്‍ കൂട്ടുനില്‍ക്കുകയാണ് ചില മാധ്യമങ്ങള്‍. പൊതു ഭരണ വകുപ്പിന്റെ നേതൃത്വത്തില്‍ കൃത്യമായ മാനദണ്ഡങ്ങള്‍ നിശ്ചയിച്ചും ഏറ്റവും സുതാര്യമായും നടക്കുന്നതാണ് സംസ്ഥാന സര്‍ക്കാരിന്റെ സ്‌പോര്‍ട്‌സ് ക്വാട്ട നിയമനം. പിഎസ്‌സിയുടെ ചുമതലയുള്ള പൊതുഭരണ വകുപ്പാണ് ആ മാതൃകയില്‍ സ്‌പോട്‌സ് ക്വാട്ട നിയമനത്തിന് നോട്ടിഫിക്കേഷന്‍ ഇറക്കുന്നതും റാങ്ക് ലിസ്റ്റ് തയ്യാറാക്കി പ്രസിദ്ധീകരിക്കുന്നതും. കായിക താരങ്ങളുടെ സര്‍ട്ടിഫിറ്റുകളുടെ ആധികാരികത പരിശോധിക്കുന്നത് സംസ്ഥാന സ്...
Kerala

കോളേജ് ഹോസ്റ്റലില്‍ നിന്നും കഞ്ചാവ് കണ്ടെടുത്ത സംഭവം ; കഞ്ചാവ് കണ്ടെത്തിയത് കെ എസ് യു നേതാവിന്റെ മുറിയില്‍ നിന്നെന്ന് എസ്എഫ്‌ഐ : കേസില്‍പ്പെടുത്തിയതാണെന്ന് അഭിരാജ്

കൊച്ചി : കളമശ്ശേരി പോളിടെക്‌നിക് കോളേജിലെ മെന്‍സ് ഹോസ്റ്റലില്‍ നിന്നും കഞ്ചാവ് കണ്ടെത്തിയ സംഭവത്തില്‍ കെ എസ് യുവിനും പൊലീസിനുമെതിരെ എസ്എഫ്‌ഐ. കഞ്ചാവ് കണ്ടെടുത്തത് കെ എസ് യു നേതാവിന്റെ മുറിയില്‍ നിന്നാണെന്നും കോളേജ് യൂണിയന്‍ ജനറല്‍ സെക്രട്ടറി അഭിരാജിനെ ഭീഷണിപ്പെടുത്തി പൊലീസ് കേസെടുത്തതാണെന്നും എസ് എഫ് ഐ ഏരിയ പ്രസിഡന്റ് ദേവരാജ് ആരോപിച്ചു. എസ്എഫ്‌ഐ കാരനാണെന്ന് അറിഞ്ഞതോടെ പൊലീസ് കേസില്‍പ്പെടുത്തിയതാണെന്ന് അഭിരാജും പ്രതികരിച്ചു. അഭിരാജ് സിഗരറ്റ് പോലും ഉപയോഗിക്കുന്നയാളല്ല. രണ്ട് കിലോയോളം കഞ്ചാവ് പിടികൂടിയത് കെ എസ് യു നേതാവിന്റെ മുറിയില്‍ നിന്നാണ്. ആകാശിന് ഒപ്പം കെഎസ് യു നേതാവ് ആദിലാണ് മുറിയില്‍ താമസിക്കുന്നത്. ഒളിവില്‍ പോയ ആദില്‍ കെ എസ് യുവിനായി മത്സരിച്ച വിദ്യാര്‍ത്ഥിയാണെന്നും ഇതുമായി ബന്ധപ്പെട്ട് അന്വേഷണം വേണമെന്നും എസ്എഫ്‌ഐ ആവശ്യപ്പെട്ടു. 'കേസില്‍ എനിക്കൊപ്പം പ്രതിയായ ആദിത്യനും ഞാനും ഒര...
Kerala

രണ്ട് കിലോ കഞ്ചാവുമായി ഐടിഐ വിദ്യാര്‍ത്ഥിയായ 19 കാരന്‍ പിടിയില്‍

ഇടുക്കി : സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന രണ്ട് കിലോ കഞ്ചാവുമായി ഐടിഐ വിദ്യാര്‍ത്ഥിയായ 19 കാരന്‍ പിടിയില്‍. ഇടുക്കി രാജാക്കാട് സ്വദേശിയും രാജാക്കാട് സര്‍ക്കാര്‍ ഐ ടി ഐയിലെ വിദ്യാര്‍ത്ഥിയുമായ അഭിനന്ദ് ആണ് പിടിയിലായത്. അടിമാലി ഇരുമ്പ് പാലത്തിന് സമീപം എക്‌സൈസ് നര്‍ക്കോട്ടിക് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടിച്ചെടുത്തത്. രാജാക്കാട് ഭാഗത്ത് ചില്ലറ വില്പനയ്ക്ക് കൊണ്ടുപോകുന്ന കഞ്ചാവാണ് പിടികൂടിയത്. പ്രതിക്കെതിരെ പോക്‌സോ കേസില്‍ ഉള്‍പ്പെടെ നിലവിലുണ്ടെന്നാണ് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറയുന്നത്. പ്രതി കഞ്ചാവ് കടത്തിക്കൊണ്ടുവന്ന സ്‌കൂട്ടറും പിടികൂടിയിട്ടുണ്ട്. പ്രതിയെ കോടതിയില്‍ ഹാജറാക്കി റിമാന്റ് ചെയ്യും....
Kerala

കോളേജ് മെന്‍സ് ഹോസ്റ്റലില്‍ നിന്നും വന്‍ കഞ്ചാവ് ശേഖരം പിടികൂടി ; അറസ്റ്റിലായവരില്‍ എസ്എഫ്‌ഐ നേതാവും : പരിശോധനയില്‍ തൂക്കി വില്‍പ്പനക്കുള്ള ത്രാസും കഞ്ചാവ് വലിക്കാനുള്ള ഉപകരണങ്ങളും മദ്യക്കുപ്പികളും ഗര്‍ഭനിരോധന ഉറകളും കണ്ടെടുത്തു

കൊച്ചി : കളമശേരി സര്‍ക്കാര്‍ പോളിടെക്‌നിക്കിലെ മെന്‍സ് ഹോസ്റ്റലില്‍ നിന്നും വന്‍ കഞ്ചാവ് ശേഖരം പിടികൂടി. 2 കിലോയോളം കഞ്ചാവാണ് പൊലീസ് നടത്തിയ മിന്നല്‍ പരിശോധനയില്‍ പിടികൂടിയത്. 3 വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്തു. 2 എഫ് ഐ ആറുകളാണ് പൊലീസ് രജിസ്റ്റര്‍ ചെയ്തത്. ആദ്യത്തെ എഫ് ഐ ആറില്‍ കൊല്ലം കുളത്തുപ്പുഴ സ്വദേശി ആകാശ് (21) പ്രതിയാണ്. 1.909 കിലോ ഗ്രാം കഞ്ചാവാണ് ആകാശിന്റെ മുറിയില്‍ നിന്ന് കണ്ടെടുത്തത്. പ്രതി വില്പനയ്ക്കും ഉപയോഗത്തിനും വേണ്ടിയാണ് കഞ്ചാവ് സൂക്ഷിച്ചത്. രണ്ടാമത്തെ എഫ്‌ഐആറില്‍ രണ്ട് പ്രതികളാണുള്ളത്. ഹരിപ്പാട് സ്വദേശി ആദിത്യന്‍ (21), കരുനാഗപള്ളി സ്വദേശി അഭിരാജ്(21) എന്നിവരാണ് ഈ കേസില്‍ പ്രതികള്‍. കവര്‍ ഉള്‍പ്പെടെ 9.70 ഗ്രാം കഞ്ചാവാണ് ഇവരുടെ മുറിയില്‍ നിന്ന് പിടിച്ചെടുത്തത്. കേസില്‍ അറസ്റ്റിലായവരില്‍ എസ് എഫ് ഐ നേതാവുമുണ്ട്. കരുനാഗപള്ളി സ്വദേശി അഭിരാജ് കോളേജ് യൂണിയന്‍ ജനറല്‍ സെക്രട്ടറിയാണ...
university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

സമ്മർ കോച്ചിങ് ക്യാമ്പ് 2025 കാലിക്കറ്റ് സർവകലാശാല 6 മുതൽ 17 വയസുവരെയുള്ള കുട്ടികൾക്കായി സംഘടിപ്പിക്കുന്ന സമ്മർ കോച്ചിങ് ക്യാമ്പ് ഏപ്രിൽ ഏഴിന് തുടങ്ങും. ബാറ്റ്മിന്റൺ, ഹാൻഡ്ബാൾ, ഫുട്ബോൾ, വോളിബോൾ, അത്‌ലറ്റിക്സ്, ക്രിക്കറ്റ്, സോഫ്റ്റ്ബോൾ / ബേസ്ബോൾ, ഖോ - ഖോ, കബഡി, ജൂഡോ, തായിക്വോണ്ടോ, ബാസ്കറ്റ്ബോൾ, റോളർ സ്‌കേറ്റിങ് തുടങ്ങിയവയുടെ കോച്ചിങ് ക്യാമ്പ് രണ്ടു ബാച്ചുകളിലായി ഏപ്രിൽ, മെയ് മാസങ്ങളിൽ നടക്കും. സർവകലാശാലയിലെ വിദഗ്ധ കോച്ചുമാരുടെയും അധ്യാപകരുടെയും നേതൃത്വത്തിൽ സർവകലാശാലാ ഇൻഡോർ / ഔട്ട്ഡോർ സ്റ്റേഡിയങ്ങളുടെ സൗകര്യങ്ങൾ ഉപയോഗിച്ചായിരിക്കും പരിശീലനം. പി.ആർ. 311/2025 ഗാന്ധി ചെയർ അവാർഡ് കാലിക്കറ്റ് സർവകലാശാലാ ചെയർ ഫോർ ഗാന്ധിയൻ സ്റ്റഡീസ് ആന്റ് റിസർച്ച് 2023-ലെ ഗാന്ധി ചെയർ അവാർഡ് തുഷാർ ഗാന്ധിക്ക് സമർപ്പിക്കും. മാർച്ച് 15-ന് രാവിലെ 10.30-ന് ഇ.എം.എസ്. സെമിനാർ കോംപ്ലക്സിൽ നടക്കുന്ന പരിപാടി വൈസ്...
Local news

രാത്രിയിലെ അനധിതൃത കച്ചവടം ; ഉന്തുവണ്ടിയും സാമഗ്രികളും പിടിച്ചെടുത്ത് പരപ്പനങ്ങാടി നഗരസഭ

പരപ്പനങ്ങാടി : നോമ്പ് തുറക്ക് ശേഷം രാത്രിയില്‍ അനധികൃത കച്ചവടം നടത്തുന്നവര്‍ക്കെതിരെ നടപടികള്‍ കര്‍ശനമാക്കി പരപ്പനങ്ങാടി നഗരസഭ. അനധികൃത ഉപ്പിലിട്ട കച്ചവടം നിരോധിച്ചിട്ടും അതിനെ വെല്ലു വിളിച്ച് മുനിസിപ്പല്‍ ഓഫിസ് പരിസരത്ത് രാത്രി സമയങ്ങളില്‍ കച്ചവടം നടത്തിയ ഉന്തുവണ്ടിയും മറ്റു സാമഗ്രികളും പിടിച്ചെടുത്തു. നഗരസഭയുടെ അനുമതിയില്ലാതെ ആരോഗ്യത്തിന് ഹാനികരമായ രീതിയില്‍ വെള്ളങ്ങള്‍, ചുരണ്ടി ഐസ്, കുലുക്കി സര്‍ബത്ത്, ഉപ്പിലിട്ടത്, അച്ചാറുകള്‍ തുടങ്ങിയ വ്യാപാരം നടത്തുന്ന സ്റ്റാളുകളില്‍ ആരോഗ്യ വിഭാഗം പരിശോധന ഊര്‍ജ്ജിതമാക്കി നടപ ടികള്‍ സ്വീകരിച്ചും നോട്ടീസ് നല്‍കിയിട്ടും അനുസരിക്കാത്തതിനെ തുടര്‍ന്നാണ് വണ്ടികള്‍ പിടിച്ചെടുക്കാന്‍ തീരുമാനിച്ചത്. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ വിനോദ്, സരിത, റാഷിദ് എന്നിവരുടെ നേതൃത്വത്തിലാണ് വണ്ടി പിടിച്ചെടുത്തത്. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നും നിര്‍ദേശങ്ങള്‍ പ...
Malappuram

രാത്രി വീട്ടില്‍ അതിക്രമിച്ച് കയറി പോര്‍ച്ചില്‍ നിര്‍ത്തിയിട്ട വാഹനം കത്തിച്ച കേസില്‍ പ്രതി പിടിയില്‍ ; പൊലീസിനെ വട്ടം ചുറ്റിക്കാന്‍ വാട്‌സ് ആപ്പ് സ്റ്റാറ്റസും ചാറ്റും

മലപ്പുറം: കൊളത്തൂര്‍ കുരുവമ്പലത്ത് രാത്രി വീട്ടില്‍ അതിക്രമിച്ചു കയറി പോര്‍ച്ചില്‍ നിര്‍ത്തിയിട്ട മഹീന്ദ്ര ഥാര്‍ ജീപ്പ് പെട്രോളൊഴിച്ച് കത്തിച്ച കേസിലെ പ്രതി പൊലീസ് പിടിയില്‍. മുക്കം മേലാത്തുവരിക്കര്‍ വീട്ടില്‍ അബ്ദുള്‍ ജലാല്‍(46) നെയാണ് പൊലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ മുക്കത്തുള്ള ബന്ധുവിന്റെ വീട്ടില്‍ നിന്ന് ഇന്നലെ പുലര്‍ച്ചെ പിടികൂടിയത്. മൂര്‍ക്കന്‍ ചോലയില്‍ ഷുക്കൂറിന്റെ ഉടമസ്ഥതയിലുള്ള കാറാണ് ഇക്കഴിഞ്ഞ ഏഴിന് രാത്രി പ്രതി പെട്രോളൊഴിച്ച് കത്തിച്ചത്. മുന്‍വൈരാഗ്യത്തെ തുടര്‍ന്ന് രാത്രി 12 മണിയോടെ കുരുവമ്പലത്തുള്ള വീട്ടില്‍ ബൈക്കിലെത്തിയ അബ്ദുള്‍ ജലാല്‍ ജീപ്പ് പെട്രോളൊഴിച്ച് കത്തിക്കുകയായിരുന്നു. കൃത്യം നടത്തി ഒളിവില്‍ പോയ ഇയാള്‍ പൊലീസിനെ കബളിപ്പിക്കാന്‍ വിവിധ സ്ഥലങ്ങളിലായി ഉണ്ടെന്ന് കാണിച്ച് വാട്‌സ് ആപ് സ്റ്റാറ്റസുകളും മെസേജുകളും സുഹൃത്തുക്കള്‍ക്കും മറ്റും അയക്കാറുണ്ടായിരുന്നു. തുട...
Accident

ഭര്‍ത്താവിനൊപ്പം ബൈക്കില്‍ പോകുന്നതിനിടെ ബൈക്ക് മറിഞ്ഞ് റോഡില്‍ വീണ യുവതി പിക്കപ്പ് വാന്‍ ഇടിച്ച് മരിച്ചു

പൊന്നാനി : പൊന്നാനി - ഗുരുവായൂര്‍ സംസ്ഥാന പാതയില്‍ മാറഞ്ചേരി പനമ്പാട്ട് ഭര്‍ത്താവിനൊപ്പം ബൈക്കില്‍ പോകുന്നതിനിടെ ബൈക്ക് മറിഞ്ഞ് റോഡില്‍ വീണ യുവതി പിക്കപ്പ് വാന്‍ ഇടിച്ച് മരിച്ചു. അവിണ്ടിത്തറ ചോഴിയാട്ടേല്‍ സാഹിറിന്റെ ഭാര്യ പുലിയപ്പുറത്ത് ഹാരിഫയാണു (36) ചികിത്സയ്ക്കിടെ മരിച്ചത്. അപകടത്തില്‍ തലയ്ക്കു ഗുരുതര പരുക്കേറ്റ ഹാരിഫയെ കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇന്ന് രാവിലെ മരിച്ചു....
university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

അസിസ്റ്റന്റ് പ്രൊഫസർ നിയമനം കാലിക്കറ്റ് സർവകലാശാലാ നിയമപഠനവകുപ്പിൽ കരാറടിസ്ഥാനത്തിലുള്ള അസിസ്റ്റന്റ് പ്രൊഫസർ നിയമനത്തിന് റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു. യോഗ്യത : 55 ശതമാനം മാർക്കോടെയുള്ള എൽ.എൽ.എമ്മും നെറ്റും. പി.എച്ച്.ഡി. അഭിലഷണീയം. ഉയർന്ന പ്രായ പരിധി 64 വയസ്. ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി മാർച്ച് 27. വിശദ വിജ്ഞാപനം വെബ്‌സൈറ്റിൽ.  പി.ആർ. 305/2025 പി.എച്ച്.ഡി. ഒഴിവ് കാലിക്കറ്റ് സർവകലാശാലാ ഫിസിക്സ് പഠനവകുപ്പിൽ ഡോ. കെ. ദൃശ്യയുടെ കീഴിലെ എനി ടൈം പി.എച്ച്.ഡി. സ്‌കീമിലുള്ള ഒരൊഴിവിലേക്ക് മാർച്ച് 19-ന് രാവിലെ 10 മണിക്ക് അഭിമുഖം നടത്തും. സർവകലാശാലയിൽ പ്രോജക്ട് ഫെലോ ആയിട്ടുള്ളവരും താത്പര്യമുള്ളവരുമായ വിദ്യാർഥികൾ അന്നേ ദിവസം അസൽ രേഖകൾ സഹിതം പഠനവകുപ്പ് കാര്യാലയത്തിൽ ഹാജരാകേണ്ടതാണ്. പി.ആർ. 306/2025 പരീക്ഷാ അപേക്ഷ വിദൂര വിഭാഗത്തിൽ പുനഃ പ്രവേശ...
Crime

വിവാഹം മുടക്കാൻ അപവാദം പറഞ്ഞെന്ന്.. മകന്റെ മർദനമേറ്റ പിതാവ് മരിച്ചു

കോഴിക്കോട് : മകന്റെ മര്‍ദ്ദനത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന പിതാവ് മരിച്ചു. കോഴിക്കോട് കുണ്ടായിത്തോട് കരിമ്ബാടത്ത് താമസിക്കുന്ന ഗിരീഷ് ആണ് മരിച്ചത്. മകൻ സനലിന്റെ മർദനമേറ്റ്കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപ്രത്രിയില്‍ ചികിത്സയിലായിരുന്നു ഇയാള്‍. കഴിഞ്ഞ മാര്‍ച്ച്‌ അഞ്ചിനാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഗിരീഷ് താമസിക്കുന്ന കുണ്ടായിത്തോടുള്ള വീട്ടിലെത്തി മകന്‍ സനല്‍ മര്‍ദ്ദിക്കുകയായിരുന്നു. ഉറങ്ങിക്കിടക്കുകയായിരുന്ന ഗിരീഷ് മര്‍ദ്ദനമേറ്റ് കട്ടിലില്‍ നിന്നും താഴെ വീഴുകയും തലയ്ക്ക് ഉള്‍പ്പെടെ പരിക്കേല്‍ക്കുകയും ചെയ്തു. ആദ്യം സ്വകാര്യ ആശുപത്രിയിലും സ്ഥിതി ഗുരുതരമായതിനാല്‍ പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഗിരീഷ് ഭാര്യയില്‍ നിന്നും മകനില്‍ നിന്നും അകന്ന് കഴിയുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. താന്‍ ലഹരി ഉപയോഗിക്...
error: Content is protected !!