Wednesday, December 24

Blog

വിദേശ കറൻസിയുമായി മലപ്പുറം സ്വദേശി കരിപ്പൂരിൽ പിടിയിൽ
Crime

വിദേശ കറൻസിയുമായി മലപ്പുറം സ്വദേശി കരിപ്പൂരിൽ പിടിയിൽ

മലപ്പുറം സ്വദേശി അബ്ദുൽ റഷീദിൽ (49) നിന്നാണ് 30.32 ലക്ഷം രൂപയുടെ സൗദി റിയാൽ, ഒമാൻ റിയാൽ എന്നിവ പിടികൂടിയത്. ഫ്ലൈ ദുബായ് ഫ്ളൈറ്റിൽ ദുബായിലേക്ക് പോകാൻ എത്തിയതായിരുന്നു. ഡെപ്യൂട്ടി കമ്മീഷണർ ടി.എ. കിരൺ, സൂപ്രണ്ട് ബാബു നാരായണൻ, റഫീഖ് ഹസ്സൻ, പ്രമോദ് കുമാർ സവിത എന്നിവരുടെ നേതൃത്വത്തിലാണ് പിടികൂടിയത്. https://chat.whatsapp.com/EVR8JdUGzoQ4wgNyiUFZLC...
Education, Job, university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

പി.ജി. പ്രവേശന റാങ്ക്പട്ടിക കാലിക്കറ്റ് സര്‍വകലാശാലാ പഠനവകുപ്പുകളില്‍ പ്രവേശന പരീക്ഷയിലൂടെ പ്രവേശനം നല്‍കുന്ന പി.ജി. കോഴ്‌സുകളിലേക്കുള്ള റാങ്ക് പട്ടിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. പഠനവകുപ്പുകളില്‍ നിന്നുള്ള നിര്‍ദ്ദേശാനുസരണം 17-നകം വിദ്യാര്‍ത്ഥികള്‍ പ്രവേശനം നേടണം. ക്വാറന്റൈനിലുള്ളവര്‍ക്ക് ഓണ്‍ലൈന്‍ പ്രവേശനത്തിനും അവസരമുണ്ട്. ഫോണ്‍ 0494 2407016, 7017   പരീക്ഷാ ചീഫ് സൂപ്രണ്ടുമാരുടെ യോഗം ഒന്നാം സെമസ്റ്റര്‍ പി.ജി. പരീക്ഷകളുടെ ചോദ്യപേപ്പര്‍ വിതരണം ഓണ്‍ലൈനാക്കുന്നത് സംബന്ധിച്ച് പരീക്ഷാ ചീഫ് സൂപ്രണ്ടുമാരുടെ യോഗം 11-ന് ഓണ്‍ലൈനില്‍ നടക്കും. തൃശൂര്‍, കോഴിക്കോട്, വയനാട് ജില്ലകളുടേത് രാവിലെ 10.30-നും പാലക്കാട്, മലപ്പുറം ജില്ലകളുടേത് ഉച്ചക്ക് 2.30-നുമാണ്.   എം.എഡ്. സീറ്റൊഴിവ് കാലിക്കറ്റ് സര്‍വകലാശാലാ വിദ്യാഭ്യാസ പഠനവകുപ്പില്‍ എം.എഡ്. പ്രവേശനത്തിന് ജനറല്‍, എസ്.സി., എസ്.ടി.,...
Local news

തിരൂരിൽ നിങ്ങളെ നിരീക്ഷിക്കാൻ ക്യാമറ, നിയമ ലംഘകരും സാമൂഹ്യ ദ്രോഹികളും കുടുങ്ങും

തിരൂർ: മോഷ്ടാക്കളും പിടിച്ചുപറിക്കാരും നിയമം ലംഘിച്ച് വാഹനമോടിക്കുന്നവരും മറ്റ് സാമൂഹികവിരുദ്ധരും തിരൂരിലെത്തിയാൽ കുടുങ്ങും. നഗരത്തിൽ രണ്ടിടത്തായി നിരീക്ഷണക്യാമറ വ്യാഴാഴ്ച രാവിലെ കൺതുറക്കും. തിരക്കേറിയ സെൻട്രൽ ജങ്ഷൻ, താഴേപ്പാലം എന്നിവിടങ്ങളിൽ രണ്ടുവീതം സി.സി.ടി.വി. ക്യാമറകളാണ് സ്ഥാപിച്ചത്. ദൃശ്യങ്ങൾ തത്സമയം പോലീസ് സ്റ്റേഷനിലെ സ്ക്രീനിൽ തെളിയും. ക്യാമറ സ്ഥാപിക്കാൻ തീരുമാനമെടുത്തുവെങ്കിലും കോവിഡ് പ്രതിസന്ധി കാരണം നീളുകയായിരുന്നു. താമസിയാതെ നഗരത്തിലെ ആറു ജങ്ഷനുകളിലായി 15 ക്യാമറകൾ കൂടി സ്ഥാപിക്കും. നഗരത്തിൽ സി.സി.ടി.വി. ക്യാമറകളില്ലാത്തതിനാൽ മോഷ്ടാക്കളുടെ ശല്യം പെരുകിയിരുന്നു. വാഹനമോഷ്ടാക്കളെ പോലും പിടികൂടാൻ കഴിഞ്ഞിരുന്നില്ല. തിരൂർ നഗരസഭയും മാജിക്ക് ക്രിയേഷൻസ് എന്ന കമ്പനിയും തിരൂർ പോലീസുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്‌. വ്യാഴാഴ്ച രാവിലെ 11-ന് തിരൂർ നഗരസഭാധ്യക്ഷ എ.പി. നസീമ ഉദ്ഘാടനം ച...
Local news

അധികൃതരുടെ അവഗണന; തിരൂരങ്ങാടി താലൂക്കിലെ ഏക ആയുർവേദ ആശുപത്രി തകർച്ചയിൽ

എം എൽ എ യുടെ ഉറപ്പ് പാഴ്‌വാക്കായി മൂന്നിയൂർ ∙ ഏതുനിമിഷവും അടർന്ന് തലയിൽ പതിക്കാവുന്ന സീലിങ്, പൊട്ടിപ്പൊളിഞ്ഞ തറ, കാലപ്പഴക്കത്താൽ തകർന്നുവീഴാറായ കെട്ടിടങ്ങൾ. വേനൽ കാലമായൽ വെള്ളമില്ല, ആവശ്യത്തിന് മരുന്നുമില്ല. വെളിമുക്ക് ആയുർവേദ ആശുപത്രി അസൗകര്യങ്ങൾക്കു നടുവിൽ. പടിക്കൽ പ്രവർത്തിക്കുന്ന ആയുർവേദ ആശുപത്രി പഴക്കം ചെന്ന കെട്ടിടത്തിലാണ് ഇപ്പോഴും. 1981ൽ ആണ് കെട്ടിടം ഉദ്ഘാടനം ചെയ്തത്. താലൂക്കിൽ കിടത്തിച്ചികിത്സാ സൗകര്യമുള്ള ആയുർവേദ ആശുപത്രിയാണ്.  20 കിടക്കകളുള്ള ആശുപത്രിയിൽ 5 പേവാർഡ് കിടക്കകളുമുണ്ട്.  3 സ്ഥിരം ഡോക്ടർമാരും എൻആർഎച്ച്എം പദ്ധതിയിൽ ഒരു ഡോക്ടറും അടക്കം 4 പേർ ഇവിടെയുണ്ട്. കൂടാതെ പ്രത്യേക പദ്ധതിയിൽ നേത്രവിഭാഗത്തിലും  മനോരോഗ വിഭാഗത്തിലും ഓരോ ഡോക്ടർമാർ ആഴ്ചയിൽ ഒരു ദിവസം ആശുപത്രിയിലെത്തുന്നുണ്ട്. ഉച്ചവരെയാണ് ഒപിയുള്ളത്. മുഴുവൻ സമയവും നഴ്സുമാരും ഉണ്ടാകും. ദിവസം നൂറ്റൻപ...
Kerala

വിവാഹമോചിതയ്ക്കുള്ള ആനുകൂല്യങ്ങള്‍ നല്‍കാതിരിക്കാന്‍ ബന്ധം വേര്‍പ്പെടുത്താന്‍ ഭര്‍ത്താക്കന്മാര്‍ വിസമ്മതിക്കുന്നു: വനിതാ കമ്മീഷന്‍ അധ്യക്ഷ അഡ്വ. പി സതീദേവി

മലപ്പുറം- ഭര്‍ത്താവ് വേറെ വിവാഹം കഴിക്കുകയും വിവാഹമോചിതയ്ക്കുള്ള ആനുകൂല്യങ്ങള്‍ നല്‍കാതിരിക്കുന്നതിനായി മനഃപൂര്‍വം മുന്‍ ഭാര്യയ്ക്ക് വിവാഹമോചനം നല്‍കാതിരിക്കുകയും ചെയ്യുന്ന പ്രവണത വര്‍ദ്ധിച്ച് വരുന്നതായി വനിതാകമ്മീഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി. ഒരു വിധത്തിലുമുള്ള മാനുഷിക പരിഗണനയും നല്‍കാതെയാണ് ഇത്തരക്കാര്‍ സ്ത്രീകളോട് പെരുമാറുന്നത്. ഇത്തരം കേസുകളില്‍ ഭാര്യയ്ക്ക് സ്വമേധയാ വിവാഹമോചനം നടത്താവുന്നതാണെന്നും അവര്‍ പറഞ്ഞു. ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന വനിതാ കമ്മീഷന്‍ അദാലത്തിന് ശേഷം സംസാരിക്കുകയായിരുന്നു അവര്‍.   പല പരാതികളിലും എതിര്‍കക്ഷികള്‍ ഹാജാരാകാത്ത സാഹചര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത്തരക്കാര്‍ക്ക് വീണ്ടും നോട്ടീസ് അയക്കാനും പൊലീസ് സ്‌റ്റേഷന്‍ മുഖാന്തരം കമ്മീഷന് മുമ്പില്‍ വിളിപ്പിക്കാനും നിര്‍ദ്ദേശിച്ചതായി കമ്മീഷന്‍ അറിയിച്ചു. സ്ത്രീധനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും നില്‍നില്‍ക...
Crime

ട്രയിനിൽ കടത്തി കൊണ്ട് വന്ന ഒരു കോടി രൂപയുടെ വിദേശ നിർമിത സിഗരറ്റ് പിടികൂടി

തിരൂർ ∙ ട്രെയിനിൽ കടത്തിക്കൊണ്ടുവന്ന ഒരു കോടി അഞ്ച് ലക്ഷം രൂപയുടെ വിദേശ നിർമിത സിഗരറ്റ് പിടികൂടി. ഇന്നലെ രാവിലെ തിരൂരിൽ എത്തിയ മംഗള എക്സ്പ്രസിൽനിന്ന് ആർപിഎഫ് ക്രൈം ഇന്റലിജൻസാണ് പിടിച്ചത്. 70 വലിയ പെട്ടികളിലായി 35,000 പാക്കറ്റ് കൊറിയൻ നിർമിത സിഗരറ്റാണു ട്രെയിൻ വഴി എത്തിച്ചത്. അനധികൃത സിഗരറ്റ് കടത്ത് വ്യാപകമെന്ന പരാതിയെ തുടർന്ന് നടത്തിയ നിരീക്ഷണത്തിനെ തുടർന്നാണ് പിടിയിലായത്. ഒരു പാക്കറ്റിനു മാർക്കറ്റിൽ 300 രൂപയിലേറെ വിലയുണ്ടെന്നും ഡ്യൂട്ടി പെയ്ഡ് ഷോപ്പുകളിലും ഗൾഫ് ബസാറുകളിലും നികുതി വെട്ടിച്ച് വിൽപന നടത്താൻ കടത്തിക്കൊണ്ടുവന്നതാണ് ഇവയെന്നും ആർപിഎഫ് ക്രൈം ഇന്റലിജൻസ് ഉദ്യോഗസ്ഥർ പറഞ്ഞു. തിരൂർ കേന്ദ്രീകരിച്ച് അനധികൃത സിഗരറ്റ് വ്യാപാരം വ്യാപകമാണെന്ന പരാതിയെ തുടർന്ന് ഉദ്യോഗസ്ഥർ നിരീക്ഷണം നടത്തി വരികയായിരുന്നു. ഡൽഹിയിൽ നിന്നാണ് ഇവ എത്തിക്കുന്നത്.  പിടിക്കപ്പെടാൻ സാധ്യത കൂടുതലായതിനാൽ നേരിട്ട് എ...
Accident, Gulf

മലയാളി കുടുംബം സഞ്ചരിച്ച വാഹനം ഒട്ടകത്തിൽ ഇടിച്ചു മറിഞ്ഞുണ്ടായ അപകടം; പരിക്കേറ്റ ഡ്രൈവർ മരിച്ചു

തിരൂരങ്ങാടി: മദീന സന്ദർശനം കഴിഞ്ഞു മടങ്ങവേ മലയാളി കുടുംബം സഞ്ചരിച്ച വാഹനം ജിദ്ധ റാബിഖിൽ ഒട്ടകത്തിൽ ഇടിച്ചു മറിഞ്ഞുണ്ടായ അപകടത്തിൽ പരിക്കേറ്റ ഡ്രൈവറും മരിച്ചു. ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന ഡ്രൈവർ എ ആർ നഗർ പുകയൂർ കുന്നത്ത് സ്വദേശി കൊളക്കാടൻ കുഞ്ഞീതു മുസ്ലിയാരുടെ മകൻ  അബ്ദുൽ റഊഫ് ​ (37) ആണ് മരിച്ചത്​.ഞായറാഴ്ചയായിരുന്നു അപകടം. അപകടത്തിൽ പാണ്ടിക്കാട് തുവ്വൂർ റെയിൽവേസ്റ്റേഷനടുത്ത് ആലക്കാടൻ അബ്ദുല്ലയുടെ മകൻ റിഷാദ് അലി (28) മരിച്ചിരുന്നു. ഇദ്ദേഹത്തിന്റെ ഭാര്യ, ഭാര്യ മാതാവ് എന്നിവർ പരിക്കേറ്റ് ചികിത്സയിലാണ്. മരിച്ച റൗഫ് എട്ട് വർഷത്തോളമായി ശറഫിയയിലെ മൗലവി ജനറൽ സർവിസിൽ ജീവനക്കാരനായിരുന്നു. പിതാവ്: കുഞ്ഞീതു മുസ്‌ലിയാർ, മാതാവ്: പാത്തുമ്മു, ഭാര്യ: ജുവൈരിയ. മക്കൾ, ഭാര്യ ജുബൈറിയ. ഫാത്തിമ ജുമാന, ഫാത്തിമ തൻസ, ഹംസ അസീം ....
Crime

അടിവസ്ത്രത്തിനുള്ളിൽ സ്വർണം കടത്തിയ എയർ ഹോസ്റ്റസ് കരിപ്പൂരിൽ പിടിയിലായി

നിലമ്പൂർ ചുങ്കത്തറ സ്വദേശിനി പി.ഷഹാന (30) ആണ് പിടിയിലായത്. കരിപ്പൂർ- അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ചു കടത്തിയ സ്വർണവുമായി എയർ ഹോസ്റ്റസ് പിടിയിൽ. എയർഹോസ്റ്റസ് വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച് 99 ലക്ഷം രൂപയുടെ സ്വർണം കോഴിക്കോട് വിമാനത്താവളത്തിൽ പിടികൂടി. ഷാർജയിൽ നിന്നു കോഴിക്കോട്ടെ ത്തിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെ എയർഹോസ്റ്റസ് മലപ്പുറം ചുങ്കത്തറ സ്വദേശി പി. ഷഹാന(30)യിൽ നിന്നാണു സ്വർണം പിടികൂടിയത്. ഇവരെ അറസ്റ്റ് ചെയ്തു. 2.4 കിലോഗ്രാം സ്വർണ മിശ്രിതത്തിൽനിന്ന് 2.054 കിലോഗ്രാം സ്വർണം വേർതിരിച്ചെടുത്തതായി കസ്റ്റംസ് അറിയിച്ചു. കോഴിക്കോട് ഡിആർഐ ഉദ്യോഗസ്ഥർക്കു ലഭിച്ച രഹസ്യ വിവരത്തെത്തുടർന്ന് എയർ കസ്റ്റംസ് ഇന്റലിജൻസുമായി ചേർന്നു നടത്തിയ പരിശോധനയിലാണു സ്വർണ മിശ്രിതം പിടി കൂടിയത്. ഡപ്യൂട്ടി കമ്മിഷണർ ഡോ.എ സ്.എസ്.ശ്രീജു, സൂപ്രണ്ടുമാരായ സി.പി.സബീഷ്, എം.ഉമാദേവി, ഇൻസ്പെക്ട...
Education, university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വാർത്തകൾ

അഫിലിയേറ്റഡ് കോളേജുകളിലെഇന്റഗ്രേറ്റഡ് പി.ജി. രണ്ടാം അലോട്ട്‌മെന്റ്കാലിക്കറ്റ് സര്‍വകലാശാലാ അഫിലിയേറ്റഡ് കോളേജുകളിലെ ഇന്റഗ്രേറ്റഡ് പി.ജി. പ്രവേശനം രണ്ടാം അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. ആദ്യമായി അലോട്ട്‌മെന്റ് ലഭിച്ച ജനറല്‍ വിഭാഗക്കാര്‍ 480 രൂപയും എസ്.സി., എസ്.ടി., ഒ.ഇ.സി. വിഭാഗക്കാര്‍ 115 രൂപയും 11-ന് 4 മണിക്ക് മുമ്പായി മാന്റേറ്ററി ഫീസടച്ച് അലോട്ട്‌മെന്റ് ഉറപ്പാക്കണം. പ്രവേശന വെബ്‌സൈറ്റിലെ (admission.uoc.ac.in) സ്റ്റുഡന്റ്‌സ് ലോഗിന്‍ വഴി അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്ത് സ്ഥിരപ്രവേശനം നേടേണ്ടതാണ്. രണ്ടാം അലോട്ട്‌മെന്റ് ലഭിച്ചവര്‍ക്ക് ഹയര്‍ ഓപ്ഷന്‍ റദ്ദാക്കാതെ തന്നെ സ്ഥിരപ്രവേശനം നേടാം. കമ്മ്യൂണിറ്റി, പി.ഡബ്ല്യു.ഡി. സ്‌പോര്‍ട്‌സ് ക്വാട്ട റാങ്ക്‌ലിസ്റ്റുകളില്‍ ഉള്‍പ്പെട്ടവരുടെ പ്രവേശനം 9 മുതല്‍ 11 വരെ നടക്കും.   പി.ആര്‍. 1121/2021 അന്തര്‍ കലാലയ കായികമത്സരം - ഫിക്‌സ്ചര്‍ മീറ്റി...
Gulf, Malappuram

ഈ മാസം ഗൾഫിലേക്ക് തിരിച്ചു പോകാനിരുന്ന യുവാവ് മരിച്ചു

പുതിയ വീട്ടിലേക്ക് താമസം മാറിയത് കഴിഞ്ഞ മാസം മുന്നിയൂർ- ആലിൻ ചുവട് അരിക്കാട്ട് പറമ്പ് മാഞ്ചേരി അഹമ്മദിന്റെ മകൻ ശാഹുൽ ഹമീദ് (40) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ പോയെങ്കിലും അവിടെ വെച്ചു മരിച്ചു. ജിദ്ധയിലായിരുന്ന ശാഹുൽ ഹമീദ് കഴിഞ്ഞ മാസമാണ് പുതിയ വീട് വെച്ചു താമസം മാറിയത്. ഈ മാസം തിരിച്ചു പോകാനിരിക്കെയാണ് നിനച്ചിരിക്കാതെ മരണമെത്തിയത്. പൊതു പ്രവർത്തകൻ ആയിരുന്ന ശാഹുൽ ഹമീദ് പ്രദേശത്തെ പ്രമുഖ ക്ലബ്ബായ ന്യൂസ് സ്റ്റാർ ക്ലബിന്റെ സജീവ പ്രവർത്തകനും പ്രവാസി കമ്മിറ്റി ട്രഷററും ആണ്. ക്ലബിന്റെ നേതൃത്വത്തിൽ നടത്തുന്ന ഫുട്ബാൾ ടൂർണമെന്റ് ശാഹുൽ ഹമീദിന്റെ കൂടി സൗകര്യം പരിഗണിച്ച് നാളെയും മറ്റന്നാളും നടത്താൻ തീരുമാണിച്ചതായിരുന്നു. ഇന്നലെ രാത്രി വരെ , ക്ലബ് നടത്തുന്ന കളിയുടെ കാര്യങ്ങൾ കൂട്ടുകാരുമായി ചർച്ച ചെയ്തു വീട്ടിലേക്ക് പോയതായിരുന്നു. അപ്രതീക്ഷിത മരണം വീട്ട...
Malappuram

മൊബൈൽ ഫോൺ നന്നാക്കുന്നതിനിടെ പൊട്ടിത്തെറിച്ച് ടെക്‌നീഷ്യന് പരിക്ക്

എടപ്പാൾ- മൊബൈൽ ഫോണിന്റെ തകരാർ പരിഹരിക്കുമ്പോൾ പൊട്ടിത്തെറിച്ച് യുവാവിന് പരുക്കേറ്റു. കോലൊളമ്പ് ബോംബെപടി സ്വദേശി തഹീർ (24) ആണ് കയ്യിൽ പൊള്ളലേറ്റ് ചികിത്സ തേടിയത്. മൊബൈൽ ടെക്നിഷ്യൻ ആയ തഹീർ കഴിഞ്ഞ ദിവസം കേടായ മൊബൈൽ ഫോൺ വീട്ടിൽവച്ച് അഴിച്ച് സ്ക്രൂ ഡ്രൈവർ ഉപയോഗിച്ച് ബാറ്ററിയുടെ അടി വശത്തെ പശ എടുത്തു മാറ്റുമ്പോൾ പൊട്ടിത്തെറിച്ച് തീ പിടിക്കുകയായിരുന്നു. കയ്യിൽ സാരമായി പൊള്ളലേറ്റു. മുമ്പ് എ ആർ നഗർ കുന്നുംപുറത്ത് ഇതര സംസ്ഥാന തൊഴിലാളിക്കും ഫോൺ പൊട്ടിത്തെറിച്ചു പരിക്കേറ്റിരുന്നു....
Gulf

ദുബായ് എക്സ്പോ 2020: പെരിന്തൽമണ്ണ സ്വദേശിയായ പ്ലസ് വൺ വിദ്യാർത്ഥിക്ക് റെക്കോർഡ്

പെരിന്തൽമണ്ണ: ദുബായ് എക്‌സ്‌പോ 2020 ലെ 192 രാജ്യങ്ങളുടെയും പവിലിയൻ 3 ദിവസം കൊണ്ട് സന്ദർശിച്ച് മലയാളി വിദ്യാർഥി റെക്കോർഡിട്ടു. ജിദ്ദയിൽ ബിസിനസുകാരനായ (മിക്‌സ് മാക്‌സ്) നീറാനി ഉമ്മർ ഏലംകുളത്തിന്റെ മകനായ 16 കാരൻ ഫാസിൽ ഉമ്മർ ആണ് ഈ റെക്കോർഡിന് ഉടമ. ഈ ബഹുമതി നേടുന്ന ഇന്ത്യയിൽനിന്നുള്ള ആദ്യ സന്ദർശകനാണ് ഫാസിൽ. ജിദ്ദയിൽ വിദ്യാർഥിയായിരുന്ന ഫാസിൽ ഇപ്പോൾ നാട്ടിൽ പ്ലസ് വണ്ണിന് പഠിക്കുകയാണ്. പിതാവ് ഉമ്മറിനും മാതാവ് ഹസീനക്കും സഹോദരൻ ഫവാസിനുമൊപ്പമാണ് ഫാസിൽ ദുബായിലെത്തിയത്. എന്നാൽ എല്ലാ പവിലിയനും കാണണമെന്ന ആഗ്രഹവുമായി ഫാസിൽ തനിയെ മൂന്നു ദിനം കൊണ്ട് എല്ലാ പവിലിയനും സന്ദർശിച്ച് എക്‌സ്‌പോ പാസ്‌പോർട്ടിൽ എല്ലാ രാജ്യങ്ങളുടെയും സീൽ സമ്പാദിക്കുകയായിരുന്നു.  ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (ജി.ഡി.ആർ.എഫ്.എ) ദുബായിലെത്തുന്ന സന്ദർശകർക്ക് നൽകുന്നതാണ് എക്‌സ്‌പോ 2020 ദുബായ് പാസ്‌പോർട...
Malappuram

മലപ്പുറം ജില്ലയില്‍ ഇന്നും നാളെയും ഓറഞ്ച് അലര്‍ട്ട്

അതിശക്തമായ മഴക്കുള്ള സാധ്യതയുള്ളതിനാല്‍ ജില്ലയില്‍ ഇന്നും നാളെയും (നവംബര്‍ 10, 11)  കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചതായി ജില്ലാകലക്ടര്‍ വി.ആര്‍ പ്രേം കുമാര്‍ അറിയിച്ചു. ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറില്‍ 115.6 മി.മി മുതല്‍ 204.4 മി.മി വരെ മഴ ലഭിക്കാനാണ് സാധ്യത. പൊതുജനങ്ങളും ഉദ്യോഗസ്ഥരും ജാഗ്രതപാലിക്കണം. നവംബര്‍ 12ന് ജില്ലയില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ വലിയ അളവില്‍ മഴ ലഭിച്ച പ്രദേശങ്ങളായ താഴ്ന്ന പ്രദേശങ്ങള്‍, നദീതീരങ്ങള്‍, ഉരുള്‍പൊട്ടല്‍മണ്ണിടിച്ചില്‍ സാധ്യതയുള്ള മലയോര പ്രദേശങ്ങള്‍ തുടങ്ങിയ ഇടങ്ങളിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണം. അധികൃതരുടെ നിര്‍ദേശങ്ങള്‍ അനുസരിച്ച് മാറിത്താമസിക്കേണ്ട ഇടങ്ങളില്‍ അതിനോട് സഹകരിക്കണം.വിവിധ തീരങ്ങളില്‍ കടലാക്രമണം ശക്തമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ താമസിക്കുന്നവരും ജാഗ്രത പാലിക്കണം. ആവശ്യ...
Other

കളിക്കാരും കളി നിയന്ത്രിച്ചതും അഷ്റഫുമാർ. വേറിട്ട അനുഭവവുമായി അഷ്റഫ് കൂട്ടായ്മ ഫുട്ബോൾ ടൂർണ്ണമെൻറ്.

തിരൂരങ്ങാടി:ഫുട്ബോൾ ടൂർണ്ണമെൻറുകൾ ഏറെ കണ്ടിട്ടുള്ള ഫുട്ബോൾ പ്രേമികൾക്ക് വേറിട്ട അനുഭവമായിരുന്നു കഴിഞ്ഞ ദിവസം എടരിക്കോട് ടർഫിൽ നടന്ന ഫുട്ബോൾ ടൂർണ്ണമെൻറ്. ടൂർണ്ണമെൻറ് സംഘടിപ്പിച്ചതും അഷ്റഫുമാർ,പങ്കെടുത്ത ടീമുകളും അഷ്റഫ്മാരുടേത് .കളിക്കാരും അഷ്റഫുമാർ.കളി നിയന്ത്രിച്ചതും അഷ്റഫുമാർ . ഉൽഘാടകനും മറ്റ് അഥിതികളായെത്തിയവരും അഷ്റഫുമാർ തന്നെ. കാണികളായി എത്തിയതിലും അഷ്റഫുമാർ ഒട്ടേറെ.ടൂർണ്ണമെൻറ് മൊത്തം അഷ്റഫ് മയം.കാണികളായി എത്തിയവർക്കും നാട്ടുകാർക്കും അൽഭുതവും. അഷ്റഫ് കൂട്ടായ്മ മലപ്പുറം മലപ്പുറം ജില്ലാ കമ്മറ്റി കോട്ടക്കൽ എടരിക്കോട് ടർഫിൽ സംഘടിപ്പിച്ച യു.എ.ഇ അഷ്റഫ് കൂട്ടായ്മ നൽകുന്ന വിന്നേഴ്സ് ട്രോഫിക്കും സൗദി അഷ്റഫ് കൂട്ടായ്മ നൽകുന്ന റണ്ണേഴ്സ് ട്രോഫിക്കുമുള്ള ഫുട്ബോൾ ടൂർണ്ണമെൻ്റാണ് വേറിട്ട അനുഭവമായി മാറിയത്.ജില്ലയിൽ നിന്നുള്ള അഷ്റഫ് കൂട്ടായ്മയുടെ എട്ട് മണ്ഡലം കമ്മറ്റികളാണ് ടൂർണ്ണമെൻറിൽ മാറ്റുര...
Crime

കടം കൊടുത്ത പണം തിരികെ ചോദിച്ചതിന് വയോധികയെ കിണറ്റിൽ തള്ളിയിട്ടു കൊല്ലാൻ ശ്രമം; വീട്ടമ്മ അറസ്റ്റിൽ

പെരിന്തൽമണ്ണ: കടമായി വാങ്ങിയ പണം തിരികെ ആവശ്യപ്പെട്ടതിന്റെ വിരോധത്തിൽ വയോധികയെ കിണറ്റിൽ തള്ളിയിട്ട് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ 44-കാരി അറസ്റ്റിൽ. എരവിമംഗലം വീട്ടിക്കൽത്തൊടി പ്രമീള(44)യെയാണ് പെരിന്തൽമണ്ണ എസ്.ഐ. സി.കെ. നൗഷാദ് അറസ്റ്റുചെയ്തത്. എരവിമംഗലം പോത്തുകാട്ടിൽ മറിയംബീവി(62)യെയാണ് കിണറ്റിൽ തള്ളിയിട്ടത്. ശനിയാഴ്ച രാവിലെ ഏഴരയോടെ എരവിമംഗലം മുത്തനാപറമ്പിലാണ് സംഭവം. ഇവരെ അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തി. വീടു നന്നാക്കുന്നതിനും മറ്റുമായി ഒന്നരലക്ഷം രൂപയോളം മറിയം ബീവിയിൽനിന്ന് പ്രമീള കടംവാങ്ങിയിരുന്നു. പണം തിരികെ ചോദിക്കുമ്പോൾ നൽകാമെന്നു പറഞ്ഞു നീട്ടിക്കൊണ്ടുപോയി. ശനിയാഴ്ച രാവിലെ പ്രമീളയ്ക്ക് പണം തരാനുള്ള ഒരാൾ വരുമെന്നും മുത്തനാപറമ്പിലേക്ക് വരുവാനും മറിയംബീവിയോട് ആവശ്യപ്പെട്ടു. തുടർന്ന് പണം നൽകുന്നയാൾ കിണറിനടുത്തുണ്ടെന്ന് പറഞ്ഞ് അങ്ങോട്ടെത്തിച്ചു. കിണറിനടു...
Local news

ഇന്ധന വില വർധന: കോൺഗ്രസ് പ്രവർത്തകർ കക്കാട് ദേശീയപാത ഉപരോധിച്ചു.

തിരൂരങ്ങാടി: ഇന്ധന നികുതിയിൽ സംസ്ഥാന സർക്കാർ കുറവ് വരുത്താത്തതിലും കേന്ദ്ര സർക്കാർ പാചകവാതക സബ്സിഡി പുനസ്ഥാപിക്കണമെന്ന് ആവിശ്യപ്പെട്ട്കൊണ്ടും കക്കാട് ദേശീയ പാത ഉപരോധിച്ച് കോൺഗ്രസ്.തിരൂരങ്ങാടി നിയോജകമണ്ഡലത്തിന് കീഴിൽ എടരിക്കോട്, തിരൂരങ്ങാടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികൾ സംയുക്തമായാണ് കക്കാട് ദേശീയപാത ഉപരോധിച്ച് ചക്രസതംഭനസമരം നടത്തിയത്. ഇന്നലെ രാവിലെ 11 മണിമുതൽ 11.15 വരെയാണ് പ്രവർത്തകർ റോഡിൽ ഇറങ്ങി വാഹനം തടഞ്ഞ് നിർത്തി പ്രതിഷേധിച്ചത്.ചക്രസതംഭനസമരം കെപിസിസി അംഗം എം.എൻ കുഞ്ഞിമുഹമ്മദ് ഹാജി ഉദ്ഘാടനം ചെയ്തു. തിരൂരങ്ങാടി ബ്ലോക്ക് പ്രസിഡൻ്റ് എൻ.പി. ഹംസക്കോയ അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി കെ.പി.കെ.തങ്ങൾ, എടരിക്കോട് ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് നാസർ കെ തെന്നല, അറക്കൽ കൃഷ്ണൻ, പി.കെ അബ്ദുൽ അസീസ്, അലിമോൻ തടത്തിൽ, കല്ലുപറമ്പൻ മജീദ് ഹാജി, യു.വി.അബ്ദുൽ കരീം, വി.വി അബു, പി.ഒ സലാം, ബുഷുറുദ്ധീൻ തടത്...
Crime, Malappuram

‘സുഖമില്ലാതെ കിടപ്പിലാണ്, എടുത്ത പണം ഉടൻ തിരിച്ചു തരും. എനിക്ക് നിന്നെയും നിനക്ക് എന്നെയും അറിയും.’…

മോഷണം നടന്ന വീട്ടിൽ 2 പേജുള്ള കത്തിൽ മോഷ്ടാവിന്റെ ക്ഷമാപണം. ചങ്ങരംകുളം- മോഷണം നടന്ന വീട്ടിൽ രണ്ട് പേജില്‍ ക്ഷമാപണ കുറിപ്പ് എഴുതി വെച്ച്‌ അലമാരയില്‍ നിന്നും പണം കവര്‍ന്നു. കാളാച്ചാല്‍ കാട്ടിപ്പാടം കൊട്ടിലിങ്ങല്‍ ഷംസീറിന്‍റെ വീട്ടില്‍ നിന്നാണ് 67,000 രൂപ മോഷണം പോയത്. മോഷ്ടാവ് എഴുതിയ ക്ഷമാപണ കത്ത് വീടിന് മുന്നില്‍നിന്നാണ് കിട്ടിയത് കത്തിൽ കുറിച്ചിതിങ്ങനെ… “ഷംസീർ.. എന്നെ രക്ഷിക്കണം. ഞാൻ നിന്റെ വീട്ടിൽ നിന്ന് കുറച്ച് പൈസ എടുത്തിട്ടുണ്ട്. ഞാൻ ആരാണെന്ന് പറയുന്നില്ല.. നിനക്ക് എന്നെ അറിയാം. നിനക്ക് എന്നെ മനസിലാവരുത്. ഞാൻ നിന്റെ വീടിന് അടുത്തുള്ള ആളാണ്. പേര് പറയുന്നില്ല. ഞാന്‍ അലമാരയില്‍ നിന്നും എടുത്ത 67000 രൂപ ഉടന്‍ തിരിച്ചു തരും. കുറച്ചു സമയം തരണം. മറ്റാരേയും അറിയിക്കരുത്. താല്‍കാലിക ബുദ്ധിമുട്ടു കാരണമാണ്. സുഖമില്ലാത്ത കാരണം ആശുപത്രിയിൽ പോവാൻ ആണ് പൈസ എടുത്തത്..” ടിപ്പര്‍ ലോറി തൊഴിലാളിയായ ഷംസീര...
Tech

വാട്സാപ്പ് വെബിൽ ഫോട്ടോ എഡിറ്റ് ഉൾപ്പെടെ 3 ഫീച്ചറുകൾ

ഫോട്ടോ എഡിറ്റര്‍, സ്റ്റിക്കര്‍ നിര്‍ദ്ദേശം അടക്കം വാട്ട്സ്ആപ്പ് വെബിന് മൂന്ന് പുതിയ ഫീച്ചറുകൾ വാട്ട്സ്ആപ്പ് അതിന്റെ വെബിലേക്ക് പുതിയ സൗകര്യങ്ങൾ കൂട്ടിചേര്‍ത്തു. വാട്ട്സ്ആപ്പ് വെബില്‍ ഫോട്ടോകള്‍ എഡിറ്റ് ചെയ്യാനുള്ള കഴിവ്, ലിങ്കുകള്‍ പ്രിവ്യൂ, പുതിയ സ്റ്റിക്കര്‍ നിര്‍ദ്ദേശം എന്നിവ പുതിയ ഫീച്ചറുകളില്‍ ഉള്‍പ്പെടുന്നു. ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് വാട്സ്ആപ്പ് ഇക്കാര്യം അറിയിച്ചത് വാട്ട്സ്ആപ്പ് അതിന്റെ വെബിലേക്ക് പുതിയ സവിശേഷതകള്‍ കൂട്ടിചേര്‍ത്തു. വാട്ട്സ്ആപ്പ് വെബില്‍ (WhatsApp Web) ഫോട്ടോകള്‍ എഡിറ്റ് ചെയ്യാനുള്ള കഴിവ്, ലിങ്കുകള്‍ പ്രിവ്യൂ, പുതിയ സ്റ്റിക്കര്‍ നിര്‍ദ്ദേശം എന്നിവ പുതിയ ഫീച്ചറുകളില്‍ ഉള്‍പ്പെടുന്നു. ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് വാട്സ്ആപ്പ് ഇക്കാര്യം അറിയിച്ചത്. നിങ്ങള്‍ ചാറ്റ് ചെയ്യുന്ന രീതി അപ്ഡേറ്റ് ചെയ്യുന്നതിനായി വാട്ട്സ്ആപ്പ് വെബില്‍ മാറ്റങ്ങള്‍ വ...
Crime

200 കിലോ കഞ്ചാവുമായി യുവതിയുൾപ്പെടെ 3 പേർ പിടിയിൽ

കൊച്ചി: അങ്കമാലി കറുകുറ്റിയിൽ കാറിൽ കഞ്ചാവ് കടത്തുന്നതിനിടെ 22 കാരിയും സംഘവും പിടിയിൽ. ആന്ധ്രയിൽ നിന്നും കൊണ്ടുവന്ന 200 കിലോ കഞ്ചാവുമായി യുവതി ഉൾപ്പെടെ മൂന്ന് പേരെ പോലീസ് പിടികൂടി. റൂറൽ ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ വാഹന പരിശോധനയിലാണ് തിങ്കളാഴ്ച രാവിലെ ഏഴ് മണിയോടെ അങ്കമാലി കറുകുറ്റി ദേശീയപാതയിൽ നിന്നും രണ്ട് കാറുകളിലായി കൊണ്ടുവന്ന കഞ്ചാവ് പിടികൂടിയത്. കാഞ്ഞിരക്കാട് കളപ്പുരക്കൽ അനസ് (41) പൊക്കൽ സ്വദേശി ഫൈസൽ (35) തിരുവനന്തപുരം ശംഖുമുഖം സ്വദേശിനി വർഷ (22) എന്നിവരെയാണ് പിടിയിലായത്. രണ്ട് കിലോ വീതമടങ്ങുന്ന പ്രത്യേക ബാഗുകളിലാക്കി കാറിന്റെ ഡിക്കിയിലും സീറ്റിനടിയിലും ഒളിപ്പിച്ചാണ് കഞ്ചാവ് കടത്താൻ ശ്രമിച്ചത്. ആന്ധ്രയിൽ നിന്നും 2000 മുതൽ 3000 രൂപക്കാണ് കഞ്ചാവ് ഇവർ വാങ്ങിയിരുന്നത്. അത് കേരളത്തിലെത്തിച്ച് 20,000 മുതൽ 30,000 രൂപക്ക് വരെയാണ് വില്പന നടത...
Other

പ്രവാസികള്‍ക്ക് 30 ലക്ഷം രൂപ സ്വയം തൊഴില്‍ വായ്പാ പദ്ധതിക്ക് അപേക്ഷിക്കാം

ഒ.ബി.സി./മതന്യൂനക്ഷ വിഭാഗത്തില്‍പ്പെട്ടവരും വിദേശത്ത് ജോലി നഷ്ടപ്പെട്ട് തിരിച്ചു മടങ്ങിയയെത്തിയവരുമായ പ്രവാസികളില്‍ നിന്നും സ്വയം തൊഴില്‍ ബിസിനസ് സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ റീ-ടേണ്‍ പദ്ധതി പ്രകാരം അപേക്ഷ ക്ഷണിച്ചു. പദ്ധതി പ്രകാരം കാര്‍ഷിക/ഉല്പാദന/ സേവന മേഖലകളിലുള്ള ഏതു സംരംഭത്തിനും വായ്പ അനുവദിക്കും. ഡയറി ഫാം, പൗള്‍ട്രി ഫാം, പുഷ്പ കൃഷി, ക്ഷീരോത്പാദനം, സംയോജിത കൃഷി, തേനീച്ച വളര്‍ത്തല്‍, പച്ചക്കറി കൃഷി, അക്വാകള്‍ച്ചര്‍, ബേക്കറി, സാനിറ്ററി ഷോപ്പ്, ഹാര്‍ഡ്‌വെയര്‍ ഷോപ്പ്, ഫര്‍ണ്ണിച്ചര്‍ ഷോപ്പ്, റസ്റ്റോറന്റ്, ബ്യൂട്ടി പാര്‍ലര്‍, ഹോളോബ്രിക്‌സ് യൂനിറ്റ്, പ്രൊവിഷന്‍ സ്റ്റോര്‍, ഡ്രൈവിങ് സ്‌കൂള്‍, ഫിറ്റ്‌നെസ്സ് സെന്റര്‍, സൂപ്പര്‍ മാര്‍ക്കറ്റ്, ഫുഡ് പ്രോസസ്സിംഗ് യൂണിറ്റ്, റെഡിമെയ്ഡ് ഗാര്‍മെന്റ് യൂണിറ്റ്, ഫ്‌ളോര്‍ മില്‍, ഡ്രൈക്ലീനിങ് സെന്റര്‍, മൊബൈല്‍ ഷോപ്...
Accident, Gulf

മദീന സന്ദർശിച്ചു മടങ്ങവേ വാഹനം ഒട്ടകത്തിൽ ഇടിച്ചു പാണ്ടിക്കാട് സ്വദേശി മരിച്ചു

ജിദ്ദ: മദീനയിലെ മസ്ജിദുന്നബവി സന്ദർശനം കഴിഞ്ഞ് ജിദ്ദയിലേക്ക് മടങ്ങുകയായിരുന്ന മലയാളി കുടുംബം സഞ്ചരിച്ച വാഹനം അപകടത്തിൽ പെട്ട് ഒരാൾ മരിച്ചു.ഒട്ടകത്തിലിടിച്ച കാർ മറിഞ്ഞ് പാണ്ടിക്കാട് തുവ്വൂർ റെയിൽവേസ്റ്റേഷനടുത്ത് സ്വദേശി ആലക്കാടൻ അബ്ദുല്ലയുടെ മകൻ റിഷാദ് അലി (28) ആണ് മരിച്ചത്. മൃതദേഹം റാബഖ് ആശുപത്രി മോർച്ചറിയിലിൽ സൂക്ഷിക്കിയിരിക്കുകയാണ്. സാരമായി പരിക്കേറ്റ റിഷാദ് അലിയുടെ ഭാര്യ, ഭാര്യാ മാതാവ്, എ.ആർ. നഗർ പുകയൂർ കുന്നത്ത് സ്വദേശി അബ്ദുൽ റഊഫ് കൊളക്കാടൻ എന്നീ മൂന്ന് പേരെ ജിദ്ദയിലെ ഒബ്ഹൂർ കിംഗ് അബ്ദുള്ള മെഡിക്കൽ കോംപ്ളക്സിൽ പ്രവേശിപ്പിച്ചു. നിസാര പരിക്കേറ്റ മറ്റുള്ളവർ റാബഗ് ആശുപത്രിയിയിലും ചികിത്സ തേടി. മദീനയിൽനിന്നും ബദർ വഴി ജിദ്ദയിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. കുടുംബസമേതമാണ് ഇവർ മദീനയിലേക്ക് പോയത്. ജിദ്ദയിൽനിന്നുള്ള കുടുംബവും ജിസാനിൽ നിന്നുള്ള മറ്റൊരു കുടുംബവും ഒരുമിച്ചായിരുന്നു...
Breaking news, Crime

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലോഡ്ജിൽ കൊണ്ട് പോയി പീഡിപ്പിച്ച കേസിൽ 2 പേർ അറസ്റ്റിൽ.

തേഞ്ഞിപ്പലം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ എറണാംകുളത്തെ ലോഡ്ജിൽ കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിൽ 2 പേരെ പ്രത്യേക അന്വേഷണ സംഘം പിടികൂടി. എറണാംകുളം കൈതാരം സ്വദേശി ചെറു പറമ്പു വീട്ടിൽ ശരത്ത് (18), തിരുവനന്തപുരം ആലംകോട് സ്വദേശി ഷെറിൻ (22) എന്നിവരെ എറണാം കുളത്തുവച്ച് പ്രത്യേക അന്വോഷണ സംഘം അറസ്റ്റ് ചെയ്തു. ATM കവർച്ചാ ശ്രമമടക്കം 10 ഓളം മോഷണകേസിലെ പ്രതിയാണ് ശരത്ത്. ഒന്നര മാസം മുൻപാണ് മോഷണ കേസിൽ പിടിക്കപ്പെട്ട് ജാമ്യത്തിൽ ഇറങ്ങിയത്. വീട്ടിൽ നിന്നും കുട്ടിയെ കാണാതായ സംഭവത്തിൽ മാൻ മിസ്സിംഗിന് FIR രജിസ്റ്റർ ചെയത് അന്വോഷണം നടത്തിവരവെയാണ് കാണാതായി രണ്ടാമത്തെ ദിവസം കുട്ടിയെ എറണാംകുളം ലുലു മാളിൽ നിന്നും കണ്ടെത്തുന്നത്. കുട്ടിയുടെ മൊഴിയിൽ രണ്ടു പേർ കുട്ടിയെ ലൈംഗികമായി പീഢിപ്പിച്ചതായി പറയുകയും എന്നാൽ അവരുടെ യാതൊരു വിവരവും ലഭിച്ചിരുന്നില്ല. തുടർന്ന് പ്രത്യേക അന്വോഷണ സംഘം രൂപീകരിച്ച് പഴുതടച്ച് നടത്തിയ അന...
Other

പള്ളിക്കാടുകളും ശ്മശാനങ്ങളും ജൈവ വൈവിധ്യ ഉദ്യാനങ്ങളാക്കാൻ പദ്ധതിയുമായി സിപിഎം

ചുടലപ്പറമ്പുകൾ, പള്ളിക്കാടുകൾ, ശ്‌മശാനങ്ങൾ വെറുതെ കാട് പിടിച്ചു കിടക്കേണ്ടതല്ല, ജൈവ വൈവിധ്യഉദ്യാനങ്ങൾ ആക്കി മാറ്റി ആകർഷകമാക്കാനുള്ള പദ്ധതിയുമായി സിപിഎം. ജൈവവൈവിധ്യ ഉദ്യാനങ്ങളാക്കുന്ന ‘ശാന്തി കവാടം’ പദ്ധതിയാണ് സിപിഎം നടപ്പാക്കാൻ പോകുന്നത്. കാടുമൂടിക്കിടക്കേണ്ട അനാഥ ഇടങ്ങളല്ല, നമ്മുടെയെല്ലാം മരണമില്ലാത്ത ഓർമകളുടെ പൂങ്കാവനങ്ങളാണ് അവയെന്ന തിരിച്ചറിവാണ് പദ്ധതി നടപ്പാക്കുന്നതിനു പ്രേരിപ്പിച്ചതെന്ന് സി.പി.എം. പൊന്നാനി ഏരിയാസെക്രട്ടറി അഡ്വ. പി.കെ. ഖലീമുദ്ദീൻ പറഞ്ഞു. നവംബർ 27, 28 തീയതികളിൽ നടക്കുന്ന സി.പി.എം. പൊന്നാനി ഏരിയാ സമ്മേളനത്തിന്റെ ഭാഗമായാണ് ശാന്തികവാടം പദ്ധതി നടപ്പാക്കുന്നത്. പൊന്നാനി ഏരിയാ കമ്മിറ്റിക്കുകീഴിലെ പൊന്നാനി സൗത്ത്, പൊന്നാനി നഗരം, പൊന്നാനി, ചെറുവായിക്കര, ഈഴുവത്തിരുത്തി, കാഞ്ഞിരമുക്ക്, മാറഞ്ചേരി, എരമംഗലം, പെരുമ്പടപ്പ്, വെളിയങ്കോട് എന്നീ ലോക്കൽ കമ്മിറ്റികൾക്കുകീഴിൽ പദ്ധതി നടപ്...
Job

ലബോറട്ടറി അസിസ്റ്റന്റ്, അധ്യാപക നിയമനം

ജില്ലയിലെ ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഓപ്പണ്‍ വിഭാഗത്തില്‍ ലബോറട്ടറി അസിസ്റ്റന്റ് തസ്തികയില്‍ ഒരു താത്ക്കാലിക ഒഴിവുണ്ട്. എസ്.എസ്.എല്‍.സി അഥവാ തത്തുല്യം, ഏതെങ്കിലും അംഗീകൃത കെമിക്കല്‍/ഫിസിക്കല്‍ ലബോറട്ടറിയിലെ രണ്ടുവര്‍ഷത്തെ പ്രവൃത്തി പരിചയം(കേരള ഇന്‍ഡസ്ട്രീസ് ആന്‍ഡ് സബോര്‍ഡിനേറ്റ് സര്‍വീസ് സ്‌പെഷല്‍ റൂള്‍സ് പ്രകാരമുള്ള യോഗ്യത) എന്നിവയാണ് യോഗ്യത. പ്രായം 2018 ജനുവരി ഒന്നിന് 18നും 41നും മധ്യേ (ഉയര്‍ന്ന പ്രായ പരിധിയില്‍ നിയമാനുസൃത വയസിളവ് അനുവദനീയം) ശമ്പളം: 18,000-41500. യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ വിദ്യാഭ്യാസ യോഗ്യത, തൊഴില്‍ പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അതത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ നവംബര്‍ 12നകം നേരിട്ട് ഹാജരായി രജിസ്റ്റര്‍ ചെയ്യണമെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു.അധ്യാപക നിയമനം നിലമ്പൂര്‍ വെളിയന്തോട് ഇന്ദിരാഗാന്ധി മെമ്മോറിയല്‍ മോ...
Local news

കാഥികൻ തൃക്കുളം കൃഷ്ണൻ കുട്ടിയെ ആദരിച്ചു.

തിരൂരങ്ങാടി- കഥാപ്രസംഗത്തിനുള്ള കേരള സംഗീത നാടക അക്കാദമി അവാർഡ് നേടിയ തൃക്കുള൦ കൃഷ്ണൻകുട്ടിയെ ചെമ്മാട് പ്രതിഭ ലൈബ്രറി വയോജന വേദിയുടെ ആഭിമുഖ്യത്തിൽ ആദരിച്ചു. തിരൂരങ്ങാടി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ. സോമനാഥൻ മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്ത് തൃക്കുള൦ കൃഷ്ണൻകുട്ടിയെ പൊന്നാട അണിയിച്ച് ഉപഹാരം സമർപ്പിച്ചു. പ്രതിഭയുടെ സ്നേഹസമ്മാനമായ കാഷ് അവാർഡ് യോഗാധ്യക്ഷൻ വയോജന വേദിയുടെ വൈസ് പ്രസിഡന്റ് ചെമ്മല മോഹൻ ദാസ് നൽകി. പട്ടാളത്തിൽ നാരായണൻ, നിഷ പന്താവൂർ, സോന രതീഷ്, ഡോ. കെ ശിവാനന്ദൻ, വി പ്രസീത ടീച്ചർ, കൈപ്പുറ൦ മുസ്തഫ എന്നിവർ പ്രസംഗിച്ചു. വയോജന വേദി കൺവീനർ കെ രാമദാസ് സ്വാഗതവും ലൈബ്രറി പ്രസിഡന്റ് ബാലകൃഷ്ണൻ പന്താരങ്ങാടി നന്ദിയു൦ പറഞ്ഞു...
Local news

ചെമ്മാട് ഗുഡ് ഹോപ്പ് ചാരിറ്റബിൾ ട്രസ്റ്റ് ലോഗോ പ്രകാശനം ചെയ്തു.

തിരൂരങ്ങാടി- ചെമ്മാട് ആസ്ഥാനമായിപുതിയതായി രൂപീകരിച്ച ഗുഡ് ഹോപ്പ് ട്രസ്റ്റ്‌ ലോഗോയുടെ ഔപചാരികമായ പ്രകാശനം പ്രമുഖ ആക്ടിവിസ്റ്റ് റഈസ് ഹിദായ നിർവഹിച്ചു.നിരാലംബരും നിരാശ്രയരും ആയ വ്യക്തികൾക്ക്, ആരോഗ്യം - വിദ്യാഭ്യാസം - അതിജീവനം എന്നീ തെരഞ്ഞെടുത്ത മേഖലകളിൽ, താങ്ങും തണലുമായി നില കൊള്ളുക എന്ന ഉദ്ദേശത്തോടെ , ഏതാനും പ്രവാസി സുഹൃത്തുക്കളുടെ ശ്രമഫലമായി രൂപീകൃതമായതാണ് ഗുഡ് ഹോപ് ട്രസ്റ്റ്‌ . ചെമ്മാടും പരിസര പ്രദേശങ്ങളും ആണ് ട്രസ്റ്റിന്റെ പ്രവർത്തന പരിധി. 8 മാസങ്ങൾ കൊണ്ട്‌ 22 ലധികം വിഷയങ്ങൾ നിലവിൽ ട്രസ്റ്റ്‌ കൈകാര്യം ചെയ്യുന്നുണ്ട്.വ്യക്തികളുടെ സ്വകാര്യതയും അഭിമാനവും സംരക്ഷിച്ചു കൊണ്ട്‌ എല്ലാ മാസവും കുടുംബങ്ങളിൽ സഹായം എത്തിക്കുന്ന രീതിയാണ് ട്രസ്റ്റ് അവലംബിക്കുന്നത്. മെഡിക്കൽ കേസുകളിൽ വിദഗ്ധ ഡോക്ടർമാരുടെ പാനലുമായി ചർച്ച ചെയ്ത് ബോധ്യപ്പെട്ട ശേഷം ആണ് ആരോഗ്യ കാര്യങ്ങളിൽ ട്രസ്റ്റ് തീരുമാനമെടുക്കുന്നത്.ലോഗോ പ്...
Other

തിരൂരങ്ങാടി പ്രസ് ക്ലബിന്റെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

തിരൂരങ്ങാടി: തിരൂരങ്ങാടി പ്രസ്‌ക്ലബ്ബ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഇന്ന് ചേർന്ന ജനറൽബോഡി യോഗത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. പുതിയ ഭാരവാഹികളായിപ്രസിഡന്റ് :യു.എ റസാഖ്(ചന്ദ്രിക).ജനറല്‍ സെക്രട്ടറി:സായിദ് പരേടത്ത് (മാധ്യമം).ട്രഷറര്‍:ഷനീബ് മൂഴിക്കല്‍(മതൃഭൂമി).വൈസ് പ്രസിഡന്റ് മാര്‍:ഇഖ്ബാല്‍ പാലത്തിങ്ങല്‍,അഷ്‌റഫ് തച്ചറപടിക്കല്‍.ജോയിന്റ് സെക്രട്ടറിമാര്‍:യാസീന്‍ കേരളവിഷന്‍,വി.സി.ശ്യാം പ്രസാദ് (സിടിവി).പി .ആര്‍.ഒ:ഹമീദ് തിരൂരങ്ങാടി(സിറാജ്) എന്നിവരെ യോഗം തെരഞ്ഞെടുത്തു. ജനറൽ ബോഡി യോഗത്തിൽ മൻസൂറലി ചെമ്മാട് അധ്യക്ഷത വഹിച്ചു.യോഗത്തിൽ മുഷ്താഖ് കൊടിഞ്ഞി, ഗഫൂർ കെ.എം, സെമീർ മേലേവീട്ടിൽ , നിഷാദ്, രജസ്ഖാൻ മാളിയാട്ട് എന്നിവർ സംബന്ധിച്ചു....
Crime

ഐശ്വര്യത്തിന് മന്ത്രവാദ ചികിത്സ; യുവ വനിത ഡോക്ടറുടെ 45 പവനുമായി ഉസ്താദ് മുങ്ങി

കോഴിക്കോട്: ഐശ്വര്യത്തിന് മന്ത്രവാദ ചികിത്സ നടത്തിയ ഉസ്താദ് യുവ വനിതാ ഡോക്ടറുടെ 45 പവൻ തട്ടി മുങ്ങിയതായി പരാതി. ഡോക്ടർക്കും കുടുംബത്തിനും ‘ഐശ്വര്യ ചികിത്സ’ നടത്തിയ ഉസ്താദിനെതിരെ  ഫറോക്ക് പൊലീസ് കേസെടുത്തു. ഫറോക്ക് സ്വദേശിനി ഡോക്ടറുടെ പരാതിയിൽ മലപ്പുറം സ്വദേശി കോയ ഉസ്താദിനും ഇയാളുടെ സഹായികളായ രണ്ടുപേർക്കുമെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തത്.  തട്ടിപ്പ് നടത്തിയവരുടെ പൂർണ വിവരങ്ങൾ പരാതിക്കാരിക്ക്  അറിയാത്തതിനാൽ ഇവരെ കണ്ടെത്താനായിട്ടില്ല. ഡോക്ടർ നൽകിയ മൊബൈൽ നമ്പർ  കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.  പ്രതികൾ ഉടൻ പിടിയിലാവുമെന്നും പൊലീസ് പറയുന്നു. അതേസമയം  ഉസ്താദും കൂട്ടരും ഒളിവിൽ പോയതായും സൂചനയുണ്ട്. ചികിത്സക്ക് സ്ഥിരമായി ക്ലിനിക്കിൽ വന്നയാളാണ് ഡോക്ടർക്കും കുടുംബത്തിനും ഐശ്വര്യവും സമ്പദ് സമൃദ്ധിയും സമാധാനവും ലഭിക്കാനായി  മന്ത്രവാദം നടത്താൻ പ്രേരണ ...
Local news

ഒഐസിസി ദമാം യൂത്ത് വിങ് വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ നൽകി

ഒ.ഐ.സി.സി യൂത്ത് വിംങ് ദമാം മലപ്പുറം ജില്ല കമ്മിറ്റിയുടെ സഹകരണത്തോടെ നന്നമ്പ്ര മണ്ഡലം പതിനൊന്നാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ നൽകി. ഗ്രാമപഞ്ചായത്ത് മെമ്പർ ധന്യാദാസ്, ദമാം ഒ.ഐ.സി.സി യൂത്ത് വിംങ് മലപ്പുറം ജില്ല പ്രസിഡൻ്റ് ഷാഹിദ് കൊടിയേങ്ങൽ, ജിദ്ദ ഒ.ഐ.സി.സി മലപ്പുറം ജില്ല സെക്രട്ടറി വി.കെ അഷ്റഫ്, ഡി.കെ.ടി.എഫ് നന്നമ്പ്ര മണ്ഡലം പ്രസിഡൻ്റ് ദാസൻ കൈതക്കാട്ടിൽ, ബൂത്ത് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ് സിദ്ധീഖ് തെയ്യാല തുടങ്ങിയവർ സംബന്ധിച്ചു. ...
Feature

അന്തരിച്ച തിരൂരങ്ങാടിയിലെ സാംസ്കാരിക പ്രവർത്തകനയ കാരാടാൻ മൊയ്‌ദീനെ കുറിച്ച്, പ്രശസ്ത ഫോട്ടോഗ്രാഫർ ബഷീർ കാടേരി എഴുതുന്നു…

ആ ശുഭ്ര ചിരി ഇനിയില്ല… ഗാനരചയിതാവും, നാടക രചയിതാവുമായിരുന്ന തിരൂരങ്ങാടി കാരാടൻ മൊയ്തീൻ സാഹിബ് നമ്മെ വിട്ട് പിരിഞ്ഞു. മയ്യിത്ത് നമസ്കാരം ഇന്ന് വൈകുന്നേരം 5 മണിക്ക് മേലേ ചിന ജുമാ മസ്ജിദിൽ … എപ്പോഴും ചിരിച്ച് ശുഭ്ര വസ്ത്രധാരിയായിരുന്ന മൊയ്തീൻ സാഹിബ് പഴയ കാല എഴുത്തനുഭവങ്ങൾ പങ്കുവെക്കുമായിരുന്നു. തിരൂരങ്ങാടിയിൽ വീറ്റു എന്ന ചുരുക്കപ്പേരിലാണ് അറിയപ്പെട്ടിരുന്നത്. ഭാര്യയും, മൂന്ന് പെൺമക്കളുമാണുള്ളത്. എവി.മുഹമ്മദ്, കെട്ടി, മുഹമ്മദ്, എട്ടി. മുഹമ്മദ്, പള്ളിക്കൽ മെയ്തീൻ. തുടങ്ങിയ മാപ്പിളപ്പാട്ട് ഗായകർക്ക് നിരവധി ഗാനങ്ങൾ എഴുതി. രാഷ്ട്രീയ ഗാനങ്ങളും , മത സൗഹാർദ ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടു. ജയ്പ്പ മലർ, ജയ് പന്റുല . എട്ട് കാലി വലയം കെട്ടിയ നേരത്ത്, നാളികേരത്തിന്റെ നാട് കേരളം, ഹിന്ദു മുസ്ലിം സങ്കേതമാ കേരളം, പരസ്പരം കലഹിക്കാൻ പറഞ്ഞില്ല മതങ്ങൾ പരിഹാരം ഐക്യത്തിലാണ് ഗുണങ്ങൾ . തുടങ്ങി നിരവധി...
error: Content is protected !!