Wednesday, September 30

Blog

ഒരു ലക്ഷം രൂപയുടെ കള്ളനോട്ടുമായി ബേക്കറി ജീവനക്കാരൻ പിടിയിൽ
Crime

ഒരു ലക്ഷം രൂപയുടെ കള്ളനോട്ടുമായി ബേക്കറി ജീവനക്കാരൻ പിടിയിൽ

തിരൂരങ്ങാടി: ഒരു ലക്ഷം രൂപയുടെ കള്ളനോട്ടുമായി ആസാം സ്വദേശിയായ യുവാവ് പിടിയിൽ. ആസാം സ്വദേശി അശ്റഫുൽ ആലം (32) ആണ് പിടിയിലായത്. തിരൂരങ്ങാടി ഓറിയന്റൽ സ്കൂളിന് സമീപത്തെ ബേക്കറിയിൽ ജീവനക്കാരനാണ്. ഇതിന് മുകളിൽ താമസിക്കുന്ന ഇദ്ദേഹത്തിന്റെ മുറിയിൽ നിന്നാണ് കള്ള നോട്ടുകൾ പിടികൂടിയത്. രഹസ്യ വിവരത്തെ തുടർന്ന് പോലീസ് പരിശോധിക്കുകയായിരുന്നു. 500 രൂപയുടെ 178 നോട്ടുകളും 200 രൂപയുടെ 90 നോട്ടുകളും പിടികൂടി. ഇൻസ്‌പെക്ടർ സന്ദീപ് കുമാർ, എസ് ഐ രഞ്ജിത്ത് എന്നിവരുടെ നേതൃത്വത്തിലാണ് പിടികൂടിയത്....
ഹൈദരലി തങ്ങൾക്ക് അന്തിമോപചാരം അർപ്പിക്കാൻ മുഖ്യമന്ത്രി പിണറായി വിജയനെത്തി. രാഹുൽഗാന്ധി നാളെ ആദരാഞ്ജലികൾ അർപ്പിക്കാനെത്തും
Other

ഹൈദരലി തങ്ങൾക്ക് അന്തിമോപചാരം അർപ്പിക്കാൻ മുഖ്യമന്ത്രി പിണറായി വിജയനെത്തി. രാഹുൽഗാന്ധി നാളെ ആദരാഞ്ജലികൾ അർപ്പിക്കാനെത്തും

അന്തരിച്ച മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷനും ആത്മീയനേതാവുമായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾക്ക് അന്തിമോപചാരം അർപ്പിക്കാൻ മുഖ്യമന്ത്രി പിണറായി വിജയനെത്തി. രാത്രി പത്ത് മണിയോടെ മലപ്പുറം ടൗൺ ഹാളിലെത്തി മുഖ്യമന്ത്രി പിണറായി വിജയൻ തങ്ങൾക്ക് ആദരഞ്ജലികളർപ്പിച്ചു. പ്രതിപക്ഷ നേതാവ് വിഡി സതീശൻ, മന്ത്രി പിഎ മുഹമ്മദ് റിയാസ്, കെടി ജലീൽ, ശോഭാ സുരേന്ദ്രൻ, എപി അബൂബക്കർ മുസ്‌ലിയാർ, പ്രൊഫ. എ പി അബ്ദുൽ വഹാബ്, കടന്നപ്പള്ളി രാമചന്ദ്രൻ, തുടങ്ങിയവർ ആദരാഞ്ജലികൾ അർപ്പിക്കാനെത്തിയിരുന്നു. പൊതുദർശനത്തിനായി ആയിരങ്ങളാണ് പ്രദേശത്തെത്തുന്നത്. പ്രഗത്ഭരും സാധാരണക്കാരുമടക്കം നിരവധി പേരാണ് പൊതുദർശനത്തിന് എത്തിക്കൊണ്ടിരിക്കുന്നത്. പണ്ഡിതന്മാരുടെ നേതൃത്വത്തിൽ മയ്യിത്ത് നിസ്‌കാരവും നടക്കുന്നുണ്ട്. കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി നാളെ ആദരാഞ്ജലികൾ അർപ്പിക്കാനെത്തും. അതിനിടെ കുഴഞ്ഞു വീണ മുൻ മന്ത്രി പി.കെ.അബ്ദുറബ്ബിന് തൊട്ടടുത്ത ആശുപത്...
സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ ഓർമയായി
Other

സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ ഓർമയായി

മുസ്ലീം ലീഗ് സംസ്ഥാന അദ്ധ്യക്ഷനും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സംസ്ഥാന വൈസ് പ്രസിഡന്റുമായ ഹൈദരലി ശിഹാബ് തങ്ങള്‍ (74) അന്തരിച്ചു. വയറ്റില്‍ അര്‍ബുദം ബാധിച്ചതിനേത്തുടര്‍ന്നാണ് അന്ത്യം. തങ്ങളുടെ ജനാസ ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് മലപ്പുറം ടൗൺഹാളിൽ പൊതുദർശനത്തിന് വെക്കും. നാളെ രാവിലെ ഒമ്പത് മണിക്ക് ഖബറടക്ക ചടങ്ങുകൾ നടക്കും. അങ്കമാലി ലിറ്റില്‍ ഫ്ലവർ  ആശുപത്രിയില്‍ രണ്ടാഴ്ച്ചയായി ചികിത്സയിലായിരുന്നു. നേരത്തെ കോഴിക്കോട് മിംസ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു ഹൈദരലി തങ്ങള്‍. തുടര്‍ന്ന് ആയുര്‍വേദ ചികില്‍സയ്ക്കായി കോട്ടക്കലിലെ ആശുപത്രിയിലെത്തിച്ചിരുന്നു.  കേരളീയ രാഷ്ട്രീയ-സാംസ്‌കാരി രംഗത്ത് നിര്‍ണായക സ്വാധീനം ചെലുത്തിയ വ്യക്തിത്വമായിരുന്നു ഹൈദരലി ശിഹാബ് തങ്ങള്‍. 18 വര്‍ഷത്തോളം മുസ്‌ലിം ലീഗ് മലപ്പുറം ജില്ലാപ്രസിഡന്റായിരുന്നു. സംസ്ഥാനത്തെ ഒട്ടേറെ മുസ്‌ലിം മഹല്ലുകളുടെ ഖാളി എന്ന സ്ഥാനം വഹിച്...
ആരാധനാലയ നിർമാണവുമായി ബന്ധപ്പെട്ട അനിശ്ചിതാവസ്ഥ പരിഹരിക്കണം: എസ്.എം.എഫ്.
Other

ആരാധനാലയ നിർമാണവുമായി ബന്ധപ്പെട്ട അനിശ്ചിതാവസ്ഥ പരിഹരിക്കണം: എസ്.എം.എഫ്.

ആരാധനാലയങ്ങളുടെ നിർമാണ -പുനർനിർമാണ പ്രവർത്തനങ്ങൾക്ക് അനുമതി നൽകാനുള്ള ചുമതല ജില്ലാ കലക്ടർമാരിൽ നിന്ന് മാറ്റി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് നൽകിയ സംസ്ഥാന  സർക്കാർ തീരുമാനം കോടതി റദ്ദാക്കിയതോടെ രൂപപ്പെട്ട അനിശ്ചിതാവസ്ഥ പരിഹരിക്കണമെന്ന് സമസ്ത കേരള സുന്നീ മഹല്ല് ഫെഡറേഷൻ സംസ്ഥാന പ്രവർത്തക സമിതി സർക്കാറിനോട് ആവശ്യപ്പെട്ടു. ആരാണ് അനുമതി നൽകേണ്ടത് എന്ന വിഷയത്തിൽ ആശയക്കുഴപ്പം നിലനിൽക്കുന്നുണ്ട്. ഇത് നീക്കാൻ സർക്കാർ മുൻകയ്യെടുക്കണം. ഗവൺമെൻ്റ് ചെലവിൽ ലിബറൽ ആശയങ്ങളും മതനിരാസ ചിന്തകളും പ്രചരിപ്പിക്കുന്നതിൽ നിന്ന് സർക്കാർ പിന്തിരിയണമെന്നും യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.സമൂഹത്തിൽ വർധിച്ച് വരുന്ന ലഹരി ഉപഭോഗത്തിനെതിരെ മഹല്ലുകൾ ജാഗ്രത പാലിക്കണം. പ്രീമാരിറ്റൽ കോഴ്സ്, പാരൻ്റിങ് കോഴ്സ്, സ്വദേശി ദർസ്, കമ്മ്യൂണിറ്റി സെൻ്റർ, സിമാപ് തുടങ്ങിയ പദ്ധതികൾ കൂടുതൽ വിപുലപ്പെടുത്തും. വിവാഹവുമായി ബന്ധപ്പെട്ട അനാചാ...
കോവിഡ്ബാധിച്ച് മരിച്ചവരുടെ ആശ്രിതരില്‍ വനിതകള്‍ക്ക് സ്വയം തൊഴില്‍ വായ്പ
Other

കോവിഡ്ബാധിച്ച് മരിച്ചവരുടെ ആശ്രിതരില്‍ വനിതകള്‍ക്ക് സ്വയം തൊഴില്‍ വായ്പ

കോവിഡ്-19 ബാധിച്ച് കുടുംബത്തിലെ മുഖ്യവരുമാന ആശ്രയമായ വ്യക്തികള്‍ മരിച്ചിട്ടുണ്ടെങ്കില്‍ അവരുടെ ആശ്രിതരെ  (പട്ടികവര്‍ഗ, ന്യൂനപക്ഷ, പൊതുവിഭാഗം) സഹായിക്കാന്‍ കേരള സര്‍ക്കാറിന്റെയും സംസ്ഥാന വനിത വികസന കോര്‍പ്പറേഷന്റെയും സംയുക്ത സംരംഭമായ 'സ്മൈല്‍ കേരള' സ്വയം തൊഴില്‍ വായ്പ പദ്ധതിയിലേക്ക്  അപേക്ഷ ക്ഷണിച്ചു. ആറ് ശതമാനം വാര്‍ഷിക പലിശ നിരക്കില്‍ പരമാവധി അഞ്ച് ലക്ഷം രൂപ വരെ വായ്പയായി അനുവദിക്കും. വായ്പ തുകയുടെ 20 ശതമാനം അല്ലെങ്കില്‍ പരമാവധി ഒരു ലക്ഷം രൂപ വരെ സബ്സിഡിയും ലഭിക്കും. 18നും 55നുമിടയില്‍ പ്രായമുള്ള മുഖ്യവരുമാന ആശ്രയമായ വ്യക്തി കോവിഡ്-19 ബാധിച്ച് മരിച്ചാല്‍ അവരുടെ വനിതകളായ ആശ്രിതര്‍ക്കാണ് വായ്പ ലഭിക്കുക. ഇവരുടെ കുടുംബ വാര്‍ഷിക വരുമാനം മൂന്ന് ലക്ഷം രൂപയില്‍ കവിയരുത്.  അപേക്ഷ കേരളത്തില്‍ സ്ഥിരതാമസക്കാരിയായിരിക്കണം. വിശദവിവരങ്ങള്‍ www.kswdc.org എന്ന വെബ്സൈറ്റിലും 0483 2760550 എന്ന നമ്പറിലും ലഭി...
കോവിഡ്: സൗദിയിൽ മുഴുവൻ വിലക്കുകളും പിൻവലിച്ചു
Breaking news, Gulf

കോവിഡ്: സൗദിയിൽ മുഴുവൻ വിലക്കുകളും പിൻവലിച്ചു

സൗദിയിലേക്ക് വരുന്നവർ ക്വാറന്റീനിൽ കഴിയണമെന്ന വ്യവസ്ഥ സൗദി പിൻവലിച്ചു സൗദി അറേബ്യയിലെ കോവിഡ് മാനദണ്ഡ പ്രകാരമുള്ള എല്ലാ വ്യവസ്ഥകളും പിൻവലിച്ചതായി ആഭ്യന്ത്ര മന്ത്രാലയം അറിയിച്ചു. മസ്ജിദുൽ ഹറമിലടക്കം നമസ്‌കാരങ്ങൾക്കുള്ള സാമൂഹിക അകലവും പിൻവലിച്ചു. എന്നാൽ പള്ളികളിൽ മാസ്‌ക് നിർബന്ധമാണ്. സൗദിയിലേക്ക് വരുന്നതിന് മുമ്പ് പി.സി.ആർ ടെസ്റ്റ് സമർപ്പിക്കണമെന്ന വ്യവസ്ഥയും പിൻവലിച്ചു. രണ്ടു ഡോസ് വാക്‌സിൻ സൗദിയിൽനിന്ന് എടുക്കാതെ സൗദിയിലേക്ക് വരുന്നവർ ക്വാറന്റീനിൽ കഴിയണമെന്ന വ്യവസ്ഥ സൗദി പിൻവലിച്ചു. കോവിഡ് മാനദണ്ഡങ്ങളിൽ വരുത്തിയ ഇളവുകളിലാണ് ക്വാറന്റീനും ഉൾപ്പെടുത്തിയത്. നേരത്തെ രണ്ടു ഡോസ് വാക്‌സിൻ എടുക്കാത്തവർ സൗദിയിലേക്ക് വരുമ്പോൾ ക്വാറന്റീനിൽ കഴിയണമെന്ന വ്യവസ്ഥയുണ്ടായിരുന്നു. ഇതാണ് പിൻവലിച്ചത്. സൗദിയിലേക്ക് സന്ദർശക വിസയിൽ വരുന്നവർ കോവിഡ് രോഗത്തിന്റെ കവറേജ് ലഭിക്കുന്ന ഇൻഷുറൻസ് എടുക്കണം. സൗദിയിലേക...
ആശ്വാസം, ഉക്രൈനിൽ റഷ്യ താൽക്കാലിക വെടി നിർത്തൽ പ്രഖ്യാപിച്ചു
Other

ആശ്വാസം, ഉക്രൈനിൽ റഷ്യ താൽക്കാലിക വെടി നിർത്തൽ പ്രഖ്യാപിച്ചു

മോസ്‌കോ: യുക്രൈനില്‍ താത്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യ. യുദ്ധം ആരംഭിച്ച് പത്താം ദിവസമാണ് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്. കുടുങ്ങിക്കിടക്കുന്നവരെ ഒഴിപ്പിക്കുന്നതിനാണ് വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുന്നതെന്നും ഒഴിപ്പിക്കാന്‍ തങ്ങള്‍ തന്നെ മുന്‍കൈ എടുക്കുമെന്നും റഷ്യ വ്യക്തമാക്കി. 'ഇന്ന്, മാര്‍ച്ച് 5 ന് മോസ്‌കോ സമയം രാവിലെ 10 മണിക്ക്, റഷ്യ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുകയും മരിയുപോളില്‍ നിന്നും വോള്‍നോവഹയില്‍ നിന്നും ജനങ്ങള്‍ക്ക് പുറത്തുകടക്കുന്നതിന് മാനുഷിക ഇടനാഴികള്‍ തുറക്കുകയും ചെയ്യുന്നു' റഷ്യന്‍ പ്രതിരോധ മന്ത്രാലയത്തെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കാനായി റഷ്യയുടെ മേല്‍ ലോകരാജ്യങ്ങളുടെയും ഐക്യരാഷ്ട്ര സഭയുടെയും വലിയ സമ്മര്‍ദ്ദമുണ്ടായിരുന്നു. എന്നാല്‍ പൗരന്‍മാരെ ഒഴിപ്പിക്കാന്‍ മാത്രമാണ് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതെന്നും ഇത്...
യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി
Accident

യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി

വള്ളിക്കുന്ന് ആനങ്ങാടി റെയിൽവേ ഗേറ്റിന് വടക്കുവശം നവജീവൻ വായനശാല പരിസരത്ത് വെച്ച് യുവാവ് ട്രെയിൻ തട്ടി മരണ പെട്ട നിലയിൽ കണ്ടെത്തി. കാന്തൊളി മഠത്തിൽ ജിജോ (32) ആണ് മരണപ്പെട്ടത്. മരണ കാരണം അറിവായിട്ടില്ല. പോലീസ് ഇൻക്വസ്റ്റ് നടത്തി മൃതദേഹം തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റൽ മോർച്ചറിയിലേക്ക് മാറ്റി
‘ഷൈൻ’ ചെയ്യാൻ രൂപമാറ്റം വരുത്തിയ ജീപ്പുമായെത്തി, മോട്ടോർ വാഹന വകുപ്പ് കയ്യോടെ പിടികൂടി
Other

‘ഷൈൻ’ ചെയ്യാൻ രൂപമാറ്റം വരുത്തിയ ജീപ്പുമായെത്തി, മോട്ടോർ വാഹന വകുപ്പ് കയ്യോടെ പിടികൂടി

തിരൂരങ്ങാടി: ഇഷ്ടത്തിനനുസരിച്ച് വാഹനത്തിന് മോടികൂട്ടി നിരത്തുകളിൽ പായുന്ന വിദ്യാർത്ഥികൾ സൂക്ഷിക്കുക. മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പിന്നാലെയുണ്ട്. കോട്ടക്കൽ കോളേജ് പടിയിലെ സ്വകാര്യ സ്ഥാപനത്തിലെ വിദ്യാർഥികൾ രൂപമാറ്റം വരുത്തി കറങ്ങിയ ജീപ്പാണ് തിരൂരങ്ങാടി മോട്ടോർവാഹന വകുപ്പ് ഉദ്യോഗസ്ഥർ കോട്ടക്കലിൽ വച്ച് കസ്റ്റഡിയിലെടുത്തത്.സ്കൂൾ-കോളേജ് പരിസരങ്ങളിലും, ബസ് സ്റ്റോപ്പുകളിലും ഉദ്യോഗസ്ഥർ മഫ്ത്തിലും അല്ലാതെയും നടത്തിയ പരിശോധനക്കിടെയാണ് വിദ്യാർത്ഥികൾ കെണിയിലായത്.നമ്പർ പ്ലേറ്റ് പ്രദർശിപ്പിക്കാതെയും,ടയറുകളിൽ രൂപമാറ്റം വരുത്തിയും,കണ്ണഞ്ചിപ്പിക്കുന്ന ഹെഡ്ലൈറ്റുകൾ വെച്ചും വിവിധ തരത്തിലുള്ള ആൾട്ടറേഷനാണ് വരുത്തിയത്.വാഹനത്തിൻ്റെ ആർ സി ഉടമക്കെതിരെ നിയമനടപടികൾ സ്വീകരിക്കുകയും വാഹനം പഴയപടിയാക്കി കാണിക്കാൻ നിർദ്ദേശിക്കുകയും ചെയ്തു.തിരൂരങ്ങാടി ജോയിൻ്റ് ആർടിഒ എം പി അബ്ദുൽ സുബൈറിൻ്റെ നിർദ്ദേശപ്രകാരം എ എം വി ഐമാരാ...
കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ
Other

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

പരീക്ഷാ ഫലം എം.സി.എ. ആറാം സെമസ്റ്റര്‍, നാലാം സെമസ്റ്റര്‍ ലാറ്ററല്‍ എന്‍ട്രി ഡിസംബര്‍ 2021 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പി.ആര്‍. 319/2022 പരീക്ഷാ അപേക്ഷ മൂന്നാം സെമസ്റ്റര്‍ എം.ടെക്. നാനോസയന്‍സ് ആന്റ് ടെക്‌നോളജി നവംബര്‍ 2021 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ക്കും മൂന്നാം സെമസ്റ്റര്‍ എം.എസ് സി. റേഡിയേഷന്‍ ഫിസിക്‌സ് ജനുവരി 2022 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്കും പിഴ കൂടാതെ 16 വരെയും 170 രൂപ പിഴയോടെ 18 വരെയും ഫീസടച്ച് ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. രണ്ടാം വര്‍ഷ എം.സി.എ. ഏപ്രില്‍ 2021 റഗുലര്‍ പരീക്ഷക്കും ഡിസംബര്‍ 2021 സപ്ലിമെന്ററി പരീക്ഷകള്‍ക്കും പിഴ കൂടാതെ 15 വരെയും 170 രൂപ പിഴയോടെ 18 വരെയും ഫീസടച്ച് ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. പി.ആര്‍. 320/2022 പരീക്ഷ രണ്ടാം വര്‍ഷ എം.ബി.ബി.എസ്. നവംബര്‍ 2018 സപ്ലിമെന്ററി പരീക്ഷയും ഏപ്രില്‍ 2019 അഡീഷണല്‍ സ്‌പെഷ്യല്‍...
ചികിത്സയിലെ വീഴ്ച: ഡോക്ടർ 5 ലക്ഷം രൂപ നഷ്ടപരിഹാരവും ചികിത്സാ ചെലവും നല്‍കാന്‍ ഉപഭോക്തൃ കമ്മീഷന്‍ വിധി
Other

ചികിത്സയിലെ വീഴ്ച: ഡോക്ടർ 5 ലക്ഷം രൂപ നഷ്ടപരിഹാരവും ചികിത്സാ ചെലവും നല്‍കാന്‍ ഉപഭോക്തൃ കമ്മീഷന്‍ വിധി

മലപ്പുറം: ശസ്ത്രക്രിയയിലെ പിഴവ് മൂലം രോഗിക്കുണ്ടായ പ്രയാസങ്ങള്‍ക്കും ചികിത്സാ ചെലവിനും ഗൈനക്കോളജിസ്റ്റിനോട് നഷ്ടപരിഹാരവും ചികിത്സാ ചെലവും നല്‍കാന്‍ ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ ഉത്തരവിട്ടു. അഞ്ചു ലക്ഷം രൂപ നഷ്ടപരിഹാരവും ചികിത്സാ ചെലവായ 35,000 രൂപയും കോടതി ചെലവായ 10,000 രൂപയും ഒരു മാസത്തിനകം നല്‍കാനാണ് കെ. മോഹന്‍ദാസ് പ്രസിഡന്റും പ്രീതി ശിവരാമന്‍ മെമ്പറുമായ ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ ഉത്തരവിട്ടത്. അല്ലാത്ത പക്ഷം വിധിസംഖ്യ നല്‍കുന്നതുവരെ 12 ശതമാനം പലിശ നല്‍കുന്നതിനും കമ്മീഷന്‍ ഉത്തരവിട്ടു. പാന്‍ക്രിയാസിന് ശസ്ത്രക്രിയ നടത്തിയിരിക്കെ ഗര്‍ഭധാരണവും പ്രസവവും അപകടകരമാണെന്ന് നിര്‍ദ്ദേശിച്ചതിനാല്‍ ഗര്‍ഭം ഒഴിവാക്കുന്നതിനും ഭാവിയില്‍ ഗര്‍ഭം ധരിക്കാതെയിരിക്കാനുമുള്ള ശസ്ത്രക്രിയ നടത്തുന്നതിനാണ് പരാതിക്കാരി  ഡോക്ടറെ സമീപിച്ചത്.  വിജയകരമായി ശസ്ത്രക്രിയ നടത്തിയെന്ന് ഡോ...
Other

ക്രിക്കറ്റ് ഇതിഹാസം ഷെ​യ്ൻ വോ​ണ്‍ അന്ത​രി​ച്ചു

സി​ഡ്നി: ഓ​സ്ട്രേ​ലി​യ​ൻ ക്രി​ക്ക​റ്റ് സ്പി​ൻ ഇ​തി​ഹാ​സം ഷെ​യ്ൻ വോ​ണ്‍ (52) അ​ന്ത​രി​ച്ചു. ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്നാ​യി​രു​ന്നു അ​ന്ത്യം. താ​യ്‌​ല​ൻ​ഡി​ലെ കോ ​സാ​മു​യി​ൽ​വ​ച്ചാ​യി​രു​ന്നു മ​ര​ണം. ഷെ​യ്ൻ വോ​ണി​നെ ത​ന്‍റെ വി​ല്ല​യി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു​വെ​ന്ന് അ​ദ്ദേ​ഹ​ത്തി​ന്‍റെ മാ​നേ​ജ്മെ​ന്‍റ് പ്ര​സ്താ​വ​ന​യി​ലൂ​ടെ അ​റി​യി​ച്ചു. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പി​ന്നീ​ട് അ​റി​യി​ക്കാ​മെ​ന്നും മാ​നേ​ജ്മെ​ന്‍റ് വ്യ​ക്ത​മാ​ക്കി. ലോ​ക ക്രി​ക്ക​റ്റ് ക​ണ്ട എ​ക്കാ​ല​ത്തെ​യും മി​ക​ച്ച സ്പി​ന്ന​ർ​മാ​രി​ലൊ​രാ​ളാ​ണ് ഷെ​യ്ൻ വോ​ണ്‍. ഓ​സ്ട്രേ​ലി​യ​ക്കാ​യി 145 ടെ​സ്റ്റി​ൽ നി​ന്ന് 3,154 റ​ണ്‍​സും 708 വി​ക്ക​റ്റും നേ​ടി. 194 ഏ​ക​ദി​ന​ത്തി​ൽ നി​ന്ന് 293 വി​ക്ക​റ്റും അ​ദ്ദേ​ഹം നേ​ടി​യി​ട്ടു​ണ്ട്. എ​ന്നാ​ൽ ദേ​ശീ​യ ജ​ഴ്സി​യി​ൽ ട്വ​ന്‍റി-20 ക​ളി​ക്കാ​നാ​യി​ട്ടി​ല്ല. ...
നിയന്ത്രണം വിട്ട കാർ ഓട്ടോയിലും ബൈക്കുകളിലും ഇടിച്ചു ഒരാൾ മരിച്ചു
Accident, Breaking news

നിയന്ത്രണം വിട്ട കാർ ഓട്ടോയിലും ബൈക്കുകളിലും ഇടിച്ചു ഒരാൾ മരിച്ചു

തിരൂര്‍ പയ്യനങ്ങാടിയില്‍ വാഹനാപകടം. ഒരാള്‍ മരിച്ചു. നിയന്ത്രണം വിട്ട കാര്‍ ഒരു ഓട്ടോറിക്ഷയിലും 2 ബൈക്കിലും ഇടിക്കുകയായിരുന്നു. സംഭവ സ്ഥലത്ത് വച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു. ഓട്ടോറിക്ഷയില്‍ കുടുങ്ങിയ രണ്ടു പേരെ അഗ്നിരക്ഷാസേന സ്ഥലത്തെത്തിയാണ് പുറത്തെടുത്തത്. പരുക്കേറ്റവരെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ബൈക്ക് യാത്രക്കാരൻ ആയ ചെറിയമുണ്ടം തലക്കടത്തൂരിലെ മേനാത്തിയിൽ ഹരിസിന്റെ മകൻ മുഹമ്മദ് ഹർഷാഖ് (20) ആണ് മരിച്ചത്....
സിപിഎം സംസ്ഥാന സെക്രട്ടറിയായി കോടിയേരി തുടരും
Other

സിപിഎം സംസ്ഥാന സെക്രട്ടറിയായി കോടിയേരി തുടരും

സിപിഎം സംസ്ഥാന സെക്രട്ടറിയായി കോടിയേരി ബാലകൃഷ്ണന്‍ തുടരും. തുടര്‍ച്ചയായി മൂന്നാം തവണയാണ് കോടിയേരി ബാലകൃഷ്ണന്‍ സംസ്ഥാന സെക്രട്ടറിയാകുന്നത്. കേന്ദ്ര നേതൃത്വത്തിനും സംസ്ഥാന നേതൃത്വത്തിനും ഒരുപോലെ സമ്മതനായ കോടിയേരി 'ജനകീയനായ' സെക്രട്ടറി എന്ന നിലയില്‍ അണികള്‍ക്കും പ്രിയങ്കരനാണ്. സെക്രട്ടറി സ്ഥാനത്ത് പിണറായി വിജയന്‍ അഞ്ചുതവണയും വി.എസ്. അച്യുതാനന്ദന്‍ മൂന്നുതവണയും ഇരുന്നിട്ടുണ്ട്. പുതുതായി എട്ട് പേരെ സംസ്ഥാന സെക്രട്ടറിയേറ്റില്‍ ഉള്‍പ്പെടുത്തി. സെക്രട്ടറിയടക്കം 17 അംഗ സെക്രട്ടറിയേറ്റിനെയാണ് സിപിഎം സംസ്ഥാന സമിതി തിരഞ്ഞെടുത്തിരിക്കുന്നത്. സംസ്ഥാന കമ്മിറ്റിയിലെ ക്ഷണിതാക്കളായി ജോണ്‍ ബ്രിട്ടാസിനേയും ബിജു കണ്ടകൈയേയും തീരുമാനിച്ചു. കര്‍ഷക സംഘം സംസ്ഥാന സെക്രട്ടറി വത്സന്‍ പനോളി, എസ്.എഫ്.ഐ അഖിലേന്ത്യ പ്രസിഡന്റ് വി.പി. സാനു, യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്ത ജെറോം എന്നിവരും സംസ്ഥാന സമിതിയിലെ പുതുമുഖങ്ങളാകു...
മുസ്ലിം ലീഗ് നേതാവും ജില്ലാ പഞ്ചായത്ത് അംഗവുമായ എം. ഹംസ മാസ്റ്റർ അന്തരിച്ചു.
Obituary, Other

മുസ്ലിം ലീഗ് നേതാവും ജില്ലാ പഞ്ചായത്ത് അംഗവുമായ എം. ഹംസ മാസ്റ്റർ അന്തരിച്ചു.

മുസ്ലിം ലീഗ് നേതാവും മലപ്പുറം ജില്ലാ പഞ്ചായത്ത് അംഗവുമായ മൂർക്കത്ത് ഹംസ മാസ്റ്റർ അന്തരിച്ചു. ആതവനാട് ഡിവിഷൻ അംഗമായിരുന്നു. മുൻ മാറാക്കാര പഞ്ചായത്ത് പ്രസിഡന്റും ആയിരുന്നു.
സ്കൂൾ പരിസരങ്ങളിലെ ലഹരി കച്ചവടത്തിനെതിരെ നടപടി ശക്തമാക്കി പോലീസ്,2500 പാക്കറ്റ് ഹാൻസ് പിടികൂടി
Crime

സ്കൂൾ പരിസരങ്ങളിലെ ലഹരി കച്ചവടത്തിനെതിരെ നടപടി ശക്തമാക്കി പോലീസ്,2500 പാക്കറ്റ് ഹാൻസ് പിടികൂടി

തിരൂരങ്ങാടി : സ്കൂൾ പരിസരങ്ങളിലെ ലഹരി, നിരോധിത പുകയില കച്ചവടത്തിനെതിരെ തിരൂരങ്ങാടി പോലീസ് നടപടി കർശനമാക്കി. 2 ദിവസങ്ങളിലായി നടത്തിയ പരിശോധനയിൽ 2500 പാക്കറ്റ് ഹാൻസ് പിടികൂടി. ഹാൻസ് വിതരണത്തിന് ഉപയോഗിച്ച ഓട്ടോ കസ്റ്റഡിയിലെടുത്തു. വിതരണം നടത്തുന്ന ഓട്ടോക്കാരനെയും കച്ചവടം നടത്തിയ ആളെയും അറസ്റ്റ് ചെയ്തു. വെന്നിയുർ തെയ്യാല റോഡിലെ ഷോപ്പുടമ ബി കെ മുജീബ്, ഓട്ടോയിൽ വിതരണം നടത്തിയ പറപ്പൂർ ശിഹാബുദ്ധീൻ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. വെന്നിയൂരിൽ വ്യാപകമായി പാൻമസാല വിൽപന ഉണ്ടെന്നറിഞ്ഞു പോലിസും താനൂർ ഡാൻസഫ് സംഘവും നടത്തിയ പരിശോധനയിലാണ് മുജീബിന്റെ കടയിൽ നിന്ന് പാൻമസാല പിടികൂടിയത്. കഴിഞ്ഞ ദിവസം കക്കാട് നടത്തിയ പരിശോധനയിലാണ് ഔട്ടോയിൽ കൊണ്ടു പോകുകയായിരുന്ന 2345 പാക്കറ്റ് പിടികൂടിയത്. എസ് ഐ മാരായ റഫീഖ്, ജയപ്രകാശ്, വിശ്വനാഥൻ, എസ് സി പി ഒ അനിൽകുമാർ, സിപിഒ ബിജോയ്, പവീഷ്, കുട്ടൻ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. ...
കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ
university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

പരീക്ഷ മാറ്റി മാര്‍ച്ച് 7, 8 തീയതികളില്‍ നടത്താന്‍ നിശ്ചയിച്ച രണ്ടാം സെമസ്റ്റര്‍ ബി.കോം., ബി.ബി.എ., ബി.എച്ച്.എ., ബി.ടി.എച്ച്.എം. ഏപ്രില്‍ 2020, 2021 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളും ഏപ്രില്‍ 2020 കോവിഡ് സ്‌പെഷ്യല്‍ പരീക്ഷയും യഥാക്രമം 10, 11 തീയതികളിലേക്ക് മാറ്റിയിരിക്കുന്നു. അഫിലിയേറ്റഡ് കോളേജുകളിലെ 10-ന് നടത്താന്‍ നിശ്ചയിച്ച രണ്ടാം സെമസ്റ്റര്‍ ബി.ടി.എച്ച്.എം. ഏപ്രില്‍ 2020, 2021 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളും ഏപ്രില്‍ 2020 കോവിഡ് സ്‌പെഷ്യല്‍ പരീക്ഷയും മാര്‍ച്ച് 14-ലേക്ക് മാറ്റിയിരിക്കുന്നു.      പി.ആര്‍. 313/2022 പരീക്ഷാ ഫലം നാലാം സെമസ്റ്റര്‍ സി.സി.എസ്.എസ്.-യു.ജി. ഏപ്രില്‍ 2018 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.      പി.ആര്‍. 314/2022 പരീക്ഷ അഫിലിയേറ്റഡ് കോളേജുകളിലെ രണ്ടാം സെമസ്റ്റര്‍ ബി.എസ് സി. ക...
Other

വിദ്യാർഥിനി ബസ്സിൽ നിന്ന് തെറിച്ചുവീണ സംഭവം: ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു

മണിക്കൂറുകൾക്കുള്ളിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ് തിരൂരങ്ങാടി: തിരൂരങ്ങാടി ഗവണ്മെന്റ് സ്കൂളിലെ വിദ്യാർത്ഥിനി കഴിഞ്ഞ ദിവസം ബസ്സിൽ നിന്നും തെറിച്ചുവീണ സംഭവത്തിൽ മണിക്കൂറുകൾക്കുള്ളിൽ കർശന നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ. ഡിലൈറ്റ് എന്ന സ്വകാര്യ ബസിലെ ഡ്രൈവർക്കെതിരെയാണ് കർശന നടപടി എടുത്തത്. ഇന്ന് രാവിലെ തിരൂരങ്ങാടി ജോയിൻ്റ് ആർടിഒ എം പി അബ്ദുൽ സുബൈറിൻ്റെ നിർദ്ദേശപ്രകാരം എം വി ഐ എം കെ പ്രമോദ് ശങ്കർ ബസ് കക്കാട് വെച്ച് പരിശോധിക്കുകയും അപകടകരമായ രീതിയിൽ ബസ് ഓടിച്ചതിന് ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുകയും, കൂടാതെ പ്രോസിക്യൂഷൻ അടക്കമുള്ള നിയമനടപടികൾ സ്വീകരിക്കുന്നതിന് ശുപാർശ ചെയ്തു.വിദ്യാർഥിനി ബസിൽനിന്നു തെറിച്ചുവീണ സിസിടിവി ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരുന്നു. ബുധനാഴ്‌ച വൈകുന്നേരമാണ് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിനി ബസ്സിൽ നിന്ന് വീണത്. വിദ്യാർഥിനി ബസ...
Local news

കൊടിഞ്ഞി എം എ എച്ച് എസ് സ്കൂളിൽ യുദ്ധ വിരുദ്ധ സംഗമം നടത്തി

തിരൂരങ്ങാടി: ഉക്രൈൻ റഷ്യ രാഷ്ട്രങ്ങൾ തമ്മിലുള്ള യുദ്ധത്തിനെതിരെ പ്രതിഷേധം രേഖപ്പെടുത്തിയും നിരപരാധികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചും കൊടിഞ്ഞി എം.എ ഹയർ സെക്കൻഡറി സ്കൂളിൽ യുദ്ധ വിരുദ്ധ സംഗമം സംഘടിപ്പിച്ചു. ഫാത്തിമ ഷഹല മുദ്രാവാക്യം ചൊല്ലിക്കൊടുത്തു. സ്കൂൾ ജനറൽ സെക്രട്ടറി പത്തൂർ സാഹിബ് ഹാജി,പി.ടി.എ പ്രസിഡന്റ് മുജീബ് പനക്കൽ, പ്രിൻസിപ്പൽ ടി.ടി നജീബ് മാസ്റ്റർ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഫൈസൽ തേറാമ്പിൽ, കളത്തിൽ മുഹമ്മദ് ഹാജി,സദർ മുഅല്ലിം റഊഫ് സൈനി, വൈസ് പ്രിൻസിപ്പൽ റഷീദ ടീച്ചർ, സ്റ്റാഫ് സെക്രട്ടറി നിസാർ മാസ്റ്റർ, പനമ്പിലായി സലാം ഹാജി, മുഷ്താഖ് കൊടിഞ്ഞി, നൗഷാദ് നരിമടക്കൽ സംബന്ധിച്ചു....
ചരമം: കൊളപ്പുറം സൗത്ത് വേലു
Obituary

ചരമം: കൊളപ്പുറം സൗത്ത് വേലു

ഏ ആർ നഗർ : കൊളപ്പുറം സൗത്ത് മുതല വീട്ടിൽ വേലു (86) അന്തരിച്ചു.ഭാര്യ : യശോദ.മക്കൾ : വിശ്വനാഥൻ (സി പി ഐ എം കൊളപ്പുറം സൗത്ത് ബ്രാഞ്ചംഗം,നിർമ്മാണതൊഴിലാളിയൂണിയൻ (സി ഐ ടി യു ) പഞ്ചായത്ത് സെക്രട്ടറി), ബേബി. മരുമക്കൾ: സുബ്രഹ്മണ്യൻ, പുഷ്പ.
കയറും മുമ്പേ മുന്നോട്ടെടുത്തു, വിദ്യാർത്ഥിനി ബസ്സിൽ നിന്ന് തെറിച്ചു വീണു
Accident

കയറും മുമ്പേ മുന്നോട്ടെടുത്തു, വിദ്യാർത്ഥിനി ബസ്സിൽ നിന്ന് തെറിച്ചു വീണു

തിരൂരങ്ങാടി: തിരൂരങ്ങാടി ഗവണ്മെന്റ് സ്കൂളിലെ വിദ്യാർത്ഥിനി ബസ്സിൽ നിന്നും തെറിച്ചുവീണു.വിദ്യാർഥി ബസിൽ കയറി കഴിയുന്നതിനു മുമ്പ് തന്നെ ബസ്സ് മുന്നോട്ട് എടുത്തതാണ് അപകടത്തിന് കാരണം. ബുധനാഴ്ച വൈകുന്നേരം അഞ്ച് മണിയോടെ ആയിരുന്നു സംഭവം. ഏതാനും ദിവസങ്ങൾക്ക് മുമ്പ് തിരൂരങ്ങാടിയിൽ വിദ്യാർഥികളെ കയറ്റാതെ ബസ്സ് മുന്നോട്ട് എടുക്കുന്നത് സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരുന്നു. എന്നിട്ടും ബസ് ജീവനക്കാർക്കെതിരെ കാര്യമായി നടപടിയെടുക്കാൻ അധികൃതർ തയ്യാറായിരുന്നില്ല. മുൻപ് തൃക്കുളം ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾ ചെമ്മാട് നിന്ന് ബസിൽ കയറുമ്പോൾ ഇത്തരത്തിൽ മുമ്പോട്ട് എടുത്തത് കാരണം ബസിൻ്റ പിൻചക്രം കയറി ഒരു വിദ്യാർഥിനി മരിച്ചിരുന്നു. തിരൂരങ്ങാടി മേഖലയിൽ ഇത്തരത്തിൽ ചില ബസ് ജീവനക്കാർ വിദ്യാർത്ഥികളോട് കാണിക്കുന്ന തുടരെയുള്ള അവഗണനയ്ക്കെതിരെ മോട്ടോർ വാഹന ഉദ്യോഗസ്ഥർ കാര്യമായി നടപടിയെടുക്കാത്തതിനെതിരെ വ്യാപകമായ ...
ഒരു മാസം മുമ്പ് നാട്ടിൽ നിന്നെത്തിയ മുന്നിയൂർ സ്വദേശി സൗദിയിൽ മരിച്ചു
Gulf

ഒരു മാസം മുമ്പ് നാട്ടിൽ നിന്നെത്തിയ മുന്നിയൂർ സ്വദേശി സൗദിയിൽ മരിച്ചു

മുന്നിയൂർ മുട്ടിച്ചിറ സ്വദേശി കാളങ്ങാടാൻ മുഹമ്മദ് അലിയുടെ മകൻ റഫീഖ് (52) ആണ് സൗദിയിൽ ബുറൈദക്ക് അടുത്ത് ആൽഗത്തിൽ വെച്ച് മരിച്ചത്. ഒരു മാസം മുമ്പാണ് നാട്ടിൽ നിന്ന് വന്നത്. അസ്വസ്ഥത ഉണ്ടായതിനെ തുടർന്ന് ബുറൈദയിലെ ആശുപത്രിയിൽ 2 ദിവസം ചികിത്സ തേടിയിരുന്നു. ഇന്ന് സൗദി സമയം രാവിലെ 9 മണിക്ക് റൂമിൽ വെച്ചാണ് മരിച്ചത്.കബറടക്കം സൗദിയിൽ നടത്തും.ഭാര്യ മൈമൂനത്ത്. മക്കൾഷഫീഖ് (ജിദ്ദ)സവാദ്ശിഫ്നസഹോദരങ്ങൾമുസ്ഥഫ സൗദിഹനീഫഅലികരീംസഹോദരിമാർഉമ്മാച്ചഹാജറഷരീഫപരേതയായ സുഹ്റ....
ചേറൂർ സ്കൂളിൽ നാടൻ ഭക്ഷ്യവിഭവങ്ങളുടെ പ്രദർശനവും വിൽപനയും സംഘടിപ്പിച്ചു
Local news

ചേറൂർ സ്കൂളിൽ നാടൻ ഭക്ഷ്യവിഭവങ്ങളുടെ പ്രദർശനവും വിൽപനയും സംഘടിപ്പിച്ചു

വേങ്ങര :ചേറൂർ പി. പി. ടി. എം. വൈ ഹയർസെക്കന്റ്റി സ്കൂൾ  ഭൂമിത്രസേന ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പഴയകാല ഭക്ഷ്യവിഭവങ്ങളുടെ പ്രദർശനവും വില്പനയും സംഘടിപ്പിച്ചു.  ജീവിത ശൈലി രോഗങ്ങളുടെ ഉറവിടങ്ങളായ ന്യുജെൻ ഫാസ്റ്റ് ഫുഡിന്റെ ദൂഷ്യവശങ്ങളെ കുറിച്ചും  പഴയകാല ഭക്ഷ്യവസ്തുക്കളുടെ മേന്മകളെ കുറിച്ചും കുട്ടികളിൽ  അവബോധം സൃഷ്ടിക്കുക എന്നതാണ് മേളയിലൂടെ   ലക്ഷ്യം വെക്കുന്നത്.ചാമ , ഈന്ത്, പനയുടെ പൊടി, കൂവപൊടി തുടങ്ങിയവ കൊണ്ടുള്ള പരമ്പരാഗതമായ വിഭവങ്ങളും, ദാരിദ്രത്തിന്റെ കാലഘട്ടത്തിൽ നന്നായി ഉപയോഗിച്ചിരുന്ന വാഴക്കല്ല ഉപ്പേരി, കപ്പത്തൊലി തോരൻ, അടക്കമുള്ള നൂറോളം വ്യത്യസ്തങ്ങളായ വിഭവങ്ങളാണ് മേളയിൽ പ്രദർശിപ്പിച്ചത്.ശിഫാന കെ.കെ, ജാഷിറ കാപ്പൻ, സ്വദീഖ കെ., ശ്രീഷ്ന ടി പി എന്നിവരുടെ നേതൃത്വത്തിലുള്ള ഭൂമിത്ര സേന ക്ലബ് അംഗങ്ങളാണ് ആണ്  മേള സംഘടിപ്പിച്ചത്.വിഭവങ്ങൾ തയ്യാറാക്കുന്ന വിവരങ്ങൾ അട...
മലയാളികൾ ഉൾപ്പെടെ 1500 വിദ്യാർഥികൾ ട്രെയിൻ മാർഗം ഉക്രയിൻ അതിർത്തിയിൽ എത്തി
Other

മലയാളികൾ ഉൾപ്പെടെ 1500 വിദ്യാർഥികൾ ട്രെയിൻ മാർഗം ഉക്രയിൻ അതിർത്തിയിൽ എത്തി

യുക്രൈനിൽ സബൂർസിയ മെഡിക്കൽ യൂണിവേഴ്‌സിറ്റി യിൽ പഠിക്കുന്ന വിദ്യാർത്ഥികളാണ് യുക്രെയ്ൻ അതിർത്തിയിൽ എത്തിയത്. ഉസ്‌ഹൊറത് അതിർത്തിയിലാണ് എത്തിയത്. 1473 വിദ്യാർഥികളിൽ പകുതിയും പെണ്കുട്ടികളാണ്. ഇതിൽ 500 പേർ മലയാളികളുമാണ്. രാത്രി 10 മണിയോടെ ബോര്ഡറിൽ എത്തിയതായി മുന്നിയൂർ കളിയാട്ടമുക്ക് സ്വദേശിനി പി പി ആയിഷ ജിനാൻ പറഞ്ഞു. ഇനി ഹംഗറിയിലേക്കോ സ്ലോവാക്യയിലേക്കോ ബസ് മാർഗം പോകും. അതിർത്തികളിൽ എത്താനാണ് എംബസി ആവശ്യപ്പെട്ടിട്ടുള്ളത്. ഇതേ തുടർന്ന് യൂണിവേഴ്സിറ്റി അധികൃതരും കാൻസൾട്ടണ്ട് ഏജൻസി അധികൃതരുമാണ് ട്രെയിൻ യാത്ര ഒരുക്കിയത്. ട്രെയിൻ ആയതിനാൽ കുറെ പേരെ ഒന്നിച്ചു കൊണ്ടുപോകാൻ സൗകര്യമാകും. ഒറ്റക്ക് വിദ്യാർഥികൾ യാത്ര ചെയ്യുന്നത് അപകടകരമാകുമെന്ന് കാൻസ്ലറ്റൻസി പറഞ്ഞു. ഇത് വരെ ഇവിടെ അക്രമം ഉണ്ടായിരുന്നില്ല. ഇപ്പോൾ ആരംഭിച്ചിട്ടുണ്ട്. ആണവ നിലയം ഇവിടെ പ്രവർത്തിക്കുന്നുണ്ട്. അത് ആക്രമിക്കാൻ സാധ്യത ഉള്ളതിനാൽ പെട്ടെന്ന്...
പ്രശസ്ത യൂട്യുബർ റിഫ മെഹ്നു ദുബായിൽ മരിച്ച നിലയിൽ
Other

പ്രശസ്ത യൂട്യുബർ റിഫ മെഹ്നു ദുബായിൽ മരിച്ച നിലയിൽ

പ്രശസ്ത മലയാളി വ്ലോഗർ റിഫ മെഹ്നുവിനെ (20) ദുബൈയിൽ മരിച്ചനിലയിൽ കണ്ടെത്തി. കോഴിക്കോട് ബാലുശ്ശേരി സ്വദേശിയായ റിഫയെ ഇന്ന് പുലർച്ചെയാണ് ദുബൈ ജാഫലിയ്യയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അരനാട്ടിൽവീട്ടിൽ റിഫ ഷെറിൻ എന്ന റിഫ ഭർത്താവിനൊപ്പമാണ് റിഫ മെഹ്നൂസ് എന്ന പേരിൽ വ്ലോഗിങ് രംഗത്ത് പ്രവർത്തിച്ചിരുന്നത്. ആത്മഹത്യയാണെന്ന് സംശയിക്കുന്നതായി സുഹൃത്തുക്കൾ പറഞ്ഞു. ഭർത്താവ് മെഹ്നാസിനൊപ്പം ആഴ്ചകൾക്ക് മുമ്പാണ് റിഫ ദുബൈയിലെത്തിയത്. തിങ്കളാഴ്ച രാത്രി വരെ സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നതായി സാമൂഹിക പ്രവർത്തർത്തകർ അറിയിച്ചു.  ...
ഉക്രയിനിൽ ഷെല്ലാക്രമണത്തിൽ ഇന്ത്യൻ വിദ്യാർത്ഥി കൊല്ലപ്പെട്ടു
Other

ഉക്രയിനിൽ ഷെല്ലാക്രമണത്തിൽ ഇന്ത്യൻ വിദ്യാർത്ഥി കൊല്ലപ്പെട്ടു

യുക്രൈനില്‍ ഷെല്ലാക്രമണത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ഥി കൊല്ലപ്പെട്ടു. കര്‍ണ്ണാടക സ്വദേശി നവീന്‍ എസ്.ജി (22) യാണ് കൊല്ലപ്പെട്ടത്. വിദ്യാര്‍ഥി കൊല്ലപ്പെട്ട കാര്യം വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ന് രാവിലെയാണ് ഖാര്‍ക്കീവില്‍ ഷെല്ലാക്രമണം ഉണ്ടായത്. ഖാര്‍ക്കീവ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ നാലാം വര്‍ഷ മെഡിക്കല്‍ ബിരുദ വിദ്യാര്‍ഥിയാണ് നവീന്‍. രാവിലെ സാധനങ്ങള്‍ വാങ്ങാനായി കടയില്‍ പോയതായിരുന്നു നവീന്‍. യുക്രൈന്‍ സൈന്യം നിഷ്‌കര്‍ഷിച്ച സമയത്ത് ഭക്ഷണ സാധനങ്ങള്‍ വാങ്ങാനായി വരിനില്‍ക്കുമ്പോഴാണ് ആക്രമണമുണ്ടായതെന്നാണ് കൂടെയുണ്ടായിരുന്നവർ പറഞ്ഞു. ഖാര്‍ക്കീവില്‍ നടന്ന ഷെല്ലാക്രമണത്തില്‍ ഒരു ഇന്ത്യന്‍ വിദ്യാര്‍ഥിക്ക് ജീവന്‍ നഷ്ടപ്പെട്ടുവെന്ന് വിദേശ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി ട്വിറ്ററില്‍ കുറിച്ചു....
പെരുവള്ളൂരിലെ വിദ്യാർത്ഥി മണ്ണുത്തിയിൽ മുങ്ങി മരിച്ചു
Other

പെരുവള്ളൂരിലെ വിദ്യാർത്ഥി മണ്ണുത്തിയിൽ മുങ്ങി മരിച്ചു

തേഞ്ഞിപ്പലം: പെരുവള്ളൂര് സിദ്ദീഖബാദ് അമ്പായി വളപ്പ് സ്വദേശി പാലമഠത്തിൽ മണ്ണുകുത്ത് സിദ്ദിഖിന്റെ മകൻ ദുൽഫുഖാർ ആണ് മരണപ്പെട്ടത്.ഇന്ന് രാവിലെ മറ്റ് വിദ്യാർഥികൾക്കൊപ്പം തൃശ്ശൂർ മണ്ണുത്തിയിലെ വെറ്റിനറി സർവകലാശാലക്ക് സമീപമുള്ള സ്വകാര്യവ്യക്തിയുടെ ക്വാറിയിൽ കുളിക്കുന്നതിനിടെ ദുൽഫുഖാർ മുങ്ങി പോവുകയായിരുന്നു. സഹപാഠികൾ അറിയിച്ചതിനെത്തുടർന്ന് ഫയർ ആൻഡ് റെസ്ക്യൂ ടീം എത്തി മൃതദേഹം മുങ്ങിയെടുത്തു ഹോസ്പിറ്റലിലേക്ക് മാറ്റി....
ദാറുൽഹുദ സമ്മേളനം: കര്‍മഗോദയിലേക്ക് 176 യുവ പണ്ഡിതര്‍ കൂടി
Other

ദാറുൽഹുദ സമ്മേളനം: കര്‍മഗോദയിലേക്ക് 176 യുവ പണ്ഡിതര്‍ കൂടി

ദാറുല്‍ഹുദായുടെ നീണ്ട പന്ത്രണ്ട് വര്‍ഷത്തെ സമന്വയ പഠനം പൂര്‍ത്തിയാക്കിയ 24-ാം ബാച്ചിലെ 176 യുവപണ്ഡിതരാണ് മൗലവി ഫാളില്‍ ഹുദവി ബിരുദം ഏറ്റുവാങ്ങി കര്‍മഗോദയിലേക്കിറങ്ങിയത്. ഇതോടെ ഹുദവി ബിരുദാദരികൾ 2602 ആയി.ഖുര്‍ആന്‍ ആന്‍ഡ് റിലേറ്റഡ് സയന്‍സസില്‍ നിന്ന് 40, ഹദീസ് ആന്‍ഡ് റിലേറ്റഡ് സയന്‍സസിലെ 30,  ഫിഖ്ഹ് ആന്‍ഡ് ഉസ്വൂലുല്‍ ഫിഖ്ഹിലെ 25, അഖീദ ആന്‍ഡ് ഫിലോസഫിയിലെ 22, ദഅ്‌വാ ആന്‍ഡ് കംപാരറ്റീവ് റിലീജ്യനിലെ 37, അറബിക് ലാംഗ്വേജ് ആന്‍ഡ് ലിറ്ററേച്ചറിലെ 22 ബിരുദധാരികള്‍ക്കാണ് ഹുദവി പട്ടം നല്‍കിയത്. ഇതില്‍ 17 പേര്‍ വാഴ്സിറ്റിയുടെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂഷനു കീഴില്‍ പഠനം പൂര്‍ത്തിയാക്കിയ കേരളേതര സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്.ഒരു വ്യാഴവട്ട കാലത്തെ ദാറുല്‍ഹുദാ വിദ്യാഭ്യാസത്തോടൊപ്പം രണ്ട് വര്‍ഷത്തെ നിര്‍ബന്ധിത വിദ്യാഭ്യാസ-സാമൂഹിക സേവനം കൂടി പൂര്‍ത്തീകരിച്ചവര്‍ക്കാണ് ബിരുദം നല്‍കിയത്. ഖുര്‍ആന്‍ പഠന വിഭാഗത്തില്‍  ...
ദാറുല്‍ഹുദാ ബിരുദദാന സമ്മേളനത്തിന് ഉജ്വല സമാപ്തി
Other

ദാറുല്‍ഹുദാ ബിരുദദാന സമ്മേളനത്തിന് ഉജ്വല സമാപ്തി

ചെമ്മാട്: വിദ്യാഭ്യാസ-ശാക്തീകരണ രംഗത്ത് സമന്വയ സംവിധാനത്തിലൂടെ വിപ്ലവം തീര്‍ത്ത് ദാറുല്‍ഹുദാ ഇസ് ലാമിക സര്‍വകലാശാലയുടെ ബിരുദദാന സമ്മേളനത്തിന് ഉജ്വല സമാപ്തി.176 യുവ പണ്ഡിതര്‍ മൗലവി ഫാളില്‍ ഹുദവി ബിരുദ പട്ടം ഏറ്റുവാങ്ങി പ്രബോധന വീഥിയിലേക്കിറങ്ങി. മതപ്രബോധന രംഗത്ത് നൂതന സാധ്യതകള്‍ ഉപയോഗപ്പെടുത്തി ക്രിയാത്മകവും കാലോചിതവുമായ ഇടപെടലുകള്‍ നടത്താന്‍ തങ്ങള്‍ സന്നദ്ധരാണെന്ന പ്രതിജ്ഞയുമായി ഹുദവി പട്ടം ഏറ്റുവാങ്ങിയതോടെ, ദാറുല്‍ഹുദായില്‍ നിന്നു ബിരുദം സ്വീകരിച്ചവരുടെ എണ്ണം 2602 ആയി. ഇതില്‍ 151 പേര്‍ കേരളേതര സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്.ബിരുദദാന സമ്മേളനം സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ ബിരുദദാനം നിര്‍വഹിച്ചു. വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി അധ്യക്ഷായി. ബിരുദദാന പ്രഭാഷണവും അദ്ദേഹം നടത്തി. തുറമുഖ-പുരാവ...
സൗദിയിലുള്ള വിദേശികള്‍ക്ക് അടുത്ത ബന്ധുക്കളെ ഉംറക്ക് കൊണ്ടുവരാന്‍ സഹായിക്കുന്ന അതിഥി വിസ റദ്ദാക്കി
Other

സൗദിയിലുള്ള വിദേശികള്‍ക്ക് അടുത്ത ബന്ധുക്കളെ ഉംറക്ക് കൊണ്ടുവരാന്‍ സഹായിക്കുന്ന അതിഥി വിസ റദ്ദാക്കി

സൗദിയിലുള്ള വിദേശികള്‍ക്ക് അടുത്ത ബന്ധുക്കളെ ഉംറക്ക് കൊണ്ടുവരാന്‍ സഹായിക്കുന്ന അതിഥി വിസ സംവിധാനം റദ്ദാക്കിയതായി സൗദി ഹജ്ജ്-ഉംറ മന്ത്രാലയം അറിയിച്ചു. സൗദിയില്‍ ഇഖാമയുള്ള വിദേശികള്‍ക്ക് അടുത്ത ബന്ധുക്കളെ സ്വന്തം ഉത്തരവാദിത്വത്തില്‍ അതിഥികളായി ഉംറക്ക് കൊണ്ട് വരാന്‍ കഴിയുന്ന ‘ഹോസ്റ്റ് ഉംറ വിസ’യാണ് ഒഴിവാക്കിയത്. രാജ്യത്തുള്ള വിദേശികള്‍ക്ക് സ്വന്തം ഉത്തരവാദിത്വത്തില്‍ അടുത്ത ബന്ധുക്കളെ ഉംറക്ക് കൊണ്ടുവരാനുള്ള വിസയായിരുന്നു ഇത്. അടുത്ത ബന്ധുക്കളായ മൂന്ന് മുതല്‍ അഞ്ച് വരെ ആളുകളെ ഉംറക്ക് കൊണ്ടുവരുവാന്‍ ഇതിലൂടെ കഴിയുമായിരുന്നു. ഇങ്ങനെ വരുന്നവര്‍ക്ക് മറ്റ് ഉംറ തീര്‍ഥാടകരെ പോലെ സൗദിയില്‍ ഉംറ സര്‍വിസ് ഏജന്റുണ്ടായിരിക്കില്ല. സൗദിയില്‍ ഇഖാമയുള്ള ആതിഥേയനായിരിക്കും ഇവരുടെ പൂര്‍ണ ഉത്തരവാദിത്വം. ആതിഥേയനോടൊപ്പം താമിസിക്കാനും യാത്ര ചെയ്യാനും ഇവര്‍ക്ക് അനുവാദമുണ്ടാകും. കൂടാതെ സ്വദേശികള്‍ക്ക് ബന്ധുക്കളല്ലാ...