Friday, July 18

Blog

രാജ്യത്ത് മികച്ച ഗുണമേന്മയുള്ള വിദ്യാഭ്യാസം നല്‍കുന്നത് കേരളം: മന്ത്രി വി. അബ്ദുറഹ്‌മാന്‍
Malappuram

രാജ്യത്ത് മികച്ച ഗുണമേന്മയുള്ള വിദ്യാഭ്യാസം നല്‍കുന്നത് കേരളം: മന്ത്രി വി. അബ്ദുറഹ്‌മാന്‍

പൊന്മുണ്ടം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ ഹൈടെക് കെട്ടിടത്തിന് ശിലാസ്ഥാപനം നടത്തി വൈലത്തൂർ : രാജ്യത്തെ തന്നെ മികച്ച ഗുണമേന്മയുള്ള വിദ്യാഭ്യാസം നല്‍കുന്ന സംസ്ഥാനം കേരളമാണെന്ന് കായിക മന്ത്രി വി. അബ്ദുറഹിമാന്‍. പൊന്മുണ്ടം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഹെടെക് കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം ഉന്നതിയിലേക്ക് എത്തിക്കാനും കൊഴിഞ്ഞുപോക്ക് കുറയ്ക്കാനും നമുക്ക് സാധിച്ചിട്ടുണ്ട്. ജനകീയാസൂത്രണ പദ്ധതി പ്രകാരം സ്‌കൂളുകളുടെ പ്രവര്‍ത്തന മേല്‍നോട്ടം പഞ്ചായത്തുകളെ ഏല്‍പ്പിക്കാന്‍ കഴിഞ്ഞതും അവര്‍ കൃത്യമായ വികസന മേഖലകള്‍ ചൂണ്ടിക്കാണിച്ചത് സര്‍ക്കാര്‍ നടപ്പിലാക്കിയതു കൊണ്ടാണ് സമഗ്ര വിദ്യാഭ്യാസ പുരോഗതി സംസ്ഥാനത്തിന് കൈവരിക്കാന്‍ കഴിഞ്ഞതെന്ന് മന്ത്രി പറഞ്ഞു. 6.72 കോടി ചെലവിലാണ് പുതിയ ഹൈടെക് കെട്ടിടം നിര്‍മിക്കുന്നത്. വിദ്യാഭ്യാസ മന്ത്രി വി. ശിവന്...
Malappuram

മലപ്പുറം ജില്ലയിൽ സ്റ്റുഡന്റ്സ് സേവിംഗ്സ് സ്‌കീമിൽ വൻ മുന്നേറ്റം

മലപ്പുറം : ജില്ലയിൽ സ്റ്റുഡന്റ്സ് സേവിംഗ്സ് സ്‌കീമിൽ(എസ്.എസ്.എസ്) വൻ മുന്നേറ്റം. വിദ്യാർത്ഥികളിൽ സമ്പാദ്യശീലം വളർത്തുക എന്ന ലക്ഷ്യത്തോടെ ദേശീയ സമ്പാദ്യ വകുപ്പ്, ട്രഷറി വകുപ്പ്, പൊതുവിദ്യാഭ്യാസ വകുപ്പ് എന്നീ വകുപ്പുകളുടെ സംയുക്താഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന പദ്ധതിയിൽ മലപ്പുറം ജില്ലയിലെ 500 സ്‌കൂളുകൾ അംഗങ്ങളായി. മലപ്പുറം എ.ഇ.ഒ ഓഫീസിന്റെ പരിധിയിലുള്ള വടക്കേമണ്ണ ജി.എൽ.പി സ്‌കൂളാണ് 500-ാമത് യൂണിറ്റായി പദ്ധതിയിൽ ചേർന്നത്. എസ്.എസ്.എസ് സ്‌കീമിൽ ഏറ്റവും കൂടുതൽ സ്‌കൂളുകളെ പങ്കാളികളാക്കുന്നതിൽ വേങ്ങര എ.ഇ.ഒ ഓഫീസ് ആണ് മുന്നിൽ. നിലവിൽ വേങ്ങര എ.ഇ.ഒ ഓഫീസിന്റെ കീഴിൽ 76 സ്‌കൂളുകൾ സ്‌കീമിൽ അംഗങ്ങളായിട്ടുണ്ട്.500-ാമത് യൂണിറ്റിന്റെ പ്രഖ്യാപനത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ ദേശീയ സമ്പാദ്യ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ എം. ഉണ്ണികൃഷ്ണൻ സ്‌കൂൾ വിദ്യാർത്ഥികൾക്ക് സ്‌കീം പാസ്സ്ബുക്കുകളും ലെഡ്ജറുകളും വിതരണം ചെയ്തു. എൻ.എസ്....
Local news

ജൈവകൃഷി പ്രോത്സാഹനം ; തക്കാളി കൃഷി വിളവെടുപ്പ് നടത്തി

വേങ്ങര : കണ്ണമംഗലം പഞ്ചായത്ത് അഞ്ചാം വാർഡിൽ പൂന്തോട്ടം കർഷക കൂട്ടായ്മയുടെ കീഴിൽ ആരംഭിച്ച ജൈവകൃഷി പദ്ധതിയിൽ തക്കാളി കൃഷിയുടെ ആദ്യഘട്ട വിളവെടുപ്പ് വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മണ്ണിൽ ബെൻ സീറ ടീച്ചർ ഉദ്ഘാടനം നിർവഹിച്ചു. 13 ഏക്കറോളം വരുന്ന സ്ഥലത്താണ് തക്കാളി വത്തക്ക മുളക് എന്നിവ ഈ കർഷക കൂട്ടായ്മയുടെ നേതൃത്വത്തിൽ കൃഷി ചെയ്തിട്ടുള്ളത് മുതിർന്ന കർഷകരായ അഹമ്മദ് പഴയ കത്ത് 'ബഷീർ യു എൻ .യുവ കർഷകരായ ഹാഷിർ കബീർ പി കെ എന്നിവരുടെ നേതൃത്വത്തിലാണ് ഈ കൂട്ടായ്മ പ്രവർത്തിച്ചു വരുന്നത്. കണ്ണമംഗലം പഞ്ചായത്തിലെ കോട്ടശ്ശേരിയിൽ പ്രവർത്തിക്കുന്ന ' വി .എഫ് . പി .സി .കെ . വെജിറ്റബിൾ ഫ്രൂട്ട് പ്രമോഷൻ കൗൺസിൽ മുഖേന കർഷകർക്ക് നൽകുന്ന വിത്തുകളും അതുപോലെ കാർഷിക ഉത്പന്നങ്ങളും ഈ കർഷക കൂട്ടായ്മയാണ് നൽകി വരുന്നത്. വേങ്ങര ബ്ലോക്ക് പഞ്ചായത്തിന്റെ മൊബൈൽ പഴം പച്ചക്കറി വാഹനത്തിലും ഇവർ ഉത്പാദിപ്പിക്കുന്ന തക്...
Malappuram

കൃഷിയിടത്തിലെ സെപ്റ്റിക് ടാങ്കില്‍ കാട്ടാന ചരിഞ്ഞ നിലയില്‍ ; കസേര കൊമ്പന്റെ ശരീരത്തില്‍ വെടിയുണ്ട ; അന്വേഷണം ആരംഭിച്ച് വനം വകുപ്പ്

മലപ്പുറം : മുത്തേടത്തെ കൃഷിയിടത്തിലെ സെപ്റ്റിക് ടാങ്കില്‍ കാട്ടാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തി. കാട്ടാന ചരിഞ്ഞത് വെടിയേറ്റന്ന് നിഗമനം. ആനയുടെ ശരീരത്തില്‍ നിന്നും വെടിയുണ്ട കണ്ടെത്തി. പോസ്റ്റുമോര്‍ട്ടത്തിലാണ് വെടിയുണ്ട കിട്ടിയത്. വനം വകുപ്പ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. വെടിയുണ്ട ബാലസ്റ്റിക് പരിശോധനക്ക് അയക്കും. കരുളായി റേഞ്ചിലെ പടുക്ക വനാതിര്‍ത്തിയോടു ചേര്‍ന്നു കാരപ്പുറം ചോളമുണ്ടയില്‍ സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിലെ സെപ്റ്റിക് ടാങ്കില്‍ ഇന്നലെ രാവിലെയാണ് കാട്ടാനയെ ചരിഞ്ഞ നിലയില്‍ കണ്ടത്. ഇന്നലെ പുലര്‍ച്ചെ 4.30ന് ആണു നാട്ടുകാര്‍ ഇതുകണ്ട് വനപാലകരെ അറിയിച്ചത്. ആനയുടെ മുതുകിലും ശരീരത്തിലെ പലയിടങ്ങളിലും വ്രണമുള്ള നിലയിലായിരുന്നു. കഴിഞ്ഞ ഒരു മാസത്തോളമായി കരുളായി പാലാങ്കര പാലത്തിനു സമീപവും പാലങ്കര, നരാങ്ങാപ്പൊട്ടി, താനിപ്പൊട്ടി, ബാലംകുളം, ചീനിക്കുന്ന്, കല്‍ക്കുളം തുടങ്ങിയ ജ...
Local news

ഒരുമ ടൈലേഴ്‌സ് കൂട്ടായ്മ ചാരിറ്റി പ്രവര്‍ത്തനം ശക്തിപ്പെടുത്താന്‍ തീരുമാനം

തിരൂരങ്ങാടി : ഒരുമ ടൈലേഴ്‌സ് കൂട്ടായ്മ തിരൂരങ്ങാടി മണ്ഡലം കമ്മിറ്റി ചാരിറ്റി പ്രവര്‍ത്തനം ശക്തിപ്പെടുത്താന്‍ തീരുമാനം. ചെമ്മാട് ടൗണിലുള്ള റാസ്പുടിന്‍ ഡ്രസ്സ് മേക്കേഴ്‌സില്‍ വച്ച് ചേര്‍ന്ന മണ്ഡലം ഭാരവാഹി, എക്‌സ്‌ക്യൂട്ടീവ് കമ്മിറ്റി യോഗത്തിലാണ് തീരുമാനം. മണ്ഡലത്തിന് സ്വന്തമായി ഒരു ചാരിറ്റി ഫണ്ട് ശേഖരണത്തിന് വേണ്ടി ' ആദ്യപടിയായി തിരൂരങ്ങാടി മണ്ഡലത്തിലെ അംഗങ്ങളുടെ കടകളിലോ വീടുകളിലോ ആയി 50 ചാരിറ്റി ബോക്‌സുകള്‍ വെക്കാന്‍ തീരുമാനിക്കുകയും കുറച്ച്ചാരിറ്റി ബോക്‌സുകള്‍ വാങ്ങാനുള്ള ഫണ്ടുകള്‍ കമ്മിറ്റി അംഗങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്യുകയും ചെയ്തു. ബാക്കി ആവശ്യുള്ള ബോക്‌സുകള്‍ വാങ്ങാന്‍ നമ്മുടെ ഗ്രൂപ്പില്‍ നിന്നും സ്‌പോണ്‍സര്‍മാരെ കണ്ടെത്താനും യോഗത്തില്‍ തീരുമാനിച്ചു. തിരൂരങ്ങാടി മണ്ഡലത്തില്‍ അവശരായി ചികിത്സയിലുള്ള മൂന്നു അംഗങ്ങള്‍ക്കും കൂടി തിരൂരങ്ങാടി മണ്ഡലം ഗ്രൂപ്പില്‍ നിന്നും അടുത്ത മാസം മാര്‍ച്ച് ...
university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

പരീക്ഷാ അപേക്ഷ അഫിലിയേറ്റഡ് കോളേജുകളിലെ രണ്ടാം സെമസ്റ്റർ ( FYUGP - 2024 പ്രവേശനം ) നാലു വർഷ ബിരുദം ഏപ്രിൽ 2025 റഗുലർ പരീക്ഷകൾക്ക് അപേക്ഷാ തീയതി നീട്ടിയത് പ്രകാരം പിഴ കൂടാതെ 28 വരെയും 240/-രൂപ പിഴയോടെ മാർച്ച് മൂന്ന് വരെയും അപേക്ഷിക്കാം. അഫിലിയേറ്റഡ് കോളേജുകളിലെ രണ്ടാം സെമസ്റ്റർ (2020 മുതൽ 2024 വരെ പ്രവേശനം) എം.ബി.എ. ( ഫുൾ ടൈം ആന്റ് പാർട്ട് ടൈം ), എം.ബി.എ. ഇന്റർനാഷണൽ ഫിനാൻസ്, എം.ബി.എ. ഹെൽത് കെയർ മാനേജ്മെന്റ് ജൂലൈ 2025 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾക്ക് പിഴ കൂടാതെ മാർച്ച് 18 വരെയും 190/- രൂപ പിഴയോടെ 21 വരെയും അപേക്ഷിക്കാം. ലിങ്ക് മാർച്ച് നാല് മുതൽ ലഭ്യമാകും. പി.ആർ. 253/2025 പരീക്ഷ മൂന്നാം സെമസ്റ്റർ (2022 പ്രവേശനം മുതൽ) രണ്ടു വർഷ ബി.പി.എഡ്. കോഴ്സ് നവംബർ 2024 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾ ഏപ്രിൽ നാലിന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ. പി.ആർ. 254/2025 പരീക്ഷാഫലം വിദ...
Local news

പറപ്പൂര്‍ വേല ; ഇന്ന് ഗതാഗത നിയന്ത്രണം

വേങ്ങര : പറപ്പൂര്‍ താലപ്പൊലി മഹോത്സവം പ്രമാണിച്ച് ഇന്ന് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വൈകുന്നേരം മൂന്ന് മണി മുതല്‍ വേങ്ങരയില്‍ നിന്ന് വീണാലുക്കല്‍ വഴിയും കോട്ടക്കലില്‍ നിന്നും വീണാലുക്കല്‍ വരെയും ബസ്സടക്കമുള്ള എല്ലാ ഗതാഗതത്തിനും നിയന്ത്രണം ഏര്‍പ്പെടുത്തി. വേങ്ങര ഭാഗത്ത് നിന്ന് കോട്ടക്കലിലേക്ക് പോകുന്ന വാഹനങ്ങള്‍ ഇരിങ്ങല്ലൂരില്‍ നിന്ന് ഒതുക്കുങ്ങല്‍ വഴി പോകേണ്ടതാണ്…. കോട്ടക്കല്‍ ഭാഗത്തു നിന്ന് വേങ്ങരയിലെക്ക് വരുന്ന എല്ലാ വാഹനങ്ങളും ആയുര്‍വേദ കോളേജ് ജംഗ്ഷന്‍ പുഴച്ചാല്‍ വഴി വേങ്ങരയിലേക്ക് വരേണ്ടതാണ്....
Accident

നിർത്തിയിട്ട റോഡ് റോളറിൽ കാറിടിച്ചു എ ആർ നഗർ സ്വദേശി മരിച്ചു

തിരൂരങ്ങാടി: കാസർകോട് മോഗ്രാൽ പുത്തൂരിൽ നിർത്തിയിട്ട റോഡ് റോളറിൽ കാർ ഇടിച്ചു കയറി ഏ ആർ നഗർ വി കെ പടി സ്വദേശി മരിച്ചു, ഒരാൾക്ക് പരിക്ക്. വി കെ പടി സ്വദേശി കുഞ്ഞാലൻ ഹാജിയുടെ മകൻ മെഹബൂബ് (32) ആണ് മരിച്ചത്. ചെമ്മാട് എം എൻ കോംപ്ലെക്സിൽ മൊബൈൽ ഷോപ്പ് ഉടമയാണ്. കൂടെയുണ്ടായിരുന്ന അമ്പലപ്പടി സ്വദേശി റിയാസിനെ പരിക്കുകളോടെ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. കർണാടക ഷിമോഗയിൽ നിന്ന് വരുമ്പോ ഴാണ് അപകടം. മൃതദേഹം കാസർകോട് ജനറൽ ആശുപത്രിയിൽ....
Crime

മാരക ലഹരിമരുന്നായ എം ഡി എം എ യുമായി ചെറുമുക്ക് സ്വദേശി പിടിയിൽ

വയനാട്: ലഹരിക്കെതിരെ പോലീസ് നടത്തുന്ന 'ഓപ്പറേഷന്‍ ഡി ഹണ്ടി'ന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ 93.84ഗ്രാം എം.ഡി.എം.എയുമായി ചെറുമുക്ക് സ്വദേശിയായ യുവാവ് പിടിയിലായി.ബത്തേരി പൊലീസും ജില്ല ലഹരിവിരുദ്ധ സ്‌ക്വാഡും സംയുക്തമായി നടത്തിയ ഓപ്പറേഷനില്‍ ആണ് തിരൂരങ്ങാടി ചെറുമുക്ക് പള്ളിക്കത്താഴം സ്വദേശി എടക്കണ്ടത്തില്‍ വീട്ടില്‍ ഷഫീഖ് (30) പിടിയിലായത്. തിങ്കളാഴ്ച ഉച്ചയോടെ മുത്തങ്ങ തകരപ്പാടിയില്‍ പ്രവര്‍ത്തിക്കുന്ന പൊലീസ് എയ്ഡ് പോസ്റ്റിനു സമീപം നടത്തിയ പരിശോധനയിലാണ് ഇയാള്‍ വലയിലായത്. കെ.എല്‍ 65 എല്‍ 8957 നമ്ബര്‍ ബൈക്കില്‍ ഗുണ്ടല്‍പെട്ട് ഭാഗത്തു നിന്നും ബത്തേരി ഭാഗത്തേക്ക് പോകുകയായിരുന്നു പ്രതി. തടഞ്ഞു നിര്‍ത്തി പരിശോധിച്ചപ്പോഴാണ് സീറ്റിനടിയില്‍ ഒളിപ്പിച്ച നിലയില്‍ എം ഡി എം എ കണ്ടെത്തിയത്.ലഹരിക്കടത്ത്, വില്‍പ്പന, ഉപയോഗം എന്നിവ തടയുന്നതിനായി ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി ഐ.പി.എസിന്റെ നിര്‍ദേശപ്രകാരം...
Crime

മകന്റെ സുഹൃത്തായ 14 കാരനുമായ നാടുവിട്ട 35 കാരി പിടിയിൽ

പാലക്കാട്: ആലത്തൂരിൽ യുവതി മകന്റെ സുഹൃത്തായ 14കാരനുമായി നാടുവിട്ടു. തട്ടിക്കൊണ്ടു പോയതായ വീട്ടുകാരുടെ പരാതിയിൽ കേസെടുത്തു. കുനിശ്ശേരി കുതിരപ്പാറ സ്വദേശിനിയായ 35 കാരിയാണ് 11 വയസ്സുള്ള മകന്റെ കൂട്ടുകാരനായ 14 വയസുകാരനൊപ്പം നാടുവിട്ടത്. 14 വയസുകാരൻ സ്കൂളിലെ പരീക്ഷ കഴിഞ്ഞ് വീട്ടിൽ എത്താത്തതിനെ തുടർന്ന് വീട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് വീട്ടമ്മയോടൊപ്പം ഉള്ളതായി വിവരം ലഭിച്ചത്. ആലത്തൂർ പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് എറണാകുളത്ത് വച്ചാണ് വീട്ടമ്മയെയും കുട്ടിയെയും കണ്ടെത്തിയത്. കുട്ടിയുടെ വീട്ടുകാരുടെ പരാതിയിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയതിന് വീട്ടമ്മക്കെതിരെ കേസെടുത്തു. ഇന്നലെ പരീക്ഷ കഴിഞ്ഞ ശേഷം യുവതിക്ക് അടുത്തെത്തിയ ബാലനാണ് എങ്ങോട്ടേക്കെങ്കിലും പോകാമെന്ന് പറ‌ഞ്ഞതെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയായതിനാൽ യുവതി പ്രതിയായി. നാടുവിട്ട ഇരുവരും പാലക്കാട് നിന്ന് എറണാകുളത്ത്...
Breaking news

സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന ഉമ്മയെയും മകളെയും ബൈക്കിലെത്തിയ യുവാവ് വെട്ടി പരിക്കേൽപ്പിച്ചു

തിരൂരങ്ങാടി: ദേശീയ പാത തലപ്പാറ വലിയ പറമ്പില്‍ സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന ഉമ്മയേയും മകളെയും ബൈക്കിലെത്തിയ യുവാവ് വെട്ടി പരിക്കേൽപ്പിച്ചു. മൂന്നിയൂര്‍ വെളിമുക്ക് പാലക്കലില്‍ താമസിക്കുന്ന മുന്നുകണ്ടത്തില്‍ സക്കീറിന്റെ ഭാര്യ സുമി(40), മകള്‍ ഷബാ ഫാത്തിമ(17) എന്നിവര്‍ക്കാണ് വെട്ടേറ്റത്. പാലക്കലില്‍ നിന്നും മുമ്പ് താമസിച്ചിരുന്ന കൂരിയാട്ടെ മരണ വീട്ടിലേക്ക് പോകുമ്പോള്‍ ഓവര്‍ടേക്ക് ചെയ്‌തെത്തിയ ബൈക്ക് യാത്രക്കാരനാണ് ഇവരെ വെട്ടിയത് എന്നു സുമി പറഞ്ഞു. രണ്ട് പേരുടെയും വലതുകൈയ്യിനാണ് വെട്ടേറ്റത്. ഇന്നലെ രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം.തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവരുവരുടെയും കൈക്ക് തുന്നുണ്ട്. തിരൂരങ്ങാടി പൊലീസ് അന്വേഷണം ആരംഭിച്ചു. വെട്ടിയത് ആരെന്നോ എന്തിനെന്നോ അറിയില്ലെന്ന് വെട്ടേറ്റ യുവതി പറഞ്ഞു...
Education

ജർമൻ, അറബിക് ഭാഷാപഠനം പൊന്നാനിയിലും തിരൂരിലും ആരംഭിക്കുന്നു

ഓൺലൈൻ, ഓഫ് ലൈൻ രീതികളിലുള്ള ക്ലാസുകളായിരിക്കും ഉണ്ടാവുക മലപ്പുറം : ലാംഗ്വേജ് നെറ്റ് വർക്ക് ഭാഷാ മികവുകേന്ദ്രത്തിന്റെ ഭാഗമായി പൊന്നാനിയിലെ ഷെയ്ഖ് മഖ്ദൂം സൈനുദ്ദീൻ സ്മാരക ഉപകേന്ദ്രത്തിൽ വിദേശ ഭാഷാ കോഴ്‌സുകൾ ഉടൻ ആരംഭിക്കും. വിദേശ ഭാഷാപരിശീലനത്തിനും വിവർത്തനത്തിനുമുള്ള ഉപകേന്ദ്രമാണ് ഉന്നതവിദ്യാഭ്യാസ കൗൺസിൽ പൊന്നാനിയിൽ അനുവദിച്ചിട്ടുള്ളത്. തുഞ്ചത്തെഴുത്തച്ഛൻ മലയാളം സർവകലാശാലയും പൊന്നാനിയിലെ മഖ്ദൂം സൈനുദ്ദീൻ കേന്ദ്രവും സംയുക്തമായാണ് കോഴ്‌സുകൾ നടത്തുക. ജോലി ആവശ്യങ്ങൾക്കും മറ്റുമായി വിദേശരാജ്യങ്ങളിൽ പോകുന്നവർക്ക് പ്രയോജനപ്പെടുന്ന വിധത്തിൽ ജർമൻ ഭാഷയിൽ എ.വൺ (എ1) പ്രോഗ്രാമും കമ്യൂണിക്കേറ്റീവ് അറബിക് സർട്ടിഫിക്കറ്റ് കോഴ്സുമാണ് ഒന്നാം ഘട്ടത്തിൽ തുടങ്ങുന്നത്. പ്രഗത്ഭരായ അധ്യാപകരുടെ നേതൃത്വത്തിലായിരിക്കും ക്ലാസുകൾ. ഓൺലൈൻ, ഓഫ് ലൈൻ രീതികളിലുള്ള ക്ലാസുകളായിരിക്കും ഉണ്ടാവുക. ജർമൻ, അറബിക് ഭാഷാപഠനത്തിനുള്ള ...
Kerala

മദ്യലഹരിയില്‍ യുവ ഡോക്ടമാര്‍ ഓടിച്ച ജീപ്പിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു ; ഒരാള്‍ക്ക് ഗുരുതര പരിക്ക്

തിരുവനന്തപുരം : ആക്കുളത്ത് മദ്യലഹരിയില്‍ യുവ ഡോക്ടമാര്‍ ഓടിച്ച ജീപ്പിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു. ഗുരുതരമായി പരിക്കേറ്റ ഒരാളെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. പാറശ്ശാല സ്വദേശി ശ്രീറാം ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന പാറശ്ശാല സ്വദേശി ഷാനു (26) ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. ഡോക്ടര്‍മാരായ വിഷ്ണു, അതുല്‍ എന്നിവരെ തുമ്പ പൊലീസ് കസ്റ്റഡിയിലെടുത്തു. ഒരാള്‍ കൊട്ടാരക്കരയിലെ ഒരു സഹകരണ ആശുപത്രിയിലേയും മറ്റൊരാള്‍ കിംസ് ആശുപത്രിയിലേയും ഡോക്ടര്‍മാരാണ്. കാറിലുണ്ടായിരുന്ന യുവ ഡോക്ടര്‍മാര്‍ മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ആക്കുളം പാലത്തില്‍ തിങ്കളാഴ്ച വെളുപ്പിനായിരുന്നു അപകടം. അമിത വേഗതയില്‍ പോയ ജീപ്പ് നിയന്ത്രണം തെറ്റി ബൈക്കിലിടിക്കുകയായിരുന്നു. പരിക്കേറ്റ ശ്രീറാമിനെയും ഷാനുവിനെയും ഉടന്‍ തന്നെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രാവിലെ 11 മണിയോടെ ശ്രീറാം മരിച്ചു....
Tech

നിങ്ങള്‍ ഗൂഗിള്‍ പേ ഉപയോഗിക്കുന്നവരാണോ… എങ്കില്‍ ശ്രദ്ധിക്കുക ; ഇനി മുതല്‍ ഈ ഇടപാടുകള്‍ക്ക് ഫീ ഇടാക്കും

മൊബൈല്‍ ഫോണ്‍ ഉപഭോക്താക്കളില്‍ ബഹുഭൂരിഭാഗം പേരും ഗൂഗിള്‍ പേ ഉപയോഗിക്കുന്നവരാണ്. പലരും കൈയ്യില്‍ പണം കൊണ്ടു നടക്കാറില്ല. എല്ലാ ഇടപാടുകള്‍ക്കും ഗൂഗിള്‍ പേ ആണ് മിക്കവരും ആശ്രയിക്കുക. എന്നാല്‍ ഇനി മുതല്‍ ചില ഇടാപാടുകള്‍ക്ക് ഫീ ഈടാക്കാനൊരുങ്ങുകയാണ് ഗൂഗിള്‍ പേ. ഇടപാടുകള്‍ക്ക് കണ്‍വീനിയന്‍സ് ഫീ ഈടാക്കാന്‍ ആരംഭിച്ചിരിക്കുകയാണ് ഗൂഗിള്‍ പേ. ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് നടത്തുന്ന ചില പേയ്‌മെന്റുകള്‍ക്കാണ് കണ്‍വീനിയന്‍സ് ഫീ എന്നപേരില്‍ ഒരു നിശ്ചിത തുക ഈടാക്കുക. മുമ്പ് സൗജന്യമായിരുന്ന വൈദ്യുതി, പാചക വാതക ബില്ലുകള്‍ക്കുള്ള പേയ്‌മെന്റുകളും ഇതില്‍ ഉള്‍പ്പെടുന്നു. 0.5% മുതല്‍ 1% വരെയായിരിക്കും ഫീസ്. ഇതില്‍ ജിഎസ്ടിയും ഉള്‍പ്പെടുത്തും. കാര്‍ഡ് പേയ്‌മെന്റുകള്‍ക്ക് കണ്‍വീനിയന്‍സ് ഫീസ് ബാധകമാണെങ്കിലും, ബാങ്ക് അക്കൗണ്ടുകളുമായി നേരിട്ട് ലിങ്ക് ചെയ്തിരിക്കുന്ന യുപിഐ ഇടപാടുകള്‍ സൗജന്യമായി തുടരുമെന...
Kerala

മതവിദ്വേഷ പരാമര്‍ശം ; പിസി ജോര്‍ജ് ജയിലിലേക്ക് ; റിമാന്റ് ചെയ്തു

കോട്ടയം: ചാനല്‍ ചര്‍ച്ചയിലെ മതവിദ്വേഷ പരാമര്‍ശ കേസില്‍ ബിജെപി നേതാവും പൂഞ്ഞാര്‍ മുന്‍ എംഎല്‍എയുമായ പി സി ജോര്‍ജ് ജയിലിലേക്ക്. 14 ദിവസത്തേക്ക് പി സി ജോര്‍ജിനെ കോടതി റിമാന്‍ഡ് ചെയ്തു. ഈരാറ്റുപേട്ട കോടതിയില്‍ കീഴടങ്ങിയ പിസി ജോര്‍ജ്ജിനെ ഇന്ന് വൈകിട്ട് ആറ് മണി വരെ പൊലീസ് കസ്റ്റഡിയില്‍ ചോദ്യം ചെയ്ത ശേഷം അദ്ദേഹത്തെ കോടതിയില്‍ ഹാജരാക്കും. ഇതിന് ശേഷം ജയിലിലേക്ക് മാറ്റും. 30 വര്‍ഷത്തോളം എംഎല്‍എ ആയിരുന്നിട്ടും എളുപ്പം പ്രകോപനത്തിന് വശംവദനാകുന്ന പി സി ജോര്‍ജിന് രാഷ്ട്രീയക്കാരനായി തുടരാന്‍ അര്‍ഹതയില്ലെന്ന് പറഞ്ഞാണ് ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം ഹൈക്കോടതി തള്ളിയത്. ചോദ്യം ചെയ്യലിന് ഈരാറ്റുപേട്ട പോലീസ് സ്റ്റേഷനില്‍ എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും അതി നാടകീയമായി ഈരാറ്റുപേട്ട കോടതിയിലെത്തി കീഴടങ്ങിയ പിസി ജോര്‍ജിന് കനത്ത തിരിച്ചടിയാണ് കോടതി തീരുമാനം. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം തള്ളി...
Local news

എആര്‍ നഗര്‍ പഞ്ചായത്ത് കവാടത്തിന് മമ്പുറം തങ്ങളുടെ പേരിടണം ; കേരള മുസ്‌ലിം ജമാഅത്ത്

തിരൂരങ്ങാടി : അബ്ദുര്‍ റഹ്മാന്‍ നഗര്‍ പഞ്ചായത്ത് ഓഫീസിന് പുതുതായി നിര്‍മിച്ച പ്രധാന കവാടത്തിന് ഖുത്തുബു സമാന്‍ മൗലദ്ദവീല സയ്യിദ് അലവി തങ്ങള്‍ മമ്പുറം എന്ന നാമകരണം ചെയ്യണമെന്ന് കേരള മുസ്‌ലിം ജമാഅത്ത് എ ആര്‍ നഗര്‍ സര്‍ക്കിള്‍ കമ്മിറ്റി ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച് ഭാരവാഹികള്‍ പഞ്ചായത്ത് സെക്രട്ടറി, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ (മലപ്പുറം) എന്നിവര്‍ക്ക് നിവേദനം നല്‍കി. സ്വാതന്ത്യസമര നായകനും കൊളോണിയന്‍ ശക്തികള്‍ക്കെതിരെ പ്രവര്‍ത്തിച്ച വ്യക്തിയാണ് മമ്പുറം തങ്ങള്‍ ജാതിമത വ്യത്യാസമില്ലാത എല്ലാ വിഭാഗം ആളുകള്‍ക്കും സ്വീകാര്യനായ മമ്പുറം തങ്ങള്‍ എആര്‍ നഗര്‍ പഞ്ചായത്തിലെ മമ്പുറത്താണ് അന്ത്യവിശ്രമം കൊള്ളുന്നതെന്നും അതിനാല്‍ തന്നെ പഞ്ചായത്ത് ഓഫീസിന് പുതുതായി നിര്‍മിച്ച പ്രധാന കവാടത്തിന്ഖുത്തുബു സമാന്‍ മൗലദ്ദവീല സയ്യിദ് അലവി തങ്ങള്‍ മമ്പുറം എന്ന നാമകരണം ചെയ്യണമെന്നും സര്‍ക്കിള്‍ കമ്മിറ്റി ആവശ്യ...
Information

സീനിയോറിറ്റി പുനഃസ്ഥാപിക്കാൻ അവസരം

നാഷണൽ എംപ്ലോയ്‌മെൻറ് സർവ്വീസിൽ 01-01-1995 മുതൽ 31-12-2024 വരെയുള്ള കാലയളവിൽ വിവിധ കാരണങ്ങളാൽ രജിസ്‌ട്രേഷൻ പുതുക്കാൻ കഴിയാതെ സീനിയോറിറ്റി നഷ്ട്ടപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് മുൻകാല സീനിയോറിറ്റി പുനഃസ്ഥാപിക്കാൻ എപ്രിൽ 30 വരെ അവസരം. ഉദ്യോഗാർത്ഥികൾക്ക് നേരിട്ട് ഓഫീസിൽ ഹാജരായോ www.eemployment.kerala.gov.in എന്ന വെബ്‌സൈറ്റ് വഴിയോ റദ്ദായ രജിസ്‌ട്രേഷൻ പുതുക്കാമെന്ന് എംപ്ലോയ്‌മെന്റ് ഓഫീസർ അറിയിച്ചു....
Job

മലപ്പുറം ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്റർ തൊഴിൽ മേള 27ന്

മലപ്പുറം : ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ ഫെബ്രുവരി 27ന് രാവിലെ പത്ത് മുതൽ മലപ്പുറം എംപ്ലോയബിലിറ്റി സെന്ററിൽ തൊഴിൽ മേള സംഘടിപ്പിക്കും. നാലോളം കമ്പനികൾ പങ്കെടുക്കുന്ന മേളയിൽ ഡ്രൈവർ, സോഫ്റ്റ്‌വെയർ ഡവലപ്പർ, കരിയർ അഡ്‌വൈസർ, പൈതൺ ഡവലപ്പർ, ഗ്രാഫിക് ഡിസൈനർ, വീഡിയോ എഡിറ്റർ, അക്കൗണ്ടന്റ്, ടെലി കോളർ എന്നീ തസ്തികകളടക്കം 200 ഓളം ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റയും യോഗ്യതാ സർട്ടിഫിക്കറ്റുകളും സഹിതം ഹാജരാവണം. പങ്കെടുക്കുന്നവർക്ക് സ്പോട്ട് രജിസ്ട്രേഷൻ സൗകര്യം ഉണ്ടായിരിക്കും. ഫോൺ: 0483 2734737, 8078 428 570....
Malappuram

വാഹന ഉടമകൾ ആധാർ അധിഷ്ഠിത മൊബൈൽ നമ്പർ വെബ്സൈറ്റിൽ ചേർക്കണം

കൊണ്ടോട്ടി : മോട്ടോര്‍ വാഹന വകുപ്പ് രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് (ആര്‍. സി) ഡിജിറ്റലാക്കുന്നതിന്റെ ഭാഗമായി വാഹന ഉടമകള്‍ ആധാര്‍ ലിങ്ക് ചെയ്ത മൊബൈല്‍ നമ്പര്‍ പരിവാഹന്‍ സൈറ്റില്‍ ഉള്‍പ്പെടുത്തണമെന്ന് കൊണ്ടോട്ടി ജോയിന്റ് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു. പരിവാഹന്‍ വെബ് സൈറ്റില്‍ അപ്ഡേറ്റ് ചെയ്യാന്‍ സാധിക്കാത്തവര്‍ക്ക് കൊണ്ടോട്ടി സബ് ആര്‍.ടി ഓഫീസിലെത്തി രാവിലെ 10:30 മുതല്‍ ഒരുമണി വരെയുള്ള സമയം പ്രയോജനപ്പെടുത്താം....
Other

അസ്മി സ്കൂൾ ഓഫ് പാരന്റിങ്   ദേശീയ സംഗമം സമാപിച്ചു; സൗദാബി തെന്നലക്ക് ഒന്നാം സ്ഥാനം

തിരൂർ: അസോസിയേഷൻ ഓഫ് സമസ്ത മൈനോറിറ്റി  ഇൻസ്റ്റിറ്റ്യൂഷൻസ് നടപ്പിലാക്കിവരുന്ന അസ്മി സ്കൂൾ ഓഫ് പാരന്റിങ് പദ്ധതിയിൽ പങ്കാളികളായ വിദ്യാലയങ്ങളിൽ നിന്നും തെരഞ്ഞെടുത്ത രക്ഷിതാക്കളുടെ ദേശീയ സംഗമം 'ഹോപ്പ് 2025 'തിരൂർ നൂർ ലൈകിൽ സമാപിച്ചു. അസ്മി സ്കൂളുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ഗുണനിലവാരമുള്ള പിന്തുണ നൽകുന്നതിനും പഠനത്തിൽ തുണയാകുന്നതിനും രക്ഷിതാക്കൾക്ക് മാർഗ്ഗനിർദ്ദേശം നൽകുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കിവരുന്ന പദ്ധതിയാണ് സ്കൂൾ ഓഫ് പാരന്റിങ്..സ്കൂൾ തലത്തിൽ നടത്തിയ കോഴ്സിലും പരീക്ഷയിലും മികവ് പുലർത്തി തെരഞ്ഞെടുക്കപ്പെട്ടവരാണ് നാഷണൽ മീറ്റിൽ പങ്കെടുത്തത്.  ഫൈനൽ പരീക്ഷയിൽ തെന്നല ആലുങ്ങൽ ദാറുസ്സലാം ഇംഗ്ലീഷ് മീഡിയം സ്കൂളിലെ സൗദാബി, ഇയ്യാട് അൽഹുദ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ ഫസീല, പെരുമണ്ണ അൽ നൂർ ഇസ്ലാമിക് സ്കൂളിലെ ശൈസ്ത എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. വിവിധ സെഷനുകൾക്ക് റുക്കിയ ടിച്...
Other

സമസ്ത: പരിഷ്കരിച്ച പാഠപുസ്തകങ്ങൾ പ്രകാശനം ചെയ്തു; ചടങ്ങിൽ വിമർശനവുമായി വിദ്യഭാസ ബോർഡ് പ്രസിഡന്റ്

കോഴിക്കോട് : സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡിന്റെ ഒന്ന് മുതൽ നാല് വരെ പരിഷ്കരിച്ച മദ്റസ പാഠപുസ്തകങ്ങളുടെ പ്രകാശനം സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ്‌ ജിഫ്രി മുത്തുക്കോയ തങ്ങൾ നിർവ്വഹിച്ചു. സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് പ്രസിഡന്റ് പി.കെ  മൂസക്കുട്ടി ഹസ്റത്ത് അധ്യക്ഷനായി. സമസ്ത വിദ്യാഭ്യാസ ബോർഡ് ജനറൽ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്‌ലിയാർ മുഖ്യപ്രഭാഷണം നടത്തി. വിദ്യാഭ്യാസ ബോർഡ് അംഗങ്ങളായ കെ. ഉമർ ഫൈസി മുക്കം, വാക്കോട് മൊയ്‌തീൻ കുട്ടി ഫൈസി, കെ.എം അബ്ദുല്ല മാസ്റ്റർ കൊട്ടപ്പുറം, ഇ. മൊയ്‌തീൻ ഫൈസി പുത്തനഴി, എസ്. സഈദ് മുസ്‌ലിയാർ വിഴിഞ്ഞം, ഇസ്മായിൽ കുഞ്ഞു ഹാജി മാന്നാർ, എസ്.ഇ.എ  പ്രസിഡന്റ് മുസ്തഫ മാസ്റ്റർ മുണ്ടുപാറ,  എസ്.കെ.എം.എം.എ നേതാക്കളായ കെ. കെ. എസ്. തങ്ങൾ വെട്ടിച്ചിറ, കെ.പി കോയ, എസ്.കെ.ജെ.എം.സി.സി ഭാരവാഹികളായ സയ്യിദ് നിയാസലി ശിഹാബ് തങ്ങൾ, കെ.ടി ഹുസൈൻകുട്ടി മൗ...
Kerala

ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവതിയില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയെടുത്ത് ഈജിപ്തിലേക്കു കടക്കാന്‍ ശ്രമിച്ച മലപ്പുറം സ്വദേശി ചെന്നൈയില്‍ പിടിയില്‍

ചെന്നൈ : ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവതിയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയെടുത്ത് ഈജിപ്തിലേക്കു കടക്കാന്‍ ശ്രമിച്ച മലപ്പുറം സ്വദേശിയായ യുവാവ് ചെന്നൈയിലെ വിമാനത്താവളത്തില്‍ വച്ച് പിടിയിലായി. ഉത്തരേന്ത്യക്കാരിയായ യുവതിയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ മലപ്പുറം സ്വദേശി അഹമ്മദ് നിഷാം (25) ആണ് ഹരിയാന പൊലീസും സൈബര്‍ ക്രൈം വിഭാഗവും നടത്തിയ നീക്കത്തിലൂടെ പിടിയിലായത്. 'മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍' എന്ന വ്യാജേനയാണ് യുവാവ് യുവതിയുമായി സൗഹൃദം സ്ഥാപിച്ചത്. പിന്നാലെ നിഷാം, ലക്ഷക്കണക്കിനു രൂപ തട്ടിയെടുത്തെന്നാണ് യുവതിയുടെ പരാതി. ജനുവരി 31ന് ഹരിയാനയിലെ ഗുരുഗ്രാം സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷനിലാണ് യുവതി പരാതി നല്‍കിയത്. തുടര്‍ന്ന്, ഗുരുഗ്രാം സൈബര്‍ ക്രൈംബ്രാഞ്ച് നിഷാമിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുകയും തിരച്ചില്‍ നോട്ടിസ് പുറപ്പെടുവിക്കുകയും ചെയ്തു. അതോടെയാണ്, ദുബായ് വഴി ഈജിപ്തിലേക...
Obituary

പ്രമുഖ പ്രഭാഷകൻ ഹാഫിള് മസ്‌ഊദ് സഖാഫി ഗൂഡല്ലൂർ അന്തരിച്ചു

തിരൂരങ്ങാടി : പ്രമുഖ പ്രഭാഷകൻ ഹാഫിള് മസ്‌ഊദ് സഖാഫി ഗൂഡല്ലൂർ (41) അന്തരിച്ചു. ചെമ്മാട് സി കെ നഗർ മഹല്ല് ജുമാ മസ്ജിദിലെ മുദരിസ് ആയിരുന്നു. ഇന്ന് (23-02-25, ഞായര്‍) ഉച്ചക്ക് രണ്ടിന് പുളിയക്കോട് മേല്‍മുറി സുന്നി സെന്റര്‍ മസ്ജിദുല്‍ ഫൗസില്‍ മയ്യിത്ത് നിസ്‌കാരം നടക്കും. വൈകിട്ട് നാലു മണിയോടെ വഴിക്കടവ് കെട്ടുങ്ങല്‍ ജുമാമസ്ജിദില്‍ കബറടക്കവും നടക്കും. ഗൂഡല്ലൂരിന് സമീപം പെരിയശോല മൂന്നാംതൊടിക അബ്ദുല്‍ കരീമിന്റെ മകന്‍ ആണ് . ഭാര്യ: റമീസ ഗൂഡല്ലൂര്‍. മക്കള്‍: അബ്ദല്ല ഉവൈസ്, അബ്ദുല്ല ലബീബ്, ഫാത്തിമ ദിഷ്ന. സഹോദരങ്ങള്‍: സൈനുല്‍ ആബിദീന്‍ അഹ്സനി ഓമശ്ശേരി, ശിഹാബുദ്ധീന്‍ ഇര്‍ഫാനി തൃശൂര്‍, ഖദീജ, സുബൈബ, ഹഫ്സ, ആതിഖ, സൗദ. നാട്ടിലെ പ്രാഥമിക വിദ്യഭ്യാസത്തിനു ശേഷം ഒറവുമ്പ്രം ഹിഫുളുല്‍ ഖുര്‍ആന്‍ കോളജില്‍ നിന്ന് ഖുര്‍ആന്‍ ഹൃദിസ്ഥമാക്കി. എടവണ്ണപ്പാറ ദാറുല്‍ അമാനില്‍ ആറ് വര്‍ഷത്തോളം ടി സി മുഹമ്മദ് മുസ്‌ലിയാര്‍, തറയി...
university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

പരീക്ഷാ അപേക്ഷ ബി.എഡ്. സ്പെഷ്യൽ എജ്യുക്കേഷൻ ഇന്റലക്ച്വൽ ഡിസെബിലിറ്റി / ഹിയറിങ് ഇംപയർമെൻ്റ് ( 2022 പ്രവേശനം മുതൽ ) രണ്ട്, നാല് സെമസ്റ്റർ ഏപ്രിൽ 2025 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾക്ക് പിഴ കൂടാതെ മാർച്ച് 10 വരെയും 190/- രൂപ പിഴയോടെ 13 വരെയും അപേക്ഷിക്കാം. ലിങ്ക് ഫെബ്രുവരി 24 മുതൽ ലഭ്യമാകും. പി.ആർ. 234/2025 പരീക്ഷ കേരളത്തിന് പുറത്തെ കേന്ദ്രങ്ങളിലും വിദേശത്തെ കേന്ദ്രങ്ങളിലും രജിസ്റ്റർ ചെയ്ത വിദൂര വിഭാഗം വിദ്യാർഥികൾക്കുളള ( 2015 പ്രവേശനം ) എം.ബി.എ.  - മൂന്നാം സെമസ്റ്റർ ജൂലൈ 2020, നാലാം സെമസ്റ്റർ ജനുവരി 2020, ഒന്നാം സെമസ്റ്റർ ജൂലൈ 2019, രണ്ടാം സെമസ്റ്റർ ജനുവരി 2020 സപ്ലിമെന്ററി പരീക്ഷകൾ യഥാക്രമം - മാർച്ച് 17, മാർച്ച് 18, ഏപ്രിൽ രണ്ട്, ഏപ്രിൽ മൂന്ന് തീയതികളിൽ തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.  പി.ആർ. 235/2025 പുനർമൂല്യനിർണയഫലം അഞ്ചാം സെമസ്റ്റർ ( CCSS - UG - 200...
Local news

ചെമ്മാട് കളിച്ച് കൊണ്ടിരിക്കുകയായിരുന്ന നാല് കുട്ടികള്‍ക്ക് തെരുവ് നായയുടെ കടിയേറ്റു

തിരൂരങ്ങാടി: ചെമ്മാട് വെഞ്ചാലിയില്‍ കളിച്ച് കൊണ്ടിരിക്കുകയായിരുന്ന നാല് കുട്ടികള്‍ക്ക് തെരുവ് നായയുടെ കടിയേറ്റു. കുട്ടികളെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഇന്നലേ വൈകുന്നേരം 5.30 തോടെയാണ് കുട്ടികള്‍ക്ക് നേരെ തെരുവ് നായ ആക്രമണം ഉണ്ടായത്. വെഞ്ചാലി ടി.പി. ഉണ്ണിയുടെ മകന്‍ പ്രഭീഷ് (11), കെ.പി. സാലിയുടെ മകന്‍ സിയാദ് കെ.പി (11), വി.ജയിലിന്റെ മകന്‍ അഭിഷേക് (10) , ചോലക്കല്‍ ഷാഫിയുടെ മകന്‍ അബ്ദുസ്സമദ് (13) എന്നിവര്‍ക്കാണ് നായയുടെ കടിയേറ്റത്. വെഞ്ചാലി കണ്ണാടിത്തറ ഭാഗത്ത് കനാലിനോട് ചേര്‍ന്ന് കളിച്ച് കൊണ്ടിരിക്കുകയായിരുന്ന നാല് കുട്ടികളെയാണ് തെരുവ് നായ കടിച്ചത്. കുട്ടികളുടെ ശരീരത്തില്‍ വിവിധ സ്ഥലങ്ങളിലായി നായയുടെ ആക്രമണത്തില്‍ മുറിവുകള്‍ പറ്റിയിട്ടുണ്ട്. നായയുടെ കടിയേറ്റയുടനെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പ്രാഥമിക ചികില്‍സക്ക് ശേഷം പിന്നീട് മെഡിക്കല്‍ കോളേ...
Local news

വേങ്ങര ബ്ലോക്ക് പഞ്ചായത്ത് ഭിന്നശേഷി കലോത്സവം നടത്തി

വേങ്ങര : ബ്ലോക്ക് പഞ്ചായത്ത് 2024 - 25 വാർഷിക പദ്ധതിയിലുൾപ്പെടുത്തി ഭിന്നശേഷിക്കാരായവർക്ക് കലാമേള നടത്തി. “വർണ്ണം – 2025” എന്ന് പേരിട്ട പരിപാടി മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഇസ്മായിൽ മൂത്തേടം ഉദ്ഘാടനം ചെയ്തു. വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മണ്ണിൽ ബെൻസീറ ടീച്ചർ അദ്ധ്യക്ഷയായ ചടങ്ങിന് ബ്ലോക്ക് വൈസ് പ്രസിഡണ്ട് പുളിക്കൽ അബൂബക്കർ മാസ്റ്റർ സ്വാഗതം ആശംസിച്ചു. വേങ്ങര പഞ്ചായത്ത് പ്രസിഡണ്ട് ഹസീന ഫസൽ, ബ്ലോക്ക് വികസന സ്റ്റാൻറിംഗ് കമ്മിറ്റി ചെയർപേഴ്സൺ സഫിയമലേക്കാരൻ, ബ്ലോക്ക് ഡിവിഷൻ മെമ്പർ അബ്ദുൽ അസീസ് പറങ്ങോടത്ത്, ബ്ലോക്ക് ഡിവിഷൻ മെമ്പർ രാധാ രമേശ്, അഡീഷണൽ സി.ഡി.പി.ഒ സുജാത മണിയിൽ എന്നിവർ ആശംസകൾ അർപ്പിച്ചു. വേങ്ങര സി.ഡി.പി.ഒ ശാന്തകുമാരി ചടങ്ങിൽ നന്ദി പ്രകാശിപ്പിച്ചു. ബ്ലോക്ക് പരിധിയിലെ ഏഴ് ഗ്രാമ പഞ്ചായത്തുകളിൽ നിന്നായി നൂറ്റിഅൻപതോളം മത്സരാർത്ഥികൾ പങ്കെടുത്തു. മത്സരങ്ങളിൽ പങ്കെടുത്ത...
Local news

വേങ്ങര ബ്ലോക്ക് പഞ്ചായത്ത് വയോജന കലോത്സവം നടത്തി

വേങ്ങര : ബ്ലോക്ക് പഞ്ചായത്ത് 2024 - 25 വാർഷിക പദ്ധതിയിലുൾപ്പെടുത്തി ബ്ലോക്ക് പരിധിയിലെ മുതിർന്ന പൗരന്മാർക്കായി കലാമേള നടത്തി. “അരങ്ങ്– 2025” എന്ന് പേരിട്ട പരിപാടി വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മണ്ണിൽ ബെൻസീറ ടീച്ചർ ഉദ്ഘാടനം ചെയ്തു. വേങ്ങര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പുളിക്കൽ അബൂബക്കർ മാസ്റ്റർ അദ്ധ്യക്ഷനായ ചടങ്ങിന് ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സഫീർബാബു പി.പി സ്വാഗതം ആശംസിച്ചു. വേങ്ങര പഞ്ചായത്ത് പ്രസിഡണ്ട് ഹസീന ഫസൽ, ഏ ആർ നഗർ പഞ്ചായത്ത് പ്രസിഡണ്ട് അബ്ദുൽ റഷീദ് കൊണ്ടാണത്ത്, ബ്ലോക്ക് വികസന സ്റ്റാൻറിംഗ് കമ്മിറ്റി ചെയർപേഴ്സൺ സഫിയമലേക്കാരൻ, ബ്ലോക്ക് ഡിവിഷൻ മെമ്പർ അബ്ദുൽ അസീസ് പറങ്ങോടത്ത്, ബ്ലോക്ക് ഡിവിഷൻ മെമ്പർ രാധാ രമേശ്, ഡിവിഷൻ മെമ്പർ നാസർ പറപ്പൂർ, വേങ്ങര പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പൂച്ചാപ്പു, വേങ്ങര പഞ്ചായത്ത് മെമ്പർ സലീം എന്നിവർ ആശംസകൾ അർപ്പിച്ചു. വേ...
Local news

ദേശീയ സിവില്‍ സര്‍വ്വീസ് മീറ്റില്‍ മിന്നും പ്രകടനം കാഴ്ചവെച്ച പെരുവള്ളൂര്‍ സ്‌കൂളിലെ സുനിത ടീച്ചര്‍ക്ക് റെയില്‍വേ സ്റ്റേഷനില്‍ സ്വീകരണം നല്‍കി

പെരുവള്ളൂര്‍ : ചണ്ഡീഗഡില്‍ വച്ച് നടന്ന ദേശീയ സിവില്‍ സര്‍വ്വീസ് കായികമേളയില്‍ മിന്നും പ്രകടനം കാഴ്ചവെച്ച പെരുവള്ളൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സുനിത ടീച്ചര്‍ക്ക് പരപ്പനങ്ങാടി റെയില്‍വേ സ്റ്റേഷനില്‍ പി ടി എയുടെയും സ്റ്റാഫിന്റെയും നേതൃത്വത്തില്‍ ഉജ്ജ്വല സ്വീകരണം നല്‍കി. ദേശീയ സിവില്‍ സര്‍വ്വീസ് സ്‌പോര്‍ട്‌സ് മീറ്റില്‍ 100 മീറ്ററിലും 200 മീറ്ററിലും സ്വര്‍ണ്ണ മെഡലും റിലേ മല്‍സരത്തില്‍ വെങ്കല മെഡലും നേടിയാണ് സുനിത ടീച്ചര്‍ അഭിമാനമായത്. ചടങ്ങില്‍ പി ടി എ പ്രസിഡന്റ് കെ ടി അന്‍വര്‍, ഹെഡ്മിസ്ട്രസ് എം കെ സുധ, സീനിയര്‍ അസിസ്റ്റന്റ് കെ സിന്ധു, പി ടി എ എക്‌സിക്യൂട്ടിവ് അംഗം അജ്മല്‍ ചൊക്ലി, സ്റ്റാഫ് സെക്രട്ടറി ബാലു എന്നിവര്‍ സംസാരിച്ചു. അധ്യാപകരായ അബ്ദു, രവി, സാനു മാഷ് , അന്‍വര്‍, പ്രീവീണ്‍, ഷിജിന, ലിഖിത സുനീറ, ശില്പ സംബന്ധിച്ചു....
Local news

പറമ്പില്‍ പീടികയില്‍ വന്‍ ലഹരിവേട്ട ; പൊലീസിനെ കണ്ട് ഓടിയ പ്രതിയെ സാഹസികമായി പിടികൂടി ; ഒരാള്‍ രക്ഷപ്പെട്ടു

പെരുവള്ളൂര്‍ : പറമ്പില്‍ പീടികയില്‍ വന്‍ ലഹരിവേട്ട. 7 ഗ്രാം സിന്തറ്റിക്ക് മയക്കുമരുന്നുമായി ഒരാള്‍ പിടിയില്‍. വരപ്പാറ സ്വദേശിയായ യുവാവാണ് പിടിയിലായത്. പറമ്പില്‍ പീടികയിലെ എച്ച്പി പെട്രോള്‍ പമ്പിന് എതിര്‍വശത്ത് വെച്ച് ഇന്ന് രാവിലെ 10.45 ഓടെയാണ് സംഭവം. തേഞ്ഞിപ്പലം, കൊണ്ടോട്ടി, കരിപ്പൂര്‍ പോലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് വരപ്പാറ സ്വദേശിയായ യുവാവിനെ പിടികൂടിയത്. മഫ്തിയില്‍ എത്തിയ പോലീസിനെ കണ്ട പ്രതി തൊട്ടടുത്ത ബില്‍ഡിങ്ങിന് മുകളില്‍ കയറി ഓടിരക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. തുടര്‍ന്ന് ഇയാളുടെ പിന്നാലെ പിന്തുടര്‍ന്ന പോലീസ് സാഹസികമായി പിടികൂടുകയായിരുന്നു.സംഭവത്തില്‍ ഒന്നില്‍ കൂടുതല്‍ പ്രതികള്‍ ഉള്ളതായും സൂചനയുണ്ട്. പിടികൂടിയത് എം ഡി എം എ യാണോ എന്ന് പരിശോധിക്കുമെന്ന് പോലീസ് വ്യക്തമാക്കി....
Malappuram

ട്രെയിനില്‍ സൗഹൃദം സ്ഥാപിച്ച് വീട്ടിലെത്തി ദമ്പതികളെ മയക്കി കിടത്തി സ്വര്‍ണം കവര്‍ന്ന കേസ് ; പ്രതി പിടിയില്‍

മലപ്പുറം: ട്രെയിനില്‍ വച്ച് സൗഹൃദം സ്ഥാപിച്ച് പട്ടാപ്പകല്‍ വീട്ടിലെത്തി ദമ്പതികളെ ജ്യൂസില്‍ മയക്ക് ഗുളിക ചേര്‍ത്ത് മയക്കി കിടത്തി ആറ് പവന്‍ സ്വര്‍ണം മോഷ്ടിച്ച കേസില്‍ പ്രതി പൊലീസ് പിടിയില്‍. തൃശ്ശൂര്‍ വാടാനപ്പള്ളി സ്വദേശി ബാദുഷയെ തിരുവനന്തപുരത്ത് നിന്ന് വളാഞ്ചേരി പൊലീസാണ് പിടികൂടിയത്. വളാഞ്ചേരി കോട്ടപ്പുറം താമസിക്കുന്ന കോഞ്ചത്ത് ചന്ദ്രന്‍, ഭാര്യ ചന്ദ്രമതി എന്നീ വൃദ്ധ ദമ്പതികളെ മയക്കി കിടത്തിയാണ് പ്രതി മോഷണം നടത്തിയത്. കഴിഞ്ഞ ദിവസമാണ് സംഭവം. മുട്ടുവേദനയുടെ ചികിത്സയ്ക്കായി കൊട്ടാരക്കര പോയി മടങ്ങും വഴിയാണ് യുവാവ് ദമ്പതികളെ പരിചയപ്പെട്ടത്. നേവി ഉദ്യോഗസ്ഥന്‍ നീരജ് എന്ന് സ്വയം പരിചയപ്പെടുത്തുകയും ഇരുവര്‍ക്കും സീറ്റും ഇയാള്‍ തരപ്പെടുത്തി നല്‍കുകയും ചെയ്തു. തുടര്‍ന്ന് ദമ്പതിമാരോട് രോഗ വിവരം ചോദിച്ചറിഞ്ഞ ഇയാള്‍ കുറഞ്ഞ ചിലവില്‍ നാവിക സേനയുടെ ആശുപത്രി വഴി ചികിത്സ ലഭ്യമാക്കാമെന്ന് പറഞ്ഞ് വിശ്വസിപ്...
error: Content is protected !!