Friday, March 13

Blog

കോട്ടയം മെഡിക്കല്‍ കോളേജില്‍ കെട്ടിടം പൊളിഞ്ഞ് വീണ് യുവതി മരിച്ച സംഭവം ; സര്‍ക്കാറിന് ഒഴിഞ്ഞു മാറാനാകില്ല, കൈ പൊള്ളുക തന്നെ ചെയ്യും : പികെ കുഞ്ഞാലിക്കുട്ടി
Kerala

കോട്ടയം മെഡിക്കല്‍ കോളേജില്‍ കെട്ടിടം പൊളിഞ്ഞ് വീണ് യുവതി മരിച്ച സംഭവം ; സര്‍ക്കാറിന് ഒഴിഞ്ഞു മാറാനാകില്ല, കൈ പൊള്ളുക തന്നെ ചെയ്യും : പികെ കുഞ്ഞാലിക്കുട്ടി

മലപ്പുറം : കോട്ടയം മെഡിക്കല്‍ കോളേജില്‍ പൊളിഞ്ഞു വീണ കെട്ടിടത്തിനിടയില്‍ കുടുങ്ങി രോഗിയുടെ കൂട്ടിരിപ്പുകാരിയായ യുവതി മരിച്ച സംഭവത്തില്‍ സര്‍ക്കാറിനെതിരെ പ്രതിപക്ഷ ഉപനേതാവ് പികെ കുഞ്ഞാലിക്കുട്ടി. മറ്റ് വിഷയങ്ങള്‍ വഴിതിരിച്ചു വിടുന്ന ലാഘവത്തോടെ സര്‍ക്കാറിനോ ആരോഗ്യ വകുപ്പിനോ ഇതില്‍ നിന്ന് ഒഴിഞ്ഞു മാറാന്‍ സാധിക്കില്ലെന്നും സര്‍ക്കാരിന്റെ കൈ പൊള്ളുക തന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ ആരോഗ്യമേഖല എത്ര വലിയ രോഗാവസ്ഥയിലാണെന്നതിന്റെ അതീവ ഗൗരവമുള്ള സാക്ഷ്യമാണ് കോട്ടയം മെഡിക്കല്‍ കോളേജില്‍ കണ്ടത്. ജീവിതം തിരിച്ചു പിടിക്കാന്‍ വേണ്ടി വഴി തിരഞ്ഞു വരുന്ന മനുഷ്യരുടെ ജീവന്‍ തന്നെ നഷ്ടപ്പെടുന്ന അവസ്ഥ എത്രമാത്രം ദയനീയമാണ്. അവിടെയുണ്ടായിരുന്ന പാവം മനുഷ്യരുടെ ഭാഗ്യം കൊണ്ട് മാത്രമാണ് കൂടുതല്‍ കാഷ്വാലിറ്റി ഉണ്ടാകാതിരുന്നതെന്നും അദ്ദേഹം പറഞ്ഞു. ലോകത്തിന് മാതൃകയെന്ന് നമ്മള്‍ കൊട്ടിഘോഷിച്ച കേരളത്...
Malappuram

പുതുമുഖങ്ങള്‍ വരട്ടെ : നിയമസഭാ തെരഞ്ഞെടുപ്പില്‍ ടേം വ്യവസ്ഥ കര്‍ശനമാക്കാന്‍ മുസ്ലിം ലീഗ് ; ഈ പ്രമുഖര്‍ മാറി നില്‍ക്കേണ്ടി വരും

മലപ്പുറം : ടേം വ്യവസ്ഥ അടുത്ത വര്‍ഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കര്‍ശനമായി നടപ്പിലാക്കാന്‍ മുസ്ലിം ലീഗ്. മൂന്ന് തവണ എംഎല്‍എയായവരെ നിയമസഭയിലേക്ക് മത്സരിപ്പിക്കാതിരിക്കാനാണ് നീക്കം. തുടര്‍ച്ചയായി മൂന്ന് തവണ മത്സരിച്ചു വിജയിച്ചവരും മൂന്നുതവണ എംഎല്‍എ ആയവരും അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ വഴിമാറട്ടെ എന്നാണ് മുസ്ലിം ലീഗിന്റെ തീരുമാനം. അതേസമയം രണ്ട് പേര്‍ക്ക് മാത്രമായിരിക്കും ഇളവ് നല്‍കുക. പികെ കുഞ്ഞാലിക്കുട്ടി, എംകെ മുനീര്‍ എന്നിവര്‍ക്കായിരിക്കും ഇളവ്. ടേം വ്യവസ്ഥ വന്നാല്‍ പ്രമുഖര്‍ മാറി നില്‍ക്കേണ്ടി വരും. ടേം വ്യവസ്ഥ മുസ്ലിം ലീഗ് നടപ്പാക്കിയാല്‍ മാറി നില്‍ക്കേണ്ടിവരുന്നവരില്‍ പ്രമുഖരുടെ നീണ്ടനിരയുണ്ട്. തീരുമാനം നടപ്പായാല്‍ എംഎല്‍എമാരായ എന്‍ എ നെല്ലിക്കുന്ന് (കാസര്‍ഗോഡ്), പി കെ ബഷീര്‍ (ഏറനാട്), പി ഉബൈദുള്ള (മലപ്പുറം), മഞ്ഞളാംകുഴി അലി (മങ്കട), ഷംസുദ്ദീന്‍ (മണ്ണാര്‍ക്കാട്) എന്നിവര...
Malappuram

വീട്ടിനുള്ളില്‍ വൃദ്ധ തീപ്പൊളലേറ്റു മരിച്ച നിലയില്‍ ; ഭര്‍ത്താവ് ഗുരുതരാവസ്ഥയില്‍

മലപ്പുറം : മഞ്ചേരിയില്‍ വീട്ടിനുള്ളില്‍ വൃദ്ധയെ തീ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. തുറക്കല്‍ വട്ടപ്പാറ സ്വദേശി വള്ളിയാണ് (74) മരിച്ചത്. ഭര്‍ത്താവ് അപ്പുണ്ണിയെ പൊള്ളലേറ്റ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപ്പുണ്ണി ഏറെ നാളായി കിടപ്പു രോഗിയാണ്. ഇരുവരും മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തിയതാണെന്ന് സംശയിക്കുന്നതായി പൊലീസ് അറിയിച്ചു. പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ പൊലീസ് അന്വേഷണം നടത്തിവരികയാണ്....
Kerala, Malappuram

ചെന്നൈയില്‍ ക്വാറിയിലെ വെള്ളക്കെട്ടില്‍ കാണാതായ മലപ്പുറം സ്വദേശിയായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

മലപ്പുറം : ചെന്നൈയില്‍ ക്വാറിയിലെ വെള്ളക്കെട്ടില്‍ കാണാതായ മലപ്പുറം സ്വദേശിയായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. പോത്തുകല്ല് പൂളപ്പാടം കരിപ്പറമ്പില്‍ മുഹമ്മദ് അഷ്‌റഫിന്റെ മകന്‍ മുഹമ്മദ് അഷ്മില്‍ (19) ആണ് മരിച്ചത്. കാഞ്ചിപുരം കുന്നവാക്കത്തെ കരിങ്കല്‍ ക്വാറിയിലെ വെള്ളക്കെട്ടില്‍ നീന്തുന്നതിനിടെ മുങ്ങിപ്പോവുകയായിരുന്നു. അഷ്മില്‍ ഉള്‍പ്പെടെ 10 പേരടങ്ങുന്ന സംഘം ചെന്നൈ റാണ മദ്രാസ് ഓയില്‍ & ഗ്യാസ് കമ്പനിയില്‍ ഇന്റേണ്‍ഷിപ് ചെയ്യാനെത്തിയതായിരുന്നു. ചൊവ്വാഴ്ച വൈകിട്ട് 5ന് ആണ് 10 പേരടങ്ങുന്ന സംഘം ക്വാറിയിലെത്തിയത്. ഏഴുപേരാണു ക്വാറിയിലിറങ്ങിയത്. മറ്റുള്ളവര്‍ തിരിച്ചുകയറിയ ശേഷമാണ് അഷ്മിലിനെ കാണാനില്ലെന്നു മനസ്സിലായത്. തിരച്ചില്‍ കാര്യക്ഷമമല്ലെന്ന ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ ഓഫിസുമായി ബന്ധപ്പെട്ട ശേഷമാണ് ഇന്നലെ ഉച്ചയ്ക്ക് സ്‌കൂബ ഡൈവിങ് സംഘം തിരച്ചില്‍ ആരംഭിച്ചത്. വൈകിട്ട് നാല...
Kerala

കോട്ടയം മെഡിക്കല്‍ കോളേജില്‍ പൊളിഞ്ഞു വീണ കെട്ടിടത്തിനിടയില്‍ കുടുങ്ങിയ സ്ത്രീക്ക് ദാരുണാന്ത്യം ; പുറത്തെടുത്ത് 2 മണിക്കൂറിന് ശേഷം : മരണം പുറത്തറിഞ്ഞത് ആരും കെട്ടിട്ടത്തിനടിയില്‍ ഇല്ലെന്ന മന്ത്രിമാരുടെ പ്രസ്താവനക്ക് പിന്നാലെ ; രക്ഷാപ്രവര്‍ത്തനം വൈകിയെന്നും ആരോപണം

കോട്ടയം മെഡിക്കല്‍ കോളജില്‍ പൊളിഞ്ഞുവീണ കെട്ടിടത്തിനടിയില്‍ കുടുങ്ങിയ സ്ത്രീക്ക് ദാരുണാന്ത്യം. തലയോലപ്പറമ്പ് സ്വദേശി ബിന്ദുവിനാണ് അപകടത്തില്‍ ജീവന്‍ നഷ്ടപ്പെട്ടത്. രണ്ട് മണിക്കൂറിന് ശേഷം മാത്രമാണ് ഇവരെ കെട്ടിടാവശിഷ്ടങ്ങളില്‍ നിന്നും പുറത്തെടുത്തത്. അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും പുറത്തെടുത്ത് ഉടന്‍ തന്നെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും ഇവരുടെ ജീവന്‍ രക്ഷിക്കാനായില്ല. അപകടത്തില്‍ രണ്ട് പേര്‍ക്ക് മാത്രമേ പരിക്കേറ്റിട്ടുള്ളൂ എന്നും, മറ്റാരും കെട്ടിടത്തിനടിയിലില്ലെന്നും മന്ത്രിമാരുള്‍പ്പെടെ ഉറപ്പിച്ചു പറഞ്ഞതിന് പിന്നാലെയാണ് യുവതിയുടെ മരണവാര്‍ത്ത പുറത്തുവരുന്നത്. ചികിത്സയില്‍ കഴിയുന്ന മകള്‍ക്കൊപ്പം കൂട്ടിരിപ്പുകാരിയായി എത്തിയതായിരുന്നു ബിന്ദു. തകര്‍ന്ന കെട്ടിടത്തില്‍ ബിന്ദു കുടുങ്ങിക്കിടന്നത് രണ്ടര മണിക്കൂറാണ്. ബിന്ദുവിനെ കാണാനില്ലെന്ന ഭര്‍ത്താവിന്റെ പരാതിയെ തുടര്‍ന്നാണ് അന്വേഷ...
Kerala, Malappuram

കെ.എസ്.ആര്‍.ടി.സി ബജറ്റ് ടൂറിസം സെല്‍ ഉല്ലാസയാത്ര ; ചാര്‍ട്ട് പ്രസിദ്ധീകരിച്ചു

കെ.എസ്.ആര്‍.ടി.സി ബജറ്റ് ടൂറിസം സെല്‍ ജൂലൈ മാസത്തെ ഉല്ലാസയാത്രകളുടെ ചാര്‍ട്ട് പ്രസിദ്ധീകരിച്ചു. ജൂലൈ അഞ്ചിന് രാവിലെ നാലിന് മൂന്നാര്‍-ചതുരംഗപ്പാറ, മാമലകണ്ടം, ലെച്ച്മി എസ്റ്റേറ്റ് (1,680 രൂപ), ജൂലൈ അഞ്ചിന് രാവിലെ അഞ്ചിന് നെല്ലിയാമ്പതി-പോത്തുണ്ടി ഡാം (830 രൂപ), ജൂലൈ അഞ്ചിന് രാത്രി എട്ടിന് ഇല്ലിക്കല്‍ കല്ല് - വാഗമണ്‍, ഇലവീഴാപൂഞ്ചിറ (1310 രൂപ), ജൂലൈ ആറിന് രാവിലെ നാലിന് വയനാട്-പൂക്കോട് തടാകം, ഹണി മ്യൂസിയം, ബാണാസുര ഡാം (750 രൂപ), ജൂലൈ ആറിന് രാവിലെ നാലിന് മലക്കപ്പാറ-അതിരപ്പള്ളി-വാഴച്ചാല്‍-ഷോളയാര്‍ ഡാം(920 രൂപ), ജൂലൈ 12ന് രാവിലെ നാലിന് മൂന്നാര്‍ മാമലകണ്ടം, ലെച്ച്മി എസ്റ്റേറ്റ്(1680 രൂപ), ജൂലൈ 12ന് രാവിലെ അഞ്ചിന് നെല്ലിയാമ്പതി-പോത്തുണ്ടി ഡാം(830 രൂപ), ജൂലൈ 12ന് രാത്രി ഒന്‍പതിന് ഗവി-അടവി, പരുംതുമ്പാറ(3000 രൂപ), ജൂലൈ 13ന് രാവിലെ നാലിന് മലക്കപ്പാറ-അതിരപ്പള്ളി-വാഴച്ചാല്‍(920 രൂപ), ജൂലൈ 13ന് രാവില...
Crime, National

വിവാഹം കഴിഞ്ഞ് 45-ാം ദിവസം ഭര്‍ത്താവ് വെടിയേറ്റു മരിച്ചു ; യുവതി അറസ്റ്റില്‍, അമ്മാവനായ കാമുകന് വേണ്ടി അന്വേഷണം

പട്‌ന : വിവാഹം കഴിഞ്ഞ് 45-ാം ദിവസം ഭര്‍ത്താവ് വെടിയേറ്റ് മരിച്ച കേസില്‍ ക്വട്ടേഷന്‍ നല്‍കിയ ഭാര്യ അറസ്റ്റില്‍. കേസില്‍ യുവതിയുടെ അമ്മാനവനായ കാമുകനു വേണ്ടി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. ബിഹാറിലെ ഔറംഗാബാദ് ജില്ലയിലാണ് സംഭവം. ബര്‍വാന്‍ സ്വദേശിയായ 25 കാരന്‍ പ്രിയാന്‍ഷുവാണ് വെടിയേറ്റ് മരിച്ചത്. സംഭവത്തില്‍ ഭാര്യ ഗുഞ്ച ദേവിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഒരുമിച്ച് ജീവിക്കാന്‍ യുവതിയും അമ്മാവനും ചേര്‍ന്നാണ് ഈ ക്രൂരകൃത്യം ചെയ്തതെന്ന് പൊലീസ് കണ്ടെത്തി. ഗുഞ്ചാ ദേവിയും സ്വന്തം അമ്മാവനും കാമുകനുമായ ജീവന്‍ സിങും (55) ചേര്‍ന്ന് ഗൂഢാലോചന നടത്തിയാണ് 25കാരനെ കൊലപ്പെടുത്തിയതെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. വാടകക്കൊലയാളികളെ ഉപയോഗിച്ചാണ് കൃത്യം നടത്തിയത്. ഗുഞ്ച ദേവിയെയും കൊലപാതകികളെയും പൊലീസ് അറസ്റ്റ് ചെയ്തു. ജീവന്‍ സിങ് ഒളിവിലാണെന്ന് എസ്പി അമരിഷ് രാഹുല്‍ പറഞ്ഞു. ഗുഞ്ച ദേവിയും സ്വന്തം അമ്മാവനായ ...
Obituary

വിദേശത്തേക്ക് പോകാൻ ഒരുങ്ങിയ വേങ്ങര സ്വദേശിയായ യുവാവ് മരിച്ചു

വേങ്ങര : ഈ മാസം ബഹ്‌റൈനിൽ പോകാൻ ഒരുങ്ങിയ യുവാവ് മരിച്ചു. കുറ്റൂർ പാക്കട പുറായ സ്വദേശി കാമ്പ്രൻ ഖലീൽ റഹ്മാന്റെ മകൻ മുഹമ്മദ് ശിബിലി (26) ആണ് മരിച്ചത്. വീട്ടിൽ വെച്ച് അപസ്മാരം പോലെ ഉണ്ടായതിനെ തുടര്ന്ന് കോട്ടക്കൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു. മയ്യിത്ത് കബറടക്കി. ബെംഗളൂരു ഇൻഫോസിസിൽ സോഫ്റ്റ്‌വെയർ എഞ്ചിനീയർ ആയിരുന്നു. അവിടത്തെ ജോലി മതിയാക്കി ഈ മാസം ബഹ്‌റൈനിൽ പോകാനുള്ള ഒരുക്കത്തിൽ ആയിരുന്നു. അതിനിടെയാണ് മരണം. മാതാവ്, മുനീറ. സഹോദരങ്ങൾ: ഷഹനാസ്, റഫാ, റന...
Kerala

യുവതിയെയും കുഞ്ഞിനെയും തട്ടി കൊണ്ടുപോകാന്‍ ശ്രമം ; പിടികൂടാനെത്തിയ പൊലീസിന് നേരെ ആക്രമണം : ഓട്ടോ ഡ്രൈവറെ ബല പ്രയോഗത്തിലൂടെ കീഴ്‌പ്പെടുത്തി

കോഴിക്കോട് : ഓട്ടോയില്‍ കയറിയ യുവതിയെയും കുഞ്ഞിനെയും തട്ടികൊണ്ടുപോകാന്‍ ശ്രമിച്ചതായി പരാതി. പ്രതിയായ ഓട്ടോ ഡ്രൈവറെ പിടികൂടാന്‍ എത്തിയ പൊലീസുകാര്‍ക്ക് മര്‍ദനം. ഇന്നലെ ഉച്ചയോടെയാണ് സംഭവം. ആശുപത്രിയിലേക്ക് പോകാന്‍ കയറിയ 28കാരിയേയും കുഞ്ഞിനേയുമാണ് തട്ടി കൊണ്ടുപോകാന്‍ ശ്രമിച്ചത്. ഓട്ടോ ഡ്രൈവറായ സജീഷ് കുമാറിനെ ബല പ്രയോഗത്തിലൂടെയാണ് പൊലീസ് കീഴ്‌പ്പെടുത്തിയത്. വടകര പാര്‍ക്കോ ആശുപത്രിയിലേക്ക് പോകാനായാണ് യുവതിയും കുഞ്ഞും ഓട്ടോയില്‍ കയറിയത്. എന്നാല്‍ യാത്രക്കിടെ സജീഷ് കുമാര്‍ ഓട്ടോയുമായി മറ്റൊരു വഴിയിലൂടെ പോകുകയായിരുന്നു. യുവതി കാര്യമന്വേഷിച്ചപ്പോള്‍ ഗതാഗതക്കുരുക്ക് മൂലം വഴിമാറി പോകുകയാണെന്നും, പെട്ടെന്ന് എത്താനാകുമെന്നും സജീഷ് കുമാര്‍ പറഞ്ഞു. എന്നാല്‍ ഏറെ ദൂരം പോയതോടെ യുവതിക്ക് സംശയം തോന്നുകയും ബഹളം വെക്കുകയുമായിരുന്നു. ഇതോടെ നാട്ടുകാര്‍ ശ്രദ്ധിക്കുന്നുവെന്ന് മനസിലാക്കിയ പ്രതി യുവതിയേയും കുഞ്ഞിനേ...
Crime, Kerala

ഭര്‍ത്താവുമായി പിണങ്ങി സ്വന്തം വീട്ടില്‍ താമസം ; രാത്രികാല യാത്രയുമായി ബന്ധപ്പെട്ട് തര്‍ക്കം : അച്ഛന്‍ മകളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി

ആലപ്പുഴ : മാരാരികുളത്ത് മകളെ അച്ഛന്‍ തോര്‍ത്ത് ഉപയോഗിച്ച് കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി. മാരാരിക്കുളം തെക്ക് പഞ്ചായത്ത് പതിനഞ്ചാം വാര്‍ഡ് കുടിയാംശേരി വീട്ടില്‍ എയ്ഞ്ചല്‍ ജാസ്മിനാണ് (28) കൊല്ലപ്പെട്ടത്. സംഭവത്തില്‍ പിതാവ് ഫ്രാന്‍സിസിനെ (ജോസ് മോന്‍, 53) ഇന്നലെ മണ്ണഞ്ചേരി പൊലീസ് കസ്റ്റഡിയിലെടുത്തു. ഭര്‍ത്താവുമായി പിണങ്ങി കഴിയുന്ന മകളുടെ രാത്രികാല യാത്രയുമായി ബന്ധപ്പെട്ട് നടന്ന തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. മകള്‍ സ്ഥിരമായി രാത്രി പുറത്തു പോകുന്നത് പിതാവ് ചോദ്യം ചെയ്തു. തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. നാട്ടുകാരില്‍ ചിലര്‍ എയ്ഞ്ചലിന്റെ രാത്രിയാത്ര ശരിയല്ലെന്ന മട്ടില്‍ ഫ്രാന്‍സിസിനോട് പറയുകയും ചെയ്തിട്ടുണ്ടെന്നാണ് വിവരം. രാത്രി സ്‌കൂട്ടറുമായി പുറത്തു പോകാറുള്ള എയ്ഞ്ചല്‍ ചൊവ്വാഴ്ച രാത്രി 9ന് പുറത്തു പോയി പത്തരയോടെയാണ് തിരിച്ചെത്തിയത്. ഇതേ തുടര്‍ന്ന് എയ്ഞ്ചലിനെ ഫ...
Other

മമ്പുറം നേർച്ചയ്ക്ക് ഇന്ന് സമാപനം; ഒരു ലക്ഷത്തിലധികം പേർക്ക് അന്നദാനം

ഉച്ചയ്ക്ക് ഒന്നരക്ക് ജിഫ്രി തങ്ങൾ സമാപന പ്രാർഥനക്ക് നേതൃത്വം നൽകും തിരൂരങ്ങാടി : മമ്പുറം നേർച്ച ഇന്ന് സമാപിക്കും. നേര്‍ച്ചയുടെ പ്രധാന ചടങ്ങുകളിലൊന്നായ അന്നദാനം ഇന്ന് രാവിലെ എട്ട് മണിക്ക് പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് അബ്ദുറഹ്മാന്‍ ജിഫ്രി തങ്ങള്‍ കോഴിക്കോട് അധ്യക്ഷത വഹിക്കും. സയ്യിദ് അഹ്മദ് ജിഫ്രി തങ്ങൾ മമ്പുറം, പി.കെ കുഞ്ഞാലിക്കുട്ടി എം.എൽ.എ, സയ്യിദ് ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ, എ.പി സുധീഷ് എന്നിവർ പങ്കെടുക്കും. ഒരു ലക്ഷത്തിലധികം നെയ്‌ച്ചോര്‍ പാക്കറ്റുകള്‍ അന്നദാനത്തിനായി തയ്യാറാക്കും.ഉച്ചക്ക് ഒന്നരക്ക് സമസ്ത പ്രസിഡണ്ട് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങളുടെ നേതൃത്വത്തില്‍ നടക്കുന്ന മൗലിദ് ഖത്മ് ദുആ മജ്‌ലിസോടെ ഒരാഴ്ച കാലത്തെ 187-ാമത് മമ്പുറം ആണ്ടുനേര്‍ച്ചക്ക് കൊടിയിറങ്ങും. തിരൂരങ്ങാടി ടുഡേ വാർത്തകൾവാട്‌സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യുക ...
Job

യു.എ.ഇയില്‍ ഐ.ടി.വി. ഡ്രൈവര്‍മാരുടെ 100 ഒഴിവ്

തിരുവനന്തപുരം: കേരള സര്‍ക്കാര്‍ സ്ഥാപനമായ ഒഡെപെക് യു.എ.ഇ ആസ്ഥാനമായ പ്രമുഖ കമ്പനിയിലേക്ക് ഐ.ടി.വി. ഡ്രൈവര്‍മാരെ തെരഞ്ഞെടുക്കുന്നു. 100 ഒഴിവുകളാണുള്ളത്. 25 നും 41 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. ജി.സി.സി/യു.എ.ഇ ഹെവി ലൈസന്‍സുള്ളവര്‍ക്ക് മുന്‍ഗണന. ഇന്ത്യന്‍ ട്രെയിലര്‍ ലൈസന്‍സ് നിര്‍ബന്ധം. എസ്.എസ്.എല്‍.സി പാസായിരിക്കണം. ഇംഗ്ലീഷ് നല്ലവണ്ണം വായിക്കാനും മനസിലാക്കാനുമുള്ള അറിവ് അഭികാമ്യം. അമിതവണ്ണം, കാണത്തക്കവിധത്തിലുള്ള ടാറ്റൂസ്, നീണ്ട താടി, മറ്റു ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളവര്‍ അപേക്ഷിക്കേണ്ടതില്ല. മാസം 2250 എ.ഇ.ഡി ശമ്പളമായി ലഭിക്കും. വിസ, താമസ സൗകര്യം, മെഡിക്കല്‍ ഇന്‍ഷുറന്‍സ് എന്നിവ ലഭിക്കും. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ, ഹെവി ഡ്രൈവിംഗ് ലൈസന്‍സ് സര്‍ട്ടിഫിക്കറ്റുകള്‍, തൊഴില്‍ പരിചയം, പാസ്പോര്‍ട്ട് എന്നിവയുടെ പകര്‍പ്പുകള്‍ [email protected] എന്ന ഇമെയിലിലേക്ക് ജൂലൈ 3 നകം...
university

ബി.എഡ്. – അഫ്സൽ – ഉൽ – ഉലമ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു ; കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

ബി.എഡ്. പ്രവേശനം 2025 ; ഒന്നാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു കാലിക്കറ്റ് സർവകലാശാലയുടെ 2025 - 26 അധ്യയന വർഷത്തെ ബി.എഡ്. (കോമേഴ്‌സ് ഓപ്‌ഷൻ ഒഴികെ), ബി.എഡ്. സ്പെഷ്യൽ എജ്യുക്കേഷൻ പ്രവേശനത്തിനിനുള്ള ഒന്നാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ചവർ ജൂലൈ അഞ്ചിന് വൈകീട്ട് നാലു മണിക്കുള്ളിൽ മാൻഡേറ്ററി ഫീസടയ്ക്കേണ്ടതാണ്. മാൻഡേറ്ററി ഫീസ് : എസ്.സി. / എസ്.ടി. / ഒ.ഇ.സി. / മറ്റ് സംവരണ വിഭാഗക്കാർ 145/- രൂപ, മറ്റുള്ളവർ 575/- രൂപ. അലോട്ട്മെന്റ് ലഭിച്ച് നിർദിഷ്ട സമയപരിധിക്കുള്ളിൽ മാൻഡേറ്ററി ഫീസടയ്ക്കാത്തവർക്ക് നിലവിൽ ലഭിച്ച അലോട്ട്മെന്റ് നഷ്ടമാവുന്നതും തുടർന്നുള്ള അലോട്ട്മെന്റ് പ്രക്രിയയിൽ നിന്നും പുറത്താകുന്നതാണ്. ഒന്നാം അലോട്ട്മെന്റിന് ശേഷം തിരുത്തലുകൾ വരുത്തേണ്ടവർ രണ്ടാം അലോട്ട്മെന്റിന് ശേഷമുള്ള എഡിറ്റ് ഉപയോഗിക്കാവുന്നതാണ്. ഒന്നാമത്തെ കോളേജ് ഓപ്ഷൻ ലഭിച്ചവരും ലഭിച്ച ഓപ്ഷനിൽ തൃപ്തരായി ഹയർ ഓ...
Kerala

ഭാരതാംബ വിവാദം ; ഗവര്‍ണറുടെ പരിപാടി റദ്ദാക്കിയ കേരള യൂണിവേഴ്‌സിറ്റി രജിസ്ട്രാര്‍ക്ക് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം : കേരള സര്‍വകലാശാലയില്‍ ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ പങ്കെടുത്ത സെനറ്റ്ഹാളിലെ കാവിക്കൊടിയേന്തിയ ഭാരതാംബ ചിത്രം വച്ച് നടന്ന പരിപാടി റദ്ദാക്കിയതുമായി ബന്ധപ്പെട്ട് യൂണിവേഴ്‌സിറ്റി രജിസ്ട്രാര്‍ക്ക് സസ്‌പെന്‍ഷന്‍. ഗവര്‍ണറോട് അനാദരവ് കാട്ടിയതായും ബാഹ്യസമ്മര്‍ദങ്ങള്‍ക്കു വഴങ്ങി ചട്ടവിരുദ്ധമായി പ്രവര്‍ത്തിച്ചുവെന്നും ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് കേരള യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ ഡോ. മോഹന്‍ കുന്നുമ്മല്‍ രജിസ്ട്രാര്‍ കെ.എസ്. അനില്‍കുമാറിനെ സസ്‌പെന്‍ഡ് ചെയ്തത്. അന്വേഷണത്തിന് ശേഷമാണ് നടപടിയെന്നാണ് വിസിയുടെ വിശദീകരണം. ജൂണ്‍ 25ന് സെനറ്റ് ഹാളില്‍ നടന്ന പരിപാടിയില്‍ ഭാരതാംബയുടെ ചിത്രം വച്ചതിനെ തുടര്‍ന്ന് എസ്എഫ്ഐ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് പരിപാടി റദ്ദാക്കിയതായി ചൂണ്ടിക്കാട്ടി റജിസ്ട്രാര്‍ സംഘാടകര്‍ക്ക് ഇമെയില്‍ അയച്ചു. എന്നാല്‍ അപ്പോഴേക്കു...
Malappuram

പുറത്ത് നോക്കിയാല്‍ ഫര്‍ണിച്ചര്‍ നിര്‍മാണ കട ; ഉള്ളില്‍ വന്‍ ലഹരി വില്‍പ്പന ; നാല് പേര്‍ പിടിയില്‍

മഞ്ചേരി : വുഡ് ഫര്‍ണിച്ചര്‍ നിര്‍മാണ കടയുടെ മറവില്‍ വന്‍ ലഹരി വില്‍പ്പന നടത്തിയ നാല് പേര്‍ പിടിയില്‍. പയ്യനാട് ചോലക്കല്‍ സ്വദേശി സൈഫുദ്ധീന്‍, ഇളംകുര്‍ മഞ്ഞപറ്റ സ്വദേശി ഫസലുറഹ്‌മാന്‍, പാലക്കുളം സ്വദേശി അനസ്, പയ്യനാട് പിലാക്കല്‍ സ്വദേശി ജാബിര്‍ എന്നിവരാണ് പിടിയിലായത്. പയ്യനാട് മണ്ണാറം വുഡ് ഫര്‍ണിച്ചര്‍ നിര്‍മ്മാണശാലയുടെ ഓഫീസില്‍ നിന്നാണ് ഏകദേശം അര ലക്ഷം രൂപ വിലവരുന്ന 9.46 ഗ്രാം എംഡിഎംഎ പിടികൂടിയത്. ഇന്ന് രാവിലെയാണ് എക്‌സൈസ് സംഘത്തിന്റെ പരിശോധന. കഴിഞ്ഞ കുറച്ചു കാലമായി ഫര്‍ണിച്ചര്‍ കടയുടെ മറവില്‍ ലഹരി വില്‍പ്പന നടക്കുന്നുണ്ടെന്നാണ് സൂചന. എക്‌സൈസ് സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്....
Kerala

വിസ്മയ കേസ് ; പ്രതി കിരണ്‍കുമാറിന് ജാമ്യം അനുവദിച്ച് സുപ്രീംകോടതി

ദില്ലി : സ്ത്രീധനപീഡനത്തെത്തുടര്‍ന്ന് ബിഎഎംഎസ് വിദ്യാര്‍ത്ഥിനിയായ വിസ്മയ ഭര്‍തൃഗൃഹത്തില്‍ ജീവനൊടുക്കിയ കേസിലെ ശിക്ഷാവിധി സുപ്രീംകോടതി മരവിപ്പിച്ചു. പ്രതി കിരണ്‍കുമാറിന് ജാമ്യവും അനുവദിച്ചു. കേസില്‍ ഭര്‍ത്താവ് കിരണ്‍കുമാറിനെ പത്തുവര്‍ഷത്തെ തടവിനാണ് കൊല്ലം ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചത്. എന്നാല്‍, ഇതിനെതിരേ കിരണ്‍കുമാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിരുന്നു. വിസ്മയ ജീവനൊടുക്കിയ കേസില്‍ തനിക്കെതിരായ ശിക്ഷ മരവിപ്പിക്കണം, ജാമ്യം നല്‍കണം എന്നാവശ്യപ്പെട്ടാണ് കിരണ്‍കുമാര്‍ സുപ്രീംകോടതിയെ സമീപിച്ചത്. ഈ ആവശ്യം സുപ്രീംകോടതി അംഗീകരിക്കുകയായിരുന്നു. ആത്മഹത്യാ പ്രേരണാകുറ്റം നിലനില്‍ക്കില്ലെന്നു കാണിച്ച് കിരണ്‍കുമാര്‍ ഹൈക്കോടതിയില്‍ നല്‍കിയ അപ്പീലില്‍ തീരുമാനം എടുക്കും വരെയാണ് ശിക്ഷാവിധി മരവിപ്പിച്ചത്. നേരത്തേ കേസില്‍ കിരണ്‍കുമാറിന് കോടതി പരോളും അനുവദിച്ചിരുന്നു. ബിഎഎംഎസ് വിദ്യാര്‍ഥി ...
Local news

നീറ്റ് പരീക്ഷയ്ക്ക് ഉന്നത വിജയം : കൊടിഞ്ഞിയിലെ ഫാത്തിമ ഫൈറുസയ്ക്ക് യൂത്ത് ലീഗിന്റെ ആദരം

തിരൂരങ്ങാടി : കൊടിഞ്ഞിയില്‍ നിന്നും നീറ്റ് പരീക്ഷയ്ക്ക് ഉന്നത വിജയം നേടിയ കൊടിഞ്ഞി സെന്‍ട്രല്‍ ബസാറിലെ പൊറ്റാണിക്കല്‍ ഫാത്തിമ ഫൈറൂസയെ കൊടിഞ്ഞി മേഖല മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി അനുമോദിച്ചു. അനുമോദന ചടങ്ങില്‍ മുസ്ലിം യൂത്ത് ലീഗ് തിരൂരങ്ങാടി നിയോജകമണ്ഡലം പ്രസിഡന്റ് യുഎ റസാഖ്, മുസ്ലിം ലീഗ് നേതാക്കളായ കോയ പാലക്കാട്ട്, കരീം പാലക്കാട്ട്, വാര്‍ഡ് മെമ്പര്‍ ഇ. പി. സാലിഹ്, യൂത്ത് ലീഗ് നേതാക്കളായ ഫൈസല്‍ കുഴിമണ്ണില്‍, അഫ്‌സല്‍ ചാലില്‍, വാഹിദ് കരുവാട്ടില്‍, ജുബൈര്‍ തേറാമ്പില്‍, വനിതാ ലീഗ് നേതാവ് അസ്യ തേറാമ്പില്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. പൊറ്റാണിക്കല്‍ ജംഷിയാസ്- റഹ്‌മത്ത് ദമ്പതികളുടെ മകളാണ്....
Local news

സ്‌നേഹപൂര്‍വ്വം ടീച്ചറമ്മയ്ക്ക് ചിത്രത്തിന്റെ ഓഡിയോ റിലീസ് ചെയ്തു

തിരൂര്‍: സ്‌കൂള്‍ ക്യാമ്പസുകളില്‍ വര്‍ദ്ധിച്ചു വരുന്ന ലഹരി വ്യാപനത്തിനെതിരെ നന്മയുടെ സന്ദേശം നല്‍കി പൂര്‍ണ്ണമായും മലപ്പുറം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ചിത്രീകരിക്കുന്ന സ്‌നേഹപൂര്‍വ്വം ടീച്ചറമ്മയ്ക്ക് എന്ന ചിത്രത്തിന്റെ ഓഡിയോ റീലിസ് ചെയ്തു. തിരൂരില്‍ നടന്ന ചടങ്ങില്‍ സംവിധായകന്‍ ലാല്‍ ജോസിന് സിഡി നല്‍കിക്കൊണ്ട് കായിക ന്യൂനപക്ഷ ക്ഷേമവകുപ്പ് മന്ത്രി വി അബ്ദുറഹിമാന്‍ ഓഡിയോ റിലീസ് ചെയ്തു അലന്‍സ് ക്രിയേഷന്‍സിന്റെ ബാനറില്‍ മുജീബ് താനാളൂര്‍ കഥയും തിരകഥയും എഴുതി ഇ ഫൈസല്‍ ബാബു നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് മിഥുന്‍ മനോഹറാണ്. കവിയും ഗാനരചയിതാവുമായ ആലങ്കോട് കൃഷ്ണന്‍ എഴുതിയ വരിക്കള്‍ക്ക് സംഗീതജ്ഞനും ഗായകനുമായ ശിവദാസ് വാര്യരാണ് സംഗീതം നല്‍കിയത്. ഗസല്‍ ഗായിക സരിത റഹ്‌മാന്‍ ശബ്ദം നല്‍കി. പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സുരേഷ് എടപ്പാളാണ് ഏകോപനം നിര്‍വഹിച്ചിരിക്ക...
Kerala

സൂംബ ഡാന്‍സിനെതിരെ വിമര്‍ശനം : മുജാഹിദ് വിസ്ഡം വിഭാഗം നേതാവായ അധ്യാപകനെതിരെ 24 മണിക്കൂറിനകം നടപടി എടുക്കാന്‍ നിര്‍ദേശം

കോഴിക്കോട് : സൂംബാ ഡാന്‍സ് പദ്ധതിയെ വിമര്‍ശിച്ച മുജാഹിദ് വിസ്ഡം വിഭാഗം നേതാവായ അധ്യാപകനെതിരെ 24 മണിക്കൂറിനകം നടപടി എടുക്കാന്‍ വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശം. വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ ജനറല്‍ സെക്രട്ടറി ടി കെ അഷ്‌റഫിനെതിരെ നടപടിയെടുക്കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. മണ്ണാര്‍ക്കാടിന് അടുത്ത് എടത്തനാട്ടുകര ടി എ എം യു പി സ്‌കൂളിലെ അധ്യാപകനാണ് അഷ്‌റഫ്. സ്‌കൂളുകളില്‍ ലഹരി വരുദ്ധ ക്യാംപയിന്‍ന്റെ ഭാഗമായി സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് നടപ്പാക്കുന്ന സൂംബ ഡാന്‍സ് പദ്ധതിയില്‍ നിന്ന് ഒരധ്യാപകന്‍ എന്ന നിലയ്ക്ക് വിട്ട് നില്‍ക്കുകണെന്നും തന്റെ മകനും ഈ പരിപാടിയില്‍ പങ്കെടുക്കില്ലെന്ന നിലപാട് ടി കെ അഷ്റഫ് സ്വീകരിച്ചിരുന്നു. ഈ വിഷയത്തില്‍ ഡിപ്പാര്‍ട്ട്‌മെന്റ് എടുക്കുന്ന ഏത് നടപടിയും നേരിടാന്‍ തയ്യാറാണെന്നും ടി കെ അഷ്‌റഫ് വ്യക്തമാക്കിയിരുന്നു. മക്കളെ പൊതു വിദ്യാലയത്തില്‍ അയക്കുന്നത് ഗ...
National

അധ്യാപകന്‍ വഴക്ക് പറഞ്ഞു ; ആത്മഹത്യാകുറിപ്പെഴുതി വച്ച് 10 -ാം ക്ലാസ് വിദ്യാര്‍ത്ഥി ജീവനൊടുക്കി ; അധ്യാപകനെതിരെ കേസെടുത്തു

അധ്യാപകന്‍ വഴക്കുപറഞ്ഞതില്‍ മനംനൊന്ത് ആത്മഹത്യാകുറിപ്പെഴുതി വച്ച് 10-ാം ക്ലാസ് വിദ്യാര്‍ത്ഥി ജീവനൊടുക്കി. മഹാരാഷ്ട്രയിലെ അമരാവതിയില്‍ ആണ് സംഭവം. ജയ് ബജ്രംഗ് വിദ്യാലയത്തിലെ വിദ്യാര്‍ത്ഥിയായ വിവേക് മഹാദേവ് റാവുത്ത് (15) ആണ് ജീവനൊടുക്കിയത്. 'ഞാന്‍ തൂങ്ങിമരിക്കുന്നു… കാരണം സൂര്യവംശി ടീച്ചര്‍ എന്നെ വഴക്കുപറഞ്ഞു, തന്റെ മാതാപിതാക്കളെക്കുറിച്ച് സംസാരിക്കുകയും ചെയ്തു' എന്നാണ് ആത്മഹത്യാക്കുറിപ്പില്‍ വിവേക് കുറിച്ചത്. സംഭവത്തില്‍ അധ്യാപകനെതിരെ പോലീസ് കേസെടുക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. തന്നെ വഴക്കുപറയുകയും മാതാപിതാക്കളെക്കുറിച്ച് സംസാരിക്കുകയും ചെയ്ത അധ്യാപകനാണ് മരണത്തിന് ഉത്തരവാദിയെന്ന് വിവേക് എഴുതിയ ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു. ക്ലാസില്‍ അധ്യാപകന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ കഴിയാതിരുന്നതിനെ തുടര്‍ന്ന് വിവേകിനെ അധ്യാപകന്‍ വഴക്ക് പറഞ്ഞിരുന്നു. ഇത് പറഞ്ഞ് സഹപാഠികളു...
Accident

നിലമ്പൂർ സ്വദേശിയെ ചെന്നൈ ക്വാറിയിലെ വെള്ളക്കെട്ടിൽ കാണാതായി

പോത്തുകല്ല് സ്വദേശിയായ യുവാവിനെ ചെന്നൈയിൽ ക്വാറിയിലെ വെള്ളക്കെട്ടിൽ കാണാതായി. പൂളപ്പാടം കരിപ്പറമ്പിൽ മുഹമ്മദ് അഷ്റഫിൻ്റെ മകൾ മുഹമ്മദ് അഷ്മിൽ 28 നെയാണ് കാണാതായത്. ചെന്നൈയ്ക്കടുത്ത് കുന്തവക്കത്താണ് സംഭവം. അഷ്മിൽ ഉൾപ്പെടെ 10 പേരടങ്ങുന്ന സംഘം ചെന്നൈ റാണ മദ്രാസ് ഓയിൽ & ഗ്യാസ് കമ്പനിയിൽ ജോലിക്കെത്ത യതായിരുന്നു. ക്വാറിയിലെ വെള്ളകെട്ടിൽ 7 പേരായിരുന്നു കുളിക്കാനിറങ്ങിയത്. നീന്തൽ അറിയുന്നതിനാൽ അഷ്മിൻ കൂടുതൽ ദൂരം നീന്തിപ്പോയെന്നാണ് പറയുന്നത്. മറ്റുള്ളവർ കരയിൽ കയറിയെങ്കിലും അഷ്മിലിനെ കാണാനായില്ല.ചൊവ്വ വൈകിട്ട 5 ന് ആണ് സംഭവം. അഷ്മിലിനെ കണ്ടെത്താൻ കാര്യമായ തിരച്ചിൽ നടത്തുന്നില്ലെന്നാണ് ബന്ധുകൾ പറയുന്നത്. നിലമ്പൂർ എം എൽ എ ആര്യാടൻ ഷൗക്കത്ത് ഉൾപ്പെടെയുള്ളവർ തമിഴ്നാട് നർക്കാരുമായി ബന്ധപ്പെട്ടിട്ടുണ്ട്....
Other

തദ്ദേശസ്വയംഭരണ സ്ഥാപന മാതൃകയില്‍ വനിതാ സംവരണം നിയമസഭയിലും നടപ്പിലാക്കണമെന്ന് സ്പീക്കര്‍ എ.എന്‍. ഷംസീര്‍

കൊണ്ടോട്ടി ബസ് സ്റ്റാന്‍ഡ് ടെര്‍മിനല്‍ ഉദ്ഘാടനം ചെയ്തു തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ വനിതാ സംവരണം മാതൃകാപരം. ഇത്തരത്തില്‍ സ്ത്രീ സംവരണം നടപ്പാക്കിയാല്‍ മാത്രമേ നിയമസഭകളിലും പാര്‍ലമെന്റിലും വനിതകള്‍ക്ക് പ്രാമുഖ്യമുള്ള ഭരണ നേതൃത്വത്തിലേക്ക് എത്താന്‍ സാധിക്കുകയുള്ളൂ. വീട്ടകങ്ങളില്‍ ഒതുങ്ങിപ്പോകുമായിരുന്ന പ്രഗല്‍മതികളായ വനിതകളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്കും ഭരണ നേതൃത്വത്തിലേക്ക് എത്തുന്നതിനും ഇത് ഏറെ സഹായിച്ചതായി നിയമസഭാ സ്പീക്കര്‍ എ.എന്‍. ഷംസീര്‍ അഭിപ്രായപ്പെട്ടു. കൊണ്ടോട്ടി നഗരത്തില്‍ 1.37 കോടി രൂപ ചെലവില്‍ നവീകരിച്ച കൊണ്ടോട്ടി നഗരസഭ പി. സീതി ഹാജി ബസ് സ്റ്റാന്‍ഡ് ടെര്‍മിനലിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു സ്പീക്കര്‍. ജനാധിപത്യത്തിലെ അഭിപ്രായ വ്യത്യാസം ഒരിക്കലും തര്‍ക്കങ്ങളിലേക്ക് പോകാതിരിക്കാന്‍ ശ്രദ്ധിക്കണം. അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടെങ്കില്‍ അവ പരി...
Malappuram

വിദ്യാര്‍ത്ഥികള്‍ മതനിരപേക്ഷ മൂല്യമുള്ളവരായി വളരണം : സ്പീക്കര്‍

കൊണ്ടോട്ടി : വിദ്യാര്‍ത്ഥികള്‍ മതനിരപേക്ഷ മൂല്യമുള്ളവരായി വളരണമെന്ന് നിയമസഭ സ്പീക്കര്‍ എ.എന്‍. ഷംസീര്‍. ചുള്ളിക്കോട് ജി.എച്ച്.എസ്.എസ്. സ്‌കൂളിലെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ഭരണഘടന സ്ഥാനത്ത് ഇരിക്കുന്നവര്‍ ഭരണഘടനയ്ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കണം. മതനിരപേക്ഷതയാണ് ഭരണഘടനയുടെ മുഖമുദ്രയെന്നും അദ്ദേഹം പറഞ്ഞു. ടി.വി. ഇബ്രാഹിം എം.എല്‍.എ. അധ്യക്ഷത വഹിച്ചു. ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി. മുഖ്യാതിഥിയായി. മുതുവല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ. ബാബുരാജ്, ജില്ലാ പഞ്ചായത്ത് അംഗം ഷെരീഫ ടീച്ചര്‍, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ നജ്മ ബേബി, എന്‍.സി. അഷ്‌റഫ്, വാര്‍ഡ് അംഗങ്ങളായ പി. ആരിഫ, പി. ബഷീര്‍, പി. അലവിക്കുട്ടി, പ്രിന്‍സിപ്പാള്‍ ടി.കെ. അബ്ദുല്‍ നാസര്‍, പ്രധാനധ്യാപിക എസ്. പ്രഭ, പിഡബ്ല്യുഡി അസിസ്റ്റന്റ്് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ഗോപന്‍ മുക്കളത്ത്, പ...
Local news, National

എട്ട് ദിവസം അഞ്ച് രാജ്യങ്ങള്‍ ; പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശസന്ദര്‍ശനം ഇന്ന് മുതല്‍

ദില്ലി : എട്ട് ദിവസങ്ങളിലായി അഞ്ച് രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശ സന്ദര്‍ശനത്തിന് ഇന്ന് തുടക്കം. പത്ത് വര്‍ഷത്തിനിടെ മോദി നടത്തുന്ന ഏറ്റവും ദൈര്‍ഘ്യമേറിയ നയതന്ത്ര സന്ദര്‍ശനമാണിത്. ആദ്യം ആഫ്രിക്കന്‍ രാജ്യമായ ഘാനയിലെത്തും. പിന്നീട് ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോ, അര്‍ജന്റീന, ബ്രസീല്‍, നമീബിയ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിക്കും. ഘാനയിലേക്കാണ് ആദ്യസന്ദര്‍ശനം. 30 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ഘാനയിലെത്തുന്നത്. ജൂലൈ രണ്ട്, മൂന്ന് തീയതികളിലായിരിക്കും മോദിയുടെ ഘാന സന്ദര്‍ശനം. ട്രിനിഡാഡ് ആന്‍ഡ് ടുബാഗോയിലും മോദി സന്ദര്‍ശിക്കും. 26 വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ട്രിനിഡാഡ് ആന്‍ഡ് ടുബാഗോ സന്ദര്‍ശനമാണിത്. ഈ മാസം 6, 7 തീയതികളില്‍ ബ്രസീലിലെ റിയോഡി ജനീറോയില്‍ നടക്കുന്ന ബ്രിക്‌സ് ഉച്ചകോടിയില്‍ പ്രധാനമന്ത്രി പങ്കെടുക്കും. പഹ...
Kerala

വി എസ് അച്യുതാനന്ദന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. ജീവന്‍ നിലനിര്‍ത്തുന്നത് വെന്റിലേറ്ററിന്റെ സഹായത്തോടെ. രക്തസമ്മര്‍ദ്ദവും വൃക്കകളുടെ പ്രവര്‍ത്തനവും സാധാരണ നിലയിലാക്കാന്‍ ചികിത്സ തുടരുകയാണ്. സര്‍ക്കാര്‍ നിയോഗിച്ച ഏഴംഗ വിദഗ്ധ സംഘത്തിന്റെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ ചികിത്സ തുടരുന്നു. നിലവില്‍ 72 മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന ഡയാലിസിസ് തുടരുകയാണ്. മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. 11 മണിയോടെ മെഡിക്കല്‍ ബോര്‍ഡ് യോഗം ചേര്‍ന്ന് ആരോഗ്യസ്ഥിതി വിലയിരുത്തും. കടുത്ത ഹൃദയാഘാതത്തെ തുടര്‍ന്ന് പത്ത് ദിവസം മുന്‍പാണ് വിഎസിനെ തിരുവനന്തപുരം എസ് യു ടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ നല്‍കുന്ന ചികിത്സയും വെന്റിലേറ്റര്‍ സപ്പോര്‍ട്ടും തുടരാനാണ് മെഡിക്കല്‍ ബോര്‍ഡിന്റെ തീരുമാനം. വിഎസിനെ ...
Other

സംസ്ഥാന തല ഗസൽ ആലാപന മത്സരം – സ്വാഗത സംഘം രൂപീകരിച്ചു

മലപ്പുറം : മലപ്പുറം നഗരസഭയും എസ് എം സർവ്വർ പഠന കേന്ദ്രവും സംയുക്തമായി സംഘടിപ്പിക്കുന്ന സംസ്ഥാനതല ഗസൽ ആലാപന മത്സരത്തിന്റെ സ്വാഗതസംഘം നിലവിൽ വന്നു. തകരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി കെ അബ്ദുൽ ഹക്കീം ഉദ്ഘാടനം ചെയ്തു. ഡോക്ടർ ഷംസുദ്ദീൻ തിരൂർക്കാട് അധ്യക്ഷത വഹിച്ചു. നഗര സഭ വികസന സ്റ്റാൻഡ് കമ്മിറ്റി ചെയർമാൻ പി കെ ഷക്കീർ ഹുസൈൻ മുഖ്യ പ്രഭാഷണം നടത്തി. ആമിർ കോഡൂർ, സലാംമലയമ്മ, ടി അബ്ദുറഷീദ്, എം.പി.അബ്ദുസ്സത്താർ, ടി.എച്ച്.കരീം, പി.സി. വാഹിദ് സമാൻ, ടി മുഹമ്മദ്, എൻ. മൊയ്തീൻകുട്ടി, പി. മുഹമ്മദ് കുട്ടി, ഷൗക്കത്ത് ഉപ്പൂടൻ, എൻ.സന്തോഷ്, സ്വബാഹ് വണ്ടൂർ, എം.നൂറുദ്ദീൻ, എൻ.കെ അഫ്സൽ റഹ്‌മാൻ, വി.അബ്ദുൽ മജീദ്, സാജിദ് മൊക്കൻ, പി.പി.മുജീബ് റഹ്മാൻ പ്രസംഗിച്ചു. ഫോട്ടോ അടിക്കുറിപ്പ്: സംസ്ഥാന തല ഗസൽ ആലാപന മത്സര സ്വാഗത സംഘം രൂപീകരണ കൺവെൻഷൻ മലപ്പുറം നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.കെ.അബ്ദുൽ ഹകീം ...
Other

മമ്പുറം നേർച്ച: ഹിഫ്ള് കോളജ് സനദ് ദാനവും പ്രാർത്ഥനാ സദസ്സും ഇന്ന്

അന്നദാനം നാളെ രാവിലെ എട്ട് മണി മുതൽ തിരൂരങ്ങാടി: ആത്മീയതയിലൂടെ സമാധാനം കൈവരിക്കണമെന്നും മാനസിക പ്രശ്നങ്ങൾക്ക് പ്രതിവിധിയായി മമ്പുറം തങ്ങളെ പോലുള്ള ആത്മീയ നേതാക്കളെ ആശ്രയിക്കണമെന്നും പാണക്കാട് സയ്യിദ് റശീദലി ശിഹാബ് തങ്ങൾ. ലോകത്ത് ജനങ്ങൾ ഇന്ന് ഏറ്റവും കൂടുതൽ പരിഹാര മാർഗങ്ങൾ തേടുന്നത് മനശാന്തിക്കാണെന്നും തങ്ങൾ പറഞ്ഞു. 187-ാം മമ്പുറം ആണ്ടുനേർച്ചയുടെ ഭാഗമായുള്ള പ്രഭാഷണ പരമ്പരയുടെ സമാപന സദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദാറുൽഹുദാ ജന.സെക്രട്ടറി യു. ശാഫി ഹാജി ചെമ്മാട് അധ്യക്ഷനായി. നൗഷാദ് ബാഖവി ചിറയിൻകീഴ് പ്രഭാഷണം നടത്തി. പി.എസ്. എച്ച് തങ്ങൾ, ഇസ്ഹാഖ് ബാഖവി ചെമ്മാട്, സി. യൂസുഫ് ഫൈസി, ഹസൻ കുട്ടി ബാഖവി കിഴിശ്ശേരി, ഇബ്രാഹിം ഫൈസി, സി. എച്ച് ശരീഫ് ഹുദവി, എം.കെ ജാബിറലി ഹുദവി, സയ്യിദ് ശാഹുൽ ഹമീദ് ഹുദവി, സി. കെ മുഹമ്മദ് ഹാജി, ഹംസ ഹാജി മൂന്നിയൂർ തുടങ്ങിയവർ സംബന്ധിച്ചു. ആണ്ടു ...
Obituary

പിതാവും മകനും മിനിറ്റുകളുടെ വുത്യാസത്തിൽ മരിച്ചു

നിലമ്പുർ: ഹൃദയാഘാതത്തെ തുടര്‍ന്ന് പിതാവും മകനും മിനിറ്റുകളുടെ വ്യത്യാസത്തില്‍ മരിച്ചു. ചുങ്കത്തറഎരുമമുണ്ട വില്ലേജ് ഓഫീസിന് സമീപം പുത്തന്‍ പുരക്കല്‍ തോമസ് (78), മകന്‍ ടെന്‍സ് തോമസ് (48) എന്നിവര്‍ ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ 11.30 ന് ആണ് സംഭവം. ക്യാൻസർ ബാധിതൻ ആയ തോമസിന് രോഗം മൂർച്ഛിച്ചതിനെ തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു ടെൻസ്. ഇതിനിടെ ടെൻസും കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ ഇരുവരേയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മിനിറ്റുകളുടെ വ്യത്യാസത്തില്‍ രണ്ട് പേരും മരണപ്പെടുകയായിരുന്നു. ഏലിയാമ്മ യാണ് തോമസിന്റെ ഭാര്യ. ടെൻസിന്റെ ഭാര്യ നിഷ. മക്കൾ, അഭിഷേക്, അജിത്ത്, അയന. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12 ന് ചടങ്ങുകൾക്ക് ശേഷം മുട്ടിയേൽ സെന്റ് അൽഫോൻസാ ദേവാലയ സെമിത്തേരിയിൽ....
Obituary

കൊടിഞ്ഞി കോടിയാടൻ കുഞ്ഞാലൻ മുസ്ലിയാർ അന്തരിച്ചു

കൊടിഞ്ഞി കോറ്റത്തങ്ങാടി സ്വദേശിയും ഇപ്പോൾ ചെറുപ്പാറ കാടംകുന്ന് സ്ഥിരതാമസക്കാരനുമായ കോടിയാടൻ കുഞ്ഞാലൻ മുസ്‌ലിയാർ (77) അന്തരിച്ചു.കബറടക്കം ഇന്ന് 12 ന് കൊടിഞ്ഞി പള്ളിയിൽ.ദീർഘകാലം കൊടിഞ്ഞിഅൽ അമീൻ നഗർ ദീനുൽ ഇസ്ലാം മദ്രസ അധ്യാപകനായിരുന്നു. ഭാര്യ, നഫീസ. മക്കൾ: മുസ്തഫ (ദുബായ്), സൈനുദീൻ (മലേഷ്യ), , ഫൈസൽ, ജാഫർ (സൗദി), മുഹമ്മദ് സലിം (ദുബായ്), നുസൈബ, ജുബൈരിയ, ഫാത്തിമ സുഹറ.മരുമക്കൾ: കുഞ്ഞിമുഹമ്മദ് വേങ്ങര, നിസാമുദ്ദീൻ മുന്നിയൂർ, മുഹമ്മദലി കൊടിഞ്ഞി, സാഹിറ കക്കാട്, മഹ്‌റുബ കൊടിമരം, സുഫൈന ചെറുമുക്ക്, ഫസ്ന തിരുരങ്ങാടി....
Kerala

ന്യൂനമര്‍ദ്ദം : മഴ മുന്നറിയിപ്പില്‍ മാറ്റം : സംസ്ഥാനത്ത് അടുത്ത 5 ദിവസം മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: ജാര്‍ഖണ്ഡിന് മുകളിലായി ന്യൂനമര്‍ദ്ദം സ്ഥിതിചെയ്യുന്നതിനാല്‍ കേരളത്തില്‍ അടുത്ത 5 ദിവസം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ജൂലൈ 2 മുതല്‍ 5 വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. ഇന്ന് മുതല്‍ മൂന്നാം തീയതി വരെ കേരളത്തിന് മുകളില്‍ മണിക്കൂറില്‍ പരമാവധി 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് ശക്തമാകാനും സാധ്യതയുണ്ട്. വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. മൂന്നാം തീയതി കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും, നാലിന് എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളിലും അഞ്ചിന് കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും യെല്ലോ അലര്‍ട്ടാണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ ...
error: Content is protected !!