Monday, September 7

Blog

ധര്‍മസ്ഥല കേസില്‍ വന്‍ ട്വിസ്റ്റ് ; വെളിപ്പെടുത്തല്‍ നടത്തിയ ശുചീകരണ തൊഴിലാളിക്കെതിരെ കേസെടുത്തു, സംരക്ഷണം പിന്‍വലിച്ചു, അറസ്റ്റ് : മകളെ കാണാനില്ലെന്ന് പരാതി നല്‍കിയ മാതാവ് അങ്ങനെയൊരു മകളില്ലെന്ന് വെളിപ്പെടുത്തല്‍ ; കേസില്‍ നാടകീയ രംഗങ്ങള്‍
National

ധര്‍മസ്ഥല കേസില്‍ വന്‍ ട്വിസ്റ്റ് ; വെളിപ്പെടുത്തല്‍ നടത്തിയ ശുചീകരണ തൊഴിലാളിക്കെതിരെ കേസെടുത്തു, സംരക്ഷണം പിന്‍വലിച്ചു, അറസ്റ്റ് : മകളെ കാണാനില്ലെന്ന് പരാതി നല്‍കിയ മാതാവ് അങ്ങനെയൊരു മകളില്ലെന്ന് വെളിപ്പെടുത്തല്‍ ; കേസില്‍ നാടകീയ രംഗങ്ങള്‍

ബെംഗളൂരു: ധര്‍മ്മസ്ഥല കേസില്‍ വന്‍ ട്വിസ്റ്റ്. ധര്‍മസ്ഥലയെന്ന ക്ഷേത്ര പട്ടണത്തില്‍ സ്ത്രീകളും കുട്ടികളുമായി നൂറിലധികം പേരുടെ മൃതദേഹം കുഴിച്ചുമൂടേണ്ടി വന്നെന്ന വെളിപ്പെടുത്തല്‍ നടത്തിയ ക്ഷേത്രം മുന്‍ ശുചീകരണ തൊഴിലാളി അറസ്റ്റില്‍. വ്യാജ വെളിപ്പെടുത്തല്‍ ആണ് ഇയാള്‍ നടത്തിയത് എന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തില്‍. ഇയാളുടെ പേര്, വിവരങ്ങള്‍ അടക്കം അന്വേഷണ സംഘം പുറത്തുവിട്ടു. സി എന്‍ ചിന്നയ്യ ആണ് ധര്‍മസ്ഥലയിലെ പരാതിക്കാരന്‍. നിരവധി സ്ത്രീകളുടെയും കുട്ടികളുടെയും മൃതദേഹം മറവ് ചെയ്‌തെന്നായിരുന്നു ശുചീകരണ തൊഴിലാളിയാണ് സി എന്‍ ചിന്നയ്യയുടെ വെളിപ്പെടുത്തിയത്. ഇയാള്‍ക്കുള്ള എവിഡന്‍സ് പ്രൊട്ടക്ഷന്‍ സംരക്ഷണം പിന്‍വലിച്ചു. വ്യാജ പരാതി നല്‍കല്‍, അന്വേഷണ സംഘത്തെ തെറ്റിദ്ധരിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇന്ന് പുലരും വരെ ചോദ്യം ചെയ്ത ശേഷമാണ് നടപടി. ബെല്‍ത്തങ്...
ഭാര്യയെയും മക്കളെയും സന്ദർശക വിസയിൽ കൊണ്ടുവന്ന വേങ്ങര സ്വദേശി മക്കയിൽ മരിച്ചു
Obituary

ഭാര്യയെയും മക്കളെയും സന്ദർശക വിസയിൽ കൊണ്ടുവന്ന വേങ്ങര സ്വദേശി മക്കയിൽ മരിച്ചു

വേങ്ങര: ഊരകം വെങ്കുളം പരേതരായ കണ്ണൻ തൊടി ഈസഹാജിയുടെയും ആയിശയുടെയുമകൻ മുനീർ (46) സൗദിയിലെ മക്കയിൽ നിര്യാതനായിമക്ക കെ എം സി സി പ്രവർത്തകനും ഹജ്ജ് വളണ്ടിയറുമായിരുന്നു. ഡ്രൈവറായി ജോലി നോക്കുന്ന യുവാവ് 8 മാസം മുമ്പാണ് നാട്ടിൽ വന്ന് തിരിച്ചു പോയത്. ഭാര്യയും മക്കളും സന്ദർശക വിസയിലെത്തി ഇപ്പോൾ മക്കയിലുണ്ട്.ഭാര്യ ജംഷീറ, മക്കൾ ആയിശജന്നത്ത്, ആയിശ മെഹ്റിൻ സഹദ്. സഹോദരങ്ങൾ: ബഷീർ മുസ്ലിയാർ, സിദ്ധീഖ് മുസ്ലിയാർ, ഇസ്മായിൽ , ഷംസുദ്ധീൻ മുസ്ലിയാർ, അബ്ദുള്ള മുസ്ലിയാർ, ലുക്മാൻ ,ഫാത്തിമ,കദീജ ,സുമയ്യ ,മൃതദേഹം നടപടികൾക്ക് ശേഷം മക്കയിൽ കബറടക്കും...
നിയമാനുസൃതമല്ലാതെ പ്രവർത്തിക്കുന്ന വഴിയോര കച്ചവടങ്ങളും താത്കാലിക ഓണച്ചന്തകളും സ്വമേധയാ ഒഴിഞ്ഞു പോകണമെന്ന് ജില്ലാ കളക്ടർ
Malappuram

നിയമാനുസൃതമല്ലാതെ പ്രവർത്തിക്കുന്ന വഴിയോര കച്ചവടങ്ങളും താത്കാലിക ഓണച്ചന്തകളും സ്വമേധയാ ഒഴിഞ്ഞു പോകണമെന്ന് ജില്ലാ കളക്ടർ

മലപ്പുറം : പഞ്ചായത്ത്/ മുനിസിപ്പാലിറ്റി നിഷ്കർഷിക്കുന്ന ചട്ടങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്ന താത് കാലിക ഓണച്ചന്തകളും വഴിയോര കച്ചവടങ്ങളും സ്വമേധയാ ഒഴിഞ്ഞു പോകണമെന്നും അല്ലാത്ത പക്ഷം നിയമപ്രകാരം ഒഴിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും ജില്ലാ കളക്ടർ വി.ആർ. വിനോദ് അറിയിച്ചു.ഇത്തരം സ്ഥാപനങ്ങൾ മുഖേന വിറ്റഴിക്കുന്ന ഗുണനിലവാരമില്ലാത്ത ആഹാരപദാർത്ഥങ്ങൾ ഉൾപ്പെടെയുള്ള ഉപഭോഗ വസ്തുക്കൾ പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണിയാകുന്നതായും റോഡരികുകളും പൊതുവഴിയോരങ്ങളും കയ്യേറി കച്ചവടം നടത്തുന്നതിലൂടെ പൊതുഗതാഗതം തടസ്സപ്പെടുത്തുന്നതായും ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഇത് പലപ്പോഴും അപകടങ്ങൾക്കും കാരണമാകുന്നുണ്ടെന്ന് ജില്ലാ കളക്ടർ പറഞ്ഞു....
എങ്ങോട്ടും ഒളിച്ചോടിയിട്ടില്ല, രാഹുലിനെതിരെ നിയപരമായ ഒരു പരാതിയും ലഭിച്ചിട്ടില്ല, ആരോപണം വന്നയുടനെ രാജിവച്ചു, രാജി ആവശ്യപ്പെടാന്‍ അവര്‍ക്കെന്ത് ധാര്‍മികത ; ഷാഫി പറമ്പില്‍
Kerala

എങ്ങോട്ടും ഒളിച്ചോടിയിട്ടില്ല, രാഹുലിനെതിരെ നിയപരമായ ഒരു പരാതിയും ലഭിച്ചിട്ടില്ല, ആരോപണം വന്നയുടനെ രാജിവച്ചു, രാജി ആവശ്യപ്പെടാന്‍ അവര്‍ക്കെന്ത് ധാര്‍മികത ; ഷാഫി പറമ്പില്‍

കോഴിക്കോട്: രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍ ഒളിച്ചോടിയിട്ടില്ലെന്നും 'മുങ്ങി'യെന്ന പരാമര്‍ശം തെറ്റാണെന്നും ഷാഫി പറമ്പില്‍ എംപി. ബിഹാറില്‍ പോയത് പാര്‍ട്ടി ഉത്തരവാദിത്തത്തിന്റെ ഭാഗമായിട്ടാണ്. രാഹുലിനെതിരെ നിയമപരമായ ഒരു പരാതിയുമില്ലെന്നും ആരോപണം വന്നയുടന്‍ തന്നെ രാഹുല്‍ രാജി പ്രഖ്യാപിച്ചുവെന്നും ഷാഫി പ്രതികരിച്ചു. സ്ത്രീകളോടുള്ള മോശം പെരുമാറ്റമെന്ന ആരോപണങ്ങള്‍ക്കു പിന്നാലെ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷപദം രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ രാജിവെച്ചതു സംബന്ധിച്ചു വടകരയില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. രാഹുല്‍ മാങ്കൂട്ടത്തില്‍ സംഘടനാ ചുമതല ഒഴിഞ്ഞിട്ടും കോണ്‍ഗ്രസിനെ ചിലര്‍ ധാര്‍മികത പഠിപ്പിക്കുകയാണ്. വിവാദങ്ങളില്‍ കോണ്‍ഗ്രസ് നിര്‍വീര്യമാകില്ലെന്നും ഷാഫി പറഞ്ഞു. രാജി ആവശ്യപ്പെടാന്‍ സിപിഎമ്മിനും ബിജെപിക്കും ധാര്‍മികതയെന്തെന്നും ഷാഫി പറമ്പില്‍ ചോദിച്ചു. സര്‍ക്കാരിന്റെ പരാജയങ്ങള...
താനൂര്‍ ഗവ.എല്‍ പി സ്‌കൂളിലെ വര്‍ണ്ണക്കൂടാരത്തിന്റെയും പ്രീ പ്രൈമറി വിഭാഗം യൂറിനലിന്റെയും ഉദ്ഘാടനം നടന്നു
Local news, Malappuram

താനൂര്‍ ഗവ.എല്‍ പി സ്‌കൂളിലെ വര്‍ണ്ണക്കൂടാരത്തിന്റെയും പ്രീ പ്രൈമറി വിഭാഗം യൂറിനലിന്റെയും ഉദ്ഘാടനം നടന്നു

താനൂര്‍ ഗവണ്‍മെന്റ് എല്‍പി സ്‌കൂളില്‍ സ്റ്റാര്‍സ് പദ്ധതി പ്രകാരം നിര്‍മ്മിച്ച വര്‍ണ്ണ കൂടാരത്തിന്റെയും പൊതുവിദ്യാഭ്യാസ വകുപ്പ് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച പ്രീ പ്രൈമറി വിഭാഗം യൂറിനലിന്റെയും ഉദ്ഘാടനം കായിക-ന്യൂനപക്ഷ ക്ഷേമ-വഖഫ് വകുപ്പ് മന്ത്രി വി അബ്ദുറഹിമാന്‍ നിര്‍വഹിച്ചു. പ്രീപ്രൈമറി വിദ്യാഭ്യാസം സമഗ്രവും ശാസ്ത്രീയവും ഗുണമേന്‍മയുള്ളതുമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ സര്‍വ ശിക്ഷ കേരള സ്റ്റാര്‍സ് പദ്ധതിയില്‍ നിന്നും അനുവദിച്ച പത്തുലക്ഷം രൂപ ഉപയോഗിച്ചാണ് വര്‍ണ്ണക്കൂടാരം ഒരുക്കിയിരിക്കുന്നത്. ശാസ്ത്രീയ പഠനാനുഭവങ്ങള്‍ സ്വന്തമാക്കാന്‍ സഹായിക്കുന്ന പ്രവര്‍ത്തന സജ്ജമായ പഠനയിടങ്ങളിലൂടെ കുട്ടികള്‍ക്കു സ്വഭാവ രൂപീകരണത്തിനും ആശയ രൂപീകരണത്തിനും സഹായിക്കുന്ന പഠനാന്തരീക്ഷം ഈ പദ്ധതിയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ പി.പി മുസ്തഫ അധ്യക്ഷനായ...
കേരള സ്‌കൂള്‍ ശാസ്ത്രോത്സവം ; സംഘാടക സമിതി രൂപീകരണ യോഗത്തില്‍ നിന്ന് രാഹുല്‍ മാങ്കൂട്ടത്തിലിനെ ഒഴിവാക്കാന്‍ നിര്‍ദേശം
Kerala

കേരള സ്‌കൂള്‍ ശാസ്ത്രോത്സവം ; സംഘാടക സമിതി രൂപീകരണ യോഗത്തില്‍ നിന്ന് രാഹുല്‍ മാങ്കൂട്ടത്തിലിനെ ഒഴിവാക്കാന്‍ നിര്‍ദേശം

തിരുവനന്തപുരംന്മ കേരള സ്‌കൂള്‍ ശാസ്ത്രോത്സവത്തിന്റെ സംഘാടക സമിതി രൂപീകരണ യോഗത്തില്‍നിന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ ഒഴിവാക്കാന്‍ നിര്‍ദേശം. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയാണ് പൊതു വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയത്. രാഹുലിനെതിരെ ആരോപണങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തിലാണു നടപടി. പാലക്കാട് ജില്ലാ പഞ്ചായത്ത് ഹാളില്‍ 25നാണ് സംഘാടക സമിതി രൂപീകരണ യോഗം നടക്കാനിരുന്നത്. യോഗത്തില്‍ അധ്യക്ഷനായിരുന്നു രാഹുല്‍ മാങ്കൂട്ടത്തില്‍. പാലക്കാട് വെച്ച് നവംബര്‍ 7 മുതല്‍ 10 വരെയാണ് ശാസ്‌ത്രോത്സവം നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. തദ്ദേശമന്ത്രി എം.ബി.രാജേഷാണ് ഉദ്ഘാടകന്‍. ഇതു സംബന്ധിച്ച് വിദ്യാഭ്യാസവകുപ്പ് ക്ഷണക്കത്ത് പുറത്തിറക്കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് രാഹുലില്‍നിന്ന് ദുരനുഭവം ഉണ്ടായെന്നു ചൂണ്ടിക്കാട്ടി യുവനടി ഉള്‍പ്പെടെ ആരോപണങ്ങളുമായി രംഗത്തെത്തിയത്. ഈ സാഹചര്യത്തില്...
ബിജെപി ന്യൂനപക്ഷ മോർച്ച പ്രസിഡന്റ് ആയി മുൻ എം എസ് എഫ് നേതാവിനെ നിയമിച്ചു
Politics

ബിജെപി ന്യൂനപക്ഷ മോർച്ച പ്രസിഡന്റ് ആയി മുൻ എം എസ് എഫ് നേതാവിനെ നിയമിച്ചു

മലപ്പുറം: മലപ്പുറം സെൻട്രൽ ജില്ല ബിജെപി ന്യൂനപക്ഷമോർച്ച പ്രസിഡണ്ടായി അദ്നാൻ ഓസിയെ തിരഞ്ഞെടുത്തു. മുൻ എംഎസ്എഫ് വേങ്ങര മണ്ഡലം സെക്രട്ടറിയായിരുന്നു. ഏതാനും മാസങ്ങൾക്ക് മുമ്പാണ് ഇദ്ദേഹം ലീഗ് വിട്ട് ബി ജെ പിയിൽ ചേർന്നത്. ന്യൂനപക്ഷമോർച്ച 30 സംഘടന ജില്ലാ അധ്യക്ഷന്മാരിൽ ഏറ്റവും പ്രായം കുറഞ്ഞ അധ്യക്ഷനാണ് അദ്നാൻ. എ ആർ നഗർ ഇരുമ്പു ചോല സ്വദേശിയാണ് അദ്നാൻ. മഹിളാ മോർച്ച പ്രസിഡന്റ് ആയി അശ്വതി ഗുപ്ത കുമാറിനെയും എസ് സി മോർച്ച ജില്ലാ പ്രസിഡന്റ് ആയി എൻ പി വാസുദേവനെയും നിയമിച്ചതായി ബി ജെ പി ജില്ലാ പ്രസിഡന്റ് പി സുബ്രഹ്മണ്യൻ അറിയിച്ചു....
പാറക്കടവ് സ്കൂളിൽ മട്ടുപ്പാവ് കൃഷി ആരംഭിച്ചു
Local news

പാറക്കടവ് സ്കൂളിൽ മട്ടുപ്പാവ് കൃഷി ആരംഭിച്ചു

മൂന്നിയൂർ: ജി എം യു പി സ്കൂൾ പാറക്കടവ്പാഠപുസ്തകത്തിലെ കൃഷിയെ മട്ടുപ്പാവിൽ പ്രവർത്തന സജ്ജമാക്കി .സ്കൂൾ ഉച്ചഭക്ഷണ പദ്ധതി, സ്കൂൾ ശാസ്ത്ര ക്ലബ്ബ്, സ്കൂൾ ന്യൂട്രീഷൻ ഗാർഡൻ ടീം എന്നിവയുടെ നേതൃത്വത്തിൽ ആയിരുന്നു പരിപാടി.മൂന്നിയൂർ പഞ്ചായത്ത് പ്രസിഡണ്ട് എൻ എം സുഹ്റാബി ഉദ്ഘാടനം ചെയ്തു. മൂന്നിയൂർ പഞ്ചായത്ത് കൃഷി ഓഫീസർ :മുഹമ്മദ് അനീസ് മുഖ്യാതിഥിയായിരുന്നു. സ്കൂൾ പിടിഎ പ്രസിഡണ്ട് വി.മുഹമ്മദ് ആസിഫ് അധ്യക്ഷനായിരുന്നു. ഹെഡ്മാസ്റ്റർ :ശിവദാസൻ കെ പി സ്വാഗതം ആശംസിച്ചു. വാർഡ് മെമ്പർ കല്ലൻ ഹുസൈൻ മാസ്റ്റർ, സീനിയർ അസിസ്റ്റന്റ് :സുജ തോമസ്, സീഡ് സ്കൂൾ കോഡിനേറ്റർ രജിത എൻ,സ്കൂൾ ഉച്ചഭക്ഷണ പദ്ധതി ഇൻ ചാർജ് പ്രമോദ് കെ പി എന്നിവർ ആശംസ അറിയിച്ചു. ന്യൂട്രീഷൻ ഗാർഡൻ ഇൻ ചാർജ് :റോജ ടി നന്ദി അറിയിച്ചു....
നിരോധനം മറികടന്ന് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ റീല്‍സ് ചിത്രീകരണം ; ബിഗ് ബോസ് താരം ജാസ്മിന്‍ ജാഫറിനെതിരെ പരാതി
Kerala

നിരോധനം മറികടന്ന് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ റീല്‍സ് ചിത്രീകരണം ; ബിഗ് ബോസ് താരം ജാസ്മിന്‍ ജാഫറിനെതിരെ പരാതി

തൃശൂര്‍ : ഹൈക്കോടതിയുടെ നിരോധനം മറികടന്നു ഗുരുവായൂര്‍ ക്ഷേത്രക്കുളത്തിലും നടപ്പുരയിലും റീല്‍സ് ചിത്രീകരിച്ച ബിഗ് ബോസ് താരവും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറുമായ ജാസ്മിന്‍ ജാഫറിനെതിരെ ഗുരുവായൂര്‍ ദേവസ്വം പൊലീസില്‍ പരാതി നല്‍കി. ഗുരുവായൂര്‍ ദേവസ്വം അഡ്മിനിസ്ട്രേറ്ററാണ് പരാതി നല്‍കിയത്. വിലക്ക് മറികടന്ന് ഗുരുവായൂര്‍ തീര്‍ത്ഥക്കുളത്തില്‍ കാല്‍ കഴുകി റീല്‍സ് ചിത്രീകരിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. പൊലീസിന് ലഭിച്ച പരാതി കോടതിക്ക് കൈമാറിയതായാണ് വിവരം. ക്ഷേത്രത്തിന്റെ കുളപ്പടവുകളിലും നടപ്പുരയിലും ജാസ്മിന്‍ ജാഫര്‍ വിഡിയോ ചിത്രീകരിച്ച് റീല്‍സ് ആയി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. ക്ഷേത്രത്തില്‍ ആറാട്ട് പോലെയുള്ള ചടങ്ങുകള്‍ നടക്കുന്ന തീര്‍ഥക്കുളത്തിന്റെ പരിപാവനത ലംഘിച്ച് ഹൈക്കോടതിയുടെ നിരോധന മേഖലയില്‍ വിഡിയോ ചിത്രീകരിച്ചതിന് ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ ഒ.ബി.അരുണ്‍കുമാര്‍ ടെംപിള്‍ പൊലീസില്‍ പ...
പീസ് കോണ്‍ഫറന്‍സ് ഹാള്‍ ഉദ്ഘാടനം ചെയ്തു
Local news

പീസ് കോണ്‍ഫറന്‍സ് ഹാള്‍ ഉദ്ഘാടനം ചെയ്തു

എ ആര്‍ നഗര്‍: വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ തൊട്ടശ്ശേരിയറ ശാഖായുടെ കീഴില്‍ നിര്‍മിച്ച കോണ്‍ഫറന്‍സ് ഹാള്‍ ലജ്‌നത്തുല്‍ ബുഹൂഥില്‍ ഇസ്ലാമിയ്യ സംസ്ഥാന അധ്യക്ഷന്‍ കുഞ്ഞിമുഹമ്മദ് മദനി പറപ്പൂര്‍ ഉദ്ഘാടനം ചെയ്തു. പൊതുസമ്മേളനം വിസ്ഡം സംസ്ഥാന പ്രസിഡന്റ് പി എന്‍ അബ്ദുലത്തീഫ് മദനിയും ഉദ്ഘാടനം ചെയ്തു. യുവ പ്രഭാഷകനായ സി പി മുഹമ്മദ് ബാസില്‍ മുഖ്യ പ്രഭാഷണം നടത്തി, അബൂബക്കര്‍ മാസ്റ്റര്‍, വിജീഷ് എം പി,ശങ്കരന്‍ ചാലില്‍,മാലിക് സലഫി, ഹനീഫ ഓടക്കല്‍, ഫൈസല്‍ തലപ്പാറ എന്നിവര്‍ ആശംസകളര്‍പ്പിച്ചു സംസാരിച്ചു. ആസിഫ് സ്വാലാഹി അധ്യക്ഷത വഹിച്ചു, ഇസ്മായില്‍ കല്ലാക്കന്‍ സ്വാഗതവും ജാബിര്‍ സ്വാലാഹി നന്ദിയുംപറഞ്ഞു....
മെസ്സി വരും ട്ടാ… കേരളത്തിൽ വരുമെന്ന് അർജന്റീനയുടെ സ്ഥിരീകരണം
Sports

മെസ്സി വരും ട്ടാ… കേരളത്തിൽ വരുമെന്ന് അർജന്റീനയുടെ സ്ഥിരീകരണം

ആശയകുഴപ്പങ്ങൾക്കും വിവാദങ്ങൾക്കുമൊടുവിൽ തീരുമാനം പ്രഖ്യാപിച്ചു, സാക്ഷാല്‍ ലയണല്‍ മെസ്സിയും അര്‍ജന്റീന ടീമും കേരളത്തിലെത്തും. നവംബറില്‍ ടീം കേരളത്തിലെത്തുമെന്ന് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഫിഫയുടെ സൗഹ്യദ മത്സരങ്ങള്‍ക്കായാണ് കേരളത്തിലെത്തുക. പിന്നാലെ മെസ്സിയും സംഘവും കേരളത്തിലെത്തുന്നത് കായിക മന്ത്രി വി അബ്ദുര്‍റഹ്മാനും സ്ഥിരീകരിച്ചു. മെസ്സി വരും ട്ടാ.. എന്ന തലക്കെട്ടോടെയാണ് കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. മാസങ്ങള്‍നീണ്ട വിവാദങ്ങള്‍ക്കൊടുക്കമാണ് മെസ്സി കേരളത്തിലേക്കെത്തുന്ന കാര്യത്തില്‍ ഔദ്യോഗിക തീരുമാനമുണ്ടാകുന്നത്.സാമൂഹികമാധ്യമങ്ങള്‍ വഴി ഈ വര്‍ഷത്തെ സൗഹൃദമത്സരങ്ങള്‍ നടക്കുന്ന വേദികള്‍ സംബന്ധിച്ചുള്ള വിവരമാണ് എഎഫ്എ പുറത്തുവിട്ടത്.ഷെഡ്യൂള്‍ പ്രകാരം നവംബറില്‍ അര്‍ജന്റീന ഫുട്‌ബോള്‍ ടീം കേരളത്തില്‍ കളിക്കുമെന്നാണ് എഎഫ്എ അറിയിച്ചിട്ടുള്ളത്. കേരളത്തിന് പുറമേ അ...
നന്നമ്പ്ര പഞ്ചായത്ത് യൂത്ത്ലീഗ് സമ്മേളനം സമാപിച്ചു ; നാടിന്റെ പുരോഗതിക്ക് സമൂഹം ഐക്യത്തോടെ നീങ്ങണമെന്ന് റഷീദലി ശിഹാബ് തങ്ങള്‍
Local news

നന്നമ്പ്ര പഞ്ചായത്ത് യൂത്ത്ലീഗ് സമ്മേളനം സമാപിച്ചു ; നാടിന്റെ പുരോഗതിക്ക് സമൂഹം ഐക്യത്തോടെ നീങ്ങണമെന്ന് റഷീദലി ശിഹാബ് തങ്ങള്‍

തിരൂരങ്ങാടി: നാടിന്റെ പുരോഗതിക്ക് സമൂഹം ഐക്യത്തോടെ മുന്നോട്ട് പോകണമെന്ന് പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍. നന്നമ്പ്ര പഞ്ചായത്ത് മുസ്‌ലിം യൂത്ത്ലീഗ് സമ്മേളനത്തിന്റെ സമാപനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു തങ്ങള്‍. ഐക്യത്തോടെ നീങ്ങിയപ്പോഴാണ് നമ്മുടെ നാട് വികസിച്ചത്. സമൂഹത്തിന് നന്മയുണ്ടായത്. ഇന്ന് കാണുന്ന എല്ലാ പുരോഗതിയുടെയും അടിസ്ഥാനം ഐക്യമാണെന്നും സമൂഹത്തില്‍ ഐക്യം നിലനിര്‍ത്താം നമ്മളെപ്പോഴും മുന്നില്‍ നില്‍ക്കണമെന്നും തങ്ങള്‍ പറഞ്ഞു. പഞ്ചായത്ത് യൂത്ത്ലീഗ് പ്രസിഡന്റ് കെ.കെ റഹീം അധ്യക്ഷനായി. ചാണ്ടി ഉമ്മന്‍ എം.എല്‍.എ മുഖ്യാതിഥിയായ സമ്മേളനത്തില്‍ മുസ്‌ലിം ലീഗ് ദേശീയ വൈസ് പ്രസിഡന്റ് കെ.പി.എ മജീദ് എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തി. യൂത്ത്ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.പി.കെ ഫിറോസ് പ്രമേയപ്രഭാഷണം നടത്തി. കെ കുഞ്ഞിമരക്കാര്‍, മതാരി അബ്ദുറഹ്‌മാന്‍ കുട്ടി ഹാജി, ഊര്‍പ്പായി മുസ്തഫ...
ചേലേമ്പ്ര സ്വദേശിക്കും അമീബിക് മസ്തിഷ്‌ക ജ്വരം ; ചികിത്സയിലുള്ളവരുടെ എണ്ണം നാലായി
Malappuram

ചേലേമ്പ്ര സ്വദേശിക്കും അമീബിക് മസ്തിഷ്‌ക ജ്വരം ; ചികിത്സയിലുള്ളവരുടെ എണ്ണം നാലായി

കോഴിക്കോട്: ചേലമ്പ്ര സ്വദേശിയായ യുവാവിന് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. ഇതോടെ കേരളത്തില്‍ ആകെ രോഗം ബാധിച്ചവരുടെ എണ്ണം നാലായി. നാല്‍പ്പത്തിയേഴുകാരനായ യുവാവ് കഴിഞ്ഞ 20 ദിവസമായി കോഴിക്കോട് മെഡി. കോളേജില്‍ ചികിത്സയിലിരിക്കെ ഇന്നാണ് രോഗം സ്ഥിരീകരിച്ചത്. നിലവില്‍ സംസ്ഥാനത്ത് രോഗം ബാധിച്ച് നാല് പേരും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് ചികിത്സ തേടിയിരിക്കുന്നത്. മലപ്പുറം സ്വദേശിയായ നാല്‍പ്പത്തിയൊമ്പതുകാരനും ചേളാരി സ്വദേശിയായ പതിനൊന്നുകാരിയും ഓമശ്ശേരി സ്വദേശിയായ മൂന്ന് മാസം പ്രായമുള്ള കുഞ്ഞും അന്നശ്ശേരി സ്വദേശിയായ മുപ്പത്തിയെട്ടുകാരനുമാണ് ചികിത്സയിലുള്ളത്. കഴിഞ്ഞ ദിവസം അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ച പെണ്‍കുട്ടിയുടെ സഹോദരനും രോഗം സ്ഥിരീകരിച്ചിരുന്നു. വ്യാഴാഴ്ച്ച മരിച്ച ഒന്‍പത് വയസുകാരി അനയയുടെ സഹോദരനായ ഏഴ് വയസുകാരനാണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കുന...
കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍
university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

ദേശീയ കായിക ദിനത്തിൽ മിനി മാരത്തൺ ദേശീയ കായിക ദിനാചരണത്തോടനുബന്ധിച്ച് കാലിക്കറ്റ് സർവകലാശാലാ കായിക പഠനവകുപ്പും മലപ്പുറം ജില്ലാ ഒളിമ്പിക് അസോസിയേഷനും സംയുക്തമായി ‘ആരോഗ്യത്തിന് വേണ്ടി ഓടുക’ എന്ന മുദ്രവാക്യവുമായി മിനി മാരത്തൺ സംഘടിപ്പിക്കുന്നു. ആഗസ്റ്റ് 29-ന് രാവിലെ ഏഴിനാണ് പരിപാടി. സർവകലാശാലാ ക്യാമ്പസിലെ സ്റ്റുഡന്റസ് ട്രാപ്പിൽ നിന്നാരംഭിച്ച് ക്യാമ്പസിനുള്ളിലൂടെ അഞ്ച് കിലോമീറ്റർ ദൂരം ഓടി സ്റ്റുഡന്റസ് ട്രാപ്പിൽ തന്നെ തിരിച്ചെത്തുന്ന രീതിയിലാണ് മാരത്തൺ ക്രമീകരിച്ചിട്ടുള്ളത്. സർവകലാശാലയിലെ വിദ്യാർഥികൾ, ജീവനക്കാർ, പൊതുജനങ്ങൾ തുടങ്ങിയവർക്ക് പങ്കെടുക്കാം. താത്പര്യമുള്ളവർ ആഗസ്റ്റ് 27-ന് മുൻപായി ഗൂഗിൾ ഫോമിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്. രജിസ്‌ട്രേഷൻ ലിങ്ക് :- https://forms.gle/gHR93CYe36UgYDGz9 . സ്പോട്ട് രജിസ്‌ട്രേഷൻ ഉണ്ടായിരിക്കുന്നതല്ല. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : ഡോ. അശ്വിൻ രാജ് - 989565...
രാഹുല്‍ മാങ്കൂട്ടത്തിലിന്റെ രാജി തികഞ്ഞ ധാര്‍മികതയുടെ പേരില്‍, മറ്റുള്ളവര്‍ സ്വീകരിക്കാത്ത മാതൃക, ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നു ; കെപിസിസി പ്രസിഡന്റ്
Kerala

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ രാജി തികഞ്ഞ ധാര്‍മികതയുടെ പേരില്‍, മറ്റുള്ളവര്‍ സ്വീകരിക്കാത്ത മാതൃക, ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നു ; കെപിസിസി പ്രസിഡന്റ്

കൊച്ചി : യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ സ്ഥാനം രാഹുല്‍ മാങ്കൂട്ടത്തില്‍ രാജിവച്ചത് തികഞ്ഞ ധാര്‍മികതയുടെ പേരിലാണെന്നു കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. രാഹുല്‍ രാഷ്ട്രീയ നേതൃത്വത്തില്‍ നിന്നു മാറിനില്‍ക്കുന്നത് ആത്മവിശ്വാസം വര്‍ധിപ്പിക്കുകയാണ്. സമാന കേസുകളില്‍ സിപിഎമ്മും ബിജെപിയും സ്വീകരിക്കാത്ത മാതൃകയാണ് ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടി സ്വീകരിച്ചതെന്നും ഇതിനേക്കാള്‍ ഗുരുതരമായ കേസുകളില്‍ ആരോപണവിധേയരായ ആളുകള്‍ നിയമസഭയില്‍ ഉള്ളതുകൊണ്ടാണു രാഹുല്‍ എംഎല്‍എ സ്ഥാനം രാജിവയ്ക്കണമെന്ന് എം.വി.ഗോവിന്ദന്‍ പോലും ആവശ്യപ്പെടാത്തതെന്നും സണ്ണി ജോസഫ് പറഞ്ഞു....
ജയിക്കാന്‍ വേണ്ടി വ്യാപകമായി ജമ്മു കശ്മീരില്‍ നിന്നടക്കം പുറത്തു നിന്ന് ആളെ കൊണ്ടുവന്നു ഞങ്ങള്‍ വോട്ട് ചേര്‍ക്കും, അത് നാളെയും ചെയ്യിക്കും, ഇത് കള്ളവോട്ടല്ല ; വിവാദ വെളിപ്പെടുത്തലുമായി ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണന്‍
Kerala

ജയിക്കാന്‍ വേണ്ടി വ്യാപകമായി ജമ്മു കശ്മീരില്‍ നിന്നടക്കം പുറത്തു നിന്ന് ആളെ കൊണ്ടുവന്നു ഞങ്ങള്‍ വോട്ട് ചേര്‍ക്കും, അത് നാളെയും ചെയ്യിക്കും, ഇത് കള്ളവോട്ടല്ല ; വിവാദ വെളിപ്പെടുത്തലുമായി ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണന്‍

തൃശൂര്‍ : ജയിക്കാന്‍ വേണ്ടി മണ്ഡലങ്ങളില്‍ വ്യാപകമായി പുറത്തുനിന്ന് ആളെ കൊണ്ടുവന്നു താമസിപ്പിച്ച് വോട്ട് ചെയ്യിപ്പിക്കാറുണ്ടെന്ന വിവാദ വെളിപ്പെടുത്തലുമായി ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണന്‍. തൃശൂരില്‍ സുരേഷ് ഗോപിയുടെ വിജയത്തില്‍ കള്ളവോട്ട് നടന്നെന്ന യുഡിഎഫ്-എല്‍ഡിഎഫ് ആരോപണത്തോട് പ്രതികരിക്കവേയാണു ഗോപാലകൃഷ്ണന്റെ വിവാദ വെളിപ്പെടുത്തല്‍. ഞങ്ങള്‍ ജയിക്കാന്‍ ഉദ്ദേശിക്കുന്ന മണ്ഡലങ്ങളില്‍ ജമ്മു കശ്മീരില്‍ നിന്നും ആളുകളെ കൊണ്ടു വന്ന് ഒരു വര്‍ഷം താമസിപ്പിച്ചു വോട്ട് ചെയ്യിപ്പിക്കും. അത് നാളെയും ചെയ്യിക്കുമെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞു. നിയമസഭയില്‍ ഇത്തരത്തില്‍ വോട്ട് ചെയ്യിപ്പിക്കാന്‍ ഇപ്പോള്‍ ഉദ്ദേശിച്ചിട്ടില്ല. ലോക്സഭയിലാണ് അത്തരത്തിലൊരു തീരുമാനമെടുത്തത്. നിയമസഭയില്‍ ആ സമയത്ത് ആലോചിക്കും. മരിച്ച ആളുടെ പേരില്‍ വോട്ട് ചെയ്യുക, ഒരാള്‍ രണ്ട് വോട്ട് ചെയ്യുക എന്നതാണ് കള്ളവോട്ട് എന്ന് പറയുന്നത്, ഇത് കള്ളവോ...
പിതാവിനൊപ്പം സ്‌കൂളിലേക്ക് പോയ ആറ് വയസുകാരനെ തട്ടിക്കൊണ്ടു പോയത് കുട്ടിയുടെ ഉമ്മയും കുടുംബവും ; കുട്ടിയെ കണ്ടെത്തി, ആസൂത്രണം ചെയ്തത് വിദേശത്തേക്ക് കടത്താന്‍, കണ്ടെത്തിയത് വിമാനത്താവളത്തില്‍ നിന്നും
Kerala

പിതാവിനൊപ്പം സ്‌കൂളിലേക്ക് പോയ ആറ് വയസുകാരനെ തട്ടിക്കൊണ്ടു പോയത് കുട്ടിയുടെ ഉമ്മയും കുടുംബവും ; കുട്ടിയെ കണ്ടെത്തി, ആസൂത്രണം ചെയ്തത് വിദേശത്തേക്ക് കടത്താന്‍, കണ്ടെത്തിയത് വിമാനത്താവളത്തില്‍ നിന്നും

പാലക്കാട്: പട്ടാമ്പി തെക്കുമലയില്‍ നിന്ന് പിതാവിനൊപ്പം സ്‌കൂട്ടറില്‍ സ്‌കൂളിലേക്ക് പോയ ആറു വയസ്സുകാരനെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ കുട്ടിയെ കണ്ടെത്തി. കുട്ടിയുടെ ഉമ്മയും കുടുംബവുമാണ് കുട്ടിയെ തട്ടികൊണ്ടുപോയത്. ഇന്ന് രാവിലെ വിളത്തൂര്‍ സ്വദേശി മുഹമ്മദ് ഹനീഫയുടെ മകന്‍ മുഹമ്മദ് ഇവാന്‍ സായിക്കിനെ ആയിരുന്നു കടത്തിക്കൊണ്ടുപോയത്. പരാതി ലഭിച്ച ഉടന്‍ തന്നെ പോലീസ് നടത്തിയ അന്വേഷണമാണ് തട്ടിക്കൊണ്ടുപോയതിന് പിന്നില്‍ കുട്ടിയുടെ ഉമ്മയും കുടുംബവും ആണെന്ന് വ്യക്തമായത്. കുട്ടിയുടെ അച്ഛനായ മുഹമ്മദ് ഹനീഫയും ഭാര്യയും തമ്മില്‍ വേര്‍പിരിഞ്ഞു താമസിക്കുന്നവരാണ്. കുട്ടിയുടെ അമ്മ വിദേശത്താണ്. കുട്ടിയെ വിട്ടുതരണം എന്ന ആവശ്യം മുഹമ്മദ് ഹനീഫ അംഗീകരിച്ചിരുന്നില്ല. തുടര്‍ന്നാണ് ബലമായി കുട്ടിയെ കൂട്ടിക്കൊണ്ടുപോകാനുള്ള ശ്രമം നടന്നത്. കടത്തിക്കൊണ്ടുപോയ കുട്ടിക്ക് ഇവര്‍ പാസ്‌പോര്‍ട്ട് ശരിയാക്കിയിരുന്നു...
വീടിന്റെ പരിസരത്ത് കൊതുകും എലിയും:ഉടമസ്ഥനും വാടകക്കാരനും പിഴ വിധിച്ച് പരപ്പനങ്ങാടി കോടതി
Other

വീടിന്റെ പരിസരത്ത് കൊതുകും എലിയും:ഉടമസ്ഥനും വാടകക്കാരനും പിഴ വിധിച്ച് പരപ്പനങ്ങാടി കോടതി

പരപ്പനങ്ങാടി : വീടിന്റെ പരിസരത്ത് കൊതുക്, എലി എന്നിവ വളരുന്ന സാഹചര്യം ഒരുക്കിയതിനും പൊതുശല്യവും പകര്‍ച്ചവ്യാധി ഭീഷണിയും ഉണ്ടാകുന്ന തരത്തില്‍ മാലിന്യങ്ങള്‍ വലിച്ചെറിഞ്ഞതിനും ഉടമസ്ഥനും വാടകക്കാരനും പിഴ വിധിച്ച് പരപ്പനങ്ങാടി ഫസ്റ്റ് ക്ലാസ്സ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി. നെടുവ സാമൂഹിക ആരോഗ്യ കേന്ദ്രം ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ വി. അനൂപ് ചാര്‍ജ് ചെയ്ത കേസിലാണ് പരപ്പനങ്ങാടി ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് 15000 രൂപ വീതം പിഴ ചുമത്തിയത്. 2023 ലെ പൊതുജനാരോഗ്യ നിയമത്തിലെ സെക്ഷന്‍ 21, 45, 53 വകുപ്പുകളുടെ ലംഘനമാണ് നടന്നത്. നിയമലംഘനം നടത്തുന്നത് തടയുവാനുള്ള നിര്‍ദ്ദേശങ്ങള്‍ ആരോഗ്യവകുപ്പ് നോട്ടീസിനാല്‍ നല്‍കിയിട്ടും നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തതിനാലാണ് കേസ് ചാര്‍ജ് ചെയ്തത്. ജില്ലയില്‍ പൊതുജനാരോഗ്യ നിയമം നിലവില്‍ വന്നതിനുശേഷം ആദ്യമായാണ് പിഴ ഈടാക്കുന്നത്....
ആറു വയസ്സുകാരനെ പിതാവിന്റെ കയ്യിൽ നിന്നും തട്ടിക്കൊണ്ടു പോയി
Other

ആറു വയസ്സുകാരനെ പിതാവിന്റെ കയ്യിൽ നിന്നും തട്ടിക്കൊണ്ടു പോയി

പാലക്കാട് : വിളത്തൂരില്‍ പിതാവിന്റെ കയ്യില്‍ നിന്ന് കുട്ടിയെ തട്ടിക്കൊണ്ട് പോയതായി പരാതി. വിളത്തൂർ സ്വദേശി മുഹമ്മദ് ഹനീഫയുടെ മകൻ ഇവാൻ സായിക്കിനെയാണ് തട്ടിക്കൊണ്ട് പോയത്.ആറു വയസുള്ള കുട്ടിയെയായണ് കാറിലെത്തിയ സംഘം തട്ടികൊണ്ട് പോയത്. പിതാവിന്റെ കൈയില്‍ നിന്ന് കുട്ടിയെ ബലമായി തട്ടിക്കൊണ്ട് പോയെന്നാണ് പിതാവ് മുഹമ്മദ് ഹനീഫ നല്‍കിയ പരാതി. വെള്ളയും ചുവപ്പും നിറമുള്ള സ്വിഫ്റ്റ് കാറുകളിലെത്തിയവരാണ് കുട്ടിയെ തട്ടിക്കൊണ്ട് പോയത്. സംഭവത്തിന്റെ കാരണമെന്തെന്ന് വ്യക്തമല്ല....
നാലു ദിവസം നീണ്ട് നില്‍ക്കുന്ന കുണ്ടൂര്‍ ഉറൂസ് മുബാറക്കിന് ഭക്തിനിര്‍ഭരമായ തുടക്കം
Other

നാലു ദിവസം നീണ്ട് നില്‍ക്കുന്ന കുണ്ടൂര്‍ ഉറൂസ് മുബാറക്കിന് ഭക്തിനിര്‍ഭരമായ തുടക്കം

തിരൂരങ്ങാടി : നാലു ദിവസങ്ങളിലായി നടക്കുന്ന കുണ്ടൂര്‍ അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍ 20 ാമത് ഉറൂസ് മുബാറക്കിന് സാദാത്തുകളുടെയും പണ്ഡിതന്മാരുടെയും സാന്നിധ്യത്തില്‍ കുണ്ടൂര്‍ ഗൗസിയ്യയില്‍ ഭക്തിനിര്‍ഭരമായ തുടക്കം. ഉറൂസ് മുബാറകിന് ഇന്നലെ വൈകുന്നേരം സമസ്ത പ്രസിഡണ്ട് ഇ സുലൈമാന്‍ മുസ് ലിയാര്‍ കൊടി ഉയര്‍ത്തിയതോടെയാണ് തുടക്കം കുറിച്ചത്. തുടര്‍ന്ന് നടന്ന സ്വഹീഹുല്‍ ബുഖാരി ദര്‍സിന് സുലൈമാന്‍ മുസ്ലിയാര്‍ നേതൃത്വം നല്‍കി.തുടര്‍ന്ന് നടന്ന മഖാം സിയാറതിന് താനാളൂര്‍ അബ്ദു മുസ്ലിയാര്‍ നേതൃത്വം നല്‍കി. ഹംസ മഹ്‌മൂദി തൃശൂരിന്റെ നേതൃത്വത്തില്‍ മജ്‌ലിസുല്‍ മഹബ്ബ നടന്നു. ഇ സുലൈമാന്‍ മുസ്ലിയാരുടെ അധ്യക്ഷതയില്‍ വൈകുന്നേരം ഏഴിന് നടന്ന ഉദ്ഘാടന സമ്മേളനം പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. സമസ്ത ട്രഷറര്‍ കോട്ടൂര്‍ കുഞ്ഞമ്മു മുസ്ലിയാര്‍ പ്രാര്‍ഥന നടത്തി . വണ്ടൂര്‍ അബ്ദുര്‍റഹ്‌മാന്‍ ഫൈസി, സി മുഹമ്മദ്...
പ്രവാസി ക്ഷേമ ബോർഡ് അംഗത്വ ക്യാംപയിനും കുടിശ്ശിക നിവാരണവും നടത്തി
Malappuram

പ്രവാസി ക്ഷേമ ബോർഡ് അംഗത്വ ക്യാംപയിനും കുടിശ്ശിക നിവാരണവും നടത്തി

മലപ്പുറം : പ്രവാസി ക്ഷേമ ബോര്‍ഡിന്റെ നേതൃത്വത്തില്‍ അംഗത്വ ക്യാംപയിനും കുടിശ്ശിക നിവാരണവും നടത്തി. ജില്ലാ ആസൂത്രണ സമിതി ഹാളില്‍ നടന്ന പരിപാടി പ്രവാസി ക്ഷേമ ബോര്‍ഡ് ചെയര്‍മാന്‍ ഗഫൂര്‍ പി. ലില്ലീസ് ഉദ്ഘാടനം ചെയ്തു. ക്ഷേമനിധിയില്‍ പുതുതായി അംഗത്വം എടുക്കാനും അംഗത്വം നഷ്ടപ്പെട്ടവര്‍ക്ക് പിഴ ഇളവ് ആനുകൂല്യത്തോടെ പുതുക്കാനും പരിപാടിയിൽ അവസരമൊരുക്കിയിരുന്നു. ക്യാംപയിനില്‍ പങ്കെടുക്കാന്‍ കഴിയാത്ത പ്രവാസികള്‍ക്ക് അക്ഷയ കേന്ദ്രം വഴിയോ സേവാ കേന്ദ്രം വഴിയോ പുതുതായി അംഗത്വം എടുക്കാനും പിഴയിളവ് അനുകൂല്യത്തോടെ അംശദായം അടച്ച് അംഗത്വം പുതുക്കാനും കഴിയുമെന്ന് പ്രവാസി ക്ഷേമ ബോര്‍ഡ് ചെയര്‍മാന്‍ അറിയിച്ചു. ജില്ലാ പ്രവാസി പ്രശ്‌നപരിഹാര സെല്‍ അംഗം വി.കെ. റഹൂഫ് അധ്യക്ഷത വഹിച്ചു. പ്രവാസി ക്ഷേമ ബോര്‍ഡ് ഫിനാന്‍സ് മാനേജര്‍ ജയകുമാര്‍, കോഴിക്കോട് ഡി.ഇ.ഒ എസ്. നവാസ് എന്നിവര്‍ സംസാരിച്ചു. പ്രവാസി ക്ഷേമ ബോര്‍ഡ് തിരുവന...
ജനവാസ മേഖലയില്‍ ആനയുടെ ചവിട്ടേറ്റ് വീട്ടമ്മ മരിച്ചു
Malappuram

ജനവാസ മേഖലയില്‍ ആനയുടെ ചവിട്ടേറ്റ് വീട്ടമ്മ മരിച്ചു

എടവണ്ണ : ജനവാസ മേഖലയില്‍ ആനയുടെ ചവിട്ടേറ്റ് വീട്ടമ്മ മരിച്ചു. കിഴക്കേ ചാത്തല്ലൂര്‍ കാവിലട്ടി കമ്പിക്കയം ചന്ദന്റെ ഭാര്യ കല്യാണി (68) ആണ് മരിച്ചത്. ഇന്ന് രാവിലെ 10.30 ന് കമ്പിക്കയത്ത് ആയിരുന്നു സംഭവം. പ്രദേശത്ത് ആനശലും ഉള്ളതിനാല്‍ വനപാലകര്‍ ആനയെ വനത്തിലേക്ക് കയറ്റാന്‍ എത്തിയിരുന്നു. കല്യാണിയുടെ പേരക്കുട്ടികള്‍ സമീപത്തെ പറമ്പില്‍ കളിക്കാന്‍ പോയിരുന്നു. വനപാലകര്‍ തുരത്തിയ ആന കല്യാണിയെ ആക്രമിച്ചതാകാമെന്നാണ് കരുതുന്നത്. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിമോര്‍ച്ചറിയില്‍...
യുവതിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന കേസില്‍ കോണ്‍ഗ്രസ് നേതാവായ പഞ്ചായത്ത് അംഗം അറസ്റ്റില്‍
Local news, Malappuram

യുവതിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന കേസില്‍ കോണ്‍ഗ്രസ് നേതാവായ പഞ്ചായത്ത് അംഗം അറസ്റ്റില്‍

തേഞ്ഞിപ്പലം : യുവതിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന കേസില്‍ കോണ്‍ഗ്രസ് നേതാവായ പഞ്ചായത്ത് അംഗം അറസ്റ്റില്‍. പള്ളിക്കല്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റും പള്ളിക്കല്‍ പഞ്ചായത്ത് ഭരണസമിതിയിലെ എയര്‍പോര്‍ട്ട് വാര്‍ഡ് അംഗവുമായ കരിപ്പൂര്‍ വളപ്പില്‍ വീട്ടില്‍ മുഹമ്മദ് അബ്ദുല്‍ ജമാലിനെ (35) യാണ് തേഞ്ഞിപ്പലം പൊലീസ് അറസ്റ്റ് ചെയ്തത്. യുവതിയെ വിവാഹവാഗ്ദാനം നല്‍കി കാക്കഞ്ചേരിയിലെത്തിച്ച് പീഡിപ്പിച്ചെന്നാണ് കേസ്. പ്രതിയെ പരപ്പനങ്ങാടി ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് റിമാന്‍ ഡ് ചെയ്തു. തിങ്കളാഴ്ചയാണ് യുവതി പൊലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്നാണ് അറസ്റ്റ് ചെയ്തത്. ജമാല്‍ പഞ്ചാ യത്ത് അംഗത്വം സ്വയം രാജിവയ്ക്കണമെന്നും തയാറില്ലെങ്കില്‍ പഞ്ചായത്ത് പ്രസിഡന്റോ പഞ്ചായത്ത് ഡയറക്ടറോ അദ്ദേഹത്തെ പുറത്താക്കണമെന്നും സിപിഎം പള്ളിക്കല്‍ ലോക്കല്‍ കമ്മിറ്റി ആവശ്യപ്പെട്ടു. എന്നാല്‍, ലഹരി മാഫിയയ്‌ക്കെതിരെ നില...
രാഹുല്‍ മാങ്കൂട്ടത്തിലിന്റെ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം തെറിച്ചേക്കും, രാജി വാങ്ങാന്‍ ഹൈക്കമാന്റ് നിര്‍ദേശം ; ചര്‍ച്ച നടത്തി നേതൃത്വം
Kerala

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം തെറിച്ചേക്കും, രാജി വാങ്ങാന്‍ ഹൈക്കമാന്റ് നിര്‍ദേശം ; ചര്‍ച്ച നടത്തി നേതൃത്വം

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെയുള്ള വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തുനിന്ന് നീക്കിയേക്കും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫും ഇതു സംബന്ധിച്ച അനൗദ്യോഗിക ചര്‍ച്ച നടത്തി. മുതിര്‍ന്ന നേതാക്കളുമായി കൂടുതല്‍ ചര്‍ച്ച നടത്തിയ ശേഷമാകും ഔദ്യോഗിക തീരുമാനം. യൂത്ത് കോണ്‍ഗ്രസ് ദേശീയ നേതൃത്വമാണ് ഇതില്‍ അന്തിമ തീരുമാനമെടുക്കേണ്ടത്. അധ്യക്ഷ സ്ഥാനത്തു നിന്നും രാജി വാങ്ങാന്‍ ഹൈക്കമാന്റാണ് നിര്‍ദ്ദേശിച്ചത്. സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷിക്ക് പാര്‍ട്ടിയിലെ വനിതാ നേതാക്കള്‍ രാഹുലിനെതിരെ പരാതി നല്‍കിയെന്നാണ് വിവരം. ഇത് അന്വേഷിക്കാന്‍ സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതൃത്വത്തോട് ദീപാദാസ് മുന്‍ഷി ആവശ്യപ്പെട്ടു. ഇതിനുപിന്നാലെയാണ് രാഹുലിനെതിരെ സംഘടന നടപടി ആലോചിക്കുന്നത്...
ധൈര്യമുണ്ടെങ്കില്‍ മാന നഷ്ടകേസ് നല്‍കട്ടെ, നേരിടാന്‍ തയ്യാര്‍, അയാളെ സംരക്ഷിക്കുന്നത് ഷാഫി പറമ്പില്‍, പരാതി പറഞ്ഞിട്ടും നടപടിയുണ്ടായില്ല ; രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരെ ആരോപണവുമായി എഴുത്തുകാരി ഹണി ഭാസ്‌കര്‍
Kerala

ധൈര്യമുണ്ടെങ്കില്‍ മാന നഷ്ടകേസ് നല്‍കട്ടെ, നേരിടാന്‍ തയ്യാര്‍, അയാളെ സംരക്ഷിക്കുന്നത് ഷാഫി പറമ്പില്‍, പരാതി പറഞ്ഞിട്ടും നടപടിയുണ്ടായില്ല ; രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരെ ആരോപണവുമായി എഴുത്തുകാരി ഹണി ഭാസ്‌കര്‍

തിരുവനന്തപുരം: പാലക്കാട് എംഎല്‍എയും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനുമായ രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരെ ആരോപണവുമായി എഴുത്തുകാരി ഹണി ഭാസ്‌കര്‍. തന്നോട് ചാറ്റ് ചെയ്ത ശേഷം തന്നെക്കുറിച്ച് മറ്റുള്ളവരോട് മോശമായി സംസാരിച്ചു എന്നും എതിര്‍ രാഷ്ട്രീയത്തില്‍ ഉള്ളവര്‍ പോലും തന്നോട് ഇങ്ങോട്ട് ചാറ്റ് ചെയ്യാന്‍ വരുന്നു എന്ന് ഗമ പറഞ്ഞു എന്നുമാണ് ഹണി ഭാസ്‌കരന്റെ ആരോപണം. രാഹുലിന്റെ കൂട്ടത്തില്‍ ഉള്ളവര്‍ തന്നെയാണ് തന്നെ മോശമായി ചിത്രീകരിക്കുന്ന കാര്യം വെളിപ്പെടുത്തിയത് എന്നും ഹണി ഭാസ്‌കര്‍ പറയുന്നു. ശ്രീലങ്കന്‍ യാത്രയെ കുറിച്ച് ചോദിച്ചാണ് രാഹുല്‍ ആദ്യമായി തനിക്ക് മെസേജ് അയച്ചത്. ചാറ്റ് നിര്‍ത്താന്‍ ഉദ്ദേശമുണ്ടായിരുന്നില്ല. താന്‍ മറുപടി നല്‍കാത്തത് കൊണ്ട് ചാറ്റ് അവസാനിപ്പിച്ചു. എന്നാല്‍, പിന്നീട് മറ്റ് സ്ഥലങ്ങളില്‍ ചെന്ന് അയാളുടെ പത്രാസ് കണ്ടിട്ട് അയാളുടെ പിന്നാലെ ചെല്ലുന്ന സ്ത്രീയായാണ് പ്രൊജക്ട് ചെയ്...
ആവേശോജ്ജ്വലമായി തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്തിൻ്റെ ഹരിതാരവം
Local news

ആവേശോജ്ജ്വലമായി തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്തിൻ്റെ ഹരിതാരവം

തിരൂരങ്ങാടി : ബ്ലോക്ക് പഞ്ചായത്ത് 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 'ഹരിതാരവം ' എന്ന പേരിൽ ഹരിത കർമ്മ സേനാ സംഗമം നടത്തി. സുസ്ഥിര അജൈവ മാലിന്യ പരിപാലനം സംബന്ധിച്ച് എൽ.എസ്.ജി.ഡി അസിസ്റ്റൻ്റ് ഡയറക്ടർ പി.ബി. ഷാജുവും ജൈവമാലിന്യ പരിപാലനം സംബന്ധിച്ച് ശുചിത്വമിഷൻ ജില്ലാ കോ- ഓർഡിനേറ്റർ എ. ആതിരയും സംസാരിച്ചു. സമാപന സമ്മേളനം മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എം.കെ. റഫീഖ ഉദ്ഘാടനം ചെയ്തു. ഹരിത കർമ്മ സേനാംഗങ്ങൾക്ക് ഉപഹാര സമർപ്പണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.ടി. സാജിത അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ബിന്ദു. പി.ടി സ്വാഗതം പറഞ്ഞു. പെരുവള്ളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കലാം മാസ്റ്റർ, വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷൈലജ ടീച്ചർ, തേഞ്ഞിപ്പലം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വിജിത്ത്, മൂന്നിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എൻ.എം. സുഹറാബി , നന്നമ്പ്ര ഗ്രാമ ...
അബ്ദുറഹിമാൻ നഗർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി രാജീവ് ഗാന്ധിയുടെ 81 -ാം ജന്മദിനം സദ്ഭാവനാ ദിനമായി ആചരിച്ചു
Local news

അബ്ദുറഹിമാൻ നഗർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി രാജീവ് ഗാന്ധിയുടെ 81 -ാം ജന്മദിനം സദ്ഭാവനാ ദിനമായി ആചരിച്ചു

കൊളപ്പുറം . മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 81-ാം ജന്മദിനമായ ആഗസ്റ്റ് 20 ന് അബ്ദുറഹിമാൻ നഗർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊളപ്പുറം ഇന്ദിരാ ഭവനിൽ സദ്ഭാവനാ ദിനമായി ആചരിച്ചു. മണ്ഡലം പ്രസിഡൻ്റ് ഹംസ തെങ്ങിലാൻ പുശ്പാർച്ചന നടത്തി ഉദ്ഘാടനം ചെയ്തു , മണ്ഡലം കോൺഗ്രസ് ജനറൽ സെക്രട്ടറിമാരായ മൊയ്ദീൻകുട്ടി മാട്ടറ, ഹസ്സൻ പി കെ , സക്കീർ ഹാജി,ഷൈലജ പുനത്തിൽ ,സുരേഷ് മമ്പുറം, രാജൻ വാക്കയിൽ ,മജീദ് പൂളക്കൽ ,എന്നിവർ സംസാരിച്ചു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് പിസി നിയാസ്, ദളിത് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് എ പി വേലാ യുദ്ധൻ, പ്രവാസി കോൺഗ്രസ് നിയോജക മണ്ഡലം സെക്രട്ടി ഇവി അലവി,മഹിളാ കോൺ നിയോജക മണ്ഡലം ജനറൽ സെക്രട്ടറി സൂറ പള്ളിശ്ശേരി, അസ്ലം മമ്പുറം,അഷ്റഫ് കെ ടി .എപി ബീരാൻ ഹാജി, രാമൻ ചെണ്ടപ്പുറായ ,മുസ്തഫ കണ്ടം ങ്കാരി,പി പി അബു, ഉസ്മാൻ കെ.ടി, ചെമ്പൻ ഭാവ, മുഹമ്മദ് കൊളപ്പുറം, ബീരാൻകുട്ടി തെങ്ങിലാൻ, കുഞ്...
നമ്മുടെ മാലിന്യം, നമ്മുടെ ഉത്തരവാദിത്വം വൃത്തിയുള്ള നാടിനായി കൈകോർക്കാം
Local news

നമ്മുടെ മാലിന്യം, നമ്മുടെ ഉത്തരവാദിത്വം വൃത്തിയുള്ള നാടിനായി കൈകോർക്കാം

വേങ്ങര : കൂരിയാടിന്റെ വിവിധ ഭാഗങ്ങളില്‍ കാസ്മ ക്ലബ് സ്ഥാപിച്ച വേസ്റ്റ് ബാസ്‌ക്കറ്റിന്റെ ഉദ്ഘാടനം വേങ്ങര പഞ്ചായത്ത് പ്രസിഡന്റ് ഹസീന ഫസല്‍ നിര്‍വഹിച്ചു. തുടര്‍ന്ന് നടന്ന പരിപാടിയില്‍ ബ്ലോക് മെമ്പര്‍ പി പി സഫീര്‍, വാര്‍ഡ് മെമ്പര്‍ ആരിഫ എം, ക്ലബ് ഭാരവാഹികളായ സിദ്ധീഖ് ഇ വി, അക്ഷയ് കെ പി, ഷാഹുല്‍ പി പി, മോഹനന്‍ കെ ഇ, മുഹമ്മദലി, റിയാസലി പി കെ, രാജേഷ് കെ, പ്രകാശന്‍ കെ എം എന്നിവര്‍സംസാരിച്ചു...
ചേളാരി സ്വദേശിയായ 11 കാരിക്ക് അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു
Local news, Malappuram

ചേളാരി സ്വദേശിയായ 11 കാരിക്ക് അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു

മലപ്പുറം : സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു. ചേളാരി ചെനക്കലങ്ങാടി സ്വദേശിയായ 11 വയസ്സുള്ള കുട്ടിക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. കടുത്ത പനിയെത്തുടര്‍ന്ന് ഇന്നലെയാണ് കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.കോഴിക്കോട് മെഡിക്കല്‍ കോളജിലെ മൈക്രോ ബയോളജി ലാബില്‍ നടത്തിയ സ്രവ പരിശോധനയിലാണ് അമീബിക് മസ്തിഷ്‌ക ജ്വരമാണെന്ന് സ്ഥിരീകരിച്ചത്. കുട്ടിക്ക് എങ്ങനെയാണ് രോഗം ബാധിച്ചത് എന്നതടക്കമുള്ള പരിശോധന നടത്തുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിലവില്‍ അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ച രണ്ടുപേരാണ് ചികിത്സയിലുള്ളത്. ഇതില്‍ മൂന്നു മാസം പ്രായമുള്ള കുട്ടിയും ഉള്‍പ്പെടുന്നു. അതീവഗുരുതരാവസ്ഥയിലുള്ള കുട്ടി അതിതീവ്ര പരിചരണ വിഭാഗത്തിലാണ് ചികിത്സയിലുള്ളത്. അമീബിക് മസ്തിഷ്‌ക ജ്വരത്തിന്റെ ലക്ഷണങ്ങളോടെ ഒരു 49 കാരനെക്കൂടി ...
എ ആര്‍ നഗര്‍ ബ്ലിസ് ബഡ്‌സ് സ്‌കൂളില്‍ ബഡ്‌സ് വാരാചരണം വിപുലമായി ആഘോഷിച്ചു
Local news

എ ആര്‍ നഗര്‍ ബ്ലിസ് ബഡ്‌സ് സ്‌കൂളില്‍ ബഡ്‌സ് വാരാചരണം വിപുലമായി ആഘോഷിച്ചു

എ ആര്‍ നഗര്‍ : അബ്ദുറഹിമാന്‍ നഗര്‍ ഗ്രാമപഞ്ചായത്തിന്റെ ബ്ലിസ് ബഡ്‌സ് സ്‌പെഷ്യല്‍ സ്‌കൂളില്‍ ആഗസ്റ്റ് 12 മുതല്‍ 16 വരെ വിപുലമായ പരിപാടികളോട് കൂടി ബഡ്‌സ് വാരാചരണം ആഘോഷിച്ചു. ബഡ്‌സ് വാരാചരണത്തിന്റെ ഔപചാരിക ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അബ്ദുല്‍ റഷീദ് കൊണ്ടാണത്ത് നിര്‍വഹിച്ചു. ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ ലൈല പുല്ലൂണി അധ്യക്ഷത വഹിച്ച ചടങ്ങില്‍ ബ്ലിസ് സ്‌കൂള്‍ പ്രധാനാധ്യാപിക എന്‍. മുര്‍ഷിദ സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡന്റ് ശൈലജ പുനത്തില്‍, ഭരണസമിതി മെമ്പര്‍മാര്‍, ബഡ്‌സ് വികസന മാനേജ്‌മെന്റ അംഗമായ ബഷീര്‍ മമ്പുറം, കുടുംബശ്രീ സിഡിഎസ് മീര, മറ്റു കുടുംബശ്രീ പ്രവര്‍ത്തകര്‍ സ്‌കൂളിലെ രക്ഷിതാക്കള്‍. പ്രദേശവാസികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഒരുമ എന്ന പേരില്‍ രക്ഷിതാക്കള്‍ക്കുള്ള ബോധവല്‍ക്കരണ ക്ലാസിന് മോട്ടിവേറ്റര്‍ റഹീം കുയിപ്പുറം നേതൃത്വം വഹിച്ചു. രാജ്യത്തിന്റെ 79 - മത് സ്...