Monday, July 21

Blog

ചെന്നൈയിൽ നിന്ന് നാട്ടിലേക്ക് വരുമ്പോൾ പരപ്പനങ്ങാടി സ്വദേശി ട്രെയ്നിൽ വെച്ച് മരിച്ചു
Obituary

ചെന്നൈയിൽ നിന്ന് നാട്ടിലേക്ക് വരുമ്പോൾ പരപ്പനങ്ങാടി സ്വദേശി ട്രെയ്നിൽ വെച്ച് മരിച്ചു

പരപ്പനങ്ങാടി : ചെന്നൈയിൽ നിന്ന് നാട്ടിലേക്ക് വരികയായിരുന്ന പരപ്പനങ്ങാടി സ്വദേശി ട്രെയ്നിൽ വച്ച് ഹൃദയാഘാതം മൂലം മരിച്ചു. പരപ്പനങ്ങാടി പാലത്തിങ്ങൽ കൊട്ടന്തല ജുമാ മസ്ജിദിന് സമീപം താമസിക്കുന്ന കൂളത്ത് ഹസ്സൻ (62) ആണ് മരിച്ചത്. ജോലിസ്ഥലമായ ചെന്നൈയിൽ നിന്ന് വെള്ളിയാഴ്ച ഉച്ചയോടെ പുറപ്പെട്ട ട്രെയ്നിൽ വനജ ജംഗ്ഷൻ റെയിൽവെ സ്റ്റേഷനിൽ എത്തിയപ്പോഴാണ് മരണം. ഉടനെ റെയിൽവെ സുരക്ഷ ഉദ്യോഗസ്ഥർ ബന്ധുക്കളെ വിവരമറിയിക്കുകയായിരുന്നു. ഭാര്യ: നഫീസ.മക്കൾ: ഷമീം, റാബിയ, ഫാത്തിമ.മരുമക്കൾ:സത്താർ, നാസർ, സുമയ്യ. കബറടക്കം ശനിയാഴ്ച രാവിലെ പലത്തിങ്ങൽ കൊട്ടന്തല ജുമ മസ്ജിദ് ഖബർസ്ഥാനിൽ....
Local news

പി എസ് എം ഒ കോളജിൽ സൗജന്യ വിവാഹപൂർവ കൗൺസലിംഗ് ആരംഭിച്ചു

തിരൂരങ്ങാടി : സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിൽ കൊളപ്പുറം കേന്ദ്രമായി പ്രവ ർത്തിക്കുന്ന പരിശീലന കേന്ദ്രത്തിൻറെയും തിരൂരങ്ങാ ടി പി എസ് എം ഒ കോളജ് കൗൺസലിംഗ് സെല്ലിന്റെയും ജീവനി മെൻ്റൽ വെൽബീംഗ് പരിപാടിയുടെയും സംയുക്താഭിമുഖ്യത്തിൽ മൂന്ന് ദിവസത്തെ സൗജന്യ വിവാഹ പൂർവ കൗൺസലിംഗ് പരിശീലന പരിപാടി ആരംഭിച്ചു. കോളജ് മാനേജ്‌മെൻ്റ് കമ്മിറ്റി ചെയർമാൻ എം കെ ബാവ ഉദ്ഘാടനം ചെയ്‌തു. കോളജ് പ്രിൻസിപ്പൽ ഡോ. കെ അസീസ് അധ്യക്ഷത വഹിച്ചു. മൂന്ന് ദിവസങ്ങളിലായി ആറ് സെഷനുകളാണ് പരിശീലനത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. വിവാഹ ജീവിതത്തിന്റെ സാമൂഹിക പ്രാധാന്യം വിദ്യാർഥികളിൽ എത്തിക്കുകയും അതുമു ഖേന അവബോധം സൃഷ്ടിക്കു കയുമാണ് ലക്ഷ്യം. സി സി എം വൈ വേങ്ങര കോ-ഓർഡിനേറ്റർ ഖമറുദ്ദീൻ പിലാത്തോട്ടത്തിൽ സംസാ രിച്ചു. കോളജ് ജീവനി മെൻൽ വെൽബീംഗ് സെൽ കോ -ഓർഡിനേറ്റർ ഡോ. കെ റംല സ്വാഗതവും ജീവനി കൗൺസിലർ സുഹാന സഫ നന്ദിയും പറഞ്ഞു....
Malappuram

ബൈക്ക് മറ്റൊരു വാഹനത്തിലിടിച്ച് മറിഞ്ഞു ; പത്താം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

ചങ്ങരംകുളം: ബൈക്ക് മറ്റൊരു വാഹനത്തിലിടിച്ച് മറിഞ്ഞ് പത്താംക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു. ചങ്ങരംകുളം പാവിട്ടപ്പുറത്താണ് സംഭവം. എറവറാംകുന്ന് സ്വദേശി തെക്കത്ത് വളപ്പില്‍ ശിഹാബിന്റെ മകന്‍ ഷഹബാസ്(16) ആണ് മരിച്ചത്. ഷഹബാസിനൊപ്പമുണ്ടായിരുന്ന പാവിട്ടപ്പുറം സ്വദേശി കുളങ്ങര വീട്ടില്‍ റിഹാന്(16) പരിക്കേറ്റു. ഇരുവരും സഞ്ചരിച്ച ബൈക്ക് മറ്റൊരു വാഹനത്തില്‍ ഇടിച്ച് മറിയുകയായിരുന്നു. ഷഹബാസിനെ ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. റിഹാന്റെ നില ഗുരുതരമല്ല....
Kerala

ഷാരോണ്‍ വധക്കേസ് ; ഗ്രീഷ്മ കുറ്റക്കാരി, അമ്മയെ വെറുതെ വിട്ടു, വിധി നാളെ

തിരുവനന്തപുരം: പാറശ്ശാല ഷാരോണ്‍ വധക്കേസില്‍ പ്രതി ഗ്രീഷ്മ കുറ്റക്കാരിയെന്ന് കോടതി. രണ്ടാം പ്രതി അമ്മ സിന്ധുവിനെ കോടതി വെറുതെ വിട്ടു. മൂന്നാം പ്രതി അമ്മാവന്‍ നിര്‍മ്മലകുമാര്‍ നായരും കുറ്റക്കാരനാണ്. ശിക്ഷാ വിധി നാളെയുണ്ടാകും. മനുഷ്യമനസാക്ഷിയെ ഞെട്ടിച്ച കേസില്‍ നെയ്യാറ്റിന്‍കര സെഷന്‍സ് കോടതിയാണ് വിധി പറഞ്ഞത്. കാമുകനായ മുര്യങ്കര ജെപി ഹൗസില്‍ ജെ.പി.ഷാരോണ്‍ രാജിനെ (23) വീട്ടിലേക്ക് ക്ഷണിച്ചു വരുത്തി കഷായത്തില്‍ കീടനാശിനി കലര്‍ത്തി നല്‍കി കൊലപ്പെടുത്തിയെന്ന കേസില്‍ പാറശാല തേവിയോട് പൂമ്പള്ളിക്കോണം ശ്രീനിലയത്തില്‍ ഗ്രീഷ്മ (22) ആണ് ഒന്നാം പ്രതി. ഗ്രീഷ്മയുടെ അമ്മ സിന്ധു, അമ്മാവന്‍ നിര്‍മലകുമാരന്‍ നായര്‍ എന്നിവരാണു കേസിലെ രണ്ടും മൂന്നും പ്രതികള്‍. ഷാരോണിനെ ഒഴിവാക്കി മറ്റൊരു വിവാഹം കഴിക്കാന്‍ വേണ്ടിയാണ് ഗ്രീഷ്മ കഷായത്തില്‍ കളനാശിനി കലര്‍ത്തി നല്‍കിയതെന്നാണ് കേസ്. സൈനികനുമായി നിശ്ചയിച്ച വിവാഹത്തിനു ത...
Kerala

സൈനികനെ വിവാഹം കഴിക്കാന്‍ കാമുകന് കഷായത്തില്‍ കീടനാശിനി കലര്‍ത്തി നല്‍കി ; ഷാരോണ്‍ വധക്കേസില്‍ വിധി ഇന്ന്

തിരുവനന്തപുരം: കോളിളക്കം സൃഷ്ടിച്ച ഷാരോണ്‍ രാജ് വധക്കേസില്‍ നെയ്യാറ്റിന്‍കര അഡീഷനല്‍ സെഷന്‍സ് കോടതി ഇന്നു വിധി പറയും. കാമുകിയായ ഗ്രീഷ്മ കഷായത്തില്‍ വിഷം കലര്‍ത്തി ഷാരോണിനെ കൊലപ്പെടുത്തിയെന്നാണ് കേസ്. കാമുകനായ മുര്യങ്കര ജെപി ഹൗസില്‍ ജെ.പി.ഷാരോണ്‍ രാജിനെ (23) വീട്ടിലേക്ക് ക്ഷണിച്ചു വരുത്തി കഷായത്തില്‍ കീടനാശിനി കലര്‍ത്തി നല്‍കി കൊലപ്പെടുത്തിയെന്ന കേസില്‍ പാറശാല തേവിയോട് പൂമ്പള്ളിക്കോണം ശ്രീനിലയത്തില്‍ ഗ്രീഷ്മ (22) ആണ് ഒന്നാം പ്രതി. ഗ്രീഷ്മയുടെ അമ്മ സിന്ധു, അമ്മാവന്‍ നിര്‍മലകുമാരന്‍ നായര്‍ എന്നിവരാണു കേസിലെ രണ്ടും മൂന്നും പ്രതികള്‍. ഷാരോണിനെ ഒഴിവാക്കി മറ്റൊരു വിവാഹം കഴിക്കാന്‍ വേണ്ടിയാണ് ഗ്രീഷ്മ കഷായത്തില്‍ കളനാശിനി കലര്‍ത്തി നല്‍കിയതെന്നാണ് കേസ്. സൈനികനുമായി നിശ്ചയിച്ച വിവാഹത്തിനു തടസ്സമാകുമെന്നതിനാലാണ് ഷാരോണിനെ ഒഴിവാക്കാന്‍ ഗ്രീഷ്മ തീരുമാനിച്ചതെന്നു പൊലീസ് കണ്ടെത്തി. ഷാരോണും ഗ്രീഷ്മയുമായ...
Obituary

തെയ്യാല സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനിയെ മരിച്ചനിലയിൽ കണ്ടെത്തി

താനൂർ: ഹൈസ്‌കൂൾ വിദ്യാർത്ഥി നിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തെയ്യാല ഓമചപ്പുഴ സ്വദേശി പൊതുവത്ത് മൂസയുടെ മകൾ ഫാത്തിമ ഷെറിൻ (15) ആണ് മരിച്ചത്. തെയ്യാലയിലെ വീടിന്റെ മുകൾ നിലയിലെ ബെഡ് റൂമിൽ ജനൽ കമ്പിയിൽ ഫിറ്റ് ചെയ്ത തൊട്ടിൽ കമ്പിയിൽ ഷാൾ ഉപയോഗിച്ച് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മൃതദേഹം താനൂർ പോലീസ് ഇൻക്വസ്റ്റ് നടത്തി. പോസ്റ്റുമോർട്ടത്തിന് ശേഷം ഖബറടക്കും. തെയ്യാലിങ്ങൽ എസ് എസ് എം എച്ച് സ്കൂളിലെ 10 എം ഡിവിഷനിലെ വിദ്യാർഥിനി ആണ്....
Kerala

പത്താം ക്ലാസ് പരാജയപ്പെട്ടവര്‍ക്ക് ഇനി കെഎസ്ഇബിയില്‍ ജോലി ഇല്ല

തിരുവനന്തപുരം : കെഎസ്ഇബിയില്‍ അടിസ്ഥാന തസ്തികയുടെ കുറഞ്ഞ യോഗ്യത പത്താം ക്ലാസും ഐടിഐയുമായി പരിഷ്‌കരിക്കുന്നു. ഇതോടെ പത്താം ക്ലാസ് പരാജയപ്പെട്ടവര്‍ക്കു മാത്രം പരീക്ഷയെഴുതാവുന്ന തസ്തികകള്‍ കെഎസ്ഇബിയില്‍ ഇനിയുണ്ടാകില്ല. ഇനിമുതല്‍ പിഎസ്‌സി വഴി നിയമനം ലഭിക്കുന്നവര്‍ ഭാവിയില്‍ സ്ഥാനക്കയറ്റം നേടി ചീഫ് എന്‍ജിനീയര്‍ തസ്തിക വരെയെത്തുമ്പോള്‍ അതുവരെയുള്ള എല്ലാ തസ്തികകളുടെയും പേരും ചുമതലകളും മാറും. കെഎസ്ഇബിയിലെ എല്ലാ തസ്തികകളും പൊളിച്ചെഴുതുന്ന സ്‌പെഷല്‍ റൂളിന് പിഎസ്‌സി മൂന്നു മാസത്തിനകം അംഗീകാരം നല്‍കുമെന്നാണ് പ്രതീക്ഷ. സ്‌പെഷല്‍ റൂളിന് അംഗീകാരം ലഭിച്ച ശേഷം നിയമനം നേടുന്നവര്‍ക്കു മാത്രമായിരിക്കും ഇവ ബാധകം. വൈദ്യുതി മേഖലയിലെ അപകടങ്ങള്‍ കുറയ്ക്കാന്‍ സാങ്കേതികമായി അറിവുള്ളവരെ മാത്രം നിയമിക്കണമെന്ന കേന്ദ്ര വൈദ്യുതി അതോറിറ്റിയുടെ നിര്‍ദേശവും കെഎസ്ഇബി മുന്‍പു നടത്തിയ പഠനങ്ങളും അടിസ്ഥാനമാക്കിയാണ് സ്‌പെഷല്‍ റൂള...
Obituary

ചരമം: ചക്കിപറമ്പത്ത് സി.പി ഇസ്മായിൽ (28) അന്തരിച്ചു

തിരൂരങ്ങാടി : ചെമ്മാട് എലുമ്പാട്ടിൽ റോഡിൽതാമസിക്കുന്ന ചക്കിപറമ്പത്ത് ഇബ്രാഹിമിൻ്റെ മകൻ സി.പി ഇസ്മായിൽ (28) അന്തരിച്ചു. കബറടക്കം ഇന്ന് രാവിലെ 11.30 ന് ചെമ്മാട് ജുമാ മസ്ജിദിൽ. അവിവാഹിതനാണ്. മാതാവ്, പാത്തുമ്മു. സഹോദരങ്ങൾ: അബ്ദുറഹ്മാൻ, ഉസൈദ്.
Obituary

നാഷണൽ സ്കൂൾ വിദ്യാർഥി റിഫാദ് (17) അന്തരിച്ചു; സ്കൂളിന് ഇന്ന് അവധി

തിരൂരങ്ങാടി: ചെമ്മാട് കുബംകടവ് റോഡ് ചെറ്റാലി കുഞ്ഞികമ്മുവിൻ്റെ മകൻ മുഹമ്മദ്റിഫാദ് (17) അന്തരിച്ചു.ചെമ്മാട് നാഷണൽ സ്ക്കൂൾ പ്ലസ്ടു കൊമേഴ്സ് വിദ്യാർത്ഥിയും, ചെമ്മാട് ഖിദ്മത്തുൽ ഇസ്ലാം മദ്രസ പ്ലസ് ടു വിദ്യാർത്ഥിയുമാണ്.മയ്യിത്ത് നിസ്ക്കാരം 10.30 ന് ചെമ്മാട് ജുമുഅത്ത് പള്ളിയിൽഉമ്മ നസീറ. സഹോദരിമാർ: ഫാത്തിമ റഫ്ന,ഫാത്തിമ റുഷ്ദ. വിദ്യാർ ഥി യുടെ മരണത്തെ തുടർന്ന് വെള്ളിയാഴ്‌ച നാഷണൽ സ്കൂളിന് അവധി ആണെന്ന് സ്കൂൾ അധികൃതർ അറിയിച്ചു....
Kerala

ഭാരതപ്പുഴയിൽ ഒഴുക്കിൽപ്പെട്ട് ഒരു കുടുംബത്തിലെ നാലുപേർ മരിച്ചു 

ചെറുതുരുത്തി : ഭാരതപ്പുഴയുടെ പൈങ്കുളം ശ്‌മശാനം കടവിൽ ഒഴുക്കിൽപ്പെട്ട് ഒരു കുടുംബത്തിലെ നാലു പേർ മരിച്ചു. നാല് പേരുടെയും മൃതദേഹം കണ്ടെത്തി. ചെറുതുരുത്തി ഓടക്കൽ വീട്ടിൽ കബീർ (47), ഭാര്യ ഷാഹിന (38), മകൾ സറ (9), ഷാഹിനയുടെ സഹോദരിയുടെ മകൻ ഫുവാദ് സനിൻ(12) എന്നിവരാണ് മരിച്ചത്.  ഇന്ന് വൈകിട്ടാണ് അപകടമുണ്ടായത്. പുഴയിൽ വീണ സറയെയും ഫുവാദ് സിനനെയും രക്ഷിക്കാനിറങ്ങിയപ്പോഴാണ് കബീറും ഷാഹിനയും അപകടത്തിൽപ്പെട്ടത്. വൈകുന്നേരത്തോടെയാണ് കുടുംബം ഭാരതപ്പുഴ കാണാനിറങ്ങിയത്. സഹോദരിയുടെ വീട്ടിലെത്തിയതാണ് കുടുംബം എന്നാണ് വിവരം. ഭാരതപ്പുഴയിലെ ഈ ഭാഗം അപകടമേഖലയാണ്. ഇവിടെ ഇതിനുമുമ്പും ആളുകള്‍ അപകടത്തില്‍പെടുകയും ഒഴുക്കില്‍പെട്ട് കാണാതാവുകയും ചെയ്തിട്ടുള്ളതായി പ്രദേശവാസികള്‍ പറയുന്നു. പങ്ങാരപ്പിള്ളി സെന്റ് ജോസഫ് എച്ച്എസ്എസിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ് ഫുവാദ് സനിൻ. ചെറുതുരുത്തി ഗവൺമെൻ്റ് എൽപി സ്കൂളിലെ നാലാക്ലാസ് വി...
university

പുതുക്കിയ അക്കാഡമിക് കം പരീക്ഷാ കലണ്ടർ പ്രസിദ്ധീകരിച്ചു ; കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

അക്കാഡമിക് കം പരീക്ഷാ കലണ്ടർ കാലിക്കറ്റ് സർവകലാശാലയുടെ 2024 - 2025 വർഷത്തെ പുതുക്കിയ അക്കാഡമിക് കം പരീക്ഷാ കലണ്ടർ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.  പി.ആർ. 70/2025 പരീക്ഷ കാലിക്കറ്റ് സർവകലാശാലാ എൻജിനീയറിങ്‌ കോളേജിലെ ( CUIET ) മൂന്നാം സെമസ്റ്റർ (2019 മുതൽ 2023 വരെ പ്രവേശനം) ബി.ടെക്. നവംബർ 2024 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾ ജനുവരി 29-ന് തുടങ്ങും.  അഫിലിയേറ്റഡ് കോളേജുകളിലെ ഒന്നാം സെമസ്റ്റർ ( CBCSS ) ഇന്റഗ്രേറ്റഡ് പി.ജി. ( 2021 പ്രവേശനം മുതൽ ) നവംബർ 2024, ( 2020 പ്രവേശനം മാത്രം ) നവംബർ 2023 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾ ഫെബ്രുവരി 14-ന് തുടങ്ങും. അഫിലിയേറ്റഡ് കോളേജുകളിലെയും സ്കൂൾ ഓഫ് മാനേജ്മെന്റ് സ്റ്റഡീസുകളിലെയും ഒന്നാം സെമസ്റ്റർ ( CUCSS - 2020 മുതൽ 2024 വരെ പ്രവേശനം ) എം.ബി.എ. - ഫുൾടൈം ആന്റ് പാർട്ട് ടൈം, ഹെൽത് കെയർ മാനേജ്മെന്റ്, ഇന്റർന...
university

സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി സർവകലാശാല പഠനകേന്ദ്രം ഒരുക്കും ; കാലിക്കറ്റ് വി.സി.

കാലിക്കറ്റ് സര്‍വകലാശാലാ കാമ്പസില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് നാലഞ്ച് ദിവസം താമസിച്ച് പഠനവകുപ്പുകള്‍ സന്ദര്‍ശിക്കാനും പരീക്ഷണങ്ങള്‍ നടത്താനും ഒരു കേന്ദ്രം പരിഗണനയിലാണെന്ന് വൈസ് ചാന്‍സലര്‍ ഡോ. പി. രവീന്ദ്രന്‍ പറഞ്ഞു. സര്‍വകലാശാലയുടെ ഗവേഷണ നേട്ടങ്ങളും മികവുകളും പൊതുജനങ്ങളിലേക്കെത്തിക്കുന്നതിനായുള്ള ശാസ്ത്രയാന്‍ പ്രദര്‍ശനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിദേശത്തെ പ്രമുഖ സര്‍വകലാശാലകളുടെ മാതൃകയില്‍ കുട്ടികളെ വളരെ ചെറുപ്പത്തില്‍ തന്നെ ശാസ്ത്രവുമായി ബന്ധപ്പെടുത്താന്‍ ഇത് സഹായിക്കും. വര്‍ഷം മുഴുവന്‍ പലഭാഗത്ത് നിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് വേണ്ടി തുറന്നിരിക്കുന്ന കേന്ദ്രമായി ഇത് മാറണമെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ആസൂത്രണബോര്‍ഡംഗം ഡോ. ജിജു പി. അലക്‌സ് മുഖ്യാതിഥിയായി. ഉന്നതവിദ്യാഭ്യാസ മേഖലയില്‍ ചെലവഴിക്കപ്പെടുന്ന പൊതുപണത്തിനനുസരിച...
Malappuram

കുറ്റിപ്പുറത്ത് ട്രെയിനില്‍ നിന്ന് വീണ് മധ്യവയസ്‌കന്‍ മരിച്ചു

കുറ്റിപ്പുറം : കുറ്റിപ്പുറത്ത് ട്രെയിനില്‍ നിന്ന് വീണ് മധ്യവയസ്‌കന്‍ മരിച്ചു. ഇന്ന് മൂന്ന് മണിയോടെയാണ് സംഭവം. കണ്ണൂര്‍ പൊയിലൂര്‍, തൃപ്രങ്ങോട്ടൂര്‍ സ്വദേശി മോറോത്ത് വീട്ടില്‍ ഗോവിന്ദന്‍ അടിയോടിയുടെ മകന്‍ ദേവാനന്ദന്‍ ആണ് മരിച്ചത്. 56 വയസായിരുന്നു. കണ്ണൂരിലേക്കുള്ള പരശുറാം എക്‌സ്പ്രസില്‍ നിന്നാണ് വീണത്. കൂടുതല്‍ വിവരങ്ങള്‍ അറിവായി വരുന്നു……...
Local news

വയോജനങ്ങള്‍ക്ക് പെന്‍ഷനുകള്‍, മരുന്നുകള്‍ എന്നിവ കൃത്യമായി നല്‍കണം ; വേങ്ങര വയോജന ഗ്രാമസഭ

വേങ്ങര : 60 വയസ്സ് കഴിഞ്ഞ എല്ലാ വയോജനങ്ങള്‍ക്കും എ പി എല്‍, ബി പി എല്‍, വ്യത്യാസമില്ലാതെ ക്ഷേമ പെന്‍ഷനുകളും മരുന്നുകളും കൃത്യമായി നല്‍കണമെന്ന് വേങ്ങര ഗ്രാമപഞ്ചായത്ത് വയോജന ഗ്രാമസഭ ആവശ്യപ്പെട്ടു. മാലിന്യ സംസ്‌കരണം കൂടുതല്‍ കാര്യക്ഷമമാക്കണമെന്നും കാഴ്ച പരിമിതിയുള്ള എല്ലാവര്‍ക്കും കണ്ണടകള്‍ നല്‍കണമെന്നും പെന്‍ഷന്‍ തുക വര്‍ധിപ്പിക്കണമെന്നും ഗ്രാമസഭ ആവശ്യപ്പെട്ടു. വയോജനങ്ങളുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായ വയോജന ഗ്രാമസഭയില്‍ ഉന്നയിക്കപ്പെട്ട എല്ലാ പ്രശ്‌നങ്ങള്‍ക്കും സര്‍ക്കാറില്‍ സമ്മര്‍ദ്ദം ചെലുത്തി പരിഹരിക്കുമെന്ന് വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അസീന ഫസല്‍ മറുപടി പ്രസംഗത്തില്‍ വ്യക്തമാക്കി. വേങ്ങര ഗ്രാമപഞ്ചായത്ത് ഓഫീസ് പരിസരത്ത് പ്രത്യേകം സജ്ജമാക്കിയ വേദിയില്‍ നടന്ന വയോജനഗ്രാമ സഭയില്‍ വേങ്ങര ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അസീന ഫസല്‍ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി...
Kerala

കാശ്മീരിലേക്ക് സ്ഥലം മാറ്റം ലഭിച്ചതിന് പിന്നാലെ സൈനികന്‍ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍

കോഴിക്കോട് : നാദാപുരം വളയത്തു സൈനികനെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. താന്നി മുക്ക് നെല്ലിയുള്ളപറമ്പത്ത് സത്യപാലന്റെ മകന്‍ എംപി സനല്‍കുമാര്‍(30) ആണ് മരിച്ചത്. പുലര്‍ച്ചെ സനല്‍കുമാറിനെ തൂങ്ങിമരിച്ച നിലയില്‍ സഹോദരനാണു കണ്ടത്. മദ്രാസ് റെജിമെന്റിലെ സൈനികനായിരുന്നു. ദീര്‍ഘകാലമായി അവധിയിലായിരുന്ന സനല്‍കുമാറിനു കാശ്മീരിലേക്ക് സ്ഥലം മാറ്റം ലഭിച്ചിരുന്നു. ജോലിക്ക് ഹാജരാകാന്‍ നിര്‍ദ്ദേശം ലഭിച്ചതിന് പിന്നാലെയാണ് സനല്‍കുമാറിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്‍കും....
Accident

പരപ്പനങ്ങാടിയിൽ ലോറികൾ കൂട്ടിയിടിച്ച് ഡ്രൈവർ മരിച്ചു

പരപ്പനങ്ങാടി : പുത്തൻ പീടികയിൽ രണ്ട് ലോറികൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. കൊല്ലം സ്വദേശി കണ്ണൂർ ആലം മൂട് താമസക്കാരനായ അരുൺ കുമാർ (41) ആണ് മരിച്ചത്. ഇന്നലെ രാത്രി ഒന്നരയോടെയാണ് അപകടം. കോട്ടയത്ത് നിന്ന് പൈനാപ്പിളുമായി വന്ന ലോറിയും , കണ്ണൂരിൽ നിന്ന് ചെങ്കല്ലുമായി വന്ന ലോറികളും തമ്മിലാണ് കൂട്ടിയിടിച്ചത്. കല്ല് ലോറിയിലെ ഡ്രൈവറാണ് മരിച്ച അരുൺ കുമാർ. ശബ്ദം കേട്ട് ഓടി കൂടിയ നാട്ടുകാരും, താനൂരിൽ നിന്നെത്തിയ ഫയർഫോഴ്സും പരപ്പനങ്ങാടി പോലീസ് ചേർന്നാണ് ലോറി വെട്ടി പൊളിച്ച് അപകടത്തിൽപെട്ടവരെ പുറത്തെടുത്തത്. പൈനാപ്പിൾ ലോഡുമായി വന്ന ലോറി ഡ്രൈവർക്ക് അപകടത്തിൽ പരിക്കേറ്റു. മരിച്ച ഡ്രൈവറുടെ മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി....
Malappuram

ബെംഗളൂരുവില്‍ ബൈക്ക് റോഡില്‍ തെന്നിമറിഞ്ഞ് മലപ്പുറം സ്വദേശിയായ യുവാവിന് ദാരുണാന്ത്യം

ബെംഗളൂരു: ബെംഗളൂരുവില്‍ ബൈക്ക് റോഡില്‍ തെന്നിമറിഞ്ഞ് മലപ്പുറം സ്വദേശിയായ യുവാവിന് ദാരുണാന്ത്യം. മലപ്പുറം കാവനൂര്‍ പുല്ലംപറമ്പ് സ്വദേശി വിളയില്‍ ഹൗസ് മൊയ്ദുവിന്റെ മകന്‍ മുഹമ്മദ് മഹ്‌റൂഫ് (27) ആണ് മരിച്ചത്. ഇന്നലെ രാവിലെ നാഗവര റോഡിലായിരുന്നു ദാരുണമായ അപകടം നടന്നത്. മഹ്‌റൂഫ് സഞ്ചരിച്ച ബൈക്ക് റോഡില്‍ തെന്നി മറിയുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. ഉടന്‍ തൊട്ടടുത്തുള്ള ശ്യാംപുര അംബേദ്കര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഒന്നര വര്‍ഷത്തോളമായി ബെംഗളൂരുവിലെ ഒരു സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്തു വരികയായിരുന്നു. മൃതദേഹം ശ്യാംപുര അംബേദ്ക്കര്‍ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്തശേഷം ശിഹാബ് തങ്ങള്‍ സെന്ററില്‍ കെഎംസിസി പ്രവര്‍ത്തകരുടെ സഹായത്തോടെ അന്ത്യകര്‍മങ്ങള്‍ ചെയ്തു നാട്ടിലേക്ക് എത്തിച്ചു. മാതാവ്: സുബൈദ. സഹോദരങ്ങള്‍: മഹഷൂഖ്, സുമിന, സഫ്‌ന. സംസ്‌കാരച്ചടങ്ങുകള്‍ ഇന്ന...
Kerala

നെയ്യാറ്റിന്‍കര ഗോപന്‍ സ്വാമിയുടെ മൃതദേഹം പുറത്തെടുത്തു ; ഭസ്മവും പൂജാദ്രവ്യങ്ങളും വസ്ത്രങ്ങളും കണ്ടെത്തി ; പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി

തിരുവനന്തപുരം : നെയ്യാറ്റിന്‍കരയിലെ ഗോപന്‍ സ്വാമിയുടെ മൃതദേഹം കല്ലറ തുറന്ന് പുറത്തെടുത്തു. വലിയ രീതിയില്‍ ജീര്‍ണിച്ച നിലയിലല്ല മൃതദേഹം. ഇരിക്കുന്ന രീതിയിലാണ് മൃതദേഹം ഉള്ളത്. ഭസ്മവും പൂജാദ്രവ്യങ്ങളും വസ്ത്രങ്ങളും കല്ലറയില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. ആ?ദ്യഘട്ടത്തില്‍ കുടുംബത്തിന്റെ മൊഴി ശരിവെക്കുന്ന രീതിയിലാണ് മൃതദേഹം ഉള്ളതെന്നാണ് വിവരം. ഇന്‍ക്വസ്റ്റ് നടപടി പൂര്‍ത്തിയാക്കിയശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കല്ലറ പൊളിക്കാന്‍ പൊലീസും സംഘവും സ്ഥലത്തെത്തിയപ്പോള്‍ കുടുംബാംഗങ്ങള്‍ പ്രതിഷേധിക്കുകയോ സംസാരിക്കുകയോ ചെയ്തില്ല. സബ് കളക്ടര്‍ സ്ഥലത്തെത്തി കുടുംബാംഗങ്ങളോട് സംസാരിച്ച ശേഷമാണ് കല്ലറ പൊളിച്ചത്. നെഞ്ചു വരെ പൂജാസാധനങ്ങള്‍ നിറച്ച നിലയിലാണ് മൃതദേഹം ഉള്ളത്. മൃതദേഹം അഴുകിയ നിലയിലാണെങ്കില്‍ പോസ്റ്റ്‌മോര്‍ട്ടം സ്ഥലത്ത് വെച്ച് തന്നെ നടത്താമെ...
Local news

കൊടിഞ്ഞിയിൽ വയൽ നികത്തുന്നത് തടഞ്ഞ സിപിഎം പ്രവർത്തകരെ അക്രമിച്ചതായി പരാതി

നന്നമ്പ്ര : അനധികൃതമായി വയൽ നികത്താൻ ശ്രമം തടഞ്ഞ സിപിഐ എം പ്രവർത്തകരെ മർദിച്ചു. സിപിഐ എം നന്നമ്പ്ര ലോക്കൽ കമ്മിറ്റിയംഗം പാട്ടേരി കുന്നത്ത് സുബെർ (39) പള്ളിയാളി സൽമാൻ (39) എന്നിവരെയാണ് ലീഗ് പ്രവർത്തകരുടെ നേതൃത്വത്തിലുളള ഭൂമാഫിയ സംഘം ആക്രമിച്ചത്.ബുധനാഴ്ച രാവിലെ കൊടിഞ്ഞി ചെറുപാറയിലാണ് സംഭവം റിയാസ് പൂവാട്ടിൽ ഉടമസ്ഥതയിലുള്ള ഭൂമി തരം മാറ്റാനുള്ള ശ്രമം തടഞ്ഞതാണ് ആക്രമണത്തിന് പിന്നിൽ. അനധികൃതമായി വയൽ നികത്താനുള്ള ശ്രമം നടക്കുന്നുണ്ടെന്ന് പരാതി നൽകിയതിൻ്റെ അടിസ്ഥാനത്തിൽ രാവിലെ കൃഷി ഓഫീസർ, വില്ലേജ് അധികൃതർ, പൊലീസ് എന്നിവർ സംഭവ സ്ഥലത്ത് എത്തിയിരുന്നു.ഭൂമി ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ടതാണെന്നും അപേക്ഷ സമർപ്പിച്ചതിന് ശേഷമുള്ള നടപടികൾ കഴിഞ്ഞാൽ മാത്രമേ നികത്തുന്നതടക്കമുള്ള പ്രവൃത്തി നടത്താൻ പാടൊള്ളൂ എന്നായിരുന്നു അധികൃതർ അറിയിച്ചത്. എന്നാൽ ഉദ്യോഗസ്ഥർ പോയതിനെ തുടർന്ന് കല്ലും മണ്ണും ഇറക്കാനുള്ള ശ്രമം നടന്നു. ഇത...
Malappuram

നിലമ്പൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ വീട്ടമ്മ കൊല്ലപ്പെട്ടു : നാളെ എസ്ഡിപിഐ ഹർത്താൽ

നിലമ്പൂരിൽ മൂത്തേടം കാരപ്പുറത്ത് കാട്ടാനയുടെ ആക്രമണത്തിൽ വീട്ടമ്മ കൊല്ലപ്പെട്ട സംഭവത്തിൽ നാളെ ( വ്യാഴാഴ്ച ) നിലമ്പൂർ മണ്ഡലത്തിൽ എസ് ഡി പി ഐ ഹർത്താൽ. ഹർത്താലിൽ മുഴുവൻ ജനവിഭാഗങ്ങളുടെയും പിന്തുണ ഉണ്ടാകണമെന്ന് എസ്ഡിപിഐ നിലമ്പൂർ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. എടക്കര മൂത്തേടം ഉച്ചക്കുളം കോളനിയിലെ സരോജിനിയാണ് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. സംഭവം നടന്ന സ്ഥലം നിലമ്പൂർ കരുളായി വനമേഖലയിലാണ് ഈ കോളനി സ്ഥിതി ചെയ്യുന്നത്. ഇന്ന് രാവിലെയാണ് സംഭവം. ഈ സാഹചര്യത്തിലും വന നിയമം ഭേദഗതി ചെയ്തുകൊണ്ട് ജനങ്ങളെ കൂടുതൽ പ്രതിസന്ധിയിലേക്ക് തള്ളി വിടാൻ ഒരുങ്ങുന്ന ഭരണകൂടം ഇവിടെ ജനങ്ങളുടെ ജീവനും സ്വത്തിനും പുല്ലുവില പോലും നൽകുന്നില്ല എന്നതല്ലേ വാസ്തവമെന്ന് ഭാരവാഹികൾ ചോദിച്ചു . രണ്ടു മനുഷ്യ ജീവനുകളാണ് ഈ ആഴ്ചയിൽ കാട്ടാനയുടെ ആക്രമണത്തിൽ നഷ്ടപ്പെട്ടത് ജനങ്ങൾ നേരിടുന്ന പ്രശ്നങ്ങളെയു പ്രതിസന്ധികളെയും ജീവൽ പ്രശ്...
university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

ഫീൽഡ് ഇൻവെസ്റ്റിഗേറ്റർ നിയമനം കാലിക്കറ്റ് സർവകലാശാലാ എജ്യുക്കേഷൻ പഠന വകുപ്പ് അസി. പ്രൊഫ. ഡോ. വി. കെ. ജിബിന്റെ കീഴിൽ ഐ.സി.എസ്.എസ്.ആർ. ഗവേഷണ പ്രോജക്ടിലേക്ക് കരാറടിസ്ഥാനത്തിലുള്ള ഫീൽഡ് ഇൻവെസ്റ്റിഗേറ്റർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഒരൊഴിവാണുള്ളത്. രണ്ടു മാസത്തേക്കാണ് നിയമനം. യോഗ്യത : കുറഞ്ഞത് 55 ശതമാനം മാർക്കോടെയുള്ള എം.എഡ്.. താത്പര്യമുള്ളവർ [email protected] എന്ന മെയിൽ ഐ.ഡി.യിലേക് ബയോഡാറ്റ ജനുവരി 20-നകം അയക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് - ഡോ. വി. കെ. ജിബിൻ, പ്രോജക്ട് ഡയറക്ടർ, ഐ.സി.എസ്.എസ്.ആർ. പ്രോജക്ട്, എജ്യുക്കേഷൻ പഠനവകുപ്പ്, കാലിക്കറ്റ് സർവകലാശാലാ. ഇ - മെയിൽ : [email protected] . വിശദ വിജ്ഞാപനം വെബ്‌സൈറ്റിൽ. പി.ആർ. 60/2025 വാക് - ഇൻ - ഇന്റർവ്യൂ കാലിക്കറ്റ് സർവകലാശാലാ എൻജിനീയറിങ്‌ കോളേജിലെ (CUIET) ഓഫീസ് അസിസ്റ്റന്റ് തസ്തികയിലുള്ള ഒരൊഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്ത...
university

എ.ബി.സി. –  ഐ.ഡി. തയ്യാറാക്കാൻ അമിത ഫീസ് ഈടാക്കുന്നതായി വാർത്ത ; അടിസ്ഥാന രഹിതമാണെന്ന് കാലിക്കറ്റ് സർവകലാശാല പരീക്ഷാ കൺട്രോളർ

കാലിക്കറ്റ് സർവകലാശാലയിൽ അക്കാഡമിക് ബാങ്ക് ഓഫ് ക്രെഡിറ്റ് ഐഡികൾ സൃഷിടിക്കുന്നതിനും അപ്ഡേറ്റ് ചെയ്യുന്നതിനും മുൻകൂറായി അമിത ഫീസ് ഈടാക്കുന്നതായി വന്ന വാർത്ത അടിസ്ഥാന രഹിതമാണെന്ന് പരീക്ഷാ കൺട്രോളർ വാർത്താ കുറിപ്പിൽ അറിയിച്ചു. വിദ്യാർഥികൾക്ക് എ.ബി.സി. / ഡിജിലോക്കർ പോർട്ടൽ വഴി അവരുടെ എ.ബി.സി. -  ഐ.ഡി. ഉണ്ടാക്കാവുന്നതാണ്. വിദ്യാർഥികൾ അവരവരുടെ എ.ബി.സി. -  ഐ.ഡി. സർവകലാശാലയുടെ സ്റ്റുഡന്റ് പോർട്ടലിൽ അപ്ഡേറ്റ് ചെയ്യണം. ഇതിന് സർവകലാശാല ഫീസ് ഈടാക്കുന്നില്ല. സ്റ്റുഡന്റ് പോർട്ടലിൽ സൈൻ അപ്പ് ചെയ്തിട്ടുള്ളവർക്ക് അവരുടെ രജിസ്റ്റർ നമ്പർ ഉപയോഗിച്ച് ലോഗിൻ ചെയ്തു ഐ.ഡി. അപ്ഡേറ്റ് ചെയ്യാവുന്നതാണ്. ലോഗിൻ ചെയ്യുന്നവരെ തിരിച്ചറിയുന്നതിന് സൈൻ അപ്പ് ചെയ്യാൻ ഉപയോഗിച്ച  മൊബൈൽ നമ്പറിലേക്കും ഇ - മെയിൽ ഐ.ഡി.യിലേക്കും അയക്കുന്ന ഒ.ടി.പി. നൽകി വെരിഫൈ ചെയ്യേണ്ടതുണ്ട്. പോർട്ടലിൽ സൈൻ അപ്പ് ചെയ്യാത്തവർക്ക് സൈൻ അപ്പ് ചെയ്യുന്നതിന്...
university

കൊതുക് നിയന്ത്രണത്തിന് പ്രോട്ടീന്‍ ; കാലിക്കറ്റിലെ ഗവേഷകരുടെ കണ്ടെത്തലിന് പേറ്റന്റ്

ജനിതക എന്‍ജിനീയറിങ് ഉപയോഗിച്ച് കൊതുകുകളുടെ കൂത്താടികളെ മാത്രമായി കൊല്ലുന്ന പെപ്‌റ്റൈഡ് (ചെറിയ പ്രോട്ടീന്‍) ഉത്പാദിപ്പിച്ച കാലിക്കറ്റിലെ ഗവേഷകര്‍ക്ക് പേറ്റന്റ്. ജന്തുശാസ്ത്ര പഠനവകുപ്പിലെ റിട്ട. പ്രൊഫസറം സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് ഇന്‍ മോളിക്യുലാര്‍ ബയോളജി സ്ഥാപകനുമായ ഡോ. വി.എം. കണ്ണനും  ഗവേഷണ വിദ്യാര്‍ഥിനി എം. ദീപ്തിയും ചേര്‍ന്നാണ് കണ്ടുപിടിത്തം നടത്തിയത്. ട്രിപ്‌സിന്‍ മോഡുലേറ്റിംഗ് ഉസ്റ്റാറ്റിക് ഫാക്ടര്‍ (ടി.എം.ഒ.എഫ്.) എന്നറിയപ്പെടുന്ന ഈ പെപ്‌റ്റൈഡിന്റെ ജീന്‍ ക്ലോണ്‍ ചെയ്ത് ബാക്ടീരിയയില്‍ പ്രവേശിപ്പിക്കുകയാണ് ആദ്യപടി. ബാക്ടീരിയ വളരുമ്പോള്‍ ടി.എം.ഒ.എഫ്. ഉത്പാദിപ്പിക്കുന്നു. ഈ ബാക്ടീരിയയെ നിര്‍ജീവമാക്കിയ ശേഷം കൂത്താടികളുള്ള ജലാശയത്തിലേക്ക് ദ്രാവക രൂപത്തില്‍ തളിക്കാവുന്നതാണ്. കൂത്താടികളുടെ ദഹനപ്രക്രിയയില്‍ ആഹാരത്തിലുള്ള പ്രോട്ടീനെ വിഘടിപ്പിച്ച് ആഗിരണം ചെയ്യുന്നതിന് ആവശ്യമായ ഒരു രാസാഗ്‌നി...
Local news

തെന്നല സി എച്ച് സെന്റര്‍ & പൂക്കോയ തങ്ങള്‍ പാലിയേറ്റീവിന് കൈത്താങ്ങായി ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികള്‍

തെന്നല : പാലിയേറ്റീവ് ദിനത്തില്‍ തെന്നല സി എച്ച് സെന്റര്‍ & പൂക്കോയ തങ്ങള്‍ പാലിയേറ്റീവിന് കൈത്താങ്ങായി ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികള്‍. തെന്നല ബ്ലൂസ് സ്‌പെഷ്യല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ സമാഹരിച്ച തുക തെന്നല സി എച്ച് സെന്റര്‍ & പൂക്കോയ തങ്ങള്‍ പാലിയേറ്റീവ് സെന്റര്‍ പ്രസിഡന്റ് കെ വി മജിദ് കോറാണത്ത് ഏറ്റ് വാങ്ങി. ചടങ്ങില്‍ അധ്യാപകരായ ജയേഷ് കുമാര്‍, സീനത്ത്, സഫിയ, സി എച്ച് സെന്റര്‍ വളയണ്ടിയര്‍മാരായ മുഹമ്മദ് റഫിഖ്, വീരാശ്ശേരി ബാപ്പുട്ടി, ടി കെ സൈതലവി, ബാവ ബി കെ, മുക്താര്‍ അരിമ്പ്ര തുടങ്ങിയവര്‍ സംബന്ധിച്ചു...
Local news

മലപ്പുറത്ത് നിന്ന് ചെമ്മാട്ടേക്ക് ബസ് കയറി, ടിക്കറ്റ് ചോദിച്ചു വാങ്ങി : പിന്നാലെ ബസിന് പിഴയും, കര്‍ശന നിര്‍ദ്ദേശവും നല്‍കി ആര്‍ടിഒ

തിരൂരങ്ങാടി : പരപ്പനങ്ങാടി - മഞ്ചേരി റൂട്ടില്‍ ഓടുന്ന ബസ്സിന് പിഴയും, കര്‍ശന നിര്‍ദ്ദേശവും നല്‍കി മലപ്പുറം റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസ്. ചെമ്മാട് സ്വദേശി നല്‍കിയ പരാതിയിലാണ് നടപടി. ടിക്കറ്റില്‍ ബസ് ചാര്‍ജ്ജ് മാത്രം രേഖപ്പെടുത്തുകയും ബസ്സിന്റെ പേരോ, നമ്പറോ,യാത്ര ചെയ്ത തീയതിയും രേഖപ്പെടുത്താതിരിക്കുകയും ചെയ്തതിനാണ് മലപ്പുറം വിജിലന്‍സ് ആന്റ് ആന്റി കറപ്ഷ്ന്‍ കമ്മിറ്റി അംഗം ചെമ്മാട് മലയില്‍ മുഹമ്മദ് ഹസ്സന്‍ പരാതി നല്‍കിയത്. ഇതേ തുടര്‍ന്നാണ് മലപ്പുറം ആര്‍ടിഒ നടപടിയെടുത്തത്. മലപ്പുറത്ത് നിന്ന് ചെമ്മാട്ടേക്ക് കെഎല്‍ 10 എപി 4811 പരപ്പനങ്ങാടി - മഞ്ചേരി റൂട്ടില്‍ ഓടുന്ന ബസില്‍ കയറിയപ്പോള്‍ ടിക്കറ്റ് ലഭിക്കാത്തതിനാല്‍ യാത്രക്കാരന്‍ കണ്ടക്ടറോട് ടിക്കറ്റ് ചോദിച്ചു വാങ്ങി. അതു പ്രകാരം കണ്ടക്ടര്‍ കുറിച്ചു തന്ന ടിക്കറ്റില്‍ ചാര്‍ജ്ജ് 33 രൂപമാത്രമാണ് ശരിയായിട്ടുണ്ടായിരുന്നത്. ബസ്സിന്റെ പേരോ, നമ്പറ...
Kerala

സര്‍ക്കാര്‍ ആശുപത്രികളില്‍ ജോലിക്കു ഹാജരാകാത്ത ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ രണ്ടായിരത്തോളം ജീവനക്കാരെ പിരിച്ചുവിടാനുള്ള നടപടി ആരംഭിച്ചു

തിരുവനന്തപുരം : സര്‍ക്കാര്‍ ആശുപത്രികളില്‍ ജോലിക്കു ഹാജരാകാത്ത 1194 ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ രണ്ടായിരത്തോളം ജീവനക്കാരെ പിരിച്ചുവിടാനുള്ള നടപടികള്‍ ആരംഭിച്ചു. പിരിച്ചുവിടുന്നതിനു മുന്നോടിയായി നോട്ടിസ് നല്‍കിത്തുടങ്ങിയെങ്കിലും പലരും കൈപ്പറ്റുന്നില്ല. ഈ സാഹചര്യത്തില്‍ നോട്ടീസ് വീടിനു മുന്നില്‍ പതിക്കുമെന്ന് റിപ്പോര്‍ട്ട്. അതേസമയം നോട്ടിസ് ലഭിച്ച 72 പേര്‍ തിരികെ ജോലിയില്‍ പ്രവേശിക്കാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്. ഡോക്ടര്‍മാരും ജീവനക്കാരും കുറവാണെന്ന് കണ്ടെത്തിയതോടെ താഴെത്തട്ടില്‍ നിന്നും കണക്കെടുക്കുവാന്‍ കഴിഞ്ഞ മേയില്‍ ആരോഗ്യമന്ത്രി വീണ ജോര്‍ജ് നിര്‍ദേശിച്ചിരുന്നു. വിശദാംശങ്ങള്‍ നല്‍കിയില്ലെങ്കില്‍ ആശുപത്രി സൂപ്രണ്ടുമാര്‍ക്കെതിരേയും നടപടി ഉണ്ടാകുമെന്ന താക്കീതോടെയാണ് കണക്കുകള്‍ പുറത്തെത്തിയത്. ആരോഗ്യ ഡയറക്ടറേറ്റിന്റെ (ഡിഎച്ച്എസ്) നിയന്ത്രണത്തിലുള്ള പ്രാഥമികാരോഗ്യ കേന്ദ്രം മുതല്‍ ജില്ല, ...
Malappuram

നിലമ്പൂരില്‍ വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോയ സ്ത്രീ കാട്ടന ആക്രമണത്തില്‍ മരിച്ചു

നിലമ്പൂര്‍ : മൂത്തേടത്ത് കാട്ടാന ആക്രമണത്തില്‍ ഒരു സ്ത്രീ മരിച്ചു. ഉച്ചക്കുളം ഊരിലെ സരോജിനി (നീലി) ആണ് മരിച്ചത്. വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോകന്നതിനിടെയായിരുന്നു കാട്ടാന ആക്രമണം ഉണ്ടായത്. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റാണ് മരണം. ഇന്ന് രാവിലെ 10 മണിയോടെയാണ് സംഭവമുണ്ടായത്. നീലിയെ നിലമ്പൂര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. നിലമ്പൂര്‍ നിയോജക മണ്ധലത്തിലെ മൂത്തേടത്ത് എന്ന പഞ്ചായത്ത് കാടുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശത്താണ്. വന്യമൃഗ ഭീഷണി നേരിടുന്ന സ്ഥലമാണെന്നാണ് വിവരം. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് കാട്ടാന ആക്രമണത്തില്‍ ആദിവാസി യുവാവ് കൊല്ലപ്പെട്ടത്....
Local news

കൊടിഞ്ഞി എം.എ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ കെട്ടിടവും സ്വിമ്മിങ്പൂളും ഉദ്ഘാടനം ചെയ്തു

തിരൂരങ്ങാടി: കൊടിഞ്ഞി എം.എ ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് പുതുതായി നിര്‍മ്മിച്ച കെട്ടിടം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. പ്രസ്തുത കെട്ടിടത്തില്‍ ആരംഭിച്ച സ്വിമ്മിങ്പൂളിന്റെ ഉദ്ഘാടനം കെ.പി.എ മജീദ് എം.എല്‍.എ നിര്‍വഹിച്ചു. സ്‌കൂള്‍ വര്‍ക്കിങ് പ്രസിഡണ്ട് പാട്ടശ്ശേരി കോമുകുട്ടി ഹാജി അധ്യക്ഷനായി. സിദ്ദീഖ് പനക്കല്‍ മെമന്റോ വിതരണം ചെയ്തു. മുന്‍ മന്ത്രി പി.കെ അബ്ദുറബ്ബ്, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എന്‍.വി മൂസക്കുട്ടി, സ്‌കൂള്‍ ജനറല്‍ സെക്രട്ടറി പത്തൂര്‍ സാഹിബ് ഹാജി, മഹല്ല് സെക്രട്ടറി പത്തൂര്‍ മൊയ്തീന്‍ ഹാജി, കൊടിഞ്ഞിപ്പള്ളി മുദരിസ് മുഹമ്മദലി ബാഖവി, ഖത്തീബ് അലി അക്ബര്‍ ഇംദാദി, പി.ടി.എ പ്രസിഡണ്ട് ശരീഫ് പാട്ടശ്ശേരി, വാര്‍ഡ് മെമ്പര്‍ സൈതലവി ഊര്‍പ്പായി, സി അബൂബക്കര്‍ ഹാജി, മുജീബ് പനക്കല്‍, പ്രഥമാധ്യാപകന്‍ നജീബ് മാസ്റ്റര്‍, ഫൈസല്‍ തേറാമ്പില്‍ എന്നിവര്‍ സംസാരിച്ചു....
Local news

ഒരാഴ്ച നീണ്ട് നില്‍ക്കുന്ന വി.കെ പടി ആണ്ട് നേര്‍ച്ചക്ക് തുടക്കമായി

തിരൂരങ്ങാടി : ഒരാഴ്ച നീണ്ട് നില്‍ക്കുന്ന വി.കെപടി ജുമാ മസ്ജിദിന് മുന്‍വശം ജമലുല്ലൈലി മഖാമില്‍ അന്ത്യവിശ്രമം കൊള്ളുന്ന സയ്യിദ് ഹുസൈന്‍ മുത്തുകോയ തങ്ങളുടെയും ഭാര്യ സന്താനങ്ങളുടെയും 63-ാമത് ആണ്ട് നേര്‍ച്ചക്ക് തുടക്കമായി. കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി പതാക ഉയര്‍ത്തി. ചടങ്ങില്‍ കെ.കെ ആറ്റക്കോയ തങ്ങള്‍, കെ.കെ എസ് കുഞ്ഞിമോന്‍ തങ്ങള്‍, കെ.കെ.എം അഷ്‌റഫ് തങ്ങള്‍, കാരാട്ട് കെ.പി പൂക്കുഞ്ഞി കോയ തങ്ങള്‍, പി.പി മുഹമ്മദ് മുസ്‌ലിയാര്‍, അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍, പി.കെ മൂസ മുസ്‌ലിയാര്‍, എം.കെ മൂസ, സൈത് മുഹമ്മദ്, പൂങ്ങാടന്‍ ഇസ്മായില്‍, ഒ.സി ഹനീഫ, പി.പി ബഷീര്‍, എം മൊയ്തീന്‍ കുട്ടി മറ്റു നാട്ടുകാര്‍, ഉസ്താദുമാര്‍ പങ്കെടുത്തു. നേര്‍ച്ച 20 ന് സമാപിക്കും....
Kerala

ജാമ്യം ലഭിച്ചിട്ടും പുറത്തിറങ്ങാതെ ബോബി ചെമ്മണ്ണൂര്‍, ജാമ്യം റദ്ദാക്കാന്‍ അറിയാമെന്ന് കോടതി, ബോബിക്ക് കടുത്ത വിമര്‍ശനം : 10 മിനുട്ട് കൊണ്ട് പുറത്തിറങ്ങി

കൊച്ചി : നടി ഹണി റോസിന്റെ ലൈംഗികാതിക്ഷേപ പരാതിയില്‍ ജാമ്യം കിട്ടിയിട്ടും ഇന്നലെ പുറത്തിറങ്ങാതെയിരുന്ന വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെ കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി. വേണ്ടിവന്നാല്‍ താന്‍ ജാമ്യം ക്യാന്‍സല്‍ ചെയ്യും. കോടതിയെ മുന്നില്‍ നിര്‍ത്തി കളിക്കാന്‍ ശ്രമിക്കരുതെന്നും കോടതി രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു. ജാമ്യം കിട്ടിയിട്ടും ജയിലില്‍ തുടര്‍ന്ന ബോബി ചെമ്മണ്ണൂര്‍ ഹൈക്കോടതി നടപടിയെടുത്തേക്കുമെന്ന സ്ഥിതി വന്നതോടെ ജയിലിന് പുറത്തിറങ്ങി. ജാമ്യം കിട്ടിയിട്ടും അതിലെ വ്യവസ്ഥകള്‍ പാലിക്കാന്‍ കഴിയാതെ ജയിലില്‍ തുടരുന്ന സഹതടവുകാരെ സഹായിക്കാനാണെന്നാണ് പുറത്തിറങ്ങിയ ശേഷം ബോബിയുടെ പ്രതികരണം. ഇന്നലെ എന്താണ് സംഭവിച്ചതെന്ന് കോടതി ജില്ലാ ജഡ്ജിയോട് ചോദിച്ചു. ബോബി ചെമ്മണ്ണൂരിന് പുറത്തിറങ്ങാനുള്ള റിലീസ് ഉത്തരവ് ഇന്നലെ തന്നെ ഇറങ്ങിയതാണെന്നും ബോബി ചെമ്മണ്ണൂര്‍ നാടകം കളിക്കരുതെന്നും കോടതി പറഞ്ഞു. മാധ്യമ ശ്രദ...
error: Content is protected !!