സഹകരണ സംഘങ്ങളില്‍ പണം നിക്ഷേപിച്ച് വഞ്ചിക്കപ്പെട്ടവര്‍ സംഘടിക്കുന്നു
സംസ്ഥാനത്തെ വിവിധ സഹകരണ സംഘങ്ങളില്‍ പണം നിക്ഷേപിച്ച് വഞ്ചിക്കപ്പെട്ടവര്‍ സംഘടിക്കുന്നു. തട്ടിപ്പിനിരയായ നിക്ഷേപകരെ ഒരുമിപ്പിക്കാന്‍ സാമൂഹിക മാധ്യമങ്ങള്‍ ഉപയോഗപ്പെടുത്തി കൂട്ടായ്മ രൂപവത്കരിക്കുകയാണ് ലക്ഷ്യം. തിരുവനന്തപുരം ബി എസ് എന്‍ എല്‍ എംപ്ലോയീസ് സഹകരണ സംഘം, , കരുവന്നൂര്‍, പെരുമ്പാവൂര്‍, അങ്കമാലി, തെന്നല തുടങ്ങി മുന്നൂറോളം സഹകരണ ബേങ്കുകളിലെ നിക്ഷേപകരാണ് ഇതിന് മുന്നോട്ടുവന്നിരിക്കുന്നത്.
ഇത്തരത്തില്‍ വഞ്ചിക്കപ്പെട്ടവര്‍ പതിനായിരങ്ങള്‍ വരും. ഭൂരിപക്ഷവും കൃഷിക്കാരും തൊഴിലാളികളും ചെറുകിട കച്ചവടക്കാരും സ്വയംതൊഴില്‍ ചെയ്യുന്നവരുമാണ്. ജീവിത പ്രാരബ്ധങ്ങള്‍ക്കിടയില്‍ മിച്ചം പിടിച്ച് ചികിത്സക്കോ മക്കളുടെ വിദ്യാഭ്യാസം, വിവാഹം തുടങ്ങിയ ആവശ്യങ്ങള്‍ക്കോ ഉപയോഗപ്പെടുമെന്ന് കരുതിയ നിക്ഷേപമാണ് സഹകരണ ബേങ്കുകളില്‍ ഉപയോഗത്തിനില്ലാതെ കിടക്കുന്നത്. സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്ന് വിരമിച്ചവര്‍ക്ക...





























