തിരൂരങ്ങാടി നഗരസഭ കാലിത്തീറ്റ വിതരണം ചെയ്തു
തിരൂരങ്ങാടി : നഗരസഭ 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയ ക്ഷീരകർഷകർക്കുള്ള കറവപ്പശുക്കൾക്ക് കാലിത്തീറ്റ പദ്ധതി വിതരണ ഉദ്ഘാടനം പന്താരങ്ങാടി ക്ഷീര സഹകരണ സംഘം ഓഫീസിൽ ഡെപ്യൂട്ടി ചെയർപേഴ്സൺസുലൈഖ കാലൊടി നിർവഹിച്ചു,
വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ഇഖ്ബാൽ കല്ലുങ്ങൽ അധ്യക്ഷത വഹിച്ചു, സി പി ഇസ്മായിൽ, സോന രതീഷ്, മുസ്ഥഫ പാലാത്ത്, ചെറ്റാലി റസാഖ് ഹാജി, സുജിനി മുളക്കിൽ, ഷാഹിന തിരുന്നിലത്ത്, ഡോക്ടർ തസ്ലീന, സുമേഷ് എന്നിവർ സംസാരിച്ചു,
...