Thursday, October 22

Blog

ആത്മഹത്യക്ക് ശ്രമിച്ച് ചികിത്സയിലായിരുന്ന യുവതി മരിച്ചു
Obituary

ആത്മഹത്യക്ക് ശ്രമിച്ച് ചികിത്സയിലായിരുന്ന യുവതി മരിച്ചു

ഒഴൂർ : ആത്മഹത്യക്ക് ശ്രമിച്ച് ചികിത്സയിലായിരുന്ന യുവതി മരിച്ചു. ഒഴൂർ ഓമച്ചപ്പുഴ സ്വദേശി തറമ്മൽ ഷംസാദിൻ്റെ ഭാര്യ ഷാനില തെസ്നിൻ (27) ആണ് മരിച്ചത്. കെ പുരം കുന്നത്ത് റഷീദിൻ്റെ മകളാണ്.ബുധനാഴ്ച വൈകുന്നേരം 6.30 ന് ആണ് സംഭവം.പൊന്മുണ്ടം ഓൺലൈൻ സെൻ്ററിലെ ജോലിക്കാരി ആയിരുന്നു. ഷോപ്പിൽ നിന്ന് വൈകുന്നേരം ജോലി കഴിഞ്ഞ് മടങ്ങി എത്തിയ യുവതി സ്വന്തം മുറിയിൽ കയറി വാതിൽ അടക്കുകയായിരുന്നു. തുറക്കാത്തതിനെ തുടർന്ന് പിതാവും മറ്റുള്ളവരും ചേർന്ന് വാതിൽ പൊളിച്ച് അകത്ത് കയറിയപ്പോൾ റൂഫിൽ തൊട്ടിലിടാൻ നിർമിച്ച ഹൂക്കിൽ കയറിൽ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടനെ കയർ അറുത്ത് സബാൻ ആശുപത്രിയിലും പിന്നീട് കോട്ടക്കൽ മിംസ് ആശുപത്രിയിലും പ്രവേശിപ്പിച്ചു ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ 4 മണിക്ക് മരണപ്പെട്ടു. വിശദമായ വാർത്തയ്ക്ക്:www.tirurangaditoday.in 944779878...
വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പീഡനം; രണ്ട് പേരെ താനൂർ പോലീസ് പിടികൂടി
Crime

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പീഡനം; രണ്ട് പേരെ താനൂർ പോലീസ് പിടികൂടി

താനൂർ : വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പീഡനം; ഒളിവിലായിരുന്ന രണ്ട് പ്രതികളെ താനൂർ പോലീസ് പിടികൂടി. വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ച കേസിൽ ഒളിവിലായിരുന്ന താനൂർ സ്വദേശികളായ അബ്ദുൽ റാസിക് (36), ദിറാർ (43) എന്നിവരെയാണ് താനൂർ പോലീസ് പിടികൂടിയത്. താനൂർ പൊലീസിൽ പരാതി ലഭിച്ചതിനെ തുടർന്ന് കേസ് എടുത്തു അന്വേഷണം നടത്തി വരുന്നതിനിടയിൽ പൊലീസിനെ കബളിപ്പിച്ച് പ്രതികൾ ഒളിവിൽ പോകുകയായിരുന്നു. പരാതിക്കാരിക്ക് പ്രതിയുടെ പൂർണ്ണമായ പേരോ വിലാസമോ അറിയില്ലായിരുന്നു. ‘ബോസ്’ എന്ന വിളിപ്പേര് മാത്രമാണ് അറിയുക. തുടർന്ന് താനൂർ പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിലും, ശാസ്ത്രീയമായ തെളിവ് ശേഖരണത്തിലുമാണ് പ്രതികളുടെ പൂർണ്ണമായ പേരും വിലാസവും കണ്ടെത്തിയതും പ്രതികളെ പിടികൂടിയതും. എസ് ഐ യുടെ നേതൃത്വത്തിൽ ഉള്ള സംഘമാണ് പ്രതികളെ പിടികൂടിയത്....
കണ്ണമംഗലത്ത് ആറാം ക്ലാസുകാരനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.
Obituary

കണ്ണമംഗലത്ത് ആറാം ക്ലാസുകാരനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.

വേങ്ങര : ആറാം ക്ലാസുകാരനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കണ്ണമംഗലം വാളക്കുട തടത്തിൽ പാലത്തിങ്ങൽ സ്വദേശി അഷറഫിൻ്റെ മകൻ മുഹമ്മദ് അഫ്നാൻ (11) ആണ് മരിച്ചത്. ഇന്ന് രാവിലെ 8.30 നും 10 നും ഇടയിലുള്ള സമയത്താണ് സംഭവം. കിടപ്പ് മുറിയിലെ ജനൽ കമ്പിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു.സ്കൂളിലേക്കുള്ള ബസ് പോയപ്പോൾ, നടന്നു പോകാതെ ബസിൽ പോകാൻ വീട്ടുകാർ പറഞ്ഞിരുന്നത്രേ. ഇടക്കാപ്പറമ്പ് സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിയാണ്. www.tirurangaditoday.in 9447798787...
ഹജ്ജ് 2027: എംപാർകേഷൻ പോയിൻ്റ് മാറ്റാനുള്ള ഓപ്ഷൻ അനുവദിക്കണം: ബിജെപി ന്യൂനപക്ഷ മോർച്ച
Malappuram

ഹജ്ജ് 2027: എംപാർകേഷൻ പോയിൻ്റ് മാറ്റാനുള്ള ഓപ്ഷൻ അനുവദിക്കണം: ബിജെപി ന്യൂനപക്ഷ മോർച്ച

മലപ്പുറം: ഹജ്ജ് 2027-ലെ തീർഥാടകർക്ക് തങ്ങൾക്ക് സൗകര്യപ്രദമായ എംപാർകേഷൻ point തിരഞ്ഞെടുക്കുന്നതിനും നിലവിലെ എംപാർകേഷൻ പോയിൻ്റ് മാറ്റുന്നതിനും ഓപ്ഷൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി ന്യൂനപക്ഷ മോർച്ച മലപ്പുറം സെൻട്രൽ ജില്ലാ കമ്മിറ്റി ഹജ്ജ് കമ്മിറ്റി ഓഫ് ഇന്ത്യയ്ക്ക് നിവേദനം നൽകി.മലബാർ മേഖലയിൽ നിന്നുള്ള നിരവധി ഹജ്ജ് തീർഥാടകർക്ക് കോഴിക്കോട് വിമാനത്താവളം ഉൾപ്പെടെയുള്ള എംപാർകേഷൻ പോയിൻ്റ്-ുകളിൽ നിന്ന് യാത്ര ചെയ്യുന്നത് കൂടുതൽ സൗകര്യപ്രദമാണെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടി.ഹജ്ജ് അപേക്ഷാ നടപടികൾക്കിടെ അനുവദിക്കപ്പെടുന്ന എംപാർകേഷൻ പോയിൻ്റ് പിന്നീട് ആവശ്യാനുസരണം മാറ്റുന്നതിനുള്ള സൗകര്യം തീർഥാടകർക്ക് നൽകണം. പ്രത്യേകിച്ച് മലപ്പുറം, കോഴിക്കോട് ഉൾപ്പെടെയുള്ള മലബാർ മേഖലയിൽ നിന്നുള്ള തീർഥാടകർക്ക് അവരുടെ താമസ സ്ഥലം, ഗതാഗത സൗകര്യം, കുടുംബാംഗങ്ങളുടെ യാത്ര തുടങ്ങിയ കാര്യങ്ങൾ പരിഗണിച്ച് അനുയോജ്യമായ Embark...
2000 കടന്നാല്‍ ഇനി ചാര്‍ജ്, 75,000 രൂപയ്ക്ക് മുകളില്‍ പരമാവധി 300 രൂപ.!പുതിയ യുപിഐ നിയമം ഒക്ടോബര്‍ 15 മുതല്‍
Information

2000 കടന്നാല്‍ ഇനി ചാര്‍ജ്, 75,000 രൂപയ്ക്ക് മുകളില്‍ പരമാവധി 300 രൂപ.!പുതിയ യുപിഐ നിയമം ഒക്ടോബര്‍ 15 മുതല്‍

യുപിഐ വഴി വാണിജ്യ ഇടപാട് നടത്തുന്നവർക് ശ്രദ്ധിക്കേണ്ട മാറ്റമാണ് ഒക്ടോബർ 15 മുതല്‍ വരുന്നത്. 2000 രൂപയ്ക്ക് മുകളിലുള്ള ചില വാണിജ്യ യുപിഐ ഇടപാടുകള്‍ക്ക് മർച്ചന്റ് ഡിസ്കൗണ്ട് റേറ്റ് അഥവാ എംഡിആർ ഈടാക്കാനാണ് പുതിയ തീരുമാനം. എന്നാല്‍ ഈ തുക ഉപയോക്താവില്‍നിന്നല്ല, വ്യാപാരിയില്‍നിന്നാണ് ഈടാക്കുക. പുതിയ സംവിധാനപ്രകാരം 2000 രൂപയ്ക്ക് മുകളിലുള്ള പേഴ്സണ്‍-ടു-മർച്ചന്റ് (പി2എം) ഇടപാടുകള്‍ക്ക് 0.4 ശതമാനം എംഡിആർ ബാധകമാകും. 75,000 രൂപയോ അതില്‍ കൂടുതലോ ഉള്ള ഇടപാടുകള്‍ക്ക് പരമാവധി 300 രൂപയായിരിക്കും ചാർജ്. അതായത് 75,000 രൂപയ്ക്ക് മുകളിലേക്ക് തുക ഉയർന്നാലും ഒരു ഇടപാടിന് ഈടാക്കാവുന്ന എംഡിആർ 300 രൂപയില്‍ കൂടില്ല. 2000 രൂപ വരെയുള്ള വാണിജ്യ ഇടപാടുകള്‍ക്ക് ഈ ചാർജ് ബാധകമല്ല. 2000 രൂപയ്ക്ക് മുകളിലുള്ള ചില ഇടപാടുകൾക്ക് 0.4 ശതമാനം വരെ ചാർജ് ഈടാക്കുന്ന രീതിയിലാണ് നിർദേശം.നിലവിൽ 75,000 രൂപ വരെയുള്ള ഇടപാടുകൾക്ക്...
മുണ്ടക്കുളത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
Accident

മുണ്ടക്കുളത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

കൊണ്ടോട്ടി : കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കിഴിശ്ശേരി മുണ്ടിലാക്കൽ സ്വദേശി അമ്പലക്കണി വീട്ടിൽ സ്രാമ്പിയേക്കൽ എൻ.പി അബ്ദുവിൻ്റെ മകൻ മുഹമ്മദ് നവാസ് ശരീഫ് (26) ആണ് മരിച്ചത്. മുണ്ടക്കുളം മൂച്ചിക്കലിൽ ഇന്ന് രാത്രി 10.30നാണ് അപകടം. കൊണ്ടോട്ടി ജപ്പാൻ സ്‌ക്വയറിൽ ജീവനക്കാരനാണ് നവാസ് ശരീഫ്.ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം. ഉടൻ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. കബറടക്കം ബുധനാഴ്ച കിഴിശ്ശേരി തവനൂർ ഒന്നാംമൈൽ വലിയ ജുമുഅത്ത് പള്ളിയിൽ. മാതാവ്: ഹസീന. സഹോദരങ്ങൾ: ഫവാസ്, ഫസ്‌ന, ജസ്‌ന....
മീൻപിടിത്ത വീഡിയോകളിലൂടെ സമൂഹമാധ്യമങ്ങളില്‍ സജീവമായിരുന്ന യൂട്യൂബർ തംബുരുവിനെ (തംബുരു ക്വീൻഫിഷർ) വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി
Obituary

മീൻപിടിത്ത വീഡിയോകളിലൂടെ സമൂഹമാധ്യമങ്ങളില്‍ സജീവമായിരുന്ന യൂട്യൂബർ തംബുരുവിനെ (തംബുരു ക്വീൻഫിഷർ) വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

മീൻപിടിത്ത വീഡിയോകളിലൂടെ സമൂഹമാധ്യമങ്ങളില്‍ തരംഗമായി മാറിയ പ്രമുഖ യൂട്യൂബർ തംബുരുവിനെ (തംബുരു ക്വീൻഫിഷർ) വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി..വൈക്കം ചെമ്പ് കാട്ടിക്കുന്ന് തുരുത്ത് സ്വദേശിനിയായ തംബുരുവിനെ പുളിഞ്ചുവട്ടിലെ വാടകവീട്ടിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ വൈകിട്ടോടെ സ്കൂള്‍ കഴിഞ്ഞെത്തിയ മകളാണ് വീട്ടിനുള്ളില്‍ അമ്മയെ ജീവനൊടുക്കിയ നിലയില്‍ ആദ്യം കാണുന്നത്. നാടിനെയും സോഷ്യല്‍ മീഡിയ ലോകത്തെയും ഒരുപോലെ നടുക്കിയ സംഭവത്തില്‍ വൈക്കം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ‘തംബുരു ക്വീൻഫിഷർ’ എന്ന സ്വന്തം യൂട്യൂബ് ചാനലിലൂടെ വ്യത്യസ്തമായ മത്സ്യബന്ധന രീതികളും നാടൻ ശൈലിയിലുള്ള വീഡിയോകളും പങ്കുവെച്ച്‌ ചുരുങ്ങിയ കാലം കൊണ്ടാണ് തംബുരു വലിയൊരു പ്രേക്ഷകവൃന്ദത്തെ സ്വന്തമാക്കിയത്. കായലിലും തോടുകളിലും ഇറങ്ങി ധൈര്യത്തോടെ മീൻപിടിക്കുന്ന ഇവരുടെ വീഡിയോകള്‍ക്ക് യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ലക...
കാന്‍സര്‍ രോഗികള്‍ക്ക് ആരോഗ്യ വകുപ്പിൻ്റെ ധനസഹായം: 22 വരെ അപേക്ഷിക്കാം
Information

കാന്‍സര്‍ രോഗികള്‍ക്ക് ആരോഗ്യ വകുപ്പിൻ്റെ ധനസഹായം: 22 വരെ അപേക്ഷിക്കാം

ആരോഗ്യവകുപ്പ് വഴി കാന്‍സര്‍ രോഗികള്‍ക്ക് നല്‍കുന്ന ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. നിലവില്‍ കാന്‍സര്‍ ചികിത്സയിലുള്ള ബി.പി.എല്‍ വിഭാഗത്തിലുള്ള രോഗികള്‍ക്കാണ് ഈ ആനുകൂല്യം. പാലിയേറ്റീവ് കെയര്‍ നഴ്സുമാര്‍, ഫീല്‍ഡ് വിഭാഗം ജീവനക്കാര്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവര്‍ മുഖേനയാണ് അപേക്ഷ നല്‍കേണ്ടത്. സെപ്റ്റംബര്‍ 22 വൈകീട്ട് മൂന്ന് മണി വരെ അപേക്ഷകള്‍ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ https://drive.google.com/drive/folders/1WMHhqKK1YVPl1ZD7BDqU_DNRpyea3LCs?https://drive.google.com/drive/folders/1WMHhqKK1YVPl1ZD7BDqU_DNRpyea3LCsusp=drive_link ല്‍ ലഭിക്കും....
ഓലപ്പീടിക – കൊടിഞ്ഞി റോഡിൽ പെരുന്തോടിൽ പാലം നിർമാണം; ഉന്നത ഉദ്യോസ്ഥർ സന്ദർശിച്ചു
Local news

ഓലപ്പീടിക – കൊടിഞ്ഞി റോഡിൽ പെരുന്തോടിൽ പാലം നിർമാണം; ഉന്നത ഉദ്യോസ്ഥർ സന്ദർശിച്ചു

താനൂർ: ഓലപ്പീടിക - കൊടിഞ്ഞി റോഡിൽ പെരുന്തോടിന് കുറുകെ പാലം നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു. പൊതുമരാമത്ത് വകുപ്പ് പാലം വിഭാഗം അസിസ്റ്റന്റ് എഞ്ചിനിയർ ധീരജ് കുമാർ കെ, പാലം ഡിസൈനിംഗ് വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനിയർ ഷാജു, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനിയർ ഫിനിക്സ്, അസിസ്റ്റന്റ് എഞ്ചിനിയർ റൂബിൻ, ഓവർസിയർ റീന എന്നിവരടങ്ങിയ ഉദ്യോഗസ്ഥ സംഘം തിങ്കളാഴ്ച വൈകുന്നേരം മാലിദ്വീപിലെ പെരുന്തോട് പ്രദേശം സന്ദർശിച്ചു. വൈസ് ചെയർമാൻ എം.പി. അഷറഫ്, കൗൺസിലർ ഫൈസൽ കള്ളിത്തടത്തിൽ എന്നിവരും സംഘത്തോടൊപ്പമുണ്ടായിരുന്നു. പാലത്തിന്റെ സാധ്യതാ പഠനത്തിന് അനുവദിച്ച 10 ലക്ഷം രൂപയുടെ ടെണ്ടർ നടപടികൾ ഇതിനോടകം പൂർത്തിയായിട്ടുണ്ട്. സാധ്യതാ പഠനത്തിന് ശേഷം പാലത്തിന്റെ ഡിസൈനും, ഡി.പി.ആറും തയ്യാറാക്കി സർക്കാരിന് സമർപ്പിക്കും. അതിന് ശേഷമാണ് പാലം നിർമ്മിക്കുന്നതിന് ആവശ്യ...
മഅദിൻ ചെയർമാൻ ഖലീൽ ബുഖാരി തങ്ങളുടെ മാതാവ് മരണപ്പെട്ടു
Obituary

മഅദിൻ ചെയർമാൻ ഖലീൽ ബുഖാരി തങ്ങളുടെ മാതാവ് മരണപ്പെട്ടു

കടലുണ്ടി : മലപ്പുറം മേൽമുറി സ്വലാത്ത് നഗർ മഅദിൻ അക്കാദമി ചെയർമാനുംസമസ്‌ത കേരള സുന്നി ജംഇയ്യത്തുൽ ഉലമ സെക്രട്ടറിയുമായ സയ്യിദ് ഇബ്രാഹീമുൽ ഖലീൽ അൽ ബുഖാരിയുടെ മാതാവ് സയ്യിദത്ത് ഫാത്തിമ ഇമ്പിച്ചി ബീവി ഹജ്‌ജുമ്മ (93) നിര്യാത‌യായി. പ്രമുഖ പണ്ഡിതനായിരുന്ന സയ്യിദ് അഹ്‌മദുൽ ബുഖാരിയാണു ഭർത്താവ്. പ്രമുഖ സൂഫി വര്യനായിരുന്ന തൃക്കരിപ്പൂർ ശാഹുൽ ഹമീദ് അൽ ബുഖാരി തങ്ങളുടെ മകളാണ്. മറ്റു മക്കൾ: സയ്യിദ് ഇസ്മായിൽ അൽ ബുഖാരി, സയ്യിദ് അബ്ദുല്ല ഹബീബുറഹ്‌മാൻ അൽ ബുഖാരി, സയ്യിദ് ശിഹാബുദ്ദീൻ അൽ ബുഖാരി, സയ്യിദത്ത് റൈഹാന ബീവി, സയ്യിദത്ത് ഹബീബ ബീവി, സയ്യിദത്ത് ബരീറ ബീവി, പരേതരായ സയ്യിദ് ഉമറുൽ ഫാറൂഖ് അൽ ബുഖാ രി, സയ്യിദത്ത് മൈമൂന സുഹ്റ ബീവി. മരുമക്കൾ: സയ്യിദ് ശിഹാബുദ്ദീൻ ബാഫഖി മൊറയൂർ, സയ്യിദ് യഹ്യ ബുഖാരി വളപട്ടണം, സയ്യിദത്ത് ഉമ്മു ഹാനി ബീവി, സയ്യിദത്ത് റഷീദ ബീവി, സയ്യിദത്ത് കുഞ്ഞബീവി, സയ്യിദത്ത് അസ്മ‌ ബീവി, സയ്യിദത്ത് ...
പൂര്‍വ്വിക പാത പിന്തുടര്‍ന്ന്സമസ്തയെ ശക്തിപ്പെടുത്തുക: മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍
Kerala

പൂര്‍വ്വിക പാത പിന്തുടര്‍ന്ന്സമസ്തയെ ശക്തിപ്പെടുത്തുക: മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍

കോഴിക്കോട്: പൂര്‍വ്വീകരായ മഹത്തുക്കളുടെ പാത പിന്തുടര്‍ന്ന് സമസ്തയെ ശക്തിപ്പെടുത്തമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉമലാ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു.സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ കീഴില്‍ കോഴിക്കോട് സമസ്ത കാര്യാലയത്തില്‍ നടന്ന സമസ്ത പ്രാര്‍ത്ഥന ദിനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്‍മറഞ്ഞുപോയ നിഷ്കളങ്കരും സാത്വികരുമായ പണ്ഡിതരും നേതാക്കളും അനേകം പ്രവര്‍ത്തകരും കഠിനാദ്ധ്വാനം ചെയ്താണ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയെ ഇന്ന് കാണുന്ന ഔന്നിത്ത്യത്തില്‍ എത്തിച്ചത്. അവരുടെ പരലോക ഗുണത്തിന് എല്ലാവരും പ്രാര്‍ത്ഥിക്കണമെന്നും സമസ്ത പ്രാര്‍ത്ഥനദിനം വിജയിപ്പിക്കണമെന്നും തങ്ങള്‍ പറഞ്ഞു.സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡണ്ട് പി.കെ മൂസക്കുട്ടി ഹസ്റത്ത് അദ്ധ്യക്ഷനായി. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍...
വിജയതീരം പദ്ധതിക്ക് മൂന്നിയൂർ ഹയർ സെക്കന്ററി സ്കൂളിൽ തുടക്കം
Other

വിജയതീരം പദ്ധതിക്ക് മൂന്നിയൂർ ഹയർ സെക്കന്ററി സ്കൂളിൽ തുടക്കം

മൂന്നിയൂർ: കേരള സർക്കാർ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ ഹയർ സെക്കന്ററി വിദ്യാർത്ഥികളുടെ പഠന നിലവാരം ഉയർത്തുന്നതിന് എൻഎസ്എസ് വിഭാവനം ചെയ്യുന്ന വിജയതീരം പദ്ധതിയുടെ സമാരംഭം മൂന്നിയൂർ ഹയർസെക്കൻഡറി സ്കൂളിൽ താനൂർ എംഎൽഎ പി കെ നവാസ് ഉദ്ഘാടനം ചെയ്തു. ഒന്നാം വർഷ ഇമ്പ്രൂവ്മെന്റ് പരീക്ഷക്ക്‌ തയ്യാറെടുക്കുന്ന, പഠനത്തിൽ പിന്നാക്കം നിൽക്കുന്ന നിർധനരായ വിദ്യാർത്ഥികൾക്ക് സ്‌കൂളിലെ എൻഎസ്എസ് വളണ്ടിയർമാർ ശേഖരിച്ച പഠനോപകരണങ്ങളുടെ കിറ്റുകളുടെ വിതരണ ഉദ്ഘാടനം എൻഎസ്എസ് ലീഡർമാരായ ഹംദാനും റംഷാ ആയിഷക്കും നൽകി എംഎൽഎ നിർവഹിച്ചു. പി ടി എ പ്രസിഡന്റ് അൻവർ സാദത്ത് അധ്യക്ഷത വഹിച്ചു. മൂന്നിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജൻ പത്തൂർ, വൈസ് പ്രസിഡന്റ്‌ നസീബ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജാസ്മിൻ മുനീർ, ബ്ലോക്ക്‌ മെമ്പർ ആയിഷുമ്മു, വാർഡ് മെമ്പർമാരായ മുനീറ, പ്രനീഷ്, അസീസ്, പ്രോഗ്രാം ഓഫീസർ മുഹമ്മദ് റയീസ്, ലീഡർമാരായ മുഹമ്മദ് ...
ചെമ്മാട്ട് യുവാവിനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
Obituary

ചെമ്മാട്ട് യുവാവിനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

ചെമ്മാട് തൃക്കുളം എക്സ്ചേഞ്ച് റോഡിൽ കൈനിക്കര ഗംഗധരൻ നായരുടെയും പുളിയശ്ശേരി പ്രസന്ന കുമാരിയുടെയും മകൻ രഞ്ജിത്ത് (42) ആണ് മരിച്ചത്.വീട്ടിലെ ബെഡ്റൂമിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സംസ്കാരം ഞായറാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് മാങ്കാവ് ശ്മശാനത്തിൽ. സഹോദരൻമാർ: രാജീവ് . രാജേഷ് www.tirurangaditoday.in (ആത്മഹത്യ ഒന്നിനും പരിഹാരമല്ല. കൗൺസിലിംഗ് കേന്ദ്രവുമായി ബന്ധപ്പെടുക)(...
സമസ്ത സെന്റിനറി കോൺഫറൻസ് കൂരിയാട്ട്: സ്വാഗതസംഘം രൂപവത്കരണ സമ്മേളനം ഇന്ന് ചെമ്മാട്
Malappuram

സമസ്ത സെന്റിനറി കോൺഫറൻസ് കൂരിയാട്ട്: സ്വാഗതസംഘം രൂപവത്കരണ സമ്മേളനം ഇന്ന് ചെമ്മാട്

  തിരൂരങ്ങാടി: കേരളീയ സമൂഹത്തിന് ദിശ നിർണയിച്ച ആധികാരിക പണ്ഡിതസഭയായ സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ (കാന്തപുരം വിഭാഗം) സെന്റിനറി ആഘോഷങ്ങൾക്ക് സമാപനം കുറിച്ചു കൊണ്ടുള്ള സെൻ്റിനറി സമ്മേളന പ്രവർ ത്തനങ്ങൾ ആരംഭത്തിലേക്ക്. 2027 ജനുവരി 28, 29, 30, 31 തീയതികളിൽ മലപ്പുറം കൂരിയാട് വാദീഹറമൈനിൽ  നടക്കുന്ന സമസ്ത സെന്റിനറി സമ്മേളന സ്വാഗതസംഘം രൂപവത്കരണ സമ്മേളനം ഇന്ന് നടക്കും .          വൈകുന്നേരം 3.30 ന് ചെമ്മാട് ഖുതുബുസ്സമാൻ സ്‌കൂൾ ഗ്രൗണ്ടിൽ നടക്കുന്ന പ്രവർത്തക സംഗമത്തിൽ സമ്മേളനത്തിൻ്റെ നടത്തിപ്പിനുള്ള വിപുലമായ സ്വാഗത സംഘം രൂപവത്കരിക്കും. സമസ്ത പ്രസിഡൻ്റ് ഇ സുലൈമാൻ മുസ് ലിയാർ, ജനറൽ സെക്രട്ടറി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ, നേതാക്കളായ സയ്യിദ് അലി ബാഫഖി തങ്ങൾ, സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങൾ കുമ്പോൽ, സയ്യിദ് ഇബ്റാഹീം ഖലീൽ അൽ ബുഖാരി, പൊൻമള അബ്ദുൽ ഖാദിർ മുസ്‌ലിയാർ, പേരോട് അബ്ദുറഹ്മാൻ സഖാഫി തുടങ്ങിയവർ സം...
മൂന്നിയൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി
Obituary

മൂന്നിയൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

തിരൂരങ്ങാടി : യുവാവിനെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മൂന്നിയൂർ മുട്ടിച്ചിറ കാളിക്കണ്ടം സ്വദേശി വെളുത്തേടത്ത് ഹൈദർ ഹാജിയുടെ മകൻ എം പി മുഹമ്മദ് ഹസീബിനെ (27) യാണ് വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. രാവിലെ 9.30 ന് മുട്ടിച്ചിറയിലുള്ള ഇവരുടെ തറവാട് വീടിൻ്റെ കോണിമുറിയിൽ കെട്ടിത്തൂങ്ങിയപ്പോൾ നിലത്ത് വീണു കിടക്കുന്ന നിലയിൽ കണ്ടെത്തുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു....
തിരൂരങ്ങാടി ഒ യു പി സ്കൂളിലെ അബ്ദുറഹ്മാൻ മാസ്റ്റർക്കും സുലൈഖ ടീച്ചർക്കും സംസ്ഥാന സ്കൗട്ട് അവാർഡ്
Malappuram

തിരൂരങ്ങാടി ഒ യു പി സ്കൂളിലെ അബ്ദുറഹ്മാൻ മാസ്റ്റർക്കും സുലൈഖ ടീച്ചർക്കും സംസ്ഥാന സ്കൗട്ട് അവാർഡ്

തിരുവനന്തപുരം : സ്കൗട്ട് ആൻഡ് ഗൈഡ് സംസ്ഥാന അസോസിയേഷൻ സ്തുത്യർഹമായ സേവനത്തിന് നൽകുന്ന ലോംഗ് സർവ്വീസ് ഡക്കറേഷൻ അവാർഡിന് തിരൂരങ്ങാടി ഒ യു പി സ്കൂളിലെ സ്കൗട്ട് ആൻഡ് ഗൈഡ് അധ്യാപകരായ കെ.അബ്ദുറഹ്മാൻ, എ പി സുലൈഖ എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു. തിരൂരങ്ങാടി യത്തീംഖാനക്ക് കീഴിലുള്ള ഓർഫനേജ് യു പി സ്കൂളിലെ സ്‌കൗട്ട് & ഗൈഡ് അധ്യാപകരാണ് ഇരുവരും. 2023 മുതൽ സ്‌കൗട്ട് അധ്യാപകനായി സേവനം ചെയ്യുന്ന കെ അബ്ദുറഹിമാൻ നിലവിൽ ഭാരത് സ്കൗട്ട് ആൻ്റ് ഗൈഡ്സ് ജില്ലാ സെക്രട്ടറിയാണ്.സ്‌കൂളിലും ജില്ലയിലും നിരവധി ക്യാമ്പുകൾക്കും പരിശീലനങ്ങൾക്കും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും ട്രക്കിങ്ങിനും നേതൃത്വം നൽകിയിട്ടുണ്ട്. ഉപജില്ല സെക്രട്ടറി, ജില്ലാ ഓർഗനൈസിങ് കമ്മീഷണർ എന്നീ പദവികൾ വഹിച്ച അദ്ദേഹം 2023 ൽ മികച്ച അധ്യാപകനുള്ള അവുക്കാദർകുട്ടി നഹ പുരസ്‌കാരവും നേടിയിട്ടുണ്ട്. 2012 മുതൽ സ്കൂളിലെ ഗൈഡ് ക്യാപ്റ്റനായി സേവനം ചെയ്യുന്ന ...
ചുള്ളിപ്പാറ സ്വദേശി  താണിയേപ്പിൽ സിദ്ദീഖ് അന്തരിച്ചു
Obituary

ചുള്ളിപ്പാറ സ്വദേശി താണിയേപ്പിൽ സിദ്ദീഖ് അന്തരിച്ചു

തിരൂരങ്ങാടി: ചുള്ളിപ്പാറ പരേതനായ താണിയേപ്പിൽ മൊയ്തീൻ ഹാജി യുടെ മകൻ താണിയേപ്പിൽ സിദ്ദീഖ് (56) നിര്യാതനായി. മാതാവ് പരേതയായ ഫാത്തിമ കുട്ടി പത്തൂർ. ഭാര്യ ആയിഷാബി പൂക്കിപ്പറമ്പ്.മക്കൾ അബ്ദുൽ ഗഫൂർസഫ് വാൻ ( ഹയർ സെക്കണ്ടറി സ്കൂൾ നിറമരതൂർ )ഉമർ നസീഫ് ( മർക്കസ് കോളേജ് ആതവനാട് ). മരുമകൾ മുഫ് ലിഹ പാറമ്മൽ, വാളക്കുളം.സഹോദരങ്ങൾനാസർ ചുള്ളിപ്പാറ ( വെൽഫയർ പാർട്ടി തിരൂരങ്ങാടി മുനിസിപ്പൽ പ്രസിഡൻ്റ് ), ഹാരിഫ്അബ്ദുൽ ഹമീദ് ( റിയാദ്)ഹസെെൻ, ഉസ്മാൻ ( വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ അരിമ്പ്ര), പരേതനായ അബ്ദുൾ ഗഫൂർ....
കോളജ് വിദ്യാർത്ഥിനികളുടെ ചിത്രങ്ങൾ മോർഫ് ചെയ്തു പ്രചരിപ്പിച്ച കേസിലെ പ്രതി മലപ്പുറത്ത് ആത്മഹത്യക്ക് ശ്രമം
Crime

കോളജ് വിദ്യാർത്ഥിനികളുടെ ചിത്രങ്ങൾ മോർഫ് ചെയ്തു പ്രചരിപ്പിച്ച കേസിലെ പ്രതി മലപ്പുറത്ത് ആത്മഹത്യക്ക് ശ്രമം

മലപ്പുറം : കോളജ് വിദ്യാർത്ഥിനികളുടെ ഫോട്ടോ മോർഫ് മോർഫിംഗ് കേസിലെ പ്രതി ജീവനൊടുക്കാൻ ശ്രമിച്ചു. തിരുവനന്തപുരം തിരുമല ഓടൻകുഴി സ്വദേശി സുബിൻ ബാബുവാണ് (20) ജീവനൊടുക്കാൻ ശ്രമിച്ചത്.മലപ്പുറത്തെ ലോഡ്ജില്‍ വച്ചായിരുന്നു സംഭവം. യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാള്‍ അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു. ജില്ലയിലെ വിവിധ കോളജുകളിലെ വിദ്യാർത്ഥികുടെ ചിത്രങ്ങള്‍ മോർഫ് ചെയ്തു മോശം രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചെന്ന പരാതിയിലാണ് സുബിനെ അറസ്റ്റ് ചെയ്തത്. മലപ്പുറം സൈബർ പോലീസ് സംഘം തിരുവനന്തപുരത്തെത്തി ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. വിദ്യാർത്ഥിനികള്‍ സ്വന്തം അക്കൗണ്ടുകളില്‍ പോസ്റ്റു ചെയ്ത ഓണാഘോഷത്തിന്റെയും മറ്റും ചിത്രങ്ങളാണ് മോർഫ് ചെയ്ത് പ്രചരിപ്പിച്ചത്.പൊന്നാനിയില്‍നിന്നുള്ള വിദ്യാർത്ഥിനികളുടെ പരാതിയിലാണ് സൈബർ പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റർ ചെയ്തത്. സംഭവത്തിനു പിന...
ഭാര്യാമാതാവ് മരിച്ചു പിറ്റെ ദിവസം മരുമകനും മരിച്ചു
Obituary

ഭാര്യാമാതാവ് മരിച്ചു പിറ്റെ ദിവസം മരുമകനും മരിച്ചു

ഭാര്യാമാതാവ് മരിച്ചു പിറ്റെ ദിവസം മരുമകനും മരിച്ചു. ചാലിയം വട്ടപ്പറമ്പ് മലയിൽ മരക്കാട്ടിൽ പരേതനായ മുഹമ്മദ് ഹാജിയുടെ മകൻ അബ്ദുസ്സലാം (75) ആണ് മരിച്ചത്. ചൊവ്വാഴ്ച ഇദ്ദേഹത്തിൻ്റെ ഭാര്യമാതാവ് കൊടിഞ്ഞി സെൻട്രൽ ബസാർ സ്വദേശി പരേതനായ പാലക്കാട്ട് മുഹമ്മദ് എന്ന ബാപ്പുവിൻ്റെ ഭാര്യ പാലക്കാട്ട് ആമിനക്കുട്ടി ഹജ്ജുമ്മ (90) ചൊവ്വാഴ്ച വൈകുന്നേരം മരണപ്പെട്ടിരുന്നു. ഇന്നലെ ബുധനാഴ്ച രാവിലെ 8.30 ന് ആണ് ഖബറടക്കം നടത്തിയത്. മരണ വീട്ടിൽ സജീവമായി ഉണ്ടായിരുന്ന അബ്ദുസ്സലാം ബുധനാഴ്ച രാത്രി മരണപ്പെടുകയായിരുന്നു. മയ്യിത്ത് നമസ്കാരം വ്യാഴാഴ്ച ഉച്ച ഒരു മണിക്ക് ചാലിയം കുന്നത്ത്പടി സലഫി ജുമാ മസ്ജിദിൽ നടക്കും. ഭാര്യ: പരേതയായ പാലക്കാട്ട് ഖദീജ കൊടിഞ്ഞി. മാതാവ് : എറമക്ക വീട്ടിൽ മൂത്തേടത്ത് മക്കിയാമു ഹജ്ജുമ്മ കൊടിഞ്ഞി. മകൻ അസ്ലം ബാവ. മരുമകൾ ശബ്ന. സഹോദരങ്ങൾ: ഹസൻകുട്ടി (റിട്ട. റെയിൽവേ) മൊയ്തീൻകുട്ടി, ഇദ് രീസ്കുട്ടി, അബൂബ...
കൊളപ്പുറം സൂപ്പർമാർക്ക് ഉടമ കാടേങ്ങൽ ബാപ്പു ഹാജി അന്തരിച്ചു
Obituary

കൊളപ്പുറം സൂപ്പർമാർക്ക് ഉടമ കാടേങ്ങൽ ബാപ്പു ഹാജി അന്തരിച്ചു

തിരൂരങ്ങാടി: പുകയൂർ അരീത്തോട് സ്വദേശിയും കൊളപ്പുറം സൂപ്പർമാർക്കറ്റ് ഉടമയും പൗരപ്രമുഖനുമായ കാടേങ്ങൽ മുഹമ്മദ് കുട്ടി എന്ന ബാപ്പു ഹാജി (70) നിര്യാതനായി. കേരള മുസ്‌ലിം ജമാഅത്ത് അരീത്തോട് യൂണിറ്റ് അംഗവും ഖുതുബിയ്യാ സുന്നീ ജുമാ മസ്ജിദ് രക്ഷാധികാരിയുമായി സേവനം ചെയ്തുവരികയായിരുന്നു. പിതാവ്: പരേതനായ കാടേങ്ങൽ കുഞ്ഞീതു ഹാജി, മാതാവ്:  പരേതയായ ഹലീമ. ഭാര്യമാർ: മൈമൂനത്ത് ഊരകം, ശറഫുന്നിസ  മമ്പാട്. മക്കൾ: മുഹമ്മദ് ഉനൈസ്, മുഹമ്മദ് അനീസ്, യാസിർ, സിറാജ്, സിനാൻ, മുഫീദ. മരുമക്കൾ: അലി കൂമണ്ണ, ലാസിമ തലപ്പാറ, സൗദ ചെണ്ടപ്പുറായ, ജസീല കൊടിഞ്ഞി. മയ്യിത്ത് നിസ്കാരം ഇന്ന് രാവിലെ 10 ന് മണിക്ക് പുകയൂർ കുന്നത്ത് ജുമുഅ മസ്ജിദിൽ....
വള്ളിക്കുന്നിന്റെ ടൂറിസം ഉന്നതിക്ക് പ്രാദേശിക അനുകൂല ഘടകങ്ങളെ കൂടി ഉയർത്തിക്കൊണ്ടു വരിക അനിവാര്യം ; ടിവി ഇബ്രാഹിം എംഎൽഎ
Other, Tourisam

വള്ളിക്കുന്നിന്റെ ടൂറിസം ഉന്നതിക്ക് പ്രാദേശിക അനുകൂല ഘടകങ്ങളെ കൂടി ഉയർത്തിക്കൊണ്ടു വരിക അനിവാര്യം ; ടിവി ഇബ്രാഹിം എംഎൽഎ

വള്ളിക്കുന്ന് നിയോജകമണ്ഡലത്തിലെ ടൂറിസവുമായി ബന്ധപ്പെട്ട അവലോകനയോഗം ചേർന്നു വള്ളിക്കുന്ന് : നിയോജകമണ്ഡലത്തിലെ ടൂറിസം സാധ്യതകളെ അവലോകനം ചെയ്യുന്നതിനായി എംഎൽഎയുടെ നിർദ്ദേശപ്രകാരം ചേളാരി എംഎൽഎ ഓഫീസിൽ ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗം ചേർന്നു. വിനോദസഞ്ചാരികൾ ഇഷ്ടപ്പെടുന്ന മികച്ച ഒരു ലക്ഷ്യസ്ഥാനം ആയി ഉയർന്നു ഉയർത്തിക്കൊണ്ടു വരാനുള്ള എല്ലാവിധ ആകർഷണീയതയും പ്രാപ്യതയും വള്ളിക്കുന്നിന് ഉണ്ടെന്നും പ്രദേശവാസികളെ കൂടി ഉൾക്കൊള്ളിച്ചുകൊണ്ട് അതിനു വേണ്ടുന്ന സൗകര്യങ്ങളും സഞ്ചാരി സൗഹൃദ പ്രവർത്തനങ്ങളും താമസസൗകര്യങ്ങളും കൂടെ ഉണ്ടാക്കുക എന്നതാണ് വള്ളിക്കുന്നിന്റെ ടൂറിസം മേഖലയിൽ ചെയ്യാൻ ഉദ്ദേശിക്കുന്നതെന്ന് എംഎൽഎ അറിയിച്ചു. എംഎൽഎയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും അടങ്ങുന്ന സംഘംവള്ളിക്കുന്ന് പഞ്ചായത്തിലെ കടലുണ്ടി നഗരം ബീച്ച്, പരപ്പാൽ ബീച്ച്, കോട്ടക്കടവ്, ചേലേമ്പ്ര പഞ്ചായത്തിലെ പുല്ലിക്കടവ്...
എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ പുതുക്കാൻ അവസരം
Information

എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ പുതുക്കാൻ അവസരം

വിവിധ കാരണങ്ങളാല്‍ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ സീനിയോറിറ്റി നഷ്ടപ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് തനത് സീനിയോറിറ്റി നിലനിര്‍ത്തിക്കൊണ്ട് രജിസ്‌ട്രേഷന്‍ പുതുക്കുന്നതിന് പ്രത്യേക അവസരം അനുവദിച്ചതായി ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു. 2025 ജനുവരി ഒന്നു മുതല്‍ 2026 ആഗസ്റ്റ് 31 വരെയുള്ള കാലയളവില്‍ രജിസ്‌ട്രേഷന്‍ പുതുക്കാന്‍ കഴിയാതെ പോയവര്‍ക്കാണ് (ഐഡന്റിറ്റി കാര്‍ഡില്‍ പുതുക്കേണ്ട മാസം 10/2024 മുതല്‍ 06/2026 വരെ രേഖപ്പെടുത്തിയിട്ടുള്ളവര്‍) ഈ ആനുകൂല്യം.  www.eemployment.kerala.gov.in https://www.eemployment.kerala.gov.in എന്ന വെബ്‌സൈറ്റിലെ 'സ്‌പെഷ്യല്‍ റിന്യൂവല്‍' ഓപ്ഷന്‍ വഴിയോ രജിസ്റ്റര്‍ ചെയ്ത എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചില്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം നേരിട്ടെത്തിയോ ഒക്ടോബര്‍ 31 വരെ രജിസ്‌ട്രേഷന്‍ പുതുക്കാം. ഫോണ്‍: 0483 2734904....
പവർകട്ട് സമയത്ത് വീടു കുത്തി തുറന്ന് മോഷണം; ചത്തീസ്ഗഡ് സ്വദേശിപിടിയിൽ
Crime

പവർകട്ട് സമയത്ത് വീടു കുത്തി തുറന്ന് മോഷണം; ചത്തീസ്ഗഡ് സ്വദേശിപിടിയിൽ

പരപ്പനങ്ങാടി: പവർകട്ട് സമയത്ത് വീട് കുത്തി തുറന്ന് മോഷണം ചത്തീസ്ഗഡ് സ്വദേശിയെ നാട്ടുകാർ പിടി കൂടി പോലീസിൽ ഏൽപ്പിച്ചു. ഇന്നലെ രാത്രി പതിനൊന്ന് മണിക്ക് ചെട്ടിപ്പടി മൊടുവിങ്ങൽ കാട്ടിക്കോലകത്ത് രവിയുടെ വീടിൻ്റെ പിൻവാതിൽ തകർത്ത് കയറുന്നതിനിടെയാണ് ശബ്‌ദം കേട്ട പരിസരവാസികൾ മോഷ്ടാവിനെ ഓടിച്ചിട്ട് പിടിച്ചത്. ഒരു മണിക്കൂർ പവർകട്ട് സമയത്താണ് മോഷണശ്രമം നടന്നത്ചത്തീസ്ഗഡ് സ്വദേശി പ്രതീപിനെയാണ് പിടി കൂടിയത്. പരപ്പനങ്ങാടി പോലീസ് സ്ഥലത്തെത്തി മോഷ്ടാവിനെ കസ്റ്റഡിയിലെടുത്തു....
അടിച്ചു വാരുന്നതിനിടെ വീട്ടമ്മയുടെ സ്വർണമാല കവർന്നു
Crime

അടിച്ചു വാരുന്നതിനിടെ വീട്ടമ്മയുടെ സ്വർണമാല കവർന്നു

താനാളൂർ : കോലായി അടിച്ചു വാരുന്നതിനിടെ വീട്ടമ്മയുടെ സ്വർണ മാല പൊട്ടിച്ചു രക്ഷപ്പെട്ടു. താനാളൂർ ചുങ്കം നന്ദിനി പറമ്പിൽ ബാലകൃഷ്ണൻ്റെ ഭാര്യ സുശീല (64) യുടെ സ്വർണ്ണമാലയാണ് കവർന്നത്. 4.30 നും 5.30 നും ഇടയിലുള്ള സമയത്ത് വീടിൻ്റെ കൊലായ അടിക്കുന്ന സമയത്ത് കഴുത്തിലുണ്ടായിരുന്ന ഒന്നര പവൻ്റെ സ്വർണ മാല പൊട്ടിച്ചെടുത്ത് മോഷ്ടാവ് രക്ഷപ്പെടുകയായിരുന്നു. താനൂർ പോലീസ് കേസെടുത്തു....
തേഞ്ഞിപ്പലം ആസ്ഥാനമായി പുതിയ വിദ്യാഭ്യാസ ഉപജില്ല വേണം: ടി.വി ഇബ്രാഹിം എംഎൽഎ.
Other

തേഞ്ഞിപ്പലം ആസ്ഥാനമായി പുതിയ വിദ്യാഭ്യാസ ഉപജില്ല വേണം: ടി.വി ഇബ്രാഹിം എംഎൽഎ.

​വേങ്ങര, പരപ്പനങ്ങാടി, കൊണ്ടോട്ടി ഉപജില്ലകളിലെ ഭാഗങ്ങൾ കൂട്ടിച്ചേർത്ത് തേഞ്ഞിപ്പലം ആസ്ഥാനമായി പുതിയ വിദ്യാഭ്യാസ ഉപജില്ല രൂപീകരിക്കണമെന്ന് ടി.വി ഇബ്രാഹിം എം.എൽ.എ ആവശ്യപ്പെട്ടു. പെരുവള്ളൂർ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ വച്ച് നടന്ന കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ (KSTU) വേങ്ങര ഉപജില്ലാപ്രതിഭാദരം അധ്യാപകദിനാഘോഷ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു 2011 ൽയു.ഡി.എഫ് സർക്കാർ ഈ നിർദ്ദേശം പരിഗണിഗണനക്ക് എടുത്തിരുന്നെങ്കിലും നടപ്പാക്കാനായില്ലന്നും എം എൽ എ പറഞ്ഞു.റിട്ട എഇഒ കടക്കോട്ടിരി വീരാൻകുട്ടി,സ്റ്റേറ്റ് ഭാരത് സ്കൗട്ട് & ഗൈഡ് സ്റ്റേറ്റ് കമ്മീഷണറായി തിരഞ്ഞെടുക്കപ്പെട്ട ബഷീർ അഹമ്മദ്, അസിസ്റ്റന്റ് ജില്ലാ കമ്മീഷണർ ആയ ഷമീർഎന്നിവരെ ചടങ്ങിൽ അനുമോദിച്ചു.​​ഉപജില്ലാ പ്രസിഡന്റ് എ.പി. നൗഫൽ അധ്യക്ഷത വഹിച്ചു.തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇസ്മായിൽ കാവുങ്ങൽ, കെ.ടി. അമാനുല്ല, ബാ...
ചാക്കിൽ കെട്ടിയ നിലയിൽ യുവതിയുടെയും കുഞ്ഞിൻ്റെയും മൃതദേഹങ്ങൾ ലഭിച്ച സംഭവം; കൊല നടത്തിയത് ഭർത്താവെന്ന് പോലീസ്
Crime

ചാക്കിൽ കെട്ടിയ നിലയിൽ യുവതിയുടെയും കുഞ്ഞിൻ്റെയും മൃതദേഹങ്ങൾ ലഭിച്ച സംഭവം; കൊല നടത്തിയത് ഭർത്താവെന്ന് പോലീസ്

പാലക്കാട് : അട്ടപ്പാടി ഭവാനിപ്പുഴയിൽ നിന്ന് ചാക്കിൽ കെട്ടിയ നിലയിൽ യുവതിയുടെയും കുഞ്ഞിൻ്റെയും മൃതദേഹം ലഭിച്ച സംഭവത്തിൽ പ്രതി ഭർത്താവായ പശ്ചിമ ബംഗാൾ സ്വദേശി ആണെന്ന് സ്ഥിരീകരിച്ച് പൊലീസ്. അട്ടപ്പാടി ചീരക്കടവില്‍ ഭവാനിപ്പുഴയോരത്ത് മൂന്ന് ചാക്കുകളിലായി ആണ് യുവതിയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. യുവതിയുടെ ഭർത്താവ് തന്നെയാണ് ഈ ക്രൂര കൊലപാതകം നടത്തിയതെന്ന് പോലീസ് സ്ഥിരീകരിച്ചു. തോട്ടം തൊഴിലാളി ആണ് ഇയാൾ. പശ്ചിമബംഗാള്‍ സ്വദേശിയാണ് പ്രതി. ഭാര്യയ്ക്ക് മറ്റൊരു ബന്ധമുണ്ടെന്ന് സംശയിച്ചാണ് കൊലപാതകം നടത്തിയത്. മൃതദേഹങ്ങള്‍ അഞ്ചുദിവസത്തോളം വെള്ളത്തില്‍ കിടന്നതായിട്ടാണ് ഫോറൻസിക് പരിശോധനയില്‍ ലഭിച്ച സൂചന. ഒഴുക്കിവന്ന് പുഴയോരത്ത് തങ്ങിക്കിടക്കുന്ന നിലയില്‍ മൂന്ന് ചാക്കുകളാണ് പ്രദേശത്ത് കാലിമേക്കാൻ എത്തിയവർ ഞായറാഴ്ച ഉച്ചയോടെ കണ്ടത്. ആദ്യ ചാക്ക് തുറന്നപ്പോള്‍ അതില്‍ ശരീരഭാഗങ്ങളാണെന്ന് മന...
ശാസ്ത്രീയമല്ലാത്ത ബസ് സ്റ്റോപ്പ്; കക്കാട് കോഴിക്കോട് ഭാഗത്തേക്കുള്ള ബസ് സ്റ്റോപ്പ് പുന:ക്രമീകരിക്കണമെന്ന് ആവശ്യം
Local news

ശാസ്ത്രീയമല്ലാത്ത ബസ് സ്റ്റോപ്പ്; കക്കാട് കോഴിക്കോട് ഭാഗത്തേക്കുള്ള ബസ് സ്റ്റോപ്പ് പുന:ക്രമീകരിക്കണമെന്ന് ആവശ്യം

തിരൂരങ്ങാടി: കക്കാട് ഭാഗത്ത് കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന ബസുകൾ നിർത്തുന്ന സ്ഥലത്തെ അശാസ്ത്രീയമായ ക്രമീകരണം യാത്രക്കാരുടെയും വിദ്യാർത്ഥികളുടെയും സുരക്ഷയ്ക്ക് ഭീഷണിയാകുന്നതായി പരാതി. ബസിൽ നിന്ന് ഇറങ്ങുന്നതിനിടെ കഴിഞ്ഞ ദിവസം വിദ്യാർത്ഥിനിക്ക് കാലിടറി വീണ് പരിക്കേറ്റിരുന്നു. മുമ്പും സമാനമായ അപകടങ്ങൾ ഇവിടെ ഉണ്ടായിട്ടുണ്ടെന്നാണ് നാട്ടുകാരുടെ പരാതി.റോഡിന്റെ വളവുകളിലും വീതികുറഞ്ഞതും കാൽനടയാത്രയ്ക്ക് മതിയായ സൗകര്യമില്ലാത്തതുമായ ഭാഗങ്ങളിലുമാണ് പല ബസുകളും നിർത്തി യാത്രക്കാരെ കയറ്റുകയും ഇറക്കുകയും ചെയ്യുന്നത്. ബസിൽ നിന്ന് ഇറങ്ങുന്നവർക്ക് സുരക്ഷിതമായി റോഡിൽ നിന്ന് മാറിനിൽക്കുന്നതിനും കാൽനടയായി പോകുന്നതിനും ആവശ്യമായ സൗകര്യങ്ങൾ നിലവിലില്ലാത്തതും അപകടസാധ്യത വർധിപ്പിക്കുന്നതായി ചൂണ്ടിക്കാട്ടുന്നു.പ്രത്യേകിച്ച് വിദ്യാർത്ഥികളും സ്ത്രീകളും വയോധികരും ബസിൽ നിന്ന് ഇറങ്ങുമ്പോൾ സമീപത്തുകൂടി കടന്നുപോകുന്ന വാഹനങ...
പ്രസവത്തെ തുടർന്ന് ഗുരുതരാവസ്ഥയിലായ യുവതി മരിച്ചു
Obituary

പ്രസവത്തെ തുടർന്ന് ഗുരുതരാവസ്ഥയിലായ യുവതി മരിച്ചു

കൊണ്ടോട്ടി: തുറക്കൽ സ്വദേശി പള്ളത്തിൽ റീം സിതാര (24)ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെയാണ് കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വൈകീട്ടോടെ പ്രസവിച്ചു. അമിത രക്തസ്രാവമുണ്ടായതിനെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടിയെങ്കിലും ശനിയാഴ്ച പുലർച്ചയോടെ മരിച്ചു. കുഞ്ഞ് മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.കൊണ്ടോട്ടി ആശുപത്രിയിൽ നിന്ന് മതിയായ ചികിത്സ ലഭിച്ചില്ലെന്ന് ബന്ധുക്കൾ പറഞ്ഞു.തുറക്കൽ ജാബിർ പള്ളത്തിലിന്റെയും ഷെറീന മണ്ണാരിലിന്റെയും മകളാണ്. ഭർത്താവ് മഞ്ചേരി വീമ്പൂർ മാരിയാട് സ്വദേശി പി മുഹമ്മദ് വാസീം (മദീന)സഹോദരങ്ങൾ: നസൽ ഷാഹിൻ, റയ റോസ്, അസിം റഷിൻ.#deathnews #ladydeath #kondottyhospital...
അതിജീവനത്തിന്റെ പ്രതീകമായി ബുഷറ: ജില്ലയിലെ ഏറ്റവും പ്രായം കുറഞ്ഞ സാക്ഷരത മിഷൻ തുല്യത പഠിതാവിന് ആദരം
Malappuram

അതിജീവനത്തിന്റെ പ്രതീകമായി ബുഷറ: ജില്ലയിലെ ഏറ്റവും പ്രായം കുറഞ്ഞ സാക്ഷരത മിഷൻ തുല്യത പഠിതാവിന് ആദരം

കോട്ടക്കൽ: പ്രാരാബ്ധങ്ങൾ കാരണം എൽ.കെ.ജി. ക്ലാസ്സിൽ വെച്ച് അവസാനിപ്പിക്കേണ്ടി വന്ന പഠനം നിശ്ചയദാർഢ്യത്തിന്റെ കരുത്തിൽ പത്താം തരം തുല്യത വരെയെത്തിച്ച കോട്ടക്കൽ സ്വദേശിയായ ബുഷറയെ ജില്ലാ സാക്ഷരത മിഷന്റെ നേതൃത്വത്തിൽ ആദരിച്ചു. സാക്ഷരത മിഷന്റെ ജില്ലയിലെ ഏറ്റവും പ്രായം കുറഞ്ഞ തുല്യത പഠിതാവാണ് ഇരുപത്തിരണ്ടുകാരിയായ ബുഷ്‌റ. പ്രതിസന്ധികളോട് പൊരുതി മുന്നേറുന്ന ഈ മിടുക്കി ഇന്ന് സംസ്ഥാന സാക്ഷരതാ മിഷന്റെ അഭിമാനതാരമാണ്. എൽ.കെ.ജിയിൽ വെച്ച് ഔപചാരിക വിദ്യാഭ്യാസം നിന്നുപോയ ബുഷ്‌റയ്ക്ക് അറിവിന്റെ പുതിയൊരു ലോകം തുറന്നുനൽകിയത് സാക്ഷരതാ മിഷന്റെ അനൗപചാരിക വിദ്യാഭ്യാസ പദ്ധതികളാണ്. അക്ഷരങ്ങളോടുള്ള അടങ്ങാത്ത മോഹം മനസ്സിൽ സൂക്ഷിച്ച ബുഷ്‌റ, 2018-ൽ നാലാം തരം തുല്യതാ പരീക്ഷ മികച്ച വിജയത്തോടെ പൂർത്തിയാക്കി. തുടർന്ന് ഏഴാം തരം തുല്യതയും കടന്ന് നിലവിൽ പത്താം തരം തുല്യതാ പരീക്ഷയ്ക്കുള്ള തീവ്ര പരിശീലനത്തിലാണ് ഈ മിടുക്കി.കോ...
മദ്യലഹരിയിൽ യുവാവ് ഓടിച്ച കാർ ബൈക്കിലിടിച്ച് ദമ്പതികളും കുട്ടിയും മരിച്ചു
Accident

മദ്യലഹരിയിൽ യുവാവ് ഓടിച്ച കാർ ബൈക്കിലിടിച്ച് ദമ്പതികളും കുട്ടിയും മരിച്ചു

കുന്നംകുളം: ആർത്താറ്റ് പള്ളിക്കുസമീപം കുറുക്കൻപാറ സെന്ററിൽ കാർ ബൈക്കിലിടിച്ച് ദമ്പതികളും മൂന്നുവയസ്സുള്ള കുഞ്ഞും മരിച്ചു. ചാവക്കാട് എടക്കഴിയൂർ ഖാദിരിയ റോഡ് സ്വദേശി താഴത്ത് വീട്ടിൽ നൂറുദ്ദീൻ്റെ മകൻ മുനീർ (39), ഭാര്യ ഷഫ്ന (28), മകൻ മുഹമ്മദ് എമിൽ ഐബക്ക് (3) എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി 11.38 നാണ് അപകടം. വിവാഹത്തിൽ പങ്കെടുത്ത് ബുള്ളറ്റ് ബൈക്കിൽ മടങ്ങുകയായിരുന്നു കുടുംബം. മരിച്ച മുനീർ ഒരു മാസം മുമ്പാണ് ഗൾഫിൽ നിന്നെത്തിയത്. മദ്യലഹരിയിൽ ആയിരുന്ന നാലംഗ സംഘം സഞ്ചരിച്ച അമിത വേഗത്തിലെത്തിയ കാർ ബൈക്കിൽ ഇടിക്കുകയായിരുന്നു. അപകടം വരുത്തിയ കാറിലുണ്ടായിരുന്ന യുവാക്കൾ രക്ഷപ്പെട്ടു. ഇതിൽ ഉൾപ്പെട്ട തൃശൂർ ആർത്താറ്റ് സ്വദേശി ഏറത്ത് പറമ്പിൽ കുഞ്ഞിക്കുട്ടൻ്റെ മകൻ അജിത്ത് (35) നെ മുതുവട്ടൂർ രാജ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന നിലയിൽ കണ്ടെത്തി. ഇയാളെ പോലീസ് കസ്റ്റഡിയിൽ എടുത്തു. കാർ ഓടിച്ചിരുന്ന ബെൻ ഒളിവിലാണ...