Sunday, July 27

Blog

തിരൂരങ്ങാടി നഗരസഭ കേരളോത്സവം : വോളിബോള്‍ മത്സരത്തില്‍ ന്യൂ ചലഞ്ച് പള്ളിപ്പടി ജേതാക്കളായി
Local news

തിരൂരങ്ങാടി നഗരസഭ കേരളോത്സവം : വോളിബോള്‍ മത്സരത്തില്‍ ന്യൂ ചലഞ്ച് പള്ളിപ്പടി ജേതാക്കളായി

തിരൂരങ്ങാടി: തിരൂരങ്ങാടി നഗരസഭ കേരളോത്സവം വോളിബോള്‍ മത്സരത്തില്‍ ന്യൂ ചലഞ്ച് പള്ളിപ്പടി ജേതാക്കളായി. റോക്‌ബോണ്ട് കരിപറമ്പ് രണ്ടാം സ്ഥാനം നേടി. തിരൂരങ്ങാടി പിഎസ്എംഒ കോളജ് ക്വാര്‍ട്ടില്‍ നടന്ന മത്സരത്തിലെ വിജയികള്‍ക്ക് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഇഖ്ബാല്‍ കല്ലുങ്ങല്‍ ട്രോഫി നല്‍കി. സമീര്‍ വലിയാട്ട് അധ്യക്ഷത വഹിച്ചു. സിഎച്ച് അജാസ്. സഹീര്‍ വീരാശേരി. വഹാബ് ചുള്ളിപ്പാറ സംസാരിച്ചു....
Kerala

ഹജ്ജ് രണ്ടാം ഗഡു : പണമടക്കുവാനുള്ള തിയ്യതി നീട്ടി

ഹജ്ജിന് തെരഞ്ഞെടുക്കപ്പെട്ട് രേഖകള്‍ സമര്‍പ്പിച്ചവര്‍ ബാക്കി തുകയില്‍ രണ്ടാം ഗഡു തുകയായ 1,42,000രൂപ അടക്കുവാനുള്ള സമയം 2024 ഡിസംബര്‍ 30 വരെ നീട്ടിയതായി കേന്ദ്ര ഹജ്ജ് കമ്മിറ്റി സര്‍ക്കുലര്‍ നമ്പര്‍ 16 പ്രകാരം അറിയിച്ചിട്ടുണ്ട്. വെയ്റ്റിംഗ് ലിസ്റ്റില്‍ നിന്നും സര്‍ക്കുലര്‍ നമ്പര്‍ 13 പ്രകാരം തെരഞ്ഞെടുക്കപ്പെട്ടവരുടെ പണമടക്കാനൂള്ള അവസാന തിയ്യതിയും 2024 ഡിസംബര്‍ 30 വരെ നീട്ടിയിട്ടുണ്ട്. വെയ്റ്റിംഗ് ലിസ്റ്റില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ടവര്‍ 2024 ഡിസംബര് 30നകം ആദ്യ രണ്ട് ഇന്‍സ്റ്റാള്‍മെന്റ് തുകയായ 2,72,300രൂപ അടച്ച് അപേക്ഷയും അനുബന്ധ രേഖകളും 2025 ജനുവരി 1നകം ഹജ്ജ് കമ്മിറ്റി ഓഫീസില്‍ സമര്‍പ്പിക്കേണ്ടതാണ്. തെരഞ്ഞെടുക്കപ്പെട്ടവര്‍ നിശ്ചിത സമയത്തിനകം തന്നെ പണം അടവാക്കേണ്ടതാണ്.ഹജ്ജിന് അടവാക്കേണ്ട ബാക്കി സംഖ്യ വിമാന ചാര്‍ജ്, സൗദിയിലെ ചെലവ് തുടങ്ങിയവ കണക്കാക്കി അപേക്ഷകരുടെ എമ്പാര്‍ക്കേഷന്‍ അടിസ്ഥാനത്...
Kerala

ഊഞ്ഞാലില്‍ കഴുത്ത് കുരുങ്ങി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

വയനാട് : ഊഞ്ഞാലില്‍ കഴുത്ത് കുരുങ്ങി പന്ത്രണ്ടു വയസുകാരന്‍ മരിച്ചു. മാനന്തവാടിയിലെ പാല്‍ സൊസൈറ്റി ജീവനക്കാരന്‍ വട്ടക്കളത്തില്‍ ഷിജുവിന്റെ മകന്‍ അശ്വിന്‍ ആണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ട് ആറ് മണിയോടെയാണ് ദാരുണമായ അപകടം സംഭവിച്ചത്. വീടിനോട് ചേര്‍ന്നുള്ള ഷെഡ്ഡില്‍ കെട്ടിയിരുന്ന ചെറിയ പ്ലാസ്റ്റിക് ഊഞ്ഞാലില്‍ കളിക്കുന്നതിനിടെ അബദ്ധത്തില്‍ അശ്വിന്റെ കഴുത്ത് കുടുങ്ങുകയായിരുന്നു. സംഭവം കണ്ട ഉടനെ തന്നെ കുട്ടിയെ വയനാട് ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.പയ്യമ്പള്ളി സെന്റ് കാതറിന്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് അശ്വിന്‍....
Malappuram

ജില്ലാ കളക്ടറുടെ പേരില്‍ വ്യാജ അവധി സന്ദേശം പ്രചരിപ്പിച്ചത് 17 കാരന്‍ ; കസ്റ്റഡിയിലെടുത്ത് പൊലീസ്

മലപ്പുറം : ഡിസംബര്‍ മൂന്നിന് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചതായി ജില്ലാ കളക്ടറുടെ പേരില്‍ വ്യാജ സന്ദേശം സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച 17 കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. തിരുനാവായ വൈരംകോട് സ്വദേശിയായ 17 കാരനെയാണ് മലപ്പുറം സൈബര്‍ ക്രൈം പൊലീസ് കസ്റ്റഡിയിലെടുത്തത്. രക്ഷിതാക്കള്‍ക്കൊപ്പം വിളിച്ചു വരുത്തിയ കൗമാരക്കാരനെ ഉപദേശം നല്‍കി വിട്ടയക്കുകയും ചെയ്തു. ജില്ലയില്‍ ശക്തമായ മഴ തുടരുന്ന പശ്ചാത്തലത്തില്‍ ഡിസംബര്‍ മൂന്നിന് പ്രഫഷണല്‍ കോളേജുകള്‍ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ കളക്ടറുടെ പ്രഖ്യാപനത്തിന് തൊട്ടുമുമ്പ് ജില്ലാ കളക്ടറുടെ ഔദ്യോഗിക അറിയിപ്പ് എന്ന രീതിയില്‍ വ്യാജ സന്ദേശം പ്രചരിപ്പിക്കുകയായിരുന്നു. ജില്ലാ പൊലീസ് മേധാവി ആര്‍. വിശ്വനാഥിന്റെ നിര്‍ദേശപ്രകാരം മലപ്പുറം ഡി.സി.ആര്‍.ബി ഡിവൈ.എസ്.പി സാജു കെ. ...
Local news

കോര്‍ണര്‍ പി ടി എ യോഗവും പ്രവൃത്തിപരിചയ പരിശീലനവും സംഘടിപ്പിച്ചു

തിരൂരങ്ങാടി : നന്നമ്പ്ര ഗവ: എല്‍ പി സ്‌കൂളില്‍ തെയ്യാല താലിബാന്‍ റോഡ് ഏരിയയിലെ കോര്‍ണര്‍ പി ടി എ യോഗവും പ്രവൃത്തിപരിചയ പരിശീലനവും സംഘടിപ്പിച്ചു. പിടിഎ യോഗം നന്നമ്പ്ര ഗ്രാമ പഞ്ചായത്ത് അംഗം ധന്യാദാസ് ഉദ്ഘാടനം ചെയ്തു. നന്നമ്പ്ര പഞ്ചായത്ത് ജെ എസ് എസ് റിസോഴ്‌സ് പേഴ്‌സണ്‍ ഫസീല കെ വി , ഹഫ്‌സത്ത് എം കെ എന്നിവര്‍ രക്ഷിതാക്കള്‍ക്ക് പ്രവൃത്തി പരിചയ പരിശീലനം നല്‍കി. രക്ഷിതാക്കളുടെ പ്രദേശികമായ ഒത്തു ചേരലും കരകൗശല നിര്‍മ്മാണവും രക്ഷിതാക്കള്‍ക്ക് പുതിയ ഒരനുഭവമായി. ചടങ്ങില്‍ പിടി എ പ്രസിഡണ്ട് വിജയന്‍ മറയ്ക്കല്‍ അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് മറിയാമു കുണ്ടുവായില്‍ സ്വാഗതം പറഞ്ഞു. അബ്ദുല്‍ അന്‍സാരി എ പി നന്ദി പറഞ്ഞു. സ്റ്റാഫ് സെക്രട്ടറി എ ടി അസ്മാബി , അഞ്ജന കെ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു....
Local news

വേങ്ങര ബ്ലോക്ക് കേരളോത്സവം; ഊരകം ഗ്രാമപഞ്ചായത്ത് ചാമ്പ്യന്മാർ

വേങ്ങര : കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡ് വേങ്ങര ബ്ലോക്ക് പഞ്ചായത്തുമായി ചേർന്ന് സംഘടിപ്പിച്ച ബ്ലോക്ക് തല കേരളോത്സവത്തിൽ ഊരകം ഗ്രാമപഞ്ചായത്തിന് ചരിത്രം നേട്ടം. കലാ-കായിക മത്സരങ്ങളിൽ എതിരാളികളെ ബഹുദൂരം പിന്നിലാക്കി നാനൂറ്റി ആറ് പോയിന്റ് നേടിയാണ് ഊരകം പഞ്ചായത്ത് ഓവറോൾ ചാമ്പ്യൻഷിപ്പ് സ്വന്തമാക്കിയത്. വേങ്ങര,പറപ്പൂർ പഞ്ചായത്തുകളാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയത്. ബ്ലോക്കിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന ക്ലബ്ബിന് യോജനക്ഷേമ ബോർഡ് ഏർപ്പെടുത്തിയ അയ്യായിരം രൂപ ക്യാഷ് അവാർഡിന് ഊരകം പഞ്ചായത്തിലെ കു. പൊ.പാ കുറ്റാളൂർ അർഹരായി. എഫ്.സി തെന്നല രണ്ടാം സ്ഥാനവും റേഞ്ചേഴ്സ് ക്ലബ്ബ് പറപ്പൂർ മൂന്നാം സ്ഥാനവും നേടി. സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബെൻസീറ ടീച്ചർ നിർവഹിച്ചു. വൈസ് പ്രസിഡണ്ട് പുളിക്കൽ അബൂബക്കർ മാസ്റ്റർ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മാരായ സഫിയ മലേക്...
Local news

സന്തോഷത്തിന്റെ നിമിഷങ്ങൾ തീർത്ത് അവർ സ്നേഹത്തണലിൽ ഒത്തുകൂടി

തിരൂരങ്ങാടി : ആടിയും പാടിയും ഉല്ലസിച്ചും സന്തോഷത്തിന്റെ നിമിഷങ്ങൾ തീർത്ത് അവർ സ്നേഹത്തണലിൽ ഒത്തുകൂടി. വെളിമുക്ക് പാലിയേറ്റീവ് സെന്ററിന് കീഴിൽ പ്രവർത്തിക്കുന്ന റീഹാബിലിറ്റേഷൻ ആന്റ് സ്കിൽ ട്രെയിനിങ് സെന്ററിലെ ഇരുപത്തിഅഞ്ചോളം വരുന്ന വിഭിന്ന ശേഷി കുട്ടികളും അവരുടെ രക്ഷിതാക്കളും വളണ്ടിയർമാരും കരുതലിന്റെ കരങ്ങൾ നീട്ടി കുന്നുമ്മൽ അബൂബക്കർ ഹാജിയുടെ നേതൃത്വത്തിൽ കാപ്പാട് ബീച്ചിലും പാർക്കിലുമായി സന്തോഷത്തിന്റെ ഒരു പകൽ കഴിച്ചു കൂട്ടിയത്. ചക്രകസേരയിൽ കടൽത്തീരത്ത് വട്ടമിട്ട് കടലിന്റെ ഓളവും താളവും മതിയാവോളം കണ്ടാണ് അവർ മടങ്ങിയത്.രാവിലെ ഒൻപത് മണിക്ക് സിപി കൺവെൻഷൻ സെന്ററിൽ നിന്നും ഡോക്ടർ മച്ചഞ്ചേരി കബീർ , കുന്നുമ്മൽ അബൂബക്കർ ഹാജി എന്നിവർ ചേർന്ന് ഫ്ലാഗ് ഓഫ് ചെയ്തു. ബാസ്സ് ഓർക്കസ്ട്ര അവതരിപ്പിച്ച ഗാനമേളയും അരങ്ങേറി. വെളിമുക്ക് പാലിയേറ്റീവ് സെന്റർ സെക്രട്ടറി സിപി യൂനുസ് സ്വാഗതം പറഞ്ഞു.പ്രസിഡന്റ് കടവത്ത...
Malappuram

കൂരിയാട് 33 കെ. വി സബ് സ്റ്റേഷൻ പരിധിയിൽ ഒരാഴ്ച വൈദ്യുതി തടസ്സപ്പെടും

തിരുരങ്ങാടി : പുതിയ വെന്നിയൂർ 33 കെ. വി സബ് സ്റ്റേഷന്റെ നിർമ്മാണ പ്രവൃത്തിയും, കൂരിയാട് 33 കെ. വി സബ് സ്റ്റേഷന്റെ ശേഷി കൂട്ടുന്ന പ്രവൃത്തിയും ദ്രുതഗതിയിൽ നടന്നു വരുന്നു. എടരിക്കോട് 110 കെ. വി സബ് സ്റ്റേഷനിൽ നിന്നും കൂരിയാട് 33 കെ. വി സബ് സ്റ്റേഷനിലേക്ക് ഉള്ള ഫീഡിംഗിനായി ഒറ്റ 33 കെ. വി സർക്യൂട്ടാണ് നിലവിലുള്ളത്. എന്നാൽ കൂരിയാട് സബ് സ്റ്റേഷന്റെ ശേഷി ഉയർത്തുന്നതിനും ഉടനെ കംപ്ലീഷൻ ചെയ്യുന്ന വെന്നിയൂർ 33 കെ. വി സബ് സ്റ്റേഷനിലേക്ക് വൈദ്യുതി എത്തിക്കുന്നതിനുമായി നിലവിലുള്ള എടരിക്കോട് - കൂരിയാട് 33 കെ. വിയുടെ സിംഗിൾ സർക്യൂട്ട് ലൈൻ ഡബിൾ സർക്യൂട്ടായി ഉയർത്തുന്ന പ്രവൃത്തി കൂടി പൂർത്തീകരിക്കേണ്ടതുണ്ട്. വേനൽ കാലത്ത് അധിക ലോഡ് വരുന്നതിനാൽ പ്രതിസന്ധി നേരിടുന്നതിനാൽ സംഭരണ ശേഷി കൂട്ടുകയാണ് പ്രധാന ലക്ഷ്യം. ജനങ്ങളുടെ വർധിച്ചു വരുന്ന വൈദ്യുതി ആവശ്യങ്ങൾ നിറവേറ്റു കഎന്ന ലക്ഷ്യത്തോടെയാണ്വെന്നിയൂർ സബ്‌സ്റ്...
Malappuram

മെക് 7 ന് പിന്നില്‍ എസ്ഡിപിഐയും ജമാ അത്തെ ഇസ്ലാമിയും ; ആരോപണങ്ങളുമായി സിപിഎമ്മും സുന്നി സംഘടനകളും : നിഷേധിച്ച് സംഘാടകര്‍

കോഴിക്കോട് : ഇന്ത്യന്‍ പാരാമിലിറ്ററി സര്‍വീസില്‍ നിന്ന് സ്വയം വിരമിച്ച മലപ്പുറം കൊണ്ടോട്ടി തുറക്കലിലെ പി. സലാഹുദ്ദീന്റെ നേതൃത്വത്തില്‍ മലബാറില്‍ വ്യാപകമായി പ്രവര്‍ത്തിക്കുന്ന മെക് 7 എന്ന വ്യായാമ കൂട്ടായ്മക്കെതിരെ സി.പി.എമ്മും സുന്നി സംഘടനകളും. മെക്ക് 7ന് പിന്നില്‍ എസ്ഡിപിഐയും ജമാ അത്തെ ഇസ്ലാമിയുമെന്ന് സിപിഎം ആരോപിച്ചു. ഈ വ്യായാമ കൂട്ടായ്മക്ക് പിന്നില്‍ ജമാഅത്തെ ഇസ്‌ലാമിയാണെന്നും സുന്നി വിശ്വാസികള്‍ അതില്‍ പെട്ടുപോകരുതെന്നുമാണ് സമസ്ത എ.പി വിഭാഗം നേതാവിന്റെ മുന്നറിയിപ്പ്. മെക് സെവന്‍ എന്നറിയപ്പെടുന്ന മള്‍ട്ടി എക്‌സര്‍സൈസ് കോമ്പിനേഷന്‍ വ്യായാമത്തിന് പിന്നില്‍ പോപുലര്‍ ഫ്രണ്ട് ആണെന്നാണ് സി.പി.എമ്മിന്റെ ആരോപണം. നിരോധിക്കപ്പെട്ട പോപുലര്‍ ഫ്രണ്ടില്‍ പെട്ടവരാണ് മെക് 7ന് നേതൃത്വം നല്‍കുന്നതെന്നും ഇവര്‍ക്ക് പിന്തുണ നല്‍കുന്നത് ജമാഅത്തെ ഇസ്‌ലാമിയാണെന്നുമാണ് സി.പി.എം ജില്ലാ സെക്രട്ടറി പി. മോഹനന്റെ ...
university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

സൗജന്യ തൊഴിൽ പരിശീലനം  കാലിക്കറ്റ് സർവകലാശാലാ ലൈഫ് ലോങ് ലേണിംഗ് ആന്റ് എക്സ്റ്റന്‍ഷന്‍ വകുപ്പിന്റെ ആഭിമുഖ്യത്തി‍‍‍ല്‍ ജനുവരി ആറു മുതൽ തുടങ്ങാനുദ്ദേശിക്കുന്ന ‘ഭക്ഷ്യസംസ്കരണം’ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവർ നേരിട്ടെത്തി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. 10 ദിവസത്തെ പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നൽകും. ലൈഫ് ലോങ് ലേണിംഗ് ആന്റ് എക്സ്റ്റന്‍ഷന്‍ വകുപ്പിൽ വച്ച് നടക്കുന്ന പരിശീലനത്തിന് ആവശ്യമായ സാമഗ്രികളുടെ ചെലവ് അപേക്ഷകർ സ്വയം വഹിക്കേണ്ടതാണ്. സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും അപേക്ഷിക്കാം. വിലാസം : വകുപ്പ് മേധാവി, ലൈഫ് ലോങ് ലേണിംഗ് ആന്റ് എക്സ്റ്റന്‍ഷന്‍ വകുപ്പ്, കാലിക്കറ്റ് സർവകലാശാലാ, കാലിക്കറ്റ് സർവകലാശാലാ പി. ഒ., മലപ്പുറം : 673 635. ഫോൺ : 9349735902. പി.ആർ. 1801/2024 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷ അഫിലിയേറ്റഡ് കോളേജുകളിലെ എല്ലാ അ...
Local news

വേങ്ങരയില്‍ മുജാഹിദ് ആദര്‍ശ സമ്മേളനം നാളെ

വേങ്ങര : വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ വേങ്ങര മണ്ഡലം കമ്മിറ്റി ഡിസംബര്‍ 15 ഞായറാഴ്ച വൈകുന്നേരം 4 30ന് വേങ്ങര സബാഹ് സ്‌ക്വയറില്‍ 'തൗഹീദ് ഇസ്ലാമിന്റെ ജീവന്‍' എന്ന പ്രമേയത്തില്‍ മുജാഹിദ് ആദര്‍ശ സമ്മേളനം സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സമ്മേളനത്തിന്റെ പ്രചരണ പ്രവര്‍ത്തനങ്ങളുമായി മണ്ഡലത്തിലെ വിവിധ ശാഖകളില്‍ പൊതുസമ്മേളനങ്ങളും കുടുംബ സംഗമങ്ങളും വനിതാ സമ്മേളനങ്ങളും നടക്കുകയുണ്ടായി. സമ്മേളനത്തിന്റെ ഭാഗമായി ഇരുപതിനായിരത്തോളം വീടുകളില്‍ സൗഹൃദ സന്ദര്‍ശനം നടത്തുന്നു. സമ്മേളനത്തില്‍ വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ സംസ്ഥാന പ്രസിഡണ്ട് പിഎന്‍ അബ്ദുല്ലത്തീഫ് മൗലവി, കുഞ്ഞുമുഹമ്മദ് മദനി പറപ്പൂര്‍, ഹുസൈന്‍ സലഫി, ഫൈസല്‍ മൗലവി പുതുപ്പറമ്പ്, ശിഹാബ് എടക്കര, ടി കെ അഷ്‌റഫ്, ഹനീഫ ഓടക്കല്‍ എന്നിവര്‍ പ്രസംഗിക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ വേങ്ങര മണ്ഡലം സ...
Local news

തിരൂരങ്ങാടി നഗരസഭ വിവിധ പദ്ധതികളുടെ സമർപ്പണവും ആദരവും നടത്തി

തിരൂരങ്ങാടി : ഇന്ത്യയിലെ എല്ലാ നഗരസഭകളെയും, അവർ നടപ്പിലാക്കുന്ന മാലിന്യസംസ്കരണ പ്രവർത്തനങ്ങളെ വിവിധ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ വിലയിരുത്തി റാങ്ക് ചെയ്യുന്ന സ്വച്ഛ് സര്‍വ്വേക്ഷന്‍ 2024-ന്റെ ഭാഗമായി തിരൂരങ്ങാടി നഗരസഭയില്‍ വിവിധ മാലിന്യ സംസ്ക്കരണ പ്രവര്‍ത്തനങ്ങളുടെ സമർപ്പണവും അർഹരായവർക്കുള്ള ആദരവും സംഘടിപ്പിച്ചു. നഗരസഭ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ചെയർമാൻ കെ പി മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർമാനും ശുചിത്വ ബ്രാൻഡ് അംബാസിഡർ കൂടിയായ കെ പി മുഹമ്മദ് കുട്ടി , സ്വച്ഛത ചാമ്പ്യൻ ആയി തിരഞ്ഞെടുത്ത നഗരസഭയിലെ ശുചീകരണ തൊഴിലാളികളെയും, സ്വച്ഛ് വാർഡ് ആയി തിരഞ്ഞെടുത്ത വാർഡുകളിലെ കൗൺസിലർമാരെയും ബന്ധപ്പെട്ട ഹരിതകർമസേന അംഗങ്ങളെയും ആദരിച്ചു. ഇതോടൊപ്പം കുവൈത്ത് പ്രവാസി സംഘടനയായ നാഫോ ഗ്ലോബൽ സ്പോൺസർ ചെയ്ത ഹരിതകർമസേനക്കുള്ള സുരക്ഷ ഉപകരണം വിതരണം ചെയ്യുകയും പൊതുഇടങ്ങളിൽ സ്ഥാപിക്കാനുള്ള വേസ്റ്റ് ബി...
Malappuram

വിരമിച്ച സൈനികന് ചികിത്സാ ചെലവ് നിഷേധിച്ചു : ചികിത്സാ ചെലവും നഷ്ടപരിഹാരവും ഇന്‍ഷുറന്‍സ് കമ്പനി നല്‍കണമെന്ന് ഉപഭോക്തൃ കമ്മീഷന്‍

മലപ്പുറം : വിരമിച്ച സൈനികന് ചികിത്സാ ചെലവ് നിഷേധിച്ച ഇന്‍ഷുറന്‍സ് കമ്പനി ഇന്‍ഷുറന്‍സ് തുകയായ 5 ലക്ഷവും നഷ്ടപരിഹാരമായി 2 ലക്ഷം രൂപയും നല്‍കണമെന്ന് ജില്ലാ ഉപഭോക്തൃകമ്മീഷന്‍ വിധിച്ചു. മഞ്ചേരി വലിയട്ടി പറമ്പ് സ്വദേശി ചുണ്ടയില്‍ വിവേക് സമര്‍പ്പിച്ച പരാതിയിലാണ് കമ്മീഷന്റെ വിധി. പരാതിക്കാരന്‍ 20 വര്‍ഷത്തെ സൈനിക സേവനത്തിന് ശേഷം 2022 ലാണ് റിട്ടയര്‍ ചെയ്തത്. ഡല്‍ഹിയില്‍ സൈനിക വിദ്യാലയത്തില്‍ എല്‍.കെ.ജിയില്‍ പഠിക്കുന്ന കുട്ടിയുടെ വിദ്യാഭ്യാസ ആവശ്യത്തിന് ഒരു വര്‍ഷം കൂടി സൈനിക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കാന്‍ അനുമതി വാങ്ങിയിരുന്നു. അതിനിടെയാണ് കെയര്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കമ്പനിയുടെ ആരോഗ്യ പോളിസി എടുത്തത്. രാജ്യത്തുടനീളം പ്രധാന ആശുപത്രികളില്‍ ചികിത്സാ സൗകര്യം ലഭിക്കുമെന്ന് മനസ്സിലാക്കിയാണ് ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസി എടുത്തത്. 2023 ഫെബ്രുവരി 25ന് പരാതിക്കാരന്‍ ഡല്‍ഹിയിലെ സൈനിക ക്വാര്‍ട്ടേഴ്‌സില്‍...
Local news

പത്തൊൻപതാം വയസ്സിൽ ആകാശ വിസ്മയം തീർത്ത മറിയം ജുമാനയെ എം.എസ്.എഫ് ഹരിത മലപ്പുറം ജില്ലാ കമ്മിറ്റി ആദരിച്ചു

മലപ്പുറം: പത്തൊൻപതാം വയസ്സിൽ വിമാനം പറത്തി ആകാശ വിസ്മയം തീർത്ത് അഭിമാനമായ മറിയം ജുമാനക്ക് എം.എസ്.എഫ് ഹരിത മലപ്പുറം ജില്ലാ കമ്മിറ്റിയുടെ സ്നേഹോപഹാരം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ നൽകി. ചടങ്ങിൽ പ്രതിപക്ഷ ഉപനേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി മുഖ്യാഥിയായി. ചടങ്ങിൽ മുസ്ലിംലീഗ് മലപ്പുറം ജില്ലാ സെക്രട്ടറി കെ.ടി.അഷ്റഫ്,എം.എസ്.എഫ് ജില്ലാ പ്രസിഡന്റ് കബീർ മുതുപറമ്പ്,സെക്രട്ടറി വി.എ വഹാബ്, മലപ്പുറം ജില്ലാ പഞ്ചായത്ത് മെമ്പർ എൻ.എം രാജൻ, ഹരിത ഭാരവാഹികളായ ടി.പി.ഫിദ,റിള പാണക്കാട്,ഷഹാന സർത്തു, ഷൗഫ എ.ആർ നഗർ, ഗോപിക മുസ്ലിയാരങ്ങാടി, ശിറിൽ മഞ്ചേരി, റമീസ ജഹാൻ കാവനൂർ ,ഡോ.സൽമാനി, മറിയം ജുമാനയുടെ മാതാപിതാക്കളും പങ്കെടുത്തു....
Local news

ഓറഞ്ച് ദി വേള്‍ഡ് ക്യാമ്പയിന്‍ ആഘോഷം സംഘടിപ്പിച്ചു

തിരൂരങ്ങാടി : ഓറഞ്ച് ദി വേള്‍ഡ് ക്യാമ്പയിനിന്റെ ഭാഗമായി തിരുരങ്ങാടി ഐ സി ഡി എസില്‍ വിവിധ പരിപാടികള്‍ നടന്നു. അംഗന്‍വാടി പ്രവര്‍ത്തകര്‍ക്ക് വേണ്ടി പോഷ് നിയമം, ശൈശവ വിവാഹത്തിനെതിരെ യുള്ള നിയമം, ഗാര്‍ഹിക അതിക്രമങ്ങള്‍ക്ക് എതിരെയുള്ള നിയമം എന്നീ വിഷയങ്ങളില്‍ ക്ലാസ്സ് നടന്നു. കൂടാതെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമേതിരെയുള്ള അതിക്രമങ്ങള്‍, ശൈശവ വിവാഹം, ഗാര്‍ഹിക അതിക്രമം എന്നിവക്കെതിരെയുള്ള ബോധവല്‍ക്കരണ റാലി, കലാപരിപാടികള്‍ എന്നിവയും ഉണ്ടായിരുന്നു. റാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ടി സാജിത ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് മെമ്പര്‍മാരായ ഓടിയില്‍ പീച്ചു, സ്റ്റാര്‍ മുഹമ്മദ്, അയ്യപ്പന്‍, ജാഫര്‍, ബിന്ദു, സുഹറ ശിഹാബ് എന്നിവര്‍ പങ്കെടുത്തു. സിഡിപിഒ എം ജയശ്രീ സ്വാഗതം പറഞ്ഞു. സൂപ്പര്‍വൈസര്‍മാരായ, പുഷ്പ,പങ്കജം, ഷീജ ജോസഫ്, ജലജ, റസിയ, ഭാഗ്യ ബാലന്‍, വസന്തി എന്നിവര്‍ റാലിക്ക് നേതൃത്വം നല്‍കി...
Local news

മസ്ജിദുകൾ സമൂഹത്തിന്റ ആശാകേന്ദ്രങ്ങളാകണം: കുഞ്ഞി മുഹമ്മദ് പറപ്പൂർ

വെളിമുക്ക് : സമൂഹത്തിലെ അവശതയനുഭവിക്കുന്നവരുടെയും പ്രദേശവാസികളുടെയും ആശാകേന്ദ്രമാകാൻ മസ്ജിദുകൾക്ക് സാധിക്കണമെന്ന് വിസ്ഡം പണ്ഡിത സഭ ലജ്നത്തുൽ ബുഹുസുൽ ഇസ്ലാം സംസ്ഥാന പ്രസിഡന്റ് കുഞ്ഞി മുഹമ്മദ് മദനി പറപ്പൂർ പറഞ്ഞു. വെളിമുക്ക് സലഫി മസ്ജിദിന്റ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തോടുള്ള ഉത്തരവാദിത്വം നിർവഹിക്കുന്നതിന് മസ്ജിദ് കമ്മറ്റി പ്രതിജ്ഞാബദ്ധരാകണം. സാമൂഹിക, സാംസ്കാരിക വിദ്യാഭ്യാസ രംഗത്തെ പുരോഗതിയിലുമുള്ള പങ്കാളിത്തം ഉറപ്പ് വരുത്തണം. അന്ധവിശ്വാസങ്ങൾക്കെതിരെയും ലഹരി ഉപയോഗമടക്കമുളള അധാർമിക പ്രവർത്തനങ്ങൾക്കെതിരെയുമുള്ള താക്കീതാകാനും പള്ളികൾക് സാധിക്കണമെന്നും അദ്ദേഹം ഉണർത്തി. വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡന്റ് പി.എൻ അബ്ദുല്ലത്തീഫ് മദനി പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ഹനീഫ ഓടക്കൽ അധ്യക്ഷത വഹിച്ചു. മൂന്നിയൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹനീഫ ആ...
Local news

പരപ്പനങ്ങാടി നഗരസഭ കേരളോത്സവം : വടംവലി മത്സരത്തില്‍ തുടര്‍ച്ചയായി രണ്ടാം തവണയും ചാമ്പ്യന്മാരായി ഡി.ഡി ഗ്രൂപ്പ് പാലത്തിങ്ങല്‍

പരപ്പനങ്ങാടി: നഗരസഭ കേരളോത്സവം വടംവലിയില്‍ തുടര്‍ച്ചയായ രണ്ടാം തവണയും ഡി.ഡി ഗ്രൂപ്പ് പാലത്തിങ്ങല്‍ വിജയികളായി. ആവേശകരമായ മത്സരത്തില്‍ ഏകപക്ഷീയമായ വിജയമാണ് ഡി. ഡി ഗ്രൂപ്പ് നേടിയെടുത്തത്.ഇത്തവണയും പരപ്പനങ്ങാടി മുനിസിപ്പാലിറ്റിയെ പ്രതിനിധീകരിച്ച് ജില്ലാ മത്സരത്തിന് ഡി.ഡി ഗ്രൂപ്പ് പങ്കെടുക്കും. വിജയികളായ ഡി.ഡി ഗ്രൂപ്പിന് നഗരസഭാ ചെയര്‍മാന്‍ പി പി ഷാഹുല്‍ ഹമീദ് ട്രോഫി വിതരണം ചെയ്തു. നഗരസഭ സ്ഥിരം സമിതി അധ്യക്ഷന്‍ സി നിസാര്‍ അഹമ്മദ്, കൗണ്‍സിലര്‍മാരായ അസീസ് കൂളത്ത്, എന്‍ കെ ജാഫര്‍ അലി, നഗരസഭ സ്‌പോര്‍ട്‌സ് കോഡിനേറ്റര്‍ അരവിന്ദന്‍ എന്നിവരും പങ്കെടുത്തു....
Local news

വൈദ്യുതി ചാർജ് വർദ്ധനവ് : ചെമ്മാട്ടങ്ങാടിയിൽ പന്തം കൊളുത്തി പ്രകടനവും പ്രതിഷേധ യോഗവും സംഘടിപ്പിച്ചു

തിരൂരങ്ങാടി : വൈദ്യുതി ചാർജ് വർദ്ധനക്ക് എതിരെ കേരള വ്യാപാര വ്യവസായി ഏകോപന സമിതി ചെമ്മാട് യൂണിറ്റ് ചെമ്മാട്ടങ്ങാടിയിൽ പന്തം കൊളുത്തി പ്രകടനവും പ്രതിഷേധ യോഗവും സംഘടിപ്പിച്ചു. പ്രകടനത്തിന് ശേഷം നടന്ന പ്രതിഷേധ സംഗമം യൂണിറ്റ് പ്രസിഡണ്ട് നൗഷാദ് സിറ്റി പാർക്കിൻ്റെ അധ്യക്ഷതയിൽ മണ്ഡലം ട്രഷറർ സിദ്ധിഖ് ആധാർ ഉദ്ഘാടനം ചെയ്തു. മൻസൂർ കെ.പി , എം മൊയ്തീൻകോയ ഹാജി , യൂത്ത് വിങ്ങ് പ്രസിഡണ്ട് അൻസാർ തൂമ്പത്ത് , ഇസ്സു ഇസ്മായിൽ ഉള്ളാട്ട് , യൂത്ത് വിങ്ങ് ട്രഷറർ ഇസമായിൽ അഹ്ബാബ് , ബഷീർ വിന്നേഴസ് എന്നിവർ പ്രസംഗിച്ചു. ജനറൽ സെക്രട്ടറി സൈനു ഉള്ളാട്ട് സ്വാഗതവും ട്രഷറർ അമർ മനരിക്കൽ നന്ദിയും പറഞ്ഞു...
Local news

നാഷണൽ ലീഗ് ജന ജാഗ്രതാ സദസ്സ് സംഘടിപ്പിച്ചു

തിരൂരങ്ങാടി : വഖഫ് ഭേദഗതി ബില്ലിനും, ഭരണകൂട ഫാസിസ്റ്റ് ഭീകരതക്കുമെതിരെ നാഷണൽ ലീഗ് പഞ്ചായത്ത് കമ്മിറ്റി മമ്പുറത്ത് ജന ജാഗ്രതാ സദസ്സ് സംഘടിപ്പിച്ചു . ചടങ്ങ് ജില്ലാ ജനറൽ സെക്രട്ടറി പി കെ എസ്. മുജീബ് ഹസ്സൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ ടി. ഉസ്മാൻ അധ്യക്ഷം വഹിച്ചു. ഐ എം സി സി - ജി സി സി ട്രഷറർ മൊയ്‌ദീൻ കുട്ടി പുളിക്കൽ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ വൈസ് പ്രസിഡന്റ് എം. ഹംസ കുട്ടി, ജില്ലാ സെക്രട്ടറി കെ കെ. മൊയ്‌ദീൻ കുട്ടി മാസ്റ്റർ, സംസ്ഥാന കൗൺസിൽ മെമ്പർ അഷ്‌റഫ്‌ മമ്പുറം തുടങ്ങിയവർ പ്രസംഗിച്ചു. പി. മുഹമ്മദ് കുട്ടി സ്വാഗതവും സലാം മമ്പുറം നന്ദിയും പറഞ്ഞു....
Local news

കേന്ദ്ര-കേരള സർക്കാറുകൾ മോട്ടോർ തൊഴിലാളികളെ ചൂഷണം ചെയ്യുന്നതിനെതിരെ പരപ്പനങ്ങാടി ഓട്ടോറിക്ഷ തൊഴിലാളി യൂണിയൻ എസ് ടി യു പ്രക്ഷോഭത്തിലേക്ക്

പരപ്പനങ്ങാടി : കേന്ദ്ര - കേരള സർക്കാറുകൾ മോട്ടോർ തൊഴിലാളികളെ അമിതഭാരം തലയിൽ ചാർത്തി ചൂഷണം ചെയ്യുന്നത് അവസാനിപ്പിക്കണമെന്നു ആവശ്യപ്പെട്ട് പരപ്പനങ്ങാടി ഓട്ടോറിക്ഷ തൊഴിലാളി യൂണിയൻ എസ് ടി യു പ്രക്ഷോഭത്തിലേക്ക്. ഓട്ടോറിക്ഷയുടെ പെർമിറ്റ്, ഫിറ്റ്നസ്, അമിതമായുള്ള ഫൈൻ ഒഴിവാക്കുക, ടാക്സ് അടക്കാൻ ക്ഷേമനിധി നിർബന്ധമാക്കിയത് ഒഴിവാക്കുക, ഫെയർ മീറ്റർ സീൽ ചെയ്യുന്നതിന് അമിത ഫൈൻ ഈടാക്കുന്നത് പിൻവലിക്കുക, തിരൂരങ്ങാടി ആർടിഒ ഓഫീസിൽ ആവശ്യത്തിനുള്ള ഉദ്യോഗസ്ഥരെ നിയമിക്കുക, ഡ്രൈവിംഗ് ടെസ്റ്റും ഫിറ്റ്നസ് ടെസ്റ്റും പഴയതുപോലെ പുനസ്ഥാപിക്കുക, നിലവിൽ വാഹനങ്ങൾക്ക് ക്യാമറ ചെക്കിങ്ങിലൂടെ വരുന്ന ഫൈൻ സബ് ആർ ടീ ഓ ഓഫീസിൽ അടക്കാനുള്ള സൗകര്യം ഏർപ്പെടുത്തുക. തുടങ്ങിയ ആവശ്യങ്ങൾ ആണ് പരപ്പനങ്ങാടി ഓട്ടോറിക്ഷ തൊഴിലാളി യൂണിയൻ എസ് ടി യു ഉന്നയിക്കുന്നത്. ഓട്ടോറിക്ഷ തൊഴിലാളി യൂണിയൻ എസ് ടി യു ടൗൺ കമ്മിറ്റി വകുപ്പ് മന്ത്രിക്കും, ...
Malappuram

പൊന്നാനിയില്‍ പ്രവാസിയുടെ വീട് കുത്തിത്തുറന്ന് 350 പവന്‍ സ്വര്‍ണാഭരണം കവര്‍ന്ന കേസ് ; അമിത ആത്മവിശ്വാസം വിനയായി ; പ്രതികളെ പിടികൂടിയത് പൊലീസിന്റെ പഴുതടച്ച അന്വേഷണത്തിലൂടെ

പൊന്നാനിയില്‍ പ്രവാസിയുടെ വീട് കുത്തിത്തുറന്ന് 350 പവന്‍ സ്വര്‍ണാഭരണങ്ങളും വിദേശമദ്യക്കുപ്പികളുമടക്കം കവര്‍ന്ന കേസില്‍ മൂന്ന് പേര്‍ പിടിയില്‍. പൊലീസിനെ ഏറെ വലച്ച കേസില്‍ 8 മാസത്തിനു ശേഷമാണ് പ്രധാന പ്രതി അടക്കം 3 പേരെ അറസ്റ്റ് ചെയ്തത്. തൃശൂര്‍ വാടാനപ്പള്ളി സ്വദേശിയും പൊന്നാനിയില്‍ താമസക്കാരനുമായ രായര്‍മരക്കാര്‍ വീട്ടില്‍ സുഹൈല്‍ (46), പൊന്നാനി കടവനാട് മുക്കിരിയം കറുപ്പം വീട്ടില്‍ അബ്ദുല്‍ നാസര്‍ (45), പാലക്കാട് കാവശ്ശേരി സ്വദേശി പാലത്തൊടി മനോജ് (41) എന്നിവരെയാണ് കഴിഞ്ഞ ദിവസം പൊലീസ് പിടികൂടിയത്. പൊലീസിന്റെ പഴുതടച്ച അന്വേഷണത്തിലൂടെയാണ് പ്രതികളെ പിടികൂടിയത്. പൊന്നാനി ഐശ്വര്യ തിയറ്ററിനു സമീപം മണപ്പറമ്പില്‍ രാജീവിന്റെ വീട്ടില്‍ കഴിഞ്ഞ ഏപ്രില്‍ 13നു പുലര്‍ച്ചെയാണു മോഷണം നടന്നത്. രാജീവിന്റെ ഭാര്യ ദുബായില്‍ രാജീവിനടുത്തേക്ക് പോയ സമയത്തായിരുന്നു കവര്‍ച്ച. വീട് വൃത്തിയാക്കാനെത്തിയ ജോലിക്കാരിയാണ് ആ...
Local news

കേരള യുവജന സമ്മേളനം ; തിരൂരങ്ങാടി സോൺ യുവ സ്പന്ദനം പ്രയാണം ആരംഭിച്ചു

തിരൂരങ്ങാടി : ഉത്തരവാദിത്തം മനുഷ്യപറ്റിന്റെ രാഷ്ട്രീയം എന്ന പ്രമേയത്തിൽ ഈ മാസം 27, 28, 29 തിയ്യതികളിൽ തൃശൂരിൽ നടക്കുന്ന കേരള യുവജന സമ്മേളനത്തിന്റെ പ്രചാരണ ഭാഗമായി സമസ്ത കേരള സുന്നി യുവജന സംഘം തിരൂരങ്ങാടി സോൺ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന യുവ സ്പന്ദനം ആരംഭിച്ചു. ഇന്ന് രാവിലെ മമ്പുറം മഖാം സിയാറത്തിന് ശേഷം കേരള മുസ്‌ലിം ജമാഅത്ത് സോൺ പ്രസിഡന്റ് ഇ മുഹമ്മദ് അലി സഖാഫി ഉദ്ഘാടനം ചെയ്തു. സയ്യിദ് ഹസൻ കോയ അഹ്സനി ജാഥാ നായകൻ സിദ്ദീഖ് അഹ്സനി സി കെ നഗറിന് പതാക കെെമാറി. പി സുലെെമാൻ മുസ്‌ലിയാർ അധ്യക്ഷത വഹിച്ചു. എ കെ മുസ്തഫ മഹ്ളരി പ്രമേയ പ്രഭാഷണം നടത്തി. കേരള മുസ്ലിം ജമാഅത്ത് സോൺ നേതാക്കളായ പി അബ്ദുർറബ്ബ് ഹാജി, ഹമീദ് തിരൂരങ്ങാടി, നിസാർ മമ്പുറം, എസ് വെെ എസ് നേതാക്കളായ പി സുലൈമാൻ മുസ്‌ലിയാർ, നൗഫൽ കൊടിഞ്ഞി, എ പി ഖാലിദ് , സയ്യിദ് സൈനുൽ ആബിദ് അഹ്സനി, അബ്ദുൽ ലത്തീഫ് സഖാഫി ചെറുമുക്ക്, ഇദ് റീസ് സഖാഫി, ന...
Local news

താലൂക്ക് ആശുപത്രി ജീവനക്കാരെ മൈ ചെമ്മാട് വാട്സ്ആപ്പ് കൂട്ടായ്മ ആദരിച്ചു

തിരൂരങ്ങാടി : തിരുരങ്ങാടി താലൂക് ഹോസ്പിറ്റലിൽ ഉണ്ടായ തീ പിടുത്തത്തിൽ തീവ്രപരിചരണ വിഭാഗത്തിൽ കിടന്നിരുന്ന രോഗികളെ അതിസഹാസികമായി അപകടത്തിൽ നിന്നും രക്ഷിച്ച ജീവനക്കാരെ മൈ ചെമ്മാട് ജനകീയ കൂട്ടായ്മ മൊമന്റോ നൽകി ആദരിച്ചു. അതോടൊപ്പം താലൂക്ക് ആശുപത്രിയെ ഉന്നതിയിലേക്ക് എത്തിക്കാൻ പ്രവർത്തിക്കുന്ന സുപ്രണ്ട് ഡോക്ടർ പ്രഭുദാസ്, സീനിയർ നഴ്സിംഗ് ഓഫീസർ രഞ്ജിനി സിസ്റ്റർ, നഴ്സിംഗ് ഓഫീസർ ഹരിപ്രസാദ്,സെക്യൂരിറ്റി സ്റ്റാഫ് അർമുഖൻ, എന്നിവരെയാണ് ആദരിച്ചത് ജനകിയ കൂട്ടായ്മ ജന:'സെക്രട്ടറി സിദ്ദീഖ് പറമ്പിൽ, ഭാരവാഹികളായ സലിം മലയിൽ , സലാഹു കക്കടവത്ത് , അബ്ദുൽ റഹീം പൂക്കത്ത് , സൈനു ഉള്ളാട്ട്,ഫൈസൽ ചെമ്മാട് ഡോക്ടർമാരായ നുറുദ്ധീൻ, അശ്വൻ, ഫ്രൽ ,എന്നിവർ സംസാരിച്ചു ആശുപത്രി ജീവനക്കാരും നാട്ടുകരും പങ്കെടുത്തു...
university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

കോൺടാക്ട് ക്ലാസ് കാലിക്കറ്റ് സർവകലാശാലാ വിദൂര ഓൺലൈൻ വിദ്യാഭ്യാസ കേന്ദ്രത്തിന് കീഴിലെ ആറാം സെമസ്റ്റർ ( CBCSS - 2022 പ്രവേശനം ) ബി.എ., ബി.കോം., ബി.ബി.എ. വിദ്യാർഥികൾ ക്കുള്ള കോൺടാക്ട് ക്ലാസുകൾ ഡിസംബർ 28-ന് ആരംഭിക്കും. വിദ്യാർഥികൾ വിദൂര വിഭാഗം വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച വിശദമായ കോൺടാക്ട് ക്ലാസ് ഷെഡ്യൂൾ പരിശോധിച്ച് അവരവർക്ക് അനുവദിച്ചിട്ടുള്ള കോൺടാക്ട് ക്ലാസ് കേന്ദ്രങ്ങളിൽ ഐ.ഡി. കാർഡ് സഹിതം ഹാജരാകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് https://sde.uoc.ac.in/ . ഫോൺ : 0494 2400288, 2407356. പി.ആർ. 1795/2024 ഓഡിറ്റ് കോഴ്സ് 16 വരെ സമർപ്പിക്കാം കാലിക്കറ്റ് സർവകലാശാലാ സെന്റർ ഫോർ ഡിസ്റ്റൻസ് ആൻ്റ് ഓൺലൈൻ എഡ്യൂക്കേഷനു കീഴിൽ 2021, 2022, 2023 വർഷങ്ങളിൽ പ്രവേശനം നേടിയ പി.ജി. വിദ്യാർഥികൾ ഓഡിറ്റ് കോഴ്സ് പ്രകാരം തയ്യാറാക്കേണ്ട ബുക്ക് റിവ്യൂ / അസൈൻമെന്റ് / പ്രോജക്ട് റിപ്പോർട്ട് / ട്രാൻസിലേഷൻ തുടങ്ങിയവ സമർപ്...
university

ധ്രുവങ്ങളിലെ കാലാവസ്ഥാമാറ്റം ദൂരദേശങ്ങളെയും ബാധിക്കും : ഡോ. തമ്പാന്‍ മേലോത്ത്

ധ്രുവ പ്രദേശങ്ങളിലെ കാലവസ്ഥാ മാറ്റങ്ങള്‍ അതിവിദൂരമായ ഉഷ്ണമേഖലാ രാജ്യങ്ങളില്‍ പോലും ബാധിക്കുമെന്ന് ഗോവയിലെ നാഷ്ണല്‍ സെന്റര്‍ ഫോര്‍ പോളാര്‍ ആന്റ് ഓഷ്യന്‍ റിസര്‍ച്ച് ഡയറക്ടര്‍ ഡോ. തമ്പാന്‍ മേലോത്ത് പറഞ്ഞു. കേരള ശാസ്ത്ര കോണ്‍ഗ്രസിന് മുന്നോടിയായി കാലിക്കറ്റ് സര്‍വകലാശാലയില്‍ സംഘടിപ്പിച്ച പി.ആര്‍. പിഷാരടി സ്മാരക പ്രഭാഷണം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയിലുണ്ടാകുന്ന കനത്ത കാലവര്‍ഷം കൂടുതല്‍ താപത്തെ അന്തരീക്ഷത്തിലേക്കെത്തിക്കുന്നു. ആര്‍ട്ടിക് സമുദ്രത്തിലെ ഐസ് ഉരുകുന്നതിന് ഇതും കാരണമാകുന്നു. ധ്രുവപ്രദേശങ്ങളിലെ ചൂട് കൂടുന്നത് കടുത്ത താപതരംഗം, അതിശൈത്യം, സമുദ്രനിരപ്പ് ഉയരല്‍, വന്യജീവി ശോഷണം, ഭക്ഷ്യക്ഷാമം തുടങ്ങിയവയ്‌ക്കെല്ലാം കാരണമാകുന്നുണ്ട്. ധ്രുവ പ്രദേശങ്ങളിലെ ഇന്ത്യയുടെ പര്യവേക്ഷണങ്ങള്‍ കാലാവസ്ഥാപഠനത്തിന് നിര്‍ണായക സഹായമാണെന്നും ഡോ. തമ്പാന്‍ പറഞ്ഞു. ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ. പി...
Malappuram

ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ മുണ്ടിനീര് ; ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍

മലപ്പുറം : ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്നും മുണ്ടിനീര് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. ജില്ലയില്‍ 2024 ല്‍ ആകെ 13643 കേസുകള്‍ റിപ്പോര്‍ട്ടു ചെയ്തതായും ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. മുണ്ടിനീര്, മുണ്ടിവീക്കം, തൊണ്ടി വീക്കം എന്നീ പേരുകളില്‍ അറിയപ്പെടുന്ന ഈ രോഗം മിക്‌സോ വൈറസ് പരൊറ്റിഡൈറ്റിസ് എന്ന വൈറസ് മൂലമാണ് പകരുത്. വായുവിലൂടെ പകരുന്ന ഈ രോഗം ഉമിനീര്‍ ഗ്രന്ഥികളെ ആണ് ബാധിക്കുന്നത്. രോഗം ബാധിച്ചവരില്‍ അണുബാധ ഉണ്ടായ ശേഷം ഗ്രന്ഥികളില്‍ വീക്കം കണ്ടുതുടങ്ങുന്നതിനു തൊട്ടു മുമ്പും വീക്കം കണ്ടു തുടങ്ങിയ ശേഷം നാലു മുതല്‍ ആറു ദിവസം വരെയുമാണ് സാധാരണയായി പകരുന്നത്. അഞ്ചു മുതല്‍ 15 വയസ്സ് വരെയുള്ള കുട്ടികളെയാണ് ഈ രോഗം കൂടുതല്‍ ബാധിക്കുന്നതെങ്കിലും മുതിര്‍ന്നവരിലും കാണപ്പെടാറുണ്ട്. രോഗം കുട്ടികളി...
Local news

കരുമ്പില്‍ ചുള്ളിപ്പാറ റോഡ് പൊതുമരാമത്ത് റബ്ബറൈസ് ചെയ്യണം ; തിരൂരങ്ങാടി നഗരസഭ

തിരൂരങ്ങാടി : നിരവധി വാഹനങ്ങള്‍ സര്‍വീസ് നടത്തുന്ന തിരൂരങ്ങാടി നഗരസഭയിലെ കരുമ്പില്‍ ചുള്ളിപ്പാറ റോഡ് സംസ്ഥാന പൊതുമരാമത്ത് കീഴില്‍ റബ്ബറൈസ് ചെയ്യണമെന്ന് തിരൂരങ്ങാടി നഗരസഭ കൗൺസിൽ ആവശ്യപ്പെട്ടു, ചെയർമാൻ കെ പി മുഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു. ഇത് സംബന്ധിച്ച് വികസന കാര്യ ചെയർമാൻ ഇഖ്ബാൽ കല്ലുങ്ങൽ പ്രമേയം അവതരിപ്പിച്ചു, പി.കെ മെഹ്ബൂബ് അനുവാദകനായിരുന്നു, തിരൂരങ്ങാടി നഗരസഭയിലെ 20.21.19.18 ഡിവിഷനുകളെയും നന്നമ്പ്ര പഞ്ചായത്ത്. തെന്നല പഞ്ചായത്ത് എന്നീവയെയും ബന്ധിപ്പിക്കുന്നതാണ് ഈ റോഡ്. ചുള്ളിപ്പാറയിലേക്ക് എത്തിപ്പെടാന്‍ സ്വകാര്യ ബസ് സര്‍വീസ് നടത്തുന്ന റോഡ് കൂടിയാണ്. ഇടതടവില്ലാതെ ചെറുതും വലുതുമായ വലിയ വാഹനങ്ങള്‍ കടന്നു പോകുന്ന കരുമ്പില്‍ ചുള്ളിപ്പാറ റോഡ് രണ്ട് കിലോമീറ്ററോളം ദുരത്തിലുണ്ട്. കപ്രാട്, കൊടക്കല്ല് എന്നിവിടങ്ങളില്‍ എത്തിച്ചേരുന്ന റോഡ് നഗരസഭ പുനരുദ്ധാരണം നടത്തുന്നുണ്ടെങ്കിലും വേഗത്തിലാ...
Local news

രാത്രികാല മന്ത് നിവാരണ രക്ത പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

തിരൂരങ്ങാടി : നഗരസഭയിലെ ഡിവിഷന്‍ 9 മമ്പുറം ചന്തപ്പടിയില്‍ മലപ്പുറം ഡിവിസി യൂണിറ്റിന്റെ നേതൃത്വത്തില്‍ രക്തത്തിലെ മന്ത് രോഗ വിരകളുടെ സാന്നിധ്യം കണ്ടെത്തുന്ന രക്ത പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. രക്ത സാമ്പിള്‍ നല്‍കി ഡിവിഷന്‍ കൗണ്‍സിലര്‍ സുഹറാബി സി.പി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ആരോഗ്യവകുപ്പ് മലപ്പുറം ഡിവിസി അംഗം റഹീമിന്റെയും, ഡി.വി.സി യൂണിറ്റിലെ ജീവനക്കാരും, ആശാവര്‍ക്കര്‍ ഷൈനിയുടെയും നേതൃത്വത്തിലാണ് രാത്രികാല രക്ത പരിശോധന ക്യാമ്പ് ചന്തപ്പടി ജി എല്‍ പി സ്‌കൂളില്‍ നടത്തിയത്. മന്ത് രോഗത്തിന് കാരണമാകുന്ന മൈക്രോ ഫൈലേറിയയുടെ സാന്നിധ്യം രക്തത്തില്‍ ഉണ്ടോ എന്നറിയാന്‍ പ്രദേശത്തെ 166 പേരുടെ രക്തസാമ്പിളുകള്‍ ക്യാമ്പില്‍ ശേഖരിച്ചു. തിരൂരങ്ങാടി താലൂക്ക് ഹെഡ് കോട്ടേഴ്‌സ് ഹോസ്പിറ്റല്‍ സൂപ്രണ്ട് ഡോ: പ്രഭുദാസ് ക്യാമ്പിന് നേതൃത്വം നല്‍കി. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ജലീല്‍, മലപ്പുറം ക്യാമ്പില്‍ പ...
Local news

പുതിയ പാത തുറന്നതോടെ ബസുകള്‍ക്ക് സര്‍വീസ് റോഡ് വേണ്ട ; കൊളപ്പുറം ജംഗ്ഷന്‍ ബസ് സ്റ്റോപ്പില്‍ യാത്രക്കാരെ ഇറക്കുന്നതിന് വേണ്ട നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പരാതി നല്‍കി കോണ്‍ഗ്രസ്

തിരൂരങ്ങാടി : പുതിയ പാത തുറന്നതോടെ ബസുകള്‍ സര്‍വീസ് റോഡില്‍ പ്രവേശിക്കാതെ പോകുന്നതില്‍ വിദ്യാര്‍ത്ഥികളും യാത്രക്കാരും ദുരിതത്തിലായതോടെ പൊലീസില്‍ പരാതി നല്‍കി അബ്ദുറഹിമാന്‍ നഗര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി. കെ എസ് ആര്‍ ടി സി ദീര്‍ഘദൂര ബസുകളും പ്രൈവറ്റ് ബസുകളും സര്‍വ്വീസ് റോഡില്‍ പ്രവേശിക്കാതെ പണി തീരാത്ത പുതിയ ദേശീയ പാതയിലൂടെ പോവുന്നത് കാരണം വിദ്യാര്‍ത്ഥികളും പ്രായമായവരും മറ്റു യാത്രക്കാരും വളരെ പ്രയാസത്തിലും ദുരിതത്തിലുമാണ്. ഇതോടെയാണ് ബസ് സ്റ്റോപ്പില്‍ യാത്രക്കാരെ ഇറക്കാതെ വിദ്യാര്‍ത്ഥികളെയും യാത്രക്കാരെയും പ്രയാസപ്പെടുത്തുന്നതില്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് അബ്ദുറഹിമാന്‍ നഗര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ തിരൂരങ്ങാടി ഇന്‍സ്‌പെക്ടര്‍ പ്രദീപ് കുമാറിന് പരാതി നല്‍കിയത്. കൊളപ്പുറം ജംഗ്ഷനില്‍ ഇറക്കാതെ ഒരു കിലോ മീറ്റര്‍ അപ്പുറത്താണ് യാത്രക്കാരെ ഇറക്കുന്നത്. ...
Crime

പൊന്നാനിയിൽ അടച്ചിട്ട വീട് കുത്തിത്തുറന്ന് 300 പവനോളം സ്വർണം കവർന്ന കേസിൽ പ്രതി പിടിയിൽ

പൊന്നാനി: പ്രവാസിയുടെ അടച്ചിട്ട വീട് കുത്തിത്തുറന്ന് 300 പവനോളം സ്വർണം കവർന്ന കേസിൽ പ്രതി പിടിയിൽ. പൊന്നാനിയിൽ താമസിക്കുന്ന തൃശൂർ സ്വദേശിയാണ് പിടിയിലായത്. ഒന്നിലേറെ പേർ ഉണ്ടെന്നാണ് സംശയം. 4 പേരെ പൊലീസ് പിടികൂടി ചോദ്യം ചെയ്തിരുന്നു. കൂട്ടുപ്രതികൾ ഉണ്ടെന്നാണ് വിവരം പ്രതിയെ ചോദ്യം ചെയ്ത് വരികയാണ്. കൂടുതൽ വിവരങ്ങൾ പുറത്തു വന്നിട്ടില്ല.ഏപ്രിൽ 13നാണ് വീട്ടിലെ ലോക്കറിൽ സൂക്ഷിച്ച സ്വർണമാണ് കവർന്ന വിവരം പുറത്തറിയുന്നത്. പൊന്നാനി ഐശ്വര്യ തീയേറ്ററിന് സമീപമുള്ള രാജേഷിന്റെ വീട്ടിലാണ് മോഷണം നടന്നത്. സംഭവ ദിവസം രാജേഷ് കുടുംബത്തോടൊപ്പം ദുബായിലായിരുന്നു. വീട് വൃത്തിയാക്കുന്നതിനായി എത്തിയ ജോലിക്കാരി വീടിന്റെ പിൻവശത്തുള്ള ഗ്രില്ല് തകര്‍ത്തനിലയില്‍ കാണുകയായിരുന്നു. അലമാരയും മറ്റും തുറന്നിട്ട നിലയില്‍ കണ്ടെത്തി. ഉടന്‍ വീട്ടുടമയെ വിവരം അറിയിക്കുകയായിരുന്നു...
error: Content is protected !!