Thursday, June 18

Blog

വി കെ പടിയിൽ കാർ സൈഡ് ഭിത്തിയിൽ ഇടിച്ച് നഴ്സിങ് വിദ്യാർഥികൾക്ക് പരിക്ക്
Accident

വി കെ പടിയിൽ കാർ സൈഡ് ഭിത്തിയിൽ ഇടിച്ച് നഴ്സിങ് വിദ്യാർഥികൾക്ക് പരിക്ക്

തിരൂരങ്ങാടി : ദേശീയപാതയിൽ എ ആർ നഗർ വി കെ പടിയിൽ കാർ അപകടം, 4 നഴ്സിങ് വിദ്യാർഥി കൾക്ക് പരിക്കേറ്റു. രാമനാട്ടുകര മിംസ് ആശുപത്രിയിലെ നഴ്സിങ് വിദ്യാ ർത്ഥികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽ പെട്ടത്. പരിക്കേറ്റവരെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചയ്ക്ക് ആണ് അപകടം. നിയന്ത്രണം വിട്ട കാർ ദേശീയപാതയുടെ സൈഡ് ഭിത്തിയിൽ ഇടിക്കുക എംMയായിരുന്നു. അപകടത്തിൽ പെട്ടവർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു...
Kerala

തൃശൂരിൽ രണ്ട് യുവതികൾക്കെതിരെ കാപ്പ ചുമത്തി : കവർച്ച, അടിപിടി, വീടുകയറി അക്രമണം എന്നീ കേസുകളിലാണ് നടപടി

തൃശൂർ : വലപ്പാട് നിരവധി കേസുകളിൽ പ്രതിയായ രണ്ട് യുവതികൾക്കെതിരെ കാപ്പ ചുമത്തി. കരായമുട്ടം സ്വദേശി ചിക്കവയലിൽ വീട്ടിൽ സ്വാതി (28), വലപ്പാട് സ്വദേശി ഈയാനി വീട്ടിൽ ഹിമ (25) എന്നിവരെയാണ് കാപ്പ പ്രകാരം 6 മാസക്കാലത്തേക്ക് കൊടുങ്ങല്ലൂർ ഡിവൈഎസ്പി ഓഫീസിൽ വന്ന് ഒപ്പ് വയ്ക്കുന്നതിനും ഉത്തരവായി. ഇവരെ സ്റ്റേഷനിൽ വിളിച്ചു വരുത്തിയാണ് ഉത്തരവ് നടപ്പാക്കിയത്. ഹിമ, സ്വാതി എന്നിവർ വലപ്പാട് പോലീസ് സ്റ്റേഷനിൽ ഒരു കവർച്ച കേസിലും, വീടുകയറി ആക്രമണം നടത്തിയ ഒരു കേസിലും, ഒരു അടിപിടി കേസിലും അടക്കം 3 ക്രിമിനൽ കേസുകളിലെ പ്രതികളാണ്. തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാർ ഐ.പി.എസ് നൽകിയ ശുപാർശയിൽ തൃശൂർ റേഞ്ച് ഡി.ഐ.ജി ഹരിശങ്കർ ഐപിഎസ് ആണ് കാപ്പ പ്രകാരമുള്ള ഉത്തരവുകൾ പുറപ്പെടുവിച്ചത്. വലപ്പാട് പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ എം. കെ. രമേഷ്, സബ് ഇൻസ്‌പെക്ടർ ഹരി, സിവിൽ പോലീസ് ഓഫീസർമാരായ ആഷിഖ്, സുബി സെബാസ്റ്റ...
Kerala

‘ധനവകുപ്പ് തീരുമാനം വരട്ടെ’: പിഎസ്‌സി നിയമന വിഷയത്തിൽ മന്ത്രി ആർ. ബിന്ദു

അസി. പ്രൊഫസർ തസ്തികയിലേക്ക് നിയമനം കാത്തിരിക്കുന്നവരെ കുറിച്ച് ധനവകുപ്പിന്റെ തീരുമാനം കാക്കുകയാണെന്ന് മന്ത്രി ആർ. ബിന്ദു. 'പിജി വെയ്റ്റേജ് 4 വർഷം മുൻപ് എടുത്തുകളഞ്ഞിരുന്നു. അതോടെ പോസ്റ്റുകൾ കുറഞ്ഞു. ചില വിഷയങ്ങളിൽ അദ്ധ്യാപകരുടെ എണ്ണം കൂടുതലാണ്. കോളജുകളിൽ നിന്ന് വർക് ലോഡ് സ്റ്റേറ്റ്മെന്റ് ശേഖരിക്കാൻ ധനവകുപ്പ് ആവശ്യപ്പെട്ടതനുസരിച്ച് അത് കൈമാറി. ധനവകുപ്പ് തീരുമാനമെടുക്കുമ്പോൾ കൂടുതൽ പോസ്റ്റുകളുണ്ടാകാൻ സാധ്യതയുണ്ട്. റാങ്ക് ലിസ്റ്റ് കാലാവധി തീരാൻ സമയമുണ്ടല്ലോ' എന്നും മന്ത്രി....
Malappuram

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് ; ജമാഅത്തെ ഇസ്ലാമി – യുഡിഎഫ് സഖ്യത്തിനെതിരെ നിലമ്പൂരിലെ ജനം വിധിയെഴുതും ; എംവി ഗോവിന്ദന്‍ മാസ്റ്റര്‍

നിലമ്പൂര്‍ : മത രാഷ്ട്രീയവാദികളായ ജമാഅത്തെ ഇസ്ലാമിയുമായുള്ള യുഡിഎഫ് സഖ്യത്തിനെതിരെ നിലമ്പൂരിലെ ജനംവിധിയെഴുതുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. ഉപതെരഞ്ഞെടപ്പില്‍ നിലമ്പൂരില്‍ ജമാഅത്തെ യുഡിഎഫുണ്ടാക്കിയ കൂട്ട് ദൂരവ്യാപക ഫലം ഉണ്ടാക്കും. ഇത് വരാനിരിക്കുന്ന തദ്ദേശ-നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ളതാണ്. ജമാഅത്തെയുടെ വെല്‍ഫെയര്‍ പാര്‍ടിയെ യുഡിഎഫില്‍ അസോസിയേറ്റ് അംഗമാക്കാമെന്ന ധാരണയിലാണീ സഖ്യമെന്നും അദ്ദേഹം പറഞ്ഞു. സമൂഹത്തില്‍ വര്‍ഗീയധ്രുവീകരണത്തിലേക്ക് നയിക്കുന്നതാണ് ജമാഅത്തെ സഖ്യം. ഇത് ഭൂരിപക്ഷ വര്‍ഗീയശക്തികളെ സഹായിക്കുന്ന അപകടകരമായ നിലയുണ്ടാക്കും. മതേതര- ജനാധിപത്യ ചിന്താഗതിക്കാര്‍ക്കൊപ്പം യഥാര്‍ഥ മത വിശ്വാസികളും ഈ വര്‍ഗീയ-തീവ്രവാദസഖ്യത്തിനെതിരെ രംഗത്തുവരുന്നു എന്നതാണ് നിലമ്പൂരിലെ പ്രതീക്ഷയെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറി പറഞ്ഞു. ജമാഅത്തെ ഇസ്ലാമി മ...
Kerala

മലാപ്പറമ്പ് സെക്‌സ് റാക്കറ്റ് ; ഒളിവിലായിരുന്ന പൊലീസുകാര്‍ പിടിയില്‍, പിടിയിലായത് പുതിയ ഒളിത്താവളം തേടി പോവുന്നതിനിടെ

കോഴിക്കോട് : മലാപ്പറമ്പ് കേന്ദ്രീകരിച്ചു നടത്തിവന്ന അനാശാസ്യ കേന്ദ്രവുമായി ബന്ധപ്പെട്ട കേസില്‍ ഒളിവിലായിരുന്ന രണ്ട് പൊലീസ് ഡ്രൈവര്‍മാര്‍ കസ്റ്റഡിയില്‍. പൊലീസ് എആര്‍ ക്യാംപ് ഡ്രൈവര്‍മാരായ കോഴിക്കോട് കുന്നമംഗലം പടനിലം സ്വദേശി കെ.സനിത്(45), കോഴിക്കോട് പെരുമണ്ണ സ്വദേശി കെ.ഷൈജിത്ത്(42) എന്നിവരാണ് പിടിയിലായത്. താമരശ്ശേരിയില്‍ നിന്നാണ് ഇവരെ കസ്റ്റഡിയില്‍ എടുത്തത്. പുതിയ ഒളിത്താവളം തേടി പോകുന്നതിനിടയിലാണ് പ്രതികള്‍ പിടിയിലായത്. നടക്കാവ് പൊലീസും സിറ്റി ക്രൈം സ്‌ക്വാഡും ചേര്‍ന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. സെക്‌സ് റാക്കറ്റ് കേന്ദ്രത്തിന്റെ നടത്തിപ്പില്‍ ഇവര്‍ക്ക് മുഖ്യപങ്കുണ്ടെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. നടത്തിപ്പുകാരന്റെ കയ്യില്‍ നിന്ന് ഇവരുടെ അക്കൗണ്ടിലേക്ക് വന്‍തോതില്‍ പണം വന്നതായും കണ്ടെത്തിയിരുന്നു. താമരശ്ശേരി കോരങ്ങാട് ഒരു വീട്ടില്‍ നിന്നാണ് പുലര്‍ച്ചെ രണ്ടരയോടെ ഇവര്‍ പിടിയിലായത്. ത...
Malappuram

വി വി പ്രകാശിന്റെ വീട് സന്ദര്‍ശിച്ച് എം. സ്വരാജ് ; ആര്യാടന്‍ ഷൗക്കത്ത് സന്ദര്‍ശിക്കാത്തത് ചര്‍ച്ചയാക്കേണ്ടതില്ല ; എം. സ്വരാജ്

നിലമ്പൂര്‍ : അന്തരിച്ച മുന്‍ ഡിസിസി പ്രസിഡണ്ട് വി വി പ്രകാശിന്റെ വീട് സന്ദര്‍ശിച്ച് നിലമ്പൂര്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം. സ്വരാജ്. വീട് സന്ദര്‍ശനം മറ്റൊരു തരത്തില്‍ കാണേണ്ടതില്ലെന്ന് അദ്ദേഹം പറഞ്ഞു. അടുപ്പമുള്ളവരോട് വോട്ട് ചോദിക്കേണ്ട കാര്യമില്ലല്ലോ എന്ന് പറഞ്ഞ സ്വരാജ് സൗഹൃദ സന്ദര്‍ശനമാണെന്നും വ്യക്തമാക്കി. ആരോപണങ്ങള്‍ക്കും തര്‍ക്കങ്ങള്‍ക്കും ഉദ്ദേശിച്ച് ചെയ്തതല്ല. വ്യത്യസ്തമായ കാഴ്ചപ്പാടുകള്‍ ഉള്ളവരും സുഹൃത്തുക്കള്‍ ആകും. വ്യക്തിപരമായി ആക്രമിക്കുന്ന ശൈലി പ്രബലമായി കൊണ്ടിരിക്കുന്നു. വ്യക്തി എന്ന നിലയില്‍ ആക്രമിക്കുന്നതിന് പകരം രാഷ്ട്രീയ അഭിപ്രായ ഭിന്നത പറയുകയാണ് വേണ്ടത്. പ്രകാശിന്റെ വീട് സന്ദര്‍ശനം തര്‍ക്ക വിഷയം ആക്കേണ്ടതില്ല. യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത് പോകാത്തതിനെ ചര്‍ച്ചയാക്കേണ്ടതില്ല. താനാ കുടുംബത്തോട് യുഡിഎഫ് സ്ഥാനാര്‍ഥി വരാത്ത കാര്യം സംസാരിച്ചിട്ടില്ല. തന്റെ ശരീര ...
Crime

എആർ നഗറിൽ റിട്ട: അധ്യാപകന്റെ മരണം; സഹോദരൻ അറസ്റ്റിൽ

തിരൂരങ്ങാടി : റിട്ട: അധ്യാപകന്റെ മരണപ്പെട്ടത് സംബന്ധിച്ച കേസിൽ സഹോദരൻ അറസ്റ്റിൽ. എ ആർ നഗർ അരീത്തോട് പാലന്തറ പൂക്കോടൻ അയ്യപ്പൻ 59 വയസ്സ് മരണപ്പെട്ട സംഭവത്തിലാണ് സഹോദരൻ ബാബുവിനെ (47) തിരൂരങ്ങാടി പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ വൈകുന്നേരം 6 30നാണ് സംഭവം. അയ്യപ്പനെ വീടിനു സമീപത്ത് കുഴഞ്ഞുവീണ് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. അയ്യപ്പനും സഹോദരൻ ബാബുവും തമ്മിൽ കിണറിന് മുകളിൽ ഷീറ്റ് സ്ഥാപിക്കുന്നത് സംബന്ധിച്ച് തർക്കം ഉണ്ടായിരുന്നതായി പോലീസ് പറഞ്ഞു. ഇതിനെ തുടർന്ന് അയ്യപ്പനെ ബാബു മർദ്ദിച്ചിരുന്നു. തുടർന്നാണ് ഇദ്ദേഹം കുഴഞ്ഞു വീണത്. പോലീസ് നടത്തിയ അന്വേഷണത്തിലാണ് മർദ്ദന വിവരം അറിഞ്ഞത്. ഇതേ തുടർന്നാണ് ബാബുവിനെ പോലീസ് ഇൻസ്പെക്ടർ ബി പ്രദീപ് കുമാർ അറസ്റ്റ് ചെയ്തത്. മൃതദേഹം മെഡിക്കൽ കോളേജിൽ നിന്ന് പോസ്റ്റുമോർട്ടം ചെയ്തു....
Local news

എസ്.എസ്.എഫ്. നന്നമ്പ്ര സെക്ടർ സാഹിത്യോത്സവ് സമാപിച്ചു ; കിരീടം ചൂടി നന്നമ്പ്ര വെസ്റ്റ്

നന്നമ്പ്ര : എസ്.എസ്.എഫ്. നന്നമ്പ്ര സെക്ടർ സാഹിത്യോത്സവ് പാണ്ടിമുറ്റത്ത് വെച്ച് നടന്നു . സമാപന സംഗമത്തിൽ സയ്യിദ് അബ്ദുൽ കരീം തങ്ങൾ ഉദ്ഘാടനം നിർവഹിച്ചു . എസ്.എസ്.എഫ്. ജില്ലാ ഫിനാൻസ് സെക്രട്ടറി റഫീഖ് അഹ്സനി അനുമോദന പ്രഭാഷണം നടത്തി. എസ്എസ്എഫ് തിരൂരങ്ങാടി ഡിവിഷൻ പ്രസിഡൻ്റ് ഹുസൈൻ അഹ്സനി,സുലൈമാൻ മുസ്ലിയാർ ആശംസകൾ നേർന്നു. നൂറിലധികം മത്സരങ്ങളിലായി 250 ലധികം വിദ്യാർത്ഥികൾ മാറ്റുരച്ച മത്സരത്തിൽ നന്നമ്പ്ര വെസ്റ്റ് യൂണിറ്റ് ജേതാക്കളായി. വെള്ളിയാമ്പുറം വെസ്റ്റ്, ഈസ്റ്റ്‌ നന്നമ്പ്ര യൂണിറ്റുകൾ യഥാക്രമം രണ്ടും മൂന്നും സ്ഥാനം നേടി.33 -ാമത് എഡിഷൻ സാഹിത്യോത്സവ് തെയ്യാല ആഥിത്യമരുളും...
university

എം.ബി.എ. – ബി.എഡ്. പ്രവേശനം, പരീക്ഷകളിൽ മാറ്റം ; കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

എം.ബി.എ. ( ഫുൾ ടൈം / പാർട്ട് ടൈം ) പ്രവേശനം ജൂൺ 19 വരെ അപേക്ഷിക്കാം കാലിക്കറ്റ് സർവകലാശാലാ കൊമേഴ്‌സ് ആന്റ് മാനേജ്മെന്റ് സ്റ്റഡീസ് പഠനവകുപ്പ്, സർവകലാശാലാ സ്വാശ്രയ സെന്ററുകൾ, സ്വാശ്രയ കോളേജുകൾ എന്നിവിടങ്ങളിലേക്കുള്ള 2025 വർഷത്തെ എം.ബി.എ. ( ഫുൾ ടൈം / പാർട്ട് ടൈം ) പ്രവേശനത്തിന് ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതി നുള്ള സമയം ജൂൺ 19-ന് വൈകിട്ട് നാല് മണി വരെ നീട്ടി. സ്കൂൾ ഓഫ് മാനേജ്‌മന്റ് സ്റ്റഡീസ് പാലക്കാട്, കോഴിക്കോട് എന്നിവിടങ്ങളിൽ എം.ബി.എ. ഈവനിംഗ് പ്രോഗ്രാം 2025 - 26 അധ്യയന വർഷം മുതൽ ആരംഭിച്ചിട്ടുണ്ട്. നേരത്തെ അപേക്ഷിച്ചവരിൽ പാലക്കാട്, കോഴിക്കോട് സ്കൂൾ ഓഫ് മാനേജ്‌മന്റ് സ്റ്റഡീസുകളിൽ എം.ബി.എ. ഈവനിംഗ് പ്രോഗ്രാം ഓപ്‌ഷനിൽ ഉൾപ്പെടുത്താൻ ആഗ്രഹിക്കുന്നവർ [email protected] ഇ-മെയിൽ വിലാസത്തിൽ അപേക്ഷ സമർപ്പിച്ചാൽ അവരുടെ അപേക്ഷ എഡിറ്റ് ചെയ്യുന്നതിനുള്ള സൗകര്യം നൽകുന്നതാണ്. കൂടുതൽ വിവരങ്ങൾ ...
Kerala

ജമാ അത്തെ ഇസ്ലാമിയുമായി ആശയപരമായി ഭിന്നതയുണ്ട്, യുഡിഎഫിനെ പിന്തുണക്കുന്നതിനെ ലീഗ് എതിര്‍ക്കുന്നില്ല ; പികെ കുഞ്ഞാലിക്കുട്ടി

മലപ്പുറം: ജമാ അത്തെ ഇസ്ലാമിയുമായി ആശയപരമായി ലീഗിന് ഭിന്നതയുണ്ടെന്നും എന്നാല്‍ അവര്‍ യുഡിഎഫിനെ പിന്തുണക്കുന്നതിനെ ലീഗ് എതിര്‍ക്കുന്നില്ലെന്നും മുസ്ലിം ലീഗ് ദേശീയ നേതാവ് പികെ കുഞ്ഞാലിക്കുട്ടി. ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിനെ പിന്തുണക്കുമെന്ന ജമാ അത്തെ ഇസ്ലാമിയുടെ നിലപാട് സിപിഎം പ്രചരണ വിഷയമാക്കുന്നതില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാരിന്റെ വീഴ്ചയില്‍ നിന്ന് ജനശ്രദ്ധ തിരിച്ചുവിടാനാണ് ജമാ അത്തെ ഇസ്ലാമിയെ യുഡിഎഫിന്റെ അസോസിയേറ്റ് അംഗമാക്കുമെന്ന സിപിഎം പ്രചരണം എന്നും അദ്ദേഹം പറഞ്ഞു....
Local news

എസ്എസ്എഫ് വാളക്കുളം സെക്ടർ സാഹിത്യോത്സവ് സമാപിച്ചു

വാളക്കുളം: രണ്ടുദിവസങ്ങളിലായി മീലാദ് നഗർ യൂണിറ്റിൽ സംഘടിപ്പിക്കപ്പെട്ട എസ്എസ്എഫ് വാളക്കുളം സെക്ടർ സാഹിത്യോത്സവ് സമാപിച്ചു. മീലാദ് നഗർ,ആറുമട, കുണ്ടുകുളം യൂണിറ്റുകൾ യഥാക്രമം ഒന്ന്,രണ്ട്,മൂന്ന് സ്ഥാനങ്ങൾ കരസ്തമാക്കി. പൂക്കിപ്പറമ്പ് യൂണിറ്റിൽ നിന്ന് മത്സരിച്ച നബ്ഹാൻ നാസ് കലാപ്രതിഭാ പട്ടവും ആറുമട യൂണിറ്റിൽ നിന്ന് മത്സരിച്ച മുഹമ്മദ് സയ്യാഫ് സർഗ്ഗപ്രതിഭ പുരസ്കാരവും നേടി. സമസ്ത ജില്ലാ മുശാവറ അംഗം എൻ എം ബാപ്പുട്ടി മുസ്ലിയാർ സമാപന സംഗമം ഉദ്ഘാടനം ചെയ്തു. മുഹമ്മദ് സുഹൈൽ അഹ്സനി അധ്യക്ഷത വഹിച്ചു.എസ്എസ്എഫ് കോട്ടക്കൽ ഡിവിഷൻ പ്രസിഡന്റ് അബ്ദുൽ മാജിദ് അദനി,ഇല്യാസ്‌ അദനി,ഷംസുദ്ദീൻ എ ടി കുണ്ടുകുളം, അബ്ദുറഹ്മാൻ അഹ്സനി,സമദ് അഹ്‌സനി എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. സൈനുദ്ദീൻ പി സ്വാഗതവും ബഷീർ കെ നന്ദിയും പറഞ്ഞു....
Kerala

കനത്ത മഴയില്‍ വീടിനു മുന്നിലെ തോട്ടില്‍ വീണ് എട്ടു വയസ്സുകാരന്‍ മരിച്ചു

കാസര്‍കോട് ; കനത്ത മഴയില്‍ വീടിനു മുന്നിലെ വെള്ളം നിറഞ്ഞ തോട്ടില്‍ വീണ് എട്ടു വയസ്സുകാരന്‍ മരിച്ചു. ബന്തിയോട് കൊക്കച്ചാലിലെ സാദാത്തിന്റെ മകന്‍ സുല്‍ത്താനാണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. തോട്ടില്‍ കാണാതായതിനെ തുടര്‍ന്ന് നടത്തിയ തിരിച്ചലില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു.
Local news

എസ്എസ്എഫ് പറപ്പൂർ സെക്ടർ സാഹിത്യോത്സവ് സമാപിച്ചു

പറപ്പൂർ : രണ്ട് ദിവസങ്ങളിലായി പറപ്പൂർ ഇല്ലിപ്പിലാക്കലിൽ നടന്നു കൊണ്ടിരുന്ന എസ്എസ്എഫ് പറപ്പൂർ സെക്ടർ സാഹിത്യോത്സവ് സമാപിച്ചു. ഇല്ലിപ്പിലാക്കൽ, വടക്കുമുറി, ആലച്ചുള്ളി യൂണിറ്റുകൾ യഥാക്രമം ആദ്യ സ്ഥാനങ്ങൾ കരസ്തമാക്കി. കലാ പ്രതിഭയായി വടക്കുമുറി യൂണിറ്റിലെ ഹാമിദ് ഇയാസ്, സർഗ്ഗ പ്രതിഭയായി ഉണ്ണിയാലുങ്ങൽ യൂണിറ്റിലെ മുഹമ്മദ് യാസിർ എന്നിവരെ തിരഞ്ഞെടുക്കപ്പെട്ടു. നഗരിയിൽ ജുബൈർ സഖാഫിയുടെ നേതൃത്വത്തിൽ അബ്ദുൽ ഖാദർ ഹാജി പതാക ഉയർത്തി. ശനിയാഴ്ച്ച നടന്ന ഉദ്ഘാട സംഗമത്തിൽ കുഞ്ഞാപ്പു സഖാഫി പ്രാർത്ഥന നിർവഹിച്ചു. പറപ്പൂർ സെക്ടർ ജനറൽ സെക്രട്ടറി ശാഹിദ് സഖാഫി സ്വാഗതം അരുളി. പറപ്പൂർ സെക്ടർ പ്രിസിഡൻ്റ് ജുനൈദ് അഹ്സനിയുടെ അദ്ധ്യക്ഷതയിൽ കേരള മുസ്ലിം ജമാഅത്ത് സർക്കിൾ പ്രിസിഡൻ്റ് അബ്ദുറഹീം മുസ്ലിയാർ ഉദ്ഘാടനം ചെയ്തു, മുഖ്യാ അതി ത്ഥി പ്രശസ്ത ചിത്രാ കലാകാരൻ എം.വി.എസ് കണ്ണമംഗലം വരച്ച് കൊണ്ട് സദസ്സിന് സന്ദേശം നൽകി. എസ് എസ് ...
Kerala

പൂജയുടെ മറവില്‍ യുവതിയെ പീഡിപ്പിച്ചു ; ക്ഷേത്ര ജീവനക്കാരന്‍ പിടിയില്‍, മുഖ്യ പൂജാരി ഒളിവില്‍ : പ്രതിയെ തൃശൂരില്‍ നിന്നും പിടികൂടിയത് ബെംഗളൂരു പൊലീസ്

തൃശ്ശൂര്‍: പൂജയുടെ മറവില്‍ യുവതിയെ പീഡിപ്പിച്ച കേസില്‍ മലയാളിയായ ക്ഷേത്ര ജീവനക്കാരന്‍ പിടിയില്‍. പെരിങ്ങോട്ടുകര ദേവസ്ഥാനത്തിലെ ജീവനക്കാരനായ അരുണ്‍ ടി എയെയാണ് ബെംഗളൂരു ബെല്ലന്ദൂര്‍ പൊലീസ് തൃശ്ശൂരില്‍ നിന്ന് അറസ്റ്റ് ചെയ്തത്. ക്ഷേത്രത്തിലെ മുഖ്യ പൂജാരി ഉണ്ണി ദാമോദരനെതിരെയും പരാതിയുണ്ട്. ഇയാളിപ്പോള്‍ ഒളിവിലാണ്. പൂജയ്ക്ക് ക്ഷേത്രത്തിലെത്തിയ വീട്ടമ്മയോട് സൗഹൃദം സ്ഥാപിച്ച അരുണ്‍ പീഡിപ്പിച്ചെന്നാണ് പരാതി. പ്രതി അയച്ച മോശം സന്ദേശങ്ങളുടെ സ്‌ക്രീന്‍ഷോട്ടുകള്‍ യുവതി ബെംഗളൂരു പൊലീസിന് കൈമാറി. അരുണ്‍ പരാതിക്കാരിയെ വീഡിയോ കോള്‍ ചെയ്തിരുന്നു. ഇത് അറ്റന്‍ഡ് ചെയ്ത വീട്ടമ്മയുടെ ദൃശ്യം പകര്‍ത്തിയ ശേഷം ഇത് കാണിച്ച് ഭീഷണിപ്പെടുത്തി. പിന്നീട് യുവതിയെ വിളിച്ച് വരുത്തി പീഡിപ്പിച്ചെന്ന് പരാതിയില്‍ ആരോപിക്കുന്നു. കേസില്‍ പെരിങ്ങോട്ടുകര ദേവസ്ഥാനത്തെ മുഖ്യപൂജാരിയായ ഉണ്ണി ദാമോദരന്‍ ഇപ്പോള്‍ ഒളിവിലാണെന്ന് പൊലീസ്...
Malappuram

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് : റോഡില്‍ കുഴികള്‍ എടുക്കുന്നത് 23 വരെ നിര്‍ത്തി വെക്കണം

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ്, വോട്ടെണ്ണല്‍ എന്നിവയുടെ സുഗമമായ നടത്തിപ്പിന്റെ ഭാഗമായി മണ്ഡലത്തിലും പരിസരപ്രദേശങ്ങളിലും പിഡബ്ലുഡി (റോഡ്സ്), വാട്ടര്‍ അതോറിറ്റി, കെഎസ്ഇബി എന്നീ വകുപ്പുകള്‍ നിര്‍മാണ പ്രവൃത്തികളുടെ ഭാഗമായി റോഡില്‍ കുഴികള്‍ എടുക്കുന്നത് ജൂൺ 23 ന് വോട്ടെണ്ണൽ കഴിയുന്നത് വരെ താല്‍ക്കാലികമായി നിര്‍ത്തിവെയ്ക്കണമെന്ന് ജില്ലാ തെരെഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ നിർദേശം നൽകി. തെരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പിനായി ഇന്ത്യന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ച പ്രകാരം ബിഎസ്എന്‍എല്‍ വഴി ഏര്‍പ്പെടുത്തിയിട്ടുള്ള ഇന്റര്‍നെറ്റ്, ടെലിഫോണ്‍ സൗകര്യങ്ങളില്‍ കുഴിയെടുക്കുന്നതു മൂലം സംഭവിച്ചേക്കാനിടയുള്ള കേടുപാടുകള്‍ ഒഴിവാക്കുന്നതിനാണ് താല്‍ക്കാലിക വിലക്ക്....
Local news

സ്കൂളിന് മുൻവശത്തെ അനധികൃത പാർക്കിംഗ് : ഒരു മാസത്തിനകം നടപടി സ്വീകരിക്കണമെന്ന് ബാലാവകാശ കമ്മീഷൻ

വേങ്ങര : വേങ്ങര മോഡൽ ഗവ. ഹയർ സെക്കണ്ടറി സ്കൂളിന് മുൻവശത്തെ അനധികൃത വാഹന പാർക്കിംഗ് നടപടി സ്വീകരിച്ച് ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് ബാലാവകാശ കമ്മീഷൻ അംഗം സിസിലി ജോസഫ് ഉത്തരവിട്ടു. സ്കൂളിലെ രക്ഷിതാവ് നീലിമാവുങ്ങൽ സിദ്ദീഖ് സമർപ്പിച്ച പരാതിയിലാണ് കമ്മീഷൻ്റെ ഉത്തരവ്. നേരത്തേ കമ്മീഷന് മുമ്പാകെ ഇദ്ദേഹം സമർപ്പിച്ച പരാതിയെ തുടർന്ന് വേങ്ങര സ്റ്റേഷൻ ഹൗസ് ഓഫീസർ, വേങ്ങര പഞ്ചായത്ത് സെക്രട്ടറി എന്നിവരോട് നടപടി സ്വീകരിക്കുന്നതിന് ഉത്തരവ് നൽകിയിരുന്നു. ഇതു പ്രകാരം നടപടി സ്വീകരിച്ചുവെന്ന് ഇരു എതിർ കക്ഷികളും കമ്മീഷനെ അറിയിച്ചിരുന്നു. എന്നാൽ ഇവിടെ നൊ പാർക്കിംഗ് ബോർഡ് മാത്രമാണ് സ്ഥാപിച്ചതെന്നും മറ്റു നടപടികൾ ഒന്നും സ്വീകരിച്ചിട്ടില്ലെന്നും ഇപ്പോഴും അനധികൃത പാർക്കിംഗ് തുടരുകയാണെന്നും ഇതിനാൽ ഒന്നാം ക്ലാസിൽ പഠിക്കുന്ന പിഞ്ചു മക്കൾ അടക്കം പ്രയാസത്തിലാണെന്നും കാണിച്ച് ദൃശ്യങ്ങൾ സഹിതം ഹരജിക്കാര...
Crime, Kerala

യുവതിയെ കൊലപ്പെടുത്തി കുഴിച്ചിട്ടു ; മൃതദേഹം രണ്ട് ദിവസത്തോളം കട്ടിലിനടിയില്‍ ഒളിപ്പിച്ചു ; വീട് വൃത്തിയാക്കുന്നതിനിടെ പ്രതിയും സഹോദരനും പിടിയില്‍

തിരുവനന്തപുരം : നെയ്യാറ്റിന്‍കര വെള്ളറട പനച്ചമൂടില്‍ യുവതിയെ കൊലപ്പെടുത്തി വീടിന് സമീപത്തെ സെപ്റ്റിക് ടാങ്കിന് സമീപം കുഴിച്ചിട്ടു. സംഭവത്തില്‍ യുവതിയുടെ സമീപവായിയായ പ്രതിയും സഹോദരനും പിടിയില്‍. പനച്ചമൂട് പഞ്ചാകുഴി മാവുവിളവീട്ടില്‍ പ്രിയംവദയെ (48) യാണ് കൊലപ്പെടുത്തിയത്. സമീപത്തെ താമസക്കാരനായ വിനോദ് (56), സഹോദരന്‍ സന്തോഷ് (54) എന്നിവരെയാണ് വള്ളറട പൊലീസ് അറസ്റ്റ് ചെയ്തത്. മൃതദേഹം രണ്ടു ദിവസത്തോളം താന്‍ കട്ടിലിനടയില്‍ ഒളിപ്പിച്ചെന്നാണ് വിനോദ് വെള്ളറട പൊലീസിനു നല്‍കിയ മൊഴി. കടം നല്‍കിയ പണം പ്രിയംവദ തിരികെ ചോദിച്ചതാണു കൊലയ്ക്കു കാരണം. വിനോദും പ്രിയംവദയുമായി പണമിടപാടുകള്‍ ഉണ്ടായിരുന്നെന്നും ഇവര്‍ തമ്മില്‍ ഇക്കാര്യത്തില്‍ വഴക്കുണ്ടാകാറുണ്ടായിരുന്നു എന്നുമാണ് വിവരം. വ്യാഴാഴ്ച രാവിലെ വീടിനടുത്തുവച്ച് പണവുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് പ്രിയംവദയെ അടിച്ചെന്നും വായ പൊത്തിപ്പിടിച്ചപ്പോള്...
Kerala

ലോഡ്ജില്‍ നിന്ന് എംഡിഎംഎയുമായി യുവാവും പെണ്‍സുഹൃത്തും പിടിയില്‍ ; പരിചയം സമൂഹമാധ്യമത്തിലൂടെ, ലോഡ്ജില്‍ മുറിയെടുത്തത് രണ്ട് ദിവസം മുമ്പ്

തിരുവനന്തപുരം : ലോഡ്ജില്‍ നിന്നും എംഡിഎംഎയുമായി യുവാവും പെണ്‍സുഹൃത്തും പിടിയില്‍. ലോഡ്ജില്‍ ലഹരി ഉപയോഗമെന്ന് വിവരത്തെത്തുടര്‍ന്ന് തുമ്പ പൊലീസ് നടത്തിയ പരിശോധനയിലാണ് മണ്‍വിള സ്വദേശി അനന്തു (29), ചടയമംഗലം സ്വദേശി ആര്യ (27) എന്നിവര്‍ പിടിയിലായത്. തിരുവനന്തപുരം ശ്രീകാര്യം ഭാഗത്തെ ഒരു ലോഡ്ജില്‍ നിന്നുമാണ് ഇരുവരെയും പൊലീസ് അഞ്ചു ഗ്രാം എംഡിഎംഎയുമായി പിടികൂടിയത്. സമൂഹമാധ്യമത്തിലൂടെ അനന്തുവും ആര്യയും പരിചയപ്പെട്ടത്. ഇരുവരും രണ്ട് ദിവസം മുമ്പാണ് ലോഡ്ജില്‍ മുറിയെടുത്തത്. കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്‍ഡ് ചെയ്തു....
Accident

പാലച്ചിറമാട് കാറപകടത്തിൽ പരിക്കേറ്റ യുവതി മരിച്ചു

കോട്ടക്കൽ : എടരിക്കോട് പാലച്ചിറമാട് മമ്മാലിപ്പടിയിൽ കാർ അപകടത്തിൽ പരിക്കേറ്റ യുവതി മരിച്ചു. കോഴിക്കോട് പയ്യോളി സ്വദേശി സുജിത്തിന്റെ ഭാര്യ ദീപ്തി പ്രസന്ന കുമാർ (40) ആണ് മരിച്ചത്. അപകടത്തിൽ ദീപ്തി ഉൾപ്പെടെ 7 പേർക്ക് പരിക്കേറ്റിരുന്നു. കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവതി ഇന്ന് മരിച്ചു. കോഴിക്കോട് ചേവായൂർ സ്വദേശിയായ ദീപ്തി കുവൈത്ത് സർക്കാർ ആശുപത്രിയിൽ ഓഡിയോളജിസ്റ്റ് ആണ്. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/H9MUWS8rO1gJHQjM4gQPBW ഭർത്താവ് സുജിത്ത് കുവൈത്തിൽ ഐ ടി ഉദ്യോഗസ്ഥൻ ആണ്. അച്ഛൻ മിൽമ ക്വാളിറ്റി കണ്ട്രോൾ ഓഫീസർ ആയിരുന്ന പരേതനായ പ്രസന്ന കുമാർ, മാതാവ്, റിട്ട അധ്യാപിക ലതിക. സഹോദരി ദീപിക (നാഷണൽ കോളേജ് ഓഫ് ഫാർമസി)...
Obituary

ചരമം: പനക്കൽ അബ്ദുറഹ്മാൻ ഹാജി കൊടിഞ്ഞി

https://chat.whatsapp.com/KeKfmN453jd3BHgXJ1JFpw കൊടിഞ്ഞി കോറ്റത്തങ്ങാടി സ്വദേശി പനക്കൽ അബ്ദുറഹിമാൻ ഹാജി (78) അന്തരിച്ചു. ജനാസ നമസ്കാരം ഇന്ന് വൈകുന്നേരം 5.30 ന് കൊടിഞ്ഞിപ്പള്ളിയിൽ.ഭാര്യ, സൈനബ പനക്കൽ.മക്കൾ : പരേതനായ യൂനുസ്, നസീമ, സൗദാബി, സൽമത്ത്, ജസീല.. മരുമക്കൾ: പരേതനായ ഖാലിദ് കരുമ്പിൽ, റഷീദ് പടിക്കൽ, കണ്ടാണത്ത് ശംസുദ്ധീൻ ചെമ്മാട്, റഷീദ് മനരിക്കൽ തിരൂരങ്ങാടി, നസീമ കളത്തിങൾപാറ. സഹോദരങ്ങൾ: ലത്തീഫ് ഹാജി, ആമിനു പരേതരായ മുഹമ്മദ് കുട്ടി, കുഞ്ഞി ബീരാൻ, കുഞ്ഞി പാത്തുമ്മ...
Crime

ജോലിയിൽ നിന്ന് ഒഴിവാക്കിയതിന് ചെമ്മാട് ബ്യൂട്ടി പാർലറിൽ മുൻ സ്റ്റാഫിന്റെ നേതൃത്വത്തിൽ അക്രമം

തിരൂരങ്ങാടി : ജോലിയിൽ നിന്ന് ഒഴിവാക്കിയതിന് മുൻ സ്റ്റാഫും മറ്റൊരാളും ചേർന്ന് ബ്യൂട്ടി പാർലറിൽ അതിക്രമിച്ചു കയറി ഉടമയെ മർദ്ദിച്ചതായി പരാതി. ചെമ്മാട് ബൈപാസ് റോഡിലെ ബ്യൂട്ടി പാർലറിൽ കഴിഞ്ഞ ദിവസം വൈകുന്നേരം 5.45 നാണ് സംഭവം. ബ്യൂട്ടി പാർലറിൽ ജീവനക്കാരി ആയിരുന്ന പാർവതിയോട് ജോലിക്ക് വരണ്ട എന്നു പറഞ്ഞതിലുള്ള വിരോധം വെച്ച് പാർവതിയും മറ്റൊരാളും സ്ഥാപനത്തിലേക്ക് അതിക്രമിച്ചു കയറി ഉടമ പറമ്പിൽ പീടിക സ്വദേശി വളപ്പിൽ ഉബൈദിനെ മർദിച്ചു എന്നാണ് പരാതി. കൈ കൊണ്ടും കമ്പി കൊണ്ടും മർദിച്ചു എന്നാണ് പരാതി. സംഭവ ത്തിൽ തിരൂരങ്ങാടി പോലീസ് കേസെടുത്തു....
Politics

ഇറാനുമേൽ ഇസ്രായേൽ കയ്യേറ്റം; ഇന്ത്യയും ലോകരാഷ്ട്രങ്ങളും ഇടപെടണം : മുസ്‌ലിം ലീഗ്

ചെന്നൈ: ഇറാനുമേലുള്ള ഇസ്രായേൽ കയ്യേറ്റത്തിനെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി മുസ്‌ലിം ലീഗ് ദേശീയ സെക്രെട്ടറിയേറ്റ് .ഇറാനെതിരെ ഇസ്രായേൽ നടത്തുന്ന മനുഷ്യത്വ വിരുദ്ധമായ അതിക്രമത്തിനെതിരെ ഇന്ത്യയും ലോകരാഷ്ട്രങ്ങളും നിലപാടെടുക്കണമെന്നും മുസ്‌ലിം ലീഗ് ആവശ്യപ്പെട്ടു. https://youtube.com/shorts/GxbWw3onqKg?si=ODUQWRvnRDKBbyLa...
Other

സ്കൂള്‍ പഠന സമയം: സമസ്ത നല്‍കിയ നിവേദനത്തിന് നടപടി ഉണ്ടാവണം: സമസ്ത വിദ്യാഭ്യാസ ബോർഡ്

കോഴിക്കോട്: സ്കൂള്‍ പഠന സമയത്തില്‍ വരുത്തിയ മാറ്റം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളുടെ നേതൃത്വത്തില്‍ സമസ്ത നേതാക്കള്‍ മുഖ്യമന്ത്രിക്ക് നല്‍കിയ നിവേദനത്തിന് അനുകൂല നടപടി ഉണ്ടാവണമെന്ന് സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നിര്‍വ്വാഹക സമിതി യോഗം ആവശ്യപ്പെട്ടു. സമസ്ത മുഖ്യമന്ത്രിക്കു് നല്‍കിയ നിവേദനത്തെ തുടര്‍ന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി നടത്തിയ പ്രതികരണം ആശാവഹമാണ്. നിലവിലുള്ള ഉത്തരവ് പിന്‍വലിച്ച് നേരത്തെയുള്ള സ്ഥിതി തുടരണമെന്ന് യോഗം ആവശ്യപ്പെട്ടു.ഇസ്രാഈല്‍ നടത്തികൊണ്ടിരിക്കുന്ന ആക്രമണത്തിനെതിരെ ലോകരാഷ്ട്രങ്ങള്‍ ഒന്നിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ആക്രമണ പരമ്പരയില്‍ ഒടുവിലത്തേതാണ് ഇറാനെതിരെ നടത്തിയ നിഷ്ഠൂര ആക്രമണം. ഇന്ത്യയുടെ ചേരിചേരാ നയത്തിന്റെ പാരമ്പര്യം നിലനിര്‍ത്തി രാജ്യം ഇതിനെതിരെ ശബ്ദമു...
Local news

കെ.ജെ.യു തിരിച്ചറിയല്‍ കാര്‍ഡ് വിതരണം ചെയ്തു

തേഞ്ഞിപ്പലം: കേരള ജേര്‍ണലിസ്റ്റ് യൂണിയന്‍ (കെ.ജെ.യു) തേഞ്ഞിപ്പലം മേഖല കണ്‍വെന്‍ഷന്‍ കെ.ജെ.യു ജില്ലാ സെക്രട്ടറി നൗഷാദ് പരപ്പനങ്ങാടി ഉദ്ഘാടനം ചെയ്തു. അംഗങ്ങള്‍ക്കുള്ള തിരിച്ചറിയല്‍ കാര്‍ഡ് വിതരണോദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു. സംഘടനയുടെ പുതിയ ഭാരവാഹികളായി പി. പ്രശാന്ത് കുമാര്‍- ദേശാഭിമാനി (പ്രസിഡന്റ്), എന്‍.എം കോയ പള്ളിക്കല്‍- സുപ്രഭാതം (ജനറല്‍ സെക്രട്ടറി), പി. ദേവദാസ്- മലയാള മനോരമ (ട്രഷറര്‍), എം. മോഹന കൃഷ്ണന്‍- മാതൃഭൂമി, സി.എം മുസ്തഫ- ചന്ദ്രിക (വൈസ് പ്രസിഡന്റുമാര്‍), മുജീബ്- മംഗളം, എന്‍.ടി മുഹമ്മദ് സിയാദ്- സിറാജ് (സെക്രട്ടറിമാര്‍) എന്നിവരെ തെരഞ്ഞെടുത്തു. യോഗത്തില്‍ എം. മോഹന കൃഷ്ണന്‍ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി നൗഷാദ് പരപ്പനങ്ങാടി തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു....
Gulf

ഇന്ത്യൻ എംബസി ഡോക്‌ടേഴ്‌സ് ഫോറവുമായി സഹകരിച്ച് കുവൈത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

കുവൈത്ത് സിറ്റി : ലോക രക്തദാന ദിനത്തിന്റെ ഭാഗമായി ഇന്ത്യൻ എംബസി ഡോക്‌ടേഴ്‌സ് ഫോറവുമായി സഹകരിച്ച് അദാൻ ആശുപത്രിയിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിന്റെ ഉദ്ഘാടനം കുവൈത്ത് ആരോഗ്യ മന്ത്രി ഡോ. അഹ്മദ് അബ്ദുൽവഹാബ് അൽ അവാദി നിർവഹിച്ചു. ചടങ്ങിൽ ഇന്ത്യൻ അംബാസഡർ ഡോ. ആദർശ് സ്വൈക, കൂടാതെ മുതിർന്ന ആരോഗ്യ ഉദ്യോഗസ്ഥരായ ഡോ. റഹീം അൽ റദ്വാൻ, ഡോ. ഹനാൻ അൽ അവധി, ഫോറം ഓഫ് ഇന്ത്യൻ ഡോക്ടർമാരുടെ പ്രമുഖരായ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. ഇന്ത്യൻ സമൂഹം മാത്രമല്ല, മറ്റ് വിദേശ മലയാളികളും ഉൾപ്പെടെ നിരവധി പേർ രക്തദാനത്തിൽ സജീവമായി പങ്കെടുത്തു. കുവൈത്തിൽ ഇന്ത്യൻ പ്രവാസികൾ നിരന്തരം രക്തദാന ക്യാമ്പുകൾ സങ്കടിപ്പിക്കുന്നതിന്റെ ശക്തമായ ഉദാഹരണമായാണ് ഈ പരിപാടി. 2024-ൽ മാത്രം ഇന്ത്യൻ എംബസ്സി ഇന്ത്യൻ ഡോക്‌ടേഴ്‌സ് ഫോറം ചേർന്ന് നടത്തിയ നിരവധി ക്യാമ്പുകൾക്ക് പുറമെ വിവിധ ഇന്ത്യൻ സംഘടനകൾ 50-ഓളം സ്വതന്ത്ര രക്തദാന ക്യാമ്പു...
National

കർണാടകയിൽ ഇനി ബൈക് ടാക്സി ഇല്ല; ജൂൺ 15നകം എല്ലാ ബൈക്ക് ടാക്സികളും പിൻവലിക്കണമെന്ന് ഹൈക്കോടതി ഉത്തരവ്

ബെംഗളൂരു : കർണാടകയിൽ ബൈക്ക് ടാക്സി സർവീസുകൾ നിരോധിക്കുന്നു. ബൈക്ക് ടാക്സി നിരോധിച്ചുകൊണ്ടുള്ള സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് ശരിവെച്ചു. ഇതോടെ കർണാടകയിലെമ്പാടും ബൈക്ക് ടാക്സി നിരോധനം നിലവിൽ വരും. ജൂൺ 15 നകം എല്ലാ ബൈക്ക് ടാക്‌സികളും പിൻവലിക്കണമെന്നായിരുന്നു കർണാടക ഹൈക്കോടതിയുടെ ഉത്തരവ്. ഇതിനെതിരെ റാപ്പിഡോയും ഊബറും ഓലയും അപ്പീൽ നൽകിയിരുന്നു. എന്നാൽ ബൈക്ക് ടാക്സിയുമായി ബന്ധപ്പെട്ട് സർക്കാർ ചട്ടം രൂപീകരിക്കുന്നത് വരെ അവയ്ക്ക് നിരോധനം വേണമെന്ന ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ആവശ്യം ഡിവിഷൻ ബെഞ്ച് തള്ളുകയായിരുന്നു. ആക്ടിങ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ബൈക്ക് ടാക്സി നിരോധന ഉത്തരവ് ശരിവെച്ചത്. വാഹനങ്ങൾ വാണിജ്യ ആവശ്യങ്ങൾക്കായി രജിസ്റ്റർ ചെയ്തിട്ടുള്ളതാണെന്നും ശരിയായ പെർമിറ്റുകളുള്ള വാഹനങ്ങൾ മാത്രമേ വാടകയ്ക്ക് യാത്രക്കാരെ കൊണ്ടുപോകാൻ ഉപയോഗിക്കാറുള്ളു എന്നുമായിരുന്നു സി...
Kerala

നീറ്റ് യുജി ഫലം പ്രസിദ്ധീകരിച്ചു; കേരളത്തിൽ ദീപ്നിയ മുന്നിൽ

ന്യൂഡൽഹി : നാഷണൽ ടെസ്റ്റിംഗ് ഏജൻസി നീറ്റ് യുജി പരീക്ഷയുടെ ഫലവും അന്തിമ ഉത്തരസൂചികയും പുറത്തിറക്കി. പരീക്ഷ എഴുതിയ ഉദ്യോഗാർത്ഥികൾക്ക് അവരുടെ ഫലം neet.nta.nic.in എന്ന ഔദ്യോഗിക വെബ്സൈറ്റിൽ പരിശോധിക്കാം. ഇതോടൊപ്പം അന്തിമ ഉത്തരസൂചിക എടുക്കാനും സാധിക്കും. കേരളത്തിൽ നിന്ന് പരീക്ഷയെഴുതിയ 73,328 പേർ യോഗ്യത നേടി. 22.7 ലക്ഷം ഉദ്യോഗാർത്ഥികൾക്കായി ഇന്ത്യയിലുടനീളമുള്ള 557 നഗരങ്ങളിലെ 4,750 കേന്ദ്രങ്ങളിലും വിദേശത്തെ 14 കേന്ദ്രങ്ങളിലുമായി മെയ് നാലിനാണ് നീറ്റ് യുജി പരീക്ഷ നടന്നത്. പരീക്ഷാ ഫലം പ്രഖ്യാപിച്ചതിന് ശേഷം, അഡ്മിഷൻ, കൗൺസിലിംഗ് ഘട്ടങ്ങളിൽ ആവശ്യമായി വരുന്നതിനാൽ ഉദ്യോഗാർത്ഥികൾ അവരുടെ സ്കോർ കാർഡ് ഡൗൺലോഡ് ചെയ്ത് സുരക്ഷിതമായി സൂക്ഷിക്കണം. രാജസ്ഥാൻ സ്വദേശി മഹേഷ് കുമാറിനാണ് ഒന്നാം റാങ്ക്. 99.9999547 പേഴ്സന്റെജാണ് മഹേഷ് നേടിയത്. മധ്യപ്രദേശ് സ്വദേശി ഉത്കർഷ് അവാധിയയ്‌ക്കാണ് രണ്ടാം റാങ്ക്. 99.99990...
Kerala

കനത്ത മഴയില്‍ മാങ്കാവില്‍ ഇരുനില കെട്ടിടം തകര്‍ന്നു വീണു

കോഴിക്കോട് : കനത്ത മഴയില്‍ മാങ്കാവില്‍ മങ്കാവില്‍ ഇരുനില കെട്ടിടം തകര്‍ന്നു വീണു. പഴയ കെട്ടിടമാണ് തകര്‍ന്ന് വീണത്. കെട്ടിടത്തോട് ചേര്‍ന്ന് നിര്‍ത്തിയിട്ടിരുന്ന നിരവധി ഇരുചക്രവാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. കെട്ടിടത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. പത്ത് വര്‍ഷത്തോളമായി ഉപയോഗ ശൂന്യമായി കിടക്കുന്ന കെട്ടിടമാണ്. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. കെട്ടിടത്തിന് സമീപം നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ കുടുങ്ങി കിടക്കുന്നതായി റിപ്പോര്‍ട്ട്....
Education

സ്കോളർഷിപ് തീയതി നീട്ടി

തിരുവനന്തപുരം : സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് ആർട്സ് ആൻഡ് സയൻസ്, മ്യൂസിക്, സംസ്‌കൃത കോളജുകളിലും യൂണിവേഴ്സിറ്റി ഡിപ്പാർട്മെന്റുകളിലും ബിരുദ കോഴ്സുകളിൽ പ്രവേശനം നേടി, സ്റ്റേറ്റ് മെറിറ്റ് സ്കോളർഷിപ്പിന് അർഹത നേടിയവർ 2023-24, 2024-25 വർഷത്തെ സ്റ്റേറ്റ് മെറിറ്റ് സ്കോളർഷിപ് പുതുക്കൽ അപേക്ഷ മാന്വൽ ആയി സമർപ്പിക്കേണ്ട അവസാന തീയതി 30 വരെ നീട്ടി....
Local news

എസ്എസ്എഫ് കുണ്ടൂർ സെക്ടർ സാഹിത്യോത്സവ് ; കവിതത്തെരുവ് സംഘടിപ്പിച്ചു

തിരൂരങ്ങാടി: എസ്എസ്എഫ് കുണ്ടൂർ സെക്ടർ സാഹിത്യോത്സവിന്റെ ഭാഗമായി ചെറുമുക്ക് പള്ളിക്കത്താഴത്ത് കവിതത്തെരുവ് സംഘടിപ്പിച്ചു. സെക്ടർ പ്രസിഡന്റ് സുഹൈൽ ഹാഷിമിയുടെ അധ്യക്ഷതയിൽ സാഹിത്യകാരൻ ഹനീഫ ചെറുമുക്ക് ഉദ്ഘാടനം ചെയ്തു. സെക്ടർ സാഹിത്യോത്സവ് പ്രമേയമായ യുദ്ധവും സമാധാനവും എന്ന വിഷയത്തിൽ അദ്ദേഹം സംസാരിച്ചു. സെക്ടർ സെക്രട്ടറിമാരായ മുഹമ്മദ്‌ വലീദ് സ്വാഗതവും സഅദ് സഅദി നന്ദിയും പറഞ്ഞു. ജൂൺ 28,29 തിയ്യതികളിൽ ജീലാനി നഗറിൽ വെച്ച് നടക്കുന്ന സെക്ടർ സാഹിത്യോത്സവിൽ അഞ്ഞൂറോളം പ്രതിഭകൾ പങ്കെടുക്കും...
error: Content is protected !!