Friday, June 19

Blog

മുന്നിയൂരിൽ യുവാവിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി
Obituary

മുന്നിയൂരിൽ യുവാവിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

തിരൂരങ്ങാടി : യുവാവിനെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. മുന്നിയൂർ പാറക്കടവ് സ്വദേശി വെളുത്തോടത്ത് മൊയ്തീൻ- ആമിന ദമ്പതികളുടെ മകൻ, ആലിൻ ചുവട് ക്വാർട്ടെഴ്സിൽ താമസിക്കുന്ന ചെറിയ മുക്കത്ത് അബ്ദുൽ അസീസ് (42) ആണ് മരിച്ചത്. ഭാര്യയും മക്കളുമൊത്ത് ക്വാർട്ടെഴ്സിൽ ആണ് താമസിക്കുന്നത്. ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് ജോലി കഴിഞ്ഞു വീട്ടിൽ എത്തിയതായിരുന്നു. വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. 3 മണിക്ക് കുട്ടികൾ വന്നപ്പോഴാണ് അടുക്കള ഭാഗത്ത് മരിച്ചു കിടക്കുന്ന നിലയിൽ കണ്ടത്. സമീപത്ത് രക്തവും ഉണ്ടായിരുന്നു. ടി ബി രോഗമുള്ളതിനാൽ രക്തം ചര്ദിച്ചതാകും എന്ന നിഗമനത്തിലാണ് പോലീസ്. ഫോറൻസിക് വിദഗ്ധർ പരിശോധന നടത്തി. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. തിങ്കളാഴ്ച ഖബറടക്കും....
Malappuram

അസ്മി ഇസിമേറ്റ് ഫലം പ്രസിദ്ധീകരിച്ചു

ചേളാരി: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡിന് കീഴിൽ പ്രവർത്തിക്കുന്ന ടീച്ചർ ട്രൈനിംഗ് കോഴ്‌സായ അസ്മി ഇസിമേറ്റ് പ്രീ പ്രൈമറി ടീച്ചർ ട്രൈനിംഗ് കോഴ്സിൻ്റെ ഫലം  പ്രസിദ്ധീകരിച്ചു. അഫിലിയേഷൻ നേടിയ 14 സ്ഥാപനങ്ങളിലെ അധ്യാപക വിദ്യാർത്ഥികളുടെ തിയറി, പ്രാക്ടിക്കൽ, വൈവ പരീക്ഷകളുടെ കേന്ദ്രീകൃത മൂല്യനിർണയം നടത്തി ഫലം പ്രസിദ്ധീകരിച്ചപ്പോൾ സൽമത്ത് കെ.പി (എം. ഇ. ടി ടീച്ചർ ട്രൈനിംഗ് സെൻ്റർ, പെരിന്തൽമണ്ണ) ഒന്നാം റാങ്കും, സഹ് ലാബി അരിമ്പ്ര (എഡിഫൈ അക്കാദമി, ചെമ്മാട്) രണ്ടാം റാങ്കും, ബദറുന്നീസ സി (സൈൻ അക്കാദമി, തൊട്ടിൽപാലം), സുമയ്യ എം.പി (എയിം ഇൻസ്റ്റിറ്റ്യൂട്ട്, താമരശ്ശേരി) എന്നിവർ മൂന്നാം റാങ്കും കരസ്ഥമാക്കി. സമസ്ത സെക്രട്ടറി ഉമർ ഫൈസി മുക്കം ഫല പ്രഖ്യാപനം നടത്തി. ഡോ. എൻ.എ.എം അബ്ദുൽ ഖാദർ അധ്യക്ഷനായി. കെ.കെ.എസ് തങ്ങൾ വെട്ടിച്ചിറ, റഹീം ചുഴലി, അബ്ദുൽ മജീദ് പറവണ്ണ, എം.കെ.എ റഷീദ് കംബ്ലക്കാട്, കമറുദ്ദീൻ പ...
Obituary

കൊടക്കല്ല് അരിമ്പ്ര മൊയ്തീൻ അന്തരിച്ചു

വെന്നിയൂർ : കൊടക്കല്ല് പരേതനായ അരിമ്പ്ര അബ്ദുറഹ്മാൻ മകൻ മൊയ്‌തീൻ (52) നിര്യാതനായി. കബറടക്കം ഇന്ന് രാത്രി 9 ന് കൊടക്കല്ല് പള്ളിയിൽ.തിരുവനന്തപുരം ബെസ്റ്റ് ബെക്കറി ഉടമയാണ്ഭാര്യ മൈമൂനമക്കൾ : ഫഹദ് റഹ്മാൻ, ഫർഷിൽ ഫിദൻ. റൂസിയ റൂഖ്ജൻ. മകസൂത തെസ്നി.മരുമക്കൾ. റിയാസ് കൊടിഞ്ഞി. ഇഷ്‌ഹാക്. റെമിൻ ജാസ്മിൻസഹോദരങ്ങൾ. കുഞ്ഞി ക്കോയ. ഹംസ. കുഞ്ഞി മുഹമ്മദ്‌. തീത്തീമു. ഫാത്തിമ. സാബിറ. അംബാരിയ. ഹസീന...
Kerala

പ്രമുഖ ചരിത്രകാരന്‍ ഡോ. എം.ജി.എസ്. നാരായണന്‍ അന്തരിച്ചു

കോഴിക്കോട്: പ്രമുഖ ചരിത്രകാരനും എഴുത്തുകാരനും രാഷ്ട്രീയ നിരീക്ഷകനും അധ്യാപകനുമായിരുന്ന ഡോ. എം.ജി.എസ്. നാരായണന്‍ അന്തരിച്ചു. 92 വയസ്സായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് കുറച്ചുനാളുകളായി കോഴിക്കോട്ടെ മലാപ്പറമ്പിലുള്ള വസതിയായ മൈത്രിയില്‍ വിശ്രമജീവിതം നയിക്കുകയായിരുന്നു അദ്ദേഹം. ഇന്നു രാവിലെ 9.52 നു മലാപ്പറമ്പിലെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം. പൊതു ദര്‍ശനമില്ല. സംസ്‌കാരം 4 മണിയ്ക് മാവൂര്‍ റോഡ് സ്മൃതി പഥം ശ്മശാനത്തില്‍. വീട്ടില്‍ അന്തിമോപചാരമര്‍പ്പിയ്ക്കാം ചരിത്രഗവേഷണത്തിലും അവതരണത്തിലും തന്റേതായ വഴി വെട്ടിത്തുറക്കുകയും പ്രാചീന കേരളചരിത്രപഠനത്തിന്റെ ഗതി തന്നെ മാറ്റുകയും ചെയ്ത ധിഷണാശാലിയായിരുന്നു എംജിഎസ്. ഇന്ത്യന്‍ അക്കാദമിക ചരിത്രമേഖലയില്‍ നിര്‍ണായക സ്വാധീനം ചെലുത്തിയിരുന്ന എം.ജി.എസ്. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് ഹിസ്റ്റോറിക്കല്‍ റിസര്‍ച്ചിന്റെ മുന്‍ അധ്യക്ഷന്‍ കൂടിയായിരുന്നു....
Obituary

ചെമ്മാട്ടെ പ്രശസ്ത കണ്ണ് രോഗ വിദഗ്ധൻ ഡോ. പി. അബൂബക്കർ അന്തരിച്ചു.

ചെമ്മാട്ടെ പ്രശസ്ത കണ്ണ് രോഗ വിദഗ്ധനും സലഫി മസ്ജിദ്, കരുണ പാലിയേറ്റീവ് എന്നിവയുടെ ഭാരവാഹിയും ആയിരുന്ന ഡോ. പി. അബൂബക്കർ സാഹിബ് (ചെമ്മാട്) അന്തരിച്ചു.ജനാസ ഉച്ചക്ക് 1 മണിയോടെ ചെമ്മാട് എത്തും.അസറിന് ശേഷം 4 മണിക്ക് ചെമ്മാട് പള്ളിയിൽ വെച്ച് ജനാസ നമസ്കാരം നിർവഹിക്കും.4:15 ന് തിരൂരങ്ങാടി യതീംഖാനയിൽ പൊതുദർശനത്തിന് വെക്കുകയും യതീം ഖാന പള്ളിയിൽ മഗ്‌രിബിന് ശേഷം (7 മണി) ജനാസ നമസ്കാരം നിർവഹിക്കുകയും ചെയ്യും.രാത്രി 8 മണിയോടെ അരീക്കോട് മേത്തലങ്ങാടി മൂർഖൻ മുഹമ്മദാജി മെമ്മോറിയൽ ഹാളിൽ എത്തിക്കും.നാളെ ഞായർ രാവിലെ 9 മണിക്ക് താഴത്തെങ്ങാടി ജുമുഅത്ത് പള്ളിയിൽ ജനാസ നമസ്കാരം നിർവഹിക്കുകയും ഖബറടക്കം നടത്തുകയും ചെയ്യും .#drpaboobakkar #tirurangaditoday...
Local news

കൂരിയാട്, വെന്നിയൂർ സബ് സ്റ്റേഷനിൽ നിന്നുമുള്ള വൈദ്യുതി വിതരണം മൂന്ന് ദിവസം മുടങ്ങും

എടരിക്കോട് 110 കെവി സബ്‌സ്റ്റേഷനിൽ നിന്നും കൂരിയാട് 33 കെവി സബ്‌സ്റ്റേഷനിലേക്കുള്ള ലൈനിന്റെ അവസാന ഘട്ടത്തിലെ പുനർനിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ഏപ്രിൽ 27, 29, 30 എന്നീ ദിവസങ്ങളിൽ 33 കെവി കൂരിയാട് സബ്‌സ്റ്റേഷനിൽ നിന്നും 33 കെവി വെന്നിയൂർ സബ് സ്റ്റേഷനിൽ നിന്നുമുള്ള 11 കെവി ഫീഡറുകളിൽ രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് വരെ ഭാഗികമായി വൈദ്യുതി വിതരണം തടസ്സപ്പെടുമെന്ന് അസിസ്റ്റൻറ് എക്‌സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു....
university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

അസിസ്റ്റന്റ് സെക്യൂരിറ്റി ഓഫീസര്‍ നിയമനം കാലിക്കറ്റ് സര്‍വകലാശാലയില്‍ കരാറടിസ്ഥാനത്തിലുള്ള അസിസ്റ്റന്റ് സെക്യൂരിറ്റി ഓഫീസർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത : 1. എസ്.എസ്.എല്‍.സി. അല്ലെങ്കിൽ തത്തുല്യം. 2. നായിക് സുബേദാർ അല്ലെങ്കിൽ തത്തുല്യ പദവിയിൽ താഴെ അല്ലാത്ത സൈനിക സേവനം. പ്രായം : 2025 ജനുവരി ഒന്നിന് 45 വയസ് കവിയാൻ പാടില്ല. വിശദമായ വിജ്ഞാപനം വെബ്‌സൈറ്റിൽ https://www.uoc.ac.in/ . പി.ആർ. 455/2025 കാലിക്കറ്റ് സർവകലാശാലാ പൊതുപ്രവേശന പരീക്ഷ 2025 - 2026 അധ്യയന വർഷത്തെ കാലിക്കറ്റ് സർവകലാശാലാ വിവിധ പഠനവകുപ്പുകളിലെ പി.ജി. / ഇന്റഗ്രേറ്റഡ് പി.ജി., സർവകലാശാലാ സെന്റർ / അഫിലിയേറ്റഡ് കോളേജുകളിലെ എം.സി.എ., എം.എസ്.ഡബ്ല്യൂ., ബി.പി.എഡ്., ബി.പി.ഇ.എസ്. (ഇന്റഗ്രേറ്റഡ്), എം.പി.എഡ്., എം.എ. ജേണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷൻ, എം.എസ് സി. ഹെൽത് ആന്റ് യോഗാ തെറാപ്പി, എം.എസ് സി. ഫോറൻസിക് സയൻസ്...
Kerala

നടിമാരെ അധിക്ഷേപിച്ചു ; ആറാട്ടണ്ണന്‍ അറസ്റ്റില്‍

എറണാകുളം : നടിമാരെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചെന്ന പരാതിയില്‍ ആറാട്ടണ്ണന്‍ എന്ന പേരില്‍ അറിയപ്പെടുന്ന സന്തോഷ് വര്‍ക്കി അറസ്റ്റില്‍. എറണാകുളം നോര്‍ത്ത് പോലീസാണ് അറസ്റ്റ് ചെയ്തത്. സിനിമ നടികളില്‍ മിക്കവരും വേശ്യകളാണെന്ന പരാമര്‍ശമാണ് ഇയാള്‍ സമൂഹമാധ്യമങ്ങളിലൂടെ നടത്തിയത്. അമ്മ സംഘടനയിലെ അംഗങ്ങള്‍ ഉള്‍പ്പെടെ നിര്‍വധി നടിമാര്‍ സന്തോഷ് വര്‍ക്കിക്കെതിരെ പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്നാണ് കേസെടുത്ത പൊലീസ് സന്തോഷ് വര്‍ക്കിയെ പിടികൂടിയത്. സന്തോഷ് വര്‍ക്കിക്കെതിരെ നടി ഉഷ പരാതി നല്‍കിയിരുന്നു. കഴിഞ്ഞ നാല്‍പത് വര്‍ഷമായി സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന തനിക്ക് ഇത് മാനസിക വിഷമത്തിന് കാരണമായി എന്ന് ചൂണ്ടിക്കാട്ടിയാണ് ഉഷ ആലപ്പുഴ ഡിവൈഎസ്പിക്ക് പരാതി നല്‍കിയത്. സ്ത്രീത്വത്തെ അപമാനിക്കുന്നതാണ് സന്തോഷ് വര്‍ക്കിയുടെ പോസ്റ്റെന്നും ഒരു നടി എന്ന നിലയില്‍ തനിക്ക് ഇത് അപമാനം ഉണ്ടാക്കിയതായും ...
National

ലഷ്‌കര്‍ ഇ തയ്ബയുടെ കമാന്‍ഡറെ വധിച്ച് ഇന്ത്യന്‍ സൈന്യം ; രണ്ട് സൈനികര്‍ക്ക് പരിക്കേറ്റു : ഒളിച്ചിരുന്ന ഭീകരര്‍ സൈന്യത്തിനു നേരെ വെടിയുതിര്‍ത്തതോടെ സൈന്യവും തിരികെ വെടിവയ്ക്കുകയായിരുന്നു

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഭീകരസംഘടനയായ ലഷ്‌കര്‍ ഇ തൊയ്ബയുടെ കമാന്‍ഡറെ വധിച്ച് ഇന്ത്യന്‍ സൈന്യം. ലഷ്‌കറിന്റെ മുതിര്‍ന്ന കമാന്‍ഡറായ അല്‍ത്താഫ് ലല്ലിയാണ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. കശ്മീരിലെ ബന്ദിപോരയിലാണ് ഭീകരരും സൈന്യവും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്. പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ജമ്മു-കശ്മീര്‍ പൊലീസും സൈന്യവും തിരച്ചില്‍ നടത്തുന്നതിനിടെ ഒളിച്ചിരുന്ന ഭീകരര്‍ സൈന്യത്തിനും പൊലീസിനും നേരെ വെടി ഉതിര്‍ക്കുകയായിരുന്നു. മൂന്ന് മണിക്കൂറുകളോളം ഏറ്റുമുട്ടല്‍ തുടര്‍ന്നു. രണ്ട് സൈനികര്‍ക്ക് ഏറ്റുമുട്ടലില്‍ പരിക്കേറ്റു. കുല്‍നാര്‍ ബാസിപോര ഏരിയയില്‍ ഭീകരവാദികള്‍ ഒളിച്ചിരിപ്പുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നു പ്രദേശത്തു സുരക്ഷാസേന പരിശോധന നടത്തുന്നതിനിടെയാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. ഭീകരര്‍ സൈന്യത്തിനു നേരെ വെടിയുതിര്‍ത്തതോടെ സൈന്യവും തിരികെ വെടിവയ്ക്കുകയായിരുന്നു. ഇതിനിടെയാണ...
Kerala

കേരളത്തില്‍ 102 പാകിസ്ഥാന്‍ പൗരന്മാര്‍ : ഉടന്‍ രാജ്യം വിടാന്‍ നിര്‍ദേശം

കേരളത്തിലുള്ള പാകിസ്ഥാന്‍ പൗരന്മാരോട് രാജ്യം വിടാന്‍ നിര്‍ദേശം നല്‍കി. പഹല്‍ഗാമിലെ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ആണ് നിര്‍ദേശം. ഹിന്ദുക്കളായ പാക്ക് പൗരര്‍ക്കുള്ള ദീര്‍ഘകാല വീസയ്ക്കു മാത്രം വിലക്കില്ല. നിലവില്‍ സംസ്ഥാനത്ത് 102 പാക് പൗരന്മാരാണ് ഉള്ളത്. ഇതില്‍ പകുതി പേരും ചികിത്സാ സംബന്ധമായ മെഡിക്കല്‍ വീസയില്‍ എത്തിയവരാണ്. കുറച്ചുപേര്‍ വ്യാപാര ആവശ്യങ്ങള്‍ക്കെത്തി. കേരളത്തിലുള്ള പാക് പൗരന്മാര്‍ക്ക് തിരികെ മടങ്ങാന്‍ നിര്‍ദേശം കൈമാറി. പാക് പൗരന്മാര്‍ മടങ്ങണമെന്ന കേന്ദ്രനിര്‍ദേശത്തിന് പിന്നാലെയാണ് നടപടി. 102 പാക്കിസ്താന്‍ സ്വദേശികളും ഈ മാസം 29നുള്ളില്‍ മടങ്ങണം. മെഡിക്കല്‍ വീസയിലെത്തിയവര്‍ ഈ മാസം 29നും മറ്റുള്ളവര്‍ 27നും മുന്‍പും രാജ്യം വിടണമെന്ന നിര്‍ദേശമാണു നല്‍കിയിട്ടുള്ളത്. കണ്ണൂരിലാണ് ഏറ്റവും കൂടുതല്‍ പാക് പൗരന്മാര്‍ ഉള്ളത്. 71 പേരാണ് നിലവയില്‍ ജില്ലയിലുള്ളത്. തമിഴ്‌നാട്ടിലുള്ള ഇര...
Local news

പഹല്‍ഗാം ഭീകരത : എസ്.ഡി.പി.ഐ കാൻഡിൽ മാർച്ച് നടത്തി അപലപിച്ചു

കൂരിയാട് : പഹല്‍ഗാമിൽ മനുഷ്യത്വത്തിന് നേരെയുള്ള ആക്രമണത്തിൽ കൂരിയാട് ബ്രാഞ്ച് എസ്ഡിപിഐ അപലപിച്ചു. മതം നോക്കിയും വേഷം നോക്കിയും ആക്രമിക്കുകയും കൊലപ്പെടുത്തുകയും ചെയ്യുക എന്നത് ഫാഷിസ്റ്റ് ശൈലിയാണെന്നും ഇത്തരം ഫാഷിസ്റ്റുകൾക്കെതിരെ കൃത്യമായ നിലപാട് സ്വീകരിച്ച പാർട്ടിയാണ് എസ്ഡിപിഐ എന്നും, അക്രമികളെയും അതിൻെറ പിന്നിൽ പ്രവർത്തിച്ചവർക്കെതിരെയും കര്‍ശന നടപടിയും സമഗ്രമായ അന്വേഷണവും നടത്തി മുഴുവൻ കുറ്റവാളികളെയും നിയമത്തിനു മുന്നിൽ എത്തിക്കണമെന്നും എസ്.ഡി.പി.ഐ ആവശ്യപ്പെട്ടു ബ്രാഞ്ച് പ്രസിഡണ്ട് മുജീബ് ഈ. വി, സെക്രട്ടറി ഷൗക്കത്ത് .കെ, ഷറഫുദ്ധീൻ ,ഉനൈസ്, സലാം, നൗഷാദ് തുടങ്ങിയവർ നേതൃത്വം നൽകി....
Malappuram

യൂസ്ഡ് കാര്‍ ഷോറൂമുകള്‍ക്കു കടിഞ്ഞാണിടാന്‍ മോട്ടോര്‍വാഹന വകുപ്പ്

മലപ്പുറം : അംഗീകാരമില്ലാത്ത യൂസ്ഡ് കാര്‍ ഷോറൂമുകള്‍ക്കു കടിഞ്ഞാണിടാന്‍ നടപടിയുമായി മോട്ടോര്‍വാഹന വകുപ്പ്. ഈ മാസം 31നകം റജിസ്റ്റര്‍ ചെയ്യാത്ത യൂസ്ഡ് കാര്‍ ഷോറൂമുകളില്‍ വില്‍പനയ്ക്കുവച്ചിട്ടുള്ള വാഹനങ്ങള്‍ കരിമ്പട്ടികയില്‍പെടുത്തും. കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയ വാഹനങ്ങളുടെ റജിസ്‌ട്രേഷന്‍ മാറ്റവും വില്‍പനയും അടക്കമുള്ള എല്ലാ സേവനങ്ങളും തടസ്സപ്പെടും.അംഗീകാരമില്ലാത്ത യൂസ്ഡ് കാര്‍ ഷോറൂമുകള്‍ വഴി വില്‍ക്കുന്ന വാഹനങ്ങളുടെ റജിസ്‌ട്രേഷനുമായി ബന്ധപ്പെട്ടും മറ്റും ഒട്ടേറെ പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണു നടപടി കര്‍ശനമാക്കുന്നതെന്ന് ആര്‍ടിഒ ബി.ഷഫീഖ് പറഞ്ഞു. ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ യൂസ്ഡ് കാര്‍ ഷോറൂമുകളില്‍ മോട്ടോര്‍ വാഹന വകുപ്പ് പരിശോധന ആരംഭിച്ചു. യൂസ്ഡ് കാര്‍ ഷോറൂം നടത്താന്‍ നിശ്ചിത ഫീസ് അടച്ചു മോട്ടോര്‍ വാഹന വകുപ്പില്‍നിന്നു ലൈസന്‍സ് വാങ്ങണമെന്നാണു ചട്ടം. ഇതു പാലിക്കാതെയാണു ഭൂരിഭ...
university

എം.പി.എഡ്. പ്രവേശനത്തില്‍ വയസ്സിളവ് ; കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

പരീക്ഷാ അപേക്ഷ എൻജിനീയറിങ് കോളേജുകളിലെ (സർവകലാശാലാ എൻജിനീയറിങ് കോളേജ് (സി.യു. - ഐ.ഇ.ടി.) ഒഴികെ) ഏഴാം സെമസ്റ്റർ ബി.ടെക്. നവംബർ 2021 സപ്ലിമെന്ററി പരീക്ഷക്ക് പിഴ കൂടാതെ മെയ് അഞ്ചു വരെയും 190/- രൂപ പിഴയോടെ എട്ട് വരെയും അപേക്ഷിക്കാം. ലിങ്ക് ഏപ്രിൽ 24 മുതൽ ലഭ്യമാകും. എം.പി.എഡ്. പ്രവേശനത്തില്‍ വയസ്സിളവ് ഫിസിക്കല്‍ എഡ്യൂക്കേഷന്‍ പി.ജി. പഠന ബോര്‍ഡ് തീരുമാന പ്രകാരം 2025-26അധ്യയന വര്‍ഷത്തെ എം.പി.എഡ്.  പ്രോഗ്രാം പ്രവേശനത്തിന് ഉയര്‍ന്ന പ്രായ പരിധിയില്‍ എസ്.ഇ.ബി.സി. വിഭാഗത്തില്‍പ്പെടുന്ന അപേക്ഷകര്‍ക്ക് മൂന്നു വര്‍ഷവും എസ്.സി., എസ്.ടി. വിഭാഗത്തില്‍പ്പെടുന്ന അപേക്ഷകര്‍ക്ക് അഞ്ച് വര്‍ഷവും ഇളവനുവദിച്ചിട്ടുണ്ട് . (ജനറല്‍ വിഭാഗത്തില്‍പ്പെടുന്നവര്‍ക്ക് ഉയര്‍ന്ന പ്രായ പരിധി 25 വയസ്സ്) ഫോണ്‍: 0494 2407016, 2407017. സുവേഗ- 0494-2660600 സൂക്ഷ്മപരിശോധനാഫലം വിദൂര വിഭാഗം മൂന്നാ...
Malappuram

മലപ്പുറത്ത് ഒരു മതവിഭാഗത്തിലെ ആദായ നികുതി അടയ്ക്കാത്ത ജീവനക്കാരുടെ റിപ്പോര്‍ട്ട് ചോദിച്ചു ; വിവാദമായതോടെ പിന്‍വലിച്ച് വിദ്യഭ്യാസ വകുപ്പ്

മലപ്പുറം : ഒരു മതവിഭാഗത്തിലെ ആദായ നികുതി അടയ്ക്കാത്ത ജീവനക്കാരുടെ റിപ്പോര്‍ട്ട് ചോദിച്ച് അരീക്കോട് ഉപജില്ലാ വിഭ്യാഭ്യാസ ഓഫിസറുടെ വിചിത്ര ഉത്തരവ്. സംഭവം വിവാദമായതോടെ ഉത്തരവ് പിന്‍വലിച്ചു. ഏപ്രില്‍ 22ന് എല്ലാ സര്‍ക്കാര്‍, എയ്ഡഡ്, അണ്‍എയ്ഡഡ് പ്രധാനഅധ്യാപകര്‍ക്കാണ് ഉപജില്ലാ വിഭ്യാഭ്യാസ ഓഫിസര്‍ കത്തയച്ചത്. ക്രിസ്തുമത വിശ്വാസികളായ ജീവനക്കാരില്‍ ആദായ നികുതി അടയ്ക്കാത്തവരുടെ റിപ്പോര്‍ട്ട് ചോദിച്ചായിരുന്നു കത്ത്. 'താങ്കളുടെ സ്‌കൂളില്‍നിന്നു സര്‍ക്കാര്‍ ശമ്പളം വാങ്ങുന്ന ക്രിസ്തുമത വിശ്വാസികളായ ആദായനികുതി അടയ്ക്കാത്ത ജീവനക്കാര്‍ ഉണ്ടെങ്കില്‍ റിപ്പോര്‍ട്ട് രണ്ടു ദിവസത്തിനുള്ളില്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫിസില്‍ ലഭ്യമാക്കണം' എന്നാണ് കത്തില്‍ പറഞ്ഞിരുന്നത്. സംഭവം വിവാദമായതിനു പിന്നാലെ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നിര്‍ദേശപ്രകാരം മലപ്പുറം ഡിഡിഇ ഉത്തരവ് പിന്‍വലിക്കുകയായിരുന്നു. മലപ്പുറം ഉപവിദ്യാ...
Kerala

പഴംപൊരിയും ഉഴുന്നുവടയും പൊരിക്കാന്‍ പ്ലാസ്റ്റിക് ഉരുക്കി ചേര്‍ത്ത എണ്ണ : ‘ പ്ലാസ്റ്റിക് പലഹാരക്കട ‘ പൂട്ടിച്ചു

കൊല്ലം : ഇന്ന് കൂടുതല്‍ ആളുകളും പുറത്ത് നിന്നും ഭക്ഷണം കഴിക്കുന്നവരാണ്. പലപ്പോഴും ഭക്ഷണങ്ങള്‍ നല്ലതാണോ അടുക്കള ഭാഗം നല്ലതാണോ.. ഇവര്‍ ഉപയോഗിക്കുന്ന സംസ്‌കൃത വസ്തുക്കള്‍ നല്ലതാണോ എന്നൊന്നും ചിന്തിക്കുന്നുണ്ടാവില്ല. ഭക്ഷ്യ വിഷബാധയേറ്റും മറ്റും ആശുപത്രിയിലെത്തുമ്പോള്‍ ആണ് പലരും ഇത്തരം കാര്യങ്ങള്‍ ചിന്തിക്കുക. ഇപ്പോള്‍ ഇതാ ഒരു റെയില്‍വേ സ്‌റ്റേഷനു സമീപത്തെ കട പൂട്ടിച്ചിരിക്കുകയാണ്. പ്ലാസ്റ്റിക് ഉരുക്കി ചേര്‍ത്ത എണ്ണ കൊണ്ടുണ്ടാക്കിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ നാട്ടുകാര്‍ കൈയ്യോടെ പൊക്കിയതിന് പിന്നാലെയാണ് അധികൃതര്‍ എത്തി കട പൂട്ടിച്ചത്. കൊല്ലം റെയില്‍വേ സ്റ്റേഷനു സമീപം പുതിയകാവ് ക്ഷേത്രത്തിനു മുന്നില്‍ നിന്ന് എസ്എംപി പാലസ് റോഡിലേക്കു പോകുന്നിടത്തെ പേരില്ലാത്ത കടയാണു കോര്‍പറേഷന്‍ അധികൃതര്‍ പൂട്ടി സീല്‍ ചെയ്തത്. നാട്ടുകാര്‍ പിടികൂടുന്നത് വരെ അധികൃതരാരും ഇത് കണ്ട ഭാവം കാണിച്ചിരുന്നില്ല. എന്നാല്‍ ന...
Local news

ഹോപ്പ് ഫൗണ്ടേഷന് ഫണ്ട് കൈമാറി മുസ്ലിം ലീഗ് കമ്മിറ്റികള്‍

വേങ്ങര : പറപ്പൂര്‍ ഹോപ്പ് ഫൗണ്ടേഷന്റെ കെട്ടിട നിര്‍മാണത്തിന് പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റികള്‍ ഫണ്ട് കൈമാറി. പഞ്ചായത്ത് പതിനൊന്ന്, എട്ട് വാര്‍ഡ് കമ്മിറ്റികളാണ് ഫണ്ട് സ്വരൂപിച്ച് കൈമാറിയത്. പതിനൊന്നാം വാര്‍ഡ് മുസ്ലിം ലീഗ് കമ്മിറ്റി സ്വരൂപിച്ച തുക ഹോപ്പ്ഫൗണ്ടേഷന്‍ പ്രസിഡന്റ് സി. അയമുതു മാസ്റ്റര്‍ക്ക് വാര്‍ഡ് ലീഗ് സെക്രട്ടറി ഒ.പി ഹംസ കൈമാറി. ചടങ്ങില്‍ ടി. കുഞ്ഞു, ടി.പി അഷ്റഫ്, വി. കുഞ്ഞുട്ടി, വി. സലാം, എം.പി കുഞ്ഞിമുഹമ്മദ്, സി.കെ ഫൈസല്‍, സി മുഹമ്മദാലി, എ യൂസുഫ്. വി.എസ് മുഹമ്മദ് അലി, സിദ്ധിഖ് കുഴിപ്പുറം, ടി മുഹമ്മദ് മാസ്റ്റര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. എട്ടാം വാര്‍ഡ് മുസ്ലിം ലീഗ് കമ്മിറ്റി സ്വരൂപിച്ച തുക ഹോപ്പ്ഫൗണ്ടേഷന്‍ പ്രസിഡന്റ് സി. അയമുതു മാസ്റ്റര്‍ക്ക് വാര്‍ഡ് ലീഗ് ട്രഷറര്‍ സി.കെ മുഹമ്മദ് കുട്ടി കൈമാറി. ചടങ്ങില്‍ സലീം എ.എ, മുഹമ്മദ് കൂനാരി, എ.പി മൊയ്ദുട്ടി ഹാജി, മുഹമ്...
Local news

എസ്.കെ.ജെ.എം മൂന്നിയൂർ റെയ്ഞ്ച് നിലവിൽ വന്നു

മൂന്നിയൂർ : സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ മൂന്നിയൂർ റെയ്ഞ്ച് നിലവിൽ വന്നു. പരപ്പനങ്ങാടി, ചെമ്മാട് റൈഞ്ചു കളിൽ നിന്നും പുതുതായി രൂപം കൊണ്ട മൂന്നിയൂർ റെയ്ഞ്ചിന്റെ പ്രഥമ ജനറൽ ബോഡി കുന്നത്ത് പറമ്പ് നൂറാനിയ്യ ഹയർ സെക്കണ്ടറി മദ്റസയിൽ വെച്ച് ചേർന്നു. തിരൂരങ്ങാടി ബ്ലോക്ക്‌ പഞ്ചായത്ത്‌ വികസനസ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ സ്റ്റാർ മുഹമ്മദ്‌ ഉദ്ഘാടനം നിർവഹിച്ചു. മുഫത്തിശ് ഉമർ ഹുദവി വെളിമുക്ക് അധ്യക്ഷനായി. മുദരിബ് ശഫീഖ് റഹ്മാനി വിഷയാവതരണം നടത്തി. മാനേജ്മെന്റ് പ്രതിനിധികളായ കുഞ്ഞാലൻ ഹാജി, അബ്ദുൽ ഹമീദ് മാളിയേക്കൽ, അബ്ദു റഹ്മാൻ ഹാജി, എൻ.എം ബാവ ഹാജി, കെ.എം ബാവ ഹാജി എന്നിവർ പ്രസംഗിച്ചു. ശിഹാബ് ചുഴലി സ്വാഗതവും നിസാർ ഹൈതമി നന്ദിയും പറഞ്ഞു. ജനറൽ ബോഡിയിൽ വെച്ച് മൂന്നിയൂർ റെയ്ഞ്ച് പ്രഥമകമ്മറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു. ത്വൽഹത്ത് ഫൈസി ആനങ്ങാടി (പ്രസിഡന്റ്‌ ) സയ്യിദ് അബ്ദുള്ളക്കോയ തങ്ങൾ ബുഖാരി, ഹ...
National

പഹല്‍ഗാം ഭീകരാക്രമണം : കടുത്ത നടപടിയുമായി ഇന്ത്യ : അതിര്‍ത്തി അടക്കും, പാക് പൗരന്മാരുടെ വിസ റദ്ദാക്കും, ഉടന്‍ ഇന്ത്യ വിടണം, സിന്ധു നദീജല കരാര്‍ മരവിപ്പിച്ചു

ദില്ലി : കാശ്മീര്‍ പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ കടുത്ത നടപടികളുമായി ഇന്ത്യ. ഭീകരാക്രമണത്തില്‍ പാക്കിസ്ഥാനില്‍ നിന്ന് സഹായം ലഭിച്ചെന്ന വിലയിരുത്തലാണ് ഇന്ത്യയുടെ കടുത്ത നടപടികള്‍ക്ക് കാരണം എന്ന് വിവരം. അതിര്‍ത്തി കടന്നുള്ള ഭീകരതയെ പിന്തുണയ്ക്കുന്നത് പാകിസ്ഥാന്‍ അവസാനിപ്പിക്കുന്നത് വരെ ഇന്ത്യ-പാക് യുദ്ധങ്ങള്‍ നടന്നപ്പോള്‍ പോലും റദ്ദാക്കാത്ത, സിന്ധു നദീ ജല കാരാര്‍ 65 വര്‍ഷങ്ങള്‍ക്കിപ്പുറം മരവിപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന രണ്ടര മണിക്കൂര്‍ നീണ്ട മന്ത്രി സഭ സമിതി യോഗത്തിലാണ് കടുത്ത തീരുമാനങ്ങളുണ്ടായത്. സമിതിയുടെ ഭാഗമായ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ തുടങ്ങിയ ഉന്നത നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ്, കാബിനറ്റ് സെക്രട്ടറി, പ്രതിരോധ സെക്രട്ടറി എന്നിവരും പങ്...
Local news

വേങ്ങര തോട്ടിലെ മരങ്ങളും അടിഞ്ഞു കൂടിയ മണ്ണും നീക്കം ചെയ്യണം : നിവേദനം നല്‍കി

വേങ്ങര : വേങ്ങര തോട്ടിലെ മരങ്ങളും അടിഞ്ഞു കൂടിയ മണ്ണും നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് എസ്ഡിപിഐ കൂരിയാട് ബ്രാഞ്ച് കമ്മിറ്റി പഞ്ചായത്ത് പ്രസിഡന്റിനും സെക്രട്ടറിക്കും നിവേദനം നല്‍കി. കാല വര്‍ഷം ശക്തി പ്രാപിക്കുന്ന സമയത്ത് വേങ്ങര തോട്ടിലെ കാട്ടില്‍ ചിറ മുതല്‍ പനമ്പുഴ വരെ വെള്ളം ഒഴുക്കിന് തടസ്സമായി തോട്ടില്‍ വളര്‍ന്ന മരങ്ങളും തോട്ടില്‍ അടിഞ്ഞ് കൂടിയ മണ്ണും കാല വര്‍ഷം തുടങ്ങുന്നതിന് മുമ്പ് എടുത്ത് മാറ്റി താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവരുടെയും കര്‍ഷകരുടെയും ഭീതി അകറ്റാന്‍ അധികാരികള്‍ എത്രയും പെട്ടെന്ന് പരിഹാരം കാണണം എന്ന് ഭാരവാഹികള്‍ നിവേദനത്തിലൂടെ അഭ്യര്‍ത്ഥിച്ചു. എസ്ഡിപിഐ കൂരിയാട് ബ്രാഞ്ച് പ്രസിഡന്റ് അബ്ദുല്‍ മുജീബ് ആണ് വേങ്ങര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റിനും സെക്രട്ടറിക്കും നിവേദനം സമര്‍പ്പിച്ചത്. സലാം വികെ, നൗഷാദ് ഇവി, അയ്യൂബ് ചെമ്പന്‍ , എന്നിവര്‍ സംബന്ധിച്ചു....
Accident

വേങ്ങര പാലാണിയൽ പിക്കപ്പ് ലോറിയിടിച്ച് ബൈക്ക് യാത്രക്കാരായ 2 യുവാക്കൾ മരിച്ചു

വേങ്ങര: പാലാണിയിൽ പിക്കപ്പ് ലോറിയും ബൈക്കും കൂട്ടിയിടിച്ച് യാത്രക്കാരായ രണ്ടുപേർ മരിച്ചു. ഇരിങ്ങല്ലൂർ കുറ്റിത്തറ സ്വദേശി കുറുഞ്ഞിക്കട്ടിൽ ബാബു സുബ്രഹ്മണ്യന്റെ മകൻ ശരത് (19), കോട്ടക്കൽ വെസ്റ്റ് വില്ലൂർ സ്വദേശി കൈതവളപ്പിൽ ജാസിം അലി (19) എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങൾ കോട്ടക്കൽ അൽമസ്‌ആശുപത്രിയിൽ. രാത്രി 11 മണിക്കാണ് അപകടം. വേങ്ങര ഭാഗത്ത് നിന്നും കോട്ടക്കൽ ഭാഗത്തേക്ക് പോകുകയായിരുന്ന പിക്കപ്പ് ലോറിയും പോക്കറ്റ് റോഡിൽ നിന്നും മെയിൻ റോഡിലേക്ക് കയറിയ ബൈക്കും ഇടിക്കുക യായിരുന്നു എന്നു നാട്ടുകാർ പറഞ്ഞു. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇരുവരും മരണപ്പെട്ടു. https://chat.whatsapp.com/EdyYw7wxMaJ7DUe53D0Jp3...
Accident

തിരൂർ ആലത്തിയൂരിൽ ടൂറിസിറ്റ് ബസും മണൽ ലോറിയും കൂട്ടിയിടിച്ച് 30 പേർക്ക് പരിക്ക്

തിരൂർ: ആലത്തിയൂരിൽ മത്സ്യത്തൊഴിലാളികൾ സഞ്ചരിച്ച ടൂറിസ്റ്റ് ബസ്സും മണൽ ലോറിയും തമ്മിൽ കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ 30 ഓളം പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആലത്തിയൂർ ഇമ്പിച്ചി ബാവ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ മണൽ ലോറി ഡ്രൈവറെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. https://chat.whatsapp.com/LD5Mnj8Lojq778BsrSQbcq...
Local news

അമൃത് പദ്ധതി : തിരൂരങ്ങാടിയിൽ ഡ്രോൺ സർവ്വേ തുടങ്ങി

തിരൂരങ്ങാടി : അമൃത് പദ്ധതിയിൽ മാസറ്റർ പ്ലാൻ തയ്യാറാക്കുന്നതിനായി തിരൂരങ്ങാടി നഗരസഭ പ്രദേശത്തിന്റെയും ചുറ്റുമുള്ള പഞ്ചായത്ത് പ്രദ്ദേശങ്ങളുടേയും നിലവിലെ ഭൂവിനിയോഗ പഠനത്തിനായി ഡ്രോൺ സർവ്വേ ഏരിയൽ മാപ്പിങ്ങ് തുടങ്ങി, വെന്നിയൂർ ജിഎംയുപി സ്കൂൾ ഗ്രൗണ്ടിൽ നഗരസഭാ ചെയർമാൻ കെ പി മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു. ഡ്രോൺ സർവ്വേ ഏരിയൽ മാപ്പിങ്ങ് പൂർത്തിയാക്കുവാൻ എല്ലാവരുടേയും സഹകരണം നഗരസഭ അദ്ധ്യക്ഷൻ അഭ്യർത്ഥിച്ചു. വികസന കാര്യ ചെയർമാൻ ഇഖ്ബാൽ കല്ലുങ്ങൽ അധ്യക്ഷത വഹിച്ചു. ജില്ലാ ടൗൺ പ്ലാനർ ഡോ: ആർ പ്രദീപ് പദ്ധതി വിശദീകരിച്ചു. തോട്, റോഡുകൾ, കെട്ടിടങ്ങൾ തുടങ്ങിയ സർവെയിൽ ഉൾപ്പെടും. എം, പി ഫസീല, സുജിനി മുളമുക്കിൽ, ആരിഫ വലിയാട്ട്, സ്കൂൾ എച്ച് എം അബ്ദുസലാം, കെ കുഞ്ഞൻ ഹാജി, അസീസ് കാരാട്ട്, എം.പി കുഞ്ഞാപ്പു സംസാരിച്ചു....
Malappuram

പഹല്‍ഗാം ഭീകരാക്രമണം : ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് മുമ്പില്‍ രാജ്യം മുട്ടു മടക്കില്ല : കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍

കോഴിക്കോട്: പഹല്‍ഗാം ഭീകരാക്രമണത്തേ അപലപിച്ച് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍. ജനങ്ങളെ ഭയപ്പെടുത്തി സമാധാനാന്തരീക്ഷം തടയാനുള്ള നീക്കമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഭീകരതക്ക് ഇന്ത്യയെ തോല്‍പ്പിക്കാന്‍ കഴിയില്ല. ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് മുമ്പില്‍ രാജ്യം മുട്ടു മടക്കില്ല. ദുഃഖത്തില്‍ പങ്കുചേരുന്നതായും ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി പറഞ്ഞു....
Malappuram

പഹല്‍ഗാം ഭീകരാക്രമണം : മാപ്പര്‍ഹിക്കാത്ത കുറ്റകൃത്യം, മനുഷ്യത്വരഹിതമായ ചെയ്തികളില്‍ നിന്നും അക്രമികള്‍ പിന്തിരിയണം : സമസ്ത

മലപ്പുറം: പഹല്‍ഗാമിലെ ഭീകരാക്രമണം മാപ്പര്‍ഹിക്കാത്ത കുറ്റകൃത്യമെന്ന് സമസ്ത. ഇത്തരം അക്രമങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഭരണകൂടങ്ങള്‍ നിതാന്ത ജാഗ്രത പുലര്‍ത്തണം. രാജ്യത്തിന്റെ അഖണ്ഡതയും ഐക്യവും സാഹോദര്യവും തകര്‍ക്കുന്ന ഏത് നീക്കത്തിനെതിരെയും ജനങ്ങള്‍ ഒറ്റക്കെട്ടായി നിലകൊള്ളണം. മനുഷ്യത്വരഹിതമായ ഇത്തരം ചെയ്തികളില്‍ നിന്നും അക്രമികള്‍ പിന്തിരിയണമെന്നും സമസ്ത അധ്യക്ഷന്‍ മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, ജനറല്‍ സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്ലിയാര്‍ എന്നിവര്‍ ആവശ്യപ്പെട്ടു. കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളോട് അനുശോചനം രേഖപ്പെടുത്തുകയും ആക്രമണത്തില്‍ പരുക്കുപറ്റി ചികിത്സയില്‍ കഴിയുന്നവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നതായും ഇരവരും പ്രതികരിച്ചു....
Local news

കളിയാട്ടമുക്കില്‍ നിയന്ത്രണം വിട്ട ബൈക്ക് മതിലിലിടിച്ച് യുവാവിന് ദാരുണാന്ത്യം

മൂന്നിയൂര്‍ : മുട്ടിച്ചിറ കളിയാട്ടമുക്കില്‍ നിയന്ത്രണം വിട്ട ബൈക്ക് മതിലിലിടിച്ച് യുവാവ് മരിച്ചു. അന്യസംസ്ഥാന തൊഴിലാളിയാണ് മരണപ്പെട്ടത്. ഒഡീഷ സ്വദേശിയായ ജുക്ത ബത്ര (28) എന്നയാളാണ് മരിച്ചത്. കളിയാട്ടമുക്ക് കാരിയാട് ഇറക്കത്തില്‍ നിന്നും വരികയായിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് മതിലില്‍ ഇടിക്കുകയായിരുന്നു മൃതദേഹം തിരുരങ്ങാടി താലൂക് ആശുപത്രി മോര്‍ച്ചറിയില്‍ പ്രവേശിപ്പിച്ചു....
Accident

അംഗനവാടിയില്‍ നിന്ന് അമ്മക്കൊപ്പം വീട്ടിലേക്ക് വരുന്നതിനിടെ അമിത വേഗതയിലെത്തിയ സ്‌കൂട്ടര്‍ ഇടിച്ചു തെറിപ്പിച്ചു ; മൂന്നു വയസുകാരിക്ക് ദാരുണാന്ത്യം, നാല് പേര്‍ക്ക് പരിക്ക്, സ്‌കൂട്ടര്‍ യാത്രികന്റെ നില ഗുരുതരം

തിരുവനന്തപുരം: അംഗനവാടിയില്‍ നിന്ന് അമ്മക്കൊപ്പം വീട്ടിലേക്ക് വരുന്നതിനിടെ അമിതവേഗതയിലെത്തിയ സ്‌കൂട്ടര്‍ ഇടിച്ച് മൂന്നര വയസുകാരിക്ക് ദാരുണാന്ത്യം. ഇന്നലെ വൈകിട്ടായിരുന്നു അപകടം. തച്ചോട്ടുകാവ് മഞ്ചാടി ചൈത്രം വീട്ടില്‍ സിബില്‍ - ആന്‍സി ദമ്പതികളുടെ ഏകമകള്‍ ഇസാ മരിയ സിബിന്‍ ആണ് മരിച്ചത്. വീടിന് സമീപമുള്ള അംഗനവാടിയില്‍ നിന്ന് അമ്മ ആന്‍സിക്കൊപ്പം വീട്ടിലേക്ക് കയറുന്ന വഴിയിലായിരുന്നു അപകടം. അമ്മുമ്മ സുധ, അമ്മാവന്‍ രാജു എന്നിവരും ഒപ്പമുണ്ടായിരുന്നു. ഇവര്‍ നിന്നിരുന്ന സ്ഥലത്തേക്ക് അമിതവേഗതയിലെത്തിയ സ്‌കൂട്ടര്‍ പാഞ്ഞുകയറുകയായിരുന്നു. അപകടത്തില്‍ സ്‌കൂട്ടര്‍ യാത്രികനടക്കം എല്ലാവരും റോഡിലേക്ക് തെറിച്ചുവീണു. സ്‌കൂട്ടര്‍ വീടിന്റെ മതിലില്‍ ഇടിച്ചാണ് നിന്നത്. കുഞ്ഞിനെ ഉടന്‍ കാട്ടാക്കട സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് എസ്എടി ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അപകടത്തില്‍...
Malappuram

പൊന്നാനി വാഹനാപകടം : ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

പൊന്നാനി വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണപ്പെട്ടു. പള്ളിക്കല്‍ സ്വദേശി മുടക്കയില്‍ അബൂബക്കര്‍ മകന്‍ മിര്‍ഷാദ് ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. ഇക്കഴിഞ്ഞ് 13 ന് ഞായറാഴ്ചയാണ് പൊന്നാനി പള്ളപ്രം ഹൈവേയില്‍ റൗബ ഹോട്ടലിന് സമീപത്ത് വെച്ച് മിര്‍ഷാദും സുഹൃത്തായ കോഴിക്കോട് താമരശ്ശേരി സ്വദേശിനി ഹന്ന സല്‍വയും സഞ്ചരിച്ചിരുന്ന ബൈക്കും സ്വകാര്യ ബസും തമ്മില്‍ കൂട്ടിയിടിച്ച് അപകടം ഉണ്ടായത്. അപകടത്തെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. മിര്‍ഷാദ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് ഇന്ന് മരണപ്പെട്ടത്. ഗുരുതരമായി പരിക്കറ്റ ഹന്ന സല്‍വ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്....
National

പഹല്‍ഗാം ഭീകരാക്രമണം : ഭീകരരുടെ രേഖാചിത്രങ്ങള്‍ പുറത്തു വിട്ടു, ഒരാള്‍ മുന്‍ പാക്ക് സൈനികന്‍ : ആക്രമണത്തില്‍ നിന്ന് ഇന്ത്യ പാഠം പഠിക്കണമെന്ന് ടിആര്‍എഫ്

ദില്ലി : പഹല്‍ഗാമില്‍ 26 നിരപരാധികളെ കൊന്നൊടുക്കിയ ഭീകരരുടെ രേഖാചിത്രങ്ങള്‍ സുരക്ഷാ ഏജന്‍സികള്‍ പുറത്തുവിട്ടു. മൂന്നു ഭീകരരുടെ ചിത്രങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്. ആസിഫ് ഫൗജി, സുലൈമാന്‍ ഷാ, അബു തല്‍ഹ എന്നിവരാണ് ആക്രമണം നടത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതില്‍ ആസിഫ് ഫൗജി മുന്‍ പാക്ക് സൈനികനാണ്. രണ്ട് പ്രദേശവാസികള്‍ അടക്കം ആറ് ഭീകരരാണ് വിനോദ സഞ്ചാരികള്‍ക്ക് നേരെ വെടി ഉതിര്‍ത്തത് എന്നാണ് വിവരം. കൂട്ടക്കൊലയ്ക്ക് ശേഷം രക്ഷപ്പെട്ട തീവ്രവാദികള്‍ക്കായി തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ് പൊലീസ്. പഹല്‍ഗാം, ബൈസരണ്‍, അനന്ത് നാഗ് എന്നീ മേഖലകളില്‍ വിശദമായ പരിശോധന നടക്കുകയാണ്. ആക്രമണം നടത്തിയ 'ദ് റസിസ്റ്റന്‍സ് ഫ്രണ്ട്' (ടിആര്‍എഫ്) വീണ്ടും പ്രകോപനപരമായ വാര്‍ത്താക്കുറിപ്പ് പുറത്തിറക്കി. ആക്രമണത്തില്‍ നിന്ന് ഇന്ത്യ പാഠം പഠിക്കണമെന്നാണ് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കിയത്. കൂടാതെ രണ്ട് സൈനികരെ ...
Kerala

മുത്തശ്ശി വിറക് വെട്ടുന്നതിനിടെ വാക്കത്തി തലയില്‍ കൊണ്ട് ഒന്നര വയസുകാരന് ദാരുണാന്ത്യം

കണ്ണൂര്‍ : മുത്തശ്ശി വിറകുവെട്ടുന്നതിനിടെ വാക്കത്തിയുടെ മുന തലയില്‍ കൊണ്ട് ഒന്നര വയസ്സുകാരന്‍ മരിച്ചു. പൂവഞ്ചാലിലെ പുലിക്കിരി വിഷ്ണുവിന്റെയും പ്രിയയുടെയും മകന്‍ ദയാലാണു മരിച്ചത്. ആലക്കോട് കോളി അങ്കണവാടിക്കു സമീപത്തെ, മുത്തശ്ശി നാരായണിയുടെ വീട്ടില്‍ ഇന്നലെ വൈകിട്ടു നാലിനാണു സംഭവം. മുത്തശ്ശി പുലിക്കിരി നാരായണി (80) വാക്കത്തി ഉപയോഗിച്ച് വിറകുവെട്ടുന്ന സമയത്ത് സമീപത്ത് കളിക്കുകയായിരുന്നു കുട്ടി. നാരായണി വിറകു വെട്ടുമ്പോള്‍ പിന്‍ഭാഗത്തു നിന്ന കുട്ടി പെട്ടെന്ന് മുന്നിലേക്കു ഓടി വന്നപ്പോഴാണ് അപകടം. വാക്കത്തി ആഞ്ഞു വീശിയപ്പോള്‍ അബദ്ധത്തില്‍ കുഞ്ഞിന്റെ തലയില്‍ കൊള്ളുകയായിരുന്നു. നാരായണിക്ക് കാഴ്ചപരിമിതിയുണ്ട്. ഒരു കണ്ണിന് പൂര്‍ണമായും കാഴ്ചയില്ല. നാരായണിക്കു കാഴ്ചപരിമിതിയുള്ളതിനാല്‍ ഏകമകള്‍ പ്രിയയും ദയാലും ഇവര്‍ക്കൊപ്പമായിരുന്നു താമസം. മൃതദേഹം പരിയാരം ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയില്‍....
Local news

ഹൗ റ്റു ബി എ ഗുഡ് ടീച്ചര്‍ ; മോട്ടിവേഷന്‍ ക്ലാസ് സംഘടിപ്പിച്ചു

പരപ്പനങ്ങാടി : പരപ്പനങ്ങാടി ഗവ. സ്‌പെഷ്യല്‍ ടീച്ചേഴ്‌സ് ട്രെയിനിങ് സെന്റര്‍ ഹൗ റ്റു ബി എ ഗുഡ് ടീച്ചര്‍ എന്ന വിഷയത്തില്‍ മോട്ടിവേഷന്‍ ക്ലാസ് സംഘടിപ്പിച്ചു. മോട്ടിവേഷന്‍ ട്രെയിനറും, മെന്റലിസ്റ്റും, അക്കാദമിക് മജിഷ്യനുമായ അനില്‍ പരപ്പനങ്ങാടി ക്ലാസ് എടുത്തു. വിദ്യാര്‍ത്ഥികളുമായി അദ്ദേഹം സംവദിച്ചു. സെന്റര്‍ കോഡിനേറ്റര്‍ ടി. ജിഷ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ലൈബ്രേറിയന്‍ എ.വി ജിത്തു വിജയ് സ്വാഗതവും, അധ്യാപിക കെ. കെ. ഷെബീബ നന്ദിയും പറഞ്ഞു....
error: Content is protected !!