പെണ്‍കുട്ടി ഒളിച്ചോടി പോയിയെന്ന് കരുതിയെന്ന് പൊലീസ് ; 15 കാരിയെയും യുവാവിനെയും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പൊലീസിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം
കൊച്ചി : കാസര്‍കോഡ് 15 കാരിയെയും യുവാവിനെയും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പൊലീസിന് രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. എന്തുകൊണ്ടാണ് പൊലീസ് നായയുടെ പരിശോധന വൈകിയത് എന്ന ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിന്റെ ചോദ്യത്തിന് ഒളിച്ചോടി പോയിയെന്ന് കരുതിയെന്നായിരുന്നു മറുപടി. കേസില്‍ പൊലീസ് കേസ് ഡയറി ഹൈക്കോടതിയില്‍ ഹാജരാക്കി. അന്വേഷണ ഉദ്യോഗസ്ഥനും കോടതിയില്‍ നേരിട്ട് ഹാജരായി.
പെണ്‍കുട്ടിയുടെയും യുവാവിന്റെയും കോള്‍ റെക്കോര്‍ഡ്‌സ് എപ്പോഴാണ് പരിശോധിച്ചതെന്ന് ചോദിച്ച കോടതി പെണ്‍കുട്ടിയുടെ മരണം എപ്പോഴാണ് സംഭവിച്ചതെന്നും ചോദിച്ചു. കാണാതായ ദിവസം തന്നെ പെണ്‍കുട്ടി മരിച്ചുവെന്ന് പൊലീസ് കോടതിയില്‍ മറുപടി പറഞ്ഞു. സ്ത്രീകളെയോ കുട്ടികളെയോ കാണാതായാല്‍ പൊലീസ് അപ്പോള്‍ തന്നെ അന്വേഷണം ആരംഭിക്കണം. പെണ്‍കുട്ടിയുടെ മൊബൈല്‍ ലൊക്കേഷന്‍ കണ്ടു പിടിക്കാനെന്ത് ബുദ്ധിമുട്ടാണ് ഉള്ളത്. പൊലീസ് നായ പ്രദേശത്ത് പരിശോധന നടത്തിയത് എ...

