ഭര്‍ത്താവിനെ കൊന്ന് ഭാര്യയെയും മക്കളെയും കൂട്ടി ഒളിച്ചോടി ; ഇന്ന് പതിമൂന്നുകാരിയെ അമ്മയുടെ മുന്നിലിട്ട് ബലാത്സംഗം ചെയ്തു
പത്തനംതിട്ട : 13 കാരിയെ അമ്മയുടെ മുന്നിലിട്ട് ബലാത്സംഗം ചെയ്ത പ്രതി കൊലക്കേസിലും പ്രതി. കേസില്‍ പ്രതിയായ ജെയ്‌മോനെതിരെ നാല് ബലാത്സംഗം കേസുകളും ഉണ്ടെന്ന് പൊലീസ്. 2018ല്‍ മലപ്പുറം കാളികാവില്‍ മുഹമ്മദലി എന്നായാളെ കൊന്ന് അയാളുടെ ഭാര്യയുമായി ഒളിച്ചോടിയ ആളാണ് ഇപ്പോള്‍ പോക്‌സോ കേസില്‍ പൊലീസ് പിടിയിലായിരിക്കുന്ന ജെയ്‌മോന്‍.
2018 ല്‍ കാളികാവ് സ്വദേശിയായ മുഹമ്മദലിയെ മദ്യത്തില്‍ ചിതല്‍വിഷം ചേര്‍ത്താണ് ജെയ്‌മോന്‍ കൊന്നത്. ഇതിന് മുഹമ്മദാലിയുടെ ഭാര്യ ഉമ്മുല്‍ സാഹിറയും കൂട്ടുനിന്നു. മുഹമ്മദാലിയുടെയും ഉമ്മുല്‍ സാഹിറയുടെയും രണ്ട് മക്കളേയും കൂട്ടിയാണ് അന്ന് ജെയ്‌മോന്‍ ഒളിച്ചോടിയത്. സംഭവം നടന്ന് രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷമാണ് തമിഴ്‌നാട്ടിലെ ദിണ്ഡിഗലില്‍ നിന്ന് ഇവരെ പൊലീസ് പിടികൂടിയത്.
കൊലക്കേസ് അന്വേഷണത്തിനിടെ ജെയ്‌മോന്‍ സെക്‌സ് റാക്കറ്റിലെ കണ്ണിയാണെന്ന് വ്യക്തമായിരുന്നു. ജെയ്‌മോന്‍ ഉള്‍പ്പെട്ട നാല് ബലാ...

