Breaking news

മാസങ്ങൾക്ക് മുമ്പ് മന്ത്രി റിയാസ് ഉദ്‌ഘാടനം ചെയ്ത കുമ്മന്തൊടു പാലത്തിലെ റോഡിൽ വിള്ളൽ
Breaking news

മാസങ്ങൾക്ക് മുമ്പ് മന്ത്രി റിയാസ് ഉദ്‌ഘാടനം ചെയ്ത കുമ്മന്തൊടു പാലത്തിലെ റോഡിൽ വിള്ളൽ

തിരൂരങ്ങാടി : മൂന്നിയൂർ- പെരുവള്ളൂർ പഞ്ചായത്തുകളെ ബന്ധിപ്പിച്ച് കൊണ്ടുള്ള കുമ്മന്തൊടു പാലത്തിന്റെ അപ്രോച്ച് റോഡിന്റെ ഒരു വശത്ത് വിള്ളൽ രൂപപ്പെട്ടു. പൊതു മരാമത്ത് വകുപ്പിന്റെ കീഴിൽ അഞ്ച് കോടി രൂപ ചിലവഴിച്ചാണ് പാലവും അപ്രോച്ച് റോഡും പുനർ നിർമ്മാണം നടത്തിയത്. രണ്ട് മാസം മുമ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ആണ് ഉദ്‌ഘാടനം നടത്തിയത്. എയർ പോർട്, യൂണിവേഴ്സിറ്റി എന്നിവിടങ്ങളിക്ക് ഉപയോഗിക്കുന്ന റോഡണിത്. പടിക്കൽ ഭാഗത്തു നിന്നും പാലത്തിലേക്ക് കയറുന്ന അപ്രോച്ച് റോഡിന്റെ ഒരു വശത്താണ് വിള്ളൽ ഉണ്ടായിട്ടുള്ളത്. നിലവിലുണ്ടായിരുന്ന പാലവും റോഡും ഉയർത്തി വീതി കൂട്ടിയാണ് നിർമ്മാണം നടത്തിയത്. റോഡ് മണ്ണിട്ട് ഉയർത്തി ടാറിംഗ് നടത്തിയതിൽ ഉണ്ടായ അപാകതയാണ് വിള്ളലിന് കാരണമെന്ന് പറയുന്നു. നിർമ്മാണത്തിലെ അപാകത നാട്ടുകാർ മുമ്പും ചൂണ്ടി കാണിച്ചിട്ടുണ്ടായിരുന്നു. റോഡിൽ വിള്ളൽ രൂപപ്പെട്ടതിനെ തുടർന്ന് പൊതുമരാമത്ത് പാലം വിഭാഗം ...
Breaking news

നന്നമ്പ്രയിൽ കുറുക്കന്റെ ആക്രമണം; 10 വയസ്സുകാരൻ ഉൾപ്പെടെ 5 പേർക്ക് കടിയേറ്റു

നന്നമ്പ്ര : നന്നംബ്ര ദുബായ് പീടിക തിരുനിലം ഭാഗത്ത് കുറുക്കന്റെ പരാക്രമം, 5 പേർക്ക് കടിയേറ്റു. തിരുനിലത്ത് വീരഭദ്രന്റെ ഭാര്യ മീനാക്ഷി, ഗോപാലന്റെ ഭാര്യ ജാനകി, ബാലകൃഷ്ണന്റെ ഭാര്യ ചിന്നമ്മു, മധു, അഭിനന്ദ്‌ എന്നിവർക്കാണ് കടിയേറ്റത്. ഇന്ന് വൈകുന്നേരം 5.30 നാണ് സംഭവം.
Breaking news, Education, Kerala

പ്ലസ് വണ്‍ മൂന്നാം അലോട്ട്‌മെന്റ് ഫലം പ്രസിദ്ധീകരിച്ചു ; ഫലം അറിയാന്‍

പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ മൂന്നാമതും അവസാനത്തേതുമായ അലോട്ട്മെന്റ് ഫലം പ്രസിദ്ധീകരിച്ചു. പ്രവേശനം 2023 ജൂലൈ ഒന്നിന് രാവിലെ 10 മുതൽ വൈകീട്ട് നാലു വരെയാണ്. അലോട്ട്മെന്റ് വിവരങ്ങൾ അഡ്മിഷൻ വെബ് സൈറ്റായ www.hscap.kerala.gov.inലെ Candidate Login-SWS ലെ Third Allot Results എന്ന ലിങ്കിലൂടെ ലഭിക്കും. അലോട്ട്മെന്റ് ലഭിച്ചവർ കാൻഡിഡേറ്റ് ലോഗിനിലെ Third Allot Results എന്ന ലിങ്കിലൂടെ ലഭിക്കുന്ന അലോട്ട്മെന്റ് ലെറ്ററിൽ പ്രതിപാദിച്ചിരിക്കുന്ന അലോട്ട്മെന്റ് ലഭിച്ച സ്കൂളിൽ രക്ഷകർത്താവിനോടൊപ്പം പ്രവേശനത്തിനായി ആവശ്യമുള്ള സർട്ടിഫിക്കറ്റുകളുടെ അസൽ സഹിതം ഹാജരാകണം. വിദ്യാർഥികൾക്ക് പ്രവേശനത്തിന് ആവശ്യമുള്ള അലോട്ട്മെന്റ് ലെറ്റർ അലോട്ട്മെന്റ് ലഭിച്ച സ്കൂളിൽ നിന്നും പ്രിന്റ് എടുത്ത് അഡ്മിഷൻ സമയത്ത് നൽകണം....
Breaking news, Crime

തിരൂർ ബസ് സ്റ്റാൻഡിൽ പറവണ്ണ സ്വദേശി കൊല്ലപ്പെട്ട നിലയിൽ

തിരൂർ: ബസ് സ്റ്റാൻഡിന് സമീപം യുവാവ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. പറവണ്ണ സ്വദേശിയും ചില കേസുകളിൽ പ്രതിയുമായ പള്ളാത്ത് ആദം (49) ആണ് മരിച്ചത്. ബസ് സ്റ്റാൻഡ് പരിസരത്തെ കെട്ടിടവരാന്തയിലാണ് രക്തം വാർന്ന് മൃതദേഹം കണ്ടെത്തിയത്. കട വരാന്തയിൽ ഉറങ്ങി കിടക്കുമ്പോൾ ചെങ്കല്ല് തലയിലിട്ട ശേഷം വെട്ടി കൊന്നതാണെന്നാണ് പോലീസ് പറയുന്നത്. കൊലപാതക ശ്രമം ഉൾപ്പെടെയുള്ള കേസുകളിൽ പ്രതിയാണ്. രാവിലെ നാട്ടുകാരാണ് വിവരമറിയിച്ചത്. പൊലീസ് എത്തി നടപടികൾ ആരംഭിച്ചു....
Accident, Breaking news

വെന്നിയൂരിൽ ബസ്സിൽ നിന്ന് വീണ് 4 വിദ്യാർഥിനികൾക്ക് പരിക്ക്

തിരൂരങ്ങാടി : വെന്നിയൂരില്‍ ഓടിക്കൊണ്ടിരുന്ന ബസില്‍ നിന്ന് വീണ് 4 വിദ്യാര്‍ത്ഥിനികള്‍ക്ക് പരിക്ക് . വാളക്കുളം സ്‌കൂളിലെ 4 വിദ്യാര്‍ഥിനികള്‍ക്കാണ് പരിക്കേറ്റത്. 8, 9, 10 ക്ലാസ്സുകളിലെ വിദ്യാര്‍ഥിനികളാണ് പരിക്കേറ്റവര്‍. ഇന്ന് വൈകുന്നേരം 4.25 നാണ് അപകടം നടന്നത്. സ്‌കൂള്‍ വിട്ടു പോകുമ്പോള്‍ ആണ് അപകടം. പൂക്കിപ്പറമ്പിൽ നിന്നാണ് വിദ്യാർഥി കൾ ബസിൽ കയറിയത്. വാളക്കുളം കെഎച്ച്എംഎച്ച്എസ്എസ് സ്‌കൂളിലെ പത്ത് ജി ക്ലാസ് വിദ്യാര്‍ത്ഥിനിയായ വെന്നിയൂര്‍ സ്വദേശി കളത്തിങ്ങല്‍ ഹബീബിന്റെ മകള്‍ ശിഫ്‌ന, പത്ത് ഇ ക്ലാസ് വിദ്യാര്‍ത്ഥിനിയായ കപ്രാട് സ്വദേശി ചക്കംപറമ്പില്‍ മുഹമ്മദ് ഷാഫിയുടെ മകള്‍ ഫാത്തിമ ഹിബ, എട്ട് സി ക്ലാസ് വിദ്യാര്‍ത്ഥിനിയായ കൊടിമരം സ്വദേശി പിലാത്തോട്ടത്തില്‍ അഷറഫിന്റെ മകള്‍ ഫാത്തിമ ജുമാന, ഒമ്പത് എല്‍ ക്ലാസ് വിദ്യാര്‍ത്ഥിനിയായ കരുമ്പില്‍ സ്വദേശി കാളങ്ങാട്ട് ബബീഷിന്റെ മകള്‍ അനന്യ എന്നിവര്‍ക്കാണ് പര...
Accident, Breaking news, Information

താനൂര്‍ ബോട്ടപകടം: രണ്ട് പോര്‍ട്ട് ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍

മലപ്പുറം: നാടിനെ ഒന്നാകെ നടുക്കിയ 22 പേരുടെ മരണത്തിനിടയാക്കിയ താനൂര്‍ ബോട്ടപകടത്തില്‍ പോര്‍ട്ട് കണ്‍സര്‍വേറ്ററും സര്‍വെയറും അറസ്റ്റില്‍. കേസന്വേഷിക്കുന്ന പ്രത്യേക സംഘമാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. പോര്‍ട്ട് കണ്‍സര്‍വേറ്റര്‍ വി വി പ്രസാദ്, ആലപ്പുഴ ചീഫ് സര്‍വേയര്‍ സെബാസ്റ്റ്യന്‍ എന്നിവരാണ് അറസ്റ്റിലായത്. കണ്‍സര്‍വേറ്റര്‍ ബോട്ടുടമയ്ക്കായി അനധികൃത ഇടപെടല്‍ നടത്തിയെന്നും സര്‍വെയര്‍ ശരിയായ സുരക്ഷാ പരിശോധന നടത്തിയില്ലെന്നും തെളിഞ്ഞതിനെ തുടര്‍ന്നാണ് നടപടി. മത്സ്യബന്ധന ബോട്ടായിരുന്നു ഇതെന്ന കാര്യം മറച്ചു വെച്ച്, പുതിയ ബോട്ടെന്ന നിലയിലാണ് അറ്റ്ലാന്റികിന് അനുമതി നല്‍കിയത്. ബേപ്പൂരിന്റെ ചുമതലയുള്ള സീനിയര്‍ പോര്‍ട്ട് കണ്‍സര്‍വേറ്ററായ പ്രസാദ് ബോട്ടുടമ നാസറെ പലവിധത്തില്‍ സഹായിച്ചെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ബോട്ടിന് ലൈസന്‍സ് പോലും ലഭിക്കാതെയാണ് സര്‍വീസ് നടത്തിയത്. ബോട്ടിന്റെ അപേക്ഷയിന്മേ...
Breaking news

മലപ്പുറത്ത് നേരിയ ഭൂചലനം

മലപ്പുറം: മലപ്പുറം നഗരസഭാ പരിധിയിലെ വിവിധ ഭാഗങ്ങളിൽ തിങ്കളാഴ്ച രാത്രി നേരിയ ഭൂചലനം അനുഭവപ്പെട്ടു. തിങ്കളാഴ്ച രാത്രി 8.10ഓടെയാണ് കോട്ടപ്പടി, കുന്നുമ്മൽ, കൈനോട്, കാവുങ്ങൽ, വലിയങ്ങാടി, ഇത്തിൾപറമ്പ്, വാറങ്കോട്, താമരക്കുഴി, മേൽമുറി തുടങ്ങിയ ഭാഗങ്ങളിൽ നേരിയ ഭൂചലനം അനുഭവപ്പെട്ടതായി നാട്ടുകാർ പറഞ്ഞത്. ഭൂചലനം അനുഭവപ്പെട്ടവർ അയൽവാസികൾക്കും മറ്റു സമീപപ്രദേശങ്ങളിലേക്കും വിവരം കൈമാറിയപ്പോഴാണ് വിവിധ ഭാഗങ്ങളിൽ സമാന അനുഭവം ഉണ്ടായതായി വ്യക്തമായത്. അസാധരണ ശബ്ദവും വിറയലും അനുഭവപ്പെട്ടതായാണ് ഈ പ്രദേശത്തുള്ളവർ പറയുന്നത്. ആദ്യം മഴയോടൊപ്പമുള്ള ഇടിയാണെന്നാണ് വിചാരിച്ചിരുന്നതായും കട്ടിൽ അടക്കമുള്ള അനങ്ങി മാറിയതായും പ്രദേശവാസികൾ പറഞ്ഞു. എന്നാൽ മറ്റു കാര്യമായ പ്രശ്‌നങ്ങളൊന്നും ഇവിടങ്ങളിൽ ഉണ്ടായിട്ടില്ല. സംഭവത്തിൽ ഭയപ്പെടാനില്ലെന്ന് റവന്യു വകുപ്പ് അധികൃതർ അറിയിച്ചു....
Breaking news

വിഷു ബംമ്പർ 12 കോടി രൂപ ചെമ്മാട് വിറ്റ ടിക്കറ്റിന്, ഭാഗ്യവാനെ തിരഞ്ഞ് നാട്ടുകാർ

തിരൂരങ്ങാടി : സംസ്ഥാന സർക്കാരിന്റെ വിഷു ബമ്പർ സമ്മാനം ചെമ്മാട് വിറ്റ ടിക്കറ്റിന്. ചെമ്മാട് പുതിയ ബസ് സ്റ്റാൻഡിലെ സി കെ വി ലോട്ടറി ഏജൻസിയിൽ നിന്നും വിറ്റ VE 475588 നമ്പർ ടിക്കറ്റിനാണ് ലഭിച്ചത്. രണ്ടാഴ്ച മുമ്പ് വിറ്റ ടിക്കറ്റാണെന്നു ഉടമ താനൂർ സ്വദേശി സി കെ ആദർശ് പറഞ്ഞു. ആരാണ് ടിക്കറ്റ് വാങ്ങിയത് എന്നത് അറിയില്ല. ബസ് സ്റ്റാൻഡിൽ ആയതിനാൽ യാത്രക്കാരും ആകാം. ഇവർക്ക് തിരൂർ, താനൂർ, കുറ്റിപ്പുറം, വൈലത്തൂർ, കോഴിക്കോട് എന്നിവിടങ്ങളിലും കടയുണ്ട്. മൂവായിരത്തോളം ടിക്കറ്റുകൾ വിറ്റതായും ഇവർ പറഞ്ഞു. ഏജൻസി കമ്മീഷനായി ഒരു കോടിയിലേറെ രൂപ ലഭിക്കും. ഒരുകോടി രൂപ വീതം ആറുപേർക്ക് രണ്ടാം സമ്മാനമായി ലഭിക്കും. VA 513003, VB 678985, VC 743934, VD 175757, VE 797565, VG 642218 എന്നീ ടിക്കറ്റുകളാണ് രണ്ടാം സമ്മാനത്തിന് അർഹമായത്.   ഒന്നാം സമ്മാനം[12 കോടി രൂപ‍] VE 475588 സമാശ്വാസ സമ്മാനം ( 1,00,000 രൂപ) VA 47558...
Breaking news

പൂരപ്പുഴയിൽ വീണ്ടും ബോട്ടപകടം

പരപ്പനങ്ങാടി : കഴിഞ്ഞ ദിവസം ബോട്ടപകടമുണ്ടായ പൂരപ്പുഴയിൽ വീണ്ടും ബോട്ടപകടം. പൂരപ്പുഴയിൽ നിർത്തിയിട്ട ബോട്ട് മുങ്ങി. ബോട്ടിൽ ആരും ഉണ്ടായിരുന്നില്ല. നിർത്തിയിട്ട ബോട്ടായിരുന്നു. ഓളത്തിൽ മുങ്ങിയതാകുമെന്ന് നാട്ടുകാർ പറഞ്ഞു
Breaking news

കക്കാട് ഓട്ടോ പാർട്‌സ് കടയിൽ വൻ തീപിടുത്തം

തിരൂരങ്ങാടി : കക്കാട്ട് ദേശീയ പാത കോട്ടക്കൽ റോഡിൽ ടർഫിന് സമീപം മാബ്സ് ഓട്ടോ പർട്‌സ് കടയിൽ തീപിടുത്തം, 6 യൂണിറ്റ് ഫയർ ഫോഴ്സും കൂരിയാട് വാട്ടർ സർവീസും നാട്ടുകാരും പോലീസും ചേർന്ന് തീ അണക്കാൻ ശ്രമിക്കുന്നു. അപകട കാരണം വ്യക്തമല്ല, ആളപായമില്ല, ലക്ഷങ്ങളുടെ നാശനഷ്ടം. ഓട്ടോ പാർട്‌സ് സാമഗ്രികളുടെ വലിയ ഷോപ് ആണ്. ഇന്ന് പുലർച്ചെയാണ് തീപിടുത്തം ഉണ്ടായത്. മലപ്പുറം, മീഞ്ചന്ത, തിരൂർ, താനൂർ എന്നിവിടങ്ങളിൽ നിന്നും 6 ഫയർ ഫോഴ്സ് യൂണിറ്റുകൾ എത്തിയിരുന്നു. ഒരേ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന, വാഹനങ്ങളുടെ പാർട്സ് വിൽക്കുന്ന മാപ്സ് ഓട്ടോ പാർട്സ്, തൊട്ടടുത്തുള്ള വാഹന പെയിൻറിംഗ് കടയായ കളർ ഫാക്ടറി, വാഹനങ്ങളിലെ മ്യൂസിക് സിസ്റ്റം ഉപയോഗിക്കുന്ന കാർവിൻ ഓട്ടോമോട്ടീവ് സ്, ടയർ അലൈൻമെന്റ് കടയായ ഹൈടെക്ക് വീൽസ്, എന്നീ നാല് കടകൾക്കാണ് തീ പിടിച്ചത്. 2 നില കെട്ടിടം പൂർണമായും കത്തിനശിച്ചു....
Breaking news

ഓടുന്ന ബസ്സിൽ യുവതിയെ കുത്തിപ്പരിക്കേൽപ്പിച്ച ശേഷം യുവാവ് സ്വയം കഴുത്തറത്തു

തിരൂരങ്ങാടി : ഓടുന്ന ബസിൽ യുവതിയെ കുത്തിപ്പരിക്കേല്പിച്ച ശേഷം യുവാവ് സ്വയം കഴുത്തറത്തു. മൂന്നാറിൽ നിന്ന് ബെംഗളൂരു പോകുന്ന കെ എസ് ആർ ടി സി സ്വിഫ്റ്റ് ബസിൽ ഇന്ന് രാത്രി 11 ന് വെന്നിയൂരിന് സമീപത്ത് വെച്ചാണ് സംഭവം. ഗൂഡല്ലൂർ സ്വദേശിനി സീത (23) യെയാണ് വയനാട് സ്വദേശി സനിൽ (25) ആക്രമിച്ചത്. ഇരുവരും പ്രണയത്തിൽ ആയിരുന്നു. യുവാവ് എടപ്പാളിൽ നിന്നും യുവതി അങ്കമാലിയിൽ നിന്നുമാണ് ബസിൽ കയറിയത്. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/Kn0rqKHGdwYKdSuiKHZNUrനേരത്തെ ബസിന്റെ മധ്യഭാഗത്തെ സീറ്റിൽ ആണ് ഇരുവരും ഇരുന്നിരുന്നത്. ഈ സീറ്റിൽ റിസർവ് ചെയ്തവർ എത്തിയപ്പോൾ കോട്ടക്കൽ വെച്ച് പിറകിലേക്ക് മാറ്റിയിരുത്തി. ഇതിനിടെ ബസിലെ ലൈറ്റ് അണച്ചപ്പോഴാണ് സംഭവം. യുവതിയുടെ നെഞ്ചിൽ ഒന്നിലേറെ കുത്തുണ്ട്. ശേഷം യുവാവ് കഴുത്തറക്കുകയായിരുന്നു. കരച്ചിൽ കേട്ട് സഹയാത്രക്കാർ നോക്കിയപ്പോൾ രക്തം ഒഴുകുന്നതാണ് കണ്ടത്. യു...
Breaking news, National

ഐഎംഒ ഉൾപ്പെടെ 14 ആപ്പുകൾ കേന്ദ്രസർക്കാർ നിരോധിച്ചു

രാജ്യത്ത്14 മൊബൈല്‍ ആപ്പുകള്‍ കൂടി കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചു. തീവ്രവാദ പ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് 14 ആപ്പുകള്‍ നിരോധിച്ചത്. ഈ ആപ്പുകള്‍ പാക്കിസ്ഥാനില്‍നിന്നും സന്ദേശങ്ങള്‍ സ്വീകരിക്കാന്‍ ഉപയോഗിച്ചു എന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ജമ്മു കശ്മീരിലെ ഭീകരര്‍ ഈ സന്ദേശം പ്രചരിപ്പിക്കുന്നതിനും ആപ്പുകള്‍ ഉപയോഗിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ഇത്തരത്തില്‍ ഉപയോഗിക്കുന്ന ആപ്പുകളില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ ട്രാക്കുചെയ്യുന്നത് എളുപ്പമല്ല. ഇതോടെ ഇന്ത്യന്‍ നിയമങ്ങള്‍ പാലിക്കാത്തതും ദേശീയ സുരക്ഷയ്ക്ക് വെല്ലുവിളിയാകുന്നതുമായ ആപ്പുകളുടെ പട്ടിക തയ്യാറാക്കുകയായിരുന്നു. പട്ടിക തയ്യാറാക്കിയ ശേഷം, ഈ മൊബൈല്‍ ആപ്ലിക്കേഷനുകള്‍ നിരോധിക്കണമെന്ന അപേക്ഷ ബന്ധപ്പെട്ട മന്ത്രാലയത്തെ അറിയിച്ചു. ഇതിന് ശേഷമാണ് 14 ആപ്പുകള്‍ നിരോധിക്കാന്‍ കേന്ദ്രം തീരുമാനമെടുത്തത്. 2000 -...
Breaking news, Information

9 മാസത്തിന് ശേഷം കണ്ണൂരില്‍ കോവിഡ് ബാധിച്ച് ഒരാള്‍ മരിച്ചു

കണ്ണൂര്‍ : കേരളത്തില്‍ വീണ്ടും കോവിഡ് മരണം. മുഴപ്പിലങ്ങാട് സ്വദേശിയായ 86 വയസ്സുകാരന്റെ മരണമാണ് കോവിഡ് മൂലമെന്നു സ്ഥിരീകരിച്ചത്. ഈ മാസം 22നു സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഒന്‍പതു മാസത്തിനു ശേഷമാണ് കണ്ണൂരില്‍ കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തത്. കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് മൃതദേഹം പയ്യാമ്പലത്ത് സംസ്‌കരിച്ചു. കോവിഡിനൊപ്പം മറ്റു രോഗങ്ങളും ഉണ്ടായിരുന്നുവെന്ന് ഡിഎംഒ ഡോ. നാരായണ നായിക്ക് പറഞ്ഞു. നിലവില്‍ ജില്ലയില്‍ ആശങ്കപ്പെടാനുള്ള സാഹചര്യമില്ലെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. കണ്ണൂരില്‍ ഇന്നലെ 3 പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതോടെ ആകെ രോഗികളുടെ എണ്ണം 7 ആയി....
Accident, Breaking news

വട്ടപ്പാറ വളവിൽ ചരക്ക് ലോറി മറിഞ്ഞ് 3 പേർ മരിച്ചു

വളാഞ്ചേരി : ദേശീയപാത 66ലെ വളാഞ്ചേരി വട്ടപ്പാറ വളവിൽ ചരക്ക് ലോറി നിയന്ത്രണം വിട്ട് 30 അടി താഴ്ചയിലേക്ക് മറിഞ്ഞ് ലോറിയിലുണ്ടായിരുന്ന മൂന്ന് പേർ മരിച്ചു. തൃശൂർ ചാലക്കുടിയിലേക്ക് സവാള കയറ്റി പോകുന്ന KL/30/D/0759 നമ്പർ ലോറിയാണ് മറിഞ്ഞത്. അപകടത്തില്പെട്ട ലോറിയുടെ ക്യാബിനിൽ മൂന്ന് പേർ ഒരു മണിക്കൂറോളം കുടുങ്ങിക്കിടന്നു. ഏറെ നേരത്തെ ശ്രമഫലമായി ക്യാബിൻ വെട്ടിപ്പൊളിച്ചാണ് അപകടത്തിൽപ്പെട്ടവരെ പുറത്തെടുത്തത്. ഇന്ന് രാവിലെ 7.20 നാണ് അപകടം. മരിച്ചവരുടെ മൃതദേഹങ്ങൾ വളാഞ്ചേരി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്നു....
Breaking news

മലപ്പുറം നൂറടിക്കടവിന് സമീപം ഉമ്മയും മകളും മുങ്ങിമരിച്ചു

മലപ്പുറം: കടലുണ്ടിപ്പുഴയില്‍ നൂറടിക്കടവിന് സമീപം കുളിക്കാന്‍ ഇറങ്ങിയ ഉമ്മയും മകളും മുങ്ങിമരിച്ചു. മൈലപ്പുറം സ്വദേശിനിയായ ഫാത്തിമ ഫായിസയും ഏഴു വയസ്സുകാരി മകള്‍ ഫിദ ഫാത്തിമയുമാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ പത്തരയോടെയാണ് അപകടം. ബന്ധുക്കളായ രണ്ടു പേരെ രക്ഷപ്പെടുത്തി. കഴിഞ്ഞ ദിവസം ഭര്‍തൃവീട്ടില്‍ നിന്നും സ്വന്തം വീട്ടില്‍ എത്തിയതാണ് ഫാത്തിമ ഫായിസ. അനിയത്തിയോടും മക്കളോടുമൊപ്പം പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയതായിരുന്നു. കുളിക്കുന്നതിനിടെ ആഴത്തില്‍ മുങ്ങിപ്പോയ ചെറിയ മകള്‍ ഫിദ ഫാത്തിമയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് മറ്റുള്ളവരും അപകടത്തില്‍ പെട്ടത്. ഫാത്തിമ ഫായിസയുടെ സഹോദരിയും മറ്റൊരു മകളും പുഴയില്‍ ഒരുമിച്ചുണ്ടായിരുന്നെങ്കിലും ഇവര്‍ രക്ഷപ്പെട്ടു. വേങ്ങര സ്വദേശിയായ സമീറാണ് ഫാത്തിമ ഫായിസയുടെ ഭര്‍ത്താവ്. സൗദിയില്‍ നിന്നും ഇദ്ദേഹം എത്തിച്ചേര്‍ന്ന ശേഷം ശനിയാഴ്ച വേങ്ങര മുട്ടുംമ്പുറം ജുമാ മസ്ജിദില...
Breaking news, Information

തൊണ്ടയില്‍ ഭക്ഷണം കുരുങ്ങി മൂന്നര വയസുകാരന്‍ മരിച്ചു

പാലക്കാട് : അംഗനവാടിയില്‍ വച്ച് തൊണ്ടയില്‍ ഭക്ഷണം കുരുങ്ങി മൂന്നരവയസുകാരന്‍ മരിച്ചു. ചെര്‍പ്പുളശ്ശേരി നെല്ലായ സ്വദേശി അബ്ദുള്‍ സലാമിന്റെ മകന്‍ മുഹമ്മദ് ജലാലാണ് മരിച്ചത്. വിദ്യാര്‍ത്ഥിയായ ജലാല്‍ വീട്ടില്‍ നിന്നും കൊണ്ടുവന്ന ഭക്ഷണം അംഗനവാടിയില്‍ വച്ച് കഴിക്കുന്നതിനിടെയാണ് തൊണ്ടയില്‍ കുരുങ്ങിയത്. പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല....
Breaking news, National

സാങ്കേതിക തകരാര്‍; കോഴിക്കോട് നിന്ന് ദമ്മാമിലേക്കുള്ള വിമാനത്തിന് അടിയന്തര ലാന്‍ഡിംഗ്

കരിപ്പൂര്‍ : കോഴിക്കോട് നിന്ന് ടേക്ക് ഓഫ് ചെയ്ത കോഴിക്കോട് - ദമാം എയര്‍ ഇന്ത്യ വിമാനം സാങ്കേതിക തകരാറിനെ തുടര്‍ന്ന് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അടിയന്തിരമായി ഇറക്കി. ഹൈഡ്രോളിക് തകരാര്‍ മൂലമാണ് കോഴിക്കോട് നിന്നും ദമ്മാമിലേക്ക് പറന്ന എയര്‍ ഇന്ത്യയുടെ IX 385 എക്‌സ്പ്രസ്സ് വിമാനത്തിന് അടിയന്തിര ലാന്‍ഡിംഗിന് അനുമതി തേടുകയായിരുന്നു. 182 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് പുറപ്പെട്ട് രണ്ടര മണിക്കൂറിന് ശേഷമാണ് ലാന്റിംഗ്. ലാന്റ് ചെയ്തത് സുരക്ഷിതമായാണ് എന്ന് വിമാനത്താവളം അധികൃതര്‍ അറിയിച്ചു. ഇന്നലെ രാവിലെ 09:44 ന് കോഴിക്കോട് നിന്നും പറയുന്നയര്‍ന്ന വിമാനത്തിനാണ് തകരാറുണ്ടായത്. കോഴിക്കോട് നിന്നും പറന്നുയരാന്‍ ശ്രമിക്കുന്നതിനിടെ പിന്‍ഭാഗം നിലത്തുരയുകയായിരുന്നു. തുടര്‍ന്ന്, ഹൈഡ്രോളിക് ഗിയറിന് തകരാറുണ്ടായി. വിഷയം ശ്രദ്ധയില്‍പെട്ട ഉടന്‍ ത...
Breaking news, Crime

ഭർത്താവിനെ കൊന്ന കേസിൽ പ്രതിയായ യുവതി രക്ഷപ്പെട്ടു; മണിക്കൂറുകൾക്കുള്ളിൽ വേങ്ങരയിൽ പിടിയിലായി

കോഴിക്കോട് : കുതിരവട്ടം മാനസ്സികാരോഗ്യ കേന്ദ്രത്തിൽ നിന്ന് രക്ഷപ്പെട്ട കൊലക്കേസ് പ്രതി പിടിയിൽ. 8.45 ഓടെ വേങ്ങര ബസ്സ്റ്റാൻഡിൽ നിന്നാണ് പൂനം ദേവിയെ പിടികൂടിയത്. ഇവരെ കോഴിക്കോട് സിറ്റി പൊലീസിന് കൈമാറും. രാവിലെ 7.30 ന് ഇവർ കോഴിക്കോട് നിന്ന് വേങ്ങരയ്ക്ക് ബസ്സ് കയറി. വേങ്ങര സ്റ്റാൻഡിൽ ഇറങ്ങിയ ഉടനെ ഇവരെ പൊലീസ് പിടികൂറ്റുകയായിരുന്നു. പൂനം ദേവിയെ തിരിച്ചറിഞ്ഞ ആളുകൾ ബസിൽ ഉള്ള വിവരം പൊലീസിന് വിവരം കൈമാറുകയായിരുന്നു. വേങ്ങരയിൽ വച്ച് ഭർത്താവ് സഞ്ചിത് പസ്വാനെ കൊലപ്പെടുത്തിയ കേസിലാണ് ഇവരെ പിടികൂടിയത്. പുലർച്ചെ 12.15ഓടെയാണ് പൂനം പുറത്തു കടന്നത്. ശുചിമുറിയുടെ വെന്റിലേറ്റർ ഗ്രിൽ കുത്തി ഇളക്കിയാണ് ഇവർ രക്ഷപ്പെട്ടത്. ഇന്നലെ ആണ് ഇവരെ മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചത്. ബീഹാർ വൈശാലി ജില്ലാ സ്വദേശിയാണ് പൂനം. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ ജോയിൻ ചെയ്യുക https://chat.whatsapp.com/FEZB8dQxwi...
Accident, Breaking news

കക്കാട് സ്കൂട്ടറിൽ ലോറിയിടിച്ച് സ്കൂൾ അധ്യാപകന്റെ കൈ അറ്റു വീണു

തിരൂരങ്ങാടി: സ്കൂട്ടറിൽ ലോറിയിടിച്ച് സ്കൂൾ അധ്യാപകന് പരിക്ക്. പരപ്പനങ്ങാടി സൂപ്പിക്കുട്ടി നഹ സ്കൂളിലെ അധ്യാപകൻ വേങ്ങര പാക്കട പുറയ സ്വദേശി കളത്തിങ്ങൾ ഫിറോസ് ബാബുവിനാണ് പരിക്കേറ്റത്. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/EyghIKSwPKHGMwFNBjlbM2 ദേശീയപാതയിൽ കക്കാട് പെട്രോൾ പമ്പിന് സമീപത്ത് വെച്ചായിരുന്നു അപകടം. അപകടത്തിൽ ഇടതു കൈ മുട്ടിന് മുകളിൽ നിന്ന് അറ്റു. പെരിന്തൽമണ്ണ ആശുപത്രിയിലേക്ക് കൊണ്ടുപോയി....
Breaking news

സെക്രട്ടേറിയറ്റ് മാര്‍ച്ചിലെ സംഘര്‍ഷം ; പി കെ ഫിറോസ് അറസ്റ്റില്‍

കോഴിക്കോട് സെക്രട്ടേറിയറ്റ് മാര്‍ച്ചിലെ സംഘര്‍ഷത്തില്‍ യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ് അറസ്റ്റില്‍. തിരുവനന്തപുരം പാളയത്ത് വെച്ചാണ് പൊലീസ് ഫിറോസിനെ അറസ്റ്റ് ചെയ്തത്. രണ്ടു ദിവസം മുമ്പ് തിരുവനന്തപുരത്ത് നടന്ന യൂത്ത് ലീഗ് സെക്രട്ടറിയേറ്റ് മാര്‍ച്ച് അക്രമാസ്‌കതമായിരുന്നു. സംസ്ഥാന സര്‍ക്കാരിനെതിരെയുള്ള പ്രതിഷേധമായിരുന്നു. പ്രതിഷേധ മാര്‍ച്ച് വലിയ സംഘര്‍ഷത്തിലേക്ക് വഴിമാറുകയും നിരവധിപേര്‍ക്ക് പരുക്ക് ഏല്‍ക്കുകയും ചെയ്തിരുന്നു. പൊതു മുതല്‍ നശിപ്പിക്കല്‍, പോലീസിനെ ആക്രമിക്കല്‍, ഗതാഗതം സ്തംഭിപ്പിക്കല്‍ എന്നിവയാണ് കേസ്. ഇതിലെ ഒന്നാം പ്രതിയാണ് ഫിറോസ്. നേരത്തെ 28 യൂത്ത് ലീഗ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ റിമാന്‍ഡിലാണ്. തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസ് ആണ് ഫിറോസിനെ അറസ്റ്റ് ചെയ്തത്. അല്‍പസമയത്തിനകം പി കെ ഫിറോസിനെ കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു....
Breaking news

നേര്‍ച്ച കാശ് ചോദിച്ചെത്തിയ യുവാവ് പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ കയറിപ്പിടിച്ചു ; പ്രതിയുടെ ചിത്രങ്ങള്‍ പുറത്തുവിട്ടു

തിരുവനന്തപുരം: പട്ടാപ്പകല്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ കടന്നു പിടിച്ച് ആക്രമിക്കാന്‍ ശ്രമിച്ച ആളുടെ കൂടുതല്‍ ചിത്രങ്ങള്‍ പുറത്ത്. പളനിയില്‍ പോകാന്‍ നേര്‍ച്ച കാശ് ചോദിച്ചെത്തിയ യുവാവാണ് പെണ്‍കുട്ടിയെ ആക്രമിച്ചത്. പ്രതിയെക്കുറിച്ച് കുറിച്ച് അറിയുന്നവര്‍ ഉടന്‍ വഞ്ചിയൂര്‍ പൊലീസിനെ വിവരം അറിയിക്കണമെന്ന് വഞ്ചിയൂര്‍ പൊലീസ് അഭ്യര്‍ത്ഥിച്ചു. 9497980031 എന്ന നമ്പറില്‍ ആണ് വിവരമറിയിക്കേണ്ടത്. കുട്ടിയുടെ വീട്ടുകാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതിയുടെ കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചത്. ഹോട്ടലില്‍ ഇരിക്കുന്ന പ്രതിയുടെ ദൃശ്യങ്ങളാണ് പൊലീസ് പുറത്ത് വിട്ടിരിക്കുന്നത്. ശനിയാഴ്ച ഉച്ചയ്ക്ക് 12:30 മണിയോടെയാണ് യുവാവ് പെണ്‍കുട്ടിയുടെ വീട്ടിലെത്തുന്നത്. പഴനിയില്‍ പോകാന്‍ നേര്‍ച്ചക്കാശിനെന്നു പറഞ്ഞാണ് ഇയാള്‍ വീടിന്റെ വാതിലില്‍ മുട്ടിയത്. ഇയാളുടെ കൈയിലൊരു തട്...
Breaking news, Health,

സംസ്ഥാനത്ത് വീണ്ടും മാസ്‌ക് നിർബന്ധമാക്കി, സാമൂഹിക അകലം പാലിക്കണം

സംസ്ഥാനത്ത് മാസ്‌ക് നിർബന്ധമാക്കി. കൊവിഡ് ഭീഷണി വിട്ടുമാറാത്ത സാഹചര്യത്തിലാണ് സംസ്ഥാനത്ത് വീണ്ടും മാസ്‌ക് നിർബന്ധമാക്കിയത്. പൊതുസ്ഥലത്തും ജോലി സ്ഥലങ്ങളിലും ആളുകൾ കൂടുന്നിടത്തും മാസ്ക് ധരിക്കണം. ജോലി സ്ഥലത്തും വാഹനങ്ങളിലും മാസ്ക് നിർബന്ധം. സാനിറ്റൈസറും നിർബന്ധമാക്കുന്നതാണ് ആരോഗ്യവകുപ്പിന്റെ വിജ്ഞാപനം. നിലവിൽ ഭയപ്പെടേണ്ട അവസ്ഥ കേരളത്തിലില്ല. എന്നാൽ ജാഗ്രത കൈവിടേണ്ട സമയമായിട്ടില്ലെന്ന് കണക്കിലെടുത്താണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. പൊതു ചടങ്ങുകളിൽ സാമൂഹിക അകലം നിർബന്ധമാക്കി. കൊവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയതിന് പിന്നാലെ ദേശീയതലത്തിൽ കൊവിഡ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. ഈ നിയന്ത്രണങ്ങൾ പുതുക്കിയാണ് സംസ്ഥാനം ഇപ്പോൾ വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നത്....
Accident, Breaking news

വീടിനടുത്തുള്ള കുളത്തിൽ വീണ് 8 വയസ്സുകാരൻ മരിച്ചു

പരപ്പനങ്ങാടി : വീടിനടുത്തുള്ള കുളത്തിൽ വീണ് വിദ്യാർഥി മരിച്ചു. ഉള്ളണം നോർത്ത് സ്വദേശി അമരമ്പത്ത് ചാലിൽ റാഫിയുടെ മകൻ മുഹമ്മദ് അമീൻ (8) ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം 6മണിയോടെ ആണ് സംഭവം. വീടിനോട് ചേർന്നുള്ള കുളത്തിൽ വീണ കുട്ടിയെ ഉടനെ പിതാവ് രക്ഷപ്പെടുത്തി പരപ്പനങ്ങാടി ജനസേവ മിഷൻ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു. മൃതുദേഹം തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റലിൽ....
Accident, Breaking news

പടിക്കൽ ബൈക്കിടിച്ചു കാൽ നടയാത്രക്കാരൻ മരിച്ചു

തിരൂരങ്ങാടി: ദേശീയപാതയിൽ പടിക്കൽ ബൈക്കിടിച്ചു കാൽനട യാത്രക്കാരൻ മരിച്ചു. പടിക്കൽ സ്വദേശി പരേതനായ ചക്കാല കുഞ്ഞീന്റെ മകൻ അബ്ദുൽ അസീസ് (50) ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം 6.30 നാണ് അപകടം. കോഹിനൂർ ഓഡിറ്റോറിയത്തിന് മുമ്പിൽ വെച്ചാണ് സംഭവം. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ.
Breaking news

പ്രണയത്തില്‍നിന്നു പിന്‍മാറിയിന് പെണ്‍കുട്ടിയുടെ അമ്മയെ കഴുത്തറുത്തു കൊന്നു ; യുവാവ് സ്വയം കഴുത്ത് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു

ഹൈദരാബാദ് : പ്രണയത്തില്‍നിന്നു പിന്മാറിയതിന്റെ വിരോധത്തില്‍ യുവാവ് പെണ്‍കുട്ടിയുടെ അമ്മയെ യുവാവ് കഴുത്തറുത്തു കൊന്നു. അമ്മയെയും മകളെയും വെട്ടിവീഴ്ത്തിയതിനുശേഷം സന്ദീപ് സ്വയം കഴുത്തുമുറിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചു. ഹൈദരാബാദ് നഗരത്തിലെ മിയാപൂരിലാണു മനുഷ്യ മനസാക്ഷിയെ ഞെട്ടിപ്പിക്കുന്ന സംഭവം അരങ്ങേറിയത്. മിയാപൂര്‍ അയോധ്യാ നഗറിലെ ശോഭയെന്ന 45കാരിയാണു ദാരുണമായി കൊല്ലപ്പെട്ടത്. ബുധനാഴ്ച അതിരാവിലെ പെണ്‍കുട്ടിയുടെ വീട്ടില്‍ അതിക്രമിച്ചു കയറിയായിരുന്നു യുവാവിന്റെ ആക്രമണം. ശോഭയുടെ 19 വയസുള്ള മകള്‍ വൈഭവിയും സന്ദീപ് എന്നയാളും പ്രണയത്തിലായിരുന്നു. ആറുമാസം മുന്‍പു ഇവരുടെ ബന്ധത്തില്‍ അസ്വാരസ്യങ്ങള്‍ ഉണ്ടാവുകയും പെണ്‍കുട്ടി പ്രണയത്തില്‍നിന്നു പിന്മാറുകയും ചെയ്തു. ഇതിന്റെ വൈരാഗ്യത്തിലാണ് ബുധനാഴ്ച രാവിലെ സന്ദീപ് വീട്ടിലെത്തി ആക്രമിച്ചത്. വൈഭവിയെ ആക്രമിക്കുന്നതു തടയാനെത്തിയപ്പോഴാണു ശോഭയ്ക്കു വെട്ടേറ്റത...
Breaking news, Kerala

സംസ്ഥാനത്ത് ശക്തമായ മഴ തുടരും : ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴയുടെ ശക്തി കുറഞ്ഞെങ്കിലും ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ മുതല്‍ മലപ്പുറം വരെയുള്ള ജില്ലകളിലാണ് മുന്നറിയിപ്പ്. തമിഴ്നാട്ടില്‍ കരതൊട്ട മാന്‍ഡൌസ് ചുഴലിക്കാറ്റ് ചക്രവാതച്ചുഴിയായി ദുര്‍ബലപ്പെട്ടെങ്കിലും ഇതിന്റെ ഭാഗമായുള്ള പടിഞ്ഞാറന്‍ കാറ്റുകളാണ് സംസ്ഥാനത്ത് ഇപ്പോഴും തുടരുന്ന മഴയ്ക്ക് കാരണം. നാളെ നാല് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് ഏര്‍പ്പെടുത്തിയ വിലക്കും തുടരും. തമിഴ്‌നാട്ടിലൂടെ എത്തിയ ചക്രവാതച്ചുഴി അടുത്ത മണിക്കൂറുകളില്‍ കര്‍ണാടക - വടക്കന്‍ കേരളം വഴി അറബിക്കടലില്‍ പ്രവേശിക്കും എന്നാണ് കരുതുന്നത്....
Breaking news, Health,

നാലാം ക്ലാസുകാരിയുടെ മരണം; ഷിഗല്ല എന്ന് സ്ഥിരീകരിച്ചു

സന്തോഷത്തോടെ പോയ കുട്ടിയുടെ അപ്രതീക്ഷിത മരണം ഉൾക്കൊള്ളാനാകാതെ നാട്ടുകാർ തിരൂരങ്ങാടി : ഇന്നലെ കോഴിക്കോട് മെഡിക്കൽ കോളേജിൽ മരിച്ച കൊടിഞ്ഞി സ്വദേശിയായ കുട്ടിക്ക് ഷിഗല്ല ആയിരുന്നെന്ന് സ്ഥിരീകരിച്ചു. മെഡിക്കൽ കോളേജിൽ നടത്തിയ ട്രൂനാറ്റ് പരിശോധനയിലാണ് ഷിഗല്ല ആണെന്ന് സ്ഥിരീകരിച്ചതെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/EEMqteqEF7WHXsbQNdTQFm കൊടിഞ്ഞി ഫാറൂഖ് നഗർ ദുബായ് പീടിക സ്വദേശി കുന്നത്ത് ഫഹദ് - വടക്കേപുറത്ത് സമീറ എന്നിവരുടെ മകൾ ഫാത്തിമ റഹ (10) യാണ് മരിച്ചത്. കൊടിഞ്ഞി എം എ ഹയർ സെക്കൻഡറി സ്കൂൾ നാലാം ക്ലാസ് വിദ്യാർഥിനി ആണ്.വയറിളക്കവും ഛർദിയും തലവേദന യും ഉണ്ടായതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ ആയിരുന്നു. https://youtu.be/UHHu4xlDzUc വീഡിയോ ശനിയാഴ്ച രാവിലെയാണ് മരിച്ചത്. ഈ മാസം ഒന്നിന് സമീറയും മക്കളും മുന്നിയൂർ...
Accident, Breaking news

ചെമ്മാട് കാറപകടം; വേങ്ങര സ്വദേശി മരിച്ചു

ചെമ്മാട് ബൈപാസ് റോഡിൽ നിയന്ത്രണം വിട്ട കാർ മതിലിൽ ഇടിച്ചു ഒരാൾ മരിച്ചു. വേങ്ങര വലിയോറ പുത്തനങ്ങാടി പാറമ്മൽ സ്വദേശി അഞ്ചുകണ്ടൻ പോക്കർ (75) ആണ് മരിച്ചത്. 2 പേർക്ക് പരിക്കേറ്റു. ഇന്ന് വൈകുന്നേരം 4 നാണ് അപകടം. പോക്കറും 2 മക്കളുമാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. മരുമകൾ റഹ് മത്ത് 47), മകന്റെ മരുമകൻ പതിനാറുങ്ങൽ സ്വദേശി ഹാറൂൻ (28) എന്നിവർക്ക് പരിക്കേറ്റു. തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു....
Accident, Breaking news

കക്ക വാരാൻ പോയ വരുടെ തോണി മറിഞ്ഞു 2 പേർ മരിച്ചു, 2 പേരെ കാണാതായി

തിരൂർ : കക്ക വാരാന്‍ പുഴയിലിറങ്ങിയ കുടുംബം സഞ്ചരിച്ച തോണി മറിഞ്ഞു 2 പേർ മരിച്ചു, 2 പേരെ കാണാതായി. പുറത്തൂർ കളൂർ കുട്ടിക്കടവ് പുഴയിലാണ് സംഭവം. കുറ്റിക്കാട് കടവ് സ്വദേശികളും ബന്ധുക്കളുമായ വിളക്കത്ര വളപ്പിൽ മുഹമ്മദിന്റെ ഭാര്യ സൈനബ (54), ഹംസയുടെ ഭാര്യ ഈന്തു കാട്ടിൽ റുഖിയ (60) എന്നിവരാണ് മരിച്ചത്. ഇവരുടെ മൃതദേഹം ആലത്തിയൂർ ഇമ്പിച്ചി ബാവ ആശുപത്രിയിൽ. ഇരുവരും സഹോദരിമാരാണ്. ഇന്ന് രാത്രി 7 മണിയോടെയാണ് അപകടം. ആറംഗ സംഘം കക്ക വാരാൻ പുഴയിൽ പോയതായിരുന്നു. അതിനിടെ തോണി മറിഞ്ഞു. 4 പേരെ നാട്ടുകാർ രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും 2 പേർ മരിച്ചു. 2 പേരെ കാണാതായിട്ട്ണ്ട്. ഇവർക്ക് വേണ്ടി തിരച്ചിൽ നടത്തുകയാണ്. രക്ഷപ്പെടുത്തിയതിൽ സ്ത്രീയും മകളും തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. 2 പുരുഷന്മാരെയാണ് കാണാതായത്....
Breaking news

എടപ്പാൾ ടൗണിൽ ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറി

എടപ്പാൾ റൗണ്ട് എബൗട്ടിന് സമീപം ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറി. കാരണം വ്യക്തമല്ല. റൗണ്ട് എബൗട്ടിൻ്റെ ഒരു ഭാഗത്ത് ചെറിയ തോതിൽ ഇടിഞ്ഞിട്ടുണ്ട്. സമീപത്തുനിന്നും സ്ഫോടകവസ്തുവിൻ്റെതെന്ന് കരുതുന്ന പ്ലാസ്റ്റിക് വസ്തുക്കളും ലഭിച്ചു. ചങ്ങരംകുളം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ടൗണിൽ സ്ഥാപിച്ച ക്യാമറകൾ പരിശോധിക്കും....
error: Content is protected !!