Crime

14 കാരന്‍ ഇരുചക്ര വാഹനം ഓടിച്ചു ; പിതാവിനും വാഹനം നല്‍കിയ യുവതിക്കും തടവും പിഴയും
Crime, Information

14 കാരന്‍ ഇരുചക്ര വാഹനം ഓടിച്ചു ; പിതാവിനും വാഹനം നല്‍കിയ യുവതിക്കും തടവും പിഴയും

മലപ്പുറം: പതിനാലു വയസുകാരന്‍ ഇരുചക്ര വാഹനം ഓടിച്ചതിന് കുട്ടിയുടെ പിതാവിനും വാഹനം നല്‍കിയ യുവതിക്കും തടവും പിഴയും ശിക്ഷ. കുട്ടിയുടെ പിതാവ് കല്‍പകഞ്ചേരി അബ്ദുല്‍ നസീര്‍ (55) ന് മഞ്ചേരി ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് 25000 രൂപ പിഴയാണ് ശിക്ഷ വിധിച്ചത്. വാഹന ഉടമയായ കല്പകഞ്ചേരി ഫൗസിയ (38) ക്ക് 5000 രൂപയും പിഴയീടാക്കി. പിഴയ്ക്ക് പുറമെ ഇരുവര്‍ക്കും വൈകീട്ട് അഞ്ചു മണി വരെ തടവ് ശിക്ഷയും കോടതി നല്‍കി. 2022 സെപ്തംബര്‍ ഒന്നിന് ഉച്ചക്ക് പന്ത്രണ്ടര മണിക്കാണ് കേസിനാസ്പദമായ സംഭവം. അയല്‍വാസിയായ യുവതിയുടെ ബൈക്കുമായി പതിനാലുകാരന്‍ മാമ്പ്ര കടുങ്ങാത്തുകുണ്ട് റോഡിലൂടെ പോകുന്നതിനിടയിലാണ് മലപ്പുറം എന്‍ഫോഴ്സ്മെന്റ് റീജ്യണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസിലെ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ കുട്ടിയെ കൈകാണിച്ച് നിര്‍ത്തി പരിശോധിച്ചപ്പോള്‍ പ്രായപൂര്‍ത്തിയായില്ലെന്നും ലൈസന്‍സില്ലെന്നും കണ്ടെത്തിയത്. തുടര്‍ന്ന് കുട...
Crime, Information

പ്രണയം നടിച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഢിപ്പിച്ചു ; രണ്ടു പേര്‍ പിടിയില്‍

മലപ്പുറം: പ്രണയം നടിച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച രണ്ട് വ്യത്യസ്ത കേസുകളില്‍ രണ്ട് യുവാക്കളെ നിലമ്പൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. അരീക്കോട് സ്വദേശി വടക്കയില്‍ മുഹമ്മദ് യൂനസ് (26), മമ്പാട് സ്വദേശി റംഷീദ് (27) എന്നിവരെയാണ് പിടികൂടിയത്. നിലമ്പൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. രണ്ടു കേസുകളിലും 16 വയസുള്ള പെണ്‍കുട്ടികളാണ് പീഡിപ്പിക്കപ്പെട്ടത്. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. നിലമ്പൂര്‍ സി ഐ പി വിഷ്ണു, എസ്‌ഐ ടി എം സജിനി എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ...
Crime, Information

വീട്ടില്‍ അതിക്രമിച്ചു കയറി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ ലൈഗികാതിക്രമം ; കെഎസ്ഇബി ലൈന്‍മാന് തടവും പിഴയും

തിരുവനന്തപുരം : വൈദ്യുതി കണക്ഷന്‍ ശരിയാക്കാനെത്തി ആളില്ലാത്ത വീട്ടില്‍ അതിക്രമിച്ചു കയറി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ ലൈഗികാതിക്രമം നടത്തിയ കെഎസ്ഇബി ലൈന്‍മാന് തടവും പിഴയും. മുട്ടുക്കോണം സ്വദേശി അജീഷ് കുമാറിനെ ആണ് മൂന്നു വര്‍ഷം തടവും 20,000 രൂപ പിഴയും ശിക്ഷ വിധിച്ചത്. ആറ്റിങ്ങല്‍ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജില്ലാ ജഡ്ജി ടിപി പ്രഭാഷ് ലാല്‍ ആണ് ശിക്ഷ വിധിച്ചത്. 2016 ഏപ്രില്‍ മാസത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പള്ളിക്കല്‍ പൊലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടറായിരുന്ന കിരണാണ് അന്വേഷണം നടത്തിയത്. കേസില്‍ പ്രോസിക്യൂഷന്‍ 12 സാക്ഷികളെ വിസ്തരിക്കുകയും 18 രേഖകള്‍ തെളിവായി നല്‍കുകയും ചെയ്തു. സഹപ്രവര്‍ത്തകനും പ്രതിയെ നേരില്‍ കണ്ടെന്ന് മജിസ്‌ട്രേറ്റ് മുമ്പാകെ രഹസ്യമൊഴി നല്‍കിയ സമീപവാസികളും ഉള്‍പ്പെടെ പ്രധാന സാക്ഷികള്‍ കോടതിയില്‍ കൂറുമാറിയിരുന്നു. പ്രോസിക്യൂഷനുവേണ്ടി സ...
Crime, Information

ട്രെയിനില്‍ തീവെപ്പ് നടത്തിയ കേസ് ; ഷാറൂഖ് സെയ്ഫി റിമാന്‍ഡില്‍, ഡിസ്ചാര്‍ജ് ചെയ്ത് ജയിലിലേക്ക് മാറ്റും

കോഴിക്കോട് : എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസില്‍ പ്രതിയായ ഷാറൂഖ് സെയ്ഫിയെ ഏപ്രില്‍ 28വരെ 28 വരെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. മുന്‍സിഫ് കോടതി ജഡ്ജ് എസ്.വി. മനേഷ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എത്തി പ്രതിയെ കണ്ടിരുന്നു. നിലവില്‍ മെഡിക്കല്‍ ബോര്‍ഡ് യോഗം നടക്കുകയാണ്. ഇതിനു ശേഷം ഷാറുഖിനെ ഡിസ്ചാര്‍ജ് ചെയ്യും. തുടര്‍ന്ന് ജില്ലാ ജയിലിലേക്ക് മാറ്റും. നിലവില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പ്രത്യേക സെല്‍ മുറിയിലാണ് ഷാരുഖ് ഉള്ളത്. ശരീരത്തിലേറ്റ പരുക്കുകള്‍ക്ക് ചികിത്സ ആവശ്യമുണ്ടെന്ന ഡോക്ടര്‍മാരുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. പ്രതിയുടെ ആരോഗ്യനില തൃപ്തികരമെന്ന് വിദഗ്ധ ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. പൊള്ളല്‍ ഒരു ശതമാനത്തില്‍ താഴെ മാത്രമാണെന്നും മറ്റു പരുക്കുകള്‍ ട്രെയിനില്‍ നിന്ന് ചാടിയപ്പോള്‍ പറ്റിയതാണെന്നും കാഴ്ചശക്തിക്ക് പ്രശ്‌നങ്ങളില്...
Crime

ഹോംനഴ്‌സ് പഠിച്ച കള്ളി; കൂടുതൽ വീടുകളിൽ മോഷണം നടത്തി

തിരൂരങ്ങാടി : ജോലിക്ക് നിന്ന് വീടുകളിൽ മോഷണം നടത്തിയ കേസിൽ അറസ്റ്റിലായ ഹോം നഴ്സുമായി തെളിവെടുപ്പ് നടത്തി. ഗൂഡല്ലൂർ പുറംമണവയൽ സ്വദേശി കൊടക്കാടൻ അസ്മാബിയെ (34) ആണ് ഗൂഡല്ലൂരിലും മറ്റും കൊണ്ടുപോയി തെളിവെടുപ്പു നടത്തിയത്. ഇവർ കൂടുതൽ വീടുകളിൽ മോഷണം നടത്തിയതായി പോലീസ് സംശയിക്കുന്നുണ്ട്. കൊടിഞ്ഞി, മൂന്നിയൂർ പടിക്കൽ എന്നിവിടങ്ങളിലെ വീടുകളിലാണ് മോഷണം നടത്തിയിരുന്നത്. ഇവിടെ നിന്ന് മോഷ്ടിച്ച സ്വർണാഭാരണങ്ങളിൽ ഭൂരിഭാഗവും കണ്ടെടുക്കുകയും ചെയ്തു.കൊടിഞ്ഞികോറ്റത്ത് മൂലക്കൽ കൊടിയേങ്ങൽ റഫീഖിന്റെ വീട്ടിലാണ് യുവതി പ്രസവ ശുശ്രൂഷ ക്ക് നിന്നിരുന്നത്. ഇവിടെ നിന്ന് 14 പവൻ സ്വർണവും മൊബൈൽ ഫോണും മോഷ്ടിച്ചിരുന്നു. ഈ കേസിലാണ് ഇവർ അറസ്റ്റിലായത്. ഈ കേസിൽ പൊലീസ് കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് മുന്നിയൂർ പടിക്കൽ പി.കെ.കുഞ്ഞിമുഹമ്മദിന്റെ വീട്ടിൽ മോഷണം നട ത്തിയ വിവരം യുവതി വെളിപ്പെടുത്തിയത്.ജനുവരി മുതൽ ഫെ...
Crime, Information

മദ്യപിച്ചെത്തിയ മകന്‍ ചിക്കന്‍ കറിയുണ്ടാക്കാന്‍ വീട്ടിലെ കോഴിയെ പിടിക്കാന്‍ പോയി ; അച്ഛന്‍ വിറകിടനടിച്ചു കൊന്നു

മദ്യപിച്ചെത്തിയ മകന്‍ ചിക്കന്‍ കറിയുണ്ടാക്കാന്‍ വീട്ടിലെ കോഴിയെ പിടിക്കാന്‍ പോയതിന് മകനെ അച്ഛന്‍ വിറകിടനടിച്ചു കൊന്നു. സുള്ള്യയിലെ ഗട്ടിഗാറിലാണ് സംഭവം. ശിവറാം (32) ആണ് മരിച്ചത്. അച്ഛന്‍ ഷീണയെ സുബ്രമണ്യ പോലീസ് അറസ്റ്റ് ചെയ്തു. കറിയുണ്ടാക്കുമ്പോള്‍ ശിവറാം വീട്ടിലുണ്ടായിരുന്നില്ല. തിരികെയെത്തിയപ്പോള്‍ കറി കഴിഞ്ഞിരുന്നു. ഇതേ തുടര്‍ന്ന് ശിവാറാമും ഷീണയും തമ്മില്‍ വാക്കേറ്റമുണ്ടായി. പിന്നാലെ വീട്ടിലുണ്ടായിരുന്ന കോഴിയെ പിടിക്കാന്‍ ശിവറാം ശ്രമിച്ചു. ഇത് പിതാവിനെ പ്രകോപിതനാക്കി.ഷീണ ഒരു വലിയ വിറകെടുത്ത് ശിവറാമിനെ തലയ്ക്കടിക്കുകയായിരുന്നു. ശിവറാമിനും ഭാര്യയ്ക്കും അവരുടെ രണ്ട് മക്കള്‍ക്കുമൊപ്പമാണ് അച്ഛന്‍ ഷീണ കഴിഞ്ഞിരുന്നത്. ...
Crime

മുന്നിയൂരിൽ അനധികൃത മണൽകടത്ത് പിടികൂടി

മൂന്നിയൂർ പാറക്കടവ് കിഴക്കൻ തോടിന് സമീപം അനധികൃതമായി കൂട്ടിയിട്ട രണ്ട് ലോഡ് മണൽ റവന്യൂ വകുപ്പ് അധികൃതർ പിടികൂടി.പാറക്കടവ് ഓട് നിർമ്മാണ കമ്പനിക്ക് സമീപം കുറ്റിക്കാട് ചേലക്കൽ കടവിലാണ് അനധികൃത മണൽ കൂട്ടിയിട്ടിരുന്നത്.കടലുണ്ടി പുഴയിൽ പാറക്കടവ് ഭാഗത്ത് നിന്നും മണലെടുത്ത് ആളൊഴിഞ്ഞ ഭാഗമായ ഇവിടെനിന്ന് മണൽ കയറ്റിപോവുന്നുണ്ടെന്ന് കടലൂണ്ടിപുഴ സംരക്ഷണ സമിതിയും നാട്ടുകാരും ജില്ലാ കളക്ടർക്ക് നൽകിയ പരാതിയെ തുടർന്ന് നടത്തിയ പരിശോധനയിലാണ് അനധികൃത മണൽ കണ്ടെത്തിയത്.കലക്ടറുടെ നിർദേശത്തെ തുടർന്ന് മൂന്നിയൂർ വില്ലേജ് ഓഫീസർ സൽമ വർഗീസ്,സ്പെഷൽ വില്ലേജ് ഓഫീസർ വേണുഗോപാൽ എന്നിവരാണ് മണൽ പിടിച്ചെടുത്തത്. പിടിച്ചെടുത്ത മണൽ വാർഡ് മെമ്പർ ശംസുദ്ധീൻ മണമമലിന്റെ സാന്നിധ്യത്തിൽ റവന്യൂ അധികൃതർ വെള്ളത്തിലേക്ക് തന്നെ നിക്ഷേപിച്ചു. അധികൃതർ എത്താൻ വൈകിയതിനാൽ മണലെടുപ്പിന് ഉപയോഗിക്കുന്ന തോണികൾ കടവിൽ നിന്നും മണലെടുക്കുന്നവർ മാറ്റിയതിന...
Crime

വീട്ടമ്മമാരുടെ സ്വർണമാല കവരുന്ന കോഴിക്കച്ചവടക്കാരൻ പിടിയിൽ

മലപ്പുറം: കഴിഞ്ഞ മാസം 27 ന് മലപ്പുറം മേൽമുറിയിൽ വെച്ച് വൈകിട്ട് ജോലി കഴിഞ്ഞ് വീട്ടിലേക്ക് നടന്നു പോവുകയായിരുന്ന വീട്ടമ്മയുടെ മൂന്നരപ്പവൻ തൂക്കം വരുന്ന സ്വർണ്ണ മാല ഇരുചക്ര വാഹനത്തിൽ വന്ന് പൊട്ടിച്ച് കടന്നു കളഞ്ഞ സംഭവത്തിൽ പ്രതി പിടിയിൽ. കോഴിക്കോട് മീഞ്ചന്ത സ്വദേശി മുഹമ്മദ് താലിഫ് (31) എന്നയാളെയാണ് മലപ്പുറം പോലീസ് ഇൻസ്പെക്ടർ ജോബി തോമസും പാർട്ടിയും ചേർന്ന് ഇന്നലെ അറസ്റ്റ് ചെയ്തത്. മലപ്പുറം ജില്ലാ പോലീസ് മേധാവി S സുജിത് ദാസ് IPS ന് ലഭിച്ച പരാതിയെ തുടർന്ന് മലപ്പുറം ഡിവൈഎസ്പി പി അബ്ദുൽ ബഷീറിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് cctv കേന്ദ്രീകരിച്ചും ശാസ്ത്രീയമായും മറ്റും നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതി പിടിയിലായത്. പ്രതിയെ ചോദ്യം ചെയ്തതിൽ കോഴിക്കോട് മലപ്പുറം ജില്ലകളിലെ നിരവധി കേസുകൾക്ക് തുമ്പായി. കോഴിക്കോട് റെയിൽവേ മേൽപ്പാലത്തിന് സമീപം കോഴിക്കട നടത്തിവരുന്ന പ്രതി, പാർട്ടി...
Crime, Information

ഷാരൂഖ് അതേ ട്രെയിനിൽ കണ്ണൂരിലെത്തി?; പൊള്ളലിന് ചികിത്സ തേടി രത്‌നഗിരിയിലെ ആശുപത്രിയിൽ, പിന്നാലെ പിടിയിൽ

കോഴിക്കോട്∙ എലത്തൂരിൽ ഓടുന്ന ട്രെയിനിനുള്ളിൽ തീ കൊളുത്തിയ കേസിലെ പ്രതിക്കായി ഡൽഹിയിലേക്കും ഉത്തർപ്രദേശിലേക്കും പൊലീസ് അന്വേഷണം വ്യാപിപ്പിച്ചുവെന്ന റിപ്പോർട്ടുകൾക്കിടെയാണ്, ഷാരൂഖ് സെയ്ഫിയെ മഹാരാഷ്ട്രയിലെ രത്‌നഗിരിയിൽനിന്നും പിടികൂടിയെന്ന വാർത്ത പുറത്തുവരുന്നത്. പൊള്ളലേറ്റ നിലയിൽ മഹാരാരാഷ്ട്രയിൽ കൊങ്കൺ മേഖലയിലെ രത്‌നഗിരിയിൽ ആശുപത്രിയിൽ ചികിത്സ തേടിയ ഷാരൂഖ് സെയ്ഫിയെ, അവിടെനിന്നാണ് എടിഎസ് കസ്റ്റഡിയിലെടുത്തതെന്നാണു ലഭിക്കുന്ന വിവരം. തുടർന്ന് ഇക്കാര്യം കേരളത്തിൽനിന്നുള്ള ഭീകരവിരുദ്ധ സ്ക്വാഡിനെ അറിയിക്കുകയായിരുന്നു. ഷാരൂഖ് സെയ്ഫിക്ക് പൊള്ളലേറ്റതിനു പുറമെ മറ്റു ചില പരുക്കുകളുമുണ്ട്. തലയ്ക്കേറ്റ പരുക്കിനെ തുടർന്നാണ് ചികിത്സ തേടിയതെന്നും റിപ്പോർട്ടുണ്ട്. രത്‌നഗിരിയിൽ നിന്നും അജ്മീറിലേക്കു കടക്കാനായിരുന്നു ശ്രമമെന്ന് ഷാരൂഖ് സെയ്ഫി മൊഴി നൽകി. അതേസമയം, തീയിട്ട ട്രെയിനിൽത്തന്നെയാണ് ഷാരൂഖ് സെയ്ഫി...
Crime

വാഴക്കാട് യുവതിയുടെ മരണം കൊലപാതകം; ഭർത്താവ് അറസ്റ്റിൽ

വാഴക്കാട് : വീടിന് മുകളിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം, ഭർത്താവ് അറസ്റ്റിൽ. സ്വകാര്യ വാഹന ഇടപാട് സ്ഥാപനത്തിലെ ജീവനക്കാരിയും വാഴക്കാട് പുതാടമ്മൽ ആലിയുടെ മകളുമായ നജ്മുന്നീസയെ (32)  വീടിന്റെ ടെറസിനു മുകളിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് ചെറുവട്ടൂർ നെരോത്ത് മുഹിയുദ്ദീനെ (42) പൊലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച പുലർച്ചെയാണ് വീടിന്റെ ടെറസിൽ ഭാര്യ നജ്മുന്നീസ മരിച്ചുകിടക്കുന്നതായി ഭർത്താവ് മുഹിയുദ്ദീൻ അയൽവാസികളെയും നാട്ടുകാരെയും അറിയിച്ചത്. ടെറസിൽ വച്ച് അർധരാത്രിയോടെ നജ്മുന്നീസയും മുഹിയുദ്ദീനുമായി വാക്കുതർക്കമുണ്ടായതായി പൊലീസ് ചോദ്യം ചെയ്യലിൽ കണ്ടെത്തി.  കഴിഞ്ഞ ദിവസം സ്വന്തം വീട്ടിലേക്കു പോയിരുന്ന നജ്മുന്നീസ ഭർത്താവിനെ നിരീക്ഷിക്കുന്നതിനാണ് വീടിന്റെ പിറകിൽ കോണി വച്ച് ടെറസിൽ കയറിയതെന്നാണു കരുതുന്നത്. അപ്രതീക്ഷിതമായി രാത്രിയിൽ വീടിനു മുകളിൽ ഭാര്യയെ ...
Crime, Information

ട്രെയിനില്‍ തീവെപ്പ് : പ്രതി കസ്റ്റഡിയില്‍, പിടികൂടിയത് കണ്ണൂരില്‍ നിന്നും

കോഴിക്കോട്: എലത്തൂരില്‍ ട്രെയിനില്‍ പെട്രോളൊഴിച്ച് തീവെച്ച സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന നോയിഡ സ്വദേശി മുഹമ്മദ് ഷാറൂഖ് സെയ്ഫി പൊലീസ് കസ്റ്റഡിയില്‍. കണ്ണൂരില്‍ നിന്നാണ് പ്രത്യേക അന്വേഷണ സംഘം ഇയാളെ പിടികൂടിയത്. ഷാറൂഖ് സെയ്ഫിനെ പൊലീസ് വിശദമായി ചോദ്യം ചെയ്തു വരികയാണ്. പ്രതിയെ കുറ്റകൃത്യത്തിലേക്ക് നയിച്ച സാഹചര്യം, മാറ്റാരുടെയെങ്കിലും സഹായം ലഭിച്ചോ, തീവ്ര സ്വഭാവമുള്ള സംഘടനകളുടെ സ്വാധീനമുണ്ടോ എന്നതടക്കമുള്ള വിവരങ്ങളാണ് പരിശോധിക്കുന്നത്. ഇയാള്‍ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നുവെന്ന നിര്‍ണായക വിവരവും പൊലീസിന് ലഭിച്ചിരുന്നു. കാലിന് പൊള്ളലേറ്റയാള്‍ ഇന്ന് പുലര്‍ച്ചെ സംശയാസ്പദമായ സാഹചര്യത്തില്‍ ആശുപത്രിയില്‍ ചികിത്സ തേടിയെന്നാണ് പൊലീസിന് ലഭിച്ച വിവരം. ഇയാളോട് ആശുപത്രിയില്‍ അഡ്മിറ്റാവാന്‍ കാഷ്വാലിറ്റിയിലുണ്ടായിരുന്ന ഡോക്ടര്‍ നിര്‍ദേശിച്ചെങ്കിലും അധികൃതരുടെ കണ്ണുവെട്ടിച്...
Calicut, Crime, Information

ട്രെയിനില്‍ തീകൊളുത്തിയ സംഭവം ; സിസിടിവി ദൃശ്യങ്ങളിലുള്ളത് പ്രതിയല്ലെന്ന് പൊലീസ്

കോഴിക്കോട്: ആലപ്പുഴ-കണ്ണൂര്‍ എക്‌സിക്യൂട്ടീവ് ട്രെയിനില്‍ തീവെച്ച സംഭവുമായി ബന്ധപ്പെട്ട് പുറത്തുവന്ന സിസിടിവി ദൃശ്യങ്ങളിലുള്ള പ്രതിയല്ലെന്ന് പൊലീസ്. ദൃശ്യത്തിലുള്ളത് വിദ്യാര്‍ത്ഥിയായ കപ്പാട് സ്വദേശി ഫആയിസ് മന്‍സൂറാണ്. യുവാവ് ട്രെയിനില്‍ തന്നെ ഉണ്ടായിരുന്ന വ്യക്തിയാണെന്നും, ട്രെയിനില്‍ നിന്ന് സുഹൃത്തിനെ വിളിച്ചുവരുത്തി പോവുകയുമായിരുന്നുവെന്ന് വിദ്യാര്‍ത്ഥി പൊലീസിനോട് പറഞ്ഞു. പ്രതിയുടേതിന് സമാനമായ ഷര്‍ട്ട് ധരിച്ചിരുന്നതാണ് സംശയത്തിനിടയാക്കിയത്. എന്നാല്‍ അക്രമം നടന്ന സമയം 9.30യും സിസിടിവിയിലെ ദൃശ്യങ്ങള്‍ രാത്രി 11.30ഓടെ ഉള്ളതുമായിരുന്നു. ഇതു ദുരൂഹത വര്‍ധിപ്പിച്ചതോടെയാണ് വിശദമായ പരിശോധന നടത്തിതും പ്രതിയുടേതല്ല ദൃശ്യങ്ങളെന്ന് പൊലീസ് സ്ഥിരീകരിച്ചതും. ...
Crime, Information

ട്രെയിനില്‍ തീവെപ്പ് നടത്തിയ അക്രമിയുടെ രേഖാചിത്രം പുറത്ത് വിട്ടു, പ്രതിയെ കുറിച്ച് സൂചന ലഭിച്ചെന്ന് ഡിജിപി

കോഴിക്കോട് : ആലപ്പുഴ- കണ്ണൂര്‍ എക്‌സിക്ക്യൂട്ടീവ് ട്രെയിനില്‍ തീവെപ്പ് നടത്തിയ അക്രമിയുടെ രേഖാചിത്രം പുറത്തിവിട്ട് പൊലീസ്. മുഖ്യസാക്ഷിയായ റാസിഖ് നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് രേഖാ ചിത്രം തയ്യാറാക്കിയത്. പ്രതിയെ കുറിച്ച് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായി സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത് അറിയിച്ചു. അന്വേഷണത്തിന് പ്രത്യേകസംഘം രൂപീകരിക്കും. ഉത്തര മേഖല ഐജിയുടെ മേല്‍നോട്ടത്തിലാണ് അന്വേഷണം നടക്കുക. ആക്രമണത്തില്‍ ഗൂഢാലോചനയുണ്ടോയെന്ന് അന്വേഷണത്തിനു ശേഷമേ പറയാനാകൂവെന്നും ഡിജിപി വ്യക്തമാക്കി. പ്രതി ഇതര സംസ്ഥാന തൊഴിലാളിയെന്ന സൂചനയിലൂന്നിയാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്. ടൗണ്‍, മെഡിക്കല്‍ കോളേജ്, അസിസ്റ്റന്റ് കമ്മീഷണര്‍മാരും, റൂറല്‍ എസ്എസ്ബി ഡിവൈഎസ്പി എന്നിവര്‍ എലത്തൂര്‍ സ്റ്റേഷനില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. ഇതിനിടയില്‍, അക്രമിയുടേതെന്ന് സംശയിക്കുന്നയാളുടെ സിസിടിവി ദൃശ്യങ്ങളും പുറ...
Crime, Information

ഉംറ തീര്‍ത്ഥാടനത്തിന്റെ മറവില്‍ സ്വര്‍ണക്കടത്ത് ; വേങ്ങര ഊരകം സ്വദേശിയടക്കം 4 പേര്‍ പിടിയില്‍

കരിപ്പൂര്‍ : ഉംറ തീര്‍ത്ഥാടനത്തിന്റെ മറവില്‍ സ്വര്‍ണക്കടത്ത് നടത്തിയ വേങ്ങര ഊരകം സ്വദേശിയടക്കം 4 പേര്‍ കരിപ്പൂരില്‍ കസ്റ്റംസ് പിടിയില്‍. ഇന്ന് രാവിലെ ഇന്‍ഡിഗോ വിമാനത്തില്‍ ജിദ്ദയില്‍നിന്നുമ ഉംറ തീര്‍ത്ഥാടനത്തിന് സൗദി അറേബ്യക്ക് പോയി വന്ന നാലു യാത്രക്കാരില്‍ നിന്നുമായി ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചുവച്ചു കൊണ്ടുവന്ന 3455 ഗ്രാം സ്വര്‍ണ്ണമിശ്രിതമടങ്ങിയ പതിമൂന്നു ക്യാപ്‌സൂലുകളാണ് പിടികൂടിയത്. മലപ്പുറം ഊരകം മേല്‍മുറി സ്വദേശിയായ വെളിച്ചപ്പാട്ടില്‍ ഷുഹൈബില്‍( 24) നിന്നും 1064 ഗ്രാം തൂക്കം വരുന്ന നാലു ക്യാപ്‌സൂലുകളും വയനാട് മേപ്പാടി സ്വദേശിയായ ആണ്ടികാടന്‍ യൂനസ് അലി (34) യില്‍ നിന്നും 1059 ഗ്രാം തൂക്കം വരുന്ന നാലു ക്യാപ്‌സൂലുകളും കാസറഗോഡ് മുലിയടുക്കം സ്വദേശിയായ അബ്ദുല്‍ ഖാദറി (22) ല്‍ നിന്ന് 851 ഗ്രാം തൂക്കം വരുന്ന മൂന്നു ക്യാപ്‌സൂളുകളും മലപ്പുറം അരിമ്പ്ര സ്വദേശിയായ വെള്ളമാര്‍തൊടി മുഹമ്മദ് സു...
Crime, Information

ട്രെയിനിന് തീയിട്ട അക്രമിയുടേതെന്ന് സംശയിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്; അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്

കോഴിക്കോട് : ആലപ്പുഴ - കണ്ണൂര്‍ എക്‌സിക്യുട്ടിവ് എക്‌സ്പ്രസ് പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയ സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്നയാളുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. കാട്ടിലപ്പീടികയിലെ ഒരു പള്ളിയിലെ സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് പുറത്തായത്. ചുവന്ന കള്ളികളുള്ള ഷര്‍ട്ട് ധരിച്ച വ്യക്തിയുടെ ദൃശ്യങ്ങളാണ് പുറത്ത് വന്നത്. ഫോണ്‍ ചെയ്യുന്നതും ഒരു ഇരുചക്രവാഹനത്തില്‍ കയറി പോകുന്നതുമാണ് വീഡിയോയിലുള്ളത്. ഇയാളുടെ കയ്യിലൊരു ബാഗുമുണ്ട്. ഇയാള്‍ തന്നെയാണോ അക്രമിയെന്ന് പൊലീസും ഉറപ്പിച്ച് പറയുന്നില്ല. പക്ഷേ ദൃക്‌സാക്ഷി നല്‍കിയ സൂചനകളെല്ലാം യോജിക്കുന്നയാളാണ് ദൃശ്യങ്ങളിലുള്ളത്. ഞായറാഴ്ച രാത്രി 9.11ന് കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍നിന്നു കണ്ണൂരിലേക്ക് പുറപ്പെട്ട ആലപ്പുഴ കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ് ട്രെയിനില്‍ എലത്തൂരില്‍ വച്ചാണ് സംഭവം. അക്രമി ഡി1 കോച്ചില്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയാ...
Crime, Information

ഒന്‍പതു വയസുകാരിയെ കൊന്നു, മൃതദേഹം കഷ്ണങ്ങളാക്കി പ്ലാസ്റ്റിക് കവറില്‍ നിറച്ച് ഉപേക്ഷിച്ചു; 20 കാരന്‍ അറസ്റ്റില്‍

ഉദയ്പൂര്‍: ഒന്‍പതുവയസുകാരിയെ കൊലപ്പെടുത്തി മൃതദേഹം കഷ്ണങ്ങളാക്കി ഉപേക്ഷിച്ച സംഭവത്തില്‍ പെണ്‍കുട്ടിയുടെ അയല്‍വാസിയായ 20കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ഉദയ്പൂര്‍ സ്വദേശിയായ കമലേഷ് ആണ് പിടിയിലായത്. മാര്‍ച്ച് 29നാണ് പെണ്‍കുട്ടിയെ കാണാതായത്. തുടര്‍ന്ന് വീട്ടുകാരുടെ പരാതിയില്‍ മിസ്സിംഗ് കേസ് രജിസ്റ്റര്‍ ചെയ്ത് പൊലീസ് അന്വേഷണം നടത്തി വരികയായിരുന്നു. ഇതിനിടെ ശനിയാഴ്ച മാവ്‌ലി പ്രദേശത്തെ ആള്‍ത്താമസമില്ലാത്ത വീട്ടില്‍ നിന്നും ദുര്‍ഗന്ധം വമിക്കുന്നതായി പ്രദേശവാസികള്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് ഇക്കാര്യം പരിശോധിക്കാനായി രാത്രിയോടെ എത്തിയ പൊലീസ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി. മൃതദേഹം കഷ്ണങ്ങളായി മുറിച്ച് പ്ലാസ്റ്റിക് കവറില്‍ നിറച്ച നിലയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ...
Crime

ജോലിക്ക് നിന്ന വീട്ടിൽ നിന്ന് സ്വർണാഭരണങ്ങളും ഫോണും കവർന്നു; ഹോംനഴ്‌സ് പിടിയിൽ

തിരൂരങ്ങാടി : പ്രസവശുശ്രൂഷക്ക് നിന്ന വീട്ടിൽ നിന്ന് 14 പവൻ സ്വർണവും മൊബൈൽ ഫോണും കവർന്ന ഹോം നഴ്സ് പിടിയിൽ. ഗൂഡല്ലൂർ പുറംമണവയൽ സ്വദേശി കൊടക്കാടൻ അസ്മാബി (34) ആണു പിടിയിലായത്. കൊടിഞ്ഞി കോറ്റത്തങ്ങാടി മൂലക്കൽ സ്വദേശി കൊടിയേങ്ങൽ റഫീഖിന്റെ വീട്ടിൽ നിന്നാണ് സ്വർണാഭരണവും ഫോണും കവർന്നത്. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/EEMqteqEF7WHXsbQNdTQFm റഫീഖിന്റെ ഭാര്യ സഫ്വാനയുടെയും കുട്ടിയുടെയും ആഭരണങ്ങളും റഫീഖിന്റെ ഫോണുമാണ് നഷ്ടമായിരുന്നത്. സഫ് വനയുടെ പ്രസവശുശ്രൂഷയ്ക്കായാണ് യുവതി എത്തിയിരുന്നത്. കഴിഞ്ഞ മാസം 22ന് വീട്ടിൽ നടന്ന കുഞ്ഞിന്റെ മുടികളയൽ ചടങ്ങിനിടെയാണ് ഫോൺ നഷ്ടമായത്. സംശയം തോന്നി എല്ലാവരോടും ചോദിക്കുകയും പരിശോധന നടത്തുകയും ചെയ്തിരുന്നെങ്കിലും ഫോൺ എടുത്തില്ലെന്നാണ് യുവതി പറഞ്ഞത്. തുടർന്ന് സൈബർ സെല്ലിൽ പരാതി നൽകിയിരുന്നു. കഴിഞ്ഞ 6ന് ജോലി കഴിഞ്ഞ് യുവതി നാട്ടിലേക്കു മടങ...
Crime, Information

ഏഴ് വയസുകാരിയെ രണ്ടാനച്ഛന്‍ ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ചതായി പരാതി

കല്‍പ്പറ്റ: ഏഴു വയസുകാരിയെ രണ്ടാനച്ഛന്‍ ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ചതായി പരാതി. വയനാട് കല്‍പ്പറ്റ എമലിയിലാണ് സംഭവം. കുന്നത്ത് വീട്ടില്‍ വിഷ്ണുവാണ് രണ്ടാം ഭാര്യ വിഷ്ണുപ്രിയയുടെ മകള്‍ ആവന്തികയ്ക്കാണ് പൊള്ളലേറ്റത്. ഇയാള്‍ ചട്ടുകം പഴുപ്പിച്ച് അവന്തികയുടെ വലതുകാലില്‍ പൊള്ളലേല്‍പ്പിക്കുകയായിരുന്നു. കുട്ടിയെ കൈനാട്ടി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവമറിഞ്ഞ ചൈല്‍ഡ് ലൈന്‍ കുട്ടിയുടെ മൊഴിരേഖപ്പെടുത്തി. തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ പൊലീസില്‍ വിവരം അറിയിച്ചതോടെ കേസെടുക്കുകയായിരുന്നു. വിഷ്ണുവിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. പ്രതിക്കെതിരെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ...
Crime, Information

ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ടു ; 17 കാരിയെ മഞ്ചേരിയിലെ പാര്‍ക്കില്‍ കൊണ്ടു പോയി പീഡിപ്പിച്ചു ; യുവാവ് റിമാന്റില്‍

മലപ്പുറം: ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ മഞ്ചേരിയിലെ പാര്‍ക്കില്‍ കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതിയെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. അരീക്കോട് പൊലീസ് അറസ്റ്റ് ചെയ്ത അരീക്കോട് വിളയില്‍ ചെറിയപറമ്പ് കരിമ്പനക്കല്‍ മൂത്തേടത്ത് മുഹമ്മദ് റബീഹ് (23)നെയാണ് മഞ്ചേരി പോക്‌സോ സ്‌പെഷ്യല്‍ കോടതി റിമാന്റ് ചെയ്തത്. ഇയാളെ മഞ്ചേരി സ്‌പെഷ്യല്‍ സബ് ജയിലിലേക്കയച്ചു. 2023 മാര്‍ച്ച് 18നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഇന്‍സ്റ്റഗ്രമിലൂടെയാണ് യുവാവ് പെണ്‍കുട്ടിയെ പരിചയപ്പെട്ടത്. പിന്നീട് പ്രണയം നടിച്ച് പെണ്‍കുട്ടി പഠിക്കുന്ന സ്‌കൂളിലെത്തിയ യുവാവ് സ്‌കൂട്ടറില്‍ പതിനേഴ്കാരിയെ മഞ്ചേരിയിലുള്ള ചെരണി ഉദ്യാന്‍ പാര്‍ക്കില്‍ കൊണ്ടുപോയി. തുടര്‍ന്ന് പാര്‍ക്കിലെ ബാത്‌റൂമില്‍ കൊണ്ടു പോയി പെണ്‍കുട്ടിയെ ബാലാത്സംഗം ചെയ്തുവെന്നാണ് കേസ്. ഇന്‍സ്റ്റഗ്രമിലൂടെയാണ് യുവാവ് പെണ്‍കുട്ടിയെ പരിചയപ്പെട്ടത്. പിന...
Crime, Information

പ്രായപൂര്‍ത്തിയാകാത്ത മകള്‍ സ്‌കൂട്ടര്‍ ഓടിച്ചു ; മാതാവിനെതിരെ കേസെടുത്ത് പൊലീസ്

കണ്ണൂര്‍: പ്രായപൂര്‍ത്തിയാകാത്ത മകള്‍ സ്‌കൂട്ടര്‍ ഓടിച്ചതില്‍ മാതാവിനെതിരെ കേസെടുത്തു. ട്രാഫിക് എസ്‌ഐ എം.രഘുനാഥിന്റെ നേതൃത്വത്തില്‍ സയ്യിദ് നഗറില്‍ വാഹന പരിശോധന നടത്തുന്നതിനിടയിലാണ് 16 വയസുകാരി സ്‌കൂട്ടറില്‍ എത്തിയത്. ഇതേ തുടര്‍ന്നാണ് ആര്‍സി ഓണറായ സയ്യിദ് നഗര്‍ സിഎച്ച് റോഡിലെ വീട്ടമ്മയുടെ പേരില്‍ പൊലീസ് കേസെടുത്തത്. 25,000 രൂപയാണ് ഇവര്‍ പിഴയായി അടയ്‌ക്കേണ്ടി വരിക. ഇത്തരത്തില്‍ പിടിയിലാകുന്ന കുട്ടികള്‍ക്ക് 25 വയസ് കഴിഞ്ഞാല്‍ മാത്രമേ ലൈസന്‍സ് അനുവദിക്കുകയുള്ളൂ. ഇതേ രീതിയില്‍ 8 വിദ്യാര്‍ഥികളെ അടുത്ത കാലത്തായി തളിപ്പറമ്പില്‍ പൊലീസ് പിടികൂടിയിരുന്നു. ...
Crime, Information, Malappuram

നേരിട്ടത് ക്രൂര പീഢനം ; മലപ്പുറത്ത് ഭാര്യയെ പ്രകൃതി പീഢനത്തിനിരയാക്കിയ യുവാവിന് തടവും പിഴയും

മലപ്പുറം: ഭാര്യയെ ക്രൂരമായ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ യുവാവിന് ഒരു വര്‍ഷം കഠിനതടവും 25000 രൂപ പിഴയും ശിക്ഷ വിധിച്ച് മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി. അമരമ്പലം താഴെ ചുള്ളിയോട് കുന്നുമ്മല്‍ മുഹമ്മദ് റിയാസിനാണു ശിക്ഷ വിധിച്ചത്. പിഴയടച്ചില്ലെങ്കില്‍ മൂന്നു മാസം അധിക തടവ് അനുഭവിക്കണം. കേസിലെ രണ്ടാം പ്രതി ഭര്‍തൃ പിതാവ് അബ്ദു(63), മൂന്നാം പ്രതി ഭര്‍തൃ മാതാവ് നസീറ(42) എന്നിവരെ തെളിവുകളുടെ അഭാവത്തില്‍ വെറുതെവിട്ടു. 2005 മാര്‍ച്ച് 15നായിരുന്നു ഇവരുടെ വിവാഹം. വിവാഹശേഷം അമരമ്പലം അയ്യപ്പന്‍കുളത്തെ വീട്ടിലും പിന്നീടു താഴെചുള്ളിയോട് തറവാട്ടുവീട്ടിലും താമസിച്ചുവരവെയായിരുന്നു പ്രതി ഭാര്യയെ ക്രൂരമായ പീഡനത്തിന് ഇരയാക്കിയത്. 2010 മുതല്‍ 2015 വരെയുള്ള കാലയളവില്‍ ഭര്‍ത്താവ് ഭാര്യയെ ജനാലയില്‍ കെട്ടിയിട്ടാണ് ക്രൂരമായി പീഡിപ്പിച്ചത്. യുവതിയുടെ രഹസ്യഭാഗത്ത് പൗഡര്‍ ടിന്‍, എണ്ണകുപ്പി, ടോര്‍ച്ച...
Crime, Information

ബസ് തടഞ്ഞ് നിര്‍ത്തി 75 പവന്‍ സ്വര്‍ണം കവര്‍ന്നു ; സിപിഎം ബ്രാഞ്ച് സെക്രട്ടറിയടക്കം 6 പേര്‍ പിടിയില്‍, മുന്‍ എംഎല്‍എയുടെ ഡ്രൈവറും പിടിയില്‍

പാലക്കാട്: പാലക്കാട് മീനാക്ഷിപുരത്ത് ബസ് തടഞ്ഞ് നിര്‍ത്തി 75 പവന്‍ കവര്‍ന്ന കേസില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിയടക്കം 6 പേര്‍ പിടിയില്‍. കുന്നത്തൂര്‍മേട് സിപിഎം ബ്രാഞ്ച് സെക്രട്ടറി അജിത്ത്, കിണാശേരി സ്വദേശി അജിത്, കല്‍മണ്ഡപം സ്വദേശി രാഹുല്‍, കുന്നത്തൂര്‍മേട് സ്വദേശി ഡിക്സന്‍, അത്തിമണി സ്വദേശി രഞ്ജിത്ത്, ചിറ്റൂര്‍ സ്വദേശി വിശാഖ് എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ദിവസം പിടിയിലായ പ്രതികളില്‍ ബവീര്‍ എന്ന പ്രതി ഒറ്റപ്പാലം മുന്‍ എംഎല്‍എ പി.ഉണ്ണിയുടെ ഡ്രൈവര്‍ ആണ്. കേസില്‍പ്പെട്ടതിനെ തുടര്‍ന്ന് സിപിഎം അജിത്തിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. കഴിഞ്ഞ 26ന് പുലര്‍ച്ചെ നാലരയോടെയായിരുന്നു കവര്‍ച്ച നടന്നത്. മധുരയില്‍ സ്വര്‍ണ്ണം ഡിസ്‌പ്ലേക്കായി കൊണ്ടുപോയി തിരിച്ചുവരുമ്പോഴായിരുന്നു മോഷണം. സ്വര്‍ണ്ണ വ്യാപാരിയെ ബസ്സില്‍ നിന്നിറക്കി ആളൊഴിഞ്ഞ സ്ഥലത്ത് കൊണ്ടുപോയി സ്വര്‍ണം കൈക്കലാക്കുകയായിരുന്നു. സംഭവത്ത...
Crime, Information

ഉത്സവപ്പറമ്പില്‍ നാടന്‍പാട്ടിനിടെ നൃത്തം ചെയ്ത യുവാവിനെ കുത്തി ; 4 പേര്‍ പിടിയില്‍

തിരുവനന്തപുരം: ഉത്സവപ്പറമ്പില്‍ നാടന്‍പാട്ട് നടക്കുന്നതിനിടെ ഡാന്‍സ് കളിച്ച യുവാവിനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒരാള്‍കൂടി പിടിയില്‍. വിതുര ചേന്നം പാറ കെഎംസിഎം സ്‌കൂളിനു സമീപം സജികുമാര്‍(44) ആണ് പിടിയിലായത്. വിദേശത്തു നിന്ന് വന്ന സജികുമാര്‍ സംഭവത്തിനു ശേഷം നെയ്യാര്‍ഡാമിലെ ഒരു തുരുത്തില്‍ ഒളിവില്‍ കഴിയുകയായിരുന്നു. ഇയാള്‍ നാളെ മംഗലപുരം വഴി വിദേശത്തേക്കു പോകാന്‍ നില്‍ക്കുകയായിരുന്നു. ഇതോടെ സംഭവത്തില്‍ നാലുപേര്‍ പിടിയിലായി. സജികുമാറിനെ കൂടാതെ വിതുര ചാരുപാറ ഗൗരി സദനം വീട്ടില്‍ രഞ്ജിത്ത് (35), ഇടിഞ്ഞാര്‍ ഇടവം റാണി ഭവനില്‍ ഷിബു (39), വിതുര ചാരുപാറ ശ്രീനന്ദനം വീട്ടില്‍ സനല്‍കുമാര്‍ (42) എന്നിവരാണ് പിടിയിലായത്. പാലോട് ഇടവം ചതുപ്പില്‍ വീട്ടില്‍ അഖിലി (29)നെയാണ് ആറോളം പേര്‍ ചേര്‍ന്ന് അക്രമിക്കുകയും തുടര്‍ന്ന് കുത്തിപ്പരിക്ക് ഏല്‍പ്പിക്കുകയും ചെയ്തത്. കഴിഞ്ഞ ദിവസം ഇടവം ആയിരവ...
Crime, Information, Job

ഭൂമി പോക്ക് വരവ് നടത്താന്‍ കൈക്കൂലി ആവശ്യപ്പെട്ട വില്ലേജ് ഓഫീസര്‍ പിടിയില്‍

തൃശൂര്‍: ഭൂമി പോക്കുവരവിന് കൈക്കൂലി വില്ലേജ് ഓഫീസര്‍ വിജിലന്‍സ് പിടിയില്‍. തൃശൂര്‍ കുറ്റിച്ചിറ വില്ലേജ് ഓഫീസിലെ സ്‌പെഷ്യല്‍ വില്ലേജ് ഓഫീസറായ വര്‍ഗീസ് ആണ് വിജിലന്‍സ് പിടിയിലായത്. മരോട്ടിച്ചാല്‍ വെട്ടികുഴിച്ചാലില്‍ രാജു വി.എമ്മിന്റെ ഭാര്യയുടെ പേരിലുള്ള ഭൂമി ഭാര്യാമാതാവിന് ഇഷ്ടദാനം നല്‍കുന്നതിന് പോക്ക് വരവ് നടത്താന്‍ 1000 രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ വിജിലന്‍സില്‍ പരാതിപ്പെട്ടു. ശേഷം സ്ഥലം കാണാന്‍ ചെന്നപ്പോള്‍ വില്ലേജ് ഓഫീസറായ വര്‍ഗീസ് 500 രൂപ കൈക്കൂലി വാങ്ങി. തുടര്‍ന്നായിരുന്നു വിജിലന്‍സ് പിടിയിലായത്. ...
Crime, Information

സമൂഹ മാധ്യമം വഴി പരിചയം, പ്രണയത്തില്‍ നിന്ന് പിന്മാറി, വീട്ടില്‍ അതിക്രമിച്ചു കയറി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു ; 22 കാരന്‍ പിടിയില്‍

കുന്നംകുളം : പ്രണയത്തില്‍ നിന്ന് പിന്മാറിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച ഇരുപത്തിരണ്ടുകാരനെ കുന്നംകുളം പൊലീസ് അറസ്റ്റ് ചെയ്തു. തൃശൂര്‍ കുന്നംകുളം സ്വദേശി അഭിഷേകാണ് പിടിയിലായത്. സമൂഹ മാധ്യമം വഴി പരിചയപ്പെട്ട പെണ്‍കുട്ടിയുമായി പ്രതി പ്രണയത്തിലായിരുന്നു. പിന്നീട് അഭിഷേക് ശാരീരികമായി ഉപദ്രവിക്കാന്‍ തുടങ്ങിയതോടെ പെണ്‍കുട്ടി പ്രണയത്തില്‍ നിന്ന് പിന്മാറുകയായിരുന്നു. ഇതേത്തുടര്‍ന്നുണ്ടായ വൈരാഗ്യത്തില്‍ യുവാവ് വീട്ടില്‍ അതിക്രമിച്ചു കയറിയെന്നും ലൈംഗികാതിക്രമം നടത്തിയെന്നുമാണ് പെണ്‍കുട്ടിയുടെ പരാതി. വൈദ്യപരിശോധനയ്ക്കു ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കി. ...
Crime, Information

മൈസൂരുവില്‍ ജോലിസ്ഥലത്ത് മലയാളി യുവതി ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ ; ആണ്‍ സുഹൃത്ത് കസ്റ്റഡിയില്‍

മൈസൂരുവില്‍ ജോലിസ്ഥലത്ത് മലയാളി യുവതിയെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തൃശൂര്‍ ഊരകം സ്വദേശി ചെമ്പകശേരി ഷാജിയുടെ മകള്‍ സബീനയാണ് മരിച്ചത്. പെണ്‍കുട്ടിയുടെ ശരീരത്തില്‍ മുറിപ്പാടുകള്‍ കണ്ടെത്തി. കരുവന്നൂര്‍ സ്വദേശിയായ ആണ്‍സുഹൃത്ത് ഷഹാസുമായുള്ള തര്‍ക്കത്തിലാണ് മരണം സംഭവിച്ചതെന്ന് പൊലീസ് സംശയിക്കുന്നു. മൈസൂരുവില്‍ സ്വകാര്യ ടെലികോം കമ്പനിയിലെ ജീവനക്കാരിയാണ് സബീന സബീനയുടെ ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ സുഹൃത്തിനെ മൈസൂരു പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം നാട്ടിലെത്തിക്കും. ...
Crime, Information

മലപ്പുറത്ത് പുള്ളിമാനെ കൊന്ന് ഇറച്ചിയുമായി കടക്കുന്നതിനിടയില്‍ ഒരാള്‍ പിടിയില്‍, കൂടെയുണ്ടായിരുന്നയാള്‍ ഓടി രക്ഷപ്പെട്ടു

മലപ്പുറം: നിലമ്പൂരില്‍ പുള്ളിമാനെ വെടിവെച്ച് കൊന്ന് ഇറച്ചിയുമായി കടക്കുന്നതിനിടയില്‍ ഒരാള്‍ പിടിയില്‍. കൂടെയുണ്ടായിരുന്നയാള്‍ ഓടി രക്ഷപ്പെട്ടു. ചുങ്കത്തറ പഞ്ചായത്തിലെ ചെമ്പന്‍കൊല്ലി സ്വദ്ദേശി കണ്ടഞ്ചിറ അയ്യൂബി(28)നെയാണ് നിലമ്പൂര്‍ വനം റേഞ്ച് ഓഫീസര്‍ കെ ജി അന്‍വറും സംഘവും അറസ്റ്റ് ചെയ്തത്. പുള്ളിമാനിന്റെ പിന്‍ഭാഗത്ത് ഉള്‍പ്പെടെ വെടിയേറ്റ പാടുകളുണ്ട്. പുള്ളിമാന്റ കഴുത്ത് അറുത്തശേഷം വയര്‍കീറി ആന്തരാവയവങ്ങള്‍ പുറത്തെടുത്ത നിലയിലായിരുന്നു. പുള്ളിമാനെ വേട്ടയാടിയ ശേഷം പ്ലാസ്റ്റിക് ചാക്കില്‍ കെട്ടി ബൈക്കിന്റെ പിറകില്‍ വെച്ച് വീട്ടിലേക്ക് മടങ്ങുകയായിരുന്ന പ്രതിയെ വനപാലകര്‍ കീഴ്പ്പെടുത്തുകയായിരുന്നു. രഹസ്യവിവരത്തെ തുടര്‍ന്ന് റേഞ്ച് ഓഫീസര്‍ ട്രെയിനി മുഹമ്മദാലി ജിന്ന, ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ കെ ഗിരിഷന്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് പുള്ളിമാന്‍ ഇറച്ചിയുമായി കടക്കുന്നതിനിടയി...
Crime, Information

ആണ്‍ സുഹൃത്തിനൊപ്പം നടക്കാനിറങ്ങിയ പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു ; പ്രതികള്‍ പിടിയില്‍

മഹാരാഷ്ട്ര: ആണ്‍ സുഹൃത്തിനൊപ്പം നടക്കാനിറങ്ങിയ പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു. മഹാരാഷ്ട്രയിലെ പാല്‍ഘര്‍ ജില്ലയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. സുഹൃത്തിനൊപ്പം വ്യാഴാഴ്ച വൈകുന്നേരം നടക്കാനിറങ്ങിയതായിരുന്നു പെണ്‍കുട്ടി. മുംബൈ സ്വദേശികളായ 22,25 വയസ് പ്രായമുള്ള രണ്ടു പേരെ പൊലീസ് പിടികൂടി. ഒരു താഴ്വാരത്തുകൂടി നടന്നു നീങ്ങുകയായിരുന്ന പെണ്‍കുട്ടിയെയും സുഹൃത്തിനെയും പ്രതികള്‍ തടഞ്ഞുനിര്‍ത്തുകയും ഭീഷണിപ്പെടുത്തുകയും ഇരുകൂട്ടര്‍ക്കും തമ്മില്‍ വാക്കേറ്റമുണ്ടാകുകയും പ്രതികളിലൊരാള്‍ ബിയര്‍ കുപ്പി ഉപയോഗിച്ച് പെണ്‍കുട്ടിയുടെ സുഹൃത്തിന്റെ തലയ്ക്കടിക്കുയും ചെയ്തു. തുടര്‍ന്ന് ഇയാളെ വിവസ്ത്രനാക്കി മരത്തില്‍ കെട്ടിയിട്ട് പ്രതികള്‍ പെണ്‍കുട്ടിയെ വലിച്ചിഴച്ചുകൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സംഭവസ്ഥലത്തു നിന്ന് എങ്ങനെയോ രക്ഷപ്പെട്ട പെണ്‍കുട്ടി വീട്ടിലേക്ക് മടങ്ങിയെത്തി പൊല...
Crime, Information

പഴയിടം ഇരട്ട കൊലപാതകം ; പ്രതിക്ക് വധശിക്ഷയും പിഴയും

കോട്ടയം: പഴയിടം കൊലക്കേസില്‍ പ്രതി അരുണ്‍കുമാറിന് വധശിക്ഷയും രണ്ട് ലക്ഷം രൂപ പിഴയും ശിക്ഷ. ദമ്പതികളായ ഭാസ്‌കരന്‍ നായരെയും (75), ഭാര്യ തങ്കമ്മ (69) നെയും ചുറ്റികയ്ക്ക് തലക്കടിച്ച് കൊന്ന കേസിലാണ് ശിക്ഷ. സംരക്ഷിക്കേണ്ട ആള്‍ തന്നെ ക്രൂരമായ കൊല നടത്തിയെന്ന് കോടതിയുടെ നിരീക്ഷിച്ചു. അച്ഛന്റെ സഹോദരിയെയും ഭര്‍ത്താവിനെയുമാണ് പ്രതി കൊലപ്പെടുത്തിയത്. കോട്ടയം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി 2 ആണ് വിധി പുറപ്പെടുവിച്ചത്. 2013 ഓഗസ്റ്റ് 28നായിരുന്നു സംഭവം. 2013 ഓഗസ്റ്റ് 28നാണ് ഇരുവരെയും വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തലയ്ക്കു പിന്നില്‍ ചുറ്റിക കൊണ്ട് അടിച്ചു മുറിവേല്‍പിച്ച ശേഷം മുഖത്ത് തലയണ അമര്‍ത്തി ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയെന്നാണ് കേസ്. കൊല്ലപ്പെട്ട ദമ്പതികളുടെ സംസ്‌കാരചടങ്ങുകള്‍ക്കും കേസ് അന്വേഷണത്തിന്റെ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരണത്തിനുമെല്ലാം മുന്നില്‍ നിന്നത് അരുണ്‍ ശശിയായിര...
Crime, Information

രോഗിയെ പരിചരിക്കാനെത്തിയ നഴ്സിങ് വിദ്യാര്‍ഥിനിയെ കടന്നുപിടിച്ചു; 61 കാരന്‍ പിടിയില്‍

കോട്ടയം: ആശുപത്രിയില്‍ രോഗിയെ പരിചരിക്കാനെത്തിയ നഴ്‌സിങ് വിദ്യാര്‍ഥിനിയെ കടന്നുപിടിച്ച 61 കാരന്‍ പിടിയില്‍. മാങ്ങാനം തടത്തില്‍ വീട്ടില്‍ ജോസഫ് കോരയെ(61)യാണ് കോട്ടയം ഈസ്റ്റ് പോലീസ് പിടികൂടിയത്. സ്വകാര്യ ആശുപത്രിയില്‍ അബോധാവസ്ഥയില്‍ ചികിത്സയിലായിരുന്ന രോഗിയുടെ കൂട്ടിരിപ്പുകാരനാണ് പിടിയിലായ ജോസഫ് കോരന്‍. പരിചരിക്കാനായി മുറിയിലെത്തിയ സമയത്ത് നഴ്സിങ് വിദ്യാര്‍ഥിനിയെ കടന്നുപിടിക്കുകയായിരുന്നു. കോട്ടയം ഈസ്റ്റ് പോലീസ് ഇന്‍സ്പെക്ടര്‍ യു.ശ്രീജിത്താണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. ...
error: Content is protected !!